Followers(ഭഗവാന്‍റെ ഭക്തര്‍ )

Sunday, October 20, 2019

കൂവളം ജന്മപാപങ്ങളെ നശിപ്പിക്കുന്നു

*കൂവളം ജന്മപാപങ്ങളെ നശിപ്പിക്കുന്നു.*
*എന്തുകൊണ്ട് ഇങ്ങനെ പറയപ്പെടുന്നു?*

ശിവക്ഷേത്രങ്ങളിൽ കൂവളമരത്തിന് ദിവ്യവും പ്രധാനവുമായ സ്ഥാനമാണ് നൽകിയിരിക്കുന്നത്.
ശിവ-പാർവ്വതിമാർക്ക് പ്രിയപ്പെട്ട ഈ വൃക്ഷത്തിന്റെ മുള്ളുകൾ ശക്തിസ്വരൂപവും ശാഖകൾ വേദവും വേരുകൾ രുദ്രരൂപവുമായി സങ്കല്പിക്കപ്പെടുന്നു.
കൂവളത്തിന്റെ ഓരോ ഇതളും മൂന്നായി പിരിഞ്ഞാണിരിക്കുന്നത്. ഓരോ ഭാഗത്തിനും ഓരോ ഗുണമാണ്.ഇത്തരത്തിലുള്ള മൂന്നു ഭാഗങ്ങളേയും സാക്ഷാൽ ശ്രീപരമേശ്വന്റെ തൃക്കണ്ണുകളായിട്ടാണ് ഭക്തർ വിശ്വസിച്ചു പോരുന്നത്.
ജന്മപാപങ്ങളെ ഇല്ലാതാക്കുന ദിവ്യസസ്യമായിട്ടാണ് കൂവളത്തെ കാണാൻ എല്ലാ ഭക്തരും താല്പര്യപ്പെടുന്നത്. അദൃശ്യമായ ദൈവിക സാന്നിദ്ധ്യം എപ്പോഴും കൂവളത്തിൽ ഉണ്ടെന്ന് അവർ കരുതുന്നു.
അമാവാസി, പൗർണ്ണമി ദിവസങ്ങളിൽ കൂവളത്തിന്റെ ഇല പറിക്കാൻ പാടില്ലെന്നാണ് വിശ്വാസം.
സമൂലം ഔഷധ ഗുണമുള്ള കൂവളത്തെ വിദേശ കാർഷിക സർവ്വകലാശാലകൾ പോലും പ്രത്യേകം പരിപോഷിപ്പിച്ചു വരുന്നു.
വാതം, കഫം, ഛർദ്ദി, ക്ഷയം, അതിസാരം എന്നിവയ്ക്ക് പുറമേ പ്രമേഹത്തിനും കൂവളം ഔഷധമാണ്. കൂവളം ഉപയോഗിച്ച് എണ്ണ കാച്ചി ചെവിയിൽ ഒഴിച്ചാൽ ചെവിവേദന, പഴുപ്പ് എന്നിവ മാറുമെന്ന് ആയുർവേദം പറയുന്നു.
അമാവാസി, പൗർണ്ണമി ദിവസങ്ങളിൽ പ്രകൃതിയിലുണ്ടാകുന്ന മാറ്റം ഈ ഔഷധസസ്യത്തേയും സ്വാധീനിക്കും എന്നതിനാലാണ് ഈ ദിവസങ്ങളിൽ മരുന്നിനായിപ്പോലും ഇതിന്റെ ഇല പറിക്കരുതെന്ന് വിധിച്ചിരിക്കുന്നത്.
മാത്രമല്ല, ഇത്രയേറെ ഔഷധഗുണം കൂവളത്തിനുള്ളതിനാലാണ് ഈ സസ്യം ജന്മപാപങ്ങളെ നശിപ്പിക്കും എന്ന ചൊല്ലിന് അടിസ്ഥാനമായി ഭവിച്ചത്.
സമ്പത്തും പദവിയും ഉണ്ടാകുമ്പോൾ നമ്മൾ അഹങ്കാരികളാവുകയും വന്നവഴി മറക്കുകയും ചെയ്യുന്നു. നമുക്ക് എല്ലാം നൽകുന്നതും നമ്മളെ നിയന്ത്രിക്കുന്നതും ഭഗവാനാണ്. ജോലി, സമ്പത്ത്, ഉയര്‍ന്ന പദവി, മക്കൾ ബന്ധുക്കൾ അങ്ങനെ എല്ലാം നമുക്ക് ഉണ്ടാകുന്നത് ഭഗവാന്റെ കാരുണ്യം കൊണ്ട് മാത്രമാണ്. നമ്മൾ‍ എത്ര വലിയ ധനികനും പ്രശസ്തി ഉള്ളവരാണെങ്കിലു നമ്മുടെ ആത്മാവു നഷ്ട്ടപെട്ടാല്‍ എന്തു പ്രയോജനം? നല്ല വരുമാനം കാര്‍, വലിയ വീട്, ഇങ്ങിനെ ഓരോന്നു നേടുമ്പോൾ മനുഷ്യൻ വന്ന വഴി മറക്കുന്നു. മക്കളാണ് ദൈവം തരുന്ന ഏറ്റവും വലിയ ദാനമെങ്കിലും അവർ നമ്മുടേതന്ന് ഒരിക്കലും ചിന്തിക്കരുത്. "മക്കളെ കണ്ടും മാമ്പൂ കണ്ടും കൊതിക്കരുത്‌"

എന്നാണല്ലോ. ഒരു മഴക്കാറു വന്നാൽ കൊഴിഞ്ഞു വീഴുന്ന മാമ്പൂക്കളേപ്പോലെത്തന്നെ നമ്മുടെ ഒരു വാക്കോ പ്രവർത്തിയോ അവർക്ക് അനിഷ്ടമായാൽ മക്കളും നമ്മളെ വിട്ടുപോകുന്നു. ഇക്കാലത്ത് നമുക്ക് ജന്മം തന്ന പെറ്റമ്മയെപ്പോലും സ്വന്തം ആഗ്രഹത്തിന് വിലങ്ങുതടിയാകുമ്പോൾ നിർദ്ദയം ഉപേക്ഷിയ്ക്കുന്നു.

വിശ്വജേതാവായ ജഗദ്ഗുരു ആദിശങ്കരന്റെ കൃതികളിൽ പറയുന്നത് അമ്മയോടുള്ള കണക്കു തീർക്കാൻ ഒരു സന്താനത്തിനും കഴിയുകയില്ലെന്നാണ്. ''പ്രസവവേളയിൽ ഒരു അമ്മ അനുഭവിയ്ക്കുന്ന വേദന ആർക്ക് വിവരിക്കാനാവും? ഗർഭിണിയായിരിക്കെ ആ ശരീരം ക്ഷീണിച്ച്, ആഹാരത്തിന് രുചി കുറഞ്ഞ് ഛർദ്ദിച്ചും, വിഷമിച്ചും തള്ളി നീക്കുന്ന ദിവസങ്ങൾ, ജനനശേഷം ഒരു വർഷത്തോളം മലമൂത്രാദികളിൽ കിടന്ന് മലിനമാകുന്ന കുഞ്ഞിനെ പരിചരിക്കാനുള്ള കഷ്ടപ്പാട്, ഉറക്കം ഒഴിഞ്ഞുള്ള പരിചരണം, പട്ടിണി കിടന്നും കുഞ്ഞിനെ പോറ്റുന്ന അമ്മ, ഇങ്ങനെ എണ്ണിയാലൊടുങ്ങാത്ത ത്യാഗം ചെയ്തിട്ടുള്ള അമ്മയോടുള്ള കടപ്പാട് ഒരു മക്കൾക്കും തീർക്കുവാൻ കഴിയുകയില്ല. അതിനാൽ അവിടുത്തെ പാദങ്ങളിൽ ഞാൻ നമിക്കുന്നു. "എന്ന് പറഞ്ഞ് ശ്രീശങ്കരൻ അമ്മയുടെ പാദങ്ങളെ കണ്ണുനീരാൽ കഴുകി. എല്ലാം ത്യജിച്ച സന്ന്യാസി പോലും 'അമ്മ' എന്ന രണ്ടക്ഷരത്തിനു മുന്നിൽ തലകുനിക്കുകയാണിവിടെ. അമ്മ എന്ന രണ്ടക്ഷരത്തിൽ പരമ ദിവ്യമായ ഈശ്വരഭാവം തുളുമ്പി നില്ക്കുന്നുണ്ട്. അങ്ങിനെ ഇരിക്കേ നമ്മൾ ചെയ്ത തുച്ഛമായ ത്യാഗത്തിന്റെ കണക്കുകൾ നിരത്തി നമ്മൾ മാതൃ സ്നേഹത്തിന് വിലയിടുന്നു.

രാത്രി ഉണർന്നു കരയുന്ന തന്റെ കുഞ്ഞിന് എത്ര പ്രാവശ്യം മുലയൂട്ടി എന്ന് ഏത് അമ്മയാണ് കണക്ക് വയ്ക്കുന്നത്? അസുഖം ബാധിച്ച് കുഞ്ഞിനെ സംരക്ഷിക്കാൻ രാത്രി മുഴുവൻ ഉറങ്ങാതെ ഇരിക്കുന്ന അമ്മ അതിന് കണക്കു സൂക്ഷിക്കുന്നുണ്ടോ? മാതൃദിനവും പിതൃദിനവും ആഘോഷിക്കുമ്പോൾ നമ്മൾ അച്ഛനമ്മമാർക്ക് സമ്മാനങ്ങൾ നൽകുന്നു. എന്നാൽ നമ്മുടെ ഓരോ വാക്കുകളും പ്രവൃത്തികളും ആകണം അമ്മയ്ക്കും അച്ഛനുമുള്ള സമ്മാനങ്ങൾ. ലോകത്തിലെ ഏറ്റവും വലിയ സ്‌നേഹസമ്മാനം നല്ല വാക്കുകളല്ലാതെ മറ്റെന്താണ്?

നാം ഈ പ്രപഞ്ചത്തിലേയ്ക്ക് എത്തുവാൻ കാരണഭൂതയായവളാണ് അമ്മ. അതുകൊണ്ട് തന്നെ എന്നും നമ്മുടെ മനസ്സിൽ പ്രഥമസ്ഥാനം നൽകേണ്ടത് അമ്മയ്ക്കാണ്. ജനനത്തിന് കാരണഭൂതനായ പിതാവിനെ കാട്ടിത്തരുന്നത് അമ്മയാണ്. അമ്മിഞ്ഞപ്പാലിലൂടെ സ്നേഹം പകർന്നതും അമ്മയാണ്. അമ്മയുടെ അനുഗ്രഹമാണ് നമ്മുടെ ഭാവിയുടെ അടിസ്ഥാന ശില. അടുത്ത സ്ഥാനം പിതാവിനാണ്. തന്റെ നെഞ്ചിലെ സ്നേഹതാളം പകർന്ന് പിച്ച വച്ചു നടക്കാൻ പഠിപ്പിച്ച്, മക്കൾക്കായി ജീവിക്കുന്ന പിതാവ്. മാതാവും പിതാവും കൂടി അക്ഷരങ്ങൾ ഉരുവിടാൻ പഠിപ്പിച്ച് ക്രമേണ ഗുരുവിന്റെ അടുത്തേക്ക് അയക്കുന്നു അന്നുമുതൽ ജന്മത്തിന്റെ അടുത്ത ഘട്ടമായി. ഗുരുവിൽ നിന്ന് അക്ഷരങ്ങൾ കൂട്ടി വായിക്കാനും, അനുഭവങ്ങളിലൂടേയും പാഠങ്ങളിലൂടേയും നല്ലതും ചീത്തയും തിരിച്ചറിയാനും പഠിക്കുന്നു. അവയെല്ലാം ഉൾക്കൊണ്ട്, ശരിയായ പാതയിലൂടെ സഞ്ചരിച്ച് ഈശ്വരനെ അനുഭവിക്കാൻ കഴിയുന്നു. താത്ത്വികമായി പറഞ്ഞാൽ, മാതാവ് ബുദ്ധിയും പിതാവ് മനസ്സും (ചിന്ത), ഗുരു ബോധവും ആകുന്നു. ബുദ്ധികൊണ്ട് അറിഞ്ഞതിനെ മനസ്സുകൊണ്ട് ചിന്തിച്ച് ബോധത്തിൽ ഉറപ്പിച്ച് ഈശ്വര സാക്ഷാത്കാരം നേടുന്നു. നമ്മുടെ ലക്ഷ്യം ഭഗവത് സാക്ഷാത്ക്കാരമണെങ്കിൽ നമ്മൾ ഒരിക്കലും വന്ന വഴി മറക്കുകയില്ല.

ചെറുപ്പത്തിൽ അച്ഛനമ്മമാർ പറഞ്ഞു തന്ന ഒരു പ്രാർത്ഥന ഈ അവസരത്തിൽ എനിക്ക് ഓർമവരുന്നു. അതിന്റെ ഏതാനും വരികൾ ഇവിടെ പകർത്തട്ടെ.

പുലരും മുമ്പുണരേണം
ഉണർന്നാൽ എഴുന്നേറ്റീടണം
ഇരുന്നാൽ കണ്ണടച്ചുള്ളിൽ
പരദൈവത്തെ ഓർക്കണം
അമ്മയെ കാണണം മുമ്പിൽ
അച്ഛനെ തൊഴുതീടണം
അച്ഛനമ്മമാർ കാണുന്ന
ദൈവമാണെന്നു ഓർക്കണം
വെളുക്കുമ്പോൾകുളിയ്ക്കേണം
വെളുത്തുള്ളതുടുക്കേണം
വെളുപ്പിൽ ക്ഷേത്രദൈവത്തെ
എളുപ്പം തൊഴുതെത്തണം
കാര്യമായ് നിയമം വേണം
കാര്യം വിട്ട് കളിക്കൊലാ
ധൈര്യം വേണം പഠിക്കേണ്ടും
കാര്യത്തിൽ ശ്രദ്ധവയ്ക്കണം.
ഇങ്ങിനെ പോകുന്ന പ്രാർത്ഥന എത്ര മഹത്തരമാണ്.
നമ്മുടെ ലക്ഷ്യവും മൂലവും മറക്കാതിരിക്കാൻ എല്ലാവർക്കും സാധിക്കട്ടെ

Saturday, October 19, 2019

മണ്ണാറശാല

ഓം സഹസ്ര ഫണായ വിദ്മഹേ .... സർപ്പ രാജായ ധീമഹി, തന്നോfനന്ത: പ്രചോദയാത് :കുടുംബങ്ങളിൽ: സർവ്വ ഐശ്യര്യവും -നിറയട്ടെ... പ്രത്യക്ഷ ദൈവത്തിന്റേയും,നാഗമാതാവു്: മണ്ണാറശാല അമ്മയുംകാത്തരുളും

Thursday, October 17, 2019

ചിറക്കടവ് മഹാദേവക്ഷേത്രം*

*ചിറക്കടവ് മഹാദേവക്ഷേത്രം*

ശങ്കരനാരായണമൂർത്തിശങ്കരനാരായണമൂർത്തി ഭാവത്തിലാണ് ക്ഷേത്രത്തിലെ പ്രതിഷ്ഠ. അയ്യപ്പസ്വാമിയുടെ പിതൃസ്ഥാനീയനായാണ് ചിറക്കടവ് മഹാദേവനെ കണക്കാക്കുന്നത്.അതിനാൽ തന്നെ ചിറക്കടവിൽ നിന്നുള്ള ശബരിമല തീർത്ഥാടകർ എരുമേലിയിൽ പേട്ടതുള്ളുക പതിവില്ല. അയ്യപ്പസ്വാമി ചിറക്കടവിൽ ആയോധനമുറകൾ അഭ്യസിച്ചിരുന്നതായും ഐതിഹ്യങ്ങളുണ്ട്. ചിറക്കടവിൽ നടന്നുവരുന്ന വേലകളി ഇതുമായി ബന്ധപ്പെട്ടതാണന്നൊരു വിശ്വാസവുമുണ്ട്

*ചരിത്രം*

ആൾവാർ വംശാധിപത്യകാലത്ത്‌ ചന്ദ്രശേഖര ആൾവാർ എന്ന രാജാവാണ്‌ ക്ഷേത്രം നിർമ്മിച്ചതെന്നു കരുതപ്പെടുന്നു.അമ്പലപ്പുഴ ചെമ്പകശ്ശേരി രാജാവ്‌ ആൾവാർ വംശത്തെ തുരത്തി ചിറക്കടവിനെ അധീനതയിലാക്കി. പിന്നീട് മാർത്താണ്ഡവർമ്മ മഹാരാജാവ്‌ ചെമ്പകശ്ശേരി രാജാവിനെ പരാജയപ്പെടുത്തി തിരുവിതാംകൂറിന്റെ ഭാഗമാക്കി. ചെമ്പകശ്ശേരി രാജാവിന്റെ അധീനതയിലായിരുന്ന ഈ പ്രദേശത്തെ കീഴ്പ്പെടുത്തുവാൻ മാർത്താണ്ഡവർമ്മയ്‌ക്ക്‌ സഹായം നൽകിയത്‌ ചെങ്ങന്നൂർ വഞ്ഞിപ്പുഴ തമ്പുരാനാണ്‌. പ്രത്യുപകാരമായി ചിറക്കടവ്‌, ചെറുവള്ളി, പെരുവന്താനം എന്നീ മൂന്നുദേശങ്ങൾ കരമൊഴിവായി വഞ്ഞിപ്പുഴ തമ്പുരാന്‌ ലഭിച്ചു. പിന്നീട്‌ 1956-ൽ ഐക്യകേരളപ്പിറവിയോടെ നാടുവാഴിത്തം ഇല്ലാതാകുകയും അവകാശങ്ങൾ പൂർണ്ണമായും സർക്കാരിൽ വന്നു ചേരുകയും ചെയ്തു. 1961 ജൂലൈയിൽ ക്ഷേത്രം തിരുവിതാംകൂർ ദേവസ്വംബോർഡിന്‌ കൈമാറി. ദേവസ്വംബോർഡിന്റെ മഹാക്ഷേത്രങ്ങളിലൊന്നാണ്‌ ചിറക്കടവ്‌ മഹാദേവക്ഷേത്രം

*ഐതിഹ്യം*

ഒരു കൂറ്റൻ കൂവളച്ചുവട്ടിൽ സ്വയംഭൂവായി അവതരിച്ചതാണ്‌ ഈ ക്ഷേത്രത്തിലെ ശിവലിംഗവിഗ്രഹം എന്ന് വിശ്വസിക്കപ്പെടുന്നു. കുറ്റിക്കാടുകൾക്കിടയിൽ വേറിട്ടുനിന്ന വില്വമരച്ചുവട്ടിൽ കൂവ പറിക്കുന്നതിനായി പാര കൊണ്ട്‌ മണ്ണിൽ കുത്തിയപ്പോൾ രക്തം പൊടിയുകയും ഇതു കണ്ടു ഭയന്ന സ്‌ത്രീയുടെ നിലവിളികേട്ട്‌ സമീപത്ത്‌ കാലിമേച്ചുകൊണ്ടിരുന്ന ആളുകൾ ഓടിക്കൂടി. രക്തസ്രാവം കണ്ട ഭാഗത്തെ മണ്ണ്‌ നീക്കിയപ്പോൾ ശിവലിംഗം കണ്ടെത്തിയെന്നാണ്‌ ഐതിഹ്യം. ഈ കൂവളച്ചുവട്ടിൽ ഒരു മഹർഷി വസിച്ചിരുന്നു. കൂവളച്ചുവട്ടിൽ വസിച്ചിരുന്നതുകൊണ്ട്‌ കൂവമഹർഷി എന്ന അപരനാമത്തിൽ പിന്നീട്‌ ഈ മഹർഷി വിഖ്യാതനായതായി

*ദിവസേനയുള്ള പൂജാദികർമ്മങ്ങൾ*

ദിവസേന അഞ്ചുപൂജകളാണ്‌ ഈ ക്ഷേത്രത്തിലുള്ളത്‌. സാധാരണ രാവിലെ അഞ്ചുമണിക്ക്‌ നട തുറക്കും. ആദ്യം നിർമ്മാല്യദർശനം. അതിനുശേഷം ഗണപതിഹോമം. അഭിഷേകത്തിനുശേഷം അവൽ, മലർ, ത്രിമധുരം എന്നിവ നിവേദിക്കുന്നു. ആറരയ്‌ക്ക്‌ ഉഷഃപൂജ, ഏഴുമണിക്ക്‌ എതൃത്തപൂജ. ഏഴേകാൽമണിയോടുകൂടി എതൃത്തശീവേലി. എട്ടുമണിക്ക്‌ പന്തീരടിപൂജ, ഒമ്പതരമണിക്ക്‌ നവകപൂജ, പത്തുമണിയോടെ നവകാഭിഷേകം, നവകാഭിഷേകസമയത്ത്‌ വഴിപാടായി ജലധാര, ക്ഷീരധാര, കരിക്കഭിഷേകം, 108 കലശം ഇവ നടത്താറുണ്ട്‌. പത്തരമണിക്ക്‌ ഉച്ചപൂജ. ശേഷം ഉച്ചശീവേലി. പതിനൊന്നുമണിക്ക്‌ ക്ഷേത്രനട അടയ്‌ക്കും. വൈകിട്ട്‌ അഞ്ചുമണിക്ക്‌ നട തുറക്കും. അസ്‌തമനസമയത്ത്‌ ദീപാരാധന, ഏഴേമുക്കാലിന്‌ അത്താഴപൂജ, അത്താഴശീവേലി. എട്ടുമണിക്ക്‌ നട അടയ്‌ക്കും.

*വേലകളി*

വഞ്ഞിപ്പുഴ തമ്പുരാൻ ചിറക്കടവ്‌, ചെറുവള്ളി, പെരുവന്താനം എന്നീക്ഷേത്രങ്ങളുടെ ആധിപത്യം വഹിച്ച്‌ ചിറക്കടവിൽ താമസമാക്കിയപ്പോൾ അദ്ദേഹത്തിന്റെ സുരക്ഷയ്ക്കായി ഒരു നായർ പട്ടാളത്തെ രൂപവത്‌കരിക്കാൻ തീരുമാനിച്ചു. അന്നത്തെ നാട്ടുപ്രമാണികളായ കാമനാമഠം പണിക്കർ, മാലമല കൈമൾ എന്നിവരെ വിളിച്ചുകൂട്ടി സമർത്ഥൻമാരായ യുവാക്കളെ പങ്കെടുപ്പിച്ചുകൊണ്ട്‌ ആയോധനവിദ്യ അഭ്യസിപ്പിച്ചു. കാലാന്തരത്തിൽ തമ്പുരാന്റെ പ്രതാപം കുറയുകയും സംഘത്തെ എന്തുചെയ്യണമെന്ന്‌ നാട്ടുപ്രമാണികളുമായി ആലോചിച്ച്‌ ക്ഷേത്രോത്സവത്തിന്‌ ചിറക്കടവ്‌ ശ്രീമഹാദേവന്റെ അംഗരക്ഷകരായി നിയോഗിക്കണമെന്ന്‌ തീരുമാനിക്കുകയും ചെയ്‌തു. പിന്നീട് സംഘത്തിന്റെ അംഗസംഖ്യ അനുസരിച്ച്‌ രണ്ടുഭാഗമായി തിരിച്ച്‌ ഇതൊരു ക്ഷേത്രകലയായി രൂപപ്പെടുത്താനും തീരുമാനിച്ചു. മാലമലകൈമളുടെ ഭാഗത്തിന്‌ തെക്കുംഭാഗം എന്നും കാമനമഠം പണിക്കരുടെ വിഭാഗത്തിന്‌ വടക്കുംഭാഗം എന്നും നാമകരണം ചെയ്‌തു. ഇന്ന്‌ ക്ഷേത്രത്തിലെ ഉത്സവത്തിന്‌ ഒരു പ്രധാന ചടങ്ങാണ്‌ വേലകളി. 

*ക്ഷേത്രക്കുളം*

ചിറക്കടവ് ക്ഷേത്രത്തിന്റെ കിഴക്ക് ഭാഗത്തായാണ് ക്ഷേത്രക്കുളം സ്ഥിതി ചെയ്യുന്നത്. വേനൽക്കാലത്ത് നാട്ടുകാരുടെ പ്രധാനപ്പെട്ട ഒരു ജല സ്രോതസ്സുമാണിത്. ഉത്സവനാളിൽ മഹാദേവന്റെ നീരാട്ട് ആറാട്ട്‌ കടവ് എന്ന് അറിയപ്പെടുന്ന കുളത്തിന്റെ മറപ്പുരയിലാണ്.

Monday, October 14, 2019

ഇത് ഓരോ ഹിന്ദുവും നിർബന്ധമായി വായിച്ചിരിക്കണം... PART - 5

*🔱🔥ഇത് ഓരോ ഹിന്ദുവും നിർബന്ധമായി വായിച്ചിരിക്കണം... PART - 5🔥🔱*
🏮ॐ════卐★●°●ॐ●°★卐════ॐ🏮
*💢⒣⒤⒩⒟⒰ ⒲⒜⒴ ⒪⒡ ⒧⒤⒡⒠💢*

ഈ പറയുന്നത് ശ്രദ്ദിച്ച് വായിക്കൂ എന്നിട്ട്
ഇത് ശരിയാണെന്ന് തോന്നുവാണേൽ ഇത് ഷെയർ
ചെയ്ത് എല്ലാവരിലേക്കും ഈ വാർത്ത
എത്തിക്കൂ.... അനുകൂലിച്ചോ പ്രതികൂലിച്ചോ കൊണ്ടുള്ള ഒരു കമൻസ്സും ഈ പോസ്റ്റിന് പാടില്ല...

ശബരിമലയിൽ സ്ത്രീകൾ കയറിയാൽ എന്താ കുഴപ്പം..??? ഒരു കുഴപ്പവുമില്ല അങ്ങനെ കോടതി വിധിയും വന്നു....

കുറെ നാളായി  എല്ലായിടത്തും ചർച്ചകൾ പൊടി പൊടിക്കുകയാണ്. അത് ഞങ്ങളുടെ ആചാരമാണ് ആചാരമാണ് എന്ന് മാത്രം പറയുന്നു ചിലർ. എന്താണ് ആ ആചാരം എന്ന് ചോദിച്ചാൽ അവർ വ്യക്തമായ മറുപടി പറയാതെ മറ്റു മതങ്ങളുടെ കാര്യത്തിലേക്കോ രാഷ്ട്രീയത്തിലേക്കോ വിഷയം മാറ്റും. ഒരു പക്ഷേ ഈ വലിയ വായിൽ വർത്തമാനം പറയുന്നവർക്കും കാര്യങ്ങൾ അറിയാത്തതു കൊണ്ടാകാം.

വിശ്വാസങ്ങളാകുന്ന വലിയ ഭാണ്ഡം ചുവന്നു നടക്കും, ആ ഭാണ്ഡത്തിലെന്താണെന്ന് ആരെങ്കിലും ചോദിച്ചാൽ ചോദിച്ചവനെ അസഭ്യം പറയുകയും,
ഒരിക്കൽ പോലും ആ ചോദ്യം തന്നോടു തന്നെ ചോദിച്ചു കൊണ്ട് കയ്യിലുള്ള ആ ഭാണ്ഡക്കെട്ട് ഒന്നു തുറന്നു നോക്കാൻ പോലും തയ്യാറാവാത്ത ചില ആളുകളാണ് എല്ലാ മതങ്ങളുടേയും ശാപം.
കസ്തൂരി മാൻ സുഗന്ധം തേടി നടക്കുന്നത് പോലെ പൊരുളെന്താണെന്നറിയാതെ ഓരോന്ന് ചെയ്യുമ്പോഴാണ് ആചാരം അനാചാരവും, വിശ്വാസം അന്ധ വിശ്വാസവും ആയി മാറുന്നത്. ആ കൂട്ടത്തിൽ പെടാൻ ആഗ്രഹമില്ലാത്തതു കൊണ്ട് നേരത്തെ പറഞ്ഞ വിശ്വാസ ഭാണ്ഡം ഒന്ന് തുറന്നു നോക്കട്ടെ...

ആദ്യം നമ്മൾ മനസിലാക്കേണ്ടത് ശബരിമല ശ്രീ ധർമ്മശാസ്താവിന്റെ സന്നിധാനമാണ്.
അവിടെ സ്ത്രീകൾക്ക് യാതൊരു വിലക്കുകളുമില്ല; എന്നതാണ്. 10 വയസിന് മുമ്പും 55 വയസിന് ശേഷവും സ്ത്രീകൾ അവിടെ ഭഗവൽ ദർശനം നടത്തുന്നുണ്ട്. ഇത് മറച്ച് വെച്ചാണ് അവന് ആകാമെങ്കിൽ അവൾക്കും ആയിക്കൂടേ എന്ന മണ്ടൻ ചോദ്യം. സമത്വവാദ സിദ്ധാന്തം ഇവിടെ അവസാനിക്കുന്നു.

അപ്പോൾ, ശബരിമലയിൽ പ്രവേശിക്കാത്തവർ സ്ത്രീകളല്ല; യുവതികളാണ് എന്ന് വ്യക്തം.

എന്തുകൊണ്ട് യുവതികൾ ശബരിമലയിൽ ധർമ്മശാസ്താവിനെ ദർശിക്കുന്നില്ല.???? സ്ത്രീകൾക്ക് ധർമ്മശാസ്താദർശനം പാടില്ലേ..???

തീർച്ചയായും സ്ത്രീകൾക്ക് ധർമ്മശാസ്താവിനെ ദർശിക്കാം.... യുവതികൾക്കുമാകാം.
പക്ഷെ ശബരിമലയിൽ മാത്രം വേണ്ട.

എന്താണ് കാരണം.???

സാധാരണ ഒരു മനുഷ്യൻ ജീവിതത്തിൽ നാല് ഘട്ടങ്ങളിലൂടെ കടന്ന് പോയി പരമമായ മോക്ഷപദം പ്രാപിക്കണമെന്നതാണ് ഭാരതീയ ആത്മീയ ദർശനം.

ഏതാണ് ആ നാല് ഘട്ടങ്ങൾ..???
ബ്രഹ്മചര്യം, ഗാർഹസ്ഥ്യം, വാനപ്രസ്ഥം, സംന്യാസം.. എന്നിവയാണവ. അനാവശ്യ വിവാദങ്ങളുണ്ടാക്കി സമത്വ സിദ്ധാന്തം പുലമ്പുന്നവർ ഈ ചതുരാശ്രമധർമ്മം എന്താണെന്ന് ആദ്യം പഠിക്കാൻ ശ്രമിക്കുക.

ഈ നാല് വ്യവസ്ഥയിലും ശ്രീ പരശുരാമ പ്രതിഷ്ഠിതമായ ശാസ്താ ക്ഷേത്രങ്ങൾ കേരളത്തിൽ തന്നെയുണ്ട്.
1. കൂളത്തൂർ പുഴ ബാലകൻ ബ്രഹ്മചര്യ ഭാവത്തിലുള്ള ശാസ്താവാണ്.

2. ആര്യങ്കാവിലയ്യൻ പത്നീ സമേതനായി  ഗൃഹസ്ഥാശ്രമഭാവത്തിലാണ്.

3. അച്ചൻകോവിലാണ്ടവൻ വാനപ്രസ്ഥമൂർത്തിയാണ്.
ഇവിടെയെല്ലാം യുവതികൾക്കും ദർശനമാവാം.

4. പതിനെട്ട് മലകൾക്കപ്പുറം, ഘോരവനാന്തരത്തിൽ സർവ്വസംഗപരിത്യാഗിയായി സംന്യാസഭാവത്തിലാണ് ശബരിമല ശാസ്താവ്.

ഭഗവാൻ അവിടെ പ്രതിഷ്ഠിതമായത് മുതൽ ഇന്ന് വരെയുള്ള ആചാരനിഷ്ഠ കോടതിയിൽ ബാലിശമായി ചോദ്യം ചെയ്യപ്പെടേണ്ടതല്ല. പൊന്നുരുക്കുന്നേടത്ത് പൂച്ചക്കെന്ത് കാര്യം എന്ന് ചോദിച്ചത് പോലെ, സർവവും വെടിഞ്ഞ് തപസിരിക്കുന്ന സംന്യാസിയുടെ മുന്നിൽ യുവതി സാന്നിദ്ധ്യമെന്തിന്..??? ശാസ്താവിനെ പ്രാർത്ഥിക്കാൻ ഒട്ടനവധി ക്ഷേത്രങ്ങൾ വേറെയില്ലേ..???

സാധാരണ ഒരു അമ്പലത്തിൽ പോകുന്നത് പോലെയല്ല ശബരിമലക്കു പോകുന്നത് എന്ന് വ്യക്തം... വ്യത്യസമെന്തെന്നാൽ സാധാരണ അമ്പലങ്ങളിൽ ഭക്തൻ ഭഗവാനെ കാണാൻ പോകുന്നു. പക്ഷേ ശബരിമലയിൽ അങ്ങനെയല്ല.
വെറും ഭക്തന്മാർക്ക് അവിടെ പ്രവേശനമില്ല.
അവിടെ പോകണമെങ്കിൽ ഭക്തൻ ആദ്യം ഭഗവാനാകണം. 41 ദിവസത്തെ ശാരീരികവും മാനസികവുമായ കഠിന പരിശ്രമത്താൽ മനസ്സാ വാചാ കർമ്മണാ ഏതാണ്ട് ഭഗവാന്റെ അതേ തലത്തിൽ എത്തിയവരാണ് ശബരിമലയിൽ പോയി അയ്യപ്പനെ ദർശിക്കേണ്ടത്.

അതായത് ശബരിമല തീർത്ഥാടകൻ തികഞ്ഞ സന്യാസിയാണ്; അഥവാ ആവണം. അങ്ങനെയാവാനാണ് 41 ദിനരാത്രങ്ങൾ കഠിനവ്രതമെടുക്കുന്നത്. സ്ത്രീസംഗം വെടിഞ്ഞ്, ശരണമന്ത്രം മാത്രം ഉരുവിട്ട്, മുദ്ര ധരിച്ച്, മാലയണിഞ്ഞ്, ഭൗതിക നിരാസത്തിന്റെ പ്രതീകമായി വർണ്ണ വസ്ത്രങ്ങൾ വെടിഞ്ഞ് കറുപ്പുടുത്ത്, ദേഹ ബോധം വെടിഞ്ഞ സന്യാസിയാവാൻ സ്വന്തം ശരീരത്തെ ശ്രദ്ധിക്കാതെ; മുടി, നഖം എന്നിവ മുറിക്കാതെ, ക്ഷൗരം പോലും ചെയ്യാതെ, എന്തിന് - കണ്ണാടി പോലും നോക്കാതെ, ചെരിപ്പിടാതെ, കല്ലും മുള്ളും കാല്ക്ക് മെത്തയാക്കി, കിടക്കയിൽ കിടക്കാതെ, നിലത്ത് വിരിച്ച് കിടന്ന്, ബ്രാഹ്മമുഹൂർത്തത്തിൽ ഉണർന്ന്, കുളിച്ച്, ശരണം വിളിച്ച്......... ശരിയായ സന്യാസജീവിതം....... എന്തൊരു ആത്മീയ അനുഭൂതിയാണത് !!

അതായത്, ഒരു സാധാരണക്കാരനും ഗൃഹസ്ഥനും ജീവിതത്തിൽ ഒരു മണ്ഡലകാലമെങ്കിലും (41 ദിവസം) കടുത്ത ബ്രഹ്മചര്യ നിഷ്ഠയോടെ സംന്യാസിയായി ജീവിച്ച് ആത്മനിർവൃതി നേടാനുള്ള ഭാഗ്യാവസരമാണ് ശബരിമല വ്രതകാലം....

ദർശനം നൽകുന്ന ആളെയും ദർശനം സ്വീകരിക്കുന്ന ആളെയും അയ്യപ്പൻ എന്ന ഒരേ പേരിലാണ് ഇവിടെ അറിയപ്പെടുന്നത്. ഇങ്ങനെ വേറെ എവിടെയെങ്കിലും കേട്ടിട്ടുണ്ടോ..???
ഭക്തനും ഭഗവാനും ഒന്ന്.!!! ഭക്തനും ഭഗവാനും അയ്യപ്പൻ.!!! അതിന് മാനദണ്ഡങ്ങളോ, വലിപ്പ ചെറുപ്പമോ, ജാതി, മത വ്യത്യാസങ്ങളോ ഒന്നുമില്ല. വെറും 41 ദിവസം പരിശ്രമിച്ചാൽ ആർക്കും ഭഗവാനാകാം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്, ഭഗവാൻ നമുക്ക് പിടി തരാതെ മുകളിലിൽ ഒളിച്ചിരിക്കുന്ന ഒരു ആളല്ല. അത് നമ്മളുടെ ഉള്ളിൽ തന്നെ ഉള്ള ചൈതന്യമാണ് എന്ന തത്വമാണ്. സന്നിധാനത്തു വെച്ച് അയ്യപ്പ വിഗ്രഹം കാണുന്ന അയ്യപ്പന് തോന്നുകയാണ് ങേ... ഇത് ഞാൻ തന്നെ അല്ലേ എന്ന്???!!!!!

അതെ അത് നീ തന്നെയാകുന്നു. അതിനെയാണ് സംസ്കൃതത്തിൽ തത്ത്വമസി എന്ന് പറയുന്നത്.
മഹത്തായ വേദസാരം.!! അത് നീ തന്നെ.!! ഏത്..??? അയ്യപ്പാ എന്ന് നീ വിളിച്ച് വന്നില്ലേ..??? ആ നീ തന്നെ അയ്യപ്പൻ..!! ഈ ഒരു തത്ത്വം പിന്തുടരുന്ന ലോകത്തിലെ ഒരേയൊരു ക്ഷേത്രമാണ് ശബരിമല. ഇത് മനസ്സിലാക്കി വേണം അവിടെ പോകാൻ...

അതായത് ശബരിമലയിൽ പോകാനുള്ള യോഗ്യത ജാതിയോ, മതമോ, ആധാർ കാർഡോ ഒന്നുമല്ല.
41 ദിവസം കൊണ്ട് സ്വയം ഭഗവാനായി മാറുക എന്നത് മാത്രമാണ്. (മനസ്സു വെച്ചാൽ ഭഗവാനാകാൻ വെറും 41 ദിവസം മതി ) പക്ഷേ അതിനുള്ള കഠിന പരിശ്രമത്തിൽ പരമാവധി 28 ദിവസത്തിനപ്പുറത്തേക്ക് എത്താൻ പത്ത് വയസ്സിനും അമ്പതിനും ഇടക്കുള്ള സ്ത്രീകൾക്ക് (സാമാന്യേന) കഴിയാത്തത് കൊണ്ടാണ് അവർ ഈ സാഹസത്തിന് മുതിരാത്തത്. അത് സ്ത്രീകളുടെ കുറവോ മറ്റേത് പുരുഷന്മാരുടെ മേന്മയോ ആണെന്ന് അതിന് അർത്ഥമില്ല.

വളരെ ഗഹനവും അതേ സമയം നിസ്സാരമായി ചിന്തിച്ചാൽ മനസ്സിലാക്കാവുന്നതുമായ ഈ തത്വം അറിയാതെ ഇതിനെതിരെ പ്രതിഷേധിക്കുന്നത്,
"ചെയ്യരുത് എന്ന് പറയുന്ന കാര്യങ്ങൾ മാത്രം ചെയ്യുന്ന " ഒരു കൊച്ചു കുട്ടിയുടെ ബാല്യ ചാപല്യങ്ങളായി മാത്രമേ കാണാൻ പറ്റൂ...
പക്ഷേ ആ കുട്ടിയെ തിരുത്താൻ വേണ്ടി മറ്റുള്ളവരും ആ കുട്ടിയുടെ തലത്തിലേക്ക് അധ:പതിക്കേണ്ട ആവശ്യമില്ല. കാര്യങ്ങൾ പറഞ്ഞു കൊടുക്കുക.
ബുദ്ധി ഉള്ളവർ അത് ഉൾക്കൊണ്ടു കൊള്ളും....

മറിച്ച് ബഹു.. കോടതി മുമ്പാകെ യുവതികളും വരട്ടെ എന്ന് ദേവസ്വം ബോർഡ് പറയുന്നുവെങ്കിൽ, ഒന്നുകിൽ അത് അറിവില്ലായ്മ കൊണ്ട് അല്ലെങ്കിൽ കോടികൾ ഇനിയും കൂടുമെന്ന ആഹ്ലാദം കൊണ്ട്...... അറിവില്ലാത്തത് കൊണ്ടാണെങ്കിൽ പഠിച്ചാൽ ശരിയാകും. രണ്ടാമത്തേതാണെങ്കിൽ പിന്നെ അനുഭവിക്കുക...... അത്ര തന്നെ....

ചിലർ ഞങ്ങൾ സ്ത്രീ സമത്വത്തിനെതിരല്ലെന്ന് കാണിക്കാൻ " അവൾക്കുമാകാം" എന്ന് പറയുന്നു;
മറ്റു ചിലർ മൗനം പാലിക്കുന്നു.....

എന്തായാലും കേരളത്തിലെ ഭക്തജനങ്ങളായ യുവതികൾ  ആരും തന്നെ ഈ കോടതി വിധി കേട്ടു ശബരിമലയ്ക്ക്  പോവും എന്ന് വിശ്വസിക്കുന്നില്ല

ॐ➖➖➖➖ॐ➖➖➖➖ॐ
*👑മഹത്തായ സനാതന ധർമ്മ പാരമ്പര്യത്തിലെ ഒരു കണ്ണിയാകാൻ കഴിഞ്ഞത് ജന്മാന്തര സുകൃതമായി കാണുന്നു...👑*
✿📍════❁★☬ॐ☬★❁════📍✿
*ഇത് അറിയാനും അറിയിക്കാനുമാണ്. വാദിക്കാനും ജയിക്കാനുമല്ല. നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരിയെന്ന് തോന്നുന്നു കാര്യങ്ങൾ മാത്രം ജീവിതത്തിൽ പകർത്തുക.*
✿❁════❁★☬ॐ☬★❁════❁✿
     ✍ *H͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚N͚͚͚͚͚͚͚͚͚͚͚͚͚͚͚D͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚ W͚͚͚͚͚͚͚͚͚͚͚A͚͚͚͚͚͚͚͚͚͚Y͚͚͚͚͚͚͚͚͚ O͚͚͚͚͚͚͚F͚͚͚͚͚͚ L͚͚͚͚I͚͚͚F͚͚E͚* ©
        █║▌█║▌█║▌█|█║
       *ഹിന്ദു ജീവിതശൈലി* ✍©
✿❁════❁★☬ॐ☬★❁════❁✿

കർമ്മം

*🔱🔥കർമ്മം🔥🔱*
🏮ॐ════卐★●°●ॐ●°★卐════ॐ🏮
*💢⒣⒤⒩⒟⒰ ⒲⒜⒴ ⒪⒡ ⒧⒤⒡⒠💢*

കർമ്മം - മൂന്നു വിധം സഞ്ചിത കർമ്മം, പ്രാരബ്ധ കർമ്മം, ആഗാമി കർമ്മം അഥവാ ക്രിയാമാന കർമ്മം ‍

1)  സഞ്ചിത കർമ്മം
🔥●●●●●●●●ॐ═🔱═ॐ●●●●●●●●🔥
ജന്മ ജന്മാന്തരങ്ങളായി നമ്മള്‍ സൃഷ്ടിച്ച് ശേഖരിച്ചു വച്ചിരിക്കുന്ന കര്‍മ്മത്തിന്‍റെ വിത്തുകളാണ് സഞ്ചിത കര്‍മ്മം. ഇനിയും മുളക്കാത്ത, ഭാവിയില്‍  മുളക്കാന്‍ കാത്തിരിക്കുന്ന വിത്തുകളാണ് അവ. യോഗശാസ്ത്രത്തില്‍ അവയെ അമ്പുകള്‍ സൂക്ഷിക്കുന്ന ആവനാഴി ആയിട്ടാണ് ഉപമിക്കാറുള്ളത്.

2)  പ്രാരബ്ധ കർമ്മം ‍
🔥●●●●●●●●ॐ═🔱═ॐ●●●●●●●●🔥
ജനിച്ചു കഴിഞ്ഞാല്‍ മരണം കഴിയുന്നതുവരെ ഉള്ള അനുഭവങ്ങളാണ് പ്രാരബ്ധ കര്‍മ്മം. അത് സജീവമായിക്കഴിഞ്ഞ കര്‍മ്മങ്ങളാണ്. വിത്ത് മുളച്ചു കഴിഞ്ഞു. ആവനാഴിയിലിരുന്ന ശരം എടുത്തു തൊടുത്തു വിട്ടു കഴിഞ്ഞു. ശരം അതിന്‍റെ സഞ്ചാര പഥത്തിലെ പ്രയാണത്തിലാണ്. ഇനി അത് തിരികെ എടുക്കാനാകില്ല. അനുഭവിച്ചു തന്നെ അവസാനിക്കണം. അതാണ്‌ പ്രാരബ്ധകര്‍മ്മം.

3)  ക്രിയാമാന കർമ്മം ‍അഥവാ ആഗാമി
🔥●●●●●●●●ॐ═🔱═ॐ●●●●●●●●🔥
മറ്റൊരു കര്‍മ്മമായി മാറാന്‍ എല്ലാ സാദ്ധ്യതയും ഉള്ള ചിന്ത, വാക്ക്, പ്രവൃത്തി ഇവയാണ് ക്രിയാമാന കര്‍മ്മം. അതായതു ആ ഒരു പ്രവൃത്തി ഇനിയും ഒരു വിത്തായി തീര്‍ന്നിട്ടില്ല. പ്രവൃത്തി ചെയ്യുമ്പോള്‍ സൂക്ഷിച്ചില്ലെങ്കില്‍, അത് മറ്റൊരു പുതിയ കര്‍മ്മത്തിന്‍റെ വിത്താകും.

കാരണം ഇല്ലാതെ കാര്യം ഉണ്ടാകില്ല. കാരണത്തിന്‍റെ എല്ലാ സ്വഭാവങ്ങളും കാര്യത്തില്‍ അടങ്ങിയുമിരിക്കും. ഈ പ്രകൃതി നിയമമാണ്‌ കര്‍മ്മ നിയമങ്ങള്‍ക്ക് അടിസ്ഥാനം. പ്രകൃതി എന്നാല്‍ പ്രത്യക്ഷത്തില്‍ കാണപ്പെടുന്ന പ്രപഞ്ചത്തെ ഒറ്റവാക്കില്‍ വിവക്ഷിക്കുന്ന സംസ്കൃത പദമാണ്.

അറിവില്ലാത്തതുകൊണ്ട് സഞ്ചിത കര്‍മ്മങ്ങളും  പ്രാരബ്ധ കര്‍മ്മങ്ങളും വന്ന് ചേര്‍ന്നത്‌ നമ്മുടെ കുറ്റമായി കരുതേണ്ടതില്ല. പക്ഷേ ആ തെറ്റ് തിരുത്തേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്. പ്രാരബ്ധ കര്‍മ്മങ്ങള്‍ “വിധിപ്രകാരം” അനുഭവിച്ച്, പുതിയ ക്രിയാമാന കര്‍മ്മങ്ങള്‍ സൃഷ്ടിക്കപ്പെടാതെയും, സഞ്ചിത കര്‍മ്മങ്ങള്‍ മുളക്കാന്‍ അവസരം കൊടുക്കാതേയും വേണം  മരണം വരെ ജീവിക്കുവാന്‍. അത് നമ്മുടെ ഉത്തരവാദിത്വമാണ്.

യോഗശാസ്ത്രത്തിലെ ഉപമ ഉപയോഗിച്ചു പറഞ്ഞാല്‍, ആവനാഴിയില്‍ സൂക്ഷിക്കാനും എടുത്ത് എയ്യാനും ഒരു ശരം നമ്മള്‍ നിര്‍മ്മിച്ചു കഴിഞ്ഞിട്ടില്ല. പക്ഷേ  ശരം നിര്‍മ്മിക്കാനുള്ള സര്‍വ്വ അസംസ്‌കൃത പദാര്‍ത്ഥങ്ങളും തയ്യാറാണ്. നിര്‍മ്മിക്കുകയോ നിര്‍മ്മിക്കാതിരിക്കുകയോ ചെയ്യാം. അതായത് എങ്ങിനെയാണ് പുതിയ കര്‍മ്മങ്ങള്‍ സൃഷ്ടിക്കപ്പെടുന്നത് എന്ന് മനസ്സിലാക്കി, അങ്ങിനെ സൃഷ്ടിക്കപ്പെടാന്‍ ഇടവരാത്ത വിധം ജീവിതാനുഭാവങ്ങളെ കൈകാര്യം ചെയ്യാന്‍ പഠിച്ചാല്‍ ആഗാമിയായ കര്‍മ്മങ്ങള്‍ ഇല്ലാതാകും. അത്തരം തിരിച്ചറിവില്ലാതെ ജീവിച്ചാല്‍ നമ്മുടെ ഒരു പ്രവൃത്തിയും ഓരോ പുതിയ വിത്തായി മാറും. മറ്റൊരു വിധത്തില്‍  പറഞ്ഞാല്‍ അത് ഒരു പുതിയ ശരമായി മാറി ആവനാഴിയിലേക്ക് പോയി സഞ്ചിത കര്‍മ്മമായി മാറും.

പ്രപഞ്ചവും വ്യക്തിയും തമ്മിലുള്ള ബന്ധത്തെ വേദാന്ത ഭാഷയിൽ :

സമഷ്ടി - വ്യഷ്ടി; ബ്രഹ്മാണ്ഡം - പിണ്ണാണ്ഡം എന്നൊക്കെ വിശേഷിപ്പിക്കാറുണ്ട്.
അതായത് പ്രപഞ്ചത്തിന്റെ ഒരു കൊച്ചു പതിപ്പാണ് നമ്മുടെ ശരീരം. പ്രപഞ്ചനിയമങ്ങളെല്ലാം ശരീരത്തിനും ബാധകമാണ്. കര്‍മ്മ നിയമങ്ങള്‍ അതിലൊന്നാണ്. നിയമത്തെക്കുറിച്ചുള്ള അജ്ഞത ക്ഷമാപണമായി ഭൂമിയിലെ നിയമത്തിലായാലും  പ്രകൃതി നിയമത്തിലായാലും സ്വീകരിക്കപ്പെടുന്നില്ല.
അതായത് “കര്‍മ്മ നിയമങ്ങള്‍ എനിക്കറിയില്ലായിരുന്നു, അതുകൊണ്ട് ക്ഷമിച്ചു മാപ്പ് തരണം” എന്ന് പറയാന്‍ കഴിയില്ല എന്നര്‍ത്ഥം. അത് കൊണ്ടാണ് ഭഗവാൻ അർജ്ജുനനോട് പറയുന്നത് നീ വേണ്ടെന്ന് വിചാരിച്ചാലും പ്രകൃതി നിന്നെക്കൊണ്ട് യുദ്ധം ചെയ്യിക്കും എന്ന്.

➖➖➖➖➖➖➖➖➖
*സദാശിവസമാരംഭാം*
*ശങ്കരാചാര്യമധ്യമാം*
*അസ്മദാചാര്യപര്യന്താം*
*വന്ദേ ഗുരുപരമ്പരാം.*
ॐ➖➖➖➖ॐ➖➖➖➖ॐ
*👑മഹത്തായ സനാതന ധർമ്മ പാരമ്പര്യത്തിലെ ഒരു കണ്ണിയാകാൻ കഴിഞ്ഞത് ജന്മാന്തര സുകൃതമായി കാണുന്നു...👑*
✿📍════❁★☬ॐ☬★❁════📍✿
*ഇത് അറിയാനും അറിയിക്കാനുമാണ്. വാദിക്കാനും ജയിക്കാനുമല്ല. നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരിയെന്ന് തോന്നുന്നു കാര്യങ്ങൾ മാത്രം ജീവിതത്തിൽ പകർത്തുക.*
*ആത്മീയതയുടെ പാതയിൽ മഹത്തായ അറിവ്‌  പകർന്ന് നൽകിയവരോടുള്ള  കടപ്പാട്  വിനയപൂര്‍വ്വം സ്മരിക്കുന്നു...👣🙏*
✿❁════❁★☬ॐ☬★❁════❁✿
     ✍ *H͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚N͚͚͚͚͚͚͚͚͚͚͚͚͚͚͚D͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚ W͚͚͚͚͚͚͚͚͚͚͚A͚͚͚͚͚͚͚͚͚͚Y͚͚͚͚͚͚͚͚͚ O͚͚͚͚͚͚͚F͚͚͚͚͚͚ L͚͚͚͚I͚͚͚F͚͚E͚* ©
        █║▌█║▌█║▌█|█║
       *ഹിന്ദു ജീവിതശൈലി* ✍©
✿❁════❁★☬ॐ☬★❁════❁✿