Followers(ഭഗവാന്‍റെ ഭക്തര്‍ )
Sunday, November 10, 2019
രാമേശ്വരം
കുബേരൻ
ശിവമേകീ ക്ഷിതിയാകെ
*കാഞ്ഞിരമറ്റം മഹാദേവക്ഷേത്രം...*വൈഷ്ണവാശഭൂതനായ ശ്രീ പരശുരാമനാണ് പ്രതിഷ്ഠ നടത്തിയത് എന്നാണ് ഐതിഹ്യം.ഇടുക്കി ജില്ലയിലെ തൊടുപുഴയിൽ കാഞ്ഞിരമറ്റത്ത് സ്ഥിതിചെയ്യുന്ന പുരാതന ക്ഷേത്രമാണ് കാഞ്ഞിരമറ്റം മഹാദേവക്ഷേത്രം..നൂറ്റെട്ട് ശിവക്ഷേത്രങ്ങളിൽ ഒന്നായ ഇടുക്കിജില്ലയിലെ ഏക ശിവാലയം കൂടിയാണിത്. വർഷം മുഴുവനും നിറഞ്ഞൊഴുകുന്ന തൊടുപുഴയാറിന്‍റെ തീരത്താണ് ഈ ശിവക്ഷേത്രം സ്ഥിതിചെയ്യുന്നത്. ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ പരമശിവൻ പടിഞ്ഞാറ് ദർശനം നൽകി ആറിന്റെ കിഴക്കേക്കരയിൽ നിലകൊള്ളുന്നു.അധികം ചരിത്രത്താളുകളിൽ ഒന്നും ഇടം നേടാൻ തൊടുപുഴ കാഞ്ഞിരമറ്റം ശിവക്ഷേത്രത്തിനായിട്ടില്ല. എന്നിരുന്നാലും 1500 വർഷത്തെ പഴമയുടെ കഥകൾ പറയാനുണ്ടാവും ഈ മലയോര ശിവക്ഷേത്രത്തിന്. ഇവിടെ ക്ഷേത്രം പണിതത് വടക്കുംകൂർ രാജാവിന്റെ കാലത്താണ് എന്നാണ് വിശ്വാസം.മുൻപ് കാടുപിടിച്ചു കിടന്ന ഈ പ്രദേശം കൃഷിക്കായി വെട്ടിതെളിക്കുകയും തുടർന്ന് ശിവലിംഗം കാണാനിടയാവുകയും ചെയ്തു. അന്നത്തെ വടക്കുക്കൂർ രാജാവാണ് ഇന്ന് ക്ഷേത്രം നിൽക്കുന്നിടത്ത് ആദ്യമായി നിർമ്മാണം നടത്തിയത്. അതിനുശേഷം പല അവസരങ്ങളിലും പുനരുദ്ധാരണ പ്രവർത്തനങ്ങൾ ക്ഷേത്രത്തിൽ നടത്തുകയുണ്ടായിട്ടുണ്ട്. ക്ഷേത്ര നിർമ്മാണത്തിനും വർഷങ്ങൾക്കു ശേഷമാണ് തൊടുപുഴയാർ ക്ഷേത്രത്തിനരികിലൂടെ ഒഴുകി തുടങ്ങിയതത്രെ.തൊടുപുഴയാരിന്‍റെ കിഴക്കേക്കരയിൽ കാഞ്ഞിരമറ്റം ദേശത്ത് ക്ഷേത്രം സ്ഥിതിചെയ്യുന്നു. രണ്ടാം ചേരസാമ്രാജ്യത്തിനുശേഷം ചെറു നാട്ടുരാജ്യങ്ങളായി രൂപംകൊണ്ട വടക്കുംകൂർ രാജവംശത്തിന്‍റെ സുവർണ്ണ കാലഘട്ടങ്ങളിലാണ് ക്ഷേത്ര നിർമ്മാണം നടന്നത് എന്നു കരുതുന്നു. വിശാലമായ ക്ഷേത്ര മതിലകത്ത് കേരളത്തനിമ വിളിച്ചോതുന്ന ക്ഷേത്ര നിർമ്മാണ ശൈലിയാണ് ഇവിടെ കാണാൻ കഴിയുന്നത്.ചതുരാകൃതിയിൽ പണിതീർത്ത ഇവിടുത്തെ ശ്രീകോവിലിൽ പടിഞ്ഞാറേക്ക് ദർശനം നൽകി പശുപതി കാഞ്ഞിരമറ്റത്ത് കുടികൊള്ളുന്നു.കാഞ്ഞിരമറ്റത്ത് പുരാതന ദ്രാവിഡ-ശില്പകലാവിദ്യകൾ ഒന്നും നമ്മുക്കു കൂടുതൽ ദർശിക്കുവാൻ കഴിയില്ല. എങ്കിൽ തന്നെയും ക്ഷേത്ര ശ്രീകോവിലിലെ ദ്വാരപാലക വിഗ്രഹങ്ങളും, സോപാനപടികളും മറ്റും മനോഹരങ്ങളാണ്.മനോഹരങ്ങളായ ദേവ-ദേവി ശില്പങ്ങളാൽ സമ്പന്നമാണ് ഗോപുരമാളിക. ഗോപുരം നിൽക്കുന്നത് അല്പം ഉയർന്ന സ്ഥലത്താണ്. പടിക്കെട്ടുകൾ കയറിചെല്ലുമ്പോൾ ആദ്യം എത്തിചേരുന്നത് പടിഞ്ഞാറേ ആനക്കൊട്ടിലിലേക്കാണ്. അവിടെ നിന്നുതന്നെ ക്ഷേത്രേശനെ ദർശിക്കത്തക്കവണ്ണമാണ് ക്ഷേത്ര നിർമ്മാണം നടത്തിയിരിക്കുന്നത്.കാഞ്ഞിരമറ്റം ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. സദാശിവ സങ്കല്പത്തിലുള്ള ശിവലിംഗ പ്രതിഷ്ഠ. സദാശിവമൂർത്തിയുടെ രൗദ്രഭാവം വീണ്ടും കുറയ്ക്കാനെന്നോണം തൊടുപുഴയാർ മുൻപിലൂടെ ഒഴുകുന്നു.ഉപദേവപ്രതിഷ്ഠകൾ:-ശാസ്താക്ഷേത്രം,ഗണപതി,ഹനുമാൻ സ്വാമി...തൃകാലപൂജാവിധികളാണ് ഇവിടെ പടിത്തരമായി നിശ്ചയിച്ചിരിക്കുന്നത്.ഉഷഃപൂജ,ഉച്ചപൂജ,അത്താഴപൂജകുംഭമാസത്തിലെ തിരുവോണനാളിലാണ് ശിവരാത്രി ആഘോഷിക്കുന്നത്. അന്നേ ദിനം ക്ഷേത്രത്തിൽ പ്രത്യേകപൂജകളും എഴുന്നള്ളിപ്പുകളും നടത്തുന്നു. ശിവരാത്രി ദിവസം രാത്രിയിൽ യാമപൂജയും കലശാഭിഷേകവും പതിവുണ്ട്. അതുകണ്ടു തൊഴാൻ ഭക്തർ ഉറക്കമുഴിഞ്ഞ് ക്ഷേത്രത്തിൽ തങ്ങാറുണ്ട്.ധനുമാസത്തിലെ തിരുവാതിര നാളിലാണ് (മഹാദേവന്‍റെ ജന്മനാൾ) തിരുവാതിര ആഘോഷിക്കുന്നത്. ധനുമാസത്തിലെ തിരുവാതിരനാളിൽ വ്രതമെടുത്താൽ നെടുമാംഗല്യം ലഭിക്കുമെന്നാണ് വിശ്വാസം. തിരുവാതിരക്കു രണ്ടു ദിവസം മുൻപുതന്നെ വ്രതമെടുത്തു തുടങ്ങി അന്നേദിവസം രാവിലെ ക്ഷേത്രദർശനം നടത്തി വിവാഹിതരായ സ്ത്രീകൾ നെടുമാംഗല്യത്തിനും കന്യകകൾ നല്ല വിവാഹബന്ധത്തിനും വ്രതം നോറ്റ് തേവരേയും ദേവിയേയും പൂജിക്കുന്നു.തൊടുപുഴ ബസ് സ്റ്റാൻഡിൽ നിന്നും ഏകദേശം ഒരു കിലോമീറ്റർ ദൂരെയാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്.ഓം നമഃ ശിവായ
*കാഞ്ഞിരമറ്റം മഹാദേവക്ഷേത്രം...*
വൈഷ്ണവാശഭൂതനായ ശ്രീ പരശുരാമനാണ് പ്രതിഷ്ഠ നടത്തിയത് എന്നാണ് ഐതിഹ്യം.
ഇടുക്കി ജില്ലയിലെ തൊടുപുഴയിൽ കാഞ്ഞിരമറ്റത്ത് സ്ഥിതിചെയ്യുന്ന പുരാതന ക്ഷേത്രമാണ് കാഞ്ഞിരമറ്റം മഹാദേവക്ഷേത്രം..
നൂറ്റെട്ട് ശിവക്ഷേത്രങ്ങളിൽ ഒന്നായ ഇടുക്കിജില്ലയിലെ ഏക ശിവാലയം കൂടിയാണിത്. വർഷം മുഴുവനും നിറഞ്ഞൊഴുകുന്ന തൊടുപുഴയാറിന്‍റെ തീരത്താണ് ഈ ശിവക്ഷേത്രം സ്ഥിതിചെയ്യുന്നത്. ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ പരമശിവൻ പടിഞ്ഞാറ് ദർശനം നൽകി ആറിന്റെ കിഴക്കേക്കരയിൽ നിലകൊള്ളുന്നു.
അധികം ചരിത്രത്താളുകളിൽ ഒന്നും ഇടം നേടാൻ തൊടുപുഴ കാഞ്ഞിരമറ്റം ശിവക്ഷേത്രത്തിനായിട്ടില്ല. എന്നിരുന്നാലും 1500 വർഷത്തെ പഴമയുടെ കഥകൾ പറയാനുണ്ടാവും ഈ മലയോര ശിവക്ഷേത്രത്തിന്.
ഇവിടെ ക്ഷേത്രം പണിതത് വടക്കുംകൂർ രാജാവിന്റെ കാലത്താണ് എന്നാണ് വിശ്വാസം.മുൻപ് കാടുപിടിച്ചു കിടന്ന ഈ പ്രദേശം കൃഷിക്കായി വെട്ടിതെളിക്കുകയും തുടർന്ന് ശിവലിംഗം കാണാനിടയാവുകയും ചെയ്തു. അന്നത്തെ വടക്കുക്കൂർ രാജാവാണ് ഇന്ന് ക്ഷേത്രം നിൽക്കുന്നിടത്ത് ആദ്യമായി നിർമ്മാണം നടത്തിയത്. അതിനുശേഷം പല അവസരങ്ങളിലും പുനരുദ്ധാരണ പ്രവർത്തനങ്ങൾ ക്ഷേത്രത്തിൽ നടത്തുകയുണ്ടായിട്ടുണ്ട്. ക്ഷേത്ര നിർമ്മാണത്തിനും വർഷങ്ങൾക്കു ശേഷമാണ് തൊടുപുഴയാർ ക്ഷേത്രത്തിനരികിലൂടെ ഒഴുകി തുടങ്ങിയതത്രെ.
തൊടുപുഴയാരിന്‍റെ കിഴക്കേക്കരയിൽ കാഞ്ഞിരമറ്റം ദേശത്ത് ക്ഷേത്രം സ്ഥിതിചെയ്യുന്നു. രണ്ടാം ചേരസാമ്രാജ്യത്തിനുശേഷം ചെറു നാട്ടുരാജ്യങ്ങളായി രൂപംകൊണ്ട വടക്കുംകൂർ രാജവംശത്തിന്‍റെ സുവർണ്ണ കാലഘട്ടങ്ങളിലാണ് ക്ഷേത്ര നിർമ്മാണം നടന്നത് എന്നു കരുതുന്നു. വിശാലമായ ക്ഷേത്ര മതിലകത്ത് കേരളത്തനിമ വിളിച്ചോതുന്ന ക്ഷേത്ര നിർമ്മാണ ശൈലിയാണ് ഇവിടെ കാണാൻ കഴിയുന്നത്.
ചതുരാകൃതിയിൽ പണിതീർത്ത ഇവിടുത്തെ ശ്രീകോവിലിൽ പടിഞ്ഞാറേക്ക് ദർശനം നൽകി പശുപതി കാഞ്ഞിരമറ്റത്ത് കുടികൊള്ളുന്നു.കാഞ്ഞിരമറ്റത്ത് പുരാതന ദ്രാവിഡ-ശില്പകലാവിദ്യകൾ ഒന്നും നമ്മുക്കു കൂടുതൽ ദർശിക്കുവാൻ കഴിയില്ല. എങ്കിൽ തന്നെയും ക്ഷേത്ര ശ്രീകോവിലിലെ ദ്വാരപാലക വിഗ്രഹങ്ങളും, സോപാനപടികളും മറ്റും മനോഹരങ്ങളാണ്.
മനോഹരങ്ങളായ ദേവ-ദേവി ശില്പങ്ങളാൽ സമ്പന്നമാണ് ഗോപുരമാളിക. ഗോപുരം നിൽക്കുന്നത് അല്പം ഉയർന്ന സ്ഥലത്താണ്. പടിക്കെട്ടുകൾ കയറിചെല്ലുമ്പോൾ ആദ്യം എത്തിചേരുന്നത് പടിഞ്ഞാറേ ആനക്കൊട്ടിലിലേക്കാണ്. അവിടെ നിന്നുതന്നെ ക്ഷേത്രേശനെ ദർശിക്കത്തക്കവണ്ണമാണ് ക്ഷേത്ര നിർമ്മാണം നടത്തിയിരിക്കുന്നത്.
കാഞ്ഞിരമറ്റം ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. സദാശിവ സങ്കല്പത്തിലുള്ള ശിവലിംഗ പ്രതിഷ്ഠ. സദാശിവമൂർത്തിയുടെ രൗദ്രഭാവം വീണ്ടും കുറയ്ക്കാനെന്നോണം തൊടുപുഴയാർ മുൻപിലൂടെ ഒഴുകുന്നു.
ഉപദേവപ്രതിഷ്ഠകൾ:-ശാസ്താക്ഷേത്രം,ഗണപതി,ഹനുമാൻ സ്വാമി...
തൃകാലപൂജാവിധികളാണ് ഇവിടെ പടിത്തരമായി നിശ്ചയിച്ചിരിക്കുന്നത്.ഉഷഃപൂജ,ഉച്ചപൂജ,അത്താഴപൂജ
കുംഭമാസത്തിലെ തിരുവോണനാളിലാണ് ശിവരാത്രി ആഘോഷിക്കുന്നത്. അന്നേ ദിനം ക്ഷേത്രത്തിൽ പ്രത്യേകപൂജകളും എഴുന്നള്ളിപ്പുകളും നടത്തുന്നു. ശിവരാത്രി ദിവസം രാത്രിയിൽ യാമപൂജയും കലശാഭിഷേകവും പതിവുണ്ട്. അതുകണ്ടു തൊഴാൻ ഭക്തർ ഉറക്കമുഴിഞ്ഞ് ക്ഷേത്രത്തിൽ തങ്ങാറുണ്ട്.
ധനുമാസത്തിലെ തിരുവാതിര നാളിലാണ് (മഹാദേവന്‍റെ ജന്മനാൾ) തിരുവാതിര ആഘോഷിക്കുന്നത്. ധനുമാസത്തിലെ തിരുവാതിരനാളിൽ വ്രതമെടുത്താൽ നെടുമാംഗല്യം ലഭിക്കുമെന്നാണ് വിശ്വാസം. തിരുവാതിരക്കു രണ്ടു ദിവസം മുൻപുതന്നെ വ്രതമെടുത്തു തുടങ്ങി അന്നേദിവസം രാവിലെ ക്ഷേത്രദർശനം നടത്തി വിവാഹിതരായ സ്ത്രീകൾ നെടുമാംഗല്യത്തിനും കന്യകകൾ നല്ല വിവാഹബന്ധത്തിനും വ്രതം നോറ്റ് തേവരേയും ദേവിയേയും പൂജിക്കുന്നു.
തൊടുപുഴ ബസ് സ്റ്റാൻഡിൽ നിന്നും ഏകദേശം ഒരു കിലോമീറ്റർ ദൂരെയാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്.
ഓം നമഃ ശിവായ
പടനായർകുളങ്ങര മഹാദേവക്ഷേത്രം
*പടനായർകുളങ്ങര മഹാദേവക്ഷേത്രം...*
പുരാതന കേരളത്തിലെ 108 ശിവക്ഷേത്രങ്ങളിൽ പരശുരാമനാൽ പ്രതിഷ്ഠിക്കപ്പെട്ടു എന്ന് ഐതിഹ്യമുള്ള ക്ഷേത്രമാണിത് ..
കൊല്ലം ജില്ലയിൽ കരുനാഗപ്പള്ളി പട്ടണത്തിൽ സ്ഥിതിചെയ്യുന്ന പുരാതന ക്ഷേത്രമാണ് പടനായർകുളങ്ങര മഹാദേവക്ഷേത്രം. ക്ഷേത്രം കരുനാഗപ്പള്ളി ടൗണിൽ ദേശീയപാതയോരത്ത് ശാസ്താംകോട്ട റോഡിനഭിമുഖമായി നിലകൊള്ളുന്നു.
ക്ഷേത്രത്തെക്കുറിച്ച് പല ഐതിഹ്യങ്ങളും പറയപ്പെടുന്നുണ്ട്. അതിൽ പ്രമുഖമായത് ഇങ്ങനെയാണ്;
ശ്രീപരമശിവനും, ശ്രീകൃഷ്ണ പരമാത്മാവും ഒരിക്കൽ വഴിപോക്കരായി ഇതുവഴി കടന്നുപോകുകയുണ്ടായി. അവർ നടന്നു തളർന്ന് പണ്ട് കാടു പിടിച്ചുകിടന്ന ഈ കരുനാഗപ്പള്ളിയിലെത്തി. ശ്രീപരമശിവനു കുടിയിരിക്കാൻ പറ്റിയ സ്ഥലം കണ്ടുപിടിക്കാൻ ശ്രീകൃഷ്ണനെ പറഞ്ഞയച്ചുവത്രേ. ഭഗവാൻ കൃഷ്ണൻ സ്ഥലം കണ്ടുപിടിച്ചുവെങ്കിലും സ്ഥല സൗന്ദര്യത്താൽ അവിടെ സ്വയം പ്രതിഷ്ഠിച്ചു.
ശ്രീമഹാദേവൻ വളരെ നേരം കാത്തിരുന്ന ശേഷം തിരക്കിയിറങ്ങിയപ്പോഴാണ് സ്ഥലം കണ്ടുപിടിക്കാൻ പറഞ്ഞയച്ച വിരുതൻ സ്വയം പ്രതിഷ്ഠിതനായത് അറിഞ്ഞത്. പിന്നെ അദ്ദേഹവും ഒട്ടും വൈകിയില്ല. തൊട്ടടുത്ത് ശ്രീകൃഷ്ണനൊപ്പം സ്ഥാനമുറപ്പിച്ചു. ശ്രീപരമശിവ പ്രതിഷ്ഠയെ കൂടാതെ ശ്രീകൃഷ്ണപ്രതിഷ്ഠയും ഒരേ നാലമ്പലത്തിനുള്ളിൽ തന്നെ വരാനുള്ള കാരണം ഇതാണ്.
ആയ് രാജ്യത്തിന്റെ ഭാഗമായിരുന്ന കരുനാഗപ്പള്ളി പിന്നീട് ഓടനാടിന്‍റെ ഭാഗമായും അതിനുശേഷം തിരുവിതാംകൂറിന്‍റെ ഭാഗമായും നിലനിന്നിരുന്നു. കായംകുളം രാജാക്കന്മാരുടെ ആസ്ഥാനം കുറച്ചുനാൾ കരുനാഗപ്പള്ളിയിലായിരുന്നു. അക്കാലത്താവം ബുദ്ധക്ഷേത്രമായിരുന്ന പടനായർകുളങ്ങരക്ഷേത്രം ഹിന്ദുക്ഷേത്രമായി മാറ്റിയത്. കേരളത്തിൽ പള്ളി എന്നുപേരുള്ള പല സ്ഥലങ്ങളും മുൻപ് ബുദ്ധദേവാലങ്ങളോ അവരുടെ വിഹാരകേന്ദ്രങ്ങളോ ആയിരുന്നു.
9-ആം ശതകത്തിലേത് എന്നു കരുതപ്പെടുന്ന ബുദ്ധവിഗ്രഹം താലൂക്കിലെ മരതൂർകുളങ്ങരയിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്, അത് ഇതിനു പ്രബലമായ വിശ്വാസം തരുന്നതാണ്.
നിത്യേന അഞ്ചുപൂജകൾ ഇവിടെ പടിത്തരമായി കല്പിച്ചനുവദിച്ചിട്ടുണ്ട്. മൂന്നുശീവേലിയും നിത്യേന നടത്തുന്നുണ്ട്.
കരുനാഗപ്പള്ളി ടൗണിൽ ദേശീയ പാത-47 ന് കിഴക്കുവശത്തായി ക്ഷേത്രം സ്ഥിതിചെയ്യുന്നു. കരുനാഗപ്പള്ളി ബസ് സ്റ്റാൻഡിൽ നിന്നും 200മീറ്റർ ദൂരം മാത്രമാണ് ക്ഷേത്രത്തിലേക്കുള്ളത്.
ഓം നമഃ ശിവായ
ചെങ്ങന്നൂര്‍ മഹാദേവ ക്ഷേത്രം
*ചെങ്ങന്നൂര്‍ മഹാദേവ ക്ഷേത്രം...*
വൈഷ്ണവാശഭൂതനായ ശ്രീ പരശുരാമനാണ് പ്രതിഷ്ഠ നടത്തിയ 108 ശിവക്ഷേത്രങ്ങളില്‍ ഒന്നാണിത് ...
ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ നഗരത്തിൽ സ്ഥിതിചെയ്യുന്ന പുരാതനവും ചരിത്രപ്രസിദ്ധവുമായ ക്ഷേത്രമാണ് ചെങ്ങന്നൂർ മഹാദേവക്ഷേത്രം.
വഞ്ഞിപ്പുഴ തമ്പുരാക്കന്മാരുടെ കാലത്താണ് ക്ഷേത്ര നിർമ്മാണം നടത്തിയത് എന്നനുമാനിക്കുന്നു..
പരമശിവനും പാർവതിദേവിയുമാണ് ഇവിടത്തെ പ്രധാന പ്രതിഷ്ഠകൾ. ശിവൻ കിഴക്കുഭാഗത്തേക്കും പാർവതി പടിഞ്ഞാറുഭാഗത്തേക്കും അഭിമുഖമായി ഒരേ ശ്രീകോവിലിൽ പ്രതിഷ്ഠിച്ചിരിക്കുന്നു.
വഞ്ഞിപ്പുഴ തമ്പുരാക്കന്മാരുടെ കാലത്താണ് ചെങ്ങന്നൂർ തേവരെ പ്രതിഷ്ഠിച്ച് ക്ഷേത്രം നിർമ്മിക്കുന്നത്. പമ്പാ നദിയുടെ തെക്കേക്കരയിലാണ് ഈ മഹാക്ഷേത്ര സമുച്ചയം നിലകൊള്ളുന്നത്. അന്ന് പറയിപെറ്റ പന്തിരുകുലത്തിലെ പെരുന്തച്ചന്റെ നേതൃത്ത പാഠവത്തിൽ മഹാക്ഷേത്രം നിർമ്മിക്കപ്പെട്ടു...
പക്ഷേ ആ പഴയ ക്ഷേത്രം പിന്നീട് കത്തി നശിച്ചു പോവുകയും, അതിനുശേഷം വീണ്ടും തഞ്ചാവൂരിൽ നിന്നും വരുത്തിയ പ്രഗത്ഭരുടെ നിരീക്ഷ്ണത്തിൽ വീണ്ടും ക്ഷേത്രം പുനരുദ്ധീകരിക്കപ്പെട്ടു.
തിരുവിതാംകൂർ രാജക്കന്മാരുടെ കാലത്താണ് ഇതു നടന്നത്. 'ചെങ്ങന്നൂർ മതിൽക്കകത്തെ പണി' എന്ന് മലയാളത്തിൽ വാമൊഴിയായി പറയുന്ന പഴഞ്ചൊല്ലിനു അന്വർത്ഥമാക്കുന്ന വിധം ആയിരുന്നൂത്രേ അന്നത്തെ പുനരുദ്ധീകരണം നടന്നത്.
വളരെയേറെ വർഷങ്ങൾ നീണ്ടുപോയ ക്ഷേത്ര നിർമ്മാണമായിരുന്നു അത്. പല അവസരങ്ങളിലും ക്ഷേത്ര നിർമ്മാണം നിന്നുപോകുകയും വീണ്ടും തുടർന്നും ക്ഷേത്രത്തിലെ കത്തി നശിച്ച സമുച്ചയങ്ങൾ പലതും പുനഃരുജ്ജീവിപ്പിച്ചു. പക്ഷേ പെരുന്തച്ചൻ നിർമ്മിച്ച കൂത്തമ്പലം മാത്രം നിർമ്മിക്കാൻ കഴിഞ്ഞില്ല....
ചെങ്ങന്നൂർ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ, അർദ്ധനാരീശ്വര സങ്കല്പത്തിലുള്ള ചുരുക്കം ചില ശിവക്ഷേത്രങ്ങളിലൊന്നാണ് ഇവിടുത്തേത്. രൗദ്രതയാർന്ന മഹാകാലനാണ് പ്രതിഷ്ഠ. ഭക്തരെ അനുഗ്രഹിക്കുമ്പോഴും തേവരുടെ കണ്ണുകളിൽ നിറയെ രൗദ്രത നിഴലിക്കുന്നുവെന്നാണ് വിശ്വാസം. ദേവന്‍റെ ഈ രൗദ്രതയാണത്രേ ഒരിക്കൽ ക്ഷേത്രം മുഴുവനായും കത്തിച്ചുകളയാൻ ഇടയാക്കിയത്.ഇവിടുത്തെ തേവരെ 'ചെങ്ങന്നൂരപ്പൻ' എന്നാണ് ഭക്തർ വിളിച്ചു പോരുന്നത്...
പശ്ചിമ ദിക്കിലേക്ക് ദർശനമരുളി പ്രധാന ശ്രീകോവിലിൽതന്നെ ദേവനു പുറകിലായി സതീദേവിയായി, ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നു. പാർവ്വതീദേവിയെന്നാണ് അറിയപ്പെടുന്നതെങ്കിലും ദക്ഷപുത്രിയായ സതിയാണ് സങ്കല്പം .. ദേവിയുടെ നടയിൽ മൂന്നുപൂജയാണ് ഉള്ളത് (ഉഷപൂജ, ഉച്ചപൂജ, അത്താഴപൂജ). ദേവി ശിവസാന്നിധ്യത്തിൽ ഇരിക്കുന്നതിനാൽ സർവ്വമംഗളകാരിണിയാണ്....
ശ്രീകൃഷ്ണന്റെ പ്രതിഷ്ഠയും ഇവിടെ തിരുവമ്പാടി കണ്ണനായി പ്രതിഷ്ഠിച്ചിട്ടുണ്ട്. ശിവൻ ഇവിടെ രൗദ്രഭാവത്തിലാണ്. അത് നഷ്ടപ്പെടുത്താനാണ് ശ്രീകൃഷ്ണ പ്രതിഷ്ഠ നടത്തിയതത്രേ. അതുകൂടാതെ നിരവധി ഉപദേവപ്രതിഷ്ഠകളാൽ സമ്പന്നമാണ് ചെങ്ങന്നൂർ മതിലകം.
ഉപദേവപ്രതിഷ്ഠകൾ:-ശ്രീകൃഷ്ണൻ,ഗണപതി,അയ്യപ്പൻ,ചണ്ഡികേശ്വരൻ,നീലഗ്രീവൻ,
ഗംഗാദേവി,നാഗരാജാവ്, നാഗയക്ഷി,അടുത്ത കാലത്ത് പ്രതിഷ്ഠനടന്ന സുബ്രഹ്മണ്യ സ്വാമി ...
ചെങ്ങന്നൂർ ഭഗവതി രജസ്വലയാകുന്നതിനാണ് "തൃപ്പൂത്ത്" എന്നു പറയുന്നു. അതിനുശേഷം പ്രധാന ശ്രീകോവിലിൽ നിന്നും ദേവിയെ മാറ്റി എഴുന്നള്ളിക്കുകയും മൂന്നാം പക്കം പമ്പാനദിക്കരയിലുള്ള മിത്രക്കടവിലേക്കു നീരാട്ടിനായി പുറത്തേക്ക് എഴുന്നള്ളിക്കുന്നു. ഈ ആഘോഷമാണ് "തിരുപ്പൂത്താറാട്ട്". തിരിച്ചെഴുന്നള്ളുന്ന ദേവിയെ സ്വീകരിക്കാൻ ചെങ്ങന്നൂർ തേവർ തന്നെ കിഴക്കേ ആനക്കൊട്ടിലിൽ എഴുന്നള്ളി നിൽക്കുന്നു. കൂട്ടിയെഴുന്നള്ളിപ്പുകൾക്കു ശേഷം പടിഞ്ഞാറേ നടവഴി ദേവിയെ അകത്തേക്ക് തിരിച്ചെഴുന്നള്ളിക്കുന്നു. അതിനുശേഷം തേവരെ പ്രദക്ഷിണം പൂർത്തിയാക്കി കിഴക്കേ നടവഴിയും അകത്തേക്ക് എഴുന്നള്ളിക്കുന്നു...
ഈ ക്ഷേത്രത്തിലെ മാത്രം പ്രത്യേകതയായ ചടങ്ങ് ആണ് "തൃപ്പൂത്ത്" ആസ്സാമിലെ കാമാഖ്യ ക്ഷേത്രവും ഇതേ ഐതിഹ്യം അവകാശപ്പെടുന്നുണ്ട്.
ധനുമാസത്തിലെ തിരുവാതിരയ്ക്ക് കൊടിയേറി ഇരുപത്തിയെട്ടുദിവസത്തെ ഉത്സവമാണിവിടെ. ഇത്രയും നാള്‍ നീണ്ടുനില്‍ക്കുന്ന ഒരു ഉത്സവം മറ്റൊരു ക്ഷേത്രത്തിലും കാണാനിടയില്ല. പതിനെട്ടുദിവസം ചെറിയ ഉത്സവവും പത്തു ദിവസം വലിയ ഉത്സവവുമായാണ് അറിയപ്പെടുന്നത്. ആറാട്ട് നടക്കുന്നത് മിത്രപുഴകടവിലെ പമ്പ നദിയിലാണ്...
പാര്‍വ്വതീ പരമേശ്വരന്മാരുടെ വിവാഹമായി. ദേവീദേവന്മാരും മഹര്‍ഷിമാരുമെല്ലാം കൈലാസത്തിലെത്തി. ഇവരുടെ ഭാരം കൊണ്ട് കൈലാസശൈലം വടക്കോട്ട് ചരിഞ്ഞുപോകുമോ എന്ന് ഭഗവാന് തോന്നി. അതിനുപകരമായി അഗസ്ത്യമുനി ദക്ഷിണാപഥത്തിലിരിക്കാന്‍ ഭഗവാന്‍ പറഞ്ഞു. അവിടെയായിരുന്നു കല്യാണം കാണാനുള്ള ദിവ്യദൃഷ്ടിയും മുനിക്ക് നല്‍കി. അഗസ്ത്യന്‍ ശോണാദ്രിയിലെത്തി (ചെങ്ങന്നൂര്‍)തപസ്സും തുടങ്ങി. വിവാഹാനന്തരം മഹാദേവന്‍ അഗസത്യമുനിയെ കണ്ട് അനുഗ്രഹം വാങ്ങി. അപ്പോഴാണ് ദേവി രജസ്വലയാകുന്നത്. പാര്‍വ്വതി പരമേശ്വരന്മാരുടെ സാന്നിധ്യമാണ് ക്ഷേത്രമുണ്ടാകാന്‍ കാരണമായതെന്നും ഐതീഹ്യമുണ്ട് ..അഗസ്ത്യമുനി തപസിനായി പ്രതിഷ്ഠിച്ചതാണത്രേ കുന്നത് മല മഹാദേവ ക്ഷേത്രം..
ക്ഷേത്ര കുളം അഗസ്ത്യകുണ്ഠ തീര്‍ത്ഥം എന്ന് അറിയപ്പെടുന്നു...
ചെങ്ങന്നൂർ നഗരത്തിൽ എം.സി. റോഡിൽ നിന്നും ഏകദേശം 500മീറ്റർ കിഴക്കുമാറിയാണ് മഹാദേവക്ഷേത്രം സ്ഥിതിചെയ്യുന്നത്. ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനും കെ.സ്.ആർ.ടി.സി ബസ് സ്റ്റാഡും ക്ഷേത്രത്തിൽ നിന്നും ഒരു കിലോമീറ്റർ ദൂരെയാണ് സ്ഥിതിചെയ്യുന്നത്...
ഓം നമഃ ശിവായ
വീരാണിമംഗലം മഹാദേവക്ഷേത്രം
*വീരാണിമംഗലം മഹാദേവക്ഷേത്രം..*
ഹൈന്ദവപുരാണം പ്രകാരം സപ്തചിരഞ്ജീവികളിൽ ഒരാളും വൈഷ്ണവാശഭൂതനുമായ ശ്രീ
പരശുരാമനാല്‍ പ്രതിഷ്ഠ നടത്തിയ 108 ശിവക്ഷേത്രങ്ങളില്‍ ഒന്നാണിത് ...
കേരളത്തിലെ തൃശ്ശൂർ ജില്ലയിൽ തലപ്പിള്ളി താലൂക്കിൽ വടക്കാഞ്ചേരി പഞ്ചായത്തിൽ എങ്കക്കാട് ദേശത്ത് സ്ഥിതിചെയ്യുന്ന ശിവക്ഷേത്രമാണ് വീരണിമംഗലം മഹാദേവക്ഷേത്രം.
108 ശിവക്ഷേത്രങ്ങളിൽ പറയുന്ന അമ്പളിക്കാടാണ് വീരാണിമംഗലം ക്ഷേത്രം.
വിരാണിമംഗലത്ത് ശിവപ്രതിഷ്ഠയ്ക്കൊപ്പം തന്നെ പ്രാധാന്യത്തോടെ നരസിംഹ പ്രതിഷ്ഠയും നടത്തിയിട്ടുണ്ട്.
നരസിംഹ പ്രതിഷ്ഠയ്ക്ക് ശിവക്ഷേത്രത്തിനോളം പഴക്കം ഇല്ല.
അതിനാൽ ഇവിടെ രണ്ടു ചെറിയക്ഷേത്രങ്ങൾ ഒരേ പ്രാധാന്യത്തോടെ നിർമ്മിച്ചിട്ടുണ്ട്. .
മഹാവിഷ്ണുവിന്‍റെ ഈ സാന്നിധ്യം ശിവകോപം കുറക്കാൻ പിന്നീടുണ്ടായതാണ് എന്നാണ് ഐതിഹ്യം.
പരശുരാമൻ പ്രതിഷ്ഠ നടത്തിയതിനും പിന്നീട് നിർമ്മിച്ച ശിവക്ഷേത്രവും വളരെക്കാലം ചരിത്ര വിസ്മൃതിയിലാണ്ടുപോയിരുന്നു. ഈ അടുത്തിടക്കാണ് ക്ഷേത്രം പ്രസിദ്ധിയാർജ്ജിച്ചുവരുന്നത്.
ശിവക്ഷേത്ര ദർശനം പടിഞ്ഞാറേക്കാണ്....
പടിഞ്ഞാറ് ദർശനം നൽകിയാണ് നരസിംഹസ്വാമിയേയും ഇവിടെ കുടിയിരുത്തിയിരിക്കുന്നത്. ശിവഭഗവാന്‍റെ രൗദ്രഭാവത്തിനു ശമനം ഉണ്ടാക്കുവാനാവാം നരസിംഹപ്രതിഷ്ഠ പിന്നീട് നടത്തിയത് എന്നു വിശ്വസിക്കുന്നു.
പക്ഷേ, മഹാവിഷ്ണുവിന്‍റെ രൗദ്രാവതാരമാണ് നരസിംഹം.
*ഉപദേവന്മാർ:-*
ഗണപതി, അയ്യപ്പൻ, സുബ്രഹ്മണ്യൻ, ഭഗവതി, നാഗങ്ങൽ, ബ്രഹ്മരക്ഷസ്സ്, ശ്രീകൃഷ്ണൻ എന്നിവരാണ് ഉപദേവന്മാർ.
വടക്കാഞ്ചേരി കരുമത്ര റോഡിൽ നിന്നും ഒരു കിലോമീറ്റർ ദൂരെ മാറിയാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്.