Followers(ഭഗവാന്‍റെ ഭക്തര്‍ )

Tuesday, November 3, 2020

പൂക്കാട്ടിയൂർ മഹാദേവ ക്ഷേത്രം

♻💠🅾💠🅾💠🅾💠🅾💠♻

🔹🔘പൂക്കാട്ടിയൂർ 
മഹാദേവ ക്ഷേത്രം മലപ്പുറം വളാഞ്ചേരി🔘🔸

ഈ ക്ഷേത്രത്തിന്റെ പ്രത്യേകത അതിൻ്റെ കിഴക്കു ഭാഗത്തെ ഉയർന്നു നിൽക്കുന്ന കുന്നും (മരംകുന്നത്ത്), പടിഞ്ഞാറു ഭാഗത്തുള്ള തെളിനീർ നിറഞ്ഞ പാടവും ആണ്...

മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിലെ എടയൂർ വില്ലേജിൽ 'പുക്കാട്ടിരി' എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന അതിപുരാതനമായ ക്ഷേത്രം... (കുറ്റിപ്പുറത്തുനിന്ന് 15 കി. മീ.; വളാഞ്ചേരിയിൽ നിന്ന് 5 കി. മീ.; അങ്ങാടിപ്പുറത്തിൽ നിന്ന് 16 കി. മീറ്ററും പട്ടാമ്പിയിൽ നിന്ന് 22 കിലോമീറ്ററും ദൂരമുണ്ട്.) പേര് സൂചിപ്പിക്കുന്നത് പോലെ പരമശിവൻ മുഖ്യ പ്രതിഷ്ഠയായുള്ള ക്ഷേത്രം; ആയിരം വർഷത്തിനു മേൽ പഴക്കം പറയപ്പെടുന്നുണ്ട്.

വാസ്തു - തച്ചുശാസ്ത്ര വിസ്മയ തന്നെയാണ് ക്ഷേത്രം എന്ന് പറയാതെ വയ്യ.. നോക്കി നിന്നു പോവുന്ന കൗതുക നിറഞ്ഞ കൊത്തുപണികൾ .. പഴക്കം വിളിച്ചോതുന്ന ചുവരെഴുത്തും കല്ലിന്മേലുള്ള എഴുത്തും .. ഏകദേശം അഞ്ച് കിലോമീറ്റർ ദൂരത്ത് നിന്നു പോലും ദൃശ്യമാവുന്ന താഴികക്കുടം... ക്ഷേത്രത്തിന്റെ കെട്ടിലും മട്ടിലും രാജകീയത തുളുമ്പി നില്ക്കുന്നതായി കാണാം. പഴക്കം ചെന്നതിനാൽ 
അവിടിവിടങ്ങളിൽ ചെറിയ തോതിൽ അറ്റകുറ്റപണികൾ നടത്തിയതൊഴിച്ചു നിർത്തിയാൽ പഴമ നിലനിർത്തുന്നു.

ഈ ക്ഷേത്രവും പരിസരവും ജയരാജ് തന്റെ എക്കാലത്തെയും ക്ലാസിക്ക് പടമായ ദേശാടനത്തിനായി ഈ ക്ഷേത്രവും പരിസരവും തന്നെ ആദ്യ വരവിൽ തന്നെ ലോക്കേഷനായി സെറ്റ് ചെയ്തത് .. തീർന്നില്ല സെല്ലുലോയ്ഡിൽ പുക്കാട്ടിരി എന്ന ദേശം പുറപ്പാട് , കുടമാറ്റം എന്നീ സിനിമകളിലൂടെ വീണ്ടും മുഖം കാണിച്ചിട്ടുണ്ട് ...

കടപ്പാട്  

✴♈⭕♈⭕♈⭕♈⭕♈✴

Sunday, November 1, 2020

ശിവന്റെ വില്ലായ അജഗവം എന്ന പിനാകം

🔱🔥🏹🏹🏹🏹🏹🏹🏹🔥🔱

*#ശിവന്റെ_വില്ലായ_അജഗവം_എന്ന_പിനാകം...*

*മഹാദേവന്റെ വില്ലായ പിനാകം അതിന്റെ മറ്റൊരു പേരാണ് അജഗവം.* *വിഷ്ണുപുരാണം ശിവപുരാണം തുടങ്ങിയ പുരാണസംസ്കൃത ഗ്രന്ഥങ്ങളിൽ അജഗവത്തെക്കുറിച്ച് പ്രത്യേകം* *പറഞ്ഞിരിക്കുന്നു. ത്രിപുര ദഹനം ഭഗവാൻ സാധ്യമാകിയത് അജഗവം എന്ന വില്ലിൽ നിന്ന് തൊടുത്ത* *പാശുപതാസ്ത്രത്തിലൂടെയാണ്.*
*പശുപതിയായ മഹാദേവൻ തൊടുത്ത അസ്ത്രം* *പാശുപതാസ്ത്രം. സാധാരണമായി ത്രിശൂലം അഗ്നി ഡമരു ത്രിക്കണ്ണ് ഇവ മൂന്നുമാത്രം ആണ് സംഹാര സൂചകമായി ഭഗവാനെ വർണ്ണിച്ചിട്ടുള്ള ചിത്രങ്ങൾ  ശ്ലോകങ്ങൾ എന്നിവയിൽ കൂടെ കാണുവാൻ* *സാധിക്കുന്നത്. ലോകാദിനാഥന്റെ പശുപതി എന്ന പേരിനു പിന്നിലെ കഥ.*

*താരകാസുരന്റെ പുത്രന്മാരായ താരകാക്ഷൻ, കമലാക്ഷൻ, വിദ്യുന്മാലി. ഇവർ ത്രിപുരന്മാർ എന്നറിയപ്പെട്ടു. വരലബ്ദിയിൽ ഉന്മാതരായ അവർ സകലോകങ്ങളും അടക്കിവാണു.* *ത്രിപുരന്മാരുടെ ശല്യം സഹിക്കവയ്യാതെയായപ്പോൾ ദേവന്മാർ അവരെ നിഗ്രഹിക്കുവാൻ ശിവനെ അഭയം പ്രാപിച്ചു. ഈ കർമ്മത്തിനു സാധാരണ ആയുധങ്ങൾ പോരാതെവന്നു. സർവ്വലോകമയമായ ദിവ്യമായ രഥമായിരുന്നു സജ്ജമാക്കപ്പെട്ടത്. അനേകവിധമായ ആശ്ചര്യങ്ങൾ ആ രഥത്തോടൊപ്പം ഉണ്ടായിരുന്നു. വേദരൂപങ്ങളായ അശ്വങ്ങളെയായിരുന്നു ആ രഥത്തിൽ പൂട്ടിയിരുന്നത്‌.* *സാരഥിയായി ബ്രഹ്മാവ് തന്നെ ഇരുന്നു. വായുവേഗത്തിൽ ആ രഥം ആകാശത്തിലുള്ള മൂന്നു പുരങ്ങളെയും ലക്ഷ്യമാക്കി പുറപ്പെട്ടു. തുടർന്ന് ‌രുദ്രദേവൻ ദേവന്മാരെ നോക്കി പറഞ്ഞു – ഹേ സുരശ്രേഷ്ഠന്മാരെ നിങ്ങളും മറ്റുള്ള  ജീവികളും ഒറ്റയ്ക്കൊറ്റയ്ക്ക് പശുത്വം* *കല്പ്പിവച്ചുകൊണ്ട് ആ പശുക്കളിലെ ആധിപത്യം എനിക്കുതരിക. എങ്കിൽ മാത്രമേ എനിക്ക് അസുരന്മാരെ സംഹരിയ്ക്കാൻ പറ്റുകയുള്ളൂ. അല്ലെങ്കിൽ അവരുടെ വധം അസംഭാവ്യമാണ്. പശുത്വഭാവത്തെ ഉൾക്കൊള്ളാൻ പറഞ്ഞപ്പോൾ  ദേവന്മാർ മുഖം താഴ്ത്തി. ഇതു മനസ്സിലാക്കിയ മഹാദേവൻ ദേവന്മാരോടു പറഞ്ഞു – പശുഭാവം നിങ്ങളെ ഒരിയ്ക്കലും അധ:പതിപ്പിക്കുകയില്ല. പശുഭാവത്തിൽ നിന്നും മുക്തി നേടാനുള്ള മാർഗ്ഗം ഞാൻ പറഞ്ഞുതരാം.*

*നൈഷ്ഠിക ബ്രഹ്മചാരിയായിരുന്നു കൊണ്ട് പന്ത്രണ്ടു വർഷമോ ആറുവർഷമോ മൂന്നുവർഷമോ എന്നെ സേവിച്ചാൽ, അല്ലെങ്കിൽ ശ്രേഷ്ഠരായ ആരെയെങ്കിലും കൊണ്ടു സേവിപ്പിച്ചാൽ അവൻ പശുത്വത്തിൽ നിന്നും മുക്തനാകും.* *അങ്ങനെയാകാം എന്നു പറഞ്ഞ ദേവന്മാർ ഭഗവാൻ ശിവന്റെ പശുക്കളായി മാറി.*
*പശുത്വരൂപമായ പാശത്തിൽ നിന്നു മോചനം കൊടുക്കുന്ന രുദ്രൻ പശുപതിയുമായി. ത്രിപുരന്മാരെ എതിരിടാൻ സജ്ജമായി മഹാദേവൻ നിന്നു. ഇന്ദ്രാദികളും* *മഹാദേവനെ അനുഗമിച്ചു. സുരദ്രോഹികളുടെ മൂന്നു പട്ടണങ്ങളെയും നശിപ്പിയ്ക്കുവാൻ മഹാദേവൻ  തീരുമാനിച്ചു കഴിഞ്ഞിരുന്നു. രഥത്തിന്റെ ശീർഷ സ്ഥാനത്തിരുന്ന മഹാദേവൻ വില്ലിലൂടെ ശരം കുലച്ചുവിട്ടു. എന്നാൽ അതു ഫലിച്ചില്ല. മഹാദേവന്റെ വിരലിന്റെ തുമ്പത്തിരുന്നുകൊണ്ടു ഗണേശൻ നിരന്തരം ശല്യപ്പെടുത്തുകയായിരുന്നു. അതുകൊണ്ട് ലക്ഷ്യങ്ങളിൽ അമ്പു തറച്ചില്ല. ആ അവസരത്തിൽ ഒരു അശരീരിവാണിയുണ്ടായി. ഗണേശ പൂജയില്ലാതെ ത്രിപുരന്മാരെ ഹനിയ്ക്കുക സാധ്യമല്ല. മഹാദേവൻ ഭദ്രകാളിയെ വരുത്തി ഗജാനനന്റെ പൂജ ചെയ്തു. ഗജാനനപൂജ കഴിഞ്ഞപ്പോൾ  ആകാശത്ത് ത്രിപുരന്മാരുടെ  പട്ടണം തെളിഞ്ഞു കണ്ടു. തുടർന്ന് മഹാദേവൻ  പാശുപതാസ്ത്രം എയ്തുവിട്ടു. ആ പാശുപതാസ്ത്രം ത്രിപുരവാസികളായ ദൈത്യന്മാരെ ദഹിപ്പിച്ചു. ആ മൂന്നു പട്ടണങ്ങളെയും ഭസ്മമാക്കി. പാശുപതാസ്ത്രത്തിന്റെ അഗ്നിയിൽ സോദരന്മാരോടൊപ്പം എരിയുന്ന താരകാക്ഷൻ  ഭഗവാൻ ശങ്കരനെ സ്മരിച്ചു. എന്നിട്ട് വിലപിച്ചുകൊണ്ട്‌ പറഞ്ഞു - അങ്ങയില്‍ നിന്നും ഈ മരണം ഞങ്ങൾ  ആഗ്രഹിച്ചതാണ്. മഹാദേവന്റെ ആജ്ഞയനുസരിച്ച് അഗ്നി താരകപുത്രന്മാരോടൊപ്പ*സകല*
*ദൈത്യന്മാരെയും* *കല്പ്പാ്ന്തത്തിലെ ഭൂമിയെ എന്ന പോലെ* *ഭസ്മമാക്കി.* *മയൻ മാത്രം ഇവിടെ* *അഗ്നിയ്ക്കിരയായില്ല.* *നിന്ദിത കർമ്മതിൽ എർപ്പെട്ട മയൻ രക്ഷപ്പെടുക തന്നെ ചെയ്തു. നിന്ദനീയങ്ങളായ കർമ്മങ്ങളിൽ ഏർപെടാതിരിക്കുവാൻ ശ്രദ്ധിയ്ക്കേണ്ടതു തന്നെ. ശിവാരാധനയിൽ മുഴുകിയിരുന്നവർ അടുത്ത ജന്മത്തിൽ ശിവഗണങ്ങളായി ജനിച്ചു. ത്രിപുരാസുരന്മാരെ ഭസ്മമാക്കിയ ശിവകോപം പ്രളയകാലാഗ്നി പോലെ കോടി സൂര്യപ്രഭയ്ക്കു തുല്യമായിരുന്നു. സമസ്ത ദേവന്മാരും രക്ഷയ്ക്കായി പാർവ്വതീ ദേവിയുടെ നേരെ നോക്കിനിന്നു. ബ്രഹ്മാവു പോലും മഹാദേവന്റെത ആ രൗദ്രഭാവത്തിൽ ഭയഗ്രസ്തനായിപ്പോയി. ബ്രഹ്മാവും വിഷ്ണുവും ദേവന്മാരുമെല്ലാം ത്രിപുരഹന്താവായ ആ രുദ്രനെ സ്തുതിച്ചു കൊണ്ടേയിരുന്നു. പ്രസന്നനായ ഭഗവാൻ അവരുടെ അഭീഷ്ടം മാനിച്ച് രൗദ്രഭാവത്തെ അന്തർമുഖമാക്കി. ശാന്തനായി.. അങ്ങനെ ത്രിപുരന്തകനായ ശിവൻ പശുപതി എന്നും അറിയപ്പെട്ടു.. (ത്രിപുരന്മാരെ വധിച്ചതിനാൽ പുരാരി എന്ന പേരിലും ശിവൻ അറിയപ്പെടുന്നുണ്ട്).*

*അജഗവം മഹാമേരു പർവ്വതത്തെ* *ധ്വജസ്തംഭമാക്കി മാറ്റി. ഹൈന്ദവ വിശ്വാസ* *പ്രകാരം മഹാമേരുവിന്റെ മുകളിലാണ് ദേവന്മാർ വസിക്കുന്നത്.* *ധ്വജസ്തംഭത്തിനൊപ്പം ദേവന്മാർ മുഴുവനും ശിവനു കൂട്ടിനെത്തി. മഹാവിഷ്ണുവിനെ അമ്പാക്കി മാറ്റി, അമ്പിന്റെവ അറ്റത്ത് അഗ്നിദേവനും. അമ്പിന്റെ കടയ്ക്കൽ വായുദേവനും, വായു അമ്പിനെ കൂടുതൽ വേഗത്തിൽ നയിക്കും.* *ഭഗവാനു പുണ്യരഥമായി ഭൂമിദേവി, ശിവൻ*
*സർപ്പപാദുകനായി ഭഗവാൻ ശിവൻ എഴുന്നള്ളി.* *പ്രപഞ്ചശക്തികളെല്ലാം *പരമശിവന്റെ* *സഹായത്തിനെത്തി. ഭൂമി തേർത്തട്ടും* *സൂര്യചന്ദ്രന്മാർ ചക്രവും ദേവന്മാർ കുതിരകളും ബ്രഹ്മാവ് സാരഥിയുമായ രഥത്തിലാണ് പരമശിവൻ യുദ്ധത്തിനു പുറപ്പെട്ടത്. ആയിരം വർഷത്തിൽ ഒരിക്കൽമാത്രം ഒന്നിച്ചുവരുന്ന മൂന്ന് പുരങ്ങളെയും കാത്തുനിന്ന പരമശിവനു നേരേ* *സർവസന്നാഹങ്ങളോടുമൊത്ത് ത്രിപുരന്മാർ യുദ്ധസന്നദ്ധരായ്എത്തി. പരമശിവന്റെ വില്ലിന്റെ ദണ്ഡ് സംവത്സര സ്വരൂപമായ കാലവും ഞാൺ  കാളരാത്രിയും അമ്പ് സാക്ഷാൽ മഹാവിഷ്ണുവുമായിരുന്നു. മന്ദരപർവതം അച്ചുകോലും മേരുപർവതം ധ്വജസ്തംഭവും മിന്നൽപ്പിണർ കൊടിക്കൂറയുമായിരുന്നത്രെ. വാസുകി എന്ന സർപ്പത്തെ വില്ലിനു ഞാണായി കെട്ടി എന്നും ഇതരപുരാണങ്ങളിൽ കാണുന്നുണ്ട്. ത്രേതായുഗത്തിൽ വൈഷ്ണവാവതാരമായ രാമൻ ഇതേ ശിവധനുസ്സ് എടുത്തുയർത്തി ഭേദിച്ചാണ് സീതാദേവിയെ വരണമാല്യം ചാർത്താനുള്ള മത്സരം ജയിച്ചതും.*
4etc...
 (വായിച്ചശേഷം മറ്റുള്ളവരുടെഅറിവിലേക്ക് ദയവായി ഷെയർ ചെയ്യുക..🙏)
🔥🔱🏹🏹🏹🏹🏹🏹🏹🔱🔥
*#ദൈവികമായകൂടുതൽ_കഥകൾ_പുരാണങ്ങൾ_മന്ത്രങ്ങൾ_സ്റ്റാറ്റസ്_വീഡിയോകൾ ക്ഷേത്ര ക്രിയകൾമറ്റും..കൂടുതൽ.. അറിയുവാൻ-ഈഗ്രൂപ്പിൽജോയിൻ ചെയ്യൂ*👇
https://www.facebook.com/groups/2706369129639429/?ref=share

Fb:group--------#ശ്രീകൈലാസം🗻

Wednesday, October 28, 2020

ഭോജേശ്വര ക്ഷേത്രം

*ആയിരം വർഷം കഴിഞ്ഞിട്ടും പണി തീരാ‌ത്ത ശിവ ക്ഷേത്രം*


🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️

ആയിരം വർഷം കഴിഞ്ഞിട്ടും പണി തീരാ‌ത്ത ശിവ ക്ഷേത്രം
ക്ഷേത്രങ്ങളുടെ നാടാണ് നമ്മുടെ ഭാരതം.
പ്രശസ്തമായ നിരവ‌ധി ക്ഷേത്രങ്ങളുണ്ട് നമ്മുടെ നാട്ടിൽ. എന്നാൽ ആയിരം വർഷങ്ങൾക്ക് മുൻപ് നിർമ്മാണം ആരംഭിച്ച് പണിപൂർത്തിയാകാതെ പ്രശസ്തമായ ഒരു ക്ഷേത്രമുണ്ട് മധ്യപ്രദേശിൽ. മധ്യപ്രദേശിലെ ഭോജ്പ്പൂരിലെ "ഭോജേശ്വര ക്ഷേത്ര" മാണ് ഇത്തരത്തിൽ  പ്രശസ്തമായ ക്ഷേത്രം.
ഭോപ്പാലിൽ നിന്ന് 28 കിലോമീറ്റർ  അകലെയുള്ള ഭോജ്‌പ്പൂരിൽ ഭോജ രാജിന്റെ ഭരണകാലത്താണ് ഈ ക്ഷേത്രം സ്ഥാപിച്ചത്.
ഭോജ് രാജാവിൽ നിന്നാണ് ഈ സ്ഥലത്തിന് ' ഭോജ്‌പൂർ 'എന്ന പേര് ലഭിച്ചത്.
ഇന്ത്യയിലെ തന്നെ വളരെ പ്രശസ്തമായ ഈ ക്ഷേത്രത്തിന്റെ അപൂർവത അതിന്റെ അപൂർണത തന്നെയാണ്. അപൂർണ്ണമായ അവസ്ഥയിലാണെങ്കിൽ  പോലും വളരെ മനോഹരമായ ഒരു നിർമ്മിതിയാണ് ഈ ക്ഷേത്രം. ക്ഷേത്രത്തിലെ ശിവലിംഗം ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ശിവലിംഗങ്ങളിലൊന്നാണ്.
ഒറ്റക്കല്ലിൽ കൊത്തിയെടുത്ത ഇതിന് 7.5 അടി ഉയരവും, 17.8 അടി ചുറ്റളവുമുണ്ട്.
ഈ ശിവലിംഗത്തിന്‍റെ ശ്രദ്ധേയമായ സാന്നിധ്യത്താൽ ഇവിടം 'കിഴക്കിന്‍റെ സോമനാഥ് ' എന്ന് അറിയപ്പെടുന്നു.
11-13 നൂറ്റാണ്ടുകളിലെ വാസ്തുവിദ്യയുടെ തുല്യം നില്ക്കാനാവാത്ത പ്രൗഡിയുടെ സാക്ഷ്യമാണ് ഈ ക്ഷേത്രം.
ഇത് പണി പൂര്‍ത്തിയായിരുന്നെങ്കിൽ  പുരാതന ഇന്ത്യയിലെ വാസ്തുകലയുടെ അത്ഭുതകരമായ തെളിവായി ഇവിടം നിലകൊണ്ടേനെ. ക്ഷേത്രത്തിന്‍റെ കൊത്തുപണി ചെയ്ത മകുടവും, ശില്പങ്ങളും, കൊത്തുപണികളാൽ അലംകൃതമായ വാതിലുകളും, ഒരു കാഴ്ച തന്നെയാണ്.
ക്ഷേത്രത്തിലെ ബാൽക്കണി വൻ  തൂണുകളാലും, കമാനങ്ങളാലും താങ്ങപ്പെടുന്നു. ഈ ക്ഷേത്രത്തിന് പുറം ഭിത്തി പണിതിട്ടില്ല. മകുടം വരെ ചരിഞ്ഞ രീതിയിൽ പണിതിരിക്കുന്ന ഈ ക്ഷേത്രം പഴയകാല കൽപണിയുടെ കരുത്ത് വിളിച്ചറിയിക്കുന്നതാണ്. കരിങ്ക‌ല്ല് ഉപയോഗിച്ചാണ് ഈ ക്ഷേത്രം നിര്‍മ്മിച്ചത്.
ക്ഷേത്ര നിർമ്മാണത്തിന് ഒരുക്കി വച്ച കല്ലുകൾ ഇപ്പോഴും ഇവിടെ കാണാം.
ഭോജപാലരാജാവിന്റെ കാലം സംസ്കാരത്തിന്റെ സമൃദ്ധകാലം കൂടിയായിരുന്നു. രാജാവ് തന്നെ ഇരുപത്തിമൂന്നോളം കൃതികളുടെ രചയിതാവാണ്. എഴുത്തുകാരനായ രാജാവിന്റെ സർഗാത്മകമായ മനസിന്റെ സ്പർശം അദ്ദേഹത്തിന്റെ നിർമിതികളിൽ ഉണ്ടാവുക സ്വാഭാവികമാണ്.
ഒറ്റ രാത്രികൊണ്ട് ക്ഷേത്രം നിർമിക്കണമെന്ന് രാജാവ് ശിൽപ്പികളോട് ആവശ്യപ്പെട്ടത്രേ.
എല്ലാ സന്നാഹങ്ങളും ഒരുക്കി സന്ധ്യക്ക് പണി ആരംഭിച്ചു. നക്ഷത്രങ്ങളും നിലാവും ശില്പികളെ അനുഗ്രഹിച്ചു. ശിവശക്തിയുടെ അതുല്യമായ ഊർജത്തോടെ ക്ഷേത്രം സ്വാഭാവികമായ ശിലാടിത്തറയിൽ  ഉയർന്നു.
വേഗതയുടെ ഏതോ നഷ്ടമുഹൂർത്തത്തിൽ, പടർന്നിറങ്ങിയ ആലസ്യത്താലോ അപൂർണതയുടെ സൗന്ദര്യത്തിന്റെ പൊരുളാഗ്രഹിച്ചതിനാലോ പുലരിവെളിച്ചം വീഴുമ്പോഴും ഗോപുരം പൂര്‍ത്തീകരിക്കാൻ കഴിഞ്ഞില്ല .
ഈ ക്ഷേത്രത്തിന്റെ നിർമിതി അതിശയിപ്പിക്കുന്നതാണ്.
അതേ പോലെയാണ് 40 അടി ഉയരമുളള നാലു കൂറ്റൻ  ശിലാസ്തംഭങ്ങൾ.
ശിവ-ശക്തി, ലക്ഷ്മി-നാരായണ, ബ്രഹ്മ-സാവിത്രി, സീത-രാമ എന്നീ യുഗ്മങ്ങൾക്കോരോരോ ശിലാസ്തംഭങ്ങൾ.
ഇവയുടെ ഉയരവും വണ്ണവും അറിയുമ്പോഴാണ് ഇതിങ്ങനെ നേരെ ഉയർത്തി നിറുത്താനായി ചെലവഴിച്ച അധ്വാനത്തെക്കുറിച്ച് അതിശയിക്കുക.
നൂറുകണക്കിന് ദൃഢഗാത്രരായ ഭടന്മാരോ യുവാക്കളോ സർവവിധ ഊർജവും കേന്ദ്രീകരിച്ച് ബാഹുബലിയിലെ രാജപ്രതിമ പൊന്തിക്കുന്നതുപോലെ ശിലാസ്തംഭങ്ങൾ  ഉയര്‍ത്തുന്നതിനിടയിൽ അല്പം ചരിഞ്ഞുപോയാൽ, അത്  തലയിൽ  വീണു് അസംഖ്യം പേരെയും ശില്പികളെയും ചതച്ചരച്ച് ബര്‍ത്വാ നദിയിലേക്കത് ഉരുണ്ടുപോകും.
നിർമിതിയുടെ രംഗങ്ങളെ ഭാവനയിൽ  കാണുമ്പോൾ മാത്രമേ ഈ ക്ഷേത്രനിർമാണമഹാത്മ്യത്തിന്റെ ഔന്നിത്യം മനസിലാകൂ. 70 ടൺ ഭാരമുളള ശിലാഫലകങ്ങൾ  ഉയർത്തി ഗർഭഗൃഹത്തിന്റെ മേൽവിതാനത്തിൽ സ്ഥാപിച്ച സാങ്കേതികവിദ്യയുടെ രഹസ്യം ഇന്നും അജ്ഞാതമാണ്.
ഒരു പക്ഷേ ഗോപുരനിർമിതിക്ക് (വിമാനം) വേണ്ടി ഉയർത്തേണ്ട ശിലാഭാരത്തെയും അധ്വാനത്തെയും കണക്കിലെടുത്ത് അതിസാഹസികമായ നിർമിതി ആശ്ചര്യചിഹ്നമിട്ട് അപൂർണമാക്കിയതാകും.
തലമുറകൾ കഴിഞ്ഞപ്പോൾ അമാനുഷിക ശക്തികൾക്ക് മാത്രമേ ഈ ക്ഷേത്രത്തിന്റെ പണി പൂർത്തിയാക്കാൻ സാധിക്കൂ എന്ന അടിയുറച്ചു പോയ വിശ്വാസമായിരിക്കാം ഇന്നും ഇത് അപൂർണതയോടെ നിലനിർത്തിയിരിക്കാനുള്ള മറ്റൊരു  കാരണം

കടപ്പാട്...

Monday, October 26, 2020

തിങ്കളാഴ്ചവ്രതം

തിങ്കളാഴ്ചവ്രതം*
❉💧♦💧🔱🔱💧♦💧❉
ശ്രീപരമേശ്വരനെ പ്രീതിപ്പെടുത്തുന്നതിന് എടുക്കുന്ന വ്രതമാണ് തിങ്കളാഴ്ചവ്രതം. ചൈത്രം, വൈശാഖം, ശ്രാവണം, കാര്‍ത്തിക എന്നീ മാസങ്ങളില്‍ ഇതനുഷ്ഠിച്ച് വരുന്നു. ഈ വ്രതം അനുഷ്ഠിക്കുന്നവര്‍ ശ്രീപരമേശ്വനേയും പാര്‍വ്വതിയേയും പൂജിേക്കണ്ടതാണ്. സ്ത്രീകളാണ് തിങ്കളാഴ്ചവ്രതം സാധാരണയായി അനുഷ്ടിക്കാറ്. ഭര്‍ത്താവ്, പുത്രന്‍ ഇവര്‍ മൂലം സൗഖ്യം ലഭിക്കുന്നതിനാണ് തിങ്കളാഴ്ചവ്രതം അനുഷ്ഠിക്കുന്നത്. ജാതകത്തില്‍ ചന്ദ്രന്റെ ദോഷം പരിഹരിക്കുന്നതിനും വൈധവ്യദോഷപരിഹാരത്തിനും മംഗല്യ സിദ്ധിക്കും തിങ്കളാഴ്ചവ്രതം അനുഷ്ഠിക്കുന്നു. വ്രതക്കാര്‍ ഒരു ദിവസം ഒരു പ്രാവശ്യം മാത്രമേ ആഹാരം കഴിക്കാന്‍ പാടുള്ളൂ. ശിവപുരാണ പാരായണം നടത്തണം.

സീമന്തിനി എന്ന രാജകുമാരിയാണ് തിങ്കളാഴ്ച വ്രതാചരണം ആരംഭിച്ചത്. ജാതകപ്രകാരം വൈധവ്യം സംഭവിക്കുമെന്ന് അറിഞ്ഞ സീമന്തിനി വളരെ ദുഃഖിതയായി. ഋഷിവര്യനായ യാജ്ഞവൽക്യൻ മുനിയുടെ പത്നി മൈത്രേയിയെ കണ്ട് സങ്കടം ഉണർത്തിച്ചു. അവരുടെ നിർദേശപ്രകാരം സീമന്തിനി തിങ്കളാഴ്ച വ്രതം ആരംഭിച്ചു. രാജകുമാരിയുടെ വിവാഹശേഷം തോണിയാത്രയ്ക്ക് പോയ രാജകുമാരൻ മുങ്ങിപ്പോയി. അകാലവൈധവ്യം പേറിയ സീമന്തിനി ശിവഭജനം തുടങ്ങി. ജലത്തിൽ താഴ്ന്ന കുമാരനെ നാഗകിങ്കരന്മാർ കെട്ടി വലിച്ച് നാഗസഭയിൽ എത്തിച്ചു. തേജസ്സ് നിറഞ്ഞ രാജകുമാരനെ കണ്ട നാഗരാജാവ് കുമാരനോട് തന്റെ പരദേവത ആരാണ് എന്നു ചോദിച്ചു. തെല്ലും സംശയം കൂടാതെ ’സർവ്വശക്തനായ തിങ്കൾ ചൂടന്‌ നമസ്ക്കാരം’ എന്നു പറഞ്ഞു. കുമാരന്റെ ശിവഭക്തിയിൽ സന്തോഷമായ നാഗരാജാവ് രാജകുമാരനെ ഭൂമിയിൽ എത്തിച്ചു. അങ്ങനെ സീമന്തിനിക്ക് ഭർത്താവിനെ തിരിച്ച് കിട്ടി.തിങ്കളാഴ്ചകൾ മുടങ്ങാതെ ശിവക്ഷേത്ര ദർശനവും പരമശിവന് കൂവളത്തിലയും, ശ്രീപാർവ്വതി ദേവിയ്ക്ക് വെളുത്ത പുഷ്പങ്ങളും നൽകുക എന്നിവ ഭർത്താവിന്റെ ഐശ്വര്യത്തിനും സന്താനഭാഗ്യത്തിനും മംഗലഭാഗ്യത്തിനും ഉത്തമമായി കരുതുന്നു. സാധാരണ തിങ്കളാഴ്ച ഒരിക്കലായിട്ടാണ് വ്രതം ആചരിക്കാറുള്ളതു. ഒരിക്കൽ എന്നു വച്ചാൽ ,ദിവസം ഒരു പ്രാവശ്യം മാത്രമേ അരി ആഹാരം കഴിക്കൂ. മറ്റ് നേരങ്ങളിൽ അരിയാഹാരം പാടില്ല . ചിലർ ശിവക്ഷേത്രത്തിലെ നേദ്യചോറാണ് കഴിക്കാറ്.

തിങ്കളാഴ്ചദിവസം ശിവഭജനം സുഖദാമ്പത്യത്തിന് അത്യുത്തമമാണു. ശിവന്റെ മന്ത്രങ്ങൾ ഉരുവിട്ട് ശിവക്ഷേത്രം വലം വയ്ക്കുന്നതും വിളക്ക് കൊളുത്തി ശിവഭജനം നടത്തുന്നതും പൂജ നടത്തുന്നതിനു തുല്യഫലം നൽകുന്നതാണു. ശിവപാർവ്വതി മന്ത്രങ്ങൾ ചേർത്ത് വേണം ശിവനെ ഭജിക്കാൻ. എന്തെന്നാൽ പരമശിവന്റെ പകുതി ശരീരം ശ്രീപാർവ്വതി ദേവിക്കയി കരുതപ്പെടുന്നു.
'നമ:ശിവായ ശിവായ നമ:' എന്ന മൂലമന്ത്രത്തെ നൂറ്റിയെട്ട് പ്രാവശ്യം ജപിക്കുന്നത് ഐശ്വര്യദായകമായി കരുതപ്പെടുന്നു. ശിവപുരാണവും ദേവിമാഹാത്മ്യവും അന്നേ ദിവസം ജപിക്കുന്നത് ഉചിതമാണു.

തിങ്കളാഴ്ച വ്രതമെടുത്താല്‍ ലഭിക്കുന്ന ഗുണം :
മന:ശാന്തി, പുത്രലാഭം, ദീര്‍ദാമ്പത്യം
🙏⚜️🙏

ॐജന്മം എന്തിനു വേണ്ടി*

*ॐജന്മം എന്തിനു വേണ്ടി*
⚜️⚜️🔱⚜️⚜️
മനുഷ്യന്‍ എന്തിനു വേണ്ടി ജനിക്കുന്നു ?ജനന ലക്‌ഷ്യം എന്താണ് ?ജനിക്കുന്നതിന്‍റെ ലക്‌ഷ്യം ജന്മങ്ങള്‍ ഇല്ലാതെയാക്കാന്‍ ആണ് ,ജനന മരണങ്ങള്‍ ഇല്ലാതെയാക്കാന്‍ വേണ്ടി ജനിക്കുന്നു .ആറു പടികള്‍ കടന്നാണ് ശിവനെ കാണാന്‍ ആകുന്നത് .

*1.ഗര്‍ഭം -ഗര്‍ഭ*

അവസ്ഥയില്‍ ശിശു ജനന മരണങ്ങള്‍ ഇല്ലാതെയാക്കാന്‍ പ്രാര്‍ത്ഥിക്കുന്നു .അത് കേട്ട് ഗര്‍ഭത്തില്‍ തന്നെ ചിലര്‍ മരിച്ചു പോകുന്നു .അത് കേള്‍കാതെ പോയാല്‍ ജനിക്കുന്നു .ആ ദുഖത്തില്‍ കരയുന്നു

*2.ബാല്യം*

ഇത് നിസ്സഹായ അവസ്ഥ .രണ്ടാം പടി ഇതില്‍ കര്‍മ്മ ഫലങ്ങള്‍ അനുഭവിക്കുന്നു

*3.കൌമാരം*

ഇവിടെ ധര്‍മ്മം മാതാ പിതാക്കളെ അനുസരിക്കുക .ദൈവം ഈ അവസ്ഥയില്‍ മാതാ പിതാക്കള്‍ തന്നെ

*4.യൌവനം*

ഇതില്‍ ബ്രഹ്മചര്യം ജ്ഞാന സമ്പാദനം ഗൃഹസ്തന്‍റെ ധര്‍മം ഇവയെല്ലാം തുടങ്ങുകയും അവസാനിക്കുകയും ചെയ്യുന്നു

*5 വാര്‍ദ്ധക്യം*

ഈ പടിയില്‍ വാനപ്രസ്ഥാനവും മോക്ഷ സന്യാസ യോഗവും അടങ്ങുന്നു .ഇവടെ ജ്ഞാന ഭക്തി യോഗങ്ങള്‍ മാത്രം ആണ് ഉള്ളത്

*6.മരണം*

ഇത് ആറാമത്തെ പടിയാണ് ഈ പടിയില്‍ അവസാന നിമിഷത്തില്‍ ഇത് വരെ ഉള്ള ജീവിതം ധര്‍മാനുസൃതം എങ്കില്‍ ഭഗവാനെ ഓര്‍മവരുന്നു .അവസാന നിമിഷത്തില്‍ ശിവനെ പറ്റി ചിന്തിക്കുന്നു .അപ്പോള്‍ ശിവപദം പൂകുന്നു

ഇങ്ങനെ 6 പടികള്‍ കടന്നാല്‍ ശിവനെ കാണുന്നു .അതാണ്‌ സാക്ഷാത് കാരം

പടിയാറും കഴിഞ്ഞവിടെ ചെല്ലുമ്പോള്‍ ശിവനെ കാണുന്നു
🙏🔱🙏
ഹരഹരശംഭോ ശിവശിവശംഭോ
നമഃശിവായ


Wednesday, October 21, 2020

പ്രദോഷസ്തോത്രം

🕉🕉🕉🕉🕉🕉🕉
ജയദേവ ജഗൻ നാഥാ
ജയശങ്കര സർവ്വദാ

ജയ സർവ്വ സുരാദ്ധ്യക്ഷ
ജയ സർവ്വ സുരാർച്ചിത

ജയ സർവ്വ ഗുണാതീത
ജയ സർവ്വ വരപ്രദ

ജയ നിത്യ നിരാ ധാരാ
ജയവിശ്വംഭരാവ്യയ

ജയ വിശ്വൈക വൻ ദ് യേശാ
ജയ നാഗേന്ദ്ര ഭൂഷണ

ജയ ഗൗരീപതേ ശംഭോ
ജയചന്ദ്രാർത്ഥ ശേഖരാ

ജയ കോട്യർക്ക സങ്കാശ
ജയാനന്ദ ഗുണാശ്രയ

ജയ ഭദ്ര വിരൂപാ ക്ഷ
ജയാചിന്ത്യ നിരൻ ജന

ജയനാഥ കൃപാ സിന്ധോ
ജയ ഭക്താർത്തി ഭഞ്ജന

ജയ ദുഷ്ക്കര സംസാര
സാഗരോത്താരണ പ്രഭോ

പ്രസീദ മേ മഹാദേവാ
സംസാരാർത്ത സൃ
ഖിദ്യത:

സർവ്വപാപക്ഷയം കൃത്വാ
രക്ഷമാം പരമേശ്വരാ

മഹാ ദാരിദ്ര്യ മഗ്നസ്യ
മഹാപാപ ഹതസ്യച

മഹാശോക നിവൃത്തസ്യ
മഹാരോഗാതുരസ്യച

ഋണ ഭാര പരീ തസ്യ
ദഹ്യ മാനസ്യ കർമ്മ ഭി:

ഗ്രഹൈ: പ്രപീഡ്യമാനസ്യ
പ്രസീദ മമ ശങ്കരാ

ദരിദ്ര: പ്രാർത്ഥയേദേവം
പ്രദോഷേ ഗിരിജാ പതിം

അർത്ഥാദ്യോ വാത രാജാവാ
പ്രാർത്ഥ യേദേവ മീശ്വരം

ദീർഘമായുസദാരോഗ്യം
കോശവൃദ്ധിർ ബലോന്നതി

മമാസ്തു നിത്യ മാനന്ദ:
പ്രസാദാത്തവ ശങ്കരാ

ശത്രവ: സംക്ഷയം യാoതു
പ്രസീദം തു മമ പ്രജാ

നശ്യം തു ദസ്യവോ
രാഷ്ട്രേ ജനാ:
സംതു നിരാ പദ:

ദുർഭിക്ഷ മരി സന്താപ:
സമം യാംതു മഹീതലേ

സർവ്വ സസ്യ സമൃദ്ധിശ്ച
ഭൂയാത് സുഖമയാ ദിശ:

ഏവം അരാധയേദ്ദേവം
പൂജന്തേ ഗിരിജാ പതിം

ബ്രാഹ്മണാൻ ഭോജയേത്
പശ്ചാത്ദ്ദ ക്ഷിണാഭിശ്ച
പുജയേത്

സർവ്വ പാപക്ഷയക രീ
സർവ്വ രോഗ നിവാരണീ

ശിവപൂജാ മയാ ഖ്യാത
സർവ്വാഭീഷ്ട ഫലപ്രദാ

ഇതി പ്രദോഷസ്തോത്രം
സമ്പൂർണ്ണം
🙏🙏🙏🙏🙏🙏🙏

കന്യാകുമാരി ക്ഷേത്രം

കന്യാകുമാരി ക്ഷേത്രം 

ഭാരതത്തിന്‍റെ തെക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ് കന്യാകുമാരി ക്ഷേത്രം. സുചീന്ദ്രനാഥനുമായുള്ള വിവാഹം മുടങ്ങിയതിനാൽ നിത്യകന്യകയായ ദേവിയാണ് ഇവിടുത്തെ പ്രതിഷ്ഠ. തമിഴ്നാട്ടിൽ കന്യാകുമാരി ജില്ലയിൽ കടൽ തീരത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ആദി പരാശക്തിയുടെ അവതാരമാണ് കന്യാകുമാരി എന്നാണ് ഐതീഹ്യം.

ദേവിയുടെ വൈരമൂക്കൂത്തി ഏറെ പ്രസിദ്ധമാണ്. ക്ഷേത്രത്തിലേക്ക് വടക്കേ വാതിലിലൂടെ വേണം പ്രവേശിക്കാൻ. കിഴക്കേ വാതിൽ സ്ഥിരമായി അടച്ചിടുന്നു. ചില വിശേഷ ദിവസങ്ങളിൽ മാത്രം ഇത് തുറക്കുന്നു. മത്സ്യബന്ധനത്തിൽ ഏർപ്പെടുന്നവരെയും കടലിലൂടെ സഞ്ചരിക്കുന്നവരെയും ഒക്കെ ദേവി സംരക്ഷിക്കുന്നു എന്നാണ് വിശ്വാസം.
ഇവിടെ നിന്നും അഞ്ച് കിലോമീറ്റർ ദൂരെയാണ് സുചീന്ദ്രം. മൂവായിരം വർഷത്തോളം പഴക്കമുള്ളതാണീ ക്ഷേത്രം. ബാണാസുരനെ വധിക്കാനായാണ് ദേവി അവതരിച്ചത്. പരശുരാമൻ പ്രതിഷ്ഠിച്ചതാണ് ഈ ക്ഷേത്രം എന്നാണ് വിശ്വാസം. മലയാളികളും തമിഴരും അധികമായി സന്ദർശിക്കുന്ന ഒരു ക്ഷേത്രമാണിത്. സ്വാമി വിവേകാനന്ദൻ തപസ്സു ചെയ്ത പാറ ഇവിടെയാണ്. അത് വിവേകാനന്ദ സ്മാരകമായി നിലകൊള്ളുന്നു. സൂര്യോദയവും സൂര്യാസ്തമയവും ഇവിടെ കടൽതീരത്ത് നിന്നാൽ കാണാം എന്നതും ഈ സ്ഥലത്തിന്‍റെ പ്രത്യേകതയാണ്. വിവേകാനന്ദ പാറയ്ക്ക് സമീപമായി മറ്റൊരു പാറയില്‍ തിരുവള്ളൂരിന്‍റെ പ്രതിമയും കാണാം.

കന്യാകുമാരി പാര്‍വതിയുടെ, ശക്തിയുടെ ഒരു അവതാരം തന്നെയാണ്,, എന്നാല്‍ എന്നും കന്യകയാകാന്‍ വിധിക്കപ്പെട്ടവള്‍. ചരിത്രാതീത കാലത്തില്‍ ഈ ഭൂഭാഗം ഭരിച്ചി രുന്നത് മഹാബലിയുടെ പൌത്രനായ ബാണാ സുരന്‍ എന്ന രാക്ഷസ വംശക്കാരനായി രുനു. ബാണന്‍ തപസ്സു ചെയ്തു ബ്രഹ്മാ വിനെ പ്രത്യക്ഷപ്പെടുത്തി തന്റെ മരണം ഒരു കന്യകയാല്‍ മാത്രമേ സാദ്ധ്യമാവൂ എന്ന് വരം വാങ്ങി. അസാമാന്യ ശക്തിശാലിയും ബലവാനുമായിരുന്ന ബാണാസുരന്‍ മൂന്നു ലോകങ്ങളിലും തന്റെ ആധിപത്യം സ്ഥാപി ച്ചു. ദേവന്മാരുടെ രാജാവായ ഇന്ദ്രനെയും മറ്റു ദേവന്മാരെയും അയാള്‍ ദേവലോക ത്തില്‍ നിന്ന് പുറത്താക്കി. പ്രകൃതിയുടെ നിലനില്‍പ്പിനു അവശ്യം ഘടകങ്ങളായ അഗ്നി വായു വരുണന്‍(ജലം) എന്നിവര്‍ ഗതി കിട്ടാതെ അലഞ്ഞു നടക്കേണ്ടി വന്നു. ഈ മൂന്നു ശക്തികളുടെയും സമതുലനാവ സ്ഥ തെറ്റിയപ്പോള്‍ പ്രപഞ്ചത്തിലാകെ പ്രശ്നങ്ങളായി. പഞ്ച ഭൂതങ്ങളെ നേരാം വണ്ണം നിയന്ത്രിക്കാന്‍ പ്രകൃതിക്ക് കഴിയാ തായി. ഈ സാഹചര്യം വന്നപ്പോള്‍ ശക്തി സ്വരൂപിണിയായ ദേവിക്ക് മാത്രമേ ഈ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാം കഴിയൂ എന്ന് മനസ്സിലാക്കി ദേവന്മാര്‍ ഭഗവതിയെ ശരണം പ്രാപിച്ചു. ബാണാസുരനെ വധിച്ചു പ്രകൃതിയുടെ സമതുലനാവസ്ഥ നിലനിര്‍ത്താ ന്‍ അങ്ങനെ ദേവി ആര്യാവര്ത്തത്തിന്റെ തെക്കെ അറ്റത്തു വന്നു ജനിച്ചു. ചെറുപ്പം മുതല്‍ തന്നെ ശിവഭക്തയായിരുന്ന ദേവി യെ ശിവനും സ്നേഹമായിരുന്നു. ശുചീന്ദ്രം ക്ഷേത്രത്തില്‍ വാണിരുന്ന ശിവഭഗവാന്‍ ദേവിയെ വിവാഹം കഴിക്കാന്‍ തയാറെടു ത്തു. ബ്രാഹ്മ മുഹൂര്‍ത്ഥത്തില്‍ (പുലരുന്നതി നു മുമ്പ്) ആയിരുന്നു വിവാഹ മുഹൂര്‍ത്തം നിശ്ചയിക്കപ്പെട്ടത്‌. എന്നാല്‍ കുമാരീ ദേവി വിവാഹിതയായാല്‍ ബാണാസുര നിഗ്രഹം നീണ്ടുപോകുമെന്നുള്ളത് കൊണ്ടു ദേവന്മാര്‍ വിവാഹം മുടക്കാന്‍ നാരദ മഹര്‍ഷിയെ കൂട്ടു പിടിച്ചു. വിവാഹ ഘോഷയാത്ര ശുചീന്ദ്ര ത്തു നിന്ന് കന്യാ കുമാരി യിലേക്ക് പുറപ്പെട്ടു പകുതി വഴിയായപ്പോള്‍ നാരദന്‍ ഒരു കോഴിയുടെ രൂപത്തില്‍ വന്നു നേരം പുലര്ന്ന തായി കൂവി അറിയിച്ചു. മുഹൂര്‍ത്തം കഴി ഞ്ഞത് കൊണ്ടു ശിവ ഭഗവാന്‍ തിരിച്ചു പോയി. കയ്യില്‍ വരണ മാല്യവുമായി കാത്തിരുന്ന ദേവി കാത്തുകൊണ്ടു തന്നെ ഇരുന്നു. നേരം പുലര്‍ ന്നിട്ടും ദേവനെ കാണാതിരുന്ന ദേവി നിരാശ യുടെ തീവ്രതയില്‍ തന്റെ വരണ മാല്യം പൊട്ടി ച്ചെറിഞ്ഞു. കണ്ണില്‍ കണ്ടതെല്ലാം ദേവി നശിപ്പിച്ചു. കയ്യില്‍ അണിഞ്ഞിരുന്ന വിവിധ നിറത്തിലുള്ള വളകള്‍ പൊട്ടിച്ചു കടലില്‍ എറിഞ്ഞു. ഇപ്പോഴും കന്യാകുമാരിയിലെ കടല്‍ തീരത്തു കാണുന്ന മണ്ണ് വിവിധ നിറ ത്തിലുള്ളതായി കാണാം, ദേവിയുടെ വളപൊട്ടിച്ചെരിഞ്ഞതാണെന്ന് സങ്കല്പം . സങ്കടം അടക്കി മെല്ലെ സാമാന്യ ബോധം വന്ന ദേവി താനൊരിക്കലും വിവാഹം കഴി ക്കുകയില്ല എന്ന് പ്രതിജ്ഞ എടുത്തു. കുറെനാള്‍ കഴിഞ്ഞു സുന്ദരിയായ ദേവിയു ടെ അടുത്തുവന്ന കാമാര്‍ത്തനായ ബാണാ സുരനെ ദേവി ഭദ്രകാളിയുടെ രൂപ ത്തില്‍ വധിക്കുകയും പ്രപഞ്ചത്തിന്റെ സമതുലനാ വസ്ഥ നിലനില്‍ക്കാന്‍ കാരണമാവുകയും ചെയ്തു . മരിക്കു ന്നതിനു നിമിഷങ്ങള്‍ മുമ്പ് ബാണാസുരന് താന്‍ ആരെയാണ് ആക്രമിച്ചത് എന്ന് മനസ്സിലാക്കി ഭഗവതി യോടു മാപ്പപേക്ഷിച്ചു. അതനുസരിച്ച് ദേവി ഇവിടെ തന്നെ താമസിക്കാമെന്നു അയാള്‍ ക്കുറപ്പു കൊടുത്തുവത്രെ. ഇതാണ് ദേവിയു ടെ കഥ.
ഇവിടത്തെ പ്രധാന പ്രതിഷ്ഠ കുമാരീ ദേവി തന്നെ. കേരളം കടലില്‍ നിന്ന് വീണ്ടെടുത്ത പരശുരാമന്‍ തന്നെയാണ് ഈ ക്ഷേത്രം ഭക്തര്‍ക്ക്‌ സമര്‍പ്പിച്ചത് എന്ന് പറയുന്നു. കയ്യില്‍ വരണമാല്യവും ആയി സര്‍വാഭരണ വിഭൂഷിതയായി നില്‍ക്കുന്ന നില്‍ക്കുന്ന രൂപത്തില്‍ തന്നെയാണ് ദേവീ വിഗ്രഹം. അടുത്തു തന്നെ ഒരു സിംഹവും നില്‍ക്കു ന്നു. സംഹാര രൂപിണിയായ ദുര്ഗ്ഗയുടെ അവതാരം ആണെന്നുറപ്പാക്കാന്‍ . ഇവിടെ നാല് തൂണുകള്‍ ഉള്ള ഒരു മണ്ഡപം ഉണ്ട്. അതില്‍ ഓരോന്നിലും തട്ടിയാല്‍ ഓരോ സംഗീത ഉപകരണങ്ങളുടെ ശബ്ദം ഉണ്ടാകുമെന്ന് പറയുന്നു. വീണ, മൃദംഗം, പുല്ലാം കുഴല്‍, ജല തരംഗം എന്നിവയുടെ. ദേവിയുടെ മൂക്കുത്തി പ്രത്യേക റൂബിരത്നം കൊണ്ടു നിര്‍മ്മിച്ചതായിരുന്നു എന്നും അവയുടെ പ്രഭയില്‍ കടലില്‍ കൂടി നീങ്ങി ക്കൊണ്ടിരുന്ന കപ്പലുകള്‍ ലൈറ്റ് ഹൌസാ യി കണക്കാക്കി സ്ഥലം മനസ്സിലാ കാതെ തീരത്തുള്ള പാറയില്‍ തട്ടി തകര്‍ന്നു കൊണ്ടി രുന്നു എന്നും ഇക്കാരണത്താല്‍ ദേവിയുടെ കിഴക്ക് ഭാഗത്തെ വാതില്‍ അപൂര്‍വ്വം ദിവസങ്ങളില്‍ മാത്രമേ തുറക്കാറുള്ളൂ എന്നും പറയുന്നു. സാധാരണ പടിഞ്ഞാരു ഭാഗത്തേക്കുള്ള വാതില്‍ മാത്രമേ തുറക്കാ റുള്ളൂ കിഴക്കോട്ടുള്ള വാതില്‍ വര്‍ഷ ത്തില്‍ ചില പ്രത്യേക ദിവസങ്ങളില്‍ മാത്രം തുറക്കു ന്നു. ഇടവം കര്‍ക്കിടകം മാസങ്ങളിലെ പൌര്‍ണമി ദിവസങ്ങളിലും കാര്ത്തിക മാസത്തിലെ നവരാത്രി ദിവസവും ഇതില്‍ പെടുന്നു. ദേവിയെ ചെറിയ രൂപത്തില്‍ ബാലാംബികയായും ചിലപ്പോള്‍ കാര്‍ത്യായ നി ആയും നവ ദുര്ഗ്ഗയായും ഭദ്രകാളിയായും ആരാധി ക്കുന്നു. ദക്ഷയാഗത്തിനു ശേഷം ശിവ ഭഗവാന്‍ സതീദേവിയുടെ ശവ ശരീരം വഹിച്ചു കൊണ്ടു നടത്തിയ തന്റെ താണ്ഡവ നൃത്തത്തില്‍ ശരീരം ഛിന്ന ഭിന്നമായി വീണ 51 ശക്തിസ്ഥലങ്ങളില്‍ ഒന്നാണത്രേ ഇത്, സതീ ദേവിയുടെ നട്ടെല്ല് വീണ സ്ഥലം ആണിത് എന്ന് കരുതപ്പെടുന്നു.

ആദിപരാശക്തിയുടെ എല്ലാ അവതാരങ്ങളിലും ശിവൻ അവതരിക്കുകയും അവർ തമ്മിൽ വിവാഹിതരാകുകയും ചെയ്തിട്ടുണ്ട്. ദേവി കന്യാകുമാരിയും സുന്ദരേശ്വരനുമായി മാത്രം വിവാഹം നടന്നില്ല. കോഴി കൂവുന്നതിന് മുൻപ് എത്താം എന്ന് ഭഗവാൻ വാക്ക് കൊടുത്തിരുന്നു. യാത്രാമദ്ധ്യേ കോഴി കൂവുന്നത് കേട്ട് ഭഗവാൻ തിരിച്ചുപോയി. കല്ല്യാണം മുടങ്ങി. കോഴിയായി നാരദനാണ് കൂവിയത്. കല്ല്യാണം മുടങ്ങി ദേവി കന്യകയായി നിന്നാലേ ബാണാസുരനെ വധിക്കാൻ കഴിയൂ. അതിനാൽ ദേവന്മാരുടെ ആവശ്യപ്രകാരമാണ് നാരദൻ ഇങ്ങനെ പ്രവർത്തിച്ചത്. കന്യാകുമാരി ദേവിയോട് ഭ്രമം തോന്നിയ ബാണാസുരന്‍റെ വിവാഹാഭ്യർത്ഥന ദേവി നിരസിച്ചതിനാൽ യുദ്ധത്തിനായി വന്ന ബാണാസുരനെ ദേവി ചക്രായുധം കൊണ്ട് കൊല്ലുകയാണ് ഉണ്ടായത്.

യോഗശാസ്ത്രമനുസരിച്ച് ഭാരതത്തിന്‍റെ മൂലാധാര ചക്രമാണ് കന്യാകുമാരി ക്ഷേത്രം. കാശി വിശ്വനാഥ ക്ഷേത്രമാണ് സഹസ്രാരപത്മം. കന്യാകുമാരി ദേവി (ബാലാംബിക), ഹേമാംബിക (പാലക്കാട് കൈപത്തി ക്ഷേത്രം), കോഴിക്കോട് ലോകാംബിക (ലോകനാർകാവ്), മൂകാംബിക എന്നീ നാല് ക്ഷേത്രങ്ങൾ കേരളത്തെ സംരക്ഷിച്ചു പോരുന്നു. ഈ നാല് ക്ഷേത്രങ്ങളിലും ദർശനം ഒരു വർഷത്തിൽ നടത്തിയാൽ അവർക്ക് സകല ഐശ്വര്യങ്ങളും ഉണ്ടാകുന്നതാണ്.

51 ശക്തി പീഠങ്ങളിൽ ഒന്നാണ് കന്യാകുമാരി. ഭഗവാൻ ശ്രീകൃഷ്ണന്റെ സഹോദരിയാണ് കന്യാകുമാരി ദേവി എന്നും വിശ്വസിക്കപ്പെടുന്നു. കേരളീയ സമ്പ്രദായപ്രകാരമുള്ള പൂജകളാണ് ഇവിടെ നടക്കുന്നത്. അവിവാഹിതരായവർ ദേവിയോട് പ്രാർത്ഥിച്ചാൽ പെട്ടെന്ന് വിവാഹം നടക്കുമെന്നാണ് വിശ്വാസം. ആളുകൾ അത് ശരിവയ്ക്കുകയും ചെയ്യുന്നു.

ദേവിയുടെ കളികൂട്ടുകാരായിരുന്ന വിജയസുന്ദരിയുടെയും, ബാലസുന്ദരിയുടെയും ശ്രീകോവിലുകളും ക്ഷേത്രത്തിലുണ്ട്. ക്ഷേത്രമണ്ഡപത്തിലെ നാലു തൂണുകളിൽ തട്ടിയാൽ വീണ, മൃദംഗം, ജലതരംഗം, ഓടക്കുഴൽ എന്നിവയുടെ നാദം കേൾക്കാം. ചുവന്ന സാരിയും നെയ്യ് വിളക്കുമാണ് ദേവിക്കുള്ള പ്രധാന വഴിപാട്. ക്ഷേത്രത്തിന് സമീപം കടലിൽ പതിനൊന്ന് തീർത്ഥങ്ങളും ഉണ്ട്.