Followers(ഭഗവാന്‍റെ ഭക്തര്‍ )
Wednesday, September 9, 2020
സ്ത്രീകൾ രുദ്രാക്ഷം ധരിക്കാമോ .... ?
സ്ത്രീകൾ രുദ്രാക്ഷം ധരിക്കാമോ .... ? 🙏☘️🙏☘️🙏☘️🙏ഇന്നും പലർക്കും ഉള്ള ഒരു സംശയം ആണിത് . നിസ്സംശയം പറയാം തീർച്ചയായും രുദ്രാക്ഷ ധാരണം കൊണ്ട് യാതൊരുവിധ ദോഷങ്ങളും ഉണ്ടാക്കുന്നില്ല എന്ന് മാത്രമല്ല അവരുടെ ജീവിതം പൂർണമായും ഭയരഹിതവും പ്രകാശപൂർണവും ആകുന്നു. മഹാദേവന് ഭക്തരിൽ സ്ത്രീയെന്നോ, പുരുഷൻ എന്നോ ,ദേവൻ എന്നോ, അസുരൻ എന്നോ ,മൃഗം എന്നോ ,പക്ഷി എന്നോ ,ശുദ്ധം എന്നോ, ആശുദ്ധം എന്നോ ഒന്നുമില്ല എന്നറിയണം....!! ഭഗവാൻ തന്റെ ഭക്തരിൽ നിഷ്കളങ്കത മാത്രമാണ് പ്രതീക്ഷിക്കുന്നത് .രുദ്രാക്ഷം ധരിക്കുന്നത് സ്ത്രീയായാലും പുരുഷൻ ആയാലും അത് പുഴുകുത്തില്ലാത്തതും, കേടുപാടുകൾ സംഭവിക്കാത്തതും ആയ ഒരു നെല്ലിക്കാ വലിപ്പത്തിൽ ഉള്ളത്... തിങ്കളാഴ്ച ദിവസം പ്രദോഷത്തിൽ പഞ്ചാക്ഷരീ മന്ത്ര ജപത്തോടെ ധരിക്കുക ..!! മാസത്തിൽ ഒരിക്കൽ എങ്കിലും എള്ളെണ്ണയിൽ ഇട്ട് വെക്കുക ശേഷം പാൽ, ശുദ്ധജലം, ഭസ്മം എന്നിവ ഉപയോഗിച്ച് കഴുകി വീണ്ടും ധരിക്കുക . മാസമുറ സമയത്ത് പല സ്ത്രീകൾക്കും അശുദ്ധി എന്ന ഭയം ഉണ്ടാകും, അങ്ങിനെ ഉള്ളവർ ആ സമയത്ത് അത് മാറ്റി വെക്കാവുന്നത് ആണ് . #പഞ്ചമുഖ #രുദ്രാക്ഷം ആണ് ഏറ്റവും ഉത്തമം..!! ഭഗവാനെ ഇഷ്ടപ്പെടുന്ന സ്ത്രീകൾ ഒന്ന് മാത്രം ചിന്തിച്ചു നോക്കൂ ...ദേവി പാർവതി പോലും ശിവനെ ആദ്യമായി അറിയുന്നത് ... അനുഭവിക്കുന്നത്.... കൈവെള്ളയിൽ ചേർത്ത് പിടിച്ച ഒരു രുദ്രാക്ഷത്തിലൂടെ ആണ് .പല കാരണങ്ങൾ കൊണ്ടും ഉള്ള ടെൻഷനുകൾ മാറും . ഏത് ചോദ്യത്തിനും രുദ്രാക്ഷം വലത് കൈയിൽ പിടിച്ചു ചിന്തിച്ചാൽ ഉത്തരം ലഭിക്കുന്നു എന്നതുംസത്യമാണ്...!! നിങ്ങൾ പരിപൂർണ്ണ വിശ്വാസത്തോടെ ഭഗവാനെ അഭയം പ്രാപിക്കൂ. ഒരു ശത്രുവും നിങ്ങളെ തോൽപ്പിക്കില്ല ഒരു സങ്കടവും നിങ്ങളെ അലട്ടില്ല. ഒരു രുദ്രാക്ഷം മതി നിങ്ങളുടെ ജീവിതം മാറി മറിയാൻ...! ഭഗവദ് നാമത്തിൽ സത്യം ....!! 🕉️🙏🕉️ഓം നമഃ ശിവായ🕉️🙏🕉️
Tuesday, September 8, 2020
ഗണേശനും ലോഭാസുരനും
*🔱🔥ഗണേശനും ലോഭാസുരനും🔥🔱*
🏮ॐ═══卐★●°●ॐ●°★卐═══ॐ🏮
*[⒣⒤⒩⒟⒰ ⒲⒜⒴ ⒪⒡ ⒧⒤⒡⒠]*
ശ്രീകൈലാസത്തില്‍ ഭഗവാനെ കാണാനെത്തിയ വൈശ്രവണന്‍ കണ്ണും തള്ളി നിന്നു പോയി. അത്രഭയാനകമായിരുന്നു ആ കാഴ്ച. സാക്ഷാല്‍ പരാശക്തി ദേവിയെ കണ്ടത് അവിചാരിതമായിട്ടായിരുന്നു.
ഗൗരിയെ മഹാകാളിയായാണ് കണ്ടത്. അനേകം തലകളും കൈകളും തുറിച്ച കണ്ണുകളും നീണ്ട നാവുകളും എല്ലാം കൂടി ആകെ ഭയാനകം.
ഭയാശങ്കകളോടെയാണ് വൈശ്രവണന്‍ ഒരടി പിന്നോട്ട് മാറിയത്.
ചങ്കിനകത്ത് വല്ലാത്ത പെടപെടപ്പായിരുന്നു. ഇടിവെട്ടു കൊണ്ടതു പോലെയായി. ആ ചങ്കിടിപ്പിന്റെ പ്രത്യാഘാതമായി അവിടെ ഒരു അസുരജന്മം സംജാതമായി. ലോഭാസുരന്‍.
ജനിച്ച ഉടന്‍ ആജാനബാഹുവായി വളര്‍ന്ന ലോഭാസുരനോട് വൈശ്രവണന് ദേഷ്യമോ ഈര്‍ഷ്യയോ വാല്‍സല്യമോ എന്ന് വ്യക്തമായി പറയാനാവാത്ത അവസ്ഥ.
കലുഷിതമായ ഒരു ഭാവം. തനിക്ക് ആശ്രയ സങ്കേതം ഏതെന്നറിയാനുള്ള ആശങ്കയായിരുന്നു ലോഭാസുരന്റെ മുഖത്ത്. എവിടേക്കു പോണമെന്നറിയാതെ ഒരു വിഷമം.
എന്തു പറയണമെന്നറിയാതെ വൈശ്രവണന്‍ പകച്ചു നിന്നു. തന്നോളമെത്തിയാല്‍ താനെന്നു വിളിക്കണമെന്നാണ് പ്രമാണം. ഇപ്പോള്‍ എന്നേക്കാള്‍ വലുതായി നില്‍ക്കുന്ന ഈ അസുരനോട് ഞാനെന്തു പറയാനാണ്. അസുരന്മാര്‍ക്കെപ്പോഴും ഉപദേശം കൊടുക്കുന്നത് ശുക്രാചാര്യരാണല്ലോ.
ശുക്രാചാര്യരോട് പോയി ചോദിക്കട്ടെ. ആത്മഗതം പോലെയാണ് പറഞ്ഞതെങ്കിലും അല്‍പം ഉറക്കെയായിപ്പോയി. ലോഭാസുരന്‍ അതുകേട്ടു. ഉടന്‍ തന്നെ ശുക്രാചാര്യരെ തേടിപ്പോയി.
കൊടും വനത്തില്‍ ചെന്ന് ശ്രീപരമേശ്വനെ ധ്യാനിച്ച് കഠിന തപസ്സാചരിക്കാന്‍ ശുക്രാചര്യര്‍ ലോഭാസുരനെ ഉപദേശിച്ചു.
ഗുരുവിന്റെ നിര്‍ദേശമനുസരിച്ച് ലോഭാസുരന്‍ തപസ്സനുഷ്ഠിച്ചു. ശ്രീപരമേശ്വരനില്‍ നിന്ന് വരവും സമ്പാദിച്ചു.
ശക്തി സംഭരിച്ച ലോഭാസുരന്‍ മൂന്നു ലോകവും കാല്‍ക്കീഴില്‍ ഒതുക്കി. ദേവന്മാര്‍ ലോഭാസുരനു മുമ്പില്‍ പരാജയപ്പെട്ടു.
ലോഭാസുരന്റെ അഹന്ത വീണ്ടും വീണ്ടും വര്‍ധിച്ചു. ഇനി ആരെയാണ് കീഴടക്കാനുള്ളത്. തനിക്ക് വരം തന്ന ഭഗവാന്‍ ശ്രീപരമേശ്വരനാകട്ടെ ഇനി അടുത്ത ഇര. ശ്രീപരമേശ്വരനെ യുദ്ധത്തില്‍ കീഴടക്കണം.
എന്നാല്‍ ഭഗവാനെ തോന്നും പോലെ എപ്പോഴും കാണാനാവില്ലല്ലോ. അതിന് പ്രത്യേകം ഭക്തിയും അനുഗ്രഹവും തന്നെ വേണമല്ലോ. ലോഭാസുരന്‍ കൈലാസാദ്രി വരെ അന്വേഷിച്ചിട്ടും ഭഗവാനെ കണ്ടെത്താനായില്ല. അഹങ്കാരം കൊണ്ട് കണ്ടെത്താവുന്ന ശക്തി വിശേഷമല്ല ഭഗവാന്‍.
ലോഭാസുരന്റെ കുടില തന്ത്രങ്ങളോട് പോരാടാനായി ശ്രീഗണേശനെന്ന ഗജാനനാവതാരത്തെ ആരാധിക്കാന്‍ ദേവന്മാരോട് ശ്രീമഹാവിഷ്ണു ഉപദേശിച്ചു.
ദേവന്മാരുടെ ആരാധന സ്വീകരിച്ച ഗജമുഖന്‍ അവരെ സമാധാനിപ്പിച്ചു. ശ്രീഗണേശന്റെ അഭിപ്രായപ്രകാരം ലോഭാസുരന്‍ സ്ഥിതിഗതികള്‍ വിലയിരുത്തിയപ്പോള്‍ അല്‍പം ഭയപ്പാടു ബാധിച്ചു. സഹായത്തിനായി ഗുരു ശുക്രാചാര്യരുടെ മുന്നിലെത്തിയപ്പോള്‍ കീഴടങ്ങാനാണ് ഗുരു നിര്‍ദേശിച്ചത്.
ഗുരു നിര്‍ദേശം മാനിച്ച് ശ്രീഗണേശനു മുന്നില്‍ ലോഭാസുരന്‍ കീഴടങ്ങി. തെറ്റുകള്‍ തിരുത്തിയ അസുരനോട് ശ്രീഗണേശന്‍ ക്ഷമിച്ചു.
➖➖➖➖➖➖➖➖➖
*സദാശിവസമാരംഭാം*
*ശങ്കരാചാര്യമധ്യമാം*
*അസ്മദാചാര്യപര്യന്താം*
*വന്ദേ ഗുരുപരമ്പരാം.*
ॐ➖➖➖➖ॐ➖➖➖➖ॐ
*👑മഹത്തായ സനാതന ധർമ്മ പാരമ്പര്യത്തിലെ ഒരു കണ്ണിയാകാൻ കഴിഞ്ഞത് ജന്മാന്തര സുകൃതമായി കാണുന്നു...👑*
✿═══❁★☬ॐ☬★❁═══✿
*ഇത് അറിയാനും അറിയിക്കാനുമാണ്. വാദിക്കാനും ജയിക്കാനുമല്ല. നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരിയെന്ന് തോന്നുന്നു കാര്യങ്ങൾ മാത്രം ജീവിതത്തിൽ പകർത്തുക.*
*ആത്മീയതയുടെ പാതയിൽ മഹത്തായ അറിവ് പകർന്ന് നൽകിയവരോടുള്ള കടപ്പാട് വിനയപൂര്‍വ്വം സ്മരിക്കുന്നു...👣🙏*
✿❁══❁★☬ॐ☬★❁══❁✿
✍*H͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚N͚͚͚͚͚͚͚͚͚͚͚͚͚͚͚D͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚ W͚͚͚͚͚͚͚͚͚͚͚A͚͚͚͚͚͚͚͚͚͚Y͚͚͚͚͚͚͚͚͚ O͚͚͚͚͚͚͚F͚͚͚͚͚͚ L͚͚͚͚I͚͚͚F͚͚E͚*©
║▌█║▌█║▌█|█║█║
*ഹിന്ദു ജീവിതശൈലി* ✍©
✿❁══❁★🔥🚩🔥★❁══❁✿
ഒരു പഞ്ചാക്ഷര മാഹാത്മ്യകഥ*
*ഒരു പഞ്ചാക്ഷര മാഹാത്മ്യകഥ*
🙏🕉️🙏
കാശിരാജ്യം ഭരിച്ചിരുന്ന രാജാവിന്റെ മകളായിരുന്നു കലാവതി. കുട്ടിക്കാലം മുതൽക്കേ കലാവതി മഹാ ഭക്തയായിരുന്നു. നിത്യവും അവള്‍ തോട്ടത്തില്‍ പോയി പൂക്കൾ പറിച്ചു കൊണ്ടുവന്ന് മാല കെട്ടി ശിവന് ചാര്‍ത്തി പൂജ നടത്തിയിരുന്നു.
അവളൊരിക്കല്‍ ഗാര്‍ഗമുനിയെ കാണുവാനിടയായി. അവള്‍ മുനിയേ വണങ്ങി. ഭക്തയായ അവളില്‍ സന്തോഷം തോന്നിയ മുനി അവള്‍ക്ക് പല കഥകളും പറഞ്ഞു കൊടുത്തു. ഒരിക്കല്‍ അദ്ദേഹം ചോദിച്ചു. മകളേ കലാവതി, പരമഭക്തയായ നീ എന്നെപ്പോലും ഈശ്വരനു തുല്യം കണക്കാക്കുന്നു. എന്തുവരമാണ് നിനക്കു ഞാന്‍ നള്‍കേണ്ടത്?
മുനിയുടേ ചോദ്യം കേട്ട കലാവതി പറഞ്ഞു മഹാമുനേ, എന്റെ എല്ലാ പാപങ്ങളും തീര്‍ത്ത് എന്നെ ഒരു പുണ്യവതിയാക്കുക അതു മാത്രമാണ് എന്റെ ആഗ്രഹം.
നീ ഇന്നുമുതല്‍ ശിവായ നമഃ എന്ന പഞ്ചാക്ഷരമന്ത്രം ജപിക്കുക. നിന്റെ എല്ലാ പാപങ്ങളും നിന്നെ വിട്ടകലും.
മുനിയുടെ നിര്‍ദേശപ്രകാരം കലാവതി അദ്ദേഹത്തെ നമസ്കരിച്ച് ആശ്രമത്തില്‍ നിന്നു മടങ്ങി.
ഗാര്‍ഗമുനിയുടെ ഉപദേശപ്രകാരം കലാവതി എകാന്തമായ ഒരുപ്രദേശത്തു ചെന്നിരുന്ന് ശിവായ നമഃ എന്ന ശൈവ പഞ്ചാക്ഷര മന്ത്രം ജപിച്ചുകോണ്ടു കാലങ്ങള്‍ തള്ളിനീക്കി.
പുണ്യവതിയായ അവളുടെ ഭക്തിയില്‍ സന്തുഷ്ടനായ മഹേശ്വരന്‍ അവളെ എല്ലാ പാപങ്ങളില്‍നിന്നും മോചിപിച്ചു.
കാലം അവളില്‍ പല മാറ്റങ്ങളും വരുത്തി. ഇതിനകം കലാവതി വളര്‍ന്ന് അതിസുന്ദരിയായ ഒരു യുവതിയായി മാറിയിരുന്നു. കാശിരാജന്‍ അവളുടെ വിവാഹം നടത്താന്‍ നിശ്ചയിച്ചു. അതിനായി യോജ്യനായ ഒരു വരനെ കണ്ടെത്തി .
ദശാര്‍ഹന്‍ എന്നൊരു രാജാവായിരുന്നു ആ സമയത്ത് മധുര ഭരിച്ചിരുന്നത്. അയാള്‍ എല്ലാം കൊണ്ടും കലാവതിക്കു യോജ്യനാണെന്നു തോന്നിയ മന്ത്രി ആ വിവരം കാശിരാജാവിനെ ധരിപിച്ചു.
മന്ത്രിയുടെ നിര്‍ദേശപ്രകാരം ദശാര്‍ഹനെ കലാവതിക്ക് വിവാഹം കഴിച്ചുകൊടുക്കാന്‍ കാശിരാജന്‍ തിരുമാനിച്ചു. അവരുടെ വിവാഹം നിശ്ചയിച്ചു.
പല രാജ്യങ്ങളില്‍നിന്നുള്ള രാജാക്കന്മാരും ആ മംഗളകര്‍മത്തില്‍ പങ്കെടൂക്കാനെത്തി. ശുഭമുഹുര്‍ത്തമായപ്പോള്‍ കലാവതി ദശാര്‍ഹ രാജാവിന്റെ കഴുത്തില്‍ വരണമാല്യം ചാര്‍ത്തി.
ആ വധൂവരന്മാരുടെ സമ്മേളനം അവിടെ കൂടിയിരുന്ന സകലര്‍ക്കും ആനന്ദമുളവാക്കി.
ദശാര്‍ഹന്‍ രാജകുമാരിക്ക് യോജിച്ചവരന്‍ തന്നെ എന്നു ചിലര്‍ അഭിപ്രായപ്പെട്ടപ്പോള്‍ അയ്യോ ഇത് വലിയ ചതിയായിപ്പോയി.
പുണ്യവതിയായ കലാവതിക്ക് ദശാര്‍ഹന്‍ യോജിച്ചവരനല്ലാ എന്ന് മറ്റു ചിലര്‍ അഭിപ്രായപ്പെട്ടു. വിവാഹ ശേഷം കലാവതിയെയും കൊണ്ട് മധുരയിലേക്കു മടങ്ങിയ ദശാര്‍ഹന്‍ ആദ്യരാത്രിയില്‍ അതീവ ആവേശത്തോടെ അവളുടെ സമീപമെത്തി. ഒന്നൂതൊടാന്‍ ശ്രമിച്ചതും ഞെട്ടിപിന്മാറി.
അയ്യോ, എന്റെ ദേഹമാസകലം ചുട്ടുപൊള്ളൂന്നു. ഇതെന്തുമായമാണ്? എന്നു പറഞുകൊണ്ട് രാജാവ് ഭയവിഹ്വലനായി നിന്നു.
അതു കണ്ട് കലാവതി ഞെട്ടിത്തരിച്ചെങ്കിലും ശിവാനുഗ്രഹത്താല്‍ പെട്ടന്ന് അവള്‍ക്കുണ്ടായ ജ്ഞാനത്തിന്റെ അടിസ്ഥാനത്തില്‍ അവളിപ്രകാരം പറഞ്ഞു.
നാഥാ! അങ്ങ് ധാരാളം പാപം ചെയ്തിട്ടുള്ള ആളാണ്. അതാണ് എന്നെ തൊടാന് ശ്രമിച്ചപ്പോള്‍ അങ്ങയുടെ ദേഹം ചുട്ടുപൊള്ളാന്‍ കാരണം.
ലജ്ജയും ദുഃഖവുംകൊണ്ട് തല താഴ്ത്തി നില്‍ക്കുന്ന ഭര്‍ത്താവിനേ ആശ്വസിപ്പിച്ചുകൊണ്ട് കലാവതി തുടര്‍ന്നു പഞ്ചാക്ഷര മന്ത്രം ജപിച്ചു പുണ്യവതിയായ എന്നെ പാപികള്‍ തൊടാന്‍ പാടില്ല. അങ്ങ് എന്തു പാപമാണ് ചെയ്തിട്ടുള്ളത്?
പ്രിയേ, നീ പറഞ്ഞതു ശരിയാണ്. ഞാന്‍ മഹാപാപിയാണ്. എന്റെ പ്രജകളെ ഞാന്‍ ഒരുപാട് കഷ്ടപ്പെടുത്തിയിട്ടുണ്ട്. അവരോട് വളരെ ക്രുരമായാണ് ഞാന്‍ പെരുമാറിയിട്ടുള്ളത്.
പ്രജകളുടെക്ഷേമം നോക്കാതെ ഞാന്‍ ഭരണം നടത്തിയതിന്റെ ഫലമായിട്ടാണ് ഇങ്ങനെയെല്ലാം വന്നുപെട്ടത്.
സ്വപതിയെ ആശ്വസിപ്പിച്ചുകൊണ്ട് കലാവതി പറഞ്ഞു അങ്ങ് ഒന്നുകൊണ്ടും വിഷമിക്കേണ്ടതില്ല. തെറ്റു ചെയ്തെങ്കില്‍ അതിനു പ്രായശ്ചിത്തവുമുണ്ട്. നാളേത്തന്നെ നമുക്ക് ഗാര്‍ഗമുനിയുടെ ആശ്രമത്തിലേക്കുപോകാം. അദ്ദേഹം എന്തെങ്കിലും പരിഹാരം നിര്‍ദേശിക്കാതിരിക്കില്ല.
അടുത്ത ദിവസം തന്നെ ദശാര്‍ഹനെയൂം കൂട്ടി കലാവതി ഗാര്‍ഗമുനിയുടെ ആശ്രമത്തിലെത്തി. കലാവതി മുനിയെ കണ്ട് നമസ്കരിച്ചു.. ഭര്‍തൃസമേതയായി തന്റെ മുന്‍പില്‍ നില്ക്കുന്ന കലാവതിയെ കണ്ട് അത്യാഹ്ലാദ പരവശനായ മുനി ചോദിച്ചുഃ മകളെ, നാം സന്തുഷ്ടനായിരിക്കുന്നു.
പക്ഷേ നിന്റെയുള്ളില്‍ എന്തോ ദുഃഖംഅലതല്ലുന്നുണ്ടല്ലോ
രാജാവേ, അങ്ങയുടെ മുഖവും മ്ലാനമായിരിക്കുന്നതിന്റെ കാരണമെന്താണ്?
മുനിയുടെ ചോദ്യം കേട്ട ഉടനെ ദശാര്‍ഹന്‍ പൊട്ടികരഞ്ഞുകൊണ്ട് ആ പാദങ്ങളില്‍ വീണു നമസ്കരിച്ച് തന്റെ പാപങ്ങളെല്ലാം അദ്ദേഹത്തോട് ഏറ്റു പറഞ്ഞു .
മുനി രാജാവിനെ ആശ്വസിപ്പിച്ചു. കുറച്ചു നാള്‍ ദശാര്‍ഹനും കലാവതിയും അവിടെ താമസിച്ചു കൊണ്ട് ഗാര്‍ഗമുനി ഉപദേശിച്ച പോലെ ശിവപൂജകള്‍ നടത്തിയും സദാ പഞ്ചാക്ഷര മന്ത്രം ജപിച്ചും കഴിഞ്ഞു..
അങ്ങനെയിരിക്കെ ഒരു ദിവസം മുനി രാജാവിനെ വിളിച്ചു പറഞ്ഞു.
ഹേ രാജന്‍, അങ്ങയുടെ പാപങ്ങളൊക്കെ ഒഴിഞ്ഞുപോകാനുള്ള പൂജകളെല്ലാം ഇതിനകം അങ്ങ് ചെയ്തുകഴിഞ്ഞു. ഇനി കാളിന്ദീനദിയില്‍ ചെന്ന് മുങ്ങി കുളിക്കുക.
അതോടെ എല്ലാപാപങ്ങളും അങ്ങയെ വിട്ടുമാറി പുണ്യവാനായിത്തീരും.
മഹര്‍ഷിയുടെ അനുഗ്രഹം ലഭിച്ച ദശാര്‍ഹന്‍ അദ്ദേഹത്തിനു നന്ദി പറഞ്ഞുകൊണ്ട് ആശ്രമത്തില്‍നിന്നുഃ യാത്ര തിരിച്ചു...
നടന്നു നടന്ന് അവര്‍ കാളിന്ദീ തീരത്തെത്തിയപ്പോള്‍ കലാവതി പറഞ്ഞു.
പ്രാണനാഥാ, അങ്ങ് മനസ്സുരുകി ശിവഭഗവാനെ പ്രാര്‍ത്ഥിച്ചു കൊണ്ട് ഈ കാളിന്ദീ നദിയില്‍ ഇറങ്ങി മുങ്ങുക.
കാളിന്ദീ നദിയില്‍ മുങ്ങിയ ദശാര്‍ഹന് എന്തെന്നില്ലാത്ത സുഖം തോന്നി അദ്ദേഹത്തിന്റെ ശരീരത്തില്‍നിന്നു കുറെ കാക്കകള്‍ പറന്നുപോകുന്നത് കണ്ട കലാവതിപറഞ്ഞു. നാഥാ അതാനോക്കു കുറെ കറുത്ത പക്ഷികള്‍ അങ്ങയുടെ ശരീരത്തില്‍നിന്നു പറന്നുപോകുന്നത് കണ്ടില്ലേ?
അതേ, ഞാന്‍ കണ്ടു. അവ എന്റെ പാപങ്ങളായിരുന്നു. എല്ലാം ഇപ്പോള്‍ എന്നെ വിട്ടുപോയി. കാക്കകളുടെ രൂപത്തില്‍ പുറത്തുവന്ന പക്ഷികള്‍ എന്റെ പാപങ്ങളാണ്..
എല്ലാം മഹാദേവനായ ശ്രീ പരമേശ്വരന്റെ അനുഗ്രഹമാണ് പ്രഭോ.
പഞ്ചാക്ഷര മന്ത്രത്തിന്റെ ശക്തി ഒന്നുകൊണ്ടുമാത്രമാണ് അങ്ങയുടെ പാപം വിട്ടുമാറിയത് എന്ന് കലാവതി പറഞ്ഞു..
ഗാര്‍ഗമുനിയെ ഒരിക്കല്‍കൂടി ചെന്ന് കണ്ട് വണങ്ങി ഇരുവരും സന്തുഷ്ടരായി കൊട്ടാരത്തിലേക്ക് മടങ്ങി.
അന്നു മുതല്‍ ദശാര്‍ഹന്‍ ഉത്തമനായ ഒരു രാജാവായി വളരെ കാലം കലാവതിയോടൊപ്പം രാജ്യം ഭരിച്ചുവന്നു.
മന്ത്രജപം കൊണ്ട് ജഗദീശ്വരന്‍ വേഗം പ്രസാദിക്കും.. അങ്ങനെയുള്ള മന്ത്രങ്ങളില്‍ ശ്രേഷ്ഠം പഞ്ചാക്ഷരമാണ്.
പഞ്ചാക്ഷര മന്ത്രംകൊണ്ട് ജപയജ്ഞം നടത്തുന്ന ശ്രേഷ്ഠ ക്ഷേത്രങ്ങളാണ് ഹരിദ്വാര്‍, കാശി, പ്രയാഗ, രാമേശ്വം, ഗോകര്‍ണ, കാളഹസ്തി, കുംഭകോണം, മഹാകാളക്ഷേത്രം, ചിദംബരം , ദക്ഷിണകൈലാസം എന്നു വിശേഷിപ്പിക്കുന്ന വൈക്കം മഹാദേവ ക്ഷേത്രം.
🕉️🙏🕉️🙏🕉️🙏🕉️
ഗണേശനും ലോഭാസുരനും
*🔱🔥ഗണേശനും ലോഭാസുരനും🔥🔱*
🏮ॐ═══卐★●°●ॐ●°★卐═══ॐ🏮
*[⒣⒤⒩⒟⒰ ⒲⒜⒴ ⒪⒡ ⒧⒤⒡⒠]*
ശ്രീകൈലാസത്തില്‍ ഭഗവാനെ കാണാനെത്തിയ വൈശ്രവണന്‍ കണ്ണും തള്ളി നിന്നു പോയി. അത്രഭയാനകമായിരുന്നു ആ കാഴ്ച. സാക്ഷാല്‍ പരാശക്തി ദേവിയെ കണ്ടത് അവിചാരിതമായിട്ടായിരുന്നു.
ഗൗരിയെ മഹാകാളിയായാണ് കണ്ടത്. അനേകം തലകളും കൈകളും തുറിച്ച കണ്ണുകളും നീണ്ട നാവുകളും എല്ലാം കൂടി ആകെ ഭയാനകം.
ഭയാശങ്കകളോടെയാണ് വൈശ്രവണന്‍ ഒരടി പിന്നോട്ട് മാറിയത്.
ചങ്കിനകത്ത് വല്ലാത്ത പെടപെടപ്പായിരുന്നു. ഇടിവെട്ടു കൊണ്ടതു പോലെയായി. ആ ചങ്കിടിപ്പിന്റെ പ്രത്യാഘാതമായി അവിടെ ഒരു അസുരജന്മം സംജാതമായി. ലോഭാസുരന്‍.
ജനിച്ച ഉടന്‍ ആജാനബാഹുവായി വളര്‍ന്ന ലോഭാസുരനോട് വൈശ്രവണന് ദേഷ്യമോ ഈര്‍ഷ്യയോ വാല്‍സല്യമോ എന്ന് വ്യക്തമായി പറയാനാവാത്ത അവസ്ഥ.
കലുഷിതമായ ഒരു ഭാവം. തനിക്ക് ആശ്രയ സങ്കേതം ഏതെന്നറിയാനുള്ള ആശങ്കയായിരുന്നു ലോഭാസുരന്റെ മുഖത്ത്. എവിടേക്കു പോണമെന്നറിയാതെ ഒരു വിഷമം.
എന്തു പറയണമെന്നറിയാതെ വൈശ്രവണന്‍ പകച്ചു നിന്നു. തന്നോളമെത്തിയാല്‍ താനെന്നു വിളിക്കണമെന്നാണ് പ്രമാണം. ഇപ്പോള്‍ എന്നേക്കാള്‍ വലുതായി നില്‍ക്കുന്ന ഈ അസുരനോട് ഞാനെന്തു പറയാനാണ്. അസുരന്മാര്‍ക്കെപ്പോഴും ഉപദേശം കൊടുക്കുന്നത് ശുക്രാചാര്യരാണല്ലോ.
ശുക്രാചാര്യരോട് പോയി ചോദിക്കട്ടെ. ആത്മഗതം പോലെയാണ് പറഞ്ഞതെങ്കിലും അല്‍പം ഉറക്കെയായിപ്പോയി. ലോഭാസുരന്‍ അതുകേട്ടു. ഉടന്‍ തന്നെ ശുക്രാചാര്യരെ തേടിപ്പോയി.
കൊടും വനത്തില്‍ ചെന്ന് ശ്രീപരമേശ്വനെ ധ്യാനിച്ച് കഠിന തപസ്സാചരിക്കാന്‍ ശുക്രാചര്യര്‍ ലോഭാസുരനെ ഉപദേശിച്ചു.
ഗുരുവിന്റെ നിര്‍ദേശമനുസരിച്ച് ലോഭാസുരന്‍ തപസ്സനുഷ്ഠിച്ചു. ശ്രീപരമേശ്വരനില്‍ നിന്ന് വരവും സമ്പാദിച്ചു.
ശക്തി സംഭരിച്ച ലോഭാസുരന്‍ മൂന്നു ലോകവും കാല്‍ക്കീഴില്‍ ഒതുക്കി. ദേവന്മാര്‍ ലോഭാസുരനു മുമ്പില്‍ പരാജയപ്പെട്ടു.
ലോഭാസുരന്റെ അഹന്ത വീണ്ടും വീണ്ടും വര്‍ധിച്ചു. ഇനി ആരെയാണ് കീഴടക്കാനുള്ളത്. തനിക്ക് വരം തന്ന ഭഗവാന്‍ ശ്രീപരമേശ്വരനാകട്ടെ ഇനി അടുത്ത ഇര. ശ്രീപരമേശ്വരനെ യുദ്ധത്തില്‍ കീഴടക്കണം.
എന്നാല്‍ ഭഗവാനെ തോന്നും പോലെ എപ്പോഴും കാണാനാവില്ലല്ലോ. അതിന് പ്രത്യേകം ഭക്തിയും അനുഗ്രഹവും തന്നെ വേണമല്ലോ. ലോഭാസുരന്‍ കൈലാസാദ്രി വരെ അന്വേഷിച്ചിട്ടും ഭഗവാനെ കണ്ടെത്താനായില്ല. അഹങ്കാരം കൊണ്ട് കണ്ടെത്താവുന്ന ശക്തി വിശേഷമല്ല ഭഗവാന്‍.
ലോഭാസുരന്റെ കുടില തന്ത്രങ്ങളോട് പോരാടാനായി ശ്രീഗണേശനെന്ന ഗജാനനാവതാരത്തെ ആരാധിക്കാന്‍ ദേവന്മാരോട് ശ്രീമഹാവിഷ്ണു ഉപദേശിച്ചു.
ദേവന്മാരുടെ ആരാധന സ്വീകരിച്ച ഗജമുഖന്‍ അവരെ സമാധാനിപ്പിച്ചു. ശ്രീഗണേശന്റെ അഭിപ്രായപ്രകാരം ലോഭാസുരന്‍ സ്ഥിതിഗതികള്‍ വിലയിരുത്തിയപ്പോള്‍ അല്‍പം ഭയപ്പാടു ബാധിച്ചു. സഹായത്തിനായി ഗുരു ശുക്രാചാര്യരുടെ മുന്നിലെത്തിയപ്പോള്‍ കീഴടങ്ങാനാണ് ഗുരു നിര്‍ദേശിച്ചത്.
ഗുരു നിര്‍ദേശം മാനിച്ച് ശ്രീഗണേശനു മുന്നില്‍ ലോഭാസുരന്‍ കീഴടങ്ങി. തെറ്റുകള്‍ തിരുത്തിയ അസുരനോട് ശ്രീഗണേശന്‍ ക്ഷമിച്ചു.
➖➖➖➖➖➖➖➖➖
*സദാശിവസമാരംഭാം*
*ശങ്കരാചാര്യമധ്യമാം*
*അസ്മദാചാര്യപര്യന്താം*
*വന്ദേ ഗുരുപരമ്പരാം.*
ॐ➖➖➖➖ॐ➖➖➖➖ॐ
*👑മഹത്തായ സനാതന ധർമ്മ പാരമ്പര്യത്തിലെ ഒരു കണ്ണിയാകാൻ കഴിഞ്ഞത് ജന്മാന്തര സുകൃതമായി കാണുന്നു...👑*
✿═══❁★☬ॐ☬★❁═══✿
*ഇത് അറിയാനും അറിയിക്കാനുമാണ്. വാദിക്കാനും ജയിക്കാനുമല്ല. നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരിയെന്ന് തോന്നുന്നു കാര്യങ്ങൾ മാത്രം ജീവിതത്തിൽ പകർത്തുക.*
*ആത്മീയതയുടെ പാതയിൽ മഹത്തായ അറിവ് പകർന്ന് നൽകിയവരോടുള്ള കടപ്പാട് വിനയപൂര്‍വ്വം സ്മരിക്കുന്നു...👣🙏*
✿❁══❁★☬ॐ☬★❁══❁✿
✍*H͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚N͚͚͚͚͚͚͚͚͚͚͚͚͚͚͚D͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚ W͚͚͚͚͚͚͚͚͚͚͚A͚͚͚͚͚͚͚͚͚͚Y͚͚͚͚͚͚͚͚͚ O͚͚͚͚͚͚͚F͚͚͚͚͚͚ L͚͚͚͚I͚͚͚F͚͚E͚*©
║▌█║▌█║▌█|█║█║
*ഹിന്ദു ജീവിതശൈലി* ✍©
✿❁══❁★🔥🚩🔥★❁══❁✿
പള്ളികൊണ്ടേശ്വർ ക്ഷേത്രം...
ശിവൻ ശയനം ചെയ്യുന്ന രീതിയിൽ പ്രതിഷ്ഠയുള്ള ഭാരതത്തിലെ ഏക ക്ഷേത്രം
പള്ളികൊണ്ടേശ്വർ ക്ഷേത്രം...
പള്ളികൊണ്ടേശ്വർ ക്ഷേത്രം ഇന്ത്യയിലെ ആന്ധ്രാപ്രദേശ് സംസ്ഥാനത്ത് ചിറ്റൂർ ജില്ലയിൽ സുരുട്ടുപള്ളി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ശിവക്ഷേത്രമാണിത്.സർവ്വ മംഗളാംബികയായ പാർവ്വതിയുടെ മടിയിൽ തലവച്ചുറങ്ങുന്ന പള്ളികൊണ്ടേശ്വരനായ ശിവനെയാണ് ഇവിടെ കാണാൻ കഴിയുന്നത്.ലോകത്ത് ശിവൻ ശയനം ചെയ്യുന്ന രീതിയിൽ പ്രതിഷ്ഠയുള്ള ഏക ക്ഷേത്രമാണിത്.അപര രാമേശ്വരം എന്നും ഈ ക്ഷേത്രത്തെ അറിയപ്പെടുന്നു.രാമേശ്വരം തീർത്ഥാടനത്തിന്റെ അതേ ഫലങ്ങൾ ഇവിടെ നിന്നും ലഭിക്കുമെന്നാണറിയപ്പെടുന്നത്. വിജയനഗര കാലഘട്ടത്തിലാണ് ഈ ക്ഷേത്രം നിർമ്മിച്ചതെന്നാണ് കരുതപ്പെടുന്നത്. 'ഭോഗശയന ശിവൻ' എന്നാണ് അവർ വിളിച്ചിരുന്നത്.
ഐതിഹ്യം
ദേവന്മാരും അസുരന്മാരും ചേർന്ന് പാലാഴിമഥനം നടത്തുന്നതിനിടയിൽ പാലാഴി കടഞ്ഞപ്പോൾ അത്യൂഗ്രമായ ഹാലാഹലം എന്ന വിഷം വമിക്കാൻ തുടങ്ങി. ഹാലാഹലത്തിന്റെ പ്രഭ കാരണം ദേവന്മാരും അസുരന്മാരും ഓടിയൊളിച്ചു. എല്ലാവരും പ്രാണരക്ഷാർത്ഥം നിലവിളിച്ചു. സർവ്വരും കൈലാസത്തിലെത്തി ശിവനെ സ്തുതിച്ച് അഭയം പ്രാപിച്ചു. അങ്ങനെ മൂന്നുലോകങ്ങൾക്കും വേണ്ടി ശിവൻ ഹാലാഹലത്തെ ഒരു ഞാവൽപ്പഴത്തിന്റെ ആകൃതിയിലാക്കി വിഴുങ്ങി. ഉടൻതന്നെ പാർവ്വതി ശിവന്റെ കണ്ഠത്തെ അമർത്തിപ്പിടിച്ചു. അങ്ങനെ വിഷം ഉള്ളിലേയ്ക്കിറങ്ങാതെ കഴുത്തിൽ തന്നെയുറച്ചു. അവിടെ നീല ശോഭയോടെ തിളങ്ങി. അങ്ങനെ ശിവൻ ത്യാഗത്തിന്റെയും ദേവനായി നീലകണ്ഠനായി അറിയപ്പെട്ടു. അപ്പോൾ ശിവന് ഒരു മോഹാലസ്യമുണ്ടായി. ഇത് കണ്ട പാർവ്വതി ശിവന്റെ ശിരസ്സ് മടിയിൽ കിടത്തി. മുപ്പത്തിമുക്കോടി ദേവന്മാരും ശിവന്റെ അടുത്തെത്തി. അങ്ങനെ ഭഗവാൻ ആദ്യമായി പള്ളികൊണ്ടു. പാർവ്വതിയുടെ മടിയിൽ തലചായ്ച്ചുറങ്ങി പള്ളികൊണ്ടേശ്വരനായി.
ഏകാദശി നാളിൽ വിഷം പാനം ചെയ്ത ശിവൻ ദ്വാദശിനാളിലും പള്ളികൊണ്ടു. അടുത്തദിവസം പ്രദോഷത്തിൽ എഴുന്നേറ്റ് പ്രദോഷ നടനമാടി എല്ലാ ദേവന്മാരെയും ആനന്ദത്തിൽ ആറാടിച്ചു. അങ്ങനെ പള്ളികൊണ്ട ശിവന് ചുറ്റും ദേവന്മാർ നിന്നതിനാൽ 'സുരരർപള്ളി'യെന്നും പിന്നീട് ഈ സ്ഥലം 'സുരുട്ടുപള്ളി' എന്ന സ്ഥലനാമത്തിൽ പ്രസിദ്ധമായി.
വാല്മീകി മഹർഷി യുഗങ്ങൾക്കു മുമ്പുതന്നെ ഇവിടെ വന്ന് ശിവനെ പൂജ ചെയ്തുപോന്നു. മഹർഷിയുടെ പൂജയാൽ സന്തുഷ്ടനായ മഹേശ്വരൻ സ്വയംഭൂലിംഗമായി പ്രത്യക്ഷനായി. ക്ഷേത്രത്തിൽ തന്നെ മറ്റൊരു ശ്രീകോവിലിൽ ഈ സ്വയംഭൂലിംഗം പ്രത്യേകമായി പ്രതിഷ്ഠിച്ചിരിക്കുന്നു. വാല്മീകീശ്വരൻ എന്ന പേരിൽ വിഖ്യാതമായ ഈ ശിവലിംഗം അറിയപ്പെടുന്നു.
രാവണവധത്തിനുശേഷം ശ്രീരാമൻ, സീത, ലക്ഷ്മണൻ, ഭരതൻ, ശത്രുഘ്നൻ, ഹനുമാൻ എന്നിവരോടൊത്ത് സ്വന്തം കൈകളാൽ പ്രതിഷ്ഠിച്ച ഒരു ശിവലിംഗവും ഇവിടെയുണ്ട്. രാമലിംഗേശ്വരൻ എന്ന പേരിൽ വിഖ്യാതമായ ഈ ശിവലിംഗം ക്ഷേത്രത്തിൽ മറ്റൊരു ശ്രീകോവിലിൽ പ്രതിഷ്ഠിച്ചിരിക്കുന്നു. അതുകൊണ്ട് തന്നെ ഇവിടെ അപര രാമേശ്വരം എന്നും അറിയപ്പെടുന്നു. 'മരതാംബിക' എന്നപേരിൽ പാർവ്വതി ദേവി പ്രത്യേക സന്നിധിയിൽ കുടികൊള്ളുന്നു.
ഉത്സവം
തെക്കേ ഇന്ത്യയിലെ ക്ഷേത്രങ്ങളിലെല്ലാം രണ്ടാഴ്ചയിലൊരിക്കൽ വരുന്ന പ്രദോഷത്തിലാണ് വിശേഷമായി ആഘോഷിക്കുന്നത്. ഈ ക്ഷേത്രത്തിൽ പ്രദോഷത്തിൽ ഏകദേശം 15,000 ഉം ശിവരാത്രി മഹോത്സവത്തിൽ 30,000 ഉം സന്ദർശകരുണ്ടാകാറുണ്ട്.
ചിറ്റൂർ ജില്ലയിൽ കാണുന്ന മറ്റു ക്ഷേത്രങ്ങൾ
അർദ്ധഗിരി ക്ഷേത്രം
കനിപകം വിനായക ക്ഷേത്രം
വകുള ദേവി ക്ഷേത്രം
അളിപിരി ക്ഷേത്രം
ബൊയകൊണ്ട ഗംഗമ്മ
Monday, September 7, 2020
മഹത്തായ ഭാരത പൈതൃകം
മഹത്തായ ഭാരത പൈതൃകം
1). ഏഴു കുതിരകളെ പൂട്ടിയ തേരിൽ സൂര്യഭഗവാൻ സഞ്ചരിക്കുന്നു അത് ഹിന്ദുവിശ്വാസം, പ്രകാശത്തിന് 7 സംയുക്ത നിറങ്ങൾ . അത് ന്യൂട്ടൺ തെളിയിച്ച ശാസ്ത്ര സത്യം.
2). പുണ്യനദി ഗംഗ വന്നത് ആകാശത്തുനിന്നും എന്ന് വിശ്വാസം, ഇത്രയും ശാസ്ത്രം പുരോഗമിച്ചിട്ടും ഗോമുഖിൽ ഗംഗയുടെ 'യഥാർത്ഥ ഉൽഭവം എവിടെയെന്ന് ഇതേവരെ കണ്ടു പിടിക്കാനായിട്ടില്ല.
3). പാർവ്വതി ദേവിക്ക് ഭയരഹിതമായി നീരാടുവാൻ ശ്രീ പരമശിവൻ ജീവജാല രഹിതമായി നിർമ്മിച്ച തടാകം കൈലാസത്തിനരികിൽ മാനസ സരോവർ. അത് വിശ്വാസം, ഇന്നും 45 കിലോമീററർ ചുററളവുളള ആ ജലാശയത്തിൽ ജീവജാലങ്ങൾ ഇല്ല, അത് സത്യം......
4). രാമസേതു..... ഭഗവാൻ ശ്രീരാമന്റെ വാനരസേന രാമേശ്വരത്തു നിന്നും ലങ്കക്ക് നിർമ്മിച്ച താത്ക്കാലിക പാലം, അത് വിശ്വാസം,,,, ഇന്നും അവിടെ കാണുന്ന പ്രകൃതിദത്തമല്ല എന്ന് ശാസ്ത്രം തെളിയിച്ച രാമസേതു എന്ന പാറക്കെട്ടുകൾ......ഒരു യാഥാർത്ഥൃം.
ഇത് 1400 ഉം 2000 ഉം മാത്രം പഴക്കമുള്ള ഒരു സംസ്കൃതിയല്ല .
ഏതാണ്ട് 5000 വർഷത്തിലും അധികം പഴക്കംചെന്ന, ഭൂമിയിലെ അതിപുരാതനമായ സംസ്കൃതികളിൽ ഒന്നാണ് ആദിമ കാവ്യമായ രാമായണം, മഹാഭാരതം, എന്നിവ അത്രയും മഹത്തരമായവതന്നെയാണ്.
പുണ്യ ഗ്രന്ഥമായ, സർവ്വ പരിജ്ഞാനികമായ ശ്രീമദ്: ഭഗവത്ഗീത മഹാഭാരതം എന്ന കാവ്യത്തിലെ കേവലം ഒരേടുമാത്രമാണ് എന്നറിയുമ്പോളാണ് നമ്മുടെ ഭാരതീയ സംസ്കൃതിയുടെ മഹത്വം മനസ്സിലാവുന്നത്.
ലോകത്തിന്റെ മുഴുവൻ നന്മക്കും വേണ്ടി പ്രാർഥിച്ചിരുന്ന ഒരു രാഷ്ട്രമായിരുന്നു ഭാരതം
ഭാരതത്തിലെ ഓരോ മംഗളകർമവും അവസാനിച്ചിരുന്നത് ""ലോക സമസ്ത സുഖിനോ ഭവന്തു"" എന്ന മന്ത്രം ചൊല്ലിയായിരുന്നു .
1947 വരെ വിദേശികൾ നശിപ്പിച്ച ""നമ്മുടെ"" സംസ്കാരം പിന്നീട് ""നമ്മൾ"" തന്നെ നശിപ്പി ച്ചു .
ലോഹതന്ത്രവും ആരോഗ്യ ശാസ്ത്രവും, ഗണിത ശാസ്ത്രവും ജ്യോതിഷവും എല്ലാം ഭാരതത്തിന്റെ സംഭാവനയാണ് .
AD പത്താം നൂറ്റാണ്ട് വരെ ""4 അക്ക സംഖ്യ"" എഴുതാൻ അറിവില്ലാത്ത യുറോപ്യൻ മാരുടെ മുന്നിൽ അരിതമാറ്റിക് പ്രോവിഷനും ജോമെട്രിക്ക് പ്രോവിഷനും ഉപയോഗിച്ച് വേദമന്ത്രങ്ങൾ ചൊല്ലിയിരുന്നവരാണ് ഭാരതീയർ .
"യജുർവേദ""ത്തിൽ... AD 1500 നു ശേഷം കണ്ടുപിടിച്ച ഈ ലോഹങ്ങൾ മുഴുവനും കണ്ടുപിടിച്ചത് ""യൂറോപ്യൻസ് "" ആണെന്നാണ് നമ്മൾ പുസ്തകങ്ങൾ നോക്കി പഠിച്ചി ട്ടുള്ളത്. പക്ഷെ നമ്മുടെ ഭാരതത്തിന് 5000 വർഷങ്ങൾക്ക് മുൻപ് അവയെ കുറിച്ച് അറിവുണ്ടായിരുന്നു
AD 400 നു ശേഷം AD 1500 വരെ നൂറുകണക്കിന് രസതന്ത്ര പുസ്തകങ്ങൾ ഭാരത്തിൽ എഴുത്പെട്ടിട്ടുണ്ട് .
രസരത്നാകരം
രസസമുച്ചയം
രസേന്ദ്രസാരസർവ്വസ്സ്വം
രസ്സേന്ദ്രചൂടാമണി
തുടങ്ങിയ പുസ്തകങ്ങൾ എല്ലാം തന്നെ നാഗാർജ്ജുനനെ പോലുള്ള പ്രഗൽഭരായ രസതന്ത്രജ്ഞരാൽ എഴുതപെട്ടിട്ടുള്ളതാണ്. ഈ പുസ്തകങ്ങളിലെല്ലാം ഓരോരോ കെമിക്കലുകൾ എങ്ങിനെയെല്ലാം ഉപയോഗിക്കണം എന്ന് വ്യക്തമായി പ്രതിപാദിച്ചിട്ടുണ്ട്. കൂടാതെ സ്വർണം, വെള്ളി, ടിൻ, ലെഡ്, അയേൻ, കൊപെർ, മെർകുറി, എന്നീ മെറ്റലുകൾ എപ്രകാരമാണ് പ്രോസസ് ചെയ്യേണ്ടത് എന്ന് വ്യക്തമായി പ്രതിപാദിക്കുന്നു.
പ്രകാശത്തിനു 7 നിറങ്ങൾ ഉണ്ടെന്നു കണ്ടുപിടിച്ചത് 'സർ ഐസക്ന്യൂട്ടണ്‍ ' അല്ല . ""വിശ്വാമിത്ര മഹർഷി"" ആണ്, സൂര്യദേവൻ തന്റെ 7 നിറങ്ങൾ ഭൂമിയിലീക്ക് അയക്കുന്നു എന്ന് വേദങ്ങളിൽ എഴുതിയത് കാണുക
പ്രകാശം സഞ്ചരിക്കുന്നു എന്ന് കണ്ടെത്തിയതും 'സർ ഐസക്ന്യൂട്ടണ്‍ അല്ല. ഒരു നിമിഷത്തിന്റെ പകുതി സമയം കൊണ്ട് 2022 യോജന വേഗത്തിൽ പ്രകാശത്തെ ഇങ്ങോട്ടയക്കുന്ന സൂര്യദേവാ അങ്ങേക്ക് പ്രണാമം എന്ന് പറഞ്ഞത് വിജയനഗരം സാമ്രാജത്തിലെ ഹരിഹരന്റെയും ഗുപ്തന്റെയും ആസ്ഥാന പുരോഹിതനായ "സയണാചാര്യൻ" ആണ്.
ന്യൂട്ടൻ ഗ്രാവിറ്റി കണ്ടുപിടിക്കുന്നതിനു മുൻപ് ഭാരതീയ ജ്യോതി ശാസ്ത്രത്തിൽ ഗ്രാവിറ്റിക്ക് 'ഡഫനിഷൻ' ഉണ്ടായിരുന്നു. ആകാശത്തിലുള്ള സോളിഡ് മെറ്റിരിയൽസ്‌നെ ഭൂമി അതിനെ ശക്തികൊണ്ട് ആകർഷിക്കുന്നു . ഇതൊന്നിനെയാണോ ആകർഷിക്കുന്നത് അത് താഴെ വീഴുകതന്നെ ചെയ്യും .
തുല്യ ശക്തികൊണ്ട് ആകർഷിക്കുന്ന ജ്യോതിർ ഗോളങ്ങൾ വീഴുകയില്ല ""ഭാസ്കരാചാര്യ "" (1114–1185) എഴുതിയ ഈ വരികൾ സിദ്ധാന്തശിരോമണി എന്ന പുസ്തകത്തിൽ ""ഭുവനകോശം "" എന്ന ഭാഗത്തിൽ ആറാം അധ്യായത്തിൽ നിങ്ങൾക്ക് വായിക്കാൻ ആകും..
ഭൂമി ഉരുണ്ടതാണെന്നും സൂര്യന് ചുറ്റും കറങ്ങുന്നു എന്നും കണ്ടുപിടിച്ചത് ""ആര്യഭടൻ"" ആണ് !!. ഇന്ന് നമ്മൾ ഇതിനെല്ലാം പേര് വിളിക്കുന്നത് ഗലീലിയോയെയും, കൊപെർ നിക്കസ്സിനെയും, റ്റൈക്കൊബ്ലാണ്ട്നെയും, ആണ് .
AD 449 ൽ ആര്യഭടാചാര്യൻ ഒന്നാമൻ അദ്ദേഹത്തിന്റെ 23മത്തെ വയസ്സില എഴുതിയ “ആര്യാഭടീയം” എന്ന ഗ്രന്ഥം ഭാരതത്തിലെ ""ജ്യതിർഗണിതശാസ്ത്ര പട്ടികയിൽ ഒന്നാമതായി നിൽക്കുന്നു. ഭൂമിയുടെ ഗോളാകൃതിയെ കുറിച്ചും ഭൂമി സൂര്യന് ചുറ്റും കറങ്ങുന്നതിനെ കുറിച്ചും ""ഭുമിയുടെ Rotation ""നെ കുറിച്ചും ""Revolution ""നെ കുറിച്ചും അതിന്റെ Speed നെ കുറിച്ചും വ്യക്തമായി എഴുതിയ ‘ആര്യഭടീയം’ അത്യുജ്ജലമാണ് എന്നത് കൊണ്ടുതന്നെയാണ് നമ്മൾ നമ്മുടെ ആദ്യ ഉപഗ്രഹത്തിനു “”ആര്യഭട്ട”” എന്ന് പേര് നൽകിയത് .
""ആര്യഭടാചാര്യനും, ഭാസ്കരാചാര്യനും"" എഴുതിവച്ചിരിക്കുന്ന എല്ലാ കാര്യങ്ങളും അതിന്റെ ""10 ഇരട്ടി"" വിശദീകരിച്ചു ഭ്രമ്മഗുപ്തൻ ""ഭ്രമ്മസ്പുടസിദ്ധാന്തത്തിൽ "" എഴുതിയിട്ടുണ്ട് . വൃത്തത്തിന്റെ വിസ്തീർണ്ണം , വൃത്തത്തിന്റെ ചുറ്റളവ് , വ്യാപ്ത്യം തുടങ്ങി എല്ലാ കാര്യങ്ങളും ഭ്രമ്മഗുപ്തൻ Equation നോട് കൂടി എഴുതിവച്ചിരിക്കുന്നു .
ഗ്രീൻ വിച് രേഖ പണ്ട് ഭാരതത്തിൽ ആയിരുന്നു . അപ്പുറത്തും ഇപ്പുറത്തും longitudeഉം latitude ഉം കണക്കാക്കിയിരുന്നു .
വരാഹിമിഹിരൻ AD 553 ൽ അലക്സാൻഡ്ര്യയുടെ Longitude കണക്കാക്കിയിട്ടുണ്ട് . 23 .7 ഡിഗ്രി യായാണ് ഉജ്ജയിനി യിൽനിന്നും അലക്സാൻഡ്ര്യയുടെ ദൂരം കണക്കാക്കിയിട്ടുള്ളത്. ഇന്ന് മോഡേൻ സയൻസ് പ്രകാരം ഇന്ന് നോക്കിയാൽ അത് 23 .3 ഡിഗ്രി
""ജെർമനി""യിലെ സെന്റ് ജോർജ് സംസ്കൃതം യൂണിവേഴ്‌സിറ്റിയിലെ കവാടത്തിൽ ‘പാണിനി’ യുടെ ഒരു വലിയ ചിത്രം കൊത്തി വച്ചിട്ടുണ്ട് . ""ജർമ്മൻ"" ഭാഷയുടെ അടിസ്ഥാനം പാണിനി എഴുതിയ ""അഷ്ട്ടാദ്ധ്യായി"" എന്ന വ്യാകരണ ഗ്രന്ഥം ആണ് .
മനുഷ്യന് ഉണ്ടാകാൻ സാധ്യതയുള്ള ഓരോ രോഗത്തിന്റെയും അവയുടെ ചികിത്സാവിധിയെ കുറിച്ചും ഔഷധങ്ങളെ കുറിച്ചും ഔഷധം നൽകുമ്പോൾ ചൊല്ലുന്ന മന്ത്രങ്ങളുടെയും വരികൾ ചേർത്തു ""51 ശാഖകൾ "" ഉള്ള അഥർവ്വ വേദം നമ്മുടെ നാട്ടിൽ ഉണ്ടായിരുന്നു .
World Health Organization universal medicine status കൊടുത്തിരിക്കുന്ന ഭൂമിയിലെ ഒരേ ഒരു compound ജലം ആണ് . ഏതൊരു അസുഖത്തിനും ജലം അല്ലാതെ വേറെ ഒന്നും നൽകരുത് എന്ന് യജുർവേദത്തിൽ കാണുന്നു .
ആധുനിക വൈദ്യശാസ്ത്രത്തിന്റെ പിതാവായി അറിയപെടുന്നത് lഹിപ്പോക്രാറ്റ്സ് ആണ്, ചരകന്റെയും ശുശ്രുതന്റെയും പുസ്തകത്തിൽ നിന്നാണ് താൻ ഔഷധ ശാസ്ത്രം പഠിച്ചത് എന്ന് ഹിപ്പോക്രാറ്റ്സ് എഴുതിയ പുസ്തകത്തിൽ 117 തവണ പറയുന്നു. ചികിത്സ മനസ്സും ശരീരവും ഒരുമിക്കണം എന്ന് പറഞ്ഞത് ശുശ്രുതൻ ആണ് .
ശരീരത്തിന് ഏൽക്കുന്ന എല്ലാ ആഘാതവും മനസ്സിനും മനസ്സിന് എൽക്കുന്ന എല്ലാ ആഘാതവും ശരീരത്തിനും ഏൽക്കുന്നു എന്ന് BC 700 ൽ എഴുതിയ ശുശ്രുത സംഹിതയിൽ പറയുന്നു. ഇന്ന് അമേരിക്കയിൽ ഇതേ ചികിത്സാ രീതി Quantum Healing (Deepak Chopra) എന്നപേരിൽ 21 നൂറ്റാണ്ടിലെ അത്യാധുനിക ചികിത്സാ രീതിയായി കണക്കാക്കുന്നു .
ബ്രെയിൻ Activate ചെയ്യാൻ Meditation നെ പോലെ മറ്റൊന്നില്ല എന്ന് അമേരിക്ക പറയുന്നു, അവിടത്തെ സിലബസ് അനുസരിച്ച് എല്ലാ ""യൂണിവേഴ്സിറ്റി"" കളിലും പ്രസിദ്ധീകരിക്കുന്ന ടെക്സ്റ്റ്‌ബുക്കിന്റെ അവസാന chapter meditation ആയിരിക്കണം എന്ന് നിർബന്ധമുണ്ട് .
സൂര്യനമസ്കാരം അമേരിക്കയിലുംഇംഗ്ലണ്ടിലും അവരുടെ ""ജീവിതചര്യ"" ആയിരിക്കുന്നു .
Washington പോസ്റ്റ് മാഗസിന്റെയും New York times മാഗസിൻന്റെയും കണക്കു അനുസരിച്ച് അവിടുത്തെ 40 വയസ്സ് 65% പേർ നമ്മുടെ സൂര്യനമസ്കാരവും യോഗയും ചെയ്യുന്നവരാണത്രേ.
""പതഞ്‌ജലി "" മഹിർഷിയുടെ യോഗശാസ്ത്രത്തിൽ പരിണാമത്തെകുറിച്ചു വ്യക്തമായി പറയുന്നു .
7 ദിവസത്തിൽ ഒരിക്കൽ ജോലിക്കാർക്ക് അവധി നൽകണം എന്ന് പറഞ്ഞത് ബ്രിട്ടീഷുകാർ അല്ല. ചാണക്യൻ ആണ്, അദ്ദേഹത്തിന്റെ ""അർത്ഥ ശാസ്ത്ര""ത്തിൽ ഇത് വ്യക്തമായി പറയുന്നുണ്ട് .
വിഷ്ണുശർമ AD 505 ൽ എഴുതിയ പഞ്ചതന്ത്രം എന്ന പുസ്തകം അമേരിക്കയുടെ ""CIA"" (Central Intelligence Agency) യുടെ സിലബസിന്റെ ഭാഗമാണിന്ന് .,
ലോഹതന്ത്രം ആയാലും രസതന്ത്രം ആയാലും ജ്യോതിശാസ്‌ത്രം ആയാലും ആരോഗ്യ ശാസ്ത്രമായാലും ഇന്ന് ലോകം ഭാരതത്തിന്റെ പൈതൃകം പുനർ ചിന്തനത്തിനു വഴിയൊരുക്കുന്നു .
OXFORD UNIVERSITY യിൽ പ്രസിദ്ധമായ ""Bodleian library"" യിൽ ""20000"" ത്തോളം ""കറുത്ത പെട്ടികളിലായി സൂക്ഷിച്ചിരിക്കുന്ന "" താളിയോലകൾ മുഴുവനും ഇന്ത്യയിൽ നിന്നും കടത്തിയവയാണ് .ഇന്ന് കാണുന്ന പല കണ്ടുപിടുത്തവും ഇവയിൽ നിന്നുള്ള വിജ്ഞാനം ആണ് .
കൂടാതെ "Harvard university" യിൽ സൂക്ഷിച്ചിട്ടുള്ള 442 ഋഗ്വേദ ഗ്രന്ഥങ്ങൾ നമ്മുടെതാണെന്ന് എത്രപേർക്ക് അറിയാം .
""ലോകം രണ്ടുകയ്യും നീട്ടി അറിവിനായി ഭാരതത്തിന് മുൻപിൽ കൈനീട്ടി നില്ക്കും"" എന്ന് പറഞ്ഞത് ""Max Muller"" ആണ്.
11 വർഷം സംസ്കൃതം പഠിച്ചു നമ്മുടെ വേദങ്ങളെ TRANSLATE ചെയ്ത് 47 പുസ്തകങ്ങൾ അടങ്ങിയ The Book of Oriental എഴുതിയ പണ്ഡിതനായിരുന്നു Max Muller ..
കടപ്പാട്......
Saturday, September 5, 2020
രുദ്രാക്ഷ മാഹാത്മ്യം
🌹🌹🌹🌹🌹🌹
*അറിവിൻ്റെ മുത്തുകൾ*
💐💐💐💐💐
*രുദ്രാക്ഷ മാഹാത്മ്യം*
🦚🦚🦚
ഒരു ദിവസം ഭൂസുണ്ഡൻ കാലാഗ്നിരുദ്രനോട് പറഞ്ഞു: “അങ്ങ് രുദ്രാക്ഷത്തിന്റെ ഉൽപത്തിയെപ്പറ്റിയും രുദ്രാക്ഷം ധരിക്കുന്നതുകൊണ്ടുള്ള ഫലത്തെപ്പറ്റിയും എനിക്ക് പറഞ്ഞുതന്നാലും!
അതുകേട്ടപ്പോൾ ഭഗവാൻ കാലാഗ്നിരുദ്രൻ ഇപ്രകാരം പറഞ്ഞു: “ഞാൻ ത്രിപുരാസുരന്മാരെ വധിക്കുന്നതിന് സമാധിസ്ഥനായി കണ്ണുകൾ അടച്ച് ആസനസ്ഥനായി ഇരുന്നു. അപ്പോൾ കണ്ണുകളിൽനിന്നും ജലബിന്ദുക്കൾ ഭൂമിയിൽ വീണു. അവ ഭൂമിയിൽ രുദ്രാക്ഷവൃക്ഷങ്ങളായിത്തീർന്നു. രുദ്രാക്ഷനാമോച്ചാരണംചെയ്താൽ പത്തു പശുക്കളെ ദാനംചെയ്യുന്ന ഫലവും ദർശനസ്പർശനാദികളാൽ അതിന്റെ ഇരട്ടി ഫലവും ലഭിക്കും.കൂടുതൽ എനിക്ക് എന്തു വേണം?
കാലാഗ്നി രുദ്രന്റെ മനസ്സിൽ ചിന്തകൾ ചോദ്യങ്ങളായിട്ടുയർന്നു.രുദ്രാക്ഷങ്ങളെപ്പറ്റിയുള്ള മന്ത്രങ്ങൾ എവിടെയാണുള്ളത് ? എന്താണ് അവരുടെ നാമം? എപ്രകാരമുള്ള മനുഷ്യരാണ് രുദ്രാക്ഷം ധരിക്കുന്നത്? അത് ധരിക്കുമ്പോൾ എന്തെല്ലാം ചെയ്യണം? ഭൂസുണ്ഡന്റെ ചോദ്യങ്ങൾക്ക് രുദ്രഭഗവാൻ കൊടുത്ത മറുപടി " ആയിരം സംവത്സരങ്ങൾക്കു ശേഷം ഞാൻ കണ്ണു തുറന്നപ്പോൾ ഭൂമിയിൽ പതിച്ച ജലകണങ്ങൾ മഹാരുദ്രാക്ഷമരങ്ങളായി വളർന്നുയർന്നു.അത് ഭക്തന്മാരുടെ അനുഗ്രഹത്തിന് സ്ഥാപരമായിത്തീർന്നു"
.രുദ്രാക്ഷം ധരിച്ചാൽ ദത്തന്മാരു ടെ പാപങ്ങൾ നശിക്കുന്നു. കാണാൻ സാധിച്ചാൽ ലക്ഷം പുണ്യം. ധരിച്ചാൽ കോടി പുണ്യം. ധരിച്ച് ജപിച്ചാൽ കോടാനുകോടി പുണ്യം. എല്ലാം ഭഗവാന്റെ അനുഗ്രഹം തന്നെ. രുദ്രാക്ഷം ധരിച്ചാലുള്ള പുണ്യം രുദ്രാക്ഷം തൊട്ടു ജപിച്ചാൽ കിട്ടുന്നതാണ്.
നെല്ലിക്കയോളം വലിപ്പമുള്ള രുദ്രാക്ഷമാണ് ഏറ്റവും ശ്രേഷ്ഠം.ലന്തക്കായ്ക്ക് തുല്യമാണ് മധ്യമം. കടലയ്ക്കക്കൊത്തത് അധമം. ഇനി അതിന്റെ ധർമ്മവും പ്രക്രിയകളെപ്പറ്റിയും പറയാം.
പരമശിവന്റെ നിർദ്ദേശമനുസരിച്ച് നാലുവിധത്തിലുള്ള രുദ്രാക്ഷങ്ങൾ ഉണ്ട്. അവ ബ്രാഹ്മണൻ, ക്ഷത്രിയൻ, വൈശ്യൻ, ശൂദ്രൻ എന്നിവയാകുന്നു. അതിൽ വെളുത്തത് ബ്രാഹ്മണനും ചുവന്നത് ക്ഷത്രിയനും മഞ്ഞ വൈശ്യനും കറുത്തത് ശൂദ്രനുമാകുന്നു. ഇരുണ്ട് സ്നിഗ്ധവും ബലമുള്ളതും സ്ഥൂലവും മുള്ളുള്ളതും ശുഭമെന്ന് കരുതുന്നു. കീടങ്ങൾ കടിച്ചതും മുള്ളില്ലാത്തതും വർജ്ജിക്കണം. സ്വയം ദ്വാരമുള്ളതാണ് ഏറ്റവും ഉത്തമമായ രുദ്രാക്ഷമത്രേ ! ദ്വാരമില്ലാത്തവയെ ദ്വാരമുണ്ടാക്കിയാൽ അത് മധ്യമത്തിൽപ്പെടും. സ്നിഗ്ധവും ദൃഢവും സ്ഥൂലവുമായ രുദ്രാക്ഷങ്ങളെ പട്ടുനൂലിൽ കോർത്ത് ധരിക്കുന്നതാണ് ശ്രേഷ്ഠം. രുദ്രാക്ഷം ചാണയിൽ ഉരച്ചാൽ സ്വർണ്ണംപോലെ തിളങ്ങുന്നത് ഉത്തമത്തിൽപ്പെടും.ശിവഭക്തന്മാർ രുദ്രാക്ഷം ധരിക്കണം. ശിഖയിൽ ഒന്നും, മാലയിൽ മുപ്പത് എണ്ണവും ധരിക്കണം. നൂറ്റെട്ട് എണ്ണംകൊണ്ടുണ്ടാക്കിയത് ശ്രേഷ്ഠമാണ്. കൂടാതെ,കഴുത്തിലും കൈകളിലും കാതിലും കിരീടത്തിലും രുദ്രാക്ഷം ധരിക്കാം.നൂലിൽ കോർത്ത രുദ്രാക്ഷമാല കേയൂരകടകത്തിലും അരയിലും ധരിക്കാം. കൂടാതെ, മന്ത്രം ചൊല്ലി രുദ്രാക്ഷം ധരിക്കുന്നത് ഉത്തമമാകുന്നു. കൂടാതെ അഘോരമന്ത്രവും പഞ്ചാക്ഷരമന്ത്രവും ചൊല്ലി ധരിക്കുന്നത് ഇരട്ടി ഫലം ചെയ്യും.
ഭഗവാൻ കാലാഗ്നി രുദ്രൻ ഭൂസുണ്ഡനോട് രുദ്രാക്ഷസ്വരൂപം, ഫല ശ്രുതി, ഫലപ്രാപ്തി എന്നിവയും വിസ്തരിച്ച് പറഞ്ഞുകൊടുത്തു.
ഏകമുഖ രുദ്രാക്ഷം പരതത്ത്വസ്വരൂപമാണെന്നും അത് ധരിച്ചാൽ ഇന്ദ്രിയങ്ങളെ ജയിച്ച് പരതത്ത്വത്തിൽ ലയിക്കുമെന്നും പറയപ്പെടുന്നു.ദ്വിമുഖരുദ്രാക്ഷം അർദ്ധനാരീശ്വരസ്വരൂപമാണ്. അത് ധരിച്ചാൽ അർദ്ധനാരീശ്വരൻ സന്തുഷ്ടനാകുമെന്നാണ് വിശ്വാസം. മൂന്നു മുഖമുള്ളത് അഗ്നിസ്വരൂപം. അത് ധരിച്ചാൽ അഗ്നിദേവൻ സന്തോഷിക്കും. അഞ്ചു മുഖമുള്ളത് ശിവപ്രതീകമാണ്. പഞ്ചമുഖൻ പുരുഷഹത്യയെ ദുരീകരിക്കും. ആറ് മുഖമുള്ളത് കാർത്തികേയസ്വരൂപം.ധരിച്ചാൽ ഐശ്വര്യം വർദ്ധിക്കും.ആരോഗ്യം ലഭിക്കും.ഇതിനെ ഗണേശസ്വരൂപമായും കരുതിവരുന്നു. ഏഴ് മുഖമുള്ളത് സപ്തമാതാക്കളുടെ സ്വരൂപം. ജ്ഞാനവും ഐശ്വര്യവും വർദ്ധിക്കും.എട്ട് മുഖമുള്ളത് അഷ്ടമാതാസ്വരൂപം.അഷ്ടവസുക്കൾക്ക് പ്രിയങ്കരം. ഗംഗാദേവി സന്തോഷിക്കും. ഒൻപത് മുഖമുള്ളതിന്റെ അധിദേവത നവശക്തിയാണ്.നവശക്തികൾ പ്രസാദിക്കുന്നു. പത്തു മുഖമുള്ളതിന്റെ അധിദേവത യമനാണ്.ദശാദോഷങ്ങൾ അകറ്റാൻ യമനെ പ്രീതിപ്പെടുത്തണം.പതിനൊന്നു മുഖമുള്ളതിന്റെ ദേവത ഏകാദശരുദ്രന്മാരാണ്.അവരെ പ്രീതിപ്പെടുത്തിയാൽ സൗഭാഗ്യം വർദ്ധിക്കും.പന്ത്രണ്ട് മുഖമുള്ളതിന്റെ സ്വരൂപം മഹാവിഷ്ണുവാണ്. ദേവത ദ്വാദശാദിത്യന്മാരും.പതിമൂന്നു മുഖമുള്ളത് ധരിച്ചാൽ കാമദേവൻ സന്തോഷിക്കും. പതിന്നാല് മുഖമുള്ളത് രുദ്രനിൽ നിന്നും ഉണ്ടായതാണ്.അത് സർവ്വവ്യാധിഹരവും സുഖദായകവും ആണ്.
രുദ്രാക്ഷം ധരിക്കുന്നവൻ മത്സ്യവും മാംസവും ഭക്ഷിക്കരുത്. മദ്യം കഴിക്കരുത്. ഗ്രഹണസമയത്തും വിഷു, അയനപരിവർത്തനം, അമാവാസി, പൗർണ്ണമി എന്നീ സമയങ്ങളിൽ രുദ്രാക്ഷം ധരിച്ചാൽ പാപവിമുക്തി ഉണ്ടാകും. രുദ്രാക്ഷത്തിന്റെ മൂലം ബ്രഹ്മാവും നാളം വിഷ്ണുവും മുഖം രുദ്രനും ബിന്ദുക്കൾ ദേവന്മാരുമാകുന്നു.
ഒരു ദിവസം സനത്കുമാരൻ കാലാഗ്നിരുദ്രനോടു ചോദിച്ചു: “ഭഗവാനേ, അങ്ങ് രുദ്രാക്ഷധാരണവിധി പറഞ്ഞുതന്നാലും! നിദാഘൻ, ജഡഭരതൻ, ദത്താത്രേയൻ തുടങ്ങിയ മുനിവൃന്ദം കാലാഗ്നിരുദ്രനു ചുറ്റും കൂടിയിരുന്നു. അവരുടെ അപേക്ഷപ്രകാരം രുദ്രാക്ഷധാരണവിധി കാലാഗ്നിരുദ്രൻ മുനിമാർക്ക് വിധിപോലെ പറഞ്ഞുകൊടുത്തു.മഹാദേവൻ സംഹാരകാലത്ത് എല്ലാം സംഹരിച്ചതിനുശേഷം സ്വയം തന്റെ നേത്രങ്ങൾ അടച്ചു. അതിൽനിന്നും ഉത്ഭവിച്ചതാണ് രുദ്രാക്ഷം. അത് ധരിച്ചാൽ ശിവസാമ്രാജ്യം ലഭിക്കും. ജന്മമരണക്ലേശം അനുഭവിക്കുകയില്ല.
(വായനയോട് കടപ്പാട്)
✒️✒️✒️✒️✒️
പി.എം.എൻ.നമ്പൂതിരി.
സനാതന സമാജം FB ഗ്രൂപ്പ്.
Subscribe to:
Posts (Atom)