Followers(ഭഗവാന്‍റെ ഭക്തര്‍ )

Sunday, May 4, 2025

ശിവസ്തുതി

ശിവസ്തുതി

കൈലാസേശ്വര! ശ്രീ പരമേശ്വര!
ഗിരിജാ വല്ലഭ നമോ നമഃ 
മന്മഥ കോമള മംഗളദായക 
പന്നഗ ഭൂഷണ നമോ നമഃ 
കൈലാസേശ്വര! ശ്രീ പരമേശ്വര! 
ഗിരിജാ വല്ലഭ നമോ നമഃ
🙏🌷

അനാദി സംഭവ സാംബ സദാശിവ 
അനന്ത ഭാസുര നമോ നമഃ 
ഇന്ദുകലാധര മുകുന്ദ കളേബര 
നിത്യ മനോഹര നമോ നമഃ 
കൈലാസേശ്വര! ശ്രീ പരമേശ്വര!
ഗിരിജാ വല്ലഭ നമോ നമഃ
🙏🌷

അനാഥ രക്ഷക ശ്രീ രാജവത്സല 
വരദാന പ്രിയ നമോ നമഃ 
ഗംഗാധര ഹര ശ്രീധര വന്ദിതാ 
ശംഭോ ശങ്കര നമോ നമഃ 
കൈലാസേശ്വര! ശ്രീ പരമേശ്വര!
ഗിരിജാ വല്ലഭ നമോ നമഃ
🙏🌷

ശിവകുണ്ഡലം

*_"ശിവകുണ്ഡലം"._*

*ഭംഗിയുള്ള പൂക്കുലകൾ തൂങ്ങിക്കിടക്കുകയാണ് ചെയ്യുക. അതികഠിനമായ കായ പൊട്ടിക്കുവാൻ വളരെ പ്രയാസമാണ്. രാത്രി സൗരഭം പൊഴിക്കുന്ന പൂക്കളിൽ പരാഗണം നടത്തുന്നത് വവ്വാലുകളാണ്. പലതരത്തിലുള്ള പ്രാണികളും തേൻ കുടിക്കാൻ പൂവിൽ എത്താറുണ്ട്. തൂങ്ങിക്കിടക്കുന്ന കായകളുടെ ഉള്ളിൽ നിറയെ വിത്തുകൾ ഉണ്ടാവും.*

*ഇതിന്റെ തടി വള്ളം ഉണ്ടാക്കാൻ ഉപയോഗിക്കുന്നുണ്ട്. മധ്യരേഖാപ്രദേശങ്ങളിലെല്ലാം ഒരു അലങ്കാരവൃക്ഷമായി ശിവകുണ്ഡലം നട്ടുവളർത്താറുണ്ട്. തൂങ്ങിക്കിടക്കുന്ന കായകളുടെ ഉള്ളിൽ നിറയെ വിത്തുകൾ ഉണ്ടാവും 5-10 കിലോഗ്രാം വരെ ഭാരമുള്ള ഈ കായ തിന്നാൻ പല മൃഗങ്ങൾക്കും ഇഷ്ടമാണ്.*

*(കടപ്പാട്)*

*🚩🕉️🔯🪔 BGG 🪔🔯🕉️🚩*

Sunday, April 27, 2025

നാഗലിംഗ പുഷ്പം

*ഭൂതകാല* *പാപങ്ങളെ* *ഇല്ലാതാക്കുന്ന* *നാഗലിംഗ* 
 *പുഷ്പം* ....

 തെക്കേ പല ക്ഷേത്രങ്ങളിലും, പശ്ചിമഘട്ടത്തിലും, വിദേശങ്ങളിലും കാണപ്പെടുന്ന ഈ നാഗലിംഗ പുഷ്പം, വില്വം പോലെ തന്നെ ശിവന് പവിത്രമാണ്. എല്ലാ പൂക്കളും ദൈവത്താൽ സൃഷ്ടിക്കപ്പെട്ടതാണ്. അത് ദൈവത്തിനുള്ളതാണെന്ന് അവർ പറയുന്നു, എന്നാൽ ഈ നാഗലിംഗ പുഷ്പത്തിന്റെ മഹത്തായ കാര്യങ്ങളിൽ ഒന്ന് അതിനെ ദൈവമായി കണക്കാക്കുന്നു എന്നതാണ്! നാഗലിംഗ പുഷ്പത്തെ ആരാധിക്കുന്നതിന്റെ ഗുണങ്ങൾ എന്തൊക്കെയാണ്? 

നാഗലിംഗ പുഷ്പത്തിന് വളരെ സവിശേഷമായ ഒരു രൂപമുണ്ട്. സൂക്ഷിച്ചു നോക്കിയാൽ, മുഴുവൻ കൈലാസ പർവ്വതത്തെയും നിങ്ങളുടെ കൺമുന്നിൽ കൊണ്ടുവരുന്ന ഒരു മനോഹരമായ പുഷ്പമാണിത്. ആദിശേഷന്റെ കിടക്കയിൽ വിഷ്ണു ഇരിക്കുമായിരുന്നു, പക്ഷേ ശിവൻ അവിടെ പ്രത്യക്ഷപ്പെട്ടാലോ? 
ഈ നാഗലിംഗ പുഷ്പം അങ്ങനെയാണ്. ഭൂതകണങ്ങളുടെ സഹായത്തോടെ സർപ്പങ്ങളുടെ കിടക്കയിൽ ലിംഗരൂപത്തിൽ ശിവനെ മനോഹരമായി ചിത്രീകരിക്കുന്ന ഈ നാഗലിംഗ പുഷ്പം സമ്പത്തും സമൃദ്ധിയും കൊണ്ടുവരുമെന്ന് പറയപ്പെടുന്നു. വീട്ടിൽ നിന്ന് ദുരാത്മാക്കളെ ഓടിക്കാൻ ഇതിന് കഴിവുണ്ട്.

ഈ പൂവ് ശാഖകളിൽ വിരിയുന്നില്ല, മറിച്ച് ഒരു ശാഖയായി രൂപപ്പെടുകയും ഒരു ദിവസം ആയിരം പൂക്കൾ വരെ ഉത്പാദിപ്പിക്കുകയും ചെയ്യും. ശിവപഞ്ചാചാര മന്ത്രം ജപിക്കാതെ ഈ പൂവിൽ തൊടരുതെന്ന് പറയപ്പെടുന്നു. ഈ പൂവ് ഉണങ്ങിയതിനു ശേഷവും അതിന്റെ ശക്തി മാറ്റമില്ലാതെ തുടരുമെന്ന ഒരു വിശ്വാസമുണ്ട്, അതിനാൽ ഉണങ്ങിയ പൂക്കൾ ഒഴുകുന്ന വെള്ളത്തിൽ ഇടണം. അത് ചവറ്റുകുട്ടയിൽ എറിയരുത്, അത് ദോഷം വരുത്തും.

ഒരു നാഗലിംഗ പുഷ്പം കണ്ടെത്തിയാൽ, അത് വാങ്ങുക, വീട്ടിൽ ശിവലിംഗത്തിൽ ഒരു ലളിതമായ അഭിഷേകം നടത്തുക, ഭഗവാന്റെ പാദങ്ങളിൽ പുഷ്പം അർപ്പിക്കുക, നിങ്ങളുടെ പ്രാർത്ഥനകൾ അർപ്പിക്കുക. ഇത് ചെയ്യുമ്പോൾ, മുൻകാല പാപങ്ങളും പുണ്യങ്ങളും അനുഭവിക്കുന്നവരും അവയിൽ നിന്ന് മുക്തരാകുമെന്ന് ഒരു വിശ്വാസമുണ്ട്. കഴിഞ്ഞ ജന്മത്തിലെ പാപങ്ങൾക്ക് പ്രായശ്ചിത്തമായി ഒരാൾ ഈ ജന്മത്തിൽ കഷ്ടപ്പെടുന്നു. അതിൽ നിന്ന് മോചനം നേടിയാൽ എല്ലാ കഷ്ടപ്പാടുകളും നീങ്ങി ക്ഷേമം ലഭിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു.

ശിവക്ഷേത്രങ്ങളിൽ 21 നാഗലിംഗ പുഷ്പങ്ങൾ ദാനം ചെയ്യുകയും 21 പേർക്ക് ഭക്ഷണം സമർപ്പിക്കുകയും ചെയ്താൽ, നിരവധി പ്രദോഷ പൂജകൾ നടത്തിയതിന്റെ ഗുണം നമുക്ക് ലഭിക്കും. ഇതിനു കാരണം, പുരാണങ്ങളിൽ പറയുന്നത് 21 ഋഷിമാർ ഈ പുഷ്പത്തിന് അവരുടെ സന്യാസ ശക്തികൾ ഒരു വരമായി നൽകിയെന്നാണ്. നാഗലിംഗ പൂവിന്റെ മണം മാത്രം ആസ്വദിച്ചാൽ ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ മാറും. അതിൽ നിന്നാണ് സുഗന്ധദ്രവ്യങ്ങൾ നിർമ്മിക്കുന്നത്.

സ്ത്രീ-പുരുഷ വന്ധ്യതയ്ക്കും പിസിഒഡി പോലുള്ള ഗർഭാശയ പ്രശ്നങ്ങൾക്കും ചികിത്സിക്കാൻ ഈ പൂവ് ഉപയോഗിക്കുന്നു. കുഷ്ഠരോഗത്തിനും ഇത് ഒരു ഔഷധമാണ്. കൂടാതെ, വിവിധ ഔഷധ ഗുണങ്ങളുള്ള ഈ നാഗലിംഗ പുഷ്പം ശിവന് സമർപ്പിക്കുന്നവർക്ക് മോക്ഷം ലഭിക്കും. വില്വാർച്ചന പോലെ നാഗലിംഗ പുഷ്പം കൊണ്ട് ഈ ചടങ്ങ് നടത്തുന്നവരുടെ ഭൂതകാല, ഭാവികാല പാപങ്ങൾ ഇല്ലാതാകുകയും അവരുടെ സമ്പത്തും ഐശ്വര്യവും വർദ്ധിക്കുകയും ചെയ്യും. നന്നായി കുളിച്ച് ശുദ്ധിയുള്ളതിനുശേഷം, ഈ പുഷ്പം നിങ്ങളുടെ കൈകൊണ്ട് എടുത്ത് ശിവന് സമർപ്പിച്ച് ആരാധിക്കുക, തുടർന്ന് അത് ഉണങ്ങിയ ശേഷം ഒഴുകുന്ന വെള്ളത്തിൽ വയ്ക്കുക. എല്ലാ പ്രദോഷ ദിവസവും ഇത് ചെയ്താൽ എല്ലാ ശുഭകാര്യങ്ങളും നിങ്ങൾക്ക് വന്നുചേരും.

 *ഓം* *നമശിവായ*

Saturday, March 8, 2025

മൃത്യുഞ്ജയൻ

*_🔱"മൃത്യുഞ്ജയൻ"_*

*വിശ്വാസപ്രകാരം  ത്രിമൂർത്തികളിൽ പ്രധാനിയും സംഹാരത്തിന്റെ മൂർത്തിയുമാണ് പരബ്രഹ്മമൂർത്തിയായ "പരമശിവൻ".  (ശിവം എന്നതിന്റെ പദാർത്ഥം: മംഗളകരമായത്) പൊതുവേ തമോഗുണ സങ്കൽപ്പത്തിലാണ് ശിവനെ കാണുന്നത്. ശിവൻ എന്നാൽ "മംഗളകാരി" എന്നാണ് അർത്ഥം.*

 *പരമശിവന് രൂപമുള്ളതും രൂപമില്ലാത്തതുമായ സങ്കല്പങ്ങളുണ്ട്. നല്ലതും ചീത്തയുമെല്ലാം ശിവൻ തന്നെ ആണെന്നാണ് ശിവപുരാണം വായിച്ചാൽ മനസിലാവുന്നത്. പരബ്രഹ്മം, ഓംകാരം എന്നിവ ലോകനാഥനായ ശ്രീപരമേശ്വരൻ തന്നെയാണന്നും; എല്ലാ ചരാചരങ്ങളും പരമാത്മാവായ ശിവനെ പ്രാപിച്ചാണ് മോക്ഷപ്രാപ്തി നേടുന്നതെന്നും ശിവപുരാണം പറയുന്നു.*

 *ദക്ഷപുത്രിയും ആദിശക്തിയുടെ അംശാവതാരവുമായ സതിയാണ് ശിവന്റെ ആദ്യ പത്നി. പിന്നീട് ഹിമവാന്റെ പുത്രിയും സാക്ഷാൽ ആദിപരാശക്തിയുമായ ദേവി പാർവ്വതിയുമായി വിവാഹം നടന്നു. പിതാവും മാതാവും (പ്രകൃതിയും) ആയിട്ടാണ് ശിവനേയും ശക്തിയേയും സങ്കല്പിച്ചിരിക്കുന്നത്.*

 *ദേവന്മാരുടേയും ദേവനായാണ് മഹാദേവനെ ശൈവർആരാധിക്കുന്നത്. അതിനാൽ മഹേശ്വരൻ എന്നും വിളിക്കപ്പെടുന്നു. ബ്രഹ്‌മാവും വിഷ്ണുവും ഗണപതിയുമെല്ലാം ശിവന്റെ മറ്റു ഭാവങ്ങൾ തന്നെയാണെന്നും ശൈവർ വിശ്വസിക്കുന്നു.*

*ഗംഗയെ ശിവൻ ശിരസ്സിൽ വഹിയ്ക്കുന്നു. ശിവന് കപർദ്ദം എന്നു പേരുള്ള ഒരു ചുവന്ന ജടയുണ്ട്‌. ശിവന്റെ ശിരസ്സിൽ ഗംഗയും ചന്ദ്രനും സ്ഥിതി ചെയ്യുന്നു. ശിവന് മൂന്ന് കണ്ണുകളാണുള്ളത്. നെറ്റിയിലുള്ള മൂന്നാം കണ്ണ് അഥവാ തൃക്കണ്ണ് അഗ്നിമയമാണ്. ശിവൻ തന്റെ പ്രധാന ആയുധമായ 'വിജയം'ത്രിശൂലം സദാ വഹിയ്ക്കുന്നു. നന്ദി എന്ന വെളുത്ത കാളയാണ് വാഹനം.*

 *ശിവന്റെ കഴുത്തിൽ മനുഷ്യത്തലയോടുകൾ കോർത്തുണ്ടാക്കിയ മുണ്ഡമാല കിടക്കുന്നു. ശിവൻ ഉടുക്കുന്നത് പുലിത്തോലും പുതയ്ക്കുന്നത് ആനത്തോലുമാണ്. ശിവൻ രണ്ടു കൈയ്യുള്ളവനായും എട്ടും പത്തും കൈകൾ ഉള്ളദേവനായും വർണ്ണിയ്ക്കപ്പെടാറുണ്ട്. ഭസ്മധാരിയാണ് ശിവൻ.*

*ശിവന്റെ സർവാംഗങ്ങളിലും പാമ്പുകൾ ആഭരണമായി ശോഭിയ്ക്കുന്നു. ശിവന്റെ കണ്ഠാഭരണമാണ് നാഗരാജാവായ "വാസുകി". ശിവൻ ദേവാസുരയുദ്ധങ്ങളിൽ പങ്കെടുക്കുകയും നിരവധി അസുരന്മാരെനിഗ്രഹിയ്ക്കുകയും ചെയ്തിരിക്കുന്നു. ഭാരതത്തിൽ ശിവലിംഗത്തെ പൂജിയ്ക്കുന്ന ഒരു സമ്പ്രദായമുണ്ട്.*

 *ശിവലിംഗം ആദിയും അന്തവും ഇല്ലാത്ത പ്രപഞ്ചത്തിന്റെ പ്രതീകമായി ശൈവർ കരുതുന്നു. ശിവന്റെ ആയുസ് വിഷ്ണുവിന്റെ ആയുസിന്റെ ഇരട്ടിയാണ്. ഓരോ കല്പത്തിന്റെ അന്ത്യത്തിലും‍ ശിവനുൾപ്പെടെ ത്രിമൂർത്തികൾ ഭഗവാന്റെ തന്നെ പ്രകൃതിയായ ആദിപരാശക്തിയിൽ ലയിച്ചു ചേരുകയും; അടുത്ത സൃഷ്ടികാലത്ത് മഹാമായയുടെ ത്രിഗുണങ്ങൾക്കനുസരിച്ചു വീണ്ടും അവതരിക്കും എന്നതാണ് വിശ്വാസം.*

*രജോഗുണമുള്ള ബ്രഹ്മാവ്, സത്വഗുണമുള്ള വിഷ്ണു, തമോഗുണമുള്ള ശിവൻ എന്നിവരാണ് ത്രിമൂർത്തികൾ. ഭൈരവൻ, ഭദ്രകാളി, വീരഭദ്രൻ എന്നിവരാണ് ശിവഗണങ്ങളിൽ പ്രധാനികൾ. ശിവന്റെ അനുചരൻമാരാണ് ഭൂതഗണങ്ങൾ. ഗണപതി, സുബ്രഹ്മണ്യൻ, ധർമ്മശാസ്താവ്, ഹനുമാൻ എന്നിവർ പുത്രന്മാർ.*

 *ലോകരക്ഷാർത്ഥം കാളകൂട വിഷം സേവിച്ചു കടും നീല നിറത്തിലുള്ള കഴുത്ത് മൂലം ശിവൻ "നീലകണ്ഠൻ" എന്നും അറിയപ്പെടാറുണ്ട്. മാർക്കണ്ഡേയ മഹർഷിയെ മരണത്തിൽ നിന്നും രക്ഷിച്ചു ദീർഘായുസ് നൽകിയതിനാൽ ശിവനെ "മൃത്യുഞ്ജയൻ" എന്നും വിളിക്കുന്നു. ആയുരാരോഗ്യ വർദ്ധനവിനായി നടത്തപ്പെടുന്ന "മൃതുഞ്ജയഹോമം" ശിവനെ പ്രീതിപ്പെടുത്താൻ ഉള്ളതാണ്…*

*(കടപ്പാട്)*

*🚩🕉️🔯🪔 BGG 🪔🔯🕉️🚩*

Thursday, February 6, 2025

നാഗസന്യാസിമാർ

_*നാഗസന്യാസിമാർ*_

🕉️▄▄▄▄▄▄▄🕉️▄▄▄▄▄▄▄🕉️

നാഗസന്യാസിമാർ കൂട്ടമായി താമസിക്കുന്ന സ്ഥലത്തെ അഘാട എന്നാണ് വിളിക്കുക. കഠിന വ്രതവും സാധനയും നിറഞ്ഞതാണ് അവരുടെ പരിശീലനം. കാലത്തു രണ്ടര മണിക്ക് ഉണർന്നെഴുന്നേറ്റു കുളിച്ചു ജപം ധ്യാനം എന്നിവ തുടങ്ങുന്നു. (അതിനു കാലാവസ്ഥയോ മറൈന്തെങ്കിലുമോ അവർക്ക് തടസ്സമല്ല.) കൂടാതെ കൃത്യമായ അഭ്യാസ പഠനവും അഘാടയിലുണ്ട്. ഏതെങ്കിലും ഒരു അഭ്യാസ വിഷയത്തിൽ ആ സന്യാസി പ്രവീണ്യമുള്ളവനായിരിക്കണം. (അഘാടകളിൽ വ്യത്യസ്‌ത അഭ്യാസമുറകളെ കൂട്ടിയിണക്കിയ ഒരു പരിശീലന പദ്ധതിയാനുള്ളതു.)

1750 ന് മുൻപുള്ള നാഗ സന്യാസിമാരുടെ ലിഖിത രൂപത്തിലുള്ള ചരിത്രം നമുക്ക് ലഭ്യമല്ല. അതുവരെ വാമൊഴിയായിട്ടായിരുന്നു അവരുടെ ചരിത്രം രേഖപ്പെടുത്തിയിരുന്നത്.
ഇന്ന് അവരെക്കുറിച്ച് ലഭിക്കുന്ന ചരിത്രം നിർവാണി അഘാടയിലെ പുസ്തകത്തിലൂടെയാണ്. ഹിന്ദിയിലാണ് ഇതു എഴുതിയിരിക്കുന്നതു. ഘോഷൻ രാജേന്ദ്ര ഗിരി മഹാരാജിന്റെ കാലത്താണ് ഇതെഴുതിയതെന്നാണ് വിശ്വാസം.
ഈ ഗ്രന്ഥത്തിൽ അഘാടകളെക്കുറിച്ചും,  അവർ പങ്കെടുത്ത യുദ്ധങ്ങളെക്കുറിച്ചും, ആ യുദ്ധങ്ങളിലെ വീരരായ നാഗ സന്യാസിമാരെക്കുറിച്ചും പരാമർശിക്കുന്നുണ്ട്.

7 അഘാടകളാണ് നാഗ സന്യാസിമാർക്കായി ഉള്ളത്.
1.ആവാഹൻ അഘാട
2. അടൽ അഘാട
3.നിർവാണി അഘാട
4.ആനന്ദ് അഡാട
5. നിരഞ്ജനി അഘാട
6. ജൂനാ അഘാട
7. അബഹാൻ അഘാട
എന്നിവയാണിവ. ഇതിൽ അടൽ അഘാടയാണ് ഏറ്റവും പഴക്കമേറിയത്.

ഇന്ന് സന്യാസിമാരുടെ എണ്ണം നോക്കുകയാണെങ്കിൽ ഏറ്റവും വലിയ അഘാട ജുന അഘാടയാണ്. രണ്ടാം സ്ഥാനത്ത് നിരഞ്ജനി അഘാടയും.

മിക്ക അഘടകളും സാമ്പത്തികമായി മികച്ച സ്ഥിതിയിലാണ്.

നാഗ സമ്പ്രദായം നാം ഇന്ന് കാണുന്ന രൂപത്തിലേക്കെത്തിയതു 16 ആം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ബംഗാൾ സ്വദേശിയായ ശ്രീ മധുസൂദനാനന്ദ സരസ്വതിയുടെ കാലഘട്ടത്തിലാണ്.

അന്ന് ഭാരതം മുഗൾ ഭരണത്തിനു കീഴിലായിരുന്നു. ഈ ഭരണത്തിനു കീഴിൽ  ഹിന്ദുകൾക്കു പലവിധ പീഡനങ്ങളും ഏറ്റു വാങ്ങേണ്ടതായി വന്നു. കൂട്ട മതം മാറ്റം, ക്ഷേത്രങ്ങൾ കൊള്ളയടിക്കലും തകർക്കലും, സ്ത്രീകൾക്കെതിരെയുള്ള അതിക്രമം എന്നിവയൊക്കെ സർവവ്യാപകമായി. പൊതുവേ അന്നും എന്നും അസംഘടിതരായ ഹിന്ദു സമൂഹത്തിനു പിടിച്ചു നിൽക്കാൻ കഴിയാതെ വന്നു. സിക്കുകാരുടെ  പത്താമത്തെ  ഗുരുവായ ഗുരു ഗോവിന്ദ സിംഹന്റെ യുവാക്കളായ രണ്ട് മക്കളെ യുദ്ധത്തിൽ വധിച്ച മുഗളർ അദ്ദേഹത്തിന്റെ ചെറിയ രണ്ടു മക്കളേയും തടവുകാരാക്കി. ആ കുട്ടികളോട് മതം മാറിയാൽ ജീവിക്കാൻ അനുവദിക്കാം എന്നായിരുന്നു മുഗളരുടെ നിർദേശം. പക്ഷെ അഭിമാനികളായ അവർ അതിനു തയ്യാറായില്ല.   അവർക്കു ചുറ്റും ഇഷ്ട്ടിക ചുമർ കെട്ടി ഒടുവിൽ ശ്വാസം കിട്ടാതെ ഇഞ്ചിഞ്ചായായിരുന്നു അവരുടെ മരണം.

ഈ ക്രൂരതകൾക്കെതിരെ ഒരു സൈന്യത്തെ സജ്ജമാക്കാൻ മധുസൂദനാനന്ദ സരസ്വതി  തീരുമാനിച്ചു. സകലബന്ധങ്ങളും സകല സുഖഭോഗങ്ങളും ത്യജിച്ച് സ്വധർമ്മത്തിനായി പോരാടാനും മരിക്കാനും തയ്യാറായ യുവാക്കളെയായിരുന്നു അദ്ദേഹം തിരഞ്ഞെടുത്തത്. സകല സുഖഭോഗങ്ങളും ഒഴിവാക്കുന്നതിന്റെ ഭാഗമായി അവർ സ്വന്തം വസ്ത്രങ്ങൾ പോലും ഉപേക്ഷിച്ചു. വസ്ത്രങ്ങളെ അടിസ്ഥാനമാക്കിയാണല്ലോ എന്നും സമൂഹത്തിൽ ഒരാളുടെ പദവിയും സാമ്പത്തികവും നാം ഗണിക്കുന്നത്. സ്വ ധർമ്മത്തിനായി സകലതും ത്യജിക്കാൻ തയ്യാറായ അവരെ നാഗ സന്യാസിമാർ എന്ന് വിളിച്ചു. നാഗ എന്നതിനു നഗ്നൻ എന്നും അർത്ഥമുണ്ടല്ലോ.

ദിഗംബരന്മാർ എന്നും ഇവർ അറിയപ്പെടുന്നു. ദിക്കിനെ വസ്ത്രമാക്കിയവർക്കു എന്തിനാണ് വേറൊരു വസ്ത്രം.
ശരീര ബോധത്തെ ജയിക്കുക എന്നതാണ് സാക്ഷാത്‌ക്കാരത്തിലേക്കെത്താനുള്ള വഴി. ഞാൻ, എന്റെ തുടങ്ങിയ സങ്കുചിത ചിന്താഗതിക്കപ്പുറം ഞാനും  ഈ പ്രകൃതിയും ആ ഏകമായ സത്യത്തിന്റെ ബഹിർസ്പുരണങ്ങൾ മാത്രമാണ് എന്ന തിരിച്ചറിവാണല്ലോ മോക്ഷത്തിലേക്കെത്താനുള്ള മാർഗം.
അതുകൊണ്ടു തന്നെ വസ്ത്രം, ഭക്ഷണം, കാലാവസ്ഥ, തുടങ്ങി സാധാരണക്കാരനെ സംബന്ധിച്ചേടത്തോളം പരമ പ്രധാനമായി ഗണിക്കുന്ന കാര്യങ്ങളൊക്കെ ഒരു സന്യാസി തൃണവൽക്കരിക്കുന്നു.

അഘാടകളിലെ കഠിന സാധനകൾക്കും അഭ്യാസം പരിശീലനത്തിനുമൊടുവിൽ പുറത്തിറങ്ങിയ നാഗ സന്യാസിമാർ മുഗളരുടെ ക്രൂരതകൾക്കെതിരായി പട പൊരുതി. നിർവാണ അഘാടയിലെ ഗ്രന്ഥത്തിൽ വിവരിച്ച ഒരു യുദ്ധമാണ് ജോദ്പൂരിനെ മുഗളർ ആക്രമിച്ചതു. പതിവുപോലെ ഏതൊരു നാട്ടുരാജ്യത്തെയും ആക്രമിക്കുന്നതു പോലെയേ ഇതും  അവർ കണക്കാക്കിയിരുന്നുള്ളു. പക്ഷെ ജോദ്പുർ സൈന്യത്തോടൊപ്പം അണി നിരന്ന നാഗ സന്യാസിമാർ ഒരു വെള്ളിടി പോലെ മുഗളപ്പടക്ക് നേരെ ആഞ്ഞടിച്ചു.  തികച്ചും നഗ്നരായി മേലാസകലം  ഭസ്മം പൂശി ആയുധങ്ങളുമായി ഹര ഹര മഹാദേവ ധ്വനികളോടെ പാഞ്ഞടുത്ത ആ സന്യാസിമാരെ കണ്ടപ്പോൾ തന്നെ മുഗളപ്പട വിരണ്ടുപോയിരുന്നു. ഒടുവിൽ പിടിച്ചു നില്ക്കാനാവാതെ ജീവനും കൊണ്ട് ഓടിയ അവർ പിന്നീട് സ്വപ്നത്തിൽ പോലും  ജോദ്പുർ സ്വന്തമാക്കണമെന്നു ചിന്തിച്ചിട്ടില്ല.

ശിവനാണ് നാഗ സന്യാസിമാരുടെ പ്രധാന ആരാധ്യ ദേവത. പക്ഷെ ചില അഘാടകൾ മറ്റു ചില ദൈവങ്ങളെ പ്രധാന മൂർത്തികളായി ആരാധിക്കുന്നു. ഉദാഹരണത്തിനു നിരഞ്ജനി അഘാടയുടെ ഉപാസന മൂർത്തി ശിവസുതനായ കാർത്തികേയനാണ്. (സുബ്രഹ്മണ്യൻ )
അവരുടെ മാതൃ ദൈവത ആസ്സാമിലെ കാമാക്യയിൽ കുടികൊള്ളുന്ന കാളിയും.

 കടപ്പാട് 

സനാതന ധർമ്മം 🙏🏻🌹🕉️

(സോഷ്യൽ മീഡിയ...)

Thursday, January 30, 2025

ശിവലിംഗം

*ശിവലിംഗം: ശിവലിംഗം ഒരു സാധാരണ വിഗ്രഹമല്ല, അത് സമ്പൂർണ ശാസ്ത്രമാണ്!*

ശിവലിംഗത്തിൽ ത്രിമൂർത്തികൾ വസിക്കുന്നു:

ശിവലിംഗത്തിന്റെ ഏറ്റവും താഴെയുള്ള ഭാഗം ബ്രഹ്മാവിനെ പ്രതിനിധീകരിക്കുന്നു, മദ്ധ്യമഭാഗം മഹാവിഷ്ണുവിന്റെ പ്രതീകമാണ്, ഉച്ചിഭാഗം, അതായത് ആരാധിക്കപ്പെടുന്ന ഭാഗം, ദേവാദിദേവൻ മഹാദേവന്റെ പ്രതീകമാണ്. 

ശിവലിംഗത്തിലൂടെ ത്രിമൂർത്തികളെ പൂജിക്കുന്നു.

മറ്റൊരു വിശ്വാസപ്രകാരം, ശിവലിംഗത്തിന്റെ താഴെയുള്ള ഓവ് പോലുള്ള ഭാഗം മാതാവായ പാർവതിക്കായി സമർപ്പിച്ചിരിക്കുന്നതാണ്, അത് ഒരു ചിഹ്നമായി ആരാധിക്കുന്നു.
മറ്റൊരു വിശ്വാസപ്രകാരം, ശിവലിംഗത്തിന്റെ താഴെഭാഗം സ്ത്രീയെ പ്രതിനിധാനം ചെയ്യുമ്പോൾ മുകളിലുള്ള ഭാഗം പുരുഷനെയും പ്രതിനിധാനം ചെയ്യുന്നു. അതായത് ശിവനും ശക്തിയും ഇതിൽ ഒട്ടുകൂടിയിരിക്കുന്നുവെന്ന് അർത്ഥം.

ശിവലിംഗത്തിന്റെ അർത്ഥം:

ശാസ്ത്രങ്ങൾ പ്രകാരം, 'ലിംഗം' എന്ന വാക്ക് 'ലിയ' എന്നും 'ഗമ്യ' എന്നും ഉള്ള രണ്ട് വാക്കുകളിൽ നിന്ന് വന്നതാണ്. 'ലിയ' അർത്ഥം 'ആരംഭം' എന്നായിരിക്കുമ്പോൾ 'ഗമ്യ' അർത്ഥം 'അവസാനവും' എന്നാണു. ഹിന്ദുമതശാസ്ത്രങ്ങൾ പരാമർശിക്കുന്നത് പ്രകാരം, പ്രപഞ്ചം ശിവനിൽ നിന്നാണ് ഉത്ഭവിച്ചതെന്നും ഒരു ദിവസം എല്ലാം ശിവനിൽ ചേരുമെന്നും പറയപ്പെടുന്നു.

ശിവലിംഗത്തിലെ ത്രിമൂർത്തികൾ:

നമുക്ക് എല്ലാവർക്കും അറിയാം ശിവൻ ശിവലിംഗത്തിൽ വസിക്കുന്നു. പക്ഷേ, അതിൽ ത്രിമൂർത്തികളും (ബ്രഹ്മാവ്, വിഷ്ണു, മഹേശ്വരൻ) ഒരുമിച്ചുണ്ടെന്ന് പലർക്കും അറിയില്ല. ശിവലിംഗത്തെ മൂന്ന് ഭാഗങ്ങളായി വിഭജിക്കാനാകുമെന്ന് പറയുന്നു.

1. ഏറ്റവും താഴെയുള്ള ഭാഗം: ബ്രഹ്മാവ് (പ്രപഞ്ചസൃഷ്ടാവ്)

2. മദ്ധ്യഭാഗം: വിഷ്ണു (പ്രപഞ്ചം നിയന്ത്രിക്കുന്നവൻ)

3. മുകളിലുള്ള ഭാഗം: ശിവൻ (പ്രപഞ്ച സംഹാരി)
ഇതിലൂടെ ത്രിമൂർത്തികളെ ശിവലിംഗത്തിലൂടെ ആരാധിക്കുന്നു.

അതേപോലെ മറ്റൊരു വിശ്വാസപ്രകാരം, ശിവലിംഗത്തിന്റെ താഴത്തെ ഭാഗം സ്ത്രീത്വത്തെയും മുകളിലുള്ള ഭാഗം പുരുഷത്വത്തെയും പ്രതിനിധാനം ചെയ്യുന്നു. അതായത് ശിവനും ശക്തിയും ഒരുമിച്ച് പാർക്കുന്നു.

ശിവലിംഗത്തിന്റെ ഇടക്കൊടിയ ആകൃതിയുടെ കാരണം:

ശിവലിംഗത്തിന്റെ മുട്ടാകൃതിക്ക് ആത്മീയമായും ശാസ്ത്രീയമായും കാരണം ഉണ്ട്. ആത്മീയ ദൃഷ്ടികോണത്തിൽ, ശിവൻ പ്രപഞ്ച സൃഷ്ടിയുടെ മൂലമായ 'ശക്തി'യാണ്. അതായത് പ്രപഞ്ചം ഉരുത്തിരിഞ്ഞ വിത്താണ് ശിവൻ. അതിനാൽ ശിവലിംഗത്തിന്റെ ആകൃതി ഒരു മുട്ടിനോടു സാദൃശ്യമാണെന്ന് പറയപ്പെടുന്നു.
ശാസ്ത്രീയമായി സംസാരിക്കുമ്പോൾ, 'ബിഗ് ബാംഗ് തിയറി' അനുസരിച്ച് പ്രപഞ്ചം ഒരു മുട്ട പോലെയുള്ള ചെറിയ ദ്രവ്യത്തിൽ നിന്ന് സൃഷ്ടിക്കപ്പെട്ടു.

ഹര ഹര മഹാദേവ! 🙏

Saturday, January 25, 2025

നാഗ സന്യാസിയിലേക്കുള്ള യാത്ര............*_

_*🚩നാഗ സന്യാസിയിലേക്കുള്ള യാത്ര............*_


*1. ഒരാൾക്ക് അതിനുള്ള താല്പര്യം വന്നു കഴിഞ്ഞാൽ 13 അഘാടകൾ ആണ് ഉള്ളത്. അതിൽ ഏതെങ്കിലും ഒന്നിനെ സമീപിക്കണം.*

*2. ആ വ്യക്തിയെ കുറിച്ച് വളരെ വിശദമായി അന്വേഷണം അഘാടകൾ നടത്തും. അർഹത ഉള്ള ആളാണെന്നു കണ്ടാൽ മാത്രം പ്രവേശന അനുമതി നൽകും. അതായത് ആർക്കും നാഗ സന്യാസി ആവാൻ സാധിക്കില്ല.*

*3. ഈ വ്യക്തി വ്യതിചലിക്കാതെ ബ്രഹ്മചര്യം, രാഷ്ട്രത്തിന് വേണ്ടി ചെയ്യുന്ന രാഷ്ട്ര ദാനം പ്രഥമമായി അംഗീകരിക്കണം.*

*4. ബ്രഹ്മചാരി എന്ന തസ്തികയിൽ ഇങ്ങനെ ആറ് മുതൽ പന്ത്രണ്ട് വർഷം വരെ അഘാടയിൽ തുടരണം.*

*5. ഇത് പൂർത്തിയായാൽ, വ്യക്തി തയ്യാറായി എന്ന് ഗുരുവിന് തോന്നിയാൽ, അവനവനു വേണ്ടി പിണ്ഡതർപ്പണം നടത്തണം.. അതായത് മരിച്ചെന്നു സങ്കല്പിച്ച് ബലി ഇടണം സ്വയം. ദേഹം ഉപേക്ഷിച്ചു..*

*6. അതിന് ശേഷം കുംഭ സ്നാനം നടത്തി മന്ത്ര ദീക്ഷ.*

*7. അടുത്ത ഘട്ടം മഹാപുരുഷൻ എന്നതാണ്. മഹാപുരുഷൻ രുദ്രാക്ഷവും കാവിയും ജമന്തി പൂക്കളും അണിഞ്ഞു , ദേഹത്ത് ഭസ്മവും പൂശിയാണ് അഘാടകളിൽ കാണപ്പെടുക.*

*8. മഹാപുരുഷനായി പൂർണത ലഭിചെന്ന് ഗുരുവിനു ബോധ്യമായാൽ അവധൂതൻ എന്ന ആശ്രമത്തിലേക്കു നാഗസന്യാസി നീങ്ങും. തല മുണ്ഡനം ചെയ്തു വീണ്ടും പിണ്ഡ തർപ്പണം നടത്തും. അവധൂതൻ വസ്ത്രങ്ങൾ അടക്കം എല്ലാം ത്യജിക്കണം..*

*9. അവധൂതർ അഘാടകൾ ഉപേക്ഷിച്ചു ഹിമാലയ സാനുക്കളിൽ തപസ്സിൽ തുടരും. കൊടും തണുപ്പിൽ വസ്ത്രങ്ങൾ ഒന്നുമില്ലാതെ തപസ്സിലാണ് പിന്നീട്.. ഹിമാലയ സാനുക്കളിലെ പച്ചമരുന്നിലൊക്കെയാണ് ജീവൻ നിലനിർത്തുന്നത്.  കുംഭ മേളക്ക് മാത്രമാണ് അവർ ജനമധ്യത്തിലേക്കു ഇറങ്ങുക. അത്‌ കഴിഞ്ഞാൽ നിങ്ങളെ അവരെ കാണുകയുമില്ല.. ഒരു സാധാരണ മനുഷ്യന് ജീവിക്കാൻ സാധിക്കാത്ത കൊടും തണുപ്പുള്ള ജീവിത സാഹചര്യങ്ങളിൽ അവർ വീണ്ടും പോവുന്നു....*

*അതാണ് പ്രതേകതയും.. ഇവിടെ കുംഭമേളയ്ക്ക് ഉള്ള സമയം ആണെന്നു കലണ്ടറിൽ നോക്കി ഹിമാലയം ഇറങ്ങി വരുന്നതല്ല ഇവർ ആരും.. അവർ തന്നെ കാലം കണക്ക് കൂട്ടി 12 വർഷം കൂടുമ്പോൾ മല ഇറങ്ങി വരുന്നതാണ്..*

*10. ധർമത്തിന്, രാഷ്ട്രത്തിന്, ഒരു പ്രതിസന്ധി വന്നാൽ അവർ തങ്ങളുടെ തപോ ശക്തി കൊണ്ടും, ആയുധങ്ങൾ കൊണ്ടും കർമ്മ നിരതർ ആവും എന്നതാണ് ഇവരുടെ പ്രതേകതയായി പറയുന്നത്.*

*(കടപ്പാട്)*

*🚩🕉️🔯🪔 BGG 🪔🔯🕉️🚩*