Followers(ഭഗവാന്‍റെ ഭക്തര്‍ )

Thursday, December 5, 2019

പാശുപതം

♾♾🌻♾♾🌻♾♾🌻♾♾


                *🌹ധ്യാനശ്ലോകങ്ങൾ🌹*


*🚩 ശിവകല്പം*🚩


*38 . പാശുപതം ( പാശുപതാസ്ത്രം)*


*മദ്ധ്യാഹ്നാര്‍ക്കസമപ്രഭം ശശിധരം* *ഭീമാട്ടഹാസോജ്ജ്വലം*
*ത്ര്യക്ഷം പന്നഗഭൂഷണം ശിഖിശിഖാശ്മശ്രുസ്ഫുരന്മൂര്‍ദ്ധജം*
*ഹസ്താബ്ജൈസ്ത്രിശിഖം* *സമുദ്ഗരമസിം ശക്തിം ദധാനം വിഭും*
*ദംഷ്ട്രാഭീമചതുര്‍മ്മുഖം പശുപതിം ദിവ്യാസ്ത്രരൂപം സ്മരേത്‌.*


🔱🚩🔱🚩🔱🚩🔱🚩🔱🚩🔱


*സാരം*

          *_✒മദ്ധ്യാഹ്നസൂര്യനെപ്പോലെ പ്രഭയുള്ളനും, ചന്ദ്രക്കലധരനും, ഭയങ്കരമായ വിധം അട്ടഹസിയ്ക്കുന്നവനും, ത്രിനേത്രനും, പാമ്പുകളെക്കൊണ്ടു ദേഹം അലങ്കരിയ്പ്പെട്ടവനും തീജ്വാലപോലെയുള്ള താടിമീശയും തിളങ്ങുന്ന തലമുടിയും ധരിച്ചവനും ശൂലവും മുദ്ഗരവും വാളും ശക്തിയും നാലു കൈകളെക്കൊണ്ടു ധരിച്ചനും, നാലു മുഖങ്ങളുള്ളവനും, പാശുപതാസ്ത്രരൂപനുമായ ശിവനെ സ്മരിയ്ക്കണം.......🌹🌷🙏🏻_*
                                    

*ഹരി ഓം*



♾🔥♾🔥♾🔥♾🔥♾🔥♾

മൃഗബലി

*മൃഗബലി*

*

"ഗുരുനാഥാ, തന്ത്രശാസ്ത്രപ്രകാരം എന്ത് കൊണ്ടാണ് മൃഗബലിക്ക് പ്രാധാന്യം? അത് ഹിംസയല്ലേ?" എന്റെ ഒരു സഹോദരന്റെ സംശയം ആയിരുന്നു ഇത്.

ഗുരുനാഥൻ പറഞ്ഞു, "അനാവശ്യമായി ഒരു പുൽകൊടിയെ പോലും ഉപദ്രവിക്കാൻ പാടില്ല എന്നതാണ് താന്ത്രികമതം. മൃഗബലി ധർമഹിംസയാണ്. പരമശിവപ്രോക്തമായ ശാസ്ത്രത്തിൽ പറയപെട്ടിട്ടുള്ള ഉപാസനാ പദ്ധതിയുടെ ഭാഗമായാണ്."

"വൈദികവൃത്തി തുടരുന്നവർ എന്ത് കൊണ്ട് മൃഗബലിയെ എതിർക്കുന്നു?" മറ്റൊരാൾ ചോദിച്ചു.

ഗുരുനാഥൻ പറഞ്ഞു,"ഇന്ന് കാണുന്ന വൈദികന്മാർ എല്ലാം സങ്കരയിനം വൈദികന്മാരാണ്. ശരിയായ യാഗ-പദ്ധതിയെ അറിഞ്ഞിട്ടും അറിയില്ല എന്ന് പറയുന്നവരാണ്. സ്വന്തം ലാഭത്തിന് വേണ്ടി ശാസ്ത്രത്തെ വളച്ചൊടിക്കുന്നവരാണ്. സമൂഹത്തിൽ ഉന്നത പദവി ആഗ്രഹിക്കുന്നവരാണ്. അങ്ങനെ ഉള്ളവർ സ്വന്തം പൂർവികരെ വരെ തള്ളിപ്പറയുന്നതിൽ ഒരു മടിയും കാണിക്കുന്നില്ല.


വൈദികവൃത്തി ശ്രേഷ്ഠമാണ്. ആ വൈദികവൃത്തി എല്ലാവരും പാലിക്കണം എന്ന് പറയുന്നത് ബാലിശമായ കാര്യമാണ്. എന്നാൽ ആ വൈദികവൃത്തി ശരിയായ രീതിയിൽ പാലിക്കുന്നുണ്ടോ? അതും ഇല്ല. 

വെറും പ്രഹസനം മാത്രം.

പുതിയതായി വൈദികവൃത്തിയിലേക്ക് വന്ന ആളുകളാണ് തന്ത്രശാസ്ത്രപ്രകാരം ഉള്ള ആചരണങ്ങളെ കൂടുതലായും എതിർക്കുന്നത്. അത് അറിവില്ലായ്മ കൊണ്ട് മാത്രമാണ്. സ്വന്തം കുലധർമത്തെ, കുടുംബപരദേവതകളെ അവരെപ്പോലെ വൈദികരാക്കാൻ ശ്രമിക്കുകയും ഇത്തരക്കാരണ്. കുലധർമം നശിച്ചാൽ എന്തൊക്കെ സംഭവിക്കാം എന്ന് ഭഗവദ്ഗീതയിൽ ഉണ്ട്. അതൊക്കെ സംഭവിച്ചു കഴിഞ്ഞിട്ട് വിലപിച്ചിട്ട് ഒരു കാര്യവും ഇല്ല."

ചിരിച്ചു കോണ്ട് ഗുരുനാഥൻ പറഞ്ഞു."ഇന്ന് ജ്ഞാനികളെ തട്ടി വഴി നടക്കാൻ വയ്യാത്ത അവസ്ഥയാണ്. അവർക്ക് അല്ലെ, പൂർവികർ അനുഷ്ഠിച്ച കർമ്മങ്ങളെ തിരുത്തുവാൻ കഴിയുന്നത്."

*ഹര ഹര മഹാദേവ

*ഹര ഹര മഹാദേവ*

*"ഓം ഭൈരവ രുദ്രായ*
*മഹാ രുദ്രായ*
*കാല രുദ്രായ*
*കല്പാന്ത രുദ്രായ*
*വീര രുദ്രായ*
*രുദ്ര രുദ്രായ*
*ഗോര രുദ്രായ*
*അഘോര രുദ്രായ*
*മാർത്താണ്ഡ രുദ്രായ*
*അണ്ഡ രുദ്രായ*
*ബ്രഹ്മാണ്ഡ രുദ്രായ*
*ചന്ദ്ര രുദ്രായ*
*പ്രചണ്ഡ രുദ്രായ*
*താണ്ഡ രുദ്രായ*
*ശൂര രുദ്രായ*
*വീര രുദ്രായ*
*ഭീമ രുദ്രായ*
*അദ്വൈയ രുദ്രായ*
*വിഥല രുദ്രായ*
*സുതല രുദ്രായ*
*മഹാതല രുദ്രായ*
*രസതല രുദ്രായ*
*തല തല രുദ്രായ*
*പാതാള രുദ്രായ*
*നമോ നമഃ"*
*"ഓം ശിവോഹം ഓം ശിവോഹം*
*രുദ്ര നാമം ഭജേ*
*വീര ഭദ്രായ അഗ്നി* *നേത്രായ ഗോര* *സംഹാരക*
*സകല ലോകായ സർവ്വ ഭൂതായ സത്യ* *സാക്ഷാത്കര*
*ശംഭോ ശംഭോ ശങ്കര*
*ഓം ശിവോഹം ഓം ശിവോഹം*
*ഹര ഹര ഹര ഹര ഹര ഹര ഹര ഹര മഹാദേവ"*
*"നമഃ സോമായ ച*
*രുദ്രായ ച*
*നമസ്തമ്രായ ച*
*നമഷങ്കായ ച*
*പശുപതേയ ച*
*നമഃ ഉഗ്രായ ച*
*ഭീമായ ച*
*നമോ അഗ്രേ വാദ്യായ ച*
*ദുരേ വാദ്യായ ച*
*നമോ ഹരീന്ദ്രേ ച*
*ഹനിയസേ ച*
*നമോ വൃക്ഷേഭ്യോ* *ഹരികേഷിഭ്യോ*
*നമസ്തരായ നമഃ സംഭവേ ച*
*മയോ ഭവേ ച*
*നമഃ ശങ്കരായ ച*
*മയാ ശങ്കരായ ച*
*നമഃ ശിവായ ച*
*ശിവതരായ ച"*
*"അണ്ഡ ബ്രഹ്മാണ്ഡ കോടി*  *അകില പരിപാലന*
*പൂർണ്ണ ജഗത് കാരണ*
*സത്യ ദേവ ദേവ പ്രിയ"*
*"വേദ വേദാർഥ സാരാ യഗ്ന യഗ്നോമയാ*
*നിശ്ചല ദുഷ്ട നിഗ്രഹ സപ്ത ലോക സംരക്ഷണാ"*
*"സോമ സൂര്യ അഗ്നി ലോചന*
*ശ്വേത ഋഷഭ വാഹന*
*ശൂല പാണി ഭുജംഗ ഭൂഷണ*
*ത്രിപുര നാശ നർത്തന*
*യോമ കേശ മഹാസേന ജനകാ*
*പഞ്ച വക്ത്ര പരശു ഹസ്ത നമഃ"*
*"ഓം ശിവോഹം ഓം ശിവോഹം*
*ഹര ഹര ഹര ഹര ഹര ഹര ഹര ഹര മഹാദേവ..."*
*"കാല ത്രികാല നേത്ര ത്രിനേത്ര ശൂല ത്രിശൂല ധാത്രം*
*സത്യ പ്രഭാവ ദിവ്യ പ്രകാശ മന്ത്ര സ്വരൂപ മാത്രം*
*നിഷ്പ്രപഞ്ചാദി നിസ്ചല കോഹം*
*നിജ പൂർണ്ണ ബോധ ഹും ഹും*
*ഗത്യ ഗത്മാഗം നിത്യ ബ്രഹ്മോഹം*
*സ്വപ്നക ശോകം ഹും ഹും"*
*"സച്ചിത് പ്രമാണം ഓം ഓം*
*മൂല പ്രമേഹ്യം ഓം ഓം*
*അയം ബ്രഹ്മാസ്മി ഓം ഓം*
*അയം ബ്രഹ്മാസ്മി ഓം ഓം"*
*"ഗണ ഗണ ഗണ ഗണ ഗണ ഗണ ഗണ ഗണ*
*സഹസ്ര കാന്ത സപ്ത വിഹാരകി*
*ഡമ ഡമ ഡമ ഡമ ഡമ ഡമ ഡമ ഡമ*
*ശിവ ഡമ്രൂഹ നാദ വിഹാരകി"*
*"ഓം ശിവോഹം ഓം ശിവോഹം*
*ഹര ഹര ഹര ഹര ഹര ഹര ഹര ഹര മഹാദേവ"*

Wednesday, December 4, 2019

ഖഡ്ഗരാവണശിവൻ

♾♾🌻♾♾🌻♾♾🌻♾♾


                *🌹ധ്യാനശ്ലോകങ്ങൾ🌹*


*🚩 ശിവകല്പം*🚩


*27. ഖഡ്ഗരാവണശിവൻ*


*ഘണ്ടാകപാലസൃണികുണ്ഡകൃപാണഖേട.......*
*ഖട്വാംഗശൂലഡമരൂനഭയം ദധാനം*
*രക്താംഗമിന്ദുകലശാഭരണം ത്രിനേത്രം.*
*പഞ്ചാനനാബ്ജമരുണാംശുകമീശമീഡേ.*


🔱🚩🔱🚩🔱🚩🔱🚩🔱🚩🔱


*സാരം*

          *_✒മണി, തലയോട്, തോട്ടി, നരശിരസ്സ്, വാള്, ഖേടം, ഖട്വാംഗം, ശൂലം, ഡമരു, അഭയമുദ്ര എന്നിവ ധരിയ്ക്കുന്നവനും ചുവപ്പ് നിറമുള്ളവനും, ചന്ദ്രക്കല ചൂടിയവനും മുക്കണ്ണനും അഞ്ച് മുഖപദ്മങ്ങളോടുകൂടിയവനും ചുവന്ന പട്ടുടുത്തവനുമായ ശിവനെ ഞാൻ സ്തുതിക്കുന്നു. .......🌹🌷🙏🏻_*
                           

*ഹരി ഓം*



♾🔥♾🔥♾🔥♾🔥♾🔥♾

വസിഷ്ഠേശ്വരർ ക്ഷേത്രം

ശിവലിംഗത്തിന് ജലാഭിഷേകം നടത്തുന്ന മേൽക്കൂര...നിഗൂഢ രഹസ്യങ്ങൾ...

സൂര്യഭഗവൻ വർഷത്തിൽ മൂന്നു ദിവസം ശിവന് പൂജ ചെയ്യുന്ന ക്ഷേത്രം.
മേൽക്കൂരയിൽ നിന്നും ഓരോ 24 മിനിട്ടിലും ജലം അഭിഷേകമായി ഒഴുകിയിറങ്ങിയെത്തുന്ന ശിവലിംഗം...
എത്ര പറഞ്ഞാലും തീരാത്ത അത്ഭുതങ്ങളാണ് ഈ ക്ഷേത്രം വിശ്വാസികൾക്കായി ഒരുക്കിയിരിക്കുന്നത്.

 കാഴ്ചയിൽ ഒരു വലിയ ക്ഷേത്രത്തിനു വേണ്ട രൂപമോ വലുപ്പമോ ഒന്നുമില്ലെങ്കിലും ഇവിടം തേടിയെത്തുന്ന വിശ്വാസികളുടെ എണ്ണം കേട്ടാൽ അത്ഭുതപ്പെടും. അത്രയധികം ആളുകളാമ് കൺമുന്നിൽ നടക്കുന്ന അത്ഭുതങ്ങൾ നേരിട്ട് കാണാനായി തഞ്ചാവൂരിലെത്തുന്നത്. തഞ്ചാവൂരിലെ വസിഷ്ഠേശ്വരർ ക്ഷേത്രത്തിന്റെ വിശേഷങ്ങളിലേക്ക്...

വസിഷ്ഠേശ്വരർ ക്ഷേത്രം

തമിഴ്നാട്ടിലെ തഞ്ചാവൂരിലെ അത്ഭുത ക്ഷേത്രം എന്നു വിശേഷിപ്പിക്കപ്പെടുന്ന ഒരിടമാണ് വസിഷ്ഠേശ്വരർ ക്ഷേത്രം. ശാസ്ത്രത്തിനു പോലും വിശദീകരിക്കുവാൻ പറ്റാത്ത പല കാര്യങ്ങളുമാണ് ഇവിടെ ഓരോ ദിവസവും അരങ്ങേറുന്നത്. കാവേരി നദിയോട് ചേർന്നാണ് ഈ ക്ഷേത്രമുള്ളത്. അതിനാൽ തേൻകുടി തിട്ടൈ എന്നും ഇതിനു പേരുണ്ട്.
   
എത്ര വലിയ പ്രളയത്തിലും മുങ്ങാത്ത ക്ഷേത്രം

തിട്ടൈ എന്നാൽ തമിഴിൽ മൺകൂന, ഉയർന്നിരിക്കുന്ന ഇടം എന്നൊക്കെയാണ് അർഥം. പുരാണത്തിലെ പ്രളയ കാലത്ത് ലോകം മുഴുവൻ മുങ്ങിക്കൊണ്ടിരുന്നപ്പോൾ ബ്രഹ്മാവും വിഷ്ണുവും രക്ഷയ്ക്കായി ശിവനോട് പ്രാർഥിച്ചുവത്രെ. സുരക്ഷിതമായ ഒരിടത്തിനായി കുറേ നടന്ന അവർ ഒരു മൺകൂനയും അതിലുയർന്നിരിക്കുന്ന ഒരു ശിവലിംഗവും കണ്ടെത്തി. ആ സ്ഥലം മാത്രമായിരുന്നു അന്നു പ്രളയത്തിൽ മുങ്ങിപ്പോകാതിരുന്നത്. 

തങ്ങൾക്കു ലഭിച്ച അനുഗ്രഹത്തിനു പ്രതിഫലമായി അവർ ശിവന് പൂജകളർപ്പിച്ചു. സംപ്രീതനായ ശിവൻ അവ അവരെ പ്രത്യക്ഷപ്പെട്ട് വീണ്ടും അനുഗ്രഹിക്കുകയും ചെയ്തു. അങ്ങനെ ഏതു മഹാപ്രളയം വന്നാലും ഒരിക്കലും വെള്ളത്തിനടിയിലാവാത്ത ഏക ക്ഷേത്രം ഇതായിരിക്കും എന്നാണ് ഇവിടുള്ളവരുടെ വിശ്വാസം.

തറ മുതൽ മേൽക്കൂരവരെ കല്ല്

സാധാരണ കാണുന്ന ക്ഷേത്രങ്ങളിൽ നിന്നും വ്യത്യസ്തമായി ഈ ക്ഷേത്രത്തിൻറെ തറ മുതൽ മേൽക്കൂര വരെ പൂർണ്ണമായും കല്ലുകൊണ്ട് മാത്രമാണ് നിർമ്മിച്ചിരിക്കുന്നത്.
   
ചക്ര തീർഥം

ക്ഷേത്രത്തിനു സമീപത്തുള്ള ക്ഷേത്രക്കുളം ചക്രതീർഥം എന്നാണ് അറിയപ്പെടുന്നത്. മഹാവിഷ്ണുവിന്റെ കയ്യിലെ സുദർശന ചക്രം കൊണ്ട് സൃഷ്ടിക്കപ്പെട്ടതാണ് ഈ ക്ഷേത്രക്കുളം എന്നാണ് വിശ്വാസം.
   
സൂര്യനെത്തുന്ന മൂന്ന് ദിനങ്ങൾ

ഈ ക്ഷേത്രത്തിലെ വിശ്വാസം അനുസരിച്ച് ആവണി മാസത്തിൽ മൂന്ന് ദിവസം സൂര്യഭഗവാൻ ഇവിടെ എത്തുമത്രെ.
ആവണി മാസത്തിൽ(ഓഗസ്റ്റ്-സെപ്റ്റംബർ) 15,16,17 തിയ്യതികളിലാണ് സൂര്യൻ തന്റെ ര്ശിമികളയച്ച് ശിവന്റെ സ്വയംഭൂ ലിംഗത്തിന് പൂജകൾ അർപ്പിക്കുന്നത്.
ഉത്തരായനത്തിലെ പാൻങ്കുനി മാസത്തിലും (മാർച്ച്-ഏപ്രിൽ) ഉദയസൂര്യൻ ഇവിടെ നേരിട്ടെത്തുമെന്നാണ് വിശ്വാസം.

ഓരോ 24 മിനിട്ടിലും ശിവലിംഗത്തിന് ജലാഭിഷേകം

ഈ ക്ഷേത്രത്തിലെ ഏറ്റവും വലിയ പ്രത്യേകതയാണ് ഓരോ 24 മിനിറ്റിലും ഓരോ തുള്ളി ജലം വീതം ജലാഭിഷേകം നടക്കുന്ന ശിവലിംഗം.
മേൽക്കൂരയിൽ നിന്നും ഓരോ 24 മിനിറ്റ് (ഒരു നാഴിക)നേരം കൂടുമ്പോൾ കൃത്യം ഒരുതുള്ളി വെള്ളം വീതം ശിവലിംഗത്തിലേക്ക് എത്തുകയാണത്രെ.

വിമാനയിൽ നിന്നും

ഇവിടുത്തെ ശിവലിംഗത്തിനു മേലെയുള്ള ക്ഷേത്ര വിമാനയിൽ ഒരു തുള മാത്രമാണുള്ളത്.എങ്ങനെയാണ് അവിടെ നിന്നും ഓരോ നാഴികയിലും ഒരു തുള്ളി വെള്ളം മാത്രം എത്തുന്നത് എന്നത്  ഇന്നും പിടികിട്ടാത്ത രഹസ്യമാണ്.

സൂര്യഗാന്ധക്കലും ചന്ദ്രഗാന്ധക്കല്ലും

ഇവിടെയുള്ളവർ പറയുന്നതനുസരിച്ച് ശിവലിംഗത്തിനു നേരെ മുകളിൽ ക്ഷേത്രവിമാനയിൽ അത്ഭുത ശക്തികളുള്ള സൂര്യഗാന്ധക്കലും ചന്ദ്രഗാന്ധക്കല്ലും സ്ഥാപിച്ചിട്ടുണ്ടത്രെ. ഇവ അന്തരീക്ഷത്തിൽ നിന്നും ഈർപ്പം വലിച്ചെടുത്ത് അതിനെ കൃത്യം ഒരു തുള്ളി ജലമാക്കി മാറ്റുന്നതാണ് ഇവിടെ ഇങ്ങനെ സംഭവിക്കുന്നതിനുള്ള കാരണം എന്നാണ്. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ഇവിടെ ഈ അത്ഭുതം നടന്നുകൊണ്ടേയിരിക്കും.

നിർമ്മാണ വൈവിധ്യം

ശാസ്ത്രവും സാങ്കേതിക വിദ്യകളും എത്രയൊക്കെ വികസിച്ചിട്ടും ഇന്നും ഉത്തരം കണ്ടെത്താനാവാത്ത നിഗൂഢതകളിൽ ഒന്നാണ് വസിഷ്ഠേശ്വരർ ക്ഷേത്രം

വ്യാഴത്തെ ആരാധിക്കാന്‍

വ്യാഴം ഗ്രഹത്തെ ആരാധിക്കുന്ന അപൂർവ്വം ക്ഷേത്രങ്ങളിൽ ഒന്നുകൂടിയാണ് വസിഷ്ഠേശ്വരർ ക്ഷേത്രം.

എത്തിച്ചേരാൻ

തമിഴ്നാട്ടിൽ ത‍ഞ്ചാവൂരിലാണ് വസിഷ്ഠേശ്വരർ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. തഞ്ചാവൂർ-മേലാറ്റൂർ റോഡിൽ തിരുക്കാരുഗാവൂറിലേക്കുള്ള വഴിയിലാണ് ക്ഷേത്രമുള്ളത്. തഞ്ചാവൂരിൽ നിന്നും 10 കിലോമീറ്റർ അകലെയാണിത്.

Tuesday, December 3, 2019

ത്രയംബകേശ്വർ

[12/3, 9:17 AM] +91 94220 24621: 🏹🙏🏹🙏🏹🙏🏹🙏🏹

*നമസ്തെ*

*ഓം നമ:ശിവായ*

*8⃣ ത്രയംബകേശ്വർ*


മഹാരാഷ്ട്രയിലെ നാസിക്കിൽ സ്ഥിതിചെയ്യുന്ന ഒരു ജ്യോതിർലിംഗ ക്ഷേത്രമാണ് *ത്രയംബകേശ്വർ* ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഏറ്റവും ദൈർഘ്യമേറിയ നദിയായ ഗോദാവരിയുടെ ഉദ്ഭവസ്ഥാനത്താണ് ഈ ശിവക്ഷേത്രം സ്ഥിതിചെയ്യുന്നത്.

 ഒരിക്കൽ ദക്ഷിണഭാരതത്തിൽ അതികഠിനമായ വരൾച്ച അനുഭവപ്പെടുകയുണ്ടായ്. വരൾച്ചയിൽനിന്നും ജീവജാലങ്ങളെ രക്ഷിക്കാനായ് ഗൗതമ ഋഷി ഭഗവാൻ ശിവനെ ആരാധിക്കാനാരംഭിച്ചു. ഗൗതമനിൽ പ്രസീതനായ ശിവൻ പ്രത്യക്ഷപ്പെടുകയും ദക്ഷിണ ഭാരതത്തെ വരൾച്ചയിൽനിന്നും രക്ഷിക്കാൻ ഗോദാവരിനദിയെ സൃഷ്ടിച്ചു എന്നുമാണ് ഐതിഹ്യം. ഗൗതമന്റെ പ്രാർഥന മാനിച്ച് ശിവ ഭഗവാൻ ഗോദാവരീ നദിയുടെ ഉദ്ഭവസ്ഥാനത്ത് ജ്യോതിർലിംഗ സ്വരൂപത്തിൽ അധിവസിച്ചു. ഇതാണ് ത്രയംബകേശ്വര ജ്യോതിർലിംഗം

*പ്രത്യേകതകൾ*

*ത്രയംബകേശ്വർ* ക്ഷേത്രത്തിനകത്ത് മൂന്ന് ശിവലിംഗങ്ങളുണ്ട്. ഇവ മൂന്നിലുമായ് ബ്രഹ്മാ വിഷ്ണു മഹേശ്വരന്മാർ നിവസിക്കുന്നു. ത്രിമൂർത്തികൾ മൂന്നുപേരും നിവസിക്കുന്ന ജ്യോതിർലിംഗം എന്നതാണ് ത്രയംബകേശ്വർ ക്ഷേത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത

 *വാസ്തുവിദ്യ*

കരിങ്കല്ലിൽ തീർത്തിരിക്കുന്ന ത്രയംബകേശ്വര ക്ഷേത്രം മറാത്താ ഹൈന്ദവ വാസ്തുവിദ്യയുടെ ഒരു ഉത്തമ ഉദാഹരണമാണ്. നാം ഇന്നുകാണുന്ന ക്ഷേത്രത്തിന്റെ നിർമ്മാണത്തിനുപയോഗിച്ചിരിക്കുന്ന വാസ്തുശൈലി ഹേമാത്പന്തി എന്നും അറിയപ്പെടുന്നു നാസികിലെ ബ്രഹ്മഗിരിക്കുന്നുകളുടെ താഴ്‌വാര പ്രദേശത്താണ് ഈ ക്ഷേത്രത്തിന്റെ സ്ഥാനം. ദേവന്മാർ, മൃഗങ്ങൾ, യക്ഷർ തുടങ്ങിയവരുടെ ശില്പങ്ങൾ കൊണ്ട് ക്ഷേത്രം അലങ്കരിച്ചിരിക്കുന്നു.സമചതുരാകൃതിയിലുള്ള ഗർഭഗൃഹത്തിനു മുകളിലായ് ഉയരമുള്ള ശിഖരം സ്ഥിതിചെയ്യുന്നു. അതിനുമുകളിലായ് ഒരു സുവർണ്ണകലശവുമുണ്ട്.

*എത്തിചേരാനുള്ള വഴികൾ*

*വിമാനം*
അടുത്തുള്ള വിമാനത്താവളം ഓജർ ( നാസിക് )  ദൂരം 55 കി.മീ 

*റെയിവെ*
അടുത്തുള്ള റെയിവേ സ്റ്റേഷൻ നാസിക്ക് റോഡ്, ദൂരം 38 കി.മി

*റോഡ്*
മഹാരാഷ്ട്രയിലെ എല്ലാ പ്രധാന നഗരങ്ങളിൽ നിന്നും ബസ് സർവ്വീസുകൾ ത്രയംബകേശ്വറിലേക്ക് ഉണ്ട്🙏


*കടപ്പാട്✍*


🏹🙏🏹🙏🏹🙏🏹🙏🏹
[12/3, 3:31 PM] +974 5068 8620: 🙏 *ഗർഗസംഹിതാ* 🙏
  *വൃന്ദാവനഖണ്ഡം*
🙏🌹🌺🌸💐🌹🙏
 *അദ്ധ്യായം --- 9* 

   *ബ്രഹ്മാവ് ശ്രീകൃഷ്ണഭഗവാനെ സ്തുതിക്കുന്നു.*
 
              അതിനുശേഷം ബ്രഹ്മാവ് ശ്രീകൃഷ്ണ ഭഗവാനെ സ്തുതിച്ചു തുടങ്ങി. മേഘത്തിൻറെതു പോലുള്ള ശരീരകാന്തിയുളളവനും മിന്നൽപ്പിണരുകളുടെ വർണ്ണമുളള വസ്ത്രങ്ങൾ ധരിച്ചവനും  അമൃതതുല്യമായ മധുരവാണിയുളളവനും പരാത്പരനും വംശി ധരിച്ചവനും മയിൽപ്പീലി ചൂടിയവനും ആയ ശ്രീകൃഷ്ണ ഭഗവാനേയും സഹോദരൻ ബലരാമനെയും ഞാൻ നമസ്ക്കരിക്കുന്നു. ശ്രീകൃഷ്ണ!  അവിടുന്നു സാക്ഷാത് പുരുഷോത്തമനും പൂർണ്ണ പരമേശ്വരനും പ്രകൃതിക്ക് അതീതനും ആകുന്നു. കോടിക്കണക്കിനു കാമദേവന്മാരെ പോലെ രമണീയനും തേജോമയനും കൗസ്തുഭധാരിയും ശ്യാമവർണ്ണനും പീതവഷ്ത്രധാരിയും ഓടക്കുഴൽ ഏന്തിയവനും വ്രജേശ്വരനും രാധികാപതിയും നികുഞ്ജവിഹാരിയുമായ ശ്രീകൃഷ്ണനെ ഞാൻ നമസ്ക്കരിക്കുന്നു.  ഭക്തൻ നിർധൂമമായ അഗ്നിയെപ്പോലെ ഗുണമുക്തനും ആത്മനിഷ്ഠനുമായ ബ്രഹ്മാവിൻറെ യജമാനനായ ശ്രീകൃഷ്ണ ഭഗവാനെ ഭജിക്കുന്നു.  ശേഷൻ ആയിരം മുഖങ്ങൾ കൊണ്ട് ആരെ സ്തുതിക്കുകയും സേവിക്കുകയും ചെയ്യുന്നുവോ  ആ ഗോലോകപതിയായ ശ്രീകൃഷ്ണനെ ഞാൻ നമസ്ക്കരിക്കുന്നു. ബ്രഹ്മാവ് ശ്രീകൃഷ്ണ ഭഗവാനെ അംഗപ്രത്യംഗം വർണ്ണിച്ച് സ്തുതിക്കുന്നു. അങ്ങയുടെ നാഭികമലത്തിൽ നിന്നും ഉത്ഭവിച്ച പുത്രൻറെ തെറ്റുകൾ ക്ഷമിച്ചാലും എന്ന് പറഞ്ഞു ബ്രഹ്മാവ് ഭഗവാനോട് ക്ഷമ യാചിച്ചു. അങ്ങയുടെ മായയിൽ നിന്നും മുക്തനാക്കണേ ഭഗവാനേ എന്ന് അപേക്ഷിച്ചു.  

       ബ്രഹ്മാവ് ശ്രീകൃഷ്ണ ഭഗവാനെ സ്തുതിച്ചു കൊണ്ട് മൂന്നു തവണ പ്രദക്ഷിണം വയ്ക്കുകയും താൻ അപഹരിച്ച ഗോക്കളെയും ഗോപബാലകരെയും തിരിച്ചു കൊണ്ടു വരാൻ അനുമതിക്ക് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്തു.  ബ്രഹ്മാവ് പശുകുട്ടികളെയും ഗോപബാലകരെയും ഭഗവാനെ ഏല്പിച്ച് സ്വധാമത്തിലേക്ക് പോവുകയും ചെയ്തു. ഭഗവാൻറെ മായയിൽ ഗോപബാലന്മാർക്ക് അത്രയും കാലം അരനിമിഷം പോലെ മാത്രമേ തോന്നിയുളളൂ.  ശേഷം ഭഗവാൻ എല്ലാവരെയും കൂട്ടി വ്രജത്തിലയ്ക്ക് തിരിച്ചു പോവുകയും ചെയ്തു. ഗോപബാലനാമാർ വീടുകളിൽ ചെന്നപ്പോൾ ഗോപന്മാർക്ക്  ശ്രീകൃഷ്ണൻ അഘാസുരനെ വധിച്ച കാര്യം വർണ്ണിച്ച് കൊടുത്തു .

.     *സർവ്വം കൃഷ്ണാർപ്പണമസ്തു*

✍ ശ്രീ പുനലൂർ 
🙏🌹🌺🌸💐🌹🙏

ശൈവമതം

*ശൈവമതം*

പുരാതന ഭാരതത്തിൽ ജന്മമെടുത്ത ആദിമതമാണ് ശൈവമതം കാലക്രമേണെ മൂന്നു പ്രധാന ശാഖകളായി രൂപം പ്രാപിച്ചതായി കാണാം. ഉത്തര ഭാരതത്തിൽ പ്രചരിച്ച കാശ്മീർ ശൈവം, ദക്ഷിണ ഭാരതത്തിൽ പ്രചരിച്ച ശൈവസിദ്ധാന്തവും വീരശൈവവും. ഈ ശാഖകളിൽ എല്ലാം അടിസ്ഥാനപരമായി ഒരേ തത്ത്വങ്ങളും ഒരേ ആരാധനകളുമാണ് പ്രചരിച്ചിരുന്നതെങ്കിലും ആചാരക്രമങ്ങളിൽ കാലദേശങ്ങൾക്കനുസൃതമായി ചില വ്യത്യാസങ്ങൾ നിലവിൽ വന്നു.   

പ്രാചീന ദ്രാവിഡനാഗരികതയുടെ സംഭാവനയാണ്‌ "ശൈവസിദ്ധാന്തം". ബ്രഹ്മം, ആത്മാവ്‌, പരമാത്മാവ്‌ എന്നീ വാക്കുകളുടെ വിവക്ഷക്കു മുമ്പു തന്നെ ഈ അർത്ഥം വരുന്ന "ശിവം" എന്ന വാക്ക്‌ ഉപയോഗിക്കുക എന്നതാണ്‌ ശൈവസിദ്ധാന്തത്തിന്റെ അടിസ്ഥാനപ്രമാണം. സൃഷ്ടി, സ്ഥിതി, ലയം എന്നിവ ശിവത്തിന്റെ അസ്തിത്വ നിയമമാണ്‌. ശിവനെ "അഷ്ടമൂർത്തി" എന്നു വിളിക്കുന്നു.

ആകാശം, വായു, അഗ്നി, ജലം, ഭൂമി എന്നീ പഞ്ചഭൂതങ്ങളിലും സൂര്യൻ ,ചന്ദ്രൻ എന്നിവയിലും മനുഷ്യശരീരത്തിലും ശിവം (ദൈവം) സ്ഥിതി ചെയ്യുന്നു. ശൈവസിദ്ധാന്തമനുസ്സരിച്ചു 96 തത്ത്വങ്ങൾ ഉണ്ട്‌. കൂടാതെ ഭസ്മലേപനം, തപോവേഷം, യോഗ്യമല്ലാത്ത വേഷങ്ങൾ, തപോനിന്ദ കൊണ്ടൂണ്ടാകുന്ന ദോഷങ്ങൾ, മുദ്രകൾ, തീർഥം,ദുരാചാരം, ഭിന്നമതദ്വേഷം കൊണ്ടുള്ള ദോഷം തുടങ്ങിയ വിഷയങ്ങളും ശൈവസിദ്ധാന്തത്തിലുണ്ട്‌ ഗൃഹസ്ഥാശ്രമിയായ ഒരാൾക്കു സ്വന്തം വീടു വിട്ടു പോകാതെ സ്വകർമ്മം ധർമ്മാനുസരണം ചെയ്തു കൊണ്ട്‌ തൽസ്ഥാനത്തിരുന്നു അനുഷ്ടിക്കുന്നതാണ് ‌ ശിവരാജയോഗം.
ശിവരാജയോഗം
ശൈവസിദ്ധാന്തത്തെ അടിസ്ഥാനമാക്കിയ രാജയോഗമാണ്‌ ശിവരാജയോഗം. പരമശിവൻ പാർവതിക്കും സുബ്രഹ്മണ്യനും ഇതുപദേശിച്ചു എന്നാണു ഐതിഹ്യം. അഗസ്ത്യർ,ഭോഗർ തുടങ്ങിയ സിദ്ധൻമാർ ഇത്‌ ചിദംബരം, പഴനി, മധുര എന്നിവിടങ്ങൾ കേന്ദ്രമാക്കി ഗുരുപ്രമ്പര വഴി ഇന്ത്യയൊട്ടാകെ പ്രചരിപ്പിച്ചു.
ആധുനിക യുഗത്തിൽ ശിവരാജയോഗത്തിന്റെ ആചാര്യൻ തൈക്കാട്‌ അയ്യാസ്വാമികൾ ആയിരുന്നു. ചര്യ, ക്രിയ, യോഗം, ജ്ഞാനം എന്നിങ്ങനെ ശിവരാജ യോഗത്തിനു നാലു ഭാഗങ്ങൾ ഉണ്ട്‌. ശരീരബാഹ്യശൗചം മുതൽ മാനസികശൗചം വരെയുള്ള സാധനകളെ മെയ്ശുദ്ധി എന്നു പറയും. സത്യസന്ധത, സ്നേഹം, അഹിംസ, ദയ, ഉത്സാഹം എന്നിവ സാധകൻ ജീവിതചര്യയാക്കണം. കാമക്രോധമോഹലോഭാദികളിൽ അടിമപ്പെടരുത്‌ . നിഷ്കാമകർമ്മവും ചര്യയിൽപ്പെടുന്നു. ഗുരു നിർദ്ദേശിക്കുന്ന രീതിയിൽ സാധകം ചെത്‌ സർവജ്ഞചൈതന്യത്തെ ഉള്ളിൽ കൈക്കൊള്ളുന്നതാണ്‌ ക്രിയ.

വിഗ്രഹാരാധന, മന്ത്ര-തന്ത്ര-യന്ത്ര സാധനകൾ എന്നിവയാകാമെങ്കിലും മാനസപൂജയ്ക്കാണ്‌ അയ്യ പ്രാധാന്യം കൽപ്പിച്ചിരുന്നത്‌. "മൗനം സർവാർത്ഥസാധകം" എന്നത്‌ മാനസപൂജയുടെ പ്രാധാന്യം കാട്ടുന്നു. ബാലാസുബ്രഹ്മണ്യ മന്ത്രമാണ്‌ ഹിന്ദുക്കൾക്ക്‌ അയ്യാ നൽകിയിരുന്നത്‌.