Followers(ഭഗവാന്‍റെ ഭക്തര്‍ )

Thursday, November 28, 2019

ഓംകാരേശ്വര ക്ഷേത്രം

🏹🙏🏹🙏🏹🙏🏹🙏🏹


*നമസ്തെ*


*ഓം നമ:ശിവായ*



*4⃣ഓംകാരേശ്വര ക്ഷേത്രം*

 മധ്യപ്രദേശില്‍ നര്‍മ്മദ നദീ തീരത്താണ് ശ്രീ ഓംകാരേശ്വര ക്ഷേത്രം. പുരാണത്തില്‍ ഓംകാരേശ്വരനെ കുറിച്ചും മാമലേശ്വരനെ കുറിച്ചും സ്തുതിക്കുന്നുണ്ട്. 

ക്ഷേത്രത്തില്‍ പ്രവേശിക്കണമെങ്കില്‍ രണ്ട് മുറിയിലുടെ കടന്നു പോകേണ്ടതുണ്ട്. ഓംകാരേശ്വരന്‍റെ ജ്യോതിര്‍ലിംഗം നിലത്തുറപ്പിച്ചിട്ടില്ല. എന്നാല്‍, അത് സ്വാഭവികമായി അവിടെ തന്നെ സ്ഥാപിക്കപ്പെട്ടതാണ്. ജ്യോതിര്‍ലിംഗം എപ്പോഴും വെള്ളത്തില്‍ ചുറ്റപ്പെട്ടിരിക്കും. 

താഴികക്കുടത്തിന് താഴെയല്ല ജ്യോതിര്‍ലിംഗം സ്ഥിതി ചെയ്യുന്നത് എന്നതാണ് ഇവിടത്തെ പ്രതേകത. ശിവ വിഗ്രഹം ക്ഷേത്രത്തിന്‍റെ മുകളിലാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്.എല്ലാ വര്‍ഷവും കാര്‍ത്തിക പൌര്‍ണമിയില്‍ ഉത്സവം സംഘടിപ്പിക്കും. 

മലവ മേഖലയില്‍ നര്‍മ്മദ നദീ തീരത്താണ് ജ്യോതിര്‍ലിംഗം സ്ഥിതി ചെയ്യുന്നത്. ദേവാധിദേവന്‍ ശിവ ഭഗവാന്‍റെ ഓംകാരേശ്വര ലിംഗം മന്ദത പര്‍വ്വതത്തിന്‍റെ മുകലിലാണ് സ്ഥിതി ചെയ്യുന്നത്. 

ശിവപുരാണത്തില്‍ ഓംകാരേശ്വരന്‍റെയും മാമലേശ്വരന്‍റെയും മാഹാഹ്മ്യം പ്രതിപാദിക്കുന്നുണ്ട്. സൂര്യ വംശത്തിലെ അംബരീഷും മൂച് കുന്ദും ശിവ ഭഗവനെ പ്രീതിപ്പെടുത്താന്‍ കഠിനമായ അനുഷ്ഠാനങ്ങള്‍ നടത്തിയിരുന്നു. മതപരമായ മറ്റ് അനുഷ്ഠാനങ്ങളും നടത്തിയിരുന്നു.ഇതുകാരണമാണ് പര്‍വ്വതത്തിന് മന്ദത പര്‍വ്വതമെന്ന് പേര് വന്നത്.

 ഉത്തരേന്ത്യന്‍ ശൈലിയിലാണ് ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്. ക്ഷേത്ര ചരിത്രം കൃത യുഗത്തില്‍ വരെ നീണ്ടു ചെല്ലുന്നു. ഒരിക്കല്‍ വിന്ധ്യ പര്‍വ്വതം സന്ദര്‍ശിച്ച നാരദന്‍ മേരു പര്‍വ്വതത്തിന്‍റെ മാഹത്മ്യം വിവരിച്ചു. 

ഇതു കേട്ട വിന്ധ്യന്‍ തനിക്കും പ്രാധാന്യം കൈവരണമെന്ന് ശിവ ഭഗവാനോട് പ്രാര്‍ത്ഥിച്ചു. വിന്ധ്യന് മുന്നില്‍ പ്രത്യക്ഷപ്പെട്ട ശിവ ഭഗവാന്‍ വളരാനുളള വരം നല്‍കി. എന്നാല്‍ അത് തന്‍റെ ഭക്തരെ തടസപ്പെടുത്തുന്ന രീതിയിലായിരിക്കരുതെന്നും പറഞ്ഞു. 

എന്നാല്‍, വിന്ധ്യന്‍ വളര്‍ന്ന് കോണ്ടേയിരുന്നു. സൂര്യന്‍റെയും ചന്ദ്രന്‍റെയും പ്രയാണത്തിനും വിഘാത സൃഷ്ടിക്കാന്‍ തുടങ്ങി. അപ്പോള്‍ അഗസ്ത്യ മുനി ശിവ ഭഗവാന്‍റെ നിര്‍ദ്ദേശ പ്രകാരം വിന്ധ്യന്‍റെ അടുത്ത് ചെല്ലുകയും തനിക്ക് കടന്നു പോകാന്‍ തല കുനിച്ച് തരണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. 

തല കുനിച്ച വിന്ധ്യനോട് താന്‍ മടങ്ങി വരും വരെ അങ്ങനെ നില്‍ക്കണമെന്നും ആവശ്യപെട്ടു. എന്നാല്‍, വിന്ധ്യനെ കടന്ന് പോയ അഗസ്ത്യ മുനി പിന്നീട് മടങ്ങി വന്നില്ല. വിന്ധ്യന്‍റെ വളര്‍ച്ച മുരടിക്കുകയും ചെയ്തു. 

ഓംഗറേശ്വറിലെ പ്രധാന പ്രതിഷ്‌ഠകളാണ് ഓംഗറേശ്വറും,മാമലേശ്വറും. എല്ലാ തിങ്കളാഴ്ച്ചയും ഇവരുടെ വിഗ്രഹങ്ങള്‍ പുറത്തേക്ക് എഴുന്നുള്ളിക്കുന്നു. ഓംഗ‌റേശ്വറിന്‍റെ പ്രതിമ നര്‍മ്മദനദിയിലൂടെ മാമലേശ്വര തീരത്തിലേക്ക് എത്തിക്കുന്നു. അതിനു ശേഷം ഓംഗറേശ്വറും, മാമലേശ്വറും പങ്കെടുക്കുന്ന തീര്‍ഥയാത്ര നഗരത്തിലൂടെ കടന്നു പോകുന്നു.

 ശ്രാവണമാസത്തിലെ തിങ്കളാഴ്ച ഇവിടെ വളരെയധികം തീര്‍ഥാടകര്‍ സന്ദര്‍ശനം നടത്തുന്നു. തെരുവിലെ എല്ലായിടുത്തും ജനങ്ങള്‍ നിറഞ്ഞു നില്‍ക്കുന്നു. 

ഓംഗറേശ്വറിന്‍റെയും മാമലേശ്വറിന്റേയും ക്ഷണിക ദര്‍ശനം ലഭിക്കുന്നതിനു വേണ്ടിയാണ് തീര്‍ഥാടകര്‍ കാത്തു നില്‍ക്കുന്നത്. ശ്രാവണ മാസത്തിലെ അവസാന തിങ്കളാഴ്ച ഇവിടത്തെ ആഘോഷം ഉച്ചക്കോടിയിലെത്തുന്നു. ഭജന ചൊല്ലി തോരണങ്ങള്‍ കൊണ്ട് അലങ്കരിച്ച വീഥികളിലൂടെ ഭക്തര്‍ സഞ്ചരിക്കുന്നതു കാണാം. 

ജലാഭിക്ഷേകം നടത്തുന്നതിനു വേണ്ടി ഭക്തര്‍ ക്ഷമയോടെ കാത്തു നില്‍ക്കുന്നതു കാണുവാന്‍ കഴിയും. യുവാക്കള്‍ നാനാവിധത്തിലുള്ള വര്‍ണ്ണങ്ങള്‍ തൂകുന്നതും കാണാം. 

ഓംഗറേശ്വറിന്‍റെ അഞ്ചു മുഖമുള്ള പ്രതിമ കോത്തി തീര്‍ഥ് ഘട്ടിലേക്ക് ആനയിക്കുന്നു. നഗരപ്രദക്ഷിണത്തിനു ശേഷം വിഗ്രഹങ്ങള്‍ ബോട്ടില്‍ സ്ഥാപിച്ച് ജലപ്രദക്ഷിണം നടത്തുന്നു.

 *ക്ഷേത്രത്തിലേക്ക് എത്തിചേരാനുള്ള വഴികൾ*

*വിമാനമാർഗം*
അടുത്തള്ള എയർപോർട്ട് ഇൻഡോർ, ദൂരം 63 കി.മി.

*റോഡ് മാർഗം* ഇന്‍ഡോര്‍,ഭോപ്പാല്‍ എന്നിവിടങ്ങളില്‍ നിന്ന് നേരിട്ടുള്ള ബസും, ടാക്സികളും ലഭിക്കും 

*റെയില്‍ മാര്‍ഗം:* 

ഓംഗറേശ്വര്‍ റോഡിനടുത്തുള്ള റെയില്‍വേ സ്‌റ്റേഷന്‍ ഇന്‍‌ഡോറിനെയും കാന്‍ഡാവയേയും നേരിട്ട് ബന്ധിപ്പിക്കുന്നതാണ്.🙏


*കടപ്പാട്✍*


🏹🙏🏹🙏🏹🙏🏹🙏🏹

മഹാമൃത്യുഞ്ജയം (ത്രയംബകൻ

♾♾🌻♾♾🌻♾♾🌻♾♾


                *🌹ധ്യാനശ്ലോകങ്ങൾ🌹*


*🚩 ശിവകല്പം*🚩


*21. മഹാമൃത്യുഞ്ജയം (ത്രയംബകൻ)*


*ഹസ്താഭ്യാം കലശദ്വയാമൃതരസൈ.....*
       *രാപ്ലാവയന്തം ശിരോ*
*ദ്വാഭ്യാം തം ദധതം മൃഗാക്ഷവലയേ*
        *ദ്വാഭ്യാം വഹന്തം പരം.*
*അങ്കന്യസ്തകരദ്വയാമൃതഘടം*
         *ത്രൈലോക്യകാന്തിം ശിവം*
*സ്വച്ഛാംഭോജഗതം നവേന്ദുമകുടം*
         *ദേവം ത്രിനേത്രം ഭജേ.*


🔱🚩🔱🚩🔱🚩🔱🚩🔱🚩🔱


*സാരം*

          *_✒രണ്ടു കൈകളെക്കൊണ്ടു അമൃതകുംഭത്തെ എടുത്ത് തന്റെ ശിരസ്സിൽ അഭിഷേകം ചെയ്തും, പിന്നെ രണ്ടു കൈകളെക്കൊണ്ടു (അഭിഷേകത്തിനായി ) അമൃതകലശത്തെ എടുത്തും, പിന്നെ രണ്ടു കൈകളിൽ അമൃതകലശം എടുത്തുമടിയിൽ വെച്ചും, പിന്നെ രണ്ടു കൈകൾകൊണ്ടു മാനിനേയും രുദ്രാക്ഷമാലയേയും ധരിച്ചും ത്രൈലോക്യമോഹന്നമായ തേജസ്സോടുകൂടിയും, വെളുത്ത താമരപ്പൂവിൽ സ്ഥിതിചെയ്തും, ചന്ദ്രക്കലയാൽ ശിരസ്സിൽ അലങ്കരിക്കപ്പെട്ടും, മൂന്നു കണ്ണുകളോടുകൂടിയും ഇരിയ്ക്കുന്ന മൃത്യുഞ്ജയരുദ്രനെ ഞാൻ ഭജിയ്ക്കുന്നു.......🌹🌷🙏🏻_*
                                    

*ഹരി ഓം*


വ്യാഖ്യാതാ: കാണിപ്പയൂർ ശങ്കരൻ നമ്പൂതിരിപ്പാട്


✍🏻 അജിത്ത് കഴുനാട്


♾🔥♾🔥♾🔥♾🔥♾🔥♾

*_എല്ലാ മിത്രങ്ങൾക്കും ശുഭദിനം നേരുന്നു._*

Wednesday, November 27, 2019

മല്ലികാർജ്ജുന ക്ഷേത്രം*

🏹🙏🏹🙏🏹🙏🏹🙏🏹


*നമസ്തേ*


*ഓം നമ:ശിവായ*


*3⃣ മല്ലികാർജ്ജുന ക്ഷേത്രം*

 ശ്രീപര്‍വ്വതത്തിന് മുകളില്‍ മല്ലികാര്‍ജ്ജുനന്‍
ഇന്ത്യയിലെ തന്നെ ഏറ്റവും പുരാതനമായ ക്ഷേത്രങ്ങളില്‍ ഒന്നാണ് ആന്ധ്രാപ്രദേശിലെ കര്‍ണൂല്‍ ജില്ലയിലുള്ള മല്ലികാര്‍ജ്ജുന ക്ഷേത്രം. നല്ലമലൈ എന്ന മലയുടെ ഏറ്റവും മുകളിലെ പരന്ന പ്രദേശത്താണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. കൃഷ്ണാനദിയുടെ വലതുകരയിലാണ് ക്ഷേത്രം. അനുഗൃഹീതമായ ഈ മലയും നിരവധി പേരുകളില്‍ അറിയപ്പെടുന്നു. സിരിധന്‍, സിരിഗിരി, ശ്രീഗിരി, ശ്രീപര്‍വത, ശ്രീനാഗം എന്നെല്ലാം മലയ്ക്ക് പേരുണ്ട്.

പന്ത്രണ്ട് ജ്യോതിര്‍ലിംഗങ്ങളില്‍ ഒന്നാണ് മല്ലികാര്‍ജ്ജുന സ്വാമിയുടേത്. ദേവി ഭ്രമരംബാദേവി- പതിനെട്ട് മഹാശക്തി പ്രതിഷ്ഠകളില്‍ ഒന്നാണ്. ദേവന്റേയും ദേവിയുടേയും സ്വയംഭൂ പ്രതിഷ്ഠകളാണ്. ജ്യോതിര്‍ലിംഗവും മഹാശക്തിയും ഒരേ സ്ഥലത്ത് ഉണ്ടാകുന്നതും അത്യപൂര്‍വമത്രെ.

ക്ഷേത്രത്തിന്റെ 
മറ്റൊരു സവിശേഷത. ജാതിയോ മതമോ വര്‍ഗമോ ഒന്നും പ്രശ്നമല്ല.
ക്ഷേത്രത്തിലെ പാരമ്പര്യ പൂജാരിമാര്‍ മന്ത്രജപങ്ങളുമായി അവിടെയൊക്കെത്തന്നെ ഉണ്ടാവും.
ശിലാദമഹര്‍ഷിയുടെ മകനായ പര്‍വതന്‍ കഠിന തപസ്സനുഷ്ഠിച്ച്‌ ശിവനെ പ്രീതിപ്പെടുത്തി, ഭഗവാന്‍ തന്റെ ശരീരത്തില്‍ തന്നെ ജീവിച്ചുകൊള്ളാം എന്ന വാഗ്ദാനം നേടി. പര്‍വതന്‍ വലിയ ഒരു മലയുടെ രൂപം പൂണ്ട് ശ്രീപര്‍വതം എന്ന പേരില്‍ നിലകൊണ്ടു. ശിവന്‍ മല്ലികാര്‍ജുന സ്വാമിയായി മലമുകളിലും.

കൃഷ്ണാനദിയുടെ മറുകരയില്‍ ശ്രീശൈലത്തിനു സമീപം സ്ഥിതിചെയ്തിരുന്ന ചന്ദ്രഗുപ്ത പട്ടണം ഭരിച്ചിരുന്ന ചന്ദ്രമതി എന്ന രാജകുമാരി, അച്ഛന്‍ തനിക്കെതിരെ ആയുധസന്നാഹങ്ങള്‍ ഒരുക്കുന്നതുകണ്ട് മലമുകളിലേക്ക് കയറിപ്പോയി അവിടെ താമസമാക്കി. ഏതാനും ഭൃത്യര്‍ മാത്രമായിരുന്നു കൂടെ അനുഗമിച്ചത്. . ഒരു ദിവസം അവര്‍ തന്റെ പശുക്കളില്‍ ഒന്ന് ശിവലിംഗം പോലെ തോന്നിക്കുന്ന ഒരു ചെറുപാറയ്ക്കു മുകളില്‍നിന്ന് അതിലേക്ക് പാല്‍ ചുരത്തി വീഴ്ത്തുന്നതായി കണ്ടു. പശു പാല്‍ ചുരത്തുന്നതായി കണ്ട ശില മല്ലികാര്‍ജ്ജുന സ്വാമിയുടെ സ്വയംഭൂലിംഗമാണെന്ന് അവര്‍ക്ക് സ്വപ്നദര്‍ശനമുണ്ടായി. അങ്ങനെ രാജകുമാരി ആ ശിവലിംഗം ആരാധിക്കുന്നത് പതിവാക്കി. ക്ഷേത്രത്തിലെ പ്രാകാരത്തിനകത്തെ ചുമരില്‍ കാണുന്ന രണ്ട് ശില്‍പ്പങ്ങള്‍ ഈ കഥയുടെ സൂചകങ്ങളാണ്.

മറ്റൊരു ഐതിഹ്യം
ഋഷിപുത്രിയായ ശ്രീ, ശിവനെ പ്രീതിപ്പെടുത്താന്‍ തപസ്സനുഷ്ഠിച്ചു. തന്റെ പേര് മല(ശൈലം)യുമായി ചേര്‍ത്തു, മല, ശ്രീശൈലം എന്നറിയപ്പെട്ടത് അങ്ങനെയാണത്രെ.

 മാഘമാസത്തില്‍ മഹാശിവരാത്രിയുമായിബന്ധപ്പെട്ടു നടത്തുന്ന ഏഴു ദിവസത്തെ ബ്രഹ്മോത്സവമാണ് പ്രധാന ഉത്സവം. നവധാന്യങ്ങള്‍ മുളപ്പിക്കല്‍, കൊടിയേറ്റ്, ദേവിയുടേയും ദേവന്റെയും എഴുന്നള്ളത്ത്, ലിംഗോദ്ഭവകല, ദേവന് മഹാരുദ്രാഭിഷേകം, കല്യാണോത്സവം, രഥോത്സവം, കൊടിയിറക്ക് എന്നിവ ഉള്‍പ്പെട്ടതാണ് ആഘോഷം.

തെലുങ്ക് നവവത്സരദിനമായ *ഉഗാദി* അഞ്ചുദിവസത്തെ ചടങ്ങുകളോടെ ആഘോഷിക്കുന്നു. മാര്‍ച്ച്‌-ഏപ്രില്‍ മാസത്തിലാണ് ഇത്. ഉഗാദിക്ക് മൂന്നുദിവസം മുന്‍പുതന്നെ ആഘോഷം തുടങ്ങുന്നു.

തെലുങ്കിലെ ഏഴാം മാസമായ അശ്വീജം (സപ്തര്‍-ഒക്ടോബര്‍ കാലത്ത്) മാസത്തിലെ ആദ്യ ദിവസം ആരംഭിക്കുന്ന ദേവി ശരണ്ണവരത്രുലു ഉത്സവവും വളരെ പ്രധാനമാണ്. ചണ്ഡികായാഗം, രുദ്രയാഗം, ദേവിക്ക് നവദുര്‍ഗ അലങ്കാരം, കുംഭോത്സവം എന്നീ ചടങ്ങുകളുണ്ട്.
ചൈത്രമാസത്തിലെ പൗര്‍ണമി കഴിഞ്ഞുവരുന്ന ആദ്യത്തെ ചൊവ്വാഴ്ച അല്ലെങ്കില്‍ വെള്ളിയാഴ്ച (ഏതാണ് ആദ്യം വരുന്നതെങ്കില്‍ അത്) വളരെ പ്രധാനമാണ്.

 *മകരസംക്രാന്തി* ഉത്സവം, ഭഗവാന്റെ തിരുനാളായ ധനുമാസത്തിലെ തിരുവാതിര, കാര്‍ത്തിക മഹോത്സവം, ശ്രാവണ നാമോത്സവം എന്നിവയും പ്രധാനമാണ്. ഗണപതിഹോമം, അഭിഷേകം, രുദ്രയാഗം, കുങ്കുമാര്‍ച്ചന, ചണ്ഡികായാഗം, കല്യാണോത്സവം, ശ്രീചക്രത്തില്‍ ലക്ഷകുങ്കുമാര്‍ച്ചന, മഹാമൃത്യുഞ്ജയ ഹോമം, നവഗ്രഹഹോമം, തിങ്കളാഴ്ചകളില്‍ മാത്രം നടത്തുന്ന രഥോത്സവം എന്നിവയാണ് പ്രധാന വഴിപാടുകള്‍. മുരുകന് ബാലാരിഷ്ട പൂജ, സര്‍പ്പദോഷ നിവാരണ പൂജ എന്നിവ നടത്താം.

കിഴക്കോട്ടഭിമുഖമായാണ് മുഖ്യദേവന്റെ പ്രതിഷ്ഠ. പ്രധാന കവാടം കടന്നാല്‍ വലിയ നന്ദിമണ്ഡപം കാണാം. നന്തിപ്രതിഷ്ഠയും വലുതാണ്. നന്ദി മണ്ഡപത്തിന് പടിഞ്ഞാറായി വീരശിരോ മണ്ഡപം. അതിനു പടിഞ്ഞാറായി മുഖമണ്ഡപം. ഇതിന് തെക്കു പടിഞ്ഞാറായി നാലു കൈകളുള്ള രത്നഗര്‍ഭ ഗണപതി. വടക്കുപടിഞ്ഞാറ് വീരഭദ്രന്റെയും ഭദ്രകാളിയുടെയും പ്രതിഷ്ഠകള്‍. വനവാസകാലത്ത് പാണ്ഡവന്മാര്‍ പ്രതിഷ്ഠ നടത്തിയതാവാം അഞ്ച് ശിവലിംഗങ്ങള്‍ ഉള്ള പാണ്ഡവ പ്രതിഷ്ഠാ ക്ഷേത്രം. കൂടാതെ അര്‍ദ്ധനാരീശ്വര ക്ഷേത്രമുണ്ട്. സഹസ്രലിംഗേശ്വരന്‍, വീരഭദ്രന്‍, ഉമാമഹേശ്വരന്‍, ശ്രീ വൃദ്ധമല്ലികാര്‍ജ്ജുനന്‍ എന്നീ ക്ഷേത്രങ്ങളുമുണ്ട്.

 *എത്തിച്ചേരാനുള്ള വഴികൾ*

 *ബസ് വഴി :* 

ശ്രീശൈലം റോഡ് മാർഗം യാത്ര ചെയ്യാൻ ധാരാളം ഓപ്ഷനുകൾ ഉണ്ട്. നന്നായി ബന്ധിപ്പിച്ച റോഡുകളുള്ള ഒരു എളുപ്പ യാത്രയാണ് ബസ്സിൽ ശ്രീശൈലം യാത്ര. ശ്രീനൈലാമിലേക്കുള്ള ബസ്സിൽ യാത്ര തിരഞ്ഞെടുക്കുന്നതിനുള്ള ഏറ്റവും അടുത്തുള്ള പട്ടണങ്ങളാണ് ഡോറനാല, മാർക്കർപൂർ, കുരിചെഡു. അടുത്തുള്ള നഗരങ്ങളിൽ നിന്നും പട്ടണങ്ങളിൽ നിന്നും ബസ്സിൽ ശ്രീശൈലം സന്ദർശനം വേഗത്തിലാണ്.

*റെയിൽവെ വഴി :* 

ശ്രീശൈലത്തിലേക്ക് ട്രെയിനുകൾ അനുവദിക്കാൻ റെയിൽ‌വേ സ്റ്റേഷൻ ഇല്ല. ശ്രീകൈലത്തിന്റെ ഏറ്റവും അടുത്തുള്ള റെയിൽ‌വേ സ്റ്റേഷൻ മർകാപൂർ റെയിൽ‌വേ സ്റ്റേഷനാണ്. ഈ സ്റ്റേഷൻ എല്ലാ പ്രധാന നഗരങ്ങളുമായി ബന്ധിപ്പിച്ചിരിക്കുന്നു. ട്രെയിനിൽ എങ്ങനെ ശ്രീശൈലത്ത് എത്തുമെന്ന് സംശയമുള്ള യാത്രക്കാർക്ക് സൈറ്റിൽ നിന്ന് ശ്രീശൈലം ട്രെയിൻ സമയം പരിശോധിക്കാം. ശ്രീകൈലത്തിന് വളരെ അടുത്തായി മാർക്കർപൂർ റെയിൽവേ സ്റ്റേഷൻ സ്ഥിതിചെയ്യുന്നതിനാൽ ശ്രീശൈലം ട്രെയിൻ യാത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല. മാർക്കർപൂരിൽ നിന്നും ശ്രീശൈലത്തിൽ നിന്നുമുള്ള യാത്ര ഫലപ്രദമായി റോഡ് ഗതാഗതം പതിവായി ലഭ്യമാക്കാം.

*വിമാന സർവീസ് :* 

ശ്രീശൈലത്തിലേക്കുള്ള ഫ്ലൈറ്റുകൾ നേരിട്ട് ലഭ്യമാണ്, പക്ഷേ വിമാനങ്ങൾ പതിവില്ല. പട്ടണത്തിന് ശ്രീശൈലം വിമാനത്താവളം ഇല്ല. ശ്രീശൈലത്തിന്റെ ഏറ്റവും അടുത്തുള്ള വിമാനത്താവളം ബീഗമ്പേട്ട് വിമാനത്താവളമാണ്. ശ്രീശൈലാമിലേക്കുള്ള വിമാന യാത്ര നേരിട്ട് പരിശോധിച്ച് യാത്രയ്ക്ക് മുമ്പായി ബുക്ക് ചെയ്യണം. 
ശ്രീശൈലാമിലേക്കുള്ള അടുത്ത വഴി ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം വഴിയാണ്. വിമാനത്താവളത്തിൽ നിന്ന് ശ്രീശൈലത്തേക്ക് ഏകദേശം അഞ്ച് മണിക്കൂർ (210 കി.മീ) യാത്രയുണ്ട്🙏


*കടപ്പാട്✍*


🏹🙏🏹🙏🏹🙏✍🙏🏹

Tuesday, November 26, 2019

തെലങ്കാനയിലെ പാലംപേട്ടിലുള്ള രാമപ്പ

ഭൂകമ്പമുണ്ടായാൽ തകരില്ല, മണലിട്ടുറപ്പിച്ച അടിത്തറയും വെള്ളത്തിലിട്ടാൽ പൊങ്ങിക്കിടക്കുന്ന ശിലകളും: ശിൽപിയുടെ പേരിൽ അറിയപ്പെടുന്ന ക്ഷേത്രം!

മൂർത്തിയെക്കാൾ വലിയ ശിൽപിയോ? അദ്ഭുതപ്പെടേണ്ട, ദക്ഷിണേന്ത്യയിലെ ഒരു ക്ഷേത്രം അറിയപ്പെടുന്നത് ആ ക്ഷേത്രത്തിന്റെ യഥാർഥ പേരിലോ അവിടത്തെ ദേവന്റെ പേരിലോ അല്ല. അതു നിർമിച്ച ശിൽപിയുടെ പേരിലാണ്. അത്രമാത്രം ഗംഭീരവും മനോഹരവുമാണ് നിർമാണം എന്ന് എടുത്തു പറയേണ്ടതില്ലല്ലോ. തെലങ്കാനയിലെ പാലംപേട്ടിലുള്ള രാമപ്പ ക്ഷേത്രത്തിനാണ് ഈ അപൂർവ ബഹുമതിയുള്ളത്. കാകതീയ ശിൽപചാതുരിയുടെ കൊടുമുടിയായി കണക്കാക്കുന്ന ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ മഹാദേവനാണ്. രുദ്രേശ്വരം ക്ഷേത്രമെന്ന് ശരിയായ പേര്. രാമലിംഗേശ്വരം എന്നും പറയാറുണ്ട്. പക്ഷേ, പ്രശസ്തി നേടിയത് മുഴുവൻ രാമപ്പക്ഷേത്രം എന്നാണ്.

കാകതീയ താരകം

കാകതീയഭരണാധികാരികളിൽ ഏറ്റവും പ്രഗത്ഭനും പ്രശസ്തനുമായിരുന്ന ഗണപതിദേവയുടെ സേനാധിപൻ രേചർല രുദ്രനാണ് രാമപ്പക്ഷേത്രം പണികഴിപ്പിച്ചത്. എഡി1213 ൽ ആണ് ഇതിന്റെ പണി പൂർത്തിയായത്.

രാമപ്പ താൻ പണിയാൻപോകുന്ന ക്ഷേത്രത്തിന്റെ ഒരു യഥാർഥമാതൃക നിർമിച്ചും 40 വർഷം വിശ്രമമില്ലാതെ പണിതുമാണ് ഈ ക്ഷേത്രം പൂർത്തിയാക്കിയതത്രെ. ഭൂകമ്പമുണ്ടായാൽപോലും തകരാത്തവിധം മണലിട്ടുറപ്പിച്ച അടിത്തറയും വെള്ളത്തിലിട്ടാൽ പൊങ്ങിക്കിടക്കുന്ന ശിലകൾ ഉപയോഗിച്ചുള്ള ശ്രീകോവിലിനു മുകളിലത്തെ ചതുശ്ശാല ഗോപുരവും കേവലം കൗതുകം മാത്രമല്ല, അക്കാലത്തെ വിജ്ഞാനത്തിന്റെ തെളിവുകൂടിയാണ്.


ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ കീഴിൽ പുനരുദ്ധാരണ–സംരക്ഷണ പ്രവർത്തനങ്ങൾ നടക്കുകയാണ് ഇവിടെ. ഹൊയ്സാല, പട്ടടക്കൽ, ഹംപി, കൊണാർക്ക് തുടങ്ങിയവയോടൊക്കെ ഏതുനിലയിലും കിടപിടിക്കുന്ന ഈ പൈതൃകസ്മാരകത്തെ പ്രശസ്ത ആർക്കിയോളജിസ്റ്റ് ഗുലാം യസ്ദാനി വിശേഷിപ്പിക്കുന്നത് Brightest Star in the Galaxy of Mediaeval Decan temples എന്നാണ്.

അമ്പരപ്പിക്കുന്ന കൊത്തുപണികൾ

6 അടി ഉയരത്തിൽ നക്ഷത്രാകൃതിയിലുള്ള ഒരു തറകെട്ടി അതിനുമുകളിലാണ് ക്ഷേത്രം പണിതിരിക്കുന്നത്. ഇളം ചുവപ്പുനിറത്തിലുള്ള ബസാൾട് സാൻഡ് േസ്റ്റാൺകൊണ്ടാണ് നിർമാണം. ശ്രീകോവിലിനോട് ചേർത്തുതന്നെ പണിതിരിക്കുന്ന മണ്ഡപത്തിന് തെക്ക്, വടക്ക്, കിഴക്ക് ദിക്കുകളിലേക്ക് മുഖപ്പുകളും ഇളംതിണ്ണകളും തീർത്തിട്ടുണ്ട്. പടവുകൾ കയറിച്ചെല്ലുമ്പോൾ ഇളംതിണ്ണയുടെ വശങ്ങളിൽ ദ്വാരപാലികമാരുടെ രൂപങ്ങൾ കാണാം. ഒരാൾ വെൺചാമരം വീശുന്നതായും മറ്റൊരാൾ വില്ലു കുലയ്ക്കുന്നതായുമാണ് ചിത്രീകരിച്ചിരിക്കുന്നത്! റാണി രുദ്രമാദേവി ഭരിച്ച സാമ്രാജ്യത്തിൽ സ്ത്രീകേസരികൾ സർവസാധാരണമായിരുന്നിരിക്കണം.

മണ്ഡപത്തിന്റെ തൂണുകൾ തിളക്കമാർന്ന കൃഷ്ണശില കൊണ്ടാണ്. വൃത്താകാരത്തിലുള്ള ഈ സ്തംഭങ്ങൾ ഓരോന്നും അടിമുടി കൊത്തുപണികളാൽ സമൃദ്ധമാണ്. തൂണിന്റെ ഏറ്റവും മുകളിൽ ഓരോ വശത്തും വിവിധ വാദ്യകലാകാരന്മാരെ വരച്ചു വച്ചിരിക്കുന്നതുപോലെ കൊത്തിഎടുത്തിരിക്കുന്നു. അതിനു താഴെ മടക്കിയിട്ട മുത്തുമാലകൾപോലെയുള്ള അലങ്കാരപ്പണി. തുടർന്ന് താഴോട്ട് കൊത്തിഎടുത്തിരിക്കുന്ന മൊട്ടുകൾ. പിന്നെ ഒരു നിര നക്ഷത്രങ്ങൾ, അതിനു താഴെ സാമാന്യം വലിപ്പത്തിൽ പല ഭാവങ്ങളിലുള്ള വാദ്യ–നൃത്തകലാകാരന്മാരും രാസക്രീഡയിലെ രംഗങ്ങളും ഒക്കെ കൊത്തിവച്ചിരിക്കുന്നു. ഇത്രമാത്രം സൂക്ഷ്മമായ വിശദാംശങ്ങളോടു കൂടിയ കൊത്തുപണി അമ്പരപ്പുളവാക്കും.

നാഗിനികളും കാമിനികളും

ശ്രീകോവിൽ വാതിലിന് രണ്ടാൾപ്പൊക്കമുണ്ടാകും. അതിന് ഇരു വശങ്ങളിലും വായുവും പ്രകാശവും അകത്തേക്കു കടക്കുന്ന വിധത്തിൽ ഒരു വെന്റിലേറ്റർ കാണാം. അടുത്തുചെന്നു പരിശോധിക്കുമ്പോൾ മനസ്സിലാകും ആ ജാലികയിലെ ഓരോ കഷ്ണവും ഓരോ ശിൽപമാണെന്ന്. കട്ടളയ്ക്ക് ഇരുവശവും ഓടക്കുഴലൂതി നിൽക്കുന്ന കൃഷ്ണരൂപം രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. ശ്രീകോവിൽ മേൽക്കുര മാനത്തേക്കുയരുന്ന ഗോപുരംപോലെ സ്തൂപികാകൃതിയിൽ ഉയർന്നിരിക്കുമ്പോൾ അതിന്റെ കിഴക്കോട്ടുള്ള ഒരു നീട്ട് പോലെയാണ് മണ്്ഡപവും മുഖപ്പുകളുമടങ്ങുന്ന ഭാഗം.

പുറത്തേക്കിറങ്ങിയാൽ ക്ഷേത്രത്തിന്റെ ഭിത്തി ചുറ്റിനും മനോഹരമായ കൊത്തുപണികളാണ്. താഴെനിന്നും പല തലങ്ങളിലായി ഒരു ഡിസൈൻ പാറ്റേൺതന്നെയുണ്ട്. പാദുകം, ജഗതി തുടങ്ങിയ വാസ്തുവിദ്യാധിഷ്ഠിതമായ കെട്ടുകളിൽ ഒരു നിര ആന, അതിനു മുകളിൽ സൂര്യൻ അതിന്റെ മുകളിൽ നൃത്തം ചെയ്യുന്ന രൂപങ്ങൾ, പിന്നെ നക്ഷത്രങ്ങൾ. ക്ഷേത്രച്ചുവരിനെ പൂർണമായും ചുറ്റുന്ന ആയിരത്തിലധികം വരുന്ന ഈ ആനരൂപങ്ങൾ ഓരോന്നും വ്യത്യസ്തമാണ്.

മുഖപ്പുകളുടെ അരഭിത്തിയിലും വാദ്യനൃത്തകലാകാരന്മാരുടെയും നക്ഷത്രങ്ങളുടെയും പാറ്റേണുകൾ കൊത്തിയിട്ടിട്ടുണ്ട്. കാകതീയസൈന്യാധിപനായ ജയപ സേനാനി രചിച്ച നൃത്യരത്നാവലി എന്ന നൃത്തശാസ്ത്രകൃതിയിലെ നടനഭാവങ്ങളെ ചിത്രീകരിക്കുന്നവയാണ് കൊത്തിവച്ചിരിക്കുന്ന നൃത്തരൂപങ്ങൾ. മുഖപ്പുകളുടെ തൂണുകൾ മേൽക്കുരയിൽ മുട്ടുന്നിടത്ത്, താങ്ങുപലകകളായി നിൽക്കുന്ന സ്ത്രീകളുടെയും ഗജവ്യാളികളുടെയും രൂപങ്ങൾ പെട്ടന്നു ശ്രദ്ധയിൽപ്പെടും. അതിൽ കിഴക്കുവശത്തുള്ള ഒരു ചെരിപ്പ് അണിഞ്ഞ സ്ത്രീരൂപം പ്രത്യേകിച്ച് ശ്രദ്ധേയമാണ്. തറനിരപ്പിൽനിന്നും മുകളിലേക്കുള്ള പടവുകളുടെ ഇരുവശത്തും ആനകളുടെ ശിൽപങ്ങൾ കാണാം.

*ചരിത്രാന്വേഷികൾ*
9747985370

മൃത്യുഞ്ജയൻ (ത്ര്യംബകരുദ്രൻ

♾♾🌻♾♾🌻♾♾🌻♾♾


                *🌹ധ്യാനശ്ലോകങ്ങൾ🌹*


*🚩 ശിവകല്പം*🚩


*19. മൃത്യുഞ്ജയൻ (ത്ര്യംബകരുദ്രൻ)*


*അരുണനളിനകാന്തിം സ്വർദ്ധുനീരാജമാനം*
             *കരകലിതകപാലം സ്വക്ഷമാലാം ദധാനം*
*കലശമമൃതപൂർണ്ണം ശൂലഹസ്തം ജ്വലന്തം*
             *ത്രിനയനമഭിവന്ദേ മൃത്യുമൃത്യും മഹേശം.*


🔱🚩🔱🚩🔱🚩🔱🚩🔱🚩🔱


*സാരം*

          *_✒ചെന്താമരപ്പൂവിന്റെ വർണ്ണമുള്ള ശരീരത്തോടുകൂടിയവനും ഗംഗയെക്കൊണ്ട് ശോഭിയ്ക്കുന്നവനും കൈകളിൽ കപാലം, അക്ഷമാല, അമൃതകലശം, ശൂലം എന്നിവ ധരിയ്ക്കുന്നവനും ഉജ്ജ്വലനും, മൂന്നു കണ്ണുകളുള്ളവനും മൃത്യുഞ്ജയനുമായ മഹേശനെ ഞാൻ വന്ദിയ്ക്കുന്നു........🌹🌷🙏🏻_*
                                    

*ഹരി ഓം*


വ്യാഖ്യാതാ: കാണിപ്പയൂർ ശങ്കരൻ നമ്പൂതിരിപ്പാട്


✍🏻 അജിത്ത് കഴുനാട്


♾🔥♾🔥♾🔥♾🔥♾🔥♾

*_എല്ലാ മിത്രങ്ങൾക്കും ശുഭദിനം നേരുന്നു._*

Monday, November 25, 2019

ശിവകല്പം

*🚩 ശിവകല്പം*🚩

*മൃത്യുഞ്ജയൻ*


*ചന്ദ്രാർക്കാഗ്നിവിലോചനം സ്മിതമുഖം*
       *പദ്മദ്വയാന്തഃ സ്ഥിതം*
*മുദ്രാപാശമൃഗാക്ഷസൂത്രവിലസത്......*
        *പാണിം ഹിമാംശുപ്രഭം*
*കോടീന്ദുപ്രഗളത്സുധാപ്ലുതതനും*
         *ഹാരാദിഭൂഷോജ്ജ്വലം*
*കാന്തം വിശ്വവിമോഹനം പശുപതിം*
         *മൃത്യുഞ്ജയം ഭാവയേത്.*


*സാരം*

          *_✒ചന്ദ്രനും സൂര്യനും അഗ്നിയുമാകുന്ന മൂന്നു കണ്ണുകളുള്ളവനും പുഞ്ചരി തൂകുന്ന മുഖമുള്ളവനും ഒരു താമരപ്പൂവിൽ. ഇരുന്ന് മറ്റൊരു താമരപ്പൂവ് കുടപോലെ മുകളിൽ ചൂടിയവനും ജ്ഞാനമുദ്ര, കയറ്, മാൻ, രുദ്രക്ഷമാല എന്നിവ ധരിയ്ക്കുന്ന കൈകളുള്ളവനും ചന്ദ്രനെപ്പോലെ പ്രഭയുള്ളവനും ചന്ദ്രക്കലയിൽ നിന്നൊഴുകുന്ന അമൃതുകൊണ്ടു ആർദ്രമായ ശരീരത്തോടുകൂടിയവനും മുത്തുമാല മുതലായ ഭൂഷണങ്ങൾകൊണ്ടു ശോഭിയ്ക്കുന്നവനും മനോഹരനും സൗന്ദര്യം കൊണ്ട് എല്ലാവരേയും മയക്കുന്നവനും പശുപതിയുമായ മൃത്യുഞ്ജയനെ ധ്യാനിയ്ക്കണം......🌹🌷🙏🏻_*

           (കോടീന്ദു = അഗ്രം കൂർത്തചന്ദ്രക്കല)
                              
*_എല്ലാ മിത്രങ്ങൾക്കും ശുഭദിനം നേരുന്നു._*

12 ശിവ ജ്യോതിർ ലിംഗ ക്ഷേത്രങ്ങൾ*

🏹🙏🏹🙏🏹🙏🏹🙏🏹

*നമസ്തെ*

*ഓം നമ:ശിവായ*


 *12 ശിവ ജ്യോതിർ ലിംഗ ക്ഷേത്രങ്ങൾ*

 *കൈലാസനാഥന് പ്രണാമം🙏*

ഭാരതത്തിൽ സ്ഥിതി ചെയ്യുന്ന 12 ശിവ ജ്യോതിർ ലിംഗ ക്ഷേത്രങ്ങൾ ഏതൊക്കെയാണ് 

*1⃣സോംനാഥ് ക്ഷേത്രം*

ഗുജറാത്തിലെ സൗരാഷ്ട്രയിൽ സ്ഥിതി ചെയ്യുന്ന ഒരു പുരാതനക്ഷേത്രമാണ് സോംനാഥ് ക്ഷേത്രം.പത്താം നൂറ്റാണ്ടിൽ സോളങ്കി രാജാക്കന്മാരാലാണ് ഇത് നിർമ്മിക്കപ്പെട്ടത്. ദ്വാദശജ്യോതിർലിംഗങ്ങളിൽ മുഖ്യസ്ഥാനം ഇതിനുണ്ട്. രുദ്രമാല എന്ന സോളങ്കി വാസ്തു ശില്പകലാ രീതിയാണ് ക്ഷേത്രനിർമ്മാണത്തിന് അവലംബിച്ചിരിക്കുന്നത്.

*2⃣മഹാകാലെശ്വർ ക്ഷേത്രം*

ഇന്ത്യയിലെ പ്രസിദ്ധമായ പന്ത്രണ്ട് ജ്യോതിര്‍ലിംഗങ്ങളില്‍ ഒന്നാണ് മധ്യപ്രദേശിലെ ഉജ്ജൈനില്‍ സ്ഥിതി ചെയ്യുന്ന മഹാകാല ക്ഷേത്ര൦. പണ്ടു കാലത്ത് ഉജ്ജൈനിലെ ജനങ്ങള്‍ ദൂഷന്‍ എന്ന രാക്ഷസനെ കൊണ്ട് പൊറുതിമുട്ടിയപ്പോള്‍ അവര്‍ ശിവനെ പ്രാ‍ര്‍ത്ഥിക്കുകയും ശിവ ഭഗവാന്‍ ദൂഷനെ വധിക്കുകയും ചെയ്തുവെന്നാണ് വിശ്വാസം.
ശിവഭഗവാന്‍ ദിവ്യമായ വെളിച്ചത്തിന്‍റെ രൂപത്തിലാണത്രേ ഭക്തര്‍ക്ക് ദര്‍ശനം നല്‍കിയത്. രാക്ഷസനെ വധിച്ച ഭഗവാന്‍ ഭക്തരുടെ അഭീഷ്ട പ്രകാരം ജ്യോതിര്‍ലിംഗ രൂപത്തില്‍ ഉജ്ജൈനില്‍ കുടിയിരിക്കുകയും ചെയ്തു.


 *3⃣മല്ലികാർജ്ജുന ക്ഷേത്രം*

ആന്ധ്രാപ്രദേശിലെ ശ്രീശൈലത്തുള്ള മല്ലികാർജുനസ്വാമി ജ്യോതിർലിംഗക്ഷേത്രം.. ആന്ധ്രാപ്രദേശിലെ ഒരു സുപ്രധാന തീർത്ഥാടനകേന്ദ്രംകൂടിയാണ് ഈ ക്ഷേത്രം.

*4⃣ഓംകാരേശ്വര ക്ഷേത്രം*

മധ്യപ്രദേശില്‍ നര്‍മ്മദ നദീ തീരത്താണ് ശ്രീ ഓംകാരേശ്വര ക്ഷേത്രം. പുരാണത്തില്‍ ഓംകാരേശ്വരനെ കുറിച്ചും മാമലേശ്വരനെ കുറിച്ചും സ്തുതിക്കുന്നുണ്ട്.
ക്ഷേത്രത്തില്‍ പ്രവേശിക്കണമെങ്കില്‍ രണ്ട് മുറിയിലുടെ കടന്നു പോകേണ്ടതുണ്ട്. ഓംകാരേശ്വരന്‍റെ ജ്യോതിര്‍ലിംഗം നിലത്തുറപ്പിച്ചിട്ടില്ല. എന്നാല്‍, അത് സ്വാഭവികമായി അവിടെ തന്നെ സ്ഥാപിക്കപ്പെട്ടതാണ്. ജ്യോതിര്‍ലിംഗം എപ്പോഴും വെള്ളത്തില്‍ ചുറ്റപ്പെട്ടിരിക്കും

*5⃣കേദാർനാഥ്*

ഉത്തരഖണ്ഡ് സംസ്ഥാനത്തെ കേദാർനാഥിൽ ഹിമാലയൻ ഗഡ്‌വാൾ പർവതനിരകളിൽ സ്ഥിതി ചെയ്യുന്ന ഒരു ക്ഷേത്രമാണ് കേദാർനാഥ് ക്ഷേത്രം …
“കാശിയില്‍ പോയി ഗംഗാസ്നാനം നടത്തി മരിക്കാന്‍ കഴിഞ്ഞാല്‍ മുക്തി ലഭിക്കും. എന്നാല്‍ കേദാര്‍നാഥില്‍ പോയി കേദാരേശ്വര ദര്‍ശനം നടത്തി പൂജിക്കുന്നതുകൊണ്ടുമാത്രം മനുഷ്യന്‍ മുക്തനായിത്തീരുന്നതാണ്‌.” എന്നു സ്കാന്ദ പുരാണത്തില്‍ ഒരു പ്രസ്താവമുണ്ട്‌….


 *6⃣ഭീമശങ്കർ ക്ഷേത്രം*

മഹാരാഷ്ട്രയിലെ സഹ്യാദ്രി കുന്നുകളിൽ സ്ഥിതിചെയ്യുന്ന ഒരു ജ്യോതിർലിംഗ ക്ഷേത്രമാണ് ഭീമശങ്കർ ക്ഷേത്രം . പൂനെയ്ക്കടുത്തുള്ള ഘേദിൽനിന്നും 50കി.മീ വടക്ക്പടിഞ്ഞാറാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. കൃഷ്ണയുടെ പോഷകനദിയായ ഭീമാനദി ഉദ്ഭവിക്കുന്നതും ഇവിടെനിന്നാണ്. പ്രഭവസ്ഥാനത്തുനിന്നും തെക്കുകിഴക്കോട്ടൊഴുകി കർണാടകത്തിലെ റായ്ച്ചൂറിൽ വെച്ച് ഭീമാനദി കൃഷ്ണയുമായി കൂടിച്ചേരുന്നു.

*7⃣കാശി വിശ്വനാഥക്ഷേത്രം*

ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ ശിവക്ഷേത്രമാണ് ഉത്തർപ്രദേശിലെ വാരണാസിയിൽ (കാശി/ബനാറസ്) സ്ഥിതി ചെയ്യുന്ന കാശി വിശ്വനാഥ ക്ഷേത്രം . ഗംഗയുടെ പടിഞ്ഞാറൻതീരത്ത് സ്ഥിതിചെയ്യുന്ന ഈ ക്ഷേത്രത്തിന് ദ്വാദശജ്യോതിർലിംഗങ്ങളിൽ പ്രമുഖസ്ഥാനമുണ്ട്. ശിവൻ ഇവിടെ വിശ്വനാഥൻ അഥവാ വിശ്വേശ്വരൻ എന്ന പേരിലാണ് അറിയപ്പെടുന്നത്. പ്രാചീനകാലം മുതൽക്കേ ഈ ക്ഷേത്രം ഹിന്ദുത്വവുമായും ശിവപുരാണങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്നു.


 *8⃣ത്രയംബകേശ്വർ ക്ഷേത്രം*

മഹാരാഷ്ട്രയിലെ നാസിക്കിൽ സ്ഥിതിചെയ്യുന്ന ഒരു ജ്യോതിർലിംഗ ക്ഷേത്രമാണ് ത്രയംബകേശ്വർ ..
ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഏറ്റവും ദൈർഘ്യമേറിയ നദിയായ ഗോദാവരിയുടെ ഉദ്ഭവസ്ഥാനത്താണ് ഈ ശിവക്ഷേത്രം സ്ഥിതിചെയ്യുന്നത്.

*9⃣വൈദ്യനാഥ ജ്യോതിർലിംഗം*

ജാര്‍ഖണ്ട്‌ സംസ്ഥാനത്താണ് ശിവന്റെ പവിത്രമായ പന്ത്രണ്ട് ജ്യോതിർലിംഗങ്ങളിൽ ഒന്നായ വൈദ്യനാഥ് ജ്യോതിർലിംഗ ക്ഷേത്രം കുടികൊള്ളുന്നത്….

*1⃣0⃣നാഗേശ്വർ ജ്യോതിർലിംഗം*

ഗുജറാത്തിലെ ജാംനഗര്‍ എന്ന സ്ഥലത്താണ് നാഗേശ്വർ ജ്യോതിർലിംഗം കുടികൊള്ളുന്നത്… ഭൂമിയിലെ ആദ്യത്തെ ജ്യോതിർലിംഗമാണ് നാഗേശ്വർ എന്നാണ് വിശ്വാസം.

*1⃣1⃣രാമേശ്വരം*

തമിഴ്‌നാട്ടിലെ രാമേശ്വരം ദ്വീപിനുള്ളിൽ സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ ശിവക്ഷേത്രമാണ് രാമനാഥസ്വാമി ക്ഷേത്രം. ശ്രീരാമൻ ഇവിടെ വച്ച് രാമ-രാവണ യുദ്ധത്തിൽ താൻ അറിഞ്ഞോ അറിയാതെയോ ചെയ്തു പോയ പാപങ്ങളുടെ പരിഹാരത്തിനു വേണ്ടി ശിവനോട് പ്രാർത്ഥിച്ചു എന്നു വിശ്വസിക്കപ്പെടുന്നു. അതിനാൽ രാമേശ്വരം എന്ന പേരുവന്നു. ഈ ക്ഷേത്രം ഇന്ത്യയിലെ നാല് മഹത്തായ ഹൈന്ദവക്ഷേത്രങ്ങളിൽ (ചാര്‍ ധാം) ഒന്നായി കണക്കാക്കുന്നു. കൂടാതെ ദ്വാദശ ജ്യോതിർലിംഗങ്ങളിൽ തെക്കേയറ്റത്തുള്ള ക്ഷേത്രവുമാണ് ഇത്.


 *1⃣2⃣ഗൃഷ്ണേശ്വർ ക്ഷേത്രം*

രാജസ്ഥാനിലെ വെരുള്‍ എന്ന സ്ഥലത്താണ് ജ്യോതിര്‍ലിങ്കത്തിലെ 12-ആമത്തെയും അവസാനത്തെതുമായി കണക്കാക്കപ്പെടുന്ന ഈ ശിവക്ഷേത്രം സ്ഥിതിചെയ്യുന്നത്.🙏


*കടപ്പാട്✍*


🏹🙏🏹🙏🏹🙏🏹🙏🏹