Followers(ഭഗവാന്‍റെ ഭക്തര്‍ )

Monday, October 19, 2020

നവ കൈലാസങ്ങൾ



🌸നവ കൈലാസങ്ങൾ🌸

🌸പേരുകേൾക്കുമ്പോൾ ഹിമാലയത്തിലാണെന്ന് തോന്നുമെങ്കിലും തമിഴ്നാട്ടിലെ പ്രമുഖ ശൈവ തീർഥാടന കേന്ദ്രങ്ങളാണ് നവകൈലാസങ്ങൾ. താമ്രപർണി അഥവാ താമരഭരണി നദി തീരത്തുള്ള ഒമ്പത് ക്ഷേത്രങ്ങളാണ് ഇവ. തിരുനെൽവേലി തൂത്തുക്കുടി ദേശങ്ങളിൽ വ്യാപിച്ചുകിടക്കുന്നതാണ് നവകൈലാസ ക്ഷേത്രങ്ങൾ. ഈ ക്ഷേത്രങ്ങൾക്ക് പിന്നിലുള്ള ഐതിഹ്യം ശ്രീ ശിവപാർവതി പരിണയവുമായി ബന്ധപ്പെട്ട് കിടക്കുന്നു. ശ്രീ അഗസ്ത്യന്റെ പ്രഥമശിഷ്യനായ ശ്രീ ഉരോമമുനീശ്വരനാണ് ഈ ക്ഷേത്രങ്ങൾ സ്ഥാപിച്ചതെന്നാണ് വിശ്വാസം.

🌸കൈലാസത്തിൽ ശ്രീ ശിവപാർവതീ പരിണയമുഹൂർത്തം. ക്ഷണിക്കപ്പെട്ട ദേവഗണങ്ങളാൽ കൈലാസവും പരിസരവും നിറഞ്ഞതോടെ ഭൂമിയുടെ ഭാരം തെറ്റുമെന്നറിഞ്ഞ് ശ്രീ പരമശിവൻ ശ്രീ അഗസ്ത്യമുനിയെ തെക്കോട്ടേക്കയച്ചു, വിന്ധ്യനപ്പുറം അഗസ്ത്യർവന്ന് നിലകൊണ്ട ഇടമാണ് അഗസ്ത്യാർകൂടം. ശ്രീ അഗസ്ത്യന്റെ പ്രഥമശിഷ്യനായ ശ്രീ ഉരോമമുനീശ്വരനും ഒപ്പമുണ്ടായിരുന്നു. ശ്രീ ശിവപാർവതീപരിണയം കാണാൻ പറ്റാത്തതിന്റെ വിഷമം മുനീശ്വരൻ പറഞ്ഞു. മോക്ഷപ്രാപ്തിക്കുള്ള ആഗ്രഹവും പ്രകടിപ്പിച്ചു. അദ്ദേഹം ശ്രീപരമശിവനെ ഭജിച്ചു. ശ്രീ അഗസ്ത്യമുനി അതിനുള്ള മാർഗം നിർദേശിച്ചുതരുമെന്ന അരുളപ്പാടുണ്ടായി. ശ്രീ അഗസ്ത്യമുനി ഒമ്പത് പൂക്കളെടുത്ത് താമ്രപർണി നദിയിലേക്കിട്ടു. ആ പൂക്കൾ ചെന്നുചേരുന്നിടത്ത് ശിവപാർവതീപ്രതിഷ്ഠ നടത്താൻ പറഞ്ഞു. പ്രതിഷ്ഠിക്കുന്ന ശിവചൈതന്യം ശ്രീ കൈലാസനാഥനെന്നും ശ്രീ പാർവതി ശ്രീ ശിവകാമിയെന്നും അറിയപ്പെടുമെന്നൂം അരുളപ്പാടുണ്ടായി. ഒമ്പതാമത്തെ പൂ ചെന്നുചേരുന്നിടത്തുവെച്ച് നിനക്ക് ശ്രീ ശിവപാർവതീപരിണയദർശനം കിട്ടും. മോക്ഷവും കിട്ടും. അങ്ങനെ ആ മുനീശ്വരൻ സ്ഥാപിച്ച ഒമ്പതുക്ഷേത്രങ്ങളാണ് നവകൈലാസങ്ങളെന്ന് അറിയപ്പെടുന്നത്.

🌸പാപനാശം, ചേരൻ മഹാദേവി, കോടകനല്ലൂർ, കുന്നത്തൂർ, മുറപ്പനാട്, തെൻതിരുപ്പേരൈ, തിരുവൈകുണ്ഡം, രാജപതി, ചേർന്തമംഗലം തുടങ്ങിയവയാണ് ആ ഒമ്പത് ക്ഷേത്രങ്ങൾ. പൊതികൈമലയിലാണ് പാപനാശം സ്ഥിതി ചെയ്യുന്നത്. ശ്രീ പാപവിനാശർ എന്ന ശ്രീ കൈലാസനാഥനും ശ്രീ ഉലകാംബികയും വാഴുന്ന പാപനാശത്തിൽ സൂര്യനാണ് ഗ്രഹം.

🌸പാപവിമോചകയായ താമരഭരണിയിൽ മുങ്ങിക്കുളിച്ചാൽ എല്ലാ പാപങ്ങളും നീങ്ങുമെന്നും കണ്ണുരോഗങ്ങളും ത്വഗ്രോഗങ്ങളും മാറുമെന്നും വിശ്വാസമുണ്ട്. ശ്രീ ചന്ദ്രനാണ് ചേരൻ മഹാദേവിലെ ഗ്രഹം. ശ്രീ അമ്മൈനാഥരും ശ്രീ ആവുടൈനായകിയുമാണ് ഇവിടെ പ്രതിഷ്ഠ. കോടകനല്ലൂരിൽ ചൊവ്വയാണ് ഗ്രഹം. നല്ല ആരോഗ്യവും അഴകുമാണ് ദർശനഫലം. ശ്രീ കൈലാസനാഥരും ശ്രീ ശിവകാമിയുമാണ് പ്രതിഷ്ഠ. ചൊവ്വാദോഷം നീങ്ങാനും കല്യാണതടസങ്ങൾ മാറാനും വിശ്വാസികൾ ഇവിടെയെത്തുന്നു. അടുത്തത് കുന്നത്തൂരാണ്. കുന്നത്തൂർ ക്ഷേത്രത്തിൽ ദർശനം നടത്തിയാൽ വയറുവേദന, മാനസികവിഷമം, വിദ്യാതടസ്സം, കല്യാണതടസ്സം, പുത്രദോഷം എന്നിവ നീങ്ങുമെന്നാണ് വിശ്വാസം. ശ്രീ പരമേശ്വരരും ശ്രീ ശിവകാമിഅമ്മാളും വാഴുന്ന കുന്നത്തൂർ എന്ന ശങ്കാണിയിൽ ഗ്രഹം രാഹുവാണ്. മുറപ്പനാട് ക്ഷേത്രത്തിൽ ശ്രീ കൈലാസനാഥനും ശ്രീ ശിവകാമിയും വാഴുന്നു. കല്യാണതടസ്സം നീങ്ങാനും നല്ല കുടുംബം ആരോഗ്യം എന്നിവയ്ക്കുവേണ്ടി പ്രാർഥിക്കാനുമായാണ് ഭക്തർ എത്തുന്നത്. വ്യാഴഗ്രഹത്തിന്റെ സാന്നിധ്യമാണ് മുറപ്പനാട് ക്ഷേത്രത്തിലുള്ളത്.

🌸തെൻതിരുപ്പേരൈ ക്ഷേത്രത്തിൽ ദർശനം നടത്തിയാൽ ശിവജ്ഞാനമാണ് സവിശേ ഫലം. ശ്രീ കൈലാസനാഥനും ശ്രീ അഴകിയ പൊന്നമ്മയുമാണ് ഇവിടെ വാഴുന്നത്. ബുധൻ ഗ്രഹവും. വാത-പിത്ത രോഗങ്ങൾ മാറും. തിരുവൈകുണ്ഡം ക്ഷേത്രത്തിൽ ശനിയാണ് ഗ്രഹം. അതുകൊണ്ടുതന്നെ ശനിദോഷ നിവാരണത്തിനാണ് ഭക്തർ കൂടുതലും ഇവിടെയെത്തുന്നത്. എട്ടാമിടമാണ് രാജപതി. ശ്രീ കൈലാസനാഥരും ശ്രീ സൗന്ദര്യനായകി പൊന്നമ്മാൾ എന്ന ശിവകാമിയും വാഴുന്നിടം. കേതു ഗ്രഹത്തിന്റെ ആലയം. ശണ്ഠപ്രശ്നങ്ങൾ നീങ്ങും, വിഷദോഷങ്ങൾ മാറും, മരണഭയം മാറും. ചേർന്തമംഗലം ഇവിടെയാണ് രോമേശ മഹർഷിക്ക് മോക്ഷം ലഭിച്ചത്.

🌸ക്ഷേത്രത്തിന് പൗരാണികമായൊരന്തരീക്ഷമുണ്ട്്. ജാതകവശാൽ ഒരാളുടെ ജീവിതത്തിൽ ഇരുപതുവർഷം ശുക്രദശയായിരിക്കും. അക്കാലത്ത് ഇവിടെ ദർശനംചെയ്താൽ പേരും പ്രശസ്തിയും കീർത്തിയും വർധിക്കും. കല്യാണം നടക്കാത്തവർക്ക് കല്യാണം നടക്കും. ശ്രീ കൈലാസനാഥരും ശ്രീ സൗന്ദര്യനായകിയും വാഴുന്ന ഇവിടം ശുക്രഗ്രഹ സാന്നിധ്യമാണ്. നല്ല വിവാഹബന്ധം കിട്ടുമെന്നും വിശ്വാസം. നിങ്ങളുടെ ശരീരമാണ് ഈ ഒമ്പതുക്ഷേത്രങ്ങൾ ഇവിടെ വലംവെക്കുമ്പോൾ നിങ്ങൾ ഈ ദേവൻമാരെയല്ല വലംവെക്കുന്നത്. നിങ്ങളെത്തന്നെയാണ്. ഭൂമിയെപ്പോലെ നിങ്ങൾ സ്വയം ഭ്രമണംചെയ്യുകയാണ്. നിങ്ങളെ നിയന്ത്രിക്കുന്ന ഗ്രഹങ്ങൾ നിങ്ങളിലുമുണ്ട്. സൂര്യൻ ആത്മാവ്, ചന്ദ്രൻ മനസ്സ്, ചൊവ്വ നിർവികാരത്വം, ബുധൻ വാക്ക്, വ്യാഴം ജ്ഞാനവും സുഖവും, ശുക്രൻ സമ്പത്തും മദനത്വവും, ശനി പ്രേഷ്വത്വം, രാഹുകേതുക്കൾ നൻമതിൻമ ഭാവങ്ങൾ എന്നിങ്ങനെയാണ്. സൂര്യചന്ദ്രൻമാരും ബുധകുജൻമാരും ഗുരുശുക്രൻമാരും ശനീശ്വരനും രാഹുകേതുക്കളുമടങ്ങുന്ന രാശിമണ്ഡലത്തിലൂടെ, ശിവപാർവതീചൈതന്യം വിളങ്ങുന്ന കൈലാസനാഥ ക്ഷേത്രങ്ങളിലൂടെയുള്ള ഈ തീർഥയാത്ര തീർഥയാത്രയിലൂടെ ആത്മായതയിലേക്കുയർത്തുന്നു.

🌸പാപനാശത്തുനിന്നാണ് യാത്ര തുടങ്ങേണ്ടത്. അവിടെ നിന്ന് ഒന്നുമുതൽ നാലുക്ഷേത്രങ്ങളും ദർശിച്ച് വിശ്രമിച്ച് വീണ്ടും അഞ്ചുമുതൽ ഒമ്പതുക്ഷേത്രങ്ങളിൽ ദർശനം നടത്തി ഒരു ദിവസംകൊണ്ട് ഈ ഒമ്പതുക്ഷേത്രങ്ങളിലും ദർശനം നടത്താം. തിരുനെൽവേലിയാണ് ഇടത്താവളമായി തിരഞ്ഞെടുക്കാൻ പറ്റിയ സ്ഥലം.🌸🙏🏻🙏🏻
കടപ്പാട് 
 *┈┉┅❀꧁⚜🍂⚜꧂❀┅┉┈*
═══✿
 

ശിവ മഹിമ കഥകൾ

*ശിവ മഹിമ കഥകൾ*
🍃🍂🍃🍂🍃🍂🍃🍂🍃🍂🍃

ദേവി പാർവതി ഒരിക്കൽ പരമ ശിവനോട് ചോദിക്കയുണ്ടായി ' ഹെ ഭഗവൻ ! ഹെ കരുണാ സാഗർ... ഭൂമിയിൽ വസിക്കുന്ന ജീവനുകൾക്ക് അവിടുത്തെ കൃപാ കടാക്ഷം ലഭിക്കുവാനായി കൊണ്ട് ഏതു വിധ വൃത പൂജാ വിധികളാണ് പ്രഭോ പ്രയാസമന്ന്യവും ശ്രേഷ്ഠമായുമുള്ളത്‌ എന്ന് ഭഗവൻ അരുളി ചെയ്താലും ... ?

ദേവിയുടെ അഭിലാഷം കൈകൊണ്ട പരമേശ്വർ വിശ്വത്തിനാകെ പ്രകാശമാം പുഞ്ചിരി തൂകി കൊണ്ട് പറയുകയായി....ദേവീ ..

ശിവരാത്രിയുടെ വിധികൾക്കു കാരണമായ ചില കഥകൾ ഞാൻ പറയുകയാണ്‌ വരൂ ഈ വിശാല മരുത്തിൻ മഞ്ചലിൽ എന്നരികിൽ ഇരുന്നു . കേട്ടുകൊൾക ദേവി ,

' ' ഒരിക്കൽ ഭൂമിയിൽ ഒരു ഗ്രാമത്തിൽ ഒരു വേട്ടക്കാരൻ വസിച്ചിരുന്നു തന്റെ പത്നിയും കുട്ടികളെയും തീറ്റി പൊറ്റുവാനായി കൊണ്ട് വേട്ടക്കാരൻ നിത്യവും പശുക്കളെ വേട്ടയാടുവാനായി വനാന്തരങ്ങളെ ലക്ഷ്യമാക്കി നീങ്ങിയിരുന്നു, ധനവാന്മാർ നിർധനർ അടങ്ങിയ ഭൂവിൽ അനേക സ്വഭാവേന മനുഷ്യർ വാണിരുന്നു സ്വയം കർത്തവ്യത്തിൻ ഫലങ്ങളാൽ ജീവൻ പുലർത്തുന്നവരും മറ്റുള്ളവരുടെ കർത്തവ്യത്തെ കാർന്നു തിന്നുന്നവരും അടങ്ങുന്ന ആ ഗ്രാമത്തിൽ മറ്റൊരു ധനവാൻ ഉണ്ടായിരുന്നു,

നിർധനനായ വേട്ടക്കാരൻ ഈ ഗ്രാമത്തിലെ ധനവാന് കടപ്പെട്ടവനുമായിരുന്നു. നിശ്ചിത സമയം താൻ വാങ്ങിയിരുന്ന തുക തിരികെ നൽകാതിരുന്നതിനാൽ വേട്ടക്കാരനെ പിടിച്ചു കൊണ്ടുപോകയും ധനവാന്റെ ശിവമഠത്തിൽ ഒരുകോണിൽ ബന്ധിയാക്കിയിടുകയും ചെയ്തു.

ആ ദിവസം ശിവരാത്രിയായിരുന്നതിനാൽ ശിവരാത്രിയുടെ പൂജകളും പ്രഭാഷണങ്ങളും അവിടെ നടക്കുകയായിരുന്നു, ശിവരാത്രി സംബന്ധമായ വൃതങ്ങളുടെയും നിഷ്ടകളുടെയും ചർച്ചകൾ കേട്ടുകൊണ്ട് വേട്ടക്കാരൻ മഠത്തിൻ കോണിൽ എല്ലാം കേട്ടുകൊണ്ടേ ഇരുന്നു സമയങ്ങൾ പതുക്കെ ഇഴഞ്ഞു നീങ്ങി സന്ധ്യാസമയമായപ്പോൾ ധനവാൻ ഭൃത്യനെ അയച്ചു വേട്ടക്കാരനെ തന്റെമുന്നിൽ കൊണ്ടുവരുവാൻ ആജ്ഞാപിച്ചു,

ധനവാന്റെ മുന്നിൽ കൊണ്ടുവന്ന വേട്ടക്കാരനോടായി ധനവാൻ ചോദിക്കുകയായി... എന്തുകാരണം കൊണ്ട് എന്നിൽ നിന്നും വാങ്ങിയ ധനം നിശ്ചിത സമയത്ത് നീ തരുവാൻ മടിച്ചത് എന്ന് തുടങ്ങി ശകാരങ്ങൾ തുടർന്നുപോയി അസഹ്യനായ വേട്ടക്കാരൻ ധനവാനോടായി കേണപേഷിച്ചുകൊണ്ട് പറഞ്ഞു അടിയൻ അടുത്ത ദിവസ്സം ധനം തിരികെ നൾകാമെന്ന വാക്കും കൊടുത്ത് അവിടെനിന്നും മോചിതനായി കൊണ്ട് വേട്ടകളാൽ കിട്ടുന്ന ഇരകളെ ലാഭമാക്കി കൊണ്ട് ധനവാന് പണം തിരികെ നൾകുവാനായി പാവം വേട്ടക്കാരൻ തന്റെ ഗൃഹത്തിലേക്കുള്ള യാത്ര കാട്ടിലേക്ക് തന്നെ തിരിക്കുകയായി, ദിവസ്സം മുഴുവൻ ധനവാന്റെ മുന്നിൽ ബന്ധിയായിരുന്നതിനാൽ വിശപ്പും ദാഹവും തന്നെ അതിയായി തളർത്തിയിരുന്നു. മാർഗ്ഗങ്ങൾ നടന്നു കൊണ്ട് വേട്ടക്കാരൻ വനത്തിൽ ഒരു അരുവിയുടെ സമീപം എത്തി, മൃഗങ്ങളുടെ ഉപദ്രവത്തിൽ നിന്നും സുരക്ഷിതനായികൊണ്ട് തന്റെ വേട്ടകൾക്കായി അരുവിയുടെ കരയിൽ ഉള്ള ഒരു കൂവള വൃക്ഷത്തിൽ തന്റെ താവളം ഒരുക്കുകയായി.

കാലപഴക്കമുള്ള ആ വൃക്ഷത്തിൻ ഇലകൾ കൊഴിഞ്ഞു വീണു മറഞ്ഞു കിടന്ന ഒരു ശിവലിംഗം ആ മരച്ചുവട്ടിൽ ഉണ്ടായിരുന്നത് വേട്ടക്കാരന്റെ ദൃഷ്ടിയിൽ പതിഞ്ഞിരുന്നില്ലാ വേട്ടക്കാരൻ തന്റെ ഇരിപ്പിടം വൃക്ഷത്തിന്‌ മുകളിൽ പതുക്കെ തയ്യാറാക്കുകയായി കൂവള വൃക്ഷത്തിൻ ഇലകളും ചെറു ശിഖിരങ്ങളും അടർത്തി മാറ്റി താഴേക്കു ഇടുമ്പോൾ അത് വന്നു പതിച്ചത് ഇലകളാൾ മൂടി മറഞ്ഞിരുന്ന ശിവലിംഗത്തിനു മുകളിലേക്കായിരുന്നു, ശിഖരങ്ങൾ അടർത്തി വലിച്ചു മുറിക്കുമ്പോൾ അതിൽ നിന്നും നീരുകളും ഇലകളും ഒരു നിർമ്മാല്യം കണക്കെ ശിവലിംഗത്തിൽ തന്നെ പതിക്കുകയാൽ ഇവിടെ ഒരു ശിവപൂജക്ക്‌ സമമായതു താൻ അറിഞ്ഞിരുന്നില്ലാ തന്നയുമല്ലാ ദിവസം മുഴുവൻ വിശപ്പും ദാഹവും സഹിച്ചു ധനവാന്റെ മഠത്തിൽ കഴിയേണ്ടിവന്നത്‌ ഒരു ഒരു വൃതശുദ്ധിക്ക് സമമായി തന്നെ മാറുകയുമായിരുന്നു അത്.

സമയങ്ങൾ ഇഴഞ്ഞു നീങ്ങി രാത്രിയുടെ ഏതാണ്ട് മൂന്നു ഭാഗം കഴിഞ്ഞിരുന്നു അപ്പോഴേക്കും വേട്ടക്കാരൻ തന്റെ താവളം ഒരുക്കി കൊണ്ട് ധനുസിൽ ബാണം തൊടുത്തു ഇരയുടെ വരവും നോട്ടമിട്ടിരിപ്പായി അതാ വരുന്നു .... ഒരു ഗർഭിണിയായ മൃഗം താൻ ഇരിക്കുന്ന വൃക്ഷത്തിനരികിലുള്ള അരുവിയിൽ ജലപാനം ചെയ്യുവാനായി കൊണ്ട്.

മൃഗത്തെ കണ്ടപാട് തന്നെ വേട്ടക്കാരൻ തന്റെ ധനുസിൽ ഞാണ് വലിക്കുകയും പെട്ടന്ന് മൃഗം പറയുകയായി ഞാൻ ഒരു തികഞ്ഞ ഗർഭവതിയാണ് എന്നെ ഇപ്പോൾ കൊല്ലരുതേ... ! ഈ അവസ്ഥയിൽ നീ രണ്ടു ജീവനെ ഹത്യ ചെയ്യുകിൽ അത് പാപമാണ്, ഞാൻ ഉടൻ തന്നെ നിന്റെ മുന്നിൽ എത്തികൊളളാം ഞാൻ ഈ കുഞ്ഞിനു ജന്മം നല്കിയിട്ടു ഉടൻ നിന്റെ മുന്നിൽ തിരികെ വന്നെത്താം അപ്പോൾ നീ എന്നെ വധിച്ചു കൊള്ളൂ,

മൃഗത്തിന്റെ കരുണാർണ്ണവം കേട്ട വേട്ടക്കാരൻ ധനുസിൻ ഞാണ്‍ അയച്ചുകൊണ്ട് മൃഗം വനത്തിനുള്ളിലേക്ക് കടന്നു പോയി. അൽപ സമയത്തിനു ശേഷം മറ്റൊരു മൃഗം അതുവഴി കടന്നു വരുകയായി വേട്ടക്കാരൻ സന്തോഷവാനായികൊണ്ട് വീണ്ടും ധനുസിൽ ബാണം തൊടുത്തു ലക്‌ഷ്യം കാണുമ്പോൾ വളരെ വിനംമൃത സ്വരത്തിൽ മൃഗം അപേക്ഷിക്കുകയായി...... ഹെ വേട്ടക്കാര ഞാൻ അൽപ്പസമയമേ ആയിട്ടുള്ളൂ ഋതുമതിയായിട്ട് ഞാനിപ്പോൾ ഒരു വിരഹിണിയാണ്, എന്റെ പ്രിയപ്പെട്ടവനെ അന്വേഷിച്ചു ഇതുവഴി വന്നവളാണ് ഞാൻ എന്റെ പ്രിയനേ കണ്ടിട്ട് ശീഘ്രം ഞാൻ നിൻമുന്നിലെത്താം എന്നെ പോകാൻ അനുവദിക്കു..... വേട്ടക്കാരൻ ആ മൃഗത്തെയും പോകാൻ അനുവദിച്ചു, രണ്ടു പ്രാവശ്യവും തനിക്കു നഷ്ടമായ അവസരത്തെ ഓർത്ത്‌ വേട്ടക്കാരൻ നെറ്റിയിൽ കൈകൾകൊടുത്ത് ചിന്തിക്കുകയായി, സമയം വളരെ ഏറെയായിരുന്നു രാത്രി മായുവാൻ ഇനി അധിക നേരം ശേഷിച്ചതില്ലായിരുന്നു

അതാ വരുന്നു മറ്റൊരു പെണ്‍ മൃഗം തന്റെ കുട്ടികളുമായി അതുവഴിയെ ! വേട്ടക്കാരൻ തെല്ലും സമയം നഷ്ടമാക്കുവാൻ കാത്തിരുന്നില്ലാ ഇത് തന്റെ സുവർണ്ണ അവസരമാണ് പകൽ മുഴുവൻ കടപ്പാടിൻ കഠിനതയിൽ ബന്ധനസ്തനായി കൊണ്ട്, അന്നവും ജലവും കാണാതെ ധനവാന്റെ ശിവമഠത്തിൽ കോണുകൾ ഇനിയും കാണേണ്ടതില്ലന്ന പ്രതീക്ഷയിൽ ശരംതൊടുത്തു അത് കൈകളിൽനിന്നും ലക്‌ഷ്യം നീങ്ങുവാൻ നിമിഷം നില്ക്കവേ ''ഹെ വേട്ടക്കാരാ....കൊല്ലരുതേ..... ഞാൻ എന്റെ ഈ കുഞ്ഞുങ്ങളെ അവരുടെ പിതാവിന്റെ അരികിൽ കൊണ്ടാക്കി കൊണ്ട് ഉടൻ തന്നെ നിന്റെ മുന്നിൽ തിരികെ വരുംവരെയും എന്നോട് ക്ഷമിക്കൂ എന്നെ കൊല്ലരുതേ...!

മൃഗത്തിന്റെ പരിദേവനം കേട്ട വേട്ടക്കാരൻ ഹ.... ഹ.... ഹ.. ! പൊട്ടിച്ചിരിച്ചുകൊണ്ട് പറഞ്ഞു... എന്തെ മുന്നിൽ വന്ന ഇരയെ വെറുതെ അങ്ങ് വിടുകയോ ? ഞാൻ അത്ര മഠയനല്ല, ഇപ്പോൾ എനിക്ക് രണ്ടു അവസരമാണ് നഷ്ടമായാത് എനിക്കുമുണ്ട് ഭാര്യയും കുട്ടികളും അവരും ഇപ്പോൾ വിശന്നു തേങ്ങുകയായിരിക്കും. വേട്ടക്കാരന്റെ മറുപടി കേട്ട മൃഗം വീണ്ടും പറഞ്ഞു... എപ്രകാരം നിനക്ക് നിന്റെ കുട്ടികളോട് മമതയും സ്നേഹവും ഉണ്ടോ അപ്രകാരം തന്നെ എനിക്കുമെന്നറിയുക അത് കൊണ്ട് ഞാൻ എന്റെ കുട്ടികൾക്കായി അൽപ സമയം എന്റെ ജീവൻ നിന്നോട് യാചിക്കുകയാണ് , എന്നെ വിശ്വസിക്കൂ വേട്ടക്കാരാ ഞാൻ ഈ കുട്ടികളെ അവരുടെ പിതാവിനരികിൽ ആക്കി കൊണ്ട് വേഗം നിന്നരികിൽ എത്താം ഇതെന്റെ സത്യ വചനമാണ് ഇപ്പോൾ എന്നിൽ ദയ കാട്ടൂ!

മൃഗത്തിന്റെ ദീന സ്വരങ്ങളാൽ വെട്ടക്കാരനിൽ ദയയുണ്ടായി ആ മൃഗത്തെയും പോകുവാൻ അനുവദിച്ചു ഇരകൾ നഷ്ടമായ വേട്ടക്കാരൻ കൂവളവൃക്ഷത്തിൻ മുകളിലിരുന്നു തനിക്കുണ്ടായ അഭാവങ്ങളെ കുറിച്ച് ചിന്തിച്ചുകൊണ്ട് വൃക്ഷത്തിൻ ഓരോ ഇലകളും അടർത്തി താഴേക്കിട്ടു ചിന്തിച്ചിരിക്കുമ്പോൾ ഒരു തടിച്ചു കൊഴുത്ത മൃഗം അതുവഴി വരവായി, ഇത്തവണ തനിക്കു ഒരഭാവവും ഉണ്ടാകില്ലന്ന വിശ്വാസത്തോട് വേട്ടക്കാരൻ വേഗം തന്നെ ധനുസ്സിൽ ബാണം തേടുക്കുവാൻ തുടങ്ങുമ്പോൾ...

'' സഹോദരാ വേട്ടക്കാരാ നീ എനിക്ക് മുൻപേ വന്ന മറ്റു മൂന്നു മൃഗങ്ങളെയും ചെറിയകുട്ടികളെയും കൊന്നുകളഞ്ഞു, എങ്കിൽ എന്നെയും കൊന്നു കളയുവാൻ നീ തെല്ലും സമയം പാഴാക്കേണ്ടതില്ലാ കാരണം എനിക്ക് അവരുടെ വിയോഗ ദുഃഖം സഹിക്കുവാൻ കഴിയില്ല എന്തെന്നാൽ അവർ മൂവരും എന്റെ ഭാര്യമാരും കുട്ടികളുമായിരുന്നു ! അഥവാ നീ അവർക്ക് ജീവൻ ദാനം ചെയ്തു എങ്കിൽ എന്നോടും അൽപ്പ ക്ഷണത്തിനായികൊണ്ട് കൃപ കാട്ടൂ ഞാൻ അവരെ കണ്ടു മുട്ടി കൊണ്ട് നിന്റെ മുന്നിൽ വന്നെത്താം. മൃഗത്തിന്റെ വാക്കുകൾ കേട്ട വേട്ടക്കാരന് രാത്രിയിൽ നടന്നവ ഒക്കെയും ഒരു പുകപടലം പോലെയായി തോന്നി, നടന്നതെല്ലാം വേട്ടക്കാരൻ മൃഗത്തെ പറഞ്ഞു കേൾപ്പിച്ചു, അത് കേട്ട മൃഗം വേട്ടക്കാരനോടായി പറഞ്ഞു ' എന്റെ മൂന്നു ഭാര്യമാരും എപ്രകാരം പ്രതിജ്ഞാബദ്ധരായി പോയോ അപ്രകാരം എനിക്ക് എന്റെ ധർമം പാലിച്ചു പോകുക സാധ്യമല്ലായിരിക്കാം, അതല്ലാ എപ്രകാരം നീ അവരെ പോകുവാൻ അനുവദിച്ചോ അപ്രകാരം എന്നെയും പോകുവാൻ അനുവദിക്കൂ, ഞാൻ അവരെയേവം കൂട്ടി നിന്റെ മുന്നിൽ ഉടൻ വന്നെത്തികൊളളാം. ഉപവാസരാത്രിയിൽ എന്നപോലെ രാതി മുഴുവൻ ഉറക്കളച്ചു വൃക്ഷത്തിൽ നിന്നും കൂവളത്തിൻ ഇലകൾ അടർത്തി വൃക്ഷ ചുവട്ടിൽ മറഞ്ഞു കിടന്ന ശിവലിംഗത്തിൽ ഇടുകയും ചെയ്തിരുന്നതിനാൽ താൻ അറിയാതെ തന്നെ ഒരു ശിവരാത്രി വൃതത്തിനു പാത്രമാകുകയും അക്കാരണങ്ങളാൽ വേട്ടക്കാരന്റെ ഹിംസയുടെ ഹൃദയം നിർമ്മലമായി കൊണ്ട് അതിൽ ഭഗവത് ശക്തിയുടെ വാസത്തിനു കാരണമായി മാറിയിരുന്നു,

ധനുസും ബാണവും ഇപ്പോൾ തന്റെ കൈകളിൽ നിന്ന് ഇടറി മാറുകയാണ്. ഭഗവാൻ ശിവന്റെ അനുകമ്പയാൽ വേട്ടക്കാരന്റെ ഹൃദയം കരുണാഭാവത്താൽ നിറഞ്ഞു ഒഴുകുമാറായി താൻ ചെയ്തുപോയ കർമ്മങ്ങളെ ഓർത്ത്‌ തന്നിൽ ഇപ്പോൾ പശ്ചാതാപത്തിൻ ജ്വലിക്കുന്ന അഗ്നി ഉയരുകയായി, അൽപ്പ സമയശേഷം ആ മൃഗം തന്റെ പരിവാരസഹിതം വേട്ടക്കാരന്റെ മുന്നിൽ വന്നു തങ്ങളെ വധിക്കുവാനായി കൊണ്ട് നിരന്നു നിന്നു ! എന്നാൽ വന്യ മൃഗങ്ങളുടെ ഇപ്രകാരമുള്ള സത്യസന്ധതയും സാമൂഹിക പ്രേമവും കണ്ട വേട്ടക്കാരന് വലീയ സഹതാപവും തളർച്ചയുമാണ്‌ ഉണ്ടായത് വേട്ടക്കാരന്റെ നേത്രങ്ങളിൽ നിന്നും കണ്ണുനീർ ധാര ധാരയായി ഒഴുകി കൊണ്ടിരുന്നു, തനിക്കു ആ മൃഗ പരിവാരത്തെ വധിക്കുവാനുള്ള കരുത്തു ഉണ്ടായിരുന്നില്ലാ മറിച്ചു തന്നിൽ ഹിംസയുടെ ഹൃദയം നിർമ്മാല്യം ചെയ്തു ഒരു കോമളമായ പുതു മനസ്സിനുടമയായി ഒരു ദയാലുവായി വേട്ടക്കാരൻ മാറുകയാണ് ഉണ്ടായത്. ദേവലോകത്ത് നിന്നും സമസ്ത ദേവ സമൂഹം ഈ ദൃശ്യം കണ്ടു പുഷ്പവൃഷ്ടിയും ചെയ്തു വെട്ടകാരനും മൃഗ പരിവാരവും മോക്ഷത്തിനു പാത്രമായി, സാധനകൾ സാത്വിക കഥാസാരങ്ങൾ നരനു നാരായണനാകുവാൻ കഴിഞ്ഞില്ലെങ്കിലും നന്മകളെ പ്രദാനം ചെയ്യുവാൻ കഴിയുന്നതാണ്.

ശിവ രാത്രി സംസ്ക്കാരൊചിത കഥാചരിത്രങ്ങൾ ആണ് ഇത് മാനസികമായും ബുദ്ധിപരമായും ജീവിത നന്മകൾക്കായി കൊണ്ട് നമ്മുടെ ആചാര്യ വൃന്ദങ്ങളാൽ രചിക്കപ്പെട്ടതും ശ്രവണങ്ങളിൽ നിന്നും ഒക്കെ തന്നെ ഒട്ടനവധി സംസ്ക്കാരോചിതമായ നന്മകൾ സമൂഹത്തിലെ മനുഷ്യ ജീവനുകൾക്ക് ലഭ്യമായ് കൊണ്ട് ജീവാത്മാ പരമാത്മാ ബന്ധം ഉള്കൊണ്ട ഒരു ആനന്ദ ജീവിതം ഈ ഭൂവിൽ വിളയാടി അന്ത്യം പരമാത്മ ചൈതന്യത്തെ പ്രാപിക്കുവാനായി വളരെ ഏറെ കാലങ്ങള്ക്കു മുൻപ് വരെയും ക്ഷേത്രങ്ങൾ മാർഗ്ഗവും വിദ്യാ പാഠ മാർഗ്ഗേണയും നാം കേട്ടിരുന്നു എന്നാൽ ഇന്ന് അപ്രകാരമുള്ള സംസ്ക്കാര കഥാ സാരങ്ങൾക്ക് മതിപ്പും വിലയും നല്കി ജീവിതത്തിൻ മാർഗ്ഗം പോഷിപ്പിക്കുവാനായി അധികമാരും ദൃഷ്ടാന്തത്തിൽ കുറയുന്നതിനാൽ സമൂഹത്തിലെ മനുഷ്യ ജീവനുകളിൽ വസിക്കുന്ന സ്നേഹത്തിന്റെയും പരസ്പര ബന്ധത്തിന്റെയും വിള്ളലുകൾ വളരെ വലുതായി കൊണ്ടിരിക്കുകയാണ്,

മനുഷ്യൻ മൂല്യമാർന്ന മണി മുത്തുകൾക്കുള്ളിൽ കയറി കൊണ്ട് മറ്റെന്തോ തിരയുകയും മടുക്കുമ്പോൾ അവ വലിച്ചെറിഞ്ഞു മറ്റൊരു മാർഗ്ഗം തിരയുന്ന ഈ പ്രവണത ജീവനുകളിൽ പരിണാനന്തര ഫലങ്ങളായി നടനമാടുകയാണ്, രുചിയും പോഷകമുള്ളവയുമായ ഭക്ഷണ വസ്തുക്കൾ ഏറെ നേരം അഗ്നിയിൽ ആവാഹിച്ചു പഴുക്കുകിൽ മാത്രമേ മനുഷ്യന് ശാരീരികമായ ദോഷങ്ങൾ കൂടാതെ അവ രുചിയും ഫലവും നല്കുവാൻ കാരണമാകു എന്ന പോലെ ആദ്ധ്യാത്മികമായ ഗ്രന്ഥങ്ങളിലെ തത്വങ്ങളെ കണ്ടറിയുവാനുള്ള സാധന പല ജന്മം കൊണ്ടും വർത്തമാനത്തിലും സിദ്ധമല്ലാത്തവർക്കു തത്വങ്ങളെ അനായാസം ദൃശ്യമായി കാണുവാൻ ഉതകുന്ന അനേക പുരാണ കഥകളെ ഇന്ന് അതിനപ്പുറം ഒരു ദൃഷ്ടി കൊണ്ടറിയുവാനായി നല്കുന്ന സാധനയാണ്‌ ഇപ്രകാരമുള്ള സാധന എന്നത് . എന്നാൽ ചിലർ ഫലങ്ങളുടെ പുറം തോടുകളിൽ കടിച്ചു കൊണ്ട് അകമേ ഉറഞ്ഞിരിക്കുന്ന പോഷകം വലിചെറിയുന്നവരും ചിലർ അതറിയാതെ പോകയും എന്നാൽ വിവേക ബുദ്ധികൊണ്ട് അവക്കുള്ളിൽ കടന്നു പോഷകം ഫലവത്താക്കുവാൻ സാധന ചെയ്യുന്നവരും ഇല്ലാതെ ഇല്ലാ അപ്രകാരം ഒരു പ്രചോദന കഥാസാരമാണ് നാം ഇവിടെ കണ്ടത്''

🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃

Tuesday, October 6, 2020

ശകുനി ക്ഷേത്രം



⭐ശകുനി ക്ഷേത്രം⭐   

👉മഹാഭാരത‌ത്തിലെ ഏറ്റ‌വും ദുഷ്ട കഥാ‌പാത്രമാണ്  ശകുനി.
കുടിലബുദ്ധിക്കാരയ ആളുകളെ വിശേ‌ഷിപ്പിക്കാൻ ഉപയോഗിക്കുന്ന ‌പേരാണ് ശകുനി. കാരണം മഹാഭാരത യുദ്ധത്തിന്റെ പ്രധാന കാരണക്കാരൻ കൗരവരുടെ അമ്മാവനായ ശകുനിയാണ്. 
നമ്മുടെ കേര‌ളത്തിൽ അദ്ദേഹത്തിന് വേണ്ടി ഒരു   ക്ഷേത്രം സ്ഥിതി ചെയ്യുന്നുണ്ട് .  കൊല്ലം ജില്ലയിലെ കൊട്ടാരക്ക‌ര താലൂക്കിലെ പവിത്രേശ്വരം എന്ന സ്ഥല‌ത്ത് സ്ഥിതി ചെയ്യുന്ന മായംകോട്ട് മലഞ്ചരുവ് മലനട ക്ഷേത്രമാണ് ഇന്ത്യയിലെ തന്നെ ഏക ശകുനി ക്ഷേത്രം. ഈ സ്ഥലത്ത് വച്ചാണ് ശകുനി പരമശിവനിൽ നിന്ന് മോക്ഷം നേടിയതെന്നാണ് വി‌ശ്വാസം. ഈ ക്ഷേത്രത്തിന് അകത്തായി വലിയ ഒരു കരിങ്കല്ല് കാണാം. ഈ കരി‌ങ്കല്ലിൽ തപസ്സിരുന്നാണ് ശകുനി ശിവനെ പ്രസാദിപ്പിച്ചതെന്നാണ് വിശ്വാസം. മറ്റു ക്ഷേത്രങ്ങളിലേത് പോലെ ഈ ക്ഷേത്രത്തിൽ പൂജ നടത്താറില്ല. എന്നാൽ ഭക്തർ ശകുനിക്ക് കള്ള്, പട്ട്, ഇളനീർ എന്നിവ കാണിക്ക നൽകാറുണ്ട്. ഇവിടുത്തെ കുറവർ എന്ന സമുദാ‌യമാണ് ശകുനിയെ ആരാധിക്കുന്നത്. ശകുനി ഒരു ദുഷ്ട കഥാപാത്രം അല്ലെന്നാണ് അവരുടെ വിശ്വാസം. സാഹചര്യങ്ങളാണ് ശകുനിയെ പ്രതികരം ചെയ്യാൻ പ്രേരിപ്പിച്ചതെന്നാണ് അവരുടെ വിശ്വാസം. ശകുനി ദുര്യോധനന്റെ അമ്മാവനായിരുന്നു എന്ന് ഭൂരിപക്ഷം പേര്‍ക്കും അറിയാം. അതുപോലെ എല്ലാവരും വിശ്വസിക്കുന്നത്, ശകുനി രാജ്യം പിടിച്ചെടുക്കാന്‍ ദുര്യോധനനെ സഹായിക്കുകയായിരുന്നു എന്നാണ്. യഥാര്‍ത്ഥത്തിൽ ശകുനി കുരുവംശത്തോട് പകവീട്ടുകയായിരുന്നു. ശകുനിയുടെ പകയ്ക്ക് കാരണമായ കഥ ഇങ്ങനെ .
ഭീഷ്മനെ പേടിച്ച്, സഹോദരിയായ ഗാന്ധാരിയെ നിര്‍ബന്ധപൂര്‍വം അന്ധനായ ദൃതരാഷ്ട്രർക്ക് വിവാഹം കഴിച്ചു .ഭീഷ്മനെ പേടിച്ച് ശകുനിക്ക് ഒന്നും ചെയ്യാനും കഴിയുന്നില്ല. അതിനു മുന്‍പുതന്നെ – ഭീഷ്മനും, പാണ്ഡവും ചേര്‍ന്ന് ഗാന്ധാരം ആക്രമിച്ച് തോല്‍പ്പിക്കുകയും, സുബലന്റെ കുടുംബത്തില്‍ ഉണ്ടായിരുന്ന പുരുഷ പ്രജകളെ എല്ലാം വധിക്കുകയും, സുബലനെയും (ശകുനിയുടെ അച്ഛന്‍) ,ശകുനിയെയും മറ്റു സഹോദരന്മാരെയും (നൂറു സഹോദരന്മാർ ഉണ്ടായിരുന്നു എന്ന് ചില സ്ഥലത്ത് പറയുന്നു) ബന്ധിച്ചു കാരഗൃഹത്തിലാക്കുന്നു. ഒരു ദിവസത്തെ ആഹാരമായി, അവര്‍ക്ക് ആകെ കൊടുത്തിരുന്നത് ഒരു പിടി മലരായിരുന്നു. ബുദ്ധിമാനും, അഭിമാനിയുമായിരുന്ന സുബല൯ പറയാറുണ്ട്, കുരുവംശത്തോട് നമുക്ക് പ്രതികാരം ചെയ്യണം. അങ്ങിനെ, ഒരുദിവസം കിട്ടുന്ന ആഹാരം മുഴുവനും കൂട്ടത്തിൽ ഏറ്റവും ബുദ്ധിമാനായ ശകുനിക്ക് കൊടുക്കുന്നു. സുബലനും, ശകുനിയുടെ മറ്റു സഹോദരന്മാരും പട്ടിണി കിടന്നു മരിക്കുകയും ചെയ്യുന്നു. മരിക്കുന്നതിനു മുൻപ് സുബലനും ,ബന്ധുക്കളും അനുഭവിച്ച കഷ്ടപ്പാടുകളും, അപമാനവും ഒരിക്കലും മറക്കാതിരിക്കുവാ൯, ശകുനി, ഇടതു കാലിന്റെ പെരുവിരലും, അസ്ഥിയും കയ്യിലുണ്ടായിരുന്ന ദണ്ഡ് കൊണ്ട് ഇടിച്ചു പൊട്ടിച്ച് മുടന്തനായി. മരിക്കുന്നതിനു മുൻപ് സുബലന്‍ താന്‍‍ മരിച്ചാല്‍ തന്റെ നട്ടെല്ലിലെ കശേരുക്കളെടുത്ത് പകിടകൾ ഉണ്ടാക്കണമെന്നും, ആ പകിടകള്‍ ഉപയോഗിച്ചു കളിച്ചാൽ ശകുനി ഒരിക്കലും തോല്‍ക്കില്ലെന്നും ശകുനിയോട് പറഞ്ഞു. പകിട കളിക്കുമ്പോള്‍ സുബലന്റെ ആത്മാവ് പകിടകളില്‍ ആവേശിക്കുമായിരുന്നു.ഗാന്ധാരിയുടെ വൈധവ്യദോഷം തീര്‍ക്കാന്‍ അവളെ ഒരു കഴുതയെക്കൊണ്ട് കല്യാണം നടത്താന്‍ ജ്യോതിഷികള്‍ കല്‍പ്പിച്ചു. ആ കഴുതയെ കൊന്ന് വൈധവ്യത്തെ മറികടന്നു. പെങ്ങൾ ഗാന്ധാരി പിന്നീടാണു വിവരങ്ങളെല്ലാം അറിയുന്നത്‌.  ഹസ്തിനപുരിയിലേക്ക്‌ ഗാന്ധാരിയുടെവിവാഹശേഷം പുറപ്പെട്ടു. തന്റെ ലക്ഷ്യപ്രാപ്തിക്ക്‌ ഹസ്തിനപുരിയിൽ താമസിച്ചേ പറ്റൂ. അങ്ങനെ മനസിൽ ഒടുങ്ങാത്ത പ്രതികാരത്തിന്റെ കനലുകളും പേറി ദുര്യോധനന്റെ സന്തതസഹചാരിയായി മാറി . പുറത്തുനിന്നാർക്കും കുരുവംശത്തെ നശിപ്പിക്കാൻ കഴിയില്ല. ഇവർ തമ്മിൽത്തല്ലി തീരണം. അതിനുള്ള ഒരേയൊരു വഴി പാണ്ഡവരും, കൗരവരും തമ്മിൽ വൈരം വളർത്തുക, തമ്മിൽ തല്ലിക്കുക, പരസ്പരം കൊല്ലിക്കുക . പ്രതികാരം നിറവേറ്റാനുള്ള തന്റെ കരുക്കൾ മാത്രമായിരുന്നു പാണ്ഡവർ.  ഭാരതവർഷത്തിലെ ഏറ്റവും ശക്തമായ ഒരു വംശത്തെ വെറും പകിട മാത്രം ആയുധമാക്കി മുച്ചൂടും നശിപ്പിച്ചവനാണു ശകുനി . കണ്മുമ്പിൽ വിശന്നു മരിച്ചുവീണ അച്ഛനോടും, സഹോദരന്മാരോടുമുള്ള വാക്കു പാലിച്ചവനാണു ശകുനി.  ശകുനിയുടെ യഥാര്‍ത്ഥ ഉദ്ദേശം പഞ്ചപാണ്ഡവരിൽ സഹാദേവനോഴികെ ആര്‍ക്കും അറിയില്ലായിരുന്നു. പക്ഷെ സഹദേവന് ആ സത്യം ആരെയും അറിയിക്കാന്‍ കഴിയില്ലായിരുന്നു. അത് മാത്രമല്ല, മഹാ ഭാരത യുദ്ധം ഉണ്ടാവുമെന്നും അതിന്റെ പരിണിത ഫലങ്ങളും സഹദേവന് അറിയാമായിരുന്നു. പക്ഷെ സഹദേവന് ഒരു ശാപമുണ്ടായിരുന്നു, ഇതെല്ലം അരോടെങ്കിലും പറഞ്ഞിരുന്നെങ്കില്‍, സഹദേവന്‍ മരിക്കുമായിരുന്നു.അങ്ങനെ അവസാനം സഹദേവൻെറ അസ്ത്രം ഏറ്റ് കുരുക്ഷേത്ര ഭൂമിയിൽ ജന്മം അവസാനിപ്പിച്ചവൻ ശകുനി .

⭐വാട്‌സാപ്പിലെ സെല്‍ഫ് ഡിസ്ട്രക്ട് ഫീച്ചര്‍ എന്നാൽ എന്ത്?⭐

👉 വാട്സാപ്പിൽ സന്ദേശങ്ങൾ തനിയെ നീക്കം ചെയ്യപ്പെടുന്ന സംവിധാനം ആണ്
സെല്‍ഫ് ഡിസ്ട്രക്ട് ഫീച്ചര്‍ .
ഇൗ ഫീച്ചർ വഴി സന്ദേശങ്ങൾ എത്ര സമയത്തിന് ശേഷം നീക്കം ചെയ്യപ്പെടണമെന്ന് ഉപയോക്താക്കൾക്ക് തീരുമാനിക്കാം. നിലവിൽ ഈ ഫീച്ചർ ബീറ്റാ ടെസ്റ്റ് ഘട്ടത്തിലാണുള്ളത്.
വാട്സാപ്പിന്റെ 2.19.282 അപ്ഡേറ്റിലാണ് ' ഡിസപ്പിയറിങ് മെസേജസ്' എന്ന പേരിൽ വാട്സാപ്പ് ഈ ഫീച്ചർ അവതരിപ്പിച്ചത്. പിന്നീട് വന്ന 2.19.348 ബീറ്റാ അപ്ഡേറ്റിൽ 'ഡിലീറ്റ് മെസേജസ്' എന്ന് പേര് മാറ്റി ഈ ഫീച്ചർ ഉൾപ്പെടുത്തിയിരിക്കുന്നു.
ഈ സൗകര്യം നിലവിൽ വന്നാൽ ഇതിനായി പ്രത്യേകം ടോഗിൾ ബട്ടൻ വാട്സാപ്പിലുണ്ടാവും.
✨ ഒരു മണിക്കൂർ, 
✨ഒരു ദിവസം, 
✨ഒരാഴ്ച, 
✨ഒരു മാസം, 
✨ഒരു വർഷം എന്നിങ്ങനെയുള്ള സമയപരിധിയാണ് സന്ദേശങ്ങൾ നീക്കം ചെയ്യാനായി ഉണ്ടാവുക.
അതേസമയം ഗ്രൂപ്പ് ചാറ്റുകളിൽ മാത്രമാണ് ഈ ഫീച്ചർ ആദ്യം ലഭ്യമാവുക. മാത്രവുമല്ല ഗ്രൂപ്പ് അഡ്മിൻമാർക്ക് മാത്രമേ ഇത് കൈകാര്യം ചെയ്യാനും സാധിക്കൂ. വാടസാപ്പ് ബീറ്റാ പ്രോഗ്രാമിന്റെ ഭാഗമായവർക്ക് ആപ്പ് അപ്ഡേറ്റ് ചെയ്താൽ ഈ ഫീച്ചർ ഉപയോഗിക്കാം.

 ⭐ചില ശാസ്ത്രസത്യങ്ങൾ ⭐

👉✨ജനനസമയത്തെ മനുഷ്യകുഞ്ഞുങ്ങൾക്കു മുന്നൂറ് എല്ലുകളുണ്ടാകും. ഈ എല്ലുകളാണ് ജനനപ്രക്രിയക്കും അതിനുശേഷമുള്ള അതിവേഗത്തിലുള്ള വളർച്ചക്കും അവരെ സഹായിക്കുന്നത്.

✨ഇന്ധനം തീർന്ന് മരിച്ചുകൊണ്ടിരിക്കുന്ന ഒരു നക്ഷത്രത്തിന്റെ ശിഷ്ടത്തിനെയാണ് ന്യൂട്രോൺ സ്റ്റാർ എന്ന് വിളിക്കുന്നത്. ഈ ന്യൂട്രോൺ നക്ഷത്രങ്ങളുടെ പ്രധാന പ്രത്യേകത അവരുടെ ഭീമൻ സാന്ദ്രതയാണ്. ഇതേ കാരണം കൊണ്ട് ഒരു ന്യൂട്രോൺ നക്ഷത്രങ്ങളുടെ ഒരു ടീസ്പൂണിനെ ആറു ബില്യൺ ടൺ ഉണ്ടെന്നാണ് കണക്ക്‌.

✨ധ്രുവക്കരടികൾ ശരീരം സംരക്ഷിക്കുന്ന കാര്യത്തിൽ കേമന്മാരാണ് .  ഇവർ രാത്രി കാഴ്ചക്കൊക്കെ ഉപയോഗിക്കുന്ന ഇൻഫ്രാറെഡ് ക്യാമറകളിൽ അദൃശ്യരായിത്തീരും. രാത്രി കാലത്തെ സി സി ടി വി ക്യാമെറകളിൽ ഉപയോഗിക്കുന്നതും ഇതേ ഇൻഫ്രാറെഡ് സാങ്കേതിക വിദ്യയാണ്.
✨പ്രപഞ്ചത്തിലെ എല്ലാ വസ്തുക്കളും പരമാണുക്കളാൽ സൃഷ്ടിക്കപ്പെട്ടതാണെന്നാണല്ലോ ശാസ്ത്രം. എന്നാൽ ഈ പരമാണുകളുടെ ഉള്ളിലെ ശൂന്യത എടുത്തു കളഞ്ഞാൽ മനുഷ്യവംശത്തെ ഒരു പഞ്ചസാരത്തരിയിൽ ഉൾക്കൊള്ളിക്കാൻ പറ്റുമത്രെ.

✨ആയിരത്തിത്തൊള്ളായിരത്തി അറുപതുകൾ വരെ ഗർഭിണി ആണോ എന്ന് ഉറപ്പിക്കാനുള്ള എറ്റവും വിശ്വസനീയമായ മാർഗം ഒരു ത രം ആഫ്രിക്കൻ തവളകളിൽ സ്ത്രീകളുടെ മൂത്രം കുത്തി വെക്കലായിരുന്നു.ഗർഭിണികളുടെ മൂത്രമാണെങ്കിൽ തവള കളിൽ പന്ത്രണ്ട് മണിക്കൂറിനുള്ളിൽ അണ്ഡോൽപ്പാദനം നടക്കും. 

⭐നീലത്തിമിംഗലം ഒരു  മത്സ്യമാണോ?⭐

👉ഭൂമിയിലെ ഏറ്റവും വലിയ ജീവി ഏതെന്ന് ചോദിച്ചാൽ ഉത്തരം ഒന്നേയുള്ളു - നീലത്തിമിംഗലം. അതൊരു മത്സ്യമാണ് അല്ലെ? എന്നാൽ അങ്ങനെയല്ല. തിമിംഗലം എന്ന ജീവി സസ്തനി ആണ്.വെള്ളത്തിൽ ജീവിക്കുന്നു എന്നതിന് അർഥം അത് മത്സ്യമാണ് എന്നല്ല. വെള്ളത്തിൽ ജീവിക്കുന്ന എല്ലാ ജീവികളും മൽസ്യങ്ങൾ ആണ് എന്ന ധാരണ തെറ്റാണ്. വെള്ളത്തിൽ പല തരം ജീവികൾ കാണപ്പെടും. മൽസ്യങ്ങൾ അവയിൽ ഒന്ന് മാത്രമാണ്.മിക്ക സസ്തനികളും കരയിൽ കാണപ്പെടുമ്പോൾ എങ്ങനെയാണ് സമുദ്രം പോലുള്ള ഇടങ്ങളിൽ തിമിംഗലം കാണപ്പെടുന്നത്?  ചോദ്യത്തിന്റെ ഉത്തരം പരിണാമം  മൂലമാണ് എന്നത് ആണ്.പണ്ട് കരയിൽ ജീവിച്ചിരുന്ന സസ്തനിയിൽ നിന്ന് പരിണാമം സംഭവിച്ച് ഉണ്ടായ ജീവിയാണ് തിമിംഗലം. പരിണാമം എന്നത് കാലക്രമേണ സംഭവിക്കുന്ന ഒരു പ്രക്രിയ ആണ്. ഇന്ന് ജീവിച്ചിരിക്കുന്ന ഹിപ്പോപൊട്ടാമസിനോട് സാദൃശ്യമുള്ള ഒരു ജീവിയിൽ നിന്നാണ് തിമിംഗലത്തിന്റെ പരിണാമം സംഭവിച്ചിരിക്കുന്നത്. കരയിൽ തന്നെ ഇരയാകാൻ സാധ്യതയുള്ള ജീവികളിൽ നിന്ന് രക്ഷ തേടിയാണ് ആദ്യം തിമിഗലം വെള്ളത്തിലേക്ക് ഇറങ്ങിയത്. പിന്നെ വെള്ളത്തിൽ സുരക്ഷിതമാണെന്ന് കരുതി പതുക്കെ വെള്ളത്തിലേക്ക് സഹവാസം മാറ്റി. എന്നാൽ വെള്ളത്തിൽ താമസിക്കണമെങ്കിൽ അതിന്റേതായ മാറ്റങ്ങൾ ആവശ്യമായിരുന്നു. അങ്ങനെ കാലക്രമേണയാണ് അതിന്റെ കാലുകൾ ചിറകുകളും, നാസാദ്വാരം ഇന്ന് തിമിംഗലം വെള്ളം ചീറ്റുന്ന ദ്വാരങ്ങളായും രൂപപ്പെട്ടത്. ഇത്തരത്തിലുള്ള മാറ്റങ്ങൾ തികച്ചും വെള്ളത്തിൽ ജീവിക്കാൻ അനുയോജ്യമാക്കി. ഇന്ന് ആ ജീവി ലോകത്തിലെ തന്നെ വല്യ ജീവിയായി മാറി. ഇതാണ് പരിണാമത്തിന്റെ ശക്തി.

⭐എന്തുകൊണ്ട് ആണ് നമുക്ക് ദേഷ്യം വരുന്നത്?⭐

👉നമുക്ക്  ദേഷ്യം വന്നാൽ ഉടനെ കരുതിക്കോളൂ. അത് "എപ്പിനെഫ്രിൻ്റെ" പണിയാണ് എന്ന്. മനുഷ്യരെല്ലാവരും തന്നെ ജീവിതത്തിലൊരിക്കലെങ്കിലും ദേഷ്യപ്പെട്ടിട്ടുള്ളവരാണ്. നമ്മുടെ ശരീരത്തിലെ ചില രാസവസ്തുക്കളുടെ വികൃതികളാണിതെല്ലാം തന്നെ. ഇവയുടെയെല്ലാം മേധാവിയാണ് "എപ്പിനെഫ്രിൻ" ,"നോൺ എപ്പിനെഫ്രിൻ" എന്നിവർ.
സ്വാഭാവികമായും ദേഷ്യം വരുമ്പോൾ നമ്മുടെ ശരീരത്തിൽ രക്തസമ്മർദം ഉയരുകയും, ഹൃദയമിടിപ്പ് വർധിക്കുകയും ചെയ്യുന്നു. ചിലർ പെട്ടെന്ന് വിയർക്കും, കണ്ണുകൾ തുറിച്ചു വിടർന്നു വരുന്നു. ഇതിനോടൊപ്പം നമ്മുടെ കൈകാലുകളിലേക്ക് രക്തം ഇരച്ചു കയറുന്നു. നമ്മൾ പറയാറില്ലേ "ദേ എനിക്ക് ഇരച്ചു വരുന്നുണ്ട് കേട്ടോ" എന്ന്. സത്യത്തിൽ രക്തം അങ്ങനെ വരുന്നുണ്ട്.നമ്മുടെ ശരീരത്തിലെ അഡ്രിനാലിൻ എന്ന ഗ്രന്ഥി പെട്ടെന്ന് ഉല്പാദിപ്പിക്കുന്ന എപ്പിനെഫ്രിൻ ഹോർമോണിൻ്റെ തള്ളിച്ചയാണ് ശരീരത്തിൽ ഇത്രയും മാറ്റങ്ങൾക്ക് കാരണം. അതുകൊണ്ട് വേണമെങ്കിൽ എപ്പിനെഫ്രിൻ ആണ് താങ്കളുടെ ദേഷ്യത്തിനു കാരണം എന്ന് ഒരോരുത്തർക്കും പറയാവുന്നതാണ്.

Monday, October 5, 2020

ശിവന്റെ ഭൂതഗണങ്ങള്

അറിയാം  ശിവന്റെ ഭൂതഗണങ്ങളെ 

ഭൈരവൻ, ഭദ്രകാളി, വീരഭദ്രൻ എന്നിവരാണ് ഭൂതഗണങ്ങളിൽ പ്രധാനികൾ.
ശിവന്റെ അനുചരൻമാരാണ് ഭൂതഗണങ്ങൾ.

വീരഭദ്രൻ

      ഹിന്ദു വിശ്വാസപ്രകാരം, ‘വീരഭദ്രൻ’ ശിവന്റെ കോപത്തിൽ നിന്ന് സൃഷ്ടിക്കപ്പെട്ട ഒരു അതിമാനുഷനാണ്. ശിവപത്നിയായ ദാക്ഷായണി (സതി) ദക്ഷൻ നടത്തിയ യജ്ഞത്തിൽ വച്ച് തന്റെ പിതാവായ ദക്ഷനിൽ നിന്നേറ്റ അപമാനം മൂലം അഗ്നിപ്രവേശം ചെയ്തതറിഞ്ഞ ശിവന്റെ കോപത്തിൽ നിന്നാണ് വീരഭദ്രൻ ജനിക്കുന്നത്. വീരഭദ്രനൊപ്പം ജന്മം കൊണ്ട, ഭദ്രന്റെ പങ്കാളി ഭദ്രകാളി, പ്രകൃതിസ്വരൂപിണിയായ ദേവിയുടെ കോപത്തിൽ നിന്ന് ജന്മം കൊണ്ടെന്ന് വിശ്വസിക്കപ്പെടുന്നു.

 വീരഭദ്രൻ അറിയപ്പെടുന്നത് ശിവനുവേണ്ടി ദേവന്മാരോട് പോലും പോരാടുകയും ദ്വാദശാദിത്യന്മാരിലെ ഭഗനെ അന്ധനാക്കുകയും പൂഷണന്റെ ദന്തങ്ങൾ അടിച്ചുടയ്ക്കുകയും ചെയ്ത വീരയോദ്ധാവായാണ്. വീരഭദ്രന്റെ വീര്യവും ശക്തിയും കണ്ട് ഭയന്ന് മറ്റു ദേവന്മാർ യുദ്ധക്കളം വിട്ടോടി.
 
  വീരഭദ്രൻ മുഖ്യപ്രതിഷ്ഠയായുള്ള ഒരു ക്ഷേത്രം ഉത്തരാഖണ്ഡിലെ ഋഷികേശിനടുത്തുള്ള വീരഭദ്രൻ എന്ന പട്ടണത്തിൽ ഉണ്ട്. അതേപോലെ തന്നെ തമിഴ്നാട്ടിലെ പേരാമ്പല്ലൂർ ജില്ലയിലെ പശുമ്പാലൂർ എന്ന സ്ഥലത്തും ഒരു വീരഭദ്രക്ഷേത്രമുണ്ട്. കൊല്ലം ജില്ലയിൽ അഷ്ടമുടിയിലും വീരഭദ്രക്ഷേത്രമുണ്ട്.

     പ്രജാപതികളിൽ പ്രമുഖനായ ദക്ഷന്റെ ഇളയ പുത്രിയായിരുന്നു ദാക്ഷായണി എന്നും വിളിക്കപ്പെട്ടിരുന്ന സതി. യൗവനമെത്തിയ സതി പരമേശ്വരനായ ശിവനെ തന്റെ പതിയായി മനസ്സിൽ വരിച്ച് രഹസ്യമായി പൂജിച്ചു പോന്നിരുന്നു. തന്റെ അധികാരത്തിൽ പ്രമത്തനായ ദക്ഷൻ, മകളായ സതിയുടെ സ്വയംവരത്തിനു ശിവനെ ഒഴികെ മറ്റെല്ലാ ദേവന്മാരെയും രാജകുമാരന്മാരെയും ക്ഷണിച്ചു. എന്നാൽ സതി തന്റെ സ്വയംവരമാല്യം ശിവന്റെ നാമം ഉച്ചത്തിൽ വിളിച്ചുകൊണ്ട് വായുവിലേക്കെറിഞ്ഞു. സ്വയംവരത്തിന്റെ നിയമങ്ങളനുസരിച്ച് ദക്ഷനു മകളെ ശിവനു വിവാഹം ചെയ്തു നൽകുകയല്ലാതെ മറ്റു മാർഗ്ഗമില്ലായിരുന്നു. ഇത് മൂലം ശിവനോട് പക തോന്നിയ ദക്ഷൻ, ശിവനെ അപമാനിക്കാനായി ഒരു മഹായാഗം നടത്താൻ തീരുമാനിച്ചു. യജ്ഞത്തിൽ പങ്കെടുക്കാൻ ശിവനെ ഒഴിവാക്കി മറ്റെല്ലാ ദേവന്മാരെയും ഋഷിമാരെയും ക്ഷണിച്ചു. മനഃപൂർവ്വമുള്ള ഈ അവഗണനയിൽ ക്രുദ്ധയായ സതി ദക്ഷനോട് യാഗശാലയിൽ എത്താനും തന്റെ പിതാവായ ദക്ഷനോട് നേരിട്ട് ഇതിനെ പറ്റി ചോദ്യം ചെയ്യാനും തീരുമാനിക്കുന്നു. എന്നാൽ യാഗശാലയിൽ വച്ച് ദക്ഷൻ ശിവനെയും ശിവപത്നിയായ തന്റെ പുത്രിയെയും അപമാനിച്ച് സംസാരിക്കുന്നു. തന്റെ ഭർത്താവിനെ അപമാനിച്ചുള്ള സംസാരത്തിൽ അതീവ ക്രുദ്ധയായ സതി, മുറിവേറ്റ തന്റെ ആത്മാഭിമാനത്തിന്റെ രോഷത്തിൽ, ആത്മീയതേജസിനാൽ സ്വയം ദഹിപ്പിക്കുന്നു. മരിക്കും മുൻപ് ദക്ഷനെ ശപിക്കുകയും ചെയ്യുന്നു. സതി ആത്മാഹൂതി ചെയ്ത വിവരമറിഞ്ഞ ശിവൻ അതീവ ക്രുദ്ധനാകുകയും രോഷം കൊണ്ട് തന്റെ ജട പറിച്ച് കൈലാസത്തിലെറിയുകയും ചെയ്യുന്നു. തേജോരൂപമായ ആ ജടാശകലത്തിൽ നിന്നും ആയിരം കൈകളോടെയും ഭീമാകാര രൂപത്തോടെയും മൂന്ന് കണ്ണുകളോടെയും കപാലമാലകളണിഞ്ഞു വിവിധ ആയുധങ്ങൾ ധരിച്ചും അജ്ഞാന നാശകനായ വീരഭദ്രൻ ഉടലെടുക്കുന്നു. അധർമ്മത്തെ നശിപ്പിക്കാനുള്ള വീരഭദ്രന്റെ ചുമതലയിൽ സഹായിക്കാൻ, ശക്തിരൂപിണിയായ ദേവി ഭദ്രകാളിയായി അവതരിച്ചു.
വീരഭദ്രനും അജമുഖനായ ദക്ഷനും
മഹേശ്വരൻ പറഞ്ഞു : “ദക്ഷയാഗം മുടക്കുക!” തന്റെ സ്വാമിയുടെ അനുവാദം ലഭിച്ചതും, ബന്ധനവിമുക്തനായ സിംഹത്തെപ്പോലെ യജ്ഞശാലയിലേക്ക് ഇരച്ചു കയറിയ വീരഭദ്രൻ, കണ്ണിൽ കണ്ടതെല്ലാം നശിപ്പിച്ചു. ഈ വിനാശം മഹാദേവിയുടേ അപ്രീതി മൂലമാണെന്നറിയാമായിരുന്ന വീരഭദ്രൻ യജ്ഞശാലയപ്പാടെ തരിപ്പണമാക്കി. തന്റെ ക്രോധമടക്കാനായി ക്രോധരൂപിണിയായ രുദ്രകാളിയായി ദേവിയും പരിവാരങ്ങളും വീരഭദ്രന്റെ പ്രവൃത്തികൾക്ക് സാക്ഷിയായി . ശിവൻ വീരഭദ്രനോട് ആജ്ഞാപിച്ചു : “എന്റെ സൈന്യത്തെ ദക്ഷനെതിരെ നയിക്കുക, ദക്ഷയാഗം മുടക്കുക. യാഗം നടത്തുന്ന ബ്രാഹ്മണരെ ഭയക്കേണ്ടതില്ല, കാരണം അവർ എന്റെ തന്നെ ആത്മാശമാണ്”. ശിവന്റെ ഈ ആജ്ഞ ശിരസാവഹിച്ച വീരഭദ്രൻ ശിവന്റെ ഗണത്തോടൊപ്പം ദക്ഷയാഗം നടന്ന യാഗശാലയിലേക്ക് കൊടുങ്കാറ്റുപോലെ ഇരച്ചുകയറി. യജ്ഞപാത്രങ്ങൾ തച്ചുടച്ചു, ഹവിർഭാഗങ്ങൾ അശുദ്ധമാക്കി, പുരോഹിതരെയും ഋത്വിക്കുകളെയും ഹോതാക്കളെയുമെല്ലാം അപമാനിച്ചു, ഭീഷണിപ്പെടുത്തി. ഒടുക്കം, യജ്ഞയജമാനനായ ദക്ഷന്റെ ശിരസറുത്ത്, ഇന്ദ്രനെ ജയിച്ച്, യമന്റെ കാലദണ്ഡൊടിച്ച് യജ്ഞശാലയിൽ സന്നിഹിതരായിരുന്ന ദേവഗണങ്ങളെ നാലുപാടും ഓടിച്ചുവിട്ടു. അതിനുശേഷം ദക്ഷശിരസുമായി കൈലാസത്തിൽ തന്റെ സ്വാമിയുടെ അടുത്തെത്തി

 സ്കന്ധപുരാണം,
 
*കാലഭൈരവൻ*

      ശിവന്റെ ഒരു പ്രചണ്‌ഡമായ രൂപമാണ് കാലഭൈരവൻ. ഭൈരവൻ എന്ന നാമത്തിലും കാലഭൈരവൻ അറിയപ്പെടുന്നു. വിനാശകാരിയായ അല്ലെങ്കിൽ വിനാശത്തെ നിയന്ത്രിക്കുന്ന ശിവരൂപമായാണ് കാലഭൈരവൻ എന്നാണ് വിശ്വാസം. ഹിന്ദുമതത്തെ കൂടാതെ ജൈന, ബുദ്ധമതങ്ങളിലും കാലഭൈരവനെ ആരാധിക്കാറുണ്ട്. രൗദ്രരൂപത്തിലാണ് കാലഭൈരവനെ സാധാരണയായി ചിത്രീകരിക്കാറുള്ളത്. ശരീരത്തിൽ സർപ്പങ്ങളെയും കപാലമാലയും ആഭരണമായ് അണിഞ്ഞിരിക്കുന്നു. നായയാണ് കാലഭൈരവന്റെ വാഹനം. ശിവന്റെ ഉഗ്രരൂപങ്ങളായ എട്ട് ഭൈരവന്മാരിൽ ഒന്നാണ് കാലഭൈരവൻ. കാലത്തിന്റെ അഥവാ സമയത്തിന്റെ ഈശ്വരനായും കാലഭൈരവനെ ആരാധിക്കാറുണ്ട്.

*ഭദ്രകാളി*
 
    ദക്ഷന്റെ യാഗത്തിൽ സതി സ്വയം മരണം വരിച്ചപ്പോൾ കോപിഷ്ടനായ പരമശിവന്റെ താണ്ഡവത്തിനിടയിൽ അദ്ദേഹം തൻറെ ജട പിഴുതു തറയിൽ അടിയ്ക്കുകയും അതിൽ നിന്നും ദേവി പിറക്കുകയും ചെയ്തു .
ഹിന്ദു പുരാണങ്ങൾ പ്രകാരം കാളിയെ പാർവ്വതിയുടെ അവതാരമായി ആരാധിക്കുന്നു , രക്തബീജൻ എന്ന അസുരനെ വധിക്കാൻ പാർവ്വതി എടുത്ത താമസ ഭാവം ആണ് മഹാകാളി . ഹിന്ദു പുരാണങ്ങൾ പ്രകാരം ശിവപാർവതി പുത്രി എന്ന മറ്റൊരു ഭദ്രകാളി (കാളി) സങ്കല്പം കൂടി ഉണ്ട്. ഈ കാളി സങ്കല്പം ഭഗവാൻ ശിവന്റെ മൂന്നാം തൃക്കണ്ണിൽ നിന്നും ജനിച്ച ശിവ പുത്രി സങ്കല്പം ആണ്. ദാരികൻ എന്ന അസുരനെ വധിക്കാൻ വേണ്ടിയാണ് ദേവി ഭഗവാൻ ശിവന്റെ തൃക്കണ്ണിൽ നിന്നും ശിവ പുത്രി ആയി ജനിച്ചത്‌ . പൗരാണിക രുടെ പ്രധാന ആരാധനാ മൂർത്തി അമ്മദൈവമായിരുന്നു. മാതൃദായകക്കാരായിരുന്ന അവർക്ക് പിതാവിനേക്കാൾ മാതാവിനോട് കൂടുതൽ ബഹുമാനം ഉണ്ടായിരുന്നിരിക്കണം. എന്നാൽ ദക്ഷിണേന്ത്യയിൽ പിതാവ്, (ശിവൻ‍) മാതാവ്(കാളി,പാർവ്വതി,ദുർഗ്ഗ) പുത്രൻ(മുരുകൻ‍) എന്നിങ്ങനെ ഒരു കുടുംബത്തെ ആരാധിച്ചിരുന്നു. വൈദികകാലത്തെ(ഋഗ്വേദം) അമ്മ ക്ഷേത്രങ്ങൾ ഉണ്ടായിരുന്നില്ല. അമ്മ ദൈവങ്ങളെ അവർ ആരാധിച്ചിരുന്നുമില്ല. ദസ്യുക്കളുടെ ഉഷാരാധനയെ ഇന്ദ്രൻ തകർക്കുന്നതായും മറ്റും ഋഗ്വേദത്തിലുള്ള പരാമർശങ്ങൾ ഇത് സൂചിപ്പിക്കുന്നു. നേരേ മറിച്ച് ആര്യർക്കും മുൻപ് താമസിച്ചിരുന്ന ജനവിഭാഗങ്ങൾ ഉർവരതയേയും സൂര്യനേയും മറ്റും അമ്മയുടെ രൂപത്തിൽ ആരാധിച്ചിരുന്നു. ഇന്ത്യയിലെ ഇതര പ്രദേശങ്ങളെ അപേക്ഷിച്ച് കേരളത്തിലും ബംഗാളിലുമാണ് ദേവിക്ഷേത്രങ്ങൾ കൂടുതലായി കാണുന്നത്. ദ്രാവിഡരുടേയും, ഇന്തോ-ആര്യന്മാരുടേയും, വടക്കു കിഴക്കൻ പ്രദേശങ്ങളിൽ മംഗളോയിഡ് വംശജരുടേയും മുന്നേറ്റമുണ്ടായപ്പോൾ പ്രോട്ടോ ആസ്റ്റ്രലോയ്ഡ് വംശജർക്ക് പ്രാബല്യം നിലനിന്ന പ്രദേശങ്ങൾ കേരളവും ബംഗാളുമായിരുന്നു. അതുകൊണ്ട് ഇന്ത്യയുടെ ആദിമസംസ്കാരം കൂടുതൽ പ്രകടമായത് ഈ രണ്ട് സംസ്ഥാനങ്ങളിലാണ്. ദേവിക്ക് നൽകി വന്ന സർവ്വപ്രധാനമായ സ്ഥാനം അവയിൽ ഒന്നുമാത്രം. ദുർഗ്ഗാദേവിയുടെ രൗദ്രഭാവമായാണ് ഭദ്രകാളിയെ സങ്കല്പിച്ചിട്ടുള്ളത്‌. അസുരനെ നിഗ്രഹിക്കാനായി അവതരിച്ച ദേവിയുടെ രൂപം. അജ്ഞാനത്തെ നശിപ്പിച്ച് ജ്ഞാനം നൽകി ലോകത്തെ സംരക്ഷിക്കുക എന്നതാണ് ദുർഗ്ഗയുടെ കറുത്ത ഭാവമായ ‘കാളി’ യുടെ ധർമ്മം. വേദങ്ങളിൽ അഗ്നിയുമായി ബന്ധപ്പെടുത്തിയാണ് കാളിയെ അവതരിപ്പിക്കുന്നത്‌. അഗ്നിയുടെ ദേവതക്ക് ഏഴ് തിളങ്ങുന്ന നാവുകളാണുള്ളത്. ‘കാളി’ അതിൽ കറുത്ത നാവിനെ പ്രതിനിധീകരിക്കുന്നു. രുദ്രന്റെ തൃക്കണ്ണിലെ അഗ്നിയിൽ നിന്നുമാണ് കാളിയെ സൃഷ്ടിച്ചത് എന്നു പറയുമ്പോൾ പ്രപഞ്ചസൃഷ്ടിയുടെ മാതാവായ ശക്തിയെതന്നെ മകളായും കഥകളിലൂടെ വ്യഖ്യാനിക്കുന്നു. ശക്തിസ്വരുപിണിയായ ഈ ദേവിയെ പലരൂപത്തിലും ആരാധിക്കുന്നുണ്ട്. താന്ത്രികർ മുപ്പതിലധികം ഭാവങ്ങളിൽ ഓരോ ആഗ്രഹങ്ങൾക്കനുസരിച്ച് വിവിധ രൂപത്തിൽ ആരാധിക്കുന്നു എന്ന് പറയുന്നുണ്ട്. കാളി എന്ന വാക്ക് ‘കല’ എന്ന പദത്തിൽ നിന്നും ഉണ്ടായതാണ്. കല സമയത്തെ കുറിക്കുന്നു. കാളി സമയത്തിന്റെ ദേവികൂടിയാണ്.

        ദുർഗ്ഗയുടെ മറ്റു ഭാവങ്ങളെ അപേക്ഷിച്ച് കാളിയുടെ രൂപം ഭയാനകമാണ്. പുറത്തേക്ക് നീട്ടിയ നാവ്‌, ഒരു കയ്യിൽ ശരീരം വേർപെട്ട തല, വാർന്നൊലിക്കുന്ന രക്തം. അരക്കെട്ടിൽ മുറിച്ചെടുത്ത കൈകൾ തൂക്കിയിട്ടിരിക്കുന്നു. ഭയാനകമായ ഈ രൂപത്തെ പൂജിക്കുന്നതിനു പിന്നിലും ഒരു രഹസ്യമുണ്ട്. നമ്മെ ഭയപ്പെടുത്തുന്ന രൂപത്തെ ആദരിക്കുമ്പോൾ ഭയം അപ്രത്യക്ഷമാകുന്നു എന്ന തത്ത്വം.
കാളിയുടെ പുറത്തേക്ക് നീണ്ടു കിടക്കുന്ന നാവ് മൗനത്തെ സൂചിപ്പിക്കുന്നു. (നാവ് പുറത്തേക്ക് നീട്ടിയാൽ സംസാരിക്കാൻ കഴിയില്ല.) കണ്ണിലെ കൃഷ്ണമണിയുടെ കറുപ്പാണ് കാളിയ്ക്ക്. ഈ കറുത്തമണി ഇല്ലായിരുന്നെങ്കില് കാഴ്ചയില്ല, ജ്ഞാനമില്ല. കാളി ജ്ഞാനത്തിന്റെ പ്രതീകമാണ്, പ്രകാശം നൽകുന്നവളാണ്. ജ്ഞാനത്തിന്റെ പ്രകാശം മൌനത്തിലാണ്.
ദേവിയുടെ ഒരു കയ്യിൽ ‘അഭയ മുദ്രയും, മറുകയ്യിൽ ‘വരദ’ മുദ്രയുമാണ്. ജീവജാലങ്ങൾക്ക് ഭയത്തെ അകറ്റി ക്ഷേമകരമായിട്ടുള്ളതിനെ ചോദിക്കാതെതന്നെ കൊടുക്കുവാൻ തക്കവണ്ണം സർവ്വജ്ഞയാണ് ദേവി.
മുറിച്ച കൈകൾ അരക്കെട്ടിൽ ചുറ്റിയിരിക്കുന്നു. കയ്യ് കർമ്മത്തിന്റെ പ്രതീകമാണ് കർമ്മം ചെയ്യുമ്പോൾ ഫലം അനുഭവിക്കുന്നു. ഈ ഫലം കൂലിയാണ്. ഫലേച്ഛയില്ലാതെ കർമ്മം ചെയ്യുമ്പോൾ ലഭിക്കുന്ന കൃപ സമ്മാനമാണ്. ശാശ്വതമായിട്ടുള്ള കൃപ ജ്ഞാനമാണ്. ജ്ഞാനത്തിന്റെ പ്രതീകമാണ് അരക്കെട്ടിൽ ചുറ്റിയിരിക്കുന്ന കയ്യ്.
മഹാഭാരതത്തിൽ ഗംഗയെ ദേവിയായി ചിത്രീകരിച്ചിട്ടുണ്ട്. എന്നാൽ ഗംഗ സ്വർഗ്ഗലോകത്തിലെ നദിയാണെന്നും പ്രദീപൻ എന്ന രാജാവിനെ വിവാഹം കഴിക്കാൻ മനുഷ്യരൂപം പൂണ്ടതാണെന്നും പറയുന്നു. എന്നാൽ പ്രദീപന്റെ മകനായ ശാന്തനുവിനെ വിവാഹം കഴിക്കേണ്ടിവരുന്ന ഗംഗ അവളുടെ ആദ്യത്തെ ഏഴുപുത്രന്മാരേയും നദിയിൽ ഒഴുക്കിക്കൊല്ലുന്നു.
ഇത് അമ്മ ദൈവങ്ങൾക്ക് അർപ്പിക്കേണ്ടിയിരുന്ന ബലിയെയാണ് സൂചിപ്പിക്കുന്നതെന്ന് ഡി.സി.കൊസാംബി കരുതുന്നു. ആദ്യകാലത്തെ അമ്മ ദൈവാരാധന ജലവുമായി ബന്ധപ്പെട്ടിരുന്നു എന്നാൺ ഇത് കാണിക്കുന്നത്. ഗംഗയുടെ എട്ടാമത്തെ പുത്രനായ ഭീഷ്മർ സഹോദരനുവേണ്ടി അപഹരിച്ചുകൊണ്ടുവരുന്ന അംബ, അംബിക, അംബാലിക എന്നീ രാജകുമാരിമാരും ജലവുമായി ബന്ധപ്പെട്ടിരിക്കുന്നു (അംബു, അംബുസ്, ആംഫി – അമ്മ എന്നാണ് ഈ വാക്കുകളുടെ അർത്ഥവും). ‍ ബുദ്ധമതത്തിന്റെ തകർച്ചയ്ക്കു ശേഷം ഏറ്റവും അധികം പ്രാധാന്യം നൽകപ്പെട്ടിരുന്നത് അമ്മദൈവങ്ങൾക്കാണ്. ബുദ്ധബിംബങ്ങൾ കണ്ടുകിട്ടിയ സ്ഥലങ്ങളിലെല്ലാം ഭഗവതിയെ പ്രതിഷ്ഠിച്ച ക്ഷേത്രങ്ങൾ കാണാം. ഭരണിക്കാവ്, കാവുമുടി, കിളിവൂരെന്നിങ്ങനെയുള്ള സ്ഥലങ്ങളിലെല്ലാം ബുദ്ധബിംബങ്ങൾ കണ്ടുകിട്ടിയിട്ടുള്ളത് ക്ഷേത്രങ്ങളിൽനിന്നോ അവയുടെ സമീപ പ്രദേശങ്ങളിൽ നിന്നോ ആണ്. അവിടെയെല്ലാം പൂജിക്കപ്പെടുന്ന ദൈവം ഭഗവതിയാണുതാനും.
അമ്മദൈവത്തിന് കാളി, ഭഗവതി, കരിംനീലി എന്നിങ്ങനെ പല പേരുകളുമുണ്ട്. കാളിയ്ക്ക് പല രൂപങ്ങളുമുണ്ട്. കണ്ടങ്കാളിയും കരിങ്കാളിയുമാണ് കൂടുതൽ ശക്തിയുള്ള ദൈവങ്ങൾ. രുധിര മഹാകാളിയാണ് ഏറ്റവും ശക്തി കൂടിയത്, ഭക്തനു പോലും നേരിട്ട് ദർശനം പാടില്ല എന്നതാണ് പ്രത്യേകത. അങ്ങനെ സംഭവിച്ചാൽ മരണപ്പെടും എന്നാണ് വിശ്വാസം. വസൂരി മുതലായ വ്യാധികളിൽ നിന്ന് ജനങ്ങളെ രക്ഷിയ്ക്കാൻ കാളിക്ക് സാധിക്കുമെന്നാണ് വിശ്വാസം

കടപ്പാട്  - ശ്രീ വശ്യമോഹിനി ഭൈരവസേവാ മഠം

Sunday, October 4, 2020

നടരാജൻ

നടരാജൻ ശിവന്റെ പ്രസിദ്ധമായ ഒരു സങ്കല്പരൂപമാണ്.  ലോകത്തിലെ ഏറ്റവും ഉദാത്തമായ ഈശ്വര സങ്കല്പമാണ് നടരാജൻ എന്നൊരഭിപ്രായമുണ്ട്.  തമിഴ്‌നാട്ടിൽ പൊതുവെ വളരെയധികം പ്രചാരമുളള ശിവസങ്കല്പമാണിത്.  പ്രപഞ്ചത്തിന്റെ താളാത്മകമായ ചലനത്തിന്റെ പ്രതീകമാണ് ശിവതാണ്ഡവം എന്നാണ് സങ്കല്പം.  ഭാരതീയ ചിന്തയെ ആധുനിക ശാസ്ത്ര സിദ്ധാന്തങ്ങളുമായി സമന്വയിപ്പിച്ച ഫ്രിജോഫ് കാപ്ര പ്രപഞ്ചത്തിലെ ഊർജ്ജസ്പന്ദം അഥവാ ഊർജ്ജതാണ്ഡവത്തിന്റെ അത്യുദാത്തമായ പ്രതീകമാണ് നടരാജനൃത്തം എന്നു കണ്ടെത്തുന്നുണ്ട്.  Cosmic Dance  എന്നാണ് അദ്ദേഹം ഇതിനെ വിശേഷിപ്പിക്കുന്നത്.


ശിവന്റെ നൃത്തം ചെയ്യുന്ന ശിൽപ്പരൂപമാണ് നടരാജൻ. നാല് കൈകളും, പറക്കുന്ന മുടിച്ചുരുകളും, വലതു കൈയിൽ ഡമരുവുമേന്തി അപസ്മാരപുരുഷന്റെ മേൽ ഒരു കാൽ ചവിട്ടിനിൽക്കുന്ന രൂപമാണിത്. വലതുകൈയിൽ അഭയമുദ്ര പ്രദർശിപ്പിച്ചിരിക്കുന്നു. ചോളരാജാക്കന്മാർ പ്രചരിപ്പിച്ച ഈ ശിൽപ്പം ലോകപ്രശസ്തമായ ഒരു കലാരൂപമാണ്.

വിശ്വാസങ്ങൾ

തന്റെ പത്നിയായ സതിയെ ശിരച്ഛേദം ചെയ്തതിൽ ക്രുദ്ധനായി ശിവൻ താണ്ഡവ നൃത്തം ചവിട്ടിയതാണ് നടരാജനൃത്തം എന്നാണ് ഹൈന്ദവവിശ്വാസം. മറ്റു വിശ്വാസങ്ങൾ താഴെപ്പറയുന്നു:
ആനന്ദനൃത്തം ചെയ്യുന്ന
നടരാജന്റെ രൂപം ലോകത്തിന്റെ എല്ലാ ചലനങ്ങളെയും നിയന്ത്രിക്കുന്ന ഈശ്വരരൂപമാണ്. നടരാജന്റെ വലത് കയ്യിലെ ഉടുക്ക് പിറവിയുടെ ശബ്ദം പുറപ്പെടുവിക്കും. ഇടത് കയ്യിലെ അഗ്നി നാശത്തിന്റെ ചിഹ്നമാണ്. രണ്ട് കൈകളും സമനിലയിൽ ഉള്ളത് എന്തിനെയും തുല്യതയോടെ കാണണം എന്നതിന്റെ സൂചനയാണ്. നടരാജന്റെ രണ്ടാമത്തെ വലത് കൈ അഭയഹസ്തം കാട്ടുന്നു. ഈശ്വരനെ വിശ്വസിച്ചാൽ ജനനം മുതൽ മരണം വരെയുള്ള എല്ലാ ദുരന്തങ്ങളിൽ നിന്നും ഈശ്വരൻ രക്ഷിക്കും എന്നാണ് ഇതിന്റെ സൂചന. നടരാജന്റെ രണ്ടാമത്തെ ഇടത് കൈ തൂക്കിയ പാദത്തെ ചൂണ്ടികാണിക്കുന്നു. ഈശ്വരനെ പ്രാർഥിച്ചാൽ മായയിൽ നിന്നും മോചനം ലഭിക്കും എന്നതാണ് ഇതിന്റെ പൊരുൾ. നടരാജന്റെ വലത് കാൽ താഴെക്കിടക്കുന്ന അസുരനെ മർദ്ദിക്കുന്നത് തിന്മകളെ അതിജീവിക്കണം എന്നതിന്റെ സൂചനയാണ്.

ശിവതാണ്ഡവം

ശിവനെ മഹാനടനായാണ് ഹിന്ദുക്കൾ സങ്കൽപ്പിക്കുന്നത്. പ്രപഞ്ചം തന്നെ ശിവന്റെ നടനശാലയാണ് എന്നാണ് വിശ്വാസം. നാട്യത്തിന്റെ രാജാവ് എന്ന അർത്ഥത്തിലാണ് ശിവന് നടരാജൻ എന്ന പേരുണ്ടായത്. ദേവന്മാരുടെയും ദേവിമാരുടെയും സാന്നിദ്ധ്യത്തിൽ ഹിമാലയത്തിന് മുകളിൽ സന്ധ്യാനൃത്തം ചെയ്യുന്ന ദ്വിബാഹുവായ ശിവനെപറ്റി ശിവപ്രദോഷസ്തോത്രത്തിൽ വർണ്ണിക്കുന്നു.

ഐതിഹ്യം

താണ്ഡവനൃത്ത മാതൃകയിൽ ഏറ്റവും പ്രസിദ്ധമായത് ചിദംബരത്തെ നടരാജനൃത്ത വിഗ്രഹമാണ്. ഈ നൃത്തത്തിന്റെ ഉല്പത്തിയെപറ്റി ഒരൈതിഹ്യമുണ്ട്. ഒരിക്കൽ നാസ്തികരായ ഏതാനും ഋഷികളെ നേരിടാൻ ശിവനും, സ്ത്രീ രൂപം ധരിച്ച വിഷ്ണുവും, ആദിശേഷനും കൂടി ഒരു വനത്തിലെത്തി. ഋഷികൾ മായാപ്രയോഗംകൊണ്ട് ശിവനെ എതിർത്തു. ഒരു കടുവയുടെ രൂപംധരിച്ച് ശിവനെ ആക്രമിക്കാനെത്തിയ ഋഷിയെ ഭഗവാൻ നൃത്തം ചെയ്തുകൊണ്ട് നേരിട്ടു. കടുവയെ പിടിച്ച് അതിന്റെ തോല് ചീന്തി ഒരു സിൽക്ക് തുണിപോലെ ശിവൻ ശരീരത്തിൽ ധരിച്ചു. പിന്നീട് ഘോരരൂപിയായ ഒരു സർപ്പം എതിരിട്ടപ്പോൾ ഭഗവാൻ അതിനെ പിടിച്ച് കഴുത്തിലണിഞ്ഞു. അതിനുശേഷം ഹ്രസ്വകായനായ മുയലകൻ എന്ന ഒരു ഭീകരസത്വം ഓടിഅടുത്തു. ശിവൻ തന്റെ കാലിന്റെ പെരുവിരൽ അതിന്റെ മുതുകിൽ ചവുട്ടിഞെരിച്ച് നൃത്തം ചെയ്തു. ഉയർത്തിയ രണ്ട് കരങ്ങളിലും ഢക്കയും, അഗ്നിയും, താഴെ ഒരു കൈകൊണ്ട് വരമുദ്രയും, മറ്റൊർ കൈകൊണ്ട് ഉയർത്തിയ കാലിലേക്കും ചവുട്ടിഞെരിക്കുന്ന അസുരനിലേക്കും ചൂണ്ടുകയും ചെയ്യുന്ന നാലു കൈകളുള്ള നടരാജനൃത്തത്തിന്റെ ഉത്ഭവം ഇങ്ങനെയാണ് എന്നു പറയപ്പെടുന്നു.
...കടപ്പാട്
ശിവന്റെ നൃത്തം ചെയ്യുന്ന ശിൽപ്പരൂപമാണ് നടരാജൻ. നാല് കൈകളും, പറക്കുന്ന മുടിച്ചുരുകളും, വലതു കൈയിൽ ഡമരുവുമേന്തി അപസ്മാരപുരുഷന്റെ മേൽ ഒരു കാൽ ചവിട്ടിനിൽക്കുന്ന രൂപമാണിത്. വലതുകൈയിൽ അഭയമുദ്ര ഇടതു കയ്യിൽ ഡോളം. 🙏

നാഡീജ്യോതിഷം

നാഡീജ്യോതിഷം
   -------------------
ഇന്ത്യന്‍ ജ്യോതിഷത്തിന്റെ ഒരു ശാഖ. നാഡീജ്യോതിഷം മുഖ്യമായും കാണപ്പെട്ടുവരുന്നത് തമിഴ്നാട്ടിലാണ്. എല്ലാ മനുഷ്യരുടെയും ഭൂതം, ഭാവി, വര്‍ത്തമാനം എന്നിവ പണ്ടുള്ള സന്ന്യാസിവര്യന്മാര്‍ താളിയോലകളില്‍ എഴുതിച്ചേര്‍ത്തിട്ടുണ്ടെന്നാണ് വിശ്വാസം. 

നാഡീജ്യോതിഷം എഴുതപ്പെട്ടിട്ടുള്ളത് വട്ടെളുത്ത് എന്നറിയപ്പെടുന്ന പുരാതന തമിഴ് ഭാഷയിലാണ്. അഗസ്ത്യമുനിയാണ് ഇത് എഴുതിയത് എന്നാണ് പൊതുവേയുള്ള വിശ്വാസം. 

തമിഴ്നാട്ടിലെ വൈത്തീശ്വരന്‍അമ്പലത്തിനു ചുറ്റുമായി ഇപ്പോഴും നാഡീജ്യോതിഷികളുണ്ട്.

തമിഴ്നാട്ടിലെ തഞ്ചാവൂര്‍ സരസ്വതിമഹല്‍ ലൈബ്രറിയിലായിരുന്നു ആദ്യം ഇത്തരം താളിയോലകള്‍ സംരക്ഷിച്ചുപോന്നിരുന്നത്. അന്നത്തെ ബ്രിട്ടീഷ് അധികാരികള്‍ ഈ താളിയോലകളില്‍ താത്പര്യം കാണിച്ചിരുന്നു. എന്നാല്‍ അന്നത്തെ നാഡീജ്യോതിഷികള്‍ ഇത് അംഗീകരിച്ചുകൊടുക്കാന്‍ വിസമ്മതിച്ചു. അങ്ങനെ കുറച്ച് താളിയോലകള്‍ അവിടെ നശിച്ചുപോവുകയും ബാക്കിയുള്ളവ ലേലത്തില്‍ വില്ക്കുകയും ചെയ്തു. 

ഈ താളിയോലകള്‍ വൈത്തീശ്വരന്‍അമ്പലത്തിനു ചുറ്റുമായി വസിച്ചിരുന്ന ജ്യോതിഷന്മാരുടെ കുടുംബത്തിലാണ് എത്തിച്ചേര്‍ന്നത്. തലമുറകളായി ഈ നാഡീജ്യോതിഷം കൈമാറി വരുന്നു എന്നാണ് പറയപ്പെടുന്നത്. 

ജര്‍മനിയിലുള്ള പ്രശസ്തമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ അയണ്‍ റേഡിയേഷന്‍ ഒഫ് ഫിസിക്സ് വിഭാഗം നടത്തിയ കാര്‍ബണ്‍ 14-ടെസ്റ്റ് പ്രകാരം നാഡീജ്യോതിഷത്തിന് ഏകദേശം 5350 ഓളം വര്‍ഷം പഴക്കമുണ്ടെന്നാണ് കരുതുന്നത്.

നമ്മുടെ വിരലടയാളം ഉപയോഗിച്ചാണ്  നാഡീജ്യോതിഷന്മാര്‍ ഭൂതം, ഭാവി, വര്‍ത്തമാനം എന്നിവ പ്രവചിക്കാറ്. സ്ത്രീകളുടെ ഇടതുകൈയുടെ വിരലടയാളവും പുരുഷന്മാരുടെ വലതുകൈയുടെ വിരലടയാളവുമാണ് ഇതിന് ഉപയോഗിക്കാറ്. വിരലടയാളം ലഭിച്ച ജ്യോതിഷികള്‍ നമ്മുടെ വിരലടയാളവുമായി യോജിക്കുന്ന താളിയോലകള്‍ എടുക്കും. ഓരോ താളിയോലയും ഓരോ മനുഷ്യന്റെ ജനനം മുതലുള്ള വിവരങ്ങള്‍ അടങ്ങിയിരിക്കുന്നവയായിരിക്കും. 

നാഡീജ്യോതിഷികളെ ഭാവി കാര്യങ്ങള്‍ അറിയുന്നതിനായി സമീപിച്ചാല്‍ അവര്‍ ആദ്യം ഒരോലയെടുത്ത് 'വായിച്ച്' ഗ്രാഹകന്റെ പേരും മറ്റു വിവരങ്ങളും പറയും. അഴയില്‍ പലതും തെറ്റായിരിക്കും. എങ്കില്‍ അടുത്ത ഓല 'വായിക്കും'. അതിലും കുറെ തെറ്റായ വിവരങ്ങള്‍ കാണും. നാലഞ്ച് ഓല വായിച്ചു കഴിയുമ്പോള്‍ ഗ്രാഹകനെ സംബന്ധിച്ച് പ്രവചിക്കാന്‍ വേണ്ടത്ര വിവരങ്ങള്‍ ജ്യോതിഷനും കിട്ടിയിരിക്കും. അടുത്ത ഓലയില്‍ മിക്കവാറും ശരിയായ വിവരങ്ങള്‍ ഉണ്ടായിരിക്കും. 'അതായിരിക്കും' ഗ്രാഹകനെ സംബന്ധിച്ച ഓല. താളിയോലകളില്‍ പ്രധാനമായും 12 കാണ്ഡങ്ങളാണുള്ളത്.

 ഒന്നാം കാണ്ഡത്തില്‍ ഒരാളുടെ ജാതകപ്രകാരം അയാളുടെ ജീവിതത്തെക്കുറിച്ചുള്ള ഒരു വിഹഗവീക്ഷണമായിരിക്കും ഉണ്ടാവുക. കൂടാതെ എല്ലാ കാണ്ഡങ്ങളെക്കുറിച്ചുമുള്ള ഒരു ലഘുവിവരണവും ഉണ്ടായിരിക്കും.

രണ്ടാം കാണ്ഡത്തില്‍ ഒരാളുടെ കുടുംബം, വിദ്യാഭ്യാസം, ധനം മുതലയായവയെക്കുറിച്ചായിരിക്കും പ്രതിപാദിച്ചിരിക്കുക.

മൂന്നാം കാണ്ഡത്തില്‍ സഹോദരങ്ങളെക്കുറിച്ചും അവരുമായുള്ള ബന്ധത്തെക്കുറിച്ചും പ്രതിപാദിച്ചിരിക്കും.

നാലാം കാണ്ഡത്തില്‍ അമ്മ, വീട്, ഭൂമി, വാഹനം എന്നിവയെക്കുറിച്ചായിരിക്കും ഉണ്ടാവുക.

അഞ്ചാം കാണ്ഡത്തില്‍ കുട്ടികളും അവരുടെ ജനനവുമായി ബന്ധപ്പെട്ട കാര്യങ്ങളും ആയിരിക്കും ഉണ്ടാവുക.

ആറാം കാണ്ഡത്തില്‍ രോഗങ്ങള്‍ മൂലമോ അല്ലെങ്കില്‍ ശത്രുക്കള്‍ മൂലമോ അനുഭവിക്കേണ്ടിവരുന്ന കഷ്ടപ്പാടുകളും വിഷമങ്ങളുമാവും പ്രതിപാദിച്ചിരിക്കുക.

ഏഴാം കാണ്ഡത്തില്‍ വിവാഹത്തെക്കുറിച്ച് പ്രധാനമായും ഭാവി വരന്റെ/വധുവിന്റെ പേര്, സ്വഭാവ സവിശേഷതകള്‍, വിവാഹസമയം എല്ലാം പ്രതിപാദിച്ചിരിക്കും.

എട്ടാം കാണ്ഡത്തില്‍ ഒരാളുടെ ജീവിതസമയം എത്രയുണ്ടെന്നും, ജീവിതത്തില്‍ നടക്കാനിരിക്കുന്ന വിഷമതകളുടെ സമയത്തെക്കുറിച്ചും ആണുണ്ടാവുക.

ഒന്‍പതാം കാണ്ഡത്തില്‍ അച്ഛന്‍, ധനം, സന്ദര്‍ശിക്കാനിരിക്കുന്ന പുണ്യസ്ഥലങ്ങള്‍, പുണ്യപുരുഷന്മാര്‍, സാമൂഹ്യജീവിതം തുടങ്ങിയവയായിരിക്കും കാണുക.

പത്താം കാണ്ഡത്തില്‍ ഒരാളുടെ ഔദ്യോഗിക ജീവിതം, അതിലുണ്ടാകുന്ന നല്ലതും, ചീത്തയുമായ കാര്യങ്ങള്‍, ബിസിനസ്സ് തുടങ്ങിയവയെക്കുറിച്ച് പ്രതിപാദിച്ചിരിക്കും.

പതിനൊന്നാം കാണ്ഡത്തില്‍ രണ്ടാം വിവാഹത്തെക്കുറിച്ചും, ബിസിനസ്സില്‍ ഉണ്ടാകുന്ന ലാഭത്തെക്കുറിച്ചും കാണാം.

പന്ത്രണ്ടാം കാണ്ഡത്തില്‍ അടുത്ത ജന്മത്തെക്കുറിച്ചും മോക്ഷത്തെക്കുറിച്ചുമായിരിക്കും പ്രതിപാദിക്കുക.

ഈ പന്ത്രണ്ട് കാണ്ഡങ്ങളെക്കൂടാതെ ശാന്തി, പരിഹാരം, ദീക്ഷ കാണ്ഡം, ഔഷധ കാണ്ഡം എന്നിങ്ങനെ മൂന്ന് കാണ്ഡങ്ങള്‍ കൂടിയുണ്ട്.

ചില പൊതുലക്ഷണങ്ങളെ അടിസ്ഥാനമാക്കി തീര്‍ത്തവയാണ് ഈ താളിയോലകള്‍ എന്നു കരുതാം. ജ്യോതിഷന്റെ മികച്ച ഓര്‍മശക്തിയും യുക്തിയും നാഡീജ്യോതിഷത്തില്‍ പരമപ്രധാനമാണ്. അതിനപ്പുറം അതിന് ശാസ്ത്രീയ അടിത്തറ ഉള്ളതായി കരുതുന്നില്ല

വൈത്തീശ്വരന്‍ കോയിലിലെ നാഡീജ്യോതിഷം:-

ഭാവികാലത്തെക്കുറിച്ച് അറിയാം താല്‍പര്യമുള്ളവര്‍ക്ക് കൈനോട്ടം, മഷിനോട്ടം, കവടിനിരത്തല്‍ അങ്ങനെ പലകാര്യങ്ങളുണ്ട്. ഇത്തരത്തില്‍ ഭാവി പ്രവചിക്കുന്ന ഒരു ജ്യോതിഷമാണ് നാഡീജ്യോതിഷം. തമിഴ്നാട്ടിലാണ് ഇത്തരത്തില്‍ ഒരു ജ്യോതിഷ രീതി നിലനില്‍ക്കുന്നത്.

ഭൂമിയില്‍ ജനിക്കുന്ന എല്ലാ മനുഷ്യരുടേയും ഭൂത, ഭാവി, വര്‍ത്തമാന കാലത്തെക്കുറിച്ച് പ്രാചീനകാലത്ത് ജീവിച്ചിരിക്കുന്ന സന്യാസിമാര്‍ താളിയോലകളി‌ല്‍ എഴുതിവച്ചിട്ടുണ്ടെന്ന വിശ്വാസമാണ് ഈ ജ്യോതിഷത്തിന് പിന്നില്‍. ഭാവി അറിയാന്‍ ചെല്ലുന്ന ആളുടെ വിരലടയാളവുമായി ഒത്തുചേരുന്ന താളിയോലയെടുത്ത് നോക്കിയാല്‍, അതില്‍ അയാളെക്കുറിച്ച് എഴുതിയിട്ടുണ്ടെന്നാണ് വിശ്വാസം.

വൈത്തീശ്വരന്‍ ക്ഷേത്രം തമിഴ്നാട്ടിലെ നവഗ്രഹക്ഷേത്രങ്ങളില്‍ ഒന്നായ വൈത്തീശ്വരന്‍ ക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥലത്താണ് നാഡീ ജ്യോതിഷം അറിയാന്‍ ആളുകള്‍ എത്താറുള്ളത്. വൈത്തീശ്വരന്‍ ക്ഷേത്രത്തെക്കുറിച്ച് കൂടുതല്‍ വായിക്കാം.

രോഗം മാറ്റുന്ന ദൈവം:-

വൈത്തീശ്വരന്‍ എന്ന തമിഴ് വാക്കിന്റെ അര്‍ത്ഥം രോഗം മാറ്റുന്ന ദൈവം എന്നാണ്. വൈത്തീശ്വരനോട് പ്രാര്‍ത്ഥിച്ചാല്‍ രോഗം മാറുമെന്നാണ് വിശ്വാസം. നവഗ്രഹ ക്ഷേത്രങ്ങളില്‍ ഒന്നായ ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് മയിലാടുതുറയ്ക്കും സിര്‍ക്കാഴിയ്ക്കും ഇടയിലായാണ്. സിര്‍ക്കാഴിയില്‍ നിന്ന് 7 കിലോമീറ്ററും, മൈലാടുതുറയില്‍ നിന്ന് 16 കിലോമീറ്ററുമാണ് ഇവിടേയ്ക്കുള്ള ദൂരം.

സിദ്ധാമൃതം കുളം:-

ഈ ക്ഷേത്രത്തിന് മുന്നില്‍ ഒരു കുളമുണ്ട്. സിദ്ധാമൃതക്കുളമെന്നാണ് ഇതിന്റെ പേര്. ഇതില്‍ മുങ്ങിക്കുളിച്ചാല്‍ രോഗങ്ങള്‍ സുഖമാകുമെന്നാണ് വിശ്വാസം.

ഐതീഹ്യം:-

ശിവനാണ് ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ. രാമയണകാലത്ത് രാമ ലക്ഷ്മണന്‍മാര്‍ ഇവിടെ വച്ച് ശിവനെ ആരാധിച്ചിരുന്നതായി ഐതീഹ്യത്തില്‍ പറയുന്നു. രാവണന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ജഡായുവിന്റെ ശവദാഹം നടത്തിയത് ഇവിടെ വച്ചാണെന്നും ഒരു വിശ്വാസമുണ്ട്.

ഉത്സവങ്ങള്‍:-

ജനുവരി – ഫെബ്രുവരി മാസങ്ങളിലാണ് ഇവിടുത്തെ വാര്‍ഷിക ഉത്സവമായ ബ്രഹ്മോത്സവം ആഘോഷിക്കപ്പെടുന്നത്. നവംബര്‍ മാസത്തിലെ കാര്‍ത്തിക ഉത്സവവും ഇവിടെ കൊണ്ടാടാറുണ്ട്.

എത്തിച്ചേരാന്‍:-

സീര്‍ക്കാഴിയില്‍ നിന്നും മൈലാടു തുറയില്‍ നിന്നും ഇവിടേക്ക് ബസുകള്‍ ലഭ്യമാണ്. ചെന്നൈയില്‍ നിന്ന് 235 കിലോമീറ്ററും തഞ്ചാവൂരില്‍ നിന്ന് 110 കിലോമീറ്ററും ചിദംബരത്ത് നിന്ന് 27 കിലോമീറ്ററുമാണ് ഇവിടേയ്ക്കുള്ള ദൂരം.

സരസ്വതി മഹല്‍ ലൈബ്രറി:-

നാഡീ ജ്യോതിഷവുമായി ബന്ധപ്പെട്ട താളിയോലകള്‍ തഞ്ചാവൂരിലെ സരസ്വതി മഹല്‍ ലൈബ്രറിയിലായിരുന്നു സംരക്ഷിച്ചിരുന്നത്. ബ്രിട്ടീഷുകാര്‍ ഈ താളിയോലകളുമായി ബന്ധപ്പെട്ട് ഗവേഷണങ്ങള്‍ നടത്തിയിരുന്നു. ഇതില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച ജ്യോതിഷന്‍മാര്‍ താളിയോലകളെല്ലാം വൈത്തീശ്വരന്‍ ക്ഷേത്രത്തിന് ചുറ്റുമായി ജീവിച്ചിരുന്ന ജ്യോതിഷരുടെ ഭവനങ്ങളില്‍ എത്തിക്കുകയായിരുന്നു. കടപ്പാട്,,.... 🙏🙏🏻🙏🌹

Friday, October 2, 2020

പെരിന്തൽമണ്ണയ്ക്കടുത്ത അരക്കുപറമ്പ് ശ്രീ #അർധനാരീശ്വര #ക്ഷേത്രം 🚩

🎪🎪പെരിന്തൽമണ്ണയ്ക്കടുത്ത അരക്കുപറമ്പ് ശ്രീ #അർധനാരീശ്വര #ക്ഷേത്രം 🚩

🌊💧🌊💧🌊💧🌊💧വെള്ളത്താൽ ചുറ്റപ്പെട്ടുകിടക്കുന്ന ഒരു പൗരാണിക ക്ഷേത്രമാണിത്. അർധനാരീശ്വര സങ്കല്പത്തിലുള്ളശിവലിംഗ പ്രതിഷ്ഠ. എക്കാലവും ജലത്തിൽ മുങ്ങിക്കിടക്കുന്ന അവസ്ഥയിലാണ്.
ശിവനെ പഞ്ചഭൂതങ്ങളുടെ നാഥനായിട്ടാണ് സങ്കല്പിക്കുന്നത്.
  ശ്രീ മുത്തുസ്വാമി ദീക്ഷിതരുടെ 
പ്രസിദ്ധങ്ങളായ പഞ്ച ലിംഗ ക്ഷേത്ര കൃതികളിൽ ഇക്കാര്യം വ്യക്തമാക്കുന്നു.
 ജല രൂപിയായ പരമേശ്വരനെ  ദീക്ഷിതരുടെ ജംപൂപതേ എന്ന കൃതിയിൽ വിവരിക്കുന്നു.....!
ദീക്ഷിതർ പരാമർശിക്കുന്ന ജലരൂപിയായ പരമേശ്വരനെ ഈ ക്ഷേത്രത്തിലും  നമുക്ക് ദർശിക്കാം...!