Followers(ഭഗവാന്‍റെ ഭക്തര്‍ )

Tuesday, November 5, 2019

ഓം നമഃശ്ശിവായ എന്ന മന്ത്രം..

.          ഓം നമഃശ്ശിവായ എന്ന മന്ത്രം...

നമ്മളെല്ലാം സ്ഥിരമായി ജപിക്കുന്ന മന്ത്രമാണ് നമ:ശിവായ. ഈ അഞ്ചക്ഷരങ്ങളില്‍ ഒളിഞ്ഞും തെളിഞ്ഞുമിരിക്കുന്ന പ്രപഞ്ചശക്തിയെ തിരിച്ചറിഞ്ഞാണോ നിങ്ങള്‍ മന്ത്രജപം നടത്താറുള്ളത്? നമ:ശിവായ എന്ന മന്ത്രത്തിലെ അഞ്ചക്ഷരങ്ങളുടെ പൊരുള്‍ എന്താണെന്നു പരിശോധിക്കുകയാണിവിടെ.

യജുര്‍വേദത്തിലെ ശ്രീ രുദ്രചക്ര സ്‌തോത്രത്തില്‍ നിന്നുമെടുത്തിട്ടുള്ള മന്ത്രമാണിത്. അഞ്ചക്ഷരങ്ങളുള്ളതിനാല്‍ പഞ്ചാക്ഷരി എന്ന പേരിലാണ് ഈ അത്ഭുതമന്ത്രം അറിയപ്പെടുന്നത്.

വേദങ്ങളുടെ അന്തഃസത്തയില്‍ പരാമര്‍ശിച്ചിരിക്കുന്ന പരമശിവന്റെ ഏറ്റവും പരിപാവനവും സുപ്രസിദ്ധവുമായ നാമമത്രേ നമ:ശിവായ. 

ന - ഭഗവാന്‍ തന്നില്‍ ഒളിപ്പിച്ചിരിക്കുന്ന ലാളിത്യത്തെയും 

മ - പ്രപഞ്ചത്തെയും കുറിക്കുന്നു.

ശി - ശിവനെ പ്രതിനിധീകരിക്കുന്നു.

വ -എന്നാല്‍ ഭഗവാന്റെ തുറന്ന ലാളിത്യം.

യ – എന്നാല്‍ ആത്മാവ്. ഈ അഞ്ചക്ഷരങ്ങള്‍ തന്നെയാണ് പ്രപഞ്ചശക്തികളായ പഞ്ചഭൂതങ്ങളേയും പ്രതിനിധാനം ചെയ്യുന്നത്. 

ന – എന്നാല്‍ ഭൂമി. മ – എന്നാല്‍ ജലം. ശി – എന്നാല്‍ അഗ്‌നി. വ – വായു. യ – എന്നാല്‍ ആകാശം. മന്ത്രങ്ങളില്‍ അന്തര്‍ലീനമായ ശക്തിയും അര്‍ഥവും തിരിച്ചറിഞ്ഞു ജപിച്ചാല്‍ പൂര്‍ണ ഫലപ്രാപ്തിയുണ്ടാകും.

നമഃ ശിവായ കാലാതീതമായ മന്ത്രമാണ്. മറ്റു പല മന്ത്രങ്ങളും സന്ധ്യാസമയങ്ങളില്‍ ജപിക്കുമ്പോഴാണു ഫലസിദ്ധി ഉണ്ടാകുന്നതെങ്കില്‍ ഈ മന്ത്രം എപ്പോഴും ജപിക്കാവുന്നതാണ് (സന്ധ്യ എന്നാല്‍ പ്രഭാത, മധ്യാഹ്ന, സായാഹ്ന സന്ധ്യകള്‍. ദിവസത്തിന്റെ തുടര്‍ച്ചയായ രണ്ടുഘട്ടങ്ങള്‍ കൂടിച്ചേരുന്ന സമയമാണ് സന്ധ്യ) 

മഹാമൃത്യുഞ്ജയ മന്ത്രമുള്‍പ്പെടെയുള്ള ശൈവ മന്ത്രങ്ങള്‍ ജപിച്ചാല്‍ ലഭ്യമാകുന്ന ആത്മസാക്ഷാല്‍ക്കാരമാണ് കേവലം ഈ അഞ്ചക്ഷരങ്ങളില്‍ കുടികൊള്ളുന്നത്.!

Monday, November 4, 2019

പുരമുണ്ടേക്കാട്ട് മഹാദേവക്ഷേത്രം...*ഹൈന്ദവപുരാണം

*പുരമുണ്ടേക്കാട്ട് മഹാദേവക്ഷേത്രം...*

ഹൈന്ദവപുരാണം പ്രകാരം സപ്തചിരഞ്ജീവികളിൽ ഒരാളും വൈഷ്ണവാശഭൂതനുമായ ശ്രീ പരശുരാമനാല്‍ പ്രതിഷ്ഠ നടത്തിയ 108 ശിവക്ഷേത്രങ്ങളില്‍ ഒന്നാണിത് ...

മലപ്പുറം ജില്ലയിലെ  പൊന്നാനി താലൂക്കിൽപ്പെട്ട എടപ്പാളില്‍ ആണ്  ഈ  പുരാതന മഹാദേവക്ഷേത്രം.. ഒരടിയോളം പൊക്കമുള്ള ഇവിടുത്തെ സ്വയംഭൂലിംഗം പ്രസിദ്ധിയാർജിച്ചതാണ്. മുണ്ടേക്കാട്ട് ശിവ പ്രതിഷ്ഠ കിഴക്കു ദർശനം നൽകിയിരിക്കുന്നത്.

കിഴക്കേ നമസ്കാര മണ്ഡപത്തിലായി രണ്ടു നന്ദികേശ്വര പ്രതിഷ്ഠകളും ഉണ്ട്. പടിഞ്ഞാറേ മൂലയിലായുള്ള ഭൂമിദാനപ്രതിഷ്ഠയുള്ള കൃഷ്ണന്‍റെ ദേവാലയവും പ്രസിദ്ധമാണ്.

പുരമുണ്ടേക്കാട്ടപ്പനെ കൂടാതെ  ധാരാളം ഉപദേവതാ പ്രതിഷ്ഠകൾ ഉണ്ട്. മഹാവിഷ്ണു, ഗണപതി, ദക്ഷിണാമൂർത്തി, അയ്യപ്പൻ, കൃഷ്ണൻ എന്നിവരാണ്   ഉപദേവതാ പ്രതിഷ്ഠകൾ

ഓം നമഃ ശിവായ

Sunday, November 3, 2019

ശൃംഗപുരം മഹാദേവക്ഷേത്രം

⚜♥⚜♥⚜♥⚜♥⚜♥⚜
             *ക്ഷേത്രായനം*
⚜♥⚜♥⚜♥⚜♥⚜♥⚜



*നമസ്‍തേ സജ്ജനങ്ങളെ .....  🙏*
*108 ശിവാലയങ്ങൾ പരിചയപ്പെടുത്തുന്ന ക്ഷേത്രായനം പരിപാടിയിലേക്ക് സ്വാഗതം 🙏🙏🙏*

*⚜ക്ഷേത്രം :94 ⚜*
*ശൃംഗപുരം മഹാദേവക്ഷേത്രം*

വൈഷ്ണവാശഭൂതനായ ശ്രീ പരശുരാമനാണ് പ്രതിഷ്ഠ നടത്തിയ 108 ശിവക്ഷേത്രങ്ങളില്‍ ഒന്നാണിത്

തൃശ്ശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ നഗരത്തിൽ സ്ഥിതിചെയ്യുന്ന പുരാതന ക്ഷേത്രമാണ് ശൃംഗപുരം മഹാദേവക്ഷേത്രം.പ്രധാന പ്രതിഷ്ഠ പരമശിവനാണ് കിഴക്ക് ദർശനം നൽകി കുടികൊള്ളുന്ന ഈ ക്ഷേത്രം രണ്ടാം ചേരരാജവംശക്കാലത്ത് രാജരാജശേഖരനാൽ നിർമ്മിക്കപ്പെട്ടതാണ് ..നിരവധി ഐതീഹ്യങ്ങളുടെ പിൻബലമുള്ള മഹാശിവ ക്ഷേത്രമാണിത്. അതിൽ ഒന്ന് ദശാവതാരങ്ങളിൽ ഒന്നായ പരശുരാമൻ പ്രതിഷ്ഠനടത്തിയെന്നാണ്. ത്രേതായുഗത്തിൽ ഋഷ്യശ്രൃംഗ മഹർഷി പ്രതിഷ്ഠിച്ചുവെന്നാണ് രണ്ടാമത്തെ ഐതീഹ്യം.ഋഷ്യശൃംഗപുരമാണ് പിന്നീട് ശൃംഗപുരമായതത്രേ. ദക്ഷയാഗം കഴിഞ്ഞ് സതീപരിത്യാഗത്താൽ ദുഃഖിതനായിരിക്കുന്ന ശ്രീ മഹാദേവനാണിവിടെ കുടികൊള്ളുന്നത്. ദേവിയില്ലാത്ത ദേവസാന്നിധ്യമാണിവിടെ..ചേരമാൻ പെരുമാക്കന്മാരുടെ കാലത്ത് ഭരണ സൗകര്യത്തിനായി കൊടുങ്ങല്ലൂരിൽ ഉണ്ടായിരുന്ന നാലു തളികളിൽ ഒന്നാണിത്. മറ്റു മൂന്നു തളികൾ നെടിയതളി, കീഴ്ത്തളി, മേൽത്തളി എന്നിവയായിരുന്നു. ഈ തളികളോട് ചേർന്ന് ശിവക്ഷേത്രവും അന്ന് നിലനിന്നിരുന്നു. കേരളത്തിലെ ശിവക്ഷേത്രങ്ങളേയും അവയോടനുബന്ധിച്ചുള്ള സഭയേയും തളി എന്ന് അറിയപ്പെട്ടിരുന്നു. ശൈവന്മാരായ ബ്രാഹ്മണരുടെ ചർച്ചാവേദി എന്നും വിളിച്ചിരുന്നു. മേൽത്തളി ലോപിച്ചാണ് 'മേത്തല' എന്ന നാമം ഉരുത്തിരിഞ്ഞതെന്നും വിശ്വസിക്കപ്പെടുന്നു.പത്തും-പന്ത്രണ്ടും നൂറ്റാണ്ടിലെ നിരവധി ചരിത്രാവശിഷ്ടങ്ങൾ ക്ഷേത്രത്തിൽ കാണാൻ പറ്റും. ചേരരാജാക്കന്മാർ മഹോദയപുരം ആസ്ഥാനമാക്കി കേരളം ഭരിച്ചിരുന്നപ്പോൾ ശൃംഗപുരം ക്ഷേത്രം അധികാര ഭരണത്തിന്റെ സിരാകേന്ദ്രമായിരുന്നു. അന്നത്തെ ശാസനങ്ങൾ പലതും ക്ഷേത്രത്തിൽ നിന്നും മലയാളത്തിനു മുതൽക്കൂട്ടാക്കാൻ കഴിഞ്ഞിട്ടുണ്ട്. കൊടുങ്ങല്ലൂർ കൊട്ടാരം സ്ഥിതിചെയ്തിരുന്നത് ക്ഷേത്രസമീപത്തിനടുത്തായിരുന്നു.മഹോദയപുരം ആസ്ഥാനമാക്കി ഭരിച്ചിരുന്ന രണ്ടാം ചേരസാമ്രാജ്യത്തിലെ ചക്രവർത്തിമാരുടെ കാലത്താണ് ശൃംഗപുരം ക്ഷേത്രനിർമ്മാണം നടന്നത് എന്നു കരുതുന്നു.കൊടുങ്ങല്ലൂർ നഗരത്തിൽ ദേശീയപാത-17 ലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. കിഴക്കു ദർശനമായി ദാക്ഷായണീ വല്ലഭൻ ശിവലിംഗരൂപത്തിൽ കുടികൊള്ളുന്നു. കൊടുങ്ങല്ലൂർ ഭഗവതിക്ഷേത്രത്തിൽ നിന്നും ഒരുകിലോമീറ്റർ തെക്കുമാറി വളരെ വിസ്താരമേറിയ ക്ഷേത്ര മൈതാനത്തിലാണ് ശൃംഗപുരം ക്ഷേത്രം നിലകൊള്ളുന്നത്.ഇവിടെ ക്ഷേത്രത്തിൽ ഭഗവാൻ മാത്രമേയുള്ളു, ഉപദേവ പ്രതിഷ്ഠകളും ശിവൻ തന്നെ. ശിവരൂപത്തിൽ നാലു ഉപദേവ പ്രതിഷ്ഠകൾ ക്ഷേത്ര സങ്കേതത്തിൽ ഉണ്ട്.


*ഓം നമഃ ശിവായ ശംഭോ.... ശംഭോ .....ശംഭോ .... ശരണം*  🙏
*വിനയപൂർവം നന്ദി* 
⚜♥⚜♥⚜♥⚜♥⚜♥⚜
*ശുഭം*
((((🔔))))
✿➖➖➖➖ॐ➖➖➖➖✿
*അജ്ഞാന തിമിരാന്ധസ്യ*
*ജ്ഞാനാഞ്ജന ശലാകയാ*
*ചക്ഷുരുന്മീലിതം യേന*
*തസ്മൈ ശ്രീ ഗുരുവേ നമ:*
✿➖➖✿➖➖ॐ➖➖✿➖➖✿
*മാതാ,പിതാ,ഗുരു, ദൈവത്തെ  വന്ദിക്കുന്നതോടൊപ്പം തട്ടകത്തമ്മയുടെയും, ഉപാസന മൂർത്തിയുടെയും തൃപ്പാദങ്ങളിൽ പ്രണാമം അർപിക്കുന്നു* 👣
✿➖➖✿➖➖ॐ➖➖✿➖➖✿
*പ്രിയമുള്ളവരേ ഇവിടെ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങൾ 💯% ശരിയാക്കണം എന്നില്ല, അതിനാൽ ഗുരു ഉപദേശം സ്വീകരിക്കുക*
✿➖➖✿➖➖ॐ➖➖✿➖➖✿
*മൺമറഞ്ഞ ആചാര അനുഷ്ടാനങ്ങൾ പുതിയ തലമുറയ്ക്ക് പരിചപ്പെടുത്തി ക്കൊണ്ട് മനസ്സറിയുന്ന മലയാളി ആസ്ട്രോ ലൈവ് വാട്സാപ്പ് ഗ്രൂപ്പുകൾ*
🎀✿═══❁★☬ॐ☬★❁═══✿🎀
                *A͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚S͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚T͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ L͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚V͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚E͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ G͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚P͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚*
                   *V            B            T*
                  █║▌█║▌█║▌
                  *അസ്‌ട്രോ ലൈവ്* 
🎀✿═══❁★☬ॐ☬★❁═══✿🎀
    *✍അറിവിന്റെ അമൂല്യ ഗ്രന്ഥം✍*
🎀✿═══❁★☬ॐ☬★❁═══✿🎀

നാഗരാജാവ് 25

🎀♾♾♾♾❣♾♾♾♾🎀
           *🐍നാഗരാജാവ്🐍*
🎀♾♾♾♾❣♾♾♾♾🎀

ലേഖന പരമ്പര 
*അധ്യായം 25* 

*നാഗങ്ങൾ ചില പ്രധാന അറിവുകൾ* 
🎀🎀➖🔅➖🎀🎀
സര്‍പ്പദോഷ നിവാരണങ്ങള്‍സര്‍പ്പബലി നടത്തുക, 🐍നൂറും പാലും നിവേദിക്കുക, ഉപ്പ്, മഞ്ഞള്‍, സര്‍പ്പവിഗ്രഹം, പുറ്റ്, മുട്ട എന്നിവ നടയില്‍🐍 സമര്‍പ്പിക്കുക, പാല്‍, ഇളനീര്‍, എണ്ണ തുടങ്ങിയവ 🐍കൊണ്ട് അഭിഷേകം നടത്തുക. എന്നിവയൊക്കെ🐍 സര്‍പ്പപ്രീതികരങ്ങളായ വഴിപാടുകളാണ്. മാതൃശാപത്താല്‍ ചുട്ടു നീറുന്ന നാഗങ്ങള്‍ക്ക്‌ വെള്ളത്തില്‍ പാലോഴിച്ചുള്ള സ്നാനം ചെയ്യുന്നവരുടെ🐍 ഗൃഹത്തില്‍ 🐍സര്‍പ്പഭയമുണ്ടാകില്ല. സര്‍പ്പദോഷമൂലമുണ്ടാകുന്ന 🐍ചൊറി, വ്യാധി, വെള്ളപാണ്ട്, കുഷ്ഠം, നേത്രരോഗങ്ങള്‍ എന്നിവയ്ക്ക് പുള്ളുവന്‍മാരെകൊണ്ട് സര്‍പ്പപാട്ട് പാടിച്ചാല്‍ സര്‍പ്പദേവതാ പ്രീതി ലഭിക്കും. സദ്പുത്ര സന്താന ജനനത്തിനും, രോഗശാന്തിക്കും, 🐍സര്‍പ്പപൂജകള്‍ നടത്തുന്നത് ഉത്തമമാണ്. 🐍എരിക്കിന്‍പൂവും, കൂവളത്തിലയും ചേര്‍ത്തുകെട്ടിയ മാല നഗരാജാവിനും, വെളുത്ത ചെമ്പകപ്പൂക്കളും മഞ്ഞ അരളിയും ചേര്‍ത്തുകെട്ടിയ മാല നാഗയക്ഷിക്കും 🐍കവുങ്ങിന്‍ പൂക്കുലയും ചെത്തിപൂവും🐍 ചേര്‍ത്ത മാലകള്‍ വൈഷ്ണവ സാന്നിദ്ധ്യമുള്ള നാഗദേവതകള്‍ക്കും🐍 നല്‍കിയാല്‍ നാഗശാപം ഒഴിവായി കിട്ടും.ഭാഗവതത്തിലും,🐍 നാരായണീയത്തിലും കാളിയ മര്‍ദ്ദനം വിവരിക്കുന്ന ഭാഗം 🐍പാരായണം ചെയ്താല്‍ നാഗദോഷം ഒഴിവാക്കാം. വര്‍ഷത്തില്‍ വരുന്ന പന്ത്രണ്ട് പഞ്ചമതിഥിയുടെ🐍 അധിദേവതകളായ നാഗങ്ങളെ🐍 സ്തുതിച്ചാല്‍ സര്‍പ്പപ്രീതി ലഭിക്കും.

🐍
*നാഗരാജ ഗായത്രി*
🎀🎀➖🔅➖🎀🎀
_ഓം നാഗരാജായ വിദ്മഹേ_
_ചക്ഷുഃ ശ്രവണായ ധീമഹി_
_തന്നോ സർപ്പഃ പ്രചോദയാത്_

🐍
*വാസുകി ഗായത്രി*
🎀🎀➖🔅➖🎀🎀
_ഓം സർപ്പരാജായ വിദ്മഹേ_
_പത്മഹസ്തായ ധീമഹി_
_തന്നോ വാസുകി പ്രജോദയാത്_

🐍
*അനന്ത ഗായത്രി*
🎀🎀➖🔅➖🎀🎀
_ഓം സഹസ്രശീർഷായ വിദ്മഹേ_
_വിഷ്ണുതൽപായ ധീമഹി_
_തന്നോ ശേഷഃ പ്രചോദയാത്_

🐍
*വിഷഭയഹര പ്രാർത്ഥന*
🎀🎀➖🔅➖🎀🎀
_കപിലോ കാളിയോ/നന്തോ_
_വാസുകിസ്തക്ഷകസ്തഥാ_
_പഞ്ചൈതാൻ സ്മരതോ നിത്യം_
_വിഷബാധാ ന ജായതേ_

🐍
*കലിനാശന മന്ത്രം*
🎀🎀➖🔅➖🎀🎀
_കാർക്കോടകസ്യ നാഗസ്യ_
_ദമയന്തീ നളസ്യ ച_
_ഋതുപർണ്ണസ്യ രാജർഷേ_
_കീർത്തനം കലിനാശനം_

🐍
*സർപ്പദോഷ നിവാരക മന്ത്രം*
🎀🎀➖🔅➖🎀🎀
_ഓം കുരുകുല്ലേഹും ഫട് സ്വാഹാ_

🐍
*നവനാഗ പ്രാർത്ഥന*
🎀🎀➖🔅➖🎀🎀
_അനന്തം വാസുകിം ശേഷം പത്മനാഭശ്ച കംബളം_
_ശംഖപാലം ധൃതരാഷ്ട്രം തക്ഷകം കാളിയം തഥാ_
_ഏതാനി നവനാമാനി നാഗാനാശ്ച മഹാത്മനാം_
_സായംകാലേ പഠേന്നിത്യം പ്രാതഃ കാലേ വിശേഷതഃ_
_നശ്യേ വിഷഭയം തസ്യ സർവ്വത്ര വിജയീഭവേൽ_

*തുടരും....*

|| *ഓം നാഗരാജായ നമഃ* ||

*ശുഭം*
((((🔔))))
✿➖➖➖➖ॐ➖➖➖➖✿
*അജ്ഞാന തിമിരാന്ധസ്യ*
*ജ്ഞാനാഞ്ജന ശലാകയാ*
*ചക്ഷുരുന്മീലിതം യേന*
*തസ്മൈ ശ്രീ ഗുരുവേ നമ:*
✿➖➖✿➖➖ॐ➖➖✿➖➖✿
*മാതാ,പിതാ,ഗുരു, ദൈവത്തെ  വന്ദിക്കുന്നതോടൊപ്പം തട്ടകത്തമ്മയുടെയും, ഉപാസന മൂർത്തിയുടെയും തൃപ്പാദങ്ങളിൽ പ്രണാമം അർപിക്കുന്നു* 👣
✿➖➖✿➖➖ॐ➖➖✿➖➖✿
*പ്രിയമുള്ളവരേ ഇവിടെ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങൾ 💯% ശരിയാക്കണം എന്നില്ല, അതിനാൽ ഗുരു ഉപദേശം സ്വീകരിക്കുക*
✿➖➖✿➖➖ॐ➖➖✿➖➖✿
*മൺമറഞ്ഞ ആചാര അനുഷ്ടാനങ്ങൾ പുതിയ തലമുറയ്ക്ക് പരിചപ്പെടുത്തി ക്കൊണ്ട് മനസ്സറിയുന്ന മലയാളി ആസ്ട്രോ ലൈവ് വാട്സാപ്പ് ഗ്രൂപ്പുകൾ*
🎀✿═══❁★☬ॐ☬★❁═══✿🎀
                *A͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚S͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚T͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ L͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚V͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚E͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ G͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚P͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚*
                   *V            B            T*
                  █║▌█║▌█║▌
                  *അസ്‌ട്രോ ലൈവ്* 
🎀✿═══❁★☬ॐ☬★❁═══✿🎀
    *✍അറിവിന്റെ അമൂല്യ ഗ്രന്ഥം✍*
🎀✿═══❁★☬ॐ☬★❁═══✿🎀

മമ്മിയൂർ മഹാദേവക്ഷേത്രം

*മമ്മിയൂർ മഹാദേവക്ഷേത്രം...*

കേരളത്തിലെ 108 ശിവക്ഷേത്രങ്ങളിൽ പറയപ്പെടുന്ന ശിവക്ഷേത്രമാണിത്..

വൈഷ്ണവാംശഭൂതനായ ശ്രീ പരശുരാമനാൽ പ്രതിഷ്ഠിക്കപ്പെട്ടു എന്ന് ഐതിഹ്യമുള്ള ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠയായ 'മമ്മിയൂരപ്പന്‍റെ  സാന്നിധ്യം ഗുരുവായൂർ ശ്രീകൃഷ്ണക്ഷേത്ര പ്രതിഷ്ഠാസമയത്ത് ഉണ്ടായിരുന്നുവെന്ന് ഐതിഹ്യം..

തൃശ്ശൂർ ജില്ലയിലെ ഗുരുവായൂർ ക്ഷേത്രത്തിനു അടുത്തായി വടക്കുപടിഞ്ഞാറ്‌ ഭാഗത്തു സ്ഥിതി ചെയ്യുന്ന മമ്മിയൂര്‍ ക്ഷേത്രത്തിനു കലിയുഗാരംഭത്തോളം പഴക്കമുണ്ട് . ഗുരുവായൂരിൽ ദര്‍ശനം നടത്തുന്നവര്‍ ഇവിടെയും പോകണം എന്നാണ് ആചാരം..
മമ്മിയൂര്‍ ദര്‍ശനത്തോടെ മാത്രമേ ഗുരുവായൂര്‍ ദര്‍ശനപുണ്യം പൂര്‍ണമാകൂ എന്നാണ് വിശ്വാസം.ഇപ്പോഴും ഗുരുവായൂരിലെത്തുന്ന ഭക്തര്‍ മമ്മിയൂര്‍ ദര്‍ശനം നിര്‍ബന്ധമായും നടത്തുന്നു.

ഹിന്ദുക്കൾക്ക് മാത്രമേ പ്രവേശനമുള്ളൂ, ശ്രീ പരമശിവനാണ് ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ . ഭഗവാന്‍റെ ശ്രീകോവിലിന്‍റെ പിന്നിൽ പാർവതിദേവി സാന്നിധ്യമരുളുന്നു. കൂടാതെ വിഷ്ണുവും ക്ഷേത്രത്തിൽ പ്രധാനമാണ്. ശിവനും വിഷ്ണുവും കിഴക്കോട്ട് ദർശനമായാണ്.

സ്വയംഭൂവാണ് ശിവലിംഗം. ശിവൻ ഇവിടെ രൗദ്രഭാവത്തിലാണെങ്കിലും മഹാദേവന്‍ ക്ഷിപ്രകോപിയും അതോടൊപ്പം തന്നെ ദയാലുവുമാണെന്ന അനുഭവം ഭക്തര്‍ക്ക് ഏറെ ഉണ്ട്. രൗദ്രഭാവം ഒഴിവാക്കാനാണത്രേ സമീപത്തുതന്നെ വിഷ്ണുപ്രതിഷ്ഠയും നടത്തിയിട്ടുണ്ട് . പ്രധാന മൂർത്തി ഗൃഹസ്ഥാശ്രമിയാണെന്നാണ് വിശ്വാസം. വാമാംഗത്തിൽ പാർവതിയും വലതുവശത്ത് ഗണപതിയും അയ്യപ്പനും ഇടതുവശത്ത് സുബ്രഹ്മണ്യനും വാഴുന്ന സങ്കല്‍പ്പമാണ് ഇവിടെയുള്ളത് .

മമ്മിയൂര്‍ ക്ഷേത്രവും ഗുരുവായൂര്‍ ക്ഷേത്രവുമായി ബന്ധിപ്പിക്കുന്ന കഥ ഇങ്ങനെയാണ് :-

പാതാള അഞ്ജനം കൊണ്ടു തീർത്ത ഗുരുവായൂരിലെ വിഗ്രഹത്തിനെ ശിവൻ ആരാധിച്ചിരുന്നു എന്നാണ് ഐതിഹ്യം. ബ്രഹ്മാവിന് ശിവൻ ഈ വിഗ്രഹം സമ്മാനിച്ചു. പ്രജാപതിയായ സുതപനും അദ്ദേഹത്തിന്‍റെ  പത്നിയായ പ്രശ്നിയും ബ്രഹ്മാവിനെ വിളിച്ച് തപസ്സനുഷ്ഠിച്ചു. ഈ തപസ്സിൽ സം‌പ്രീതനായ ബ്രഹ്മാവ് ഇവർക്ക് ഈ വിഗ്രഹം സമ്മാനിച്ചു. വിഗ്രഹത്തെ അതിഭക്തിയോടെ ഇവർ ആരാധിക്കുന്നതു കണ്ട വിഷ്ണു ഇവരുടെ മുൻപിൽ അവതരിച്ച് വരം ചോദിക്കുവാൻ ആവശ്യപ്പെട്ടു. വിഷ്ണുവിനെ കണ്ട ആഹ്ലാദത്തിൽ ഇരുവരും നാലുതവണ “വിഷ്ണുസമാനനായ ഒരു മകനെ വേണം” എന്ന് ആവശ്യപ്പെട്ടു. വിഷ്ണു നാലുജന്മങ്ങളിൽ ഇവരുടെ മകനായി ജനിക്കാമെന്നും ഈ നാലുജന്മങ്ങളിലും ഇവർക്ക് ബ്രഹ്മാവിൽ നിന്ന് വിഗ്രഹം ലഭിക്കും എന്നും വരം കൊടുത്തു.

സത്യയുഗത്തിലെ ഒന്നാം ജന്മത്തിൽ മഹാവിഷ്ണു സുതപന്‍റെയും പ്രശ്നിയുടെയും മകനായി പ്രശ്നിഗർഭൻ ആയി ജനിച്ചു. പ്രശ്നിയുടെ ഗർഭത്തിൽ പിറന്നവനെന്നാണ് ആ പേരിന്‍റെ അർത്ഥം തന്നെ. പ്രശ്നിഗർഭൻ ലോകത്തിന് ബ്രഹ്മചാര്യത്തിന്‍റെ  പ്രാധാന്യം പഠിപ്പിച്ചു കൊടുത്തു.

ത്രേതായുഗത്തിൽ സുതപനും പത്നി പ്രശ്നിയും യഥാക്രമം കശ്യപനും അദിതിയുമായി ജനിച്ചു. മഹാവിഷ്ണു രണ്ടാമത്തെ ജന്മത്തിൽ അവരുടെ മകനായ വാമന'നായി ജനിച്ചു. വാമനൻ മഹാബലിയുടെ ഗർവ്വ് ഒഴിവാക്കി പാദംകൊണ്ട് അദ്ദേഹത്തെ അനുഗ്രഹിച്ച് പാതാളത്തിലെത്തിച്ചു.

ത്രേതായുഗത്തിൽത്തന്നെ സുതപനും പ്രശ്നിയും യഥാക്രമം ദശരഥനും കൗസല്യയുമായി ജനിച്ചു. മഹാവിഷ്ണു മൂന്നാമത്തെ ജന്മത്തിൽ അവരുടെ മകനായ ശ്രീരാമനായി ജനിച്ചു. ശ്രീരാമൻ മനുഷ്യനായി ജീവിച്ചുകാണിച്ചു.

ദ്വാപരയുഗത്തിൽ സുതപനും പ്രശ്നിയും യഥാക്രമം വസുദേവരും ദേവകിയുമായി ജനിച്ചു. മഹാവിഷ്ണു നാലാമത്തെ ജന്മത്തിൽ അവരുടെ മകനായ ശ്രീകൃഷ്ണനായി ജനിച്ചു. ശ്രീകൃഷ്ണൻ ഉപദേശങ്ങൾ ചെയ്തുപോന്നു.

ധൗമ്യനാണ് ഇവർക്ക് ഈ വിഗ്രഹം ആരാധനയ്ക്കായി നൽകിയത് എന്നു കരുതപ്പെടുന്നു. ശ്രീകൃഷ്ണൻ ദ്വാരകയിൽ ഒരു വലിയ ക്ഷേത്രം നിർമ്മിച്ച് ഈ വിഗ്രഹം ഇവിടെ പ്രതിഷ്ഠിച്ചു. സ്വർഗ്ഗാരോഹണ സമയത്ത് കൃഷ്ണൻ തന്‍റെ  ഭക്തനായ ഉദ്ധവനോട് ഈ വിഗ്രഹം ദേവലോകത്തെ ഗുരുവായ ബൃഹസ്പതിയുടെയും വായു ദേവന്‍റെയും സഹായത്തോടെ ഒരു പുണ്യസ്ഥലത്ത് പ്രതിഷ്ഠിക്കുവാൻ പറഞ്ഞു. ഗുരുവും വായുവും ഈ വിഗ്രഹവുമായി തെക്കുള്ള ഒരു സ്ഥലത്തെത്തി വിഗ്രഹം പ്രതിഷ്ഠിച്ചു. ഗുരുവും വായുവും വന്ന ഊര് (സ്ഥലം) എന്നതിൽ നിന്നാണ് ഗുരുവായൂർ എന്ന സ്ഥലപ്പേര് ഉണ്ടായത്. 

ശിവനും പാർവ്വതിയും ഈ വിഗ്രഹം പ്രതിഷ്ഠിക്കുന്ന പുണ്യമുഹൂർത്തത്തിൽ അവിടെ ഉണ്ടായിരുന്നു എന്നും എല്ലാവർക്കും നിൽക്കുവാൻ ക്ഷേത്രത്തിനടുത്ത് സ്ഥലം ഇല്ലാത്തതുകൊണ്ട് ശിവൻ അല്പം മാറി മമ്മിയൂർ ക്ഷേത്രം നിൽക്കുന്ന സ്ഥലത്തുനിന്ന് അനുഗ്രഹങ്ങൾ വർഷിച്ചു എന്നുമാണ് ഐതിഹ്യം.

ക്ഷേത്രത്തിൽ മൂന്ന്‌ പൂജയുണ്ട്‌. പുഴക്കര ചേന്നാസ്സ് നമ്പൂതിരിയാണ്‌ ഈ ക്ഷേത്രത്തിലെയും തന്ത്രി. ശിവരാത്രിയാണ് മുഖ്യ ആഘോഷം. വിഷ്ണുവിന് അഷ്ടമിരോഹിണി വിശേഷാൽ പൂജയും ആഘോഷങ്ങളും ഉണ്ട്‌. ക്ഷേത്രം മുമ്പ്‌ 72 ഇല്ലക്കാരുടെതായിരുന്നു എന്നും അവർ അന്യം വന്നപ്പോൾ സാമൂതിരിയുടേതായിത്തീർന്നു എന്നും പറയുന്നു. ഇപ്പോൾ മലബാർ ദേവസ്വം ബോർഡിന്‍റെ നിയന്ത്രണത്തിലുള്ള കമ്മിറ്റിയാണ് ഭരണം നടത്തുന്നത്‌.

ക്ഷേത്രത്തിലെ

*ഉപദേവതകൾ*

ഗണപതി, സുബ്രഹ്മണ്യൻ, അയ്യപ്പൻ, ഭഗവതി, രക്ഷസ്സ്, നാഗദേവത എന്നിവരാണ്.

ഓം നമഃ ശിവായ

പുള്ളുവൻപാട്ട്

𝔨𝔞𝔯𝔦𝔨𝔨𝔬𝔡𝔢 𝔡𝔢𝔳𝔦 𝔨𝔰𝔥𝔢𝔱𝔥𝔯𝔞𝔪

*പുള്ളുവൻപാട്ട്*
════════════════

*കേരളത്തിന്റെ തനതുപാരമ്പര്യത്തിന്റെ ഭാഗവും പ്രാചീനവുമായ നാടൻപാട്ടുസംസ്കാരത്തിൽ വേറിട്ടുനിൽക്കുന്ന ഒരു സംഗീതശാഖയാണു് പുള്ളുവൻ പാട്ട്. കേരളത്തിലെ ഹൈന്ദവജനതയുടെ അനുഷ്ഠാനങ്ങളുടെ ഭാഗമായ കാവുകളുമായി അഭേദ്യമായ ബന്ധമാണു് പുള്ളുവൻ പാട്ടിനുണ്ടായിരുന്നതു്*.

════════════════

*ഐതിഹ്യം*

════════════════
𝔨𝔞𝔯𝔦𝔨𝔨𝔬𝔡𝔢 𝔡𝔢𝔳𝔦 𝔨𝔰𝔥𝔢𝔱𝔥𝔯𝔞𝔪
*പുള്ളുവൻപാട്ടിന്റെ ഉൽപ്പത്തി കേരളത്തിന്റെ അജ്ഞേയഭൂതകാലചരിത്രത്തിൽ ആണ്ടുകിടക്കുന്നു. കർണ്ണാടകസംഗീതം, സോപാനസംഗീതം എന്നിവയിൽനിന്നെല്ലാം വിഭിന്നമായ ഒരു ആലാപനരീതിയും താളവുമാണു് പുള്ളുവൻ പാട്ടുകൾക്കുള്ളതു്. അതോടൊപ്പം സവർണ്ണതറവാടുകളിലെ സർപ്പക്കാവുകളും സർപ്പപ്രതിഷ്ഠകളും ഉൾപ്പെടുന്ന ഒരനുഷ്ഠാനകലയും കൂടിയാണതു്. കളമെഴുത്തുപാട്ടിൽ ഭഗവതിയാണെങ്കിൽ പുള്ളുവൻ പാട്ടിൽ നാഗത്താന്മാരാണു് ആരാധനാമൂർത്തികൾ*

════════════════
.
*മഹാഭാരതത്തിലെ ഖാണ്ഡവദഹനം എന്ന കഥയിൽ ഖാണ്ഡവവനത്തിൽ പാർത്തിരുന്ന ജരിത, മന്ദപാലൻ എന്നീ പക്ഷികളുടെ വംശത്തിലെ പിന്മുറക്കാരാണു് തങ്ങൾ എന്നു പുള്ളുവർ അവകാശപ്പെടാറുണ്ടു്*

════════════════
*ഇക്കഥ സൂചിപ്പിക്കുന്ന പുള്ളുവൻ പാട്ടുകളും അവരുടെ വായ്മൊഴിശേഖരങ്ങളിൽ കാണാം. എഡ്ഗാർ തെഴ്സ്റ്റൺ രചിച്ച ദക്ഷിണേന്ത്യയിലെ ജാതിസമൂഹങ്ങൾ എന്ന ഗ്രന്ഥപരമ്പരയിൽ പുള്ളുവസമുദായത്തെക്കുറിച്ച് വിശദമായി വിവരിച്ചിട്ടുണ്ടു്*. 
*നാഗങ്ങളുമായി ബന്ധപ്പെട്ട് മഹാഭാരതത്തിലും ഭാഗവതത്തിലും മറ്റു പുരാണങ്ങളിലുമുള്ള കഥകളാണു് മിക്ക പാട്ടുകളിലുമുള്ളതു്. ഗരുഡോൽപ്പത്തി, കാളിയദമനം, വിഷപരീക്ഷ, നാഗോൽസവം, പാലാഴി മഥനം തുടങ്ങിയ ഇത്തരം കഥകളാണു് ഇപ്പോൾ അവശേഷിക്കുന്ന പ്രചാരത്തിലുള്ള പാട്ടുകളിലെ പ്രമേയം*. *ഇത്തരം പാട്ടുകൾക്കു പുറമേ, ചെറിയ കുട്ടികളുടെ നാവൂറു പാടുക എന്ന ഒരു ചടങ്ങും പുള്ളുവന്മാരുടെ അവകാശമായി കണക്കാക്കപ്പെട്ടിരുന്നു*.
*കുട്ടികൾക്കു് മറ്റുള്ളവരിൽ നിന്നും ദൃഷ്ടിദോഷം സംഭവിക്കാതിരിക്കാൻ നാവൂറു പാടിക്കണമെന്നായിരുന്നു അക്കാലത്തെ വിശ്വാസം*.

════════════════𝔨𝔞𝔯𝔦𝔨𝔨𝔬𝔡𝔢 𝔡𝔢𝔳𝔦 𝔨𝔰𝔥𝔢𝔱𝔥𝔯𝔞𝔪

*പുള്ളുവർ*

════════════════

*കേരളത്തിൽ നാഗാരാധനയുമായി ബന്ധപ്പെട്ട് ഉപജീവനം നടത്തിപ്പോന്നിരുന്ന ഒരു ജനവിഭാഗമാണ്‌ പുള്ളുവർ. ഇവർ ദ്രാവിഡന്മാരാണ്. നാഗമ്പാടികൾ*, *പ്രേതമ്പാടികൾ എന്നിങ്ങനെ രണ്ട് വിഭാഗങ്ങൾ ഇവർക്കിടയിൽ ഉണ്ട്. പുള്ളുവൻ പാട്ട് പ്രസിദ്ധമാണ്‌*.

════════════════
𝔨𝔞𝔯𝔦𝔨𝔨𝔬𝔡𝔢 𝔡𝔢𝔳𝔦 𝔨𝔰𝔥𝔢𝔱𝔥𝔯𝔞𝔪
*കേരളത്തിലെ ഫ്യൂഡൽ ജീവിതരീതികളിലേക്ക് സാംസ്കാരികതലത്തിൽ വളരെയേറെ ഇഴുകിച്ചേർന്നു നിൽക്കുന്ന ഒരു പ്രാദേശികജനവിഭാഗമാണ്‌ ഇവർ‍. കേരളത്തിൽ നിലനിന്നുപോരുന്ന നാഗാരാധനയുടെ അവിഭാജ്യമായ ഒരു ഘടകമാണ്‌ ഇവർ*. *ധനികകുടുംബങ്ങളിലും മറ്റും നടത്തിപ്പോരുന്ന കളം പാട്ടുകളിൽ ഗായകരുടെ സ്ഥാനം ഇവർക്കാണ്‌. സർപ്പങ്ങളുടെ ഉത്പത്തിയേക്കുറിച്ച് ഹൈന്ദവപുരാണങ്ങളിൽ പറയുന്ന കദ്രുവിന്റേയും‍ വിനതയുടേയും കഥകളെ ഉപജീവിച്ചുള്ളതാണ്‌ ഇവരുടെ പാട്ടുകൾ. സ്ത്രീകളും പുരുഷന്മാരും ഒരുപോലെ പാടാനുണ്ടാകും. സ്ത്രീകൾ പുള്ളുവക്കുടവും പുരുഷന്മാർ വീണയും വാദ്യമായി ഉപയോഗിക്കുന്നു*.

════════════════
 *സാധാരണദിവസങ്ങളിൽ വീടുകൾതോറും ചെന്ന് പാട്ടുകൾ പാടിയാണ്‌ ഇവർ നിത്യവൃത്തി നേടിയിരുന്നത്. ചെറിയ കുട്ടികൾക്ക് ദൃഷ്ടിദോഷം പറ്റാതിരിക്കാൻ ഇവരെക്കൊണ്ട് "നാവേർ" പാടിക്കുന്ന പതിവുമുണ്ട്*.
*സാമന്യേന വയലിൻ (violin) പോലെയുള്ള ഒരു തന്തിവാദ്യമാണ്‌ ഇവരുടെ വീണ. ഒരു വില്ല്(bow) ഉപയോഗിച്ചാണ്‌ ഇതും വായിക്കുന്നത്. വില്ലിന്റെ ഒരറ്റത്ത് കുറച്ച് ലോഹച്ചിറ്റുകൾ കോർത്തിടുന്നു. വീണ വായിക്കുമ്പോൾ കൂട്ടത്തിൽ വില്ലിന്റെ ചലനം ക്രമീകരിച്ച് താളമിടാൻ ഈ ചിറ്റുകൾ സഹായിക്കുന്നു. വലിയ മൺകുടം ഉപയോഗിച്ചാണ്‌ പുള്ളുവക്കുടം ഉണ്ടാക്കുന്നത്. ഇതും ഒരു തന്തിവാദ്യമാണ്‌*.

════════════════𝔨𝔞𝔯𝔦𝔨𝔨𝔬𝔡𝔢 𝔡𝔢𝔳𝔦 𝔨𝔰𝔥𝔢𝔱𝔥𝔯𝔞𝔪

*ഇത് പാട്ടിന്ന് താളമിടാനാണ്‌ ഉപയോഗിക്കുന്നത്*.
*അനുഷ്ഠാനപരമല്ലാത്ത സംഗീതവും ഇവർ കൈകാര്യം ചെയ്യാറുണ്ട്. ഇക്കൂട്ടത്തിൽ രസകരമായ ഒന്നാണ്‌ മഞ്ചലിന്റെ യാത്രകളെ അനുകരിക്കുന്ന ഒന്ന്*. *പുള്ളുവൻ വീണ ഉപയോഗിച്ച് മഞ്ചൽക്കാരുടെ മൂളലും അവർ തമ്മിലുള്ള സംഭാഷണങ്ങളും മറ്റും അനുകരിക്കുന്നു*. *വീണയുമായി അയാൾ ഒരു സംവാദത്തിലേർപ്പെടുന്ന മട്ടിലാണ്‌ ഇതു ചെയ്യുക. വീണയോടുള്ള അയാളടെ ഭാഷണങ്ങൾക്ക് വീണ അതിന്റെ പ്രതിഭാഷണങ്ങൾ സംഗീതാത്മകമായി നൽകുന്നു*. *വളരെ അടുപ്പവും അനുസരണയും വിധേയത്വവും കാണിക്കുന്ന ഒരു സുഹൃത്തിനേപ്പോലെ ഈ സമയത്ത് വീണ ഭാവം മാറ്റുന്നത് വളരെ ഹൃദ്യമായ അനുഭവമാക്കാൻ പുള്ളുവന്മാർക്ക് സാധിക്കാറുണ്ട്*.
════════════════
𝔨𝔞𝔯𝔦𝔨𝔨𝔬𝔡𝔢 𝔡𝔢𝔳𝔦 𝔨𝔰𝔥𝔢𝔱𝔥𝔯𝔞𝔪

*ഐതിഹ്യം*
*പുള്ളുവൻ കുടം*

════════════════


*ബ്രഹ്മകുടം, വിഷ്ണുകൈത്താളം, കൈലാസവീണ എന്നീ മൂന്ന് വാദ്യോപകരണങ്ങളുമായി ശിവകുലം നാഗഗോത്രത്തിലായി പരമശിവൻ മനുഷ്യരെ സൃഷ്ടിച്ചുവെന്നും ദർഭയിൽ നിന്നും ഉത്ഭവിച്ച ഇവരെ പുല്ലുവർ എന്ന് വിളിച്ചുപോരികയും ചെയ്തുവെന്നാണ് ഐതിഹ്യം. പുല്ലുവർ പിന്നീട് പുള്ളുവർ ആയി. ഭൂമിയിലെ സർപ്പദൈവങ്ങളെ പാടി പ്രീതിപ്പെടുത്താനായി നിയോഗിക്കപ്പെട്ടവരാണ് തങ്ങളെന്ന് ഇവർ വിശ്വസിക്കുന്നു*.

════════════════
*𝓴𝓪𝓻𝓲𝓴𝓴𝓸𝓭𝓮 𝓭𝓮𝓿𝓲 𝓴𝓼𝓱𝓮𝓽𝓱𝓻𝓪𝓶-01-11-2019*

════════════════

കന്യാകുമാരി ക്ഷേത്രം*

*കന്യാകുമാരി ക്ഷേത്രം*

ഭാരതത്തിൻ്റെ തെക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന ശക്തി പീഠമാണ് കന്യാകുമാരി ക്ഷേത്രം. തമിഴ്നാട്ടിൽ കന്യാകുമാരി ജില്ലയിൽ കടൽ തീരത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ശുചീന്ദ്രനാഥനുമായുള്ള വിവാഹം മുടങ്ങിയതിനാൽ നിത്യകന്യകയാണ് ദേവി. ആദിപരാശക്തിയാണ് കന്യാകുമാരി. ദേവിയുടെ വൈരമൂക്കൂത്തി ഏറെ പ്രസിദ്ധമാണ്. മൂവായിരം വർഷത്തോളം പഴക്കമുള്ളതാണീ ക്ഷേത്രം. ബാണാസുരനെ വധിക്കാനായാണ് ദേവി അവതരിച്ചത്. കേരളത്തിന്റെ രക്ഷക്കായി പരശുരാമൻ പ്രതിഷ്ഠിച്ചതാണ് ഈ ക്ഷേത്രം എന്നാണ് വിശ്വാസം. മലയാളികളും തമിഴരും അധികമായി സന്ദർശിക്കുന്ന ഒരു ക്ഷേത്രമാണിത്.

മത്സ്യബന്ധനത്തിൽ ഏർപ്പെടുന്നവരെയും കടലിലൂടെ സഞ്ചരിക്കുന്നവരെയും ഒക്കെ ദേവി സംരക്ഷിക്കുന്നു എന്നാണ് വിശ്വാസം. ഇവിടെ നിന്നും അഞ്ച് കിലോമീറ്റർ ദൂരെയാണ് ശുചീന്ദ്രം.

സ്വാമി വിവേകാനന്ദൻ തപസ്സു ചെയ്ത പാറ ഇവിടെയാണ്. അത് വിവേകാനന്ദ സ്മാരകമായി നിലകൊള്ളുന്നു. സൂര്യോദയവും സൂര്യാസ്തമയവും ഇവിടെ കടൽതീരത്ത് നിന്നാൽ കാണാം എന്നതും ഈ സ്ഥലത്തിൻ്റെ പ്രത്യേകതയാണ്. വിവേകാനന്ദ പാറയ്ക്ക് സമീപമായി മറ്റൊരു പാറയിൽ തിരുവള്ളുവരുടെ പ്രതിമയും കാണാം.

ആദിപരാശക്തിയുടെ എല്ലാ അവതാരങ്ങളിലും ശിവൻ അവതരിക്കുകയും അവർ തമ്മിൽ വിവാഹിതരാകുകയും ചെയ്തിട്ടുണ്ട്. ദേവി കന്യാകുമാരിയും സുന്ദരേശ്വരനുമായി മാത്രം വിവാഹം നടന്നില്ല. കോഴി കൂവുന്നതിന് മുൻപ് എത്താം എന്ന് ഭഗവാൻ വാക്ക് കൊടുത്തിരുന്നു. യാത്രാമദ്ധ്യേ കോഴി കൂവുന്നത് കേട്ട് ഭഗവാൻ തിരിച്ചുപോയി. കല്ല്യാണം മുടങ്ങി. കോഴിയായി നാരദനാണ് കൂവിയത്. കല്ല്യാണം മുടങ്ങി ദേവി കന്യകയായി നിന്നാലേ ബാണാസുരനെ വധിക്കാൻ കഴിയൂ. അതിനാൽ ദേവന്മാരുടെ ആവശ്യപ്രകാരമാണ് നാരദൻ ഇങ്ങനെ പ്രവർത്തിച്ചത്. കന്യാകുമാരി ദേവിയോട് ഭ്രമം തോന്നിയ ബാണാസുരൻ്റെ വിവാഹാഭ്യർത്ഥന ദേവി നിരസിച്ചതിനാൽ യുദ്ധത്തിനായി വന്ന ബാണാസുരനെ ദേവി ദുർഗ്ഗാരൂപം പൂണ്ട് ചക്രായുധം കൊണ്ട് കൊല്ലുകയാണ് ഉണ്ടായത്.

യോഗശാസ്ത്രമനുസരിച്ച് ഭാരതത്തിൻ്റെ മൂലാധാര ചക്രമാണ് കന്യാകുമാരി ക്ഷേത്രം. കാശിവിശ്വനാഥക്ഷേത്രമാണ് സഹസ്രാരപത്മം. കന്യാകുമാരി ദേവി (ബാലാംബിക), ഹേമാംബിക (പാലക്കാട് കൈപത്തി ക്ഷേത്രം), കൊടുങ്ങല്ലൂർ ശ്രീകുരുംബ (ലോകാംബിക), മൂകാംബിക എന്നീ നാല് ക്ഷേത്രങ്ങൾ കേരളത്തെ സംരക്ഷിച്ചു പോരുന്നു. ഈ നാല് ക്ഷേത്രങ്ങളിലും ദർശനം ഒരു വർഷത്തിൽ നടത്തിയാൽ അവർക്ക് സകല ഐശ്വര്യങ്ങളും ഉണ്ടാകുന്നതാണ്.

51 ശക്തി പീഠങ്ങളിൽ ഒന്നാണ് കന്യാകുമാരി. ഭഗവാൻ ശ്രീകൃഷ്ണൻ്റെ സഹോദരിയാണ് കന്യാകുമാരി ദേവി എന്നും വിശ്വസിക്കപ്പെടുന്നു. കേരളീയ സമ്പ്രദായപ്രകാരമുള്ള പൂജകളാണ് ഇവിടെ നടക്കുന്നത്. അവിവാഹിതരായവർ അവിവാഹിതയായ ഈ ദേവിയോട് പ്രാർത്ഥിച്ചാൽ പെട്ടെന്ന് വിവാഹം നടക്കുമെന്നാണ് വിശ്വാസം. ആളുകൾ അത് ശരിവയ്ക്കുകയും ചെയ്യുന്നു.

രാവിലെ 4.30 നു നട തുറക്കും. 11.45 ന് നട അടയ്ക്കും. പിന്നെ വൈകിട്ട് 4 ന് നടതുറന്ന് 8 ന് അടയ്ക്കും. ക്ഷേത്രത്തിലേക്ക് വടക്കേ വാതിലിലൂടെ വേണം പ്രവേശിക്കാൻ. കിഴക്കേ വാതിൽ സ്ഥിരമായി അടച്ചിടുന്നു. ചില വിശേഷ ദിവസങ്ങളിൽ മാത്രം ഇത് തുറക്കുന്നു. ദേവിയുടെ കളികൂട്ടുകാരായിരുന്ന വിജയസുന്ദരിയുടെയും, ബാലസുന്ദരിയുടെയും ശ്രീകോവിലുകളും ക്ഷേത്രത്തിലുണ്ട്. ക്ഷേത്രമണ്ഡപത്തിലെ നാലു തൂണുകളിൽ തട്ടിയാൽ വീണ, മൃദംഗം, ജലതരംഗം, ഓടക്കുഴൽ എന്നിവയുടെ നാദം കേൾക്കാം. ചുവന്ന സാരിയും നെയ്യ് വിളക്കുമാണ് ദേവിക്കുള്ള പ്രധാന വഴിപാട്. ക്ഷേത്രത്തിന് സമീപം കടലിൽ പതിനൊന്ന് തീർത്ഥങ്ങളും ഉണ്ട്.

മെയ് മാസത്തിലെ ചിത്രാപൗർണമി ഉത്സവമാണ്.

സെപ്തംബർ – ഒക്ടോബറിൽ 9 ദിവസം നീണ്ടുനിൽക്കുന്ന നവരാത്രിയും കൊണ്ടാടുന്നു.

മെയ് – ജൂൺ മാസത്തിലെ 10 ദിവസം നീണ്ടു നിൽക്കുന്ന വൈശാഖോത്സവത്തിന് ദേവിയെ തോണിയിൽ ഒമ്പതാം ദിവസം വെള്ളത്തിലൂടെ എഴുന്നള്ളിക്കും.

ജൂലൈ – ആഗസ്റ്റിൽ കർക്കടകമാസത്തിലെ അവസാന വെള്ളിയാഴ്ച വിഗ്രഹത്തിന് ചന്ദനം ചാർത്തലും നടത്തുന്നു.