Followers(ഭഗവാന്‍റെ ഭക്തര്‍ )

Monday, December 23, 2019

തിരുവാതിര - (തിരുവാതിരപ്പുഴുക്ക്

തിരുവാതിര - (തിരുവാതിരപ്പുഴുക്ക്)

പുഴുക്കിന് ആവശ്യമായ സാധങ്ങള്‍:
രണ്ട്ചേമ്പ്, രണ്ട് ഏത്തക്ക, നാല് ചെറുകിഴങ്ങ്, ഒരുപിടി കൂർക്ക, ഒരു ചെറിയ കഷണം ചേന, ഒരു ചെറിയ കാച്ചിൽ, നാല് നനകിഴങ്ങ്, കാൽ കപ്പ് വൻ പയര്‍, കാൽ കപ്പ് കടല, എട്ട് പച്ചമുളക്, മൂന്ന് നുള്ള് ജീരകം, ഒരു തേങ്ങ ചുരണ്ടിയത്, കാൽ സ്പൂണ്‍ മഞ്ഞൾപ്പൊടി, പാകത്തിന് വെള്ളം, വെളിച്ചെണ്ണ, ഉപ്പ്, കറിവേപ്പില ഇവ തയാറാക്കി വക്കുക.

പാകം ചെയുന്നവിധം:

ആദ്യം വൻ പയര്‍ ചെറുതായി വറത്തതും കടലയും കൂടെ പ്രത്യേകം വേവിക്കുക. കിഴങ്ങുകള്‍ എല്ലാം ചെറിയ കഷ്ണങ്ങള്‍ ആക്കി മുറിച്ച്  കഴുകി കഷണങ്ങളുടെ പകുതി നികവിൽ വെള്ളം ഒഴിച്ചു വേവിക്കുക. അല്പം ഉപ്പും ചേര്ക്കുക.
തേങ്ങ , പച്ചമുളക്, ജീരകം, മഞ്ഞൾപ്പൊടി എന്നിവ അരച്ചെടുക്കുക. കഷ്ണങ്ങള്‍ വെന്തു വരുമ്പോഴേക്കും വെള്ളം 
ഊറ്റി കളഞ്ഞു വറത്ത് വേവിച്ച് വെച്ചിരിക്കുന്ന വൻപയും കടലയും അരപ്പും ചേര്ത്ത് നല്ലവണ്ണം ഇളക്കി യോജിപ്പിക്കുക. തീകുറച്ച് വെച്ച് കറിവേപ്പില ചേര്ത്ത് വാങ്ങിവെക്കുക. വെളിച്ചെണ്ണയും കൂടെ ചേർത്ത് അടച്ചു വെക്കുക. തിരുവാതിരപുഴുക്ക് തയാര്‍…

ശിവൻ

*[ശിവൻ]*



*_ദക്ഷാങ്കസ്ഥം ഗജപതിമുഖം_*

*_പ്രാമൃശൻ ദക്ഷദോഷ്ണാ_*

*_വാമോരുസ്ഥാഗപതിതനയാ -_*

*_ങ്കേ ഗുഹം ചാപരേണ_*

*_ഇഷ്ടാഭീതീ പരകരയുഗേ_*

*_ധാരയന്നിന്ദുകാന്തിഃ_*

*_സേവ്യോ fസ്മാകം ത്രിഭുവനനതോ_*

*_നീലകണ്ഠസ്ത്രിനേത്രഃ_*

▫▫▫▫▫▪▫▫▫▫▫

*_വലത്തേത്തുടമേൽ ഇരിക്കുന്ന ഗണപതിയെ വലത്തേക്കെെകൊണ്ടും ,ഇടത്തേ തുടമേൽ ശ്രീപാർവ്വതിയുടെ മടിയിൽ ഇരിയ്ക്കുന്ന സുബ്രഹ്മണ്യനെ ഇടത്തേകൈ കൊണ്ടും പതുക്കെ തലോടിക്കൊണ്ടും ,പിന്നെ രണ്ടു കെെകളെക്കൊണ്ടു വരദവും അഭയവും ധരിച്ചുകൊണ്ടും ചന്ദ്രനെപ്പോലെ വെളുപ്പു നിറത്തോടു കൂടിയും ത്രൈലോക്യവാസികളാൽ സ്തുതിയ്ക്കപ്പെട്ടുകൊണ്ടും മൂന്നു തൃക്കണ്ണുകളോടു കൂടിയും നീലനിറമായ കഴുത്തോടു കൂടിയും ഇരിയ്ക്കുന്ന ശിവനെ സേവിക്കേണ്ടതാണ്._🙏*

Sunday, December 22, 2019

നന്ദികേശ കഥകള്‍

*നന്ദികേശ കഥകള്‍*

=========================

*ശിവന്റെ ഭൂതഗണങ്ങളില്‍ പ്രധാനിയാണ് നന്ദികേശന്‍. നന്ദി, നന്ദിപാര്‍ശ്വന്‍ എന്നീ പേരുകളിലും അറിയപ്പെടുന്നു. കശ്യപമഹര്‍ഷിക്ക് കാമധേനുവിലുണ്ടായ പുത്രനാണ് നന്ദിയെന്ന് വായുപുരാണത്തില്‍ പറയുന്നുണ്ട്. ശിവന്റെ വാഹനമായ കാള എന്നനിലയില്‍ സുരഭീപുത്രനായ നന്ദികേശ്വരനും ആരാധ്യനാണ്*.

*നന്ദി ശിശുവായിരിക്കുമ്ബോള്‍ അജ്ഞാതമായ കാരണത്താല്‍ മാതാപിതാക്കളാല്‍ പരിത്യക്തനായി. ഈ ദിവ്യശിശു ശിലാദന്‍ എന്ന മഹര്‍ഷിയുടെ പുത്രനായതെങ്ങനെ എന്ന് ശിവപുരാണത്തില്‍ വിവരിക്കുന്നത് ഇപ്രകാരമാണ്: ശാലങ്കായന്റെ പുത്രനായ ശിലാദന്‍ ലൗകിക ജീവിതം നയിച്ചിരുന്ന ഒരു ശിവഭക്തനായിരുന്നു. സന്താന സൗഭാഗ്യമില്ലാതെ ദുഃഖിതനായ അദ്ദേഹം ശിവനെ തപസ്സു ചെയ്തു പ്രസാദിപ്പിച്ചു. പ്രത്യക്ഷനായ പരമശിവന്‍ പുത്രലബ്ധിയ്ക്കുള്ള അനുഗ്രഹം നല്‍കി. കാലം കുറേക്കഴിഞ്ഞ് ഒരു യാഗം ചെയ്യാനായി നിലമുഴുതപ്പോള്‍ ഒരദ്ഭുതശിശു ദൃശ്യനായി. നാല് കൈകളുള്ള ശിരസ്സില്‍ ജടാമകുടങ്ങളുള്ള ശിശു. ശിലാദന്‍ ആ കുഞ്ഞിനെ വളര്‍ത്തി. ക്രമേണ കുട്ടിക്കു മനുഷ്യരൂപം ലഭിച്ചു. ആയിടെ മിത്രാവരുണന്മാര്‍ ആ വഴി വന്നു. ബാലന്‍ അവരോട് അനുഗ്രഹം അഭ്യര്‍ത്ഥിച്ചു.'നിനക്കെന്തിന് അനുഗ്രഹം? നിന്റെ ആയുസ്സ് അവസാനിക്കാറായല്ലോ*',

*എന്ന അവരുടെ പ്രവചനം കേട്ട് ദുഃഖിതനായ ബാലന്‍ പണ്ട് അച്ഛന്‍ ചെയ്തതുപോലെ ശിവനെ ഉപാസിച്ചു പ്രത്യക്ഷനാക്കി. 'ദീര്‍ഘായുസ്സ് നല്‍കണം' എന്ന് അഭ്യര്‍ത്ഥിച്ചു. 'ദീര്‍ഘായുസ്സ് മാത്രമല്ല, കൈലാസത്തില്‍ വന്ന്് പുത്രനെപ്പോലെ ഞങ്ങളോടൊപ്പം ജീവിക്കുകയും ചെയ്തുകൊള്ളൂ' എന്ന് പരമശിവന്‍ അനുഗ്രഹിച്ചു. സന്തുഷ്ടനായ നന്ദികേശന്‍ അച്ഛന്റെ അനുവാദത്തോടെ കൈലാസത്തിലെത്തി ശിവസേവയില്‍ മുഴുകി കാലം കഴിച്ചു*.

*നന്ദികേശ്വരന്‍ ശിവസേവകനായതിനു പിന്നില്‍ മറ്റൊരു കഥ കൂടിയുണ്ട്. നന്ദിക്ക് രണ്ടു ഗുരുനാഥന്മാരുണ്ടായിരുന്നു ദധീചി മഹര്‍ഷിയും ദക്ഷപ്രജാപതിയും. ദക്ഷശിഷ്യനായ നന്ദി, ഗുരു തന്റെ ആരാധനാമൂര്‍ത്തിയായ ശ്രീപരമേശ്വരനെ മ്ലേച്ഛമായ രീതിയില്‍ ആക്ഷേപിക്കുന്നതു കേട്ടു സഹികെട്ടു. ഒരുനാള്‍ നന്ദി ദക്ഷനെ വിട്ട് കൈലാസത്തിലെത്തി. ശിവനെ അഭയം പ്രാപിച്ചു*.

*കൈലാസത്തില്‍ ഭൂതഗണങ്ങളുടെ നായകനായ ദ്വാരപാലകനായി അംഗീകരിക്കപ്പെട്ട ആ ഭക്തന്‍ അതോടെ ശിവജീവിതത്തിന്റെ ഒരവിഭാജ്യഘടകമായിത്തീര്‍ന്നു*. *നന്ദിയുടെ അനേകം അദ്ഭുത ചരിതങ്ങള്‍ ശിവപുരാണത്തില്‍ വര്‍ണിക്കുന്നുണ്ട്*.
*ഒരിക്കല്‍ സുരഭിയുടെ സന്താനങ്ങളായ ധേനുക്കള്‍ തങ്ങളുടെ സഹോദരനായ നന്ദിയെ ഒന്നു പരീക്ഷിക്കാന് തുനിഞ്ഞു*.

*അവ തങ്ങളുടെ ക്ഷീരസമൃദ്ധമായ അകിടുകളില്‍ നിന്നും നിരന്തരം പാല്‍ ചുരത്തി കൈലാസഗിരിയെ ഒരു ദുഗ്ധ വാരിധിയാക്കി മാറ്റി. രുദ്രന്‍ തൃക്കണ്ണ് തുറന്ന് അവയെ ഒന്നു നോക്കിയപ്പോള്‍ ആ വെള്ളപ്പശുക്കളെല്ലാം വിചിത്ര വര്‍ണങ്ങളായി. തങ്ങളുടെ നിറം വീണ്ടും വെണ്മയുള്ളതാക്കാന്‍ അവര്‍ വെണ്ണിലാവിന്റെ ഉടമയായ പൂര്‍ണചന്ദ്രനെ ചെന്നുകണ്ടു. ശിവനെ ഇത് കൂടുതല്‍ ക്രുദ്ധനാക്കി. അപ്പോള്‍ കശ്യപ പ്രജാപതി ഇടപെട്ട് പശുക്കളെ നിലയ്ക്കുനിര്‍ത്തി*.

*തന്റെ പ്രിയപുത്രനായ നന്ദികേശ്വരനെ വാഹനമായി സ്വീകരിച്ച്‌ പ്രപഞ്ചം മുഴുവന് സഞ്ചരിച്ച്‌ ഭക്തന്മാരെ രക്ഷിക്കുകയും ദുഷ്ടന്മാരെ ശിക്ഷിക്കുകയും ചെയ്യണമെന്നഭ്യര്‍ഥിച്ചു*. *ശിവന്‍ അതംഗീകരിച്ചു. അങ്ങനെ ആവശ്യം വരുമ്ബോള്‍ ഋഷഭരൂപത്തില്‍ ശിവവാഹനമാകാനും നന്ദികേശ്വരനു ഭാഗ്യം ലഭിച്ചു*.
*മരുത് പുത്രിയായ സുയശയാണ് നന്ദിയുടെ ധര്‍മപത്‌നി എന്ന് ശിവപുരാണം പാതാളഖണ്ഡം ഏഴാം അധ്യായത്തില്‍ പ്രസ്താവിച്ചിട്ടുണ്ട്*.

*നന്ദികേശ്വരന്‍ ജ്ഞാനിയും തപസ്വിയുമായിരുന്നു. മാര്‍ക്കണ്ഡേയ മുനിക്ക് സ്‌കന്ദപുരാണം പറഞ്ഞുകൊടുത്തത് നന്ദിയുടെ പാണ്ഡിത്യത്തിന്റെ മികവിനു തെളിവാണ്. ശിവനെ മാനിക്കാതെ കൈലാസത്തിനു മീതേ പുഷ്പകവിമാനത്തില്‍ കടന്നുപോയ രാവണന്റെ ധിക്കാരം സഹിക്കാതെ വാനരവേഷത്തില്‍ വിമാനയാത്രയ്ക്കു തടസ്സം സൃഷ്ടിച്ച നന്ദിയെ രാവണന്‍ ശപിക്കാനൊരുങ്ങിയപ്പോള്‍ 'നീ വാനരവംശത്താല്‍ നശിച്ചു പോകട്ടെ' എന്ന് നന്ദി രാവണനെ ശപിച്ച്‌ അസ്തവീര്യനാക്കിയതായി കഥയുണ്ട്. ശിവക്ഷേത്രങ്ങളില്‍ ശിവനോടൊപ്പം നന്ദികേശ്വരനും പൂജിക്കപ്പെടുന്നു*.

*ശിവന്റെ  വാഹനമായ നന്ദിയെ എല്ലാ ശിവക്ഷേത്രങ്ങളിലും കാണാം. തൊഴുതു നില്‍ക്കുന്ന വിധത്തിലും നന്ദിയുടെ വിഗ്രഹമുണ്ട്*.

*ശിവന്റെ അനുഗ്രഹത്താല്‍ ഒരു മഹര്‍ഷിയുടെ പുത്രനായി നന്ദികേശ്വരന്‍ ജനിച്ചു. പിന്നെ ഗണങ്ങളുടെ നാഥനായി. രാമായണത്തിലും ഭാഗവതത്തിലും നന്ദിയെക്കുറിച്ച് പരാമര്‍ശിയ്ക്കുന്നുണ്ട്. ശൈവപുരാണത്തിലും ഈദേവനെ പറ്റി പറയപ്പെടുന്നുണ്ട്.  തിരുമൂല മുനിവരുടെ തിരുമന്ത്രത്തില്‍ ശിവനും നന്ദിയും ഒന്നാണന്നത്രേ കുറിയ്ക്കപ്പെടുന്നത്. കാളയുടെ മുഖത്തോടു കൂടിയ രൂപവുമുണ്ട്. മരുത്തുക്കളുടെ പുത്രിയായ സുയസയാണ് ഈദേവന്റെ പത്‌നി*.

*വില്ലിവാക്കത്തെ കിരാതമാര്‍ജ്ജാരേശ്വര ക്ഷേത്രം*
======================

*തമിഴ്‌നാട്ടിലെ ചിങ്കല്‍പേട്ട് ജില്ലയിലെ വില്ലിവാക്കം എന്ന ഗ്രാമത്തിലാണ് കിരാതമാര്‍ജ്ജാരേശ്വര ക്ഷേത്രം*. *ശിവനാണ് മുഖ്യ പ്രതിഷ്ഠ. ദേവി മുക്താംബിക. പണ്ട് ഈ സ്ഥലം കിരാതമാര്‍ജ്ജാരപുരം എന്നും ഗംഗൈകൊണ്ട ചോഴപുരം എന്നും അറിയപ്പെട്ടിരുന്നു*.
*ഒരിക്കല്‍ ഗംഗാദേവി ശ്രീപരമശിവനെ തന്റെ സങ്കടം ഉണര്‍ത്തിച്ചു*.

*നിത്യവും എണ്ണമറ്റ ജനങ്ങള്‍ വന്ന് തന്റെ പരിപാവനജലത്തില്‍ മുങ്ങിനിവര്‍ന്ന് അവരുടെ പാപഭാരങ്ങള്‍ മുഴുവന്‍ തന്നില്‍ ലയിപ്പിക്കുക മൂലം തന്നില്‍ അന്യരുടെ പാപഭാരങ്ങള്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്നും ഈ പാപങ്ങള്‍ ഇല്ലായ്മ ചെയ്യാന്‍ ഒരു പോംവഴി പറഞ്ഞുതരണമെന്നുമായിരുന്നു ആവശ്യം. ഗംഗൈകൊണ്ട ചോഴപുരത്തെ കിരാതമാര്‍ജ്ജാരേശ്വരര്‍ എന്ന ശിവനെ ഭജിച്ചാല്‍ എല്ലാ പാപവും നശിക്കുമെന്നായിരുന്നു ഭഗവാന്റെ മറുപടി. ഭഗവാന്റെ പുതുമയുള്ള പേരുകേട്ട് അദ്ഭുതംകൂറിയ ദേവി പേരിന്റെ പ്രത്യേകതകള്‍ വിശദീകരിക്കാന്‍ ഭഗവാനോട് ആവശ്യപ്പെട്ടു*.

*കൈലാസത്തില്‍ നന്ദികേശ്വരന് കാന്ത എന്നും മഹാകാന്ത എന്നും പേരുള്ള രണ്ട് ശിഷ്യന്മാര്‍ ഉണ്ടായിരുന്നു. ഒരുനാള്‍ ശിവപൂജയ്ക്ക് പുഷ്പങ്ങള്‍ ശേഖരിക്കാന്‍ നന്ദികേശ്വരന്‍ ഇവരെ നിയോഗിച്ചു. പൂക്കള്‍ ശേഖരിക്കാന്‍ കാട്ടിനകത്തെത്തിയ അവര്‍ അവിടെ ഒരു കുളവും കുളക്കരയില്‍ വെള്ളപ്പൂക്കള്‍ തിങ്ങിനില്‍ക്കുന്ന കൊന്നമരവും കണ്ടു*. *ആ കാഴ്ച കണ്ട് ആഹ്ലാദചിത്തരായ അവരില്‍ ഒരാള്‍ പൂ പറിക്കാന്‍ മരത്തില്‍ കയറി, മറ്റേയാള്‍ മുകളില്‍നിന്ന് പറിച്ചിടുന്ന പൂക്കള്‍ ശേഖരിക്കാന്‍ മരത്തിനുചുവട്ടില്‍ നില്‍പ് ഉറപ്പിക്കുകയും ചെയ്തു. ചുവട്ടിലേക്കിട്ട പൂക്കളില്‍ ചിലത് കുളത്തിലെ വെള്ളത്തില്‍ വീണു, വീണ ഉടന്‍ അവയെല്ലാം മത്സ്യങ്ങളായി രൂപാന്തരം പ്രാപിച്ചു. കൈയില്‍നിന്ന് വഴുതി മണ്ണില്‍ വീണ പൂക്കളൊക്കെയും തത്തകളായി പരിണമിച്ചു*.

*ഈ നിഗൂഢ സംഭവങ്ങളും അദ്ഭുത പ്രതിഭാസങ്ങളും കണ്ട് പൂ പറിക്കാനെത്തിയ ഇരുവരുടെയും ശ്രദ്ധ മാറിപ്പോയി*.
*ഒരുവേള തങ്ങള്‍ അവിടെ എത്തിയത് എന്ത് ഉദ്ദേശ്യത്തോടെയാണെന്നുതന്നെ അവര്‍ മറന്നുപോയി. അങ്ങനെ ശിവപൂജയ്ക്കായുള്ള പൂക്കള്‍ എത്തിക്കുന്നതിലും താമസം നേരിട്ടു. അക്ഷമനായ നന്ദികേശ്വരന്‍ ശിഷ്യന്മാരെ തേടി അവര്‍ പോയ വഴിയേ ഇറങ്ങിത്തിരിച്ചു*.

*സ്വന്തം ചുമതലകള്‍ മറന്ന് പ്രകൃതിയുടെ വിസ്മയങ്ങളില്‍ പകച്ചിരിക്കുന്ന ശിഷ്യരെ കണ്ട നന്ദികേശ്വരന്‍ കോപാവേശത്താല്‍ അവരെ ശപിച്ചു-ഒരാള്‍ വേട്ടക്കാരനാകട്ടെ എന്നും മറ്റേയാള്‍ പൂച്ചയാകട്ടെ എന്നും. ദുഃഖിതരായ ശിഷ്യര്‍ തങ്ങളുടെ തെറ്റ് മനസ്സിലാക്കി പശ്ചാത്തപിച്ചു*, *മാപ്പപേക്ഷിച്ചു, ശാപമോചനം നല്‍കണമെന്നും നന്ദികേശ്വരനോട് അഭ്യര്‍ത്ഥിച്ചു. ശിഷ്യരുടെ പ്രാര്‍ത്ഥനയില്‍ അലിവു തോന്നിയ നന്ദികേശ്വരന്‍ വില്ലിവാക്കം എന്ന സ്ഥലത്തുള്ള ക്ഷേത്രക്കുളത്തില്‍ മുങ്ങിക്കുളിച്ചാല്‍ ഇരുവര്‍ക്കും ശാപത്തില്‍നിന്ന് മോചനം നേടാന്‍ കഴിയും എന്നറിയിച്ചു*.

*ശാപഗ്രസ്തരായ അവരിലൊരാള്‍ കിരാതരൂപം പൂണ്ട് അമ്ബും വില്ലുമെടുത്ത് വില്ലിവാക്കം എന്ന ദേശം അന്വേഷിച്ചിറങ്ങി. മാര്‍ജ്ജാര രൂപംപൂണ്ട മറ്റേയാളും അതേ ലക്ഷ്യംതേടി ഇറങ്ങി. കാടുകളും ഗ്രാമങ്ങളും പുണ്യസ്ഥലങ്ങളും താണ്ടി മാര്‍ജ്ജാരന്‍ നീണ്ട യാത്രയ്‌ക്കൊടുവില്‍ വില്ലിവാക്കം ഗ്രാമത്തിലെത്തി, അവിടുത്തെ ശിവക്ഷേത്രത്തില്‍ കയറി. പരസ്പരം അറിയില്ലെങ്കിലും അതേ സമയത്തുതന്നെ കിരാതനും ക്ഷേത്രത്തിനകത്തെത്തി*.

*കിരാതനെ അരികില്‍ കണ്ട് പേടിച്ചുവിറച്ച പൂച്ച ഒറ്റക്കുതിപ്പിന് ചാടി ശിവലിംഗത്തിനെ ആലിംഗനം ചെയ്ത് നില്‍പായി. തനിക്ക് ശിവലിംഗം കാണുവാനും ശ്രദ്ധാപൂര്‍വം ഭജിക്കുവാനും തടസ്സമായ മാര്‍ജ്ജാരനെ അവിടെനിന്ന് അകറ്റുവാന്‍ വേണ്ടി കിരാതന്‍ അമ്ബെയ്തു. ശിവലിംഗത്തിന്റെ വലതുവശത്താണ് അമ്ബ് കൊണ്ടത്, ആ മാത്രയില്‍ തന്നെ അവിടെ ചോര കിനിയുകയും ചെയ്തു. ചോര കണ്ട ഭീതിയകറ്റാന്‍ ക്ഷേത്രത്തില്‍നിന്ന് പുറത്തിറങ്ങിയ മാര്‍ജ്ജാരന്‍ വെള്ളം കുടിക്കാന്‍ ക്ഷേത്രക്കുളത്തിലെത്തി. തീര്‍ത്ഥജലം സ്പര്‍ശിച്ച ഉടന്‍ മാര്‍ജ്ജാര രൂപം വെടിഞ്ഞ് പഴയ നന്ദിശിഷ്യന്റെ രൂപംകൈവന്നു*.

*മാര്‍ജ്ജാരനെ ലക്ഷ്യം വച്ച അമ്പ്  ശിവലിംഗത്തില്‍ തട്ടിയതില്‍ പരിതപിച്ച്‌ പാപമോചനത്തിനായി, തപസ്സാരംഭിക്കുവാന്‍ വേട്ടക്കാരനും തീര്‍ത്ഥക്കുളത്തില്‍ മുങ്ങി*. *മുങ്ങിയ ഉടന്‍ രൂപമാറ്റം സംഭവിച്ചതില്‍ പരിഭ്രാന്തനായി നിവര്‍ന്ന് ചുറ്റും നോക്കി*.
*മറുകരയില്‍ തന്റെ ചിരകാല സുഹൃത്ത് അദ്ഭുതം കൂറി നില്‍ക്കുന്നതാണ് അയാള്‍ കണ്ടത്*. *പുനഃസമാഗമത്തില്‍ ആഹ്ലാദംപൂണ്ട അവര്‍ ഭഗവാന്റെ അനുഗ്രഹത്തിനായി ക്ഷേത്രത്തിനകത്തേയ്ക്ക് ചെന്നു. അവരെ ഇരുവരെയും കണ്ട് സംപ്രീതനായ ഭഗവാന്‍ അവര്‍ക്ക് ദര്‍ശനം നല്‍കി അനുഗ്രഹിച്ചു*. *കൈലാസത്തില്‍ ചെന്ന് നന്ദികേശ്വരനോടൊപ്പം കഴിയാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. മടങ്ങിപ്പോകും മുന്‍പ് തങ്ങളുടെ മൂന്ന് ആഗ്രഹങ്ങള്‍ നിറവേറ്റുമെന്ന വാഗ്ദാനം വേണമെന്നായി നന്ദിശിഷ്യന്മാര്‍. ഒന്ന് ക്ഷേത്രതീര്‍ത്ഥമായ പുണ്ഡരിക പുഷ്‌കരണിയില്‍ മുങ്ങിക്കുളിക്കുന്നവരുടെ മുഴുവന്‍ പാപവും നിര്‍മാര്‍ജനം ചെയ്യണം*.

*രണ്ട്-തങ്ങളുടെ പാപമോചനത്തിലേക്ക് നീണ്ട സംഭവങ്ങളുടെ ഓര്‍മ്മയ്ക്കായി ഇവിടെ ഭഗവാന്‍ കിരാതമാര്‍ജാരേശ്വരന്‍ എന്നറിയപ്പെടണം*. *ശ്രീപരമശിവന്‍ പ്രാര്‍ത്ഥനകള്‍ നിറവേറ്റുമെന്ന് ഉറപ്പുനല്‍കിയതിനെത്തുടര്‍ന്ന് കാന്തയും മഹാകാന്തയും കൈലാസത്തിലേക്ക് മടങ്ങിപ്പോയി*.
*ഇതുകേട്ട് കാര്യങ്ങള്‍ മനസ്സിലാക്കിയ ഗംഗാദേവി മനുഷ്യര്‍ തന്നില്‍ വിലയിപ്പിച്ച പാപഭാരങ്ങള്‍ ഇല്ലാതാക്കുന്നതിനായി വില്ലിവാക്കത്തെത്തി പുണ്ഡരിക പുഷ്‌കരണിയില്‍ പുണ്യസ്‌നാനം നടത്തി*. *കിരാതമാര്‍ജാരേശ്വരനെ തൊഴുതു മടങ്ങി. ഏതു കൊടും വേനലിലും ഈ തീര്‍ത്ഥക്കുളത്തിലെ വെള്ളം വറ്റുകയില്ലത്രെ*.

*നന്തി പ്രതിഷ്‌ഠയില്ലാത്ത ലോകത്തിലെ ഒരേയൊരു ശിവക്ഷേത്രത്തെ കുറിച്ചറിയാം, കാരണവും*

======================

*ശിവപ്രതിഷ്‌ഠയ്‌ക്ക് മുമ്പിലുള്ള നന്തി വിഗ്രഹത്തിൽ തൊഴുതശേഷമാണ് ഭക്തർ ക്ഷേത്രത്തിന് അകത്തേക്ക് പ്രവേശിക്കുക പതിവ്*. *തങ്ങളുടെ പ്രശ്‌നങ്ങൾ നന്തിയുടെ കാതിൽ പറയുന്നവരും കുറവല്ല. നന്തിയോട് പറഞ്ഞാൽ പെട്ടെന്ന് തന്നെ ഭഗവാൻ ശിവന്റെ അടുത്തേക്ക് കാര്യങ്ങളെത്തുമെന്നാണ് ഭക്തരുടെ വിശ്വാസം*.
*ശിവനിൽ ഇത്രയ്ക്കും സ്വാധീനമുള്ള നന്തി ആരാണെന്നറിയുമോ*?

*ശിവന്റെ വാഹനമായ കാളയാണ് നന്തി. ശിവഗണങ്ങളിൽ പ്രധാനിയായ നന്തി നന്തികേശ്വരൻ,നന്തികേശൻ,നന്തി പാർശ്വൻ എന്നീ പേരുകളിലും അറിയപ്പെടുന്നുണ്ട്. മാർകണ്ഡേയമുനിക്ക് സ്‌കന്ദപുരാണം പറഞ്ഞുകൊടുത്ത ജ്ഞാനിയായും, രാവണനെ മനുഷ്യൻ കൊല്ലുമെന്ന് ശപിച്ച തപസ്വിയായുമൊക്കെയായി നന്തിയെ ചിത്രീകരിയ്ക്കാറുണ്ട്*.
*കൈലാസനാഥന് അത്രയ്ക്ക് പ്രിയങ്കരനായ നന്തിയുടെ വിഗ്രഹമില്ലാത്ത ശിവക്ഷേത്രങ്ങൾ വളരെ കുറവാണ്. അവിടെയാണ് മഹാരാഷ്ട്രയിലെ നാസികിലുള്ള പഞ്ചവടിയിലെ കപാലേശ്വർ മഹദേവ ക്ഷേത്രം വ്യത്യസ്തമാകുന്നത്. ഈ ക്ഷേത്രത്തിൽ നന്തിയുടെ വിഗ്രഹമില്ലാതായതിന് പിന്നിൽ ഒരു ഐതീഹ്യമുണ്ട്*.

ഐതീഹ്യം

*ഒരിക്കൽ ഇന്ദ്രസഭയിൽ വച്ച് ശിവനും ബ്രാഹ്മാവും തമ്മിൽ തർക്കമുണ്ടായി. അന്ന് ബ്രഹ്മാവിന് അഞ്ച് തലയുണ്ടായിരുന്നു. തർക്കം മൂത്തപ്പോൾ ഒരു തല ശിവൻ വെട്ടിക്കളഞ്ഞു. ബ്രഹ്മഹത്യാപാപത്തിൽ നിന്ന് മുക്തനാകാൻ വഴി തേടി ലോകം മുഴുവൻ ശിവൻ സഞ്ചരിച്ചു*.

*അതിനിടയിലാണ് ഒരു പശുക്കുട്ടിയെ കാണുന്നത്*.
*അത് തള്ളപശുവിനോട് ബ്രഹ്മഹത്യാ താപത്തിൽ നിന്ന് മുക്തി നേടാനുള്ള വഴി തനിക്കറിയാമെന്ന് പറഞ്ഞു*. *ബ്രാഹ്മണനെ കൊന്ന പാപഭാരം കൊണ്ട് അതിന്റെ ശരീരം നീല നിറമായി*. *ശേഷം സമീപത്തുള്ള ഗോദാവരീ നദിയിലെ രാമകുണ്ഠത്തിൽ മുങ്ങിക്കുളിച്ചപ്പോൾ പാപമോക്ഷം ലഭിച്ച് പഴയ നിറം തിരിച്ച് കിട്ടി. ഇത് കണ്ട് ശിവനും ഇത് അനുകരിച്ചു. പപഭാരം കഴുകിക്കളഞ്ഞ ശിവൻ കാളക്കിടാവിനോട് നീ എനിയ്ക്ക് ഗുരു തുല്യനാണെന്നും മുന്നിൽ ഇരിക്കരുതെന്നും പറഞ്ഞു. അതിനാലാണ് ഈ ക്ഷേത്രത്തിൽ നന്ദി പ്രതിഷ്ഠ ഇല്ലാത്തതെന്നാണ് ഐതീഹ്യം*.

സന്ദർശിക്കാൻ അനുയോജ്യമായ സമയം

*ശിവരാത്രി സമയത്താണ് ഈ ക്ഷേത്രം സന്ദർശിക്കാൻ ഏറ്റവും അനുയോജ്യം. തിങ്കളാഴ്ചകളിലും ഇവിടെ ഭക്തജനത്തിരക്ക് ഉണ്ടാകാറുണ്ട്*.

എങ്ങനെ എത്തിപ്പെടാം...

*രാമകുണ്ഠിൽ നിന്ന് ഏകദേശം രണ്ട് കിലോമീറ്റർ ദൂരമേ ഈ ക്ഷേത്രത്തിലേക്കുള്ളു. സിറ്റിയിൽ നിന്ന് ബസിലോ ടാക്സിയിലോ ഇവിടേക്കെത്താം*.

*കാരിക്കോട്ടമ്മ -22-12-19*

Saturday, December 21, 2019

ശക്തിപഞ്ചാക്ഷരി

♾♾🌻♾♾🌻♾♾🌻♾♾


                *🌹ധ്യാനശ്ലോകങ്ങൾ🌹*


*🚩 ശിവകല്പം*🚩


*43 . ശക്തിപഞ്ചാക്ഷരി*


*മൂലേ കല്പദ്രുമസ്യ ദ്രുതകനകനിഭം*
         *ചാരുപദ്മാസനസ്ഥം*
*വാമാങ്കാരൂഡ ഗൗരീനിബിഡ കുചഭരാ......*
        *ഭോഗഗാഡോപഗൂഡം*
*സർവ്വാലങ്കാരകാന്തം വരപരശുമൃഗാ......*
       *ഭീതിബാഹും ത്രിനേത്രം*
*വന്ദേ ബാലന്ദുമൗലിം ഗുഹജവദനാ......*
        *ഭ്യാമുപാശ്ശിഷ്ടപാർശ്വം*


🔱🚩🔱🚩🔱🚩🔱🚩🔱🚩🔱


*സാരം*

          *_✒കല്പകവൃക്ഷത്തിന്റെ കടയ്ക്കൽ ഭംഗിയുള്ള താമരപ്പൂവിൽ ഇരിയ്ക്കുന്നവനും, ഉരുകിയ സ്വർണ്ണംപോലെയുള്ള ദേഹനിറമുള്ളവനും ഇടത്തെതുടന്മേൽ ഇരിയ്ക്കുന്ന ശ്രീപാർവ്വതിയുടെ ഘനതരങ്ങളായ കുചകുംഭങ്ങളാൽ ഗാഢമാകുംവണ്ണം ആലിംഗനം ചെയ്യപ്പെടുന്നവനും അനേകം അലങ്കാരങ്ങളെക്കൊണ്ട് ശോഭിതനും വരദവും വെണ്മഴുവും മാനും അഭയവും ധരിച്ച നാലു കൈകളുള്ളവനും, ത്രിനേത്രനും ശിരസ്സിൽ ചന്ദ്രക്കല ധരിച്ചവനും ഇരുവശത്തും സുബ്രഹ്മണ്യനോടും ഗണപതിയോടും കൂടിയവനുമായിരിയ്ക്കുന്ന ശിവനെ ഞാൻ വന്ദിയ്ക്കുന്നു..........🌹🌷🙏🏻_*
                                    

*ഹരി ഓം*


വ്യാഖ്യാതാ: കാണിപ്പയൂർ ശങ്കരൻ നമ്പൂതിരിപ്പാട്


✍🏻 അജിത്ത് കഴുനാട്


♾🔥♾🔥♾🔥♾🔥♾🔥♾

*_എല്ലാ മിത്രങ്ങൾക്കും ശുഭദിനം നേരുന്നു._*

Thursday, December 19, 2019

തിരുവണ്ണാമല

''തിരുവണ്ണാമല ''

തമിഴ് നാട്ടിലെ ഏറ്റവും ആദരിക്കപെടുന്ന പ്രദേശങ്ങളിലൊന്നാണിത്. 
"അപ്രാപ്യമായ മല" എന്നാണ് അണ്ണാമല എന്ന വാക്കിനർത്ഥം.ജനങ്ങൾ ആദരവോടെ തിരു എന്ന് കൂട്ടിച്ചേർത്തു തിരുവണ്ണാമല എന്ന് ഈ പ്രദേശം അറിയപെട്ടു.അമ്പലനഗരമായ തിരുവണ്ണാമല ഇന്ത്യയിലെ പുരാതനമായ പൈതൃക പ്രദേശങ്ങളിലൊന്നാണ്.ശൈവമതത്തിന്‍റെ കേന്ദ്രമാണിവിടം.

നൂറ്റാണ്ടുകളായി അരുണാചല മലയും അതിന്റെ പരിസര പ്രദേശങ്ങളും തമിഴർ ‌വളെരെ ആദരവോടെയാണ് നോക്കിക്കാണാറുള്ളത്‌.
തിരുവണ്ണാമലൈ ജില്ലയിൽ പ്രസിദ്ധമായ ഒരു ശിവക്ഷേത്രം സ്ഥിതിചെയ്യുന്നുണ്ട്. തേജോലിംഗരൂപത്തിലുള്ള ഇവിടത്തെ പ്രതിഷ്ഠാ മൂർത്തി അരുണാചലേശ്വരൻ എന്ന പേരിൽ പ്രസിദ്ധമാണ്.

പരമശിവന്റെ വാമഭാഗം അലങ്കരിക്കുന്നതിനുവേണ്ടി ശ്രീ പാർവതി തപസ്സനുഷ്ഠിച്ചത് ഇവിടെയാണെന്നാണ് ഐതിഹ്യം. 'മുലപ്പാൽ തീർഥം' എന്ന പേരിൽ അറിയപ്പെടുന്ന ഒരു കുളം ഈ ക്ഷേത്രത്തിലുണ്ട്.

തിരുവണ്ണാമല ക്ഷേത്രത്തിന്റെ ശില്പഭംഗി അദ്വിതീയമാണ്. ക്ഷേത്രഗോപുരത്തിന് പതിനൊന്ന് നിലകളുണ്ട്. ക്ഷേത്രമതിലകത്തിന്റെ വിസ്തൃതി പത്ത് ഹെക്ടറോളം വരും. രമണമഹർഷിയുടെ ആസ്ഥാനം തിരുവണ്ണാമലയായിരുന്നു
തിരുവണ്ണാമലൈ കൃതയുഗത്തില്‍ അഗ്നിയും,തേത്രായുഗത്തില്‍ മാണിക്യവും ദ്വാപരയുഗത്തില്‍ സ്വര്‍ണവും കലിയുഗത്തില്‍ കല്ലുമാണ് എന്നാണ് ഐതിഹ്യം. മലയുടെ മുകളില്‍ മുഴുവന്‍ കറുത്തിരുന്നു. വര്‍ഷത്തിലെ കാര്‍ത്തിക ഉത്സവത്തില്‍ കര്‍പ്പൂരം ഇട്ടു കത്തിക്കുന്നതിനാലായിരിക്കണം ഇത്ര കറുത്ത് ഇരുണ്ടിരിക്കുന്നത്. മല മുകളില്‍ കത്തിക്കുന്ന ഈ ദീപത്തിനു പിന്നിലും ഒരു ഐതിഹ്യമുണ്ട്.

ഒരിക്കല്‍ ശ്രീ പാര്‍വതി ഭഗവാന്‍ പരമേശ്വരന്റെ കണ്ണ് മൂടുകയും തുടര്‍ന്ന് സര്‍വ ലോകവും ഇരുട്ടിലാകപ്പെടുകയും ചെയ്തുവത്രേ. ഇതില്‍ പ്രായശ്ചിത്തം ചെയ്യാന്‍ ശ്രീ പാര്‍വതി കാഞ്ചീപുരത്ത് മണ്ണ് കൊണ്ട് ശിവലിംഗം ഉണ്ടാക്കി പൂജിച്ചു. തുടര്‍ന്ന് ശ്രീ പരമേശ്വരന്‍ പാര്‍വതിയോട് തിരുവണ്ണാമലൈയില്‍ വ്രതമനുഷ്ടിക്കാന്‍ നിര്‍ദേശിച്ചു. ഗൌതമ മുനിയുടെ സാന്നിദ്ധ്യത്തില്‍ ശ്രീ പാര്‍വതി വ്രതമനുഷ്ടിക്കുകയും കാര്‍ത്തിക മാസത്തിലെ പ്രദോഷ ദിവസം പരമേശ്വരന്റെ അര്‍ദ്ധ ഭാഗമായ് കൂടിച്ചേരുകയും അര്‍ദ്ധനാരീശ്വര രൂപത്തില്‍ നിലകൊള്ളുകയും ചെയ്തു. 

ഈ സ്വരൂപമാണ് ഒരു ദീപമായി തിരുവണ്ണാമലൈയില്‍ കാര്‍ത്തിക ദീപ ഉത്സവമായി ആഘോഷിക്കുന്നത്. 
ആളും തിരക്കുമൊന്നുമില്ലാത്ത,പ്രശാന്ത സുന്ദരമായ ഒരു ആശ്രമം. രമണമഹര്‍ഷി തപസ്സു ചെയ്ത സ്ഥലമാണ് സ്കന്ധാശ്രമം.
1912 മുതല്‍ 1922 വരെയുള്ള പത്തു വര്‍ഷങ്ങള്‍ രമണ മഹര്‍ഷി ഇവിടെയിരുന്നു തപസ്സു ചെയ്തുവത്രേ! 

രമണ മഹര്‍ഷി തമിഴനാട്ടിലെ മധുരയില്‍ ജനിച്ചു തന്റെ സന്യാസ ജീവിതം തിരുവണ്ണാമലയില്‍ നയിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ പേരിലുള്ള രമണാശ്രമത്തില്‍ സ്വദേശികളും വിദേശികളുമായ ഒരുപാട് പേര്‍ സന്യാസജീവിതം നയിക്കുന്നു
സ്കന്ധാശ്രമത്തില്‍ നിന്നിറങ്ങി കുറച്ചു കല്ലുകള്‍ പാകിയ വഴിയിലൂടെ നടന്നാല്‍ വിരുപക്ഷി ഗുഹയിലെത്താം. ഇവിടെയും രമണ മഹര്‍ഷി തപസ്സിരുന്നതായി കരുതുന്നു. 

പൌര്‍ണമി നാളിലുള്ള അരുണാചലപരിക്രമണത്തിന്.ഗിരിവലം എന്നാണ് പേര്. കാല്‍നടയായി 14 കിലോ മീറ്റര്‍ പ്രദക്ഷിണം ചെയ്യണം.പ്രദക്ഷിണ വഴിയില്‍ എട്ടു ദിക്കുകളിലായി എട്ടു ലിംഗങ്ങള്‍ പൂജിക്കപ്പെടുന്നു. അവയാണ് ഇന്ദ്രലിംഗം, അഗ്നിലിംഗം, യമ ലിംഗം, നിരുതി ലിംഗം, വരുണ ലിംഗം, വായു ലിംഗം, കുബേര ലിംഗം, ഈശാന ലിംഗം എന്നിവ,രാത്രിയില്‍ തുടങ്ങുന്ന പ്രദക്ഷിണം പുലര്‍ച്ചയോടെ അവസാനിപ്പിച്ച് അമ്പലത്തില്‍ തൊഴുതു മടങ്ങും.

ശിവസ്വരൂപമായ തിരുവണ്ണാമല
---------------------------------------------------------
ശിവഭഗവാന്‍റെ പ്രതിരൂപമായാണ് അരുണാചലേശ്വരനെ കാണുന്നത്. 2665 അടി ഉയരമുള്ള പര്‍വതത്തെ ആണ് അരുണാചലേശ്വരനായി ജനങ്ങള്‍ കാണുന്നത്.

എല്ലാ പൌര്‍ണ്ണമി ദിവസവും  ലക്ഷകണക്കിനു  തീര്‍ത്ഥാടകര്‍ ഈ പര്‍വതത്തിന് ചുറ്റും പ്രദക്ഷിണം വയ്ക്കുന്നു. പതിനാല് കിലോമീറ്റര്‍ ചുറ്റളവില്‍ നഗ്നപാദരായാണ് ഭക്തലക്ഷങ്ങള്‍ അരുണാചലേശ്വരനെ വലം വയ്ക്കുന്നത്. 

വര്‍ഷത്തില്‍ ഒരിക്കല്‍ കാര്‍ത്തിക ദീപം ദര്‍ശിക്കാന്‍  ലക്ഷകണക്കിനു  ഭക്തര്‍  ഇവിടെ എത്തിച്ചേരുന്നു. ഹിന്ദുക്കളുടെ പ്രധാനപ്പെട്ട അഘോഷങ്ങളിലൊന്നായ മഹാശിവരാത്രിയുടെ ഉത്ഭവം തന്നെ ഇവിടെ നിന്നാ‍ണ്.  അരുണാചലേശ്വര പര്‍വതത്തിന് മുകളിലാണ് പ്രസിദ്ധമായ തിരുവണ്ണാമല ക്ഷേത്രം. ഈ സ്ഥലത്തെ കുറിച്ച് ചിന്തിച്ചാല്‍ തന്നെ മുക്തി ലഭിക്കുമെന്നാണ് പഴമക്കാര്‍ പറയുന്നത്.

ശിവഭഗവാന്‍റെ പഞ്ച ഭൂത ക്ഷേത്രങ്ങളിലൊന്നായാണ് ശ്രീ അരുണാചലേശ്വരന്‍ അറിയപ്പെടുന്നത്. പഞ്ചഭൂതങ്ങളിലെ അഗ്നി ക്ഷേത്രമാണിത്. വി
ഷ്ണുവിനും ബ്രഹ്മാവിനും മുന്നില്‍ സ്വന്തം ചൈതന്യത്തെ പ്രകടമാക്കാനായി ശിവന്‍ വന്‍ തീ ജ്വാലയായി മാറിയ ദിവസമാണ് ശിവരാത്രിയെന്ന് ശിവപുരാണത്തില്‍ പറയുന്നു

ആകഥ ഇങ്ങനെ: ഒരിക്കല്‍ ബ്രഹ്മാവും വിഷ്ണുവും തമ്മില്‍ തര്‍ക്കമായി. ആര്‍ക്കാണ് ശക്തി കൂടൂതല്‍ എന്നതിനെ ചൊല്ലിയായിരുന്നു തര്‍ക്കം. അവസാനം തര്‍ക്ക പരിഹാരത്തിനായി ശിവനെ കാണുവാന്‍ ഇരുവരും തീരുമാനിച്ചു. 

ആരാണ് തന്‍റെ ശിരസ്സോ പാദമോ ഏതെങ്കിലുമൊന്നു ആര്‍ക്ക് കാണാന്‍ കഴിയുമോ ആ ആളായിരിക്കും കേമന്‍ ,ശക്തിമാന്‍ എന്ന ഉപാധി ശിവന്‍ മുന്നോട്ട് വച്ചു.

ഇതു പറഞ്ഞ് ശിവന്‍ ഭൂമിയില്‍ നിന്ന് ആകാശത്തേക്ക് തീനാളമായി ഉയര്‍ന്നു. ശിവന്റെ പാദം കണ്ടു പിടിക്കാനായി വിഷ്ണു വരാഹ രൂപം ധരിച്ച് ഭൂമിക്കടിയിലേക്കും, ശിവന്റെ ശിരസ് കാണാനായി ബ്രഹ്മാവ് ഹംസമായി ആകാശത്തേക്കും പറന്നുയര്‍ന്നു. പക്ഷേ ഇരുവര്‍ക്കും ലക്ഷ്യം നിറവേറ്റാനായില്ല 

വിഷ്ണു തോല്‍‌വി സമ്മതിച്ച് തിരിച്ചു പോന്നു. കുറെ കഴിഞ്ഞപ്പോള്‍ ബ്രഹ്മാവും വളരെ വളരെ ക്ഷീണിച്ചു.  അപ്പോള്‍ ആകാശത്ത് നിന്ന് ഒരു താഴമ്പൂവ് വീഴുന്നത് കണ്ട് എവിടെ നിന്നുമാണ് അത് വരുന്നതെന്ന് ബ്രഹ്മാവ് അന്വേഷിച്ചു. ശിവന്റെ കേശത്തില്‍ നിന്നാണ് വരുന്നതെന്നും യുഗങ്ങളായി ഭൂമിയിലേക്കുള്ള യാത്ര തുടങ്ങിയിട്ടെന്നും താഴമ്പൂവ് അറിയിച്ചു. 

ഇതു കേട്ട ബ്രഹ്മാവിന്  ഒരു സൂത്രം തോന്നി . താന്‍ ശിവന്റെ ശിരസ്സ് കണ്ടെന്ന് ശിവനോട് പറയാന്‍ പൂവിനോട് അഭ്യര്‍ത്ഥിച്ചു. താഴമ്പൂവ് ശിവനോട് ഈ നുണ പറയുകയും ചെയ്തു. അസത്യം കേട്ട് കോപാകുലനായ ശിവന്‍ ഒരു അഗ്നി ദണ്ഡായ് ഭൂമിയേയും സ്വര്‍ഗ്ഗത്തേയും ബന്ധപ്പെടുത്തി.ശിവന്‍റെ ശാപം മൂലം ഈ പൂവിനെ സാധാരണയായി പൂജയ്‌ക്ക് ഉപയോഗിക്കാറില്ല.  

ശക്തമായ ചൂടില്‍ ഭൂമിയും സ്വര്‍ഗവും ഒരു പോലെ വെന്തുരുകി. ശിവന്റെ ശരീരത്തില്‍ നിന്ന് ഇന്ദ്രന്‍, അഗ്നി, യമന്‍, കുബേരന്‍ എന്നീ ദേവന്മാര്‍ ചൂട് സഹിക്കാനാവാതെ വീഴുകയും അവര്‍ ശിവനോട് ശാന്തനാവാന്‍ ‍അപേക്ഷിക്കുകയും ചെയ്യ്തു. അവസാനം കോപമടങ്ങിയ ദേവന്‍ ഒരു തീനാളമായി ചുരുങ്ങി.  ഈ സംഭവമാണ് ശിവരാത്രി ആഘോഷത്തിന് തുടക്കമായത്.

ലിംഗോത്ഭവം
------------------------------
ഭകതജനങ്ങളുടെ അഭ്യര്‍ത്ഥനയും സൌകര്യവും കണക്കിലെടുത്ത് ഭഗവാന്‍ ലിംഗരൂപത്തില്‍ ദര്‍ശനം നല്‍കാമെന്ന്  സമ്മതിക്കുകയും അങ്ങനെ ലിംഗരൂപത്തില്‍ തിരു അണ്ണാമലൈയര്‍ ക്ഷേത്രത്തില്‍ കുടിയിരിക്കുകയും ചെയ്തു.

രണ്ടാം നൂറ്റാണ്ടിലെ ചോള കാലഘട്ടത്തിലെ ക്ഷേത്രം തിരുവണ്ണാമലൈ നഗരത്തിലുണ്ട്. ആ‍ദി അണ്ണാമലൈയര്‍ എന്ന പേരില്‍ മറ്റൊരു ക്ഷേത്രവും മഹാക്ഷേത്രത്തിന് എതിര്‍വശത്തായി മലമ്പാതയില്‍ ഉണ്ട്.

മലമ്പാതയ്ക്ക് ചുറ്റും എട്ട് ശിവ ലിംഗങ്ങളുടെ ദര്‍ശനം ലഭിക്കും. ഇന്ദ്രന്‍ ദേവന്‍, അഗ്നിദേവന്‍, നിരുതി, വാ‍യു, കുബേരന്‍, ഈശാനന്‍ എന്നീ ദേവതകളാല്‍ ആരാധിക്കപ്പെട്ടതാണ് ഈ ശിവലിംഗങ്ങള്‍.
നഗ്നപാദരായി ഈ ക്ഷേത്രത്തിന് വലം വച്ചാല്‍, എല്ലാ പാപങ്ങളില്‍ നിന്നും മുക്തി ലഭിക്കുമെന്നാണ് വിശ്വാസം.രാജ്യത്തെമ്പാടും നിന്ന് കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ ഉളളവര്‍ മുക്തി തേടി ഇവിടെ എത്തുന്നു. 

ഈ പുണ്യ സ്ഥലത്തെ കുറിച്ച് സ്മരിച്ചാല്‍ നിങ്ങള്‍ ഇവിടെ എത്തിച്ചേരുമെന്ന് രമണ മഹര്‍ഷിയും ശേഷാദ്രിസ്വാമികളും പറഞ്ഞിട്ടുണ്ട്.
എങ്ങണെ ക്ഷേത്രത്തില്‍ എത്താം

ചെന്നൈയില്‍ നിന്നും 187 കിലോമീറ്റര്‍ ദൂരെയാണ് തിരുവണ്ണാമല .തമിഴ്‌നാട് സര്‍ക്കാരിന്‍റെ ബസ്സിലോ അല്ലെങ്കില്‍ ടാക്സിയിലോ  എത്തിച്ചേരാം. 

ട്രയിന്‍ മാര്‍ഗ്ഗമാണെങ്കില്‍ ചെന്നൈ എഗ്മോറില്‍ നിന്നും പുറപ്പെടുന്ന ട്രെയിന്‍ കയറി തിന്‍ഡിവനത്തോ വില്ലുപുരത്തോ ഇറങ്ങുക അവിടെനിന്ന് മറ്റൊരു ട്രയിനില്‍ തിരുവണ്ണാമലയിലേക്കു പോകാം . രണ്ടിടത്തു നിന്നും ബസ്സിലും തിരുവണ്ണാമലയില്‍ എത്താം

ഓം അരുണാചലേശ്വരായ നമഃ

മഹാദേവൻ

മഹാദേവൻ❣️❣️❣️
     🙏🙏🙏🙏
 ഓം നമഃ ശിവായ 
______________________
ഭസ്മ ഭൂഷിതനാണ് മഹാദേവന്‍. ഭസ്മം ശിവതത്വത്തെ സൂചിപ്പിക്കുന്നു. സംഹാരമൂര്‍ത്തിയായ മഹാദേവന്‍ എല്ലാ ജീവജാലങ്ങളേയും ഭസ്മീകരിച്ചുകൊണ്ട് ശുദ്ധമാക്കുന്നു. പശുവിന്‍റെ പാല്, തൈര്, വെണ്ണ, ഗോമൂത്രം, ചാണകം എന്നിവ ഉള്‍പ്പെടുന്ന പഞ്ച ഗവ്യത്തില്‍ ഒന്നായ ചാണകം അഗ്നിയില്‍ നീറ്റി എടുക്കുന്നതാണ് ഭസ്മം. അഗ്നിശുദ്ധി ചെയ്തത് എന്ന കാരണത്താല്‍ ഭസ്മം ഏറ്റവും പരിശുദ്ധമായ പ്രസാദമാണ്. നമുക്ക് ക്ഷേത്രങ്ങളില്‍ നിന്നും കിട്ടുന്ന പ്രസാദങ്ങളില്‍ വച്ച് ഏറ്റവും പരിശുദ്ധം ഭസ്മമാണ്. ശവം ഭസ്മീകരിക്കുന്നതിന്‍റെ പ്രതീകമാണ് ചാണകം ചുട്ടെടുക്കുന്ന ഭസ്മം. നെറ്റിയിലും കഴുത്തിലും മാറിലും കൈകാലുകളിലും ഭസ്മം ധരിക്കാം. കൈയില്‍ ധരിച്ചാല്‍ കൈയാല്‍ ചെയ്ത പാപവും, മാറില്‍ ധരിച്ചാല്‍ മനഃകൃതമായ പാപവും, കഴുത്തില്‍ ഭസ്മം ധരിച്ചാല്‍ കണ്ഠത്താല്‍ ചെയ്ത പാപവും നശിക്കും.

ലോകത്തിലെ എല്ലാം കഴിഞ്ഞ് അവശേഷിക്കുന്നത് ഭസ്മമാണ്. അതിനെ നശിപ്പിക്കുവാന്‍ ഒന്നിനും കഴിയില്ല. അഗ്നിക്കു പോലും എല്ലാറ്റിനേയും ഭസ്മമാക്കിത്തീര്‍ക്കാമെന്നല്ലാതെ അതിനപ്പുറമൊന്നും ചെയ്യാന്‍ സാധിക്കുകയില്ല. മനുഷ്യന്‍റെ അഹങ്കാരവും പ്രതാപവുമെല്ലാം ഒരുപിടി ചാരത്തിലവസാനിക്കുന്നു. പണ്ഡിതനും പാമരനും, രാജാവും പ്രജയും, ധനികനും ദരിദ്രനും, ബ്രാഹ്മണനും ചണ്ഡാലനുമെല്ലാം ചിതാഗ്നിയുടെ മുമ്പില്‍ സമന്മാരാണ്. ഭസ്മം നെറ്റിയില്‍ ധരിക്കുന്ന ഒരാള്‍ ശിവതത്വം അണിയുകമാത്രമല്ല ശിവാനുഗ്രഹം കൂടി ആര്‍ജിച്ചിരിക്കുകയാണ്. കപാല ധാരിയായ ശിവഭഗവാന്‍ ശ്മശാനത്തിലെ ചുടലചാമ്പാലം ചെറുചൂടോടെ വാരിപൂശുന്നു. അങ്ങനെ നശ്വരമായതിനെയെല്ലാം ഉപേക്ഷിച്ച് അനശ്വരമായതിനെ സ്വീകരിക്കുവാന്‍ ഭസ്മഭൂഷിതന്‍ തന്‍റെ ഭക്തരോട് ഉപദേശിക്കുന്നു. ഭസ്മം സ്ഥിരമായി അണിയുന്നവന്‍റെ മൃത്യുരേഖ പോലും മാഞ്ഞുപോകും. ഭസ്മം ധരിക്കാതെ ശിവപൂജ ചെയ്യാന്‍ വിധിയില്ല. എല്ലാം ഹരനാണ്. 

ശിവരൂപം: 

മറ്റുദേവന്മാരിൽനിന്നും വ്യത്യസ്തമായി ജടാധാരിയും ശ്മശാനവാസിയുമാണ് ഭഗവാൻ ശിവൻ. തൃശ്ശൂലം ശിവന്റെകയ്യിലെപ്പോഴും ഉണ്ടാകുന്നു. കൂടാതെ ചന്ദ്രകല ജടയിൽ വിരാജിക്കുന്നു. ശരീരത്തിൽ രുദ്രാക്ഷമാലയും നാഗങ്ങളും ചേർന്നതാണ് ഭഗവാൻ ശിവന്റെ രൂപം.

തൃക്കണ്ണ് : 

ശിവഭഗവാന്റെ മറ്റൊരുപ്രത്യേകതയാണ് നെറ്റിയിലുള്ള മൂന്നാമത്തെ നേത്രം. തൃക്കണ്ണിൽനിന്നുള്ള അഗ്നികൊണ്ടാണ് ഭഗവാൻ ശിവൻ കാമദേവനെ ഭസ്മീകരിച്ചത്. മൂന്നുകണ്ണുകളുള്ളതിനാൽ ശിവൻ ത്രിലോചനൻ(ത്രി= മൂന്ന്; ലോചനം= കണ്ണ്), ത്രയംബകം (त्र्यम्बकम्അംബകം= കണ്ണ്) എന്നീ നാമങ്ങളിലും അറിയപ്പെടുന്നു.

ചന്ദ്രകല : 

ശിവന്റെ ജടാമൗലിയിൽ എപ്പോഴും ചന്ദ്രദേവൻ വിരാജിക്കുന്നു . അതിനാൽതന്നെ ചന്ദ്രശേഖരൻ, ചന്ദ്രമൗലി, കലാധരൻ തുടങ്ങിയനാമങ്ങൾ ശിവന്റെ പര്യായങ്ങളാണ്.

ഭസ്മം:

ശിവന്റെ ശരീരത്തിൽ ശവഭസ്മം ലേപനം ചെയ്തിരിക്കുന്നു. മനുഷ്യരാരും മൃത്യു എന്ന സത്യത്തിൽനിന്ന് മോചിതരല്ല എന്നും. എന്നാൽ ശിവം അനശ്വരമാണെന്നും ഇത് സൂചിപ്പിക്കുന്നു. ഭസ്മധാരിയും ശ്മശാനവാസിയുമായ ശിവന്റെ ഒരു രൂപമാണ് ഭൈരവൻ.

ജട:
ശിവന്റെ കേശം ജടപിടിച്ചതും കപർദ്ദത്തെപോലെ കെട്ടിവെച്ചിരിക്കുന്നതുമാണ്. ജടാധാരി, വ്യോമകേശൻ എന്നീ നാമങ്ങളും ശിവന്റെ പര്യായങ്ങളാണ്.

നീലകണ്ഠം:

സമുദ്ര മഥനത്തിന്റെ ഫലമായി കാളകൂടം എന്ന മാരകവിഷം പുറത്തേക്കു വന്നു. മൂന്നുലോകത്തേയും സംഹരിക്കാൻ ശക്തിയുള്ള വിഷമായിരുന്നു കാളകൂടം. കാളകൂടത്തെ ഉൾക്കൊള്ളാൻ മൃത്യുഞ്ജയനായ ശിവനു മാത്രമേ സാധിക്കുമായിരുന്നുള്ളൂ. ഹാലാഹലം അഥവാ കാളകൂടവിഷം പാനം ചെയ്ത ഭഗവാന്റെ കഴുത്ത് നീലനിറമായി മാറി.അന്നുമുതൽ ശിവൻ നീലകണ്ഠൻ(സംസ്കൃതം नीलकण्ठഃ) എന്ന നാമത്തിൽ അറിയപ്പെടാൻ തുടങ്ങി.

ഗംഗാനദി:

സ്വർഗ്ഗത്തിലൂടെ ഒഴുകിയിരുന്ന നദിയായിരുന്നു ഗംഗ. ഭഗീരഥൻ എന്ന് ഋഷി തന്റെ പൂർവ്വ പിതാമഹന്മാരുടെ പാപം തീർക്കാനായി കഠിനതപം ആരംഭിച്ചു. ഗംഗയെ ഭൂമിയിലെത്തിക്കുക മാത്രമായിരുന്നു അതിനേക ഉപായം. എന്നാൽ ഗംഗ സ്വർഗ്ഗത്തിൽനിന്നും ഭൂമിയിലേക്ക് പതിച്ചാൽ അതിന്റെ ആഘാതം തടുക്കാൻ ഭൂമിക്കാവില്ല. ആയതിനാൽ സ്വർഗ്ഗത്തിൽ നിന്നും ഭൂമിയിലേക്കു പതിച്ച ഗംഗയെ ശിവൻ തന്റെ ജടയിൽ ബന്ധനസ്തയാക്കി. പിന്നീട് ഗംഗാനദി ശിവന്റെ ജടയിൽ നിന്നും ഉദ്ഭവിച്ച് ഭാരതദേശത്തിലൂടെ ഒഴുകി സർവ്വജനങ്ങളുടേയും പാപത്തെ കഴുകി കളഞ്ഞുകൊണ്ടിരിക്കുന്നു . ഗംഗയെ ജടയിൽ ഉൾക്കൊള്ളുന്നതിനാൽ ഗംഗാധരൻ എന്ന നാമത്തിലും ശിവൻ അറിയപ്പെടുന്നു.

നാഗങ്ങൾ:

നാഗങ്ങളെ ആഭരണമായി ശരീരത്തിലണിയുന്ന ദേവനായാണ് ശിവനെ വർണ്ണിക്കുന്നത്. വാസുകി എന്ന നാഗത്തെ ശിവൻ എപ്പോഴും കഴുത്തിലണിയുന്നു.

മാൻ:

കയ്യിൽ മാനിനെ വഹിക്കുന്ന രൂപത്തിലും ശിവനെ വർണ്ണിക്കാറുണ്ട്. ചഞ്ചലചിത്തത്തിൽനിന്നും ശിവൻ മോചിതനാണ് എന്നാണ് ഇത് പ്രതീകവൽക്കരിക്കുന്നത്. മനുഷ്യന്റെ മനസ്സ് ഒരു ചിന്തയിൽനിന്നും മറ്റൊന്നിലേക്ക് ഒരു മാനിനെപോലെ ചാടിപ്പോകുന്നു. എന്നാൽ ശിവൻ സർവ്വജ്ഞാനിയും നിർവികാരനും നിർവികല്പവുമാണ്.

തൃശൂലം:

ശിവന്റെ സവിശേഷമായ ആയുധമാണ് തൃശൂലം. ശിവന്റെ വലതുകയ്യിലേന്തിയ സത്ഗുണം തമോഗുണം രജോഗുണം എന്നീ ത്രിഗുണങ്ങളെയാണ് തൃശ്ശൂലം പ്രതീകവൽക്കരിക്കുന്നത്. പരമാധികാരത്തിന്റെ ചിഹ്നമായും തൃശൂലത്തെ കണക്കാക്കുന്നു.

ഢമരു:

ശിവന്റെ ഇടതുകയ്യിലെ ഢമരു ശബ്ദബ്രഹ്മത്തെ സൂചിപ്പിക്കുന്നു. ഢമരു നാദത്തിൽ നിന്നാണ് സംസ്കൃതഭാഷൗദ്ഭവിച്ചത് എന്നൊരു വിശ്വാസവും നിലനിൽക്കുന്നു.

നന്തി:

ശിവന്റെ വാഹനമായ വൃഷഭമാണ് നന്തി. പശുപതി എന്നൊരു നാമവും ശിവനുണ്ട്. മൃഗങ്ങളുടെയെല്ലാം പാലകൻ എന്നാണ് പശുപതി എന്ന വാക്കിനർത്ഥം. മനുഷ്യരൂപത്തിലും നന്തിയെ ചിലപ്പോൾ ചിത്രീകരിക്കാറുണ്ട്. ശിവന്റെ ഒരു പരമഭക്തനാണ് നന്തി.
     🙏🙏🙏🙏

മഹാദേവൻ

മഹാദേവൻ❣️❣️❣️
     🙏🙏🙏🙏
 ഓം നമഃ ശിവായ 
______________________
ഭസ്മ ഭൂഷിതനാണ് മഹാദേവന്‍. ഭസ്മം ശിവതത്വത്തെ സൂചിപ്പിക്കുന്നു. സംഹാരമൂര്‍ത്തിയായ മഹാദേവന്‍ എല്ലാ ജീവജാലങ്ങളേയും ഭസ്മീകരിച്ചുകൊണ്ട് ശുദ്ധമാക്കുന്നു. പശുവിന്‍റെ പാല്, തൈര്, വെണ്ണ, ഗോമൂത്രം, ചാണകം എന്നിവ ഉള്‍പ്പെടുന്ന പഞ്ച ഗവ്യത്തില്‍ ഒന്നായ ചാണകം അഗ്നിയില്‍ നീറ്റി എടുക്കുന്നതാണ് ഭസ്മം. അഗ്നിശുദ്ധി ചെയ്തത് എന്ന കാരണത്താല്‍ ഭസ്മം ഏറ്റവും പരിശുദ്ധമായ പ്രസാദമാണ്. നമുക്ക് ക്ഷേത്രങ്ങളില്‍ നിന്നും കിട്ടുന്ന പ്രസാദങ്ങളില്‍ വച്ച് ഏറ്റവും പരിശുദ്ധം ഭസ്മമാണ്. ശവം ഭസ്മീകരിക്കുന്നതിന്‍റെ പ്രതീകമാണ് ചാണകം ചുട്ടെടുക്കുന്ന ഭസ്മം. നെറ്റിയിലും കഴുത്തിലും മാറിലും കൈകാലുകളിലും ഭസ്മം ധരിക്കാം. കൈയില്‍ ധരിച്ചാല്‍ കൈയാല്‍ ചെയ്ത പാപവും, മാറില്‍ ധരിച്ചാല്‍ മനഃകൃതമായ പാപവും, കഴുത്തില്‍ ഭസ്മം ധരിച്ചാല്‍ കണ്ഠത്താല്‍ ചെയ്ത പാപവും നശിക്കും.

ലോകത്തിലെ എല്ലാം കഴിഞ്ഞ് അവശേഷിക്കുന്നത് ഭസ്മമാണ്. അതിനെ നശിപ്പിക്കുവാന്‍ ഒന്നിനും കഴിയില്ല. അഗ്നിക്കു പോലും എല്ലാറ്റിനേയും ഭസ്മമാക്കിത്തീര്‍ക്കാമെന്നല്ലാതെ അതിനപ്പുറമൊന്നും ചെയ്യാന്‍ സാധിക്കുകയില്ല. മനുഷ്യന്‍റെ അഹങ്കാരവും പ്രതാപവുമെല്ലാം ഒരുപിടി ചാരത്തിലവസാനിക്കുന്നു. പണ്ഡിതനും പാമരനും, രാജാവും പ്രജയും, ധനികനും ദരിദ്രനും, ബ്രാഹ്മണനും ചണ്ഡാലനുമെല്ലാം ചിതാഗ്നിയുടെ മുമ്പില്‍ സമന്മാരാണ്. ഭസ്മം നെറ്റിയില്‍ ധരിക്കുന്ന ഒരാള്‍ ശിവതത്വം അണിയുകമാത്രമല്ല ശിവാനുഗ്രഹം കൂടി ആര്‍ജിച്ചിരിക്കുകയാണ്. കപാല ധാരിയായ ശിവഭഗവാന്‍ ശ്മശാനത്തിലെ ചുടലചാമ്പാലം ചെറുചൂടോടെ വാരിപൂശുന്നു. അങ്ങനെ നശ്വരമായതിനെയെല്ലാം ഉപേക്ഷിച്ച് അനശ്വരമായതിനെ സ്വീകരിക്കുവാന്‍ ഭസ്മഭൂഷിതന്‍ തന്‍റെ ഭക്തരോട് ഉപദേശിക്കുന്നു. ഭസ്മം സ്ഥിരമായി അണിയുന്നവന്‍റെ മൃത്യുരേഖ പോലും മാഞ്ഞുപോകും. ഭസ്മം ധരിക്കാതെ ശിവപൂജ ചെയ്യാന്‍ വിധിയില്ല. എല്ലാം ഹരനാണ്. 

ശിവരൂപം: 

മറ്റുദേവന്മാരിൽനിന്നും വ്യത്യസ്തമായി ജടാധാരിയും ശ്മശാനവാസിയുമാണ് ഭഗവാൻ ശിവൻ. തൃശ്ശൂലം ശിവന്റെകയ്യിലെപ്പോഴും ഉണ്ടാകുന്നു. കൂടാതെ ചന്ദ്രകല ജടയിൽ വിരാജിക്കുന്നു. ശരീരത്തിൽ രുദ്രാക്ഷമാലയും നാഗങ്ങളും ചേർന്നതാണ് ഭഗവാൻ ശിവന്റെ രൂപം.

തൃക്കണ്ണ് : 

ശിവഭഗവാന്റെ മറ്റൊരുപ്രത്യേകതയാണ് നെറ്റിയിലുള്ള മൂന്നാമത്തെ നേത്രം. തൃക്കണ്ണിൽനിന്നുള്ള അഗ്നികൊണ്ടാണ് ഭഗവാൻ ശിവൻ കാമദേവനെ ഭസ്മീകരിച്ചത്. മൂന്നുകണ്ണുകളുള്ളതിനാൽ ശിവൻ ത്രിലോചനൻ(ത്രി= മൂന്ന്; ലോചനം= കണ്ണ്), ത്രയംബകം (त्र्यम्बकम्അംബകം= കണ്ണ്) എന്നീ നാമങ്ങളിലും അറിയപ്പെടുന്നു.

ചന്ദ്രകല : 

ശിവന്റെ ജടാമൗലിയിൽ എപ്പോഴും ചന്ദ്രദേവൻ വിരാജിക്കുന്നു . അതിനാൽതന്നെ ചന്ദ്രശേഖരൻ, ചന്ദ്രമൗലി, കലാധരൻ തുടങ്ങിയനാമങ്ങൾ ശിവന്റെ പര്യായങ്ങളാണ്.

ഭസ്മം:

ശിവന്റെ ശരീരത്തിൽ ശവഭസ്മം ലേപനം ചെയ്തിരിക്കുന്നു. മനുഷ്യരാരും മൃത്യു എന്ന സത്യത്തിൽനിന്ന് മോചിതരല്ല എന്നും. എന്നാൽ ശിവം അനശ്വരമാണെന്നും ഇത് സൂചിപ്പിക്കുന്നു. ഭസ്മധാരിയും ശ്മശാനവാസിയുമായ ശിവന്റെ ഒരു രൂപമാണ് ഭൈരവൻ.

ജട:
ശിവന്റെ കേശം ജടപിടിച്ചതും കപർദ്ദത്തെപോലെ കെട്ടിവെച്ചിരിക്കുന്നതുമാണ്. ജടാധാരി, വ്യോമകേശൻ എന്നീ നാമങ്ങളും ശിവന്റെ പര്യായങ്ങളാണ്.

നീലകണ്ഠം:

സമുദ്ര മഥനത്തിന്റെ ഫലമായി കാളകൂടം എന്ന മാരകവിഷം പുറത്തേക്കു വന്നു. മൂന്നുലോകത്തേയും സംഹരിക്കാൻ ശക്തിയുള്ള വിഷമായിരുന്നു കാളകൂടം. കാളകൂടത്തെ ഉൾക്കൊള്ളാൻ മൃത്യുഞ്ജയനായ ശിവനു മാത്രമേ സാധിക്കുമായിരുന്നുള്ളൂ. ഹാലാഹലം അഥവാ കാളകൂടവിഷം പാനം ചെയ്ത ഭഗവാന്റെ കഴുത്ത് നീലനിറമായി മാറി.അന്നുമുതൽ ശിവൻ നീലകണ്ഠൻ(സംസ്കൃതം नीलकण्ठഃ) എന്ന നാമത്തിൽ അറിയപ്പെടാൻ തുടങ്ങി.

ഗംഗാനദി:

സ്വർഗ്ഗത്തിലൂടെ ഒഴുകിയിരുന്ന നദിയായിരുന്നു ഗംഗ. ഭഗീരഥൻ എന്ന് ഋഷി തന്റെ പൂർവ്വ പിതാമഹന്മാരുടെ പാപം തീർക്കാനായി കഠിനതപം ആരംഭിച്ചു. ഗംഗയെ ഭൂമിയിലെത്തിക്കുക മാത്രമായിരുന്നു അതിനേക ഉപായം. എന്നാൽ ഗംഗ സ്വർഗ്ഗത്തിൽനിന്നും ഭൂമിയിലേക്ക് പതിച്ചാൽ അതിന്റെ ആഘാതം തടുക്കാൻ ഭൂമിക്കാവില്ല. ആയതിനാൽ സ്വർഗ്ഗത്തിൽ നിന്നും ഭൂമിയിലേക്കു പതിച്ച ഗംഗയെ ശിവൻ തന്റെ ജടയിൽ ബന്ധനസ്തയാക്കി. പിന്നീട് ഗംഗാനദി ശിവന്റെ ജടയിൽ നിന്നും ഉദ്ഭവിച്ച് ഭാരതദേശത്തിലൂടെ ഒഴുകി സർവ്വജനങ്ങളുടേയും പാപത്തെ കഴുകി കളഞ്ഞുകൊണ്ടിരിക്കുന്നു . ഗംഗയെ ജടയിൽ ഉൾക്കൊള്ളുന്നതിനാൽ ഗംഗാധരൻ എന്ന നാമത്തിലും ശിവൻ അറിയപ്പെടുന്നു.

നാഗങ്ങൾ:

നാഗങ്ങളെ ആഭരണമായി ശരീരത്തിലണിയുന്ന ദേവനായാണ് ശിവനെ വർണ്ണിക്കുന്നത്. വാസുകി എന്ന നാഗത്തെ ശിവൻ എപ്പോഴും കഴുത്തിലണിയുന്നു.

മാൻ:

കയ്യിൽ മാനിനെ വഹിക്കുന്ന രൂപത്തിലും ശിവനെ വർണ്ണിക്കാറുണ്ട്. ചഞ്ചലചിത്തത്തിൽനിന്നും ശിവൻ മോചിതനാണ് എന്നാണ് ഇത് പ്രതീകവൽക്കരിക്കുന്നത്. മനുഷ്യന്റെ മനസ്സ് ഒരു ചിന്തയിൽനിന്നും മറ്റൊന്നിലേക്ക് ഒരു മാനിനെപോലെ ചാടിപ്പോകുന്നു. എന്നാൽ ശിവൻ സർവ്വജ്ഞാനിയും നിർവികാരനും നിർവികല്പവുമാണ്.

തൃശൂലം:

ശിവന്റെ സവിശേഷമായ ആയുധമാണ് തൃശൂലം. ശിവന്റെ വലതുകയ്യിലേന്തിയ സത്ഗുണം തമോഗുണം രജോഗുണം എന്നീ ത്രിഗുണങ്ങളെയാണ് തൃശ്ശൂലം പ്രതീകവൽക്കരിക്കുന്നത്. പരമാധികാരത്തിന്റെ ചിഹ്നമായും തൃശൂലത്തെ കണക്കാക്കുന്നു.

ഢമരു:

ശിവന്റെ ഇടതുകയ്യിലെ ഢമരു ശബ്ദബ്രഹ്മത്തെ സൂചിപ്പിക്കുന്നു. ഢമരു നാദത്തിൽ നിന്നാണ് സംസ്കൃതഭാഷൗദ്ഭവിച്ചത് എന്നൊരു വിശ്വാസവും നിലനിൽക്കുന്നു.

നന്തി:

ശിവന്റെ വാഹനമായ വൃഷഭമാണ് നന്തി. പശുപതി എന്നൊരു നാമവും ശിവനുണ്ട്. മൃഗങ്ങളുടെയെല്ലാം പാലകൻ എന്നാണ് പശുപതി എന്ന വാക്കിനർത്ഥം. മനുഷ്യരൂപത്തിലും നന്തിയെ ചിലപ്പോൾ ചിത്രീകരിക്കാറുണ്ട്. ശിവന്റെ ഒരു പരമഭക്തനാണ് നന്തി.
     🙏🙏🙏🙏