Followers(ഭഗവാന്‍റെ ഭക്തര്‍ )

Saturday, December 7, 2019

കാലാരി

♾♾🌻♾♾🌻♾♾🌻♾♾


                *🌹ധ്യാനശ്ലോകങ്ങൾ🌹*


*🚩 ശിവകല്പം*🚩


*29. കാലാരി*


*വാമേനോദ്യത്തരുണഹരിണം*
       *പാണിനാ വാമഭാസാ*
*ബിഭ്രത് ബ്രഭുദ്യുതിരപി പരേ.....*
        *ണാകഠാേ കുഠാരം*
*വക്ഷോദേശേ ത്രിശിഖശിഖരേ*
         *ണാത്ര കൃത്വാന്തകാന്തം*
*തിഷ്ഠ ന്നീശോ ജയതി ശശിനാ*
         *ബദ്ധകോടീരഭാരഃ.*


🔱🚩🔱🚩🔱🚩🔱🚩🔱🚩🔱


*സാരം*

          *_✒ഭംഗിയുള്ള ഇടത്തെ കൈകൊണ്ടു മാൻകിടാവിനേയും മറ്റേ കൈകൊണ്ടു അതികഠോരമായ വെണ്മഴുവിനേയും ധരിയ്ക്കുന്നവനും പിംഗളവർണ്ണനും ത്രിശൂലം കൊണ്ടു അന്തകന്റെ വക്ഷഃപ്രദേശത്തെ പിളർന്നുകൊണ്ടു അവിടെ (അന്തകന്റെ മാൾവ്വിടത്തിൽ ) നില്ക്കുന്നവനും ചന്ദ്രക്കല പതിച്ച കിരീടത്തോടുകൂടിയവനുമായ പരമശിവൻ വിജയിയ്ക്കുന്നു........🌹🌷🙏🏻_*
                                    

*ഹരി ഓം*


വ്യാഖ്യാതാ: കാണിപ്പയൂർ ശങ്കരൻ നമ്പൂതിരിപ്പാട്


✍🏻 അജിത്ത് കഴുനാട്


♾🔥♾🔥♾🔥♾🔥♾🔥♾

*_എല്ലാ മിത്രങ്ങൾക്കും ശുഭദിനം നേരുന്നു._*

തൃക്കാക്കുടി ശിവ ക്ഷേത്രം

തൃക്കാക്കുടി ശിവ ക്ഷേത്രം

തൃക്കാക്കുടി ശിവക്ഷേത്രം പാറ തുരന്നു നിർമിച്ചതാണ്. ചുറ്റും വലിയ പാറ ക്കൂട്ടങ്ങളാൽ ആവൃതമായ ഈ സ്ഥലം പത്തനംതിട്ട ജില്ലയിലെ, തിരുവല്ലയിൽ നിന്നും 5 കി.മി ദൂരം മാറി കവിയൂർ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു.

ഈ ഗുഹാക്ഷേത്രം AD 800 നു മുൻപുള്ളത് ആണെന്ന് Archaeologists ന്റെ അഭിപ്രായം. ഇപ്പോൾ ഈ ക്ഷ്ത്രം Arch Dept . സംരക്ഷിച്ചുവരുന്നു.

ശില്പകലാ ചാതുരിയോടെ നിർമിച്ച ഈ ഗുഹാക്ഷേത്രത്തിൽ പ്രതിഷ്ഠ തെക്ക് അഭിമുഖമായി പ്രതിഷ്ടിച്ചിരിക്കുന്നു.

ചരിത്രകാരനും, പുരാവസ്തു ഗവേഷകനുമായ പരേതനായ ശ്രീ ഉണ്ണികൃഷ്ണൻ നായർ നടത്തിയ കുറെ ഗവേഷണങ്ങളുടെയും പഠനങ്ങളുടെയും അടിസ്ഥാനത്തിൽ ഗുഹാക്ഷേത്രങ്ങളുള്ള മറ്റു സ്ഥലങ്ങൾ കല്ലിൽ, മടവൂർപാറ, ഇരുനിലംകോട്, വിഴിഞ്ഞം എന്നിവയെക്കാൾ പുരാതനമാണ് തൃക്കാക്കുടി എന്ന് അഭിപ്രായപ്പെടുന്നു.

ശബ്ദ താരാവലി അനുസരിച്ച് തൃക്കാക്കുടി എന്ന പേര്, തിരു - കല്ല്‌ - കുടി എന്ന മൂന്ന് വാക്കിൽ നിന്ന് ഉരുതിരിഞ്ഞതാനെന്നും അതിന്റെ അർഥം "പുണ്യമായ താമസ സ്ഥലം" എന്നും വ്യാഖ്യാനിക്കപ്പെടുന്നു. പരമ്പരാഗതമായി കാണപ്പെടുന്ന ബലിക്കല്ല്, ബലിവട്ടം, ധ്വജം, നാലമ്പലം എന്നിവ ഈ ക്ഷേത്രത്തിനു ഇല്ല.

തിരുവതാകൂർ ദേവസ്വം ബോർഡ്‌ ശ്രീകോവിനുള്ളിൽ 10 അടി ഉയരത്തിലും 7 അടി വീതിയിലും ഉയർത്തി പണിത പീഡത്തിലാണ് ഗ്രാനൈറ്റിൽ തീർത്ത 2 1/2 അടി പൊക്കത്തിലുള്ള ശിവ ലിംഗം പ്രതിഷ്ടിച്ചു.

ശ്രീ കൊവിലെക്കുള്ള പ്രവേശന കവാടത്തിന്റെ ഇരു വശങ്ങളിലുമായി 2 ദ്വാരപാലകന്മാരെ പ്രതിഷ്ടിച്ചിട്ടുണ്ട്. ശ്രീകോവിലിന്റെ മുന്നിൽ വിശാലമായ ഒരു വരാന്തയുണ്ട്. വശത്തെ ചുമരിൽ ഗണപതിയുടെയും, മഹര്ഷിയുടെയും ചിത്രങ്ങൾ കൊത്തി വെച്ചിട്ടുണ്ട്.

രണ്ടു പാറ ക്കൂട്ടങ്ങളുടെ ഇടയ്ക്കു മനോഹരമായ ഒരു ചെറിയതും, ആഴമേറിയതുമായ ഒരു ജലാശയം വളരെ ആകർഷണമാണ്.

ചരിത്രകാരന്മാർ തൃക്കാക്കുടിയിലെ ഈ ഗുഹാക്ഷേത്ര നിർമാണത്തിൽ ബുദ്ധമാതാനുയികളുടെ സ്വാധീനം ഉണ്ടെന്നു പറയപ്പെടുന്നു,

പുരാവസ്തു ഗവേഷകൻ ഉണ്ണികൃഷ്ണൻ നായരുടെ അഭിപ്രായത്തിൽ നൂറ്റാണ്ടുകൾക്കു മുന്നേ ഇത് ബുദ്ധന്റെ ക്ഷേത്ര മായിരിക്കാമെന്നു പറയുന്നു. പത്താം നൂറ്റാണ്ടിനുമുന്പ് കേരളത്തിൽ ബുദ്ധ മതവും, ജൈന മതവും പ്രാബല്യതിലുണ്ടായിരുന്നെന്നും, മുനിമാർ ഗുഹകളിൽ ഏകാന്ത ജീവിതം ഇഷ്ടപ്പെട്ടിരുന്നെന്നും അഭിപ്രായപ്പെടുന്നു.

ചില ബുദ്ധി ജീവികളുടെ അഭിപ്രായത്തിൽ ഒരു ദിവസം കൊണ്ട് ആണ് അസുരന്മാർ ഈ ഗുഹാക്ഷേത്രം നിർമ്മിച്ചത്‌ എന്ന് പറയുന്നു. കവിയൂരിലെ മഹാദേവ ക്ഷേത്രത്തിലെ പ്രതിഷ്ഠയായ ശിവനും, ഹനുമാനും അസുരന്മാരുടെ ജോലിയെ തടസ്സപ്പെടുതിയെന്നും പ്രാണ രക്ഷാർത്ഥം ഓടിപ്പോകുകയും ചെയ്തു എന്നും പറയുന്നു.

വേറൊരു വിശ്വാസ പ്രകാരം പാറ തുരന്നുണ്ടാക്കിയ ഗുഹ , പാണ്ഡവരുടെ വനവാസക്കാലത്ത് അവരുടെ താമസ സ്ഥലമായിരുന്നുവെന്നു പറയപ്പെടുന്നു.

ഇവിടെ ദ്രാവിഡ സംസ്കാരവും കലയും നില നിന്നിരുന്നുവെന്നും അവിടെ സർവ്വേയും പര്യവേഷണവും നടത്തുകയാണെങ്കിൽ ഇനിയും അറിയപ്പെടാത്ത പല വിവരങ്ങളും ലഭിക്കുമെന്ന് ഉള്ള അഭിപ്രായവും പ്രബലമാണ്.

ടൂറിസം വകുപ്പ് തുക്കാക്കുടി ക്ഷേത്രം ജില്ലയിലെ ടൂറിസം മാപ്പിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.

കവിയൂർ വില്ലേജിലെ ഈ വലിയ പാറക്കൂട്ടങ്ങൾ നയനാനന്ദകരവും ഒട്ടേറെ സന്ദർശകരെ ആകര്ഷിക്കയും ചെയ്യുന്നു.

Friday, December 6, 2019

ജ്യോതിർലിംഗ ക്ഷേത്രം (ഗുഷ്മേശ്വർ)*

🏹🙏🏹🙏🏹🙏🏹🙏🏹


*നമസ്തെ🙏*


*ഓം നമ:ശിവായ*


*1⃣2⃣ ജ്യോതിർലിംഗ ക്ഷേത്രം (ഗുഷ്മേശ്വർ)*

പന്ത്രണ്ടാമത്തെ ജ്യോതിർലിംഗത്തിന്റെ പുണ്യസ്ഥലത്തേക്ക് ശ്രീ ഗുഷ്മേശ്വർ ട്രസ്റ്റ് നിങ്ങളെ സ്വാഗതം ചെയ്യുന്നു. *ഗുഷ്മേശ്വർ ജ്യോതിർലിംഗ്* ശങ്കറിന്റെ വാസസ്ഥാനമാണ്.

 സംസ്ഥാനത്തെ തലസ്ഥാനമായ ജയ്പൂരിൽ നിന്ന് 100 കിലോമീറ്റർ അകലെ ഇന്ത്യയിലെ രാജസ്ഥാൻ സംസ്ഥാനത്തെ ജില്ലാ സവായ് മാധോപൂർ ജില്ലയിലെ ശിവാറിലെ മനോഹരമായ ദേവ്ഗിരി കുന്നുകളിലാണ് ഇതിന്റെ വാസസ്ഥലം.

 ആയിരക്കണക്കിന് വർഷങ്ങൾ പഴക്കമുള്ളതാണെന്ന് കരുതപ്പെടുന്നു. വർഷം മുഴുവനും ദശലക്ഷക്കണക്കിന് ഭക്തർ ക്ഷേത്രത്തിൽ എത്താറുണ്ട്.

 ശിവരാത്രിയിലും ശ്രാവണ മാസത്തിലും ഭക്തരുടെ സഭ വളരെ വർണ്ണാഭമായ രൂപം നൽകുന്നു. 
ശിവരാത്രി ഒരു വർഷം സൗര കലണ്ടർ മാസങ്ങളിൽ ഫാൽഗൺ (ഫെബ്രുവരി-മാർച്ച് വരെ).

ശിവന്റെ പന്ത്രണ്ടാമത്തെ ജ്യോതിർലിംഗിനെക്കുറിച്ച് നിരവധി ചൊല്ലുകൾ ഉണ്ട്. ഈ ജ്യോതിർലിംഗിന്റെ സ്ഥാനത്തിനായി കഴിഞ്ഞ വർഷങ്ങളിൽ നിരവധി അവകാശങ്ങളും പ്രഖ്യാപനങ്ങളും ഉന്നയിച്ചിട്ടുണ്ട്. 
എന്നാൽ യഥാർത്ഥ സ്ഥലം ശിവാർ (രാജസ്ഥാൻ) ആണെന്നും ഇത് പന്ത്രണ്ടാമത്തെ ജ്യോതിർലിംഗ് മാത്രമാണെന്നും ശിവപുരൻ സാക്ഷ്യപ്പെടുത്തലിൽ നിന്ന് തെളിഞ്ഞു.

 ശിവപുരൻ (കോട്ടിരുദ്ര) അദ്ധ്യായങ്ങൾ അനുസരിച്ച് 32 മുതൽ 33 വരെ ഗുഷ്മേശ്വർ ജ്യോതിർലിംഗ് ശിവലയത്തിലായിരിക്കണം. 
പഴയ കാലങ്ങളിൽ, ഈ സ്ഥലത്തിന് ശിവാലയ എന്ന് പേരിട്ടു, ശിവലായും പിന്നീട് ശിവാറായും മാറ്റി.

*പൂജാ സമയം*
 രാവിലെ 4 മണി-12 മണി വരെ
വൈകുന്നേരം 4 മണി മുതൽ
രാത്രി 10 മണി വരെ 

*എത്തിചേരേണ്ട വഴികൾ*


*വിമാനമാർഗം*
ജയപൂർ വിമാനത്താവളത്തിൽ നിന്നും 96 കി.മീ ദൂരം

*റെയിവെ സ്റ്റേഷൻ*
കോട്ട - ജയ്പൂർ റെയിൽപാതയുടെ അരികിൽ ഇസാർദ സ്റ്റേഷനിൽ നിന്നും 3 കി.മീ അകലെ

*റോഡ് മാർഗം*
എല്ലാ പ്രധാന നഗങ്ങളിൽ നിന്നും ബസ് / കാർ എന്നീ സർവ്വീസുകൾ ഉണ്ട്🙏


*കടപ്പാട്✍*


🏹🙏🏹🙏🏹🙏🏹🙏🏹

ത്രിനേത്രം പവിത്രം മഹേശം

ത്രിനേത്രം പവിത്രം മഹേശം
ശംഭോ മഹാദേവ ശംഭോ
ഏഴകള്‍ക്കാശ്രയം എന്നെന്നുമേകുന്നോരേറ്റുമാനൂര്‍ മഹാദേവാ 
ശംഭോ മഹാദേവ ശംഭോ
ഏഴരപ്പൊന്നാന ആനയിച്ചെത്തുന്നോരാനന്ദമൂര്‍ത്തിയെ നമിക്കാം 
ത്രിനേത്രം പവിത്രം മഹേശം
ഏഴകള്‍ക്കാശ്രയം എന്നെന്നുമേകുന്നോരേറ്റുമാനൂര്‍ മഹാദേവാ
ത്രിനേത്രം പവിത്രം മഹേശം

അര്‍ദ്ധനാരീശ്വരാ കാട്ടാളമൂര്‍ത്തിയും സംഹാരരുദ്രനും നീയേ
മനസ്സും ശരീരവുമടക്കി ഞാനെത്തി പഞ്ചാക്ഷരം ജപിച്ചീടാന്‍
പഞ്ചാക്ഷരം ജപിച്ചീടാന്‍...
ഓം നമശിവായ ഓം നമശിവായ ഓം നമശിവായ ഓം നമശിവായ 
ത്രിനേത്രം പവിത്രം മഹേശം
ശംഭോ മഹാദേവ ശംഭോ
എട്ടു തൃക്കൈകള്‍ കൊണ്ടിഷ്ടവരമൊക്കെയും അരുളുക എനിക്കു നീ മൃത്യുഞ്ജയാ 
അഞ്ചുതിരി ചേര്‍ത്തീ കെടാവിളക്കില്‍ ഞാനൊരഞ്ജലി സമര്‍പ്പിച്ചിടുന്നു
അഞ്ജലി സമര്‍പ്പിച്ചിടുന്നു....

ത്രിനേത്രം പവിത്രം മഹേശം
ശംഭോ മഹാദേവ ശംഭോ
ഏഴകള്‍ക്കാശ്രയം എന്നെന്നുമേകുന്നോരേറ്റുമാനൂര്‍ മഹാദേവാ 
ശംഭോ മഹാദേവ ശംഭോ
ഏഴരപ്പൊന്നാന ആനയിച്ചെത്തുന്നോരാനന്ദമൂര്‍ത്തിയെ നമിക്കാം 
ത്രിനേത്രം പവിത്രം മഹേശം..

രാമേശ്വരം

🏹🙏🏹🙏🏹🙏🏹🙏🏹


*നമസ്തെ🙏*


*ഓം നമ:ശിവായ*


*1⃣1⃣രാമേശ്വരം*


 ശ്രീ രാമനാഥസ്വാമിയും, അദ്ദേഹത്തിന്റെ ധർമപത്നിയായ ശ്രീ പർവതവർത്തിനിയമ്മയുമാണ് രാമേശ്വരം ശ്രീ രാമനാഥസ്വാമിക്ഷേത്രത്തിലെ മുഖ്യദേവതകൾ. മിക്ക ക്ഷേത്രങ്ങളിലും ദേവി ദേവന്റെ വാമഭാഗത്ത് (ഇടതുവശത്ത്) നിലകൊള്ളുമ്പോൾ, ഇവിടെ ദേവസന്നിധിയുടെ ദക്ഷിണഭാഗത്തായിട്ടാണ് (വലതുവശത്ത്) ദേവീസന്നിധിയുള്ളത്. ഭക്തജനങ്ങൾ ഇതൊരു സവിശേഷതയായി കാണുന്നു.

ഭാരതത്തിലുള്ള നാല് ഹിന്ദുമഹാക്ഷേത്രങ്ങളിൽ ഒന്നാണ് ശ്രീ രാമനാഥസ്വാമിക്ഷേത്രം. വടക്ക് ബദരീനാഥം, കിഴക്ക് പുരി ജഗന്നാഥം, പടിഞ്ഞാറ് ദ്വാരക, തെക്ക് രാമേശ്വരം എന്നിവയാണ് മഹാക്ഷേത്രങ്ങൾ. ഇവയിൽ രാമേശ്വരം മാത്രമാണ് ശിവക്ഷേത്രം. വൈഷ്ണവരും ശൈവരും ഒരുപോലെ തീർഥാടനത്തിനെത്തുന്ന സ്ഥലമാണ് രാമേശ്വരം ക്ഷേത്രം. ഭാരതത്തിലുള്ള പന്ത്രണ്ട് ജ്യോതിർലിംഗക്ഷേത്രങ്ങളിൽ ഒന്നാണ് രാമേശ്വരം ക്ഷേത്രം. ക്ഷേത്രത്തിനുള്ളിലെ ദീർഘമായ പ്രാകാരങ്ങൾ (പ്രദക്ഷിണത്തിനുള്ള ഇടവഴികൾ) പ്രശസ്തമാണ്. ഇവയിൽത്തന്നെ ഏറ്റവും പുറമേയുള്ള മൂന്നാം പ്രാകാരം അതിന്റെ ദൈർഘ്യത്താൽ കീർത്തികേട്ടതാണ്. ക്ഷേത്രത്തിനുള്ളിലുള്ള ഇരുപത്തിരണ്ട് പവിത്രകുണ്ഡങ്ങളിലെ ജലത്തിലുള്ള സ്നാനം മോക്ഷദായകമായി വിശ്വാസികൾ കരുതിപ്പോരുന്നു.

 തമിഴ്നാട്ടിലെ രാമനാഥപുരം ജില്ലയിലുള്ള ഒരു പട്ടണമാണ് രാമേശ്വരം.

 ഇന്ത്യയുടെ മുഖ്യഭൂമിയിൽനിന്നും പാമ്പൻ കനാലിനാൽ വേർതിരിക്കപ്പെട്ടിരിക്കുന്ന പാമ്പൻ ദ്വീപിലാണ് രാമേശ്വരം പട്ടണം സ്ഥിതിചെയ്യുന്നത്. ശ്രീലങ്കയിലെ മന്നാർ ദ്വീപിൽനിന്നും ഏകദേശം അൻപത് കിലോമീറ്റർ അകലെയാണ് പാമ്പൻ ദ്വീപ്. രാമേശ്വരം ദ്വീപ് എന്നും അറിയപ്പെടുന്ന പാമ്പൻ ദ്വീപ് ഇന്ത്യയുടെ മുഖ്യഭൂമിയുമായി പാമ്പൻ പാലത്തിനാൽ ബന്ധിക്കപ്പെട്ടിരിക്കുന്നു. ഹിന്ദുക്കളുടെ ഒരു പുണ്യസ്ഥലവും തീർഥാടനകേന്ദ്രവുമാണ് രാമേശ്വരം.

ഉപദ്വിപീയ ഇന്ത്യയുടെ അരികിലായി മന്നാർ കടലിടുക്കിലാണ് രാമേശ്വരത്തിന്റെ സ്ഥാനം. രാമായണം എന്ന ഇതിഹാസകാവ്യമനുസരിച്ച്, ലങ്കാപതിയായ രാവണനാൽ അപഹരിക്കപ്പെട്ട തന്റെ പത്നി സീതയെ മോചിപ്പിക്കുന്നതിനായി ശ്രീരാമൻ ഭാരതത്തിൽ നിന്നും ശ്രീലങ്കയിലേക്ക് പാലം നിർമിച്ച സ്ഥലമാണിത്.

രാമേശ്വരം ദ്വീപിലുള്ള ധനുഷ്കോടി എന്ന മത്സ്യബന്ധനത്തുറമുഖമാണ്.

ഭാരതത്തിന്റെ മുൻരാഷ്ട്രപതിയായ ഡോ. എ.പി.ജെ. അബ്ദുൾ കലാമിന്റെ ജന്മസ്ഥലം.

 രാവണസംഹാരത്തിന് ശേഷം മടങ്ങിയെത്തിയ ശ്രീരാമനോട്, രാവണനെ കൊന്ന ബ്രഹ്മഹത്യാദോഷം പരിഹരിക്കാനായി സീതാദേവിയോടും ലക്ഷ്മണനോടുമൊപ്പം ശിവലിംഗപ്രതിഷ്ഠ നടത്തി മഹേശ്വരപ്രീതി ലഭ്യമാക്കുവാൻ മഹർഷികൾ നിർദ്ദേശിച്ചുവത്രെ. പ്രതിഷ്ഠ നടത്തുവാൻ മുഹൂർത്തം കുറിച്ച്, കൈലാസത്തുനിന്ന് ശിവലിംഗം കൊണ്ടുവരുവാൻ ഹനുമാനെ അയച്ചതായും വിദൂരത്തുനിന്നുള്ള കൈലാസത്തുനിന്നും ശിവലിംഗം എത്തിക്കാൻ ഹനുമാന് കാലതാമസം നേരിട്ടതിനാൽ, സീതാദേവി തന്റെ കരങ്ങളാൾ മണലിൽ സൃഷ്ടിച്ച ലിംഗം പ്രതിഷ്ഠിച്ച് മുഹൂർത്തസമയത്തുതന്നെ പൂജാദിക്രിയകൾ അനുഷ്ഠിച്ചതായും പറയപ്പെടുന്നു. ശിവലിംഗവുമായി തിരിച്ചെത്തിയ ഹനുമാൻ പൂജ കഴിഞ്ഞതുകണ്ട് കോപാകുലനായെന്നുംഹനുമാനെ സാന്ത്വനിപ്പിക്കുന്നതിനായി രാമനാൽ പ്രതിഷ്ഠിക്കപ്പെട്ട ശിവലിംഗത്തിനു സമീപംതന്നെ ഹനുമാൻ കൊണ്ടുവന്ന ശിവലിംഗം പ്രതിഷ്ഠിച്ച് പ്രസ്തുതലിംഗത്തിന് ആദ്യം പൂജചെയ്യണമെന്ന് ശ്രീരാമൻ കല്പിച്ചുവത്രെ.


*ഐതിഹ്യം*

ആദികാവ്യമായ രാമായണത്തിൽ പരാമർശിക്കപ്പെടുന്ന പ്രദേശമാണ് രാമേശ്വരം. ഭാരത ഉപദ്വീപത്തിൽനിന്ന് ലങ്കയിലെത്തിച്ചേരുന്നതിനായി ഇവിടെ നിന്ന് ശ്രീരാമൻ വാനരസേനയുടെ സഹായത്തോടെ ലങ്കയിലേക്ക് പാലം പണിതു എന്നാണ് വിശ്വാസം. രാമായണത്തിൽ ഈ കഥ സേതുബന്ധനം എന്ന് പരാമർശിക്കപ്പെടുന്നു. സേതു എന്നാൽ പാലം അഥവാ അണ എന്നർഥം. രാമായണത്തിൽ പരാമർശിക്കപ്പെടുന്ന പാലം എന്ന് വിശ്വസിക്കപ്പെടുന്ന ഭൂഭാഗം രാമസേതു എന്ന പേരിലാണ് ഇപ്പോൾ അറിയപ്പെടുന്നത്.

പാലത്തിനെ നിർമ്മാണം ആരംഭിക്കേണ്ട സ്ഥലം ശ്രീരാമൻ തന്റെ ധനുസിന്റെ അഗ്രംകൊണ്ട് അടയാളപ്പെടുത്തി എന്ന് വിശ്വസിക്കപ്പെടുന്ന സ്ഥലമാണ് ധനുഷ്കോടി. രാവണനെ പരാജയപ്പെടുത്തിയശേഷം ഇന്ത്യയിൽ തിരിച്ചെത്തിയ രാമൻ വിഭീഷണന്റെ അഭിപ്രായം മാനിച്ച് തന്റെ വില്ലിന്റെ മുനകൊണ്ട് സേതുവിനെ ഉടയ്ക്കയാൽ ധനുഷ്കോടി എന്ന സ്ഥലനാമം ഉണ്ടായിയെന്ന അഭിപ്രായവുമുണ്ട്. മഹോതതിയും രത്നാകരവും സന്ധിക്കുന്ന ധനുഷ്കോടിയിൽ മുങ്ങിക്കുളിച്ചാലേ കാശിയാത്രയുടെ ഫലം സമ്പൂർണമായി ലഭിക്കൂ എന്നാണ് വിശ്വാസം.


*എത്തിചേരേണ്ട വഴികൾ*

*വിമാനം മാർഗം*
അടുത്തുള്ള വിമാനത്താവളം മധുരൈ 149 കി.മീ

*റെയിവെ മാർഗം*
രാമേശ്വരം റെയിവെ സ്റ്റേഷനിൽ നിന്നും ദൂരം 2 കി.മീ

*റോഡ് മാർഗം*
തമിഴ്നാട്ടിലെ പ്രധാന നഗരങ്ങളിൽ നിന്നും രാമേശ്വരത്തേക്ക് ബസ് സർവ്വീസുകൾ ഉണ്ട്🙏


*കടപ്പാട്✍*


🏹🙏🏹🙏🏹🙏🏹🙏🏹

Thursday, December 5, 2019

പാശുപതം

♾♾🌻♾♾🌻♾♾🌻♾♾


                *🌹ധ്യാനശ്ലോകങ്ങൾ🌹*


*🚩 ശിവകല്പം*🚩


*38 . പാശുപതം ( പാശുപതാസ്ത്രം)*


*മദ്ധ്യാഹ്നാര്‍ക്കസമപ്രഭം ശശിധരം* *ഭീമാട്ടഹാസോജ്ജ്വലം*
*ത്ര്യക്ഷം പന്നഗഭൂഷണം ശിഖിശിഖാശ്മശ്രുസ്ഫുരന്മൂര്‍ദ്ധജം*
*ഹസ്താബ്ജൈസ്ത്രിശിഖം* *സമുദ്ഗരമസിം ശക്തിം ദധാനം വിഭും*
*ദംഷ്ട്രാഭീമചതുര്‍മ്മുഖം പശുപതിം ദിവ്യാസ്ത്രരൂപം സ്മരേത്‌.*


🔱🚩🔱🚩🔱🚩🔱🚩🔱🚩🔱


*സാരം*

          *_✒മദ്ധ്യാഹ്നസൂര്യനെപ്പോലെ പ്രഭയുള്ളനും, ചന്ദ്രക്കലധരനും, ഭയങ്കരമായ വിധം അട്ടഹസിയ്ക്കുന്നവനും, ത്രിനേത്രനും, പാമ്പുകളെക്കൊണ്ടു ദേഹം അലങ്കരിയ്പ്പെട്ടവനും തീജ്വാലപോലെയുള്ള താടിമീശയും തിളങ്ങുന്ന തലമുടിയും ധരിച്ചവനും ശൂലവും മുദ്ഗരവും വാളും ശക്തിയും നാലു കൈകളെക്കൊണ്ടു ധരിച്ചനും, നാലു മുഖങ്ങളുള്ളവനും, പാശുപതാസ്ത്രരൂപനുമായ ശിവനെ സ്മരിയ്ക്കണം.......🌹🌷🙏🏻_*
                                    

*ഹരി ഓം*



♾🔥♾🔥♾🔥♾🔥♾🔥♾

മൃഗബലി

*മൃഗബലി*

*

"ഗുരുനാഥാ, തന്ത്രശാസ്ത്രപ്രകാരം എന്ത് കൊണ്ടാണ് മൃഗബലിക്ക് പ്രാധാന്യം? അത് ഹിംസയല്ലേ?" എന്റെ ഒരു സഹോദരന്റെ സംശയം ആയിരുന്നു ഇത്.

ഗുരുനാഥൻ പറഞ്ഞു, "അനാവശ്യമായി ഒരു പുൽകൊടിയെ പോലും ഉപദ്രവിക്കാൻ പാടില്ല എന്നതാണ് താന്ത്രികമതം. മൃഗബലി ധർമഹിംസയാണ്. പരമശിവപ്രോക്തമായ ശാസ്ത്രത്തിൽ പറയപെട്ടിട്ടുള്ള ഉപാസനാ പദ്ധതിയുടെ ഭാഗമായാണ്."

"വൈദികവൃത്തി തുടരുന്നവർ എന്ത് കൊണ്ട് മൃഗബലിയെ എതിർക്കുന്നു?" മറ്റൊരാൾ ചോദിച്ചു.

ഗുരുനാഥൻ പറഞ്ഞു,"ഇന്ന് കാണുന്ന വൈദികന്മാർ എല്ലാം സങ്കരയിനം വൈദികന്മാരാണ്. ശരിയായ യാഗ-പദ്ധതിയെ അറിഞ്ഞിട്ടും അറിയില്ല എന്ന് പറയുന്നവരാണ്. സ്വന്തം ലാഭത്തിന് വേണ്ടി ശാസ്ത്രത്തെ വളച്ചൊടിക്കുന്നവരാണ്. സമൂഹത്തിൽ ഉന്നത പദവി ആഗ്രഹിക്കുന്നവരാണ്. അങ്ങനെ ഉള്ളവർ സ്വന്തം പൂർവികരെ വരെ തള്ളിപ്പറയുന്നതിൽ ഒരു മടിയും കാണിക്കുന്നില്ല.


വൈദികവൃത്തി ശ്രേഷ്ഠമാണ്. ആ വൈദികവൃത്തി എല്ലാവരും പാലിക്കണം എന്ന് പറയുന്നത് ബാലിശമായ കാര്യമാണ്. എന്നാൽ ആ വൈദികവൃത്തി ശരിയായ രീതിയിൽ പാലിക്കുന്നുണ്ടോ? അതും ഇല്ല. 

വെറും പ്രഹസനം മാത്രം.

പുതിയതായി വൈദികവൃത്തിയിലേക്ക് വന്ന ആളുകളാണ് തന്ത്രശാസ്ത്രപ്രകാരം ഉള്ള ആചരണങ്ങളെ കൂടുതലായും എതിർക്കുന്നത്. അത് അറിവില്ലായ്മ കൊണ്ട് മാത്രമാണ്. സ്വന്തം കുലധർമത്തെ, കുടുംബപരദേവതകളെ അവരെപ്പോലെ വൈദികരാക്കാൻ ശ്രമിക്കുകയും ഇത്തരക്കാരണ്. കുലധർമം നശിച്ചാൽ എന്തൊക്കെ സംഭവിക്കാം എന്ന് ഭഗവദ്ഗീതയിൽ ഉണ്ട്. അതൊക്കെ സംഭവിച്ചു കഴിഞ്ഞിട്ട് വിലപിച്ചിട്ട് ഒരു കാര്യവും ഇല്ല."

ചിരിച്ചു കോണ്ട് ഗുരുനാഥൻ പറഞ്ഞു."ഇന്ന് ജ്ഞാനികളെ തട്ടി വഴി നടക്കാൻ വയ്യാത്ത അവസ്ഥയാണ്. അവർക്ക് അല്ലെ, പൂർവികർ അനുഷ്ഠിച്ച കർമ്മങ്ങളെ തിരുത്തുവാൻ കഴിയുന്നത്."