Followers(ഭഗവാന്‍റെ ഭക്തര്‍ )

Thursday, December 12, 2019

നീലകണ്ഠൻ

♾♾🌻♾♾🌻♾♾🌻♾♾


                *🌹ധ്യാനശ്ലോകങ്ങൾ🌹*


*🚩 ശിവകല്പം*🚩


*34 . നീലകണ്ഠൻ*


*അത്യുഗ്രഹാലാഹലപണിപദ്മം*
        *പദ്മാനനം ചന്ദ്രതുഷാരകാന്തം*
*ഗൌരീപതിം ക്രുരഭുജംഗഭൂഷം* 
            *ശ്രീനീലകണ്ഠം ഹൃദി ഭാവയാമി*


🔱🚩🔱🚩🔱🚩🔱🚩🔱🚩🔱


*സാരം*

          *_✒കയ്യിൽ അത്യുഗ്രമായ കാളകൂടവിഷം ധരിച്ചും, താമരപ്പൂവുപോലെ ഭംഗിയുള്ള മുഖത്തോടുകൂടിയും, ചന്ദ്രനെപ്പോലെയും മഞ്ഞുപോലെയും വെളുത്ത ദേഹപ്രഭയോടും കൂടിയും, ക്രുരന്മാരായ സർപ്പങ്ങളാകുന്ന ആഭരണങ്ങളോടുകൂടിയും ഇരിയ്ക്കുന്ന പാർവ്വതീപതിയായ ശ്രീനീലകണ്ഠമൂർത്തിയെ സ്മരിക്കുന്നു........🌹🌷🙏🏻_*
                                    

*ഹരി ഓം*


വ്യാഖ്യാതാ: കാണിപ്പയൂർ ശങ്കരൻ നമ്പൂതിരിപ്പാട്


✍🏻 അജിത്ത് കഴുനാട്



♾🔥♾🔥♾🔥♾🔥♾🔥♾

*_എല്ലാ മിത്രങ്ങൾക്കും ശുഭദിനം നേരുന്നു._*

തളിപ്പറമ്പ് ശ്രീ രാജരാജേശ്വരക്ഷേത്രം

തളിപ്പറമ്പ് ശ്രീ രാജരാജേശ്വരക്ഷേത്രം
----------------- വിക്കിപീഡിയ

 കണ്ണൂർ ജില്ലയിൽ തളിപ്പറമ്പിലാണ് മഹാശിവക്ഷേത്രമായ ശ്രീ രാജരാജേശ്വര ക്ഷേത്രം. ശിവന്റെ പല പേരുകളിൽ ഒന്നായ രാജരാജേശ്വരന്റെ പേരിലാണ്‌ ഈ ക്ഷേത്രം അറിയപ്പെടുന്നത്. 

കേരളത്തിലെ പുരാതനമായ 108 ശിവക്ഷേത്രങ്ങളിൽ ഒന്നാണ് ഈ മഹാക്ഷേത്രം . 

ദക്ഷിണ ഭാരതത്തിലെ ശിവക്ഷേത്രങ്ങളിൽ ഈ ക്ഷേത്രത്തിന് പ്രധാന സ്ഥാനമുണ്ട്. 
തെക്കേ ഇന്ത്യയിലെ ഏതെങ്കിലും ക്ഷേത്രങ്ങളിൽ ഉണ്ടാവുന്ന ദേവപ്രശ്നപരിഹാരങ്ങൾക്കായി ഇവിടെ വന്ന് ദേവദർശനം നടത്തുകയും കാണിക്ക അർപ്പിച്ച് "ദേവപ്രശ്നം" വയ്ക്കുന്നതും ക്ഷേത്രാചാരമായി കരുതുന്നു. തളിപ്പറമ്പ് രാജരാജേശ്വരക്ഷേത്രത്തിന്റെ മതിൽക്കെട്ടിനു പുറത്തുള്ള ഉയർന്ന പീഠത്തിലാണ് ഇങ്ങനെ ദേവപ്രശ്നം വയ്ക്കുക പതിവ്.

-------------------- ഐതിഹ്യം ---------------------

ശക്തിപീഠം : ഏറ്റവും പുരാതനമായ ശക്തിപീഠങ്ങളിലൊന്നായി തളിപ്പറമ്പ് കരുതപ്പെടുന്നു. സതിയുടെ സ്വയം ദഹനത്തിനും ശിവന്റെ താണ്ഡവ നൃത്തത്തിനും ശേഷം സതിയുടെ തല വീണത് ഇവിടെയാണ് എന്നു കരുതപ്പെടുന്നു. ഈ ക്ഷേത്രത്തിലെ ശിവലിംഗത്തിന് ആയിരക്കണക്കിനു വർഷങ്ങൾ പഴക്കമുണ്ട്.

മാന്ധാതാവ് : ഋഷിമാർ ആദിത്യനെ കടഞ്ഞെടുത്തപ്പോൾ കിട്ടിയ ചൂർണം കൂട്ടിക്കുഴച്ചു നിർമിച്ച മൂന്ന് ശിവലിംഗങ്ങൾ ബ്രഹ്മാവ് കൈവശപ്പെടുത്തിയെന്നും, പാർവതിദേവി ഭഗവാൻ ശിവന്റെ സഹായത്താൽ ആ വിഗ്രഹങ്ങൾ വാങ്ങി പൂജിച്ചു വന്നിരുന്നു. ഒരിക്കൽ മാന്ധതമഹർഷി ശ്രീ പ്രരമശിവനെ പൂജകൾ കൊണ്ട് സം‌പ്രീതനാക്കി. പൂജയിൽ പ്രസാദവാനായ ഭഗവാൻ ശിവൻ, ശ്മശാനങ്ങളില്ലാത്ത സ്ഥലത്തുമാത്രമേ പ്രതിഷ്ഠിക്കാവൂ എന്ന് ഉപദേശിച്ച് അതിൽ ഒരു ശിവലിംഗം മാന്ധതമഹർഷിക്ക് സമ്മാനിച്ചു. ശിവലിംഗവുമായി എല്ലാ സ്ഥലങ്ങളിലും അന്വേഷിച്ചുനടന്ന മഹർഷി, ഇവിടെ തളിപ്പറമ്പിൽ വരികയും, ഇത് ഏറ്റവും പരിശുദ്ധമായ സ്ഥലമാണന്നു മനസ്സിലാക്കി ആ ശിവലിംഗം അവിടെ പ്രതിഷ്ഠിക്കുകയും ചെയ്തു. അനേകം വർഷങ്ങൾ ശിവപൂജ നടത്തി, ശിവപ്രീതി നേടി മഹർഷി സായൂജ്യ മടയകയും പിന്നീട് ആ ശിവലിംഗം ഭൂമിക്കടിയിലേക്ക് താണു അപ്രത്യക്ഷമാവുകയും ചെയ്തു.

മുചുകുന്ദൻ : മാന്ധാതാവിന്റെ മകനായ മുചുകുന്ദൻ പിന്നീട് ശ്രീ പരമശിവനെ പ്രാർത്ഥിച്ച് ശിവനിൽ നിന്ന് രണ്ടാമത്തെ ശിവലിംഗം നേടി. അദ്ദേഹവും ഇവിടെ തളിപ്പറമ്പിൽ ശിവലിംഗ പ്രതിഷ്ഠനടത്തി ശിവപൂജചെയ്തു പോന്നു. അദ്ദേഹത്തിനു ശേഷം ഈ ശിവലിംഗവും കാലക്രമത്തിൽ ഭൂമിക്ക് അടിയിലേക്ക് താണുപോയി.

ശതസോമൻ : പിന്നീട് ഈ പ്രദേശം ഭരിച്ചിരുന്ന മൂഷക രാജവംശത്തിലെ (കോലത്തുനാട്) രാജാവായിരുന്ന ശിവഭക്തനായ ശതസോമനാണ് മൂന്നാമത്തെ ശിവലിംഗം ലഭിച്ചത്. അഗസ്ത്യമുനിയുടെ ഉപദേശ പ്രകാരം ശിവപൂജകൾ നടത്തിയാണ് അദ്ദേഹത്തിന് ഈ ശിവലിംഗം ലഭിച്ചത് എന്നു വിശ്വസിക്കുന്നു. രാജാവ് ഇന്ന് ക്ഷേത്രം നിൽക്കുന്ന സ്ഥലത്ത് ഈ ശിവലിംഗം പ്രതിഷ്ഠിച്ചു, ക്ഷേത്രം പണിതു പൂജ നടത്തിപോന്നുവത്രെ.

ശതസേനൻ : ശതസേനൻ കാമധേനുവിനെ കറന്നെടുത്ത പാലുകൊണ്ട് കഴുകി ശുദ്ധീകരിച്ച് പ്രതിഷ്ഠിച്ച ശിവലിംഗമാണ് ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ എന്ന് ക്ഷേത്രഐതിഹ്യം പറയുന്നു. തളിപ്പറമ്പ് ക്ഷേത്ര-തൃക്കോവിൽ നിർമിച്ചത് രാമഘടകമൂഷികന്റെ വംശത്തിലെ ചന്ദ്രകേതനരാജാവിന്റെ പുത്രനായ സുതസേനനാണ് എന്ന് മൂഷികവംശത്തിലും പറഞ്ഞിരിക്കുന്നു. പഴയ പെരിഞ്ചെല്ലൂർ ഗ്രാമത്തിലെ തളിക്ഷേത്രം തന്നെയാണ് രാജരാജേശ്വര ക്ഷേത്രമെന്നു കരുതപ്പെടുന്നതിനാൽ, ഒരുപക്ഷേ ആ പഴയ ക്ഷേത്രം ശതസേനൻ പുതുക്കിപ്പണിതതായിരിക്കാം.

ശ്രീരാമൻ : ലങ്കയിൽ നിന്ന് രാവണ നിഗ്രഹത്തിനുശേഷം സീതാദേവിയുമായി വിജയശ്രീലാളിതനായി തിരിച്ചുവരുന്ന വഴി ശ്രീരാമൻ ഇവിടെ വന്ന് രാജരാജേശ്വരനു പൂജകൾ അർപ്പിച്ചു എന്നാണ് മറ്റൊരു വിശ്വാസം. അതുകൊണ്ടാവാം ശ്രീരാമന്റെ ബഹുമാനാർത്ഥം ഇന്നും ഭക്തജനങ്ങൾക്ക് നമസ്കാര മണ്ഡപത്തിൽ പ്രവേശനമില്ല.

-------------------- ചരിത്രം -------------------------

ക്ഷേത്രക്കുളം

 പെരുംചെല്ലൂർ, പെരുംതൃക്കോവിൽ, തളിപ്പറമ്പ്ക്ഷേത്രം, എന്നീ പേരുകളിൽ ചരിത്രത്താളുകളിൽ ഇടം നേടിയിട്ടുള്ള മഹാക്ഷേത്രമാണ് രാജരാജേശ്വരക്ഷേത്രം. കേരള മാഹാത്മ്യം, കേരളക്ഷേത്ര മാഹാത്മ്യം, മൂഷികവംശകാവ്യം തൂടങ്ങിയ സംസ്കൃത കൃതികളിലും ചെല്ലുരീശ വിലാസം, ലക്ഷമീ പുരേശസ്തോത്രം,ചെല്ലൂര് പിരാൻസ്തുതി മുതലായ കൃതികളിലും ചെല്ലൂർ നവോദയം ചമ്പുവിലും, തളിപ്പറമ്പ് ഗ്രാമത്തേയും പെരുംതൃക്കോവിലപ്പനേയും പരാമർശമുണ്ട്.

നിരവധി ചരിത്രകഥകളാലും ശാസനങ്ങളാലും പ്രസിദ്ധിയാർജ്ജിച്ച മഹാക്ഷേത്രമാണ് രാജരാജേശ്വരക്ഷേത്രം. പൌരാണികകാലം മുതൽ പ്രസിദ്ധിയാർജ്ജിച്ചിരുന്ന തളിപ്പറമ്പ്, ഏഴിമല ആസ്ഥാനമാക്കി ഭരണം നടത്തിയിരുന്ന മൂഷകരാജവംശത്തിന്റെ അധീനതയിലായിരുന്നു ഈ ക്ഷേത്രവും ഗ്രാമവും. പ്രാചീനകേരളത്തിലെ ബ്രാഹ്മണ കുടിയേറ്റത്തെ തുടർന്ന് നിലവിൽവന്ന അറുപത്തിനാല് ഗ്രാമങ്ങളിലെ 32 ഗ്രാമങ്ങളിൽ പ്രശസ്തിയുടെ ഉന്നതി കൈവരിക്കാൻ കഴിഞ്ഞ ഗ്രാമമായിരുന്നു പെരിഞ്ചെല്ലൂർ എന്ന് അറിയപ്പെട്ടിരുന്ന തളിപ്പറമ്പ്. ഇവിടുത്തെ ക്ഷേത്രേശന്റെ നാമമായിരുന്നു ഗ്രാമത്തിനും. 32 ഗ്രാമങ്ങളിൽ വടക്കേയറ്റത്തെ ഗ്രാമമായിരുന്ന പെരിഞ്ചല്ലൂർ എന്ന തളിപ്പറമ്പ് എന്ന് ചരിത്രകാരന്മാർ സ്ഥാപിച്ചിട്ടുണ്ട്. ഒരുകാലത്ത് വടക്കൻ കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായിരുന്നുവത്രേ ഈ ഗ്രാമം 

 ടിപ്പുവിന്റെ പടയോട്ടം
----------------------------------

തന്റെ ജനവിരുദ്ധമായ നയങ്ങൾ അംഗീകരിയ്ക്കാൻ കൂട്ടാക്കാത്ത ജനങ്ങളിൽ അവ വാൾമുനകൊണ്ടു നടപ്പാക്കാൻ ടിപ്പു തന്നെ 1789 ആദ്യം താമരശ്ശേരി ചുരം വഴി മലബാറിൽ കടന്നു വെന്നു കേരള ചരിത്രത്താളുകളിൽ കാണുന്നു. 1788 ജനുവരിയിൽ താമരശേരി ചുരം വഴി ടിപ്പു വലിയൊരു സൈന്യവുമായി മലബാറിൽ കടക്കുകയും. 

മലബാറിലെ നിരവധി ക്ഷേത്രങ്ങൾ ടിപ്പുവിന്റെ പടയോട്ടത്തിൽ നശിപ്പിക്കുകയുണ്ടായതായി അതിൽ ഏറെ നാശം സംഭവിച്ച രണ്ടുക്ഷേത്രങ്ങളിൽ ഒന്നാണിത്. രണ്ടാമത്തെ ക്ഷേത്രം പെരുവനം ക്ഷേത്രം ആയിരുന്നു. ഇവിടെ പണ്ട് ഏഴുനിലകളോടുകൂടിയ രാജഗോപുരമുണ്ടായിരുന്നുവത്രേ. ഇത് ടിപ്പുവിന്റെ ആക്രമണത്തിലാണ് അതു തകർന്നത് ഇന്നും അതിന്റെ പൌരാണിക ശേഷിപ്പുകൾ നമ്മുക്ക് കാണാനാവും. അന്ന് ടിപ്പുവിന്റെ ആക്രമണം നടന്ന് ക്ഷേത്രത്തിനു തീയിട്ടപ്പോൾ ആദ്യം ഓടിയെത്തി തീ അണക്കാൻ ശ്രമിച്ചത് മുസ്ലിം സമുദായക്കാരായിരുന്നുവത്രേ. ടിപ്പുവിനെ പേടിച്ച് മറ്റു സമുദായക്കാർ എത്തിയില്ല പോലും. അതിനുശേഷം ഇവിടെ ക്ഷേത്രത്തിൽ എന്തെങ്കിലും അത്യാഹിതം സംഭവിച്ചാൽ (കൂട്ടമണി അടിക്കുമ്പോൾ) സഹായിക്കാനായി മുസ്ലിം സമുദായക്കാർക്കും ക്ഷേത്രത്തിനുള്ളിൽ പ്രവേശിക്കാമെന്ന് വ്യവസ്ഥയുണ്ടാക്കി.

കൊട്ടുമ്പുറം
-----------------------------
കേരളത്തിലെ കലകൾക്ക് മുഴുവനും അംഗീകാരം കൊടുത്തിട്ടുള്ള ക്ഷേത്രമാണ് രാജരാജേശ്വരക്ഷേത്രം. 
ജ്യോതിഷം, വൈദ്യം, തർക്കം, വ്യാകരണം, കല മുതലായവയിൽ പ്രഗല്ഭരായിട്ടുള്ളവരെ സ്ഥാനമാനങ്ങളും, പാരിതോഷികങ്ങളും നല്കി ബഹുമാനിക്കുന്ന പതിവുണ്ടായിരുന്നു. വീരശൃംഖല, കങ്കണം, യോഗ്യത സൂചകങ്ങളായ ബഹുമാന പേരുകൾ എന്നിവയാണ് നല്കിയിരുന്നത്. പണ്ഡിതരേയും, കലാകാരന്മാരേയും ആദരിക്കാറുണ്ടായുന്നത് ക്ഷേത്രസമുച്ചയത്തിനോട് ചേർന്നുള്ള കൊട്ടുമ്പുറം എന്ന മണിഗോപുരത്തിൽ വെച്ചായിരുന്നു. ഇവിടെ രാജരാജേശ്വരക്ഷേത്രത്തിൽ വെച്ച് നൽകപ്പെടുന്ന ഈ സ്ഥാനമാനങ്ങൾ ഏറ്റവും ഉൽകൃഷ്ടമായി കണക്കാക്കിയിരുന്നു.

മാണി മാധവ ചാക്യാർ, ഉദ്ദണ്ഡശാസ്ത്രികൾ തുടങ്ങിയ കലാകാരന്മാരേയും, പണ്ഡിതരേയും ആദരിച്ചിരുന്നതായി തെളിവുകൾ സാക്ഷ്യം പറയുന്നു. 1923-ൽ മാണിമാധവചാക്രാർക്ക് പ്രശസ്തമായ വീരശൃംഘല സമ്മാനിച്ചു. ഈ അമൂല്യമായ ഉപഹാരം ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായിരുന്നു അദ്ദേഹം. പണ്ഡിതശ്രേഷ്ഠൻ‌മാരുടെ ഒരു കൂട്ടായ്മയുടെ ഏകമായ അഭിപ്രായ പ്രകാരമാണ് രാജരാജേശ്വര സന്നിധിയിൽ വെച്ച് പണ്ഡിത സദസ്സിനെ സാക്ഷിയാക്കി വീരശൃംഘല സമ്മാനിക്കുന്നത്. കൂടാതെ1954-ൽ അദ്ദേഹത്തിന് വിദൂഷകരത്നം പട്ടം കൊടുക്കുകയുണ്ടായി. കൂടിയാട്ടത്തിലെ വിദൂഷകന്റെ ഭാഗം അവതരിപ്പിക്കുന്നതിലെ പൂർണ്ണതയ്ക്ക് ആയിരുന്നു ഈ ബഹുമതി. ക്ഷേത്രത്തിലെ കൊട്ടുമ്പുറത്തുവെച്ചായിരുന്നു ഈ ചടങ്ങുകൾ നടത്തിയത്.

ക്ഷേത്ര രൂപകല്പന
------------------------------------

കേരളത്തിലെ പുകൾപെറ്റ മഹാക്ഷേത്രങ്ങളുടെ പട്ടികയിൽ പ്രഥമസ്ഥാനത്തിനു ഉതകുംവണ്ണമാണിവിടുത്തെ ക്ഷേത്രനിർമ്മിതി. ക്ഷേത്ര മതിലകത്തിന്റേയും, ദീർഘചതുരാകൃതിയിലുള്ള ഇവിടുത്തെ ശ്രീകോവിലിലിന്റെയും നിർമ്മാണചാരുത വളരെ പ്രത്യേകതയേറിയതാണ്. രണ്ട് തട്ടുകളായി നിർമ്മിച്ചിരിക്കുന്ന ശ്രീകൊവിലും, അതിനുമുൻപിലുള്ള വളരെവലിപ്പമേറിയ നമസ്കാര മണ്ഡപവും മനോഹരമാണ്.

ആചാരങ്ങളും അനുഷ്ഠാനങ്ങളും
--------------------------------------------------

കൂടിയാട്ടം, ചാക്യാർ കൂത്ത് എന്നിവ അവതരിപ്പിക്കുന്നതിന് ഏറ്റവും പരിപാവനമായ സ്ഥലമായി ഈ ക്ഷേത്രം കരുതപ്പെടുന്നു. എല്ലാ പുതിയ കൂടിയാട്ടങ്ങളും രൂപകല്പനയ്ക്കു ശേഷം ആദ്യം അവതരിപ്പിക്കുന്നത് ഇവിടെയാണ്. ചാക്യാ‍ർ സമുദായത്തിലെ "മാണി" കുടുംബത്തിനു മാത്രമേ ഇവിടെ കൂടിയാട്ടം നടത്തുവാൻ അവകാശമുള്ളൂ. പ്രശസ്ത കൂത്ത് കൂടിയാട്ടം കലാകാരനായിരുന്ന നാട്യാചാര്യ വിദൂഷകരത്നം പത്മശ്രീ മാണി മാധവ ചാക്യാർ ഇവിടെ ദശാബ്ദങ്ങളായി കൂടിയാട്ടം അവതരിപ്പിച്ചിരുന്നു. അദ്ദേഹത്തിന് "വിദൂഷകരത്നം" പട്ടം സമ്മാനിച്ചത് ഈ ക്ഷേത്രത്തിൽ വെച്ചാണ്.

ഒരു കലാകാരനു ലഭിക്കാവുന്ന ഏറ്റവും വലിയ ബഹുമതികളിൽ ഒന്നാണ് തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ നിന്നുള്ള "വീരശൃംഘല". ഈ ക്ഷേത്രത്തിലെ പണ്ഡിത സദസ്സിന്റെ ഐക്യകണ്ഠമായ അഭിപ്രായത്തോടെ മാത്രമേ വീരശൃംഘല നൽകപ്പെടുന്നുള്ളൂ. ഗുരു മാണി മാധവ ചാക്യാർക്കായിരുന്നു അവസാനമായി ഇവിടെ നിന്നും വീരശൃംഘല സമ്മാനിച്ചത്. വീരശൃംഘല ലഭിക്കുമ്പോൾ ഈ ബഹുമതി ലഭിച്ച ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയും അദ്ദേഹമായിരുന്നു. അതുപോലെതന്നെ ഈ ക്ഷേത്രത്തിലെ 'കൊട്ടുംപുറം' പ്രസിദ്ധമായിരുന്നു. ക്ഷേത്രത്തിലെ അത്താഴപൂജ കഴിഞ്ഞ് മേൽശാന്തി ചാക്യാന്മാരുടേയും പാഠകക്കാരുടേയും ശിരസ്സിൽ ശിരോലങ്കാരം അണിയിക്കുന്ന ഒരു ആചാരമുണ്ട്. പുതുതായി നാടകം ചിട്ടപ്പെടുത്തി തയ്യാറാക്കുന്ന കൂടിയാട്ടം ആദ്യം ഇവിടെ അവതരിപ്പിക്കണം എന്നു വ്യവസ്ഥയുണ്ടായിരുന്നു.

പുരുഷന്മാർക്ക് ക്ഷേത്രത്തിനുള്ളിൽ എപ്പോഴും പ്രവേശനമുണ്ടെങ്കിലും സ്ത്രീകൾക്ക് എല്ലാസമയങ്ങളിലും ക്ഷേത്രത്തിനുള്ളിൽ പ്രവേശനമില്ല. ബ്രാഹ്മണസ്ത്രീകൾക്ക് ക്ഷേത്രത്തിനകത്തു പ്രവേശനമില്ല. മറ്റു സ്ത്രീകൾ തിരുവത്താഴ പൂജയ്ക്കുശേഷം അകത്തു കയറി തൊഴുന്നു. ചുറ്റമ്പലത്തിനകത്ത് നെയ്യ് വിളക്ക് മാത്രമേ കത്തിക്കാറുള്ളൂ. അതുപോലെതന്നെ തദ്ദേശീയരായ സ്ത്രീകൾ ഗർഭവതികളായിരിക്കുമ്പോൾ മൂന്നു ക്ഷേത്രങ്ങൾ സന്ദർശിക്കുന്ന ഒരു പതിവുണ്ടായിരുന്നു. രാജരാജേശ്വര ക്ഷേത്രവും, തൃച്ചമ്പരത്തുള്ള ശ്രീകൃഷ്ണ ക്ഷേത്രവും, തളിപ്പറമ്പിൽ നിന്ന് 6 കിലോമീറ്റർ അകലെയുള്ള കാഞ്ഞിരങ്ങാട്ടെ വൈദ്യനാഥ ക്ഷേത്രവുമാണ് ഈ മൂന്നു ക്ഷേത്രങ്ങൾ. ശിവൻ കുഞ്ഞിന് പ്രതാപവും, തൃച്ചമ്പ്രത്തെ ശ്രീകൃഷ്ണൻ കുഞ്ഞിന് നല്ല സ്വഭാവവും, കാഞ്ഞിരങ്ങാട്ടേ ദേവത ദീർഘായുസ്സും പ്രദാനം ചെയ്യും എന്നാണ് വിശ്വാസം.

പൂക്കോത്ത് കൊട്ടാരത്തിലെ പേരിടീച്ചിൽ
-----------------------------------------------------------
ചിരപുരാതനവും പൗരാണികവുമായ ക്ഷേത്രമാണ് പൂക്കോത്ത് കൊട്ടാരം ക്ഷേത്രം. സാക്ഷാൽ പെരുംതൃക്കോവിലപ്പനായ ശ്രീ രാജരാജേശ്വര പെരുമാളുടെ സാന്നിധ്യം എപ്പോഴും ഇവിടെ ഉള്ളതിനാലാണ് കൊട്ടാരം എന്ന നാമകരണം ഉണ്ടായതെന്നു പറയപ്പെടുന്നു. രാജരാജേശ്വര ക്ഷേത്രത്തിൽ ആനയെ നടയ്ക്കിരുത്തിയാൽ നാമകരണം ചെയ്ത് പേര് ഉറപ്പിക്കുന്നത് പൂക്കോത്ത് കൊട്ടാരത്തിൽ വച്ചാണ്.

പൂജകൾ
----------------------- ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠയായ പരമശിവന് നേദിക്കുവാനായി ചെറിയ മൺപാത്രങ്ങളിൽ നെയ്യ് ക്ഷേത്രത്തിലെ സോപാനനടയിൽ വയ്ക്കുന്നത് ഇവിടുത്തെ പ്രധാന വഴിപാടാണ്. ഇതിനെ നെയ്യമൃത് എന്നുപറയുന്നു.

പ്രതിഷ്ഠാ സങ്കല്പം
------------------------------------ ഇവിടത്തെ പ്രധാന പ്രതിഷ്ഠ രാജരാജേശ്വര സങ്കല്പത്തിൽ പരമശിവനാണ്. എങ്കിലും ശൈവവൈഷ്ണവസങ്കല്പങ്ങൾ കൂടിച്ചേർന്ന ആരാധനാമൂർത്തിയാണ് എന്ന് മറ്റൊരു അഭിപ്രായമുണ്ട്. തൃച്ചംബരം ക്ഷേത്രത്തിൽ നിന്ന് ശ്രീകൃഷ്ണന്റെ എഴുന്നള്ളത്ത് രാജരാജേശ്വരക്ഷേത്രത്തിൽ വരുന്ന അവസരത്തിൽ ഇവിടെത്തെ മൂർത്തിയെ ശങ്കരനാരായണനായി സങ്കല്പിച്ച് ആരാധിച്ചുവരുന്നു. അതുപോലെതന്നെ ശിവനെന്ന സങ്കല്പം മുഖ്യമാണെങ്കിലും കൂവളപ്പൂവ് ഈ ക്ഷേത്രത്തിൽ പൂജയ്ക്ക് എടുക്കുന്നതിനു വിലക്കുണ്ട്. തിങ്കളാഴ്ചയ്ക്കുപകരം ബുധനാഴ്ചയാണ് ഇവിടെ പ്രധാനദിവസം. മാത്രവുമല്ല, പ്രദോഷവ്രതം ഇവിടെ ആചരിയ്ക്കപ്പെടുന്നില്ല. അതുപോലെതന്നെ ശിവരാത്രിദിവസവും ധാര പതിവില്ല.

പ്രധാന മൂർത്തിക്കു പുറമേ ഉപദേവതകളായി ഗണപതി, സുബ്രഹ്മണ്യൻ, മഹാകാളൻ, നന്ദികേശൻ, പാർവതി, യക്ഷി, വൃഷഭൻ, പുറത്ത് ഭൂതനാഥൻ, ചിറവക്കിൽ ശ്രീകൃഷ്ണൻ എന്നീ പ്രതിഷ്ഠകളും ഇവിടെയുണ്ട്.

ആട്ട വിശേഷങ്ങൾ
------------------------------ കൊടിമരം ഇല്ലാത്തതിനാൽ കൊടിയേറ്റ് ഉത്സവങ്ങളോ, ആറാട്ട് എഴുന്നള്ളത്തുകളോ പതിവില്ല. ഭഗവാൻ രാജരാജേശ്വരന്റെ ശൈവസാന്നിധ്യത്തിനു ബലമേവാൻ ശിവരാത്രിയും, ശങ്കരനാരായണ സങ്കല്പമാണന്നു കരുതാനായി വിഷുവും ഇവിടെ വിശേഷദിവസങ്ങളായി ആഘോഷിക്കുന്നു.

ശിവരാത്രി
----------------- ശിവരാത്രിക്ക് മാത്രമാണ് സ്ത്രീകൾക്ക് ചുറ്റമ്പലത്തിനുള്ളിൽ പ്രവേശിച്ച് രാജരാജേശ്വരനെ തൊഴുന്നതിനുള്ള അനുവാദം മുഴുവൻ സമയവുമുള്ളൂ. അല്ലാത്ത ദിവസങ്ങളിൽ രാത്രി അത്താഴപൂജയ്ക്കുശേഷം എട്ടു മണിക്ക് ശേഷമേ പാടുള്ളൂ.

പുത്തരി ഉത്സവം
------------------------------- പുത്തരിനാളിൽ ദേശവാസികൾക്കെല്ലാം ക്ഷേത്ര സങ്കേതത്തിൽ വിഭവസമൃദ്ധമായ സദ്യയുണ്ട്. അന്നേ ദിവസം ക്ഷേത്രത്തിന് കുറച്ചകലെയുള്ള കതിർവെക്കും തറയിൽ കതിർകുലകൾ കൊണ്ടുവെക്കാനുള്ള അവകാശം നൽകിയിരിക്കുനത് ഹരിജനങ്ങൾക്കാണ്.

ക്ഷേത്ര ഊരാണ്മ
---------------------------- ക്ഷേത്ര ഊരാളന്മാർ 64 ഇല്ലങ്ങളിൽപ്പെട്ടവരായിരുന്നു. ഇവരിൽ നാല് ഇല്ലക്കാർ മതംമാറിയെന്നും പറയപ്പെടുന്നു. ക്ഷേത്രത്തിൽ എന്തെങ്കിലും അത്യാഹിതം സംഭവിച്ചാൽ കൂട്ടമണി അടിക്കുമ്പോൾ സഹായിക്കാനായി മുസ്ളിങ്ങൾക്ക് പ്രവേശിക്കാമെന്ന് വ്യവസ്ഥയുണ്ട്. പത്തില്ലക്കാരായ പട്ടേരിമാരായിരുന്നു ക്ഷേത്രഭരണം നടത്തിയിരുന്നത്. ഭരണത്തിന് നായരെ ബ്രാഹ്മണരാക്കി അവരോധിക്കുന്ന പതിവുണ്ടായിരുന്നു. അങ്ങനെ അവരോധിക്കപ്പെടുന്നയാൾ ഊരരശു കൈമൾ എന്നാണ് അറിയപ്പെട്ടിരുന്നത്.

ശിവ ഭഗവനെ കേരളത്തിൽ വിവിധ ഭാവങ്ങളിൽ ആരാധിക്കുന്നു

🔱🔱🔱🔱🔱🔱🔱🔱🔱


*ശിവ ഭഗവനെ കേരളത്തിൽ വിവിധ ഭാവങ്ങളിൽ ആരാധിക്കുന്നു*
📍📍📍📍📍📍📍📍📍 


പ്രസിദ്ധമായ വൈക്കം ക്ഷേത്രത്തിൽ രാവിലെ ദക്ഷിണാ മൂർത്തിയായും ഉച്ചക്ക് കിരാതമൂർത്തിയായും വൈകിട്ട് അർത്ഥനാരീശ്വരനായും ആരാധിക്കുന്നു 'അന്നദാന പ്രഭുവാണ് വൈക്കത്തപ്പൻ. പ്രാതൽ ആണ് ഏറ്റവും പ്രധാനപ്പെട്ട വഴിപാട്.

മറ്റെരു പ്രധാനക്ഷേത്രമായ ഏറ്റുമാനൂരിൽ ശിവനെ അഘോരമൂർത്തി ആയി ആരാധിക്കുന്നു .

തളിപറമ്പിൽ  രാജരാജേശ്വരനായും കാഞ്ഞിരങ്ങാട്ട് വൈദ്യനാഥനായും ഭഗവാനെ ആരാധിക്കുന്നു 

തിരുനാവയ്ക്ക് സമീപത്തുള്ള തൃപ്രങ്ങോട് ശിവക്ഷേത്രത്തിൽ കാല സംഹാരമൂർത്തിയാണ് പ്രതിഷ്ഠ .ആയുർദോഷത്തിന് ഇവിടെ വഴിപാട് കഴിക്കുന്നത് ഉത്തമമാണ്.

 ചേർത്തലക്ക് സമീപം തിരുവിഴയിൽ ഭഗവാൻ നീലകണ്ഠനാണ് .
എറണാകുളത്തപ്പൻ കിരാത രൂപത്തിൽ ദർശനം നൽകുന്നു.

 തിരുവൈരാണിക്കുളത്ത് ഭഗവാൻ പാർവ്വതി സമേതനായി വാഴുന്നു. കൂടാതെ ആലപ്പുഴയിലെ ചെങ്ങന്നൂരിലും പാർവ്വതി സമേതനായി മഹാദേവൻ വാഴുന്നു.

 മാവേലിക്കര കണ്ടിയൂർ ക്ഷേത്രത്തിൽ ഭഗവാന്റെ വിവിധ രൂപങ്ങൾ പ്രതിഷ്ഠിച്ചിട്ടുണ്ട്. മഹാദേവന്റെ ഏറ്റവും ഉദാത്തമായ രൂപമാണ് നടരാജൻ. പ്രസിദ്ധമായ ചിദംബരത്ത് മഹാദേവൻ നടരാജനായി വാഴുന്നു.

ഭാരതത്തിൽ അതിപ്രശസ്തമായ 68 മഹാദേവ ക്ഷേത്രങ്ങൾ ഉണ്ട്.  അവയിൽ ഏറ്റവും പ്രശസ്തമായത് കാശി, ചിദംബരം, കാളഹസ്തി ,മധുര എന്നിവയാണ്. 

 കേരളത്തിലും 108 ശിവക്ഷേത്രങ്ങളുണ്ട് അവയിൽ കേരളത്തിന് അകത്തും പുറത്തും പ്രസിദ്ധമാണ് വൈക്കം ഏറ്റുമാനൂർ ക്ഷേത്രങ്ങൾ .

*ശംഭോ മഹാദേവാ* 


   *ഓം നമ:ശിവായ*


🔱🔱🔱🔱🔱🔱🔱🔱🔱

ഭൂമിയില്‍നിന്നും ഇഷ്ടവസ്തുക്കള്‍ കറന്നെടുക്കുന്നു – ഭാഗവതം (85)*

*ഭൂമിയില്‍നിന്നും ഇഷ്ടവസ്തുക്കള്‍ കറന്നെടുക്കുന്നു – ഭാഗവതം (85)*

അഥാസ്മിന്‍ ഭഗവാന്‍ വൈന്യഃ പ്രജാനാം വൃത്തിദഃ പിതാ
നിവാസാന്‍ കല്‍പ്പയാഞ്ചക്രേ തത്ര തത്ര യഥാര്‍ഹതഃ (4-18-30)
ഗ്രാമാന്‍ പുരഃ പത്തനാനി ദുര്‍ഗ്ഗാണി വിവിധാനി ച
ഘോഷാന്‍ വ്രജാന്‍ സശിബിരാനാകരാന്‍ ഖേടഖര്‍വ്വടാന്‍ (4-18-31)
പ്രാക്പൃഥോരിഹ നൈവൈഷാ പുരഗ്രാമാദികല്‍പ്പനാ
യഥാസുഖം വസന്തി സ്മ തത്ര കുതോഭയാഃ (4-18-32)

മൈത്രേയന്‍ തുടര്‍ന്നുഃ

പൃഥുവിനെ പുകഴ്ത്തിയ ശേഷം, തന്റെ രഹസ്യം രാജാവിനോട്‌ പറയാന്‍ സമയമായി എന്ന്‌ ഭൂമിദേവി മനസിലാക്കി. തന്റെ സ്വത്തുക്കളെല്ലാം രാജാവിന്‌ സമര്‍പ്പിച്ച്‌ ദേവി ഇങ്ങനെ പറഞ്ഞുഃ “മാമുനിമാര്‍ കണ്ടെത്തി പ്രഖ്യാപിച്ച സ‍ന്മാര്‍ഗ്ഗങ്ങളിലൂടെ വേണ്ടരീതിയില്‍ അദ്ധ്വാനിച്ചാണ്‌ മനുഷ്യന്‍ തനിക്കു വേണ്ട വസ്തുവകകള്‍ നേടുന്നത്‌. പ്രകൃതിനിയമങ്ങള്‍ അനുസരിച്ച്‌ വര്‍ത്തിക്കുന്നുവന്‍ വമ്പിച്ച വിളവെടുക്കുകയും ചെയ്യും. വിഡ്ഢികളാകട്ടെ, സ്വാര്‍ത്ഥപരമായി അക്രമവാസനയോടെ ശ്രമിക്കുമ്പോള്‍ ആഗ്രഹിക്കുന്ന ഫലം ലഭിക്കുകയില്ല. അങ്ങേയ്ക്കു മുന്‍പ്‌ രാജസിംഹാസനത്തിലിരുന്നവര്‍ ധര്‍മ്മിഷ്ഠരായിരുന്നില്ല. അതുകൊണ്ട്‌ ഭൂമിയിലെ ധനധാന്യങ്ങള്‍ ഞാന്‍ അവരില്‍നിന്നു്‌ സംരക്ഷിച്ച്‌ ഒളിപ്പിച്ച്‌ വെച്ചു. ദുഷ്ടരെ പരിരക്ഷിക്കാനും വളര്‍ത്താനും ഈ ധനം ഉപയോഗിച്ചുകൂടാ. തീര്‍ച്ചയായും അങ്ങേയ്ക്ക്‌ എന്റെ അഗാധതകളില്‍നിന്നു്‌ പോലും എല്ലാ ധനവും കറന്നെടുക്കാം.”

ഭൂമിയുടെ അഭിപ്രായം സ്വീകരിച്ച്‌ രാജാവ്‌ ഭൂമിയെ കറന്നെടുക്കാന്‍ തുടങ്ങി, ഭൂമി കാമധേനുവാണല്ലോ. എല്ലാ വര്‍ഗ്ഗവിഭാഗങ്ങളും, തങ്ങളില്‍ ശ്രേഷ്ടരായവരെ, പശുവിനെ കറക്കുവാന്‍ മുന്‍പേവിടുന്ന പശുക്കുട്ടിയാക്കി നിര്‍ത്തി. എന്നിട്ട്‌ ധനമെല്ലാം സൗകര്യപ്രദമായ പാത്രങ്ങളിലാക്കി സൂക്ഷിച്ചു. സ്വയംഭുവമനുവിനെ പശുക്കുട്ടിയാക്കി രാജാവ്‌ സ്വയം എല്ലാ സസ്യജാലങ്ങളെയും പച്ചമരുന്നുചെടികളെയും ഭൂമിയില്‍നിന്നു്‌ പുറത്തെടുത്തു. മാമുനിമാര്‍ തങ്ങളുടെ സൃഷ്ടാവിനെ പശുക്കുട്ടിയാക്കി ദിവ്യജ്ഞാനം തങ്ങളുടെ ഇന്ദ്രിയങ്ങളായ ചെവി, വാക്ക്, മനസ്‌ എന്നിവിടങ്ങളിലും സൂക്ഷിച്ചുവെച്ചു. ഇന്ദ്രനെ പശുക്കുട്ടിയാക്കി ദേവതകള്‍ അമൃതു കറന്നെടുത്തു. അക്രമവാസനയുളളവര്‍ ലഹരികളും കറന്നു. ദേവഗായകര്‍ സംഗീതവും സൗന്ദര്യവും കറന്നു. പിതൃക്കള്‍ കാവ്യവും, സിദ്ധന്മ‍ാര്‍ അത്യത്ഭുതശക്തികളും എടുത്തു. ഭൂതപ്രേതങ്ങള്‍ തലയോട്ടി നിറയെ രക്തമെടുത്തു. പാമ്പുകള്‍ക്ക്‌ വിഷമുണ്ടായി. സസ്യഭുക്കുകളായ മൃഗങ്ങള്‍ക്കുവേണ്ടി പുല്ല്, മാംസഭുക്കുകള്‍ക്ക്‌ ഇറച്ചി, മരങ്ങള്‍ക്ക്‌ മരനീര്‍, മലകള്‍ക്ക്‌ ധാതുക്കള്‍ എന്നിവ ലഭിച്ചു. അങ്ങനെ എല്ലാത്തരത്തിലുളള ജീവജാലങ്ങള്‍ക്കും ഭൂമീദേവിയില്‍നിന്നും എല്ലാം വേണ്ടപോലെ ലഭിച്ചു. ഇതുകണ്ടു സന്തുഷ്ടനായ രാജാവ്‌ ഭൂമിയെ സ്വന്തം പുത്രിയായി ദത്തെടുത്തു.

രാജാവ്‌ ഭൂമിയെ കറന്നെടുക്കല്‍ അവസാനിപ്പിച്ചിരുന്നില്ല. രാജാവ്‌ മനുഷ്യരെ സംഘടിപ്പിച്ച് പട്ടണങ്ങളും ഗ്രാമങ്ങളും, നഗരങ്ങളും, കോട്ടകൊത്തളങ്ങളും, പശുതൊഴുത്തുകളും ഉണ്ടാക്കി. ഭൂമിയില്‍നിന്നും വിലപിടിച്ച ലോഹങ്ങള്‍ എടുക്കാന്‍ ഖനനവും തുടങ്ങിവെച്ചു. കര്‍ഷകര്‍ക്കായി ഭവനങ്ങളുണ്ടാക്കി അവരുടെ നിലങ്ങള്‍ കൃഷിയോഗ്യമാക്കി. ഇതാണ്‌ ലോകത്തിലെ ആദ്യത്തെ സാമൂഹ്യ പ്രവര്‍ത്തനവും സമാജസംഘടനാശ്രമവും. ഇതിന്റെയെല്ലാം ഫലമായി ജനം സമാധാനത്തോടെ സുരക്ഷാബോധത്തോടെ വര്‍ത്തിച്ചു.

കടപ്പാട് : ശ്രീമദ് ഭാഗവതം

നാഗങ്ങള്‍ ചോദ്യങ്ങള്‍ ഉത്തരങ്ങള്‍

*🔱🔥നാഗങ്ങള്‍ ചോദ്യങ്ങള്‍ ഉത്തരങ്ങള്‍🔥🔱*
🏮ॐ════卐★●°●ॐ●°★卐════ॐ🏮
*💢⒣⒤⒩⒟⒰ ⒲⒜⒴ ⒪⒡ ⒧⒤⒡⒠💢*

1. നാരദന് നാഗവീണ നിര്‍മ്മിച്ച്‌ കൊടുത്തത് ആര്?
സരസ്വതി 

2. ആയില്യം നക്ഷത്രത്തിന്റെ ദേവത?
സര്‍പ്പം

3. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ ചിഹ്നം?
സര്‍പ്പം

4. നാഗപഞ്ചമി എന്ന് പറയുന്ന ദിവസമേത്?
ശ്രാവണമാസത്തിലെ ശുക്ലപക്ഷ പഞ്ചമി ദിവസം.

5. ഗരുഡനും സര്‍പ്പങ്ങളും രമ്യതയിലായി വരുന്ന ദിവസം?
നാഗപഞ്ചമി 

6. ഗൃഹത്തില്‍ നാഗമരം നടേണ്ട ദിക്ക്?
വടക്ക് 

7. ജ്യോതിഷത്തില്‍ രാഹുവിന്റെ അധിദേവതയായി കണക്കാക്കുന്നത് ആരെയാണ്?
നാഗദൈവങ്ങളെ 

8. ബുധശാസനകളുടെ കാവല്‍ക്കാരായി കരുതപ്പെടുന്നത്?
നാഗങ്ങള്‍ 

9. അര്‍ജ്ജുനന്‍ വിവാഹം കഴിച്ച നാഗകന്യകയുടെ പേര്?
ഉലൂപിക

10. സര്‍പ്പക്കാവുകളില്‍ ആരാധിക്കുന്ന കല്ലിനു പറയുന്ന പേര്?
ചിത്രകൂടക്കല്ല് 

11. ആരെ കയറാക്കിയാണ് പാലാഴി മഥനം നടത്തിയത്?
വാസുകിയെ 

12. ഗര്‍ഗ്ഗമുനി തന്റെ അറിവ് സമ്പാദിച്ചത് ആരില്‍ നിന്നാണ്?
ശേഷനാഗനില്‍ നിന്ന് 

13. ഉപപ്രാണങ്ങളില്‍ ഒന്നിന്റെ പേര്?
നാഗന്‍

14. ആദിശേഷന്റെ അവതാരമായി ത്രേതായുഗത്തില്‍ ജനിച്ചതാര്?
ലക്ഷ്മണന്‍ 

15. ആദിശേഷന്റെ അവതാരമായി ദ്വാപരയുഗത്തില്‍ ജനിച്ചതാര്?
ബലരാമന്‍

16. ദശാവതാരങ്ങളില്‍ ആരുടെ ആത്മാവാണ് നാഗമായി രൂപാന്തരപ്പെട്ടത്?
ബലരാമന്‍

17. മഹാമേരുവില്‍ ഉള്ള ഇരുപതു പര്‍വ്വതങ്ങളില്‍ ഒന്നിന്റെ പേര്?
നാഗം 

18. ശത്രു നിഗ്രഹത്തിനായി അയക്കുന്ന ഒരു അസ്ത്രം?
നാഗാസ്ത്രം 

19. പാതാളവാസികളായ നാഗങ്ങള്‍ക്ക്‌ പറയുന്ന പേര്?
കുഴിനാഗം 

20. ഭൂതലവാസികളായാ നാഗങ്ങള്‍ക്ക്‌ പറയുന്ന പേര്?
സ്ഥലനാഗം 

21. ആകാശവാസികളായ നാഗങ്ങള്‍ക്ക്‌ പറയുന്ന പേര്?
പറനാഗം

22. വാസുകിയുടെ നിറമേത്?
മുത്തിന്റെ വെളുത്ത നിറം

23. തക്ഷകന്റെ നിറമെന്ത്?
ചുവപ്പ് നിറം പത്തിയില്‍ സ്വസ്തിക 

24. കാര്‍ക്കോടകന്റെ നിറമെന്ത്?
കറുപ്പ് നിറം

25. പദ്മന്റെ നിറമെന്ത്?
താമരയുടെ ചുവപ്പുനിറം 

26. മഹാപദ്മന്റെ നിറമെന്ത്?
വെളുത്ത നിറം, പത്തിയില്‍ ത്രിശൂലം

27. ശഖപാലന്റെ നിറമെന്ത്?
മഞ്ഞനിറം 

28. ഗുളികന്റെ നിറമെന്ത്?
ചുവപ്പ് നിറം

29. ഏഴുതലയുള്ള നാഗത്തിന്റെ പത്തിയില്‍ തിരിയിട്ടു കത്തിക്കുന്ന വിളക്കിന് പറയുന്ന പേര്?
നാഗപ്പത്തി വിളക്ക്.

30. ജ്യോതിശാസ്ത്രപ്രകാരം പഞ്ചമി തിഥിയുടെ ദേവത?
നാഗങ്ങള്‍.

➖➖➖➖➖➖➖➖➖
*സദാശിവസമാരംഭാം*
*ശങ്കരാചാര്യമധ്യമാം*
*അസ്മദാചാര്യപര്യന്താം*
*വന്ദേ ഗുരുപരമ്പരാം.*
ॐ➖➖➖➖ॐ➖➖➖➖ॐ
*👑മഹത്തായ സനാതന ധർമ്മ പാരമ്പര്യത്തിലെ ഒരു കണ്ണിയാകാൻ കഴിഞ്ഞത് ജന്മാന്തര സുകൃതമായി കാണുന്നു...👑*
✿📍════❁★☬ॐ☬★❁════📍✿
*ഇത് അറിയാനും അറിയിക്കാനുമാണ്. വാദിക്കാനും ജയിക്കാനുമല്ല. നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരിയെന്ന് തോന്നുന്നു കാര്യങ്ങൾ മാത്രം ജീവിതത്തിൽ പകർത്തുക.*
*ആത്മീയതയുടെ പാതയിൽ മഹത്തായ അറിവ്‌  പകർന്ന് നൽകിയവരോടുള്ള  കടപ്പാട്  വിനയപൂര്‍വ്വം സ്മരിക്കുന്നു...👣🙏*
✿❁════❁★☬ॐ☬★❁════❁✿
     ✍ *H͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚N͚͚͚͚͚͚͚͚͚͚͚͚͚͚͚D͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚ W͚͚͚͚͚͚͚͚͚͚͚A͚͚͚͚͚͚͚͚͚͚Y͚͚͚͚͚͚͚͚͚ O͚͚͚͚͚͚͚F͚͚͚͚͚͚ L͚͚͚͚I͚͚͚F͚͚E͚* ©
        █║▌█║▌█║▌█|█║
       *ഹിന്ദു ജീവിതശൈലി* ✍©
✿❁════❁★☬ॐ☬★❁════❁✿

Wednesday, December 11, 2019

പരമശിവൻ ശ്രീശുകനു നൽകിയ രഹസ്യോപനിഷത്ത്

*🔱🔥പരമശിവൻ ശ്രീശുകനു നൽകിയ രഹസ്യോപനിഷത്ത്🔥🔱*
🏮ॐ════卐★●°●ॐ●°★卐════ॐ🏮
*💢⒣⒤⒩⒟⒰ ⒲⒜⒴ ⒪⒡ ⒧⒤⒡⒠💢*

ഒരിക്കല്‍ ദേവര്‍ഷിമാര്‍ എല്ലാവരും ഒരിടത്ത് ഒത്തുചേര്‍ന്നു. അവര്‍ പരസ്പരം ബഹുമാനിക്കുകയും വിവിധശാസ്ത്രവിഷയങ്ങളില്‍ അറിവ് കൈമാറുകയും ചെയ്തു. ഒട്ടേറെ രഹസ്യവിദ്യകളെക്കുറിച്ച് അവര്‍ സംസാരിക്കുകയുണ്ടായി. അതു കേള്‍ക്കാന്‍ ദേവന്മാര്‍ പോലും ആകാശത്ത് നിറഞ്ഞുനിന്നു. മഹര്‍ഷിമാര്‍ എല്ലാവരും ചേര്‍ന്ന് ഒരു ദിവസം ബ്രഹ്മാവിനെ ഉദ്ദേശിച്ച് വിശിഷ്ടങ്ങളായ പൂജകള്‍ നടത്തി. സന്തുഷ്ടനായ ബ്രഹ്മാവ് നേരിട്ട് ദേവര്‍ഷിമാരുടെ മുമ്പിലെത്തി. അവരുടെ ദിവ്യപൂജകളെ അത്യാഹ്ലാദത്തോടെ സ്വീകരിച്ചു.
ദേവര്‍ഷിമാര്‍ പൂജകള്‍ക്കുശേഷം നമസ്ക്കാരങ്ങളും സ്തുതിഗീതങ്ങളും നടത്തി. എന്നിട്ട് ബ്രഹ്മാവിനോട് അഭ്യര്‍ത്ഥിച്ചു.

“ബ്രഹ്മദേവാ, ഭഗവാന്‍ ജയിച്ചാലും! ഞങ്ങള്‍ക്ക് ചിലത് അവിടെനിന്ന് അറിയാനുണ്ട്.”
ദേവര്‍ഷിമാരേ! നമുക്ക് വിസ്മയം തോന്നുന്നു. നിങ്ങള്‍ക്ക് അറിവില്ലാത്തതായി ഇനി എന്താണ് അവശേഷിക്കുന്നത്? നിങ്ങള്‍ക്ക് അറിയാത്ത ഒരുകാര്യം നമുക്കും അറിവുണ്ടാകുമോ?
ഏതായാലും അത് കേള്‍ക്കാന്‍ ജിജ്ഞാസയുണ്ട്. എന്തായാലും പറയൂ…..!”

“ബ്രഹ്മദേവാ! വിവിധ ശാസ്ത്രവിഷയങ്ങളെക്കുറിച്ചും ഗൂഢവിദ്യകളെക്കുറിച്ചും ഞങ്ങള്‍ ഇവിടെ വിചിന്തനങ്ങള്‍ നടത്തുകയുണ്ടായി. സത്യം തന്നെ. എങ്കിലും അതിഗൂഢവും അത്യന്തം പ്രാധാന്യമര്‍ഹിക്കുന്നതുമായ ഉപനിഷത്‍തത്ത്വം അങ്ങയില്‍ നിന്ന് ഉപദേശിച്ചു കേള്‍ക്കണമെന്ന് ഞങ്ങള്‍ ഏവര്‍ക്കും മോഹമുണ്ട്. ദയവായി ഉപനിഷത്തുകളുടെ തത്ത്വം ഉപദേശിച്ചു തന്നാലും.”
ഇതുകേട്ട് ബ്രഹ്മദേവന്‍ പറഞ്ഞു: “ഉപനിഷത്തുകളുടെ തത്ത്വം അന്ത്യന്തം രഹസ്യവും ഉത്തമവും തന്നെ. ഞാനൊരു സംഭവം പറയാം. പണ്ടൊരിക്കല്‍ സര്‍വ്വവേദജ്ഞനും മഹാതേജസ്വിയും തപോനിഷ്ഠനുമായ വേദവ്യാസന്‍ പാര്‍വ്വതീസമേതനായ ഭഗവാന്‍ ശ്രീപരമേശ്വരനെ കൈലാസത്തില്‍ ചെന്നുകണ്ട് നമസ്ക്കരിച്ചു.”
തന്റെ മുമ്പില്‍ അഞ്ജലീബദ്ധനായി നില്‍ക്കുന്ന വേദവ്യാസമഹര്‍ഷിയെ കണ്ടിട്ട് പാര്‍വ്വതീപരമേശ്വരന്‍മാര്‍ സന്തുഷ്ടരായി. മന്ദഹാസത്തോടെ ഭഗവാന്‍ ക്ഷേമാന്വേഷണങ്ങള്‍ നടത്തി.

“മഹാമുനേ, അവിടുത്തെ ആഗമനംകൊണ്ട് ശിവലോകം ഇന്ന് ധന്യമായിത്തീര്‍ന്നിരിക്കുന്നു. എന്താണ് നാം അവിടേയ്ക്കു വേണ്ടി ചെയ്യേണ്ടത്?”
അതുകേട്ട് വേദവ്യാസന്‍ പരമശിവനെ വീണ്ടും നമസ്ക്കരിച്ച് സ്തുതീഗീതങ്ങള്‍ പാടി.
“ഹേ ദേവദേവ! ദേവദേവ! മഹാപ്രാജ്ഞ!!! ജീവന്റെ വിശ്വപാശത്തെ വിച്ഛേദിക്കുന്ന മഹാപ്രഭോ, ജയിച്ചാലും. ജയിച്ചാലും. ഒരഭ്യര്‍ത്ഥനയുമായിട്ടാണ് ഞാനിപ്പോള്‍ വന്നിരിക്കുന്നത്?”
“ആകട്ടെ, നമുക്ക് സന്തോഷമേയുള്ളൂ. എന്താണ് ചെയ്തു തരേണ്ടത്?”
“മഹാദേവാ ശ്രീശുകദേവന്‍ എന്നൊരു പുത്രന്‍ നമുക്കുള്ള വൃത്താന്തം അവിടുത്തേയ്ക്ക് അറിവുള്ളതാണല്ലോ. അവന് ഇപ്പോള്‍ ഉപനയനാദികര്‍മ്മങ്ങള്‍ അനുഷ്ടിക്കാന്‍ സമയമായി. വേദാദ്ധ്യയനത്തിനു കാലമായിരിക്കുന്ന അവന്റെ യാജ്ഞോപവീകര്‍മ്മത്തില്‍ പ്രണവഗായത്രീമന്ത്രങ്ങള്‍ ഉപദേശിക്കാനുള്ള സമയം സമാഗതമായിരിക്കുന്നു.”
“ഉചിതം. മഹാമുനിയായ താങ്കള്‍ അതെല്ലാം യഥാവിധി തന്നെ നടത്തിക്കൊടുത്താലും. എല്ലാം പിതാവിന്റെ ധര്‍മ്മങ്ങള്‍ തന്നെ.” പരമശിവന്‍ ചിരിച്ചു.
“ഭഗവാനേ, അങ്ങാണ് യഥാര്‍ത്ഥ ജഗദ്ഗുരു. അതിനാല്‍ ബ്രഹ്മത്തെപ്പറ്റിയും പരമാത്മതത്ത്വത്തെപ്പറ്റിയും അവിടുന്ന് എന്റെ പുത്രന് ഉപദേശിച്ചു കൊടുത്താലും. എങ്കില്‍ ഞാനും എന്റെ പുത്രനും ഒന്നുപോലെ ധന്യരായി.”
“മഹാമുനേ, ഇപ്പോള്‍ തന്നെ ആവശ്യത്തിലധികം അറിവ് സ്വയമേവ നേടിവനാണ് താങ്കളുടെ പുത്രന്‍. പ്രപഞ്ചത്തിലെ സുഖഭോഗങ്ങളില്‍ വലിയ ആസക്തിയൊന്നും കാണിക്കുന്നുമില്ല. ജിജ്ഞാസുവുമാണ്. ഈ നിലയില്‍ സാക്ഷാത് സനാതനമായ പരബ്രഹ്മത്തെപ്പറ്റി അങ്ങയുടെ പുത്രന് ഉപദേശം കൊടുത്താല്‍ അവന്‍ സര്‍വ്വസ്വവും വെടിഞ്ഞ് വിരക്തനായിത്തീരും. വൈരാഗ്യബുദ്ധിയോടെ സന്ന്യാസം സ്വീകരിച്ച് താങ്കളെ ഉപേക്ഷിക്കും. സ്വയം പ്രകാശസ്വരൂപത്തില്‍ സ്ഥിതിചെയ്യും. അതുകൊണ്ട് അത്തരമൊരു ഉപദേശം നാം തന്നെ ശ്രീശുകന് നല്‍കണമോ? പിതാവെന്ന നിലയിലും മഹര്‍ഷിയെന്ന നിലയിലും താങ്കള്‍ തന്നെ ഉപദേശിക്കുന്നതാണ് ഉത്തമം.”
പരമശിവന്‍ നല്കിയ താക്കീത് വേദവ്യാസനില്‍ കൂടുതല്‍ സന്തുഷ്ടി നല്കി.
“പ്രഭോ! എന്തോ ആയിക്കൊള്ളട്ടെ, ഈ യാജ്ഞോപവീതസമയത്ത് അങ്ങയില്‍ നിന്നുതന്നെ നമ്മുടെ പുത്രന് ബ്രഹ്മജ്ഞാനോപദേശം ഉണ്ടാകണം. അവന്‍ വളരെ ചെറുപ്പമാണ്. മഹാദേവനില്‍ നിന്ന് നേരിട്ട് ബ്രഹ്മജ്ഞാനോപദേശം നേടാന്‍ കഴിയുന്നതില്‍പരം ശ്രേഷ്ഠമായി മറ്റൊന്നില്ല. അതുവഴി അവന്‍ വളരെ വേഗം സര്‍വ്വജ്ഞനായിത്തീരുമെന്നതില്‍ ആര്‍ക്കും സംശയമില്ല. അങ്ങയുടെ അനുഗ്രഹത്താല്‍ അവന് ചതുര്‍വിധമായ മോക്ഷപ്രാപ്തി കൈവരികയും ചെയ്യും.”

“എങ്കില്‍ താങ്കളുടെ ഹിതംപോലെയാകട്ടെ.” വേദവ്യാസന്റെ അഭ്യര്‍ത്ഥനകേട്ട് ഭഗവാന്‍ ശ്രീപരമേശ്വരന്‍ അത്യന്തം പ്രസന്നനായിത്തീര്‍ന്നു. ഭഗവാന്‍ ലോകേശ്വരിയായ ഭഗവതി ഉമയുമൊന്നിച്ച് ദേവര്‍ഷിമാരുടെ സഭയില്‍ ഉപദേശം കൊടുക്കുവാനായി ഒരു ദിവ്യാസനത്തില്‍ ഉപവിഷ്ടനായി.
കൃതകൃത്യനും മഹാഭക്തനും മുമുക്ഷുവുമായ ശ്രീശുകന്‍ അവിടെയെത്തി. ഭഗവാന്‍ ശ്രീപരമേശ്വരനെ നേരില്‍ വന്നു കണ്ടു. ദീര്‍ഘദണ്ഡ നമസ്ക്കാരം അത്യന്തഭക്തിയോടെ ചെയ്തു. ഭഗവാന്‍ സുപ്രസന്നനായിട്ട് ശുകന് പ്രണവദീക്ഷ നല്കി അനുഗ്രഹിച്ചു ദീക്ഷ സ്വീകരിച്ചു കൊണ്ട് ശ്രീശുകന്‍ ഗദ്ഗദകണ്ഠനായി.
“ഭഗവാനേ, ദേവാദിദേവാ, മഹാദേവാ, സര്‍വ്വജ്ഞ, സച്ചിദാനന്ദപ്രഭോ, ഉമാപതേ, ഭൂതേശ, കരുണാനിധേ, എന്നില്‍ പ്രസാദിച്ചാലും. അങ്ങ് എനിക്ക് പ്രണവാത്മസ്വരൂപത്തെപ്പറ്റിയും അതിലും അതീതമായി സ്ഥിതിചെയ്യുന്ന പരബ്രഹ്മത്തെപ്പറ്റിയുംഉപദേശിച്ചു തന്നു. ഇനി എനിക്ക് ‘തത്ത്വമസി’, ‘പ്രജ്ഞാനം ബ്രഹ്മ’ തുടങ്ങിയ മഹാവാക്യങ്ങളെ ഷഡംഗന്യാസ ക്രമസഹിതം കേള്‍ക്കുവാനാഗ്രഹമുണ്ട്. മഹാപ്രഭോ, എന്നില്‍ ദയവുണ്ടായി അതിരഹസ്യങ്ങളായ ആ മഹാവാക്യങ്ങളെപ്പറ്റി ഉപദേശിച്ചാലും.”
ശുകദേവന്റെ അതിരറ്റ ജിജ്ഞാസയില്‍ സന്തുഷ്ടനായി. അപ്പോള്‍ പരമശിവന്‍ പറഞ്ഞു:
“ശുകദേവാ, നിങ്ങള്‍ ജ്ഞാനനിധിയാണ്. അങ്ങ് യഥാര്‍ത്ഥത്തില്‍ മേധാവിയാണ്. വേദങ്ങളുടെയെല്ലാം രഹസ്യവും മനീഷികളാല്‍ ജ്ഞാതവ്യവുമായ കാര്യങ്ങളാണ് ചോദിച്ചത്. നല്ലത് നമുക്ക് വളരെ സന്തോഷമായി. നാലുമഹാവാക്യങ്ങളെയും അവയുടെ ഷഡംഗന്യാസ ക്രമസഹിതം ഞാന്‍ വിസ്തരിച്ച് ഉപദേശിച്ചു തരാം. എങ്ങനെയാണ്. മഹാവാക്യങ്ങളുടെ ഉപാസനയെന്നും മനസിലാക്കിയാലും. രഹസ്യങ്ങളില്‍വെച്ച് രഹസ്യമായിരിക്കുന്ന ഈ വിദ്യയെ രഹസ്യോപനിഷത്ത് എന്നു പറയുന്നു.”
തുടര്‍ന്ന് പരമശിവന്‍ ‘പ്രജ്ഞാനം ബ്രഹ്മ, അയമാത്മാബ്രഹ്മ, തത്ത്വമസി, അഹം ബ്രഹ്മാസ്മി’ എന്നീ നാലു മഹാവാക്യങ്ങളേയും ഷഡംഗന്യാസ സഹിതം ശുകന് ഉപദേശിച്ചു നല്‍കി. അവകളുടെ അര്‍ത്ഥവും രഹസ്യോപാസനയും ധ്യാനശ്ലോകങ്ങളും കൂടി ഭഗവാന്‍ വ്യക്തമാക്കി.

ശ്രീപരമേശ്വരനെ തന്റെ ഗുരുവായി ലഭിച്ചതിലും അദ്ദേഹത്തിന്റെ തിരുമുഖത്തുനിന്ന് രഹസ്യോപദേശം ലഭിച്ചതിലും ശ്രീശുകന്‍ സന്തുഷ്ടനായിത്തീര്‍ന്നു.
ഭഗവാന്‍ പറഞ്ഞു:- “അങ്ങയുടെ പിതാവിന് ഇതെല്ലാം അറിവുള്ളതുതന്നെ. അദ്ദേഹം ബ്രഹ്മജ്ഞാനിയുമാണ്. നിന്റെ പിതാവായ വേദവ്യാസനില്‍ പ്രീതനായിട്ടാണ് ഈ രഹസ്യോപനിഷത്ത് ഞാന്‍ ഉപദേശിച്ച് നല്‍കിയത്. ഇതില്‍ വര്‍ണ്ണിക്കപ്പെട്ടിരിക്കുന്നത് സച്ചിദാനന്ദ സ്വരൂപമായ ബ്രഹ്മം തന്നെയാണ്. അങ്ങ് ആ ബ്രഹ്മത്തെ നിത്യവും ധ്യാനിച്ച് ജീവന്‍മുക്തനായി ഭവിച്ചാലും.”

ഭഗവാന്‍ ശ്രീശങ്കരന്റെ ഈ ഉപദേശം കേട്ട് ശ്രീശുകദേവന്‍ സമസ്തവിശ്വത്തിലും തന്മയനായിത്തീര്‍ന്നു. അദ്ദേഹം ഭക്തിയോടെ എഴുന്നേറ്റു. പാര്‍വ്വതീപരമേശ്വന്‍മാരെപ്രണമിച്ചു.
“മഹാദേവീ, എന്റെ മായാമോഹത്തെ നശിപ്പിച്ചാലും.”
“നല്ലതു വരും.” പാര്‍വ്വതീദേവിയും അനുഗ്രഹിച്ചു.
ശ്രീശുകദേവന്‍ എഴുന്നേറ്റു ശാന്തനായി നടന്നകന്നു. തന്റെ സര്‍വ്വപരിഗ്രഹങ്ങളെയും അദ്ദേഹം ത്യജിച്ചു. നഗ്നനും നിസ്സംഗനും ശുദ്ധനും വിരക്തനുമായിത്തീര്‍ന്നു. മോഹാന്ധകാരത്തെയകറ്റി ആത്മജ്ഞാനത്തിന്റെ പ്രഭാപൂരത്തില്‍ കുളിച്ചു. പരബ്രഹ്മസ്വരൂപത്തെയറിഞ്ഞ് പരമാനന്ദസാഗരത്തില്‍ മുങ്ങിയവനായി. ആനന്ദക്കടലില്‍ അദ്ദേഹം ആറാടി. ആനന്ദനിമഗ്നനായി തന്റെ പുത്രന്‍ നടന്നടുക്കുന്നതു കണ്ടപ്പോള്‍ വേദവ്യാസമുനി അത്യധികം സന്തോഷിച്ചു. മറ്റാരാലും അപ്രാപ്യമായ ആനന്ദാനുഭൂതിയാല്‍ മതിമറന്നുവരുന്ന പുത്രനെക്കുറിച്ച് അദ്ദേഹം ഹര്‍ഷപുളകിതഗാത്രനായി.
എന്നാല്‍ ശ്രീശുകന്‍ പിതാവിനെയും മറികടന്ന് നിസ്സംഗനായി നടന്നകലുന്നതു കണ്ടപ്പോള്‍ വേദവ്യാസന്‍ ഞെട്ടി. ഭൗതിക ബന്ധനങ്ങളുടെയും കെട്ടുകള്‍ അറുത്തുകളഞ്ഞ പുത്രന്‍ തന്നില്‍ നിന്ന് അകന്നു പോകുന്ന സത്യം വ്യാസമുനി അറി‍ഞ്ഞു. ആ അറിവ് അല്പനേരത്തേയ്ക്കെങ്കിലും അദ്ദേഹത്തിന് അസഹനീയമായിരുന്നു.

പുത്രവിരഹകാതരനായി വ്യാസമുനി വേദനയോടെ ശ്രീശുകദേവന്റെ പിന്നാലെ പുറപ്പെട്ടു. വിരക്തിയുടെ അവസ്ഥയില്‍ നിന്ന് മകനെ പിന്തിരിപ്പിക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചുപോയി.
ശ്രീശുകന്റെ പിന്നാലെയെത്തിയ വ്യാസമുനി ഹൃദയവ്യഥയോടെ നീട്ടിവിളിച്ചു.
“മകനേ, ശ്രീശുകദേവാ!” ആ വിളി പ്രപഞ്ചമൊട്ടാകെ നിറഞ്ഞ് പ്രതിധ്വനിച്ചു.
ഒരു നിമിഷം ശ്രീശുകദേവന്‍ നിന്നു. വ്യാസമുനി അരികിലെത്തി. ഗദ്ഗദകണ്ഠനായി പരമജ്ഞാനിയായ മകന്‍ കണ്‍മുമ്പില്‍ നില്കുകയാണ്. എന്തൊക്കെയോ പറയുന്നതിനുവേണ്ടി വ്യാസമഹര്‍ഷി പുത്രനെ വാത്സല്യത്തോടെ വിളിച്ചു.
“മകനേ!”
ആ വിളിക്ക് മറുപടിയുണ്ടായി. പക്ഷേ അത് ശ്രീശുകനില്‍ നിന്നായിരുന്നില്ല. പ്രപഞ്ചത്തിലെ ജഡവും ചേതനങ്ങളുമായ സമ്പൂര്‍ണ്ണ വസ്തുക്കളും ആ വിളി കേട്ടു. പ്രത്യുത്തരം നല്കി. അതുകേട്ട് വ്യാസമഹര്‍ഷി വിസ്മയിച്ചു നിന്നു. ചുറ്റു പാടുകളില്‍ നിന്നെല്ലാം വിളി കേള്‍ക്കുന്നു! സ്വപുത്രന്‍ സമ്പൂര്‍ണ്ണമായും വിശ്വമയനായിത്തീര്‍ന്നിരിക്കുന്നു. അവനില്‍ നിന്ന് വേറിട്ട് ഇനിയൊരു പ്രപഞ്ചസത്തയില്ല. എല്ലാം ഒന്നുതന്നെ. രണ്ടെന്ന ഭേദം അവനില്ല.
ഒരല്പനേരം ചിന്താവിഷ്ടനായി നിന്ന വ്യാസമഹര്‍ഷിയില്‍ ആത്മതത്ത്വത്തിന്റെ അന്തഃസത്ത ഉദയം കൊണ്ടു. അപ്പോള്‍ തന്റെ മകന്റെ പരിപൂര്‍ണ്ണാവസ്ഥയെ മനസ്സിലാക്കി ആനന്ദിച്ചു. ജ്ഞാനികളുടെ പരമപദത്തിലെത്തിയ പുത്രനെയോര്‍ത്ത് ആത്മാഭിമാനമുണ്ടായി. മനനം ചെയ്ത് ശുകദേവനെപ്പോലെ വ്യാസഭഗവാനും സന്തുഷ്ടനായി. പരമാനന്ദത്തെ പ്രാപിക്കുകയും ചെയ്തു .

ഗുരുവിന്റെ മുഖത്തുനിന്ന് ‘രഹസ്യോപനിഷത്ത്’ പഠിക്കുകയും അനുഗ്രഹം നേടുകയും ചെയ്യുന്നവന്‍ സര്‍വപാപവിമുക്തനായിത്തീര്‍ന്ന് കൈവല്യം പ്രാപിക്കുന്നു.

➖➖➖➖➖➖➖➖➖
*സദാശിവസമാരംഭാം*
*ശങ്കരാചാര്യമധ്യമാം*
*അസ്മദാചാര്യപര്യന്താം*
*വന്ദേ ഗുരുപരമ്പരാം.*
ॐ➖➖➖➖ॐ➖➖➖➖ॐ
*👑മഹത്തായ സനാതന ധർമ്മ പാരമ്പര്യത്തിലെ ഒരു കണ്ണിയാകാൻ കഴിഞ്ഞത് ജന്മാന്തര സുകൃതമായി കാണുന്നു...👑*
✿📍════❁★☬ॐ☬★❁════📍✿
*ഇത് അറിയാനും അറിയിക്കാനുമാണ്. വാദിക്കാനും ജയിക്കാനുമല്ല. നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരിയെന്ന് തോന്നുന്നു കാര്യങ്ങൾ മാത്രം ജീവിതത്തിൽ പകർത്തുക.*
*ആത്മീയതയുടെ പാതയിൽ മഹത്തായ അറിവ്‌  പകർന്ന് നൽകിയവരോടുള്ള  കടപ്പാട്  വിനയപൂര്‍വ്വം സ്മരിക്കുന്നു...👣🙏*
✿❁════❁★☬ॐ☬★❁════❁✿
     ✍ *H͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚N͚͚͚͚͚͚͚͚͚͚͚͚͚͚͚D͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚ W͚͚͚͚͚͚͚͚͚͚͚A͚͚͚͚͚͚͚͚͚͚Y͚͚͚͚͚͚͚͚͚ O͚͚͚͚͚͚͚F͚͚͚͚͚͚ L͚͚͚͚I͚͚͚F͚͚E͚* ©
        █║▌█║▌█║▌█|█║
       *ഹിന്ദു ജീവിതശൈലി* ✍©
✿❁════❁★🔥🚩🔥★❁════❁✿

ശിവ പഞ്ചാക്ഷരി മന്ത്രം*

*ശിവ പഞ്ചാക്ഷരി മന്ത്രം*


ശിവ പഞ്ചാക്ഷരി മന്ത്രം "ഓം നമ ശിവായ"
നാ, മാ, ശി, വാ, യ തുടങ്ങിയ അഞ്ച് അക്ഷരങ്ങളാൽ നിർമ്മിക്കപ്പെട്ട മന്ത്രമാണ് പഞ്ചാക്ഷരി മന്ത്രം. ഭൂമി, ജലം, തീ, വായു, ആകാശം എന്നീ അഞ്ച് ഭൂതങ്ങളെയാണ് ഈ അഞ്ചക്ഷരങ്ങൾ പ്രതിനിധാനം ചെയ്യുന്നത്. കൂടാതെ, ഈ അഞ്ചു അക്ഷരങ്ങൾ ശിവ പഞ്ചാക്ഷരി മന്ത്രത്തെ ഇങ്ങനെ വിപുലീകരിക്കപ്പെടുത്തുന്നു.
ശിവ പഞ്ചാക്ഷരി മന്ത്രത്തിലെ ആദ്യ അക്ഷരമായ "ന" സൂചിപ്പിക്കുന്നത് നാഗേന്ദ്ര ഹാരനെയോ, പാമ്പിനെ ആഭരണമായി കഴുത്തിലണിഞ്ഞവനെയോ ആണ്.
മന്ദാഗ്നി(ഗംഗ) നദിയിലെ വെള്ളത്തിൽ കുളിച്ച ശിവനെയാണ് രണ്ടാമത്തെ അക്ഷരമായ "മ" എന്ന അക്ഷരം അർത്ഥമാക്കുന്നത്.
മൂന്നാമത്തെ അക്ഷരശൂന്യമായ "ശി" ശിവന്റെ ഭംഗിയെ സൂചിപ്പിക്കുന്നു. വിടർന്നു നിൽക്കുന്ന താമരയെയാണ് ഈ അക്ഷരം പ്രതിനിധാനം ചെയ്യുന്നത്.
വസിഷ്ഠനെപ്പോലുള്ള പല മഹാ ഋഷിമാരും ആരാധിക്കുന്ന അതിശ്രേഷ്ഠവും ഉന്നതനുമായ ശിവദൈവത്തെയാണ് നാലാമത്തെ അക്ഷരമായ "വാ" സൂചിപ്പിക്കുന്നത്.
അഞ്ചാമത്തെ അക്ഷരമായ "യാ" എന്നത് യക്ഷ രൂപത്തിൽ കാണുന്ന ശിവന്റെ നിഗൂഢമായ രൂപത്തെ വിവരിക്കുന്നു.

*രുദ്ര മഹാ മന്ത്രം*


രുദ്ര മഹാ മന്ത്രം "ഓം നമോ ഭഗവത് രുദ്രായ്"
ശിവൻറെ ഏറ്റവും പ്രശസ്തവും , ശക്തമായതുമായ പേരുകളിൽ ഒന്നാണ് രുദ്ര. വേദങ്ങളിൽ ശിവനെ അഭിസംബോധന ചെയ്യുന്ന ഒരു പ്രശസ്തമായ വാക്യം രുദ്രം എന്നാണ്.

*ശിവ ഗായത്രി മന്ത്രം*

ശിവ ഗായത്രി മന്ത്രം "ഓം തത്പുരുഷായ്‌ വിദ്മഹേ വിദ്മഹേ മഹാദേവായ്‌ ധീമഹി തന്നോ രുദ്ര പ്രചോദയാത്".

*അർത്ഥം* : 

ഞാൻ ആ മഹത്തായ തത്വത്തെക്കുറിച്ച് ചിന്തിക്കുകയും, മഹാദേവനെ ധ്യാനിക്കുകയും ചെയ്യുന്നു. എന്നിലെ പ്രതിഭാശാലിയെ പ്രകാശിപ്പിക്കുന്നതിന് എന്നെ അനുഗ്രഹിക്കേണമേ.

മാപ്പപേക്ഷിക്കുന്നതിനുള്ള ശിവമന്ത്രം
മാപ്പ് അപേക്ഷിക്കുന്നതിനുള്ള ശിവ മന്ത്രം : "കരചരണകൃതം വാ
കൈജം കർമജം വാ
ശ്രവണായഞ്ചം വാ
മാനസം വാപരാധം
വിഹിതം വിഹിതം വാ
സർവ്വ മേറ്റ ക്ഷമസ്വ ജയ ജയ
കരുണാബ്‌ദെ ശ്രീ മഹാദേവ ശംഭോ".


മാപ്പപേക്ഷിക്കുന്നതിനുള്ള ശിവമന്ത്രത്തിന്റെ അർത്ഥം : കരുണാമയനായ മഹാദേവനെ ഞാൻ വളരെ ആദരവോടെ പ്രാർത്ഥിക്കുന്നു. എന്റെ കൈകാലുകൾ, ശരീരം, പ്രവൃത്തികൾ എന്നിവയിലൂടെ ഞാൻ ചെയ്ത പാപങ്ങൾ പൊറുക്കിക്കൊടുക്കുന്നതിനുവേണ്ടി ഞാൻ അവനെ നമിക്കുന്നു. ചെവി, കണ്ണ് മനസ്സ് എന്നിവ കൊണ്ട് ഞാൻ അറിഞ്ഞോ അറിയാതെയോ തെറ്റുകൾ ചെയ്തിട്ടുണ്ടെങ്കിൽ ഞാൻ അവനോടു മാപ്പ് അപേക്ഷിക്കുന്നു.

*ശിവ മഹാമന്ത്രം എങ്ങനെ ജപിക്കാം*

1. ശിവ മഹാ മന്ത്രം ജപിക്കുന്നതിനുള്ള എണ്ണം കണക്കാക്കാനായി രുദ്രാക്ഷം കൊണ്ടുള്ള ജപമാല ഉപയോഗിക്കുക.

2. വെളുത്ത പൂക്കളും കറുത്ത എള്ളും ശിവ മഹാമന്ത്രം ജപിക്കുന്നതിന്റെ കൂടെ ഉപയോഗിക്കുന്നത് മഹാദേവനുള്ള ഉത്തമമായ കാഴ്ച വസ്തുവാണ്.

3. ശിവ മഹാമന്ത്രം ജപിക്കേണ്ടത് 1,25,000 തവണയാണ്.

4. ചതുർഥി തിഥി, ശിവ രാത്രി, തിങ്കളാഴ്ചകൾ, മംഗളകരമായ മുഹൂർത്തങ്ങൾ, നക്ഷത്രങ്ങൾ എന്നീ അവസരങ്ങളിൽ ജപിക്കുന്നത് വളരെ പ്രയോജനപ്രദമായി കണക്കാക്കപ്പെടുന്നു.

*ശിവ മഹാമന്ത്രം ജപിക്കുന്നതിന്റെ ഗുണങ്ങൾ*

1. ആരോഗ്യം, സമ്പത്ത്, സന്തോഷം എന്നിവ വർദ്ധിപ്പിക്കുകയും ഭക്തനു ചുറ്റുമുള്ള സമാധാനവും സൗഹാർദവും ഉയർത്തുകയും ചെയ്യുന്നു.

2. എല്ലാ തരത്തിലുള്ള ഭീതികളും നീക്കം ചെയ്യുകയും ഒരു ഭക്തൻ ആത്മവിശ്വാസം നേടുകയും ചെയ്യുന്നു

3. ശത്രുക്കളെ നശിപ്പിക്കുന്നു, ഒരു വ്യക്തിയുടെ സമഗ്ര ക്ഷേമവും വിജയവും പ്രോത്സാഹിപ്പിക്കുന്നു

4. നല്ല ആരോഗ്യവും രോഗങ്ങൾക്കുള്ള പരിഹാരങ്ങളും നൽകുന്നു.

5. വിദ്യാർത്ഥികളുടെ ഏകക്രതയും പാണ്ഡിത്യവും മെച്ചപ്പെടുത്തി നല്ല മാർക്ക്‌ നേടുകയും തൊഴിലിൽ നന്നായി പ്രകാശിക്കുകയും ചെയ്യുന്നു.

6. കുടുംബത്തിലെ ബന്ധങ്ങളെ മെച്ചപ്പെടുത്തുന്നു, സമൂഹത്തിൽ സമാധാനവും സന്തോഷവും പ്രോത്സാഹിപ്പിക്കുന്നു.

7. ഒരു വ്യക്തിയുടെ ആത്മീയ വളർച്ചയെ പ്രകാശിപ്പിക്കുകയും വ്യക്തികളെ മുക്തിയിലേക്ക് നയിക്കുകയും ചെയ്യുന്നു.

*Karikkottamma-12-12-19*