Followers(ഭഗവാന്‍റെ ഭക്തര്‍ )

Monday, September 28, 2020

പ്രദോഷങ്ങൾ

പ്രദോഷങ്ങൾ എത്ര തരം

പ്രദോഷത്തെ...
നിത്യപ്രദോഷം 
പക്ഷപ്രദോഷം 
മാസപ്രദോഷം 
മഹാപ്രദോഷം 
പ്രളയ പ്രദോഷം 
എന്നിങ്ങനെ 5 തിരിച്ചിരിക്കുന്നു.

നിത്യപ്രദോഷം

വൈകീട്ട് 5.45 മുതൽ 6.30 മണിക്കുള്ളിലെ സമയം പ്രദോഷങ്ങളെ നിത്യപ്രദോഷമെന്നു പറയുന്നു.

പക്ഷപ്രദോഷം

ഓരോ മാസവും കറുത്തവാവ് മുതൽ 13-ആം ദിവസവും വെളുത്തവാവ് മുതൽ 13-ആം ദിവസവും വരുന്നത് ത്രയോദസിയാണ്.അന്നാണ് പക്ഷപ്രദോഷ നാൾ.

മാസപ്രദോഷം

ശുക്ലപക്ഷത്തിൽ വരുന്നത് മാസപ്രദോഷമാകുന്നു.

മഹാപ്രദോഷം

പരമശിവൻ കാളകുടം ഭക്ഷിച്ചത് ഒരു ശനിയാഴ്ചയാണു.അദ്ദേഹം ആനന്ദതാന്ധവമാടിയ ത്രയോദശിയും ചേർന്ന് വരുന്ന പുണ്യദിനമാണ് മഹാപ്രദോഷം.

പ്രളയപ്രദോഷം

ശനിയാഴ്ചകളിൽ വരുന്ന മഹാപ്രദോഷദിനത്തിൽ ശിവക്ഷേത്ര ദർശനം നടത്തി വണങ്ങിയാൽ അഞ്ചു വർഷം ശിവക്ഷേത്രത്തിൽ പോയ ഫലം സിദ്ധിക്കുമെന്നാണ് വിശ്വാസം. തുടർച്ചയായി രണ്ടു ശനിപ്രദോഷങ്ങൾ അനുഷ്ടിച്ചാൽ അർദ്ധനാരീശ്വരി പ്രദോഷം എന്നു പറയുന്നു.ഈശ്വരനും ദേവിയും ചേർന്ന് അർദ്ധനാരീശ്വരരായിട്ടുള്ളതിനാൽ വേർപിരിഞ്ഞ ദമ്പതികൾ ഇണങ്ങിച്ചേരുമെന്നും, വിവാഹതടസ്സങ്ങൾ നീങ്ങുമെന്നും നഷ്ടപ്പെട്ട സമ്പാദ്യം വീണ്ടു കിട്ടുമെന്നും ആണ് വിശ്വാസം. പൊതുവേ പ്രദോഷവഴിപാട് ദോഷങ്ങൾ അകറ്റുമെന്ന് വിശ്വസിക്കപ്പെടുന്നു

നാഗാസ്ത്രം



നാഗാസ്ത്രം
*▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀*

   *_ഹൈന്ദവപുരാണങ്ങളിൽ പറയുന്ന മഹാവിഷം വമിക്കുന്ന ഒരു ഭയങ്കരാസ്ത്രമാണ് നാഗാസ്ത്രം . രാവണപുത്രനായ ഇന്ദ്രജിത്തിനും മഹാഭാരതത്തിലെ പ്രശസ്തനായ കർണ്ണനും ഈ അസ്ത്രമുണ്ടായിരുന്നു . ഇതിന്റെ അധിദേവത  ശിവന്റെകണ്ഠത്തിലെ ഭൂഷണമായ ഒരു നാഗഭൂതമാണ് ._*

*_ഒരിക്കൽ നാഗൻ  എന്നൊരു അസുരൻ സജ്ജനങ്ങളെ വളരെയേറെ ദ്രോഹിച്ചിരുന്നു . ആ അസുരനെ നിഗ്രഹിക്കാൻ ഒരു മാർഗ്ഗവുമില്ലാതായ ബ്രഹ്‌മാവ്‌ അഥർവ്വണ മന്ത്രങ്ങളാൽ വലിയൊരു ആഭിചാരം നടത്തി . അപ്പോൾ ഹോമകുണ്ഡത്തിൽ നിന്നും സർപ്പാകൃതിയിൽ ഒരു മഹാഭൂതമുണ്ടായി വന്നു . ആ നാഗഭൂതത്തോട് ക്ഷണത്തിൽ നാഗാസുരനെ നിഗ്രഹിക്കുവാൻ ബ്രഹ്‌മാവ്‌ നിർദ്ദേശിച്ചു . ബ്രഹ്മനിർദ്ദേശമനുസരിച്ചു നാഗഭൂതം നാഗാസുരന്റെ രാജ്യത്തെത്തി അവനെ യുദ്ധത്തിന് വെല്ലുവിളിച്ചു .യുദ്ധം കാണുന്നതിനായി ത്രിമൂർത്തികൾ നാഗഭൂതത്തെ അനുഗമിച്ചിരുന്നു. നാഗന്റെ സൈനികരെയെല്ലാം നാഗഭൂതം വിഴുങ്ങി . തുടർന്ന് നാഗന്റെ മന്ത്രിയും കൂടുതൽ സൈന്യങ്ങളും എത്തിയെങ്കിലും നാഗഭൂതം അവരെയും വിഴുങ്ങി . തുടർന്ന് നാഗാസുരന്റെ ഊഴമായി . നാഗാസുരനും നാഗഭൂതവും തമ്മിൽ ഉഗ്രമായ യുദ്ധമുണ്ടായി . അനേകവർഷക്കാലം സമനിലയിൽ യുദ്ധം തുടർന്നതിനു ശേഷം നാഗാസുരൻ ക്ഷീണിച്ചു അവശനായിത്തീർന്നു . അപ്പോൾ നാഗഭൂതം അവനോടു ധാർമ്മികനായി ജീവിക്കുമെങ്കിൽ വെറുതെ വിടാമെന്ന് പറഞ്ഞു . നാഗാസുരൻ അത് തിരസ്ക്കരിച്ചു .കോപിഷ്ഠനായ നാഗഭൂതം നാഗാസുരനെ വിഴുങ്ങിക്കളഞ്ഞു ._*

*_ഇത്തരത്തിൽ നാഗാസുരനെ വധിച്ചതിന് ശേഷം ത്രിമൂർത്തികളെ വന്ദിച്ച നാഗഭൂതത്തിനു അവർ ധാരാളം അനുഗ്രഹങ്ങളും എല്ലായിടത്തും സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യവും നൽകി . ശിവൻ തന്റെ കണ്ഠത്തിലെ ഒരു ആഭരണമായി നാഗഭൂതത്തെസ്വീകരിക്കുകയും ചെയ്തു . കുറേക്കാലത്തിനു ശേഷം നാഗഭൂതത്തിനു ഈരേഴു പതിനാലു ലോകങ്ങളും ചുറ്റിക്കാണണമെന്ന ആഗ്രഹമുണ്ടായി . ശിവൻ അതിനു അനുവദിക്കുകയും , എന്നാൽ ശാല്മലീ ദ്വീപിൽ മാത്രം പോകരുതെന്ന് താക്കീതു നല്കുകയും ചെയ്തു . അതിനു ശേഷം സന്തോഷപൂർവ്വം ലോകം ചുറ്റിയ നാഗഭൂതം ശിവന്റെ താക്കീതു മറന്നുകൊണ്ട് ശാല്മലീ ദ്വീപിൽ എത്തിച്ചേർന്നു . അവിടം മഹാനാഗങ്ങളുടെ വാസഭൂമിയായിരുന്നു . നാഗങ്ങളിൽ ഏറ്റവും ഉഗ്രനായ തന്നെ കണ്ടിട്ടും അവർ ലേശം പോലും ബഹുമാനം കാണിക്കാത്തതു കണ്ടു നാഗഭൂതത്തിനു കോപമായി . നാഗഭൂതം അവരോടു കാരണമാരാഞ്ഞു . അപ്പോൾ അവർ തങ്ങൾക്കു പ്രബലനായ ഒരു ശത്രുവുണ്ടെന്നും , അവൻ എല്ലാ മാസവും ഇവിടെ കൃത്യമായി വരുമ്പോൾ സുഭിക്ഷമായി അവനു ഭക്ഷണം കൊടുത്തില്ലെങ്കിൽ അവൻ തങ്ങളെ ഓരോരുത്തരെയായി കൊന്നു തിന്നുകയാണ് പതിവെന്നും നാഗങ്ങൾ നാഗഭൂതത്തോടു പറഞ്ഞു .ഇന്ന് അവൻ വരുന്ന ദിവസമാണ് . കഴിയുമെങ്കിൽ അവനെ തോൽപ്പിച്ചു ഞങ്ങളെ രക്ഷിക്കുക . എന്നാൽ നിന്നെ രാജാവായി വാഴിക്കാം എന്ന് നാഗങ്ങൾ നാഗഭൂതത്തോടു പറഞ്ഞു . നാഗഭൂതം അതനുസരിച്ചു നാഗശത്രുവിനേയും കാത്തിരുന്നു . അപ്പോൾ കിഴക്കുനിന്നും പക്ഷിരാജാവായ ഗരുഡന്റെ വരവായി . അതുകണ്ടു നാഗങ്ങൾ ഓടിയൊളിച്ചു . നാഗഭൂതം അനങ്ങിയില്ല . ഗരുഡൻ വന്നപ്പോൾ അവൻ ഗരുഡനോട് യുദ്ധമാരംഭിച്ചു . ഗരുഡൻ ആദ്യമായി നാഗഭൂതത്തെ പ്രഹരിച്ചു . നാഗഭൂതം തിരികെയും പ്രഹരിച്ചു . ഇങ്ങനെ യുദ്ധം തുടർന്നുകൊണ്ടിരുന്നു . കുറച്ചു കഴിഞ്ഞപ്പോൾ നാഗഭൂതം തളർന്നുതുടങ്ങി . വിജയസാധ്യതയില്ലെന്നു മനസ്സിലാക്കിയ നാഗഭൂതം ഉടനെ അവിടെ നിന്നും ഓടി ശിവനെ അഭയം പ്രാപിച്ചു . ഗരുഡനും ഉടനെ അവിടെയെത്തി നാഗഭൂതത്തെ വിട്ടുതരണമെന്നു ശിവനോട് ആവശ്യപ്പെട്ടു . അപ്പോൾ ശിവൻ ഒരു വ്യവസ്ഥ വച്ചു . ഇനി ഗരുഡനെ ദ്രോഹിക്കുകയാണെങ്കിൽ എന്ത് വേണമെങ്കിലും ചെയ്തുകൊള്ളാനും , തല്ക്കാലം വെറുതെ വിടുവാനും ശിവൻ ഗരുഡനോട് കല്പ്പിച്ചു . ഗരുഡൻ അതനുസരിച്ചു തിരിച്ചു പോയി ._*

*_തുടർന്ന് ശിവൻ നാഗഭൂതത്തിനു കൈലാസത്തിൽ അഭയം നല്കുകയും , നാഗാസ്ത്രത്തിന്റെ അടിസ്ഥാന ദേവതയായി അവരോധിക്കുകയും ചെയ്തു . നാഗാസ്ത്രത്തിൽ കുടികൊണ്ടു യോദ്ധാക്കളെ യുദ്ധത്തിൽ സഹായിക്കാനും , നാഗാസ്ത്രത്തിൽ നിന്റെ സേവനം മഹാധനുർധരന്മാർക് ആവശ്യമായി വരുമെന്നും ശിവൻ നാഗഭൂതത്തെ അനുഗ്രഹിച്ചു ._*
 *┈┉┅❀꧁⚜🍂⚜꧂❀┅┉┈*
═ 

തൃശൂലം


  *മഹാദേവന്റെ തൃശൂലം*  

*ശിവന്റെ സവിശേഷമായ ആയുധമാണ് തൃശൂലം. ശിവന്റെ വലതുകയ്യിലേന്തിയ സത്ത്വഗുണം, തമോഗുണം രജോഗുണം എന്നീ ത്രിഗുണങ്ങളെയാണ് തൃശ്ശൂലം പ്രതീകവൽക്കരിക്കുന്നത്. പരമാധികാരത്തിന്റെ ചിഹ്നമായും തൃശൂലത്തെ കണക്കാക്കുന്നു*.

*ഹൈന്ദവ പുരാണത്തിലുള്ള ശിവന്റെ ത്രിശൂലം എന്ന ആയുധത്തിന്റെ പേരാണ് "വിജയം". വിജയമെന്ന ത്രിശൂലധാരിയായ ശിവനെ അതിനാൽ വിജയൻ എന്നും വിളിക്കുന്നു. മഹാശിവപുരാണം എന്ന ഗ്രന്ഥത്തിൽ രുദ്രസംഹിത-യുദ്ധഖണ്ഡത്തിൽ ശംഖചൂഡൻ എന്ന അസുരനെ വധിക്കുന്ന സന്ദർഭത്തിൽ ശിവന്റെ ത്രിശൂലത്തിന്റെ നാമം വിജയം എന്നാണെന്നു പറയുന്നു*.


*ഐതിഹ്യം*


*ശിവൻ ശംഖചൂഡനെ വധിക്കുന്നതിനായി ഉദ്ദീപ്തമായ തന്റെ ത്രിശൂലം കയ്യിലേന്തി. ശങ്കരന്റെ 'വിജയം' എന്നു പേരായ ത്രിശൂലം അതിന്റെ ദിവ്യപ്രകാശം പ്രസരിപ്പിച്ചുകൊണ്ടിരുന്നു. അതുനിമിത്തം എല്ലാദിക്കുകളും ഭൂമിയും ആകാശവും പ്രകാശമാനമായി. അതു കോടി മദ്ധ്യാഹ്ന സൂര്യനു തുല്യവും പ്രളയാഗ്നിജ്വാലയോളം തിളക്കമേറിയതുമായിരുന്നു. അതിനെ തടയുകയെന്നതു ആരാലും സാദ്ധ്യമല്ലായിരുന്നു. അത് ദുർധർഷവും ഒരിക്കലും പാഴാവാത്തതും ശത്രുസംഹാരിയും ആയിരുന്നു. അത് തേജസ്സുകളുടെ അത്യുഗ്ര സമാഹാരവും സകലവിധ ആയുധജാലങ്ങൾക്കും ആധാരവും സഹായകവും ആയിരുന്നു. ഭയംകരമായ ആ ദിവ്യായുധം ദേവ, അസുരർക്കുപോലും ദുസ്സഹവുമായിരുന്നു. അത് ഒരു സ്ഥലത്തുതന്നെയിരുന്ന് ശിവലീലയെ ആശ്രയിച്ച് ബ്രഹ്മാണ്ഡ്ത്തെ മുഴുവൻ സംഹരിക്കുന്നതിനു തയ്യാറാകുംപോലെ ജ്വലിച്ചിരുന്നു. അതിന്റെ നീളം ആയിരം വില്ലും, വീതി നൂറു കയ്യും ആയിരുന്നു. ജീവ-ബ്രഹ്മസ്വരൂപമായ ആ ത്രിശൂലം ആരും നിർമ്മിച്ചതായിരുന്നില്ല. ആകാശത്ത് വട്ടം കറങ്ങി ആ ത്രിശൂലം ശിവാജ്ഞയനുസരിച്ച് ശംഖചൂഡനു മേൽ പതിച്ചു. അതേക്ഷണം തന്നെ അയാള്-ഭസ്മമായിക്കഴിഞ്ഞിരുന്നു. മഹേശ്വരന്റെ ആ ത്രിശൂലം മനസ്സിനു തുല്യം വേഗമേറിയതായിരുന്നു. അതു തന്റെ ജോലി നിർവ്വഹിച്ചശേഷം ശങ്കരന്റെ അടുക്കൽ വന്നുചേർന്നു*.


*ശ്രീ പരമശിവന്റെ കൈവശം പിനാകം എന്ന ഒരു വില്ലുണ്ട്. എപ്പോഴും വിഷം ചീറ്റുന്ന ഏഴു തലയുള്ള ഒരു ഉഗ്ര സർപ്പമാണു പിനാകം. മഹാഭാരതംത്തിൽ പിനാകത്തെക്കുറിച്ചു പറയുന്നതിങ്ങനെയാണ്. ഒരിക്കൽ പരമപിതാവായ ശിവൻറെ കരത്തിൽ നിന്നും വിജയം വഴുതിവീണു. നിലം തൊട്ടപ്പോൾ അതു വില്ലുപോലെ വളഞ്ഞു. ശിവൻ നാഗരാജാവായ വാസുകിയെ അതിൻറെ ഞാണാക്കി ബന്ധിച്ചു. അതാണു പിനാകം എന്ന ലോകത്തിലെ പ്രഥമ ധനുസ്സ്. പിനാകത്തിൽ നിന്നും നിരവധി ശ്രേഷ്ഠ ധനുസ്സുകൽ ഉദ്ഭവിച്ചു. അവയിൽ ത്ര്യംബകം, കോദണ്ഡം, കാളപൃഷ്ടം എന്നീ വില്ലുകൾ ശിവൻ തൻറെ ശിഷ്യൻ ഭാർഗ്ഗവരാമനു നൽകി. പ്രശുരാമൻ പിന്നീടു ത്ര്യംബകം മിഥിലാനരേശൻ ജനകനും, കോദണ്ഡം ശ്രീരാമനും, കാളപൃഷ്ടം ശിഷ്യൻ കർണ്ണനും സമ്മാനിച്ചു*. *(ഇതിനാൽ പലരും ഇക്കാലത്തു കർണ്ണൻറെ വില്ലാണു പിനാകം/വിജയം എന്നു തെറ്റിദ്ധരിക്കുന്നു.)*

*മഹാദേവന്റെ ത്രിശൂലം ത്രിത്വങ്ങളെ പ്രതിനിധീകരിക്കുന്നു എന്നാണ് വിശ്വാസം. സത്വ, രജ, തമോ ഗുണങ്ങളുടെ പ്രതീകമാണ്. മൂന്നു കാലങ്ങളും ഇതിൽനിന്നു തന്നെ. ഒരിക്കൽ പ്രയോഗിച്ചാൽ മഹാദേവ അവതാരമായ രുദ്രനു പോലും സ്വയം ഇതിനെ നിയന്ത്രിക്കാൻ സാധ്യമല്ലെന്നു പുരാണങ്ങൾ പറയുന്നു. പുത്രനായ വിനായകന്റെ നേരെ ത്രിശൂലം പ്രയോഗിച്ചതു പുരാണകഥയാണ്*.


*വിശ്വകര്‍മ്മാവിന്‍റെ പുത്രിയാണ്‌ സംജ്ഞ.പ്രായപൂര്‍ത്തിയായ ഈ പെണ്‍കുട്ടി സൂര്യദേവനെയാണ്‌ വിവാഹം ചെയ്തത്.പക്ഷേ സൂര്യഭഗവാന്‍റെ അസഹനീയമായ ചൂട് മൂലം അവള്‍ക്ക് ഭര്‍ത്താവിനോടൊത്ത് ഒരു നിമിഷം പോലും താമസിക്കാന്‍ കഴിഞ്ഞില്ല.അവള്‍ തിരികെ വിശ്വകര്‍മ്മാവിനു അരികിലെത്തി*.

*വിവരം അറിഞ്ഞ് വിശ്വകര്‍മ്മാവ് സൂര്യനെ ആളയച്ച് വരുത്തി; തുടര്‍ന്ന് സൂര്യഭഗവാന്‍റെ തേജസ്സ് കുറക്കാന്‍ അദ്ദേഹം തീരുമാനിച്ചു.ചാണക്കല്ലില്‍ ഉരച്ച് തേജസ്സ് കുറക്കാനാണ്‌ വിശ്വകര്‍മ്മാവ് ശ്രമിച്ചത്.പക്ഷേ അദ്ദേഹം എത്ര ശ്രമിച്ചിട്ടും എട്ടിലൊന്ന് തേജസ്സേ കുറഞ്ഞുള്ളു*.

*ചാണക്കല്ലില്‍ ഉരച്ചപ്പോള്‍ പൊടിഞ്ഞ് പോയ സൂര്യതേജസ്സുകള്‍ രേണുക്കളായി ജ്വലിച്ച് കൊണ്ട് അന്തരീക്ഷത്തില്‍ പറന്ന് നടന്നു.പിന്നീട് വിശ്വകര്‍മ്മാവ് ഇവ ശേഖരിക്കുകയും അത്യുജ്ജലമായ നാല്‌ വസ്തുക്കള്‍ നിര്‍മ്മിക്കുകയും ചെയ്തു.അവയാണ്‌ ചക്രായുധം, ത്രിശൂലം, പുഷ്പക വിമാനം, ശക്തി.വിശ്വകര്‍മ്മാവ് ഇവ നാലും ബ്രഹ്മാവിനു കാഴ്ച വച്ചു*.

*പില്‍ക്കാലത്ത് ചക്രായുധം വിഷ്ണുവിനു ഭഗവാനും, ത്രിശൂലം മഹാദേവനും, പുഷ്പകം കുബേരനും, ശക്തി സുബ്രഹ്മണ്യസ്വാമിക്കും ലഭിച്ചു*.

*നിത്യേന ശിവ നാമം ജപിക്കുന്നവർ സമസ്ത ദുഖങ്ങളിൽ നിന്ന് കരകയറും*. 

*ആപത്ഘട്ടങ്ങളിൽ അത് ഭക്തന് അനുഭവസ്തവുമാണ്.ഭഗവാന് സവിശേഷമായ ശിവരാത്രി ദിനത്തിൽ ശിവനാമങ്ങൾ ഉരുവിടുന്നത് ഇരട്ടിഫലദായകമാണ്. ഈ ദിനത്തിൽ കഴിയുന്നത്ര തവണ പഞ്ചാക്ഷരീ മന്ത്രജപം ജപിക്കുന്നത് സകല പാപങ്ങളും കഴുകിക്കളഞ്ഞു മനസ്സ് നിർമ്മലവും ഊർജ്ജസ്വലവുമാകുന്നു*

*ത്രിശൂലത്തിന്റെ ഇരു വശത്തെയും മുനകൾ ഭൂതകാലത്തെയും ഭാവികാലത്തെയും, നേർ മുന വർത്തമാനകാലത്തെയും സൂചിപ്പിക്കുന്നു. ത്രികാല ജ്ഞാനമാണ് ഈ ദിവ്യായുധം*. 

*ത്രികാലജ്ഞാനം കൊണ്ട് എല്ലാ പ്രശ്നങ്ങളെയും പരിഹരിക്കാം എന്നാണ് പുരാണങ്ങൾ പറയുന്നത്. ഇന്നലെ കഴിഞ്ഞ വർത്തമാനകാലത്തെ ഭൂതകാലം എന്നും, നാളെ വരാൻ പോകുന്ന വർത്തമാനകാലത്തെ ഭാവികാലം എന്നും, പറയുന്നു. അതായത് നമ്മൾ വർത്തമാനകാലത്തിൽ തന്നെയാണ് ഓരോ നിമിഷവും. പക്ഷെ നമ്മുടെ മനസ്സ് ഭാവിയിലേക്കോ അതോ ഭൂതകാലത്തെ പറ്റിയും അനാവശ്യമായി ചിന്തിക്കുന്നതിനാൽ വർത്തമാന കാലത്തെ ആസ്വദിക്കാതെ അനാവശ്യ വ്യാകുലതകൾ ചിന്തിച്ചു വേദനിക്കുന്നു. മഹാദേവന്റ കൈകളിൽ ത്രിശൂലം നേരെ പിടിച്ചിരിക്കുന്നതിനാൽ വർത്തമാനകാലം കൈപ്പിടിയിൽ ഒതുക്കുമ്പോൾ സ്വാഭാവികമായും ഭൂത കാലവും ഭാവികാലവും കൈപ്പിടിയിൽ സ്വാമേദായ ഒതുങ്ങുന്നു. അതിന്റെ അർത്ഥം വളരെ ലളിതമാണ്. ഇന്നത്തെ വർത്തമാനകാലം ശരിയായാൽ നാളെ നമ്മൾ ഭൂതകാലത്തെ പറ്റി ചിന്തിക്കുമ്പോൾ നല്ലത് തന്നെ തോന്നും. പിന്നെ വർത്തമാനകാലത്തെ സദുപയോഗം ചെയ്യുമ്പോൾ നാളത്തെ ഭാവികാലവും നന്നാവും. ജീവിതത്തിൽ ഈ ലളിതമായ സത്യത്തെ മഹാദേവന്റെ ദിവ്യായുധം ആയി കണക്കാക്കി living in the present time ഈ ദിവ്യായുധമാണ് നമ്മുടെ രക്ഷ  എന്ന് തിരിച്ചറിയുക. ഇതാണ് ത്രിശൂല തത്വം*.
 *┈┉┅❀꧁⚜🍂⚜꧂❀┅┉┈*
═══✿
 

Saturday, September 26, 2020

രാജസ്ഥാനിലെ നിറം മാറുന്ന ശിവലിംഗം

*🔱🔥രാജസ്ഥാനിലെ നിറം മാറുന്ന ശിവലിംഗം🔥🔱*
🏮ॐ═══卐★●°●ॐ●°★卐═══ॐ🏮
*[⒣⒤⒩⒟⒰ ⒲⒜⒴ ⒪⒡ ⒧⒤⒡⒠]*

എത്ര ചെറിയ കോട്ടയാണെങ്കിലും പറയാൻ കഥകൾ ഒരുപാടുണ്ടാകും. പിടിച്ചടക്കലുകളുടെയും കീഴടങ്ങലിന്റെയും ഒക്കെ മറക്കുവാൻ പറ്റാത്ത കഥകൾ... ബേക്കൽ കോട്ട മുതൽ അങ്ങ് കാശ്മീരിലെ ഹരിപർബത് കോട്ട വരെ ചെന്നാലും ചരിത്രത്തിലെ എന്തെങ്കിലും കഥകൾ കിട്ടാതിരിക്കില്ല. അത്തരത്തിൽ ഒരു കോട്ടയാണ് രാജസ്ഥാനിലെ അചൽഗഡ് കോട്ട. ഇന്ന് പകുതിയിലധികവും നശിപ്പിക്കപ്പെട്ട അവസ്ഥയിലാണെങ്കിലും ഇവിടെ എത്തുന്നവർക്ക് ഒരു കുറവുമില്ല. കോട്ടയുടെ വിശേഷങ്ങളിലേക്ക്...

രാജസ്ഥാനിൽ മൗണ്ട് അബുവിന് സമീപമാണ് അചൽഗഡ് കോട്ട സ്ഥിതി ചെയ്യുന്നത്. 15-ാം നൂറ്റാണ്ടിൻറെ പാതിയിലാണ് ഈ കോട്ട നിർമ്മിക്കപ്പെടുന്നത്.

കോട്ടയുടെ ചരിത്രം പരിശോധിച്ചാൽ പല രാജാക്കന്മാരിലൂടെ കൈമറിഞ്ഞ് വന്നതാണെന്ന് കാണാം. പരാമാര രാജവംശമാണ് കോട്ട നിർമ്മിക്കുന്നത്. പിന്നീട് കോട്ട പുതുക്കിപ്പണിത് അചൽഗഡ് എന്ന പേരിടുന്നത് 1452 ൽ മഹാറാണാ കുംബയാണ്. അദ്ദേഹ്തിന്റെ ഭരണകാലത്ത് രാജാവ് നിർമ്മിച്ച, അല്ലെങ്കിൽ പുനരുദ്ധാരണം നടത്തിയ 32 കോട്ടകളിൽ ഒന്നായിരുന്നു അചൽഗഡ് കോട്ട.

കോട്ടയ്ക്കുള്ളിൽ മറ്റൊരു കോട്ടകൂടി വരുന്ന രീതിയിലാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. ഇന്ന് പകുതിയിലധികവും നശിപ്പിക്കപ്പെട്ട നിലയിലാണ് കോട്ടയുളളത്. കോട്ടയിലേക്കുള്ള ആദ്യത്തെ കവാടം ഹനുമാൻപോൾ എന്നാണ് അറിയപ്പെടുന്നത്. ചെറിയ കോട്ടയിലേക്കുള്ള കവാടമായാണ് ഇതറിയപ്പെടുന്നത്. ഇത് കൂടാതെ ചമാപോൾ, എന്നു പേരായ ഒരു വാതിൽ കൂടിയുണ്ട്. അത് അകത്തെ കോട്ടയിലേക്കാണ് തുറക്കുന്നത്.

അചലേശ്വർ കോട്ടയുടെ തൊട്ടു പുറത്തായാണ് അചലേശ്വർ മഹാദേവ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഒട്ടേറെ പ്രത്യേകതകൾ ദിവസവും നടക്കുന്ന ഈ ക്ഷേത്രത്തിൽ ശിവന്‍റെ പാദങ്ങളെ ആരാധിക്കുന്നു.

രാജസ്ഥാനിലെ സിരോഹി ജില്ലയിൽ ധോലാപ്പൂർ അചൽഡഗ് കോട്ടയ്ക്ക് സമീപമാണ് പ്രശസ്തമായ അചലേശ്വർ മഹാദേവ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഒൻപതാം നൂറ്റാണ്ടിൽ പാർമ്മർ വംശമാണ് കോട്ടയും ക്ഷേത്രവും നിർമ്മിച്ചത് എന്നാണ് വിശ്വാസം.

ശിവന്റെ കാലിലെ പെരുവിരൽ ഇവിടെ ഉണ്ട് എന്നാണ് വിശ്വാസം. എല്ലാ ക്ഷേത്രങ്ങളിലും ശിവലിംഗത്തെയോ സ്വയംഭൂ പ്രതിഷ്ഠയെയോ ഒക്കെ ആരാധിക്കുമ്പോൾ ഇവിടെ മഹാദേവന്റെ വിരലിനെയാണ് ആരാധിക്കുന്നത്. ശിവന്റെ വിരലിനെ ആരാധിക്കുന്ന ലോകത്തിലെ ഏക ക്ഷേത്രം കൂടിയാണിത്.

ദിവസത്തിൽ മൂന്നു തവണ നിറം മാറുന്ന ശിവലിംഗമാണ് ഈ ക്ഷേത്രത്തിന്റെ മറ്റൊരു പ്രത്യേകത. രാവിലെ ചുവന്ന നിറത്തിൽ കാണുന്ന ശിവലിംഗം ഉച്ചയ്ക്ക് കുങ്കുമ നിറത്തിലും വൈകിട്ട് ഗോതമ്പിന‍്റെ നിറത്തിലേക്കും മാറുന്ന അത്ഭുത പ്രതിഭാസമാണ് ഇവിടെ കാണുവാൻ സാധിക്കുന്നത്.

ഇവിടുത്തെ അത്ഭുത ശിവലിംഗത്തെ മൂന്നു നിറത്തിലും കാണുവാൻ സാധിച്ചാൽ എന്താഗ്രഹവും സാധിക്കുമെന്നാണ് ഇവിടെ എത്തുന്നവർ പറയുന്നത്. അതിനായി രാവിലെ ഇവിടെ എത്തുന്നവർ മൂന്നു നിറങ്ങളിലും ശിവലിംഗം ദർശിച്ച ശേഷം രാത്രിയോടെയാണ് ഇവിടെ നിന്നും മടങ്ങുക. വിവാഹം ശരിയാകാത്ത ആളുകൾ ഇവിടെ എത്തി പ്രാർഥിച്ചാൽ പെട്ടന്ന് വിവാഹം ശരിയാവും എന്നുമൊരു വിശ്വാസമുണ്ട്.

പഞ്ചലോഹത്തിൽ തീർത്ത നന്ദിയുടെ പ്രതിഷ്ഠയാണ് ഇവിടുത്തെ മറ്റൊരു പ്രത്യേകത. ഒരിക്കൽ മുസ്ലീം തീവ്രവാദികൾ ഇവിടം അക്രമിക്കാനെത്തിയ സമയത്ത് നന്ദി വിഗ്രഹത്തിൽ നിന്നും പ്രത്യേക തരത്തിലുള്ള ഈച്ചകൾ പുറത്തു വരുകയും അവ ക്ഷേത്രം നശിപ്പിക്കാനെത്തിയവരെ പായിക്കുകയും ചെയ്തു എന്നാണ് വിശ്വാസം. ക്ഷേത്രം അക്രമിക്കാനും നശിപ്പിക്കുവാനും എത്തിയവരെ പലതവണ ഈ ഈച്ചകൾ അക്രമിച്ച് ക്ഷേത്രത്തെ രക്ഷിച്ചു എന്നാണ് പറയുന്നത്

രാജസ്ഥാനിലെ ഏക ഹിൽ സ്റ്റേഷനായ മൗണ്ട് അബുവിൽ നിന്നും 12 കിലോമീറ്റർ അകലെയാണ് ഈ കോട്ടയും ക്ഷേത്രവും സ്ഥിതി ചെയ്യുന്നത്. മൗണ്ട് അബുവിൽ നിന്നും 11 കിലോമീറ്ററാണ് ഇവിടേക്കുള്ള ദൂരം. സിരോഹി ജില്ലയിലാണ് മൗണ്ട് അബു സ്ഥിതി ചെയ്യുന്നത്. രാജസ്ഥാനിലെ പ്രമുഖ നഗരമായ ഉദയ്പ്പൂരില്‍ നിന്ന് 176 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ മൗണ്ട് അബുവില്‍ എത്തി‌ച്ചേരാം.ഇവിടെയാണ് ഏറ്റവും അടുത്ത് വിമാനത്താവളമുള്ളത്. ഡല്‍ഹിയില്‍ നിന്ന് 742 കിലോമീറ്റര്‍ അകലെയാണ് മൗണ്ട് അബു സ്ഥിതി ചെയ്യുന്നത്. അഹമ്മദ്ബാദ് (225 കി മീ), ജയ്പൂര്‍ (468 കി മീ) എന്നീ നഗരങ്ങളില്‍ നിന്നും മൗണ്ട് അബുവിലേ‌ക്ക് എളുപ്പത്തില്‍ എത്തിച്ചേരാം.

➖➖➖➖➖➖➖➖➖
*സദാശിവസമാരംഭാം*
*ശങ്കരാചാര്യമധ്യമാം*
*അസ്മദാചാര്യപര്യന്താം*
*വന്ദേ ഗുരുപരമ്പരാം.*
ॐ➖➖➖➖ॐ➖➖➖➖ॐ
*👑മഹത്തായ സനാതന ധർമ്മ പാരമ്പര്യത്തിലെ ഒരു കണ്ണിയാകാൻ കഴിഞ്ഞത് ജന്മാന്തര സുകൃതമായി കാണുന്നു...👑*
✿═══❁★☬ॐ☬★❁═══✿
*ഇത് അറിയാനും അറിയിക്കാനുമാണ്. വാദിക്കാനും ജയിക്കാനുമല്ല. നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരിയെന്ന് തോന്നുന്നു കാര്യങ്ങൾ മാത്രം ജീവിതത്തിൽ പകർത്തുക.*
*ആത്മീയതയുടെ പാതയിൽ മഹത്തായ അറിവ്‌  പകർന്ന് നൽകിയവരോടുള്ള  കടപ്പാട്  വിനയപൂര്‍വ്വം സ്മരിക്കുന്നു...👣🙏*
✿❁══❁★☬ॐ☬★❁══❁✿
  ✍*H͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚N͚͚͚͚͚͚͚͚͚͚͚͚͚͚͚D͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚ W͚͚͚͚͚͚͚͚͚͚͚A͚͚͚͚͚͚͚͚͚͚Y͚͚͚͚͚͚͚͚͚ O͚͚͚͚͚͚͚F͚͚͚͚͚͚ L͚͚͚͚I͚͚͚F͚͚E͚*©

       ║▌█║▌█║▌█|█║█║

   *ഹിന്ദു ജീവിതശൈലി* ✍©
✿❁══❁★🔥🚩🔥★❁══❁✿

Thursday, September 24, 2020

ശ്രീ കൊട്ടിയൂര്‍

*ശ്രീ കൊട്ടിയൂര്‍ ക്ഷേത്രമില്ലാക്ഷേത്രം*
🌼⚜️🔱⚜️🌼
ദക്ഷിണകാശി, തൃച്ചെറുമന്ന, വടക്കീശ്വരം, വടക്കുംകാവ്‌ തുടങ്ങിയ പേരുകളാല്‍ പ്രസിദ്ധമായ ശ്രീ കൊട്ടിയൂര്‍ യാഗോല്‍സവസന്നിധാനം. അശരണര്‍ക്ക്‌ അഭയസ്‌ഥാനമാകുന്ന കാനനമദ്ധ്യത്തിലെ ക്ഷേത്രമില്ലാ ക്ഷേത്രം. ഓരോവര്‍ഷവും വര്‍ദ്ധിച്ചുവരുന്ന ഭക്‌തജനബാഹുല്യം. ശ്രീ കൊട്ടിയൂര്‍ പെരുമാള്‍ ഈശ്വരന്റെ കീര്‍ത്തിയും പ്രഭാവവും നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവരുന്നു. ദക്ഷിണ ഗംഗയായി വിശേഷിക്കപ്പെടുന്ന ബാവലിപ്പുഴയുടെ ഇരുകരകളിലുമായി നിലകൊളളുന്ന ശ്രീ കൊട്ടിയൂര്‍ മഹാദേവക്ഷേത്രം. ഇക്കരെ നിത്യപൂജകളോടുകൂടിയ ഇക്കരക്ഷേത്രം. അക്കരെ മഹാദേവന്‍ സ്വയംഭൂവായി കുടികൊളളുന്ന, ദക്ഷയാഗഭൂമികയെന്ന്‌ വിശ്വസിക്കപ്പെടുന്ന യാഗോല്‍സവസന്നിധാനം. കാനന നടുവിലുള്ള യാഗോല്‍സവസന്നിധാനം. കാനന നടുവിലുളള മണിത്തറയിലെ സ്വയംഭൂ ശിവലിംഗമാണ്‌ ആരാധനാ ബിന്ദു.

ഭാരതവര്‍ഷത്തിലെ അതി പൗരാണികമഹാക്ഷേത്രങ്ങളിലൊന്നാണ്‌ശ്രീ കൊട്ടിയൂര്‍ മഹാദേവക്ഷേത്രം. മറ്റു ക്ഷേത്രങ്ങളിലെ ആചാരാനുഷ്‌ഠാനങ്ങളില്‍ കാണാത്ത പല പ്രത്യേകതകളും ഇവിടെ ദര്‍ശിക്കാം. ഹൈന്ദവവിഭാഗത്തിലെ മുഴുവന്‍ ജാതികളിലും ഉപജാതികളിലുംപ്പെട്ട 64 ജന്മസ്‌ഥാനികര്‍ ആരും ക്ഷണിക്കാതെ തന്നെ തങ്ങളുടെ കര്‍മ്മങ്ങള്‍ യഥാവിധി നിര്‍വഹിക്കുന്നു. ഓരോ സ്‌ഥാനികനും തങ്ങളുടെ കര്‍മ്മവും അനുഷ്‌ഠാനവും മാത്രമേ നിശ്‌ചയമുളളൂ. സ്വാഭാവിക പ്രകൃതിയുടെ അനുഗ്രഹത്താല്‍ ചൈതന്യം തുടിക്കുന്ന യാഗോല്‍സവ സന്നിധാനം. ഉയര്‍ന്ന മലനിരകളും നിബിഢവനങ്ങളും കാട്ടുചോലകളും അരുവികളും കാവുകളും ബാവലിപ്പുഴയുടെ സാന്നിദ്ധ്യവും ഈ യാഗഭൂമിയെ വേറിട്ടു നിര്‍ത്തുന്നു. യാഗോല്‍സവ ചടങ്ങുകളിലെ രീതികളും, നിര്‍മ്മാണങ്ങളും എല്ലാംതന്നെ പ്രകൃതിയുമായുള്ള ബന്ധവും, തനിമയും വെളിപ്പെടുത്തുന്നതാണ്‌.

സ്വയംഭൂസ്‌ഥാനം സ്‌ഥിതി ചെയ്യുന്ന മണിത്തറ കാട്ടുകല്ലുകള്‍കൊണ്ടാണ്‌ നിര്‍മ്മിച്ചിരിക്കുന്നത്‌. മേല്‍ക്കൂര നിര്‍മ്മിക്കുന്നത്‌ മുളയും ഓടയും കാട്ടുപനയുടെ ഓലകളും കൊണ്ടാണ്‌. സ്‌ഥാനികര്‍ക്കുള്ള പര്‍ണ്ണശാലകളായ കൈയ്യാലകളുടെ നിര്‍മ്മാണവും ഇതേ വിധത്തില്‍ത്തന്നെ. വഴിവിളക്ക്‌, അമ്മാറക്കല്‍ മാലോം ദേവസ്‌ഥാനം എന്നിവിടങ്ങളിലെ മേല്‍ക്കൂരകള്‍ ഓലക്കുടകള്‍ മാത്രമാണ്‌.ചടങ്ങുകളിലും ആചാരരീതികളിലും മാത്രമല്ല, എല്ലാത്തിലും പ്രകൃതിയുമായി അഭേദ്യബന്ധം നിലനിര്‍ത്തുന്നു. പ്രകൃതിയും മനുഷ്യനും ഒന്നാണെന്ന്‌ ഓര്‍മ്മപ്പെടുത്തുന്നതാണ്‌ ശ്രീ കൊട്ടിയൂര്‍ യാഗോല്‍സവം. യാഗോല്‍സവ ചടങ്ങുകളാകട്ടെ, പ്രാചീന ഗോത്രചാരരീതിയിലുളള ആരാധനക്രമത്തിന്റെ തുടര്‍ച്ചയാണത്രേ.ആയില്ല്യാര്‍ കാവിലെ ഗൂഢപൂജ, അപ്പടനിവേദ്യം, പൂതാനാക്കൂല്‍യോഗിയൂട്ട്‌, ദൈവത്തെ കാണല്‍, ദൈവം വരവ്‌, മാലോം ദേവസ്‌ഥാനസങ്കല്‌പം, വാളുകളുടെ സങ്കല്‌പവും പ്രാധാന്യവും തുടങ്ങിയവയിലെല്ലാം അതിപൗരാണികത സ്‌പഷ്‌ടമാണ്‌. ഹിമാലയസാനുക്കളിലെ കനഖലത്തിലാണ്‌ ദക്ഷയാഗം നടന്നതെന്ന്‌ കരുതപ്പെടുന്നെങ്കിലും ദക്ഷയാഗഭൂമി കൊട്ടിയൂരാണെന്നാണ്‌ കേരളീയരുടെ വിശ്വാസം. കൊട്ടിയൂര്‍ പരിസരത്തെ ഏറെ സ്‌ഥലനാമങ്ങളും അത്തരത്തില്‍ ശ്രദ്ധേയമാണുതാനും. ത്രിശിരസ്സ്‌ ഇവിടെ തപസ്സു ചെയ്‌തിരുന്നതിനാല്‍ സ്‌ഥലത്തിന്‌ ത്രിശിരാചനം എന്നപേരു ലഭിച്ചു. കാലാന്തരത്തില്‍ ഇത്‌ തൃച്ചെറുമന്ന എന്നായിത്തീരുകയും ചെയ്‌തു.
ത്രിമൂര്‍ത്തികള്‍ ഒന്നിച്ചുകൂടിയസ്‌ഥലമായതിനാല്‍ ''കൂടിയഊര്‌'' പിന്നീട്‌ കൊട്ടിയൂരായി രൂപപരിണാമം സംഭവിച്ചു.

മറ്റുമഹാക്ഷേത്രങ്ങളിലെപ്പോലെ മഹാക്ഷേത്രത്തിന്റെ ശില്‌പഗാംഭീര്യമോ, വാസ്‌തുവിദ്യയുടെ മാസ്‌മരിക പ്രപഞ്ചമോ, അംബരചുംബികളായ ഗോപുരങ്ങളോ, സ്‌ഥിരമായ ക്ഷേത്രമന്ദിരംപോലുമോ ഇവിടില്ല.
ശ്രീചക്രമദ്ധ്യത്തെ സൂചിപ്പിക്കുന്ന ഒരുമണിത്തറയും അമ്മാറക്കല്‍ തറയും, അതിനെ ചുറ്റി പുണ്യതീര്‍ത്ഥം വലംവയ്‌ക്കുന്ന തിരുവന്‍ചിറയും, അതിനു പിന്നിലായി യാഗശാലകളെ ഓര്‍മ്മപ്പെടുത്തുന്ന കയ്യാലകളും. ക്ഷേത്രമില്ലാ ക്ഷേത്രമെന്നറിയപ്പെടുന്ന പുരാണ പ്രസിദ്ധമായ യാഗഭൂമിയാണിത്‌.

ശൈവമോ, ശാക്‌തേയമോ, വൈഷ്‌ണവമോ ആയ സങ്കല്‌പത്തെയല്ല, മറിച്ച്‌ പരബ്രഹ്‌മ സങ്കല്‌പത്തെയാണ്‌ ശ്രീ കൊട്ടിയൂര്‍ പെരുമാളില്‍ ഭക്‌തര്‍ ദര്‍ശിക്കുന്നത്‌. അമ്മ മറഞ്ഞ സ്‌ഥലത്ത്‌ ദേവീ സങ്കല്‌പമാണ്‌. പ്രത്യേകദേവതാ സങ്കല്‌പങ്ങളെ വേര്‍തിരിക്കാന്‍ സാധ്യമാകാത്തവിധം സങ്കീര്‍ണമായ ദേവതാ സങ്കല്‌പങ്ങള്‍ ഉളള ഒരു സംവിധാനമാണിവിടെ എന്നതാണ്‌ പ്രത്യേകത. വ്യത്യസ്‌തമായ ഒരു മഹാക്ഷേത്രം. വ്യത്യസ്‌തമായ ആചാരാനുഷ്‌ഠാനങ്ങള്‍. 27 നാളുകളിലായി നടക്കുന്ന വൈശാഖമഹോത്സവം. ഭണ്ഡാരം എഴുന്നളളത്തുനാള്‍ മുതല്‍ ഉത്രാടം നാള്‍വരെ ദേവന്മാരുടെ ഉത്സവം. തിരുവോണം മുതല്‍ ആയില്യം വരെ മനുഷ്യരുടെ ഉത്സവം. മകം മുതല്‍ ഭൂതഗണങ്ങളുടെ ഉത്സവം എന്നാണ്‌ വിശ്വാസം. ബ്രഹ്‌മാ, വിഷ്‌ണു, മഹേശ്വരന്മാരുടെയും ശ്രീപാര്‍വ്വതിയുടെയും, ശ്രീ മഹാലക്ഷ്‌മിയുടെയും സംഗമവേദിയാകുന്നു മഹോത്സവനാളുകള്‍. ഭക്‌തലക്ഷങ്ങള്‍ പുണ്യം തേടി ഇവിടെയെത്തുന്നു. ഓരോവര്‍ഷവും ഭക്‌തരുടെ എണ്ണം വര്‍ദ്ധിക്കുന്നു. ഭഗവല്‍ദര്‍ശന സൗഭാഗ്യശേഷം പുണ്യം നിറച്ച നിര്‍മ്മല മനസ്സുമായി ഭക്‌തര്‍ മടങ്ങുന്നു....
⚜️🙏⚜️

കൂവളം

*കൂവളം ശൈവശക്തി അടങ്ങിയ ഒരു സര്‍വ്വ രോഗ സംഹാരി*

🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️



കൂവളം ശൈവശക്തി അടങ്ങിയ ഒരു സര്‍വ്വ രോഗ സംഹാരി


"തൃദളം തൃഗുണാകാരം

തൃനേത്രം ച തൃതായുഗം

തൃജന്മ പാപ സംഹാരം

ഏക വില്ല്വം ഭവാര്‍പ്പിതം"


ശിവക്ഷേത്രങ്ങളില്‍ ഒഴിച്ചു കൂടാനാവാത്ത ഒരൂ അര്‍ച്ചന ദ്രവ്യമാണ്‌ കൂവള ദളങ്ങള്‍. പത്ത്‌ മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന വൃക്ഷമാണിത്‌. ഇംഗ്ലിഷില്‍ ബ്ലാക്‌ ട്രീ (BLACK TREE )

എന്നറിയപ്പെടുന്ന ഈ വൃക്ഷത്തിന്റെ ശാസ്ത്രനാമം (Aegle Mer - Melos) എന്നാണ്‌. സംസ്കൃതത്തില്‍ വില്വ, ശ്രീഫലം, മംഗല്യം, ശൈലൂഷം, സുഭാഫലം, എന്നിങ്ങനെയും ഹിന്ദിയില്‍ ബേല്‍ എന്നും അറിയപ്പെടുന്നു. Rutaceae കുടുംബത്തില്‍ പെട്ട ഇതിന്റെ സര്‍വ്വ ഭാഗങ്ങള്‍ക്കും ഔഷധഗുണമുണ്ട്‌. ദിവസേന രാവിലെ വെറും വയറ്റില്‍ കൂളത്തില വാഴപ്പിണ്ടിനീരില്‍ കലര്‍ത്തി കുടിക്കുന്നത്‌ സര്‍വ്വ രോഗ സംഹാരിയായ ഔഷധമായി പ്രകൃതിചികിത്സകര്‍ കരുതുന്നു. പ്രമേഹത്തിന്‌ ഒന്നാംതരം ഔഷധമാണ്‌ കൂവളത്തില. കാസരോഗത്തിനും, ഛര്‍ദ്ദി, അഗ്നിമാന്ദ്യം, അരുചി, ഉദരരോഗങ്ങള്‍ എന്നിവക്കും ഉപയോഗിച്ചു വരുന്നു.


പഴുത്ത കൂവളക്കായ്‌ മധുരവും വാസനയുള്ളതും പോഷകപ്രദവുമാണ്‌. ആപ്പിള്‍, മാതളം എന്നീ പഴങ്ങളിലുള്ളത്ര തന്നെ പോഷകങ്ങള്‍ കൂവളപ്പഴത്തിലുമുണ്ട്‌. സാധാരണയായി കൂവളക്കായ്‌ അതിസാരത്തെ നിയന്ത്രിക്കാനാണ്‌ ഉപയോഗിക്കുന്നതെങ്കിലും വിശേഷപ്പെട്ട വിരേചന സഹായിയാണ്‌. കൂവളത്തില്‍ Ephedrine, Adrenalin എന്നീ രാസവസ്തുക്കള്‍ അടങ്ങിയിരിക്കുന്നതായി ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്‌.


അഷ്ടാംഗ ഹൃദയത്തില്‍ ദിവ്യ ഔഷധങ്ങളുടെ ഗണത്തിലാണ്‌ കൂവളത്തെ ഉള്‍പ്പെടുത്തിയിരിക്കുന്നത്‌. കൂവളത്തിന്റെ വേര്‌ ദശമൂലാരിഷ്ടം, വില്വാദി കഷായം, വില്വാദി ലേഹ്യം മുതലായ പല ആയുര്‍വേദ ഔഷധങ്ങളിലും ചേര്‍ത്ത്‌ കാണുന്നു. മനുഷ്യ ശരീരത്തില്‍ വിവിധ രീതിയില്‍ കടന്നുകൂടിയിട്ടുള്ള പലവിധ വിഷങ്ങളെയും നിര്‍വ്വീര്യമാക്കാന്‍ കൂവളത്തിനു ശക്‌തിയുണ്ട്‌. മനുഷ്യ ശരീരത്തിനു ആവശ്യമുള്ള മിക്കവാറും എല്ലാ ജീവകങ്ങളും ധാതുക്കളും കൂവളത്തിലയില്‍ അടങ്ങിയിരിക്കുന്നു. വിറ്റാമിനുകള്‍ക്കും മറ്റുമായി കൃത്രിമ ഗുളികകള്‍ കഴിക്കുന്നത്‌ വൃക്കകള്‍ക്ക്‌ കേടുവരുത്തും. പ്രകൃതിയുടെ "Multi vitamin "ഗുളികയാണ്‌ കൂവളത്തില...



🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏.

Wednesday, September 23, 2020

മഹാമേരു ശ്രീചക്രം എന്താണ്.


മഹാമേരു ശ്രീചക്രം എന്താണ്....? 

🙏പുരാണങ്ങളിൽ പരാമർശിക്കുന്ന ദിവ്യ പർവ്വതമാണ് മഹാമേരു ഇതിനെ വന്ദിക്കുക എന്നത് ഒരാളുടെ ജന്മ സുകൃതമാണ്, പാപികൾക്ക് ഇതിനെ പറ്റി മനസ്സിലാക്കാനോ , ഇതിൽ എത്തിച്ചേരാനോ കഴിയില്ല. 

ഇത്  മുപ്പത്തി മുക്കോടി ദേവതകളുടെ ഇരിപ്പിടം കൂടിയാണ്. ഇതിന്റെ ശൃംഗങ്ങൾ സ്വർണ്ണമയവും അത്യുജ്വലവുമാണ്. മഹാമേരുവിന്റ നീളവും വീതിയും തുല്യം 84000 യോജന... അതിൽ 16000 യോജന ഭൂമിക്കടിയിൽ സ്ഥിതിചെയ്യുന്നു.അഗ്രഭാഗം സ്വർഗ്ഗവും, മധ്യഭാഗം ഭൂതലവും,  ചുവട് പാതാളവും ആകുന്നു. ഇതിന്റെ ഒരു ശൃംഗമാണ് ശ്രീ മഹാ ദേവന്റെ ഇരിപ്പിടമായ കൈലാസം. മഹാമേരുവിന്റെ കിഴക്ക്ഭാഗത്ത്‌ മഹാവിഷ്ണുവും ബ്രഹ്മലോകം എന്നറിയപ്പെടുന്ന മധ്യഭാഗത്തു ബ്രഹ്മാവും വസിക്കുന്നു. സൂര്യ ചന്ദ്രന്മാർ ഇതിനെ പ്രദക്ഷിണം വയ്ക്കുന്നു. സപ്തർഷികളും നക്ഷത്രങ്ങളും ഇതിൽ നിന്നുമുദിക്കുന്നു. നിരവധി രത്നങ്ങളാൽ ഇത് സമ്പുഷ്ടമാണ് ഇതിന്റെ താഴ്‌വരയിൽ ചിരംജീവിയാകാനും അമരത്വം ലഭിക്കാനും, മായയാകാനും, പരകായപ്രവേശം നടത്താനും,  സർവ്വ സിദ്ധിയാകാനും, സൗന്ദര്യം ലഭിക്കാനും ഉള്ള ദിവ്യഔഷധങ്ങൾ വളർന്നു നിൽക്കുന്നു.വിവിധ പക്ഷികളുടെ കളകൂജനങ്ങളാൽ ഇതിന്റെ അന്തരീക്ഷം മുഖരിതമാണ്. ഇതിൽ ദിവ്യ സർപ്പങ്ങൾ കാവൽ നിൽക്കുന്നു.
മഹാമേരുവിന്റെ നാല് ഭാഗങ്ങളിലായി 20 പർവ്വതങ്ങളുണ്ട്. അത് കൂടാതെ പൂർവ്വഭാഗത്ത്‌ ദേവകൂടം, ജഠരം എന്നീ പേരുകളുള്ള രണ്ട്  പർവ്വതങ്ങളുണ്ട്. പശ്ചിമഭാഗത്ത്‌ പവമാനൻ,പരിത്രായൻ എന്നീ പർവ്വതങ്ങളും. ദക്ഷിണ ഭാഗത്ത്‌ കൈലാസം, കരവീരം പർവ്വതങ്ങളും, ഉത്തരഭാഗത്തു മകരഗിരി, ത്രിശൃഗം പർവ്വതങ്ങളും...ഈ എട്ടുപർവതങ്ങളുടെ നടുക്കാണ്  മഹാമേരു പർവ്വതം. 
മഹാമേരുവിൽ സമചതുരാകൃതിയിൽ പതിനായിരം യോജന വിസ്താരത്തോടു കൂടി അവർണ്ണനീയമായ ബ്രഹ്മ ലോകം. ഇതിന്റെ എട്ടു ദിക്കുകളിലായി രണ്ടായിരത്തിയഞ്ഞൂറു യോജന വിസ്താരത്തിൽ  അഷ്ടദിക്ക്പാലകന്മാരുടെ  എട്ടു പുരികളുണ്ട്. അങ്ങനെ ഈ ഭാഗത്ത്‌ ബ്രഹ്മലോകം ഉൾപ്പെടെ ഒൻപത് പുരികൾ. 

അവയുടെ പേരുകൾ യഥാക്രമം 1.നടുക്ക് ബ്രഹ്‌മാവിന്റെ മനോവതി 2.കിഴക്കു ഇന്ദ്രന്റെ അമരാവതി 3.തെക്ക്-കിഴക്ക് അഗ്നിദേവന്റെ തേജോവതി 4. തെക്ക് യമധർമ്മദേവന്റെ സംയമനി 5.തെക്ക്- പടിഞ്ഞാറ് നിര്റുതി ദേവന്റെ കൃഷ്ണാഞ്ജന 6.പടിഞ്ഞാറ് വരുണദേവന്റെ ശ്രദ്ധാവതി 7.വടക്ക് പടിഞ്ഞാറ് വായുദേവന്റെ ഗന്ധവതി 8.വടക്ക് കുബേരന്റെ മഹോദയ 9.വടക്ക്-കിഴക്ക് ഈശാന ദേവന്റെ യശോവതി. 

മഹാമേരുവെന്ന സുമേരു പർവ്വതത്തിന് മൂന്ന് കൊടുമുടികളും അവയിൽ ബ്രഹ്‌മാവിഷ്‌ണു മഹേശ്വരനും വസിക്കുന്നുവെന്ന് മേൽ പറഞ്ഞല്ലോ ആ മൂന്ന് കൊടുമുടികളും ചേർന്നുണ്ടാക്കിയ ത്രികോണത്തിനു മധ്യത്തിലായി നാലാമതൊരു കൊടുമുടിയുമുണ്ട് അതിൽ ശ്രീ ലളിതാപരമേശ്വരിയെന്ന ശ്രീലളിതാംബികാദേവി വസിക്കുന്നു. ഇതാണ് ദേവിയുടെ ആസ്ഥാനമായ ശ്രീചക്രം. 

ഈ പ്രാദേശത്തിലെ മധ്യബിന്ദു ഭാഗം ഒരു കൂമ്പുപോലെ ഉയർന്നിരിക്കും. ഇതാണ് സർവ്വാനന്ദമയ ചക്രം ഇതാണ് ദേവിയുടെ വാസസ്ഥലം. ഇവിടെ വലിയ ഒരു കുഴിയുണ്ട് ഇത് മഹാവിഷ്ണു വാമനാവതാരമെടുത്തു  മഹാബലിയജ്ഞം നടത്തിയപ്പോൾ വിഷ്ണുവിന്റെ ഇടത്കാലിലെ പേരു വിരൽ അമർത്തിയപ്പോൾ ഉണ്ടായകുഴിയാണ്. ഇതിന് വിഷ്ണുപദി എന്നും പേര്. ഈ കുഴി പാതാളലോകം വരെയുണ്ട്. 

യോഗാശാസ്ത്രപ്രകാരം  ശ്രീചക്രത്തിന്റെ മദ്ധ്യഭാഗം  പരമഭക്തനായ ലളിതാംബികാ ദേവീ ഉപാസകന്റെ (മനുഷ്യ)ശിരസ്സിലെ മൂർദ്ധാവിൽ സ്ഥിതി ചെയ്യുന്ന സഹസ്രാധാരപത്മത്തിലെ  സർവ്വനന്ദമയത്തിലാണ് ശ്രീ ലളിതാംബികാ ദേവി വസിക്കുന്നത്. വിഷ്ണു പദം എന്ന കുഴി നട്ടെല്ലിന്റെ ഉൾവശവും പാതാളം മൂലാധാര ചക്രവും ആകുന്നു. ഭക്തിയിലൂടെ കുണ്ഡലീ പടിപടിയായി ഉയർന്നു ദേവിയുടെ  പരമപദത്തിൽ എത്തുന്നു. ഇതാണ് ശ്രീ ചക്രം...!

 *┈ ══❁✿