Followers(ഭഗവാന്‍റെ ഭക്തര്‍ )

Friday, May 29, 2020

ഉനകോടി

'ഉനകോടി'യിലെ 'കാലഭൈരവന്‍'
 🔱🌹🔯🔱🌹🔯🔱🌹🔯🔱
ഒന്നല്ല, പത്തല്ല,  ശിലയില്‍ തീര്‍ത്ത ഒരു കോടിയോളം ശിവരൂപങ്ങള്‍...! കൃത്യമായി പറഞ്ഞാല്‍ ഒരു കോടിക്ക് ഒന്നു കുറവ്. അതായത് 'ഉനകോടി'. ത്രിപുരയില്‍, കാലഭൈരവന്‍ വാഴുന്ന  'ഉനകോടി' ഗ്രാമത്തിന് ആ പേരു ലഭിച്ച കഥയും കാഴ്ചയോളം വിസ്മയം പകരുന്നു. 

കൊച്ചരുവികളും വെള്ളച്ചാട്ടങ്ങളും നിറയെ പച്ചപ്പുമായി  പ്രകൃതിയുടെ  വശ്യതയത്രയും  നിറഞ്ഞ ഉനകോടിയിലെ കുന്നിന് പറയാനുള്ളത് ഐതിഹ്യപ്രസിദ്ധമായ ഒന്നിലേറെ കഥകളാണ്.

ത്രിപുരയുടെ തലസ്ഥാനമായ അഗര്‍ത്തലയില്‍ നിന്ന് 180 കിലോമീറ്റര്‍ അകലെ, കൈലാസ്ഷഹറില്‍ ബംഗ്ലാദേശ് അതിര്‍ത്തിക്കടുത്താണ്  ഉനകോടി.

ഏഴാം നൂറ്റാണ്ടിനും  ഒമ്പതാം നൂറ്റാണ്ടിനും ഇടയില്‍ രൂപം കൊണ്ട ശൈവ തീര്‍ഥാടന കേന്ദ്രമാണിത്.

🍁ഉനകോടിയുടെ കഥ🍁 

മഹാദേവന്റെ നേതൃത്വത്തില്‍ ദേവീദേവന്മാര്‍  ഒരിക്കല്‍ കാശിക്ക് പുറപ്പെട്ടു. യാത്രയില്‍ ശിവനുള്‍പ്പെടെ ഒരു കോടി അംഗങ്ങളുïായിരുന്നു. വഴിമധ്യേ അവര്‍ ഈ വനപ്രദേശത്തെത്തി വിശ്രമിച്ചു.  അന്നു രാത്രി അവിടെ തങ്ങി, പിറ്റേന്ന് സൂര്യനുദിക്കും മുമ്പ് യാത്ര തുടരാനായിരുന്നു മഹാദേവന്റെ നിര്‍ദേശം. പിറ്റേന്ന് പുലര്‍ച്ചേ എഴുന്നേറ്റ് യാത്രക്കൊരുങ്ങിയ ഭഗവാന്‍ കïത് ബാക്കിയെല്ലാവരും ഉറങ്ങിക്കിടക്കുന്നതാണ്. കോപം

പൂണ്ട് മഹാദേവന്‍ 'എല്ലാവരും  ശിലയായിപോകട്ടെ'  എന്ന്  ശപിച്ചു. ശിവനൊഴികെ ബാക്കി 99,99,999 പേരും  കല്ലായി മാറി. 

ആ ശിലകളിലാണ് പിന്നീട് ശിവരൂപങ്ങള്‍ കൊത്തിയെടുത്തത്. അങ്ങനെയാണ് ഒരു കോടിക്ക് ഒന്ന് കുറവെന്ന് ബംഗാളി ഭാഷയില്‍ അര്‍ഥം വരുന്ന 'ഉനകോടി' യെന്ന് ഈ പ്രദേശം പ്രസിദ്ധമായത്.

മറ്റൊരു ഐതിഹ്യം കൂടിയുണ്ട് ഉനകോടിക്ക് .  കല്ലുവെന്ന കൊല്ലപ്പണിക്കാരന് ശിവപാര്‍വതിമാര്‍ക്കൊപ്പം കൈലാസത്തില്‍ വാഴാന്‍ എന്തെന്നില്ലാത്ത മോഹം. അക്കാര്യം കല്ലു മഹാദേവനെ അറിയിച്ചു. അങ്ങനെയെങ്കില്‍ ഒരു പന്തയം ജയിക്കണമെന്ന് ഭഗവാന്‍ പറഞ്ഞു. ഒരൊറ്റ രാത്രി കൊണ്ട് ശിവന്റെ ഒരു കോടി രൂപങ്ങള്‍ കൊത്തിയെടുക്കണമെന്നായിരുന്നു പന്തയം. കല്ലു അത് സമ്മതിച്ച് പണി തുടങ്ങി. പക്ഷേ നേരം വെളുക്കുമ്പോഴേക്കും 99,99,999 രൂപങ്ങള്‍ തീര്‍ക്കാനേ കല്ലുവിന് കഴിഞ്ഞുള്ളൂ. ഉനകോടിയെന്ന് ഈ ശില്‍പങ്ങളുടെ ഗ്രാമം അറിയപ്പെടാന്‍ തുടങ്ങിയത് അങ്ങനെയെന്നും വിശ്വസിക്കുന്നവരുണ്ട്.

🌿ഉനകോടീശ്വര കാലഭൈരവന്‍🌿

ശിവന്റെ 20 അടി പൊക്കത്തിലുള്ള ഒരു പ്രതിമയുണ്ടിവിടെ. ഉനകോടീശ്വര കാലഭൈരവനെന്നാണ് ഇവിടെ മഹാദേവന്‍ അറിയപ്പെടുന്നത്.  എവിടെ തിരിഞ്ഞാലും ശിവരൂപങ്ങളും ശിവലിംഗങ്ങളും മാത്രം കാഴ്ചയില്‍ നിറയുന്ന ഉനകോടിയില്‍ ഗണേശന്‍, പാര്‍വതി, ദുര്‍ഗ, നന്ദി തുടങ്ങിയ ദേവതാരൂപങ്ങളും കാണാം. രïു തരത്തിലാണ് ഇവിടെ ശിവരൂപങ്ങളുള്ളത്. കല്ലില്‍ കൊത്തിവെച്ചവയും കല്ലില്‍ ശില്‍പമായ് നിര്‍മിച്ചവയും.

⛳ഉനകോടി മേള⛳

എല്ലാ വര്‍ഷവും  ഏപിലില്‍ നടക്കുന്ന അശോകാഷ്ടമി മേളയാണ് ഉനകോടിയിലെ പ്രധാന ഉത്സവം. മേളയില്‍ പങ്കെടുക്കാന്‍ ആയിരക്കണക്കിന് ആളുകളെത്തും. തീര്‍ഥാടകര്‍ ഇവിടെയുള്ള  അഷ്ടമീകുണ്ഡ്  തീര്‍ഥത്തില്‍ സ്‌നാനം ചെയ്യുന്നതാണ്  ആഘോഷങ്ങളിലെ പ്രധാന ചടങ്ങ്.

വൈക്കത്തെ പ്രാതൽ

🔱🔱💓🔱🔱💓🔱🔱💓🔱🔱💓🔱🔱💓🔱🔱

        😋വൈക്കത്തെ പ്രാതൽ😋

     🎪കേരളത്തിലെ പ്രധാന ക്ഷേത്രങ്ങളില്‍ ഒന്നാണ് കോട്ടയം ജില്ലയിലെ വൈക്കത്തുള്ള മഹാദേവ ക്ഷേത്രം....!! ക്ഷേത്രപ്രവേശന സത്യഗ്രഹത്തിന്‍റെ പേരില്‍ ചരിത്ര പ്രാധാന്യവും ഈ ക്ഷേത്രത്തിനുണ്ട്.*
അന്നദാന പ്രഭുവായ വൈക്കത്തപ്പന് വേണ്ടി നടത്തുന്ന ഒരു പ്രധാന വഴിപാടാണ് #വൈക്കത്തെ #പ്രാതല്‍. ബ്രാഹ്മണസദ്യയും സര്‍വാണി സദ്യയുമുണ്ടാകും. വൈക്കത്തെ സദ്യ പ്രസിദ്ധമാണ്. മുട്ടസ്സു നമ്പൂതിരിക്കാണ് സദ്യയുടെ മേല്‍നോട്ടം. വൈക്കത്തെ #വലിയ #അടുക്കളയിലാണ്' #പാചകം.

*പഴയകാലത്ത് എല്ലാ ദിവസവും സദ്യയുണ്ടായിരുന്ന ക്ഷേത്രമാണ്. അഷ്ടമിസദ്യയ്ക്ക് 365 പറ അരി. കറിവെട്ട് പതിനാറന്മാര്‍ (പതിനാറ് നായര്‍ കുടുംബങ്ങള്‍) എന്നാണ് ചൊല്ല്. പതിനാറന്‍മാര്‍' എന്ന് വിളിക്കപ്പെടുന്ന പതിനാറ് നായര്‍കുടുംബക്കാര്‍ വിഭവങ്ങള്‍ ഒരുക്കുന്നതിന് സഹായിക്കുന്നു.* സദ്യയ്ക്ക് വൈയ്ക്കത്തപ്പനും പങ്കെടുക്കുന്നു എന്നാണ് വിശ്വാസം. ഒരില സകല വിഭവങ്ങളോടും കൂടി വൈയ്ക്കത്തപ്പനായി മാറ്റി വയ്ക്കുന്നു.
സദ്യനടക്കുന്പോള്‍ സദ്യ നടത്തുന്നയാള്‍ ജപിച്ച് കൊണ്ട് ക്ഷേത്രം പ്രദക്ഷിണം വയ്ക്കുന്നു.  *പ്രാതല്‍ കഴിഞ്ഞാല്‍ #ആനന്ദ #പ്രസാദമെന്ന പേരില്‍ #അടുക്കളയിലെ #ചാരവും ഭക്തജനങ്ങള്‍ക്ക് നല്കും. 

#അന്നദാന #പ്രഭുവേ #വൈക്കത്തപ്പാ 

🙏വൈക്ക_ ത്തമ്പലത്തിലെ പാചകത്തിന് മുട്ടസ്സു നമ്പൂതിരിക്ക് ചുമതല വന്നതിനു പിന്നിൽ  ഒരു ഐതിഹ്യമുണ്ട്. ഒരിക്കൽ വില്വമംഗലം സ്വാമിയാർ ക്ഷേത്രത്തിൽ ദർശനത്തിന് എത്തിയപ്പോൾ ശ്രീലകത്ത് ഭഗവാനെ കണ്ടില്ല.* ചുറ്റും പ്രദക്ഷിണം വച്ച് ഊട്ടുപുരയിൽ കയറി നോക്കിയപ്പോൾ ഭഗവാൻ ഒരു ദേഹണ്ഡക്കാരന്റെ വേഷത്തിൽ വലിയ അടുക്കളയിൽ നിന്ന് പാചകം ചെയ്യുന്നു. വില്വമംഗലം തന്നെ കണ്ടു എന്ന് ബോധ്യമായ ഭഗവാൻ അടുത്തു നിന്ന മുട്ടസ്സു തിരുമേനിയോട്  "മുട്ടസ്സേ പിടി ചട്ടുക " മെന്നു പറഞ്ഞ് മറയുക ഉണ്ടായി..അതിൽ പിന്നെ ക്ഷേത്രത്തിലെ പാചകത്തിന്റെ ചുമതല മുട്ടസ്സിനായി...!

🔸🔹🔶🔷🔸🔹🔶🔷🔸🔹🔶🔷

Friday, May 22, 2020

ഉനകോടി

'ഉനകോടി'യിലെ 'കാലഭൈരവന്‍'
 🔱🌹🔯🔱🌹🔯🔱🌹🔯🔱
ഒന്നല്ല, പത്തല്ല,  ശിലയില്‍ തീര്‍ത്ത ഒരു കോടിയോളം ശിവരൂപങ്ങള്‍...! കൃത്യമായി പറഞ്ഞാല്‍ ഒരു കോടിക്ക് ഒന്നു കുറവ്. അതായത് 'ഉനകോടി'. ത്രിപുരയില്‍, കാലഭൈരവന്‍ വാഴുന്ന  'ഉനകോടി' ഗ്രാമത്തിന് ആ പേരു ലഭിച്ച കഥയും കാഴ്ചയോളം വിസ്മയം പകരുന്നു. 

കൊച്ചരുവികളും വെള്ളച്ചാട്ടങ്ങളും നിറയെ പച്ചപ്പുമായി  പ്രകൃതിയുടെ  വശ്യതയത്രയും  നിറഞ്ഞ ഉനകോടിയിലെ കുന്നിന് പറയാനുള്ളത് ഐതിഹ്യപ്രസിദ്ധമായ ഒന്നിലേറെ കഥകളാണ്.

ത്രിപുരയുടെ തലസ്ഥാനമായ അഗര്‍ത്തലയില്‍ നിന്ന് 180 കിലോമീറ്റര്‍ അകലെ, കൈലാസ്ഷഹറില്‍ ബംഗ്ലാദേശ് അതിര്‍ത്തിക്കടുത്താണ്  ഉനകോടി.

ഏഴാം നൂറ്റാണ്ടിനും  ഒമ്പതാം നൂറ്റാണ്ടിനും ഇടയില്‍ രൂപം കൊണ്ട ശൈവ തീര്‍ഥാടന കേന്ദ്രമാണിത്.

🍁ഉനകോടിയുടെ കഥ🍁 

മഹാദേവന്റെ നേതൃത്വത്തില്‍ ദേവീദേവന്മാര്‍  ഒരിക്കല്‍ കാശിക്ക് പുറപ്പെട്ടു. യാത്രയില്‍ ശിവനുള്‍പ്പെടെ ഒരു കോടി അംഗങ്ങളുïായിരുന്നു. വഴിമധ്യേ അവര്‍ ഈ വനപ്രദേശത്തെത്തി വിശ്രമിച്ചു.  അന്നു രാത്രി അവിടെ തങ്ങി, പിറ്റേന്ന് സൂര്യനുദിക്കും മുമ്പ് യാത്ര തുടരാനായിരുന്നു മഹാദേവന്റെ നിര്‍ദേശം. പിറ്റേന്ന് പുലര്‍ച്ചേ എഴുന്നേറ്റ് യാത്രക്കൊരുങ്ങിയ ഭഗവാന്‍ കïത് ബാക്കിയെല്ലാവരും ഉറങ്ങിക്കിടക്കുന്നതാണ്. കോപം

പൂണ്ട് മഹാദേവന്‍ 'എല്ലാവരും  ശിലയായിപോകട്ടെ'  എന്ന്  ശപിച്ചു. ശിവനൊഴികെ ബാക്കി 99,99,999 പേരും  കല്ലായി മാറി. 

ആ ശിലകളിലാണ് പിന്നീട് ശിവരൂപങ്ങള്‍ കൊത്തിയെടുത്തത്. അങ്ങനെയാണ് ഒരു കോടിക്ക് ഒന്ന് കുറവെന്ന് ബംഗാളി ഭാഷയില്‍ അര്‍ഥം വരുന്ന 'ഉനകോടി' യെന്ന് ഈ പ്രദേശം പ്രസിദ്ധമായത്.

മറ്റൊരു ഐതിഹ്യം കൂടിയുണ്ട് ഉനകോടിക്ക് .  കല്ലുവെന്ന കൊല്ലപ്പണിക്കാരന് ശിവപാര്‍വതിമാര്‍ക്കൊപ്പം കൈലാസത്തില്‍ വാഴാന്‍ എന്തെന്നില്ലാത്ത മോഹം. അക്കാര്യം കല്ലു മഹാദേവനെ അറിയിച്ചു. അങ്ങനെയെങ്കില്‍ ഒരു പന്തയം ജയിക്കണമെന്ന് ഭഗവാന്‍ പറഞ്ഞു. ഒരൊറ്റ രാത്രി കൊണ്ട് ശിവന്റെ ഒരു കോടി രൂപങ്ങള്‍ കൊത്തിയെടുക്കണമെന്നായിരുന്നു പന്തയം. കല്ലു അത് സമ്മതിച്ച് പണി തുടങ്ങി. പക്ഷേ നേരം വെളുക്കുമ്പോഴേക്കും 99,99,999 രൂപങ്ങള്‍ തീര്‍ക്കാനേ കല്ലുവിന് കഴിഞ്ഞുള്ളൂ. ഉനകോടിയെന്ന് ഈ ശില്‍പങ്ങളുടെ ഗ്രാമം അറിയപ്പെടാന്‍ തുടങ്ങിയത് അങ്ങനെയെന്നും വിശ്വസിക്കുന്നവരുണ്ട്.

🌿ഉനകോടീശ്വര കാലഭൈരവന്‍🌿

ശിവന്റെ 20 അടി പൊക്കത്തിലുള്ള ഒരു പ്രതിമയുണ്ടിവിടെ. ഉനകോടീശ്വര കാലഭൈരവനെന്നാണ് ഇവിടെ മഹാദേവന്‍ അറിയപ്പെടുന്നത്.  എവിടെ തിരിഞ്ഞാലും ശിവരൂപങ്ങളും ശിവലിംഗങ്ങളും മാത്രം കാഴ്ചയില്‍ നിറയുന്ന ഉനകോടിയില്‍ ഗണേശന്‍, പാര്‍വതി, ദുര്‍ഗ, നന്ദി തുടങ്ങിയ ദേവതാരൂപങ്ങളും കാണാം. രïു തരത്തിലാണ് ഇവിടെ ശിവരൂപങ്ങളുള്ളത്. കല്ലില്‍ കൊത്തിവെച്ചവയും കല്ലില്‍ ശില്‍പമായ് നിര്‍മിച്ചവയും.

⛳ഉനകോടി മേള⛳

എല്ലാ വര്‍ഷവും  ഏപിലില്‍ നടക്കുന്ന അശോകാഷ്ടമി മേളയാണ് ഉനകോടിയിലെ പ്രധാന ഉത്സവം. മേളയില്‍ പങ്കെടുക്കാന്‍ ആയിരക്കണക്കിന് ആളുകളെത്തും. തീര്‍ഥാടകര്‍ ഇവിടെയുള്ള  അഷ്ടമീകുണ്ഡ്  തീര്‍ഥത്തില്‍ സ്‌നാനം ചെയ്യുന്നതാണ്  ആഘോഷങ്ങളിലെ പ്രധാന ചടങ്ങ്.

Thursday, May 21, 2020

മൗനത്തെ ഉപാസിക്കുക

_🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔_

*_🏠 INSPIRE - 156 🏠_*

*_മൗനത്തെ ഉപാസിക്കുക...._*


_അതിബൃഹത്തായ മഹാഭാരതം രചിച്ചത് വ്യാസമഹർഷിയാണ്......._

_വ്യാസമുനി ചൊല്ലിക്കൊടുത്തു കൊണ്ടിരുന്നു, മംഗളമൂർത്തിയായ ഗണപതി അത് എഴുതി........_

_അങ്ങനെയാണ് ആ കൃതി രചിക്കപ്പെട്ടത്....._

_ഗ്രന്ഥം പൂർത്തിയായപ്പോൾ വ്യാസൻ ഗണപതിയെ പ്രശംസിച്ചു......._

_ഗണപതിയുടെ എഴുത്തിനേക്കാൾ അദ്ദേഹത്തിന്റെ മൗനത്തിലായിരുന്നു വ്യാസന് കൂടുതൽ മതിപ്പ് തോന്നിയിരുന്നത്........_

_അതിവിസ്തൃതമായ കൃതി തുടക്കം മുതൽ ഒടുക്കം വരെ വ്യാസൻ ഇടതടവില്ലാതെ ചൊല്ലിക്കൊടുക്കുകയും ഗണപതി എഴുതിയെടുക്കുകയും ചെയ്തു കൊണ്ടിരുന്നുവെങ്കിലും ഇക്കാലമത്രയും ഗണപതി തികഞ്ഞ മൗനം പാലിച്ചു......_

_വ്യാസന്റെ ആശ്ചര്യത്തിന് മറുപടിയായി ഗണപതി പറഞ്ഞു:_

_'വിളക്കുകൾ അനവധിയുണ്ട്., ഓരോന്നിലുമുള്ള എണ്ണയുടെ അളവ് കൂടിയും കുറഞ്ഞുമിരിക്കും......,'_

_'ഒരിക്കലും വറ്റാത്ത എണ്ണ ഒരു വിളക്കിലുമുണ്ടാകില്ല......'_

_അതേപ്പോലെ ദേവന്മാർ, അസുരന്മാർ, മനുഷ്യർ എന്നിവരിൽ പ്രാണശക്തി ഏറിയും കുറഞ്ഞുമിരിക്കും....,_

_എന്നെന്നും ഒരുപോലെ വർത്തിക്കുന്ന ശക്തി ഇവരിൽ ആരുമില്ല....._

*_പ്രാണശക്തിയുടെ ഉപയോഗം വളരെ സംയമനത്തോടെ ആരുചെയ്യുന്നുവോ, അവനതിന്റെ ഗുണം കൂടുതൽ അനുഭവിക്കുന്നു......!_*

*_സകല നേട്ടങ്ങളുടെയും സിദ്ധികളുടെയും അടിസ്ഥാനം സംയമനമാണ്....._*

*_സംയമനത്തിന്റെ ആദ്യപടി വാക്കുകൾ നിയന്ത്രിക്കുക എന്നതാണ്......._*

*_തക്കതായ കാര്യമില്ലാതെ വെറുതെ സംസാരിക്കുന്നത് മൂലം തെറ്റിദ്ധാരണകളും ശത്രുതയും ഗുണകരമല്ലാത്ത ബന്ധങ്ങളും ഉണ്ടായിത്തീരുന്നു......,_*

*_മാത്രമല്ല അങ്ങനെ സംസാരിക്കുന്നവന്റെ പ്രാണശക്തി അനാവശ്യമായി ക്ഷീണിക്കുകയും ചെയ്യുന്നു......._*

*_എല്ലാക്കാര്യത്തിലും സംയമനം പാലിക്കുക എന്നത് മഹത്തുക്കളുടെ ലക്ഷണങ്ങളിൽപ്പെടുന്നതാണ്......_*

*_•••••••••••••••••••••••••••••••••••••••••••••••••••_*

ശ്രീ ശങ്കരാചാര്യനും ചണ്ടാലനും

ശ്രീ ശങ്കരാചാര്യനും ചണ്ടാലനും

ഒരിക്കല്‍ ആദിശങ്കരന്‍,  കാശിയില്‍,  കുളിച്ചു പുതിയ വസ്ത്രം ധരിച്ചു ക്ഷേത്രത്തിലേക്ക് ശിഷ്യന്മാരുമായി പോകുകയായിരുന്നു. വഴിയില്‍ അല്‍പ്പ വസ്ത്രധാരിയും മദ്യപാ നിയുമായ ഒരു ചണ്ടാലന്‍ തന്റെ സന്തത സഹചാരികളായ നായ്ക്കളുമായി അവര്‍ക്ക് എതിരെ വന്നു. ആചാര്യ ശിഷ്യന്മാര്‍ ” ദൂരെ പോകൂ , ദൂരെ പോകൂ “ എന്നു ആംഗ്യ ഭാഷയില്‍ കൂടി അയാളോട് ആവശ്യപ്പെട്ടു. നിഷ്കളങ്കമായ ഈ ആവശ്യം ചണ്ടാലനെ ക്ഷുഭിതനാക്കി . 

അയാള്‍ ചില ചോദ്യങ്ങള്‍ ചോദിച്ചു ആചാര്യനോടു .

1. താങ്കള്‍ എന്നോടു മാറിപ്പോകൂ എന്ന് പറഞ്ഞപ്പോള്‍ ഒരു ഭൌതികവസ്തു മറ്റൊരു ഭൌതിക വസ്തു വില്‍ നിന്ന് മാറ്റാനാണോ ആത്മാവിനെ ആത്മാവില്‍ നിന്ന് മാറ്റാനാ ണോ പറഞ്ഞത് ? പരമമായ ബ്രഹ്മം എല്ലാ യിടത്തും ഉണ്ടെന്നു പറയുന്ന അങ്ങ് എന്താ ണ് ഉദ്ദേശിച്ചത് എന്ന് എനിക്ക് മനസില്ലാക്കി തന്നാലും ഭക്ഷണം കൊണ്ടു നിര്‍മ്മിച്ചഎന്റെ ശരീരം ഭക്ഷണം കൊണ്ടു തന്നെ നിര്‍മ്മിച്ച താങ്കളുടെ ശരീരത്തില്‍ നിന്നും മാറ്റി നിര്‍ത്തുവാനാണോ ആവശ്യപ്പെട്ടത് ? എനിക്കുള്ള പൂര്‍ണതാബോധവും താങ്കളുടെ പൂര്‍ണതാ ബോധവും എങ്ങനെ വ്യത്യസ്ത മാകുന്നു ?

2. സൂര്യന്റെ പ്രതി ബിംബം വിശുദ്ധമായ ഗംഗയില്‍ വീഴുമ്പോള്‍ ഉണ്ടാകുന്നതും ചണ്ടാലന്മാരുടെ തെരുവിലെ അഴുക്കു നിറ ഞ്ഞ ഓടയില്‍ ഉണ്ടാകുന്ന പ്രതിബിംബവും തമ്മില്‍ എന്താണ് വ്യത്യാസം ? ഒരു സുവര്‍ണ പാത്രത്തിനകത്തെ സ്ഥലവും ഒരു മണ്‍പാ ത്രത്തിനകത്തെ സ്ഥലവും തമ്മില്‍ എന്താ ണ് വ്യത്യാസം ? ചുരുക്കത്തില്‍ അദ്വൈതം എന്ന ഏകത്വം പ്രസംഗിക്കുന്ന താങ്ക ദൃഷ്ടിയിൽ ബ്രാഹ്മണനായ താങ്കളും ചണ്ടാലനായ ഞാനും തമ്മില്‍ എങ്ങനെ വ്യത്യാസം കാണുന്നു ?

ഈ ചോദ്യങ്ങള്‍ കേട്ട് ആചാര്യന്‍ സ്തബ്ധ നായി നിന്നുപോയി, അദ്ദേഹം മനസ്സിലാക്കി ചണ്ടാലന്‍ പറഞ്ഞത് താന്‍ പറയുന്ന അദ്വൈത സങ്കല്‍പ്പം തന്നെ ആണെന്ന്. തനിക്കു ഗുരുവാകാന്‍ കഴിവുള്ള വ്യക്തി യാണ് ആ ചണ്ടാലന്‍ എന്ന് മനസ്സിലാക്കി ആചാര്യന്‍ അയാളെ വന്ദിച്ചു തന്റെ അറിവി ല്ലായ്മ്മക്ക് മാപ്പപെക്ഷിച്ചു. ഇതിനു ശേഷം ആചാര്യന്‍ എഴുതിയ “മനീഷ പഞ്ചകം” എന്ന അഞ്ചു പദ്യങ്ങളില്‍ ഈ തത്വം ആചാര്യന്‍ വിശദീകരിക്കുന്നു.

മനീഷാപഞ്ചകം

അന്നമയാദന്നമയമഥവാ ചൈതന്യമേവ ചൈതന്യാത് ।
യതിവര ദൂരീകര്‍തും വാഞ്ഛസി കിം ബ്രൂഹി ഗച്ഛ ഗച്ഛേതി ॥
പ്രത്യഗ്വസ്തുനി നിസ്തരങ്ഗസഹജാനന്ദാവബോധാംബുധൌ
വിപ്രോഽയം ശ്വപചോഽയമിത്യപി മഹാന്‍കോഽയം  വിഭേദഭ്രമഃ ।
കിം ഗങ്ഗാംബുനി ബിംബിതേഽംബരമണൌ ചാണ്ഡാലവീഥീപയഃ
പൂരേ വാഽന്തരമസ്തി കാഞ്ചനഘടീമൃത്കുംഭയോര്‍വാഽംബരേ ॥

ജാഗ്രത്സ്വപ്നസുഷുപ്തിഷു സ്ഫുടതരാ യാ സംവിദുജ്ജൃംഭതേ
യാ ബ്രഹ്മാദിപിപീലികാന്തതനുഷു പ്രോതാ ജഗത്സാക്ഷിണീ ।
സൈവാഹം ന ച ദൃശ്യവസ്ത്വിതി ദൃഢപ്രജ്ഞാപി യസ്യാസ്തി ചേ-
ച്ചാണ്ഡാലോഽസ്തു സ തു ദ്വിജോഽസ്തു ഗുരുരിത്യേഷാ മനീഷാ മമ ॥ 1॥

ബ്രഹ്മൈവാഹമിദം ജഗച്ച സകലം ചിന്‍മാത്രവിസ്താരിതം
സര്‍വം ചൈതദവിദ്യയാ ത്രിഗുണയാഽശേഷം മയാ കല്‍പിതം ।
ഇത്ഥം യസ്യ ദൃഢാ മതിഃ സുഖതരേ നിത്യേ പരേ നിര്‍മലേ
ചാണ്ഡാലോഽസ്തു സ തു ദ്വിജോഽസ്തു ഗുരുരിത്യേഷാ മനീഷാ മമ ॥ 2॥

ശശ്വന്നശ്വരമേവ വിശ്വമഖിലം നിശ്ചിത്യ വാചാ ഗുരോ-
ര്‍നിത്യം ബ്രഹ്മ നിരന്തരം വിമൃശതാ നിര്‍വ്യാജശാന്താത്മനാ ।
ഭൂതം ഭാതി ച ദുഷ്കൃതം പ്രദഹതാ സംവിന്‍മയേ പാവകേ
പ്രാരബ്ധായ സമര്‍പിതം സ്വവപുരിത്യേഷാ മനീഷാ മമ ॥ 3॥

യാ തിര്യങ്നരദേവതാഭിരഹമിത്യന്തഃ സ്ഫുടാ ഗൃഹ്യതേ
യദ്ഭാസാ ഹൃദയാക്ഷദേഹവിഷയാ ഭാന്തി സ്വതോഽചേതനാഃ ।
താം ഭാസ്യൈഃ പിഹിതാര്‍കമണ്ഡലനിഭാം സ്ഫൂര്‍തിം സദാ ഭാവയ-
ന്യോഗീ നിര്‍വൃതമാനസോ ഹി ഗുരുരിത്യേഷാ മനീഷാ മമ ॥ 4॥

യത്സൌഖ്യാംബുധിലേശലേശത ഇമേ ശക്രാദയോ നിര്‍വൃതാ
യച്ചിത്തേ നിതരാം പ്രശാന്തകലനേ ലബ്ധ്വാ മുനിര്‍നിര്‍വൃതഃ ।
യസ്മിന്നിത്യസുഖാംബുധൌ ഗലിതധീര്‍ബ്രഹ്മൈവ ന ബ്രഹ്മവിദ്
യഃ കശ്ചിത്സ സുരേന്ദ്രവന്ദിതപദോ നൂനം മനീഷാ മമ ॥ 5॥

ദാസസ്തേഽഹം ദേഹദൃഷ്ട്യാഽസ്മി ശംഭോ
ജാതസ്തേംഽശോ ജീവദൃഷ്ട്യാ ത്രിദൃഷ്ടേ ।
സര്‍വസ്യാഽഽത്മന്നാത്മദൃഷ്ട്യാ ത്വമേവേ-
ത്യേവം മേ ധീര്‍നിശ്ചിതാ സര്‍വശാസ്ത്രൈഃ ॥

ഇതി ശ്രീമച്ഛങ്കരഭഗവതഃ കൃതൌ മനീഷാപഞ്ചകം സമ്പൂര്‍ണം

കടപ്പാട്         -  Avadhooth Guruprasad

Tuesday, May 19, 2020

കിം പുരുഷന്‍🔥

*🔱🔥കിം പുരുഷന്‍🔥🔱*
🏮ॐ════卐★●°●ॐ●°★卐════ॐ🏮
*【⒣⒤⒩⒟⒰ ⒲⒜⒴ ⒪⒡ ⒧⒤⒡⒠】*

പ്രകൃതിശക്തിക്കു മുന്നില്‍ ശാസ്ത്രംപോലും പകച്ചുനില്‍ക്കുന്ന ആധുനിക കാലം. കേട്ടുകേള്‍വി പോലുമില്ലാത്ത മാറാവ്യാധികളും ദുരന്തങ്ങളും പുതിയ കാലം സംഭാവനയേകുമ്പോള്‍ പാശ്ചാത്യരെപ്പോലും അത്ഭുതപ്പെടുത്തുന്ന അറിവുകളാണ്‌ ഭാരതീയ സംസ്ക്കാരം നല്‍കിക്കൊണ്ടിരിക്കുന്നത്‌. കേരളത്തില്‍ ക്ഷേത്രങ്ങളുടെ ഉന്നതിയിലായി പ്രതിഷ്ഠിച്ചു കാണപ്പെടുന്ന 'കിം പുരുഷന്‍' അഥവാ വ്യാളിമുഖം ഒരു ഉദാഹരണം മാത്രം.

ക്ഷേത്രങ്ങളുടെ മുകളില്‍ ശിവകിരീടമണിഞ്ഞ്‌, നാക്ക്‌ പുറത്തേക്ക്‌ തള്ളി കൈകള്‍ രണ്ടും താഴോട്ട്‌ നീട്ടിപ്പിടിച്ച്‌ ഉടലില്ലാത്ത വികൃതരൂപമായി കാണപ്പെടുന്നതാണ് കിംപുരുഷൻ

കിം പുരുഷന്റെ ഐതിഹ്യം ഇങ്ങനെ:-
സന്താനങ്ങളില്ലാതെ ദുഃഖിതയായ പ്രകൃതിദേവി കഠിന തപസ്സനുഷ്ഠിച്ച്‌ ഒരുവേള ശിവഭഗവാനെ പ്രത്യക്ഷപ്പെടുത്തി. "തനിക്ക്‌ ഒരു പുത്രന്‍ പിറക്കണം. എല്ലാംകൊണ്ടും ഉത്തമനായ ഒരു ആണ്‍കുട്ടി", ദേവി ആവശ്യപ്പെട്ടു.
"ഒരു സല്‍പുത്രന്‍ ദേവിക്ക്‌ പിറക്കട്ടെ", ശിവഭഗവാന്‍ വരം കൊടുക്കുന്നു. ശ്രേഷ്ഠനായ ഒരു കുട്ടി ഭൂമിയില്‍ പിറന്നാല്‍ അത്‌ തങ്ങള്‍ക്ക്‌ സഹിക്കാന്‍ പറ്റുന്നതിലും മുകളിലായിരിക്കുമെന്ന്‌ ദേവപത്നിമാര്‍ വ്യാകുലപ്പെട്ടു. അവര്‍ വിഷമം ദേവ മഹര്‍ഷി നാരദമുനി സമക്ഷം അറിയിക്കുന്നു. ശിവഭഗവാനാല്‍ ഗര്‍ഭിണിയായ പ്രകൃതീശ്വരിക്ക്‌ ഭക്ഷണമായി നല്‍കുന്ന പഴങ്ങളില്‍ വജ്രം കലര്‍ത്തി ഗര്‍ഭമലസിപ്പിക്കാന്‍ നാരദരുടെ സാന്നിധ്യത്തില്‍ ദേവീദേവന്മാര്‍ തീരുമാനമെടുത്ത്‌, പ്രകൃതീശ്വരിയുടെ തോഴിമാരെ സ്വാധീനിക്കുന്നു. 
പത്ത്‌ മാസത്തിനുശേഷം പേറ്റ്‌ നോവനുഭവിച്ച്‌ പ്രകൃതിശ്വരി പ്രസവിച്ചപ്പോള്‍, കയ്യും തലയുമായി ഉടലില്ലാത്ത ഒരു വികൃതരൂപമാണ്‌ ഭൂമിയില്‍ പിറന്നുവീണത്‌. വ്യാളിമുഖം ഭൂമിയില്‍ പിറന്നുവീണപ്പോള്‍ വജ്രത്തിന്റെ ശബ്ദമെന്നോണം 'കിം' എന്ന ശബ്ദം ഉണ്ടായത്രെ. സംസ്കൃത ഭാഷയില്‍ 'അതിശയം' എന്ന നാമം അര്‍ത്ഥമാക്കുന്ന 'കിം' ശബ്ദത്തോടെ പിറന്നതിനാലായിരിക്കാം പ്രകൃതി ദേവിയുടെ പുത്രനെ 'കിം പുരുഷന്‍' എന്നറിയപ്പെടുന്നത്‌.
സല്‍പുത്രനുവേണ്ടി തപസനുഷ്ഠിച്ച്‌ തനിക്ക്‌ പിറന്ന ശിശുവിന്റെ വികൃതരൂപം കണ്ട്‌ പ്രകൃതീശ്വരി കോപിച്ചു. ദേവിയുടെ ശാപമേല്‍ക്കാതിരിക്കാന്‍ ശിവഭഗവാനും മറ്റു ദേവിദേവന്മാരും ഒടുവില്‍ ആ മാതാവിനോട്‌ അപേക്ഷിച്ചു.
"ഇനി ദേവിയുടെ അധീനതയില്‍ ഭൂമിയില്‍ ദേവിദേവന്മാരായ ഞങ്ങള്‍ക്ക്‌ എവിടെ ആരൂഢമുണ്ടാക്കുന്നുവോ അതിന്റെ ഏറ്റവും മുകളിലായി ദേവിയുടെ പുത്രനെ പ്രതിഷ്ഠിക്കും. 'കിംപുരുഷ' നെ വണങ്ങിയശേഷമേ ക്ഷേത്രത്തിലെ ദൈവങ്ങളെ ഭക്തര്‍ തൊഴുകയുള്ളൂ.
ശിവഭഗവാന്‍ തന്റെ കിരീടവും കിം പുരുഷന്‌ നല്‍കുന്നു. ശിവക്ഷേത്രം, മഹാവിഷ്ണുക്ഷേത്രം ഒഴിച്ച്‌ മേറ്റ്ല്ലാ ക്ഷേത്രങ്ങളിലും 'കിംപുരുഷ രൂപം' സ്ഥാപിക്കപ്പെട്ടു കാണുന്നു. ഭീകരത തോന്നിപ്പിക്കുന്ന മുഖത്തോടെ, ഇരു കൈകളും താഴോട്ട്‌ നീട്ടിവെച്ചിരിക്കുകയാണ്‌ കിം പുരുഷന്‍. 'ഞാന്‍ പ്രകൃതിശ്വരിയുടെ പുത്രനാണ്‌. ഈ ക്ഷേത്രവും ഭൂമിയുമെല്ലാം എന്റെ അധീനതയിലാണ്‌' എന്നാണ്‌ ഇതുകൊണ്ട്‌ അര്‍ത്ഥമാക്കുന്നത്‌.

ഏതൊരു മാതാവും മക്കളുടെ കാര്യത്തില്‍ ഉത്കണ്ഠപ്പെടാറുണ്ട്‌. അതുപോലെ ചില വേളയിലൊക്കെ പ്രകൃതിശ്വരി മകനെക്കുറിച്ചോര്‍ക്കുമ്പോള്‍ മകന്റെ വികൃതരൂപമോര്‍ത്ത്‌ ദുഃഖിച്ചു പോകാറുണ്ട്‌. ആ അമ്മയുടെ ദുഃഖിക്കുന്ന മുഹൂര്‍ത്തമാണ്‌ ഭൂമിയില്‍ പ്രകൃതിക്ഷോഭം സംഭവിക്കുന്നത്‌... 
പ്രകൃതിക്ഷോഭത്തിന്റെ അത്ഭുത രൂപമായ സുനാമി ആധുനിക മനുഷ്യരുടെ പേടി സ്വപ്നമാണ്‌. എല്ലാം പ്രകൃതിയില്‍ തുടങ്ങി പ്രകൃതിയില്‍ തന്നെ അവസാനിക്കുന്നു എന്ന പ്രപഞ്ച സത്യത്തിനുമുന്നില്‍ മനുഷ്യര്‍ വെറും നോക്കുകുത്തികളായി പകച്ചുനില്‍ക്കുകയാണ്‌. കിംപുരുഷന്റെ വ്യാളിമുഖത്തിന്റെ ഉത്ഭവകഥ മിത്തായിരിക്കാം, ഐതീഹ്യമാകാം, മറ്റൊരു തരത്തില്‍ സത്യം ഇതുതന്നെയാകാം.
മിത്തും ശാസ്ത്രവുമൊന്നിക്കുന്ന സമസ്യയില്‍ മനുഷ്യര്‍ പകച്ചുനില്‍ക്കുന്ന ഇക്കാലത്ത്‌ ക്ഷേത്രങ്ങളില്‍ ദേവീദേവന്മാര്‍ക്കധിപനായി പ്രപഞ്ചം വാഴുന്ന വ്യാളിമുഖം കിംപുരുഷനെ നാം ഓര്‍ക്കേണ്ടതുണ്ട്‌. ആ ശിവ പുത്രനെ നമിക്കേണ്ടതുണ്ട്‌, സ്മരിക്കേണ്ടതുണ്ട്‌...

➖➖➖➖➖➖➖➖➖
*സദാശിവസമാരംഭാം*
*ശങ്കരാചാര്യമധ്യമാം*
*അസ്മദാചാര്യപര്യന്താം*
*വന്ദേ ഗുരുപരമ്പരാം.*
ॐ➖➖➖➖ॐ➖➖➖➖ॐ
*👑മഹത്തായ സനാതന ധർമ്മ പാരമ്പര്യത്തിലെ ഒരു കണ്ണിയാകാൻ കഴിഞ്ഞത് ജന്മാന്തര സുകൃതമായി കാണുന്നു...👑*
✿📍════❁★☬ॐ☬★❁════📍✿
*ഇത് അറിയാനും അറിയിക്കാനുമാണ്. വാദിക്കാനും ജയിക്കാനുമല്ല. നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരിയെന്ന് തോന്നുന്നു കാര്യങ്ങൾ മാത്രം ജീവിതത്തിൽ പകർത്തുക.*
*ആത്മീയതയുടെ പാതയിൽ മഹത്തായ അറിവ്‌  പകർന്ന് നൽകിയവരോടുള്ള  കടപ്പാട്  വിനയപൂര്‍വ്വം സ്മരിക്കുന്നു...👣🙏*
✿❁════❁★☬ॐ☬★❁════❁✿
     ✍ *H͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚N͚͚͚͚͚͚͚͚͚͚͚͚͚͚͚D͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚ W͚͚͚͚͚͚͚͚͚͚͚A͚͚͚͚͚͚͚͚͚͚Y͚͚͚͚͚͚͚͚͚ O͚͚͚͚͚͚͚F͚͚͚͚͚͚ L͚͚͚͚I͚͚͚F͚͚E͚* ©
        █║▌█║▌█║▌█|█║
       *ഹിന്ദു ജീവിതശൈലി* ✍©
✿❁════❁★🔥🚩🔥★❁════❁✿

Monday, May 11, 2020

മന്ത്രസിദ്ധികൾ

*⚜️🔅മന്ത്രസിദ്ധികൾ🔅⚜️*

അതിതീവ്രമായ മന്ത്രസാധന ചെയ്തുകഴിഞ്ഞാൽ സാധകന് പലതരത്തിലുള്ള പ്രയോജനങ്ങൾ സിദ്ധിക്കുന്നു. ഇവയെ മന്ത്രസിദ്ധി എന്ന് പറയുന്നു. മന്ത്രസിദ്ധികൾ പ്രധാനമായി മൂന്ന് തരത്തിലാണ്.

*1. അഷ്ടസിദ്ധികൾ*

മന്ത്രസാധനയുടെ മുഖ്യസിദ്ധികൾ എട്ട് വിധം ആണ് പറയപ്പെടുന്നത്.
*അണിമാ -* ശരീരത്തിനെ ഏറ്റവും ചെറുതാക്കുക
*മഹിമാ -* ശരീരത്തിനെ ഏറ്റവും വലുതാക്കുക. 
ഹനുമാൻ സീതയെ അന്വേഷിച്ച് സമുദ്രത്തിന്റെ മുകളിൽ കൂടി പറക്കുമ്പോൾ തന്നെ വിഴുങ്ങാനായി വായ് പൊളിച്ച് വന്ന സുരസ എന്ന രാക്ഷസിയുടെ മുമ്പാകെ ആദ്യം മഹിമ സിദ്ധി ഉപയോഗിച്ച് ശരീരം ബൃഹദാകൃതി സ്വീകരിക്കുകയും, തുടർന്ന് അണിമാ ശക്തി സ്വീകരിച്ച് സൂക്ഷ്മരൂപനായി രാക്ഷസിയുടെ വായിൽ പ്രവേശിച്ച് ചെവിയിൽ കൂടി പുറത്ത് വരുകയും ചെയ്തു. ഹനുമാന് അഷ്ടസിദ്ധികളും ലഭിച്ചിരുന്നു.
*ലഘിമാ -* ശരീരത്തിന്റെ ഭാരം തീരെ കുറക്കുക
*ഗരിമാ -* ശരീരത്തിനെ വളരെ ഭാരക്കൂടുതൽ ഉള്ളതാക്കുക.
*പ്രാപ്തി -* ഇന്ദ്രിയങ്ങളെ പൂർണ്ണമായി നിയന്ത്രണത്തിൽ കൊണ്ടുവരുക.
*പ്രാകാമ്യം -* അന്യലോകങ്ങളിൽ നടക്കുന്ന കാര്യങ്ങളെ സ്വന്തം കണ്ണുകൊണ്ട് കാണുക.
*ഈശിത്വം -* എല്ലാത്തിനേയും ജയിക്കാനുള്ള കഴിവ്
*വശിത്വം -* മായാമോഹാദികൾ പ്രയോഗിച്ച് ലോകത്തെ മുഴുവുൻ വശീകരിക്കാനുള്ള കഴിവ്.

*2. ഗൗണസിദ്ധികൾ*

ഗൗണസിദ്ധികൾ 10 തരത്തിലാണ്.
*അനൂർമിസിദ്ധി :-* വിശപ്പ്, ദാഹം, ദുഃഖം, മോഹം, വാർദ്ധക്യം, മരണം എന്നിവയെ കീഴടക്കാനുള്ള കഴിവ്.
*ദൂരശ്രവണസിദ്ധി :-* ഒരേ സ്ഥാനത്ത് ഇരുന്നുകൊണ്ട് തന്നെ വളരെ ദൂരെയുള്ള ശബ്ദങ്ങൾ കേട്ട് ഗ്രഹിക്കുവാനുള്ള കഴിവ്
*ദൂരദർശനസിദ്ധി :-* ഒരേ സ്ഥലത്ത് ഇരുന്നുകൊണ്ട് തന്നെ വളരെ ദൂരെ കണ്ണിനപ്പുറം നടക്കുന്ന കാര്യങ്ങൾ കാണാനുള്ള കഴിവ്. (ഈ സിദ്ധികൊണ്ടാണ് സഞ്ജയൻ മഹാഭാരതയുദ്ധം ദൂരെ ഇരുന്നുകൊണ്ട് തന്നെ കാണുകയും ധൃതരാഷ്ട്രർക്ക് വിവരിച്ചുകൊടുക്കുകയും ചെയ്തത്).
*മനോജവസിദ്ധി :-* മനസ്സിന്റെ വേഗത്തിൽ ഏത് സ്ഥലത്തും എത്താനുള്ള കഴിവ്.
*കാമരൂപസിദ്ധി :-* തനിക്ക് ഇഷ്ടമുള്ള രൂപം ധരിക്കാനുള്ള ശക്തി.
*പരകായപ്രവേശം :-* സ്വന്തം ശരീരമുപേക്ഷിച്ച് മറ്റൊരു ശരീരത്തിൽ പ്രവേശിക്കാനുള്ള കഴിവ്.
*സ്വഛന്ദമരണം :-* തനിക്ക് വേണമെന്നു തോന്നുമ്പോൾ മാത്രം മരിക്കുക. മരണത്തിൽപോലും നിയന്ത്രണം നേടുക. (മഹാഭാരതത്തിലെ ഭീഷ്മപിതാമഹൻ ഈ സിദ്ധിനേടിയിരുന്നു).
*ദേവക്രീഡാനുദർശനം :-* മാംസദൃഷ്ടിക്ക് അദൃശ്യരായ ദേവന്മാരുടെ ക്രീഡകൾ കാണാൻ കഴിയുക.
*യഥാസങ്കല്പസിദ്ധി :-* താൻ നിശ്ചയിക്കുന്ന എല്ലാ കാര്യങ്ങളും നേടിയെടുക്കുക.
*അപ്രതിഹതഗതി :-* ഏത് സ്ഥലത്തും പോകുന്നതിന് ഒരു തടസ്സവും അനുഭവപ്പെടാതിരിക്കുക.

*3. ക്ഷുദ്രസിദ്ധികൾ*

ക്ഷുദ്രസിദ്ധികൾ അഞ്ച് തരത്തിലാണ്
*ത്രികാലജ്ഞാനം :-* മന്ത്രസാധനയുടെ ഫലമായി സാധകന് ത്രികാലജ്ഞാനം ലഭിക്കുകയും അതിന്റെ ഫലമായി ഏതൊരു വ്യക്തിയുടേയും വർത്തമാനഭൂതഭാവിഫലങ്ങൾ മനസ്സിലാക്കാനുള്ള കഴിവ് ലഭിക്കുന്നു.
*അദ്വന്ദ്വത :-* ഈ കഴിവ് ലഭിച്ച സാധകൻ മഴ, വെയിൽ, തണുപ്പ് ഇവയാൽ ബാധിക്കപ്പെടുന്നില്ല എന്നു മാത്രമല്ല അവയെ നിയന്ത്രിക്കാനുള്ള കഴിവും നേടുന്നു.
*പരചിത്താഭിജ്ഞത :-* അന്യർ മനസ്സിൽ എന്ത് ചിന്തിക്കുന്നു എന്നും, എന്ത് ചിന്തിക്കും എന്നും മുൻകൂട്ടി അറിയാനുള്ള കഴിവ്.
*പതിഷ്ടംഭം :-* വിഷം, അഗ്നി, വായു, സൂര്യൻ,  ചൂട്, മുതലായവയെ അതിജീവിക്കാനുള്ള കഴിവ് സാധകന് ലഭിക്കുന്നു.
*അപരാജയം :-* വാദങ്ങളിലും തർക്കങ്ങളിലും മറ്റും എപ്പോഴും ജയിക്കുക. ചുരുക്കി പറഞ്ഞാൽ മന്ത്രസാധനകൊണ്ട് ലഭിക്കുന്ന സിദ്ധികൾക്ക് ഒരു കണക്കുമില്ല. അവ സാധകനെ അലൗകികനും അമാനുഷനുമായ പുരുഷനാക്കി തീർക്കുന്നു.