Followers(ഭഗവാന്‍റെ ഭക്തര്‍ )

Tuesday, May 17, 2022

കൊട്ടിയൂര്‍ അമ്പലം.

ക്ഷേത്ര ദര്‍ശനം നടത്തുന്നവരാണ് നമ്മളില്‍ പലരും. രോഗ ശാന്തിയ്ക്കായും മനസമാധാനത്തിനായും ഈശ്വര ഭജന നടത്തുന്നവരാണ് ഭക്തര്‍. ക്ഷേത്ര ദര്‍ശനം നടത്തുമ്പോള്‍ നമ്മളാല്‍ കഴിയുന്നരീതിയില്‍ പൂവ്, എണ്ണ തുടങ്ങിയവ കാണിക്കയായി കൊണ്ട് പോകാറുണ്ട്. അതിനൊപ്പം ചില ക്ഷേത്രങ്ങളില്‍ ആള്‍ രൂപങ്ങള്‍ സമര്‍പ്പിക്കാറുണ്ട്. സര്‍വ്വ രോഗങ്ങളും അതിലൂടെ മാറുമെന്നാണ് വിശ്വാസം. അത്തരം ഒരു ക്ഷേത്രമാണ് കൊട്ടിയൂര്‍ അമ്പലം.

കണ്ണൂർ ജില്ലയിലെ തലശേരിക്കടുത്ത് അക്കരെ കൊട്ടിയൂർ, ഇക്കരെ കൊട്ടിയൂർ എന്നിങ്ങനെ രണ്ട് കൊട്ടിയൂരുണ്ട്. സതീദേവി ദക്ഷയാഗം നടന്ന യാഗാഗ്നിയിൽ ചാടി ദേഹം വെടിഞ്ഞ സ്ഥലമാണ് കൊട്ടിയൂര്‍ എന്ന് വിശ്വാസം. അക്കരെയിലാണ് യാഗം നടന്നതും ശിവ ഭൂതഗണങ്ങൾ യാഗം മുടക്കുകയും വീരഭദ്രൻ ദക്ഷന്റെ തലയറുക്കുകയും ചെയ്തത്. ബ്രഹ്മാവിന്റെ മകനായ ദക്ഷന് പിന്നെ ആടിന്റെ തല വച്ചുകൊടുത്ത് ഭഗവാൻ ജീവന്‍ തിരിച്ചു നൽകിയെന്നു ഐതീഹ്യം. ഇടവമാസത്തിലെ ചോതി മുതൽ മിഥുനമാസത്തിലെ ചിത്തിര വരെ അക്കരെ കൊട്ടിയൂരിൽ വൈശാഖമാസ ഉത്സവം ആഘോഷിക്കപ്പെടുന്നു. ഈ ദിവസങ്ങളില്‍ മാത്രമേ അക്കരെ കൊട്ടിയൂരിൽ പൂജാകർമ്മങ്ങൾ നടക്കുന്നതും ആളുകൾക്ക് പ്രവേശനമുള്ളതും. ഇക്കരെ കൊട്ടിയൂരിൽ സാധാരണ ക്ഷേത്രങ്ങളിലെപോലെ നിത്യപൂജയും മറ്റും നടക്കുന്നു. #🙏ക്ഷേത്രങ്ങൾ 

*ആലിംഗനപുഷ്പാഞ്ജലി*
🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️
ജീവിതത്തിൽ കണ്ടിട്ടുള്ള ഏറ്റവും മനോഹരമായ  പൂജ കൊട്ടിയൂർ വൈശാഖോത്സവത്തിലെ രോഹിണി ആരാധനയുടെ ഭാഗമായ ആലിംഗന പുഷ്പാഞ്ജലി ആണ്.

സതീ ദേവിയുടെ ദേഹത്യാഗത്തെ തുടർന്ന് അതികുപിതനായി തീർന്നു മുച്ചൂടും മുടിക്കുന്ന ശ്രീ പരമേശ്വരനെ ശ്രീ മഹാവിഷ്ണു മുറുക്കെ കെട്ടിപിടിച്ചു സാന്ത്വനിപ്പിച്ചു താപം ശമിപ്പിക്കുന്ന പുരാണ സന്ദർഭം ആണതിന്റെ സങ്കല്പം.

കുറുമത്തൂർ ഇല്ലത്തെ നായ്ക്കൻ സ്ഥാനമുള്ള മൂത്ത നമ്പൂതിരിക്കാണ് ആ പൂജ നടത്താനുള്ള അധികാരം.
കർമ്മത്തിൽ കുറുമത്തൂർ നായ്ക്കന് സാക്ഷാൽ ശ്രീ മഹാവിഷ്ണുവിന്റെ സ്ഥാനമാണ്.
സ്വയംഭൂവായ കൊട്ടിയൂർ ശിവലിംഗത്തെ കെട്ടിപിടിച്ചു അദ്ദേഹം കിടക്കും.
ഒന്നോ രണ്ടോ അഞ്ചോ മിനിറ്റല്ല, എത്രയോ നേരം.
യഥാർത്ഥത്തിൽ ആ കിടപ്പിൽ അദ്ദേഹം മരിച്ചു പോയോ എന്ന് പോലും കണ്ടു നിൽക്കുന്ന നമുക്ക് ശങ്ക തോന്നും.

അത്ര നേരം കടുകിട ചലിക്കാതെ ശ്രീമഹാവിഷ്ണുവായി അദ്ദേഹം ശിവലിംഗത്തെ കെട്ടിപ്പുണർന്നു കിടക്കും.
എന്നിട്ടദ്ദേഹം എഴുന്നേൽക്കുന്ന നേരത്ത് ഉയരുന്നൊരു ആരവുമുണ്ട്.

ദേവതാ വൃന്ദം നടത്തിയ പുഷ്പ വൃഷ്ടിയെ അനുസ്മരിപ്പിക്കുന്നൊരു പുഷ്പാഞ്ജലിയും.

അതാണ്‌ ഞാൻ കണ്ടതിൽ ഏറ്റവും സുന്ദരവും ഹൃദ്യവുമായ ആരാധന.
ശ്രീപരമശിവനും ശ്രീമഹാവിഷ്ണുവും തമ്മിലുള്ള ഗാഢസൗഹൃദവും സ്നേഹവും ആണതിന്റെ സൗന്ദര്യം.

ശിവസ്യ ഹൃദയം വിഷ്ണുർ
വിഷ്ണുചാ ഹൃദയം ശിവ

ശിവന്റെ ഹൃദയമാണ് വിഷ്ണു.
ആ വിഷ്ണുവിന്റെ ഹൃദയമോ,
ആ ശിവൻ തന്നെയും

.                                      

കടപ്പാട്
സോഷ്യൽ മീഡിയ

വൈക്കം ശ്രീ മഹാദേവ ക്ഷേത്രത്തിലെ സ്വർണനെറ്റിപ്പട്ടം🛕

*🔥🛕വൈക്കം ശ്രീ മഹാദേവ ക്ഷേത്രത്തിലെ സ്വർണനെറ്റിപ്പട്ടം🛕🔥*

              
കേരളത്തിൽ സ്വർണ നെറ്റിപ്പട്ടം ഉള്ള  ക്ഷേത്രങ്ങ ളാണ്  വൈക്കം ഉദായന പുരം ക്ഷേത്രങ്ങൾ‌...

ഉമ്മയമ്മ റാണിക്ക് കുട്ടികൾ ഉണ്ടാകുവാൻ താമസം വന്നപ്പോൾ, പ്രശ്നവശാൽ വൈക്കത്തപ്പന് സ്വർണ കുടയും നെറ്റിപട്ടവും സമർപ്പിച്ചാൽ ദോഷങ്ങൾ മാറി സന്താനഭാഗ്യം ഉണ്ടാകുമെന്ന് അറിഞ്ഞു. അതുപോലെ തന്നെ സമർപ്പിക്കാം എന്നു വഴിപാട് നേരുകയും ചെയ്തു. അതേ സമയം ഉദയനാപുരം ശ്രീസുബ്രഹ്മണ്യസ്വാമി എനിക്ക് ഒന്നും തന്നില്ല എന്ന് സ്വപ്നത്തിൽ വന്ന് പറയുകയും, രാജാവിന്റെ ഉറക്കം നഷ്ടപ്പെടുകയും ചെയ്തു. അതിന് ശേഷമാണ് ഉദയനാപുരത്തപ്പനും വൈക്കത്തപ്പനും ഒരേ പോലെ സ്വർണകുടയും സ്വർണതലേകെട്ടും സമർപ്പിച്ചുകൊള്ളാം എന്ന് നേർന്നത്. ശേഷം ഉമ്മയാമ്മ റാണി ഗർഭം ധരിക്കുകയും ജനനത്തിനു മുന്നേ തന്നെ സ്വാതി തിരുനാൾ രാജാവാകുകയും "ഗർഭശ്രീമാൻ" എന്ന പേര് വരുകയും ചെയ്തു. സ്വാതി തിരുനാൾ രാജാവിന് 9 വയസ്സ് ഉള്ളപ്പോൾ വൈക്കം ഉദയനാപുരം ക്ഷേത്രത്തിൽ സ്വർണകുടയും സ്വർണ തലെകെട്ടും സമർപ്പിക്കുകയും പിന്നീട് വൈക്കത്തപ്പൻ എന്ത് ചെയ്താലും അതേപോലെ തന്നെ ഉദയനാപുരത്തപ്പനും ചെയ്യണം എന്നായി...

വൈക്കം ഉദായനാപുരം ക്ഷേത്രങ്ങളിൽ പടിത്തരത്തിൽ പോലും ഒരേ സാമ്യങ്ങളാണുള്ളത്..
കടപ്പാട് :സോഷ്യൽ മീഡിയ

Sunday, May 15, 2022

അഘോരി സന്യാസിമാര്‍

അഘോരി സന്യാസിമാര്‍…

ഭാരതത്തിലെ അഘോരിസന്യാസി സമ്പ്രദായത്തിനു 5000 വര്‍ഷത്തിലധികം പഴക്കമുണ്ട് . സന്യാസനിഷ്ഠ കൊണ്ടും ആചാരങ്ങള്‍ കൊണ്ടും, മറ്റ് സന്യാസ സമ്പ്രദായങ്ങളെ അപേക്ഷിച്ച് ഈ മാര്‍ഗം വളരെ വ്യതസ്തത പുലര്‍ത്തുന്ന ഒന്നാണ്.

അഘോരികളുടെ മാനസികശക്തി അപാരമാണ്.
മന്ത്ര തന്ത്ര സിദ്ധികൾ കൈവരിച്ച ഒരുസാധകനു ആകാശത്തിൽ നിന്നു സൂര്യകിരണങ്ങൾ ആവാഹിച്ച്‌ അതുകൊണ്ടു അഗ്നികുണ്ഡം ജ്വലിപ്പിക്കാൻ സാധിക്കും. ആകാശത്തിൽ മഞ്ഞുമഴപെയ്യിക്കാനും മൂടൽമഞ്ഞുകൊണ്ടു മറ സൃഷ്ടിക്കുവാനും ഇവർക്കു കഴിവുണ്ട്.

എരിയുന്ന തീയിൽക്കൂടി നടക്കുക, ആളിക്കത്തുന്ന അഗ്നിയിൽ കിടക്കുക, ത്രിശൂലത്താൽ ആഞ്ഞുകുത്തിയാലും രക്തം വരാതിരിക്കുക തുടങ്ങിയ വിദ്യകൾ മിക്കവർക്കും അറിയാം. ഘടികാരം സ്തംഭിപ്പിക്കുക, വസ്ത്രം തനിയെ കീറുക..അതു കത്തിക്കുക.ഒരാളുടെ ധമനികൾപൊട്ടിച്ച്‌ രക്തം ഒഴുക്കുക തുടങ്ങിയ പ്രയോഗങ്ങളൊക്കെ ഏകാഗ്രമക്കിയ മനസ്സിന്റെ അപാരമായ മന്ത്രസിദ്ധികളും ഇഛാശക്തിയും ക്രിയാശക്തിയും യോജിക്കുമ്പോൾ സാധ്യമാണെന്നു അഘോരികൾ സമർത്ഥിക്കുന്നു.

എങ്കിലും അഘോരികളെ കുറിച്ചു വളരെയധികം തെറ്റിധാരണകള്‍ വിവിധ മാസികകളിലും വെബ്സൈറ്റ്കളിലും ദൃശ്യമാധ്യമങ്ങളിലും പ്രചരിക്കുന്നു.

വളരെ പഴക്കമുള്ള ശൈവസമ്പ്രദായ ശാഖയാണ് അഘോരികളുടേത്. യാഥാസ്ഥിതിക സനാതന രീതികളിൽ നിന്നും വളരെ വ്യത്യസ്തമായ ഒരു ശാഖ ആകയാൽ പ്രസിദ്ധിയ്ക്കു പകരം കുപ്രസിദ്ധിയാർജ്ജിച്ചു എന്നു മാത്രം.

അഥര്‍വവേദത്തില്‍ പ്രതിപാദിച്ചിട്ടുള്ള നിഗൂഢമന്ത്രങ്ങളെ മനനം ചെയ്തു വികസിപ്പിച്ചെടുക്കാതെ പുരാതന കാലത്ത് ഋഷിവര്യന്മാര്‍ വിട്ടുകളയുകയാണ് ചെയ്തത്. വേദമന്ത്രങ്ങള്‍ ദുരുപയോഗം ചെയ്യാതിരിക്കാനാണ്
ഈ മുന്‍കരുതല്‍ അവര്‍ എടുത്തത്‌. അഥര്‍വവേദത്തെ അധമമാണ് എന്ന് കണക്കാക്കി വേര്‍തിരിച്ചു നിര്‍ത്തിയതും ഇതുകൊണ്ടാണ് .

പക്ഷെ, കാര്യസാധ്യത്തിനും സ്വാധീനത്തിനും വഴങ്ങി ക്ഷിപ്രകോപികളായ ചില മുനിശ്രേഷ്ടന്മാര്‍ ഈ മന്ത്രങ്ങളെ മനനം ചെയ്തു ശിഷ്യന്മാര്‍ക്ക് ഉപദേശിച്ചു കൊടുത്തിട്ടുണ്ട്‌. ഈ ശിഷ്യപരമ്പരകളില്‍ നിന്നാണ് അഘോരികള്‍ ഉണ്ടായത്.
അഘോരികള്‍ അവരുടെ പരമ ഗുരുവായി ഇപ്പോള്‍ ആരാധിക്കുന്നത് യോഗിനി ഭൈരവി ബ്രാഹ്മിണിയെ ആണ്. തന്ത്രവിദ്യയിലെ 64 തന്ത്രങ്ങള്‍ ശ്രീരാമകൃഷ്ണപരമഹംസന് ഉപദേശിച്ചു കൊടുത്തത് ഈ യോഗിനിയമ്മയാണ്…

യഥാര്‍ത്ഥ ആഘോരികളെ അവരുടെ തേജസ്സില്‍ നിന്നും മനസ്സിലാക്കാം.
തീക്ഷ്ണമായ ദൃഷ്ടിയും, കടഞ്ഞെടുത്ത  പോലെയുള്ള ദേഹപ്രകൃതിയും,
ഉറച്ച കാല്‍വെപ്പും, കമണ്ഡലുവും ത്രിശൂലവും കൈയിലെന്തി നീങ്ങുന്ന ആഘോരികളെ ഒരിക്കല്‍ കണ്ടാല്‍ പിന്നെ മറക്കുകയില്ല .ആരെയും അവര്‍ ശ്രദ്ധിക്കാറുമില്ല..
അമാനുഷിക ശക്തികള്‍ പൊതു വേദികളില്‍ പ്രദര്‍ശിപ്പിക്കാനോ, പ്രഭാഷണം നടത്താനോ ഇക്കൂട്ടർ ഒരിക്കലും തയ്യാറാകില്ല.

ശ്രീ പരമേശ്വരൻ പാർവ്വതീദേവിക്ക് ഉപദേശിച്ചു കൊടുത്ത കുണ്ഡലിനീയോഗവിദ്യ.
—————————–
ശക്തിയുടെ ഉറവിടം ബോധമാണ്. ബോധത്തിന്റെ സ്പന്ദനം ആരംഭിച്ചാൽ ശക്തിയുടെ ഉദയമായി.
സ്പന്ദനം നിലച്ചാൽ ശക്തിയില്ലാതാകുന്നു.
വികാരരൂപമായ മനസ്സ്‌ ഏകാഗ്രമാകുമ്പോൾ പ്രാണസ്വരൂപിണിയായ കുണ്ഡലിനീ ഉയരും.
മനസ്സ്‌ സത്യബോധത്താൽ ഏകാഗ്രമാകുമ്പോൾ ശരീരത്തിനുള്ളിൽ വ്യാപിക്കുന്ന പ്രാണപ്രസരണമാണു കുണ്ഡലിനീശക്തി.
കുണ്ഡലിനീ ഉണർന്നാൽ അപാരമായ സിദ്ധികളിലേക്കു കടക്കാം. ഏകാഗ്രത കടുത്തതാകുമ്പോൾ ദേഹത്താസകലമുള്ള പ്രസരമുപേക്ഷിച്ച്‌ പ്രാണൻ മധ്യനാഡിയായ സുഷ്മനയിലേക്കു പ്രവേശിക്കുന്നു.
ഈ ശക്തി സഹസ്രാര പത്മത്തിലെത്തുമ്പോൾ സാധകൻ സാധനസിദ്ധിയുടെ ഉത്തുംഗശൃംഗത്തിൽ വിരാജിക്കുന്നു.

പ്രാണസാക്ഷാൽക്കാരമാണു കുണ്ഡലിനീ യോഗം. സാധകനു സ്വന്തം ശരീരത്തിൽതന്നെ അനുഭവിച്ചറിയാൻ കഴിയുന്ന പ്രപഞ്ചശക്തിയാണു കുണ്ഡലിനീ.

കുണ്ഡലാകൃതിയിൽ കിടക്കുന്ന ശക്തി മൂലാധാരത്തിൽ നിന്ന് സഹസ്രാരപത്മത്തിലെത്തുമ്പോൾ ആയിരം തരംഗങ്ങൾ അനന്തൻ എന്ന സർപ്പത്തെപ്പോലെ അനന്തതയുടെ സ്വരൂപമായി ഫണം വിടർത്തിയാടുന്നു. അതിന്റെ മധ്യം ശയ്യയാക്കി പരമാത്മായ വിഷ്ണുരൂപം വിരാജിക്കുന്നു.

മദ്യം, ഭാംഗ്‌, കഞ്ചാവ്‌ തുടങ്ങിയ ലഹരിവസ്തുക്കളും മാംസഭക്ഷണവും അഘോരിമാർഗ്ഗത്തിൽ അനുവദനീയമാണ്.
വീര്യം കുറഞ്ഞ പോഷകമൂല്യമുള്ള സോമരസവും ഇവർക്കു പഥ്യമാണ്. പക്ഷേ എല്ലാം നിയന്ത്രിതമാണു. രക്തപാനവും ചിലപൂജാവസരങ്ങളിൽ ഇവർ ആസ്വദിക്കുന്നു. മൃഗബലിയും ചില അവസരങ്ങളിൽ പതിവുണ്ട്‌.

സൂര്യന്റെ ഊർജ്ജവും ശുദ്ധജലവുംകൊണ്ട്‌ എത്രനാൾ വേണമെങ്കിലും ഇവർക്കു കഴിയാനാവും. അഘോരികൾ രാത്രി ഉറങ്ങാറില്ല. സന്ധ്യാവന്ദനം 5 നേരത്തും കൃത്യമായി ചെയ്യും. സൂര്യാരാധന വളരെ കൃത്യതയോടെ അനുഷ്ഠിക്കും. തന്ത്രസാരത്തിലെ വിധിപ്രകാരം ഷഡംഗധ്യാനം ചെയ്ത്‌ ഇടതുകയ്യിൽ ജലമെടുത്ത്‌ വലതുകൈകൊണ്ടു അടച്ചുപിടിക്കുന്നു.  പിന്നെ ഹം യം രം ലം വം എന്നീ ബീജാക്ഷരങ്ങളുടെ മന്ത്രം ജപിക്കുന്നു. അതിനുശേഷം ആ ജലം മന്ത്രോച്ചാരണത്തിനിടയിൽ 7 പ്രാവശ്യം തലയിൽ തളിക്കുന്നു. ശേഷിച്ച ജലംകൊണ്ടു ആദിത്യനെ ധ്യാനിക്കുന്നു. പ്രഭാതവന്ദനം കഴിഞ്ഞാൽ പിന്നെ ഉച്ചവരെ കിടന്നുറങ്ങും.   ആർഷഭാരതഗ്രന്ഥങ്ങളും നവീനശാസ്ത്രഗ്രന്ഥങ്ങളും നിത്യവായനയിൽപ്പെടും. കടുത്ത മഞ്ഞുകാലത്തു ഹിമസാമ്രാജ്യത്തിലൂടെ സഞ്ചരിച്ച്‌ മംഗോളിയവരെ ചെന്നെത്താറുണ്ട്‌. കുറെക്കാലം അവിടെതങ്ങും. മധ്യ ടിബറ്റിലെ ഗുഹകളിലും ഇവർ താമസിക്കാറുണ്ട്‌. ടിബറ്റൻ ലാമമാരുമായി അഘോരികൾക്ക്‌ നല്ല ബന്ധമുണ്ട്‌. അഘോരികളിൽ നിന്നാണു ലാമമാർ പ്രകൃതിശക്തിയെ വെല്ലുന്ന സിദ്ധികൾ കൈവരിച്ചത്‌.
അരുണാചലിലേയും ബർമ്മയിലേയും വനാന്തരങ്ങളിലും ഇവർക്കു താവളങ്ങളുണ്ട്‌.

പാസ്പോർട്ടും വിസയുമൊന്നും ഇവർക്കാവശ്യമില്ല.  അഘോരികളെ ഒരാളും തടയില്ല. തടഞ്ഞാൽ കളി കാര്യമാകും. കുറച്ചു വർഷം മുൻപ്‌ കാശിയിലുണ്ടായ ഒരു സംഭവം മാധ്യമശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
കേന്ദ്ര സുരക്ഷാ ഭടന്മാരായിരുന്നു അന്നു കാശി വിശ്വനാധ ക്ഷേത്രത്തിലേക്കുള്ള പ്രവേശനമാർഗ്ഗത്തിലെ സെക്യുരിറ്റി. ഭക്തജനങ്ങളുടെ കൈവശമുള്ള താക്കോൽക്കൂട്ടം തുടങ്ങി പേന വരെ അന്ന് അവർ അനുവദിച്ചിരുന്നില്ല. പെരുമാറ്റവും മോശമായിരുന്നു. ത്രിശൂലങ്ങളും മറ്റും കയ്യിലേന്തിവന്ന ഒരുകൂട്ടം അഘോരികളോടു സഭ്യമല്ലാത്ത രീതിയിൽ സെക്യുരിറ്റിക്കാർ പെരുമാറിയപ്പോൾ അഘോരികൾ പ്രതികരിച്ചു. ഉന്തും തള്ളും വരെയുണ്ടായി. ഉടനെ അവരുടെ ഗുരു എന്തോ ജപിച്ച്‌ കൈകൊണ്ടു വായുവിൽ വീശിയപ്പോൾ സെക്യുരിറ്റിക്കാർ നിശ്ചലരായി നിന്നുപോയി!അഘോരികൾ ഉള്ളിലേക്കു പോവുകയും ചെയ്തു. പൂജാരി പണ്ഡിറ്റുമാർ വന്ന് മാപ്പുപറഞ്ഞ ശേഷമാണു അവരെ സ്വതന്ത്രരാക്കിയത്‌.

ഈ മായാപ്രപഞ്ചത്തിന്റെ നശ്വരത മനസ്സിലാക്കി ചിലവിജ്ഞാനികൾ പ്രകൃതി യോടിണങ്ങി ജീവിക്കുന്നതാണ് ഉത്തമമെന്ന് തീർച്ചയാക്കിയതിന്റെ ഫലമായാണ് അഘോരിമാർഗ്ഗം രൂപപ്പെട്ടത്‌.

ജനിച്ചദിവസം മുതൽ തുടങ്ങുന്ന ദുരിതം മരണംവരെയും മനുഷ്യനെ പിന്തുടരുന്നു. സുഖദുഖ സമ്മിശ്രമാണു ജീവിതമെന്നു പറയാമെങ്കിലും സുഖം വളരെക്കുറവു തന്നെ.
വിവാഹം, സന്താനങ്ങൾ,  ജോലി, സാമ്പത്തികം, ജരാനര തുടങ്ങിയ മഹാചുഴികളിൽക്കിടന്നു നട്ടം തിരിയുകയാണ്. ഇതൊന്നുമില്ലാത്ത ഒരു ലോകമാണു അഘോരികൾ വിഭാവന ചെയ്യുന്നത്‌.
ആനന്ദംകൊണ്ടുമാത്രമേ മറ്റൊരു ശ്രേഷ്ഠലോകത്ത്‌ എത്തിച്ചേരാൻ കഴിയൂ.

ഭാരതത്തിലെ മറ്റു സന്യാസി സമ്പ്രദായങ്ങളിലും ജീവിതത്തോടുള്ള വിരക്തി തന്നെയാണു പ്രതിഫലിക്കുന്നത്‌. ഇനിയൊരു ജന്മമെടുക്കാതെ ബ്രഹ്മത്തിൽ ലയിക്കണം എന്നാണെങ്കിൽ ലഭിച്ച മനുഷ്യജന്മത്തിൽ അതു സാധിച്ചെടുക്കാവുന്ന സന്യാസിമാർ എത്രയൊ വിരളമാണ്.
നല്ലൊരു ശതമാനം സംന്യാസിമാരും പണത്തിന്റെ ധാരാളിത്തത്തിൽ മുങ്ങി ബ്രഹ്മചര്യം ഒരു മറയാക്കികൊണ്ട്‌ ലൈംഗികതയിൽ വരെ ഏർപ്പെടുന്നവരാണ്.
ഇതിൽപ്പരം കൊടിയ മഹാപാപം വേറെയേതുണ്ട്‌…?

ബ്രഹ്മവാദം, കാലവാദം, നിയുക്തവാദം, ശക്തിവാദം തുടങ്ങിയ പുരാണ തന്ത്ര-മന്ത്രവാദങ്ങൾ അഘോരമാർഗ്ഗത്തിന്റെ അടിസ്ഥാന തത്വങ്ങളിൽ പെട്ടതാണ്. അഘോരം ശിവന്റെ പഞ്ചമുഖങ്ങളിൽ തെക്കോട്ടു തിരിഞ്ഞിരിക്കുന്ന മുഖത്തിന്റെ പേരാണു.

ഈശാനം, തത്പുരുഷം, വാമദേവം, സദ്യോജാതം എന്നിവയാണു മറ്റുമുഖങ്ങൾ.
ഘോരം രുദ്രനാണ്. അഘോരം ശിവനും.
രണ്ടും അഗ്നിയുടെ രൂപങ്ങളാണ്. അഗ്നിയിൽ നിന്നാണു പ്രപഞ്ചം ഉത്ഭവിച്ചത്‌. അഘോരി എന്നാൽ ശൈവന്മാരിൽ ഒരിനം എന്നർത്ഥം. പ്രകൃതി ശക്തിയെ അറിയുക, പിന്നെ മന്ത്ര -തന്ത്രങ്ങളിൽക്കൂടി ആ ശക്തിയെ സ്വന്തം വരുതിയിലാക്കാൻ പഠിക്കുക.

ഓം…ക്ലിം..ക്ലിം..സിദ്ധി..നമ:രുദ്ര…രുദ്രസ്ഥാപയ എന്നുതുടങ്ങുന്ന അടിസ്ഥാന മന്ത്രജപത്തിൽക്കൂടി അഗ്നിയെ വരുതിയിലാക്കുന്ന അഘോരികൾ വിവിധമന്ത്രോപാസനയിൽക്കൂടി സിദ്ധി -സാധനയുടെ പരമോന്നതിയിലെത്തുന്നു

ഹ്രീം സ്ഫുര സ്ഫുര പ്രസ്ഫുര പ്രസ്ഫുര ഘോര ഘോരതര താനൂരൂപ… എന്നുതുടങ്ങുന്ന അഘോരമന്ത്രം 51 അക്ഷരങ്ങൾ ഉൾക്കൊള്ളുന്നതാണ്.
ഓരോ അക്ഷരവും 51 ലക്ഷംവീതം ജപിച്ചാൽ മാത്രമേ മന്ത്രസിദ്ധി കൈവരുകയുള്ളൂ.
ഹ്രീം എന്ന ബീജമന്ത്രം കൊണ്ട്‌ പാർവ്വതിദേവിയെ ഉപാസിക്കുന്നവരാണു അഘോരികൾ.
ഹ കാരം രാ കാരം ഈ കാരം ഇവ മൂന്നും ചേർന്നാണു ഹ്രീംകാരമെന്ന ഗൗരീബീജമന്ത്രം ഉണ്ടായത്‌. ഹ കാരം ര കാരം സദ്രൂപ -ചിദ്രൂപ ശിവസംബന്ധമാണെങ്കിൽഈ കാരം ആനന്ദ കാമ പ്രദായകമാണ്. അഘോരികൾ ഒരുമാസത്തിൽ 3ലക്ഷം തവണ വരെ ഗൗരീബീജാക്ഷരമന്ത്രം ജപിക്കും..
ഓം ഹ്രീം സ്വാഹാ എന്നു ജപിച്ചു ജപിച്ച്‌ ബ്രഹ്മജ്ഞാനം നേടുന്ന ഇവർക്ക്‌ അഭീഷ്ടസിദ്ധി ലഭിക്കുമെന്നാണു പറയുന്നത്‌.
ത്രാടക പ്രയോഗം അനുഷ്ടിച്ചു കഴിഞ്ഞ ഒരു അഘോരിയുടെ കണ്ണുകൾ തീജ്വാല പോലെ ജ്വലിച്ചുനിൽക്കും.

മഹാമൃത്യുജ്ഞയ മന്ത്രം, ശ്രീചക്രം, വിജയശാലിനി മന്ത്രശക്തി,
കൽപനാ യോഗസിദ്ധി, ഖേചരീ വിദ്യാ, കുണ്ഡലിനിശക്തിയെ ഉണർത്തൽ തുടങ്ങിയവ അഘോര തന്ത്ര -മന്ത്രത്തിലെ അനുപമമായ സിദ്ധികളിൽപ്പെടുന്നു.
ക്രിയായോഗത്തിലും ഹഠയോഗത്തിലും പ്രാവിണ്യം നേടുന്ന അഘോരികൾ ക്രിയായോഗത്തിലെ രാജയോഗത്തിൽ സാക്ഷാത്ക്കാരം നേടുന്നവരാണ്.

അഘോരികൾക്കിടയിൽ വളരെ കുറച്ചു പേർക്കു മാത്രമേ ഖേചരീ വിദ്യ സ്വായത്തമായിട്ടുള്ളൂ.
ഖ എന്നാൽ ആകാശം വായ്ക്കുള്ളിലെ അണ്ണാക്കാണു ആകാശം.

ഇതിനെ ബ്രഹ്മരന്ത്രം എന്നും പറയും. നാക്കു കൊണ്ടു അണ്ണാക്കിന്റെ മേൽഭാഗം തുഴഞ്ഞു തുഴഞ്ഞ്‌ തലയോടു വരെ ദ്വാരമുണ്ടാക്കും. അണ്ണാക്കിൽ വിരൽ കടത്തി പരിശോധിച്ച് അണ്ണാക്കിന്റെ അടിഭാഗംചുരണ്ടി ആജ്ഞാചക്രത്തേയും സഹസ്രാരത്തേയും ഭേദിക്കുന്നു. ഇതാണു ഖേചരീ പ്രയോഗം. ഇതുനേടാൻ ചുരുങ്ങിയതു 15 വർഷത്തെ കഠിന പ്രയത്നം തന്നെവേണം.
വിരൽ സഹസ്രാരത്തെ സ്പർശിച്ചാൽ ഖേചരീവിദ്യ പൂർണ്ണമായി. പിന്നെ സർവ്വത്ര ആനന്ദമാണ്. അമാനുഷികമായ കഴിവുകൾ സാധകനു കൈവരിക്കുകയും ചെയ്യാം…

അഘോരികള്‍ മരണം പോലും മുന്‍കൂട്ടി അറിയുന്നു…
സമയമാകുമ്പോള്‍ “ആത്മബലിദാനം” അല്ലെങ്കില്‍ ചിരസമാധി എന്ന മാര്‍ഗം ഉപയോഗിക്കുന്നു…

അടുത്ത ശിഷ്യനെയും കൂട്ടി നിബിഡ വനത്തിലോ ഹിമാലയതിലേക്കോ യാത്രപോയി, തന്‍റെ ഇന്ദ്രീയ ശക്തികൾ ശിഷ്യന് കൊടുത്ത ശേഷം നിത്യ സമാധിയില്‍ ലയിക്കുന്നു.
സമാധിയായ ഗുരുവിന്‍റെ തലയോട്ടി ശിഷ്യന് അവകാശപെട്ടതാണ്.
സ്വന്തം ആവശ്യത്തിനോ അല്ലെങ്കില്‍ താവളത്തിലെ ചാമുണ്ഡി ദേവിയുടെ വിഗ്രഹത്തിലോ അത് സമര്‍പ്പിക്കും….
*ഓം നമ: ശിവായ…*

Friday, May 13, 2022

പൂഞ്ഞാർ മധുര മീനാക്ഷി ക്ഷേത്രം

*പൂഞ്ഞാർ മധുര മീനാക്ഷി ക്ഷേത്രം*

കോട്ടയം ജില്ലയിലെ പൂഞ്ഞാറിൽ നിന്ന് 2.4 കിലോമീറ്റർ അകലെമാത്രമാണ് ചരിത്ര പ്രസിദ്ധമായ പൂഞ്ഞാർ മധുര മീനാക്ഷി ക്ഷേത്രം സ്ഥിതിചെയ്യുന്നത്.

കല്ലിൽ നിർമ്മിച്ച തമിഴ് വാസ്തുവിദ്യയിലാണ് ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. ക്ഷേത്രത്തിൽ സ്ഥാപിച്ചിരിക്കുന്ന വിഗ്രഹങ്ങൾ യഥാർത്ഥത്തിൽ മധുരയിലെ മധുര മീനാക്ഷി ക്ഷേത്രത്തിൽ നിന്നുള്ള ഉൽസവ മൂർത്തികളാണ്. (ക്ഷേത്രോത്സവങ്ങളിൽ ഘോഷയാത്ര ക്കായി കൊണ്ടുപോകുന്ന വിഗ്രഹങ്ങൾ), മീനാക്ഷിയുടെയും സുന്ദരേശൻറെയും 
(ശിവൻ) ൻറേയുമാണ്.  പതിനൊന്നാം നൂറ്റാണ്ടിൽ പാണ്ഡ്യ രാജാവായ മാനവിക്രമനാണ് ഇവ പൂഞ്ഞാറിലെത്തിച്ചത്. പൂഞ്ഞാർ രാജകുടുംബം പണികഴിപ്പിച്ച ഏറ്റവും പഴക്കം ചെന്ന ക്ഷേത്രങ്ങളിൽ ഒന്നാണിത്. ഏകദേശം പതിനൊന്നാം നൂറ്റാണ്ടിൻറെ മധ്യത്തിൽ പാണ്ഡ്യ രാജകുമാരൻ സ്ഥാപിച്ചതാണ് ഈ ക്ഷേത്രം. അദ്ദേഹം സിംഹാസനം ഉപേക്ഷിച്ച ശേഷം പുതിയൊരു രാജ്യം സ്ഥാപിക്കുന്നതിനായി തൻറെ യാത്രകളിൽ ഘോഷയാത്രാ വിഗ്രഹങ്ങൾ വഹിച്ചിരുന്നു.. യാത്രക്ക് ഒടുവിൽ പൂഞ്ഞാറാണ് തിരഞ്ഞെടുത്തത്. ദിവസേനയുള്ള പൂജകൾ നടത്തുകയും നവരാത്രി സമയം പരമ്പരാഗത ആചാരങ്ങളോടെ ആഘോഷിക്കുകയും ചെയ്തിരുന്നു.. നൂറ്റാണ്ടുകളായി ചെയ്തുകൊണ്ടിരുന്ന ആചാരം ഇന്നും തുടർന്ന് വരുന്നു. പൂഞ്ഞാർ ശ്രീ ധർമ്മ ശാസ്താ ക്ഷേത്രത്തിന് സമീപമാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

ചരിത്രമിങ്ങനെ : പ്രശസ്തനായ ചോള രാജാവായ കുലോത്തുങ്ക ചോള പാണ്ഡ്യ രാജാവായിരുന്ന മാനവിക്രമ കുലശേഖര പെരുമാളുമായി യുദ്ധത്തിൽ ഏർപ്പെട്ടു. കുലോത്തുങ്കയെ പരാജയപ്പെടുത്താനുള്ള ആദ്യ ശ്രമം പരാജയപ്പെട്ടു. പക്ഷേ കുലൊത്തുങ്കയുടെ അടുത്ത ശ്രമം വിജയിച്ചു. അത് മാനവിക്രമൻറെ പരാജയത്തിന് കാരണമായി. പരാജയപ്പെട്ടതിനെത്തുടർന്ന് മാനവികരാമൻ തൻറെ സഹോദരൻ മറവർമാൻ ശ്രീഭല്ലവയെ പാണ്ഡ്യ രാജ്യത്തിൻറെ രാജാവായി നിയമിക്കുകയും കുടുംബത്തോടും വിശ്വസ്തരായ ചില ദാസന്മാരോടും ഒപ്പം മധുര വിട്ടു. പിന്നീട് കുടുംബത്തോടൊപ്പം ഗുഡല്ലൂർ മേഖലയിൽ സ്ഥിരതാമസമാക്കിയ അദ്ദേഹം അവിടെ നിന്ന് ഭരണം നടത്തി. കേരളത്തിൽ കുറഞ്ഞ നിരക്കിൽ ഭൂമി ലഭ്യതയെക്കുറിച്ച് അറിഞ്ഞപ്പോൾ കുമളി, പെരിയാർ, കൊലാഹലമേട്, വാഗമൺ വഴി തെക്കും കൂറിലേക്ക് മാറി. മധുര മീനാക്ഷി  ക്ഷേത്രത്തിലെ രഥോത്സവത്തിൽ ഉപയോഗിച്ചിരുന്ന മധുര മീനാക്ഷി അവരുടെ കുല ദേവത സുന്ദരേശ്വരൻ (ശിവ) എന്നിവരുടെ വിഗ്രഹങ്ങളും അദ്ദേഹം വഹിച്ചു. ഈ വിഗ്രഹങ്ങൾ പിന്നീട് മീനചിൽ നദിയുടെ തീരത്തുള്ള പൂഞ്ഞാർ മീനാക്ഷി ക്ഷേത്രത്തിൽ സ്ഥാപിച്ചു.

തെക്കുംകൂറിലേക്കുള്ള യാത്രയിൽ മാനവിക്രമയും സൈന്യവും വണ്ടിപെരിയാറിനടുത്ത് ചില കൊള്ളക്കാരാൽ അപ്രതീക്ഷിതമായി ആക്രമിക്കപ്പെട്ടു എന്നാൽ ആനയുടെ കൂടെ ഒരാൾ പെട്ടെന്ന് പ്രത്യക്ഷപ്പെടുകയും ആ മോഷ്ടാക്കളെ സമയത്തിനുള്ളിൽ തന്നെ പരാജയപ്പെടുത്തുകയും ചെയ്തു. അദ്ദേഹം ഒരു വടിയും ആനയും രാജാവിന് നൽകി സ്ഥലം വിട്ടുപോകാൻ മുന്നറിയിപ്പ് നൽകി. വണ്ഡിപെരിയാറിലെ വിചിത്രമായ സംഭവങ്ങൾക്ക് ശേഷം മാനവിക്രമ എട്ടുമാനൂർ ക്ഷേത്രത്തിലെത്തി അവിടെ താമസിച്ചു. എന്നാൽ രാത്രിയിൽ ചില കൊള്ളക്കാർ ക്ഷേത്ര സ്വത്തുക്കൾ കൊള്ളയടിക്കാൻ ശ്രമിച്ചു. അത് രാജയും അദ്ദേഹത്തിൻറെ ഭൃത്യന്മാരും ധീരമായി എതിർത്തു പൂഞ്ഞാറിലേക്ക് മാറുന്നതിനുമുമ്പ് മാനവിക്രമനും കുടുംബവും തുടക്കത്തിൽ കാഞ്ഞിരപ്പള്ളിയിൽ താമസമാക്കി അവിടെ മീനാക്ഷി ദേവിക്കായി ഒരു ദേവാലയം പണിതു.

തെക്കുംകൂർ രാജാക്കന്മാരിൽ നിന്ന് ഭൂമി വാങ്ങിയ ശേഷം മാനവിക്രമയും കുടുംബവും കൊയ്ക്കൽ ഭരണാധികാരികൾ ഭരിച്ച പൂഞ്ഞാറിലെ കൊട്ടാരത്തിലേക്ക് മാറി.

പുരാതന ചേരരാജ്യത്തെ പരമ്പരാഗത വാസ്തുവിദ്യാ ശൈലിയിലാണ് 600 വർഷത്തോളം പഴക്കമുള്ള പൂഞ്ഞാർ കൊട്ടാരം നിർമ്മിച്ചിരിക്കുന്നത് ചരിത്രപരമായ ഒരു ലക്ഷ്യസ്ഥാനമാണ് പാണ്ഡ്യ രാജ്യങ്ങൾ കോട്ടയം, ഇടുക്കി ജില്ലകളുടെ കിഴക്ക് ഭാഗത്ത് വന മരങ്ങൾ ലഭ്യമായതിനാൽ മരം ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന നിർമ്മാണ ഘടകമാണ്. ഗ്രാനൈറ്റ് കല്ല് ബ്ലോക്കുകൾ, ലാറ്ററൈറ്റ് ടൈലുകൾ വലുതും ഇടത്തരവുമായ കളിമൺ ടൈലുകൾ എന്നിവ ഉപയോഗിച്ച മറ്റ് ഘടകങ്ങൾ കേരളത്തിലെ പുരാതന വാസ്തുശൈലി ഇവിടെ എവിടെയും കാണാം. ഘടന പോലുള്ള ക്ഷേത്രം കൊട്ടാരത്തിന് ഒരു വിശുദ്ധ രൂപം നൽകുന്നു. നിലകളും ഇന്റീരിയർ ഭാഗങ്ങളും അവയുടെ രൂപകൽപ്പനയിലും കാഴ്ചപ്പാടിലും തികച്ചും സവിശേഷമാണ്. കൊട്ടാരത്തിനുള്ളിൽ വാസ്തുശാസ്ത്ര നിയമപ്രകാരം നിർമ്മിച്ച മധുര മീനാക്ഷി ക്ഷേത്രവും

ചരിത്രപരമായ മീനച്ചിൽ താലൂക്കിലുള്ള പൂഞ്ഞാർ കൊട്ടാരം പോയ കാലത്തെ രാജപ്രതാപങ്ങളുടെ മഹത്തായ അടയാളപ്പെടുത്തലാണ്. ഈ കൊട്ടാര ചുവരുകൾക്കുള്ളിൽ അനവധി അസാധാരണമായ പുരാവസ്തുക്കളുടെയും അതി സുന്ദര ഉപകരണങ്ങളുടെയും ശേഖരങ്ങളുണ്ട്. ഒറ്റത്തടിയിൽ തീർത്ത എണ്ണത്തോണി, കൂറ്റൻ ബഹുശാഖാദീപങ്ങൾ ഓലയിൽ തീർത്ത കരകൗശല വസ്തുക്കൾ, ആഭരണപ്പെട്ടികൾ, പലതരത്തിലുള്ള ദീപങ്ങൾ നിരവധി നടരാജവിഗ്രഹങ്ങൾ ധാന്യങ്ങൾ അളക്കുന്ന പുരാതന അളവു പാത്രങ്ങൾ, പ്രതിമകൾ, ആയുധങ്ങൾ എന്നിവ ഇതിൽപ്പെടുന്നു . ഇവിടെ സൂക്ഷിച്ചിരിക്കുന്ന വിശിഷ്ടമായ ഒരു ചെറു ശയ്യ ആചാരപരമായ ആവശ്യങ്ങൾക്കു മാത്രം വർഷത്തിൽ ഒരു പ്രാവശ്യം വെളിയിലേക്കെടുക്കാറുണ്ട്. കൊട്ടാരത്തിനടുത്തുതന്നെ മധുര മീനാക്ഷി ക്ഷേത്രത്തിൻറെ അതേ പകർപ്പുള്ള ക്ഷേത്രം ആരെയും അത്ഭുതപ്പെടുത്തുന്നു. ക്ഷേത്രഭിത്തിയിൽ പുരാണങ്ങളിലെ യുദ്ധകഥകൾ കൊത്തി വച്ചിരിക്കുന്നു.

പൂഞ്ഞാർ കോവിലകത്തെ രാജാവകാശമുള്ള തമ്പുരാൻ അന്തരിച്ചാൽ പൂഞ്ഞാർ രാജ കുടുബത്തിലെ ഏറ്റവും പ്രായ ചെന്ന തമ്പുരാനാണ് പിന്നീട് രാജാവകാശം ലഭിക്കുന്നത്. പൂഞ്ഞാർ മധുര മീനാക്ഷി ക്ഷേത്രത്തിൽ വെച്ചു നടക്കുന്ന ചെറിയ ചടങ്ങിൽ അദ്ദേഹം വലിയ തംബുരാനായി സ്ഥാനമേൽക്കുന്നു. പൂഞ്ഞാർ രാജാവംശത്തിൻറെ പരദേവതയായി മധുര മീനാക്ഷി ദേവിയെ ആരാധിക്കുന്നു🙏

Thursday, May 12, 2022

അഘോരി സന്യാസി - വിദ്യയുടെ അപാരതകൾ..

അഘോരി സന്യാസി - വിദ്യയുടെ അപാരതകൾ...

ഭാരതത്തിലെ അഘോരിസന്യാസി സമ്പ്രദായത്തിനു 5000 - വര്‍ഷത്തിലധികം പഴക്കമുണ്ട് . സന്യാസനിഷ്ഠ കൊണ്ടും ആചാരങ്ങള്‍ കൊണ്ടും, മറ്റ് സന്യാസ സമ്പ്രദായങ്ങളെ അപേക്ഷിച്ചും ഈ മാര്‍ഗം വളരെ വ്യതസ്തത പുലര്‍ത്തുന്ന ഒന്നാണ്.

അഘോരികളുടെ മന:ശശക്തി അപാരമാണ്.
മന്ത്ര-തന്ത്ര സിദ്ധികൾ കൈവരിച്ച ഒരു സാധകനു ആകാശത്തിൽ നിന്നു സൂര്യകിരണങ്ങൾ വരെ ആവാഹിച്ച്‌ അതുകൊണ്ടു അഗ്നികുണ്ഡം ജ്വലിപ്പിക്കാൻ സാധിക്കും. ആകാശത്തിൽ മഞ്ഞു മഴപെയ്യിക്കാനും മൂടൽമഞ്ഞുകൊണ്ടു മറ സൃഷ്ടിക്കുവാനും ഇവർക്കു കഴിവുണ്ട്.

എരിയുന്ന തീയിൽക്കൂടി നടക്കുക, ആളിക്കത്തുന്ന അഗ്നിയിൽ കിടക്കുക, ത്രിശൂലത്താൽ ആഞ്ഞുകുത്തിയാലും രക്തം വരാതിരിക്കുക തുടങ്ങിയ വിദ്യകൾ മിക്കവർക്കും അറിയാം. ഘടികാരം സ്തംഭിപ്പിക്കുക, വസ്ത്രം തനിയെ കീറുക. അതു കത്തിക്കുക. ഒരാളുടെ ധമനികൾപൊട്ടിച്ച്‌ രക്തം ഒഴുക്കുക തുടങ്ങിയ പ്രയോഗങ്ങളൊക്കെ ഏകാഗ്രമക്കിയ മനസ്സിന്റെ അപാരമായ മന്ത്രസിദ്ധികളും ഇഛാശക്തിയും ക്രിയാശക്തിയും യോജിക്കുമ്പോൾ സാദ്ധ്യമാണെന്നു അഘോരികൾ സമർത്ഥിക്കുന്നു.

വളരെ പഴക്കമുള്ള ശൈവസമ്പ്രദായ ശാഖയാണ് അഘോരികളുടേത്. യാഥാസ്ഥിതിക സനാതന രീതികളിൽ നിന്നും വളരെ വ്യത്യസ്തമായ ഒരു ശാഖ ആകയാൽ പ്രസിദ്ധിയ്ക്കു പകരം കുപ്രസിദ്ധിയാർജ്ജിച്ചു എന്നു മാത്രം.

അഥര്‍വവേദത്തില്‍ പ്രതിപാദിച്ചിട്ടുള്ള നിഗൂഢമന്ത്രങ്ങളെ മനനം ചെയ്തു വികസിപ്പിച്ചെടുക്കാതെ പുരാതന കാലത്ത് ഋഷിവര്യന്മാര്‍ വിട്ടുകളയുകയാണ് ചെയ്തത്. വേദമന്ത്രങ്ങള്‍ ദുരുപയോഗം ചെയ്യാതിരിക്കാനാണ്
ഈ മുന്‍കരുതല്‍ അവര്‍ എടുത്തത്‌. അഥര്‍വവേദത്തെ അധമമാണ് എന്ന് കണക്കാക്കി വേര്‍തിരിച്ചു നിര്‍ത്തിയതും ഇതുകൊണ്ടാണ്.

പക്ഷെ, കാര്യ സാദ്ധ്യത്തിനും, സ്വാധീനത്തിനും വഴങ്ങി ക്ഷിപ്രകോപികളായ ചില മുനിശ്രേഷ്ഠന്മാര്‍ ഈ മന്ത്രങ്ങളെ മനനം ചെയ്തു ശിഷ്യന്മാര്‍ക്ക് ഉപദേശിച്ചു കൊടുത്തിട്ടുണ്ട്‌. ഈ ശിഷ്യപരമ്പരകളില്‍ നിന്നാണ് അഘോരികള്‍ ഉണ്ടായത്.
അഘോരികള്‍ അവരുടെ പരമ ഗുരുവായി ഇപ്പോള്‍ ആരാധിക്കുന്നത് യോഗിനി ഭൈരവി ബ്രാഹ്മിണിയെ ആണ്. തന്ത്രവിദ്യയിലെ 64 തന്ത്രങ്ങള്‍ ശ്രീരാമകൃഷ്ണപരമഹംസന് ഉപദേശിച്ചു കൊടുത്തത് ഈ യോഗിനിയമ്മയാണ്.

യഥാര്‍ത്ഥ ആഘോരികളെ അവരുടെ തേജസ്സില്‍ നിന്നും മനസ്സിലാക്കാം.
തീക്ഷ്ണമായ ദൃഷ്ടിയും, കടഞ്ഞെടുത്ത  പോലെയുള്ള ദേഹപ്രകൃതിയും,
ഉറച്ച കാല്‍വെപ്പും, കമണ്ഡലുവും ത്രിശൂലവും കൈയിലെന്തി നീങ്ങുന്ന ആഘോരികളെ ഒരിക്കല്‍ കണ്ടാല്‍ പിന്നെ മറക്കുകയില്ല. ആരെയും അവര്‍ ശ്രദ്ധിക്കാറുമില്ല.. അമാനുഷിക ശക്തികള്‍ പൊതു വേദികളില്‍ പ്രദര്‍ശിപ്പിക്കാനോ, പ്രഭാഷണം നടത്താനോ ഇക്കൂട്ടർ ഒരിക്കലും തയ്യാറാകില്ല.

ശ്രീ പരമേശ്വരൻ പാർവ്വതീദേവിക്ക് ഉപദേശിച്ചു കൊടുത്ത കുണ്ഡലിനീയോഗവിദ്യ!

ശക്തിയുടെ ഉറവിടം ബോധമാണ്. ബോധത്തിന്റെ സ്പന്ദനം ആരംഭിച്ചാൽ ശക്തിയുടെ ഉദയമായി.
സ്പന്ദനം നിലച്ചാൽ ശക്തിയില്ലാതാകുന്നു.
വികാരരൂപമായ മനസ്സ്‌ ഏകാഗ്രമാകുമ്പോൾ പ്രാണസ്വരൂപിണിയായ കുണ്ഡലിനീ ഉയരും.
മനസ്സ്‌ സത്യബോധത്താൽ ഏകാഗ്രമാകുമ്പോൾ ശരീരത്തിനുള്ളിൽ വ്യാപിക്കുന്ന പ്രാണ പ്രസരണമാണു കുണ്ഡലിനീശക്തി.
കുണ്ഡലിനീ ഉണർന്നാൽ അപാരമായ സിദ്ധികളിലേക്കു കടക്കാം. ഏകാഗ്രത കടുത്തതാകുമ്പോൾ ദേഹത്താസകലമുള്ള പ്രസരമുപേക്ഷിച്ച്‌ പ്രാണൻ മധ്യനാഡിയായ സുഷ്മനയിലേക്കു പ്രവേശിക്കുന്നു.
ഈ ശക്തി സഹസ്രാര പത്മത്തിലെത്തുമ്പോൾ സാധകൻ സാധനസിദ്ധിയുടെ ഉത്തുംഗശൃംഗത്തിൽ വിരാജിക്കുന്നു

പ്രാണസാക്ഷാൽക്കാരമാണു കുണ്ഡലിനീ യോഗം. സാധകനു സ്വന്തം ശരീരത്തിൽ തന്നെ അനുഭവിച്ചറിയാൻ കഴിയുന്ന പ്രപഞ്ച ശക്തിയാണു കുണ്ഡലിനീ.

കുണ്ഡലാകൃതിയിൽ കിടക്കുന്ന ശക്തി മൂലാധാരത്തിൽ നിന്ന് സഹസ്രാരപത്മത്തിലെത്തുമ്പോൾ ആയിരം തരംഗങ്ങൾ അനന്തൻ എന്ന സർപ്പത്തെപ്പോലെ അനന്തതയുടെ സ്വരൂപമായി ഫണം വിടർത്തിയാടുന്നു. അതിന്റെ മധ്യം ശയ്യയാക്കി പരമാത്മായ വിഷ്ണുരൂപം വിരാജിക്കുന്നു.

മദ്യം, ഭാംഗ്‌, കഞ്ചാവ്‌ തുടങ്ങിയ ലഹരിവസ്തുക്കളും മാംസഭക്ഷണവും അഘോരിമാർഗ്ഗത്തിൽ അനുവദനീയമാണ്.
വീര്യം കുറഞ്ഞ പോഷകമൂല്യമുള്ള സോമരസവും ഇവർക്കു പഥ്യമാണ്. പക്ഷേ എല്ലാം നിയന്ത്രിതമാണ്. രക്തപാനവും ചിലപൂജാവസരങ്ങളിൽ ഇവർ ആസ്വദിക്കുന്നു. മൃഗബലിയും ചില അവസരങ്ങളിൽ പതിവുണ്ട്‌.

സൂര്യന്റെ ഊർജ്ജവും ശുദ്ധജലവുംകൊണ്ട്‌ എത്രനാൾ വേണമെങ്കിലും ഇവർക്കു കഴിയാനാവും. അഘോരികൾ രാത്രി ഉറങ്ങാറില്ല. സന്ധ്യാവന്ദനം 5 നേരത്തും കൃത്യമായി ചെയ്യും. സൂര്യാരാധന വളരെ കൃത്യതയോടെ അനുഷ്ഠിക്കും. തന്ത്രസാരത്തിലെ വിധിപ്രകാരം ഷഡംഗധ്യാനം ചെയ്ത്‌ ഇടതുകയ്യിൽ ജലമെടുത്ത്‌ വലതു കൈകൊണ്ടു അടച്ചുപിടിക്കുന്നു.  പിന്നെ ഹം യം രം ലം വം എന്നീ ബീജാക്ഷരങ്ങളുടെ മന്ത്രം ജപിക്കുന്നു.

അതിനുശേഷം ആ ജലം മന്ത്രോച്ചാരണത്തിനിടയിൽ 7 പ്രാവശ്യം തലയിൽ തളിക്കുന്നു. ശേഷിച്ച ജലംകൊണ്ടു ആദിത്യനെ ധ്യാനിക്കുന്നു. പ്രഭാതവന്ദനം കഴിഞ്ഞാൽ പിന്നെ ഉച്ചവരെ കിടന്നുറങ്ങും.   ആർഷഭാരതഗ്രന്ഥങ്ങളും നവീന ശാസ്ത്രഗ്രന്ഥങ്ങളും നിത്യവായനയിൽപ്പെടുംകടുത്ത മഞ്ഞു കാലത്തു ഹിമ സാമ്രാജ്യത്തിലൂടെ സഞ്ചരിച്ച്‌ മംഗോളിയവരെ ചെന്നെത്താറുണ്ട്‌. കുറെക്കാലം അവിടെതങ്ങും. മധ്യ ടിബറ്റിലെ ഗുഹകളിലും ഇവർ താമസിക്കാറുണ്ട്‌. ടിബറ്റൻ ലാമമാരുമായി അഘോരികൾക്ക്‌ നല്ല ബന്ധമുണ്ട്‌. അഘോരികളിൽ നിന്നാണു ലാമമാർ പ്രകൃതിശക്തിയെ വെല്ലുന്ന സിദ്ധികൾ കൈവരിച്ചത്‌.
അരുണാചലിലേയും ബർമ്മയിലേയും വനാന്തരങ്ങളിലും ഇവർക്കു താവളങ്ങളുണ്ട്‌.

പാസ്പോർട്ടും വിസയുമൊന്നും ഇവർക്കാവശ്യമില്ല. അഘോരികളെ ഒരാളും തടയില്ല. തടഞ്ഞാൽ കളി കാര്യമാകും. കുറച്ചു വർഷം മുൻപ്‌ കാശിയിലുണ്ടായ ഒരു സംഭവം മാധ്യമശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
കേന്ദ്ര സുരക്ഷാ ഭടന്മാരായിരുന്നു അന്നു കാശി വിശ്വനാഥ ക്ഷേത്രത്തിലേക്കുള്ള പ്രവേശനമാർഗ്ഗത്തിലെ സെക്യുരിറ്റി. ഭക്തജനങ്ങളുടെ കൈവശമുള്ള താക്കോൽക്കൂട്ടം തുടങ്ങി പേന വരെ അന്ന് അവർ അനുവദിച്ചിരുന്നില്ല. പെരുമാറ്റവും മോശമായിരുന്നു. ത്രിശൂലങ്ങളും മറ്റും കയ്യിലേന്തിവന്ന ഒരുകൂട്ടം അഘോരികളോടു സഭ്യമല്ലാത്ത രീതിയിൽ സെക്യുരിറ്റിക്കാർ പെരുമാറിയപ്പോൾ അഘോരികൾ പ്രതികരിച്ചു. ഉന്തും തള്ളും വരെയുണ്ടായി.

ഉടനെ അവരുടെ ഗുരു എന്തോ ജപിച്ച്‌ കൈകൊണ്ടു വായുവിൽ വീശിയപ്പോൾ സെക്യുരിറ്റിക്കാർ നിശ്ചലരായി നിന്നുപോയി! അഘോരികൾ ഉള്ളിലേക്കു പോവുകയും ചെയ്തു. പൂജാരി പണ്ഡിറ്റുമാർ വന്ന് മാപ്പുപറഞ്ഞ ശേഷമാണു അവരെ സ്വതന്ത്രരാക്കിയത്‌.

ഈ മായാ പ്രപഞ്ചത്തിന്റെ നശ്വരത മനസ്സിലാക്കി ചിലവിജ്ഞാനികൾ പ്രകൃതിയോടിണങ്ങി ജീവിക്കുന്നതാണ് ഉത്തമമെന്ന് തീർച്ചയാക്കിയതിന്റെ ഫലമായാണ് അഘോരിമാർഗ്ഗം രൂപപ്പെട്ടത്‌.

ജനിച്ചദിവസം മുതൽ തുടങ്ങുന്ന ദുരിതം മരണംവരെയും മനുഷ്യനെ പിന്തുടരുന്നു. സുഖദുഖ സമ്മിശ്രമാണു ജീവിതമെന്നു പറയാമെങ്കിലും സുഖം വളരെക്കുറവു തന്നെ.
വിവാഹം, സന്താനങ്ങൾ, ജോലി, സാമ്പത്തികം, ജരാനര തുടങ്ങിയ മഹാചുഴികളിൽക്കിടന്നു നട്ടം തിരിയുകയാണ്. ഇതൊന്നുമില്ലാത്ത ഒരു ലോകമാണു അഘോരികൾ വിഭാവന ചെയ്യുന്നത്‌.
ആനന്ദംകൊണ്ടുമാത്രമേ മറ്റൊരു ശ്രേഷ്ഠലോകത്ത്‌ എത്തിച്ചേരാൻ കഴിയൂ.

ഭാരതത്തിലെ മറ്റു സന്യാസി സമ്പ്രദായങ്ങളിലും ജീവിതത്തോടുള്ള വിരക്തി തന്നെയാണു പ്രതിഫലിക്കുന്നത്‌. ഇനിയൊരു ജന്മമെടുക്കാതെ ബ്രഹ്മത്തിൽ ലയിക്കണം എന്നാണെങ്കിൽ ലഭിച്ച മനുഷ്യജന്മത്തിൽ അതു സാധിച്ചെടുക്കാവുന്ന സന്യാസിമാർ എത്രയൊ വിരളമാണ്.

ബ്രഹ്മവാദം, കാലവാദം, നിയുക്തവാദം, ശക്തിവാദം തുടങ്ങിയ പുരാണ തന്ത്ര- മന്ത്രവാദങ്ങൾ അഘോരമാർഗ്ഗത്തിന്റെ അടിസ്ഥാന തത്വങ്ങളിൽ പെട്ടതാണ്. അഘോരം ശിവന്റെ പഞ്ചമുഖങ്ങളിൽ തെക്കോട്ടു തിരിഞ്ഞിരിക്കുന്ന മുഖത്തിന്റെ പേരാണ്. 

ഈശാനം, തത്പുരുഷം, വാമദേവം, സദ്യോജാതം എന്നിവയാണു മറ്റുമുഖങ്ങൾ.
ഘോരം രുദ്രനാണ്. അഘോരം ശിവനും.
രണ്ടും അഗ്നിയുടെ രൂപങ്ങളാണ്. അഗ്നിയിൽ നിന്നാണു പ്രപഞ്ചം ഉത്ഭവിച്ചത്‌. അഘോരി എന്നാൽ ശൈവന്മാരിൽ ഒരിനം എന്നർത്ഥം. പ്രകൃതി ശക്തിയെ അറിയുക, പിന്നെ മന്ത്ര-തന്ത്രങ്ങളിൽക്കൂടി ആ ശക്തിയെ സ്വന്തം വരുതിയിലാക്കാൻ പഠിക്കുക.

ഓം… ക്ലിം.. ക്ലിം.. സിദ്ധി.. നമ: രുദ്ര… രുദ്രസ്ഥാപയ എന്നുതുടങ്ങുന്ന അടിസ്ഥാന മന്ത്രജപത്തിൽക്കൂടി അഗ്നിയെ വരുതിയിലാക്കുന്ന അഘോരികൾ വിവിധമന്ത്രോപാസനയിൽക്കൂടി സിദ്ധി -സാധനയുടെ പരമോന്നതിയിലെത്തുന്നു

ഹ്രീം സ്ഫുര സ്ഫുര പ്രസ്ഫുര പ്രസ്ഫുര ഘോര ഘോരതര താനൂരൂപ… എന്നുതുടങ്ങുന്ന അഘോരമന്ത്രം 51 അക്ഷരങ്ങൾ ഉൾക്കൊള്ളുന്നതാണ്.
ഓരോ അക്ഷരവും 51 ലക്ഷംവീതം ജപിച്ചാൽ മാത്രമേ മന്ത്രസിദ്ധി കൈവരുകയുള്ളൂ.
ഹ്രീം എന്ന ബീജമന്ത്രം കൊണ്ട്‌ പാർവ്വതിദേവിയെ ഉപാസിക്കുന്നവരാണു അഘോരികൾ.

ഹ കാരം രാ കാരം ഈ കാരം ഇവ മൂന്നും ചേർന്നാണു ഹ്രീംകാരമെന്ന ഗൗരീബീജമന്ത്രം ഉണ്ടായത്‌. ഹ കാരം ര കാരം സദ്രൂപ-ചിദ്രൂപ ശിവസംബന്ധമാണെങ്കിൽ ഈ കാരം ആനന്ദ കാമ പ്രദായകമാണ്. അഘോരികൾ ഒരുമാസത്തിൽ 3ലക്ഷം തവണ വരെ ഗൗരീബീജാക്ഷരമന്ത്രം ജപിക്കും.

ഓം ഹ്രീം സ്വാഹാ എന്നു ജപിച്ചു ജപിച്ച്‌ ബ്രഹ്മജ്ഞാനം നേടുന്ന ഇവർക്ക്‌ അഭീഷ്ട സിദ്ധി ലഭിക്കുമെന്നാണു പറയുന്നത്‌.
ത്രാടക പ്രയോഗം അനുഷ്ടിച്ചു കഴിഞ്ഞ ഒരു അഘോരിയുടെ കണ്ണുകൾ തീജ്വാല പോലെ ജ്വലിച്ചുനിൽക്കും.

മഹാമൃത്യുജ്ഞയ മന്ത്രം, ശ്രീചക്രം, വിജയശാലിനി മന്ത്രശക്തി, കൽപനാ യോഗസിദ്ധി, ഖേചരീ വിദ്യാ, കുണ്ഡലിനി ശക്തിയെ ഉണർത്തൽ തുടങ്ങിയവ അഘോര തന്ത്ര-മന്ത്രത്തിലെ അനുപമമായ സിദ്ധികളിൽപ്പെടുന്നു. ക്രിയായോഗത്തിലും ഹഠയോഗത്തിലും പ്രാവിണ്യം നേടുന്ന അഘോരികൾ ക്രിയായോഗത്തിലെ രാജയോഗത്തിൽ സാക്ഷാത്ക്കാരം നേടുന്നവരാണ്.

അഘോരികൾക്കിടയിൽ വളരെ കുറച്ചു പേർക്കു മാത്രമേ ഖേചരീ വിദ്യ സ്വായത്തമായിട്ടുള്ളൂ.
ഖ എന്നാൽ ആകാശം വായ്ക്കുള്ളിലെ അണ്ണാക്കാണു ആകാശം.

ഇതിനെ ബ്രഹ്മരന്ത്രം എന്നും പറയും. നാക്കു കൊണ്ടു അണ്ണാക്കിന്റെ മേൽഭാഗം തുഴഞ്ഞു തുഴഞ്ഞ്‌ തലയോടു വരെ ദ്വാരമുണ്ടാക്കും. അണ്ണാക്കിൽ വിരൽ കടത്തി പരിശോധിച്ച് അണ്ണാക്കിന്റെ അടിഭാഗംചുരണ്ടി ആജ്ഞാചക്രത്തേയും സഹസ്രാരത്തേയും ഭേദിക്കുന്നു. ഇതാണു ഖേചരീ പ്രയോഗം. ഇതുനേടാൻ ചുരുങ്ങിയതു15 വർഷത്തെ കഠിന പ്രയത്നം തന്നെവേണം. 
വിരൽ സഹസ്രാരത്തെ സ്പർശിച്ചാൽ ഖേചരീവിദ്യ പൂർണ്ണമായി. പിന്നെ സർവ്വത്ര ആനന്ദമാണ്. അമാനുഷികമായ കഴിവുകൾ സാധകനു കൈവരിക്കുകയും ചെയ്യാം

അഘോരികള്‍ മരണം പോലും മുന്‍കൂട്ടി അറിയുന്നു…
സമയമാകുമ്പോള്‍ “ആത്മബലിദാനം” അല്ലെങ്കില്‍ ചിരസമാധി എന്ന മാര്‍ഗം ഉപയോഗിക്കുന്നു…

അടുത്ത ശിഷ്യനെയും കൂട്ടി നിബിഡ വനത്തിലോ ഹിമാലയതിലേക്കോ യാത്രപോയി, തന്‍റെ ഇന്ദ്രീയ ശക്തികൾ ശിഷ്യന് കൊടുത്ത ശേഷം നിത്യ സമാധിയില്‍ ലയിക്കുന്നു.
സമാധിയായ ഗുരുവിന്‍റെ തലയോട്ടി ശിഷ്യന് അവകാശപെട്ടതാണ്.

അഘോര സന്യാസ രീതിയുടെ അപാരതകളെ കുറിച്ചു വിവരിച്ചെഴുതാൻ ധാരളമുണ്ട്. അഘോരി സമ്പ്രദായവുമായി ബന്ധട്ടെ ഹഡയോഗവിദ്യ, കുണ്ഡലിനീ ശക്തിയെ ഉദ്ദീപിപ്പിക്കൽ, രസമണി... തുടങ്ങിയ രഹസ്യ വിദ്യകൾ സ്വായത്തമാക്കാനും അവ പരീക്ഷിച്ച് ജീവിതം മാറ്റി മറിയാക്കുയ്ക്കുന്നതിനുമുള്ള നിഗൂഢ മന്ത്രങ്ങളും രഹസ്യ വിദ്യകളും സ്വായത്തമാക്കിയവരുടെ ശിഷ്യന്മാർ ഇന്നുമുണ്ട്. പക്ഷേ, സമീപിക്കുന്നവരെല്ലാം ഒരനുഷ്ഠാനമായി ഇതേറ്റെടുക്കാൻ തയ്യാറാകില്ല. ഭൗതീക സുഖത്തിനു വേണ്ടി അലയുന്നവർക്ക് താളിയോല രഹസ്യങ്ങളിലെ ഇത്തരം മഹാവിദ്യകൾ അഭ്യസിക്കാൻ ജാതകപ്രകാരം യോഗമുണ്ടോ എന്നു കൂടി അപഗ്രഥിക്കേണ്ടതുണ്ട്.
___________________________
 ഹൈന്ദവാചാര്യ രഹസ്യങ്ങൾ.

ആദ്ധ്യാത്മിക അറിവുകൾ എന്നും കിട്ടുവാൻ 9846464621 എന്ന നമ്പറിൽ വാട്സ്ആപ്പ് മെസ്സേജ് അയക്കുക 🙏
കടപ്പാട് സോഷ്യൽ മീഡിയ

Wednesday, May 4, 2022

മന്ത്രശാസ്ത്രം

*മന്ത്രം എന്നാൽ എന്ത്?*

🌼ആവർത്തിച്ചാവർത്തിച്ചുള്ള ചിന്തനം കൊണ്ടും മനനം കൊണ്ടും സാധകനായ വ്യക്തിക്ക് അഭീഷ്ടലാഭം നൽകുന്ന ധ്വനിവിശേഷത്തെ മന്ത്രം എന്ന് പറയുന്നു. മാനനാത് മന്ത്രഃ എന്ന് യാസ്കമഹർഷി നൽകിയ  വ്യുത്പത്തി. മത്രി രഹസ്യഭാഷണേ എന്ന ധാതുവിൽ നിന്നും മന്ത്രശബ്ദത്തിന്റെ നിഷ്പത്തി പറയാം. ഇപ്പോൾ രഹസ്യമായി പറയുന്നത് മന്ത്രം എന്ന് അർത്ഥം കിട്ടുന്നു. മന്ത്രത്തിന്റെ മറ്റൊരു നിർവചനം നോക്കുക.

മനനം വിശ്വവിജ്ഞാനം ത്രാണം സംസാരബന്ധനാത്
യതഃ കരുതി സംസിദ്ധിം മന്ത്ര ഇത്യുച്യതേ തതഃ

സാരം :-

ലൗകിക ബന്ധനങ്ങളിൽ നിന്ന് മുക്തി നൽകുകയും, ചിന്തിക്കുന്നതുകൊണ്ട് ലോകത്തിനെപ്പറ്റിയുള്ള അറിവു നൽകുകയും, സംസാരബന്ധനത്തിൽനിന്നും മോചനം നൽകുകയും എല്ലാത്തരം സിദ്ധികളേയും നൽകുന്നത് മന്ത്രം. 

ശ്രീ പരമശിവൻ ശ്രീപാർവ്വതിദേവിക്ക് മന്ത്രത്തിനെപ്പറ്റിയുള്ള വിവരണം നൽകുന്നത് ഇപ്രകാരമാണ്.

മനനാത് ത്രാണനാച്ചൈവദ്രൂപസ്യൈവ ബോധനാത്
മന്ത്ര ഇത്യുച്യതേ സമ്യക്മദധിഷ്ഠാനതഃ പ്രിയേ

സാരം :-

പ്രിയപ്പെട്ട പാർവ്വതി, മനനം കൊണ്ടും ത്രാണനം കൊണ്ടും എന്റെ സ്വരൂപത്തെത്തന്നെ ബോധിപ്പിക്കുന്നതും, എന്നെത്തന്നെ ആശ്രയിച്ചിരിക്കുന്നതുമായതിനെ മന്ത്രം എന്ന് പറയുന്നു. ശ്രീ പരമേശ്വരൻ ശ്രീ പാർവ്വതിക്കുപദേശിക്കുന്നത്.

ലളിതാസഹസ്രനാമഭാഷ്യത്തിലും ആചാര്യൻ മന്ത്രത്തെ നിർവചിച്ചിരിക്കുന്നത് നോക്കുക. ഗവേഷണം കൊണ്ട് ആത്മാവിനെ ഉത്തേജിപ്പിക്കുന്നതും, ലോകത്തിനെ ഉന്നതിയിലേക്ക് നയിക്കാൻ കഴിവുള്ളതുമാണ് മന്ത്രം. ഗുരു നൽകുന്ന രഹസ്യ ഉപദേശത്തേയും മന്ത്രം എന്ന് പറയാം. ചുരുക്കിപ്പറഞ്ഞാൽ മന്ത്രം ദേവതാ സ്വരൂപമാണ്.

മന്ത്രം നാദബ്രഹ്മത്തിന്റെ സ്വരൂപമാണ്. മന്ത്രദ്രഷ്ടാക്കളായ ഋഷികൾ നിരന്തരസാധനയിലൂടെ പ്രത്യക്ഷീകരിച്ച അദൃശ്യ ദേവതാ ശക്തിയെ ബീജാക്ഷരങ്ങളിൽ കൂടി മന്ത്ര രൂപം നൽകി, ലോകോപകാരത്തിനുവേണ്ടി ഉപദേശിച്ചിട്ടുള്ളവയാണ് മന്ത്രങ്ങൾ. 

ഒരു ചത്രത്തിൽ നിറംകൊണ്ട് ദേവതയുടെ രൂപത്തെ ചിത്രകാരൻ പ്രത്യക്ഷപ്പെടുത്തുന്നതുപോലെ തന്നെയാണ് നാദം അഥവാ ധ്വനിയിൽ കൂടി മന്ത്രദ്രഷ്ടാക്കൾ ദേവതാ രൂപത്തെ ആലേഖനം ചെയ്തിരിക്കുന്നത്. രണ്ടിലും മാധ്യമത്തിന്റെ വ്യത്യാസം മാത്രമേ ഉള്ളു. ഒന്നിൽ നിറം മാധ്യമമാകുമ്പോൾ മറ്റൊന്നിൽ ധ്വനി മാധ്യമമാകുന്നു. 

ഒരു സാധകൻ ലൗകിക ചിന്തയെല്ലാം ഉപേക്ഷിച്ച് യമനിയമാസനപ്രാണായാമപ്രത്യാഹാരധാരണാധ്യാന സമാധികളാകുന്ന അഷ്ടാംഗയോഗമനുസരിച്ച് സാധന ചെയ്ത് മന്ത്രസിദ്ധി വരുത്തുമ്പോൾ അയാൾക്കും മന്ത്രദ്രഷ്ടാക്കൾ ദർശിച്ച അതേ ദേവതാ രൂപം തന്നെ അനുഭവഗോചരമാകും. ഇത്തരത്തിൽ മന്ത്രമെന്നു പറയുന്നത് മന്ത്രസിദ്ധി വരുത്തിയവർക്ക് മാത്രം ദർശിക്കാൻ കഴിയുന്ന, ദേവതയുടെ ധ്വന്യാത്മക രൂപമാണ്. ഒരു നിശ്ചിതലയം ആരോഹാവരോഹങ്ങൾ, ഇവയോടുകൂടി യോഗശാസ്ത്രം നിർദ്ദേശിക്കുന്ന ക്രമമനുസരിച്ച് (യമനിയമപ്രാണായാമപ്രത്യാഹാരധാരണാധ്യാനസമാധികൾ) ഉത്തമനായ ഗുരുവിന്റെ മേൽനോട്ടത്തിൽ നിശ്ചിത മന്ത്രസംഖ്യ ആവർത്തിച്ചുകഴിയുമ്പോൾ സാധകന് സിദ്ധി വരുകയും മന്ത്രത്തിൽ ദേവതാരുപം ദൃശ്യമാകുകയും ചെയ്യുന്നു എന്ന് മന്ത്രശാസ്ത്രം അനുശാസിക്കുന്ന🙏കടപ്പാട്

Tuesday, May 3, 2022

കൊട്ടാരക്കര ശ്രീ മഹാഗണപതി

കൊട്ടാരക്കര ശ്രീ മഹാഗണപതി ക്ഷേത്രം കൊല്ലത്ത് നിന്നും ഏകദേശം, ഇരുപത്തിയഞ്ച് കിലോമീറ്റർ അകലെ, കൊട്ടാരക്കരയിൽ സ്ഥിതി ചെയ്യുന്നു. യഥാർഥത്തിൽ ഇത് മണികണ്ഠേശ്വരം (കിഴക്കേക്കര) ശിവക്ഷേത്രം ആണ്. കിഴക്കോട്ട് ദർശനമായ ശിവനും പടിഞ്ഞാറോട്ട് ദർശനമായ പാർവ്വതിയുമാണ് പ്രധാനപ്രതിഷ്ഠകളെന്നിരുന്നാലും ക്ഷേത്രത്തിലെ ഉപദേവനായിരുന്ന ശിവപാർവ്വതീപുത്രനും വിഘ്നേശ്വരനുമായ ഗണപതിയുടെ പേരിലാണ് ദേവാലയത്തിന്റെ പ്രശസ്തി. ബാലഗണപതിയെന്നാണ് സങ്കൽപ്പം. കേരളത്തിലെ പ്രസിദ്ധമായ അഞ്ച് ഗണപതിക്ഷേത്രങ്ങളിലൊന്നാണിത്. തിരുവനന്തപുരം പഴവങ്ങാടി ഗണപതിക്ഷേത്രം, കാസർഗോഡ് മധൂർ ഗണപതിക്ഷേത്രം, മള്ളിയൂർ മഹാഗണപതിക്ഷേത്രം, പമ്പ മഹാഗണപതിക്ഷേത്രം എന്നിവയാണ് മറ്റുള്ളവ. ഉണ്ണിയപ്പമാണ് ഗണപതിയുടെ പ്രധാന പ്രസാദം. കൊട്ടാരക്കയിലെ ഉണ്ണിയപ്പം അതിപ്രസിദ്ധമാണ്. മേടമാസത്തിലെ തിരുവാതിര ദിവസമാണ് ഉത്സവം. ഇത് ശിവനുള്ളത്. ചിങ്ങമാസത്തിലെ ഗണേശ ചതുർത്ഥിയും പ്രധാനമാണ്. സുബ്രഹ്മണ്യൻ, ധർമ്മശാസ്താവ്, നാഗദൈവങ്ങൾ എന്നിവരാണ് ഉപദേവതകൾ. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലാണ് ഈ മഹാക്ഷേത്രം.🙏 ഓം. മഹാ ഗണേശായ നമഃ🌼