Followers(ഭഗവാന്‍റെ ഭക്തര്‍ )

Tuesday, September 24, 2019

തിരുവാലൂർ മഹാദേവക്ഷേത്രം

തിരുവാലൂർ മഹാദേവക്ഷേത്രം

എറണാകുളം ജില്ലയിൽ ആലുവായ്ക്ക് സമീപം സ്ഥിതിചെയ്യുന്ന ഒരു മഹാദേവക്ഷേത്രമാണ് തിരുവാലൂർ ശിവക്ഷേത്രം. പരശുരാമനാൽ സ്ഥാപിതമായ നൂറ്റെട്ട് മഹാദേവക്ഷേത്രങ്ങളിൽ ഒന്നാണ് ഈ ക്ഷേത്രം. ആലുവ പട്ടണത്തിൽ നിന്നും ഏകദേശം പത്തു കിലോമീറ്റർ പടിഞ്ഞാട്ട് മാറി ആലുവ വരാപ്പുഴ വീഥിയിൽ ആലങ്ങാട് ഗ്രാമപഞ്ചായത്തിന്റെ അതിർത്തിയിൽ തിരുവാലൂർ എന്ന ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്നു.ആദ്യകാലത്ത് ഉളിയന്നൂർ ഗ്രാമക്കാരുടേതായിരുന്നൂ ക്ഷേത്രം. ഇപ്പോൾ അതിൽ മംഗലപ്പിള്ളി, ഞ്യാറ്റേൽ എന്നീ രണ്ട് ഇല്ലക്കാരേ അവശേഷിക്കുന്നുള്ളൂ
സാമാന്യം വിസ്താരമുള്ള വൃത്താകൃതിയിലുള്ള ശ്രീകോവിലിൽ കിഴക്കോട്ട് ദർശനമായിട്ടാണ് പ്രതിഷ്ഠ. അഗ്നിലിംഗമായിട്ടാണ് പ്രതിഷ്ഠ നടത്തിയിരിക്കുന്നത്. ആയതിനാൽ അഭിഷേകങ്ങളൊന്നും തന്നെയില്ല
ക്ഷേത്രത്തിൽ ഉത്സവം എട്ട് ദിവസമാണ്. കണി കണ്ട് കൊടി ഇറക്കണമെന്നാണ് ആചാരം. ക്ഷേത്രത്തിലെ മേൽശാന്തി, മണ്ഡപത്തിൽ ഇരുന്ന് ദേവനെ പ്രതിനിധീകരിച്ച് ഊണു കഴിക്കുന്ന അഷ്ടമി ഊട്ട് എന്ന ചടങ്ങ് തിരുവാലൂരിൽ മാത്രമുള്ളതാണ്.ശ്രീകോവിലിന് അടുത്ത് തെക്കുഭാഗത്തുള്ള ഗണപതി പ്രതിഷ്ഠയൊഴിച്ച് മറ്റ് ഉപദേവതകൾ ഒന്നുമില്ല.
🙏

ആയില്യം നാഗദോഷങ്ങൾ അകലുവാൻ

ആയില്യം
നാഗദോഷങ്ങൾ അകലുവാൻ

"മൃത്യുഞ്ജയ വിഭൂഷായ  രോഗതാപവനാശിനേ സർവ്വദുഃഖാപഹാരായ നാഗരാജായതേ നമഃ       
അന്യഥാ ശരണം നാസ്തി
ത്വമേവ ശരണം മമഃ      
തസ്മാത് കാരുണ്യ ഭാവേന
രക്ഷ രക്ഷ ഫണീശ്വരഃ "🙏

നാഗപ്രീതി

🙏🙏നാളെ കന്നിയിലെ ആയില്യം !നാഗരാജാവിന്റെ പിറന്നാൾ  🙏🙏

നാഗപ്രീതി വരുത്തി കുടുംബസുഖവും സർവ്വഐശ്വര്യവും നേടാനുള്ള ഏറ്റവും നല്ല ദിവസം ആണ് നാളെ, നാഗരാജാവിന്റെ തിരുനാൾ ആയ കന്നിമാസത്തിലെ ആയില്യം.
കേരളത്തിൽ നാഗആരാധനക്ക് പരശുരാമമഹർഷിയോളം പഴക്കമുണ്ട്.
താൻ കടലിൽനിന്ന് വീണ്ടെടുത്ത ഭൂമി, പാപശാന്തിക്കായി ബ്രാഹ്മണർക്ക് ദാനം ചെയ്തെങ്കിലും ആ ഭൂമിയിൽനിന്നും അവരെല്ലാം ഒഴിഞ്ഞുപോയി. കാരണം ഓരുവെള്ളം, (ഉപ്പുരസംഉള്ള വെള്ളം) മണ്ണിന്റെ കുഴമ്പ് രൂപത്തിലെ സ്ഥിതിയും !
താൻ ഭൂമികൊടുത്തിട്ടും ഗുണം കിട്ടാത്തതിലും, ശാപം ബാക്കി നിൽക്കുന്നതിലും വിഷണ്ണനായ ഭഗവാൻ ഭാർഗവരാമൻ, കൈലാസപതി ശ്രീപരമേശ്വരനെ ധ്യാനിച്ചു !
ശിവഭഗവാൻ പാർവതിസമേതനായി തന്റെ വെള്ളക്കാളപുറത്ത് എഴുന്നെള്ളി !
*എന്ത് വേണം ഭാർഗവരാമ? എന്താ എന്നെ സ്മരിച്ചത്?* ശിവഭഗവാൻ ചോദിച്ചപ്പോൾ അഖിലാണ്ഡകോടി ബ്രഹ്മാണ്ഡത്തിന്റെയും കാര്യവും കാരണവുമായ, സാക്ഷാൽ ആദിനാരായണ മൂർത്തിയുടെ പൂർണാവതാരമായ പരശുരാമന് തന്റെ വിഷമം അറിയിക്കാൻ ഒരു പ്രശ്നവും ഉണ്ടായില്ല ! താൻ വീണ്ടെടുത്ത ഈ ഭൂമി - കേരളം - ബ്രാഹ്മണർക്ക് ദാനം ചെയ്തതും അവർ ഉപേക്ഷിച്ചു പോയതും അതിനുള്ള കാരണവുമെല്ലാം ശിവനോട് പറഞ്ഞു.
ഇതിനൊരു പരിഹാരം ഉണ്ടാക്കി തരണം എന്ന അപേക്ഷയും !
എല്ലാം കേട്ട ശിവഭഗവാൻ ഒന്ന് ചിരിച്ചുവത്രെ !
എന്നിട്ട് പറഞ്ഞു, *ആദിനാരായണ മൂർത്തിയായ ഭഗവാനെ, ഭാർഗവരാമ, ഇതൊരു വളരെ വലിയ കാര്യമല്ല, ഞാൻ ഇടപെടേണ്ടത്ര വലിയ പ്രശ്നം ഇല്ല. ഇതാ കണ്ടുവോ, എന്റെ ഈ കണ്ഠാഭരണം?  ഈ വാസുകിയെ വിളിച്ചോളൂ, ആ നാഗരാജൻ വന്നു എല്ലാം മംഗളമാക്കിതരും*.
ഇതും പറഞ്ഞു യാത്രപറഞ്ഞു ശിവപാർവതിമാർ യാത്രയായി.
ഭാർഗ്ഗവരാമന് മനുഷ്യരെപ്പോലെ താൻ വലിയവനല്ലേ, അനന്തശായിആയ താൻ ഒരു പാമ്പിനോട് സഹായം ചോദിക്കയോ എന്ന വിഷമം ഒട്ടും ഉണ്ടായില്ല !
വാസുകിയെ പ്രാർത്ഥിച്ചതും, നാഗരാജാവായ വാസുകി എത്തി മുന്നിൽ !
*ഭാർഗവരാമന് നാഗരാജാവായ അടിയന്റെ പ്രണാമം. എന്താണാവോ അടിയനെ സ്മരിച്ചത്*?

ഭാർഗ്ഗവരാമൻ തന്റെ വിഷമങ്ങൾ.. ഭൂമി വീണ്ടെടുത്തതും, ദാനം, അവരുടെ തിരിച്ചുപോക്ക്.. എല്ലാം വിസ്തരിച്ചു പറഞ്ഞു വാസുകിയോട്. കൂടെ സഹായഅഭ്യർത്ഥനയും !
വാസുകി ഭഗവാൻ പറഞ്ഞു, *അനന്തശായിയായ നാരായണമൂർത്തിയായ ഭഗവാനെ, അടിയൻ ഉപ്പുവെള്ളം മുഴുവൻ വലിച്ചെടുത്ത് കടലിലിൽ വിസർജിക്കാം, ഈ ഭൂമി നല്ലതാക്കി തന്നുകൊള്ളാം, ഈ കരയെ നിധികുംഭങ്ങൾകൊണ്ട് നിറക്കാം. ഭൂമിയിലെ സ്വർഗ്ഗവും ദേവഭൂമിയും ആക്കി മാറ്റാം*

പക്ഷെ,
*ഒരു ചെറിയ സഹായം ചെയ്തു തരണം. എല്ലാ തറവാടിന്റെയും തെക്കുപടിഞ്ഞാറേ മൂലയിൽ ഞങ്ങൾക്ക് - നാഗങ്ങൾക്ക് - ഒരു സ്ഥാനം തരുമോ?*
*എങ്കിൽ ആ വീട്ടിൽ സന്തതി, സമ്പത്ത്, എല്ലാ ഐശ്വര്യങ്ങളും ഞങ്ങൾ നിലനിർത്തും. ത്വക്ക് രോഗം, ശിരോരോഗങ്ങൾ ഒന്നും ഇല്ലാതെ, പാണ്ടുരോഗം, കുഷ്ഠം,  പുത്രകളത്ര നാശം ഇല്ലാതെ ഞങ്ങൾ നോക്കിക്കോളാം, തന്നുകൂടെ ഭഗവാനെ ഞങ്ങൾക്കൊരിടം?* വാസുകി ചോദിച്ചു.
*വർഷത്തിൽ ഒരു ദിവസം - അത് നാഗരാജാവിന്റെ പിറന്നാൾ ആയ കന്നിയിലെ ആയില്യത്തിനായാൽ അത്യുത്തമം - ഒരു നൂറും പാലും, വെള്ളരി,കവുങ്ങിന്പൂക്കുല, ഒന്നുമില്ലെങ്കിൽ ഒരു കെട്ടുതിരി കത്തിച്ചാൽ ഞങ്ങൾ പ്രസാദിക്കും. ആ കുടുംബത്തെ ഞങ്ങൾ കാത്തുരക്ഷിക്കും.പറയുന്നത് വാസുകി ആണ്. ഞങ്ങൾ വാക്ക് പാലിക്കും, തന്നുകൂടെ ഭഗവാനേ?*
അത് കേട്ട് ഭാർഗ്ഗവരാമൻ പ്രസന്നനായി ! അങ്ങനെ ഭവിക്കും, കേരളക്കരയിൽ എല്ലാ തറവാട്ടിലും തെക്കുപടിഞ്ഞാറേ മൂലയിൽ പാമ്പിൻകാവുകൾ ഉണ്ടായി !

ഏറ്റവും കഷ്ടമായ കാര്യം ഇപ്പോൾ ആ പാമ്പിൻകാവുകളെ ഒഴിപ്പിച്ചു കൊടുത്തയക്കുന്നു, കാവുകൾ നശിപ്പിക്കുന്നു എന്നതാണ് !
മക്കൾ മദ്യപാനികൾ, രോഗികൾ, വിധവകൾ ഒക്കെ ആയി മാറുന്ന ദുരവസ്ഥ !
*പ്രത്യക്ഷ ദൈവം ആണ് നാഗങ്ങൾ!*

ക്ഷിപ്രപ്രസാദികൾ.. പക്ഷെ, പിണങ്ങിയാൽ.... അങ്ങനെ ഒരു അവസ്ഥ ഉണ്ടാവാതിരിക്കട്ടെ !
എല്ലാവരെയും നാഗദൈവങ്ങൾ അനുഗ്രഹിക്കട്ടെ..  🙏🙏🙏

Monday, September 23, 2019

പ്രദോഷ വ്രതം

*📍🔥പ്രദോഷ വ്രതം🔥📍*
🏮ॐ════卐★●°●ॐ●°★卐════ॐ🏮
*💢⒣⒤⒩⒟⒰ ⒲⒜⒴ ⒪⒡ ⒧⒤⒡⒠💢*

പ്രസിദ്ധമായ പ്രദോഷ വ്രതം ശിവപ്രീതികരമാണ്. ത്രയോദശി സന്ധ്യയ്ക്ക് വരുന്ന ദിവസമാണ് വ്രതമനുഷ്ടിക്കന്നത്. ത്രയോദശിതിഥിയാണ് പ്രദോഷമെന്നു അറിയപ്പെടുന്നത്. അതിൽ അസ്തമയത്തിനു തൊട്ടുപിമ്പുള്ള വേളയാണ് പ്രദോഷസമയം.

ദാരിദ്യ്ര ദുഃഖശമനം, കീര്‍ത്തി, ശത്രുനാശം, സന്താനലബ്ദി, രോഗശാന്തി, ആയുസ്, ക്ഷേമം, ഐശ്വര്യം എന്നിവയെല്ലാം മനുഷ്യന് പ്രദാനം ചെയ്യുന്ന വ്രതമാണിത്.

പ്രഭാതസ്നാനശേഷം ശുഭ്രവസ്ത്രം ധരിച്ച് ഭസ്മലേപനവും രുദ്രാക്ഷധാരണവും നടത്തിയ ശേഷം ശിവക്ഷേത്ര ദര്‍ശനം നടത്തുക. പകല്‍ ഉപവസിക്കുകയും ഭക്തിപൂര്‍വ്വം പഞ്ചാക്ഷരം ജപിക്കുകയും വേണം. സ്നാനാനന്തരം സന്ധ്യയ്ക്ക് ക്ഷേത്രദര്‍ശനം നടത്തി ശിവപൂജ നടത്തുകയും കൂവളമാല ചാര്‍ത്തിക്കുകയും ചെയ്യുക. ഈ സമയത്ത് കൂവളത്തിലകൊണ്ട് അര്‍ച്ചനയും വിശേഷമാണ്. അതിനു ശേഷം പാരണയോടുകൂടി വ്രതസമാപ്തി വരുത്താം.

ശിവന്‍ നൃത്തം ചെയ്യുന്ന സന്ധ്യ പ്രദോഷ സന്ധ്യയില്‍ പാര്‍വ്വതിദേവിയെ പീഠത്തില്‍ ആസനസ്ഥയാക്കിയിട്ട് ശിവന്‍ നൃത്തം ചെയ്യുന്നു. ഈ സമയത്ത് സകല ദേവതകളും സന്നിഹിതരായി ശിവനെ ഭജിക്കുന്നുവെന്നാണ് പ്രദോഷ വ്രതത്തെ പറ്റിയുള്ള ഒരു വിശ്വാസം.

ഈ ദിനത്തില്‍ വിധി പ്രകാരം വ്രതമനുഷ്ടിക്കുന്നത് മൂലം സകല പാപങ്ങളും നശിക്കുന്നു. ശിവപാര്‍വ്വതിമാര്‍ ഏറ്റവും പ്രസന്നരായിരിക്കുന്ന പ്രദോഷസന്ധ്യയില്‍ ശിവഭജനം നടത്തുന്നത് അഭീഷ്ടസിദ്ധിക്ക് അതിവിശേഷമാണ്. ഈ സന്ധ്യയില്‍ സകലദേവതകളുടെയും സാന്നിധ്യം ശിവപൂജ നടത്തുന്നിടത്ത് ഉണ്ടാവും. അതിനാല്‍ ഈ സമയത്തെ ആരാധനയ്ക്കഅതീവ പ്രാധാന്യമുണ്ട്. കൃഷ്ണപക്ഷവും ശനിയാഴ്ചയും കൂടി വരുന്ന പ്രദോഷത്തിന് കൂടുതല്‍ വൈശിഷ്ട്യമുണ്ട്. തിങ്കളാഴ്ച വരുന്ന സോമപ്രദോഷത്തിനും വൈശിഷ്ട്യമേറും. സമ്പത്ത്, ഐശ്വര്യം, സന്താന സൗഖ്യം തുടങ്ങി ഭൗതികമായ അഭിവൃദ്ധി നല്‍കുന്ന വ്രതമാണിത്. ആദിത്യദശാകാലമുള്ളവര്‍ ഈ വ്രതമനുഷ്ടിക്കുന്നത് കൂടുതല്‍ ഐശ്വര്യപ്രദമായിരിക്കും.

ജാതകത്തില്‍ ഇഷ്ടദേവതയെ സൂചിപ്പിക്കുന്ന ഗ്രഹം ആദിത്യനായി വന്നാല്‍ അവര്‍ പതിവായി പ്രദോഷവ്രതം അനുഷ്ടിക്കുന്നത് ഐശ്വര്യപ്രദവും കൂടുതല്‍ ഫലപ്രദവുമായിരിക്കും. കര്‍മ്മബോധമുണ്ടാക്കാന്‍ പ്രദോഷ വ്രതം പ്രദോഷത്തെ പറ്റിയുള്ള മറ്റൊരു വിശ്വാസം പലാഴി മഥനവുമായി ബന്ധപ്പെട്ടാണ്. ദേവന്‍മാരും അസുരന്‍മാരും ചേര്‍ന്ന് അമൃതിനായി പാലാഴിയെന്ന മഹാസമുദ്രം കടഞ്ഞു. മേരു പര്‍വ്വതവും നാഗരാജാവായ വാസുകിയേയും ഉപയോഗിച്ചായിരുന്നു പാലാഴി മഥനം. സര്‍വ്വ ദേവന്‍മാരുടേയും സാനിധ്യത്തിലായിരുന്നു ഇത് നടന്നത്. പാലാഴി കടഞ്ഞ് അമൃത് നേടാനായെങ്കിലും ഇതിനിടെ വേദന കൊണ്ട് പുളഞ്ഞ വാസുകി അതിനിടെ വിഷം ചര്‍ദ്ധിയ്ക്കാനൊരുങ്ങിയത് ഏവരേയും ഭയാകുലരാക്കി.ഏവരും ഈ അവസ്ഥയില്‍ നിന്ന് രക്ഷിയ്ക്കാന്‍ ശിവ ഭഗവാനെ ധ്യാനിച്ചു. ലോകത്തിലെ സര്‍വ്വ ചരാചരങ്ങളേയും നശിപ്പിയ്ക്കാന്‍ പോന്നതായിരുന്നു ആ വിഷം. ലോകത്തിന്‍റെ നന്മയാഗ്രഹിച്ച് ശിവഭഗവാന്‍ കൊടിയ വിഷം കൈക്കുമ്പിളിലേറ്റുവാങ്ങി ഭക്ഷിച്ചെന്നാണ് വിശ്വാസം. വാസുകിയില്‍ നിന്ന് പുറത്തു വന്ന വിഷം ഭഗാവാനെ പോലും നശിപ്പിയ്ക്കാന്‍ ശക്തിയുള്ളതാണെന്നറിഞ്ഞ പാര്‍വ്വതീ ദേവി വിഷം ഭഗവാന്‍റെ ഉള്ളിലിറങ്ങാതിരിയ്ക്കാന്‍ അദ്ദേഹത്തിന്‍റെ കണ്ഡത്തില്‍ ശക്തിയായി പിടിച്ചു. അങ്ങനെ ആ വിഷം ഭഗവാന്‍റെ കണ്ഡത്തില്‍ വച്ച് കട്ടയായെന്നും അതോടെ ഭഗവാന്‍റെ കണ്ഡം നീല നിറമായെന്നാണുമാണ് വിശ്വാസം. അങ്ങനെ ഭഗവാന്‍ ലോകരക്ഷയെന്ന കര്‍മ്മം സ്വന്തം രക്ഷ മറന്നും ചെയ്തെന്നാണ് വിശ്വാസം. അതിനു ശേഷം ഭഗവാന്‍ തന്‍റെ വാഹനമായ നന്ദിയെന്ന കാളയുടെ തലയില്‍ നിന്ന് ആനന്ദ നൃത്തമാടി. ഇതൊരു പ്രദോഷ ദിവസമായിരുന്നെന്നാണ് വിശ്വാസം. ഈ ദിവസം തിരു നീല കണ്ഡം എന്ന മന്ത്രം ഉച്ചരിച്ച് വ്രതമെടുത്താല്‍ നിഷേധാത്മകമായ ചിന്തകള്‍ മാറി സ്വന്തം കര്‍മ്മം ചെയ്യാനുള്ള ശക്തി ലഭിയ്ക്കുമെന്നാണ് വിശ്വാസം. കര്‍മ്മമാണ് ഏറ്റവും വലുതെന്ന ചിന്തയാണ് ശിവഭഗവാനെ കൊണ്ട് കൊടിയവിഷം പോലും. കുടിയ്ക്കാന്‍ പ്രേരിപ്പിച്ചത്.

➖➖➖➖➖➖➖➖➖
*സദാശിവസമാരംഭാം*
*ശങ്കരാചാര്യമധ്യമാം*
*അസ്മദാചാര്യപര്യന്താം*
*വന്ദേ ഗുരുപരമ്പരാം.*
ॐ➖➖➖➖ॐ➖➖➖➖ॐ
*👑മഹത്തായ സനാതന ധർമ്മ പാരമ്പര്യത്തിലെ ഒരു കണ്ണിയാകാൻ കഴിഞ്ഞത് ജന്മാന്തര സുകൃതമായി കാണുന്നു...👑*
✿📍════❁★☬ॐ☬★❁════📍✿
*ഇത് അറിയാനും അറിയിക്കാനുമാണ്. വാദിക്കാനും ജയിക്കാനുമല്ല. നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരിയെന്ന് തോന്നുന്നു കാര്യങ്ങൾ മാത്രം ജീവിതത്തിൽ പകർത്തുക.*
*ആത്മീയതയുടെ പാതയിൽ മഹത്തായ അറിവ്‌  പകർന്ന് നൽകിയവരോടുള്ള  കടപ്പാട്  വിനയപൂര്‍വ്വം സ്മരിക്കുന്നു...👣🙏*
✿❁════❁★☬ॐ☬★❁════❁✿
     ✍ *H͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚N͚͚͚͚͚͚͚͚͚͚͚͚͚͚͚D͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚ W͚͚͚͚͚͚͚͚͚͚͚A͚͚͚͚͚͚͚͚͚͚Y͚͚͚͚͚͚͚͚͚ O͚͚͚͚͚͚͚F͚͚͚͚͚͚ L͚͚͚͚I͚͚͚F͚͚E͚* ©
        █║▌█║▌█║▌█|█║
       *ഹിന്ദു ജീവിതശൈലി* ✍©
✿❁════❁★☬ॐ☬★❁════❁✿

Saturday, September 21, 2019

കേരളത്തിന്റെ ചരിത്രം -പരശുരാമന്‍ - ചില സത്യങ്ങള്‍

കേരളത്തിന്റെ ചരിത്രം -പരശുരാമന്‍ -
ചില സത്യങ്ങള്‍

1.ദശാവതാരങ്ങള്‍ -യുഗങ്ങള്‍
ദശാവതാരങ്ങള്‍
1. മത്സ്യം
2. കൂര്‍മ്മം
3. വരാഹം
4. നരസിംഹം
5. വാമനന്‍
ഭഗീരഥന്‍ ഗംഗാ നദി -ഗംഗാധരന്‍ ശിവന്‍
പാതാളത്തില്‍ ചാമ്പല്ലായികിടന്ന കലപില പുത്രന്മാരുടെ ഉദകക്രിയയ്ക്ക് വേണ്ടി ഭഗീരഥന്‍ തപസ്സ് ചെയ്യുകയും ഗംഗാനദിയെ ഭൂമിയില്‍ വരുത്തുകയും ചെയ്തു .ഉത്തര ഭാരതത്തില്‍ ഒഴുകി വീണ ഗംഗാനദി
സമുദ്രത്തിലേക്ക് കുതിച്ചു .സമുദ്രം കര കവിഞ്ഞ് സമീപ പ്രദേശത്തെ ജലരാശിയില്‍ മുക്കി കളഞ്ഞു ,ആ കൂട്ടത്തില്‍ ഭാരതത്തിന്റെ പശ്ചിമ തീരത്ത് സ്ഥിതി ചെയ്തിരുന്ന ഒരു പുണ്യ സ്ഥലമായ ഗോകര്‍ണ്ണ ക്ഷേത്രം
സമുദ്രത്തില്‍ മുങ്ങിപോയി  6. പരശുരാമന്‍
ഏകദേശം കേരളത്തിന്റെ ഉത്ഭവം
കേരളത്തിന്റെ ഉത്ഭവത്തെ പറ്റി രണ്ടു പരാമര്‍ശങ്ങള്‍ അല്പാല്പ വ്യത്യാസത്തോടു കൂടി പുരാനങ്ങളിലുണ്ട്
a,പാതാളത്തില്‍ ചാമ്പല്ലായികിടന്ന കലപില പുത്രന്മാരുടെ ഉദകക്രിയയ്ക്ക് വേണ്ടി ഭഗീരഥന്‍ തപസ്സ് ചെയ്യുകയും ഗംഗാനദിയെ ഭൂമിയില്‍ വരുത്തുകയും ചെയ്തു .ഉത്തര ഭാരതത്തില്‍ ഒഴുകി വീണ ഗംഗാനദി
സമുദ്രത്തിലേക്ക് കുതിച്ചു .സമുദ്രം കര കവിഞ്ഞ് സമീപ പ്രദേശത്തെ ജലരാശിയില്‍ മുക്കി കളഞ്ഞു ,ആ കൂട്ടത്തില്‍ ഭാരതത്തിന്റെ പശ്ചിമ തീരത്ത് സ്ഥിതി ചെയ്തിരുന്ന ഒരു പുണ്യ സ്ഥലമായ ഗോകര്‍ണ്ണ ക്ഷേത്രം
സമുദ്രത്തില്‍ മുങ്ങിപോയി .ആ ക്ഷേത്ര പരിസരങ്ങളില്‍ വസിചിരുന്ന മഹര്‍ഷിമാര്‍ പ്രളയത്തില്‍ നിന്നു രക്ഷപ്പെട്ട് മഹേന്ദ്ര ഗിരിയില്‍ ചെന്ന് പരശുരാമനെ കണ്ട്  സങ്കടം പറഞ്ഞു .പരശുരാമന്‍ അവരോടോന്നിച്ച്
സമുദ്ര തീരത്ത് ചെന്നു .വരുണന്‍ പ്രത്യക്ഷപ്പെട്ടില്ല .കുപിതനായ പരശുരാമന്‍ അല്‍പ സമയം ധ്യാന നിഷ്ടനായി നിന്നു.ഉടനെ അസ്ത്രങ്ങള്‍ കയ്യിള്‍ വന്നു ചേര്‍ന്നു .ഭയ വിഹ്വലനായ  വരുണന്‍ പരശുരാമന്റെ മുന്നില്‍ പ്രത്യക്ഷപ്പെട്ടു .സമുദ്രം വിഴുങ്ങിക്കളഞ്ഞ  പ്രദേശം  വിട്ടു കിട്ടണം എന്ന്‍  പരശുരാമന്‍  പറഞ്ഞു . വരുണന്‍ സമ്മതിച്ചു പരശുരാമന്‍ അമ്പും വില്ലും ആകാശത്തേക്ക് അയച്ച ശേഷം  ഒരു മുറം (ശൂര്‍പ്പം)
കടലിലെക്കെറിഞ്ഞു . മുറം വീണ പ്രദേശം വരെയുള്ള കടല്‍ മാറി പോവുകയും ഗോകര്‍ണ്ണ ക്ഷേത്രം ഉള്‍പ്പെടെ കര തെളിഞ്ഞു കാണുകയും ചെയ്തു .അതാണ്‌ പരശുരാമന്‍ വീണ്ടെടുത്ത കേരളം കേരളത്തിനു ശൂര്‍പ്പാരകം
എന്ന് പേരുണ്ട് .(ബ്രഹ്മാണ്ട പുരാണം 98-99 അദ്ധ്യായങ്ങള്‍ )
 
7. ശ്രീരാമന്‍
8. ബലരാമന്‍
9. ശ്രീകൃഷ്ണന്‍
10.കല്‍ക്കി

2.മഹാബലി ഭരിച്ചിരുന്ന ആദി കേരളം

3. ഭഗീരഥന്‍ ഗംഗാ നദി -ഗംഗാധരന്‍ ശിവന്‍
4.രാമായണം കേരളം

5.പരശുരാമന്‍ -കേരളം വീണ്ടെടുത്തത്
കേരളത്തിന്റെ വിസ്തൃതി യും ഇന്നത്തെ കേരളത്തിന്റെ അളവും
21 ഗ്രാമങ്ങള്‍ ആയി തിരിച്ചത്
ആദി ബ്രാഹ്മണരുടെ വരവ്
മുന്കുടുമ പിന്‍ കുടുമ
വിഷ ചികിത്സ
108 ശിവാലയങ്ങള്‍
108 ദുരഗാലയങ്ങള്‍

6.പരശുരാമന്റെ വരവ് ആലുവാ

--------------------------------------

ഏകദേശം
കേരളത്തിന്റെ ഉത്ഭവം
കേരളത്തിന്റെ ഉത്ഭവത്തെ പറ്റി രണ്ടു പരാമര്‍ശങ്ങള്‍ അല്പാല്പ വ്യത്യാസത്തോടു കൂടി പുരാനങ്ങളിലുണ്ട്
a,പാതാളത്തില്‍ ചാമ്പല്ലായികിടന്ന കലപില പുത്രന്മാരുടെ ഉദകക്രിയയ്ക്ക് വേണ്ടി ഭഗീരഥന്‍ തപസ്സ് ചെയ്യുകയും ഗംഗാനദിയെ ഭൂമിയില്‍ വരുത്തുകയും ചെയ്തു .ഉത്തര ഭാരതത്തില്‍ ഒഴുകി വീണ ഗംഗാനദി
സമുദ്രത്തിലേക്ക് കുതിച്ചു .സമുദ്രം കര കവിഞ്ഞ് സമീപ പ്രദേശത്തെ ജലരാശിയില്‍ മുക്കി കളഞ്ഞു ,ആ കൂട്ടത്തില്‍ ഭാരതത്തിന്റെ പശ്ചിമ തീരത്ത് സ്ഥിതി ചെയ്തിരുന്ന ഒരു പുണ്യ സ്ഥലമായ ഗോകര്‍ണ്ണ ക്ഷേത്രം
സമുദ്രത്തില്‍ മുങ്ങിപോയി .ആ ക്ഷേത്ര പരിസരങ്ങളില്‍ വസിചിരുന്ന മഹര്‍ഷിമാര്‍ പ്രളയത്തില്‍ നിന്നു രക്ഷപ്പെട്ട് മഹേന്ദ്ര ഗിരിയില്‍ ചെന്ന് പരശുരാമനെ കണ്ട്  സങ്കടം പറഞ്ഞു .പരശുരാമന്‍ അവരോടോന്നിച്ച്
സമുദ്ര തീരത്ത് ചെന്നു .വരുണന്‍ പ്രത്യക്ഷപ്പെട്ടില്ല .കുപിതനായ പരശുരാമന്‍ അല്‍പ സമയം ധ്യാന നിഷ്ടനായി നിന്നു.ഉടനെ അസ്ത്രങ്ങള്‍ കയ്യിള്‍ വന്നു ചേര്‍ന്നു .ഭയ വിഹ്വലനായ  വരുണന്‍ പരശുരാമന്റെ മുന്നില്‍ പ്രത്യക്ഷപ്പെട്ടു .സമുദ്രം വിഴുങ്ങിക്കളഞ്ഞ  പ്രദേശം  വിട്ടു കിട്ടണം എന്ന്‍  പരശുരാമന്‍  പറഞ്ഞു . വരുണന്‍ സമ്മതിച്ചു പരശുരാമന്‍ അമ്പും വില്ലും ആകാശത്തേക്ക് അയച്ച ശേഷം  ഒരു മുറം (ശൂര്‍പ്പം)
കടലിലെക്കെറിഞ്ഞു . മുറം വീണ പ്രദേശം വരെയുള്ള കടല്‍ മാറി പോവുകയും ഗോകര്‍ണ്ണ ക്ഷേത്രം ഉള്‍പ്പെടെ കര തെളിഞ്ഞു കാണുകയും ചെയ്തു .അതാണ്‌ പരശുരാമന്‍ വീണ്ടെടുത്ത കേരളം കേരളത്തിനു ശൂര്‍പ്പാരകം
എന്ന് പേരുണ്ട് .(ബ്രഹ്മാണ്ട പുരാണം 98-99 അദ്ധ്യായങ്ങള്‍ )

(കംപ്ലീറ്റ്‌ അല്ല ഇനിയും ചേര്‍ക്കാനുണ്ട് ..സമയ മെടുക്കും
ദശാവതാരങ്ങള്‍ തെറ്റാണ് മഹാബലി കേരളം ഭരിച്ചിട്ടില്ല എന്നൊക്കെ വച്ച് ഹിന്ദുവിന്‍റെ ആചാരാനുഷ്ടാനങ്ങളില്‍ കടന്നു കയറുന്ന ഇന്നത്തെ കുബുദ്ധികള്‍ ക്ക് ഉള്ള മറുപടി യഥാര്‍ഥ പുരാണ കഥകള്‍ നിരത്തി ക്കൊണ്ട് തന്നെ കൊടുക്കുകയാണ് ചെയ്യുന്നത് ...സത്യം വിജയിക്കട്ടെ ...)



BALI 3 ബലി 3 -

BALI 3 ബലി 3 -
----------------
ഒരു ശിവ അവതാരം ഗാന്ധ മാദന പര്‍വതത്തില്‍ സ്ഥിതിചെയ്യുന്ന ബാലാഖില്ല്യാ ശ്രമത്തിലാണ് ശിവന്‍ വരാഹ കല്പത്തില്‍ ബലി (BALI) യായി അവതരിച്ചത് .ബലിക്ക്
1.സുധാമാവ്‌
2.കശ്യപന്‍
3.വസിഷ്ടന്‍
4.വിരജസ്
എന്നാ നാലു പുത്രന്മാര്‍ ഉണ്ടായിരുന്നതായി ശിവ പുരാണം ശത പഥത്തില്‍ കാണുന്നു .