Followers(ഭഗവാന്‍റെ ഭക്തര്‍ )

Monday, September 2, 2024

തമിഴ്നാട്ടിലെ കോനേരി രാജപുരത്ത് നടരാജൻ

തമിഴ്നാട്ടിലെ കോനേരി രാജപുരത്ത് നടരാജനായി ശിവൻ്റെ യഥാർത്ഥ രൂപം. നൂറ്റാണ്ടുകൾക്ക് മുമ്പ് ഒരു ചോളരാജാവ് നടരാജൻ്റെ വിഗ്രഹം നിർമ്മിക്കാൻ ആഗ്രഹിച്ചു. വിദഗ്ധനായ ഒരു ശില്പിയെ സമീപിച്ചു. പല ദിവസങ്ങളിലായി 7 തവണ ശ്രമിച്ചിട്ടും ശിൽപിക്ക് മികച്ച രൂപം ഉണ്ടാക്കാനായില്ല.

ഒരു വൈകുന്നേരം ഒരു ബ്രാഹ്മണ ദമ്പതികൾ വെള്ളം ചോദിച്ച് വന്നു. ബ്രാഹ്മണ അഗ്രഹാരം വളരെ ദൂരെയാണെന്നും തങ്ങൾക്ക് ബ്രാഹ്മണർക്ക് കുടിവെള്ളം നൽകാൻ  കഴിയിലെന്നും ശിൽപിയും സഹായികളും ദമ്പതികളെ അറിയിച്ചു.

ബ്രാഹ്മണൻ അത് ചെവിക്കൊണ്ടില്ല, വളരെ നേരം നടന്ന് ക്ഷീണിച്ചതിനാൽ അവരുടെ കൈവശമുള്ള വെള്ളം നൽകണമെന്ന് ആവശ്യപ്പെട്ടു. താഴ്ന്ന ജാതിക്കാരായ തങ്ങൾ ബ്രാഹ്മണന് ജലം നൽകിയാലുള്ള രാജകോപം ഭയന്നാകാം അവർ ബ്രാഹ്മണൻ്റെ ആവശ്യം വീണ്ടും നിരസിച്ചു.

ബ്രാഹ്മണൻ അവൻ്റെ കയ്യിലുണ്ടായിരുന്ന പാത്രം കൊണ്ട് മൂശാരിയുടെ ആലയിലുണ്ടായിരുന്ന തിളയ്ക്കുന്ന ലോഹം കോരിക്കുടിച്ചു
ഇതുകണ്ട് അവിടെയുണ്ടായിരുന്ന വരെല്ലാം നിലവിളിച്ചു. എന്നാൽ ബ്രാഹ്മണന് ഒപ്പമുണ്ടായിരുന്ന സ്ത്രീ മാത്രം ചിരിച്ചു. പെട്ടെന്ന് സന്ദർശകർ പുകമറയ്‌ക്കിടയിൽ അപ്രത്യക്ഷരായി.
ശില്പിയും കൂട്ടുകാരും ഇപ്പോൾ പെട്ടെന്ന്  നിദ്രയിൽ വീണു.

അവർ രാവിലെ ഉണർന്നപ്പോൾ, 
ശിൽപ്പിക്ക് നിർമ്മിക്കാൻ  കഴിയാതിരുന്ന നടരാജവിഗ്രഹം എല്ലാവിധത്തിലും പൂർണ്ണമായി അവിടെ കാണപ്പെട്ടു. ശിലകളുടെ ജീവൻ തുടിക്കുന്ന മനോഹരമായ നടരാജ വിഗ്രഹം കണ്ട് അവർ ആശ്ചര്യപ്പെട്ടു.

ചോളരാജാവ് ഭഗവാൻ്റെ മഹത്വം കണ്ട് അത്ഭുതപ്പെട്ടു. ആ പ്രതിമയ്ക്ക് ജീവനുണ്ടോ എന്ന് രാജാവ് പരിഹാസത്തോടെ ശിൽപിയോട് ചോദിച്ചു, തീർച്ചയായും, ശിൽപ്പി മറുപടി പറഞ്ഞു. വിശ്വാസം വരാതെ രാജാവ് ഒരു ആണിയെടുത്ത് പ്രതിമയുടെ കാലിൽ തറച്ചു, എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട് കാലിൽ നിന്നും രക്തം ഒലിച്ചിറങ്ങി. രാജാവ് മോഹാലസ്യപ്പെട്ടു. ബോധം വന്നപ്പോൾ രാജാവ്  കുഷ്ഠരോഗബാധിതനായിരുന്നു. ഇത് ഐതിഹ്യമല്ല, ശരിക്കും സംഭവിച്ചതാണ്. ഇന്നും നടരാജൻ്റെ പാദത്തിൽ മുറിവിൻ്റെ പാട് കാണാം. 

മനുഷ്യരൂപത്തിൽ ഭഗവാനേയും ദേവിയേയും ദർശിക്കാൻ ശില്പിക്കും സംഘത്തിനും കഴിഞ്ഞത് എന്തൊരു ഭാഗ്യവും പുണ്യവുമാണ്!
കടപ്പാട്
സോഷ്യൽ മീഡിയ

Wednesday, July 10, 2024

ജയ് മാഹിഷ്മതി

*ജയ് മാഹിഷ്മതി !*

ബാഹുബലി എന്ന സിനിമ വഴിയാകണം ഭൂരിഭാഗം മലയാളികളും / ദക്ഷിണേന്ത്യക്കാരും ഈ പേര് കേട്ടിട്ടുണ്ടാവുക. എന്നാൽ മാഹിഷ്മതി എന്നത് കേവലമൊരു സിനിമാ ഭാവനയല്ല. ഇൻഡോർ നഗരത്തിൽ നിന്നും ഏകദേശം നൂറു കിലോമീറ്റർ ദൂരെ സ്ഥിതി ചെയ്യുന്ന മഹേശ്വർ എന്ന ഇടമാണ് ചരിത്രത്തിലും, പുരാണങ്ങളിലും എല്ലാം മാഹിഷ്മതി എന്നറിയപ്പെട്ടിരുന്നത്. 

സാമവേദത്തിനു മ്യൂസിക്കൽ നോട്സ് കുറിച്ചു എന്ന് പറയപ്പെടുന്ന, മഹാശിവഭക്തനായിരുന്ന, താണ്ഡവ സ്തോത്രം രചിച്ച; എന്നിങ്ങനെ മഹിമകൾ ഏറെയുണ്ടായിരുന്നു എങ്കിലും, സ്ത്രീലമ്പടത്വം മൂലം വില്ലനായി വിലയിരുത്തപ്പെട്ട ഇതിഹാസ കഥാപാത്രമാണ് രാവണൻ. വേദവതിയുടെ ശാപം മൂലം സീതയെ തൊടാൻ പോലും ഭയന്ന രാവണൻ, അക്കാരണം കൊണ്ട് തന്നെ ചിലർക്കെല്ലാം വിശുദ്ധനുമായി. ഇപ്പറഞ്ഞ കാര്യങ്ങൾക്കുമപ്പുറം രാവണൻ, ജംബു ദ്വീപത്തിലെ ഒന്നാംതരം തല്ലു കൊള്ളി കൂടിയായിരുന്നു. 

ഒരിക്കൽ രാവണൻ നർമ്മദാ തീരത്ത് പൂജ ചെയ്തുകൊണ്ടിരുന്ന സമയം, നദിയിൽ ജലനിരപ്പുയരുകയും; രാവണൻ മണലിൽ തീർത്ത ശിവലിംഗം ഉടഞ്ഞു പോവുകയും ചെയ്തു. കാരണമന്വേഷിച്ച് ചെന്ന രാവണൻ കണ്ടത് ഒരാൾ കുറെ സ്ത്രീകളുമൊത്ത് നദിയിൽ ഉല്ലസിക്കുന്നതാണ്. ഈ ദൃശ്യം രസിക്കാതിരുന്ന രാവണൻ, അയാളെ യുദ്ധത്തിന് ക്ഷണിച്ചു. തീർത്തും ഏകപക്ഷീയമായ ആ പോരാട്ടത്തിൽ എതിരാളി രാവണനെ അതിവേഗം മർദ്ദിച്ചു വീഴ്ത്തുകയും, തടവിലാക്കുകയും ചെയ്തു. 
രാവണന്റെ ചെകിടിൽ ചെമ്പട കൊട്ടിയ ആ എതിരാളിയുടെ പേരാണ്  കാർത്യവീര്യാർജ്ജുനൻ. അവന്തിയിലെ രാജാവായിരുന്ന കാർത്യവീര്യാർജ്ജുനൻ താമസിച്ചിരുന്ന ഇടമാണ് മാഹിഷ്മതി. 

കാർത്യവീര്യാർജ്ജുന പ്രതിഷ്ഠയുള്ള ഒരു ക്ഷേത്രം ഇപ്പോഴും മഹേശ്വറിലുണ്ട്. രാവണനെ ഭൂമിയിൽ തറച്ചു വെച്ച കാർത്യവീര്യാർജ്ജുനൻ, എതിരാളിയുടെ പത്തു തലകളിലും ഓരോ വിളക്കുകൾ വീതവും, കയ്യിൽ ഒരു വിളക്കും  വെച്ചു എന്ന ഐതിഹ്യത്തെ പിൻപറ്റി; കാർത്യവീര്യാർജ്ജുനൻ കൊല്ലപ്പെട്ടു എന്ന് കരുതപ്പെടുന്ന രാജരാജേശ്വര ശിവക്ഷേത്രത്തിൽ പതിനൊന്നു വിളക്കുകൾ തെളിയിക്കുന്ന പതിവുമുണ്ട്. എല്ലാ വർഷവും കാർത്യവീര്യാർജ്ജുന ജയന്തിയും ഇവിടെ ആഘോഷിക്കപ്പെടാറുണ്ട്. ശിവക്ഷേത്രങ്ങളുടെ എണ്ണം കൊണ്ടും, നർമ്മദയുടെ സാമിപ്യം കൊണ്ടും ഗുപ്‌ത കാശി എന്നൊരു വിളിപ്പേരും മഹേശ്വറിനുണ്ട്. 

മഹേശ്വറിൽ നിന്നും ഏകദേശം അറുപതു കിലോമീറ്റർ സഞ്ചരിച്ചാൽ, കാർത്യവീര്യാർജ്ജുനനെ വധിച്ച പരശുരാമന്റെ ജന്മഭൂമി; ജാനാപാവിൽ എത്താം. ഹോൾക്കാർ രാജവംശത്തിനു കീഴിലായിരുന്ന അവന്തി പ്രദേശത്തിന്റെ തലസ്ഥാനം പിന്നീട് ഇൻഡോറിലേയ്ക്ക് മാറ്റപ്പെട്ടു.

കടപ്പാട്
സോഷ്യൽ മീഡിയ

Sunday, April 21, 2024

ഗണപതി വട്ടം സുൽത്താൻ ബത്തേരി ആയ കഥ


ഗണപതി വട്ടം സുൽത്താൻ ബത്തേരി ആയ കഥ..1986 May രണ്ടാം ലക്കം പൂമ്പാറ്റയിൽ വന്നപ്പോൾ...

Tuesday, April 2, 2024

ശിവസുപ്രഭാതം

🛕
*ശിവസുപ്രഭാതം* 
🔱🔱🔱🔱🔱🔱🔱🔱
കൈലാസവാസ ശിവശങ്കര ദേവ ദേവ ശൈലന്ദ്ര നന്ദിനി പതേ ഹര നീലകണ്ഠ ശ്രീയാർന്ന താവക മുഖാംബുജ ദർശനത്താൽ
ശ്രീമത് ധരിത്രി കനിവോടരുളുന്നു ശിവ സുപ്രഭാതം🔱

 *ഓം നമഃ ശിവായ !!!* 
 *ഓം നമഃ ശിവായ !!!* 
 *ഓം നമഃ ശിവായ !!!* 

കാരുണ്യവാര നിധിയാകിയ ത്രിസ ശൂലധാരി 
കാമന്റെ അന്ധകനായ് വിളങ്ങും ത്രിലോചനായ
കാണേണമെൻ മനസിൽ നിൻ പ്രിയ രൂപമെന്നും
കലികാലദോഷനിവാരണ ശംഭുവേ ശിവസു പ്രഭാതം🔱

 *ഓം നമഃ ശിവായ !!!* 
 *ഓം നമഃ ശിവായ !!!* 
 *ഓം നമഃ ശിവായ !!!* 

പാരിന്നുമെന്നതുപോൽ മമ
ഊരിന്നും എന്നും എന്നും
നാരായ വേരായ് അനിശം വിലസുന്ന ശംഭോ
നേരായ് ചലിപ്പതിന്നു നെയ്ത്തിരി ദീപ മേകും 
നരജന്മമോചന ഗുണാംബുധിയേ ശിവസുപ്രഭാതം🔱

 *ഓം നമഃ ശിവായ !!!* 
 *ഓം നമഃ ശിവായ !!!* 
 *ഓം നമഃ ശിവായ !!!* 

ഖോരാന്ധകാര പരിപൂരിത രത്ഥ്യതന്നിൽ
നേരെ വരും അരി കുല സഞ്ചയ ദുർഗുണത്തെ
സാരള്യമേ !അഖിലവും ആറ്റി മേന്മേൽ
സംരക്ഷയേകു ശരണാഗത രക്ഷക
ശിവസുപ്രഭാതം🔱

 *ഓം നമഃ ശിവായ !!!* 
 *ഓം നമഃ ശിവായ !!!* 
 *ഓം നമഃ ശിവായ !!!* 

ഈടാർന്നു വായ്ക്കും അതിഭീകര ദുർഭയത്തെ
പാടേയകറ്റി സുഖസുന്ദര ജീവിതത്തിൽ
ആടാത്ത ഭക്തി മലർ പൂത്തൊരു മാനസത്തെ നേടാൻ തുണക്ക ജഗദീശ ശിവസു പ്രഭാതം🔱

  *ഓം നമഃ ശിവായ !!!* 
 *ഓം നമഃ . ശിവായ !!!* *ഓം നമഃ ശിവായ !!!* 

കുറ്റങ്ങളേറെ അറിയാതെയറിഞ്ഞു മേ ഞാൻ 
ഏറ്റം നടത്തി  മമ ജീവിത കർമ്മമാർഗേ
എന്താകിലും അടിയനതേറ്റു പറഞ്ഞിടുമ്പോൾ സന്താപമാറ്റി ഭയഭക്തി ചൊരിഞ്ഞീടു ശിവ സുപ്രഭാതം🔱

 *ഓം നമഃ ശിവായ !!!* 
 *ഓം നമഃ ശിവായ !!!* 
 *ഓം നമഃ ശിവായ !!!*

🙏🔱🍃🍂🙏🔱🍃🍂

Tuesday, March 26, 2024

കൊടുങ്ങല്ലൂര്‍ മഹാദേവ ക്ഷേത്രം

🌸
 *കൊടുങ്ങല്ലൂര്‍ മഹാദേവ ക്ഷേത്രം* 

(ശ്രീ പരശുരാമൻ പ്രതിഷ്ഠ നടത്തിയത് എന്നു വിശ്വസിക്കപ്പെടുന്ന 108 പുരാതന ശിവക്ഷേത്രങ്ങളിൽ 63- മത്തെ ക്ഷേത്രം )

കൊടുങ്ങല്ലൂര്‍ കുരുംബ ഭഗവതി ക്ഷേത്രം .മുസിരിസ്, ഷിംഗ്‍ലി പട്ടണം, മഹോദയപുരം, മകോതൈ, ക്രാങ്കന്നൂർ എന്നൊക്കെയായിരുന്നു പഴയ പേരുകൾ. നിരവധി ശിവലിംഗങ്ങൾ ഉണ്ടായിരുന്നതിനാൽ കോടിലിംഗപുരം എന്ന നാമത്തില്‍ നിന്ന് കൊടുങ്ങല്ലൂര്‍ ആയി എന്നും പറയപ്പെടുന്നു.
ബൗദ്ധക്ഷേത്രമായിരുന്നുവെന്നും പല ചരിത്രകാരന്മാരും അഭിപ്രായപ്പെടുന്നുണ്ട്.

🌸
പാതാളം വിട്ട് ഭൂമിയും ദേവലോകവുമെല്ലാം അടക്കിവാണ ദാരികനെകൊണ്ട് ദേവന്‍മാര്‍ പൊറുതിമുട്ടിയപ്പോളാണ് പരമശിവന്റെ മൂന്നാംകണ്ണില്‍ നിന്നും ഭീകരരൂപമായി ദേവിയുടെ പിറവി. ബ്രഹ്മാവിന്റെ വരത്താല്‍ അജയ്യനായി വിലസിയ ദാരികന്റെ തലയറുത്ത് മാലയാക്കി കഴുത്തില്‍ തൂക്കി കോപം തീരാതെ ഉറഞ്ഞു തുള്ളിയ ദേവിയോട് കൊടുങ്ങല്ലൂരിലെ ക്ഷേത്രത്തില്‍ പോയി ഭക്തരെ കാത്തുകൊള്ളാന്‍ പരമശിവന്‍ ആവശ്യപ്പെട്ടു. 
ഒരു കോടി ശിവക്ഷേത്രങ്ങളുടെ ചൈതന്യം ഒരു വിഗ്രഹത്തില്‍ തെളിഞ്ഞു നിന്നതിനാല്‍ കോടിലിംഗപുരം എന്ന് അതുവരെ അറിയപ്പെട്ട ക്ഷേത്രം, ദേവി എത്തി വടക്കുമുഖമായി ഇരുന്നതോടെയാണ് കൊടുങ്ങല്ലൂര്‍ അമ്മയുടെ ക്ഷേത്രമായി മാറിയത്. കൊടുങ്ങല്ലൂരെത്തി ഇരുന്ന ദേവി ദാരികവധത്തിന്‍റെ കലിയടങ്ങാതെ അവിടെ എത്തിയ ഒരു ഭക്തനിലേക്ക് പ്രവേശിച്ച് ഉറഞ്ഞു തുള്ളി കൂടിനിന്നവരോട് തന്റെ വരവിന്റെ ലക്ഷ്യം പറഞ്ഞു. ഇത്തരത്തില്‍ ദേവിയുടെ ചൈതന്യവുമായി ഉറഞ്ഞുതുള്ളുന്നവരാണ് പിന്നീട് വെളിച്ചപ്പാടുകളെന്നറിയപ്പെട്ടത്. 

🌸
തൃശ്ശൂർ ജില്ലയിൽ കൊടുങ്ങല്ലൂരിലുള്ള ഈ ക്ഷേത്രം ഭഗവതിക്കാണ് സമര്‍പ്പിച്ചിരിക്കുന്നത്. എന്നാല്‍ പുരാതന കാലത്ത് ഇതൊരു ശിവ ക്ഷേത്രമായിരുന്നു . 108 ശിവാലയസ്തോത്രത്തില്‍ പരാമര്‍ശമുള്ള കൊടുങ്ങല്ലൂര്‍ ,എന്നാല്‍ 108 ദുര്‍ഗ്ഗാലായസ്തോത്രത്തില്‍ കാണുന്നുമില്ല എന്നത് ഇതിനൊരു തെളിവായി ചുണ്ടികാട്ടുന്നു. ഭഗവതിക്ക് അര്‍ച്ചന നടത്തുന്നതിനു മുന്‍പ് ഇവിടെ ശിവ പുജ നടത്താറുമുണ്ട്.

🌸
കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തിലെ ഈ രണ്ടു ക്ഷേത്രങ്ങളും അതിപുരാതനമാണ്. ക്ഷേത്ര നിര്‍മ്മാണശൈലി പരിശോധിക്കുമ്പോള്‍ ശിവക്ഷേത്രത്തിനു വളരെ പ്രാധാന്യം നല്‍കിയതായി കാണാം. മഹാദേവന്റെ പ്രതിഷ്ഠയോട് ബന്ധപെട്ടാണ് മണ്ഡപം,
ഗണപതിപ്രതിഷ്ഠ, തിടപ്പള്ളി,വലിയ ബലിക്കല്ല് ,നാലമ്പലം,ആനപ്പന്തൽ മുതലായവയുടെ നിര്‍മ്മാണ രീതി. എല്ലാം തന്നെ ശിവക്ഷേത്രത്തിന്റെ ശിൽപ്പശാസ്ത്ര വിധിപ്രകാരമാണ് .

🌸
രണ്ടു നിലയുള്ള ശ്രീകോവിലില്‍ ഭഗവാന്‍ കിഴക്ക് ദര്‍ശനമായി വാഴുന്നു.എന്നാല്‍ നന്ദി പ്രതിഷ്ഠ കാണുന്നില്ല. ശ്രീ പരമശിവന് ഇവിടെ പ്രത്യേക ഉത്സവങ്ങളോ ധ്വജമോ ഇല്ല. ശിവന്റെ ശ്രീകോവിലിന്റെ തെക്ക്ഭാഗത്തായിട്ടാണ് സപ്തമാതൃകകളുടെ പ്രതിഷ്ഠ.

ക്ഷേത്രത്തിലെ ഭഗവതി പ്രതിഷ്ഠ ഭദ്രകാളിയാണ്. വരിക്കപ്ലാവിൽ നിർമ്മിച്ച വിഗ്രഹത്തിന്റെ ദർശനം വടക്കോട്ടാണ്‌. അഷ്ടബാഹുക്കളോടെ രൌദ്രഭാവത്തിൽ ദാരുകവധത്തിനുശേഷം പ്രദർശിപ്പിച്ച വിശ്വരൂപമായി ഇത് സങ്കൽപ്പിക്കപ്പെടുന്നു. വിഗ്രഹത്തിൽ എട്ട് കൈകൾ കാണുന്നുണ്ടെങ്കിലും കൈകളിലുള്ള ആയുധങ്ങൾ വ്യക്തമായി കാണാൻ കഴിയുന്നില്ല. വിഗ്രഹത്തിനു പീഠത്തോടുകൂടി ഉദ്ദേശം ആറടി ഉയരമുണ്ട്. വലത്തെ കാൽ മടക്കി ഇടത്തേത് തൂക്കിയിട്ട രൂപത്തിലാണ്‌ ഇരിപ്പ്. തലയിൽ കിരീടമുണ്ട്.

🌸
കിഴക്ക് ഭാഗത്ത് ഒരു രഹസ്യ അറയുണ്ട്. ദേവിയുടെ ശ്രീകോവിലിലേക്ക് ഈ അറയില്‍ നിന്നും വാതില്‍ ഉണ്ട് . പടിഞ്ഞാറോട്ട് ദർശനമായിട്ടുള്ള ഈ കവാടം എല്ലായ്പ്പോഴും ചുവന്ന പട്ടുവിരിച്ച് മൂടിയിട്ടിരിക്കും. രഹസ്യ അറയ്ക്ക് ശ്രീമൂലസ്ഥാനം എന്നും പറയുന്നു. പരശുരാമൻ സൃഷ്ടിച്ച മഹാമേരുചക്രവും ശ്രീ ശങ്കരാചാര്യർ പ്രതിഷ്ഠിച്ച ശ്രീചക്രവും ഈ രഹസ്യ അറയിൽ ഉണ്ടെന്നാണ് വിശ്വസിച്ചുവരുന്നത്. രഹസ്യ അറയുടെ കവാടത്തിന് ഏകദേശം മൂന്നടി ഉയരവും രണ്ടടി വീതിയും കാണും. കവാടത്തിലേക്ക് കയറിച്ചെല്ലാൻ മൂന്ന് തൃപ്പടികളും ശ്രീകോവിലിനുള്ളിലുണ്ട് .

🌸
ക്ഷേത്രത്തിന്റെ പരമാധികാരി വലിയ തമ്പുരാനോ, അമ്മ തമ്പൂരാട്ടിയോ, മറ്റ്‌ രാജകുടുംബാഗങ്ങളോ ക്ഷേത്രദര്‍ശനത്തിന്‌ വരുന്ന അവസരത്തില്‍ മാത്രമേ പടിഞ്ഞാറെ നട തുറക്കുകയുള്ളൂ. തമ്പുരാന്‍ നടക്കല്‍ എത്തി നമസ്‌കരിച്ച്‌ കഴിഞ്ഞാല്‍ പടിഞ്ഞാറെ നടക്കല്‍ സ്ഥാപിച്ചിട്ടുള്ള മണി അഞ്ച്‌പ്രാവശ്യം മുഴങ്ങും. ഈ അവസരത്തില്‍ ശ്രീകോവിലിന്റെ വലത്തെ കതക്‌ മാത്രം തുറന്ന്‌ കൊടുക്കും തമ്പുരാന്‍ നമസ്‌കരിച്ച്‌ കഴിഞ്ഞു എഴുന്നേല്‍ക്കും മുമ്പ്‌ നട അടക്കും. 

🌸
ചിലപ്പതികാരം കഥയിലെ കണ്ണകി കഥയുമായി ഈ ക്ഷേത്രം ബന്ധപ്പെട്ടിരിക്കുന്നു. സംഘകാലത്ത്‌ , കൊടുങ്ങല്ലൂര്‍ ആസ്‌ഥാനമാക്കി കേരളം ഭരിച്ചിരുന്ന ചേരന്‍ ചെങ്കുട്ടവനാണ്‌ കണ്ണകിയെ പ്രതിഷ്‌ഠിച്ച്‌ ക്ഷേത്രനിര്‍മ്മാണം നടത്തിയത്‌. ചേരന്‍ ചെങ്കുട്ടവന്‍ നിര്‍മ്മിച്ച ക്ഷേതം, ഇന്നത്തെ ദേവീക്ഷേത്രത്തില്‍ നിന്ന്‌ തെക്ക്‌ മാറി ദേശീയപാത 17ന്‌ ചേര്‍ന്ന്‌ റോഡിന്‍റെ കിഴക്ക്‌ ഭാഗത്ത്‌ പടിഞ്ഞാറോട്ട്‌ ദര്‍ശനമായി ശ്രീ കുരുംബക്ഷേത്രവും കുരുംബകാവും സ്ഥിചെയ്യുന്നു. പരശുരാമൻ തപസ്സ് ചെയ്തു ദേവിയെ ഇവിടെ പ്രത്യക്ഷപ്പ
െടുത്തിയെന്നും മഹാമേരുചക്രത്തിൽ ദേവിയെ ആവാഹിച്ചെടുത്ത് പ്രതിഷ്ഠിച്ചെന്നും ഐതിഹ്യം ഉണ്ട്. പിന്നീട് ശങ്കരാചാര്യരാണ് ദേവിയെ ഇന്നത്തെ ക്ഷേത്രത്തിൽ മാറ്റി പ്രതിഷ്ഠിച്ചത് എന്നാണ് വിശ്വാസം.

🌸
വടക്കേനടയിൽ കിഴക്കോട്ട് നീങ്ങിയുള്ളത് ക്ഷേത്രപാലകന്റെ പ്രതിഷ്ഠയാണ്. ക്ഷേത്രപാലൻ 12 അടിയോളം ഉയരമുള്ള വിഗ്രഹമാണ്. ഇതാണ് കേരളത്തിൽ ഏറ്റവും ഉയരം കൂടിയ വിഗ്രഹം . ക്ഷേത്രപാലകന്റെ നടയ്ക്ക് മുന്നിലുള്ള കല്ലിൽ ആണ് മുട്ട് ഇറക്കുന്നതിനുള്ള നാളികേരം ഉടക്കുക. തവിടാട്ട്‌ മുത്തി, വസൂരി മാല, സപ്‌തമാതൃക്കള്‍ എന്നിവ മറ്റ്‌ പ്രതിഷ്‌ഠകളാണ്‌. ക്ഷേത്രത്തിലെ പ്രധാന ഉത്സവങ്ങള്‍ മീന ഭരണിയും (കൊടുങ്ങല്ലൂര്‍ ഭരണി) താലപ്പൊലിയുമാണ്‌. ഭരണി ഉത്സവത്തോനടനുബന്ധിച്ച്‌ നടക്കുന്ന കോഴികല്ല്‌ മൂടല്‍, കാവ്‌ തീണ്ടല്‍ എന്നിവ പ്രാധാനചടങ്ങുകളാണ്‌. ഭരണിപ്പാട്ട്‌ പോലുള്ള ആചാരങ്ങള്‍ ഈ ക്ഷേത്രത്തിന്റെ പ്രത്യേകതയാണ്‌. ഭരണി തലേദിവസം അശ്വതി നാളില്‍ ആണ്‌ കാവ്‌ തീണ്ടല്‍ നടക്കുന്നത്‌. 

🌸
മീനമാസത്തില്‍ നടക്കുന്ന കൊടുങ്ങല്ലൂര്‍ ഭരണിയുത്സവത്തില്‍ രക്തവും വിശ്വാസവും ഒത്തു ചേരുന്നുവെന്ന് പറയാറുണ്ട്. ഭഗവതിയെ വിളിച്ച് തെറിപ്പാട്ടുകള്‍ പാടുന്ന ഒരാചാരവും ഈ ഉത്സവത്തിന്റെ ഭാഗമായുണ്ട്.
ഇവയില്‍ ഏറ്റവും മുഖ്യവും ദൃശ്യപൊലിമയാര്‍ന്നതുമാണ് കാവുതീണ്ടല്‍. സ്ത്രീകളും പുരുഷന്മാരുമായ നൂറുകണക്കിന് ചിലമ്പേന്തിയ വെളിച്ചപ്പാടുകള്‍ ഇതില്‍ പങ്കെടുക്കുന്നു. ദൈവങ്ങളുമായി ആശയ വിനിമയം നടത്താന്‍ കഴിവുള്ളവരാണ് ഈ വെളിച്ചപ്പാടുകളെന്ന് ഭക്തര്‍ വിശ്വസിക്കുന്നു. ആയിരക്കണക്കിന് വിശ്വാസികള്‍ ഇതിന് സാക്ഷിയാകുന്നു.

🌸
കൊടുങ്ങല്ലൂര്‍ രാജാവിന്റെ സാന്നിദ്ധ്യത്തിലാണ് കാവുതീണ്ടല്‍ നടക്കുന്നത്. ഈ അനുഷ്ഠാനത്തിനിടെ വെളിച്ചപ്പാടുമാര്‍ ബാധകയറി ക്ഷേത്രത്തിനു ചുറ്റുമായി അന്തരീക്ഷത്തില്‍ ചിലമ്പു വീശി ഓടുന്നു.
ഉത്സവത്തിനു ശേഷം ഒരാഴ്ച ക്ഷേത്രം അടച്ചിടും. കാവുതീണ്ടലിനെ തുടര്‍ന്നുണ്ടാകുന്ന അശുദ്ധികള്‍ നീക്കാനുള്ള ശുദ്ധീകരണ ചടങ്ങുകള്‍ക്കു ശേഷം ക്ഷേത്രവാതിലുകള്‍ വീണ്ടും തുറക്കും.

🌸
മേടമാസത്തിലെ കർക്കിടകനാളിലെ ചാന്താട്ടം പ്രധാനമാണ്. തേക്കിൻകറ, ഗോരോചനം, കസ്തൂരി എന്നിവ കൂട്ടിച്ചേർത്ത് ഉണ്ടാക്കുന്ന ചാന്ത് ഉപയോഗിച്ചാണ് തടിയിൽ നിർമ്മിച്ചിട്ടുള്ള ദേവി വിഗ്രഹത്തിന് ചാന്താട്ടം നടത്തുന്നത്. ആടിയ ചാന്ത് തൊടുന്നത് സ്ത്രീകൾക്ക് നെടുമംഗല്യത്തിനു ഉത്തമമാണെന്ന് കരുതുന്നു. ക്ഷേത്രത്തിൽ ആഘോഷിക്കുന്ന മറ്റൊരു ഉത്സവമാണ് നവരാത്രി ഉത്സവം.

🌸
കൊടുങ്ങല്ലൂരിലെ പ്രശസ്‌തവും വളരെ പഴക്കമുള്ളതുമായ ഒരു യോഗ സഭയാണ്‌ ‘ഒന്നുകുറെ’ ആയിരം യോഗം. ആയിരം പേര്‍ അടങ്ങിയസഭയില്‍ ഒരാളുടെ കുറവിനെ തുടര്‍ന്ന്‌ മറ്റൊരാളിനെ നിയമിക്കാത്തതിനാല്‍ " 999 " പേര്‍ മാത്രമായതിനാലാണ്‌ ഒന്നു കുറച്ച്‌ ആയിരം യോഗം എന്ന പേര്‍ ഉണ്ടായത്‌. കാലക്രമേണ ഇത്‌ ലോപിച്ച്‌ ഒന്ന്‌ കുറെ ആയിരംയോഗം എന്നും ഇന്ന്‌ ഒ.കെ. യോഗം ഏന്നും അറിയപ്പെടുന്നു. കൊടുങ്ങല്ലൂര്‍ രാജാക്കന്‍മാരും ഒ.കെ.യോഗവും ക്ഷേത്രകാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന്‌ വേണ്ടി ക്ഷേത്രത്തിന്റെ കിഴക്കേ നടയില്‍ നിഴലിരിക്കല്‍ എന്ന ചടങ്ങ്‌ നടത്തിയിരിന്നു. യോഗത്തിലെ കുറഞ്ഞപക്ഷം 32 ആളുകൾ ഈ ചർച്ചയിൽ പങ്കെടുക്കണമെന്ന് നിർബന്ധമുണ്ട്. ക്ഷേത്രത്തിലെ പ്രധാന ദിവസങ്ങളിലെ ചടങ്ങുകൾ ഒ.കെ.യോഗം നേരിട്ടാണ് നടത്തിവരുന്നത്. 

🌸
വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ തന്നെ ഈക്ഷേത്രത്തില്‍ വെളിച്ചപ്പാട്‌ ഉണ്ടായിരുന്നതായും, പിന്നീട്‌ സത്യലംഘനം ചെയ്‌ത വെളിച്ചപ്പാട്‌ ഭഗവതിയുടെ കോപത്തിന്‌ പാത്രമായിതീരുകയും പിന്നീട്‌ അപ്രതൃക്ഷമായിതീരുകയും ചെയ്‌തു. അവസാനത്തെ വെളിച്ചപ്പാടിന്‌ തൊട്ട്‌ മുമ്പുള്ള വെളിച്ചപ്പാടാണ്‌ ശ്രീ.നന്ത്യയേലത്ത്‌ ഗോവിന്ദന്‍ നായര്‍, ഇദേഹത്തിന്‌ കൊച്ചി മഹാരാജാവില്‍ നിന്ന്‌ വീരശ്രൃംഗല ലഭിച്ചിട്ടുണ്ട്‌. ഈ വെളിച്ചപ്പാടിനെ കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തിനടുത്തുള്ള അദേഹത്തിന്‍റെ തറവാട്ടില്‍ ഇപ്പോഴും വച്ചാരാധിക്കുന്നു. 

🌸
ക്ഷേത്രത്തിലെ തന്ത്രികൾ താമരശ്ശേരി മേയ്ക്കാട്ടുമനയിലെ അംഗങ്ങളാണ്. നമ്പൂതിരിമാരിൽനിന്ന് അല്പം താഴെ എന്ന് കരുതുന്ന അടികൾ എന്ന പൂജാരിമാരാണ് ശാക്തേയ പൂജകൾ നിർവ്വഹിക്കുന്നത്. സാത്വിക പൂജകൾ നടത്തുന്നത് നമ്പൂതിരിമാരാണ്. ഓത്തില്ലാത്ത നമ്പൂതിരിമാരേ പൂജയ്ക്ക് വരാറുള്ളു. അടികൾ ക്ഷേത്രത്തിന്റെ ചുമതല മൂന്ന് മഠങ്ങൾക്കായി പങ്കുവച്ചിരുന്നു. അവ മഠത്തിൽ മഠം, കുന്നത്തു മഠം, നീലത്തും മഠം എന്നിങ്ങനെയാണ്. ക്ഷേത്രത്തിലെ പല ചടങ്ങുകളിലും അബ്രാഹ്മണസമ്പർക്കമാണ് മുന്നിൽ നിൽക്കുന്നത്. ക്ഷേത്രഭരണം കൊച്ചിൻ ദേവസ്വം ബോർഡ് നിർവഹിക്കുന്നു.
🌸
🙏🏻 സത്യം ശിവം സുന്ദരം ☘️
കടപ്പാട്
സോഷ്യൽ മീഡിയ

Sunday, March 24, 2024

കാക്കൻമഠം ശിവക്ഷേത്രം

ഈ ശിവക്ഷേത്രം മനുഷ്യരല്ല, ഭൂതങ്ങളാൽ നിർമ്മിച്ചതാണ്. മുസ്ലീം ഭരണാധികാരികൾ അത് തകർക്കാൻ ഷെല്ലുകൾ പ്രയോഗിച്ചു, എന്നാൽ ഗ്വാളിയോർ ചമ്പൽ മേഖലയിലെ മലയിടുക്കുകളിൽ നിർമ്മിച്ച സിഹോണിയയുടെ കാക്കൻമത്ത് ക്ഷേത്രം ഇപ്പോഴും നിലകൊള്ളുന്നു.
തൂക്കു കല്ലുകൾ കൊണ്ട് നിർമ്മിച്ചതാണ്. ചമ്പൽ മലയിടുക്കുകളിൽ പണിതിരിക്കുന്ന ഈ ക്ഷേത്രം 10 കിലോമീറ്റർ ദൂരത്തിൽ നിന്ന് കാണാം. ഈ ക്ഷേത്രത്തിന് അടുത്തേക്ക് പോകുമ്പോൾ, ഈ ക്ഷേത്രത്തിലെ ഓരോ കല്ലും തൂങ്ങിക്കിടക്കുന്നത് കാണുന്നു. അടുത്തു ചെല്ലുന്തോറും മനസ്സിൽ പരിഭ്രമം അനുഭവപ്പെടും. പക്ഷേ, അതിൻ്റെ  തൂക്കുകല്ലുകൾ പോലും ചലിപ്പിക്കാൻ ആർക്ക് ധൈര്യമുണ്ട്. 

സമീപത്ത് നിർമ്മിച്ച നിരവധി ചെറിയ ക്ഷേത്രങ്ങൾ നശിപ്പിക്കപ്പെട്ടു, പക്ഷേ ഈ ക്ഷേത്രത്തെ ബാധിച്ചിട്ടില്ല. ക്ഷേത്രത്തിൻ്റെ അതിശയകരമായ കാര്യം, ഈ ക്ഷേത്രം നിർമ്മിച്ചിരിക്കുന്ന കല്ലുകൾ സമീപ പ്രദേശങ്ങളിൽ കാണുന്നില്ല എന്നതാണ്. ഈ ക്ഷേത്രത്തെക്കുറിച്ച് നിരവധി ഐതിഹ്യങ്ങളുണ്ട്. ഈ ക്ഷേത്രം  ഭൂതങ്ങളാൽ നിർമ്മിച്ചതാണ് എന്ന ഐതിഹ്യം ഈ പ്രദേശത്തെ മുഴുവൻ പ്രസിദ്ധമാണ്. ഒരു പുരാതന ശിവലിംഗം ക്ഷേത്രത്തിൽ ഇരിക്കുന്നു, അതിനു പിന്നിൽ ഭൂതനാഥ് ശിവൻ്റെ പേരാണെന്നും വാദിക്കുന്നു. 

ഭോലേനാഥ് ദൈവങ്ങളുടെയും ദൈവങ്ങളുടെയും മനുഷ്യരുടെയും മാത്രമല്ല, പ്രേതങ്ങളും ഭൂതങ്ങളും  ദൈവമായി കണക്കാക്കി ആരാധിക്കുന്നു. ശിവൻ്റെ വിവാഹത്തിൽ ദേവീദേവന്മാരെ കൂടാതെ ഭൂതങ്ങളും ബാരാതികളായി വന്നിരുന്നുവെന്നും ഈ ക്ഷേത്രവും ഭൂതങ്ങളാൽ നിർമ്മിച്ചതാണെന്നും പുരാണങ്ങളിൽ എഴുതിയിട്ടുണ്ട്. 

രാത്രിയിൽ ഇവിടെ കാണുന്ന കാഴ്ച ഏതൊരു വ്യക്തിയുടെയും ആത്മാവിനെ വിറപ്പിക്കുമെന്ന് പറയപ്പെടുന്നു.
കാക്കൻമഠം ക്ഷേത്രത്തിൻ്റെ ചരിത്രത്തിന് ഏകദേശം ആയിരം വർഷത്തെ പഴക്കമുണ്ട്. തനത് വാസ്തുവിദ്യയുടെ ഉദാഹരണമായ ഈ ക്ഷേത്രം പരസ്പരം അടുത്തായി കല്ലുകൾ സ്ഥാപിച്ചാണ് നിർമ്മിച്ചിരിക്കുന്നത്. വലിയ കൊടുങ്കാറ്റിൽ
പോലും ഇളകാത്ത വിധത്തിലാണ് ക്ഷേത്രത്തിൻ്റെ തുലാഭാരം കല്ലുകളിൽ നിർമ്മിച്ചിരിക്കുന്നത്. ഈ ക്ഷേത്രത്തെ സംരക്ഷിക്കുന്ന അത്ഭുതകരമായ അദൃശ്യശക്തിയുണ്ടെന്ന് ചിലർ വിശ്വസിക്കുന്നു. 

ഈ ക്ഷേത്രത്തിൻ്റെ മധ്യഭാഗത്താണ് ശിവലിംഗം സ്ഥാപിച്ചിരിക്കുന്നത്. 120 അടി ഉയരമുള്ള ഈ ക്ഷേത്രത്തിൻ്റെ മുകൾഭാഗവും ശ്രീകോവിലും നൂറുകണക്കിന് വർഷങ്ങൾക്ക് ശേഷവും സുരക്ഷിതമാണ്. ഈ ക്ഷേത്രം നോക്കുമ്പോൾ എപ്പോൾ വേണമെങ്കിലും മറിഞ്ഞുവീഴാം എന്ന് തോന്നും. എന്നാൽ കാക്കൻമഠം ക്ഷേത്രം നൂറുകണക്കിനു വർഷങ്ങളായി ഇങ്ങനെത്തന്നെ തുടരുന്നു, എന്നത് അതിമനോഹരമായ ഒരു അത്ഭുതമാണ്. ഇതിന് ഒരു പ്രത്യേകത കൂടിയുണ്ട്. ഈ ക്ഷേത്രത്തിന് ചുറ്റുമുള്ള എല്ലാ ക്ഷേത്രങ്ങളും തകർന്നെങ്കിലും കാക്കൻമഠം ക്ഷേത്രം മൊറേനയിൽ ഇപ്പോഴും സുരക്ഷിതമാണ്.

കൂടുതൽ ഫോട്ടോകൾ താഴെ കൊടുക്കുന്നു 👇