Followers(ഭഗവാന്‍റെ ഭക്തര്‍ )

Saturday, November 9, 2019

ലോകത്തിലെ ഏറ്റവും വലിയ നാഗ പ്രതിഷ്ഠ*

•••••••••••∆••••••••••••  *karikkottamma -09-11-2019*  •••••••••••∆••••••••••••

*ലോകത്തിലെ ഏറ്റവും വലിയ നാഗ പ്രതിഷ്ഠ*

••••••••••••••••••••••••••••••••••••••••••••

ലോകത്തിലെ തന്നെ ഏറ്റവും പ്രശസ്തമായ നാഗ ക്ഷേത്രമാണ് ബാംഗ്ലൂരിലെ മുക്തി നാഗ ക്ഷേത്രം. ഒറ്റക്കല്ലിൽ തീർത്തിരിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ നാഗ പ്രതിമയാണ് ഇവിടെ കാണുവാൻ സാധിക്കുന്നത്. മൈസൂർ റോഡിൽ രാമോഹള്ളിയ്ക്ക് സമീപമാണ് മുക്തി നാഗ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

••••••••••••••••••••••••••••••••••••••••••••
ക്ഷേത്ര ഐതീഹ്യം ഇങ്ങനെ ക്ഷേത്രം സ്ഥാപിക്കുന്നതിനും മുന്നേ, അതായത് ഏകദേശം രണ്ടു നൂറ്റാണ്ടുകൾക്കു മുൻപേ ഇവിടെ താമസിച്ചിരുന്ന ആളുകൾ നാഗത്തെയാണ് പൂജിച്ചിരുന്നതത്രെ. ഗൊല്ല വിഭാഗത്തിൽപെട്ട ആളുകളായിരുന്നു അവർ. ജുഞ്പ്പ ഹയിലു എന്ന് ഈ പ്രദശം അറിയപ്പെട്ടപ്പോൾ ജുഞ്ചപ്പ എന്നായിരുന്ന അവർ നാഗദൈവത്തിനെ വിളിച്ചിരുന്നത്. ആ നാഗത്തെ അവർ തങ്ങളുടെ സംരക്ഷകനായാണ് കണ്ടിരുന്നത്.
ഇവിടുത്തെ വിശ്വാസങ്ങൾക്കും മറ്റും 200 ൽ അധികം വർഷത്തെ പഴക്കമുണ്ടെങ്കിലും ഇന്ന് കാണുന്ന ക്ഷേത്രം താരതമ്യേന പുതിയതാണ്.
ഒറ്റക്കല്ലിൽ നിർമ്മിച്ചിരിക്കുന്ന നാഗ പ്രതിമയാണ് ഇവിടുത്തെ ആകർഷണം. 36 ടൺ ഭാരവും 16 അടി ഉയരവുമാണ് ലോകത്തിലെ തന്നെ ഏറ്റവും വലിയ ഈ നാഗ പ്രതിമയ്ക്കുള്ളത്.
••••••••••••••••••••••••••••••••••••••••••••
വിചിത്രമായ നിർമ്മികൾ കൊണ്ടും പ്രതിഷ്ഠകൾ കൊണ്ടും പ്രസിദ്ധമാണ് ഈ ക്ഷേത്രം. ഒട്ടേറെ പ്രതിഷ്ഠകൾ ക്ഷേത്രത്തിനുള്ളിൽ കാണാം. രേണുക യെല്ലമ്മ, ആദി മുക്ത നാഗ, പട്ടാളമ്മ, നരസിംഹ മൂർത്തി, സിദ്ധി വിനായക തുടങ്ങിയവരുടെ പ്രതിഷ്ഠകൾ കൂടാതെ ചെറിയ 107 നാഗ പ്രതിഷ്ഠകളും ഇവിടെയുണ്ട്. പ്രധാന ക്ഷേത്രത്തെ ചുറ്റി വേറയും നാല് ക്ഷേത്രങ്ങൾ കാണാം. നരസിംഹ സ്വാമി, ശിവൻ, സിദ്ധി വിനായകൻ, നീലാംബിക എന്നിവർക്കാണ് ഈ ക്ഷേത്രങ്ങൾ സമർപ്പിച്ചിരിക്കുന്നത്

••••••••••••••••••••••••••••••••••••••••••••
~~<💚>~~  karikkottamma -09-11-2019  ~~<💚>~~

ലോകത്തിലെ ഏറ്റവും വലിയ കരിങ്കല്ലിൽ തീർത്ത ക്ഷേത്രം*

*•]••´º´•»  karikkottamma -09-11-2019  «•´º´••[•*

*ലോകത്തിലെ ഏറ്റവും വലിയ കരിങ്കല്ലിൽ തീർത്ത ക്ഷേത്രം*
━━━━━━━━━━━━━━━━
തമിഴ്‌നാടിന്റെ സാംസ്‌കാരിക തലസ്ഥാനം എന്നറിയപ്പെടുന്ന ഇടമാണ് തഞ്ചാവൂര്‍. അവിടെയാണ് ബിഗ് ടെമ്പിള്‍ എന്നറിയപ്പെടുന്ന തഞ്ചാവൂര്‍ ബൃഹദീശ്വര ക്ഷേത്രം സ്ഥിതിചെയ്ന്നത്.
━━━━━━━━━━━━━━━━
ഒട്ടേറെ പ്രത്യേകതകള്‍ ഉള്ളതുപോലെ ധാരാളം പേരുകളും ഈ ക്ഷേത്രത്തിനുണ്ട്. ദക്ഷിണ മേരു എന്നും തിരുവുടയാര്‍ കോവില്‍ എന്നും പെരിയ കോവില്‍ എന്നും രാജരാജേശ്വരം കോവില്‍ എന്നും ഇത് അറിയപ്പെടുന്നു.
━━━━━━━━━━━━━━━━
ആറു വര്‍ഷവും 275 ദിവസവും കൊണ്ടി നിര്‍മ്മിക്കപ്പെട്ട ഈ ക്ഷേത്രം ബിഗ് ടെമ്പിള്‍ എന്നും അറിയപ്പെടുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ ക്ഷേത്രങ്ങളിലൊന്നായാണ് ബൃഹദീശ്വര ക്ഷേത്രം അറിയപ്പെടുന്നത്. ഒപ്പം കരിങ്കല്ലിൽ തീർത്ത ലോകത്തിലെ ഏറ്റവും വലിയ ക്ഷേത്രവും. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ക്ഷേത്രങ്ങളുടെ പട്ടികയിലാണ് തഞ്ചാവൂര്‍ ബൃഹദീശ്വര ക്ഷേത്രത്തെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.  66മീറ്റര്‍ ഉയരമുള്ള ഗോപുരത്തിനു മുകളില്‍ ഗോളാകൃതിയിലുള്ള വലിപ്പമേറിയ കലശം ഉണ്ട്. 16 അടി നീളവും 13 അടി ഉയരവും ഉള്ള ഒറ്റക്കല്ലില്‍ തീര്‍ത്ത നന്ദിയുടെ ശില്പമുണ്ട്.400 തൂണുകളുള്ള വരാന്തയും 5 നിലകളൂള്ള പ്രവേശന ഗോപുരവും ഉണ്ട്.
━━━━━━━━━━━━━━━━
81 ടണ്‍ ഭാരമുള്ള ഒറ്റക്കല്ലില്‍ നിര്‍മ്മിച്ചതാണ് ഇവിടുത്തെ ക്ഷേത്രത്തിന്റെ മകുടം. ഗോപുരത്തിനു മുകളില്‍ സ്ഥിതി ചെയ്യുന്ന മകുടത്തിന്റെ നിഴല്‍ നിലത്ത് വീഴില്ല എന്നതാണ് മറ്റൊരു പ്രത്യേകത. ഉച്ച സമയത്തുള്ള നിഴലാണ് താഴെ വീഴാത്തത്. വര്‍ഷത്തില്‍ ഏതു ദിവസമായാലും ഉച്ച് നേരത്ത് ഇവിടുത്തെ നിഴല്‍ നിലത്ത് വീഴില്ല എന്നാണ് വിശ്വാസം .
━━━━━━━━━━━━━━━━
ചോല വാസ്തുവിദ്യയുടെ എല്ലാത്തരം അടയാളങ്ങളും ഇവിടെ കാണാന്‍ സാധിക്കും. അതില്‍ പ്രധാനപ്പെട്ട ഒന്നാണ് ഭരതനാട്യത്തിലെ 108 കരണങ്ങളില്‍ 81 എണ്ണത്തിന്റെയും ശില്പാവിഷ്‌കാരം. നാട്യശാസ്ത്രത്തില്‍ ഭരതമുനി വിവരിച്ചിരിക്കുന്ന കരണങ്ങളാണ് ഇവിടെ ശില്പരൂപത്തില്‍ കൊത്തിയിരിക്കുന്നത്.
━━━━━━━━━━━━━━━━
ബൃഹദീശ്വര ക്ഷേത്രത്തിന്റെ യഥാര്‍ഥ പേര് രാജരാജേശ്വര്‍ എന്നാണത്രെ. വലിയ ദൈവം എന്ന അര്‍ഥത്തില്‍ മറാഠികളാണ് ഈ ക്ഷേത്രത്തിന് ബൃഹദീശ്വര ക്ഷേത്രം എന്ന പേരു നല്കുന്നത്.
━━━━━━━━━━━━━━━━
ബൃഹദീശ്വര ക്ഷേത്രത്തിന്റെ മുഴുവന്‍ ഭാഗങ്ങളും കരിങ്കല്ല് ഉപയോഗിച്ചാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഏകദദേശം 130,000 ടണ്‍ കരിങ്കല്ല് മാത്രം വേണ്ടി വന്നുവത്രെ ഇവിടുത്തെ പ്രധാന ക്ഷേത്രത്തിന്റെ നിര്‍മ്മിതിക്ക്.
━━━━━━━━━━━━━━━━
പ്രധാന പ്രതിഷ്ഠയായ ശിവനെ ഇവിടെ ലിംഗരൂപത്തില്‍ ആണ് പ്രതിഷ്ഠിച്ചിരിക്കുന്നത്. ഒറ്റക്കല്ലിലുള്ള ശിവലിംഗത്തിന് 8.7 മീറ്റര്‍ ഉയരമുണ്ട്.
━━━━━━━━━━━━━━━━
ഇവിടുത്തെ ഒറ്റക്കല്ലില്‍ നിര്‍മ്മിച്ച നന്ദി മഹാനന്ദി എന്നാണ് അറിയപ്പെടുന്നത്. 12 അടി ഉയരവും 20 അടി നീളവും ഇതിനുണ്ട്. ഏകദേശം 25 ടണ്ണോളം ഭാരവും ഇതിനുണ്ട്.
━━━━━━━━━━━━━━━━
ബൃഹദീശ്വര ക്ഷേത്രത്തില്‍ നിന്നും തഞ്ചാവൂരിന്റെ വിവിധ ഭാഗങ്ങളിലേക്ക് നൂറോളം ഭൂഗര്‍ഭ വഴികള്‍ ഉണ്ടെന്നാണ് കരുതപ്പെടുന്നത്. രാജരാജചോളന്റെ കൊട്ടാരത്തിലേക്കും മറ്റു പ്രധാനപ്പെട്ട സ്ഥലങ്ങളിലേക്കും ഇത്തരം വഴികള്‍ ഉണ്ട്. എന്നാല്‍ അവയില്‍ മിക്കവയും ഇന്ന് അടച്ചിട്ടിരിക്കുകയാണ്. ഭൂഗര്‍ഭ പാതയില്‍ വഴി തെറ്റിയാല്‍ അപകടമാണെന്നതാണ് ഇതിനു കാരണം.
━━━━━━━━━━━━━━━━
മാര്‍ച്ച് മുതല്‍ ഒക്ടോബര്‍ വരെയുള്ള സമയമാണ് ഇവിടം സന്ദര്‍ശിക്കാന്‍ പറ്റിയത്. ഈ സമയങ്ങളില്‍ മികച്ച കാലാവസ്ഥയായിരിക്കും. അതിനാല്‍ മറ്റു മാസങ്ങളെ അപേക്ഷിച്ച് സ്ഥലങ്ങള്‍ കൂടുതല്‍ കാണാനും സാധിക്കും.

★━━━━━━━━  karikkottamma -09-11-2019  ━━━━━━━━━★

ഈ ക്ഷേത്രം കാണണം എങ്കിൽ മഴ മാറണം*

*✶⊶⊷⊶⊷❍⊶⊷⊶⊷✶  karikkottamma -07-11-2019  ✶⊶⊷⊶⊷❍⊶⊷⊶⊷✶*

*ഈ ക്ഷേത്രം കാണണം എങ്കിൽ മഴ മാറണം*


════════════════
മിക്ക ക്ഷേത്രങ്ങളും. കടലിനടിയിലും മരുഭൂമിയുടെ നടുവിലും എന്തിനധികം മണ്ണുമൂടിക്കിടക്കുന്ന വിചിത്ര ക്ഷേത്രങ്ങൾ വരെ ഇവിടെയുണ്ട്. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായ ഒരു ക്ഷേത്രം കൂടിയുണ്ട്. വർഷത്തിൽ പകുതിയിലധികം ദിവസങ്ങളിലും വെള്ളത്തിനടയിലുള്ള ഒരിടം. ഏഴു നദികൾ ചേർന്ന് വെള്ളത്തിൽ മറച്ചിരിക്കുന്ന സംഗമേശ്വർ ക്ഷേത്രത്തിന്റെ വിശേഷങ്ങൾ
പ്രത്യേകതകളും അത്ഭുതങ്ങളും ധാരാളമുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന ക്ഷേത്രമാണ് ആന്ധ്രാപ്രദേശിലെ കർണൂൽ ജില്ലയിലെ സംഗമേശ്വര ക്ഷേത്രം. വർഷത്തിൽ കൂടിപ്പോയാൽ നാല്പത് മുതൽ 50 ദിവസങ്ങൾ വരെ മാത്രമേ ഈ ക്ഷേത്രത്തെ വെളിയിൽ കാണുവാൻ സാധിക്കുകയുള്ളു. ബാക്കിയുള്ള സമയമെല്ലാം ഇത് വെള്ളത്തിനടിയിലായിരിക്കും. മഴ മാറി വെയിൽ തെളിയുന്ന നേരങ്ങളിലാണ് ക്ഷേത്രം പുറത്തേക്കു വരുന്നത്.
════════════════
ഏഴു നദികൾ തമ്മിൽ ചേരുന്ന സ്ഥലത്താണ് ഈ ക്ഷേത്രം നിർമ്മിക്കപ്പെട്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ നദികൾ ഒളിപ്പിച്ചിരിക്കുന്ന ക്ഷേത്രം എന്നാണിത് അറിയപ്പെടുന്നത്.
════════════════
മഹാഭാരതത്തോളം തന്നെ പഴക്കമുള്ളതാണ് ഈ ക്ഷേത്രത്തിന്റെ കഥയും. വനസാസക്കാലത്ത് പലയിടങ്ങളിലായി അലഞ്ഞതിനു ശേഷം പാണ്ഡവർ ഇവിടെയുമെത്തിയത്രെ. അപ്പോഴാണവർക്ക് യാത്രയിൽ തങ്ങൾ കണ്ട ശ്രീശൈലത്തെ മല്ലികാർജ്ജുന ക്ഷേത്രം പോലൊരു ക്ഷേത്രം ഇവിടെ സ്ഥാപിക്കണമെന്നു തോന്നിയത്. അവിടെയുള്ളതുപോലെ ഒരു ശിവലിംഗമാണ് ഇവിടെയും അവർ സ്ഥാപിക്കുവാൻ ആഗ്രഹിച്ചത്. അങ്ങനെ യുധിഷ്ഠിരന്റെ നിർദ്ദേശ പ്രകാരം ഭീമൻ കാശിയിൽ നിന്നും ഒരു ശിവലിംഗം കൊണ്ടുവരുകയും ഇതിപ്പോൾ കാണുന്ന സ്ഥലത്ത് പ്രതിഷ്ഠിക്കുകയും ചെയ്തു. കൃഷ്ണ നദിയും തുംഗഭദ്ര നദിയും കൂടാത അവയുടെ കൈവഴികളായ മറ്റു അഞ്ച് നദികളും കൂടി സംഗമിക്കുന്ന സ്ഥലത്തായിയിരുന്നു അവർ ആ ശിവലിംഗം പ്രതിഷ്ഠിച്ചത്.
════════════════
1981 ൽ പ്രദേശത്ത് ശ്രീ ശൈലം ഡാം നിര‍മ്മാണം പൂർത്തിയായതോടെയാണ് ക്ഷേത്രം വെള്ളത്തിനടിയിലാവുന്നത്. സമീപത്തെ ഒട്ടുമിക്ക ക്ഷേത്രങ്ങളും വെള്ളത്തിനടിയിലായെങ്കിലും ആളുകൾ അവയെല്ലാം മറ്റിടങ്ങളിലേക്ക് മാറ്റി സ്ഥാപിച്ചു.നൂറ്റാണ്ടുകളുടെ പാരമ്പര്യവും ചരിത്രവുമുള്ള ഈ ക്ഷേത്രമാകട്ടെ അവിടെ തന്നെ നിലനിന്നുപോന്നു. ഈ അവസ്ഥയിൽ തന്നെ രണ്ടു പതിറ്റാണ്ടോളം കാലം കടന്നു പോയി. ഈ സമയമെല്ലാം ക്ഷേത്രം റിയർവോയറിലെ വെള്ളത്തിനടിയിലായിരുന്നു. പിന്നീട് 2003 ലാണ് ക്ഷേത്രം വെള്ളത്തിനു മുകളിലേക്ക് ഉയർത്തിക്കൊണ്ടുവരുന്നത്. ക്ഷേത്രത്തിനു പുതിയ ഒരു പ്രതലം നിർമ്മിച്ച് അതിലേക്ക് ഈ ക്ഷേത്രത്തെ ഉയർത്തി വെയ്ക്കുകയായിരുന്നു.
══════════════════
മഴമാറി വേനൽക്കാലമാകുമ്പോഴേയ്ക്കും ക്ഷേത്രം ചെറുതായി വെള്ളത്തിനു മുകളിൽ ദൃശ്യമാവും. ഏകദേശം നാല്പത് മുതൽ 50 ദിവസം വരെ മാത്രമേ ഈ സമയത്ത് ക്ഷേത്രം കാണാനാവു. ഈ ദിവസങ്ങളിലാണ് ക്ഷേത്രത്തിന്റെ നട തുറക്കുന്നത്. ആ സമയത്ത് ഇവിടെ എത്തി സംഗമേശ്വരനെ തൊഴുത് പ്രാർഥിക്കുവാൻ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വിശ്വാസികൾ എത്താറുണ്ട്. ഏപ്രിൽ-മേയ് മാസങ്ങളിലാണ് ഇത് സംഭവിക്കുക.

*✧══════•❁❀❁•══════✧     karikkottamma -07-11-2019*  *✧══════•❁❀❁•══════✧*

മുരുകനെ ഗുരുവായി ശിവൻ ആരാധിക്കുന്ന ക്ഷേത്രം

❃❃❃❃❃❃❃❃❃❃❃❃❃❃❃  *karikkottamma -07-11-2019*  ❃❃❃❃❃❃❃❃❃❃❃❃❃❃❃

*മുരുകനെ ഗുരുവായി ശിവൻ ആരാധിക്കുന്ന ക്ഷേത്രം* 

❃❃❃❃❃❃❃❃❃❃❃❃❃❃❃

തമിഴ്‌നാട്ടിലെ കുംഭകോണത്തിനു സമീപമുള്ള സ്വാമി മലൈ എന്ന സ്ഥലത്താണ് ഹിന്ദു വിശ്വാസമനുസരിച്ച് ഏറെ പ്രസിദ്ധമായ സ്വാമിനാഥ സ്വാമി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മുരുഗനു സമര്‍പ്പിച്ചിരിക്കുന്ന ഈ ക്ഷേത്രം കുംഭകോണത്തു നിന്നും അഞ്ച് കിലോമീറ്റര്‍ അകലെയാണ് സ്ഥിതി ചെയ്യുന്നത്.
❃❃❃❃❃❃❃❃❃❃❃❃❃❃❃
ഇവിടെയാണ് അറിവില്‍ തന്നേക്കാള്‍ മുന്നില്‍നില്‍ക്കുന്ന സ്വന്തം മകനെ ഗുരുവായി ശിവന്‍ സ്വീകരിച്ച കഥ തന്റെ മകനായ മുരുഗന് ഗുരുസ്ഥാനം നല്കിയാണ് ശിവന്‍ ഇവിടെ ആരാധിക്കുന്നത്. ഇതിനു പിന്നില്‍ വളെര പ്രസിദ്ധമായ ഒരു കഥയുണ്ട്. അതനുസരിച്ച് ഒരിക്കല്‍ കൈലാസം സന്ദര്‍ശിച്ച ബ്രഹ്മാവ് മുരുകന് ആവശ്യമായ ബഹുമാനം നല്കിയില്ലത്രെ.
❃❃❃❃❃❃❃❃❃❃❃❃❃❃❃
അതില്‍ കോപിതനായ മുരുകന്‍ സൃഷ്ടിയുടെ ദേവനായ ബ്രഹ്മാവിനോട് എങ്ങനെയാണ് താങ്കള്‍ ജീവജാലങ്ങളെ സൃഷ്ടിക്കുന്നത് എന്നു ചോദിച്ചു. വേദങ്ങളുടെ സഹായത്താലാണ് താന്‍ സൃഷ്ടികര്‍മ്മം നിര്‍വ്വഹിക്കുന്നതെന്നു പറഞ്ഞ ബ്രഹ്മാവിനോട് മുരുകന്‍ അടുത്തതായി ആവശ്യപ്പെട്ടത് വേദങ്ങള്‍ ഉരുവിടാനായിരുന്നു. ഓം മന്ത്രം ഉരുവിട്ടു തുടങ്ങിയ ബ്രഹ്മാവിനെ വെറുതെ വിടാന്‍ മുരുകന്‍ ഒരുക്കമായിരുന്നില്ല.

❃❃❃❃❃❃❃❃❃❃❃❃❃❃❃
ഓം അഥവാ പ്രണവ മന്ത്രത്തിന്റെ അര്‍ഥമായിരുന്നു അടുത്തതായി മുരുഗനു അറിയേണ്ടിയേണ്ടിയിരുന്നത്. എന്നാല്‍ ബ്രഹ്മാവിന് അതിനുത്തരം പറയാനായില്ല. അതിനു ശിക്ഷയായി ബ്രഹ്മാവിന്റെ നെറ്റിയില്‍ തന്റെ മുഷ്ടികൊണ്ട് അടിച്ച ശേഷം മുരുഗന്‍ അദ്ദേഹത്തെ കാരാഗൃഹത്തിലടച്ചു. പിന്നീട് സൃഷ്ടാവിന്റെ സ്ഥാനം സ്വയം ഏറ്റെടുക്കുകയും ചെയ്തു. ഇതില്‍ ഭയചകിതരായ ദേവന്‍മാര്‍ വിഷ്ണുവിനോട് തങ്ങളുടെ സങ്കടം ഉണര്‍ത്തിച്ചെങ്കിലും അദ്ദേഹം സഹായിച്ചില്ല. പിന്നീട് മുരുഗനെ തണുപ്പിക്കാനായി ശിവന്‍ തന്നെ രംഗത്തെത്തി ബ്രഹ്മാവിനെ വെറുതെവിടാനാവശ്യപ്പെട്ടു. എന്നാല്‍ ഓം കാരത്തിന്റെ അര്‍ഥം പോലും അറിയാത്ത ഒരാളെ താന്‍ വിടില്ല എന്നു മുരുകനും അപ്പോല്‍ ശിവന്‍ മുരുകനോട് ഓം കാരത്തിന്റെ അര്‍ഥം വിശദീകരിക്കുവാന്‍ പറഞ്ഞു. മുരുകന്‍ പറഞ്ഞതു മുഴുവന്‍ ഒരു വിദ്യാര്‍ഥിയേപ്പോലെ ശിവന്‍ കേട്ടിരിക്കുകയും അവസാനം സ്വാമിനാഥ സ്വാമി എന്ന പേരു നല്കി മുരുഗനെ അനുഗ്രഹിക്കുകയും ചെയ്തു.ശിവന്റെ ഗുരു എന്നാണ് ഇതിനര്‍ഥം


❃❃❃❃❃❃❃❃❃❃❃❃❃❃❃  *karikkottamma -07-11-2019*  ❃❃❃❃❃❃❃❃❃❃❃❃❃❃❃

കമണ്ഡലു #മരം

#കമണ്ഡലു #മരം
🙏🏵️🌹🏵️🙏🏵️🌹🏵️🙏

ഋഷിമാർ കൂടെ കൊണ്ടുനടക്കാറുള്ള കമണ്ഡലു യഥാർത്ഥത്തിൽ ഒരു കായ് ആണെന്ന് അധികമാർക്കും അറിയില്ല. നല്ല വലിപ്പവും ഉറപ്പുമുള്ള ഇത്തരം കായ്കളുടെ മുകൾഭാഗം തുളച്ച് പിടിക്കാനൊരു വള്ളിയിട്ടാണ് ഋഷിമാർ ശുദ്ധജലം കൊണ്ടുനടന്നിരുന്നത്.

കമണ്ഡലു മരം ഒരുതരം സപുഷ്പിയാണ്. നല്ല കട്ടിയുള്ള പുറത്തോടാണ് ഇതിൻ്റെ കായ്കൾക്ക്. അതുകാരണം പണ്ട് ഭാരതത്തിൽ ഇതിൻ്റെ കായ്കളുടെ ഉള്ളു ചുരണ്ടി കളഞ്ഞ് കമണ്ഡലു നിർമ്മിക്കാൻ ഉപയോഗിച്ചിരുന്നതായി പറയുന്നു. അതിനാലാണ് കമണ്ഡലു മരം എന്ന പേര് ഈ വൃക്ഷത്തിന്‌ കിട്ടിയത്. ഉഷ്ണമേഖലാ പ്രദേശങ്ങളിൽ കണ്ടുവരുന്ന ഈ മരം 25 മുതൽ 40 അടിവരെ ഉയരത്തിൽ വളരാറുണ്ട്. അപൂർവ്വമായൊരെണ്ണം വടക്കുംനാഥൻ ക്ഷേത്രമുറ്റത്ത് കായ്ച്ചു. 

കമണ്ഡലുവിലെ വെള്ളത്തിന് ഔഷധ ഗുണമുണ്ടെന്നാണ് വിശ്വാസം. Calabash Tree എന്നാണ് പൊതുവേ ഇംഗ്ലീഷിൽ അറിയപ്പെടുന്നത്.

🙏🏵️🌹🏵️🙏🏵️🌹🏵️🙏

Friday, November 8, 2019

പൊക്കുന്നി (പൊക്കുന്നിയപ്പൻ) മഹാദേവ ക്ഷേത്രം.

*പൊക്കുന്നി (പൊക്കുന്നിയപ്പൻ) മഹാദേവ ക്ഷേത്രം...*

പുരാതന കേരളത്തിലെ പരശുരാമൻ പ്രതിഷ്ഠിച്ചു എന്ന് ഐതിഹ്യമുള്ള 108 ശിവക്ഷേത്രങ്ങളിൽ ഒന്നാണിത്..
കേരളത്തിലെ പാലക്കാട് ജില്ലയിലെ ആലത്തൂർ താലൂക്കിൽ വടവന്നൂർ ഗ്രാമത്തിൽ സ്ഥിതിചെയ്യുന്നു.
പൊക്കുന്നി മഹാദേവക്ഷേത്രം എന്ന പേരിലും ഈ ക്ഷേത്രം അറിയപ്പെടുന്നു.
അതിരൗദ്രതയേറിയ ശിവ ഭാവമാണ് പൊക്കുന്നി മഹാദേവക്ഷേത്രത്തിലെ ശിവ പ്രതിഷ്ഠ. മഹാദേവന്‍റെ രൗദ്രതയ്ക്ക് കുറവു വരുത്തുവാനും ശാന്തത കൈവരിക്കുവാനുമാണത്രേ പരശുരാമൻ ദേവനെ കുളത്തിൽ തന്നെ പ്രതിഷ്ഠിച്ചത്...
ഇതര ക്ഷേത്രങ്ങളിൽ ശിവകോപം കുറക്കാനായി ക്ഷേത്രേശന്റെ ദൃഷ്ടി സമീപ കുളത്തിലേക്കോ മറ്റു ജലാശങ്ങളിലേക്കോ വരത്തക്കവണ്ണം പ്രതിഷ്ഠ നടത്താറുണ്ട്. ഇവിടെ ആലത്തൂരിൽ പരശുരാമൻ പെരുംകുളത്തിൽ തന്നെ പ്രതിഷ്ഠിച്ചു എന്നാണ് ഐതിഹ്യം.
പാലക്കാടന്‍ചുരം പരശുരാമന്‍ വെട്ടിമുറിച്ച്‌ ഉണ്ടാക്കിയപ്പോള്‍ പരശുരാമനെ അനുഗ്രഹിക്കാനായാണ്‌ ഭഗവാന്‍ ശ്രീ പരമേശ്വരന്‍ ജലത്തില്‍ നിന്നും സ്വയംഭൂവായി ഉയര്‍ന്നു വന്നതെന്നും ഐതിഹ്യമുണ്ട്‌.
ഈ പെരുംകുളത്തിൽ സ്വയംഭൂവായി ദേവൻ പ്രതിക്ഷ്യപ്പെടുകയും കൊല്ലംകോട് രാജാവ് ക്ഷേത്രം പണിതീർക്കുകയും ആണ് ഉണ്ടായത്.
ഏതാണ്ട്‌ ഒന്നര ഏക്കറോളം വിസ്‌തൃതിയുള്ള കുളത്തിങ്കരയിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. മുൻപ് ക്ഷേത്രക്കുളത്തിനു നടുക്കായിരുന്ന ക്ഷേത്രത്തിലേക്ക് എത്തിചേരാനായി ക്ഷേത്രക്കുളത്തിന്‍റെ ഒരുവശം മണ്ണിട്ട് ഉയർത്തിയതാവാം.കുളത്തിലേക്ക് തള്ളി നിൽക്കുന്ന ക്ഷേത്രം കാണുമ്പോൾ അതു മനസ്സിലാക്കാവുന്നതാണ്.

കിഴക്കോട്ട്‌ ദര്‍ശനമായുളള ഈ ക്ഷേത്രത്തില്‍ ഗണപതിയും നാഗരാജാവും ഉപദേവതകളായുണ്ട്‌. മീനമാസത്തിലെ അശ്വതിയാണ്‌ പ്രതിഷ്‌ഠാദിനം. പക്ഷേ 12 കൊല്ലത്തില്‍ ഒരിക്കലെ പ്രതിഷ്‌ഠാദിനം ഉത്‌സവമായി കൊണ്ടാടാറുള്ളൂ.
ഇവിടെ വന്ന്‌ ജലാധിവാസിയായ, മൃത്യുഞ്ജയനായ  മഹാദേവനെ പ്രാര്‍ത്‌ഥിച്ചാല്‍ രോഗദുരിതങ്ങള്‍ നീങ്ങി ദീര്‍ഘായുസ്സാകുമെന്നാണ്‌ വിശ്വാസം. തിങ്കളാഴ്‌ച്ചകളില്‍ ഇവിടെ അടിപ്രദക്ഷിണം നടത്താന്‍ കന്യകമാരുടെ തിരക്കാണ്‌. അടിപ്രദക്ഷിണത്തിനുശേഷം സ്വയംവര പുഷ്‌പാഞ്‌ജലി നടത്തിയാല്‍ ഒരു വര്‍ഷത്തിനുള്ളില്‍ വിവാഹം നടക്കുമെന്നാണ്‌ അനുഭവമതം .

പാലക്കാട് കൊല്ലങ്കോട് രാജവംശമാണ് ക്ഷേത്ര നിർമ്മാണം നടത്തിയത്. കൊല്ലങ്കോടിന്‍റെ പഴയപേര്‌ വെങ്ങന്നാട്‌ എന്നാണ്‌. അഞ്ചുദേശങ്ങള്‍ ഉള്‍പ്പെടുന്ന വെങ്ങനാടിന്‍റെ അധിപനായിരുന്നു വെങ്ങനാട്‌ നമ്പി അഥവാ കൊല്ലങ്കോട്‌ രാജാവ്‌. ഈ പ്രദേശത്തെ അന്നത്തെ ആയിരത്തോളം വരുന്ന നായര്‍ കുടുംബങ്ങളുടെ നായകനുമായിരുന്നു. അദ്ദേഹം.
വെങ്ങുനാട് നമ്പിടികളായ കൊല്ലങ്കോട് സ്വരൂപവുമായി ബന്ധപ്പെട്ടുകിടക്കുന്നതാണ് വടവന്നൂരിന്‍റെ ചരിത്ര പാശ്ചാതലം.
കൊല്ലങ്കോടിന്‍റെ പഴയ പേരാണ് വേങ്ങനാട്. പ്രാചീനകേരളത്തിലെ പതിനേഴുനാടുകളില്‍ പതിനാലാമത്തെ നാടാണ് വേങ്ങനാട്. കശ്യപക്ഷേത്ര മാഹാത്മ്യം എന്ന സംസ്കൃതകാവ്യത്തില്‍ നികുലപുരം രാജാവായ ധര്‍മ്മവര്‍‍മ്മന്‍ കുഷ്ഠരോഗബാധിതനായി പത്നീസമേതം ദേശാടനം ചെയ്യുന്നതിനിടയില്‍ ഹേമാംഗവര്‍മ്മന്‍ എന്നു പേരായ പുത്രന്‍ ജനിക്കുകയും ശിശുവായ ഹേമാംഗവര്‍മ്മന്‍ നദിയിലെ ഒഴുക്കില്‍പ്പെട്ട് പോവുകയും കരയ്ക്കടിഞ്ഞ ഹേമാംഗവര്‍മ്മനെ ഒരു കൊല്ലന്‍ വളര്‍ത്തുകയും ഹേമാംഗവര്‍മ്മന്‍ പ്രായപൂര്‍ത്തിയായ സമയത്ത് പരശുരാമന്‍ അവിടെ എത്തി കൊല്ലങ്കോട്, പയ്യലൂര്‍, വട്ടേക്കാട്, മുതലമട, വടവന്നൂര്‍ എന്നീ അഞ്ചു പ്രദേശങ്ങള്‍ ചേര്‍ത്ത് വേങ്ങനാടിലെ രാജാവായി വാഴിക്കുകയും കൊല്ലനായ വളര്‍ത്തച്ഛന്‍റെ ഓര്‍മ്മയ്ക്കായി ഹേമാംഗവര്‍മ്മന്‍ വേങ്ങനാടിനെ ‘അയസ്കാരപുരം’ എന്ന പേരിടുകയും ചെയ്തു. “അയസ്കാരന്‍” “കൊല്ലന്‍” ആയതുകൊണ്ട് “അയസ്കാരപുരം“ എന്ന സംസ്കൃതവാക്കിന്റെ മലയാളമാണ് കൊല്ലങ്കോട്. രാജധാനി എന്നര്‍ത്ഥമുള്ള കൊല്ലവും മുക്ക് എന്ന അര്‍ത്ഥത്തോടുചേര്‍ന്ന കോടും ചേര്‍ന്നാണ് കൊല്ലങ്കോട് എന്ന സ്ഥലനാമം ഉത്ഭവിച്ചതെന്നാണ് പുരാണത്തിലെ ഐതിഹ്യം..
യാഗകര്‍മ്മങ്ങള്‍ക്ക്‌ അവശ്യം വേണ്ട സോമലത, കരിങ്ങാലി, കൃഷ്‌ണാജിനം എന്നിവ കൊടുത്തു വിടുന്നതിനുള്ള അധികാരം കൊല്ലങ്കോട്‌ രാജാവിനായിരുന്നു.കൊല്ലങ്കോട്ട്‌ രാജാവിന്‍റെ പരദേവത കാച്ചാംകുറിച്ചി ദേവനായിരുന്നു. എന്നാല്‍ വടവന്നൂര്‍ തേവര്‍ ഇഷ്ടദേവനുമായിരുന്നു.

ഓം നമ:ശിവായ ...

വൈക്കം മഹാദേവക്ഷേത്രം

*വൈക്കം മഹാദേവക്ഷേത്രം...*

പുരാതന കേരളത്തിലെ പരശുരാമൻ പ്രതിഷ്ഠിച്ചു എന്ന് ഐതിഹ്യമുള്ള 108 ശിവക്ഷേത്രങ്ങളിൽ ഒന്നാണിത്.
ദക്ഷിണ ഭാരതത്തിലെ പുകൾപെറ്റ ശിവക്ഷേത്രങ്ങളിൽ ഒന്നാണ് വൈക്കം മഹാദേവ ക്ഷേത്രം. കോട്ടയം ജില്ലയിൽ വൈക്കം നഗരഹൃദയത്തിലാണ് ദക്ഷിണ കാശിയെന്നറിയപ്പെടുന്ന മഹാശിവക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഈ ക്ഷേത്രത്തിന്റെ ഉത്പത്തിയെക്കുറിച്ച് നിരവധി ഐതിഹ്യങ്ങളും, പ്രാദേശിക കഥകളും പുരാണവസ്തുതകളുമുണ്ടെങ്കിലും വ്യക്തമായ ചരിത്രരേഖകളുടെ കുറവുകാണുന്നുണ്ട്.
എ.ഡി. 300-ൽ ജീവിച്ചിരുന്ന പെരുംതച്ചനാണ് ക്ഷേത്രം നിർമ്മിച്ചതെന്ന് കരുതപ്പെടുന്നു. വേണാട്ട് രാജാക്കന്മാരുടെ ഭരണകാലത്ത് ക്ഷേത്രനിർമ്മിതിയെ കുറിക്കുന്ന 800 കൊല്ലം പഴക്കമുള്ള ഒരു ശിലാലിഖിതം കണ്ടെടുത്തിട്ടുള്ളതായി ചരിത്രകാരനായ ശ്രീധരമേനോൻ രേഖപ്പെടുത്തിയിട്ടുണ്ട്. ക്ഷേത്രം ഇന്ന് കാണുന്ന നിലയിൽ പുനർനിർമ്മിക്കപ്പെട്ടത് എ.ഡി. 1539-ലാണ്
പരശുരാമനാൽ പ്രതിഷ്ഠിക്കപ്പെട്ടു എന്ന് ഐതിഹ്യമുണ്ടെങ്കിലും ,ഖരമഹർഷിയാൽ പ്രതിഷ്ഠിക്കപ്പെട്ട മൂന്നു ശിവലിംഗങ്ങളിൽ ഒന്നാണ് ഇവിടെയുള്ളത് എന്ന് വിശ്വസിക്കുന്നു . മറ്റു രണ്ടെണ്ണം പ്രതിഷ്ഠിച്ച കടുത്തുരുത്തി, ഏറ്റുമാനൂർ ക്ഷേത്രങ്ങളിൽ ഒരേ ദിവസം ദർശനം നടത്തുന്നത് പുണ്യമാണന്നു കരുതിപോരുന്നു.
കേരളത്തിലെ അണ്ഡാകൃതിയിലുള്ള ഏക ശ്രീകോവിലാണ് വൈക്കം ക്ഷേത്രത്തിലേത്.എട്ട് ഏക്കറോളം വരുന്ന സ്ഥലത്ത് കിഴക്കോട്ട് ദർശനമായിട്ടാണ് വൈക്കം ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ക്ഷേത്രാങ്കണത്തിന്റെ വടക്കേയറ്റത്ത് രണ്ടുനില ഊട്ടുപുര. അവിടെ ക്ഷേത്രകലാപീഠവും പ്രവർത്തിക്കുന്നു. ഊട്ടുപുരയുടെ വടക്കുമാറി അമ്പലക്കുളവും.
സാധാരണ ശ്രീകോവിലിന്‍റെ മൂന്നിരിട്ടി വലിപ്പമുണ്ട് ഇവിടുത്തെ വലിയ വട്ട ശ്രീകോവിലിന് . ശ്രീകോവിലിന് രണ്ടു ചുറ്റുണ്ട്. "പടിയാറും കടന്നവിടെ ചെല്ലുമ്പോൾ ശിവനെ കാണാകും ശിവശംഭോ" എന്ന് പറയുന്നത് പോലെ ഓരോ ചുറ്റിനും ആറു കരിങ്കൽപ്പടികൾ വീതമുണ്ട്.. രണ്ടടി ഉയരമുള്ള പീഠത്തിൽ ആറടിയോളം ഉയരമുള്ള മഹാലിംഗത്തില്‍ "വൈക്കത്തപ്പന്‍" കിഴക്കോട്ടു ദർശനത്തില്‍ വാഴുന്നു.
മൂന്ന് ഭാവത്തില്‍ ആണ് ഭഗവാന്‍ കുടികൊള്ളുന്നത്.രാവിലെ ദക്ഷിണാമൂര്‍ത്തി ,വിദ്യാഭ്യാസത്തില്‍ ഉല്‍കൃഷ്ടത കൈവരാന്‍ ഈ സമയത്തെ ദര്‍ശനം നന്ന്‌. ഉച്ചയ്ക്ക്‌ കിരാതമൂര്‍ത്തി, ശത്രുദോഷം നീങ്ങികിട്ടാനും കാര്യസാധ്യത്തിനും വൈകുന്നേരം പാര്‍വ്വതിയോടും ഗണപതിയോടും സുബ്രഹ്മണ്യനോടും കൂടിയുള്ള വൈക്കത്തപ്പനെ ദര്‍ശനം നടത്തുന്നത്‌ അതീവ ശ്രേയസ്കരമാണ്‌. അഞ്ചു പൂജയും ശീവേലിയുമുണ്ട്. ആദ്യം പുറപ്പെടാശാന്തിയായിരുന്നു. രണ്ടു തന്ത്രിമാർ, മേയ്ക്കാടും ഭദ്രകാളി മറ്റപ്പള്ളിയും.
വൈക്കത്തു മാത്രം കാണുന്ന ഒരു ചടങ്ങാണ് "ഘട്ടിയം ചൊല്ലൽ". ദീപാരാധനക്കും അത്താഴ ശ്രീബലിയുടെ മൂന്നാമത്തെ പ്രദക്ഷിണത്തിനുമാണ് ഇത് നടക്കുക. മുകളിൽ ഋഷഭവാഹനവും അഞ്ചടി ഉയരമുള്ള ഒരു വെള്ളിവടി കൈയ്യിൽ പിടിച്ച് അഞ്ജലീബദ്ധനായി നിന്ന് ദേവന്‍റെ സ്തുതിഗീതങ്ങൾ ചൊല്ലുകയാണ് ഘട്ടിയം ചൊല്ലൽ ചടങ്ങ്. തിരുവിതാകൂർ മഹാരാജാവായിരുന്ന ആയില്യം തിരുനാളിന്റെ കാലത്ത് 1039 മാണ്ട് തുലാമാസം ഇരുപത്തിയേഴാം തീയതിയായിരുന്നു ഈ ചടങ്ങിന് തുടക്കമിട്ടത്..
പന്ത്രണ്ടുവർഷത്തിലൊരിക്കൽ കൊടുങ്ങല്ലൂർ ശ്രീ കരുംബക്കാവ് ക്ഷേത്രത്തിലെ ഭഗവതിയുടെ പ്രീതിയ്ക്കായി വൈക്കത്തമ്പലത്തിലെ വടക്കെ തിരുമുറ്റത്ത് നെടുമ്പുര കെട്ടി നടത്തിവരുന്ന മഹോത്സവമാണ് വടക്കുപുറത്തുപാട്ട്. ഇതേ മട്ടിൽ മുമ്പ് തെക്കുംപുറത്ത് പാട്ടും ഉണ്ടായിരുന്നത്രെ.

അന്നദാന പ്രഭുവായ വൈക്കത്തപ്പന്‍റെ ഏറ്റവും പ്രധാന വഴിപാട് "പ്രാതൽ" ആണ്.ചുറ്റമ്പലത്തിന്‍റെ കിഴക്കേ അറ്റത്താണ്‌ മാന്യസ്ഥാനം. പണ്ട്‌ വൈക്കത്തപ്പന്‍ ബ്രാഹ്മണവേഷത്തില്‍ വന്നിരുന്നു ഭോജനം നടത്തുന്നത്‌ വില്വമംഗലം സ്വാമിയാര്‍ കണ്ടുവെന്നും അന്നു മുതല്‍ക്കാണ്‌ മാന്യസ്ഥാനം എന്നപേര്‌ വന്നതെന്നും പറയപ്പെടുന്നു. ആ സ്ഥലത്ത്‌ ഒരു കരിങ്കല്ല്‌ സ്ഥാപിച്ചിട്ടുണ്ട്‌. അവിടെ ഒരു ഭദ്രദീപം കൊളുത്തിവച്ചാണ്‌ ഇന്നും പ്രാതലിന്‌ ഇലവയ്ക്കുന്നത്‌. വൈക്കത്തെ പ്രാതല്‍  പ്രസിദ്ധമാണ്. പിന്നീടുള്ള പ്രധാന വഴിപാടുകൾ ആനന്ദപ്രസാദം, സഹസ്രകലശം, ദ്രവ്യകലശം, ആയിരം കലശം, ആയിരക്കുടം, ക്ഷീരധാര, ജലധാര, ആലുവിളക്ക് എന്നിവയാണ്.
ക്ഷേത്രാങ്കണത്തിന്‌ തെക്കുവശത്തായി പനച്ചിക്കല്‍ ഭഗവതി. പടര്‍ന്നു പന്തലിച്ച മരങ്ങള്‍ അവിടെ കാട്‌ സൃഷ്ടിക്കുന്നു. അഗസ്ത്യമുനി വൈക്കത്തപ്പനെ വന്ദിച്ചു മടങ്ങവെ പരിഹസിച്ച ഗന്ധര്‍വ്വ കന്യക മഹര്‍ഷിയുടെ ശാപം മൂലം രാക്ഷസിയായി. പിന്നീട്‌ ശാപമോക്ഷത്താല്‍ പനച്ചിക്കല്‍ ഭഗവതിയായി.
തെക്കുവശത്ത്‌ ആല്‍ത്തറയ്ക്ക്‌ സര്‍പ്പദൈവങ്ങള്‍. പടിഞ്ഞാറുഭാഗത്ത്‌ വരണുന്‍റെ പ്രതിഷ്ഠ. ഭഗവാന്‍റെ ജടയില്‍ നിന്നും ഗംഗ പ്രതാപ തീര്‍ത്ഥമായി. ഇതാണ്‌ വടക്കുവശത്ത്‌ വലിയ ചിറ. കിണറായി മാറിയ ശിവാനന്ദതീര്‍ത്ഥവും ആര്‍ത്തി വിനാശക തീര്‍ത്ഥമെന്ന കുളവും ഉള്‍പ്പെടെ മൂന്ന്‌ തീര്‍ത്ഥങ്ങളുണ്ട്‌. അടുത്ത്‌ ശ്രീകൃഷ്ണ ക്ഷേത്രവുമുണ്ട്‌.
പണ്ട്‌ നൂറ്റിയെട്ട്‌ ഊരാഴ്മ കുടുംബക്കാരുടേതായിരുന്നു ക്ഷേത്രം. അവര്‍ തമ്മില്‍ പിണങ്ങിയപ്പോള്‍ അതിലൊരു നമ്പൂതിരി നിവേദ്യത്തില്‍ മുറുക്കിത്തുപ്പി അശുദ്ധമാക്കി. പടിഞ്ഞാറേ നടയിലൂടെ വന്ന അയാള്‍ രണ്ടാംമുണ്ട്‌ ചുറ്റമ്പലത്തിന്‍റെ വാതില്‍പ്പടിമേല്‍ വച്ചിരുന്നു. തിരിച്ചുപോകുമ്പോള്‍ രണ്ടാം മുണ്ടെടുക്കാന്‍ തുനിയവൈ സര്‍പ്പദംശനമേല്‍ക്കുകയും പടിഞ്ഞാറേ ഗോപുരം കടന്നപ്പോള്‍ അവിടെ വീണുമരിക്കുകയും ,വാതില്‍ താനെ അടയുകയും ചെയ്തുവത്രേ . അന്ന്‌ അടഞ്ഞുപോയ വാതില്‍ ഇന്നും തുറക്കാതെ കിടക്കുന്നു.

വൈക്കത്തഷ്ടമിയാണ് പ്രധാന ആഘോഷ ദിവസം. വ്യാഘ്രപാദമുനിക്ക് ഭഗവാൻ, ജഗദ് ജനനിയായ പാർവ്വതിദേവിയുമൊത്ത് ദർശനം നൽകിയത് ഈ ദിനമാണെന്ന് കരുതുന്നു. ഭഗവാന്‍റെ അഷ്ടമി ദർശനത്തിനും ചടങ്ങുകൾക്കും പങ്കെടുക്കാൻ വേണ്ടി ഭാരതത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഭക്തജനങ്ങൾ എത്തിച്ചേരുന്നു.വൃശ്ചികമാസത്തില്‍ പന്ത്രണ്ടാം ദിവസം അഷ്ടമി വരത്തക്കവണ്ണം കൊടിയേറും. "വ്യാഘ്രപാദപുരം" എന്നും ഈ സ്ഥലം പിന്നീട് തമിഴ് ഭാഷ പ്രചരിച്ചപ്പോൾ അതു 'വൈക്കം' എന്നു മാറിയതാവാം എന്ന് പറയപ്പെടുന്നു.
ശൂരപത്മാസുരനെയും താരകാസുരനെയും നിഗ്രഹിക്കാൻ മകൻ, സുബ്രഹ്മണ്യൻ പുറപ്പെടുമ്പൊൾ പുത്രവിജയത്തിന് വേണ്ടി ശിവൻ അഷ്ടമി ദിവസം അന്നദാനം നടത്തുന്നു. ശിവൻ മാത്രം നിരാഹാരവ്രതം അനുഷ്ഠിക്കുന്നു. കിഴക്കേ ആനപന്തലിൽ മകനെ കാത്തിരിക്കുന്ന ശ്രീപരമശിവൻ,വിജയശ്രീ ലാളിതനായി രാത്രിയിലെത്തിച്ചേരുന്ന ഉദയനാപുരത്തപ്പനെ വാദ്യാഘാഷങ്ങളോടും അലങ്കാരങ്ങളോടും കൂടി എതിരേൽക്കുന്നു.കൂടാതെ ചുറ്റുമുള്ള ക്ഷേത്രങ്ങളിലെ ഭഗവതിമാരെയും സ്വീകരിക്കുന്നു. ഇത് "കൂടി പൂജ' എന്നാണ് അറിയപ്പെടുന്നത്. തുടർന്ന് "വലിയ കാണിക്ക' ആരംഭിക്കുന്നു.
കറുകയിൽ വലിയ കൈമളുടെ കാണിക്കയാണാദ്യം. തുടർന്ന് മറ്റാളുകളും കാണിക്കയിടുന്നു. തുടർന്ന് ഉദയനാപുരത്തപ്പന്‍റെ ഹൃദയസ്പൃക്കായ വിടവാങ്ങൽ നടക്കുന്നു. അകമ്പടിയായി ആ സമയത്ത് വാദ്യങ്ങൾ ഉണ്ടാകാറില്ല. അഥവാ ഉണ്ടെങ്കിൽത്തന്നെയും ശോകമൂകമായിരിക്കും ആ സംഗീതം. ഉദയനാപുരത്തപ്പൻ യാത്രപറയുന്ന ചടങ്ങിനെ "കൂടിപ്പിരിയൽ" എന്നാണ് പറയുക.അഷ്ടമി വിളക്കിന്റെ അവസാനം ശിവപെരുമാൾ ശ്രീകോവിലിലേക്കും മകൻ ഉദയനാപുരത്തേക്കും എഴുന്നെള്ളുന്നു. ജഗദീശ്വരനായിട്ടു പോലും പുത്രനായ സുബ്രഹ്മണ്യനെ പ്പറ്റിയോർത്ത് ദുഃഖിതനായാണ് ഭഗവാന്‍റെ മടക്കം. ഇതാണ് വൈക്കത്തഷ്ടമിയുടെ ചടങ്ങുകൾ. പിറ്റേ ദിവസം ക്ഷേത്രത്തിൽ ആറാട്ടാണ്.ഉദയനാപുരത്തപ്പന്‍ തിരിച്ചുപോകുമ്പോള്‍ വൈക്കത്തപ്പന്‍ ഗോപുരവാതില്‍ വരെപോയി യാത്രപറയുന്ന രംഗം കണ്ട്‌ നെടുവീര്‍പ്പോടെ കൈകൂപ്പുന്ന ഭക്തരുടെ ചിത്രം കേരളത്തിലെ മറ്റൊരു ക്ഷേത്രത്തിലും കാണാന്‍ കഴിയുകയില്ല.
അഷ്ടമിദിവസം അരുണോദയത്തിനുമുന്‍പ്‌ വൈക്കത്തപ്പനെ വന്ദിക്കുന്നത്‌ മഹാവ്യാധികളില്‍ നിന്ന് മുക്തിയും ഐശ്വര്യവും കൈവരുമെന്ന് വിശ്വസിക്കപ്പെടുന്നു. സ്വര്‍ണ പ്രഭാമണ്ഡലവും പട്ടുയാടകളും സ്വര്‍ണ അങ്കിയും ചന്ദ്രക്കലയും തങ്ക നിര്‍മ്മിതമായ ഉദരബന്ധവും ചാര്‍ച്ചി അലങ്കരിച്ച വൈക്കത്തപ്പനെ കണ്ട് വണങ്ങി പ്രാര്‍ത്ഥിക്കാന്‍ ഭക്തജന സഹസ്രങ്ങള്‍ എത്തിച്ചേരുന്നു.

ആറാട്ടിന്‍റെ പിറ്റേദിവസം, അഷ്ടവൈദ്യരിൽ പെട്ട വെള്ളാട്ടില്ലത്തെ മൂസത് നമ്പൂരി ഔഷധക്കൂട്ടുകൾ അടങ്ങിയ പച്ചമരുന്നുകൾ അരച്ചുരുട്ടി ശ്രീകോവിലിൽ സമർപ്പിക്കുകയും ശാന്തിക്കാരൻ അതെടുത്ത് മുക്കുടിയുണ്ടാക്കി പന്തീരടിപ്പൂജക്ക് ദേവനു നിവേദിച്ചതിനു ശേഷം ഭക്തജനങ്ങൾക്ക് വിതരണം ചെയ്യുന്നു. ഇതാണ് "മുക്കുടി നിവേദ്യം" എന്നറിയപ്പെടുന്നത്. ഇത് ഉദരരോഗങ്ങൾക്ക് നല്ല ഔഷധമാണെന്നാണ് വിശ്വാസം.

ഓം നമ:ശിവായ..
വൈക്കത്തപ്പാ ശരണം ...