Followers(ഭഗവാന്‍റെ ഭക്തര്‍ )

Thursday, May 20, 2021

പാർവ്വതിദേവി

🙏♥️🙏പാർവ്വതിദേവി 🙏♥️🙏

ഹൈന്ദവപുരാണങ്ങൾ പ്രകാരം പരമശിവന്റെ പത്നിയായാണ് ശ്രീ പാർവ്വതി. പർവ്വതരാജനായ ഹിമവാന്റെ പുത്രിയായതിനാലാണ് പാർ‌വ്വതി എന്ന പേരു വന്നത്.

 ഗണപതി , സുബ്രമണ്യൻ എന്നിവർ മക്കളാണ്. ഹിമവാന്റെയും മേനയുടേയും പുത്രിയാണ് ജഗദംബയായ പാർവ്വതി. ആദിപരാശക്തിയുടെ പൂർണ്ണാവതാരവും, പരമാത്മസ്വരൂപിണിയും, ത്രിപുരസുന്ദരിയും, പ്രകൃതിയും, കുണ്ഡലിനിയും, പരമേശ്വരിയും ആണ് ശ്രീ പാർവ്വതി.

 പരമശിവനെയും പാർവ്വതിയെയും ഈ പ്രപഞ്ചത്തിന്റെ മാതാപിതാക്കന്മാരായ പരബ്രഹ്മരൂപികളായി കണക്കാക്കപ്പെടുന്നു. ത്രിദേവിമാരിൽ ആദിശക്തിയുടെ പ്രതീകമാണ് പാർവതി. 

ലളിതാ സഹസ്രനാമത്തിൽ ദുർഗ്ഗ, കാളി, ഭുവനേശ്വരി, ഭവാനി, മഹാമായ, അപർണ്ണ, ശൈലപുത്രി, ഗൗരി, കർത്ത്യായനി, അന്നപൂർണേശ്വരി, ചണ്ഡിക, കൗശികി എന്നിങ്ങനെ ആയിരത്തോളം പേരുകൾ പാർവ്വതിയുടേതായി പരാമർശിക്കുന്നുണ്ട്. 

പാർവ്വതി സർവ്വഗുണ സമ്പന്നയാണ്. പരമശിവന്റെ കൂടെ ചിത്രീകരിക്കുമ്പോൾ പാർവ്വതിക്ക് ഇരുകൈകൾ മാത്രമാണെങ്കിലും, ദുർഗ്ഗാ രൂപത്തിലും കാളിരൂപത്തിലും എട്ടും, പതിനെട്ടും കരങ്ങൾ ഉള്ളതായി ചിത്രീകരിക്കപ്പെടാറുണ്ട്. ത്രിപുര സുന്ദരി ആണെങ്കിൽ നാലു കരങ്ങൾ ഉണ്ട്. 

പൊതുവെ പാർവ്വതിയുടെ വാഹനം സിംഹം ആണെങ്കിലും മഹാഗൗരി രൂപത്തിൽ വൃഷഭം(കാള) ആണ് വാഹനം. ഭദ്രകാളീ രൂപത്തിൽ വേതാളവും വാഹനമാണ്. മഹാലക്ഷ്മിയും സരസ്വതിയും ശക്തിയുടെ തന്നെ മറ്റു രണ്ട് ഭാവങ്ങൾ ആണ്.

 പാർവ്വതി, സരസ്വതി, മഹാലക്ഷ്മി എന്നീ മൂന്ന് ദേവിമാരും ആദിപരാശക്തി ആണ്.ശിവനും ശക്തിയും (അർദ്ധനാരീശ്വരൻ ) ചേർന്നാണ് ബ്രഹ്മാവ് , മഹാവിഷ്ണു , മഹാസരസ്വതി , മഹാലക്ഷ്മി , തുടങ്ങി സമസ്ത ദേവി ദേവന്മാരെയും സൃഷ്ടിച്ചത് എന്ന് ശിവ,സ്കന്ദ , കൂർമ്മ ഇതര പുരാണങ്ങളിൽ പ്രതിപാദിക്കുന്നു.

 അതുകൊണ്ടു ശിവനെ ആദിദേവൻ , മഹാദേവൻ , ദേവാദിദേവൻ , മഹേശ്വരൻ ,പരമേശ്വരൻ, ഭുവനേശ്വരൻ ,സദാശിവൻ , ഓംകാരം , പരബ്രഹ്മ മൂർത്തി ,, മഹാലിംഗേശ്വരൻ , ഈശ്വരൻ ,മഹാകാലേശ്വരൻ, ത്രിപുരാന്തകൻ ,പഞ്ചവക്ത്രൻ  എന്നും , പാർവതിയെ പ്രകൃതി , ആദിശക്തി, ആദിപരാശക്തി , മൂലപ്രകൃതി , മഹാദേവി , പരമേശ്വരി , മഹേശ്വരി , ലളിത ത്രിപുര സുന്ദരി ,മഹാ കാളി  ,മഹാ ദുർഗ്ഗ, ഭുവനേശ്വരി,അപർണ്ണ, പരബ്രഹ്മ സ്വരൂപിണി  എന്നി നാമങ്ങളിൽ വാഴ്ത്തി സ്തുതിക്കുന്നു .

 അർദ്ധനാരീശ്വരൻ നിർഗുണ പരബ്രഹ്മമായും കണക്കാക്കപ്പെടുന്നു.

ദേവി ഭാഗവതത്തിൽ സാക്ഷാൽ ആദിപരാശക്തിയായ ഭുവനേശ്വരി മണിദ്വീപം എന്ന നഗരിയിൽ സർവ്വദേവതമാരാലും സ്തുതിക്കപ്പെട്ടു സദാശിവ ഫലകത്തിൽ പരബ്രഹ്മമൂർത്തിയായ മഹാദേവൻറെ മടിത്തട്ടിൽ ഇരിക്കുന്ന പരമേശ്വര പത്നി ആണ് . 

ദേവി ഹിമവാൻറെ പുത്രി ഭാവത്തിൽ ഭൂജാതയായതിനാലും , മൂലപ്രകൃതിയായതിനാലും ദേവി അഷ്‌ടൈശ്വര്യ പ്രദായിനിയായ  ശ്രീ പാർവതി എന്ന നാമത്തിൽ അറിയപ്പെടുന്നു .

ദശ മഹാ വിദ്യകളും , നവ ദുർഗയും എല്ലാം പാർവതിയാണ് . ദശ മഹാ വിദ്യകളിലെ ത്രിപുരസുന്ദരി " പാർവതി തന്ത്രമാണ് ". മഹിഷാസുരനെയും , ചണ്ഡമുണ്ഡൻ , രക്ത ബീജൻ, ശുംഭ നിശുംഭ മാരെയും വധിച്ചത് ശ്രീ പർവതിയാണ് എന്ന് സ്കന്ദ , കൂർമ്മ പുര്ണങ്ങള് പറയുന്നു . ദുർഗ്ഗമാസുരനെ വധിച്ചതിനാലാണ് പാർവതിക്ക് ദുർഗ്ഗാ , ശാകംഭരി, ശതാക്ഷി എന്നീ പേരുകൾ ലഭിച്ചത് എന്ന് " ദേവി ഭാഗവതം "പറയുന്നു .

 കാലിക പുരാണത്തിൽ ശിവപത്നിയായ കാളിയുടെ സ്വാതിക ഭാവമാണ് പാർവ്വതി . ദേവി ഭാഗവത്തിൽ ദേവൻ മാർക്ക് മുന്നിൽ പ്രത്യക്ഷപ്പെടുന്ന ആദിപരാശക്തി ഉമാ ഹൈമവതി പാശാങ്കുശങ്ങൾ ധരിച്ച വരദാഭയ മുദ്രയോടെ നിൽക്കുന്ന ഭുവനേശ്വരി ദേവിയാണ് .

 ദേവീഭാഗവതിൽ പറയുന്ന മണിദ്വീപത്തിൽ വസിക്കുന്ന ആദിപരാശക്തി ശ്രീ ഭവാനി ദേവി സദാ പരബ്രഹ്മ മൂർത്തിയായ മഹേശ്വരന്റെ വാമാംഗത്തിൽ വസിക്കുന്ന ശിവ ശക്തിയാണ് . ലളിത സഹസ്രനാമത്തിൽ ഭണ്ഡാസുരനെ വധിക്കുന്ന ശിവകമേശ്വരൻറെ അർധാംഗിനി ആയ മഹാദേവി ശ്രീ മഹാ ലളിതത്രിപുരസുന്ദരി  ശ്രീ പാർവതിയുടെ മൂലരൂപമാണ് .

 ശിവപുരാണത്തിൽ ശിവനും, മക്കൾക്കും  അന്നം വിളമ്പിയ മഹാ അന്നപൂർണ്ണ( അന്നപൂർണ്ണേശ്വരി) പാർവതിയുടെ മാതൃ വാത്സല്യത്തിന്റെ മകുടോഹരണമാണ് .ലളിത സഹസ്രനാമവും , ലളിത ത്രിശതിയും , പാർവതി , ഉമാ , അന്നപൂർണേശ്വരി , ദുർഗ്ഗാ , കാളി  സഹസ്രനാമങ്ങളും പാർവതി മന്ത്രങ്ങളാണ് .

ആദിശങ്കരന്റെ അമൂല്യ ഗ്രന്ഥാമായ " ശ്രീ സൗന്ദര്യ ലഹരി " പാർവതിയെ( ലളിത ) ഉപാസിക്കാനുള്ള അമൂല്യ ഗ്രന്ഥമാണ്.

ഭണ്ഡാസുര വധത്തിനായി ദേവന്മാർ യാഗാഗ്നിയിൽ സ്വശരീരങ്ങൾ ഹോമിച്ചു തുടങ്ങിയപ്പോൾ പാർവതി തൻറെ മൂല രൂപമായ ലളിത ത്രിപുര സുന്ദരിയായി അഗ്നി കുണ്ഡത്തിൽ നിന്നും ഉയർന്നു വന്നു ദേവന്മാർക്ക് സ്വരൂപങ്ങൾ വീണ്ടു കിട്ടുന്നു  . ശേഷം മഹാ ശിവകമേശ്വരൻ ആയ ആദി ശിവൻറെ കഴുത്തിൽ വരണമാല്യം അണിയിച്ചു ശിവൻ താലി അണിയിച്ചു ലളിത  കാമേശ്വര വിവാഹം നടന്നു എന്ന് ലളിതോപാഖ്യാനത്തിൽ വിവരിക്കുന്നു .

 ശേഷം ദേവി കാമേശ്വരനെ നോക്കി മഹാ ഗണപതിയെ സൃഷ്ടിക്കുകയും ഗണപതി ഭണ്ഡാസുര കൈവശം ഉള്ള വിഘ്‌ന യന്ത്രം നശിപ്പിക്കുന്നു . തുടർന്ന് ദേവി ഭണ്ഡാസുരനെ വധിക്കുന്നു.

കാഞ്ചി കാമാക്ഷി , മധുര മീനാക്ഷി സുന്ദരേശ്വര , അന്നൈ അഭിരാമി അമൃത കണ്ടേശ്വര , കന്യകുമാരി , തുൾജ ഭവാനി , മൂകാംബിക , ജ്ഞാന പ്രസൂനാംബാൾ കാളഹസ്തിശ്വര , അഖിലാണ്ഡേശ്വരി ജംബുകേശ്വര , അരുണാചല നായകി അരുണാചലേശ്വര , ശിവകാമി ചിദംബരനാഥ്, കാന്തിമതീ നെല്ലായ് അപ്പർ , കാടാമ്പുഴ ശ്രീ പാർവതി , ലിംഗരാജ ഭുവനേശ്വരി  , കാശി വിശാലാക്ഷി , മാതാ അന്നപൂർണ്ണേശ്വരി , നെടുക്കാവു ശ്രീ പാർവതി , ചെറുകുന്ന് അന്നപൂർണേശ്വരി , ആറ്റുകാൽ ഭഗവതി , ചോറ്റാനിക്കര ഭഗവതി , കൊറേച്ചല് ശ്രീ കിരാത പാർവതി , വടക്കൻ കോയിക്കൽ ശ്രീ പാർവതി , മണ്ണംന്തല ദേവി , ആയിരവല്ലി ആയിരവല്ലി തമ്പുരാൻ , ആനിക്കാട്ടിലമ്മ , ആന്ദവല്ലിശ്വരം, ചെങ്ങന്നൂർ ശിവ , കുജാരഹോ പാർവതി ,ശ്രീ താമ്ര ഗൗരി , തിരുവൈരാണിക്കുളം മഹാദേവ , ചക്കനാട് മഹേശ്വരി , ശ്രീ പാർവതി രാമലിംഗേശ്വര , പർവത വർദ്ധിനി രാമേശ്വരം , ബാനാ ശങ്കരി , കനകദുർഗ , വാസവി കന്യ പരമേശ്വരി , സ്വർണ്ണ ഗൗരി (മടലു ), മംഗള ഗൗരി, ചണ്ടി ദേവി , ലളിതാംബിക മേഘനാഥർ , ചാമുണ്ഡേശ്വരി മൈസൂർ ,ഗൗരിശങ്കര , ഉമാമഹേശ്വര ,  നവദുർഗ്ഗാ , കാമാഖ്യ ,  മഹാവിദ്യ ,   കാമാക്ഷി രായേശ്വർ തുടങ്ങി എണ്ണമറ്റ ക്ഷേത്ര സമുച്ചയങ്ങൾ ശ്രീപാർവ്വതിയ്ക്കായി സമർപ്പിക്കപ്പെട്ടിരിക്കുന്നു .

ദക്ഷയാഗത്തിൽ പരമശിവന്റെ ആദ്യ ഭാര്യയായ സതീദേവി ദേഹത്യാഗം ചെയ്യതതിനു ശേഷം ദു:ഖിതനായ ശിവൻ സദാ സമയവും കൊടും തപസ്സിൽ മുഴുകി. ദാക്ഷായനിയായ സതിദേവി ഹിമവാന്റെ പുത്രിയായ പാർവ്വതിയായി പുനർജ്ജനിച്ചു. പാർവ്വതി വളർന്നു കന്യകയായി മാറിയപ്പോൾ ദേവലോകത്ത് നിന്നും നാരദമുനി ഹിമവൽ സന്നധിയിൽ എത്തിചേർന്നു,എന്നിട്ട് ഹിമവനോടു പറഞ്ഞു പരമശിവനെ ഭർത്തവായി ലഭിക്കുവാൻ പാർവ്വതിയെ തപസ്സിനു അയ്ക്കണം എന്നു.

 അതിൻ പ്രകാരം പാർവ്വതി കൈലാസത്തിൽ എത്തുകയും ഭഗവാനെ ഭർത്താവായി ലഭിക്കാൻ കൊടും തപസ്സ് ചെയ്യുകയും ചെയ്തു. ഈ സമയം ദേവലോകത്ത് താരകൻ എന്ന് പേരുള്ള ഒരു അസുരൻ ആക്രമിച്ചു. അയാൾ ഇന്ദ്രനെ കീഴടക്കി. ശിവപുത്രനു മാത്രമേ താരകസുരനെ വധിക്കാൻ പറ്റു. പക്ഷേ ശിവൻ കൊടിയ തപസ്സിൽ ആണ്. അവസാനം ശിവന്റെ തപസ്സ് മുടക്കി പാർവ്വതിയിൽ അനുരാഗം ഉണ്ടാക്കുവാൻ ഇന്ദ്രൻ കാമദേവനേ കൈലസത്തിലേക്കു അയച്ചു. കാമദേവൻ രതീദേവിയുമായി എത്തി പുഷ്പബാണങ്ങൾ ശിവനു നേരെ ഉതിർത്തു. ശിവൻ കണ്ണ് തുറന്നു, അപ്പോൾ ഭഗവാൻ പാർവ്വതിയെ കാണുകയും അദ്ദേഹത്തിനു ദേവിയിൽ അനുരാഗം ഉടലെടുക്കുകയും ചെയ്തു.

 എന്നാൽ പെട്ടെന്നു പരിസരബോധം വീണ ഭഗവൻ തൃകണ്ണ് തുറന്നു. ആ മൂന്നാം കണ്ണിൽ നിന്നും അതിശക്തമായ അഗ്നി ജ്വാലകൾ പറപ്പെട്ടു. ആ അഗ്നിയിൽ കാമദേവൻ ഭസ്മീകരിക്കപ്പെട്ടു.പിന്നീട് ഭഗവാൻ പാർവ്വതിയെ വിവാഹം ചെയ്തു. കാമദേവനെയും പുനർജ്ജനിപ്പിച്ചു. അതിനു ശേഷം ശിവപാർവ്വതിമാർ കൈലാസത്തിൽ താമസം ആക്കുകയും സുബ്രമണ്യൻ എന്ന പുത്രൻ ജനിക്കുകയും,ആ പുത്രൻ താരകസുരനെ വധിക്കുകയും ചെയ്തു. ശിവപർവ്വതിമാരുടെ മറ്റൊരു പുത്രനാണ് വിഘ്നേശ്വരനായ ഗണപതി.

പാർവ്വതീദേവിയെ ശക്തിയുടെ ദേവതയായി കണക്കാക്കപ്പെടുന്നു. പാർവ്വതി എല്ലാ ജീവജാലങ്ങളിലും വസിക്കുന്നു. പാർവതീ ദേവിയില്ലാതെ എല്ലാ ജീവജാലങ്ങളും ജഡാവസ്ഥയിലായിരിക്കും എന്ന് വിശ്വസിക്കപ്പെടുന്നു.

ഭാവങ്ങൾ - 
1)പാർവതി , സതി , അന്നപൂർണ്ണേശ്വരി, തൃപുര സുന്ദരി ,ഭവാനി (പർവ്വത പുത്രി , പ്രകൃതി , സ്വാതിക സ്വരൂപിണി , അന്നം പ്രദാനം ചെയ്യുന്നവൾ),ഐശ്വര്യം,അറിവ് പ്രദാനം ചെയ്യുന്നവൾ=സ്വാതിക ഭാവം.
.2)ദുർഗ്ഗ, മഹിഷാസുരമർദ്ധിനി (ദുർമദത്തെ അകറ്റുന്നവൾ , ദുർഗ്ഗമാസുരനെ വധിച്ചവൾ , മഹിഷാസുരനെ വധിച്ചവൾ = രാജസ ഭാവം.
3) കാളി, മഹാകാളി , കാല രാത്രി , ചണ്ഡികാ , ചാമുണ്ഡി ,  ഉഗ്രകളി, ഭദ്രകാളി , ((തിന്മയെ ഉന്മൂലനം ചെയ്തു ഐശ്വര്യത്തെ പ്രധാനം ചെയ്യുന്നവൾ , നന്മ പ്രധാനം ചെയ്യുന്നവൾ , സംഹാര രൂപിണി , കാലത്തിനു അതീത ആയവൾ , കാലത്തെ നിയന്ത്രിക്കുന്നവൾ )  തുടങ്ങിയ ഭാവങ്ങൾ താമസ ദേവിയുടെ താമസ ഭാവത്തെ കുറിക്കുന്നു .

    "സർവ്വമംഗള മംഗല്യേ
ശിവേ സർവാർത്ഥ സാധികേ
ശരണ്യേ ത്രയംബികേ ഗൗരീ
നാരായണി നമോസ്തുതേ".

Friday, April 23, 2021

നാഗ സന്യാസി

ആർക്കൊക്കെ നാഗ സന്യാസി ആവാം: 

1. ഒരാൾക്ക് അതിനുള്ള താല്പര്യം വന്നു കഴിഞ്ഞാൽ 13 അഘാഡകൾ ആണ് ഉള്ളത്. അതിൽ ഏതെങ്കിലും ഒന്നിനെ സമീപിക്കണം. 

2. ആ വ്യക്തിയെ കുറിച്ച് വളരെ വിശദമായി അന്വേഷണം അഘാടകൾ നടത്തും. അർഹത ഉള്ള ആളാണെന്നു കണ്ടാൽ മാത്രം പ്രവേശന അനുമതി നൽകും. അതായത് ആർക്കും നാഗ സന്യാസി ആവാൻ സാധിക്കില്ല. 

3. ഈ വെക്തി വ്യതിചലിക്കാതെ ബ്രഹ്മചര്യം, രാഷ്ട്രത്തിന് വേണ്ടി ചെയ്യുന്ന രാഷ്ട്ര ദാനം പ്രഥമമായി അംഗീകരിക്കണം. 

4. ബ്രഹ്മചാരി എന്ന തസ്തികയിൽ ഇങ്ങനെ 6 മുതൽ പന്ത്രണ്ട് വർഷം വരെ അഘാടയിൽ തുടരണം 

5. ഇത് പൂർത്തിയായാൽ വെക്തി തയ്യാറായി എന്ന് ഗുരുവിന് തോന്നിയാൽ അവനവനു വേണ്ടി പിണ്ഡതർപ്പണം നടത്തണം.. അതായത് മരിച്ചെന്നു സങ്കല്പിച്ച് ബലി ഇടണം സ്വയം. ദേഹം ഉപേക്ഷിച്ചു.. 

6. അതിന് ശേഷം കുംഭ സ്നാനം നടത്തി മന്ത്ര ദീക്ഷ  

7. അടുത്ത ഘട്ടം മഹാപുരുഷൻ എന്നതാണ്. മഹാപുരുഷൻ രുദ്രാക്ഷവും കാവിയും ജമന്തി പൂക്കളും അണിഞ്ഞു , ദേഹത്ത് ഭസ്മവും പൂശിയാണ് അഘാടകളിൽ കാണപ്പെടുക. 

8. മഹാപുരുഷനായി പൂർണത ലഭിചെന്ന് ഗുരുവിനു ബോധ്യമായാൽ അവധൂതൻ എന്ന ആശ്രമത്തിലേക്കു നാഗസന്യാസി നീങ്ങും. തല മുണ്ഡനം ചെയ്തു വീണ്ടും പിണ്ഡ തർപ്പണം നടത്തും. അവധൂതൻ വസ്ത്രങ്ങൾ അടക്കം എല്ലാം ത്യജിക്കണം.. 

9. അവധൂതർ അഘാടകൾ ഉപേക്ഷിച്ചു ഹിമാലയ സാനുക്കളിൽ തപസ്സിൽ തുടരും. കൊടും തണുപ്പിൽ വസ്ത്രങ്ങൾ ഒന്നുമില്ലാതെ തപസ്സിലാണ് പിന്നീട്.. ഹിമാലയ സാനുക്കളിലെ പച്ചമരുന്നിലൊക്കെയാണ് ജീവൻ നിലനിർത്തുന്നത്.  കുംഭ മേളക്ക് മാത്രമാണ് അവർ ജനമധ്യത്തിലേക്കു ഇറങ്ങുക. അത്‌ കഴിഞ്ഞാൽ നിങ്ങളെ അവരെ കാണുകയുമില്ല.. ഒരു സാധാരണ മനുഷ്യന് ജീവിക്കാൻ സാധിക്കാത്ത കൊടും തണുപ്പുള്ള ജീവിത സാഹചര്യങ്ങളിൽ അവർ വീണ്ടും പോവുന്നു.... 

അതാണ് പ്രതേകതയും.. ഇവിടെ കുംഭമേളയ്ക്ക് ഉള്ള സമയം ആണെന്നു കലണ്ടറിൽ നോക്കി ഹിമാലയം ഇറങ്ങി വരുന്നതല്ല ഇവർ ആരും.. അവർ തന്നെ കാലം കണക്ക് കൂട്ടി 12 വർഷം കൂടുമ്പോൾ മല ഇറങ്ങി വരുന്നതാണ്.. ഇവിടെ കോറോണ ആണെന്നോ ഇവിടെ സർക്കാർ അവർക്ക് വേണ്ടി എല്ലാം ഒരുക്കി എന്നോ അവര് അറിഞ്ഞു പോലുമുണ്ടാവില്ല എന്നതാണ് സത്യം.. 

10.ധർമത്തിന് , രാഷ്ട്രത്തിന് , ഒരു പ്രതിസന്ധി വന്നാൽ അവർ തങ്ങളുടെ തപോ ശക്തി കൊണ്ടും , ആയുധങ്ങൾ കൊണ്ടും കർമ്മ നിരതർ ആവും എന്നതാണ് ഇവരുടെ പ്രതേകതയായി പറയുന്നത്. 

ഏത് ശാസ്ത്രമെടുത്ത് അളന്നു നോക്കിയാലും ലോകത്തിന് മുന്നിൽ അത്ഭുതമായി മാറിയ ഈ മനുഷ്യരെ നമ്മുക്ക് പരിഹസിക്കാൻ തോന്നുന്നുണ്ട് എങ്കിൽ അത്‌ നമ്മുടെ വിവരക്കേട് മാത്രമാണ്..!
©
കടപ്പാട്..

Thursday, April 15, 2021

കൂവളം

🌾🙏🌸 കൂവളം 🌸🙏🌾

🍃ശിവമല്ലി, ശിവദ്രുമം ബില്വം (vilvvam) തുടങ്ങിയ പേരുകളിൽ അറിയപ്പെടുന്ന ഒരു പുണ്യവൃക്ഷമാണ്. ഇതിന്റെ മുള്ളുകൾ ശക്തി സ്വരൂപവും, ശാഖകള്‍ വേദവും, വേരുകള്‍ രുദ്രരൂപവുമാണെന്ന് സങ്കൽപ്പിക്കപ്പെടുന്നു. കൂവളത്തിൻ്റെ മൂന്നായി പിരിഞ്ഞ ഇതളുകള്‍ ശിവന്റെ തൃക്കണ്ണുകളാണെന്നാണ് വിശ്വാസം.
അമാവാസി, പൗർണമി ദിവസങ്ങളിൽ പ്രകൃതിയിലുണ്ടാകുന്ന മാറ്റങ്ങള്‍  കൂവളത്തെയും സ്വാധീനിക്കുന്നു. ആയതിനാൽ ഈ ദിവസം കൂവളത്തില ഔഷധ അവശ്യങ്ങൾക്ക് ഉപയോഗിക്കാൻ പാടില്ല. ഇതോടൊപ്പം മാസപ്പിറവി, അഷ്ടമി, നവമി. ചതുര്‍ത്ഥി, തിങ്കളാഴ്ച എന്നീ ദിവസങ്ങളിലും കൂവളത്തില പറിക്കാൻ പാടില്ല. ഈ ദിവസങ്ങളിൽ ഇല പറിച്ചാൽ ശിവകോപത്തിന് കാരണമാകുമെന്നാണ് വിശ്വാസം.
ഈ ദിവസങ്ങളിലെ പൂജാദി കാര്യങ്ങൾക്ക് തലേ ദിവസത്തെ ഇല ഉപയോഗിക്കാം. ചിത്തിര നക്ഷത്രക്കാരുടെ ജന്മവൃക്ഷം കൂടിയാണ് കൂവളം.

കൂവളം സമര്‍പ്പിച്ചാൽ ഫലം മോക്ഷം...
ബില്വാഷ്ടകം ജപിച്ചു കൂവളത്തില ശിവന് സമർപ്പിച്ചാൽ സകല പാപങ്ങളും വിട്ട് മോക്ഷം കിട്ടുമെന്നാണ് ഐതിഹ്യം.

🍃ബില്വാഷ്ടകം

🙏''ത്രിദളം ത്രിഗുണാകാരം ത്രിനേത്രം ച ത്രിയായുധം ത്രിജന്മ പാപസംഹാരം ഏകബില്വം ശിവാർപ്പണം ത്രിശാഖൈഃ ബില്വപത്രൈശ്ച അച്ചിദ്രൈഃ കോമലൈഃ ശുഭൈഃ തവപൂജ്യാമ് കരിഷ്യാമി ഏകബില്വം ശിവാർപ്പണം കോടി കന്യാ മഹാദാനം തിലപർവ്വത കോടയഃകാഞ്ചനം ക്ഷീരദാനേന ഏകബില്വം ശിവാർപ്പണം കാശീക്ഷേത്ര നിവാസം ച കാലഭൈരവ ദർശനം പ്രയാഗേ മാധവം ദൃഷ്ട്വാ ഏകബില്വം ശിവാർപ്പണം
ഇന്ദുവാരേ വ്രതം സ്ഥിത്വാ നിരാഹാരോ മഹേശ്വരാഃ
നക്തം ഹൗഷ്യാമി ദേവേശ ഏകബില്വം ശിവാർപ്പണം
രാമലിംഗ പ്രതിഷ്ഠാ ച വൈവാഹിക കൃതം തഥാ
തടാകാനിച സംധാനം
ഏകബില്വം ശിവാർണം
അഖംഡ ബില്വപത്രം ച ആയുതം ശിവപൂജനം
കൃതം നാമ സഹസ്രേണ ഏകബില്വം ശിവാർപ്പണം
ഉമയാ സഹദേവേശ നന്തി വാഹനമേവ ച
ഭസ്മലേപന സർവ്വാംഗം ഏകബില്വം ശിവാർപ്പണം
സാളഗ്രാമേഷു വിപ്രാണാം
തടാകം ദശകൂപയോഃ
യജ്ഞ കോടി സഹസ്രസ്ച ഏകബില്വം ശിവാർപ്പണം
ദംതി കോടി സഹസ്രേഷു അശ്വമേധ ശതക്രതൗ
കോടികന്യാ മഹാദാനം
ഏകബില്വം ശിവാർപ്പണം
ബില്വാണാം ദർശനം പുണ്യം സ്പർശനം പാപനാശനം
അഘോര പാപസംഹാരം ഏകബില്വം ശിവാർപ്പണം
സഹസ്രവേദ പാടേഷു ബ്രഹ്മസ്ഥാപന മുച്യതേ
അനേകവ്രത കോടീനാം ഏകബില്വം ശിവാർപ്പണം
അന്നദാന സഹസ്രേഷു സഹസ്രോപ നയനം തഥാ
അനേക ജന്മപാപാനി ഏകബില്വം ശിവാർപ്പണം ബില്വസ്തോത്രമിദം പുണ്യം യഃ പഠേശ്ശിവ സന്നിധൗ
ശിവലോകമവാപ്നോതി ഏകബില്വം ശിവാർപ്പണം🙏

🍃വീടിൻ്റെ തെക്കു വശത്തോ പടിഞ്ഞാറ് വശത്തോ കൂവളം നടുന്നതും എല്ലാ ദിവസവും കൂവളച്ചുവട്ടിൽ ദീപം തെളിയിക്കുന്നതും കുടുംബത്തിൽ ഐശ്വര്യം ലഭിക്കുന്നതിനു കാരണമാണ്. ഒരു കൂവളം നട്ടാൽ അശ്വമേധ യാഗം, കാശി-രാമശ്വര ശിവക്ഷേത്ര ദര്‍ശനം, ആയിരം പേര്‍ക്ക് അന്നദാനം, ഗംഗാ സ്നാനം എന്നിവയുടെ ഫലങ്ങൾ ലഭിക്കുമെന്നാണ് വിശ്വാസം. ശുദ്ധവൃത്തി ഇല്ലാത്ത സ്ഥലങ്ങളിൽ കൂവളം നട്ടാൽ കുടുംബത്തിന് ദോഷമുണ്ടാകും. കൂവളം നശിക്കാതെ നോക്കേണ്ടതും വളരെ പ്രധാനപ്പെട്ട കാര്യമാണ്.
🙏 🌸🙏 ഓം നമഃശിവായ 🙏🌸🙏
🌾🙏🌸🌹🌿🍃🌾🙏🌸🌹🌿🍃🌾🙏🌸🌹🌿🍃കടപ്പാട്:സോഷ്യൽ മീഡിയ

https://www.facebook.com/groups/1971665999606245/permalink/3612197675553061/

Sunday, April 4, 2021

ശിവനില്‍ സര്‍വ്വദേവന്‍മാരും വസിക്കുന്നു

ശിവനില്‍ സര്‍വ്വദേവന്‍മാരും വസിക്കുന്നു.
🙏 സര്‍വ്വദേവന്മാരിലും ശിവനും വസിക്കുന്നു. ശിവന്റെ വലതുവശത്ത് സൂര്യനും ബ്രഹ്മമാവും, ഗാര്‍ഹപത്യം, ദക്ഷിണം, ആഹവനീയം എന്നീ മൂന്നഗ്നികളും വസിക്കുന്നു. ഇടതുഭാഗത്ത് ഉമയും വിഷ്ണുവും സോമനും സ്ഥിതിചെയ്യുന്നു. ആരാണോ ഗോവിന്ദനെ നമസ്‌ക്കരിക്കുന്നത് അവര്‍ ശിവനെത്തന്നെയാണ് നമസ്‌കരിക്കുന്നത്. ആരാണോ വിഷ്ണുവിനെ ഭക്തിയോടെ പൂജിക്കുന്നത് അവര്‍ വൃഷധ്വജനായ ശിവനെത്തന്നെയാണ് പൂജിക്കുന്നത്. ശിവനെ ദ്വേഷിക്കുന്നവര്‍ വിഷ്ണുവിനെത്തന്നെയാണ് ദ്വേഷിക്കുന്നത്. ശിവനെ അറിയാത്തവര്‍ വിഷ്ണുവിനെയും അറിയുന്നില്ല.

‘പുല്ലിംഗം സര്‍വമീശാനം
സ്ത്രീലിംഗം ഭഗവത്യുമാ’ (രുദ്രഹൃദയോപനിഷത്ത്)

 ഇങ്ങനെ അനേകം ഉദാഹരണങ്ങള്‍കൊണ്ടു സ്ഥാപിച്ചിരിക്കുന്നത് സര്‍വദേവതൈക്യമാണ്. ദേവീസങ്കല്പത്തെ സ്ത്രീസങ്കല്പത്തിലും ദേവസങ്കല്പത്തെ പുരുഷരൂപത്തിലും വ്യത്യസ്തവ്യക്തികളായി ധരിക്കുന്നവര്‍ക്ക് ഈ തത്ത്വം മനസ്സിലാക്കുവാന്‍ പ്രയാസമുണ്ട്. അചഞ്ചലനായ പുരുഷന്റെ വ്യാപാരശക്തിയാണ് ഉമയെന്നും, ദേവിയെന്നും വിശേഷിപ്പിച്ചിരിക്കുന്നത്. ഒരു വ്യക്തിയെക്കൂടാതെ ശക്തിയുണ്ടാകുന്നില്ല. ശക്തി വ്യക്തിയില്‍ അടങ്ങിയിരിക്കുന്നു. ഈ ശക്തിക്ക് രൂപകല്പന നടത്തിയതാണ് ദേവീസങ്കല്പം. ഉപാസനാശേഷികൊണ്ട് തപസ്വികളായ ആചാര്യന്‍മാര്‍ക്ക് ഈ വ്യക്തിഭാവത്തിന് സജീവമായ സരൂപത ലഭിച്ചിട്ടുണ്ട്. ശക്തിയും അചഞ്ചലനായ പുരുഷന്റെ വ്യാപനസ്വഭാവമാണ്. ഇക്കാരണത്താല്‍ ഉമയും ശങ്കരനും വിഷ്ണുവും ഒന്നാണെന്നും തെളിയുന്നു.

‘ഉമാശങ്കരയോഗോ യ:
സയോഗോ വിഷ്ണുരുച്യതേ’

പുരുഷനും ശക്തിയും, രുദ്രനും ഉമയും ഒന്നുതന്നെയാണെന്നും, സര്‍വദേവതാഭാവങ്ങളുടെയും ദേവീ സങ്കല്‍പങ്ങളുടെയും തത്ത്വം ശിവശക്തൈ്യക്യമാണെന്നും മേല്‍പറഞ്ഞ ഉപനിഷദ് വാക്യങ്ങളിലൂടെ ധരിക്കേണ്ടതാണ്. ഗന്ധവും പുഷ്പവും പോലെയും അര്‍ഥവും വാക്കും പോലെയും, പകലും രാത്രിയും പോലെയും, നിഴലും വെളിച്ചവും പോലെയും, ശിവനും ശക്തിയും, ദേവനും ദേവിയും അഭേദ്യവ്യക്തിത്വമാണ്
🙏
ശങ്കര മാഹാത്മ്യം 
🙏
ഭഗവാൻ ശ്രീ പരമേശ്വരനെ കുറിച്ചുള്ള ശുക ബ്രഹ്മര്‍ഷിയുടെ ചോദ്യത്തിന്  പിതാവായ വ്യാസ മഹർഷി നൽകിയ ഉത്തരം ഇങ്ങനെ... 
  ‘സര്‍വദേവാത്മകോ രൂദ്ര:
സര്‍വദേവാ: ശിവാത്മക:
രുദ്രസ്യ ദക്ഷിണേ പാര്‍ശ്വേ:
രവിര്‍ ബ്രഹ്മാ ത്രയോഗ്നയ:
വാമപാര്‍ശ്വേ ഉമാദേവീ
വിഷ്ണു: സോമോപി തേ ത്രയ:
യാ ഉമാ സാസ്വയം വിഷ്ണുര്‍-
യോ വിഷ്ണു: സ ഹി ചന്ദ്രമാ:
യേ നമസ്യന്തി ഗോവിന്ദം
തേ നമസ്യന്തി ശങ്കരം
യേര്‍ച്ചയന്തി ഹരിം ഭക്ത്യാ
തേര്‍ച്ചയന്തി വൃഷധ്വജം
യേ ദ്വിഷന്തി വിരൂപാക്ഷം
തേ ദ്വിഷന്തി ജനാര്‍ദനം
യേ രുദ്രം നാഭിജാനന്തി
തേ ന ജാനതി കേശവം
എല്ലാവർക്കും എപ്പോഴും ശിവഭഗവാൻ്റെ അനുഗ്രഹം ഉണ്ടാകുമാറാകട്ടെ🙏
കടപ്പാട്
Fb post

Friday, April 2, 2021

ഗുരുവായൂർ ക്ഷേത്രത്തിലെ ഭഗവതിനടയിൽ

ഗുരുവായൂർ ക്ഷേത്രത്തിലെ ഭഗവതിനടയിൽ തൊഴുത് പ്രദക്ഷിണം വച്ച് ശ്രീകോവിലിന്റെ വടക്കു കിഴക്കേ മൂലയിലെത്തുമ്പോൾ വടക്കു പടിഞ്ഞാറു ഭാഗത്തേയ്ക്ക് നോക്കിത്തൊഴുന്നതിന്റെ ഐതീഹ്യം...

പണ്ട് പദ്മകല്പത്തിന്റെ ആദിയിൽ, സൃഷ്ടി കർമ്മത്തിലേർപ്പെട്ടു കൊണ്ടിരിയ്ക്കുകയായിരുന്ന ബ്രഹ്മാവിനു മുന്നിൽ മഹാവിഷ്ണു പ്രത്യക്ഷപ്പെട്ടു. തനിയ്ക്കും തന്റെ സൃഷ്ടികൾക്കും കർമ്മബന്ധം കൂടാതെ മുക്തിപ്രഭാവമുണ്ടാകാൻ ഒരു അവസരം വേണമെന്ന് ബ്രഹ്മാവ് അഭ്യർത്ഥിച്ചപ്പോൾ മഹാവിഷ്ണു തന്റേതുതന്നെയായ ഒരു വിഗ്രഹം തീർത്ത് അദ്ദേഹത്തിന് സമ്മാനിച്ചു. പിന്നീട് വരാഹകല്പത്തിൽ സന്താനസൗഭാഗ്യത്തിനായി മഹാവിഷ്ണുവിനെ ഭജിച്ചുവന്ന സുതപസ്സ് എന്ന രാജാവും പത്നിയായ പ്രശ്നിയും ബ്രഹ്മാവിൽനിന്ന് ഈ വിഗ്രഹം കരസ്ഥമാക്കി. അവരുടെ പ്രാർത്ഥനയിൽ സംപ്രീതനായി അവർക്കുമുമ്പിൽ പ്രത്യക്ഷപ്പെട്ടു. പുത്രൻ വേണമെന്ന് മൂന്നു പ്രാവശ്യം പ്രാർത്ഥിച്ചു .തഥാസ്തു എന്ന് പറഞ്ഞു ഭഗവൻ അവരെ അനുഗ്രഹിച്ചു. ഭഗവാൻ താൻ തന്നെ മൂന്നു ജന്മങ്ങളിൽ അവരുടെ മകനായി അവതരിയ്ക്കാമെന്ന് അരുൾ ചെയ്തു. തുടർന്ന് സത്യയുഗത്തിലെ ആദ്യജന്മത്തിൽ ഭഗവാൻ സുതപസ്സിന്റെയും പ്രശ്നിയുടെയും പുത്രനായി പ്രശ്നിഗർഭൻ എന്ന പേരിൽ അവതരിച്ചു. പിന്നീട് സുതപസ്സും പ്രശ്നിയും കശ്യപനും അദിതിയുമായി പുനർജനിച്ചപ്പോൾ ത്രേതായുഗത്തിലെ രണ്ടാം ജന്മത്തിൽ ഭഗവാൻ അവരുടെ പുത്രനായി വാമനൻ എന്ന പേരിൽ അവതരിച്ചു. തുടർന്ന് ദ്വാപരയുഗത്തിൽ അവർ വസുദേവരും ദേവകിയുമായി പുനർജനിച്ചപ്പോൾ ഭഗവാൻ അവരുടെ പുത്രനായി ശ്രീകൃഷ്ണൻ എന്ന പേരിൽ അവതരിച്ചു. ഈ മൂന്നുജന്മങ്ങളിലും അവർക്ക് മേല്പറഞ്ഞ വിഗ്രഹം പൂജിയ്ക്കാനുള്ള ഭാഗ്യമുണ്ടായി.

തുടർന്ന് അവതാരമൂർത്തി തന്നെയായ ശ്രീകൃഷ്ണഭഗവാൻ ഈ വിഗ്രഹം മഥുരയിൽ നിന്ന് ദ്വാരകയിലേയ്ക്ക് കൊണ്ടുപോയി. അവിടെ അദ്ദേഹം ഒരു ക്ഷേത്രം പണിത് ഈ വിഗ്രഹം പ്രതിഷ്ഠിച്ചു. എന്നും രാവിലെ അദ്ദേഹം പത്നിമാരായ രുഗ്മണിയ്ക്കും സത്യഭാമയ്ക്കുമൊപ്പം ക്ഷേത്രദർശനം നടത്തിയിരുന്നു. ഒടുവിൽ ദ്വാപരയുഗം കഴിഞ്ഞ് ഭഗവാൻ സ്വർഗ്ഗാരോഹണത്തിനൊരുങ്ങുമ്പോൾ തന്റെ ഭക്തനായ ഉദ്ധവരോട് താൻ പൂജിച്ച വിഗ്രഹമൊഴികെ മറ്റെല്ലാം നശിയ്ക്കുന്ന ഒരു പ്രളയം ഏഴുദിവസം കഴിഞ്ഞുണ്ടാകുമെന്നും അതിൽ രക്ഷപ്പെടുന്ന വിഗ്രഹം ദേവഗുരുവായ ബൃഹസ്പതിയെയും വായുദേവനെയുംഏല്പിയ്ക്കണമെന്നും അറിയിച്ചു. ഉദ്ധവർ പറഞ്ഞതുപോലെത്തന്നെ ചെയ്തു. കടലിൽനിന്ന് പൊക്കിയെടുത്ത വിഗ്രഹവുമായി ബൃഹസ്പതിയും വായുദേവനും സഞ്ചരിയ്ക്കുന്ന വഴിയിൽ ഭാർഗ്ഗവക്ഷേത്രത്തിൽ ഒരിടത്തെത്തിയപ്പോൾ പാർവ്വതീപരമേശ്വരന്മാരുടെ താണ്ഡവനൃത്തം ദർശിച്ചു. തുടർന്ന് അവരുടെ അനുമതിയോടെ വിഗ്രഹം പ്രതിഷ്ഠിച്ചു. ഗുരുവായ ബൃഹസ്പതിയും വായുദേവനും ചേർന്ന് മഹാവിഷ്ണുപ്രതിഷ്ഠ നടത്തിയ സ്ഥലം ഗുരുവായൂരും അവിടത്തെ പ്രതിഷ്ഠ ഗുരുവായൂരപ്പനുമായി മാറി. ഈ പുണ്യമുഹൂർത്തത്തിൽ പങ്കെടുത്ത പാർവ്വതീപരമേശ്വരന്മാർ പിന്നീട് ശക്തിപഞ്ചാക്ഷരീധ്യാനരൂപത്തോടെ മമ്മിയൂരിൽ സ്വയംഭൂവായി അവതരിച്ചു. ഇന്ന് ഗുരുവായൂരിൽ പോകുന്ന ഭക്തർ മമ്മിയൂരിലും പോയാലേ യാത്ര പൂർണ്ണമാകൂ എന്ന് പറയുന്നതിന് കാരണം ഇതുതന്നെ. ഇതിന് കഴിയാത്തവർ ഗുരുവായൂർ ക്ഷേത്രത്തിലെ ഭഗവതിനടയിൽ തൊഴുത് പ്രദക്ഷിണം വച്ച് ശ്രീകോവിലിന്റെ വടക്കുകിഴക്കേമൂലയിലെത്തുമ്പോൾ വടക്കുപടിഞ്ഞാറുഭാഗത്തേയ്ക്ക് നോക്കിത്തൊഴുന്നു.
Pls visit fb
https://www.facebook.com/groups/1971665999606245/permalink/3551038101669019/

Kumbeshwar Pind

Very unique &rare Shivling known as Kumbeshwar Pind with twin pot at The Pateshwar Shiva temple complex. 
.
.

Pateshwar an ancient temple complex at ,Satara, Maharashtra             
This place is known for having  more than 1000 Shivlings also known as Pinds.
📷Kevinstandagephotograpy

Sunday, March 21, 2021

ചെങ്കൽ മഹേശ്വരം ശിവപാർവ്വതി ക്ഷേത്രം

ചെങ്കൽ മഹേശ്വരം ശിവപാർവ്വതി ക്ഷേത്രം

തിരുവനന്തപുരം ജില്ലയിൽ നെയ്യാറ്റിൻകര താലൂക്കിൽ ചെങ്കൽ ഗ്രാമപഞ്ചായത്തിൽ തമിഴ്നാട് അതിർത്തിയോട് ചേർന്നുകിടക്കുന്ന പുറ്ററയ്ക്കൽ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു ക്ഷേത്രമാണ് ചെങ്കൽ മഹേശ്വരം ശിവപാർവ്വതിക്ഷേത്രം. ഒരേ പീഠത്തിലിരിയ്ക്കുന്ന ശിവനും പാർവ്വതിയും പ്രധാനപ്രതിഷ്ഠകളായ ഈ ക്ഷേത്രത്തിൽ, ഉപദേവതകളായി ഗണപതി, സുബ്രഹ്മണ്യൻ, അയ്യപ്പൻ, നവഗ്രഹങ്ങൾ, നാഗദൈവങ്ങൾ എന്നിവർക്കും പ്രതിഷ്ഠകളുണ്ട്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ശിവലിംഗം സ്ഥിതിചെയ്യുന്ന ക്ഷേത്രം എന്ന നിലയിൽ പ്രസിദ്ധമാണ് ഈ ക്ഷേത്രം. 111 അടി ഉയരം വരുന്ന ഈ ശിവലിംഗത്തിനകത്ത് ഏഴുനിലകളും അവയിലോരോന്നിലുമായി നിരവധി ദേവതാപ്രതിഷ്ഠകളും കാണാം. ഏറ്റവും താഴെയുള്ള നിലയിൽ പ്രതിഷ്ഠിച്ചിട്ടുള്ള ശിവലിംഗത്തിൽ ഭക്തർക്ക് സ്വയം പൂജകൾ നടത്താനുള്ള സൗകര്യവുമുണ്ട്. ശിവരാത്രിയാണ് ക്ഷേത്രത്തിലെ പ്രധാന ആഘോഷം. കൂടാതെ, നവരാത്രി, വിനായക ചതുർത്ഥി, തൈപ്പൂയം, മണ്ഡലകാലം, വിഷു തുടങ്ങിയവയും പ്രധാന ആഘോഷങ്ങളാണ്. സ്വാമി മഹേശ്വരാനന്ദ സരസ്വതി എന്ന സന്ന്യാസിയുടെ നേതൃത്വത്തിലുള്ള ഒരു ട്രസ്റ്റാണ് ക്ഷേത്രഭരണം നടത്തിപ്പോരുന്നത്.

ഐതിഹ്യം 

പ്രശസ്ത താന്ത്രികാചാര്യനും ജ്യോതിഷപണ്ഡിതനുമായിരുന്ന ബ്രഹ്മശ്രീ പറവൂർ ശ്രീധരൻ തന്ത്രികൾ നടത്തിയ ദേവപ്രശ്നത്തിൽ ഏകദേശം 5000 വർഷം പഴക്കം ഈ ക്ഷേത്രത്തിനുണ്ടെന്ന് കണ്ടെത്തുകയുണ്ടായി. ബ്രഹ്മജ്ഞാനിയായിരുന്ന ഒരു സന്ന്യാസിയുടെ സമാധിസ്ഥാനത്താണ് ക്ഷേത്രം പണികഴിപ്പിച്ചതെന്നും പിന്നീട് ഏതോ ഒരു കാലത്ത് ആ ക്ഷേത്രം നശിച്ചുപോയതാണെന്നും പ്രശ്നവിധിയിൽ പറയുകയുണ്ടായി. പിന്നീട്, ഇപ്പോഴത്തെ ക്ഷേത്രം ഉയർന്നുവരുന്നത് 1960-കളിലാണ്. അതിന് നിമിത്തമായി ഭവിച്ചത് കൃഷ്ണൻകുട്ടി എന്ന് പൂർവ്വാശ്രമത്തിൽ പേരുണ്ടായിരുന്ന സ്വാമി മഹേശ്വരാനന്ദ സരസ്വതിയാണ്. ആ കഥ ഇങ്ങനെ:

ചെങ്കൽ ഗ്രാമത്തിലെ ഒരു ദരിദ്രകുടുംബത്തിൽ ജ്ഞാനപ്രകാശം-ചെല്ലമ്മാൾ ദമ്പതികളുടെ മകനായി 1954 നവംബർ 16-ന് പൂയം നക്ഷത്രത്തിൽ ജനിച്ച കൃഷ്ണൻകുട്ടി, മൂന്നുവയസ്സുള്ളപ്പോൾ മുതൽ വീടിന് തെക്കുപടിഞ്ഞാറുഭാഗത്തുപോയി ധ്യാനിച്ചിരിയ്ക്കുക പതിവായിരുന്നു. അദ്ദേഹം ധ്യാനിച്ചിരുന്ന സ്ഥലത്തിനടുത്ത് ഒരു പുറ്റ് വളർന്നുവലുതായി. ഈയവസരത്തിൽ അദ്ദേഹത്തിന്റെ മാതാപിതാക്കൾ പലതവണ അത് തകർക്കാൻ ശ്രമിച്ചെങ്കിലും അപ്പോഴെല്ലാം പൂർവ്വാധികം ശക്തിയോടെ അത് വളർന്നുവലുതാകുകയായിരുന്നു. ഒരിയ്ക്കൽ ഇത് തകർക്കാൻ ശ്രമിച്ചപ്പോൾ അതിൽ നിന്നൊരു പാമ്പ് പുറത്തേയ്ക്കുവന്നതായും കഥയുണ്ട്. അതേത്തുടർന്ന് പ്രശ്നം വച്ചപ്പോൾ പുറ്റിൽ ശിവപാർവ്വതീസാന്നിദ്ധ്യമുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. തുടർന്ന് നാട്ടുകാർ പുറ്റിന് നിത്യപൂജ നടത്തുന്നത് പതിവാക്കി.

വർഷങ്ങൾക്കുശേഷം കൃഷ്ണൻകുട്ടി തന്നെ അവിടെയൊരു ക്ഷേത്രം പണിയുകയും ശിവപാർവ്വതിമാരെ പ്രതിഷ്ഠിയ്ക്കുകയും ചെയ്തു. നിരവധിയാളുകൾ ഈ കഥയറിഞ്ഞ് ക്ഷേത്രത്തിൽ വരാനും പ്രാർത്ഥിയ്ക്കാനും തുടങ്ങി. ഒരു തെക്കത് (ശ്രീകോവിൽ മാത്രമുള്ള ചെറിയ ക്ഷേത്രം) മാത്രമായിരുന്നു അന്നത്തെ ക്ഷേത്രം. കാലാന്തരത്തിൽ അത് വളർന്നുവലുതാകുകയും ഗണപതി, സുബ്രഹ്മണ്യൻ, അയ്യപ്പൻ എന്നിവരുടെ ഉപപ്രതിഷ്ഠകൾ നടത്തുകയും ചെയ്തു. 1986 ജൂലൈ ഒന്നിനായിരുന്നു പ്രതിഷ്ഠാകർമ്മം. തുടർന്നും അദ്ദേഹം ഭക്തിയോടുകൂടി ശിവപൂജ തുടർന്നുപോരുകയും ക്ഷേത്രത്തിൽ നിരവധി ഭക്തർ എത്തിച്ചേരുകയും ചെയ്തു.

2011 ഫെബ്രുവരിയിൽ കൃഷ്ണൻകുട്ടിയ്ക്ക് വീണ്ടും ഒരു അരുളപ്പാടുണ്ടായി. കേരളീയ വാസ്തുശൈലിയ്ക്കനുസരിച്ച്, പഞ്ചപ്രാകാരങ്ങളോടുകൂടിയ ഒരു മഹാക്ഷേത്രമാക്കി ക്ഷേത്രത്തെ ഉയർത്താനായിരുന്നു ആ അരുളപ്പാട്. അതിനുശേഷമാണ് ഇപ്പോഴത്തെ ക്ഷേത്രത്തിന്റെ നിർമ്മാണം ആരംഭിച്ചത്.

നിർമ്മണ രീതി 

കൃഷ്ണശിലയും തടിയും മാത്രം ഉപയോഗിച്ച് പൂർണ്ണമായും നിർമ്മിച്ചിരിക്കുന്ന ഈ ക്ഷേത്രം പരമ്പരാഗത കേരളീയ ക്ഷേത്ര നിർമ്മാണ രീതി അനുസരിച്ചാണ് പൂർത്തിയാക്കിയിരിക്കുന്നത്. വാസ്തു ശാസ്ത്രമാണ് ക്ഷേത്ര നിർമ്മാണത്തിനായി അവലംബിച്ചിരിക്കുന്നത്.

കേരളത്തിലെ മറ്റു ക്ഷേത്രങ്ങളിൽ നിന്നും ഒട്ടേറെ വ്യത്യാസങ്ങൾ ഈ ക്ഷേത്ര നിർമ്മിതിയിൽ കാണുവാൻ സാധിക്കും. ശ്രീകോവിലിലേക്കുള്ള കവാടത്തിൽ മുഴുവൻ രാശിചക്രങ്ങളും വരച്ചിട്ടുണ്ട്. ശിവനും പാർവ്വതിയുമാണ് ഈ ലോകത്തെ മുഴുവനും നിയന്ത്രിക്കുന്നത് എന്ന അർഥമാണ് ഈ രാശിചക്രങ്ങൾ സൂചിപ്പിക്കുന്നത്. നാലു കവാടങ്ങളാണ് ക്ഷേത്രത്തിനുള്ളത്. ഓരോ കവാടത്തിന്റെയും മുകളിൽ ഓരോ ഗോപുരവും കാണാം.

70 തൂണുകളിലെ നമസ്കാര മണ്ഡപം 

ക്ഷേത്രത്തിന്റെ ഭാഗങ്ങളിൽ ഏറെ ആകർഷണീയമായ മറ്റൊന്നാണ് നമസ്കാര മണ്ഡപം. എഴുപത് തൂണുകളിലായി ഇതിഹാസങ്ങളിലെ കഥാസന്ദർഭങ്ങളെ ഇവിടെ കൊത്തിവെച്ചിരിക്കുന്നു. കല്ലിലും മരത്തിലും കൊത്തിയെടുത്ത മറ്റു രൂപങ്ങളും ക്ഷേത്രത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉണ്ട്. കൊടിമരം, വലിയ ബലിക്കൽപ്പുര, ഗംഗാതീർഥ കിണർ,ചുറ്റമ്പലം, ഗണശ ക്ഷേത്രം, കാർത്തികേയ ക്ഷേത്രം എന്നിവയും ഈ ക്ഷേത്രത്തിന്റെ ഭാഗമാണ്. 

മഹാശിവലിംഗം 

ക്ഷേത്രത്തിന്റെ നടക്കു പടിഞ്ഞാറേ ഭാഗത്തായി സ്ഥിതി ചെയ്യുന്ന ശിവലിംഗത്തിന് 111 അടിയാണ് ഉയരം. ഈ ശിവലിംഗം ലോകത്തിലെ തന്നെ ഏറ്റവും ഇയരമേറിയ ശിവലിംഗ പ്രതിഷ്ഠയാണ്. ഏഴു വർഷമായി വ്രതശുദ്ധിയോടെ മഠത്തിൽ തങ്ങുന്ന 30 കൊത്തുവേലക്കാരുടെ അക്ഷീണ പ്രയത്നത്തിലാണു ശിവലിംഗം പൂർണതയിലെത്തിയത്. 

ഗിന്നസ് റെക്കോർഡിലേയ്ക്ക് 

നിലവിൽ 108 അടി ഉയരമുള്ള കർണാടകയിലെ കോലാർ കോടിലിംഗേശൻ ക്ഷേത്രത്തിനായിരുന്നു ഇതുവരെ ഏറ്റവും വലിയ ശിവലിംഗത്തിനുള്ള റെക്കോർഡ്. അതിനെ മറികടന്ന് ചെങ്കൽ ശിവലിംഗം ലോക റെക്കേർഡിലേക്ക് കടക്കുകയാണ്. 111 അടി ഉയരവും 111 അടി ചുറ്റളവിലുമാണ് ചെങ്കൽ മഹേശ്വരം ക്ഷേത്രത്തിലെ ശിവലിംഗത്തിന്റെ നിർമ്മാണം.

കടപ്പാട്‌
ശംഭോ മഹാദേവാ 🙏
https://www.facebook.com/groups/2706369129639429/permalink/2938861513056855/