Followers(ഭഗവാന്‍റെ ഭക്തര്‍ )

Tuesday, December 24, 2019

ശിവ ഷഡാക്ഷര സ്തോത്റം.

🕉🕉ഓം നമഃ ശിവായ. 
    🔥 സംഭവിയ്ക്കാൻ  പോകുന്ന 
 26 / 12 / 2019 ലെ ഗ്രഹണ
 ത്തിൽ ""ജ്യോതിഷ മാർഗ്ഗം 
 അനുസരിച്ച് ""( ഹിന്ദു വിശ്വാസം) 
 ശിവൻ... ഗണപതി... പാർവതീ  ബ്രഹസ്പതി...( ഗ്രഹ ദേവതകൾ)
    എന്നീ ദേവതാ സങ്കല്പങ്ങൾ
 ബന്ധപ്പെടുന്നതായി ജ്യോതിഷ 
 സങ്കല്പം ആണ്. 

    ആയതിനാൽ ""ഗ്രഹണ ദോഷ
 ത്തെ"" വിശ്വസിയ്ക്കുന്നവർക്ക്
 വേണ്ടി യുള്ള ഒരു ദോഷ നിവാ
 രണ മന്ത്രം .

 🙏ശിവ ഷഡാക്ഷര സ്തോത്റം.

      ""ഓം  ന  മ  ശി  വ  യ ""  

 🔥ഓങ്കാരം ബിന്ദു സംയുക്തം
   നിത്യം ധായന്തിയോഗിനഃ
    കാമദം മോക്ഷദശ്ചൈവ
  ""ഓം""കാരായ നമോ നമഃ
           അർത്ഥം:---
   🔥ബിന്ദു ( നാദം ..ബിന്ദു...കല
 യിൽ പറയുന്ന ബിന്ദു) സംയുക്ത മായ ഓങ്കാരത്തെ---കാമ മോക്ഷ
 ങ്ങളെ ദാനം ചെയ്യുന്ന പ്രണവ ത്തെ--- യോഗികൾ നിത്യം 
  ധ്യാനിയ്ക്കുന്നു.---- ""ഓം""
  കാരത്തിന്  നമസ്കാരം. 🙏
        🔥ശ്ലോകം 2 🙏

  🔥നമന്തി ഋഷയോ ദേവാ 
 നമന്ത്യപ്സരസാം ഗണാഃ
   നരാ നമന്തി ദേവേശം 
 ""ന"" കാരായ നമോ നമഃ 
          🙏അർത്ഥം:----
  🔥ഋഷികൾ... ദേവന്മാർ...അപ് 
 സരസുകൾ...നരന്മാർ...ഇവരെല്ലാം  ദേവേശനെ നമസ്കരിയ്
 ക്കുന്നു.----   ""ന"" കാരത്തിന് 
       നമസ്കാരം 🙏

        🔥ശ്ലോകം 3 🙏

 🔥മഹാദേവം മഹാത്മാനാം
  മഹാധ്യാനം പരായണം 
  മഹാ പാപഹരം ദേവം 
  ""മ"" കാരായ നമോ നമഃ. 
          🔥അർത്ഥം 🙏

       🔥മഹാദേവനും പരമാത്മാ 
 വും ധ്യാന സ്വരൂപനും പരാശക്തി
 ലീനനും മഹാ പാപ ഹരനും ആയ ദേവനെ നമസ്കരിയ്
 ക്കുന്നു. ----- ""മ"" കാരത്തിന് 
        നമസ്കാരം 🙏

       🔥ശ്ലോകം  4 🙏
 🔥ശിവം ശാന്തം ജഗന്നാഥം 
  ലോകാനുഗ്രഹ കാരകം 
  ശിവമേക പദം നിത്യം 
  ""ശി"" കാരായ നമോ നമഃ 
            🔥അർത്ഥം 🙏

     🔥ശിവനും ശാന്തനും സകല 
 ലോകങ്ങൾക്കും നാഥനും ലോക
ങ്ങൾക്ക്  അനുഗ്രഹത്തെ ചെയ്യു 
 ന്നവനും സാക്ഷാൽ സച്ചിദാനന്ദ
 സുഖമായ ഏക സ്ഥാനവും 
 ശാശ്വതവും ആയ ദേവനെ നമ
സ്കരിയ്ക്കുന്നു. ----- ശി"" കാര
 ത്തിന്  നമസ്കാരം 🙏

         🔥ശ്ലോകം 5🙏
  🔥വാഹനം വൃഷഭോ യസ്യ 
  വാസുകീം കണ്ഠഭൂഷണം
 വാമേ ശക്തി ധരം ദേവം 
 ""വ"" കരായ നമോ നമഃ 
        
          🔥അർത്ഥം 🙏
  🔥വൃഷഭ വാഹനനും വാസുകി യെ കണ്ഠ ഭൂഷണമായി ധരിച്ച് 
 ഇരിയ്ക്കുന്നവനും ശക്തിയെ
 വാമഭാഗത്ത് ധരിച്ച് ഇരിയ്ക്കുന്ന
 വനും ആയ ദേവനെ നമസ്കരി 
 യ്ക്കുന്നു.---- ""വ"" കാരത്തിന് 
         നമസ്കാരം 🙏

        🔥ശ്ലോകം 6🙏
 🔥 യത്ര യത്ര സ്ഥിതോ ദേവഃ
   സർവ്വ വ്യാപി മഹേശ്വരഃ
   യോ  ഗുരുഃ സർവ്വ ദേവാനാം 
  ""യ"" കാരായ നമോ നമഃ. 

           🔥അർത്ഥം 🙏
സർവ്വ വ്യാപിയായ ഭഗവാൻ
 എവിടെയെല്ലാമാണ് സ്ഥിതി 
 ചെയ്യുന്നത്??? സർവ്വ ലോക 
 ങ്ങൾക്കും ഗുരുവായിരിയ്ക്കു 
 ന്നത് ആ ഭഗവാനായി കൊണ്ട് 
   നമസ്കാരം.---""യ"" കാരത്തിന്
              നമസ്കാരം 🙏

     🔥ഫല ശ്രുതി 🙏🙏🙏

   🙏ഷഡക്ഷരമിദം സ്തോത്റം 
  യഃ  പഠേ ശിവ സന്നിധൗ 
  ശിവലോകം അവാപ്നോതി 
  ശിവേന സഹ മോദതേ. 

     🔥ഇതിൽ തത്വാർത്ഥം ആണ്
 എടുക്കേണ്ടത്.  മനുഷ്യ ജീവിത
 ത്തിലുള്ള "" സംസാര ദുഃഖങ്ങൾ
 എല്ലാം നശിപ്പിച്ചു... ആയൂഷ് 
 കാലം അവസാനിയ്ക്കുമ്പോൾ
   ശിവലോകം പ്രാപിച്ച് 
  സച്ചിതാനന്ദ സുഖം അനുഭവിയ്
 ക്കുന്നു എന്ന് അർത്ഥം. 

      🔥ഓം നമഃ ശിവായ 🔥

    ( ചിതറാൽ വിജയ കുമാർ)

പ്രാസാദമന്ത്രം

♾♾🌻♾♾🌻♾♾🌻♾♾


                *🌹ധ്യാനശ്ലോകങ്ങൾ🌹*


*🚩 ശിവകല്പം*🚩


*46 . പ്രാസാദമന്ത്രം*


*വന്ദേ ത്രിശൂലസ്ഫടികാക്ഷമാലാ......*
*വിദ്യാപ്രസാദോദ്യതബാഹുമീശം*
*സിതോപവീതം ഭസിതാവദാതം*
*കോടീരചൂഡോജ്ജ്വലചന്ദ്രശോഭം.*


🔱🚩🔱🚩🔱🚩🔱🚩🔱🚩🔱


*സാരം*

          *_✒ത്രിശൂലം സ്ഫടികാക്ഷമാല, പുസ്തകം ( ജ്ഞാനമുദ്ര) വരദമുദ്ര എന്നിവ ധരിച്ച ഉയർത്തിപ്പിടിച്ച കൈളോടുകൂടിയവനും വെളുത്ത പൂണുനൂലുള്ളവനും ഭസ്മംപോലെ വെളുത്ത ശരീരത്തോടു കൂടിയവനും കിരീടത്തിലെ തിളങ്ങുന്ന ചന്ദ്രക്കലകൊണ്ട് മനോഹരമായിരിയ്ക്കുന്ന ഈശനെ ഞാൻ വന്ദിയ്ക്കുന്നു........🌹🌷🙏🏻_*
                                    
 

*ഹരി ഓം*


വ്യാഖ്യാതാ: കാണിപ്പയൂർ ശങ്കരൻ നമ്പൂതിരിപ്പാട്


✍🏻 അജിത്ത് കഴുനാട്


♾🔥♾🔥♾🔥♾🔥♾🔥♾

*_എല്ലാ മിത്രങ്ങൾക്കും ശുഭദിനം നേരുന്നു._*

തിരുവൈരാണിക്കുളം ക്ഷേത്രം

*തിരുവൈരാണിക്കുളം ക്ഷേത്രം*

*പോസ്റ്റ്നമ്പർ0⃣2⃣*

ഐതിഹ്യം
ക്ഷേത്രോത്പത്തി
ക്ഷേത്രത്തിന്റെ ഉദ്ഭവം ക്ഷേത്രം ഊരാളകുടുംബങ്ങളിലൊന്നായ അകവൂർ മനയുമായും പറയിപെറ്റ പന്തിരുകുലവുമായും ബന്ധപ്പെട്ടുനിൽക്കുന്നു.
മുമ്പ് തൃശ്ശൂർ ജില്ലയിൽ മാളയ്ക്കടുത്ത് ഐരാണിക്കുളത്തായിരുന്നു അകവൂർ മന സ്ഥിതിചെയ്തിരുന്നത്. അകവൂർ മനയിലെ നമ്പൂതിരിമാരാണ് ആ നാടുമുഴുവൻ അടക്കിഭരിച്ചിരുന്നത്.
ഐരാണിക്കുളത്തെ പ്രസിദ്ധമായ മഹാദേവക്ഷേത്രത്തിന്റെ ഉടമസ്ഥരായിരുന്ന അവർ നിത്യേന അവിടെ ദർശനം നടത്തിപ്പോന്നു. കാലാന്തരത്തിൽ, കുടുംബത്തിലുണ്ടായ ചില പ്രശ്നങ്ങൾ നിമിത്തം അകവൂർ മനയിലെ ഒരു ശാഖ പിരിഞ്ഞുപോകുകയും അവർ വെള്ളാരപ്പള്ളിയിൽ പെരിയാറിന്റെ കരയിലായി പുതിയ ഇല്ലം പണികഴിപ്പിച്ച് അവിടെ സ്ഥിരതാമസമാക്കുകയും ചെയ്തു. ഇക്കാലത്താണ് പറയിപെറ്റ പന്തിരുകുലത്തിലെ അംഗമായ അകവൂർ ചാത്തൻ മനയിലെ ആശ്രിതനായി കടന്നുവരുന്നത്. ചുരുങ്ങിയ നാളുകൾക്കുള്ളിൽ തന്നെ ചാത്തൻ അകവൂർ മനയിലെ അംഗങ്ങൾക്ക് പ്രിയങ്കരനായി.
വെള്ളാരപ്പള്ളിയിൽ താമസമാക്കിയശേഷവും അകവൂർ മനയിലെ വലിയ നമ്പൂതിരിയ്ക്ക് ഐരാണിക്കുളം ക്ഷേത്രത്തോട് വലിയ അടുപ്പമായിരുന്നു. പക്ഷേ, അവിടം ദൂരെയായതിനാൽ അങ്ങോട്ട് പോയിവരാൻ സുഗമമായ വഴിയുണ്ടായിരുന്നില്ല. ദുഃഖിതനായ നമ്പൂതിരി തന്റെ ആഗ്രഹം ചാത്തനോട് പറഞ്ഞു. നമ്പൂതിരിയുടെ ദുഃഖം മനസ്സിലാക്കിയ ചാത്തൻ, കരിങ്കല്ലുകൊണ്ട് ഒരു തോണിയുണ്ടാക്കി. തുടർന്ന് ദർശനം നടത്തുന്ന വേളകളിലെല്ലാം ആ തോണിയിലേറിയും നടന്നുമാണ് നമ്പൂതിരി പോയിവന്നിരുന്നത്.
എന്നാൽ, പ്രായമായപ്പോൾ നമ്പൂതിരിയ്ക്ക് ദൂരയാത്ര സാധിയ്ക്കാത്ത ഒരു ഘട്ടം വന്നു. അവസാനമായി ഐരാണിക്കുളത്തപ്പനെ തൊഴുതുവരുമ്പോൾ നടയിൽ നിന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് നമ്പൂതിരി തനിയ്ക്കിനി ഐരാണിക്കുളത്ത് വന്നുതൊഴാൻ കഴിയാത്ത ദുഃഖം അറിയിച്ചു

*_ശ്രീകൃഷ്ണകൃപാസാഗരം_*

കടപ്പാട് :അക്ഷയപാത്രം

_രാജേന്ദ്രൻനായർ_
*_സർവ്വംശ്രീകൃഷ്ണാർപ്പണമസ്തു_*

ഗ്രഹനിലയും ഉപസനാ മൂർത്തിയും

ഒരാളുടെ ജന്മസമയത്തെ ഗ്രഹനില പരിശോധിച്ച്  അയാളുടെ ഉപാസനാ മൂര്‍ത്തിയെ കണ്ടെത്തുന്നതിനു ആചാര്യന്മാര്‍ പല മാര്‍ഗങ്ങളും നിര്‍ദേശിച്ചിട്ടുണ്ട്. അഞ്ചാം ഭാവം നമ്മുടെ പൂര്‍വ ജന്മവുമായി ബന്ധപ്പെട്ടിരിക്കുന്നു. ആയതിനാല്‍ തന്നെ അഞ്ചാം ഭാവാധിപന്‍, അഞ്ചാം ഭാവത്തില്‍ നില്‍ക്കുന്ന ഗ്രഹം, അവിടേക്ക് ദൃഷ്ടി ചെയ്യുന്ന ഗ്രഹം എന്നിവകളില്‍ ഏറ്റവും ബലമുള്ള ഗ്രഹത്തിന്റെ ദേവതയെ ഉപാസിച്ചാല്‍ കഴിഞ്ഞ ജന്മത്തിനുള്ള പ്രായശ്ചിത്തം ആയി എന്ന് പറയാം.
ജാതകത്തില്‍ ഏറ്റവും കൂടുതല്‍ സ്ഫുടം ഉള്ള  ഗ്രഹത്തെ ആത്മകാരക ഗ്രഹം എന്നു പറയുന്നു. ആ ഗ്രഹം അംശിച്ച  രാശിയുടെ പന്ത്രണ്ടാം ഭാവം സൂചന നല്‍കുന്ന ഗ്രഹത്തിന്റെ ദേവതയാണ്  ഉപാസനാ മൂര്‍ത്തി എന്ന്  നിര്‍ണയിയിക്കാം. ഇവിടെയും ഗ്രഹങ്ങളുടെ ബലാബലം നോക്കി വേണം ദേവതാ നിര്‍ണയം നടത്താന്‍.
എന്നാല്‍ ഇതൊന്നും കൂടാതെ തന്നെ ജന്മ നക്ഷത്രങ്ങള്‍ക്ക്  ഓരോ ഉപാസനാമൂര്‍ത്തികളെ പറയപ്പെട്ടിരിക്കുന്നു. അവരരവരുടെ  ജന്മ നക്ഷത്രം അനുസരിച്ചുള്ള  ഉപാസനാ മൂര്‍ത്തിയെ ഉപാസിക്കുന്നത് ജീവിത വിജയത്തിനും ആയുരാരോഗ്യ  വര്‍ധനവിനും ഏറെ ഉത്തമമാകുന്നു.
ജന്മ നക്ഷത്രങ്ങളും അവയുടെ ഉപാസനാ മൂര്‍ത്തികളും 
അശ്വതി                 ഗണപതി      
ഭരണി                      സുബ്രഹ്മണ്യന്‍, ഭദ്രകാളി 
കാര്‍ത്തിക           ദുര്‍ഗാദേവി
രോഹിണി            വിഷ്ണു, ദുര്‍ഗാദേവി 
മകയിരം                മഹാലക്ഷ്മി 
തിരുവാതിര        നാഗദേവതകള്‍ 
പുണര്‍തം              ശ്രീരാമന്‍      
പൂയം                        മഹാവിഷ്ണു 
ആയില്യം              ശ്രീകൃഷ്ണന്‍ 
മകം                           ഗണപതി 
പൂരം                          ശിവന്‍ 
ഉത്രം                          ശാസ്താവ്
അത്തം                    ഗണപതി
ചിത്തിര                  സുബ്രഹ്മണ്യന്‍       
ചോതി                      ശ്രീഹനുമാന്‍ 
വിശാഖം                ബ്രഹ്മാവ്‌ 
അനിഴം                   സുബ്രഹ്മണ്യന്‍, ഭദ്രകാളി          
തൃക്കേട്ട                  സുബ്രഹ്മണ്യന്‍
മൂലം                          ഗണപതി 
പൂരാടം                    ലക്ഷ്മീനാരായണന്‍ 
ഉത്രാടം                    ശങ്കര നാരായണന്‍ 
തിരുവോണം        മഹാവിഷ്ണു 
അവിട്ടം                    സുബ്രഹ്മണ്യന്‍, ഭദ്രകാളി     
ചതയം                      നാഗദേവതകള്‍
പൂരൂരുട്ടാതി           മഹാവിഷ്ണു
ഉതൃട്ടാതി                ശ്രീരാമന്‍
രേവതി                    മഹാവിഷ്ണു , മഹാലക്ഷ്മി

ഹനുമാന്‍

നിങ്ങളില്‍ എത്ര പേര്‍ക്കറിയാം വീര ഹനുമാന്‍ സാക്ഷാല്‍ പരമശിവന്‍ തന്നെയാണെന്ന്?
അഞ്ജനയും,കേസരിയുമാണ് ഹനുമാന്‍റെ മാതാപിതാക്കൾ എന്ന് കേട്ടിട്ടുണ്ടല്ലോ അല്ലേ,
അഞ്ജന എന്ന വാനരസ്ത്രീയുടെ പുത്രനായി ത്രേതായുഗത്തിലാണ് ഹനുമാൻ ജനിച്ചത്. അഞ്ജനയാകട്ടെ ഒരു ശാപത്താൽ വാനരയാവേണ്ടി വന്ന ഒരു അപ്സരസ് ആയിരുന്നു. ശിവന്റെ ഒരു അവതാരത്തേ പ്രസവിക്കുമ്പോൾ പഴയ രൂപം തിരിച്ച് കിട്ടും എന്നതായിരുന്നു ശാപമോക്ഷം. അഞ്ജനയുടെ ഭർത്താവ് കേസരി എന്ന ശക്തനായ ഒരു വാനരനായിരുന്നു. മുനിമാരെ ഉപദ്രവിച്ചിരുന്ന ഒരു ഭീകരനായ ആനയെ കൊന്നതിനാലാണ് ഇദ്ദേഹത്തിന് ഈ പേര് ലഭിച്ചതത്രേ,
ശാപമോക്ഷത്തിനായ് കാത്തിരുന്ന അഞ്ജന കേസരിയോടൊത്ത് പരമ ശിവൻ തന്റെ പുത്രനായി ജനിക്കണം എന്ന അതിയായആഗ്രഹത്തോടെ അത്യന്തം കഠിനമായി പ്രാർത്ഥിച്ചിരുന്നു. ഇതിൽ സം‌പ്രീതനാ‍യ ശിവൻ താന്‍ അഞ്ജനയുടെ പുത്രനായ്‌ ജനിക്കും എന്ന വരം അവർക്ക് നൽകി. അങ്ങനെ ശിവനാണ് ഹനുമാനായി ജനിച്ചതെന്നാണ് ഹൈന്ദവ വിശ്വാസം.

ത്രിപ്പാറ മഹാദേവ ക്ഷേത്രം

ശ്രീകോവിൽ ഇല്ല. സ്വയംഭൂവാണ്. ചുറ്റമ്പലം ഇല്ല.  പത്തനംതിട്ട ജില്ലയിലെ പ്രസിദ്ധമായ 
ത്രിപ്പാറ മഹാദേവ ക്ഷേത്രം. തിരുവിതാംകൂർ ദേവസ്വം ബോർഡിൻറെ മേജർ ക്ഷേത്രങ്ങളിൽ ഒന്ന്.അച്ഛൻകോവിലാറിന്റെ തീരത്തു സ്ഥിതി ചെയ്യുന്നു.
#തൃപ്പാറ മഹാദേവർ ക്ഷേത്രം
പത്തനംതിട്ട ജില്ലയിൽ ഏകദേശം 6 കി. മി തെക്ക് മാറി കൈപ്പട്ടൂർ-കോന്നി റോഡിൽ കൈപ്പട്ടൂരിൽ നിന്നും 1 കി.മി കിഴക്ക് വള്ളിക്കോട്ടാണ് ത്രിപ്പാറ ശ്രീ മഹാദേവർ ക്ഷേത്രം. പുരാണപ്രസിദ്ധവും, വാസ്തുശാസ്ത്ര സംബന്ധിയായ സവിശേഷതകളുള്ളതുമായ ഈ ക്ഷേത്രം അച്ചൻ കോവിൽ ആറിന്റെ തീരത്ത സ്ഥലത്താണ് സ്ഥിതിചെയ്യുന്നത്.തിരുവിതാംകൂർ ദേവസ്വം ബോർഡിലെ ആറന്മുള ഗ്രൂപ്പിന്റെ കീഴിലുള്ള ഈ ദേവസ്വം ഒരു മേജർ ക്ഷേത്രമാണ്. കൂടാതെ സബ് ഗ്രൂപ്പുമാണ് .ഈ സബ് ഗ്രൂപ്പിന്റെ കീഴിൽ മറ്റൊരു മേജർ ക്ഷേത്രവും മൈനർ ക്ഷേത്രവും ഉണ്ട് .

#ഐതിഹ്യം

പാണ്ഡവരുടെ വനവാസകാലത്ത് അർജ്ജുനനും ശ്രീകൃഷ്ണനും കൂടി ഒരു പ്രദോഷദിവസം വനത്തിലൂടെ സഞ്ചരിക്കുകയായിരുന്നു. നടന്നു നടന്നു ക്ഷീണിതരായ കൃഷ്ണാർജുനന്മാർ നദീതീരത്ത് വിശ്രമിക്കുമ്പോൾ ഇരുവർക്കും കഠിനമായ വിശപ്പനുഭവപ്പെട്ടു. അർജ്ജുനൻ നദിക്കരയിൽ ആഹാരം പാകം ചെയ്തു . ഭക്ഷണത്തിന് മുൻപ് ശിവന് പൂജ ചെയ്യുക പതിവായതിനാൽ ശിവഭക്തനായ അർജുനൻ കൃഷ്ണനോട് പൂജയ്ക്കായുള്ള സ്ഥലം അന്വേഷിച്ചു. കൃഷ്ണൻ തന്റെ പാദങ്ങൾ കാണിച്ചുകൊണ്ട് ശിവസങ്കല്പത്തിൽ പൂജ ചെയ്തുകൊള്ളാൻ ആവശ്യപ്പെട്ടപ്പോൾ അർജ്ജുനൻ അങ്ങനെ ശിവപൂജ ചെയ്തു. അങ്ങനെ ശിവസാന്നിധ്യമുള്ള തൃപ്പാദങ്ങൾ പിന്നീട് തൃപ്പാറയായി മാറി. നൂറ്റാണ്ടുകൾക്ക് ശേഷം കാടുപിടിച്ചുകിടന്ന പാറക്കൂട്ടത്തിൽ പുല്ലരിയാൻ പോയ ഒരാൾ അരിവാളിനു മൂർച്ച കൂട്ടാൻ ഒരു പാറക്കല്ലിൽ രാകിയപ്പോൾ അതിൽ നിന്നും രക്തം വരികയ്യുണ്ടായി. നാട്ടുകാർ ഈവിവരം അവിടുത്തെ കരപ്രമാണിയെ അറിയിക്കുകയും പിന്നീടു അവിടുത്തെ ദൈവസാന്നിധ്യം മനസ്സിലാക്കി പൂജ തുടങ്ങുകയും ചെയ്തു.

#സർപ്പ സങ്കൽപ്പം

കേരളത്തിലെ ആറു പ്രധാന സർപപ്രതിഷ്ഠകളിൽ ഒന്നാണ് ഈ ക്ഷേത്രം (വെട്ടിക്കോട്, ആമേട, മണ്ണറശ്ശാല, നാഗർകോവിൽ, പാമ്പുമേക്കാട് എന്നിവയാണ് മറ്റുള്ളവ) കന്നിമാസത്തിലെ ആയില്യം നാളിൽ ഇവിടുത്തെ നൂറും പാലും തൊഴാൻ ധാരാളം ഭക്തർ വരുന്നു. കുടുംബത്തിലെ സർപ്പദോഷങ്ങൾ മാറാനും ഐശ്വര്യമുണ്ടാകാനും വേണ്ടി മഞ്ഞൾപൊടി സമർപണം എന്ന ചടങ്ങും ഇവിടെ നടക്കുന്നു .

#ക്ഷേത്ര ശ്രീകോവിൽ

തിടപ്പള്ളിയോടു ചേർന്നു നില്ക്കുന്ന ശ്രീകോവിലാണ് ഈ ക്ഷേത്രത്തിന്റെ മാത്രമായ ഏറ്റവും വലിയ പ്രത്യേകത. സാധാരണഗതിയിൽ ശ്രീകോവിലിന്റെ ആകൃതി സമചതുരമോ വൃത്തമോ ആകാം. മേൽകൂര ഇല്ലാതെ ദീർഘചതുരാകൃതിയിൽ തീർത്തും കരിങ്കല്ലിൽ പണിത ഈ ശ്രീകോവിൽ കേരളീയവാസ്തുവിദ്യയുടെ അഭിമാനമാണ്. ശ്രീകോവിലിന്റെ നടുക്ക് നിന്നും ലേശം പടിഞ്ഞാറു മാറി ഒരു കുഴിയിലാണ് ഇവിടെ പൂജ നടക്കുന്നത്. ഈ കുഴിയിൽ ശിവസങ്കല്പത്തിൽ തുടാകൃതിയിൽ ഉള്ള കരിങ്കൽശിലയിൽ ആണ് പൂജ. ഈ ശിലയുടെ ആദ്യാന്തങ്ങൾ വ്യക്തമല്ല. ഭഗവാന്റെ വലതുഭാഗത്തായി ഉപദേവനായി മൂലഗണപതിയുടെ മറ്റൊരു അവതാരമായ ചലനഗണപതിയുടെ പ്രതിഷ്ഠയും ഉണ്ട്. കൂടാതെ ദേവി സങ്കല്പത്തിൽ പ്രധാനമായി അഞ്ചു വിളക്കുമാടങ്ങളും. നാഗരാജാവ്, നാഗയക്ഷി എന്ന ഉപദേവതകളെയും കുടിയിരുത്തിയിട്ടുണ്ട്‌. ഭഗവാനെ അഭിഷേകം ചെയ്യുന്ന തീർത്ഥം ഓവുവഴി ആറിലേയ്ക്കാണ് ചെല്ലുന്നത്. അതുകൂടാതെ ശ്രീകോവിലിന് അലങ്കാരമായി ധാരാളം കൽവിളക്കുകൾ ഉണ്ട് .

#കൂവള മരം

കൊടിമരത്തിന്റെട ഇടതു ഭാഗത്ത് മുകളിൽ സ്ഥിതി ചെയ്യുന്ന ഈ കൂവളമരത്തിനു ഈക്ഷേത്രത്തോളം പഴക്കമുണ്ട്എന്നും കൂവളത്തും കായ ഉള്ള ഏക മരം എന്നത് ഇതിന്റെള മാത്രം പ്രത്യേകതയാണ് . എല്ലാ ദിവസവും നിറയെ കായ്കളോടെ പടര്ന്നു പന്തലിച്ചു നില്ക്കുന്ന ഈ മരച്ചുവട്ടിൽ ഭഗവാനെ ശുദ്ധത്തോടും, വൃത്തിയോടും ദര്ശിംക്കാൻ എത്തുന്നവരുടെ ശിരസ്സിൽ എങ്ങും വീഴാതെ മറ്റു സ്ഥലങ്ങളിലേക്ക് പതിക്കുന്നത് ഈ മരത്തിന്റെം ദൈവീക ശക്തിയെ വെളിപ്പെടുത്തുന്നു . കുറെ വര്ഷ ങ്ങള്ക്കുത മുന്പ്് വരെ ഈ കൂവള ചുവട്ടിൽ നിന്നും തീര്ത്ഥസ ഉത്ഭവം ഉണ്ടായിരുന്നു . അശുദ്ധയായ ഒരു സ്ത്രീ ആ തീര്ത്ഥം മരച്ചുവട്ടിൽ നിന്നും സ്വീകരിച്ചതിനു ശേഷം അത് നില്ക്കു കയായിരുന്നു .

Monday, December 23, 2019

കൂവളം ജന്മപാപങ്ങളെ നശിപ്പിക്കുന്നു.**എന്തുകൊണ്ട് ഇങ്ങനെ പറയപ്പെടുന്നു

*കൂവളം ജന്മപാപങ്ങളെ നശിപ്പിക്കുന്നു.*
*എന്തുകൊണ്ട് ഇങ്ങനെ പറയപ്പെടുന്നു?*

ശിവക്ഷേത്രങ്ങളിൽ കൂവളമരത്തിന് ദിവ്യവും പ്രധാനവുമായ സ്ഥാനമാണ് നൽകിയിരിക്കുന്നത്.
ശിവ-പാർവ്വതിമാർക്ക് പ്രിയപ്പെട്ട ഈ വൃക്ഷത്തിന്റെ മുള്ളുകൾ ശക്തിസ്വരൂപവും ശാഖകൾ വേദവും വേരുകൾ രുദ്രരൂപവുമായി സങ്കല്പിക്കപ്പെടുന്നു.
കൂവളത്തിന്റെ ഓരോ ഇതളും മൂന്നായി പിരിഞ്ഞാണിരിക്കുന്നത്. ഓരോ ഭാഗത്തിനും ഓരോ ഗുണമാണ്.ഇത്തരത്തിലുള്ള മൂന്നു ഭാഗങ്ങളേയും സാക്ഷാൽ ശ്രീപരമേശ്വന്റെ തൃക്കണ്ണുകളായിട്ടാണ് ഭക്തർ വിശ്വസിച്ചു പോരുന്നത്.
ജന്മപാപങ്ങളെ ഇല്ലാതാക്കുന ദിവ്യസസ്യമായിട്ടാണ് കൂവളത്തെ കാണാൻ എല്ലാ ഭക്തരും താല്പര്യപ്പെടുന്നത്. അദൃശ്യമായ ദൈവിക സാന്നിദ്ധ്യം എപ്പോഴും കൂവളത്തിൽ ഉണ്ടെന്ന് അവർ കരുതുന്നു.
അമാവാസി, പൗർണ്ണമി ദിവസങ്ങളിൽ കൂവളത്തിന്റെ ഇല പറിക്കാൻ പാടില്ലെന്നാണ് വിശ്വാസം.
സമൂലം ഔഷധ ഗുണമുള്ള കൂവളത്തെ വിദേശ കാർഷിക സർവ്വകലാശാലകൾ പോലും പ്രത്യേകം പരിപോഷിപ്പിച്ചു വരുന്നു.
വാതം, കഫം, ഛർദ്ദി, ക്ഷയം, അതിസാരം എന്നിവയ്ക്ക് പുറമേ പ്രമേഹത്തിനും കൂവളം ഔഷധമാണ്. കൂവളം ഉപയോഗിച്ച് എണ്ണ കാച്ചി ചെവിയിൽ ഒഴിച്ചാൽ ചെവിവേദന, പഴുപ്പ് എന്നിവ മാറുമെന്ന് ആയുർവേദം പറയുന്നു.
അമാവാസി, പൗർണ്ണമി ദിവസങ്ങളിൽ പ്രകൃതിയിലുണ്ടാകുന്ന മാറ്റം ഈ ഔഷധസസ്യത്തേയും സ്വാധീനിക്കും എന്നതിനാലാണ് ഈ ദിവസങ്ങളിൽ മരുന്നിനായിപ്പോലും ഇതിന്റെ ഇല പറിക്കരുതെന്ന് വിധിച്ചിരിക്കുന്നത്.
മാത്രമല്ല, ഇത്രയേറെ ഔഷധഗുണം കൂവളത്തിനുള്ളതിനാലാണ് ഈ സസ്യം ജന്മപാപങ്ങളെ നശിപ്പിക്കും എന്ന ചൊല്ലിന് അടിസ്ഥാനമായി ഭവിച്ചത്.
സമ്പത്തും പദവിയും ഉണ്ടാകുമ്പോൾ നമ്മൾ അഹങ്കാരികളാവുകയും വന്നവഴി മറക്കുകയും ചെയ്യുന്നു. നമുക്ക് എല്ലാം നൽകുന്നതും നമ്മളെ നിയന്ത്രിക്കുന്നതും ഭഗവാനാണ്. ജോലി, സമ്പത്ത്, ഉയര്‍ന്ന പദവി, മക്കൾ ബന്ധുക്കൾ അങ്ങനെ എല്ലാം നമുക്ക് ഉണ്ടാകുന്നത് ഭഗവാന്റെ കാരുണ്യം കൊണ്ട് മാത്രമാണ്. നമ്മൾ‍ എത്ര വലിയ ധനികനും പ്രശസ്തി ഉള്ളവരാണെങ്കിലു നമ്മുടെ ആത്മാവു നഷ്ട്ടപെട്ടാല്‍ എന്തു പ്രയോജനം? നല്ല വരുമാനം കാര്‍, വലിയ വീട്, ഇങ്ങിനെ ഓരോന്നു നേടുമ്പോൾ മനുഷ്യൻ വന്ന വഴി മറക്കുന്നു. മക്കളാണ് ദൈവം തരുന്ന ഏറ്റവും വലിയ ദാനമെങ്കിലും അവർ നമ്മുടേതന്ന് ഒരിക്കലും ചിന്തിക്കരുത്. "മക്കളെ കണ്ടും മാമ്പൂ കണ്ടും കൊതിക്കരുത്‌"

എന്നാണല്ലോ. ഒരു മഴക്കാറു വന്നാൽ കൊഴിഞ്ഞു വീഴുന്ന മാമ്പൂക്കളേപ്പോലെത്തന്നെ നമ്മുടെ ഒരു വാക്കോ പ്രവർത്തിയോ അവർക്ക് അനിഷ്ടമായാൽ മക്കളും നമ്മളെ വിട്ടുപോകുന്നു. ഇക്കാലത്ത് നമുക്ക് ജന്മം തന്ന പെറ്റമ്മയെപ്പോലും സ്വന്തം ആഗ്രഹത്തിന് വിലങ്ങുതടിയാകുമ്പോൾ നിർദ്ദയം ഉപേക്ഷിയ്ക്കുന്നു.

വിശ്വജേതാവായ ജഗദ്ഗുരു ആദിശങ്കരന്റെ കൃതികളിൽ പറയുന്നത് അമ്മയോടുള്ള കണക്കു തീർക്കാൻ ഒരു സന്താനത്തിനും കഴിയുകയില്ലെന്നാണ്. ''പ്രസവവേളയിൽ ഒരു അമ്മ അനുഭവിയ്ക്കുന്ന വേദന ആർക്ക് വിവരിക്കാനാവും? ഗർഭിണിയായിരിക്കെ ആ ശരീരം ക്ഷീണിച്ച്, ആഹാരത്തിന് രുചി കുറഞ്ഞ് ഛർദ്ദിച്ചും, വിഷമിച്ചും തള്ളി നീക്കുന്ന ദിവസങ്ങൾ, ജനനശേഷം ഒരു വർഷത്തോളം മലമൂത്രാദികളിൽ കിടന്ന് മലിനമാകുന്ന കുഞ്ഞിനെ പരിചരിക്കാനുള്ള കഷ്ടപ്പാട്, ഉറക്കം ഒഴിഞ്ഞുള്ള പരിചരണം, പട്ടിണി കിടന്നും കുഞ്ഞിനെ പോറ്റുന്ന അമ്മ, ഇങ്ങനെ എണ്ണിയാലൊടുങ്ങാത്ത ത്യാഗം ചെയ്തിട്ടുള്ള അമ്മയോടുള്ള കടപ്പാട് ഒരു മക്കൾക്കും തീർക്കുവാൻ കഴിയുകയില്ല. അതിനാൽ അവിടുത്തെ പാദങ്ങളിൽ ഞാൻ നമിക്കുന്നു. "എന്ന് പറഞ്ഞ് ശ്രീശങ്കരൻ അമ്മയുടെ പാദങ്ങളെ കണ്ണുനീരാൽ കഴുകി. എല്ലാം ത്യജിച്ച സന്ന്യാസി പോലും 'അമ്മ' എന്ന രണ്ടക്ഷരത്തിനു മുന്നിൽ തലകുനിക്കുകയാണിവിടെ. അമ്മ എന്ന രണ്ടക്ഷരത്തിൽ പരമ ദിവ്യമായ ഈശ്വരഭാവം തുളുമ്പി നില്ക്കുന്നുണ്ട്. അങ്ങിനെ ഇരിക്കേ നമ്മൾ ചെയ്ത തുച്ഛമായ ത്യാഗത്തിന്റെ കണക്കുകൾ നിരത്തി നമ്മൾ മാതൃ സ്നേഹത്തിന് വിലയിടുന്നു.

രാത്രി ഉണർന്നു കരയുന്ന തന്റെ കുഞ്ഞിന് എത്ര പ്രാവശ്യം മുലയൂട്ടി എന്ന് ഏത് അമ്മയാണ് കണക്ക് വയ്ക്കുന്നത്? അസുഖം ബാധിച്ച് കുഞ്ഞിനെ സംരക്ഷിക്കാൻ രാത്രി മുഴുവൻ ഉറങ്ങാതെ ഇരിക്കുന്ന അമ്മ അതിന് കണക്കു സൂക്ഷിക്കുന്നുണ്ടോ? മാതൃദിനവും പിതൃദിനവും ആഘോഷിക്കുമ്പോൾ നമ്മൾ അച്ഛനമ്മമാർക്ക് സമ്മാനങ്ങൾ നൽകുന്നു. എന്നാൽ നമ്മുടെ ഓരോ വാക്കുകളും പ്രവൃത്തികളും ആകണം അമ്മയ്ക്കും അച്ഛനുമുള്ള സമ്മാനങ്ങൾ. ലോകത്തിലെ ഏറ്റവും വലിയ സ്‌നേഹസമ്മാനം നല്ല വാക്കുകളല്ലാതെ മറ്റെന്താണ്?

നാം ഈ പ്രപഞ്ചത്തിലേയ്ക്ക് എത്തുവാൻ കാരണഭൂതയായവളാണ് അമ്മ. അതുകൊണ്ട് തന്നെ എന്നും നമ്മുടെ മനസ്സിൽ പ്രഥമസ്ഥാനം നൽകേണ്ടത് അമ്മയ്ക്കാണ്. ജനനത്തിന് കാരണഭൂതനായ പിതാവിനെ കാട്ടിത്തരുന്നത് അമ്മയാണ്. അമ്മിഞ്ഞപ്പാലിലൂടെ സ്നേഹം പകർന്നതും അമ്മയാണ്. അമ്മയുടെ അനുഗ്രഹമാണ് നമ്മുടെ ഭാവിയുടെ അടിസ്ഥാന ശില. അടുത്ത സ്ഥാനം പിതാവിനാണ്. തന്റെ നെഞ്ചിലെ സ്നേഹതാളം പകർന്ന് പിച്ച വച്ചു നടക്കാൻ പഠിപ്പിച്ച്, മക്കൾക്കായി ജീവിക്കുന്ന പിതാവ്. മാതാവും പിതാവും കൂടി അക്ഷരങ്ങൾ ഉരുവിടാൻ പഠിപ്പിച്ച് ക്രമേണ ഗുരുവിന്റെ അടുത്തേക്ക് അയക്കുന്നു അന്നുമുതൽ ജന്മത്തിന്റെ അടുത്ത ഘട്ടമായി. ഗുരുവിൽ നിന്ന് അക്ഷരങ്ങൾ കൂട്ടി വായിക്കാനും, അനുഭവങ്ങളിലൂടേയും പാഠങ്ങളിലൂടേയും നല്ലതും ചീത്തയും തിരിച്ചറിയാനും പഠിക്കുന്നു. അവയെല്ലാം ഉൾക്കൊണ്ട്, ശരിയായ പാതയിലൂടെ സഞ്ചരിച്ച് ഈശ്വരനെ അനുഭവിക്കാൻ കഴിയുന്നു. താത്ത്വികമായി പറഞ്ഞാൽ, മാതാവ് ബുദ്ധിയും പിതാവ് മനസ്സും (ചിന്ത), ഗുരു ബോധവും ആകുന്നു. ബുദ്ധികൊണ്ട് അറിഞ്ഞതിനെ മനസ്സുകൊണ്ട് ചിന്തിച്ച് ബോധത്തിൽ ഉറപ്പിച്ച് ഈശ്വര സാക്ഷാത്കാരം നേടുന്നു. നമ്മുടെ ലക്ഷ്യം ഭഗവത് സാക്ഷാത്ക്കാരമണെങ്കിൽ നമ്മൾ ഒരിക്കലും വന്ന വഴി മറക്കുകയില്ല.

ചെറുപ്പത്തിൽ അച്ഛനമ്മമാർ പറഞ്ഞു തന്ന ഒരു പ്രാർത്ഥന ഈ അവസരത്തിൽ എനിക്ക് ഓർമവരുന്നു. അതിന്റെ ഏതാനും വരികൾ ഇവിടെ പകർത്തട്ടെ.

പുലരും മുമ്പുണരേണം
ഉണർന്നാൽ എഴുന്നേറ്റീടണം
ഇരുന്നാൽ കണ്ണടച്ചുള്ളിൽ
പരദൈവത്തെ ഓർക്കണം
അമ്മയെ കാണണം മുമ്പിൽ
അച്ഛനെ തൊഴുതീടണം
അച്ഛനമ്മമാർ കാണുന്ന
ദൈവമാണെന്നു ഓർക്കണം
വെളുക്കുമ്പോൾകുളിയ്ക്കേണം
വെളുത്തുള്ളതുടുക്കേണം
വെളുപ്പിൽ ക്ഷേത്രദൈവത്തെ
എളുപ്പം തൊഴുതെത്തണം
കാര്യമായ് നിയമം വേണം
കാര്യം വിട്ട് കളിക്കൊലാ
ധൈര്യം വേണം പഠിക്കേണ്ടും
കാര്യത്തിൽ ശ്രദ്ധവയ്ക്കണം.
ഇങ്ങിനെ പോകുന്ന പ്രാർത്ഥന എത്ര മഹത്തരമാണ്.
നമ്മുടെ ലക്ഷ്യവും മൂലവും മറക്കാതിരിക്കാൻ എല്ലാവർക്കും സാധിക്കട്ടെ.....