Followers(ഭഗവാന്‍റെ ഭക്തര്‍ )

Monday, June 19, 2023

പശുപതിനാഥ ക്ഷേത്രം

*പശുപതിനാഥ ക്ഷേത്രം* 
🧵🧵🧵🧵🧵🧵🧵🧵🧵



നേപ്പാളിന്റെ തലസ്ഥാനമായ കാഠ്മണ്ഡുവിൽ സ്ഥിതിചെയ്യുന്ന വിശ്വപ്രസിദ്ധമായ ശിവക്ഷേത്രമാണ് പശുപതിനാഥ ക്ഷേത്രം. ഭാഗ്മതിനദിയുടെ തീരത്തെ ഈ ക്ഷേത്രം നേപ്പാളിലെ ഏറ്റവും പവിത്രമായ ശിവാലയമായാണ് കണക്കാക്കുന്നത്.യുനെസ്കോയുടെ ലോകപൈതൃക പട്ടികയിൽ പശുപതിനാഥ ക്ഷേത്രത്തെ ഉൾപ്പെടുത്തിയിട്ടുണ്ട്. നേപ്പാളിലെതന്നെ വളരെ പഴക്കംചെന്ന ശിവക്ഷേത്രങ്ങളിൽ ഒന്നാണ് പശുപതിനാഥ ക്ഷേത്രം. ക്ഷേത്രം നിർമ്മിക്കപ്പെട്ട വർഷത്തെക്കുറിച്ച് വ്യക്തമായ അറിവില്ല. ക്രി.വ 400 ആണ്ടിലാണ് ഈ ക്ഷേത്രം നിർമ്മിക്കപ്പെട്ടത് എന്ന് പൊതുവെ കരുതുന്നു. പശുപതിനാഥഭാവത്തിലുള്ള ശിവനാണ് ഇവിടെ പ്രതിഷ്ഠ. ജീവികളുടെ സംരക്ഷകൻ എന്നാണ് പശുപതി എന്ന വാക്കിനർത്ഥം(പശൂനാം പതി = പശുപതി;പശു= മൃഗങ്ങൾ, ജീവികൾ). ക്ഷേത്രോൽപ്പത്തിയെ കുറിച്ച് നിരവധി ഐതിഹ്യങ്ങളുണ്ട്.

ഇന്നുകാണുന്ന ക്ഷേത്രം 14 ആം നൂറ്റാണ്ടിൽ നേപ്പാൾ രാജാവായിരുന്ന ഭൂപേന്ദ്ര മല്ല പുനർനിർമ്മിച്ചതാണ്. മുൻപുണ്ടായിരുന്ന ക്ഷേത്രത്തിന്റെ പല ഭാഗങ്ങളും ചിതൽ തിന്ന് നശിച്ചുപോയിരുന്നു. പശുപതിനാഥക്ഷേത്രത്തിനു ചുറ്റും അനവധി ക്ഷേത്രങ്ങളും പിൽക്കാലത്ത് നിർമ്മിക്കപ്പെട്ടു. ദക്ഷിണഭാരതത്തിലെ കർണ്ണാടകത്തിൽ നിന്നുള്ള ഭട്ട ബ്രാഹ്മണരാണ് ഈ ക്ഷേത്രത്തിലെ പൂജകളും കർമ്മങ്ങളും നിർവഹിക്കുന്നത്. ആദിശങ്കരനാണ് ഇങ്ങനെ ഒരു സമ്പ്രദായം കൊണ്ടുവന്നത് എന്നു കരുതപ്പെടുന്നു.

നേപ്പാള്‍പീഠങ്ങളുടെ പീഠവും ക്ഷേത്രങ്ങളുടെ ക്ഷേത്രവുമാണെന്നാണ്  നേപ്പാള്‍ മാഹാത്മ്യത്തില്‍ മഹാദേവന്‍ ഉദ്‌ഘോഷിച്ചിരിക്കുന്നത്. കാഠ്മണ്ഡുവിലെ പശുപതിനാഥ ക്ഷേത്രം ദര്‍ശിക്കുമ്പോള്‍ അനുഭവപ്പെടുന്നതും ഇതില്‍ നിന്നും വിഭിന്നമല്ല. ആയിരത്തോളം ചെറുക്ഷേത്രങ്ങളാല്‍ ചുറ്റപ്പെട്ട പശുപതിനാഥ ക്ഷേത്രം മാത്രം മതി ഈ വിശേഷണത്തിന്. ഈ ക്ഷേത്രം പീഠങ്ങളുടെ പീഠവും ക്ഷേത്രങ്ങളുടെ മഹാക്ഷേത്രവുമാണ്.

ആദിശക്തിയായ പാര്‍വതിദേവിയുടെ ഗൃഹസ്ഥലമായ  ഹിമവാന്റെ താഴ്വരയിലാണ്  നേപ്പാളിന്റെ തലസ്ഥാനമായ കാഠ്മണ്ഡു. ഈ സുന്ദരനഗരത്തിന്റെ ഹൃദയത്തിലൂടെയാണ് പവിത്ര നദിയായ ബാഗ്മതി ഒഴുകുന്നത്. ഈ നദിക്കരയിലാണ് ശ്‌ളേഷ്മാന്തകം പൂര്‍വ വനപ്രദേശം. ഇവിടെയാണ് പശുപതിനാഥന്റെ ക്ഷേത്രാങ്കണം.
നേപ്പാള്‍ ക്ഷേത്ര ശില്‍പ്പമാതൃകയുടെമനോഹാരിത പൂര്‍ണ്ണമായും സ്വാംശീകരിച്ച ഈ മഹാക്ഷേത്ര നടയിലെത്താന്‍ കാഠ്മണ്ഡുവില്‍ നിന്നും രണ്ടു വഴികളുണ്ട്. നേരെ അമ്പലത്തില്‍ കൂടി കുറേ നടന്ന് കല്‍പ്പടവുകള്‍ കയറിയും ഇറങ്ങിയും ചെറു ക്ഷേത്രങ്ങള്‍ക്കിടയിലൂടെ നടന്ന് ആര്യാതീര്‍ത്ഥത്തിനു തെക്കുഭാഗത്തു കൂടി ക്ഷേത്രത്തെ അര്‍ദ്ധ പ്രദക്ഷിണം ചെയ്ത് നടയിലെത്തുന്ന മറ്റൊരു വഴിയും. രണ്ടാമതു പറഞ്ഞ വഴിയേ പോകുന്നതാണ്  മനസിന് കൂടുതല്‍ ഇമ്പമുണ്ടാക്കുന്നത്. ബാഗ്മതിയുടെ നിര്‍മ്മലമായ കളകള ശബ്ദവും,ശ്‌ളേഷ്മാന്തകത്തിന്റെ കുളിര്‍കാറ്റും ചേര്‍ന്ന ഒരു ഓങ്കാരധ്വനി പ്രതീതിയോടെ,സഹസ്രാബ്ദങ്ങള്‍ക്കു മുമ്പ് കല്ലില്‍കൊത്തി വച്ച മഹാകാവ്യങ്ങളായ നൂറുകണക്കിന് ചെറുക്ഷേത്രങ്ങളും ദര്‍ശിച്ചുള്ള നടത്തം ഏതോ ദേവലോകത്തു കൂടിയുള്ള സഞ്ചാരമെന്നേ തോന്നൂ!

ക്ഷേത്ര നടത്തിലെത്തിയാല്‍വലിയ നന്തി വിഗ്രഹമുണ്ട്. പശുപതിനാഥന്റെ ദ്വിക്പാലകരായ ഭൃംഗി, കുങ്കുമഗണേശന്‍,കീര്‍ത്തിമുഖ ഭൈരവ്, വാസുകി എന്നിവരോട് അനുവാദം ചോദിച്ച് പഞ്ചമുഖിയായ പരമാത്മാവുമാണ് പഞ്ചമുഖ സങ്കല്‍പ്പത്തിലുള്ളത്. പൂര്‍വ്വ മുഖത്തിലാണ് പരബ്രഹ്മ സങ്കല്‍പ്പം. മറ്റു നാല് വേദസ്ഥാന മുഖത്തും സൗമ്യഭാവമായ അഘോരി സങ്കല്‍പ്പം ധര്‍മ്മഭാവമായ വാമദേവ സങ്കല്പം, ബാലഭാവമായ വരണ സങ്കല്പം,രൗദ്രഭാവമായ യമരാജ സങ്കല്‍പ്പം എന്നീ ഉപസങ്കല്‍പ്പങ്ങളുമുണ്ട്. അതായത്, സര്‍വ സങ്കല്‍പ്പമായ പരബ്രഹ്മമാണ് പശുപതിനാഥ സങ്കല്‍പ്പം.

മഹാദേവന്റെഅത്യപൂര്‍വ്വ രൂപമാണ് പഞ്ചമുഖിയായ പശുപതിനാഥന്‍. ഈ രൂപം ആദ്യം ദര്‍ശിക്കുന്നത് ബ്രഹ്മാവും വിഷ്ണുവുമാണ്. സൃഷ്ടിക്കുമുമ്പ്  ബ്രഹ്മാവും വിഷ്ണുവും മാത്രമുണ്ടായിരുന്നതായി കരുതപ്പെട്ടിരുന്ന കാലത്താണ് ഒരു ദിവ്യജ്യോതിയായി മഹാദേവന്‍ ഇവരുടെ മുന്നില്‍ പ്രത്യക്ഷപ്പെടുന്നത്. ഈ ദിവ്യജ്യോതിയുടെ തുടക്കവും ഒടുക്കവും അന്വേഷിച്ചിറങ്ങിയ ബ്രഹ്മാവിന്റെയും വിഷ്ണുവിന്റെയും കഥ നമ്മുടെ പുരാണങ്ങളില്‍ സുന്ദരമായി പ്രതിപാദിച്ചിട്ടുണ്ട്. ആ കഥാസന്ദര്‍ഭങ്ങള്‍ക്കുശേഷം മഹാദേവന്‍ ബ്രഹ്മ വിഷ്ണു സമക്ഷം പ്രത്യക്ഷപ്പെടുന്നത് ആദിശക്തീസമേതം പഞ്ചമുഖിയായ പശുപതിനാഥന്റെ രൂപത്തിലാണ്. അത്രയ്ക്ക് ശ്രേഷ്ഠമാണ് മഹാദേവന്റെ പശുപതിനാഥ സങ്കല്‍പ്പം. അത്രത്തോളം ശ്രേഷ്ഠം തന്നെയാണ് പശുപതിനാഥ സങ്കല്‍പ്പമുള്ള ഈ ക്ഷേത്രത്തിനും.

തറനിരപ്പില്‍നിന്നും പതിനഞ്ചടി ഉയരെ പ്രതിഷ്ഠിച്ചിരിക്കുന്ന വിഗ്രഹത്തെ വണങ്ങാന്‍ ചെറിയ പടവുകള്‍ കയറണം. നന്തി വിഗ്രഹത്തിന് തൊട്ടു പിറകിലാണ് ഈ പടവുകള്‍. സ്വര്‍ണം പൂശിയ മേല്‍ക്കൂരയും സ്വര്‍ണ്ണ താഴികക്കുടവും സ്ഥാപിച്ചിട്ടുള്ള ശ്രീകോവിലിനു ചുറ്റുമുള്ള പ്രദക്ഷിണ വീഥിയില്‍ വലംവച്ച് പശുപതി നാഥനെ തൊഴുതനുഗ്രഹം വാങ്ങി മറ്റൊരു പടവിലൂടെ താഴെയിറങ്ങണം. നന്തിയുടെ മുന്നിലുള്ള പ്രസാദശാലയില്‍ നിന്നും പ്രസാദം കിട്ടും. കളഭവും ഭസ്മവും കുങ്കുമവും ചേര്‍ന്ന തിലകപ്രസാദം നന്തിയുടെ മുന്നില്‍ നിന്നണിയുമ്പോള്‍ സായൂജ്യത്തിന്റെ പതിനെട്ടു പടികളും കയറിയ അനുഭൂതിയാണ്. ഇതെല്ലാം നോക്കിക്കിടക്കുന്ന നന്തിയുടെ അനുഗ്രഹവും ലഭിക്കും. പിന്നീട് നന്തിയുടെ മുന്നിലുള്ള തിരുനടയില്‍ ഇരുന്ന് ആത്മീയ ഊര്‍ജസമാഹരണം നടത്താം,പഞ്ചാക്ഷരി മന്ത്രോച്ചാരണത്താല്‍ ഒരു ധ്യാനാവസ്ഥയിലെത്താം. ഈ ധ്യാനാവസ്ഥയില്‍ മൃഗരൂപിയായ ശങ്കരനേയും ആദിശക്തിയേയും ദര്‍ശിച്ചാല്‍ ഈ ജീവിതം സഫലം.

കാഠ്മണ്ഡുവിലെ പശുപതിനാഥ് ക്ഷേത്രം നില്‍ക്കുന്ന സ്ഥലം മുഖാരബിന്ദ് എന്നറിയപ്പെടുന്നു. ഭാരതത്തിലെ കേദാര്‍ മലനിരകളില്‍ വെച്ച് പാണ്ഡവര്‍ പാപമോചനത്തിനായി ശിവനെ കടന്നുപിടിച്ചപ്പോള്‍ പിടികൊടുക്കാതെ ഉയര്‍ന്നു പൊങ്ങിയ പരമശിവന്റെ മുഖം നേപ്പാളിലെ മുഖാരബിന്ദ് എന്ന് ഈ സ്ഥലത്ത് പ്രത്യക്ഷപ്പെട്ട് ദര്‍ശനയോഗ്യമായെന്നാണ് വിശ്വാസം. കേദാര്‍നാഥ് ക്ഷേത്രത്തിന്റെ മുഖഭാവമെന്നപേരിലും ഈ ക്ഷേത്രം അറിയപ്പെടുന്നുണ്ട്. അതുകൊണ്ടുതന്നെ കേദാര്‍നാഥിലും പശുപതിനാഥിലും ദര്‍ശനം നടത്തിയാല്‍ ശിവന്റെ പൂര്‍ണ്ണകാരരൂപം ദര്‍ശനയോഗ്യമാകുന്നു എന്നാണ് വിശ്വാസം. പശുപതിനാഥ ക്ഷേത്രത്തെകുറിച്ച് ധാരാളം ഐതിഹ്യങ്ങള്‍ നേപ്പാളില്‍ നിലനില്‍ക്കുന്നുണ്ട്. നൂറ്റാണ്ടുകളായി പശുപതിനാഥ ക്ഷേത്രത്തില്‍ പൂജകള്‍ ചെയ്യുന്നത് തെക്കെ ഇന്ത്യയില്‍ നിന്നുള്ള ബ്രാഹ്മണപൂജാരിമാരാണ്. ശങ്കരാചാര്യര്‍ തുടങ്ങിവെച്ച പൂജാവിധികളാണ് ഇന്നും പശുപതിനാഥില്‍ അനുവര്‍ത്തിച്ചുവരുന്നത്. നാല് പൂജാരികള്‍ക്ക് മാത്രമെ പശുപതിനാഥിന്റെ വിഗ്രഹം തൊടാനുള്ള അധികാരമുള്ളു. ഹിന്ദു വിശ്വാസികള്‍ക്ക് മാത്രമെ ഈ ക്ഷേത്രത്തിലേക്ക് പ്രവേശനാനുവാദമുള്ളു. അടുത്തകാലം വരെ ലോകത്തിലെ ഏക ഹിന്ദുരാജ്യമായിരുന്നു നേപ്പാള്‍.

പശുപതിനാഥ് ക്ഷേത്രം നില്‍ക്കുന്നത് കാഠ്മണ്ഡു പട്ടണത്തിലെ ഗോശാല തെരുവിലാണ്. പട്ടണത്തിലെ തിരക്കിന് പുറമെ തീര്‍ത്ഥാടകരുടെ ബാഹുല്യം കാരണം എപ്പോഴും തിരക്കനുഭപ്പെടുന്ന പ്രദേശമാണിത്. സ്ഥലത്തിന്റെ പേരിന് അനുയോജ്യമെന്നോണം അമ്പലത്തിനുമുമ്പില്‍ തിരക്കിനിടയിലും പശുക്കളും കാളകളും സൈ്വര്യ വിഹാരം നടത്തുന്നു. പശുപതിനാഥന്റെ തിരുമുറ്റത്തായതുകൊണ്ടാവാം, പശുക്കളെ ദൈവത്തെപ്പോലെ ആരാധിക്കുന്നവരാണ് നേപ്പാളികള്‍. പഴയ രാജാക്കന്‍മാര്‍ ഗോഹത്യയ്ക്ക് മരണശിക്ഷയാണ് വിധിച്ചിരുന്നത്. പിന്നീട് പുതിയ ഭരണഘടന വന്നപ്പോള്‍ അത് പന്ത്രണ്ട് വര്‍ഷത്തെ കഠിനതടവാക്കി മാറ്റി.

വെള്ളിത്തകിടുകള്‍ പൊതിഞ്ഞ നാല്‌ക്ഷേത്രവാതിലുകളും കൊത്തുപണികള്‍ ചെയ്തിട്ടുണ്ട്. പടിഞ്ഞാറെ വാതില്‍ കടന്ന് ക്ഷേത്രത്തിലേക്ക് പ്രവേശിക്കുമ്പോള്‍ ആദ്യം കാണുന്നത് കൂറ്റന്‍ നന്ദി വിഗ്രഹമാണ്. 6 അടി ഉയരവും 6 അടിവ്യാസവുമുള്ള, സ്വര്‍ണ്ണം പൂശിയ നന്ദി വിഗ്രഹം അത്യാകര്‍ഷകമാണ്. അമ്പലത്തിനുള്ളിലും സാമാന്യം നല്ല തിരക്കുണ്ടായിരുന്നു. കുറച്ചു സമയം ക്യൂവില്‍ നിന്നാണ് ദര്‍ശനം നടത്താന്‍ കഴിഞ്ഞത്. ക്ഷേത്രത്തിലെ പ്രതിഷ്ഠ കരിങ്കല്‍ ശിലയുള്ള പഞ്ചമുഖി ശിവലിംഗമാണ്. നേപ്പാളികളുടെ പുണ്യനദിയായ ഭാഗ്മതിയുടെ കരയിലാണ് പശുപതിനാഥ് ക്ഷേത്രം. ക്ഷേത്രത്തിന് പിന്നില്‍ ഭാഗ്മതിയുടെ തീരത്ത് ശ്മശാനഘട്ട് കാണാം. കാശിയിലെ വിശുദ്ധമായ മണികര്‍ണികാ ശ്മശാനത്തിലെപോലെ ഇവിടേയും സദാസമയവും ചിതകള്‍ എരിയുമത്രേ. ആത്മമുക്തി ലഭിക്കാനായി ഉത്തരേന്ത്യയിലെ ദൂരസ്ഥലങ്ങളില്‍ നിന്ന് പോലും സദാസമയവും ചിതകള്‍ എരിയുന്ന കാശിയിലെ മണികര്‍ണ്ണികാ ശ്മശാനത്തിലേക്ക് മൃതശരീരങ്ങള്‍ സംസ്‌കരിക്കാനായി കൊണ്ടുപോകാറുണ്ട്. അതുപോലെ ആത്മമുക്തി ലഭിക്കാനായി നേപ്പാളിലെ വിവിധ ഭൂപ്രദേശങ്ങളില്‍ നിന്ന് പോലും സംസ്‌കാരത്തിനായി ഇവിടേയ്ക്ക് മൃതശരീരങ്ങള്‍ കൊണ്ടുവരാറുണ്ടത്രേ. ഇവിടുത്തെ ശ്മശാനഘട്ടിന് ''ആര്യഘട്ട്''എന്നാണ് പേര്.

 _ഐതിഹ്യം_ 
🧵🧵🧵🧵🧵

ഒരിക്കല്‍ മഹാദേവനും പാര്‍വതിയും കാശി ഉപേക്ഷിച്ച് യാത്രയായി. യാത്രാമദ്ധ്യേ ബാഗ്മതി തീരത്തുള്ള ശ്‌ളേഷ്മാന്തകം വനത്തിലെത്തി. ഈ വനത്തിന്റെ സൗന്ദര്യത്തില്‍ ആകൃഷ്ടരായ ശിവനും പാര്‍വതിയും മൃഗരൂപം ധരിച്ച് ഭൂതഗണങ്ങളോടൊപ്പം ഇവിടെ കളിയാടി നടന്നു.

ശിവനേയും പാര്‍വതിയേയും കാശിയില്‍ കാണാതായതോടെ ദേവതകളും മുനിമാരും അസ്വസ്ഥരായി. അവര്‍ പരിസര വനങ്ങളിലും പര്‍വത സാനുക്കളിലും നദികളിലുമെല്ലാം അന്വേഷിച്ചു. ഒരിടത്തും കാണാതെ അവര്‍ ഹിമാലയ താഴ്വരയിലുള്ള ബാഗ് മതി നദിക്കരയിലെ ശ്‌ളേഷ്മാന്തകം വനത്തിലെത്തി. അവിടെ തേജസും പുഷ്ഠിയുമുള്ള ഒരു കാളയേയും മൂന്നു കണ്ണുകളോടു കൂടിയ ഒരു കാലമാനിനേയും അതിസൗന്ദര്യമുള്ള ഒരു പേടമാനിനേയും കണ്ടു. മാനിന്റെ ത്രിനേത്രം കണ്ടപ്പോള്‍ത്തന്നെ ദേവതകള്‍ക്കും മുനിമാര്‍ക്കും മഹാദേവന്‍ മൃഗരൂപം പ്രാപിച്ചതാണെന്ന് മനസിലായി. അവര്‍ മഹാദേവനെ കാശിയിലേക്ക് മടക്കിക്കൊണ്ടുപോകാന്‍ ശ്രമിച്ചെങ്കിലും,മഹാദേവന്‍ മൃഗരൂപം കൈവെടിയാനോ കാശിയിലേക്ക് തിരിച്ചുപോകാനോ തയ്യാറായില്ല. ദേവഗണങ്ങള്‍ ബ്രഹ്മാവിനേയും വിഷ്ണുവിനേയും  ഇന്ദ്രനേയും കാര്യം ധരിപ്പിച്ചു. അവര്‍ ശ്‌ളേഷ്മാന്തകത്തില്‍ വന്ന് മഹാദേവനെ വന്ദിച്ചിട്ട് കാശിയിലേക്ക് തിരിച്ചുവരാന്‍ അപേക്ഷിച്ചു. പക്ഷേ,മഹാദേവന്‍ ചെവിക്കൊണ്ടില്ല. അപ്പോള്‍ ഇന്ദ്രന് ഒരു ഉപായം തോന്നി. കാളയെ പിടിച്ചുകൊണ്ടുപോയാല്‍ മഹാദേവന്‍ കൂടെവരുമെന്ന് കരുതി കാളയെ കയറിപ്പിടിച്ചു. അപ്പോള്‍ കാളയ്‌ക്കൊപ്പം മൃഗരൂപിയായ മഹാദേവനും പാര്‍വതിയും അവിടെ അപ്രത്യക്ഷരായി. ആ സ്ഥലത്ത് ഒരു ജ്യോതിര്‍ലിംഗം പ്രത്യക്ഷപ്പെട്ടു. ദേവന്മാര്‍ ജ്യോതിര്‍ലിംഗത്തെ വണങ്ങിയതിനുശേഷം സ്വര്‍ഗലോകത്തേക്ക് പുറപ്പെട്ടു. കാലം കുറേ കഴിഞ്ഞുപോയി. അക്കാലത്ത് നേപ്പാള്‍ ഭരിച്ചിരുന്ന രാജാവിന് ഒരു വലിയ പശുക്കൂട്ടമുണ്ടായിരുന്നു. ശ്‌ളേഷ്മാന്തകത്തിലാണ് ഇവയെ മേയ്ക്കാന്‍ കൊണ്ടുപോയിരുന്നത്. കൂട്ടത്തില്‍ ഒരു പശു ധാരാളം പാല്‍ ചുരത്തിയിരുന്നു. ഒരു ദിവസം ഈ പശു പാല് ചുരത്തുന്നത് നിറുത്തി. പശുപാലകര്‍ വിവരം രാജാവിനെ അറിയിച്ചു. ഈ പശുവിനെ പ്രത്യേകം ശ്രദ്ധിച്ച് എന്താണ് സംഭവിച്ചതെന്ന വിവരം അറിയിക്കാന്‍ രാജാവ് ആജ്ഞാപിച്ചു. പശുപാലകര്‍ ഈ പശുവിനെ പ്രത്യേകം ശ്രദ്ധിക്കാന്‍ തുടങ്ങി. ശ്‌ളേഷ്മാന്തക വനത്തില്‍ ഒരു പ്രത്യേക സ്ഥലത്ത് പശു തനിയേ പാല്‍ ചുരത്തുന്നത് ശ്രദ്ധയില്‍പ്പെട്ടു. അവര്‍ രാജാവിനെ വിവരം ധരിപ്പിച്ചു. രാജഗുരുവും മന്ത്രിമുഖ്യനും ശ്‌ളേഷ്മാന്തകത്തിലെത്തി ഈ പ്രത്യേക സ്ഥലം പരിശോധിച്ചപ്പോള്‍ അവിടെ ഒരു സ്വയംഭൂ ജ്യോതിര്‍ലിംഗം ദര്‍ശിച്ചു. നേപ്പാള്‍ രാജാവ് അവിടെ ഒരമ്പലം സ്ഥാപിച്ചു. അതാണ് പശുപതിനാഥക്ഷേത്രം എന്നാണ് ഐതിഹ്യം. ഭാരതത്തില്‍ ഇതില്‍നിന്നും അല്‍പ്പം വ്യതിചലിച്ച ഐതിഹ്യമാണുള്ളത്. എങ്കിലും അന്തഃസത്ത ഒന്നുതന്നെയാണ്. എന്നാല്‍ പശുപതിനാഥ ക്ഷേത്രത്തിലെ പ്രതിഷ്ഠാവിഗ്രഹത്തെക്കുറിച്ച് പ്രചരിച്ചിരിക്കുന്നത് വികലധാരണയാണ്. കാളയുടെ മുഖമുള്ള ലിംഗ പ്രതിഷ്ഠയെന്നാണ് ഭാരതീയരില്‍ ഭൂരിഭാഗവും വിശ്വസിച്ചുപോരുന്നത്. ഭാരതത്തിലെ വിവിധ ഭാഷകളില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള പുസ്തകങ്ങളില്‍ എല്ലാത്തിലും ഇങ്ങനെയാണ് പ്രതിപാദിച്ചിരിക്കുന്നത്. ഇതൊരു വികലമായ ധാരണമാത്രമാണ്. പഞ്ചമുഖിയായ പരബ്രഹ്മാണ് പശുപതിനാഥക്ഷേത്രത്തിലെ പ്രതിഷ്ഠ. ഭാരതത്തില്‍ പ്രചരിച്ചിരിക്കുന്ന ഐതിഹ്യത്തില്‍ ഇങ്ങനെയൊരു കഥാഭേദം വന്നതുകൊണ്ടാണത്. 

കാളരൂപത്തിലുള്ളത് നന്തിയുടെ വലിയ (പ്രതിമ) പ്രതിഷ്ഠമാത്രം. എന്നാല്‍ ബ്രഹ്മാവ് പ്രതിഷ്ഠിച്ചതെന്ന് വിശ്വസിക്കപ്പെടുന്ന ഒരു ജ്യോതിര്‍ലിംഗമുണ്ട്. ഇതിന് കാളയുടെ മുഖമാണ്. ഗോകര്‍ണേശ്വരന്‍ എന്നാണ് ഈ ലിംഗരൂപത്തിന്റെ പേര്. പശുപതിനാഥ ക്ഷേത്ര സമുച്ചയത്തില്‍തന്നെയാണ് ഈ ക്ഷേത്രവും. ഭാരതീയ ഐതിഹ്യത്തില്‍ പറയുന്നതരത്തിലുള്ള കാളയുടെ മുഖം തന്നെയാണ് ഗോകര്‍ണേശ്വര പ്രതിഷ്ഠ. ഇതുപോലെ നൂറുകണക്കിന് ക്ഷേത്രമുണ്ടിവിടെ. അതിന്റെയെല്ലാം ഐതിഹ്യവും വേറെ വേറെയാണ്. പഞ്ചപാണ്ഡവന്മാര്‍ പശുപതിനാഥന്റെ മൂലവിഗ്രഹത്തെ ദര്‍ശിച്ചിട്ടുണ്ടെന്നാണ് വിശ്വസിക്കപ്പെടുന്നത്.

കേദാര്‍നാഥിലെയുംബഥരിനാഥിലെയും പോലെ ഇവിടെയും പുനഃപ്രതിഷ്ഠ നടത്തിയത് ശങ്കരാചാര്യരാണ്. ഇന്നത്തെ പൂജാവിധികളും മറ്റും നിര്‍ണയിക്കപ്പെട്ടതും ശങ്കരാചാര്യര്‍ തന്നെ. അന്നുമുതല്‍ കര്‍ണാടകയില്‍ നിന്നും വന്ന ലിംഗായത്തുവിഭാഗത്തില്‍പെട്ടവരാണ് ഇവിടത്തെ പൂജാരിമാര്‍.
പശുപതിനാഥ ക്ഷേത്രദര്‍ശനം പോലെ തന്നെ പുണ്യമാണ് ബാഗ്മതിസ്‌നാനവും. മുക്തിയാണ് ഇവ രണ്ടും കൊണ്ടുണ്ടാവുന്ന ഫലം. ആര്യാതീര്‍ത്ഥം, ഗൗരീതീര്‍ത്ഥം, സൂര്യഭാഗ തീര്‍ത്ഥം ഇവയാണ് പ്രധാന തീര്‍ത്ഥഘട്ടങ്ങള്‍. ആര്യാതീര്‍ത്ഥക്കടവില്‍ മൃതശരീരം ദഹിപ്പിച്ചാല്‍ നേരെ മുക്തിയിലെത്താമെന്നാണ്വിശ്വാസം. ദിനംപ്രതി നൂറുകണക്കിന് ശവദാഹമാണ് ഇവിടെ നടക്കുന്നത്. ശ്രാദ്ധവും നടക്കുന്നു. ദാമ്പത്യസൗഖ്യവും ഐശ്വര്യവുമാണ് ഗൗരീതീര്‍ത്ഥസ്നാനംകൊണ്ട് ഫലമാവുന്നത്. ശക്തിയുംബുദ്ധിയുമാണ് സൂര്യഭാഗ തീര്‍ത്ഥസ്‌നാനംകൊണ്ട് ലഭ്യമാകുന്നത്.

ഒരുപാട് തവണ ഭൂകമ്പങ്ങളെ അതിജീവിച്ച ക്ഷേത്രമാണ് കാഠ്മണ്ഡുവിലെ പശുപതിനാഥ ക്ഷേത്രം

 _കടപ്പാട്_🙏✿❁════❁★☬ॐ☬★❁════❁✿
🧵🧵🧵🧵🧵🧵🧵🧵🧵🧵

Friday, June 16, 2023

മൃത്യുഞ്ജയ* *മന്ത്രം

**മൃത്യുഞ്ജയ* *മന്ത്രം ജപിക്കുന്നത് ശീലമാക്കുക* *ദീർഘായുസ്സ് നേടുക* 
🟧🟧🟧🟧🟧🟧🟧🟧🟧🟧🟧🟧🟧🟧🟧🟧
ഇത് ഋഗ്വേദത്തിൽ പ്രതിപാദിച്ചിട്ടുള്ള ഒരു മന്ത്രമാണ്. ഇതിൽ ഭഗവാൻ ശിവശങ്കരനെയാണ് സ്തുതിക്കുന്നത്. മൃത്യുഞ്ജയ മന്ത്രം ജപിച്ചാൽ മരണത്തിൽ നിന്നു മോചനം ലഭിക്കും എന്നാണ് വിശ്വാസം. ഈ മന്ത്രംയജുർവേദത്തിലും ആവർത്തിക്കുന്നുണ്ട്. രുദ്രമന്ത്രം, ത്രയംബകം മന്ത്രം എന്നീ നാമങ്ങളിലും ഈ മന്ത്രം അറിയപ്പെടാറുണ്ട്.

ഇതിലെ വരികള്‍ നമ്മുടെ പ്രാണന് ബലം നല്‍കുവാന്‍ പാകത്തിലുള്ളതാണ്.

 ഇതു ദിവസവും 108 തവണയോ 1008 തവണയോ ജപിക്കാവുന്നതാണ്. കുറഞ്ഞത്‌ ഒരുതവണയെങ്കിലും ജപിക്കുന്നത്‌ നന്നായിരിക്കും. ഇതു വളരെ ശക്തിയുള്ള മന്ത്രമായി കരുതപ്പെടുന്നു അതിനാല്‍ത്തന്നെ ഇതു ജപിക്കുന്ന സമയത്ത് ശാരീരികവും മാനസികവുമായ ശുദ്ധി പാലിക്കണം.
 നമ്മുടെ ഉള്ളിലുള്ള വിപരീത ഊര്‍ജ്ജത്തെ പുറംതള്ളി ഉള്ളിലുള്ള പ്രാണശക്തിയുടെ ബലം കൂട്ടാന്‍ ഈ മന്ത്രം സഹായിക്കുന്നു. മൃത്യുഞ്ജയ മന്ത്രം മരണത്തെ ജയിക്കാനല്ല മൃത്യു വേദനിപിക്കതെയ് കടന്നു വന്നു മോക്ഷതിലേക്ക് നയിക്കാനാണ്.....
✴️മന്ത്രം :

ഓം ത്ര്യംബകം യജാമഹെ
സുഗന്ധിം പുഷ്ടി വര്‍ദ്ധനം
ഉര്‍വാരുകമിവ ബന്ധനാത്
മൃത്യോര്‍ മുക്ഷീയ മാമൃതാത്.

🟧അര്‍ത്ഥം:
 ഓം = ഓംകാരം, പ്രണവമന്ത്രം
ത്ര്യംബകം = ത്രിലോചനൻ, മൂന്നു കണ്ണുകളോടുകൂടിയവൻ

യജാമഹേ = ഞാൻ/ ഞങ്ങൾ ആരാധിക്കുന്നു, ധ്യാനിക്കുന്നു, സ്തുതിക്കുന്നു

സുഗന്ധിം = സുഗന്ധത്തെ, സൗരഭ്യത്തെ

പുഷ്ടി = പുഷ്ടി, അഭിവൃദ്ധി

വർധനം = വർധിപ്പിക്കുന്നത്, കൂട്ടുന്നത്

ഉർവാരുകം= മത്തങ്ങ, പൂഷണിക്ക)

ഇവ = പോലെ

ബന്ധനാത് = ബന്ധനത്തിൽ നിന്ന്
മത്തങ്ങയെ അതിന്റെ തണ്ടിൽനിന്നും വേർപ്പെടുത്തുന്നതുപോലെ, (നിഷ്പ്രയാസം എന്നർത്ഥം.) (ഈ പദത്തെ മഹാവ്യാധി എന്നും വിവക്ഷിക്കപ്പെടുന്നു.)

മൃത്യോഃ = മരണത്തിൽ നിന്ന്

മുക്ഷീയ = സ്വതന്ത്രരാക്കുക, മോചിപ്പിക്കുക

മാ = അല്ല

അമൃതാത് = അമരത്വത്തിൽ നിന്ന്, മോക്ഷത്തിൽ നിന്ന് (മരണത്തിൽ നിന്ന് അവിടുന്ന് ഞങ്ങളെ മോചിപ്പിച്ചാലും, പക്ഷെ അമരത്വത്തിൽനിന്നല്ല)

          🟧🟧
കടപ്പാട്
സോഷ്യൽ മീഡിയ

Tuesday, June 13, 2023

ശിവന്റെ മുമ്പിൽ നന്തി

ശിവക്ഷേത്രങ്ങളിൽ ഭഗവാൻ ശിവന്റെ മുമ്പിൽ നന്തി ഇരിക്കുന്നത് നിങ്ങൾ കണ്ടിട്ടില്ലേ?
ഭഗവാൻ ശിവന്റെ ഒരു ദർശനം ലഭിക്കുന്നതിന്, നന്തിയിൽ നിന്ന് നിങ്ങൾക്ക് എന്താണ് പഠിക്കാൻ കഴിയുക.
നന്തി അനന്തമായ ക്ഷമയെ പ്രതിനിധീകരിക്കുന്നു. അവൻ വളരെ ഭക്തിയോടെ ശിവനാമം ജപിച്ചുകൊണ്ട് ഇരിക്കുകയാണ്. തന്റെ ഭക്തിക്ക് പ്രതിഫലമായി എന്തെങ്കിലും ലഭിക്കണമെന്ന് നന്തി ആകുലപ്പെടുന്നില്ല. അല്ലെങ്കിൽ ശിവ നാമം ജപിച്ചാൽ അടുത്ത മൂന്ന് ദിവസത്തിനുള്ളിൽ ശിവൻ വന്ന് അവനെ കെട്ടിപ്പിടിക്കുമെന്ന് അവൻ പ്രതീക്ഷിക്കുന്നില്ല.
നന്തി വെറുതെ ഇരിക്കുകയാണ്. ഒരു ഭക്തനെന്ന നിലയിൽ അവൻ തന്റെ വേഷം ആസ്വദിക്കുന്നു. ഭഗവാൻ ശിവന്റെ ഭക്തിയും ഊർജ്ജവും തുടർച്ചയായി അദ്ദേഹത്തിന് നിർവൃതിയും ആനന്ദവും നൽകുന്നു. അവൻ ആ ആനന്ദത്തിൽ ജീവിക്കുന്നു. അവൻ ശിവനെ നോക്കുന്നില്ല, ശ്രദ്ധിക്കുന്നില്ല, കാരണം അവൻ ഓരോ നിമിഷവും ശിവനെ അനുഭവിക്കുന്നു.
തന്നെ ഭഗവാൻ സംരക്ഷിക്കുമെന്നും, ഭഗവാൻ ശിവനാൽ താൻ സ്നേഹിക്കപ്പെടുന്നതായും അദ്ദേഹം വിശ്വസിക്കുന്നു. ഇപ്പോൾ ശിവൻ തന്റെ മുന്നിൽ പ്രത്യക്ഷപ്പെടുമൊ, അത് ശിവനെ ആശ്രയിച്ചിരിക്കുന്നു. നന്തി ഒന്നും പ്രതീക്ഷിക്കാതെ നിസ്വാർത്ഥ ഭക്തി ചെയ്യുന്നു.

നിങ്ങൾക്ക് നന്ദിയെപ്പോലെയാകാൻ കഴിയുമെങ്കിൽ, നിങ്ങൾക്ക് ഭഗവാന്റെ എക്കാലത്തെയും കൂട്ടുകെട്ട് ലഭിക്കും.
ശിവൻ ശിവനാണ്, ദേവദേവനാണ്, മഹാദേവനാണ്. ഭഗവാനെ ആർക്കും മനസ്സിലാക്കാൻ കഴിയില്ല. നമുക്ക് ഭഗവാനെ അനുഭവിക്കാൻ മാത്രമേ കഴിയൂ, ഭഗവാന്റെ സ്നേഹം അനുഭവിക്കാൻ മാത്രമേ കഴിയൂ..
ഓം നമഃ ശിവായ...

Monday, May 22, 2023

പരാശക്തി

*പരാശക്തി* 


സാമാന്യമായ ശാക്തേയ ഹൈന്ദവ സംഹിതകളിൽ പ്രധാന സ്ഥാനമുള്ള ഒരു ദൈവസങ്കൽ‌പ്പമാണ് പരാശക്തി' അഥവാ ആദിപരാശക്തി. സ്ത്രൈണ രൂപത്തിലുള്ള പരമാത്മാവായാണ് ആദിപരാശക്തിയെ സങ്കൽ‌പ്പിച്ചിരിക്കുന്നത്. സ്ത്രീയാണ് സൃഷ്ടിയുടെ ആധാരം എന്ന സങ്കൽപ്പത്തിൽ നിന്നാണ് ശാക്തേയർ ഭഗവതീ ആരാധന തുടങ്ങിയത്. ശക്തിപൂജയിൽ സ്ത്രീകൾക്ക് വളരെ പ്രാധാന്യം നൽകുന്നതായി കാണാം. ഇവിടെ സ്ത്രീയെ ശക്തിയുടെ പ്രതീകം ആയിട്ടാണ് കണക്കാക്കപ്പെടുന്നത്. സ്ത്രീ സമൂഹത്തിൽ മേൽക്കൈ നേടിയ ഒരു കാലഘട്ടത്തിന്റെ അടയാളപ്പെടുത്തലായും ചിലർ ഇതിനെ കണക്കാക്കുന്നു.

ദേവീമഹാഭാഗവതം അനുസരിച്ച് ആദിപരാശക്തി എന്ന ലോകമാതാവാണ്‌ ഈ പ്രപഞ്ചത്തിന്റെ സൃഷ്ടി, സ്ഥിതി, സംഹാരം എന്നിവയ്ക്കെല്ലാം മൂലകാരണം. പരാശക്തിയുടെ ഈ മൂന്നു കൃത്യമുഖങ്ങളാണു് ബ്രഹ്മാവ്, വിഷ്ണു, ശിവൻ എന്നീ ത്രിമൂർത്തികൾ. ഈ ത്രിമൂർത്തികൾ പരാശക്തിയുടെ സാത്ത്വിക, രാജസ, താമസ ഗുണങ്ങളിൽ നിന്നും ഉണ്ടായി എന്നും ശാക്തേയർ വിശ്യസിക്കുന്നു. ഇതാണ് ത്രിഗുണങ്ങൾ. മറ്റുള്ള എല്ലാ ദേവതാസങ്കൽ‌പ്പങ്ങളും അവതാരങ്ങളും ജീവിവൈവിദ്ധ്യങ്ങളും ആദിപരാശക്തി എന്ന മൂലത്തിൽ നിന്നാണുണ്ടാവുന്നത് എന്ന് ദേവീഭാഗവതം ഉദ്ഘോഷിക്കുന്നു. എല്ലായിടത്തും നിറഞ്ഞു നിൽക്കുന്നവളും എല്ലാം അറിയുന്നവളുമായ ഊർജ്ജമാണ് പരാശക്തിയെന്നു ദേവീമാഹാത്മ്യത്തിൽ കാണാം. "ഭുവനേശ്വരിയെ" സാക്ഷാൽ ആദിപരാശക്തിയുടെ മൂർത്തരൂപമായി ദേവീ മാഹാത്മ്യത്തിൽ അവതരിപ്പിച്ചിരിക്കുന്നു.

"മഹാമായ" എന്ന പ്രസിദ്ധമായ പേര് ഭഗവതിയുടേത് ആണ്. "മഹാകാളി, മഹാലക്ഷ്മി, ശ്രീ പാർവ്വതി, മഹാസരസ്വതി" തുടങ്ങിയ ഭാവങ്ങൾ പരാശക്തിക്കുണ്ട്. ഈ മൂന്ന് ഭാവങ്ങൾ ആണ് ഇച്ഛാശക്തി, ക്രിയാശക്തി, ജ്ഞാനശക്തി എന്ന രീതിയിൽ സങ്കല്പിക്കപ്പെടുന്നത്. ശരിയായ പ്രവർത്തികൾ ചെയ്യാനുള്ള പ്രചോദനം ആയി ഇവ വ്യാഖ്യാനിക്കപ്പെടുന്നു.

സകലതിനും അതീതമായത് എന്ന അർത്ഥത്തിലാണ് "പര"എന്ന വാക്ക് ഉപയോഗിച്ചിരിക്കുന്നത്. ആദിയിൽ എല്ലാത്തിനും കാരണഭൂതയായ ദൈവം ആയതിനാൽ "ആദി" എന്ന വാക്കും; വലിയ ബലം എന്ന അർത്ഥത്തിൽ "ശക്തി" എന്ന വാക്കും സൂചിപ്പിക്കുന്നു. "തുടക്കത്തിലെ വലിയ ഊർജം" എന്നതാണ് ആദിപരാശക്തി എന്ന വാക്കിന്റെ ലളിതമായ അർത്ഥം.വൈഷ്‌ണവി, പരമേശ്വരി, ജഗദംബിക, ദുർഗ്ഗ തുടങ്ങിയ പേരുകൾ ആദിപരാശക്തിക്കുണ്ട്.

പരബ്രഹ്മമൂർത്തിയും ആദിദേവനുമായ പരമശിവന്റെ പത്നിയാണ് ആദിശക്തി ആയ സാക്ഷാൽ ലളിതാത്രിപുരസുന്ദരി . പഞ്ചഭൂതങ്ങളാൽ സമസ്തവും സൃഷ്ടിച്ചത് ശിവനും ശിവയും അർദ്ധനാരീശ്വര ശക്തിയായി ഇരുന്നു കൊണ്ടാണ്. ശിവനും ശക്തിക്കും അഞ്ചു മുഖങ്ങൾ ഉണ്ട് (സൃഷ്ടി, സ്ഥിതി, സംഹാരം, അനുഗ്രഹം, തിരോധാനം) - പഞ്ചകൃത്യം. എന്നാണ്‌ ശാക്തേയരും, ശൈവരും കരുതുന്നത്‌.

മഹാമായ ആദ്യം ദക്ഷന്റെയും, പ്രസൂതിയുടെയും മകളുടെ ഭാവത്തിൽ താമരപൊയ്കയിൽ സതി (സാത്ത്വിക സ്വരൂപിണി) ജനിച്ചു . ശേഷം ദാക്ഷായണി ദേവിയുടെ ദേഹത്യാഗത്തിനു ശേഷം ആദിശക്തി ഹിമവാന്റെയും , മേനവതിയുടെയും മകളായി ശ്രീ പാർവ്വതി (പ്രകൃതി) എന്ന നാമധേയത്തോടെ ജനിച്ചു. വീണ്ടും ശിവപത്നി ആയി മാറി.

ശിവശക്തി ആയ ആദിപരാശക്തിയ്ക്ക് മൂന്ന് ഭാവങ്ങൾ ഉണ്ട്. പാർവതി (സാത്ത്വിക ഭാവം) സാത്ത്വിക ഭാവത്തെ ഉണർത്തി ജ്ഞാനാംബികയായി അന്നവും അഭയവും ഐശ്വര്യവും അരുളുന്നു. ദുർഗ്ഗാ(രാജസ ഭാവം) മനുഷ്യനിലെ ദുർഗുണങ്ങളെ നശിപ്പിക്കുന്നു സത്ഗുണത്തെ പ്രധാനം ചെയ്യുന്നു. കാളി {മഹാകാളി , ഭദ്രകാളി} (താമസ ഭാവം) മനുഷ്യനിലെ ദുഷ്ട ശക്തികളെ സംഹരിച്ചു സദാ ശുഭം പ്രധാനം  ചെയ്യുന്നു. അതുകൊണ്ടു കാളരാത്രി ഭാവത്തിനു ശുഭകാരി എന്ന് ഒരു നാമം കൂടി ഉണ്ട്. 

ലളിത ത്രിപുരസുന്ദരിയെയും, പരമേശ്വരനെയും, ബ്രഹ്മാണ്ഡ പുരാണത്തിൽ നിന്നെടുത്തിട്ടുള്ള അമൂല്യ ഗ്രന്ഥമായ ലളിതാ സഹസ്രനാമത്തിൽ മഹാശിവകാമേശ്വരനായും, മഹാകാമേശ്വരി ആയും ആയിരം നാമത്തിൽ വർണ്ണിക്കുന്നു.

ശ്രീ മഹാദേവി ഭാഗവതത്തിലും, ലളിതാസഹസ്രനാമം, ലളിത ത്രിശതിയിലും, ശങ്കരാചാര്യർ എഴുതിയ സൗന്ദര്യലഹരിയിലും ആദിപരാശക്തിയെ ശിവശക്തൈക്യരൂപിണി ആയി വർണ്ണിച്ചിരിക്കുന്നു. മഹാദേവന്റെ  വാമാംഗത്തിൽ സദാ കുടികൊള്ളുന്ന ശക്തി ആണ് മഹാദേവി.

ദേവി മാഹാത്മ്യത്തിൽ ആദിപരാശക്തി ആയ ഭഗവതി മഹാസരസ്വതി, മഹാലക്ഷ്മി, മഹാകാളി സ്വരൂപങ്ങളിൽ ദേവിയുടെ  സ്വാതിക, രാജസ, താമസ ഭാവങ്ങൾ പ്രകടമാക്കുന്നു. മാത്രമല്ല 1.ശൈലപുത്രി, 2.ബ്രഹ്മചാരിണി, 3.ചന്ദ്രഖണ്ഡ, 4.കൂശ്മാണ്ട, 5.സ്കന്ദ മാതാ, 6.കാർത്ത്യായനി, 7.കാളരാത്രി,8.മഹാഗൗരി, 9.സിദ്ധിധാത്രി തുടങ്ങി ഒൻപതു ഭാവങ്ങളിൽ നവദുർഗ്ഗാ രൂപങ്ങളെയും, മറ്റു പത്തു ഭാവങ്ങളിൽ ദശമഹാവിദ്യകളായും, ഏഴു ഭാവങ്ങളിൽ സപ്തമാതാക്കളായും, ഐശ്വര്യത്തിന്റെ എട്ടു രൂപങ്ങളായി അഷ്ടലക്ഷ്മിമാരായും വരച്ചു കാട്ടുന്നു. ശ്രീവിദ്യാ ഉപാസന അഥവാ ശാക്തേയ സമ്പ്രദായത്തിന് വർണ്ണമോ ജാതിയോ ലിംഗമോ ബാധകമല്ലാത്തതിനാലാവാം എല്ലാ വിഭാഗക്കാരുടെയും കുടുംബ പരദേവതയായി ഭഗവതി മാറിയത്.🪴🪴🪴🪴🪴🪴🪴🪴🪴





Wiki letter w.svg
ഈ ലേഖനം അപൂർണ്ണമാണ്‌. ഇതു പൂർത്തിയാക്കുവാൻ സഹകരിക്കുക.

അവസാനം തിരുത്തിയത് 2 വർഷം മുമ്പ് Nayan Krishna K ആണ്
ബന്ധപ്പെട്ട താളുകൾ
ദേവി
സ്ത്രീ ദേവതകളെ കുറിക്കുന്ന പദം
കടപ്പാട് 
സോഷ്യൽ മീഡിയ

Monday, March 20, 2023

തളിക്കോട്ട* *മഹാദേവക്ഷേത്രം

*🪷തളിക്കോട്ട* *മഹാദേവക്ഷേത്രം* ☘️☘️☘️☘️☘️🪷🪷🪷🪷
കേരളത്തിലെ കോട്ടയം ജില്ലയിൽ താഴത്തങ്ങാടിയിൽ സ്ഥിതിചെയ്യുന്ന പുരാതന ക്ഷേത്രമാണ് തളിക്കോട്ട മഹാദേവക്ഷേത്രം. പരശുരാമനാൽ പ്രതിഷ്ഠിക്കപ്പെട്ടു എന്ന് ഐതിഹ്യമുള്ള ക്ഷേത്രം തെക്കുംകൂർ രാജാക്കന്മാരുടെ കുലദൈവമായി പൂജിക്കപ്പെട്ടിരുന്നു. പുരാതന കേരളത്തിലെ 108 ശിവക്ഷേത്രങ്ങളിൽ പറയുന്ന നാലു തളിക്ഷേത്രങ്ങളിൽ (തളി ശിവക്ഷേത്രം, കോഴിക്കോട്, കടുത്തുരുത്തി തളി മഹാദേവക്ഷേത്രം, കീഴ്ത്തളി മഹാദേവക്ഷേത്രം കൊടുങ്ങല്ലൂർ, തളിക്കോട്ട മഹാദേവക്ഷേത്രം, കോട്ടയം) ഒരു തളിയാണ് ഈ മഹാദേവക്ഷേത്രം. 
 *തളിക്കോട്ട* *മഹാദേവക്ഷേത്രം* 
 *ചരിത്രം* 
കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല എന്നീ പ്രദേശങ്ങളും മുണ്ടക്കയം, കാഞ്ഞിരപ്പള്ളി തുടങ്ങിയ ഹൈറേഞ്ച് പ്രദേശങ്ങളും അടങ്ങിയതായിരുന്നു പതിനൊന്നാം നൂറ്റാണ്ടിലെ തെക്കുംകൂർ രാജ്യം. വെമ്പലനാടിൻറെ തെക്കുഭാഗം തെക്കുംകൂറും. വടക്കുഭാഗം വടക്കുംകൂറുമായിരുന്നു‍. വെന്നിമല, മണികണ്ഠപുരം, ചങ്ങനാശ്ശേരി എന്നിവയ്ക്കു ശേഷം തളിക്കോട്ട തെക്കുംകൂറിൻറെ രാജധാനിയായി മാറി.

തൊടുപുഴ കുടമുരുട്ടി മലയിൽ നിന്നും ഉൽഭവിച്ച ഗൗണാർ (മീനച്ചിലാർ) ഈ പ്രദേശത്തിലൂടെ ഒഴുകുന്നു. ഗൗണമഹർഷിയുടെ കമണ്ഡലു മറിഞ്ഞുണ്ടായ നദിയാണ് ഗൗണാർ. ഗൗണാറിനെ പിന്നീട് കവണാർ എന്നും പറഞ്ഞുപോന്നിരുന്നു. കാഞ്ചനപ്പള്ളിയായ കാഞ്ഞിരപ്പള്ളിയിലേക്കും അവിടെ നിന്നും പൂഞ്ഞാറിലേക്കും കാർഷികവൃത്തിക്കും കച്ചവടത്തിനും കുടിയേറിയ ശൈവപ്പിള്ളമാർ മധുരമീനാക്ഷി ക്ഷേത്രങ്ങൾ രണ്ടിടത്തും നിർമ്മിച്ചതോടെ പ്രദേശം മീനച്ചിൽ ആയി. നദി മീനച്ചിലാറും.

ക്ഷേത്രത്തിൽ എണ്ണ നൽകാനായി കടുത്തുരുത്തിയിൽ നിന്നും ഉപ്പൂട്ടിൽ എന്ന ക്രിസ്ത്യൻ കുടുംബത്തെ തെക്കുംകൂർ രാജാവ് ഇവിടെ കൊണ്ടുവന്നു എന്നു പറയപ്പെടുന്നു. കൊല്ലവർഷം 725 ൽ അവർക്കു പള്ളി പണിയാൻ സ്ഥലം നൽകിയെന്നും അതാണ് ക്നാനായക്കാരുടെ വലിയപള്ളിയെന്നും കരുതുന്നു. ഈ പള്ളിയിൽ വിചിത്രാകൃതിയിലുള്ള രണ്ടു കരിങ്കൽ കുരിശുകളുണ്ട്. പല്ലവി ലിപിയിലുള്ള എഴുത്തും ഇവയിലുണ്ട്. അതുപോലെതന്നെ തളിക്കോട്ട ക്ഷേത്രത്തിൽ കേരളര് കോതവർമ്മര് എന്ന തെക്കുംകൂർ രാജാവിൻറെ പേരു കൊത്തിയ മിഴാവ് ഉണ്ട്. ചരിത്രാന്വേഷികൾക്ക് ധാരാളം ഉത്തരങ്ങൾ നൽകാൻ ഇവയ്ക്കൊക്കെയാവും.

 *തളിക്കോട്ട ക്ഷേത്രം* 

മീനച്ചിലാറിന്റെ തീരത്ത് കുറച്ചു മുകളിലായാണ് അതിപുരാതനമായ ഈ മഹാദേവ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. തെക്കുംകൂറിൻറെ രാജഭരണകാലത്ത് കോട്ടകൾക്കും കൊത്തളങ്ങൾക്കും അകത്തായിരുന്നു ഈ ക്ഷേത്രം. അതിനാൽ തളിക്കോട്ട ക്ഷേത്രം എന്നറിയപ്പെട്ടു. ക്ഷേത്രത്തിനു വടക്കായിരുന്നു കോവിലകവും, കച്ചേരിയും, ഠാണാവും (കാരാഗൃഹം) സ്ഥിതിചെയ്യതിരുന്നത്. തളി ശിവക്ഷേത്രം തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ഒരു മേജർ ക്ഷേത്രമാണിത്.

 *ക്ഷേത്ര നിർമ്മിതി* 

ചതുരാകൃതിയിൽ രണ്ടു നിലയിൽ പണിതീർത്തിരിക്കുന്ന ഇവിടുത്തെ ശ്രീകോവിൽ ചെമ്പു മേഞ്ഞിട്ടുണ്ട്. അതിന്റെ പുറംഭിത്തി ധാരാളം ചുവർ ചിത്രങ്ങളാൽ നിബിഢമാണ്. പലതും ഇപ്പോൾ മനസ്സിലാക്കാൻ പറ്റാത്തവണ്ണം മാഞ്ഞുപോയിരിക്കുന്നു. വടക്കുവശത്ത് ഒട്ടകത്തിൻറെ ചിത്രം ഉണ്ട്. ശിവക്ഷേത്ര ദർശനം പടിഞ്ഞാറേക്കാണ്.

 *ശ്രീകോവിൽ* 

 *നാലമ്പലം* 

നമസ്കാര മണ്ഡപം
തിരുത്തുക
തളിക്കോട്ടയിൽ പ്രധാനമൂർത്തി അത്യുഗ്രമൂർത്തിയായ പരമശിവനാണ്. അഞ്ചു പൂജയും മൂന്നു ശീവേലിയും നിത്യേന ഇവിടെ പതിവുണ്ട്. വിസ്താരമുള്ള ക്ഷേത്രമതിൽക്കകം, കരിങ്കൽപാകിയ പ്രദക്ഷിണവഴി, പടിഞ്ഞാറേനടയിലെ ആനക്കൊട്ടിൽ, വലിപ്പമേറിയ നാലമ്പലം, വിസ്താരമുള്ള ബലിക്കൽപ്പുര, ബലിക്കല്ലിൽ മുൻപിലുള്ള വലിപ്പമേറിയ നിത്യവും തെളിഞ്ഞു നിൽക്കുന്ന തൂക്കുവിളക്ക് എല്ലാം മഹാക്ഷേത്ര നിർമ്മിതി. നാലമ്പലത്തിനു പുറത്തു തെക്കു-കിഴക്കായി ഭഗവതി പ്രതിഷ്ഠയുണ്ട്. മറ്റു ശിവക്ഷേത്രങ്ങളിൽ പതിവില്ലാത്ത ഭദ്രകാളിയുടെ ദാരുബിംബമാണ് ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്. പടിഞ്ഞാറേ നടയിലായി വലിപ്പമേറിയ ഗോപുരം പണിതീർത്തിട്ടുണ്ട്. ഗണപതി, അയ്യപ്പൻ, വിഷ്ണു തുടങ്ങിയവർക്കും പ്രതിഷ്ഠകളുണ്ട്.

 *വിശേഷങ്ങൾ* 

 *തിരുവുത്സവം* 

തളിക്കോട്ട മഹാദേവക്ഷേത്രത്തിലെ തിരുവുത്സവം മേടമാസത്തിലെ തിരുവാതിര നക്ഷത്രം ആറാട്ട് വരത്തക്കവണ്ണം പത്തുനാൾ ആഘോഷിക്കുന്നു.

 *തിരുവാതിര* 

 *ശിവരാത്രി* 

 *പൂജാവിധികൾ* 

06:00 ന് ഉഷഃപൂജ
07:00 ന് എതൃത്തപൂജ, ശ്രീബലി
08:30 ന് പന്തീരടിപൂജ
10:00 ന് ഉച്ചപൂജ, ശ്രീബലി
06:30 ന് ദീപാരാധന
07:00 ന് അത്താഴപൂജ, ശ്രീബലി

 *താഴത്തങ്ങാടി വള്ളംകളി* 

താഴത്തങ്ങാടി വള്ളംകളി നടക്കുന്നത് ക്ഷേത്രത്തിനടുത്ത് മീനച്ചിലാറിലാണ്.

 *എത്തിചേരാൻ* 

കോട്ടയം ടൗണിൽ നിന്നും 3 കിലോമീറ്റർ പടിഞ്ഞാറു മാറിയാണ് ഈ ശിവക്ഷേത്രം സ്ഥിതിചെയ്യുന്നത്.🪷🪷🪷🪷🪷🪷🪷🪷🪷🪷കടപ്പാട് സോഷ്യൽ മീഡിയ

Friday, March 3, 2023

ശ്രീചക്രം

*🌻ശ്രീചക്രം* 🪴 *ശ്രീ ചക്രത്തെ പറ്റി ഒരു* *ലേഖനം* 🌻

എകകേന്ദ്ര വൃത്തങ്ങൾക്കുനടുവിൽ വരക്കുന്ന ത്രികോണങ്ങളും അവയെ ചുറ്റിയുള്ള ചില ഡിസൈനുകളും ചേർത്ത് വരച്ചിരിക്കുന്ന ചെമ്പുതകിടാണ് ശ്രീചക്രം(ദേവനാഗരി: श्रीचक्रं). ഒരു വൃത്താകാരത്തിൽ കേന്ദ്രികൃതമായ ബിന്ദുവിനുചുറ്റും പല വലിപ്പത്തിലുള്ള 9 ത്രികോണങ്ങൾ തമ്മിൽ യോജിപ്പിച്ചിരിക്കുന്നു. ഹൈന്ദവ വിശ്വാസപ്രകാരം ഇത് മഹാത്രിപുരസുന്ദരിയായ ആദിപരാശക്തിയുടെ സ്വരൂപമാണ്. ഇതിൽ പരാശക്തിയെ പ്രതിനിധാനം ചെയ്യുന്ന അഞ്ചു ത്രികോണങ്ങൾ അധോമുഖമായും,ശിവനെ പ്രതിനിധാനം ചെയ്യുന്ന നാലു ത്രികോണങ്ങൾ ഊർധമുഖമായും ചിത്രികരിക്കപ്പെട്ടിരിക്കുന്നു.അതുകൊണ്ടുത്തന്നെ ശ്രീചക്രം ശക്തിയുടെയും സൗന്ദര്യത്തിന്റെയും സംയോജനമാണെന്ന് വിശ്വസിക്കുന്നു. ശിവശക്തി ഐക്യരൂപത്തിൽ ഇരിക്കുന്ന ദേവി ആദിപരാശക്തി തന്നെയാണ് ശ്രീചക്രത്തിൽ കുടികൊള്ളുന്നതെന്നു ശ്രീവിദ്യാ ഉപാസകർ കരുതുന്നു. ശ്രീ ചക്രങ്ങളിൽ അടങ്ങിയിരിക്കുന്ന ഒൻപതു ത്രികോണങ്ങളെ നവയോനി എന്നറിയപ്പെടുന്നു. ഇവ പരാശക്തിയുടെ ഒന്പത്‌ ദേവീരൂപങ്ങൾ ആണെന്ന് പറയപ്പെടുന്നു. യോനിതന്ത്ര പ്രകാരം യോനീപീഠവുമായി ശ്രീചക്രം വളരെയധികം ബന്ധപെട്ടു കിടക്കുന്നു. ഇതാണ് ആസ്സാമിലെ കാമാഖ്യദേവി ക്ഷേത്രത്തിൽ കാണപ്പെടുന്നത്. ചട്ടമ്പി സ്വാമികൾ ശ്രീചക്രപൂജാകല്പം എന്നൊരു ഗ്രന്ഥം ഇതിനെ അധികരിച്ച് എഴുതിയിട്ടുണ്ട്. കേരളത്തിൽ ചോറ്റാനിക്കര, കൊടുങ്ങല്ലൂർ, കാടാമ്പുഴ, ചെട്ടികുളങ്ങര തുടങ്ങിയ പല ഭഗവതി ക്ഷേത്രങ്ങളിലും ശ്രീചക്രപൂജ കാണാം. ലളിതാ സഹസ്രനാമാവലി, സൗന്ദര്യലഹരി, ദേവീമാഹാത്മ്യം എന്നിവയിലേതെങ്കിലും ജപിച്ചുകൊണ്ടു ശ്രീചക്രത്തെ പുഷ്പങ്ങൾ സമർപ്പിച്ചു സന്ധ്യാവേളയിൽ ആരാധിച്ചാൽ സർവൈശ്വര്യങ്ങളും ലഭിക്കുമെന്നാണ് ഹൈന്ദവ വിശ്വാസം. അതിനാൽ കച്ചവട സ്ഥാപനങ്ങളിലും വീടുകളിലും ശ്രീചക്രം കാണാം. ചൊവ്വ, വെള്ളി, പൗർണമി, നവരാത്രി ദിവസങ്ങൾ ശ്രീചക്രപൂജക്ക് ഉത്തമമായി കണക്കാക്കപ്പെടുന്നു. ഉപാസകർക്ക് മാത്രമല്ല, ഗൃഹസ്ഥാശ്രമികൾക്കും ഈ രൂപത്തിൽ ശിവശക്തിയെ ആരാധിക്കാം എന്ന് വിശ്വാസികൾ കരുതുന്നു.


 *ശ്രീചക്രം* 

 *ശ്രീചക്രം* 
 *ശ്രീചക്ര ഘടന* 

 *ശ്രീചക്രത്തിൽ അടങ്ങിയിരിക്കുന്ന ഒൻപതു ത്രികോണങ്ങളും കൂടിച്ചേർന്നു 43 ചെറിയ ത്രികോണങ്ങൾ* *രൂപപെടുന്നു.ഇത്തരം 43 ത്രികോണങ്ങൾ ദ്വന്ദമല്ലാത്ത* *അഥവാ അദൈദത്തെ സൂച്ചിപ്പിക്കുന്നു.[3]ഈ ത്രികോണങ്ങൾ മുഴുവൻ 8 താമരഇതളുകളാൽ വലയം ചെയ്യപ്പെട്ടിരിക്കുന്നു.തുടർന്ന് 16 താമരഇതളുകൾ കാണപ്പെടുന്നു.ഏറ്റവും ഒടുവിലായി നാലുവാതിലുകളുള്ള ചതുരം സ്ഥിതിചെയ്യുന്നു* .





 · 




ശ്രീ ശ്രീ ചക്രം ഭൂപ്രസ്തരം, മേരുപ്രസ്താരം, കൈലസപ്രസ്താരം, എന്നിങ്ങനെ മൂന്നു തരത്തിലുണ്ട്. മേരുവിൽ തന്നെ അർദ്ധമേരു, കൂർമമേരു, ലിന്ഗമേരു, പൂർണമേരു ഈന്നിങ്ങനെയും വകഭേദങ്ങൾ ഉണ്ട് !

 *ശ്രീചക്രത്തിന്റെ* *അർത്ഥം* 
 
 *ശ്രീചക്രം നവചക്രം* *എന്നപേരിലും അറിയപ്പെടുന്നു നവ എന്ന സംസ്കൃത പദത്തിനർത്ഥം ഒൻപതു* *എന്നാകുന്നു. അതുകൊണ്ടുത്തന്നെ ശ്രീചക്രം ഒൻപതു സ്ഥിതികളെ, ഒന്പത്‌ ശക്തികളെ സൂചിപ്പിക്കുന്നു. ഇതിന്റെ നടുവിലായി* *ഐശ്വര്യരൂപിണിയായ ദേവി ആദിപരാശക്തിയെ സങ്കൽപ്പിക്കുന്നു. .ശ്രീചക്രത്തിന്റെ ഒൻപതു സ്ഥിതികൾ ഇവയാണ്* .

 *ത്രിലോകമോഹനം* 
 *ശ്രീചക്രത്തിന്റെ ഏറ്റവും പുറത്തായി കാണുന്ന മൂന്നുവരകൾ* .

 *സർവ്വാശപരിപൂരക* 
 *ശ്രീചക്രത്തിൽ കാണുന്ന* *16* *താമരയിതളുകൾ* .

 *സർവസന്ക്ഷോഭഹന* 
 *ശ്രീചക്രത്തിൽ കാണുന്ന 8* *താമരയിതളുകൾ**.

 *സർവസൗഭാഗ്യദായക* 
 *ശ്രീചക്രത്തിൽ കാണുന്ന* *14 ചെറിയ* *ത്രികോണങ്ങൾ* .

 *സർവാർത്ഥ സാധക* 
 *ശ്രീചക്രത്തിൽ കാണുന്ന* *10 ചെറിയ* *ത്രികോണങ്ങൾ** .

 *സർവരക്ഷാകര* 
 *ശ്രീചക്രത്തിൽ കാണുന്ന  10* *ചെറിയ* *ത്രികോണങ്ങൾ*

 *സർവരോഗഹര* 
 *ശ്രീചക്രത്തിൽ കാണുന്ന 8* *ചെറിയ ത്രികോണങ്ങൾ.* 

 *സർവസിദ്ധിപ്രദ* 
 *ശ്രീചക്രത്തിൽ കാണുന്ന* 1 

സർവഅനന്തമയ
ശ്രീചക്രത്തിൽ കാണുന്ന വൃത്തബിന്ദു.
ഹിന്ദുതന്ത്രവിദ്യയുടെ പ്രതീകമാണ്‌ ശ്രീചക്രം അഥവാ ശ്രീയന്ത്ര[അവലംബം ആവശ്യമാണ്].ഹിന്ദുതത്വശാസ്ത്രത്തിൽ അധിഷ്ഠിതമായാണ് ശ്രീചക്രം രൂപകല്പന ചെയ്തിരിക്കുന്നത്[].ശ്രീ വിദ്യാദേവി ഉപാസനയുമായി ശ്രീചക്രംബന്ധപെട്ടിരിക്കുന്നു.മഹാത്രിപുരസുന്ദരി അഥവാ ശ്രീപാർവ്വതിദേവിയുടെ പ്രതീകമായാണ് ശ്രീചക്രം കണക്കാക്കപെട്ടിരിക്കുന്നത്. ശ്രീ എന്നതിന് ഐശ്വര്യം എന്ന് സാമാന്യ അർത്ഥവും, ലക്ഷ്മി എന്ന് മന്ത്ര അർത്ഥവും കല്പിക്കുന്നു.

 *ശ്രീചക്രത്തെ* *ആരാധിക്കുവാൻ* *കാരണം* 

ഹൈന്ദവ വിശ്വാസപ്രകാരം മാതൃത്വത്തിന്റെ, സൃഷ്ടിയുടെ, ശക്തിയുടെ, ഐശ്വര്യത്തിന്റെ പ്രതീകമാണ് ശ്രീചക്രം. നൂറു യാഗം ചെയ്യുന്നതിന്റെയും പതിനാറുവിധമുള്ള മഹാദാനം ചെയ്യുന്നതിന്റെയും മൂന്നരകോടി തീർത്ഥങ്ങളിൽ കുളിക്കുന്നതിന്റെയും ഫലം കേവലം ശ്രീചക്ര ദർശനം കൊണ്ട് കിട്ടുമെന്നാണ് തന്ത്രശാസ്ത്രത്തിൽ പറഞ്ഞിരിക്കുന്നത്.സൗന്ദര്യലഹരി സ്തോത്രത്തിലും ആദിശങ്കരനും ശ്രീയന്ത്രത്തിനെ പലപ്രാവശ്യം പരാമർശിച്ചിടുണ്ട്. പരമേശ്വരിയുടെ താന്ത്രിക രൂപമാണിത്. ഉപാസകന് ഐശ്വര്യവും രക്ഷയും ഇത് നൽകുന്നു. പരാശക്തിയുടെ പത്തു രൂപങ്ങളായ ദശമഹാവിദ്യാമാർ ശ്രീചക്രത്തിൽ കുടികൊള്ളുന്നതായി ഉപാസകർ വിശ്വസിക്കുന്നു. അവ (പത്ത് ശിവശക്തി) കാളി, താരാ, ചിന്നമസ്ത, ബഗളാമുഖി, ഭുവനേശ്വരി, തൃപുരസുന്ദരി (ഷോഡശി, ശ്രീവിദ്യ), ഭൈരവി, ധൂമാവതി, മാതംഗി (മഹാസരസ്വതി), കമല (മഹാലക്ഷ്മി) എന്നിവയുടേതാണ്. 

 *ശ്രീചക്രത്തിന്റെ* *നിർമ്മാണം* 

ശ്രീ യന്ത്രത്തിന്റെ നിർമ്മാണം യോഗിനി ഹൃദയത്തിൽ വ്യക്തമായി പ്രതിപാദിച്ചിട്ടുണ്ട്
 
 *പുരി ശ്രീ* *ജഗനാഥ്ക്ഷേത്രത്തിലെ* *ശ്രീചക്രം* 

 *പുരി* *ശ്രീ ജഗനാഥ്ക്ഷേത്രത്തിലുള്ള സംഘക്ഷേത്രം താന്ത്രികവിധിപ്രകാരം* *ശ്രീചക്രവുമായി* *സാമ്യമുള്ളതാണ്* 🪴🪴🪴🪴🪴🪴🪴🪴🪴🪴🪴കടപ്പാട്
സോഷ്യൽ മീഡിയ

Wednesday, March 1, 2023

ഏഴരപ്പൊന്നാന

ഏഴരപ്പൊന്നാന🪴🪴🪴🪴🪴🪴🪴🪴🪴🪴🪴
 

കോട്ടയം ജില്ലയിലെ ഏറ്റുമാനൂർ ക്ഷേത്രത്തിലെ ഏഴ്‌ വലിയ ആനകളുടെയും, ഒരു ചെറിയ ആനയുടെയും സ്വർണ്ണത്തിൽ നിർമ്മിച്ച പൂർണ്ണരൂപത്തിലുള്ള പ്രതിമകളാണ്‌ ഏഴരപ്പൊന്നാന എന്നറിയപ്പെടുന്നത്‌. പ്ലാവിൻ തടിയിൽ നിർമ്മിച്ച ഈ ആനകളെ സ്വർണപാളികളാൽ പൊതിഞ്ഞിരിക്കുന്നു. വലിയ ആനകൾക്ക്‌ രണ്ടടിയും ചെറിയ ആനയ്‌ക്ക്‌ ഒരടിയുമാണ്‌ ഉയരം. ഏറ്റുമാനൂർ ക്ഷേത്രത്തിലെ എട്ടാം ഉത്സവനാളായ കുംഭമാസത്തിലെ രോഹിണി നക്ഷത്രത്തിനാണ്‌ പ്രസിദ്ധമായ ഏഴരപ്പൊന്നാന എഴുന്നള്ളിപ്പ്‌ നടത്തുന്നത്. അന്നേ ദിവസം ഏറ്റുമാനൂർ തേവർ ക്ഷേത്ര മതിൽക്കകത്തെ പടിഞ്ഞാറെ മൂലയിലെ ആസ്ഥാന മണ്ഡപത്തിൽ ഏഴരപ്പെന്നാന ദർശനം നൽകി എഴുന്നള്ളിയിരിക്കുന്നു.

 *ഐതിഹ്യം* 

 *അഷ്ടദിക് ഗജങ്ങൾ* 

ഏഴരപ്പൊന്നാനകൾ അഷ്ടദിക്ക് ഗജങ്ങളെ പ്രതിനിധീകരിക്കുന്നു എന്നാണ് ഐതിഹ്യം. ഐരാവതം, പുണ്ഡീരകം, കൌമുദം, അഞ്ജന, പുഷ്പദന്തം, സുപ്രദീകം, സാർവഭൌമൻ, വാമനൻ എന്നിവയാണ് ദിക്ക്ഗജങ്ങൾ. വാമനൻ ചെറുതാകയാൽ അരപൊന്നാനയാകുകയാണ് ഉണ്ടായതത്രേ.


 *ഏറ്റുമാനൂർ ക്ഷേത്രം* 
 *മാർത്താണ്ഡവർമ്മ* 

മലയാള വർഷം 929-ൽ വടക്കുംകൂർ രാജ്യം പിടിച്ചടക്കുന്നതിനായി തിരുവതാംകൂർ മഹാരാജാവിന്റെ സൈന്യങ്ങൾ ഏറ്റുമാനൂരിലെ മാധവിപ്പിള്ളനിലത്തിൽ പ്രവേശിക്കുകയും അവിടുത്തെ പുരയിടങ്ങളിലെ ഫലപുഷ്ടിയുള്ള വൃക്ഷങ്ങളും മാധവിപ്പള്ളി മഠവും നശിപ്പിച്ചുകളയുകയും ചെയ്തുവത്രെ. തന്നിമിത്തം തിരുവിതാംകൂർ മഹാരാജവിന് ഏറ്റുമാനൂർ മഹാദേവന്റെ അനിഷ്ടവും പല വിധത്തിലുള്ള അനർത്ഥങ്ങളും സംഭവിക്കുകയാൽ തുടർ പരിഹാരാർത്ഥം മഹാരാജാവു പ്രായശ്ചിത്തമായി നടയ്ക്കുവെച്ചതാണത്രേ ഈ ഏഴരപ്പൊന്നാനകൾ.

എട്ടുമാറ്റിൽ ഏഴായിരത്തി ഒരുന്നൂറ്റി നാൽപത്തിമൂന്നേ അരയ്ക്കാൽ കഴഞ്ചു സ്വർണ്ണം കൊണ്ട് ഏഴര ആനകളെയും ഏഴു കഴഞ്ചു സ്വർണ്ണം കൊണ്ട് തോട്ടിയും വളറും തൊണ്ണൂറ്റാറര കഴഞ്ചു സ്വർണ്ണം കൊണ്ട് ഒരു പഴുക്കാക്കുലയും നടയ്ക്കു വെച്ചുവെന്നാണ് കരുതുന്നത്. അതിന്റെ പ്രായശ്ചിത്തച്ചാർത്ത് കൊല്ലം 964-ആമാണ്ട് ഇടവമാസം പന്ത്രണ്ടാം തിയതി എഴുതിവെച്ചതായി ദേവസ്വത്തിൽ ഇപ്പോഴും കാണുന്നുണ്ട്. 

 *ധർമ്മരാജാവ്* 

ഏഴരപ്പൊന്നാനകളെ 973 - മാണ്ട് നാടു നീങ്ങിയ തിരുവിതാംകൂർ ധർമ്മരാജാ കാർത്തിക തിരുനാൾ രാമവർമ്മ മഹാരാജാവുണ്ടാക്കി വൈക്കം ക്ഷേത്രത്തിലേക്ക് വഴിപാടായി കൊടുത്തയച്ചതാണെന്നും ആനകളെ കൊണ്ടുപോയവർ ഏറ്റുമാനൂരെത്തിയപ്പോൾ ഏറ്റുമാനൂർ മഹാദേവന്റെ അനിഷ്ടം കൊണ്ട് ആനകളെ അവിടെനിന്നു കൊണ്ടുപോകാൻ നിവൃത്തിയില്ലാതെ വരികയാൽ അവ ഏറ്റുമാനൂർ ദേവന്റെ വകയായിത്തീർന്നതാണെന്നും ഒരു ഐതിഹ്യമുണ്ട്.  അതെന്തായാലും തിരുവിതാംകൂർ രാജാക്കന്മാരുടെ കാലത്ത് നടയ്ക്കുവെച്ചതാണ് ഈ ഏഴരപ്പൊന്നാനകൾ.

 *ചരിത്രം* 

തിരുവിതാംകൂർ മഹാരാജാവ്‌ അനിഴം തിരുനാൾ മാർത്താണ്ഡവർമ്മയാണ്‌ ക്ഷേത്രത്തിന്‌ ആനകൾ കാഴ്‌ചവച്ചത്‌. അഷ്ട്ടദ്വിഗ്ഗ് പാലകരെയാണീഎട്ട് ഗജങ്ങളായി സങ്കല്പ്പിച്ചിരിക്കുന്നത് അതിൽ വാമനൻ ചെറുതായതിനാൽ അരപ്പോന്നനായി, ഈ അര പൊന്നൻറെ പുറത്തഅണ് ഭഗവാൻ ആസ്ഥാന മണ്ഡപത്തിൽ ഇരികുന്നത് .

 *ഏഴരപ്പൊന്നാന ദർശനം* 

ഏഴരപ്പൊന്നാന വർഷത്തിൽ കുംഭമാസത്തിൽ മാത്രമാണ് ഭക്തരുടെ ദർശനത്തിനായി പുറത്തെടുക്കുക. ക്ഷേത്രത്തിലെ ആസ്ഥാ‍ന മണ്ഡപത്തിൽ അർദ്ധരാത്രി 12 മണിക്കാണ് ഏഴരപ്പൊന്നാന ദർശനം നടത്തുന്നത്. പൊന്നാനകളെ ദർശിച്ചു കാണിക്കയർപ്പിച്ച് ഏറ്റുമാനൂരപ്പനെ പ്രണമിക്കാൻ ആയിരങ്ങൾ അന്നു ക്ഷേത്രത്തിലെത്തും. ഏഴരപ്പൊന്നാന ദശർനത്തിലൂടെ സർവ്വൈശ്വര്യവും സിദ്ധിക്കുമെന്നാണ്‌ വിശ്വാസം. കുംഭമാസത്തിലെ രോഹിണിനാളിൽ അർധരാത്രി ഭഗവാൻ ശരഭമൂർത്തിയായി എത്തി ഇന്ദ്രൻറെ ബ്രഹ്മഹത്യാപാപം തീർത്തുവെന്നാണ്‌ വിശ്വാസം. സകല ദേവന്മാരും സന്നിഹിതരാകുന്ന ആ സന്ദർഭത്തിൽ അഷ്ടദിഗ്ഗജങ്ങളാൽ സന്നിഹിതനാകുന്ന ശ്രീപരമശിവനെ വണങ്ങി കാണിക്ക അർപ്പിക്കാൻ ഭക്‌തജന ലക്ഷങ്ങളാണ്‌ എത്താറുള്ളത്‌. ഏഴരപ്പൊന്നാന ദർശനത്തിനു മുന്നോടിയായി തങ്കത്തിൽ തീർത്ത കുട തലേദിവസം വൈകിട്ട് നടക്കുന്ന സേവയിൽ എഴുന്നള്ളിക്കുക പതിവുണ്ട്. എട്ടും പത്തും ഉത്സവദിവസങ്ങളിൽ ഏഴരപൊന്നാനയെ ദർശനത്തിനായി പുറത്തെടുക്കാറുണ്ട്.അര പൊന്നനയെ വിഷു ദിവസം ദശർനതിനു വയ്കും.

 *മറ്റു* *സവിശേഷതകൾ* 

ഏഴരപൊന്നാനയെ കൂടാതെ, രത്നഅലക്കുകളുള്ള പൊന്നിൻകുട, നെന്മാണിക്യം, രത്നംപതിച്ച വലംപിരിശംഖ്, കരിങ്കൽ നാഗസ്വരം, സ്വർണവിളക്ക്, സ്വർണകുടങ്ങൾ, സ്വർണനാണയങ്ങൾ എന്നിവയുൾപ്പെടുന്ന സവിശേഷശേഖരം ഏറ്റുമാനൂർ ക്ഷേത്രത്തിന്റെ പ്രത്യേകതകളാണ് .ഭാരതം ഒട്ടുക്കും ഏറ്റുമാനൂർ ഏഴരപൊന്നാന ദർശനം പ്രസിദ്ധവും ഭക്തജനപ്രിയവുമാണ്. നാടിന്റെ നാനാഭാഗങ്ങളിൽനിന്നുമായി തീർഥാടകസഹസ്രങ്ങൾ ദർശനസായൂജ്യവും അഭിലാഷപൂർത്തിയും തേടി ഏഴരപൊന്നാന ദർശനദിവസം ക്ഷേത്രാങ്കണത്തിലെത്തുന്നു.🪷🪷🪷🪷🪷🪷കടപ്പാട്
സോഷ്യൽ മീഡിയ