Followers(ഭഗവാന്‍റെ ഭക്തര്‍ )
Saturday, November 7, 2020
#ബലിക്കല്ലും #ശാസ്ത്രീയതയും
Friday, November 6, 2020
ജ്വാലാമുഖി
Thursday, November 5, 2020
വ്യത്യസ്ത താണ്ഡവം
Tuesday, November 3, 2020
പൂക്കാട്ടിയൂർ മഹാദേവ ക്ഷേത്രം
Sunday, November 1, 2020
ശിവന്റെ വില്ലായ അജഗവം എന്ന പിനാകം
Wednesday, October 28, 2020
ഭോജേശ്വര ക്ഷേത്രം
*ആയിരം വർഷം കഴിഞ്ഞിട്ടും പണി തീരാത്ത ശിവ ക്ഷേത്രം*
🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️
ആയിരം വർഷം കഴിഞ്ഞിട്ടും പണി തീരാത്ത ശിവ ക്ഷേത്രം
ക്ഷേത്രങ്ങളുടെ നാടാണ് നമ്മുടെ ഭാരതം.
പ്രശസ്തമായ നിരവധി ക്ഷേത്രങ്ങളുണ്ട് നമ്മുടെ നാട്ടിൽ. എന്നാൽ ആയിരം വർഷങ്ങൾക്ക് മുൻപ് നിർമ്മാണം ആരംഭിച്ച് പണിപൂർത്തിയാകാതെ പ്രശസ്തമായ ഒരു ക്ഷേത്രമുണ്ട് മധ്യപ്രദേശിൽ. മധ്യപ്രദേശിലെ ഭോജ്പ്പൂരിലെ "ഭോജേശ്വര ക്ഷേത്ര" മാണ് ഇത്തരത്തിൽ പ്രശസ്തമായ ക്ഷേത്രം.
ഭോപ്പാലിൽ നിന്ന് 28 കിലോമീറ്റർ അകലെയുള്ള ഭോജ്‌പ്പൂരിൽ ഭോജ രാജിന്റെ ഭരണകാലത്താണ് ഈ ക്ഷേത്രം സ്ഥാപിച്ചത്.
ഭോജ് രാജാവിൽ നിന്നാണ് ഈ സ്ഥലത്തിന് ' ഭോജ്‌പൂർ 'എന്ന പേര് ലഭിച്ചത്.
ഇന്ത്യയിലെ തന്നെ വളരെ പ്രശസ്തമായ ഈ ക്ഷേത്രത്തിന്റെ അപൂർവത അതിന്റെ അപൂർണത തന്നെയാണ്. അപൂർണ്ണമായ അവസ്ഥയിലാണെങ്കിൽ പോലും വളരെ മനോഹരമായ ഒരു നിർമ്മിതിയാണ് ഈ ക്ഷേത്രം. ക്ഷേത്രത്തിലെ ശിവലിംഗം ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ശിവലിംഗങ്ങളിലൊന്നാണ്.
ഒറ്റക്കല്ലിൽ കൊത്തിയെടുത്ത ഇതിന് 7.5 അടി ഉയരവും, 17.8 അടി ചുറ്റളവുമുണ്ട്.
ഈ ശിവലിംഗത്തിന്‍റെ ശ്രദ്ധേയമായ സാന്നിധ്യത്താൽ ഇവിടം 'കിഴക്കിന്‍റെ സോമനാഥ് ' എന്ന് അറിയപ്പെടുന്നു.
11-13 നൂറ്റാണ്ടുകളിലെ വാസ്തുവിദ്യയുടെ തുല്യം നില്ക്കാനാവാത്ത പ്രൗഡിയുടെ സാക്ഷ്യമാണ് ഈ ക്ഷേത്രം.
ഇത് പണി പൂര്‍ത്തിയായിരുന്നെങ്കിൽ പുരാതന ഇന്ത്യയിലെ വാസ്തുകലയുടെ അത്ഭുതകരമായ തെളിവായി ഇവിടം നിലകൊണ്ടേനെ. ക്ഷേത്രത്തിന്‍റെ കൊത്തുപണി ചെയ്ത മകുടവും, ശില്പങ്ങളും, കൊത്തുപണികളാൽ അലംകൃതമായ വാതിലുകളും, ഒരു കാഴ്ച തന്നെയാണ്.
ക്ഷേത്രത്തിലെ ബാൽക്കണി വൻ തൂണുകളാലും, കമാനങ്ങളാലും താങ്ങപ്പെടുന്നു. ഈ ക്ഷേത്രത്തിന് പുറം ഭിത്തി പണിതിട്ടില്ല. മകുടം വരെ ചരിഞ്ഞ രീതിയിൽ പണിതിരിക്കുന്ന ഈ ക്ഷേത്രം പഴയകാല കൽപണിയുടെ കരുത്ത് വിളിച്ചറിയിക്കുന്നതാണ്. കരിങ്കല്ല് ഉപയോഗിച്ചാണ് ഈ ക്ഷേത്രം നിര്‍മ്മിച്ചത്.
ക്ഷേത്ര നിർമ്മാണത്തിന് ഒരുക്കി വച്ച കല്ലുകൾ ഇപ്പോഴും ഇവിടെ കാണാം.
ഭോജപാലരാജാവിന്റെ കാലം സംസ്കാരത്തിന്റെ സമൃദ്ധകാലം കൂടിയായിരുന്നു. രാജാവ് തന്നെ ഇരുപത്തിമൂന്നോളം കൃതികളുടെ രചയിതാവാണ്. എഴുത്തുകാരനായ രാജാവിന്റെ സർഗാത്മകമായ മനസിന്റെ സ്പർശം അദ്ദേഹത്തിന്റെ നിർമിതികളിൽ ഉണ്ടാവുക സ്വാഭാവികമാണ്.
ഒറ്റ രാത്രികൊണ്ട് ക്ഷേത്രം നിർമിക്കണമെന്ന് രാജാവ് ശിൽപ്പികളോട് ആവശ്യപ്പെട്ടത്രേ.
എല്ലാ സന്നാഹങ്ങളും ഒരുക്കി സന്ധ്യക്ക് പണി ആരംഭിച്ചു. നക്ഷത്രങ്ങളും നിലാവും ശില്പികളെ അനുഗ്രഹിച്ചു. ശിവശക്തിയുടെ അതുല്യമായ ഊർജത്തോടെ ക്ഷേത്രം സ്വാഭാവികമായ ശിലാടിത്തറയിൽ ഉയർന്നു.
വേഗതയുടെ ഏതോ നഷ്ടമുഹൂർത്തത്തിൽ, പടർന്നിറങ്ങിയ ആലസ്യത്താലോ അപൂർണതയുടെ സൗന്ദര്യത്തിന്റെ പൊരുളാഗ്രഹിച്ചതിനാലോ പുലരിവെളിച്ചം വീഴുമ്പോഴും ഗോപുരം പൂര്‍ത്തീകരിക്കാൻ കഴിഞ്ഞില്ല .
ഈ ക്ഷേത്രത്തിന്റെ നിർമിതി അതിശയിപ്പിക്കുന്നതാണ്.
അതേ പോലെയാണ് 40 അടി ഉയരമുളള നാലു കൂറ്റൻ ശിലാസ്തംഭങ്ങൾ.
ശിവ-ശക്തി, ലക്ഷ്മി-നാരായണ, ബ്രഹ്മ-സാവിത്രി, സീത-രാമ എന്നീ യുഗ്മങ്ങൾക്കോരോരോ ശിലാസ്തംഭങ്ങൾ.
ഇവയുടെ ഉയരവും വണ്ണവും അറിയുമ്പോഴാണ് ഇതിങ്ങനെ നേരെ ഉയർത്തി നിറുത്താനായി ചെലവഴിച്ച അധ്വാനത്തെക്കുറിച്ച് അതിശയിക്കുക.
നൂറുകണക്കിന് ദൃഢഗാത്രരായ ഭടന്മാരോ യുവാക്കളോ സർവവിധ ഊർജവും കേന്ദ്രീകരിച്ച് ബാഹുബലിയിലെ രാജപ്രതിമ പൊന്തിക്കുന്നതുപോലെ ശിലാസ്തംഭങ്ങൾ ഉയര്‍ത്തുന്നതിനിടയിൽ അല്പം ചരിഞ്ഞുപോയാൽ, അത് തലയിൽ വീണു് അസംഖ്യം പേരെയും ശില്പികളെയും ചതച്ചരച്ച് ബര്‍ത്വാ നദിയിലേക്കത് ഉരുണ്ടുപോകും.
നിർമിതിയുടെ രംഗങ്ങളെ ഭാവനയിൽ കാണുമ്പോൾ മാത്രമേ ഈ ക്ഷേത്രനിർമാണമഹാത്മ്യത്തിന്റെ ഔന്നിത്യം മനസിലാകൂ. 70 ടൺ ഭാരമുളള ശിലാഫലകങ്ങൾ ഉയർത്തി ഗർഭഗൃഹത്തിന്റെ മേൽവിതാനത്തിൽ സ്ഥാപിച്ച സാങ്കേതികവിദ്യയുടെ രഹസ്യം ഇന്നും അജ്ഞാതമാണ്.
ഒരു പക്ഷേ ഗോപുരനിർമിതിക്ക് (വിമാനം) വേണ്ടി ഉയർത്തേണ്ട ശിലാഭാരത്തെയും അധ്വാനത്തെയും കണക്കിലെടുത്ത് അതിസാഹസികമായ നിർമിതി ആശ്ചര്യചിഹ്നമിട്ട് അപൂർണമാക്കിയതാകും.
തലമുറകൾ കഴിഞ്ഞപ്പോൾ അമാനുഷിക ശക്തികൾക്ക് മാത്രമേ ഈ ക്ഷേത്രത്തിന്റെ പണി പൂർത്തിയാക്കാൻ സാധിക്കൂ എന്ന അടിയുറച്ചു പോയ വിശ്വാസമായിരിക്കാം ഇന്നും ഇത് അപൂർണതയോടെ നിലനിർത്തിയിരിക്കാനുള്ള മറ്റൊരു കാരണം
കടപ്പാട്...
Monday, October 26, 2020
തിങ്കളാഴ്ചവ്രതം
തിങ്കളാഴ്ചവ്രതം*
❉💧♦💧🔱🔱💧♦💧❉
ശ്രീപരമേശ്വരനെ പ്രീതിപ്പെടുത്തുന്നതിന് എടുക്കുന്ന വ്രതമാണ് തിങ്കളാഴ്ചവ്രതം. ചൈത്രം, വൈശാഖം, ശ്രാവണം, കാര്‍ത്തിക എന്നീ മാസങ്ങളില്‍ ഇതനുഷ്ഠിച്ച് വരുന്നു. ഈ വ്രതം അനുഷ്ഠിക്കുന്നവര്‍ ശ്രീപരമേശ്വനേയും പാര്‍വ്വതിയേയും പൂജിേക്കണ്ടതാണ്. സ്ത്രീകളാണ് തിങ്കളാഴ്ചവ്രതം സാധാരണയായി അനുഷ്ടിക്കാറ്. ഭര്‍ത്താവ്, പുത്രന്‍ ഇവര്‍ മൂലം സൗഖ്യം ലഭിക്കുന്നതിനാണ് തിങ്കളാഴ്ചവ്രതം അനുഷ്ഠിക്കുന്നത്. ജാതകത്തില്‍ ചന്ദ്രന്റെ ദോഷം പരിഹരിക്കുന്നതിനും വൈധവ്യദോഷപരിഹാരത്തിനും മംഗല്യ സിദ്ധിക്കും തിങ്കളാഴ്ചവ്രതം അനുഷ്ഠിക്കുന്നു. വ്രതക്കാര്‍ ഒരു ദിവസം ഒരു പ്രാവശ്യം മാത്രമേ ആഹാരം കഴിക്കാന്‍ പാടുള്ളൂ. ശിവപുരാണ പാരായണം നടത്തണം.
സീമന്തിനി എന്ന രാജകുമാരിയാണ് തിങ്കളാഴ്ച വ്രതാചരണം ആരംഭിച്ചത്. ജാതകപ്രകാരം വൈധവ്യം സംഭവിക്കുമെന്ന് അറിഞ്ഞ സീമന്തിനി വളരെ ദുഃഖിതയായി. ഋഷിവര്യനായ യാജ്ഞവൽക്യൻ മുനിയുടെ പത്നി മൈത്രേയിയെ കണ്ട് സങ്കടം ഉണർത്തിച്ചു. അവരുടെ നിർദേശപ്രകാരം സീമന്തിനി തിങ്കളാഴ്ച വ്രതം ആരംഭിച്ചു. രാജകുമാരിയുടെ വിവാഹശേഷം തോണിയാത്രയ്ക്ക് പോയ രാജകുമാരൻ മുങ്ങിപ്പോയി. അകാലവൈധവ്യം പേറിയ സീമന്തിനി ശിവഭജനം തുടങ്ങി. ജലത്തിൽ താഴ്ന്ന കുമാരനെ നാഗകിങ്കരന്മാർ കെട്ടി വലിച്ച് നാഗസഭയിൽ എത്തിച്ചു. തേജസ്സ് നിറഞ്ഞ രാജകുമാരനെ കണ്ട നാഗരാജാവ് കുമാരനോട് തന്റെ പരദേവത ആരാണ് എന്നു ചോദിച്ചു. തെല്ലും സംശയം കൂടാതെ ’സർവ്വശക്തനായ തിങ്കൾ ചൂടന് നമസ്ക്കാരം’ എന്നു പറഞ്ഞു. കുമാരന്റെ ശിവഭക്തിയിൽ സന്തോഷമായ നാഗരാജാവ് രാജകുമാരനെ ഭൂമിയിൽ എത്തിച്ചു. അങ്ങനെ സീമന്തിനിക്ക് ഭർത്താവിനെ തിരിച്ച് കിട്ടി.തിങ്കളാഴ്ചകൾ മുടങ്ങാതെ ശിവക്ഷേത്ര ദർശനവും പരമശിവന് കൂവളത്തിലയും, ശ്രീപാർവ്വതി ദേവിയ്ക്ക് വെളുത്ത പുഷ്പങ്ങളും നൽകുക എന്നിവ ഭർത്താവിന്റെ ഐശ്വര്യത്തിനും സന്താനഭാഗ്യത്തിനും മംഗലഭാഗ്യത്തിനും ഉത്തമമായി കരുതുന്നു. സാധാരണ തിങ്കളാഴ്ച ഒരിക്കലായിട്ടാണ് വ്രതം ആചരിക്കാറുള്ളതു. ഒരിക്കൽ എന്നു വച്ചാൽ ,ദിവസം ഒരു പ്രാവശ്യം മാത്രമേ അരി ആഹാരം കഴിക്കൂ. മറ്റ് നേരങ്ങളിൽ അരിയാഹാരം പാടില്ല . ചിലർ ശിവക്ഷേത്രത്തിലെ നേദ്യചോറാണ് കഴിക്കാറ്.
തിങ്കളാഴ്ചദിവസം ശിവഭജനം സുഖദാമ്പത്യത്തിന് അത്യുത്തമമാണു. ശിവന്റെ മന്ത്രങ്ങൾ ഉരുവിട്ട് ശിവക്ഷേത്രം വലം വയ്ക്കുന്നതും വിളക്ക് കൊളുത്തി ശിവഭജനം നടത്തുന്നതും പൂജ നടത്തുന്നതിനു തുല്യഫലം നൽകുന്നതാണു. ശിവപാർവ്വതി മന്ത്രങ്ങൾ ചേർത്ത് വേണം ശിവനെ ഭജിക്കാൻ. എന്തെന്നാൽ പരമശിവന്റെ പകുതി ശരീരം ശ്രീപാർവ്വതി ദേവിക്കയി കരുതപ്പെടുന്നു.
'നമ:ശിവായ ശിവായ നമ:' എന്ന മൂലമന്ത്രത്തെ നൂറ്റിയെട്ട് പ്രാവശ്യം ജപിക്കുന്നത് ഐശ്വര്യദായകമായി കരുതപ്പെടുന്നു. ശിവപുരാണവും ദേവിമാഹാത്മ്യവും അന്നേ ദിവസം ജപിക്കുന്നത് ഉചിതമാണു.
തിങ്കളാഴ്ച വ്രതമെടുത്താല്‍ ലഭിക്കുന്ന ഗുണം :
മന:ശാന്തി, പുത്രലാഭം, ദീര്‍ദാമ്പത്യം
🙏⚜️🙏