Followers(ഭഗവാന്‍റെ ഭക്തര്‍ )

Sunday, October 4, 2020

നടരാജൻ

നടരാജൻ ശിവന്റെ പ്രസിദ്ധമായ ഒരു സങ്കല്പരൂപമാണ്.  ലോകത്തിലെ ഏറ്റവും ഉദാത്തമായ ഈശ്വര സങ്കല്പമാണ് നടരാജൻ എന്നൊരഭിപ്രായമുണ്ട്.  തമിഴ്‌നാട്ടിൽ പൊതുവെ വളരെയധികം പ്രചാരമുളള ശിവസങ്കല്പമാണിത്.  പ്രപഞ്ചത്തിന്റെ താളാത്മകമായ ചലനത്തിന്റെ പ്രതീകമാണ് ശിവതാണ്ഡവം എന്നാണ് സങ്കല്പം.  ഭാരതീയ ചിന്തയെ ആധുനിക ശാസ്ത്ര സിദ്ധാന്തങ്ങളുമായി സമന്വയിപ്പിച്ച ഫ്രിജോഫ് കാപ്ര പ്രപഞ്ചത്തിലെ ഊർജ്ജസ്പന്ദം അഥവാ ഊർജ്ജതാണ്ഡവത്തിന്റെ അത്യുദാത്തമായ പ്രതീകമാണ് നടരാജനൃത്തം എന്നു കണ്ടെത്തുന്നുണ്ട്.  Cosmic Dance  എന്നാണ് അദ്ദേഹം ഇതിനെ വിശേഷിപ്പിക്കുന്നത്.


ശിവന്റെ നൃത്തം ചെയ്യുന്ന ശിൽപ്പരൂപമാണ് നടരാജൻ. നാല് കൈകളും, പറക്കുന്ന മുടിച്ചുരുകളും, വലതു കൈയിൽ ഡമരുവുമേന്തി അപസ്മാരപുരുഷന്റെ മേൽ ഒരു കാൽ ചവിട്ടിനിൽക്കുന്ന രൂപമാണിത്. വലതുകൈയിൽ അഭയമുദ്ര പ്രദർശിപ്പിച്ചിരിക്കുന്നു. ചോളരാജാക്കന്മാർ പ്രചരിപ്പിച്ച ഈ ശിൽപ്പം ലോകപ്രശസ്തമായ ഒരു കലാരൂപമാണ്.

വിശ്വാസങ്ങൾ

തന്റെ പത്നിയായ സതിയെ ശിരച്ഛേദം ചെയ്തതിൽ ക്രുദ്ധനായി ശിവൻ താണ്ഡവ നൃത്തം ചവിട്ടിയതാണ് നടരാജനൃത്തം എന്നാണ് ഹൈന്ദവവിശ്വാസം. മറ്റു വിശ്വാസങ്ങൾ താഴെപ്പറയുന്നു:
ആനന്ദനൃത്തം ചെയ്യുന്ന
നടരാജന്റെ രൂപം ലോകത്തിന്റെ എല്ലാ ചലനങ്ങളെയും നിയന്ത്രിക്കുന്ന ഈശ്വരരൂപമാണ്. നടരാജന്റെ വലത് കയ്യിലെ ഉടുക്ക് പിറവിയുടെ ശബ്ദം പുറപ്പെടുവിക്കും. ഇടത് കയ്യിലെ അഗ്നി നാശത്തിന്റെ ചിഹ്നമാണ്. രണ്ട് കൈകളും സമനിലയിൽ ഉള്ളത് എന്തിനെയും തുല്യതയോടെ കാണണം എന്നതിന്റെ സൂചനയാണ്. നടരാജന്റെ രണ്ടാമത്തെ വലത് കൈ അഭയഹസ്തം കാട്ടുന്നു. ഈശ്വരനെ വിശ്വസിച്ചാൽ ജനനം മുതൽ മരണം വരെയുള്ള എല്ലാ ദുരന്തങ്ങളിൽ നിന്നും ഈശ്വരൻ രക്ഷിക്കും എന്നാണ് ഇതിന്റെ സൂചന. നടരാജന്റെ രണ്ടാമത്തെ ഇടത് കൈ തൂക്കിയ പാദത്തെ ചൂണ്ടികാണിക്കുന്നു. ഈശ്വരനെ പ്രാർഥിച്ചാൽ മായയിൽ നിന്നും മോചനം ലഭിക്കും എന്നതാണ് ഇതിന്റെ പൊരുൾ. നടരാജന്റെ വലത് കാൽ താഴെക്കിടക്കുന്ന അസുരനെ മർദ്ദിക്കുന്നത് തിന്മകളെ അതിജീവിക്കണം എന്നതിന്റെ സൂചനയാണ്.

ശിവതാണ്ഡവം

ശിവനെ മഹാനടനായാണ് ഹിന്ദുക്കൾ സങ്കൽപ്പിക്കുന്നത്. പ്രപഞ്ചം തന്നെ ശിവന്റെ നടനശാലയാണ് എന്നാണ് വിശ്വാസം. നാട്യത്തിന്റെ രാജാവ് എന്ന അർത്ഥത്തിലാണ് ശിവന് നടരാജൻ എന്ന പേരുണ്ടായത്. ദേവന്മാരുടെയും ദേവിമാരുടെയും സാന്നിദ്ധ്യത്തിൽ ഹിമാലയത്തിന് മുകളിൽ സന്ധ്യാനൃത്തം ചെയ്യുന്ന ദ്വിബാഹുവായ ശിവനെപറ്റി ശിവപ്രദോഷസ്തോത്രത്തിൽ വർണ്ണിക്കുന്നു.

ഐതിഹ്യം

താണ്ഡവനൃത്ത മാതൃകയിൽ ഏറ്റവും പ്രസിദ്ധമായത് ചിദംബരത്തെ നടരാജനൃത്ത വിഗ്രഹമാണ്. ഈ നൃത്തത്തിന്റെ ഉല്പത്തിയെപറ്റി ഒരൈതിഹ്യമുണ്ട്. ഒരിക്കൽ നാസ്തികരായ ഏതാനും ഋഷികളെ നേരിടാൻ ശിവനും, സ്ത്രീ രൂപം ധരിച്ച വിഷ്ണുവും, ആദിശേഷനും കൂടി ഒരു വനത്തിലെത്തി. ഋഷികൾ മായാപ്രയോഗംകൊണ്ട് ശിവനെ എതിർത്തു. ഒരു കടുവയുടെ രൂപംധരിച്ച് ശിവനെ ആക്രമിക്കാനെത്തിയ ഋഷിയെ ഭഗവാൻ നൃത്തം ചെയ്തുകൊണ്ട് നേരിട്ടു. കടുവയെ പിടിച്ച് അതിന്റെ തോല് ചീന്തി ഒരു സിൽക്ക് തുണിപോലെ ശിവൻ ശരീരത്തിൽ ധരിച്ചു. പിന്നീട് ഘോരരൂപിയായ ഒരു സർപ്പം എതിരിട്ടപ്പോൾ ഭഗവാൻ അതിനെ പിടിച്ച് കഴുത്തിലണിഞ്ഞു. അതിനുശേഷം ഹ്രസ്വകായനായ മുയലകൻ എന്ന ഒരു ഭീകരസത്വം ഓടിഅടുത്തു. ശിവൻ തന്റെ കാലിന്റെ പെരുവിരൽ അതിന്റെ മുതുകിൽ ചവുട്ടിഞെരിച്ച് നൃത്തം ചെയ്തു. ഉയർത്തിയ രണ്ട് കരങ്ങളിലും ഢക്കയും, അഗ്നിയും, താഴെ ഒരു കൈകൊണ്ട് വരമുദ്രയും, മറ്റൊർ കൈകൊണ്ട് ഉയർത്തിയ കാലിലേക്കും ചവുട്ടിഞെരിക്കുന്ന അസുരനിലേക്കും ചൂണ്ടുകയും ചെയ്യുന്ന നാലു കൈകളുള്ള നടരാജനൃത്തത്തിന്റെ ഉത്ഭവം ഇങ്ങനെയാണ് എന്നു പറയപ്പെടുന്നു.
...കടപ്പാട്
ശിവന്റെ നൃത്തം ചെയ്യുന്ന ശിൽപ്പരൂപമാണ് നടരാജൻ. നാല് കൈകളും, പറക്കുന്ന മുടിച്ചുരുകളും, വലതു കൈയിൽ ഡമരുവുമേന്തി അപസ്മാരപുരുഷന്റെ മേൽ ഒരു കാൽ ചവിട്ടിനിൽക്കുന്ന രൂപമാണിത്. വലതുകൈയിൽ അഭയമുദ്ര ഇടതു കയ്യിൽ ഡോളം. 🙏

നാഡീജ്യോതിഷം

നാഡീജ്യോതിഷം
   -------------------
ഇന്ത്യന്‍ ജ്യോതിഷത്തിന്റെ ഒരു ശാഖ. നാഡീജ്യോതിഷം മുഖ്യമായും കാണപ്പെട്ടുവരുന്നത് തമിഴ്നാട്ടിലാണ്. എല്ലാ മനുഷ്യരുടെയും ഭൂതം, ഭാവി, വര്‍ത്തമാനം എന്നിവ പണ്ടുള്ള സന്ന്യാസിവര്യന്മാര്‍ താളിയോലകളില്‍ എഴുതിച്ചേര്‍ത്തിട്ടുണ്ടെന്നാണ് വിശ്വാസം. 

നാഡീജ്യോതിഷം എഴുതപ്പെട്ടിട്ടുള്ളത് വട്ടെളുത്ത് എന്നറിയപ്പെടുന്ന പുരാതന തമിഴ് ഭാഷയിലാണ്. അഗസ്ത്യമുനിയാണ് ഇത് എഴുതിയത് എന്നാണ് പൊതുവേയുള്ള വിശ്വാസം. 

തമിഴ്നാട്ടിലെ വൈത്തീശ്വരന്‍അമ്പലത്തിനു ചുറ്റുമായി ഇപ്പോഴും നാഡീജ്യോതിഷികളുണ്ട്.

തമിഴ്നാട്ടിലെ തഞ്ചാവൂര്‍ സരസ്വതിമഹല്‍ ലൈബ്രറിയിലായിരുന്നു ആദ്യം ഇത്തരം താളിയോലകള്‍ സംരക്ഷിച്ചുപോന്നിരുന്നത്. അന്നത്തെ ബ്രിട്ടീഷ് അധികാരികള്‍ ഈ താളിയോലകളില്‍ താത്പര്യം കാണിച്ചിരുന്നു. എന്നാല്‍ അന്നത്തെ നാഡീജ്യോതിഷികള്‍ ഇത് അംഗീകരിച്ചുകൊടുക്കാന്‍ വിസമ്മതിച്ചു. അങ്ങനെ കുറച്ച് താളിയോലകള്‍ അവിടെ നശിച്ചുപോവുകയും ബാക്കിയുള്ളവ ലേലത്തില്‍ വില്ക്കുകയും ചെയ്തു. 

ഈ താളിയോലകള്‍ വൈത്തീശ്വരന്‍അമ്പലത്തിനു ചുറ്റുമായി വസിച്ചിരുന്ന ജ്യോതിഷന്മാരുടെ കുടുംബത്തിലാണ് എത്തിച്ചേര്‍ന്നത്. തലമുറകളായി ഈ നാഡീജ്യോതിഷം കൈമാറി വരുന്നു എന്നാണ് പറയപ്പെടുന്നത്. 

ജര്‍മനിയിലുള്ള പ്രശസ്തമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ അയണ്‍ റേഡിയേഷന്‍ ഒഫ് ഫിസിക്സ് വിഭാഗം നടത്തിയ കാര്‍ബണ്‍ 14-ടെസ്റ്റ് പ്രകാരം നാഡീജ്യോതിഷത്തിന് ഏകദേശം 5350 ഓളം വര്‍ഷം പഴക്കമുണ്ടെന്നാണ് കരുതുന്നത്.

നമ്മുടെ വിരലടയാളം ഉപയോഗിച്ചാണ്  നാഡീജ്യോതിഷന്മാര്‍ ഭൂതം, ഭാവി, വര്‍ത്തമാനം എന്നിവ പ്രവചിക്കാറ്. സ്ത്രീകളുടെ ഇടതുകൈയുടെ വിരലടയാളവും പുരുഷന്മാരുടെ വലതുകൈയുടെ വിരലടയാളവുമാണ് ഇതിന് ഉപയോഗിക്കാറ്. വിരലടയാളം ലഭിച്ച ജ്യോതിഷികള്‍ നമ്മുടെ വിരലടയാളവുമായി യോജിക്കുന്ന താളിയോലകള്‍ എടുക്കും. ഓരോ താളിയോലയും ഓരോ മനുഷ്യന്റെ ജനനം മുതലുള്ള വിവരങ്ങള്‍ അടങ്ങിയിരിക്കുന്നവയായിരിക്കും. 

നാഡീജ്യോതിഷികളെ ഭാവി കാര്യങ്ങള്‍ അറിയുന്നതിനായി സമീപിച്ചാല്‍ അവര്‍ ആദ്യം ഒരോലയെടുത്ത് 'വായിച്ച്' ഗ്രാഹകന്റെ പേരും മറ്റു വിവരങ്ങളും പറയും. അഴയില്‍ പലതും തെറ്റായിരിക്കും. എങ്കില്‍ അടുത്ത ഓല 'വായിക്കും'. അതിലും കുറെ തെറ്റായ വിവരങ്ങള്‍ കാണും. നാലഞ്ച് ഓല വായിച്ചു കഴിയുമ്പോള്‍ ഗ്രാഹകനെ സംബന്ധിച്ച് പ്രവചിക്കാന്‍ വേണ്ടത്ര വിവരങ്ങള്‍ ജ്യോതിഷനും കിട്ടിയിരിക്കും. അടുത്ത ഓലയില്‍ മിക്കവാറും ശരിയായ വിവരങ്ങള്‍ ഉണ്ടായിരിക്കും. 'അതായിരിക്കും' ഗ്രാഹകനെ സംബന്ധിച്ച ഓല. താളിയോലകളില്‍ പ്രധാനമായും 12 കാണ്ഡങ്ങളാണുള്ളത്.

 ഒന്നാം കാണ്ഡത്തില്‍ ഒരാളുടെ ജാതകപ്രകാരം അയാളുടെ ജീവിതത്തെക്കുറിച്ചുള്ള ഒരു വിഹഗവീക്ഷണമായിരിക്കും ഉണ്ടാവുക. കൂടാതെ എല്ലാ കാണ്ഡങ്ങളെക്കുറിച്ചുമുള്ള ഒരു ലഘുവിവരണവും ഉണ്ടായിരിക്കും.

രണ്ടാം കാണ്ഡത്തില്‍ ഒരാളുടെ കുടുംബം, വിദ്യാഭ്യാസം, ധനം മുതലയായവയെക്കുറിച്ചായിരിക്കും പ്രതിപാദിച്ചിരിക്കുക.

മൂന്നാം കാണ്ഡത്തില്‍ സഹോദരങ്ങളെക്കുറിച്ചും അവരുമായുള്ള ബന്ധത്തെക്കുറിച്ചും പ്രതിപാദിച്ചിരിക്കും.

നാലാം കാണ്ഡത്തില്‍ അമ്മ, വീട്, ഭൂമി, വാഹനം എന്നിവയെക്കുറിച്ചായിരിക്കും ഉണ്ടാവുക.

അഞ്ചാം കാണ്ഡത്തില്‍ കുട്ടികളും അവരുടെ ജനനവുമായി ബന്ധപ്പെട്ട കാര്യങ്ങളും ആയിരിക്കും ഉണ്ടാവുക.

ആറാം കാണ്ഡത്തില്‍ രോഗങ്ങള്‍ മൂലമോ അല്ലെങ്കില്‍ ശത്രുക്കള്‍ മൂലമോ അനുഭവിക്കേണ്ടിവരുന്ന കഷ്ടപ്പാടുകളും വിഷമങ്ങളുമാവും പ്രതിപാദിച്ചിരിക്കുക.

ഏഴാം കാണ്ഡത്തില്‍ വിവാഹത്തെക്കുറിച്ച് പ്രധാനമായും ഭാവി വരന്റെ/വധുവിന്റെ പേര്, സ്വഭാവ സവിശേഷതകള്‍, വിവാഹസമയം എല്ലാം പ്രതിപാദിച്ചിരിക്കും.

എട്ടാം കാണ്ഡത്തില്‍ ഒരാളുടെ ജീവിതസമയം എത്രയുണ്ടെന്നും, ജീവിതത്തില്‍ നടക്കാനിരിക്കുന്ന വിഷമതകളുടെ സമയത്തെക്കുറിച്ചും ആണുണ്ടാവുക.

ഒന്‍പതാം കാണ്ഡത്തില്‍ അച്ഛന്‍, ധനം, സന്ദര്‍ശിക്കാനിരിക്കുന്ന പുണ്യസ്ഥലങ്ങള്‍, പുണ്യപുരുഷന്മാര്‍, സാമൂഹ്യജീവിതം തുടങ്ങിയവയായിരിക്കും കാണുക.

പത്താം കാണ്ഡത്തില്‍ ഒരാളുടെ ഔദ്യോഗിക ജീവിതം, അതിലുണ്ടാകുന്ന നല്ലതും, ചീത്തയുമായ കാര്യങ്ങള്‍, ബിസിനസ്സ് തുടങ്ങിയവയെക്കുറിച്ച് പ്രതിപാദിച്ചിരിക്കും.

പതിനൊന്നാം കാണ്ഡത്തില്‍ രണ്ടാം വിവാഹത്തെക്കുറിച്ചും, ബിസിനസ്സില്‍ ഉണ്ടാകുന്ന ലാഭത്തെക്കുറിച്ചും കാണാം.

പന്ത്രണ്ടാം കാണ്ഡത്തില്‍ അടുത്ത ജന്മത്തെക്കുറിച്ചും മോക്ഷത്തെക്കുറിച്ചുമായിരിക്കും പ്രതിപാദിക്കുക.

ഈ പന്ത്രണ്ട് കാണ്ഡങ്ങളെക്കൂടാതെ ശാന്തി, പരിഹാരം, ദീക്ഷ കാണ്ഡം, ഔഷധ കാണ്ഡം എന്നിങ്ങനെ മൂന്ന് കാണ്ഡങ്ങള്‍ കൂടിയുണ്ട്.

ചില പൊതുലക്ഷണങ്ങളെ അടിസ്ഥാനമാക്കി തീര്‍ത്തവയാണ് ഈ താളിയോലകള്‍ എന്നു കരുതാം. ജ്യോതിഷന്റെ മികച്ച ഓര്‍മശക്തിയും യുക്തിയും നാഡീജ്യോതിഷത്തില്‍ പരമപ്രധാനമാണ്. അതിനപ്പുറം അതിന് ശാസ്ത്രീയ അടിത്തറ ഉള്ളതായി കരുതുന്നില്ല

വൈത്തീശ്വരന്‍ കോയിലിലെ നാഡീജ്യോതിഷം:-

ഭാവികാലത്തെക്കുറിച്ച് അറിയാം താല്‍പര്യമുള്ളവര്‍ക്ക് കൈനോട്ടം, മഷിനോട്ടം, കവടിനിരത്തല്‍ അങ്ങനെ പലകാര്യങ്ങളുണ്ട്. ഇത്തരത്തില്‍ ഭാവി പ്രവചിക്കുന്ന ഒരു ജ്യോതിഷമാണ് നാഡീജ്യോതിഷം. തമിഴ്നാട്ടിലാണ് ഇത്തരത്തില്‍ ഒരു ജ്യോതിഷ രീതി നിലനില്‍ക്കുന്നത്.

ഭൂമിയില്‍ ജനിക്കുന്ന എല്ലാ മനുഷ്യരുടേയും ഭൂത, ഭാവി, വര്‍ത്തമാന കാലത്തെക്കുറിച്ച് പ്രാചീനകാലത്ത് ജീവിച്ചിരിക്കുന്ന സന്യാസിമാര്‍ താളിയോലകളി‌ല്‍ എഴുതിവച്ചിട്ടുണ്ടെന്ന വിശ്വാസമാണ് ഈ ജ്യോതിഷത്തിന് പിന്നില്‍. ഭാവി അറിയാന്‍ ചെല്ലുന്ന ആളുടെ വിരലടയാളവുമായി ഒത്തുചേരുന്ന താളിയോലയെടുത്ത് നോക്കിയാല്‍, അതില്‍ അയാളെക്കുറിച്ച് എഴുതിയിട്ടുണ്ടെന്നാണ് വിശ്വാസം.

വൈത്തീശ്വരന്‍ ക്ഷേത്രം തമിഴ്നാട്ടിലെ നവഗ്രഹക്ഷേത്രങ്ങളില്‍ ഒന്നായ വൈത്തീശ്വരന്‍ ക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥലത്താണ് നാഡീ ജ്യോതിഷം അറിയാന്‍ ആളുകള്‍ എത്താറുള്ളത്. വൈത്തീശ്വരന്‍ ക്ഷേത്രത്തെക്കുറിച്ച് കൂടുതല്‍ വായിക്കാം.

രോഗം മാറ്റുന്ന ദൈവം:-

വൈത്തീശ്വരന്‍ എന്ന തമിഴ് വാക്കിന്റെ അര്‍ത്ഥം രോഗം മാറ്റുന്ന ദൈവം എന്നാണ്. വൈത്തീശ്വരനോട് പ്രാര്‍ത്ഥിച്ചാല്‍ രോഗം മാറുമെന്നാണ് വിശ്വാസം. നവഗ്രഹ ക്ഷേത്രങ്ങളില്‍ ഒന്നായ ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് മയിലാടുതുറയ്ക്കും സിര്‍ക്കാഴിയ്ക്കും ഇടയിലായാണ്. സിര്‍ക്കാഴിയില്‍ നിന്ന് 7 കിലോമീറ്ററും, മൈലാടുതുറയില്‍ നിന്ന് 16 കിലോമീറ്ററുമാണ് ഇവിടേയ്ക്കുള്ള ദൂരം.

സിദ്ധാമൃതം കുളം:-

ഈ ക്ഷേത്രത്തിന് മുന്നില്‍ ഒരു കുളമുണ്ട്. സിദ്ധാമൃതക്കുളമെന്നാണ് ഇതിന്റെ പേര്. ഇതില്‍ മുങ്ങിക്കുളിച്ചാല്‍ രോഗങ്ങള്‍ സുഖമാകുമെന്നാണ് വിശ്വാസം.

ഐതീഹ്യം:-

ശിവനാണ് ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ. രാമയണകാലത്ത് രാമ ലക്ഷ്മണന്‍മാര്‍ ഇവിടെ വച്ച് ശിവനെ ആരാധിച്ചിരുന്നതായി ഐതീഹ്യത്തില്‍ പറയുന്നു. രാവണന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ജഡായുവിന്റെ ശവദാഹം നടത്തിയത് ഇവിടെ വച്ചാണെന്നും ഒരു വിശ്വാസമുണ്ട്.

ഉത്സവങ്ങള്‍:-

ജനുവരി – ഫെബ്രുവരി മാസങ്ങളിലാണ് ഇവിടുത്തെ വാര്‍ഷിക ഉത്സവമായ ബ്രഹ്മോത്സവം ആഘോഷിക്കപ്പെടുന്നത്. നവംബര്‍ മാസത്തിലെ കാര്‍ത്തിക ഉത്സവവും ഇവിടെ കൊണ്ടാടാറുണ്ട്.

എത്തിച്ചേരാന്‍:-

സീര്‍ക്കാഴിയില്‍ നിന്നും മൈലാടു തുറയില്‍ നിന്നും ഇവിടേക്ക് ബസുകള്‍ ലഭ്യമാണ്. ചെന്നൈയില്‍ നിന്ന് 235 കിലോമീറ്ററും തഞ്ചാവൂരില്‍ നിന്ന് 110 കിലോമീറ്ററും ചിദംബരത്ത് നിന്ന് 27 കിലോമീറ്ററുമാണ് ഇവിടേയ്ക്കുള്ള ദൂരം.

സരസ്വതി മഹല്‍ ലൈബ്രറി:-

നാഡീ ജ്യോതിഷവുമായി ബന്ധപ്പെട്ട താളിയോലകള്‍ തഞ്ചാവൂരിലെ സരസ്വതി മഹല്‍ ലൈബ്രറിയിലായിരുന്നു സംരക്ഷിച്ചിരുന്നത്. ബ്രിട്ടീഷുകാര്‍ ഈ താളിയോലകളുമായി ബന്ധപ്പെട്ട് ഗവേഷണങ്ങള്‍ നടത്തിയിരുന്നു. ഇതില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച ജ്യോതിഷന്‍മാര്‍ താളിയോലകളെല്ലാം വൈത്തീശ്വരന്‍ ക്ഷേത്രത്തിന് ചുറ്റുമായി ജീവിച്ചിരുന്ന ജ്യോതിഷരുടെ ഭവനങ്ങളില്‍ എത്തിക്കുകയായിരുന്നു. കടപ്പാട്,,.... 🙏🙏🏻🙏🌹

Friday, October 2, 2020

പെരിന്തൽമണ്ണയ്ക്കടുത്ത അരക്കുപറമ്പ് ശ്രീ #അർധനാരീശ്വര #ക്ഷേത്രം 🚩

🎪🎪പെരിന്തൽമണ്ണയ്ക്കടുത്ത അരക്കുപറമ്പ് ശ്രീ #അർധനാരീശ്വര #ക്ഷേത്രം 🚩

🌊💧🌊💧🌊💧🌊💧വെള്ളത്താൽ ചുറ്റപ്പെട്ടുകിടക്കുന്ന ഒരു പൗരാണിക ക്ഷേത്രമാണിത്. അർധനാരീശ്വര സങ്കല്പത്തിലുള്ളശിവലിംഗ പ്രതിഷ്ഠ. എക്കാലവും ജലത്തിൽ മുങ്ങിക്കിടക്കുന്ന അവസ്ഥയിലാണ്.
ശിവനെ പഞ്ചഭൂതങ്ങളുടെ നാഥനായിട്ടാണ് സങ്കല്പിക്കുന്നത്.
  ശ്രീ മുത്തുസ്വാമി ദീക്ഷിതരുടെ 
പ്രസിദ്ധങ്ങളായ പഞ്ച ലിംഗ ക്ഷേത്ര കൃതികളിൽ ഇക്കാര്യം വ്യക്തമാക്കുന്നു.
 ജല രൂപിയായ പരമേശ്വരനെ  ദീക്ഷിതരുടെ ജംപൂപതേ എന്ന കൃതിയിൽ വിവരിക്കുന്നു.....!
ദീക്ഷിതർ പരാമർശിക്കുന്ന ജലരൂപിയായ പരമേശ്വരനെ ഈ ക്ഷേത്രത്തിലും  നമുക്ക് ദർശിക്കാം...!

Thursday, October 1, 2020

വാസുകീശായിയായ ശിവ സങ്കൽപ്പത്തെക്കുറിച്ച് കേട്ടവരുണ്ടോ


*അനന്തശായിയായ മഹാവിഷ്ണു സങ്കൽപ്പം പോലെ വാസുകീശായിയായ ശിവ സങ്കൽപ്പത്തെക്കുറിച്ച് കേട്ടവരുണ്ടോ..?*

 അങ്ങിനെയുമൊരു സങ്കൽപ്പമുണ്ടോ എന്ന് ചിന്തിക്കാൻ വരട്ടെ, അങ്ങിനെയൊന്ന് ഉണ്ട്. 

*തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിന്റെ ഐതിഹ്യ വർണ്ണനയടങ്ങുന്ന ചെല്ലൂർനാഥോദയം ചമ്പു എന്ന മണിപ്രവാള ചമ്പു കാവ്യം നീലകണ്ഠ കവിയാൽ* പതിനഞ്ചാം നൂറ്റാണ്ടിലാണ് രചിക്കപ്പെട്ടത്. 

മലയാളവും സംസ്കൃതവും ഇടകലർന്ന് രചിക്കുന്ന മദ്ധ്യകാല ശൈലിയാണ് മണിപ്രവാളങ്ങൾക്ക്. അത് പോലെ *പദ്യവും ഗദ്യവും ചേർന്ന് ഉള്ള രചനകളെയാണ് ചമ്പു* എന്ന് വിളിക്കുക. *ചെല്ലൂർനാഥോദയം ഒരേ സമയം മണിപ്രവാളവും, ചമ്പുവും* ആണ്. പൂർണ്ണത്രയീശ ക്ഷേത്ര ഐതിഹ്യങ്ങൾ ഉൾക്കൊള്ളിച്ച " *ശ്രീ നാരായണീയം ചമ്പു'', വടക്കുന്നാഥ ക്ഷേത്ര ഐതിഹ്യങ്ങൾ* അടങ്ങുന്ന " *തെങ്കൈല നാഥോദയം ചമ്പു"* എന്നീ കൃതികൾ ചെല്ലൂർ നാഥോദയത്തിന് ശേഷം *നീലകണ്ഠ കവി* രചിച്ച കൃതികളാണ്.

കടത്തനാട് ഉദയവർമ്മ രാജാവിന്റെ നേതൃത്വത്തിൽ നടന്നിരുന്ന *കനകോദയം* എന്ന മാസികയിലാണ് അത് വരെ *എഴുത്തോല രൂപത്തിൽ കിടന്നിരുന്ന ചെല്ലൂർ നാഥോദയം ചമ്പു* ആദ്യമായി പ്രസിദ്ധീകരിക്കപ്പെടുന്നത്. പിന്നീട് *1940 ൽ വടക്കുംകൂർ രാജരാജവർമ്മയുടെ* വ്യാഖ്യാന സഹിതം കൊച്ചി മലയാള ഭാഷാ പരിഷ്കരണ കമ്മറ്റി പ്രസ്തുത കൃതി പുസ്തക രൂപത്തിൽ പ്രസിദ്ധീകരിച്ചു. ഈ കൃതി വിശദമായി പഠന വിധേയമാക്കിക്കൊണ്ട് PE കൃഷ്ണൻ നമ്പൂതിരി (Pek Namboothiri ) പുന:പ്രസിദ്ധീകരണം നടത്തിയത് അടുത്ത കാലത്താണ്. 

*ചെല്ലൂർനാഥൻ എന്നുമറിയപ്പെടുന്ന തളിപ്പറമ്പത്തപ്പന്റെ പ്രതിഷ്ഠാ* എതിഹ്യം സംബന്ധിച്ച രചനയാണെങ്കിലും ക്ഷേത്രത്തിന്റെ നിർമ്മാണം സംബന്ധിച്ച *നാട്ട് മൊഴികൾ,* അഞ്ചോ ആറോ നൂറ്റാണ്ട് മുമ്പ് ഈ മഹാക്ഷേത്രത്തിന്റെ ഘടന എങ്ങിനെയായിരുന്നു തുടങ്ങിയവ സംബന്ധിച്ച വിഷയങ്ങളിലേക്ക് കൂടി വെളിച്ചം വീശുന്നുണ്ട് പ്രസ്തുത ഗ്രന്ഥം. 

"ചതുരാംഗതര ഭുജംഗ രാജ ഫണാ സഹസ്ര വിന്യസ്ത മസ്തകേന, ഘന പ്രണയ ഭരിത മുഗ്ദ്ധ സ്നിഗ്ദ്ധ നിഷ്പന്ദമന്ദാക്ഷ സാക്ഷീ വീക്ഷണാഞ്ചലായാ, വാങ്മനസാതി വൃത്തലാവണ്യ ലക്ഷ്മീ തരം ഗീതായാസ്സർവ്വമംഗലായാസ്സുമധുരോത്സംഗ നിഹിത പദപങ്കജേന, കോമളവാമകരകലിത താമരസേന നിഖില ദേവാസുര മുനി കിന്നരയക്ഷ സിദ്ധവിദ്യാധരനിഷേവിതേന, മുഖ്യതരാലേഖ്യരൂപേണ വാസുകീശായിനാസർവ്വ ജഗത്സ്വാമിനാ പർവ്വതാപത്യ ജീവതുനാ ച, "🙏

*തളിപ്പറമ്പ് ക്ഷേത്രത്തിൽ* *വാതിൽ* *മാടത്തിലുണ്ടായിരുന്ന*
*വാസുകീ ശായിയായ മഹാദേവന്റെ ഒരു ചുവർ ചിത്രത്തെപ്പറ്റി പ്രസ്തുത ഗ്രന്ഥത്തിലെ ചില വിവരണങ്ങളാണ്* *മുകളിൽ പരാമർശിക്കപ്പെട്ടിട്ടുള്ള വരികൾ*.........

 എന്നാൽ *ദൗർഭാഗ്യമെന്ന് പറയട്ടെ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ എവിടെയും ഇന്ന് ഇത്തരത്തിൽ വാസുകീ ശായിയായ മഹാദേവന്റെ ഒരു ചിത്രവും കാണാനില്ല*. വാതിൽമാടം പല കോട്ട് വൈറ്റ് വാഷ് ചെയ്യപ്പെട്ട ഒരു ചുവരാണ് ഇന്ന്. ഈ ഗ്രന്ഥം വായിച്ച ഘട്ടത്തിൽ ഇങ്ങിനെ ഒരു ചിത്രത്തെക്കുറിച്ച് *പ്രായമുള്ള പലരോടും ചോദിച്ചുവെങ്കിലും ഇന്ന് ജീവിച്ചിരിപ്പുള്ളവരിൽ ഒരു എൺപത് വയസിന് മുകളിലുള്ളവരിൽ ഒരാൾ പോലും ഇങ്ങിനെ ഒരു ചിത്രം കണ്ടതായി ഓർക്കുന്നുമില്ല.* അതായത് ആ ചിത്രം നഷ്ടപ്പെട്ടിട്ട് തന്നെ ഒരു നൂറ്റാണ്ടിലേറെ കാലം കഴിഞ്ഞുവെന്ന് ഉറപ്പ്....

*പ്രസ്തുത ചിത്രം* ഇനി കണ്ടു കിട്ടില്ല എന്ന് ഏറെക്കുറെ ഉറപ്പിച്ച് കഴിഞ്ഞ ഒരു ഘട്ടത്തിൽ ആ ഗ്രന്ഥത്തിൽ പറഞ്ഞിരിക്കുന്നതിന് *സമാനമായ സങ്കൽപ്പത്തിൽ മറ്റൊരു ക്ഷേത്രത്തിൽ അത് പോലെ ഒരു ചിത്രം കണ്ടപ്പോൾ വല്ലാത്തൊരു യാദൃശ്ചികതയാണ് എനിക്ക് തോന്നിയത്.*

 ഇന്നലെ *ശിവരാത്രി നാളിൽ വിശേഷാൽ പൂജയ്ക്കായി ഞങ്ങൾക്ക് തന്ത്രമുള്ള കോഴിക്കോട് സാമൂതിരിപ്പാട് വക തിരുവണ്ണൂർ ശിവ ക്ഷേത്രത്തിൽ പോയതായിരുന്നു ഞാൻ. പ്രസ്തുത ക്ഷേത്രത്തിന്റെ തെക്കേ വാതിൽമാടത്തിൽ വാസുകിശായിയായ മഹാദേവന്റെ ഒരു ചിത്രം. പൗരാണിക ചുവർ ചിത്രമൊന്നുമല്ല, ശിവശയനം എന്ന പേരിൽ  2015ൽ മാത്രം വരച്ച ഒരു സാധാരണ പെയ്ന്റിങ്ങ്. എന്നാൽ ചെല്ലൂർനാഥോദയത്തിൽ പറയുന്ന അതേ സങ്കൽപ്പങ്ങൾ എല്ലാം ഈ ചിത്രത്തിലും കാണാൻ സാധിച്ചു. ചിത്രകാരന്റെ പേരില്ലാത്തതിനാൽ കൂടുതൽ അന്വേഷിക്കാൻ സാധിച്ചുമില്ല*.......

എന്തായാലും *ശിവരാത്രി നാളിൽ ലഭിച്ച വല്ലാത്ത ഒരു അനുഭൂതി* തന്നെയായിരുന്നു പ്രസ്തുത ചിത്രം. വഴിമുട്ടുന്ന ചില അന്വേഷണങ്ങൾക്ക് ഇത്തരം സംഭവങ്ങൾ നൽകുന്ന ദിശാബോധം ഏറെ വലുതാണ്.

🙏🏻 *ആത്മീയതയുടെ പാതയിൽ മഹത്തായ അറിവ്‌ പകർന്ന് നൽകിയവരോടുള്ള കടപ്പാട് വിനയപൂര്‍വ്വം സ്മരിക്കുന്നു.*
 *┈┉┅❀꧁⚜🍂⚜꧂❀┅┉┈*
═ 

Tuesday, September 29, 2020

ശ്രീചക്രം



*♨ശ്രീചക്രം ♨*

*💥പ്രപഞ്ച നിഗൂഢതകളുടെ കൊടുമുടി.💥* 

~*****************************~

*ഈ വിശ്വത്തിലെ ഏറ്റവും സങ്കീഗീർണമായ ജ്യാമിതീയ ഘടനയാണ് ശ്രീചക്രം... എന്ന് അലക്സി ക്‌ളൈച്ചേവ് (റഷ്യൻ ഗണിതശാസ്ത്രജ്ഞൻ )*

*എന്താണ് ശ്രീചക്രത്തിന് ഇത്രയും പ്രത്യകത???* 

*തന്ത്ര  ശാസ്ത്രപ്രകാരം 14ലോകങ്ങൾ ഉൾകൊള്ളുന്ന ഒരു ബ്രഹ്മാണ്ഡത്തിന്റെ ഘടനയ്ക് സമമാണുപോലും ശ്രീചക്രം...*
 *മാത്രമല്ല അത് മനുഷ്യസൂഷ്മശരീരത്തിന്റെ ഘടനയ്കും തുല്യമത്രേ.......*
*പ്രാചീന ഋഷിവര്യൻമ്മാരുടെ അഭിപ്രായത്തിൽ മനുഷ്യശരീരം ബ്രഹ്മാണ്ടതുല്യമാണ് (യതേ ബ്രഹ്മാണ്ഡ... തതെ. പിണ്ഡാണ്ഡ )...*
 *വളരെ അർത്ഥഗർഭമായതാണ് ഈ സമസ്സ്യ*... *അതായത് സ്ഥൂലർത്ഥത്തിൽ ശ്രീചക്രം ബ്രഹ്മാണ്ഡതിനെയും, മനുഷ്യസൂഷ്മ- ശരീരത്തെയും പ്രതീകവൽക്കരിയ്ക്കുന്നു. ഒരേ സമയം....* 

*ആയതുകൊണ്ട് തന്നെ ഈ അറീവും അതിലുള്ളനിയമങ്ങളും നിയന്ത്രണങ്ങളും എന്നും  രഹസ്യവും ഏറ്റവും പവിത്രവുമായി പൂർവ്വ  സൂരികൾ സൂക്ഷിച്ചിരുന്നു.. ഇന്നും അങ്ങിനെ തന്നെ...* 

*പ്രപഞ്ച ഘടനയെ കുറിച്ചുള്ള അറിവ് പ്രപഞ്ചസമസ്സ്യകളെക്കൂടി നിയന്ത്രിക്കാനുള്ള അറിവിലേക്കുള്ള ചവിട്ടുപടിയാണ്‌ എന്നതിനാൽ ഈ അറിവുകൾ പൂർണമായും പ്രപഞ്ച സൃഷ്ടാവായ, ബ്രഹ്മത്തിന്റെ ശക്തിയായ... രഹസ്യാൽ രഹസ്യ യോഗിനിയായ അവളിൽ മാത്രം നിക്ഷിപ്തവുമാണ്...* 

*ലോകത്തിലെ ഇതര ദർശനങ്ങളിൽ നിന്നും സംസ്കൃതിയിൽ നിന്നും ഹൈന്ദവസംസ്‌കൃതി എന്നതുകൊണ്ട് ഉദ്ദശിയ്ക്കുന്ന സംസ്കൃതിയ്ക്കുള്ള പ്രത്യകത അതിന്റെ രഹസ്യ സ്വഭാവമാണ്... മറ്റുദര്ശനങ്ങൾ,മതങ്ങൾ, തത്ത്വ ശാസ്ത്രങ്ങൾ, എന്നിവ  പ്രചരിപ്പിയ്ക്കപ്പെടാൻ വെമ്പൽ കൊണ്ട് എൻഡ്  അക്രമവും വിട്ടുവീഴ്ചയും ആയതിനു വേണ്ടി ചെയ്യാൻ ശ്രമിയ്ക്കുമ്പോൾ ഹൈന്ദവത ഇന്നും എന്നും ഏതോ രഹസ്യമറയ്ക്കുള്ളിൽ നിർത്തപ്പെടുകയാണ് ഉണ്ടായത്.... അതെ സമയം ഏറ്റവും പഴക്കമുറ്റ   സംസ്‌കൃതിയായിട്ടും എന്തൊക്കെ അതിക്രമങ്ങൾക്കും, ചവിട്ടിമെതിയ്ക്കപ്പെടലുകൾക്കും  വിദേ യമാക്കപ്പെട്ടിട്ടും ഇന്നും നാശമില്ലാതെ നിലനിൽക്കുന്നു...* 

*എന്താണ് ഇതിന്റെ രഹസ്യം?* 

*ഹിന്ദുജനതയിൽ 99%   അവരുടെ  അടിസ്ഥാനപ്രമാണങ്ങളായ 4വേദങ്ങൾ (ഋഗ്വേദ, യജുർ, സാമ, അഥർവ )കണ്ടിട്ടു പോലുമുണ്ടാവില്ല...*
 *(ജനങ്ങൾക്ക്‌ പുരാണങ്ങളും ഇതിഹാസങ്ങളും ഭഗവത്ഗീതയും മാത്രം)*

*വേദം പഠിച്ചവർ തന്നെ ഭൂരിഭാഗവും അതിന്റെ അർത്ഥം അറിഞ്ഞുമില്ല ഉൾക്കൊണ്ടിരുന്നതും ഉപാസിച്ചിരുന്നതും...*
 *ശ്രീചക്രത്തെക്കുറിച്ചു ചതുർവേദങ്ങൾ വ്യക്തമാകുന്നു എന്നല്ല പറയുന്നത്... ആദി  പരാശക്തിയായ വേദമാതാവായ വിശ്വാമിത്രനാൽ ദ്രഷ്ടമാക്കപ്പെട്ട "ഗായത്രി "മന്ത്രദേവത ഇവിടംമുതൽ പ്രസക്തമാകുന്നു...*

 *ഗായത്രിയില്ലാതെ വേദപഠനവും ഉപനയനവും നടക്കില്ല...*

 *ചതുർ വേദങ്ങൾക്ക് മാതാവായി  വൈദികലോകത്തു പരിലസിയ്ക്കുമ്പോഴും തന്നെ കുറിച്ച് അവിടെ വലിയരീതിയിൽ ഒന്നും ശ്രീഭഗവതി വ്യക്തമാക്കുണില്ല എന്നതാണ് സത്യം....*

 *വേദത്തെക്കാളും രഹസ്യവും നിഗൂഢവും അപകടം നിറഞ്ഞതും ആണ്‌, സധനലോകത് സിംഹരാജനായി പരിലസിയ്ക്കുന്ന തന്ത്രലോകം....*

 *മുപ്പത്തിമുക്കോടി ദേവതകളുടെ ആരാധനാക്രമങ്ങൾ, ഉപാസനമാർഗ്ഗങ്ങള്.* 

*ഭൂത, പ്രേത, യക്ഷ, യക്ഷി, രാക്ഷസ, നാഗ, ദൈത്യ, കിന്നര, പിശാചുക്കൾ, ഗന്ധര്വന്മാർ, അപ്സരടുകൾ, ശൈവ, വൈഷ്ണവ, സൗര, ശാക്ത, ഗാണപത്യ ദേവതകൾ, ത്രിമൂർത്തികൾ എല്ലാം അടങ്ങുന്ന താന്ത്രിക ലോകത്തിന്റെ കേന്ദ്ര  സത്തയായി നിലകൊള്ളുന്നു ശ്രീചക്രം...*

 *അതിന്റെ ബിന്ദുവിൽ 64കോടി യോഗിനീ ഗണങ്ങളോടുകൂടിയും*
*അവർക്ക് ഓരോരുത്തർക്കും ഒരു ലക്ഷം യോഗിനിമാർ വേറെയും ആയി....*
 
*മണിദ്വീപം എന്ന കദംബവനത്തിൽ ഇരുന്നുകൊണ്ട് അവൾ ലോകഭരണം നടത്തികൊണ്ടിരിയ്കുന്നു...* 
 *അവളെ ആരാധിയ്ച്ചും ഉപാസിച്ചുമാണ് വിഷ്ണുവും ശിവനും ബ്രഹ്മാവും  ലക്ഷ്മിയും, സരസ്വതിയും  ദുർഗയും എല്ലാം പ്രപഞ്ചത്തിൽ സ്ഥാനമാനങ്ങളും അധികാരവും നേടിയിരിയ്ക്കുന്നത്..*
*അവർ ഇപ്പഴും അവളെ ഉപാസിച്ചുകൊണ്ടിരിയ്ക്കുന്നതാണ്..*
 
*അവളുടെ മിഴികൾ അടയുകയും, തുറക്കുകയും ചെയ്യുമ്പോൾ ബ്രഹ്മാണ്ഡങ്ങൾ ഉണ്ടാവുകയുംനശിപ്പിയ്ക്കപ്പെടുകയും ചെയ്യുന്നു ...*

 *തന്ത്രശാസ്ത്രം അവളുടെ ആരാധന രീതിയും ഉപാധിയും ദ്രവ്യങ്ങളും വിധികളും വിശദമാക്കുന്നു.*

 *64 പ്രധാനതന്ത്രങ്ങൾ ഉൾപ്പെടെ 150തന്ത്രങ്ങളിലായി.. വാമം, കൗളം, ദക്ഷിണം, മിശ്രം, ദിവ്യം സമയം തുടങ്ങിയ സമ്പ്രദായങ്ങളിലൂടെ വിശദമാക്കപ്പെട്ടിരിയ്ക്കുന്നു...*

 *പ്രധാനപ്പെട്ടതും ഏറ്റവും രഹസ്യമായതുമായ "സമയമാർഗം"18മഹാ സിദ്ധമാരാൽ, അവദൂതരിലൂടെ പ്രഖ്യാപിയ്ക്കപ്പെട്ടിരിയ്ക്കുന്നു..*

*ഈ  ഉപാസനയ്ക് പറയുന്ന പേര് "ശ്രീവിദ്യ ഉപാസന" എന്നാകുന്നു.....*

*സാധരണ ഉപാസനമാർഗത്തിൽ "ഭൗതിക സമൃദ്ധി "തരുന്നവ യോഗമോ മോക്ഷമോ തരാത്തവയും, ഇവതരുന്നവ ഭൗതിക സമൃദ്ധി തരാത്തതുമാണ്.....*

 *എന്നാൽ ശ്രീവിദ്യയെ സേവിയ്ക്കുമ്പോൾ ഭൗതിക സമൃദ്ധിയും യോഗ മോക്ഷങ്ങളും തുല്യമായി ലഭിയ്ക്കുന്നു....* 

*ഭാരതം അതിന്റെ പ്രൗഡിയിൽ ആയിരുന്നകാലത് രാജാക്കൻമാർ വാമ കൗളം  മാർഗങ്ങൾ  അവലംബിച്ചിരുന്നു...*

 *വൈദികർ ദക്ഷിണ മാർഗത്തിൽ  ഇല്ലങ്ങളിൽ വെച്ച്  അവളെ ഉപാസിച്ചിരുന്നു...* 

*പ്രപഞ്ചത്തിലെ സകലശക്തികളും സമന്ന്വയിക്കുന്ന ശ്രീചക്രാരാധന നടക്കുമ്പോൾ സകല ഐശ്വര്യങ്ങളും, രാജകീയ പദവികളും, ആകര്ഷിയ്ക്കപ്പെട്ടുന്നവരും ആകുന്നു...*

*സാധാരണപൂജകളിൽ നിന്നും വ്യത്യസ്തമായി 64ഉപചാരങ്ങളിലൂടെയാണ് അവൾക്കു പൂജനൽകുന്നത്...*
 *വാമം ബലി പ്രധാ നമാകുമ്പോൾ, കൗളം മാംസം നേദിയ്ക്കുന്നു, ദക്ഷിണം അപകടരഹിതവും പഞ്ചമകാരങ്ങൾ പ്രതീകങ്ങളായി അർപ്പിയ്ക്കപ്പെടുകയും ചെയ്യുന്നു..*

 *ഇളനീർ പിൻഭാഗം വെട്ടി തേൻ ഒഴിച്ച് മദ്യ സങ്കല്പം സാക്ഷാത്കരിയ്ക്കുന്നു..*

*ദശമഹാവിദ്യകളിലായി കാളി, താര, ചിന്നമസ്ത, ബഗ്ളാമുഖീ, ഷോഡശി, മൂർത്തികളിലൂടെ ആരാധിയ്ക്കുന്നു..*

 *ഓരോന്നിനും ഓരോ ലക്ഷ്യം....5മണിക്കൂർ മുതൽ മാസം മുഴുവനും നീണ്ടുനിൽക്കുന്ന രീതിയിൽ പൂജ ഉണ്ട്...*
 *16നിത്യകൾക്കു പുറമെ മുരുകൻ, ഗണപതി, വിഷ്ണു, പരമശിവൻ എന്നിവർക്കു മാത്രമല്ല സപ്തമാതൃകളടക്കം 108 യോഗിനി മാർക്കും പൂജ ചെയ്യുന്നു...*

*അതി രഹസ്യ പൂജയും വിധങ്ങളും പൂജയെ അതിസന്ഗീർണവും അത്യ ആകർഷണവും ആകുന്നതാണ്....*

 *പൂജാമണ്ഡലത്തിൽ പഞ്ചദശാക്ഷരി ഉള്ളവരെ മാത്രമേ സാധരണ അനുവദിയ്ക്കാറുള്ളു...*

 *സാധകൻ വിവാഹിതൻ ആകണമെന്നും, ബ്രഹ്മചാരി നൽകുന്ന പൂജ ഭഗവതി സ്വീകരിയ്ക്കില്ലെന്നും ആചാര്യ വചനം..* 

 *"സമയ"സംബ്രദായത്തിൽ മാത്രം സഹസ്രാരത്തിലെ അമൃതാശ്രവം സാധകൻ ഭു- ജിയ്ക്കുന്നു.  സമയസംബ്രദായത്തിൽ എല്ലാ പ്രാപഞ്ചിക നിയമങ്ങൾക്കും പഞ്ചമകാരങ്ങളായ മദ്യം, മത്സ്യം, മാംസം, മുദ്ര, മൈഥുനം എന്നിവയ്ക്ക് ഉപരിയായി, അവദൂതനായി ചിരഞ്ജീവിയും സ്വൊചന്ദ മൃതുവും ആയി ജന്മ സാക്ഷാത്കാരമായ മോക്ഷാവസ്ഥയും നേടുന്നു....*

 *മറ്റുള്ളതെല്ലാം  മോക്ഷപടവുകളും  തരുന്നു .....* 

*ബാഹ്യലോകത്തു രാജൈശ്വര്യങ്ങളും, ആഭ്യന്തരലോകത്.. ശരീരത്തിലെ സർവനാഡികളിലൂടെ പ്രവഹിയ്ക്കുന്ന പ്രാണനെയും ബോധപൂർവം നിയന്ത്രിയ്ക്കാനും, പുറത്തുപോയി പ്രാണൻ നശിയ്ക്കാതെ   സാധകനെ  ചിരഞ്ജീവിയാക്കുന്നു*.
*ഭൂമിയിൽ ഉള്ള അവർ പരമശിവന് തുല്യരായി ഗണിയ്ക്കപ്പെടുന്നു.*

 *പ്രാചീന തമിഴ് സിദ്ധൻമാർക്ക് ഇടയിൽ "വാശിയോഗി "എന്ന് ഇവർ അറിയപ്പെടുന്നു.........* *അതി രഹസ്യമായ പ്രാണായാമ ക്രമത്തിലൂടെ മഷ്തിഷ്കത്തിലെയും, നട്ടെല്ലിലെയും നാഡികളിൽ തുടങ്ങി മുഴുവനും ശരീരത്തിലെ നാഡികളിലെയും പ്രാണസ്പന്ദനത്തെ നിയന്ത്രണത്തിൽ ആകുന്നു.....* *ഇങ്ങനെയുള്ള സാധകർ മാത്രമാണ് ദേവപൂജയ്ക്ക് അധികാരികൾ*

 *(ഇന്ന് അങ്ങിനെയല്ല ബാഹ്യപൂജകൾ അതുകൊണ്ട് ഫലസിദ്ധിയിൽ വൻ കുറവുണ്ടാകും )*

*ഒരു വർഷം ഉപാസിയ്ക്കുമ്പോഴേയ്ക്കും സർവ്വരോഗങ്ങളിൽ നിന്നും സാധകൻ മുക്തനാകുന്നു.....* 

*മനുഷ്യ ശരീരത്തിൽ മൂലധാരത്തിൽസുപ്തയായി കിടക്കുന്ന പരാശക്തിയുടെ പരിണമിയ്ക്കാത്ത ഊർജം, സാധകന്റെ സഹസ്രാരപത്മത്തിലേയ്ക്ക് ആനയിക്കപ്പെടാൻ,  അത്രയും സ്രേഷ്ടമായ 16ബീജാക്ഷരങ്ങൾ  just രഹസ്യമന്ത്രം സമയ സമ്പ്രദായത്തിൽ, മൂലധരത്തിൽ നിന്നും സഹസ്രാരം വരെ പ്രാണനിലും അപാനനിലും ലയിപ്പിയ്ച്ച ബീജാക്ഷരങ്ങൾക്ക്  ജീവൻ നൽകികൊണ്ട് അജപായായി  ജപിയ്ക്കുന്നു....*

*ഇങ്ങനെയാണ് ശ്രീവിദ്യാമന്ത്രമായ ഷോഡശാക്ഷരി ത്രിമൂർത്തികൾ പോലും ഉപാസിക്കുന്നതെന്ന് ആചാര്യമതം.....*

 *ദശ ദീക്ഷ ക്രമത്തിൽ, ഹംസഗായത്രി(അജപാ ),ദീപിനെവിദ്യ, പ്രണവം, ഖേചരീ, ലാംബിക, ഷോഡശി, തുടങ്ങിയ ക്രമത്തിൽ അവദൂത അധികാരം (പൂർണാഭിഷേകം ) വരെ യാണ് സമയ ക്രമം.* 

*ദേവതാ ആരാധനകളെ ഉപവിദ്യ, മഹാവിദ്യ, പരാവിദ്യ എന്നിങ്ങനെ തിരിയച്ചിരിയ്കുന്നു...* 
*ഓരോന്നിനും ഇഹത്തിലും പരത്തിലും ഓരോ ഫലം സാധിയ്ക്കുന്നു...*

 *പരാവിദ്യയിൽ പാരമ്യത്തിൽ സമയം വിരാജിയ്ക്കുന്നു...* *പക്ഷേ എല്ലാ സമ്പ്രദായത്തിലും ദേവി തൃപ്തയാണ്...* 

*ഒരു കാലത്ത് എല്ലാ ജാതിക്കാർക്കിടയിലും വ്യത്യസ്ത സംബ്രദായങ്ങളിലൂടെ അവളെ ആരാധിയ്ച്ചിരുന്നു ..*
 
*ഇന്നും വലിയക്ഷേത്രങ്ങളിൽ പലതിലും ശ്രീചക്രപൂജ നടക്കുന്നുണ്ട്...* 

*ഇത്രയും സ്രേഷ്ടമായ മാർഗം ലഭിയ്ക്കണമെങ്കിലും, അധിപരാശക്തിയായി ലോകം ഭരിയ്ക്കുന്ന അവളെ ഉപാസിയ്ച്ച ആരാധിയ്ക്കണമെങ്കിലും, അവള്  തന്നെ  തിരഞ്ഞെടുക്കുന്നവർക്കുമാത്രം എന്നും പറയപ്പെടുന്നു....*

 *പക്ഷേ എല്ലാ മനുഷ്യരും അറിയാതെ ശ്വാസ ഉച്ചസ്വത്തിലൂട അവളുടെ മന്ത്രം ജപിച്ചുകൊണ്ടിരിയ്ക്കുന്നു...*

 *ജന്മാന്തരം ലളിതാസഹസ്രനാമം വായിച്ചതിന്റെ പ്രധാ നഫലമായി ഒരു ജന്മത്തിൽ അവളെ ഉപാസിയ്ച്ച ഈ ദുഃഖ സംസാരസാഗരത്തിൽ നിന്നും രക്ഷപെടാൻ അവൾ അനുവദിയ്ക്കുന്നു......*
 *അവളുടെ അനുവാദമില്ലാതെ ഒരു ജീവബോധവും മോക്ഷാവസ്ഥ അടയില്ല...*

 *ബ്രഹ്മജ്ഞാനം മാത്രം മോക്ഷത്തിന് ഹേതുവല്ല*

 *(അഭിപ്രായവ്യത്യാസം ഉണ്ടാകാം )*

*അങ്ങിനെ പാകമായ  ജീവബോധത്തിനു മുൻപിൽ അവളിൽ നിന്നും വന്ന ദിവ്യബോധങ്ങൾ ഗുരു രൂപത്തിൽ പ്രത്യക്ഷമാവുകയും, സാധകനിൽ, ശിഷ്യരിൽ  തന്നെയുള്ള അവളുടെ ശക്തി ഉണർത്തുന്നതിനാവശ്യമായ ദീക്ഷാക്രമങ്ങൾ നൽകുകയും ചെയ്യുന്നു...* 

*ഗുരുക്കൻമ്മാർക്കുള്ള അവളുടെ നിർദേശവും കർക്കശമാണ്.* 

*"രാജ്യം ധേയ..... ശിര ധേയ..... ന ധേയം ശ്രീവിദ്യ" എന്നാണ്.* 

*(നിങ്ങളുടെ രാജ്യം വേണമെങ്കിൽ ഒരാള്ക്കുനൽകാം, ശിരസ്സുവേണമെങ്കിൽ വെട്ടി മാറ്റി കൊടുകാം എന്നാലും"ശ്രീവിദ്യാദീക്ഷ "മാത്രം കൊടുക്കരുത്...)*

 *എന്നാണ് നിർദ്ദശം...*

 *അര്ഹതപെട്ടവന് മാത്രം കൊടുക്കുക...* *അങ്ങിനെ ലഭ്യമായവരാണ് വാല്മീകിയും, വേദവ്യാസനും, മറ്റും.......* 

*ശ്രീവിദ്യാസംബ്രദായം എത്രവിശദീകരിച്ചാലും തീരില്ല... പരസ്യമായി വിശദീകരിയ്ക്കുന്നതിനു പരിധിയും ഉണ്ട്.. എങ്കിലും കലിയുഗത്തിൽ ആ നിയമത്തിനു അമിത പ്രസക്തി ഇല്ലെന്നും അഭിപ്രായം... നിയമങ്ങൾക്കുള്ളിൽ നിന്നുകൊണ്ട് വ്യക്തമാകുന്നു...... എങ്കിലും പാരപ്രകൃതിയുടെ അതി കഠിനമായ പരീക്ഷണത്തിന് സാധകൻ വിധെ യമാക്കപ്പെടും..*

 *പ്രശ്നങ്ങളും പ്രയാസങ്ങളും വ്യക്തിജീവിതത്തിൽ കൊടുങ്കാറ്റ് ഉണ്ടാക്കി ഭയപ്പെടുത്താം, പഞ്ചമകാരങ്ങൾക്ക് ഉപരിയാകുന്നതുവരെ പരീക്ഷിയ്ക്കപ്പെടാം..................ജന്മാന്തരം അനുഭവിയ്ക്കേണ്ട ദുരിതങ്ങൾ ആദ്യ ഘട്ടത്തിലും......... .പിന്നീട് അത്രയും ഐശ്വര്യസമൃദ്ധികൾ  മാത്രമല്ല,  സൃഷ്ടിയിലും സ്ഥിതിയിലും സംഹാരത്തിലും, സാധകനു  അവൾ അധികാരവും  കൊടുക്കുന്നു...* 

*കലി യുഗത്തിൽ, തിന്മകളും കാപട്യങ്ങളും വഞ്ചനകളും ക്രൂരതകളും കൊടികുത്തിവാഴുന്ന അവസരത്തിൽ ഒരു കച്ചിതുരുമ്പല്ല ശക്തി ഉപാസന മറിച്ചു രാജകീയ നൗകയാണ്.....*

*നഷ്ടപ്പെട്ട മൂല്യങ്ങൾ വീണ്ടടുക്കാൻ, നമ്മുടെ സംസ്‌കൃതിയെ കുറിച്ച് ആത്മ പരിശോധന നടത്തി അമൂല്യമായ രത്നകല്ലുകൾ കണ്ടെത്തുകയാണ് വേണ്ടത്.* 

*വെറുതെ നഷ്ടപ്പെടുത്താനുള്ളതല്ല മനുഷ്യജന്മം....*

 *ഓരോ സെക്കൻഡും കഴിഞ്ഞുകൊണ്ടിരിയ്ക്കുകയാണ്. മനുഷ്യ ആയുസ്സിൽ ശരാശരി 30,000 ദിവസമേ ഒരാൾക്ക് ലഭ്യമുള്ളൂ. അതിൽ 3 ൽ 1 ഉറങ്ങി തീർക്കുന്നു....🙏🙏🙏*

 
*🍃ഓം നമഃ ശിവായ.🙏*....     

പ്രദോഷസ്തോത്രം

🕉🕉🕉🕉🕉🕉🕉
ജയദേവ ജഗൻ നാഥാ
ജയശങ്കര സർവ്വദാ

ജയ സർവ്വ സുരാദ്ധ്യക്ഷ
ജയ സർവ്വ സുരാർച്ചിത

ജയ സർവ്വ ഗുണാതീത
ജയ സർവ്വ വരപ്രദ

ജയ നിത്യ നിരാ ധാരാ
ജയവിശ്വംഭരാവ്യയ

ജയ വിശ്വൈക വൻ ദ് യേശാ
ജയ നാഗേന്ദ്ര ഭൂഷണ

ജയ ഗൗരീപതേ ശംഭോ
ജയചന്ദ്രാർത്ഥ ശേഖരാ

ജയ കോട്യർക്ക സങ്കാശ
ജയാനന്ദ ഗുണാശ്രയ

ജയ ഭദ്ര വിരൂപാ ക്ഷ
ജയാചിന്ത്യ നിരൻ ജന

ജയനാഥ കൃപാ സിന്ധോ
ജയ ഭക്താർത്തി ഭഞ്ജന

ജയ ദുഷ്ക്കര സംസാര
സാഗരോത്താരണ പ്രഭോ

പ്രസീദ മേ മഹാദേവാ
സംസാരാർത്ത സൃ
ഖിദ്യത:

സർവ്വപാപക്ഷയം കൃത്വാ
രക്ഷമാം പരമേശ്വരാ

മഹാ ദാരിദ്ര്യ മഗ്നസ്യ
മഹാപാപ ഹതസ്യച

മഹാശോക നിവൃത്തസ്യ
മഹാരോഗാതുരസ്യച

ഋണ ഭാര പരീ തസ്യ
ദഹ്യ മാനസ്യ കർമ്മ ഭി:

ഗ്രഹൈ: പ്രപീഡ്യമാനസ്യ
പ്രസീദ മമ ശങ്കരാ

ദരിദ്ര: പ്രാർത്ഥയേദേവം
പ്രദോഷേ ഗിരിജാ പതിം

അർത്ഥാദ്യോ വാത രാജാവാ
പ്രാർത്ഥ യേദേവ മീശ്വരം

ദീർഘമായുസദാരോഗ്യം
കോശവൃദ്ധിർ ബലോന്നതി

മമാസ്തു നിത്യ മാനന്ദ:
പ്രസാദാത്തവ ശങ്കരാ

ശത്രവ: സംക്ഷയം യാoതു
പ്രസീദം തു മമ പ്രജാ

നശ്യം തു ദസ്യവോ
രാഷ്ട്രേ ജനാ:
സംതു നിരാ പദ:

ദുർഭിക്ഷ മരി സന്താപ:
സമം യാംതു മഹീതലേ

സർവ്വ സസ്യ സമൃദ്ധിശ്ച
ഭൂയാത് സുഖമയാ ദിശ:

ഏവം അരാധയേദ്ദേവം
പൂജന്തേ ഗിരിജാ പതിം

ബ്രാഹ്മണാൻ ഭോജയേത്
പശ്ചാത്ദ്ദ ക്ഷിണാഭിശ്ച
പുജയേത്

സർവ്വ പാപക്ഷയക രീ
സർവ്വ രോഗ നിവാരണീ

ശിവപൂജാ മയാ ഖ്യാത
സർവ്വാഭീഷ്ട ഫലപ്രദാ

ഇതി പ്രദോഷസ്തോത്രം
സമ്പൂർണ്ണം
🙏🙏🙏🙏🙏🙏🙏

ശിവസ്വരൂപം



ശിവസ്വരൂപം_നാലുവിധത്തിലുണ്ട്.

# സംഹാരമൂര്‍ത്തി
# ദക്ഷിണാമൂര്‍ത്തി
# അനുഗ്രഹമൂര്‍ത്തി
# നടരാജമൂര്‍ത്തി 

108 വിധത്തിലുള്ള ശിവന്റെ കരണങ്ങള്‍ എന്ന നൃത്തഭാവങ്ങള്‍ അതിന്റെ പൂര്‍ണമായ തെളിവാണ്. ശിവസങ്കല്‍പത്തില്‍ ലോകമെല്ലാം ആംഗികമായും ഭാഷകളെല്ലാം വാചികമായും ചന്ദ്രനും നക്ഷത്രങ്ങളുമെല്ലാം ആഹാര്യമായുമുള്ള സാത്വിക സ്വരൂപമാണ്, വുശ്വരൂപാത്മകമാണ്. പ്രപഞ്ചത്തിന്റെ ചലനംതന്നെ ശിവന്റെ അംഗചലനങ്ങളാണ്. ശങ്കരാചാര്യര്‍ ശിവനൃത്തത്തെപ്പറ്റി പാടുന്നു:

”താഥയ്യാ തഥയ്യാ ചെയ്യുന്നു നൃത്തം
പാടുന്നു ബംബബയെന്ന് താളത്തില്‍. 
ഡിമിഡിമിതായുതിരുന്നു
ഡമരു നിര്‍ഘോഷം;
ആടുന്നു തലയോട്ടിമാല കഴുത്തില്‍
അലറുന്നു ജടനടുവില്‍ ആകാശഗംഗ,
കത്തുന്നു തീപ്പൊരി തുപ്പും ത്രിശൂലം
ധഗധഗിതി കത്തുന്നു നെറ്റിപ്പടത്തില്‍
ചെഞ്ചിടക്കെട്ടലമരും ശശാങ്കന്‍.”

ശിവ സങ്കല്‍പ്പം മഹിതമാണ്. ഈ പ്രപഞ്ചത്തിലടങ്ങിയിരിക്കുന്ന സര്‍വവിധ ചലനങ്ങളുടെയും ഉറവിടമായ നടരാജന്റെ താളലയാത്മകത്വപ്രധാനമായ ലീലാവിനോദത്തിന്റെ ബാഹ്യരൂപത്തെയാണ് നടരാജവിഗ്രഹത്തില്‍ കാണുന്ന പ്രഭ പ്രദ്യോതിപ്പിക്കുന്നത്.
സന്ധ്യാതാണ്ഡവത്തെപ്പറ്റി ശിവപ്രദോഷ സ്‌തോത്രത്തില്‍ വിവരിക്കുന്നതിങ്ങനെ:

ത്രിലോകമാതാവിനെ രത്‌നഖചിതമായ ഒരു കനകസിംഹാസനത്തില്‍ ഉപവിഷ്ടനാക്കിയിട്ട് കൈലാസോപരി സര്‍വദേവന്മാരാലും ചുറ്റപ്പെട്ട ശൂലപാണി നൃത്തം ചെയ്യുന്നു. സരസ്വതി ദേവി വീണയും ഇന്ദ്രദേവന്‍ വേണുവും ബ്രഹ്മാവ് താളവും ലക്ഷ്മീദേവി ഗാനവും വിഷ്ണു മൃദംഗവുമായി ഒത്തിണങ്ങിയ പശ്ചാത്തലമേളത്തോടുകൂടിയുള്ള ഈ സന്ധ്യാനടനം കണ്ട് നിര്‍വൃതിയടയുവാന്‍ യക്ഷകിന്നരഗന്ധര്‍വാദികളും അപ്‌സരസുകളും മഹര്‍ഷിമാരും വിദ്യാധരന്മാരും അമരന്മാരും എന്നുവേണ്ട മൂന്നുലോകങ്ങളിലുമുള്ള സര്‍വജീവജാലങ്ങളും ശിവനെ ചുറ്റിനില്‍ക്കുന്നു

മഹാദേവനായ ശിവന്‍ നടനും സംഗീതജ്ഞനുമാണ്. ഈ പ്രപഞ്ചം തന്നെ ഭഗവാന്റെ നടനശാലയാണ്. ആനന്ദഭൈരവി രാഗാലാപം നടത്തവേ അതു കേട്ടിരുന്ന ശ്രീകൃഷ്ണപരമാത്മാവ് അതില്‍ അലിഞ്ഞലിഞ്ഞ് നദിയായിത്തീര്‍ന്നു എന്നും, അതാണ് ആകാശഗംഗയെന്നും പുരാണം ഘോഷിക്കുന്നു. ഈ ലോകത്തിലെ സകല കലകളും ശ്രീപരമേശ്വരന്‍ വഴി വന്നതാണ്. ഇതിനെല്ലാം ആത്മീയവും തത്ത്വചിന്താപരവുമായ അടിസ്ഥാനമുണ്ട്. കൂടിയാട്ടം, കൃഷ്ണനാട്ടം, കഥകളി, മോഹിനിയാട്ടം, ഭരതനാട്യം, ഭാഗവതമേള, നാടകം, യക്ഷഗാനം, കുച്ചിപ്പുടി, ഒഡീസി, കഥക്, മണിപ്പൂരി, അസാമീസ് നൃത്തം എന്നിവയെല്ലാം ഭാരതത്തിലെ ശാസ്ത്രീയ നാട്യകലകളില്‍പ്പെടുന്നതാണ്.

സകല ഭാരതീയകലകളുടെയും ആത്മാവ് അദ്ധ്യാത്മചിന്തയാണ്. ഭഗവത്കഥകള്‍ ആടിയും പാടിയും മനഃസന്തോഷവും സമാധാനവും ഉണ്ടാകുന്നതിനാണ് ക്ഷേത്രകലകള്‍ എന്നതാണ് സത്യം. ആചാരപരമായ ക്ഷേത്രച്ചടങ്ങുകള്‍ കലകളായി അവതരിപ്പിക്കപ്പെടുന്നു. കൂടിയാട്ടം, കൂത്ത്, സര്‍പ്പംപാട്ട്, തെയ്യം, തിറ, കുംഭകുടം, കളംപാട്ട്, കളമെഴുത്ത്, തീയാട്ട്, ഗരുഡന്‍ തൂക്കം, പൂരക്കളി, പടയണി, മുടിയേറ്റ്, കാളിയാട്ടം, ശാസ്താംപാട്ട്, ഉടുക്കുപാട്ട്, വില്‍പ്പാട്ട്, കാക്കാരിപ്പാട്ട്, പാന, ഓട്ടന്‍തുള്ളല്‍, പറയന്‍തുള്ളല്‍, ശീതങ്കന്‍തുള്ളല്‍, മോഹിനിയാട്ടം, കുറത്തിയാട്ടം, നാഗപ്പാട്ടുകള്‍, യക്ഷഗാനം, അഷ്ടപദി, പാഠകം, കോലംതുള്ളല്‍ തുടങ്ങിയ ദൃശ്യകലകളുണ്ട്. ഇവയെല്ലാം മനുഷ്യന് ആനന്ദാനുഭൂതി നല്‍കുന്നതിനുപുറമെ ആത്മീയമായ ചൈതന്യം പ്രകാശിപ്പിക്കുകയും ചെയ്യുന്നു.

ശിവന്റെ തമോഗുണപ്രധാനമായ സംഹാരതാണ്ഡവത്തില്‍ ഭൈരവരൂപമാണ് ശിവന്‍ കൈക്കൊള്ളുന്നത്. പത്തുകരങ്ങളോടുകൂടിയ ഭൈരവന്‍ ശ്മശാനഭൂമിയിലാണ് നൃത്തം ചെയ്യുന്നത്. ഉമയുടെയും ഭൂതഗണങ്ങളുടെയും സാന്നിദ്ധ്യം ഈയവസരത്തില്‍ ഉണ്ടായിരിക്കും. ശൈവപുരാണത്തില്‍ ഇതെല്ലാം വിവരിക്കുന്നുണ്ട്.

ലോകത്തിന്റെ നശ്വരകാലത്ത് ലോകത്തെയല്ല സംഹരിക്കുന്നത്. ഓരോ ജീവാത്മാവിനെയും ബാധിച്ചിരിക്കുന്ന ചങ്ങലയെയാണ് നശിപ്പിക്കുന്നത്. ശ്മശാനഭൂമി ശിവനെ പൂജിക്കുന്നവരുടെ ഹൃദയമാണ്. ആ ഹൃദയം ശൂന്യവും ഏകാന്തവുമായി മാറുന്നു. മാനവന്റെ അഹങ്കാരത്തെ ഉന്മൂലനം ചെയ്യുന്നു.

മായ, വിഭ്രാന്തി, മറവി, അജ്ഞാനം എന്നീ തമോഗുണങ്ങളെ പ്രതിനിധാനം ചെയ്തിരിക്കുന്ന ബീഭത്സരൂപിയായ അപസ്മാരത്തെ സംഹരിക്കുക എന്നതാണ് നടനംകൊണ്ട് ഉദ്ദേശിക്കുന്നത്. ശിവന്റെ വലതുകൈയില്‍ വച്ചിരിക്കുന്ന ഡമരു എന്ന വാദ്യം വിശ്വത്തിലുണ്ടായ ആദ്യത്തെ വാദ്യഘടകമാണ്. ഈ പ്രപഞ്ചത്തെ നശിപ്പിക്കാനുള്ള അഗ്നിയെ വ്യഞ്ജിപ്പിക്കുന്നതാണ് ഇടതുകൈയില്‍ ചന്ദ്രക്കലയോടൊപ്പം കാണുന്ന പ്രകാശമാനമായ തീനാളം.

രണ്ടാമത്തെ വലതുകൈയില്‍ അഭയമുദ്രയും രണ്ടാമത്തെ ഇടതുകൈയില്‍ ഇടതുപാദത്തെ ചൂണ്ടിക്കാണിക്കുന്ന മുദ്രയുമാണ്. പൊക്കിപ്പിടിച്ചിരിക്കുന്ന ഇടതുപാദത്തിലും അഭയമുദ്രയാണുള്ളത്. ആ പാദമുദ്രയെ ഇടതുകൈകൊണ്ട് ചൂണ്ടിക്കാണിക്കുന്നത് നാട്യശാസ്ത്രവിധിയനുസരിച്ചുള്ള മുദ്രാവിനിയോഗമുറയിലാണ്. കൈകൊണ്ടും പാദംകൊണ്ടും അഭയം നല്‍കുന്ന ഈശ്വരന്‍ നടരാജമൂര്‍ത്തിയാണ്. ഉയര്‍ത്തിപ്പിടിച്ചിരിക്കുന്ന ഇടതുപാദം അജ്ഞാനത്തിന്റെ സംഹാരത്തെയും പ്രതിരൂപണം ചെയ്തിരിക്കുന്നു. നടരാജവിഗ്രഹത്തിന് ചുറ്റുമുള്ള തീനാളങ്ങള്‍ സൃഷ്ടിക്കുന്ന പ്രഭാമണ്ഡലം പ്രകൃതി നൃത്തത്തെ കുറിക്കുന്നു. അതാണ് വിശ്വത്തിലെ അവിരാമസൃഷ്ടി.

ശങ്കരഭഗവത്പാദരുടെ താഴെ ചേര്‍ത്തിരിക്കുന്ന പദ്യം കാണുക:

”*പ്രപഞ്ചസൃഷ്ട്യുന്മുഖ ലാസ്യകായൈ
സമസ്തസംഹാരക താണ്ഡവായ
ജഗജ്ജനസൈ്യ ജഗദേകപിത്രേ
നമഃശിവായൈ ച നമഃശിവായ*.”
 *┈