Followers(ഭഗവാന്‍റെ ഭക്തര്‍ )

Monday, August 17, 2020

ആയില്യം നാള്‍ സര്‍പ്പ പൂജയ്ക്ക് എന്തിനെടുക്കുന്നു.?*

*ആയില്യം നാള്‍ സര്‍പ്പ പൂജയ്ക്ക് എന്തിനെടുക്കുന്നു.?*
🌸🐍🌸🐍🌸
ആദിശേഷനായ അനന്തന്റെ ജന്മ നക്ഷത്രം ആയില്യമാണ്.പുരാണങ്ങളില്‍ ജലനാഗമായ ആയില്യന്‍ അഥവാ ഉദസര്‍പ്പ ത്തിന്റെ തലയിലെ നക്ഷത്രങ്ങളെ ആയില്യം എന്ന് പറയുന്നു.മഹാവിഷ്ണു വിന്റെ ശയ്യയായ അനന്തന്റെ അംശാവതാരമായ ശ്രീരാമ സോദരന്‍ ലക്ഷ്മണന്‍ ആയില്യം നാളില്‍ ജനിച്ചതായി വാല്മീകി രാമായണത്തില്‍ പറയപെടുന്നു .കൂടാതെ ആയില്യം നക്ഷത്രത്തിന്റെ അധിദേവത സര്‍പ്പമാണ്. ഈ കാരണത്താല്‍ ആവാം ആയില്യം നാളില്‍ സര്‍പ്പ പൂജകള്‍ നടത്തുന്നത്.

കേരളത്തിലെ നാഗചരിത്രം

പരശുരാമനാണ് കേരളത്തിലെനാഗരധനയ്ക്ക് ആരംഭംഉണ്ടാകിയതെന്നാണ് ഐതിഹ്യം .കേരളംസൃഷ്ടിച്ചപ്പോള്‍ പാമ്പുകളുടെ ആധിക്യവുംജലത്തിലെ ലവണ അംശ കൂടുതലുംകാരണം ഭൂമി വാസ യോഗ്യമല്ലാതായി .ഇതിനാല്‍ പരശു രാമന്‍ തപസ്സു ചെയ്തു ശ്രീപരമേശ്വരന്റെ ഉപദേശം സ്വീകരിച്ചു .

അനന്തരം വീണ്ടും തപസ്സനുഷ്ടിച്ച്നാഗരാജനായ അനന്തനെയും സര്‍പ്പശ്രേഷ്ടനായവാസുകിയെയുംപ്രത്യക്ഷപെടുത്തി.സര്‍പ്പങ്ങള്‍ക്ക് പ്രത്യേക വാസസ്ഥലംനല്‍കുകയും പൂജകള്‍ ചെയ്യുകയുംചെയ്‌താല്‍ സര്‍പ്പ ശല്യം ഉണ്ടകുകയില്ലന്നും ,ജലത്തിലെ ലാവണാംശ നിവാരണത്തിനു അവരെ നിയോഗിക്കയും ചെയ്തു. 

അങ്ങിനെ ഭൂമി കൃഷിയ്ക്കും താമസത്തിനും യോഗ്യമാക്കിയ പരശുരാമനാണ് നാഗങ്ങളെ പ്രതിഷ്ടിച്ചതു എന്നാണ്ഐതിഹ്യം. മനുഷ്യര്‍ പണ്ടുകാലം മുതല്‍ നാഗാരാധന നടത്തുകയും അവ മനുഷ്യനെ 
സംരക്ഷിക്കുമെന്നും വിശ്വസിച്ചു പോരുന്നു. 

പഴയകാലത്ത് സ്ത്രീകള്‍ നാഗഫണതാലിയും ,മാലകളും,വളകളും, മോതിരവും ധരിച്ചിരുന്നതായി കാണാം .കേരളത്തില്‍ ധര്‍മ്മദൈവങ്ങളായി നാഗങ്ങളെ ആരാധിച്ചുവരുന്നു. മിക്ക തറവാടുകളിലും സര്‍പ്പക്കാവും വിളക്ക് വൈക്കലും, ഇന്നുംതുടര്‍ന്ന് വരുന്നു.
🙏🐍🙏

Sunday, August 16, 2020

പള്ളികൊണ്ടേശ്വർ ക്ഷേത്രം

ശിവൻ ശയനം ചെയ്യുന്ന രീതിയിൽ പ്രതിഷ്ഠയുള്ള ഭാരതത്തിലെ  ക്ഷേത്രം 
പള്ളികൊണ്ടേശ്വർ ക്ഷേത്രം...

പള്ളികൊണ്ടേശ്വർ ക്ഷേത്രം ഇന്ത്യയിലെ ആന്ധ്രാപ്രദേശ് സംസ്ഥാനത്ത് ചിറ്റൂർ ജില്ലയിൽ സുരുട്ടുപള്ളി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ശിവക്ഷേത്രമാണിത്.സർവ്വ മംഗളാംബികയായ പാർവ്വതിയുടെ മടിയിൽ തലവച്ചുറങ്ങുന്ന പള്ളികൊണ്ടേശ്വരനായ ശിവനെയാണ് ഇവിടെ കാണാൻ കഴിയുന്നത്.ലോകത്ത് ശിവൻ ശയനം ചെയ്യുന്ന രീതിയിൽ പ്രതിഷ്ഠയുള്ള ഏക ക്ഷേത്രമാണിത്.അപര രാമേശ്വരം എന്നും ഈ ക്ഷേത്രത്തെ അറിയപ്പെടുന്നു.രാമേശ്വരം തീർത്ഥാടനത്തിന്റെ അതേ ഫലങ്ങൾ ഇവിടെ നിന്നും ലഭിക്കുമെന്നാണറിയപ്പെടുന്നത്. വിജയനഗര കാലഘട്ടത്തിലാണ് ഈ ക്ഷേത്രം നിർമ്മിച്ചതെന്നാണ് കരുതപ്പെടുന്നത്. 'ഭോഗശയന ശിവൻ' എന്നാണ് അവർ വിളിച്ചിരുന്നത്. 

ഐതിഹ്യം 

ദേവന്മാരും അസുരന്മാരും ചേർന്ന് പാലാഴിമഥനം നടത്തുന്നതിനിടയിൽ പാലാഴി കടഞ്ഞപ്പോൾ അത്യൂഗ്രമായ ഹാലാഹലം എന്ന വിഷം വമിക്കാൻ തുടങ്ങി. ഹാലാഹലത്തിന്റെ പ്രഭ കാരണം ദേവന്മാരും അസുരന്മാരും ഓടിയൊളിച്ചു. എല്ലാവരും പ്രാണരക്ഷാർത്ഥം നിലവിളിച്ചു. സർവ്വരും കൈലാസത്തിലെത്തി ശിവനെ സ്തുതിച്ച് അഭയം പ്രാപിച്ചു. അങ്ങനെ മൂന്നുലോകങ്ങൾക്കും വേണ്ടി ശിവൻ ഹാലാഹലത്തെ ഒരു ഞാവൽപ്പഴത്തിന്റെ ആകൃതിയിലാക്കി വിഴുങ്ങി. ഉടൻതന്നെ പാർവ്വതി ശിവന്റെ കണ്ഠത്തെ അമർത്തിപ്പിടിച്ചു. അങ്ങനെ വിഷം ഉള്ളിലേയ്ക്കിറങ്ങാതെ കഴുത്തിൽ തന്നെയുറച്ചു. അവിടെ നീല ശോഭയോടെ തിളങ്ങി. അങ്ങനെ ശിവൻ ത്യാഗത്തിന്റെയും ദേവനായി നീലകണ്ഠനായി അറിയപ്പെട്ടു. അപ്പോൾ ശിവന് ഒരു മോഹാലസ്യമുണ്ടായി. ഇത് കണ്ട പാർവ്വതി ശിവന്റെ ശിരസ്സ് മടിയിൽ കിടത്തി. മുപ്പത്തിമുക്കോടി ദേവന്മാരും ശിവന്റെ അടുത്തെത്തി. അങ്ങനെ ഭഗവാൻ ആദ്യമായി പള്ളികൊണ്ടു. പാർവ്വതിയുടെ മടിയിൽ തലചായ്ച്ചുറങ്ങി പള്ളികൊണ്ടേശ്വരനായി.

ഏകാദശി നാളിൽ വിഷം പാനം ചെയ്ത ശിവൻ ദ്വാദശിനാളിലും പള്ളികൊണ്ടു. അടുത്തദിവസം പ്രദോഷത്തിൽ എഴുന്നേറ്റ് പ്രദോഷ നടനമാടി എല്ലാ ദേവന്മാരെയും ആനന്ദത്തിൽ ആറാടിച്ചു. അങ്ങനെ പള്ളികൊണ്ട ശിവന് ചുറ്റും ദേവന്മാർ നിന്നതിനാൽ 'സുരരർപള്ളി'യെന്നും പിന്നീട് ഈ സ്ഥലം 'സുരുട്ടുപള്ളി' എന്ന സ്ഥലനാമത്തിൽ പ്രസിദ്ധമായി.

വാല്മീകി മഹർഷി യുഗങ്ങൾക്കു മുമ്പുതന്നെ ഇവിടെ വന്ന് ശിവനെ പൂജ ചെയ്തുപോന്നു. മഹർഷിയുടെ പൂജയാൽ സന്തുഷ്ടനായ മഹേശ്വരൻ സ്വയംഭൂലിംഗമായി പ്രത്യക്ഷനായി. ക്ഷേത്രത്തിൽ തന്നെ മറ്റൊരു ശ്രീകോവിലിൽ ഈ സ്വയംഭൂലിംഗം പ്രത്യേകമായി പ്രതിഷ്ഠിച്ചിരിക്കുന്നു. വാല്മീകീശ്വരൻ എന്ന പേരിൽ വിഖ്യാതമായ ഈ ശിവലിംഗം അറിയപ്പെടുന്നു.

രാവണവധത്തിനുശേഷം ശ്രീരാമൻ, സീത, ലക്ഷ്മണൻ, ഭരതൻ, ശത്രുഘ്നൻ, ഹനുമാൻ എന്നിവരോടൊത്ത് സ്വന്തം കൈകളാൽ പ്രതിഷ്ഠിച്ച ഒരു ശിവലിംഗവും ഇവിടെയുണ്ട്. രാമലിംഗേശ്വരൻ എന്ന പേരിൽ വിഖ്യാതമായ ഈ ശിവലിംഗം ക്ഷേത്രത്തിൽ മറ്റൊരു ശ്രീകോവിലിൽ പ്രതിഷ്ഠിച്ചിരിക്കുന്നു. അതുകൊണ്ട് തന്നെ ഇവിടെ അപര രാമേശ്വരം എന്നും അറിയപ്പെടുന്നു. 'മരതാംബിക' എന്നപേരിൽ പാർവ്വതി ദേവി പ്രത്യേക സന്നിധിയിൽ കുടികൊള്ളുന്നു.

ഉത്സവം 

തെക്കേ ഇന്ത്യയിലെ ക്ഷേത്രങ്ങളിലെല്ലാം രണ്ടാഴ്ചയിലൊരിക്കൽ വരുന്ന പ്രദോഷത്തിലാണ് വിശേഷമായി ആഘോഷിക്കുന്നത്. ഈ ക്ഷേത്രത്തിൽ പ്രദോഷത്തിൽ ഏകദേശം 15,000 ഉം ശിവരാത്രി മഹോത്സവത്തിൽ 30,000 ഉം സന്ദർശകരുണ്ടാകാറുണ്ട്.

ചിറ്റൂർ ജില്ലയിൽ കാണുന്ന മറ്റു ക്ഷേത്രങ്ങൾ 

അർദ്ധഗിരി ക്ഷേത്രം
കനിപകം വിനായക ക്ഷേത്രം
വകുള ദേവി ക്ഷേത്രം
അളിപിരി ക്ഷേത്രം
ബൊയകൊണ്ട ഗംഗമ്മ

Thursday, August 13, 2020

കാളഹസ്തിയിലെ പാതാളഗണപതി

_*കാളഹസ്തിയിലെ പാതാളഗണപതി*_ 

ശ്രീ കാളഹസ്‌തേശ്വര ക്ഷേത്രത്തിന്റെ വടക്കേ കവാടത്തിനടുത്തായാണ് പതാളഗണപതി പ്രതിഷ്ഠയുള്ളത്.

ഭൂമിക്കടിയില്‍ ഏകദേശം 35 അടിയോളം താഴെയാണ് ഇതിന്റെ പ്രതിഷ്ഠ.

അഗസ്ത്യമുനിയുടെ ദക്ഷിണ കൈലാസ യാത്രാവേളയില്‍ അദ്ദേഹം ശ്രീ കാളഹസ്തിയില്‍ വിശ്രമിക്കാനെത്തി. അവിടെ അമ്പലത്തിലെ ആവശ്യങ്ങള്‍ക്കും അദ്ദേഹത്തിന്റെ പ്രാര്‍ഥനാവശ്യങ്ങള്‍ക്കും ജലമില്ലാത്ത അവസ്ഥവന്നു
വെള്ളം ലഭിക്കാന്‍ വേണ്ടിയുള്ള ശ്രമങ്ങളെല്ലാം ഫലം കാണാതെ വന്നപ്പോള്‍ ഗണപതിഭഗവനില്‍ അദ്ദേഹം അഭയം പ്രാപിച്ചു. അദ്ദേഹത്തിന്റെ പ്രാര്‍ത്ഥനയുടെ ഫലമായി ഗണപതിഭഗവാന്‍ അവിടെ പ്രത്യക്ഷപ്പെട്ടു. ഗണപതിഭഗവാന്റെ അനുഗ്രഹത്താല്‍ പുഴ ഗതിമാറുകയും വെള്ളം ലഭിക്കുകയും ചെയ്തുവെന്നാണ് വിശ്വാസം.

അത്ഭുതസിദ്ധിയുള്ള ഈ പ്രതിഷ്ഠ ഏറെ പ്രധാനമാണ്. വളരെ ശക്തിയുള്ളതും വിഘ്‌നങ്ങള്‍ മാറി ജോലിയിലും മറ്റു പ്രവര്‍ത്തി മേഖലയിലും വിജയം വരിക്കുവാനും, സമ്പല്‍ സമൃദ്ധി കനിഞ്ഞ് അനുഗ്രഹിക്കുന്നതുമായ ഗണപതിഭഗവാനെ കാളഹസ്തിശ്വര ക്ഷേത്ര ദര്‍ശനത്തിന് മുന്നേ തൊഴണമെന്നാണ് വിശ്വാസം.

ദിവസത്തിന്റെ അധിപതികളായ നാഗങ്ങള്‍🔥

🔱🔥ദിവസത്തിന്റെ അധിപതികളായ നാഗങ്ങള്‍🔥🔱
🏮ॐ════卐★●°●ॐ●°★卐════ॐ🏮
【⒣⒤⒩⒟⒰ ⒲⒜⒴ ⒪⒡ ⒧⒤⒡⒠】

   ബ്രഹ്മാവ്‌ ഓരോ നാഗങ്ങളെയും ഓരോ ദിവസത്തിന്റെ അധിപതികളായി നിശ്ചയിച്ചിട്ടുണ്ട്. ഇവരെ സ്മരിച്ചുകൊണ്ട് ആ ദിവസം ആരംഭിച്ചാല്‍ ഐശ്വര്യം ഉണ്ടാകുമെന്ന് കരുതുന്നു.

ഞായര്‍               :-  അനന്തന്‍ 

തിങ്കള്‍                :- വാസുകി 

ചൊവ്വ                :- തക്ഷകന്‍ 

ബുധന്‍                :- കാര്‍ക്കോടകന്‍ 

വ്യാഴം                :- പത്മന്‍

വെള്ളി                :- മഹാപത്മന്‍ 

ശനി                    :- കാളിയന്‍, ശംഖപാലന്‍ 

നാഗ രൂപിയായ സുബ്രമണിയന്‍
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
ഒരിക്കല്‍ പ്രണവത്തിന്റെ അര്‍ത്ഥം പറയാന്‍ ബ്രഹ്മാവിനോട് സുബ്രമണ്യന്‍ ആവശ്യപെട്ടു. ഉത്തരം നല്‍കാന്‍ ബ്രഹ്മാവിന് കഴിഞ്ഞില്ല .ബ്രഹ്മാവിനെ ബന്ധിച്ചു സുബ്രമണ്യന്‍ സ്വയം സൃഷ്ടി കര്‍മം തുടങ്ങി. ഇത് അറിഞ്ഞ പരമശിവന്‍ മകനെ വിളിച്ചു താത്ത്വോപദേശം നടത്തി ,ബ്രഹ്മാവിനെ വിട്ടയച്ച സുബ്രമണ്യന്‍ താന്‍ ചെയ്ത പ്രവര്ത്തിക്ക് പ്രായശ്ചിത്തം ചെയ്തു ഒരു സര്‍പ്പ രൂപിയായി മാറി .പാര്‍വതി ഇതറിഞ്ഞു .പുത്ര വിരഹം കൊണ്ട് ദുഖിതയായ് പാര്‍വതി ഷഷ്ടി വൃതംഅനുഷ്ടിച്ചു .ബ്രഹ്മ വിഷ്ണു മഹേസ്വരന്മാര്‍ പ്രത്യക്ഷപെട്ടു. ഈ സമയം മഹാവിഷ്ണു സര്‍പ്പ രൂപിയായ സുബ്രമണ്യ നെ തലോടിയപ്പോള്‍ സര്‍പ്പരൂപം മാറി എന്നാണു ഐതിഹ്യം

Sunday, August 9, 2020

കൈലാസത്തെക്കുറിച്ച് ചില നിഗൂഢ വസ്തുതകൾ..

Bhaskarananda Swami

കൈലാസത്തെക്കുറിച്ച് ചില നിഗൂഢ  വസ്തുതകൾ..
ഇന്ത്യയിലും ടിബറ്റിലുമായി വ്യാപിച്ചു കിടക്കുന്ന കൈലാസ പർവ്വതം ഭൂമിശാസ്ത്രപരമായും ആത്മീയമായും നമ്മളെ ഏറെ സ്വാധീനിക്കുന്ന ഒരിടമാണ്. 
ഹിമാലയത്തിന്റെ ഭാഗമായ കൈലാസം ഹൈന്ദവ സംസ്കാരവുമായി അടുത്ത ബന്ധം പുലർത്തുന്നു .

 ബുദ്ധവിശ്വാസികൾക്ക് ഇവിടെ ബുദ്ധന്റെ വാസകേന്ദ്രവും ജൈനമതത്തിൽ തീർഥങ്കരന്  ബോധോധയം ഉണ്ടായ സ്ഥലവുമാണ്.
എന്തൊക്കെ പറഞ്ഞാലും ധാരാളം വിശ്വാസങ്ങളും നിഡൂഢതകളും കൈലാസത്തെചുറ്റിയുണ്ട്.

"സ്ഫടികം " എന്നർഥം വരുന്ന സംസ്‌കൃത വാക്കിൽ നിന്നാണ് 'കൈലാസം 'എന്ന പദം ഉണ്ടായത്.

കൈലാസത്തിന്റെ റ്റിബറ്റൻ പേര് 'ഗാന്റിൻ പോചെ  'എന്നാണ്.
 'ഗാൻ 'എന്ന പദത്തിനർത്ഥം മഞ്ഞിന്റെ കൊടുമുടി എന്നും, ' റിമ്പോചേ ' പദത്തിന് അമൂല്യമായത് എന്നുമാണ്. അതുകൊണ്ട് തന്നെ ഗാന്റിൻ പോചെ  എന്നാൽ 'മഞ്ഞിന്റെ അമൂല്യരത്‌നം 'എന്നർത്ഥമുണ്ടെന്നു കരുതുന്നു. 

ഹിന്ദു, ബുദ്ധമതത്തിൽ  വിശ്വസിക്കുന്നവർ കൈലാസത്തെ ഇടത്തുനിന്നും വലത്തോട്ടു ചുറ്റുമ്പോൾ ജൈനമതക്കാർ കൈലാസത്തെ വലതുനിന്നും ഇടത്തോട്ടു പ്രദക്ഷിണം വയ്ക്കുന്നു.
കൈലാസപർവ്വതത്തിന്റെ പ്രദക്ഷിണവഴിയുടെ നീളം ഏതാണ്ട് 52 കി.മി ആണ്.

കൈലാസത്തിന്റെ ഏറ്റവും ഉയർന്ന ഭാഗങ്ങളിൽ  പർവ്വതാരോഹകർക്കുപോലും എത്തിചേരുവാൻ സാധ്യമല്ല. 
പലരും ഇതിനായി ശ്രമിച്ചിട്ടുണ്ടെങ്കിലും ഇതുവരെ പൂർത്തിയാക്കാൻ  കഴിഞ്ഞിട്ടില്ല.
1926 ൽ  ഹഗ് ററ്റ്ലെഡ്ജ് കൈലാസത്തിന്റെ വടക്കുഭാഗത്തെകുറിച്ച് പഠിക്കുകയും,ഏതാണ്ട്  6000 അടി(1,800 മി) കയറുക തികച്ചും ദുഷ്കരമാണെന്നു കണ്ടെത്തുകയും ചെയ്തു.
പിന്നീടു 1936 ൽ ഹേർബെർട്ട് ടിച്ചി കൈലാസപർവ്വതം കയറുവാൻ ശ്രമം നടത്തി പിന്മാറി .
പിന്നീടു 1980ൽ ചൈന ഗവൺമെന്റ് റിൻഹോൾഡ്‌ മെസ്സെനാർ എന്ന പർവ്വതാരോഹന് അനുവാദം നൽകി.
അയാളും പരാജയപ്പെട്ടു .
പിന്നീടു 2001ൽ ഒരു സ്പാനിഷ്‌ സംഘത്തിന് പച്ചക്കൊടി കിട്ടിയെങ്കിലും തുടരെയുള്ള മരണങ്ങൾ കാരണം അങ്ങോട്ടുള്ള  പർവ്വതാരോഹണം ചൈന നിർത്തി വച്ചു.

ഹെലികോപ്റ്ററിലും മറ്റും കൈലാസത്തിന്റെ മുകൾ ഭാഗം കാണാൻ ശ്രമിച്ചവർ പരാജയപ്പെടുകയാണുണ്ടായത് .
പല വട്ടം അവയുടെ എൻജിനുകൾ  തകരാറിൽ ആയി തകർന്നു വീണു  എന്നത് അതിശയകരമായി തോന്നാം .

മുൽക്ഷേവ് ഓണസ്റ് എന്ന റഷ്യൻ ഒപ്താൽമോളജിസ്റ്റ് ,,താൻ ഏഴു തവണ നടത്തിയ കൈലാസ പ്രദക്ഷിണത്തിൽ  7 തവണയും ചുറ്റളവിൽ,, മീറ്ററുകൾ വ്യത്യാസം വന്നതായി കണ്ടു .
അദ്ദേഹം പറയുന്നത് 50km വിസ്തീർണവും 3 km വിസ്തൃതിയുമുള്ള 'ഒരു എക്സ്ട്രാ ടെറസ്ട്രിയൽ സിറ്റി '  കൈലാസത്തിനുള്ളിൽ ഉണ്ട് ,അതാണ് ഈ അത്ഭുതങ്ങൾക്കു പിന്നിൽ എന്നതാണ് .

ഇന്നുവരെ മനുഷ്യന് മുന്നിൽ തല കുനിച്ചിട്ടില്ലാത്ത ഒരേയൊരു പർവതം കൈലാസമാണ് .
എവറസ്റ്റ് കൊടുമുടി പോലും കീഴടക്കിയ മനുഷ്യൻ 1812 മുതൽ കൈലാസം കീഴടക്കാൻ ശ്രെമിച്ചിട്ടു സാധിക്കുന്നില്ല .
ഒരു കാലത്ത് സോവിയറ്റ് യൂണിയനും അഡോൾഫ് ഹിറ്റ്ലറും വരെ ഹിമാലയത്തിന്റെ ടിബറ്റൻ ഏരിയകൾ സ്വന്തമാക്കാൻ ആഗ്രഹിച്ചിരുന്നു .
" ശംഭാല " എന്നു പേരുള്ള അമൂല്യ രത്ന ശേഖരമുള്ള ഒരു രഹസ്യ മേഖല കൈലാസത്തിൽ ഉണ്ടെന്ന് അവർ വിശ്വസിച്ചിരുന്നു .

സാറ്റലൈറ്റ് ചിത്രങ്ങളിൽ 
ചുറ്റും താമരയുടെ ഇതളുകൾ പോലെ വിരിഞ്ഞു നിൽക്കുന്ന മലകൾക്കിടെയിലെ ഒരു മൊട്ടു പോലെയുള്ള കൈലാസം , ഗ്വാണ്ടനാ എന്ന ഇന്ത്യൻ ഫലകവും യുറേഷ്യൻ ഫലകവും കൂട്ടിയിടിച്ചതിന്റെ ഫലമായി ഉയർന്നു വന്നതാണ് എന്നാണ് ഭൂമിശാസ്ത്ര സിദ്ധാന്തം .
അതിനു മുൻപ് ഇത് ' തെത്തിയൻ കടലി' ന്നടിയിൽ ആയിരുന്നത്രേ .
കൈലാസത്തിൽ ചില സമുദ്ര ജീവികളുടെ ഫോസിലുകളും സാളഗ്രാമങ്ങളും കാണപ്പെടുന്നതിന് കാരണം ഇതാണെന്ന് പറയപ്പെടുന്നു .

സമയം വേഗത്തിൽ സഞ്ചരിച്ച് പോകുന്നത് കാണണോ..
എങ്കിൽ കൈലാസത്തിലേക്ക് പോയാൽ  മതി.
 ഇവിടം സന്ദർശിച്ചിട്ടുള്ളവരുടെ അനുഭവങ്ങളിൽ നിന്നും അറിയുന്നത്,, ഇവിടെ വളർച്ച മറ്റു സ്ഥലങ്ങളെ അപേക്ഷിച്ച് വേഗത്തിൽ  നടക്കുമെന്നാണ്. 
അതായത് നഖങ്ങളും മുടിയും സാധാരണയിൽ നിന്നും മാറി വേഗത്തിൽ വളരുമത്രെ. 
അതുമാത്രമല്ല ,
വേഗത്തിൽ എല്ലായ്‌പ്പോഴും സ്ഥാനമാറ്റം സംഭവിക്കുന്ന ഒരിടംകൂടിയാണ് കൈലാസം. 
അതിനാൽ ത്തന്നെ ആളുകൾക്ക് ദിശ കൃത്യമായി മനസ്സിലാകാൻ കഴിയാതെ വരുന്നു. 
ഇത് ഏറ്റവും കൂടുതലായി ബാധിക്കുന്നത് ട്രക്കേഴ്‌സിനെയാണ്. 
ഇങ്ങനെ നിരന്തരം സ്ഥാനം മാറുന്നത് കൊണ്ടും കൂടിയാണ്  ആർക്കും ഇതുവരെയും ഇതിന്റെ മുകളിൽ എത്താൻ കഴിഞ്ഞിട്ടില്ലത്രെ.
കനത്ത മഞ്ഞും -ദിവസേന ചുവപ്പ് , വെള്ളി ,സ്വർണം ,കറുപ്പ് , തവിട്ട് എന്നീ നിറങ്ങളിലേക്കുള്ള പർവതത്തിന്റെ ഭാവ മാറ്റവും,,അടിക്കടിയുള്ള കാലാവസ്ഥ വ്യതിയാനവും കൈലാസാരോഹണം കഠിനമാക്കുന്നു .

ടിബറ്റിൽ നിന്നുള്ള ബുദ്ധസന്യാസിയായ മിലെറെപ്പ എന്നൊരാൾക്കു മാത്രമാണ് കൈലാസത്തിന്റെ മുകളിലെത്താനായത് എന്നാണ് പറയപ്പെടുന്നത്. 
എന്നാൽ ഇതിനെക്കുറിച്ചുള്ള ആധികാരിക വിവരങ്ങൾ ലഭ്യമല്ല.

ലോകത്തിന്റെ കേന്ദ്രം നമ്മുടെ  കൈലാസമാണെന്നു പറഞ്ഞാൽ  വിശ്വസിക്കുമോ? 
എന്നാൽ അമേരിക്കയിലെയും റഷ്യയിലെയും നിരവധി ശാസത്രജ്ഞർ  നടത്തിയ പരീക്ഷണങ്ങളിൽ നിന്നും പഠനങ്ങളിൽ നിന്നും വ്യക്തമായത് ലോകത്തിന്റെ അച്ചുതണ്ട് കൈലാസമാണെന്നാണ്.

ഭൂമിയുടെ അച്ചുതണ്ടെന്ന നിലയിൽ  ആക്‌സിസ് മുണ്ടി  (axis mundi ) എന്നാണ് ശാസ്ത്രജ്ഞർ ഇതിനെ വിളിക്കുന്നത്. 
ഇതിനവർ വ്യക്തമായ കാരണങ്ങളും പറയുന്നുണ്ട്. 
ലോകത്തിലെ പ്രധാനപ്പെട്ട സ്മാരകങ്ങളിലൊന്നായ സ്റ്റോൺ  ഹെൻചിലേക്ക് ഇവിടെ നിന്നും 666 കിലോമീറ്ററാണുള്ളത്. 
കൂടാതെ നോർത്ത് പോളിലേക്ക് 6666 കിലോമീറ്ററും സൗത്ത് പോളിലേക്ക് 13332 കിലോമീറ്ററുമാണ് .

പുരാണങ്ങളിലും വേദങ്ങളിലും കൈലാസത്തിനെ ' കോസ്മിക് ആക്‌സിസ് ' ആയി കാണിച്ചിട്ടുണ്ടത്രെ.
അതായത് ,
ഭൂലോകത്തെയും പരലോകത്തെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഇടം...
സൂര്യനസ്തമിച്ചു കഴിഞ്ഞാൽ പർവതം മുഴുവൻ ഒരു പ്രത്യേകതരം നിഴലായിരിക്കുന്നതിന് 'സ്വസ്ഥിക് ' എന്ന ചിഹ്നത്തോട്  സാദൃശ്യം പറയുന്നു .

റഷ്യൻ ശാസ്ത്രജ്ജർ വിശ്വസിക്കുന്നത്  കൈലാസം ഒരു പ്രകൃതിസൃഷ്ടിയല്ലാ എന്നാണ്.
ഇത്രയും കൃത്യമായ രൂപവും സമലക്ഷണങ്ങളും ഒരു പ്രകൃതി നിർമ്മിതിക്കും കാണില്ല,,,
കൃത്യമായ അളവുകളോട് കൂടിയ  ഇതിന്റെ വശങ്ങൾ ഒരു പിരമിഡിനു സമമാണത്രെ.
പിരമിഡിന്റെ മുകൾ ഭാഗത്തേക്ക്‌ താഴെ നിന്ന് അതിശക്തമായി ഇലക്ട്രോണിക് തരംഗങ്ങൾ പ്രവഹിച്ചു കൊണ്ടിരിക്കുന്നു.
ഇത് അന്യഗ്രഹവുമായോ ബഹിരാകാശവുമായോ ഈ പർവതത്തിന്റെ നിരന്തര സംവേദനമാണ് സൂചിപ്പിക്കുന്നതത്രെ .
കൈലാസ പരിക്രമണത്തിനിടെ വിമാനം തകർന്നു വീണതിൽ നിന്ന് രക്ഷപെട്ട റഷ്യൻ വൈമാനികനായ വോൾട്ടോ ഹെൻറിച്ചിന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു .

" നല്ല തെളിഞ്ഞ കാലാവസ്ഥയിൽ ഞങ്ങൾ കൈലാസപർവതത്തിലേക്ക് അടുക്കുകയായിരുന്നു .
പെട്ടെന്ന് വിമാനം അദൃശ്യമായ ഏതോ ചില്ലുഗ്ലാസ്സിൽ ഇടിച്ച പോലെ ഭയാനകമായ ഒരു ശബ്ദത്തോടെ തല കീഴായി മറിഞ്ഞു .
തീർച്ചയായും കൈലാസത്തെ പൊതിഞ്ഞു വയ്ക്കുന്ന എന്തോ ഒരു നിഗൂഢ കവചമുണ്ട് ...."

ഈ പർവതത്തെ കുറിച്ച് ഏറ്റവുമധികം പഠനം നടത്തിയിട്ടുള്ളത് റഷ്യക്കാരാണ് .
ഏറ്റവും പരിമിതമായ അറിവുള്ളത് ഇന്ത്യാക്കാർക്കും .
ഗൂഗിളിൽ mount kailash എന്നു തിരഞ്ഞാൽ അതു ചൈനയിലാണ് എന്നാണ് കാണിക്കുന്നത് .
ലോകത്തിലെ ഉയരമുള്ളതും  വലുതുമായ എന്തിനെയും എന്നും സ്വന്തമാക്കി വയ്ക്കാൻ ആഗ്രഹിക്കുന്ന ചൈനയുടെ ഒരു ദുരാഗ്രഹ മുഖം ഇവിടെ കാണാം .

കൈലാസത്തിന്റെ താഴ് വരയിലുള്ള രണ്ട് തടാകങ്ങളാണ് മാനസരോവറും രാക്ഷസ്താലും.
 മാനസരോവറിൽ തെളിഞ്ഞ ശുദ്ധജലമാണെങ്കിൽ  വിചിത്രമെന്നു പറയട്ടെ.....രാക്ഷസ്ഥാലിൽ കറുപ്പ് കലർന്ന ഉപ്പുവെള്ളമാണുള്ളത് 

From -  Avadhooth Guruprasad

*ചിദംബര രഹസ്യം:*

*ചിദംബര രഹസ്യം:*

എട്ടുവര്‍ഷത്തെ ഗവേഷണത്തിനു ശേഷം, പടിഞ്ഞാറന്‍ ശാസ്ത്രഞ്ജന്മാര്‍ നടരാജന്‍റെ കാലിലെ തള്ളവിരല്‍ ഭൂമിയുടെ കാന്തിക രേഖയുടെ മദ്ധ്യത്തിലാണെന്ന് കണ്ടെത്തി.

തിരുമൂലാര്‍ എന്ന തമിഴ് പണ്ഡിതന്‍ ഇതു അയ്യായിരം വര്‍ഷങ്ങള്‍ക്കു മുന്‍പ് തെളിയിച്ചിരുന്നു. അദ്ദേഹത്തിന്‍റെ തിരുമന്ദിരം എന്ന ഗ്രന്ഥം ശാസ്ത്ര ലോകത്തിനു അത്ഭുതകരമായ ഒരു വഴികാട്ടിയാണ്. അദ്ദേഹത്തിന്‍റെ പഠനങ്ങള്‍ മനസ്സിലാക്കാന്‍ നമുക്ക് നൂറുകണക്കിന് വര്‍ഷങ്ങള്‍ വേണ്ടിവരും.

ചിദംബരം ക്ഷേത്രത്തിന്‍റെ പ്രത്യേകതകള്‍:

ചിദംബരം ക്ഷേത്രം ഭൂമിയുടെ കാന്തിക രേഖയുടെ മധ്യത്തിലാണ്‌.
പഞ്ചഭൂത ക്ഷേത്രങ്ങളില്‍, ചിദംബരം ആകാശത്തെയും, കാളഹസ്തി വായുവിനെയും, കാഞ്ചി ഏകാംബരേശ്വര ക്ഷേത്രം ഭൂമിയെയും പ്രതിനിധീകരിക്കുന്നു. ഈ മൂന്നു ക്ഷേത്രങ്ങളും ഒരു നേര്‍ രേഖയില്‍ 79 ഡിഗ്രി 41 മിനിറ്റ് ലാണ്. ഇതു തികച്ചും അത്ഭുതകരമാണ്.

ചിദംബരം ക്ഷേത്രത്തിന് ഒമ്പതു പ്രവേശന ദ്വാരങ്ങളുണ്ട്. മനുഷ്യ ശരീരത്തിലെ ഒമ്പതു ദ്വാരങ്ങള്‍ പോലെ.

ക്ഷേത്രത്തിന്‍റെ മേല്‍ക്കൂര പൊതിഞ്ഞിരിക്കുന്നത്‌ 21600 സ്വര്‍ണ്ണ തകിടുകള്‍ കൊണ്ടാണ്. ഇത് മനുഷ്യന്‍ ഓരോ ദിവസവും ചെയ്യുന്ന 21600 ശ്വാസോസ്ച്വാസത്തിന്‍െ എണ്ണമാണ് ( 15x 60x24 =21600).

ഈ 21600 സ്വര്‍ണ്ണ തകിടുകള്‍ ഗോപുരത്തില്‍ ഉറപ്പിച്ചിരിക്കുന്നത് 72000 സ്വര്‍ണ്ണ ആണികള്‍ കൊണ്ടാണ്. ഇതു മനുഷ്യ ശരീരത്തിലെ ആകെ നാഡികള്‍ക്ക് തുല്യമാണ്.

തിരുമൂലാര്‍ പറയുന്നത് മനുഷ്യന്‍ ശിവലിംഗത്തിന്‍റെ ആകൃതിയെ പ്രതിനിധീകരിക്കുന്നു. അത് ചിദംബരത്തെയും, സദാശിവത്തേയും, ശിവ താണ്ഡവത്തേയും പ്രതിനിധീകരിക്കുന്നു.

പൊന്നമ്പലം അല്പം ഇടത്തേക്ക് ചരിഞ്ഞാണ് വച്ചിരിക്കുന്നത്. ഇതു നമ്മുടെ ഹൃദയത്തെ പ്രതിനിധീകരിക്കുന്നു. ഇവിടെ എത്താന്‍, പഞ്ചാക്ഷര പടികള്‍ എന്ന അഞ്ചു പടികള്‍ കയറണം. ശി, വാ, യ, ന, മ ആണ് പഞ്ചാക്ഷര മന്ത്രം.

കനക സ്തംഭം സ്ഥാപിച്ചിരിക്കുന്ന നാലു തൂണുകള്‍ നാലു വേദങ്ങളാണ്.

പൊന്നമ്പലത്തില്‍ 28 സ്തംഭങ്ങള്‍ ഉണ്ട്. ഇവ 28 അഹംകളെയും 28വിധം ശൈവ ആരാധനയ്ക്കുള്ള വഴികളെയും പ്രതിനിധീകരിക്കുന്നു. ഈ സ്തംഭങ്ങള്‍ 64+64 തട്ടു തുലാങ്ങളെ താങ്ങിനിര്‍ത്തുന്നു. ഈ തുലാങ്ങള്‍ 64 കലകളാണ്. കുറുകെയുള്ള തുലാങ്ങള്‍ മനുഷ്യശരീരത്തിലെ രക്തക്കുഴലുകളുടെ എണ്ണത്തിനു തുല്യം.

സ്വര്‍ണ്ണ മേല്‍ക്കൂരയിലെ ഒമ്പതു കലശങ്ങള്‍ നവവിധമായ ശക്തി / ചൈതന്യങ്ങളെ പ്രതിനിധീകരിക്കുന്നു.

അര്‍ദ്ധ മണ്ഡപത്തിലെ ആറു സ്തംഭങ്ങള്‍ ആറു ശാസ്ത്രങ്ങളാണ്.

മണ്ഡപത്തിനടുത്തുള്ള 18 സ്തംഭങ്ങള്‍ 18 പുരാണങ്ങളാണ്.

നടരാജനൃത്തത്തെ “പ്രാപഞ്ചിക നൃത്തം” എന്നാണ് പടിഞ്ഞാറന്‍ ശാസ്ത്രഗവേഷകര്‍ വിശേഷിപ്പിക്കുന്നത്.

ഇന്ന് ശാസ്ത്രം മുന്നോട്ടുവയ്ക്കുന്ന ഗവേഷണ നിരീക്ഷണങ്ങള്‍ എല്ലാംതന്നെ ഹൈന്ദവ വിശ്വാസത്തില്‍ ആയിരക്കണക്കിന് വര്‍ഷം മുമ്പേയുണ്ടായിരുന്നു.

*ഓം നമ: ശിവായ*
    🙏🌹🙏🌹🙏🌹🙏

Monday, August 3, 2020

യഹ്വ അഥവാ യഹോവ

രുദ്രനെ വേദങ്ങളിൽ യഹ്വ
എന്നു വിളിക്കുന്നുണ്ട്.
ഒരു പക്ഷെ ബൈബിൾ ദൈവമായ
യഹോവ ഇതുമായി ബന്ധപ്പെട്ടതാകാം