Followers(ഭഗവാന്‍റെ ഭക്തര്‍ )

Monday, April 27, 2020

മഹാഗണപതി വാഴും മരാട്ട്‌ മന ( മരനാട്ട്‌ മന)

https://m.facebook.com/story.php?story_fbid=1834917616539153&id=100000627971892?sfnsn=wiwspwa&extid=NpxbRM3wZVaRuDZP
മഹാഗണപതി വാഴും മരാട്ട്‌ മന ( മരനാട്ട്‌ മന) 

കേരളത്തിലെ ഏറ്റവും പ്രസിദ്ധിയേറിയ നമ്പൂതിരി  തറവാടുകളിൽ ഒന്നാണു മരാട്ട്‌ മന അഥവാ മരനാട്ട്‌ മന ( മരനാട്ട്‌ ലോപിച്ച്‌ മരാട്ടായതാണു ) . കേരളത്തിൽ ഇന്നു ആകെ രണ്ടോ, മൂന്നോ, പതിനാറുകെട്ടുകളെ ഉള്ളൂ. അതിൽ ഒന്നാണു  മരാട്ട്‌ മന . നമ്പൂതിരി ഗൃഹങ്ങളിൽ  പതിനാറു കെട്ടായുള്ള ഗൃഹം മരാട്ട്‌ മന മാത്രേ ഞാൻ കേട്ടിട്ടുള്ളൂ. ( പണ്ട്‌ ഒരുപാട്‌ 16 കെട്ടുകൾ ഉണ്ടായിരുന്നു. നിലനിൽക്കുന്ന 16 കെട്ട്‌ മരാട്ട്‌ മന പോലെ ഒന്നു രണ്ടെണ്ണം മാത്രം ) പഴയ ജന്മി പരമ്പരയായിരുന്നു മരാട്ട്‌ മനക്കാർ. കേരളത്തിലെ അറുപത്തിനാലു നമ്പൂതിരി ഗ്രാമങ്ങളിൽ യജുർവ്വേദ പ്രധാനമായ ഗ്രാമമായ കരിക്കാട്‌ ഗ്രാമത്തിലെ കൊടശ്ശേരി ദേശത്താണു മരാട്ട്‌ മന സ്ഥിതി ചെയ്യുന്നത്‌.24 ഓളം നമ്പൂതിരി ഇല്ലങ്ങളാണു ഈ കരിക്കാട്‌ ഗ്രാമത്തിലുള്ളത്‌.മലപ്പുറം ജില്ലയിൽ  പാണ്ടിക്കാട്‌ വണ്ടൂർ റോഡിൽ മരാട്ട്പ്പടി എന്ന സ്ഥലത്താണു മരാട്ട്‌ മന സ്ഥിതി ചെയ്യണത്‌ . മനയുടെ പേരു തന്നെ സ്ഥലത്തിനു വന്നു ചേർന്നു. മരാട്ട്‌ മനയിൽ വാഴും മഹാഗണപതി മനയ്ക്കും , കുടുംബാംഗങ്ങൾക്കും , നാട്ടുകാർക്കും , അഭീഷ്ടവരദായകനായി വാഴുന്നു .തന്ത്രികാ അവകാശമുള്ള പരമ്പരയാണു മരാട്ട്‌ മനക്കാർ . ഏകദേശം 35 ഓളം ക്ഷേത്രങ്ങളിൽ തന്ത്രികളാണു മരാട്ട്‌ മനക്കാർ. ഒരുപാട്‌ ചരിത്രങ്ങളും ഐതിഹ്യങ്ങളും ഉള്ള തറവാടാണു മരാട്ട്‌ മന . നമുക്കു അതിലേക്ക്‌ ഒന്നു കണ്ണോടിക്കാം .

‌എട്ട്‌ തലമുറയുടെ പേരു വിവരങ്ങളും,പതിനാറാം  നൂറ്റാണ്ടിലെ  മുതൽ വിവരങ്ങൾ അടങ്ങിയ രേഖകൾ മനയിൽ ഉള്ളതിനാലും നാന്നൂറിലധികം വർഷം പഴക്കം എന്തായാലും മരാട്ട്‌ മനക്കാർക്ക്‌ ഉണ്ടെന്നു നമുക്കനുമാനിക്കാം.. വള്ളുവനാടൻ അതിർത്തിയായ ഏറനാടൻ പ്രദേശത്തിലാണു മരാട്ട്‌ മന സ്ഥിതി ചെയ്യുന്നത്‌. പക്ഷെ വള്ളുവനാടൻ സംസ്കാരം പിന്തുടരുന്ന പരമ്പരയാണു മരാട്ട്‌ മനക്കാർ .ധാരാളം ഭൂസ്വത്തിനു ഉടമയായിരുന്നിവർ. പതിനായിരക്കണക്കിനു പാട്ടം നെല്ല് കൃഷിയും മറ്റുമുണ്ടായിരുന്നു. കണ്ണേത്താ ദൂരത്തോളം ഭൂസ്വത്തുക്കളുണ്ടായിരുന്നവരായാ മരാട്ട്‌ മനക്കാർ സാമൂഹിക പ്രതിബന്ധതയുള്ളവരായിരുന്നു.മരാട്ട്‌ മനയിലെ ഒരു കാരണവരായ ദീർഘവീക്ഷ്ണത്തിനുടമയായ  മരാട്ട്‌ ശ്രീ സുബ്രഹ്മണ്യൻ നമ്പൂതിരിപ്പാട്‌ 1953 ഇൽ ഒരു എ.യു.പി.സ്കൂൾ സ്ഥാപിച്ചു  . നാട്ടിലെ നിരവധി ജനങ്ങൾക്ക്‌ പ്രാഥമിക വിദ്യാഭ്യാസം ലഭ്യമാകാൻ ഇതൊരു കാരണമായി . ഇന്നും ഈ സ്കൂൾ ഭംഗിയായി പ്രവർത്തിച്ചു വരുന്നു. ശ്രീ സുബ്രഹ്മണ്യൻ നമ്പൂതിരിപ്പാടിന്റെ കാലത്ത്‌ ഒരുപാട്‌ സാമൂഹിക മാറ്റങ്ങൾക്കും ,സമൂഹത്തിനു ഉപകാരപ്രദമായ അനവധി കാര്യങ്ങൾക്കും മരാട്ട്‌ മനക്കാർ കാരണമായി. ആചാരനുഷ്ഠാനങ്ങൾ പാലിക്കുന്ന പുരോഗമന ചിന്താഗതിക്കാരാണു അന്നുമിന്നും മരാട്ട്‌ മനക്കാർ. മരാട്ട്‌ മനക്കാർക്ക്‌  പുത്രകാമേഷ്ടി യാഗം നടത്തിയതിന്റെ ചരിത്രം വരെയുണ്ട്‌. നമ്മൾ സിനിമയിലും രാമായണത്തിലും വായിച്ചു കാണുമല്ലോ ‌പുത്രകാമേഷ്ടിയെക്കുറിച്ചു.ഹൈന്ദവ വിശ്വാസപ്രകാരം സന്താനലബ്ധിക്കായി നടത്തുന്ന യാഗമാണ് പുത്രകാമേഷ്ടി. പുത്രകാമേഷ്ടി കഴിഞ്ഞു ഗർഭം ധരിച്ചു കഴിഞ്ഞാൽ എന്നു ഗർഭം ധരിച്ചു തുടങ്ങിയോ അന്ന് മുതൽ പ്രസവം നടക്കും വരെ എല്ലാ ദിനവും മൂന്നു നേരവും അന്നദാനം നടത്തണമത്രെ. പുത്രകാമേഷ്ടി യാഗം കഴിഞ്ഞു ,  ഫലപ്രാപ്തി ലഭിച്ചു കഴിഞ്ഞും തറവാട്ടിലെ ഒരു കാരണവർ ( അദ്ദേഹത്തിന്റെ പേരും ശ്രീ സുബ്രഹ്മണ്യൻ നമ്പൂതിരിപ്പാട്‌ എന്നാണു മുത്തശ്ശന്മാരുടെ നാമം തറവാട്ടിലെ മൂത്ത ആൺകുട്ടികൾക്ക്‌ വരുന്നത്‌  കൊണ്ടാണു മനയിലെ ആൺകുട്ടികൾക്ക്‌ സുബ്രഹ്മണ്യൻ നമ്പൂതിരിപ്പാട്‌ എന്ന നാമം ആവർത്തിക്കപ്പെടുന്നത്‌. ഇപ്പോഴത്തെ മരാട്ട്‌ മന കാരണവരുടെ നാമവും ശ്രീ സുബ്രഹ്മണ്യൻ നമ്പൂതിരിപ്പാട്‌ തന്നെ .) അദ്ദേഹത്തിന്റെ ജീവിതക്കാലം മുഴുവൻ മനുഷ്യ , പക്ഷി, മൃഗാദികൾക്ക്‌ അടക്കം അന്നദാനം നടത്തിയിരുന്നുത്രെ. മഹാഗണപതിയുടെ അനുഗ്രഹത്താലും , മറ്റും എല്ലാം സകല പ്രതിബന്ധങ്ങളെയും തരണം ചെയ്ത്‌ ഗാംഭീര്യത്തോടെ തലയുയർത്തി നിൽക്കുന്നു മരാട്ട്‌ മനയും അവിടുത്തെ അംഗങ്ങളും.

അപൂർവ്വങ്ങളിൽ അപൂർവ്വമാണു 16 കെട്ട്‌ . 167 വർഷം പഴക്കമുണ്ട്‌ ഈ പതിനാറു കെട്ടിനു. മനോഹരമായ വാസ്തുവിദ്യയുടെ ഉദാഹരണമാണീ മന. മരങ്ങൾ എല്ലാം തേക്കും പ്ലാവും ആണു ഉപയോഗിച്ചിരിക്കുന്നത്‌ മന നിർമ്മിക്കാനായി.നാലു നടുമുറ്റങ്ങളോട്‌ കൂടി , ( പടിഞ്ഞാറു അഭിമുഖമായി ഉള്ള നടുമുറ്റത്തോട്‌ ചേർന്ന് മഹാഗണപതി കുടികൊള്ളുന്ന മച്ചും, മണ്ഡപവും, ഏറ്റവും വല്ലിയ നടുമുറ്റമാണു . നടുമുറ്റത്തോട്‌ ചേർന്നു ഏകദേശം 18 ഓളം തൂണുകളും ഉണ്ട്‌ . ഒരു നടുമുറ്റത്ത്‌ പുരാതനമായ ചിത്രകൂടക്കല്ലിൽ സർപ്പപ്രതിഷ്ഠ, ഒരു നടുമുറ്റത്ത്‌ അടുക്കള കിണർ . കിണർ ഉള്ള നടുമുറ്റം വേറെ എവിടെയും കാണില്ലാ. പിന്നെ അടുക്കളയോട്‌ ചേർന്ന് വേറെ ഒരു നടുമുറ്റം. അങ്ങനെ മൊത്തം നാലു നടുമുറ്റം). അതു പോലെ നടുവിൽ മുറി എന്ന ഭാഗം ഉണ്ട്‌ ( ചെറുമുറി) ഈ മുറിയിൽ നിന്നു നോക്കിയാൽ നാലു നടുമുറ്റവും കാണാം . ഈ മുറിക്ക്‌ എട്ടോളം പ്രവേശന കവാടവും ഉണ്ട്‌. ധാരാളം വാതിലുകളും ജനലുകളും മരാട്ടുമനയുടെ പ്രത്യേകതയാണു . മച്ചിൽ ആരാധിക്കുന്നത്‌ മഹാഗണപതിയാണു . അത്‌ പോലെ നീളമേറിയ വരാന്തയും , പടിഞ്ഞാറു മാളികയും , പതിനെട്ടോളം മുറികളും , നൂറോളം പേർക്കിരുന്നു ഊണുകഴിക്കാവുന്ന അഗ്രശാലയും,മൂന്നു നിലയുള്ള പത്തായപ്പുരയും , രണ്ട്‌ കുളവും, ( ഒരു കുളമെ ഉപയോഗിക്കുന്നുള്ളൂ. അഞ്ചു കടവുകൾ ഉണ്ടീ മനോഹരമായ കുളത്തിനു . വെട്ടുക്കല്ലിന്റെ ഭംഗിയിൽ വിളങ്ങി നിൽക്കുന്ന കുളം ) പശു തൊഴുത്തും , കാർ ഷെഡും , ഒക്കെ അടങ്ങി, എട്ടേക്കറിൽ വ്യാപിച്ചു കിടക്കുന്നതാണു മരാട്ട്‌ മന .മനയോട്‌ മുൻ വശത്ത്‌ ഗേയ്റ്റ്‌ വരെ നീളുന്ന വെട്ടുക്കല്ലിൽ നിർമ്മിച്ച മതിൽ മനയുടെ ഭംഗിക്ക്‌ മാറ്റുകൂട്ടുന്നു. വാസ്തുവിദഗ്ദ്ധരുടെ കഴിവിനെ നമുക്കു നമിക്കാം. അത്ര മനോഹരമാണീ മനയുടെ നിർമ്മിതി.

മരാട്ട്‌ മനയിലെ മൂന്നു നിലയുള്ള പത്തായപ്പുര കാണാൻ പ്രത്യേക ഭംഗിയാണു . മൂന്നോളം മുറികളും , രേഖകൾ സൂക്ഷിക്കുന്ന മുറിയും, നെല്ല് സൂക്ഷിക്കുന്ന പത്തായമുറിയും, അടങ്ങുന്നതാണീ പത്തായപ്പുര. അതി മനോഹരമായ കോണികളും , തണുപ്പു നിറഞ്ഞ തട്ടിട്ട മുറികളും പത്തായപ്പുരയ്ക്ക്‌ അഴകേകുന്നു. പത്തായപ്പുരയുടെ തട്ടിൻപ്പുറം തന്നെ വളരെ വിത്യസ്തമാണു . ഇത്രയ്ക്ക്‌ വൃത്തിയാക്കി വച്ചിരിക്കിണ തട്ടിൻപ്പുറം ഞാൻ വേറെ കണ്ടിട്ടില്ലാ. തട്ടിൻപ്പുറത്ത്‌ ഒരു മുറിയും ഉണ്ട്‌, അത്‌ പോലെ പഴയ ഒരു ആട്ടുകട്ടിലും , പുരാവസ്തുക്കളും, മനയിൽ ഉണ്ടായിരുന്ന ആനയുടെ നെറ്റിപ്പട്ടവുമെല്ലാം തട്ടിൻപ്പുറത്തിനു മാറ്റുകൂട്ടുന്നു. പത്തായപ്പുര ഒരു ഹോംസ്റ്റേ ആണു . മരാട്ട്‌ മനയിലെ അംഗമായ ശ്രീ പ്രവീൺ മരാട്ട്‌ അദ്ദേഹത്തിന്റെ ഐഡിയ ആണു ഹോ സ്റ്റേയും , പത്തായപ്പുരയുടെ ഭംഗിയ്ക്ക്‌  മിഴിവേകിയതും. ധാരാളം പുരാവസ്തുക്കളും മറ്റും അടങ്ങിയ ഒരു സൗധമാണു മരാട്ട്‌ മന പത്തായപ്പുര. മരാട്ട്‌ മന സ്ഥിതി ചെയ്യുന്നത്‌ തന്നെ മനോഹരമായ പ്രകൃതിയുടെ കൂടാരത്തിലാണു. ചുറ്റും മരങ്ങളും, തൊടിയും , നാഗലിംഗ മരവും, പക്ഷികളും,ഒക്കെ നിറഞ്ഞു നിൽക്കുന്ന അന്തരീക്ഷം മനയെ ഒരു കാവ്‌ സങ്കൽപ്പത്തിലേക്ക്‌ എത്തിക്കുന്നു. വളരെ ശാന്തയുള്ള അന്തരീക്ഷമാണിവിടെ . അത്‌ പോലെ ശുദ്ധവും. അവിടുത്തെ കാറ്റിനു പോലും നാഗലിംഗ പൂവിന്റെ മണമാണു . ഹാ ഇത്രയും വളരെ മനോഹരമായും, കൃത്യമായും, ആചരാനുഷ്ഠാനങ്ങൾ പാലിച്ചു പരിപാലിച്ച്‌ വരുന്ന ഒരു മന കേരളത്തിൽ ഉണ്ടാകില്ല. അതും 16 കെട്ട്‌. കേരളത്തിനു ഒരു അഭിമാനം തന്നെയാണു മരാട്ട്‌ മന. 

മരാട്ട്‌ മഹാഗണപതി മാഹാത്മ്യം- മരാട്ട്‌ മനയിലെ മച്ചിൽ കുടികൊള്ളുന്ന തേവാര മൂർത്തിയാണു മഹാഗണപതി. പത്തുകൈകളോട്‌ കൂടി, പത്നിസമേതനായാണു മഹാഗണപതി കുടികൊള്ളുന്നത്‌. മനയുടെ ചരിത്രത്തിന്റെ അത്ര തന്നെ പഴക്കം കാണും മഹാഗണപതിക്കും . മരാട്ടെ മഹാഗണപതിയുടെ ശക്തി കാണിക്കുന്ന ഒരു ഐതിഹ്യം പറയാം. നൂറ്റാണ്ടുകൾക്ക്‌ മുന്നെ ഉള്ള , മരാട്ടെ മനയിലെ കാരണവർ മഹാഗണപതി ഉപാസകൻ ആയിരുന്നു. മഹാഗണപതിയുടെ വിഗ്രഹം അദ്ദേഹം എവിടെ സഞ്ചരിക്കുമ്പോഴും കൊണ്ട്‌ പോകുമായിരുന്നു. പൂജയും നടത്തുമായിരുന്നു. ഒരിക്കൽ അദ്ദേഹം സഞ്ചരിച്ചു സാമൂതിരിയുടെ നാടായ കോഴിക്കോട്‌ എത്തി. ആ സമയത്ത്‌ കച്ചവടക്കാരായ അറബികളുടെ കപ്പൽ നങ്കൂരം മണ്ണിൽ പൂന്തിപ്പോയി , കപ്പൽ കരയ്ക്കടുപ്പിക്കാൻ ആവാതെ, ആ വിഷമം അറബികൾ സാമൂതിരിയെ ബോധിപ്പിച്ച്‌ , അതിനൊരു പരിഹാരം കൊടുക്കാനാകാതെ സാമൂതിരി വിഷണ്ണനായി ഇരിക്കണ സമയാണു.  ആ സമയത്താണു സാമൂതിരി മരാട്ട്‌ കാരണവർ ഇവിടെ ഉണ്ടെന്നും , അദ്ദേഹത്തിന്റെ ഉപാസനമൂർത്തിയായ മഹാഗണപതിയുടെ ശക്തിയെക്കുറിച്ച്‌ കേട്ടതും. ഉടനെ സാമൂതിരി അദ്ദേഹത്തിനടുത്തേക്ക്‌ പോയി കാര്യം പറയുകയും കപ്പലുകൾ കരയ്ക്കടുപ്പിക്കാനായി ഗണപതി ഭഗവാനോട്‌ പ്രാർത്ഥിച്ചു പൂജ ചെയ്യാനായി ആവശ്യപ്പെടുകയും ചെയ്തു. അതിൻപ്രകാരം കാരണവർ പൂജ ചെയ്തു. ഭഗവാന്റെ ശക്തി കൊണ്ട്‌ തന്നെ , നങ്കൂരം മണ്ണിൽ നിന്നിളകി വന്നു, കപ്പൽ അറബികൾക്ക്‌ കരയ്ക്കടുപ്പിക്കാൻ കഴിച്ചു . ഇതിൽ പ്രീതിപ്പൂണ്ട സാമൂതിരി അനവധി പാരിതോഷികങ്ങൾ മരാട്ടെ കാരണവർക്ക്‌ നൽകി. ഒടുവിൽ ആവശ്യവും വച്ചു സാമൂതിരി. കാരണവരുടെ കയ്യിലെ ഗണപതിയെ അദ്ദേഹത്തിനു വേണം എന്നു. വിശാലമനസ്ക്കനായ കാരണവർ ആ വിഗ്രഹം സാമൂതിരിക്കു നൽകി. ആ വിഗ്രഹമാണു കോഴിക്കോട്‌ തളി ക്ഷേത്രത്തിൽ ഉള്ള തേവാരത്തിൽ ഗണപതി. അങ്ങനെ കാരണവർ തിരിച്ചു വീട്ടിൽ എത്തി മച്ചിൽ ചെറിയ ഗണപതി വിഗ്രഹം വച്ച്‌, ഭഗവാന്റെ ചൈതന്യത്തെ ആവാഹിക്കാൻ നോക്കി. നടക്കിണില്ല്യാ .പ്രശ്നം വച്ചു നോക്കിയപ്പോഴാണു മനസ്സിലായെ ഈ ചെറിയ വിഗ്രഹത്തിനു മഹാഗണപതിയുടെ ചൈതന്യത്തെ ഉൾക്കൊള്ളാനാവില്ലാ എന്നും, വിധി അനുസരിച്ചു അതിലും വല്ലിയ വിഗ്രഹം ( ഇപ്പോൾ കാണുന്നത്‌) വച്ചു ചൈതന്യം ആവാഹിച്ചു പൂജ നടത്തി വന്നു അദ്ദേഹം . ദിവസേന രണ്ട്‌ നേരം പൂജയുണ്ട്‌ മഹാഗണപതിക്ക്‌. മഹാഗണപതിക്ക്‌ അപ്പവും ഒറ്റയും മുട്ടറുക്കലും പ്രാധാന്യം. അമ്പതോളം വർഷമായി മരാട്ടെ മഹാഗണപതിക്ക്‌ പൂജ ചെയ്യുന്നതു ചേലപ്പറമ്പ്‌ ഇല്ലത്തെ പരമേശ്വരൻ നമ്പൂതിരിപ്പാടാണു . അദ്ദേഹത്തിന്റെ മകൻ ഗിരീഷും കൂട്ടായുണ്ട്‌. മരാട്ട്‌ ഗണപതിയുടെ അപ്പം കേമാണു . അപ്പം ഉണ്ടാക്കാൻ മരാട്ട്‌ മനയ്ക്കലെ നെല്ല് കുത്തി ഉണങ്ങലരിയാക്കി പൊടിച്ചു,( 25 ഏക്കർ നെൽകൃഷി ഇപ്പോഴുമുണ്ട്‌. അത്‌ കൊണ്ട്‌ അപ്പത്തിനുള്ള അരി മരാട്ട്‌ നിന്നു തന്നെയാണു , നെയ്യും ശർക്കരയും മാത്രേ പുറത്തു നിന്നുള്ളൂ,നെല്ല് കുത്താനും പൊടിക്കാനും, മറ്റുമായുള്ള എല്ലാ സൗകര്യവും മനയ്ക്കലുണ്ട്‌,)വിറകടുപ്പിൽ വച്ചു ഉണ്ടാക്കുന്നു. മഹാഗണപതിയാണു തറവാടിന്റെ ഐശ്വര്യത്തിനും അഭിവൃദ്ധിയ്ക്കും കാരണമെന്ന് മനയിലുള്ളവർ അടിവരയിട്ട്‌ പറയുന്നു. മരാട്ട്‌ മനക്കാരുടെ പരദേവത തന്നെയാണു മഹാഗണപതി.

തെക്കിനിയിലെ പാട്ടുതറയിൽ
എല്ലാ വർഷം ഇടവമാസത്തിൽ മൂന്നു ദിവസം കളം പാട്ടുണ്ടാകാറുണ്ട്‌ . ആദ്യത്തെ ദിവസത്തെ കളം പാട്ട്‌ കരിക്കാട്‌ അയ്യപ്പനും. രണ്ടാമതെ കളം പാട്ട്‌ തിരുവളയനാട്ട്‌ ഭഗവതിക്കും, മൂന്നാമത്തെ കളം പാട്ട്‌ തിരുമാന്ധാംകുന്നിലമ്മയ്ക്കുമാണു . തിരുമാന്ധാകുന്നിലമ്മയ്ക്ക്‌ എല്ലാ മാസവും മഹഗണപതിയ്ക്കരികിൽ കളം വരച്ചു പൂജയുണ്ട്‌. അത്‌ പോലെ മച്ചിൽ മറ്റുപദേവന്മാരേ സങ്കൽപ്പിച്ച്‌ സാളഗ്രാമപൂജയുമുണ്ട്‌. മനത്തൊടിയിൽ ഒരു ശിവക്ഷേത്രമുണ്ട്‌. അവിടെയും എന്നു വിളക്ക്‌ തെളിയിക്കലുണ്ട്‌. അത്‌ പോലെ നടുമുറ്റത്തുള്ള ഒരു ചിത്രക്കൂടക്കല്ലിൽ ഉള്ള സർപ്പങ്ങൾക്കും വിളക്ക്‌ തെളിയിക്കലുണ്ട്‌ എന്നും . മരാട്ട്‌ മനയ്ക്കലിൽ നിന്നു കുറച്ചകലെയായി  നാഗകന്യക പ്രതിഷ്ഠയുള്ള സർപ്പക്കാവ്‌ ഉണ്ട്‌ ഇവർക്ക്‌. നാഗകന്യക പ്രതിഷ്ഠ അധികവും എവിടെയും ഉണ്ടാവാറില്ലാ. പ്രാധാന്യം നാഗകന്യകയ്ക്കാണു കൂടെ നാഗരാജാവും , മറ്റുമുണ്ട്‌. രണ്ടരേക്കർ ഉള്ള കാവാണിത്‌. കാവ്‌ എന്നാൽ എന്ത്‌ എല്ലാർക്കുമറിയുമല്ലോ. വൃക്ഷലതാദികളും, പക്ഷിമൃഗാദി, സർപ്പങ്ങളും ഒക്കെയുള്ള പരിശുദ്ധി നിറഞ്ഞ ആവാസ വ്യവസ്ഥ. കാവുകൾ ഇന്നു അന്യം നിന്ന് പോകുന്ന കാലഘട്ടത്തിൽ മരാട്ട്‌ മനയിലെ കാവ്‌ ഒരദ്ഭുതമാണു കാരണം രണ്ടേക്കറിൽ ഒരു കാവ്‌ എന്നൊക്കെ പറഞ്ഞാൽ തീർച്ചയായും കാവിനെ പരിപാലിക്കുന്നവരെ അഭിനന്ദിക്കേണ്ട ഒന്നാണു . എല്ലാം മാസം ആയില്ല്യത്തിനും ഇവിടെ പൂജയുണ്ട്‌. വൃശ്ചികത്തിലെ ആയില്ല്യ പൂജയ്ക്ക്‌ മാത്രം പുറത്തുള്ളവർക്ക്‌ പ്രവേശനം.  അതു പോലെ പുതുക്കൊള്ളി ശിവക്ഷേത്രം മരാട്ട്‌ മനയുടെതായി ഉണ്ട്‌. രണ്ട്‌ ശിവപ്രതിഷ്ഠയുണ്ട്‌ ഈ ക്ഷേത്രത്തിൽ . ഒന്നു കിഴക്കോട്ടഭിമുഖമായും, പടിഞ്ഞാറോട്ടഭിമുഖമായും ഇരിക്കുന്നു.ഒരു ശിവൻ സ്വയംഭൂ ആണു . ജലത്തിൽ മുങ്ങിയിരിക്കുന്നതാണീ പ്രതിഷ്ഠ. വെള്ളം കുറയുന്ന സമയത്ത്‌ മാത്രെ ആ പ്രതിഷ്ഠയെ ദർശ്ശിക്കുവാൻ സാധിക്കൂ.ശക്തിയുള്ള പ്രതിഷ്ഠയാണു . രണ്ട്‌ നേരം പൂജയുമുണ്ട്‌ ക്ഷേത്രത്തിൽ. അത്‌ പോലെ ഇരവിമംഗലം വിഷ്ണു ക്ഷേത്രം , കൊടശ്ശേരി വിഷ്ണു ക്ഷേത്രം എന്നീ ക്ഷേത്രങ്ങളുടെ ഊരാളന്മാർ കൂടിയാണു മരാട്ട്‌ മനക്കാർ.എല്ലാം ആചാരങ്ങൾ പാലിച്ചു കൊണ്ട്‌ നടക്കുന്നുണ്ട്‌ മരാട്ട്‌ മനയിലെ അംഗങ്ങൾ. 

ഭാവികണ്ടറിഞ്ഞു പ്രവർത്തിക്കാൻ കഴിവുള്ളവരും , ദീർഘവീക്ഷണമുള്ളവരും ,വിദഗ്ദ്ധവിദ്യാഭ്യാസം നേടിയവരും അനവധിയുണ്ട്‌ മരാട്ട്‌ മനയിൽ. ഏകദേശം അമ്പത്‌ വർഷത്തോളമായി ഇവിടെ ബയോഗ്യാസ്‌‌ പ്ലാന്റ്‌ ഉണ്ട്‌ എന്നു പറയുമ്പോൾ ആലോചിച്ചു നോക്കൂ അവരുടെ പുരോഗമന ചിന്ത. ആചാരനുഷ്ഠാനങ്ങൾ പാലിക്കുന്നതിൽ ഒരു വിട്ടുവീഴ്ച്ചയ്ക്കും തയ്യാറുമല്ലാ ഇവർ. ഇന്നും പഴയ ആചാരാനുഷ്ഠനങ്ങൾ പാലിച്ചു വരുന്ന വിരലിലെണ്ണാവുന്ന പരമ്പരയിൽ മുൻപന്തിയിലാണിവർ . ഒരു സംശയുവിമില്ലാ അതിൽ. സർഗ്ഗം , 1921 എന്നീ സിനിമകൾ ഷൂട്ട്‌ ചെയ്തത്‌ ഈ മനയിലാണു . സാമൂഹിക നവോത്ഥാന നേതാക്കളുമായി വളരെ അടുത്ത ബന്ധം കാത്തു സൂക്ഷിച്ചിരുന്നു മരാട്ട്‌ മനക്കാർ.ഇന്നു അഞ്ചു താവഴികളിലായി അറുപതോളം അംഗങ്ങളുണ്ട്‌ ഈ മരാട്ട്‌ മന പരമ്പരയിൽ.ഓരോ വർഷം ഓരോ താവഴിയ്ക്കാണു തറവാട്ടിൽ താമസിക്കാൻ അവകാശം . അതു ലോകത്തിന്റെ ഏത്‌ മൂലയിൽ താമസിക്കുന്നവരാണെലും ആ ഊഴമാകുമ്പോൾ മനയിൽ എത്തും.വിളിച്ചാൽ വിളിപ്പുറത്തുള്ള മഹാഗണപതി കൂട്ടിനുള്ള മരാട്ട്‌ മനക്കാരുടെ ആഢ്യത്വവും , പ്രൗഢിയും എന്നും നിലനിൽക്കും അതിൽ യാതൊരു സംശയവുമില്ലാ. ഒന്നുറപ്പാണു ഇങ്ങനെ ഒരു ചരിത്രമുള്ള ബ്രാഹ്മണ പരമ്പര ഇന്നും ആചാരാനുഷ്ഠാനങ്ങൾ പാലിച്ചു കൊണ്ട്‌ നടക്കുന്നവരായി കേരളത്തിലുണ്ടൊ എന്ന് എനിക്കറിയില്ലാ. മരാട്ട്‌ മനക്കാർക്ക്‌ ന്റെ കൂപ്പു കൈ . മഹാഗണപതിയെ തൊഴാൻ കഴിഞ്ഞതും, മരാട്ട്‌ മനയുടെ ചരിത്രമറിയാൻ കഴിഞ്ഞതും മഹാ ഭാഗ്യായി ഞാൻ കരുതണു. 

ഇപ്പോൾ മനയിൽ താമസിക്കുന്ന കുട്ടൻ അദ്ദേഹം( അജിത്‌ കൃഷ്ണൻ മരാട്ട്‌- അധ്യാപകൻ -A.U.P school chembrassery)ആണു ഞങ്ങളെ മനയൊക്കെ കാണിച്ചു തന്നതും, കുറെ കാര്യങ്ങൾ പറഞ്ഞു തന്നതും, ഗണപതിയുടെ പ്രസാദം അപ്പം തന്നതുമെല്ലാം . അദ്ദേഹത്തിനു ഒരായിരം നന്ദി. അത്‌ പോലെ വിലപ്പെട്ട വിവരങ്ങൾ പറഞ്ഞു തന്ന പ്രവീൺ മരാട്ട്‌ അദ്ദേഹത്തിനോടും ഞാൻ ന്റെ നന്ദി രേഖപ്പെടുത്തുന്നു. മരാട്ട്‌ മന കാണാൻ അവസരം ഒരുക്കി തന്ന വസന്തോപ്പോളോട്‌ ന്റെ ഹൃദയം നിറഞ്ഞ നന്ദി 

വള്ളുവനാടൻ(സായിനാഥ്‌ മേനോൻ)

NB: മരാട്ട്‌ മന ഒരു പുണ്ണ്യക്ഷേത്രം പോലെ ശുദ്ധിയോടെയും പവിത്രതയോടുമാണു കുടുംബാംഗങ്ങൾ കാത്തുസൂക്ഷിക്കുന്നത്‌ . ഈ പോസ്റ്റ്‌ നമ്മുടെ നാടിനു ഇത്രയും പുണ്ണ്യമായ സംസ്കാരത്തിൻ പാരമ്പര്യമുണ്ട്‌ എന്ന് നിങ്ങൾക്ക്‌ കാണിച്ചു തരുവാൻ വേണ്ടി മാത്രമാണു

ശിവ ദശാവതാരങ്ങൾ

💥🌀ശിവ ദശാവതാരങ്ങൾ🌀💥 (സമ്പാദകൻ രാജേഷ് കൂളത്തകായൽ)

💥വിശ്വപാലകനായ ഭഗവാന്‍ മഹാവിഷ്ണു ദശാവതാരങ്ങള്‍ കൈക്കൊണ്ടതുപോലെ ലോകക്ഷേമാര്‍തഥം വിശ്വനാഥനായ ഭഗവാന്‍ പരമശിവനും ശിവശക്തിയും പത്തു അവതാരങ്ങള്‍ കൈക്കൊണ്ടിട്ടുണ്ട്...!!!
സജ്ജനങ്ങള്‍ക്ക്‌ മോക്ഷവും, ഭോഗവും പ്രദാനം ചെയ്യുന്നതിന് ഭഗവാന്‍ കൈക്കൊണ്ട അവതാരങ്ങള്‍...

1. മഹാകാലന്‍ :-

ഈ അവതാരത്തിന്റെ ശക്തി രൂപമായി മഹാകാളിയെ വിശ്വസിക്കുന്നു

2. താരൻ :-

താരമെന്ന പേരില്‍ അറിയപ്പെടുന്നു. താരാദേവിയാണ് ഈ അവതാരത്തിന്റെ ശക്തിചൈതന്യം.

3. ബാലഭുവനേശൻ :- 

ബാലഭാവത്തിലുള്ള ബാലഭുവനേശനെന്നു അറിയപ്പെടുന്നു. ബാലഭുവനേശിയാണ് ശക്തിസ്വരൂപം.

4. ഷോഡശശ്രീവിദ്യൻ:-

ഷോഡശശ്രീവിദ്യനെന്ന അടുത്ത അവതാരത്തില്‍ "ശിവ"യാണ് ശക്തിചൈതന്യമായി ആരാധിക്കുന്നത്.

5. ഭൈരവൻ :-

ഭൈരവനെന്ന പേരില്‍ പ്രസിദ്ധമാണ്. ഈ അവതാരത്തില്‍ ശക്തി ചൈതന്യം ഭൈരവിയായി അറിയപ്പെടുന്നു.

6. ചിന്നമസ്തകൻ:-

ചിന്നമസ്തകമെന്നു അറിയപ്പെടുന്നു. ചിന്നമസ്തയാണ് ഈ അവതാരത്തിന്റെ ശക്തിചൈതന്യം.

7. ധുമുഖൻ :-

ധുമുഖനെന്നു അറിയപ്പെടുന്നു. ശിവശക്തിചൈതന്യം ധൂമാവതി എന്നും അറിയപ്പെടുന്നു.

8. ബഗലാമുഖൻ :- 

ബഗലാമുഖനാണ് ശക്തിചൈതന്യം ബഗലാമുഖിയെന്നു അറിയപ്പെടുന്നു.

9. മാതംഗൻ :- 

മാതംഗനെന്നു അറിയപ്പെടുന്നു. മാതംഗി ആണ് ശക്തിസ്വരൂപം.

10. കമലെൻ:-

കമലെന്നും ശക്തിസ്വരൂപം കമലയെന്നും അറിയപ്പെടുന്നു.

ശിവഭാഗവാന്റെയും ശിവശക്തിയുടെയും അവതാരങ്ങളെല്ലാം തന്നെ സജ്ജനങ്ങളായ ഭക്തര്‍ക്ക്‌ സുഖവും, മോക്ഷവും,മുക്തിയും പ്രദാനം ചെയ്യുന്നുവെന്നു ശിവപുരാണത്തില്‍ പ്രസ്താവിച്ചിരിക്കുന്നു.                  🙏🌹🌺🌸💐🌹🙏

Friday, April 24, 2020

നന്തി

♦️🔻♦️🔻ശിവ ഭഗവാന്റെ വാഹനമാണ് നന്തി...!!🙏🔱🙏
ശ്രി കോവിലിനു മുന്നിലായിട്ടുള്ള നന്തിയുടെ പ്രതിഷ്ഠ ശിവക്ഷേത്രങ്ങളിലെല്ലാം കാണാം... സമ്പത്ത് ,ഐശ്വര്യം, സമൃദ്ധിയെന്നിവയുടെ പ്രതീകമാണ് നന്തി....!!നന്തി ,നന്ദികേശൻ, നന്ദികേശ്വരൻ ,നന്ദി പാർശ്വരൻ എന്നിങ്ങനെയും പേരുകളിൽ നന്ദിയെ വിശേഷിപ്പിക്കാറുണ്ട്.ശിവഭഗവാന്റെ ദക്ഷിണ ഭാഗത്തുനിന്ന് ജന്മമെടുത്ത കാളയാണ് നന്ദി. കശ്യപമഹർഷിക്ക് കാമധേനുവിൽ ഉണ്ടായ പുത്രനാണ് നന്തിയെന്ന് വായു പുരാണത്തിൽ പറയുന്നു. ശിലാദമഹർഷിക്ക് ശിവഭഗവാന്റെ അനുഗൃഹത്താൽ ഉണ്ടായ പുത്രനാണ് നന്തിയെന്നും പറയുന്നു. നന്ദി + തീ- നന്തി.സദാശിലയായി കുടികൊള്ളുന്നത് കൊണ്ട് നിലയായി ഇരിക്കൽ എന്നും നന്തിയെ വിശേഷിപ്പിക്കുന്നു. ശിവക്ഷേത്ര ദർശനത്തിന് എത്തുന്ന ഭക്തർ ശിവഭൂതഗണങ്ങളിൽ ഏറ്റവും പ്രധാനിയായ നന്തിയെ കണ്ട് തൊഴുത ശേഷം മാത്രമെ ഭഗവത് ദർശനം നടത്താവു. മനസ്സിൽ എന്തു സങ്കടമുണ്ടെങ്കിലും അത് നന്ദിയുടെ കാതിൽ ചൊല്ലാവുന്നതാണ്. നന്തിയുടെ വായ് പാതി അടച്ച് ചെവിയിൽ മറുകരം ചേർത്ത് വച്ച് കാറ്റിനു പോലും കേൾക്കാതെ രഹസ്യമായി ഓതുന്ന സങ്കടം ഭഗവാന്റെ സമക്ഷം വളരെ വേഗത്തിൽ എത്തും. ഭഗവാന് ഏറ്റവും പ്രിയപ്പെട്ട ഒന്നാണ് നന്തിയെന്നതുകൊണ്ട് നന്തിയോട് പറയുന്ന ഏതൊരു കാര്യവും ഭഗവാന് പ്രിയപ്പെട്ടതാണ്.മാർക്കണ്ഡേയ മഹർഷിക്ക് സ്കന്ദപുരാണം ഉപദേശിച്ചു കൊടുത്ത ജ്ഞാനിയായും ഒരു കുരങ്ങനാൽ രാവണരാജ്യമായ ലങ്ക കത്തി നശിക്കുമെന്നും ഒരു മനുഷ്യൻ രാവണനെ കൊല്ലുമെന്നും രാവണനെ ശപിച്ചത് നന്ദിയാണ്. മരുത്പുത്രിയായ സുയശയാണ് നന്തിയുടെ പത്നി .ഒരിക്കൽ പാർവ്വതി ദേവിക്ക് ഓർമ്മശക്തി നഷ്ടപ്പെട്ടു.ശിവഭഗവാനും പാർവ്വതി ദേവിയും ഓർമ്മശക്തി തിരിച്ചു കിട്ടാനായി തപസു ചെയ്തു. നന്തിയും ധ്യാനത്തിൽ ഭഗവാനൊപ്പം ചേർന്നു. ധ്യാനത്തിലിരുന്ന പാർവ്വതി ദേവിയെ ജലന്ധരൻ എന്ന രാക്ഷസൻ തട്ടികൊണ്ടു പോയി. ധ്യാനത്തിലിരുന്ന ഭഗവാൻ ദേവിയെ തട്ടികൊണ്ടു പോയത് അറിഞ്ഞില്ല. ഇതറിഞ്ഞ ദേവന്മാർ ഗണപതിയെ അറിയിച്ചു ഭഗവാനെ ഉണർത്തിക്കാൻ നോക്കി. എന്നാൽ ഗണപതി ഭഗവാന് അതിന് സാധിച്ചില്ല. ഗണപതി ഭഗവാൻ നന്തിയുടെ കാതിൽരഹസ്യമായി കാര്യങ്ങൾ പറഞ്ഞു. ഉടനത് ശിവ സമക്ഷം എത്തി ഭഗവാൻ ഉണർന്നു.പാർവ്വതി ദേവിയെ ജലന്ധര നിൽ നിന്നും രക്ഷപ്പെടുത്തി.നന്തിയുടെ കാതിൽ സങ്കടം ഉണർത്തിക്കുന്നതിന്റെ പിന്നിലെ ഐതിഹ്യമിതാണ്. നന്തിയ്ക്ക് വലിയ പ്രധാന്യമുള്ള നിരവധി ക്ഷേത്രങ്ങൾ രാജ്യത്ത് പല സ്ഥലങ്ങളിലും കാണാം. മൈസൂരിലെ ചാമുണ്ഡി തമിഴ്നാട്ടിലെ രാമേശ്വരം ബൃഹ്ദീശ്വര ക്ഷേത്രം ആന്ധ്രപ്രദേശിലെ ലേപാക്ഷി ക്ഷേത്രം ഒക്കെ പ്രശസ്തമാണ്. കേരളത്തിൽ ഏറ്റവും പ്രശസ്തമായ നന്തി തൃശൂർ വടക്കുംനാഥ ക്ഷേത്രത്തിലാണ്. നന്തിയുടെ പ്രതിഷ്ഠയില്ലാത്ത രാജ്യത്തെ ഏക ക്ഷേത്രം മഹാരാഷ്ട്രയിലെ നാസിക്കിലുള്ള കപാലേശ്വര ക്ഷേത്രമാണ്. ബ്രഹ്മാവും ശിവനും തമ്മിൽ വലിയ വഴക്കുണ്ടാകുകയും വഴക്കു മൂത്ത് ശിവൻ ബ്രാഹ്മാവിന്റെ അഞ്ച് തല കളിൽ ഒന്ന് അറുത്തുമാറ്റുകയും ചെയ്തു.ഈ പാപത്തിൽ നിന്നും മുക്തി നേടാൻ ശിവഭഗവാൻ നാടായ നാടെല്ലാം അലഞ്ഞു നടന്നു. കപാലേശ്വര ക്ഷേത്രത്തിനു സമീപം ഗോദാവരി നദിയിലെ രാമകുണ്ഡത്തിൽ എത്തിയ ഭഗവാൻ ഒരു പശുകിടാവിന്റെ വാക്കുകൾ കേട്ട് ഇവിടെ മുങ്ങി കുളിച്ചാൽ മോക്ഷം കിട്ടുമെന്നും അപ്രകാരം ഭഗവാൻ ചെയ്യുകയും പാപമുക്തി നേടുകയും ചെയ്തു. തന്റെ ഗുരുസ്ഥാനിയനായി ആ പശുവിനെ കാണുകയും എന്റെ മുന്നിൽ ഇരിക്കേണ്ട അങ്ങ് എന്റെ ഗുരുവാണെന്ന് കല്ലിപ്പിക്കുകയും ചെയ്തത്രേ. അതാണ് ഇവിടെ നന്തിയുടെ പ്രതിഷ്ഠ ഇല്ലാതെ പോയതിന്റെ കാരണം. ക്ഷേത്രങ്ങളിലെ നന്തി പ്രതിഷ്ഠ പ്രാധാനമായും ഇന്ദ്ര നന്ദി ബ്രഹ്മ നന്ദി ആത്മ നന്ദി ധർമ്മ നന്ദി എന്നിങ്ങനെ അറിയപ്പെടുന്നു.ശ്രി കോവിൽ നോക്കിയാണ് ഇന്ദ്ര നന്ദിയുടെ പ്രതിഷ്ഠ.ഭോഗ നന്ദിയാണിത്. വേദനന്ദിയെന്ന പേരിൽ അറിയപ്പെടുന്ന നന്ദിയാണ് ബ്രഹ്മ നന്ദി. ചുണ്ണാമ്പു കൊണ്ടാണ് ബ്രഹ്മ നന്ദിയെ ഉണ്ടാക്കുന്നത്.രാമേശ്വരത്ത് ബ്രഹ്മ നന്ദിയുടെ പ്രതിഷ്ഠയുണ്ട്. കൊടിമരച്ചുവട്ടിൽ കാണുന്ന നന്ദിയാണ് ആത്മ നന്ദി.ഇതിനെ തൊട്ടു തൊഴുതു വേണം ക്ഷേത്രത്തിൽ പ്രവേശിക്കാൻ .ക്ഷേത്ര മണ്ഡപത്തിൽ കാണുന്ന നന്തിയാണ് ധർമ്മ നന്തി. ധർമ്മപരിപാലനത്തിനായി ഭഗവാനൊപ്പം നിലകൊള്ളുന്നു.ഗോപുരവാതിക്കൽ കാണുന്ന നന്തിയാണ് അധികാര നന്തി. വടക്കോട്ട് നോക്കിയാണ് ഇതിന്റെ കിടപ്പ്.നന്തിയെന്ന പേരിൽ കോഴിക്കോട് ഒരു സ്ഥലമുണ്ട്.നന്തികേശ്വരൻ ഇതിലൂടെ കടന്നുപോയതായി വിശ്വസിക്കുന്നു. 🙏🙏🙏

ഓം ഗതയേ നമഃ

ഓം ഗതയേ നമഃ

ഒരുവന്‍ അധ്വാനിച്ച് നേടിയതും, മോഷ്ടിച്ചതും, ദാനം കിട്ടിയതും , തട്ടിപ്പറിച്ചതും ആയ എല്ലാം ഉപേക്ഷിച്ച്, സ്വന്തമെന്നു കരുതിയ ശരീരം പോലും ഉപേക്ഷിക്കുന്ന സ്ഥലമാണ് ശ്മശാനം. ആ ശ്മശാനത്തിലാണ് ലോകത്തിനു മുഴുവന്‍ സന്തോഷം നല്കുന്ന ഞാന്‍ വസിക്കുന്നത്. ഭൗതിക വസ്തുക്കളിളല്ല സുഖം കുടികൊള്ളുന്നത്. മനുഷ്യ ശരീരത്തില്‍ ഒരു ദിവസം ഒരുപാട് കോശങ്ങൾ നശിച്ചു പോകുന്നുണ്ട് . വീണ്ടും കോശങ്ങൾ ഉണ്ടാവുകയും ചെയ്യുന്നുണ്ട് ആയതിനാല്‍ ചുടല എന്നത് നമ്മുടെ ശരീരമായും കാണാം . ചുരുക്കി പറഞ്ഞാല്‍ ഞാൻ നിങ്ങളുടെ ശരീരത്തില്‍ തന്നെ കുടി കൊള്ളുന്നു.

ഞാന്‍ മംഗള മൂര്‍ത്തി ആണ്. ശിവം എന്ന വാക്കിനര്‍ത്ഥം മംഗളം എന്നാണ്.
ലോകത്തിനു മുഴുവന്‍ മംഗളം നല്കുന്ന ഞാന്‍ താമസിക്കുന്നത് ശ്മശാനത്തിലാണ്.ഓം ന:നശിവായ...

ശരഭ അവതാരം

🌺🌼🌺🌼🕉️🔱🙏ശത്രുസംഹാര മൂർത്തിയായ മഹാദേവന്റെ ശരഭ അവതാരം....!!

 ലോക ക്ഷേമത്തിന് വേണ്ടി ശ്രീ മഹാദേവൻ സ്വീകരിച്ചിട്ടുള്ള  അവതാര രൂപങ്ങൾ അനവധിയാണ്.പ്രധാനപ്പെട്ട 64 ൽ അധികം ഭാവങ്ങൾ  (അഷ്ടാഷ്ടമൂർത്തങ്ങൾ ) പ്രസിദ്ധമാണ്. അതിലൊന്നാണ് മഹാ ശരഭേശ്വരൻ എന്ന  അവതാരം..

ശരഭപൂജയെക്കുറിച്ചും ശരഭേശ്വരന്റെ മഹിമകളെ കുറിച്ചും സ്കന്ദപുരാണം കാഞ്ചി പുരാണം ശരഭ ഉപനിഷത്ത് മുതലായ ഗ്രന്ഥങ്ങളിൽ വർണ്ണിച്ചിട്ടുണ്ട്.

 ❇️ മഹാ ശരഭമൂർത്തി ❇️

പരമസാത്വീകനും ലോക രക്ഷകനുമായ ശ്രീമന്നാരായണൻ നരസിംഹാവതാരപ്പെടുത്ത
കഥ നമുക്കെല്ലാം സുപരിചിതമാണല്ലോ അവതാര ലക്ഷ്യം പൂർത്തികരിക്കുന്നതിന് ഹിരണ്യകശ്യപുവിനെ വധിച്ച് രക്തം കുടിച്ചതിനാൽ നരസിംഹത്തിൽ രജോഗുണം അധികരിച്ച് അതി ഭയങ്കരനായി മാറി.

ഉഗ്രനേത്രങ്ങളും വജ്രം പോലെ കുർത്ത നഖങ്ങളും ഖട്ഗം പോലെ നീണ്ടു കിടക്കുന്ന ജിഹ്വയും ദംഷ്ട്രങ്ങളും ഉള്ള ഘോരരൂപം കോപമടങ്ങാതെ ഗർജ്ജനം പുറപ്പെടുവിക്കുകയാണ്.ഈ കോപം കണ്ട് ലോകം തന്നെ അവസാനിച്ചു പോകുമെന്ന് കണ്ട് ബ്രഹ്മദേവനും, മഹാലക്ഷ്മിയും ,മറ്റു ദേവന്മാരും ഭയന്ന് മഹേശ്വരനെ അഭയം പ്രാപിച്ചു.

കരുണാമയനായ ശിവൻ വീരഭദ്രനെ അയച്ചു. എന്നാൽ നരസിംഹ മുർത്തിയെ കണ്ട് വീരഭദ്രൻ വല്ലാതെ ഭയന്നു.സ്വയരക്ഷാർത്ഥം വീരഭദ്രൻ  മഹേശ്വരനെ തന്നെ സ്മരിച്ചു.  കാര്യങ്ങൾ പന്തിയല്ലെന്ന് കണ്ട് മഹാദേവൻ സൂര്യകോടി തേജസ്സോടെ ഒരു ജ്യോതിസ്വരൂപമായി വിരഭദ്ര ശരീരത്തിൽ ലയിച്ചു.

തുടർന്ന് മഹേശ്വരൻ പക്ഷിയും മനുഷ്യനും, മൃഗവും ചേർന്നുള്ള ഒരു മഹാ ഭയങ്കര രൂപമായി മാറി.
ആ ഭയങ്കര ഭാവത്തിന്
രണ്ടു മുഖങ്ങളും
നാലു കൈകളും
എട്ടു കാലുകളും,
രണ്ട് ചിറകുകളും,
മൂർച്ചയേറിയ നഖങ്ങളും
നീണ്ട വാലും,
ഗരുഡന്റത് പോലുള്ള മൂക്കും
കാളിയുടെ പോലെയുള്ള ദംഷ്ട്രയും
സൂര്യ ചന്ദ്ര അഗ്നിനേത്രങ്ങളും,
മാൻ, മഴു, സർപ്പം 'തീ ഇവയെ ധരിച്ചു കൊണ്ടും ആകെകൂടി ഒരു വിചിത്ര രൂപമായി, ശരഭേശ്വരനായി '

ശരഭശ്വരന്റെ ചിറകുകൾ രണ്ടും ഭദ്രകാളിയും ദുർഗ്ഗയുമാണ്‌. ഭദ്രകാളി - പ്രത്യംഗിരയും, ദുർഗ്ഗ  - ശൂലിനിയുമായി തീർന്നു.ശരഭ പക്ഷിയായി പറന്നുയർന്നു.  ശരഭേശ്വരന്റെ നിഴലും ചിറകടിയുടെ കാറ്റും ഏറ്റപ്പോൾ തന്നെ നരസിംഹ മൂർത്തിയുടെ ഉഗ്രത കുറഞ്ഞു തുടങ്ങി.

പതിനെട്ട് ദിവസം പല തരം ഉപായങ്ങളാൽ നരസിംഹമൂർത്തിയുടെ അഹങ്കാരം തണുക്കുന്നതിന് വേണ്ടി ശ്രമിച്ച ശരഭേശ്വരൻ ഒടുവിൽ നരസിംഹമൂർത്തിയുടെ ഇരുകാലുകളും കൊത്തി കീറി.

അപ്പോൾ സ്വയം ഉണർവ് വന്ന് നരസിംഹം താൻ  മഹാവിഷ്ണുവെന്ന ബോധമുണ്ടായി.
ഉഗ്ര നരസിംഹം 
യോഗ നരസിംഹനായി,ശാന്തസ്വരുപനായി മാറി.ലക്ഷ്മീ നരസിംഹനായി, മഹാവിഷ്ണു 18 ശ്ലോകങ്ങൾ കൊണ്ട് മഹാശരഭേശ്വരനെ സ്തുതിച്ചു.

ശരഭേശ്വരൻ സകല ലോക  ശത്രുസംഹാരകനാണ്.
ശരഭ ശക്തികളായ പ്രത്യംഗിരയും, ശൂലിനിയും ഭൂത പ്രേത പിശാചുക്കളാലും ശത്രുക്കളാലും രോഗങ്ങൾ കൊണ്ടും ,ക്ഷുദ്ര ആഭിചാരങ്ങൾ കൊണ്ടും ഉണ്ടാകുന്ന പീഡകളെയും, മറ്റും അകറ്റി മനുഷ്യ കുലത്തിന് ശാന്തിയും സമാധാനവും പ്രദാനം ചെയ്യുന്ന അവതാര മൂർത്തികളാണ്. 

ശരഭ മൂർത്തിയുടെ ഉഗ്രപ്രഭാവത്തെ ദേവന്മാരും അസുരന്മാരും  ഭയപ്പെടുന്നു.

ശിവൻ, വിഷ്ണു, കാളി, ദുർഗ്ഗ എന്നീ നാലു ദേവതകൾ അടങ്ങിയ ശിവനാണ് ശരിക്കും പറഞ്ഞാൽ ശരഭേശ്വരൻ

തമിഴ്നാട്ടിലെ കുംഭകോണത്തിനടുത്ത് ത്രിഭുവനം എന്ന സ്ഥലത്ത് ശരഭേശ്വര പ്രതിഷ്ഠയുള്ള മഹത്തായ ഒരു ക്ഷേത്രമുണ്ട്. അതീവ ശിൽപചാതുര്യത്താൽ വളരെയധികം പേര് കേട്ടതാണ് ഈ ക്ഷേത്രം...ഓം നമ:ശിവായ:...❇️

Thursday, April 23, 2020

കാലഭൈരവൻ

🕉️🔱🕉️ശിവന്റെ ഒരു പ്രചണ്ഡമായ രൂപമാണ് കാലഭൈരവൻ....!! 

💥വിനാശകാരിയായ അല്ലെങ്കിൽ വിനാശത്തെ നിയന്ത്രിക്കുന്ന ശിവരൂപമായാണ് കാലഭൈരവൻ എന്നാണ് വിശ്വാസം.... ശരീരത്തിൽ സർപ്പങ്ങളെയും, കപാലമാലയും ആഭരണമായ് അണിഞ്ഞിരിക്കുന്നു. നായയാണ് കാലഭൈരവന്റെ വാഹനം. ശിവന്റെ ഉഗ്രരൂപങ്ങളായ എട്ട് ഭൈരവന്മാരിൽ ഒന്നാണ് കാലഭൈരവൻ.

1. കാലഭൈരവൻ
2. അസിതാംഗഭൈരവൻ
3. സംഹാരഭൈരവൻ
4. രുരുഭൈരവൻ
5. ക്രോധഭൈരവൻ
6. കപാലഭൈരവൻ
7. രുദ്രഭൈരവൻ
8. ഉൻമത്തഭൈരവൻ
എന്നിങ്ങനെ ഭൈരവന് അഷ്ട ഭാവങ്ങളുണ്ട്.

കാലത്തിന്റെ അഥവാ സമയത്തിന്റെ ഈശ്വരനായും കാലഭൈരവനെ ആരാധിക്കാറുണ്ട്. പ്രപഞ്ചത്തിന്റെ സമയത്തിന്റെ മുന്നോട്ടുള്ള പ്രയാണം നിർണ്ണയിക്കുന്നവനാണ് ഭൈരവൻ. സമയം വൃഥാ ചെലവഴിക്കുന്ന പ്രവണത അവസാനിപ്പിക്കാനും ബുദ്ധിപൂർവ്വം വിനിയോഗിച്ചു ജീവിതം വിജയപ്രദമാക്കാനും സമയനിർണ്ണയ നിയന്താവായ ഭൈരവമൂർത്തിയുടെ അനുഗ്രഹാശിസ്സുകൾക്കായ് പ്രാർത്ഥിക്കാം…

പരമ ശിവ ഭഗവാൻ ഭൈരവ അവതാരമെടുത്തതിൻറെ പിറകിലുള്ള ഐതിഹ്യം ഇങ്ങിനെ, ഒരിക്കൽ ബ്രഹ്മാവിനും, മഹാവിഷ്ണുവിനും, ശിവനും ഇടയിൽ ആരാണ് കൂടുതൽ ശക്തിമാനെന്ന കാര്യത്തിൽ ഒരു തർക്കം ഉടലെടുക്കുന്നു. പ്രശ്ന പരിഹാരത്തിനായി ശിവ ഭഗവാൻറെ നേതൃത്വത്തിൽ ഒരു സഭ ചേരുകയും, മഹാമുനിമാരും ഋഷിമാരും, സിദ്ധൻമാരും, ജ്ഞാനികളും സന്നിഹിതരുമായിരുന്നു. സഭയുടെ തീരുമാനങ്ങൾ എല്ലാവരും അനുസ്സരിക്കണമെന്ന നിബന്ധനയും മുന്നോട്ട് വച്ചു. ശിവ ഭഗവാനാണ് ഏറ്റവും ശക്തിമാനെന്നു എല്ലാവരും അങ്ങീകരിക്കുന്നു. എല്ലാവരും നിബന്ധന അങ്ങീകരിക്കുവാൻ തയ്യാറായെങ്കിലും ബ്രഹ്മാവ്‌ മാത്രം വഴങ്ങാൻ കൂട്ടാക്കിയില്ല. തർക്കങ്ങൾക്കൊടുവിൽ ബ്രഹ്മാവ്‌ ശിവനെ അപമാനിക്കുന്നു, കോപാകുലനായ ശിവ ഭഗവാൻ ബ്രഹ്മാവിൻറെ അഞ്ചു തലകളിൽ ഒരെണ്ണം വെട്ടി മാറ്റുന്നു. കലിയടങ്ങാതെ ശിവ ഭഗവാൻ ഉഗ്രമായ പ്രളയ രൂപത്തിൽ പ്രത്യക്ഷ മാവുകയും, പ്രളയത്തിൽ മൂന്നു ലോകങ്ങളും നടുങ്ങി വിറക്കാനും തുടങ്ങി. പ്രളയത്തിനിടയിൽ ഉഗ്ര രൂപമായ ഭൈരവ ഭഗവാൻറെ രൂപം കറുത്ത പട്ടിയുടെ മുതുകിലിരുന്നു വരുന്നതും പ്രത്യക്ഷമായി. പാപികളെ ശിക്ഷിക്കുവാൻ കയ്യിൽ ധണ്ടുമായി വന്ന ഭൈരവൻ ധണ്ടപാണിയെന്നും അറിയപ്പെടുന്നു. ഉഗ്ര രൂപമായ ഭൈരവനെ കണ്ടു ആരാണ് കൂടുതൽ ശക്തിമാനെന്ന സംശയം തീരുകയും, ബ്രഹ്മാവ്‌ ഭയന്ന് പോകുകയും തൻറെ തെറ്റിന് ക്ഷമ ചോദിക്കുകയും ചെയ്യുന്നു. കൂട്ടത്തിൽ ഈ അപ്രതീക്ഷിത സംഭവങ്ങളിൽ പരിഭ്രാന്തിയിലായ മറ്റു ദേവതകളും പരമശിവനോടും, ഭൈരവ ഭഗവാനോടും പ്രാർത്ഥനയോടും, അപേക്ഷയോടും കൂടി ക്ഷമ ചോദിക്കുകയും, തെറ്റ് പൊറുക്കുവാൻ ആപേക്ഷിക്കുകയും ചെയ്യുന്നു.

ശാന്ത സ്വരൂപം കൈക്കൊണ്ട ശിവ ഭഗവാൻ ബ്രഹ്മാവിൻറെ അഞ്ചാം തല യഥാ സ്ഥാനത്ത് തന്നെ പുന സ്ഥാപിക്കുകയും, ബ്രഹ്മാവിനോട് പൊറുക്കുകയും ചെയ്യുന്നു. അങ്ങിനെയുണ്ടായതാണ് ശിവ ഭഗവാൻറെ ഭൈരവ അവതാരം.

നവഗ്രഹങ്ങളെയും പന്ത്രണ്ട് രാശികളെയും അഷ്ടദിക്പാലകരെയും തന്നിലാക്കിയ മൂർത്തിഭാവമാണ് ഭൈരവന്റെത്. ഭൈരവനെ വണങ്ങിയാൽ സകല ദോഷങ്ങളിൽ നിന്നും മോചനം നേടാം. ഭൈരവ ഉപാസകാരെ ശനി ഭഗവാൻ ഒരു രിതിയിലും ഉപദ്രവിക്കാറില്ല. ഭൈരവന് 64 മൂര്ത്തി ഭാവങ്ങള് ഉണ്ട്. കാശിയിൽ കാലചക്രത്തെ നിയന്ത്രിക്കുന്ന ഭൈരവമൂർത്തി കാലഭൈവരനായി വാണരുളുന്നു.

“ഓം ദിഗംബരായ വിദ് മഹേ
ദീർഘദർശനായ ധീമഹി
തന്വോ ഭൈരവ: പ്രചോദയാത്.”

ഈ ഭൈരവഗായത്രി സദാ ജപിക്കുന്നവർക്ക് ജിവിതം എല്ലാ അർഥത്തിലും സുരക്ഷിതമായിരിക്കും . ...

Wednesday, April 22, 2020

ശിവ നാമങ്ങൾ

💙❄️💙ശിവ നാമങ്ങൾ 💙❄️💙

1. 'ശം കരോതി ഇതി ശങ്കരഃ'. 'ശം' എന്നാല്‍ മംഗളം, 'കരോതി' എന്നാല്‍ ചെയ്യുന്നു. അതായത് ശിവന്‍ മംഗളദാതാവാകുന്നു. അതിനാല്‍ ശിവനെ ശങ്കരന്‍ എന്നും വിളിക്കുന്നു. 

2. ശിവന്റെ ശൂലം ത്രിഗുണാത്മകമാണ്.  അത് ധരിക്കുന്നതു കൊണ്ട് ശിവന്ശൂലി എന്ന പേര്‍ ലഭിച്ചു .

3. ശിവഭൂതങ്ങള്‍ എപ്പോഴും സംസാരമുക്തങ്ങള്‍ ആയത് കൊണ്ട് ശിവന് ഭൂതാധിപന്‍ എന്ന പേര്‍ ലഭിച്ചു .

4. അദ്ധേഹത്തിന്റെ വിഭൂതി ലേപനം ചെയ്യുന്നത് ഐശ്വര്വത്തെ ആണ് പ്രദാനംചെയ്യുന്നത് ,അതിനാല്‍ ശിവന്‍ ഭൂതിഭൂഷണന്‍ എന്ന പേരിലും അറിയുന്നു .

5. ശിവഭഗവാന്‍റെ വാഹനമായ കാള ധര്‍മ്മമാണ്.അതിന്റെ പുറത്തു ഇരിക്കുന്നതിനാല്‍ വൃഷഭവാഹനന്‍എന്ന പേരിലും അറിയപ്പെടുന്നു .

6. സര്‍പ്പങ്ങള്‍ ക്രോധാദിദോഷങ്ങള്‍ ആണ് ,അതിനെ അടക്കി നിര്‍ത്തി തന്റെ ഭൂഷണം ആക്കി തീര്‍ത്തതിനാല്‍ അദ്ദേഹം സര്‍പ്പ ഭൂഷണന്‍ എന്ന പേരിലും അറിയപെടുന്നു .

7. ജടകള്‍ നാനാരൂപത്തില്‍ ഉള്ള കര്‍മ്മങ്ങള്‍ ആണ് .അവയെ ധരിക്കുന്നതിനാല്‍ പരമേശ്വരന്‍ ജടാധരന്‍ എന്ന പേരിലും അറിയുന്നു

8. ശിവന്‍റെ നേത്രങ്ങള്‍ മൂന്നുവേദങ്ങള്‍ ആണ് ,അതിനാല്‍ ഭഗവാന്‍ മുക്കണ്ണന്‍ എന്ന പേരിലും അറിയുന്നു .

9. ജീവമ്മാരെ രക്ഷിക്കുന്നത് കൊണ്ടും ,ജ്ഞാനനശക്തി കൊണ്ട് എല്ലാം അറിയുന്നത് കൊണ്ടും ,പ്രഭുത്വശക്തി കൊണ്ട് ജീവമ്മാരെ നിയന്ത്രിക്കുന്നത്‌ കൊണ്ടും ,ഭഗവാന് പതി എന്ന പേര്‍ ലഭിച്ചു .

10. വിശ്വസൃഷ്ടിയുടേയും അതുമായി ബന്ധപെട്ട പ്രവര്‍ത്തനത്തിന്‍റേയും വിചാരത്തിന് അടിസ്ഥാനമായി മൂന്നു വിചാരങ്ങളുണ്ട്. പരിപൂര്‍ണ്ണമായ പവിത്രത, പരിപൂര്‍ണ്ണമായ ജ്ഞാനം, പരിപൂര്‍ണ്ണമായ സാധന. ഈ മൂന്നു ഗുണങ്ങളും ഏത് ദേവനിലാണോ ഒന്നിച്ചുള്ളത് ആ ദേവനെ ദേവാദിദേവന്‍ 'മഹാദേവന്‍' എന്നു സംബോധന ചെയ്യുന്നു. 

11. കൈലാസത്ത് ശയിക്കുന്നതിനാല്‍ ഭഗവാന് ഗിരീശന്‍ എന്ന പേരിലും അറിയപെടുന്നു .

12. ഭഗവാന്റെ ശിരസ്സില്‍ ആണല്ലോ ഗംഗാദേവിയെ വഹിച്ചിരിക്കുന്നത് ,അതുകൊണ്ട് ഗംഗാധരന്‍ എന്ന പേരിലും അറിയുന്നു .

13. അഗ്നിരൂപമായ ശുക്ലം ഉള്ളതിനാല്‍ ശിവനെ ശുക്ലാനുരേതസ്സ് എന്ന പേരിലും അറിയുന്നു .

14. ദക്ഷയാഗത്തെ നശിപ്പിച്ചതിനാല്‍ ക്രതുദ്ധൃംസി എന്ന പേര്‍ ലഭിച്ചു .

15. ആനതോല്‍ ഉടുക്കന്നതിനാല്‍ കൃത്തിവാസസ്സ് എന്ന പേര്‍ ലഭിച്ചു .

16. പരശു എന്ന അസുരനെ വധിച്ചതിനാല്‍ ഖണഢപരശു എന്ന പേര്‍ ലഭിച്ചു .

17. മൂന്നുലോകങ്ങള്‍ക്കും പിതാവ് ആയതിനാല്‍ ത്രിംബകന്‍ എന്ന പേരിലും അറിയപെടുന്നു .

18. ജീവജാലങ്ങളെ സംസാരഭയത്തില്‍ നിന്ന് രക്ഷിക്കുന്നതിനാല്‍ പശുപതി എന്ന പേരിലും അറിയുന്നു .

19. ജീവാത്മസ്വരൂപേണ സംസാരത്തെ അനുഭവിക്കുന്നവന്‍ ,മംഗളരൂപി എന്നി രീതിയില്‍ ഭഗവാനെ ഭവന്‍ എന്ന പേരിലും അറിയപ്പെടുന്നു .

20. കാലനെ ജയിക്കുന്നവന്‍ എന്ന അര്‍ത്ഥത്തില്‍ മൃത്യുഞ്ജയന്‍ എന്ന പേരിലും അറിയുന്നു ..

21. വൃഷഭത്തെ ധ്വജം(കൊടി) ആക്കിയതിനാല്‍ വൃഷഭധ്വജന്‍ എന്ന പേര്‍ ലഭിച്ചു .

22. സുഖത്തെ ചെയ്യുന്നതിനാല്‍ ശംഭു എന്ന പേര്‍ ലഭിച്ചു .

23. കാളകൂടം ഭക്ഷിച്ചതിനാല്‍ നീലനിറത്തില്‍ കണ്ഠം ആയത് കൊണ്ട് നീലകണ്ഠന്‍ എന്ന പേരിലും ഭഗവാന്‍ അറിയുന്നു .

24. പ്രളയകാലത്തു പോലും നാശമില്ലാത്ത ഭഗവാന്‍ എന്ന അര്‍ത്ഥത്തില്‍ സ്ഥാണു എന്ന പേരിലും ഭഗവാന്‍ അറിയപ്പെടുന്നു 

25. പ്രളയകാലരംഭത്തില്‍ ലോകത്തെ ഹിംസിക്കുന്നതിനാല്‍ ശര്‍വ്വന്‍ എന്ന പേരിലും ഭഗവാന്‍ അറിയപെടുന്നു .

26. ശിവന്റെ അംശം കൊണ്ട് തന്നെ ജനിച്ചതിനാല്‍ രുദ്രന്‍ എന്ന പേരിലും അറിയപ്പെടുന്നു .

27. ചന്ദ്രനെ ധരിച്ചിരിക്കുന്നതിനാല്‍ ചന്ദ്രശേഖരന്‍ എന്ന പേരിലും ഭഗവാന്‍ അറിയപ്പെടുന്നു .

28. കര്‍പ്പൂരം പോലെ വെളുത്തിരിക്കുന്നതിനാല്‍ ശിവനെ 'കര്‍പ്പൂര ഗൌരന്‍' എന്നും വിളിക്കുന്നു. 

29. സമ്പൂര്‍ണ ബ്രഹ്മാണ്ഡത്തിന്‍റേയും അധിഷ്ഠാന ദൈവം (ക്ഷേത്രപാലന്‍) കാലപുരുഷന്‍ അതായത് മഹാകാലനാണ്. അതിനാല്‍ ശിവനെ 'മഹാകാലേശ്വര്‍' എന്നു പറയുന്നു. 

30. ശിവന്‍ പഞ്ചരൂപന്‍ ആണ് .ഇതില്‍ അഘോരം എന്ന രൂപത്തില്‍ നിന്നാണ് ശിവന് അഘോരരൂപന്‍ എന്ന പേര് ഉണ്ടായത് .

31. ശിവന്‍ ഭൂതനാഥന്‍ എന്നും അറിയപെടുന്നു. ശിവന്‍ ഭൂതങ്ങളുടെ അധിപനായതുകൊണ്ട് ശിവന്‍റെ ഉപാസകര്‍ക്ക് ഭൂതബാധ സാധാരണ ഉണ്ടാകാറില്ല.

32. ശിവന്‍, ജഗദ്ഗുരു എന്നും അറിയപെടുന്നു. 'ജ്ഞാനം ഇച്ഛേത് സദാ ശിവാത്, മോക്ഷം ഇച്ഛേത് ജനാര്‍ദനാത്' അതായത് ശിവനില്‍നിന്നും ജ്ഞാനവും വിഷ്ണുവില്‍ നിന്നും മോക്ഷവും കാംക്ഷിക്കുക. ശിവന്‍റെ തലയില്‍നിന്നും ജ്ഞാനഗംഗ ഒഴുകുന്നു. സത്ത്വ, രജ, തമ എന്നീ ഗുണങ്ങളെ ശിവന്‍ ഒരുമിച്ചു നശിപ്പിക്കുന്നു.

33. ആദിനടന്‍ ആയതിനാല്‍ ശിവനെ നടരാജന്‍ എന്ന് അഭിസംബോധന ചെയ്യുന്നു. 

34. പാര്‍വ്വതീ ദേവിക്കു തന്‍റെ പകുതി ശരീരം നല്‍കിയ ശിവനെ അര്‍ധനാരീശ്വരന്‍ എന്നു വിളിക്കുന്നു.

35. ശിവനെ രുദ്രന്‍ എന്നും വിളിക്കുന്നു. വേദകാലത്ത് രുദ്രന്‍ സംഹാരകാരകനും ഭയദാതാവുമായിരുന്നു. എന്നാല്‍ ആര്യന്മാര്‍ ഒഴിച്ചു എല്ലാവര്‍ക്കും ഉപാസ്യദേവനായ ശിവന്‍ സൃഷ്ടികര്‍ത്താവാകുന്നു. 

36. എല്ലാ വൈദ്യന്മാരുടെയും നാഥൻ ആയതുകൊണ്ട് വൈദ്യനാഥൻ എന്നും അറിയപ്പെടുന്നു ...!!

🌊❄️💙ഓം നമഃശിവായ🌊❄️💙