Followers(ഭഗവാന്‍റെ ഭക്തര്‍ )

Thursday, June 18, 2020

രുദ്രാക്ഷം

രുദ്രാക്ഷം

പണ്ട് ത്രിലോകങ്ങളെയും വിറപ്പിച്ച് സംഹാര താണ്ഡവമാടിയ ത്രിപുരാസുരൻമാരെ വധിച്ചുകളയുന്നതിന് ആയിരം വത്സരക്കാലം പരമശിവൻ കണ്ണിമചിമ്മാതെ കാത്തുനിന്നു. ത്രിപുരവധത്തിനുശേഷം കണ്ണുചിമ്മിയ പരമശിവന്റെ നേത്രത്തിൽ നിന്നു തെറിച്ചുവീണ കണ്ണുനീർത്തുള്ളികൾ രുദ്രാക്ഷവൃക്ഷങ്ങളായി എന്ന് പുരാണം.

അവയിൽ നിന്ന് 38 പ്രകാരത്തിലുള്ള രുദ്രാക്ഷങ്ങൾ ഉണ്ടായിൽ സൂര്യനേത്രത്തിൽ നിന്ന് 12 തരവും സോമനേത്രത്തിൽ നിന്നു 16 തരവും തൃക്കണ്ണിൽ നിന്നു 10 തരവുമായി രുദ്രാക്ഷങ്ങൾ പ്രത്യേകം അറിയപ്പെട്ടു. രുദ്രാക്ഷകായയ്ക്കുള്ളിൽ ഒരു വിത്ത് കാണപ്പെടുന്നത് ഒരു മുഖരുദ്രാക്ഷം. രണ്ടു വിത്ത് കാണപ്പെടുന്നത് രണ്ടുമുഖം എന്നിങ്ങനെ വിത്തിന്റെ എണ്ണം അനുസരിച്ച് വിവിധ മുഖങ്ങളിലായില്ലാണ് രുദ്രാക്ഷം ലഭ്യമാവുക. വിത്തിന്റെ എണ്ണം കൂടിയിരുന്നാൽ അതിന്റെ ശക്തിയും ഫലവും കൂടിയിരിക്കും.

രുദിനെ ദ്രവിപ്പിക്കുവൻ രുദ്രൻ. രുദ് എന്നാൽ ദുഃഖം എന്നും, ദ്രവിപ്പിക്കുക എന്നാൽ ഇല്ലാതാക്കുക എന്നുമാണ് അർത്ഥം. രുദ്രൻ പഞ്ച കൃത്യങ്ങളുടെയും (സൃഷ്ടി, സ്ഥിതി, സംഹാരം, തിരോധാനം, ലയം) നാഥനും പ്രപഞ്ചവിധാതാവുമാകുന്നു. രുദ്രന്റെ ഉത്തമേന്ദ്രിയങ്ങളായ അക്ഷങ്ങൾ എന്ന് രുദ്രാക്ഷത്തിന് ശാസ്ത്രീയമായി അർത്ഥം കൈവരുന്നു.

രുദ്രാക്ഷധാരണത്തിന്റെ പ്രയോജനം

രുദ്രാക്ഷം ദർശിച്ചാൽ തന്നെ പുണ്യമാണ്. സ്പർശിച്ചാൽ കോടി ഗുണമാകും. ധരിച്ചാൽ നൂറുകോടിയിലധികം പുണ്യം. നിത്യവും രുദ്രാക്ഷം ധരിച്ചു ജപിക്കുന്നതുകൊണ്ട് അനന്തമായ പുണ്യം ലഭിക്കും. രുദ്രാക്ഷത്തേക്കാൾ ഉത്തമമായ സ്തോത്രവും വ്രതവുമില്ല.

അക്ഷയമായ ദാനങ്ങളിൽ ഉത്തമമാണ് രുദ്രാക്ഷദാനം. ഒരു രുദ്രാക്ഷമെങ്കിലും ധരിച്ചിട്ടുള്ളവർ മാംസഭോജനവും മദ്യപാനവും ചണ്ഡാലസഹവാസവും മൂലമുണ്ടാവുന്ന പാപത്തിൽ നിന്ന് മുക്തരാകും. സർവ്വയജ്ഞങ്ങളും തപസും ദാനവും വേദാഭ്യാസവുംകൊണ്ട് എന്തു ഫലമുണ്ടാവുമോ അത് രുദ്രാക്ഷധാരണത്താൽ പെട്ടെന്ന് ലഭ്യമാകും.

നാലുവേദങ്ങൾ അഭ്യസിക്കുകയും പുരാണങ്ങൾ വായിക്കുകയും, തീർത്ഥാടനം നടത്തുകയും, സർവിദ്യകളും നേടുകയും ചെയ്താൽ എന്തു പുണ്യം ലഭിക്കുമോ ആ പുണ്യം രുദ്രാക്ഷധാരണം കൊണ്ട് മാത്രം ലഭിക്കും. രുദ്രാക്ഷം കഴുത്തിലോ കൈയിലോ കെട്ടിക്കൊണ്ട് ഒരാൾ മരിച്ചാൽ അവൻ രുദ്രപദം പ്രാപിക്കും. പുനർജന്മമുണ്ടാവില്ല. തന്റെ കുലത്തിലെ 21 തലമുറയെ ഉദ്ധരിക്കുവനായി രുദ്രലോകത്ത് വസിക്കും. ഭക്തിയില്ലാതെ രുദ്രാക്ഷം ധരിച്ചുകൊണ്ട് നിത്യവും പാപകർമ്മം ചെയ്യുവനായാൽ പോലും അവൻ മുക്തനായിത്തീരും. രുദ്രാക്ഷം ധരിച്ചുകൊണ്ട് മരിക്കാനിടയായാൽ മൃഗത്തിനുപോലും മോക്ഷമുണ്ടാവും.

അനേക ജന്മങ്ങളിൽ മഹാദേവപ്രസാദം സിദ്ധിച്ചവർക്കുമാത്രമെ രുദ്രാക്ഷത്തിൽ ശ്രദ്ധയുണ്ടാകൂ. രുദ്രാക്ഷം അലസമായി ധരിച്ചാൽ പോലും കൂരിരുട്ട് ആദിത്യനെയെപോലെ അവനെ പാപാങ്ങൾ സ്പർശിക്കുകയില്ല. ഭക്തിപൂർവ്വം രുദ്രാക്ഷത്തെ പൂജിക്കു പക്ഷം ദരിദ്രനെപ്പോലും ഭൂമിയിൽ രാജാവാക്കും.

മത്സ്യം കഴിക്കുന്നവനോ മാംസം കഴിക്കുവനോ മദ്യപാനിയോ, അസംഗങ്ങളിൽ ഏർപ്പെടുന്നവനോ ചെയ്യരുതാത്തത് ചെയ്യുന്നവനോ, കാണരുതാത്തത് കാണുവനോ, പറയരുതാത്തത് പറയുന്നവനോ, കേൾക്കരുതാത്തത് കേൾക്കുവനോ, പോകരുതാത്തിടത്ത് പോകുന്നവനോ, മണക്കരുതാത്തത് മണക്കുന്നവനോ, ഭക്ഷിക്കരുതാത്തത് ഭക്ഷിക്കുന്നവനോ ആയ മനുഷ്യൻ രുദ്രാക്ഷം ധരിച്ചിട്ടുണ്ടെങ്കിൽ അതിൽനിന്നുള്ള പാപമൊന്നും തന്നെ അവനെ സ്പർശിക്കുകയില്ല.

രുദ്രാക്ഷം ആർക്കൊക്കെ ധരിക്കാം?

ബ്രഹ്മചര്യം, ഗാർഹസ്ഥ്യം, വാനപ്രസ്ഥം, സന്ന്യാസം തുടങ്ങി എല്ലാ ആശ്രമത്തിൽപ്പെട്ടവർക്കും ബ്രാഹ്മണൻ, ക്ഷദ്രിയൻ, വൈശ്യൻ, ശൂദ്രൻ തുടങ്ങി എല്ലാ വർണ്ണങ്ങളിൽപ്പെട്ടവർക്കും രുദ്രാക്ഷം ധരിക്കാം. രുദ്രാക്ഷം ധരിക്കുന്നതിൽ ലജ്ജയുള്ളവന് കോടിജന്മം കഴിഞ്ഞാലും മുക്തി ലഭിക്കില്ല.

പ്രാര്‍ത്ഥനയും മന്ത്രോച്ചാരാണവും നടത്തി ഐശ്വര്യദായക ദിവസങ്ങളില്‍ വേണം രുദ്രാക്ഷ ധാരണം നടത്തേണ്ടത്. ധരിക്കുന്ന ആള്‍ ദിവസവും രുദ്രാക്ഷമന്ത്രം ഉരുക്കഴിക്കേണ്ടതുമുണ്ട്.

രുദ്രാക്ഷം ധരിക്കുന്നയാൾ മദ്യം , മാംസം , ചുവന്നുള്ളി , വെളുത്തുള്ളി , മുരിങ്ങയ്ക്ക , കുമിള് തുടങ്ങിയവ ഉപേക്ഷിക്കണമെന്നും ഇതിൽ പ്രത്യേകമായി എടുത്തു പറയുന്നുണ്ട് .
രുദ്രാക്ഷം തെരഞ്ഞെടുക്കുന്നത് പോലെതന്നെ ധരിക്കുന്നതിനും ചില നിയമങ്ങള്‍ ഉണ്ട്. രുദ്രാക്ഷം ധരിക്കുന്ന സമയത്ത് ശുദ്ധവൃത്തികള്‍ കര്‍ശനമായി പാലിക്കേണ്ടതുണ്ട്.

ഋതുമതികളായിരിക്കുന്ന സമയത്ത് രുദ്രാക്ഷം ധരിക്കാന്‍ പാടില്ല. ഉറങ്ങാന്‍ പോവുമ്പോള്‍ രുദ്രാക്ഷം ധരിക്കാന്‍ പാടില്ല. രുദ്രാക്ഷം വിശുദ്ധമായ സ്ഥലത്ത് വേണം സൂക്ഷിക്കേണ്ടത്‍. ദിവസവും രാവിലെ സ്നാനം കഴിഞ്ഞ ശേഷം മന്ത്രം ഉരുക്കഴിച്ച് ധരിക്കണം. വൈകിട്ട് ഊരി വയ്ക്കുമ്പോഴും മന്ത്രോച്ചാരണം നടത്തണം.

ലൈംഗിക ബന്ധം നടത്തുമ്പോള്‍ രുദ്രാക്ഷം അണിയരുത്. ശവദാഹത്തില്‍ പങ്കെടുക്കുമ്പോഴും പ്രസവം നടന്ന വീട്ടില്‍ വാലായ്മ കഴിയുന്നതിന് മുമ്പ് സന്ദര്‍ശനം നടത്തുമ്പോഴും രുദ്രാക്ഷം അണിയരുത് എന്നാണ് വിദഗ്ധമതം  

വിദ്യാർത്ഥി നാലുമുഖരുദ്രാക്ഷം ധരിക്കണം. സുമംഗലിയായ സ്ത്രീ താലിയോടൊപ്പം 3 മുഖരുദ്രാക്ഷം ധരിക്കണം. ''സ്നാനം, ദാനം, ജപം, ഹോമം, വൈശ്യദേവം, സുരാർച്ചനം, പ്രായശ്ചിത്തം, വ്രതദീക്ഷാകാലം, ശ്രാദ്ധം എന്നിവ രുദ്രാക്ഷം ധരിക്കാതെ ചെയ്യുന്നയാളിന് ഫലം ലഭിക്കില്ലെന്ന് മാത്രമല്ല നരകത്തിൽ പതിക്കുകയും ചെയ്യും. ''

രുദ്രാക്ഷം ധരിക്കുമ്പോൾ എന്തെല്ലാം ശ്രദ്ധിക്കണം?

രുദ്രാക്ഷം മാലയായോ അഥവാ ഒരു രുദ്രാക്ഷം മാത്രമായോ ധരിക്കാറുണ്ട്. ഏതായാലും, ധരിക്കുന്ന എല്ലാ രുദ്രാക്ഷവും മാസത്തിൽ ഒരു തവണ വേദപ്രോക്തമായ രീതിയിൽ ശുദ്ധീകരിക്കണം. അല്ലാത്തപക്ഷം അവയിൽ ഊർജ്ജസ്തംഭനം (energy hang) ഉണ്ടാവുകയും പ്രവർത്തിക്കാതാവുകയും ചെയ്യും.

ശാസ്ത്രീയമായ രീതിയിൽ രുദ്രാക്ഷത്തിന്റെ polartiy നോക്കി കോർത്തുവേണം മാലയുണ്ടാക്കാൻ. നെല്ലിക്കാ മുഴുപ്പുള്ളത് ഉത്തമം. നെല്ലിക്കാക്കുരുവിന്റെ മുഴുപ്പ് മധ്യമം. അതിനു താഴെ വലുപ്പം കുറഞ്ഞത് അധമം എന്നു കണക്കാക്കുന്നു. മാലയാണെങ്കിൽ വൈദ്യുതചാലകലോഹങ്ങളായ സ്വർണ്ണം, വെള്ളി, ചെമ്പ് എന്നിവയിൽ ഏതെങ്കിലും ഉപയോഗിച്ചുവേണം കോർക്കാൻ. ഒരു രുദ്രാക്ഷം ധരിക്കുമ്പോൾ ലോഹം നിർബന്ധമല്ല. നിശ്ചിത ഇടവേളകളിൽ തൈലാധിവാസവും ചെയ്യേണ്ടതുണ്ട്.

രുദ്രാക്ഷം ധരിക്കുമ്പോൾ ആവശ്യമായ ദേവതയെ അഥവാ ഇഷ്ടദേവനെ മന്ത്രന്യാസത്തോടെ രുദ്രാക്ഷത്തിൽ പ്രാണപ്രതിഷ്ഠ ചെയ്ത് പൂജിച്ച് മന്ത്രസഹിതം വേണം ധരിക്കാൻ. തുടർന്ന്! നിത്യവും ബന്ധപ്പെട്ട മന്ത്രം ജപം ചെയ്യണം. ഈ രുദ്രാക്ഷം ധരിക്കണമെന്നു തന്നെ നിർബന്ധമില്ല; വീട്ടിൽ വച്ചു പൂജിച്ചാലും മതിയാകും.

എന്നാൽ, എല്ലാവരും നിർബന്ധമായി മന്ത്രം ജപിക്കണമെന്നില്ല. മന്ത്രപൂർവ്വമോ അല്ലാതെയോ ഭക്തിപൂർവ്വമോ ഭക്തിയില്ലാതെയോ ധരിച്ചാലും ഉദ്ദേശിച്ച പ്രയോജനം ലഭ്യമാകുമെന്നു പുരാണങ്ങൾ ഉദ്ഘോഷിക്കുന്നു.

ഒന്നുമുതൽ 21 മുഖങ്ങളുള്ള രുദ്രാക്ഷങ്ങൾ ഉണ്ട്. മാത്രമല്ല ആകൃതിയുടെ അടിസ്ഥാനത്തിൽ മറ്റ് നാല് തരത്തിലുള്ള രുദ്രാക്ഷവുമുണ്ട്. ഇവ ധരിക്കുന്നതുകൊണ്ട് ഓരോ ഫലങ്ങളാണ് ലഭിക്കുന്നത്. ഇവകൂടാതെ രുദ്രാക്ഷ കവചങ്ങളും ഉണ്ട്. 

കടപ്പാട് പോസ്റ്റ്‌.

Wednesday, June 17, 2020

മരണത്തിന് എന്താണ് അടയാളം


ശിവ മഹാപുരാണത്തിലെ ഭാഗമാണ് ഇവിടെ വിവരിക്കുന്നത്.
ഒരിക്കൽ പാർവതി ദേവി മഹാദേവനെ നമസ്കരിച്ചിട്ട് ചോദിച്ചു അങ്ങയുടെ കൃപയാൽ എനിക്ക് പല കാര്യങ്ങളും അങ്ങ് പറഞ്ഞു തന്നു ഇനി ഒരു സംശയം ബാക്കി നിൽക്കുന്നു. ആ സംശയം കാലചക്രത്തെ സംബന്ധിച്ചതാണ് മരണത്തിന് എന്താണ് അടയാളം ആയുസ്സിന് എന്താണ് അളവ് ഞാൻ അവിടുത്തെ പ്രിയ ആണെങ്കിൽ ഇതെല്ലാം പറഞ്ഞു തന്നാലും.
മഹാദേവൻ അല്ലയോ മഹാദേവി യാദൃശ്ചികമായി ശരീരം എല്ലാ ഭാഗത്തുനിന്നും വെളുത്തതോ മഞ്ഞയോ ആവുകയും മുകൾ മുതൽ അല്പം ചുവന്നു കാണുകയും ചെയ്താൽ ഇതും മനസ്സിലാക്കണം ആ മനുഷ്യൻ ആറുമാസത്തിനുള്ളിൽ മരിക്കുന്നതായിരിയ്ക്കും.  ചെവി കണ്ണ് നാവ് ഇവ സ്തംഭിക്കുമ്പോഴും ആ മനുഷ്യൻ ആറുമാസത്തിനുള്ളിൽ മരിക്കുമെന്ന് ഉറപ്പാണ്. രുരു എന്ന മാനിന്റെ പിന്നാലെ ഉണ്ടാവുന്ന വേട്ടക്കാരുടെ ഭയങ്കര ശബ്ദംപോലും പെട്ടെന്ന് കേൾക്കാത്തവന്റെ മരണവും ആറുമാസത്തിനകം ഉണ്ടാവും. സൂര്യൻ ചന്ദ്രൻ അഗ്നി ഇവ പ്രകാശിച്ചു കൊണ്ടിരിക്കുമ്പോഴും ആ പ്രകാശം കാണാതിരിക്കുകയും സകലതും കറുത്തതായി അന്ധകാരം നിറഞ്ഞതായി കാണുകയും ചെയ്താൽ അയാളുടെ ജീവൻ ആറുമാസത്തിലധികം ഉണ്ടാവുകയില്ല.  ഹേ ദേവി പ്രിയേ മനുഷ്യന്റെ ഇടതുകൈ ഏഴു ദിവസം തുടർച്ചയായി പിടച്ചു കൊണ്ടിരുന്നാൽ അയാളുടെ ആയുസ്സ് ഒരു മാസം മാത്രമായിരിക്കും.  ശരീരം മുഴുവൻ മൊരിനിവരൽ വരാൻ തുടങ്ങുകയും തൊണ്ട വരളുകയും ചെയ്യുമ്പോൾ അയാൾ ഒരു മാസംവരെയേ ജീവിക്കും.  ത്രിദോഷങ്ങളിൽ മൂക്കൊലിച്ചുകൊണ്ടിരിക്കുന്നവൻ പതിനഞ്ച്ദിവസത്തിലധികം ജീവിക്കുകയില്ല.  മുഖവും കഴുത്തും ഉണങ്ങുന്നുവെങ്കിൽ മനസ്സിലാക്കണം ആറുമാസം കഴിയുന്നതോടു കൂടി ഇദ്ദേഹത്തിന്റെ ആയുസ്സ് തീരുമെന്ന്.  അല്ലയോ ഭാമിനി നാവിൽപൂപ്പുണ്ടാവുകയും പല്ലിൽ നിന്ന് പഴുപ്പ് പുറപ്പെടുകയും ചെയ്യുന്നുവെങ്കിൽ അയാളും ആറുമാസത്തിനകം മരിക്കുമെന്ന് കരുതാം.  ജലം,  എണ്ണ, നെയ്യ്, കണ്ണാടി,  ഇവയിൽ സ്വന്തം രൂപം കാണുന്നില്ലെങ്കിൽ അഥവാ വികൃതമായി കാണുന്നുവെങ്കിൽ കാലചക്രം അറിയുന്നവൻ നിശ്ചയിക്കണം ഇയാളുടെ ആയുസ്സ് ആറുമാസത്തിലധികം നീളുകയില്ലാന്ന്.  സ്വന്തം നിഴലിൽ തലയില്ലാത്തതായി കാണുകയോ തനിക്കു നിഴൽതന്നെ ഇല്ലാത്തതായി തോന്നുകയോ ചെയ്താൽ അയാൾ ഒരുമാസം പോലും പിന്നെ ജീവിച്ചിരിക്കില്ല. അല്ലയോ പാർവതി ഞാൻ ശരീരത്തിലുണ്ടാകുന്ന മരണ ലക്ഷണങ്ങൾ പറഞ്ഞു കഴിഞ്ഞു ഇനി വെളിയിൽ പ്രത്യക്ഷമായി കാണുന്ന ലക്ഷണങ്ങൾപറയാം. ചന്ദ്രമണ്ഡലമോ സൂര്യമണ്ഡലമോ പ്രഭയില്ലാത്തതായി കണ്ടാൽ ആറുമാസത്തിനുള്ളിൽ ആ മനുഷ്യ മരിക്കു.  അരുന്ധതി,  മഹായാനം, ചന്ദ്രൻ,  ഇവയെ കാണാൻ കഴിയാത്തവൻ അഥവാ നക്ഷത്രങ്ങളെ കാണാൻ കഴിയാത്തവൻ ഒരു മാസംവരെ ജീവിക്കുകയുള്ളൂ........ ഇവിടെ പറഞ്ഞതിന്റെ പൊരുൾ ചന്ദ്രനോ നക്ഷത്രമോ പ്രകാശിച്ച് നിൽക്കുമ്പോൾ മറ്റുള്ളവർക്ക് അത് കാണാൻ പറ്റുന്നുണ്ട് പക്ഷേ നമുക്ക് കാണാൻ കഴിയുന്നില്ല അങ്ങനെയുള്ളവർക്ക് മരണം സംഭവിക്കും എന്നാണ് പറഞ്ഞതിന്റെ പൊരുൾ......... ഗ്രഹങ്ങളെ കാണാൻ കഴിയുമെങ്കിലും ദിക്കുകൾ അറിയാൻ കഴിയുന്നില്ലെങ്കിൽ മനസ്സിൽ ഓർമ്മക്കുറവ് വളരുന്നുണ്ടെങ്കിൽ അയാൾ ആറുമാസത്തിനുള്ളിൽ നിശ്ചയമായും മരണം സംഭവിക്കും. ഉതഥ്യനെന്ന നക്ഷത്രം,  ധ്രുവൻ, അഥവാ സൂക്ഷ്മമണ്ഡലം ഇവ കാണാൻ കഴിയുന്നില്ലെങ്കിൽ രാത്രിയിൽ മഴവില്ലും മധ്യാഹ്നത്തിൽ കൊള്ളിമീൻ വീഴുന്നതും കാണുന്നുവെങ്കിൽ അതുപോലെ കാക്കയും കഴുകനും തലയ്ക്ക് തൊട്ടുമുകളിൽ വട്ടമിട്ടു പറക്കുന്നുവെങ്കിൽ ആ മനുഷ്യൻ ആറുമാസം വരെ ജീവിക്കുകയുള്ളൂ. യാദൃശ്ചികമായി സൂര്യനും ചന്ദ്രനും ഗ്രഹണം ബാധിച്ചതായി കണ്ടാലും. ദിക്കുകൾ മുഴുവൻ കറങ്ങുന്നതായി കണ്ടാൽ അയാൾ ആറുമാസത്തിനുള്ളിൽ മരിക്കുന്നതായിരിക്കും. യാദൃശ്ചികമായി നീലതേനീച്ചകൾ വന്നു തന്നെ വലയം ചെയ്യുന്നുണ്ടെങ്കിൽ അയാൾ ഒരു മാസം മാത്രമേ ജീവിക്കുകയുള്ളൂ. കഴുകൻ കാക്ക മാടപ്രാവ് ഇവ തലയിൽ വന്നിരുന്നാൽ ആ പുരുഷൻ താമസിയാതെ ഒരു മാസത്തിനകം മരിക്കും ഇതിൽ യാതൊരു സംശയ വേണ്ടാ.......
പ്രിയ സജ്ജനങ്ങളെ ഇതിന്റെ കുറച്ച് ഭാഗം കൂടി ഉണ്ട് അത് പലരും ദുരുപയോഗം ചെയ്യാൻ സാധ്യതയുള്ളതിനാൽ അത് ഗുരു ശിഷ്യന് മാത്രമേ പറഞ്ഞ് കൊടുക്കാൻ പാടുള്ളു. മുകളിൽ വിവരിച്ച ലക്ഷണങ്ങളൊന്നും നമുക്ക് വരാതിരിക്കട്ടെ അതിന് ഭഗവാന്റെ പഞ്ചാക്ഷരി മത്രം ജപിച്ചോളു. ഓം നമശിവായ ഓം നമശിവായ ഓം നമശിവായ . നാരായണ കവചം എല്ലാവർക്കും കിട്ടിയല്ലോ ഇനി ആർക്കും കിട്ടാൻ ഇല്ലല്ലോ?
എല്ലാവർക്കും നല്ലത് വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

Tuesday, June 16, 2020

തോടകാഷ്ടകം

തോടകാഷ്ടകം 

രചന:തോടകാചാര്യർ

വിദിതാഖിലശാസ്ത്രസുധാജലധേ
മഹികോപനിഷത്കഥിതാർഥനിധേ
ഹൃദയേ കലയേ വിമലം ചരണം
ഭവ ശങ്കര ദേശിക മേം ശരണം        '൧'

കരുണാ വരുണാലയ പാലയമാം
ഭവസാഗര ദുഃഖ വിദൂനഹൃദം
രചയാഖില ദർശന തത്വവിധം
ഭവ ശങ്കര ദേശിക മേം ശരണം        '൨'

ഭവതാ ജനതാ സുഹിതാ ഭവിതാ
നിജബോധവിചാരണ ചാരുമതേ
കലയേശ്വര ജീവവിവേകവിദം
ഭവ ശങ്കര ദേശിക മേം ശരണം        '൩'

ഭവ ഏവ ഭവാനിതി മേ നിതരാം
സമജായത ചേതസി കോതുകിതാ
മമ വാരയ മോഹമഹാജലധിം
ഭവ ശങ്കര ദേശിക മേം ശരണം        '൪'

സുകൃതേഽധികൃതേ ബഹുധാ ഭവതോ
ഭവിതാ സമദർശനലാലസതാ
അതിദീനമിമം പരിപാലയ മാം
ഭവ ശങ്കര ദേശിക മേം ശരണം        '൫'

ജഗതീമവിതും കലിതാകൃതയോ
വിചരന്തി മഹാമഹസഛലതഃ
അഹിമാംശുരിവാത്ര വിഭാശി ഗുരോ
ഭവ ശങ്കര ദേശിക മേം ശരണം        '൬'

ഗുരു പുംഗവ പുംഗവ കേതനതേ
സമതാമയതാം നഹി കോപി സുധിഃ
ശരണാഗതവത്സല തത്വനിധേ
ഭവ ശങ്കര ദേശിക മേം ശരണം        '൭'

വിധിതാ ന മയാ വിശദൈകകലാ
ന ച കിംചന കാഞ്ചന മസ്തി ഗുരോ
ദ്രുതമേവ വിധേഹി കൃപാം സഹജാം
ഭവ ശങ്കര ദേശിക മേം ശരണം 

അഷ്ടനാഗങ്ങൾ

🐍🐍🐍അഷ്ടനാഗങ്ങൾ 🐍🐍🐍

ഹിന്ദു ആചാര പ്രകാരം #എട്ട് പ്രധാന നാഗങ്ങളെ ദൈവങ്ങളായി കണക്കാക്കപ്പെടുന്നു. ഇവ അഷ്ടനാഗങ്ങൾ എന്നറിയപ്പെടുന്നു. ശേഷ നാഗം, വാസുകി, തക്ഷകൻ, കാർക്കോടകൻ, ശംഘപാലകൻ, ഗുളികൻ, പത്മൻ, മഹാപത്മൻ എന്നിവയാണ് ഹിന്ദു ഐതിഹ്യ പ്രകാരം പ്രധാന നാഗങ്ങൾ.

🐍ശേഷ നാഗം🐍

ശേഷ നാഗം അഥവാ അനന്തൻ ആയിരം തലയുള്ള നാഗം, മഹാവിഷ്ണു ശയനം ചെയ്യുന്ന നാഗമാണിത്.

🐍വാസുകി 🐍

ദേവന്മാരും അസുരന്മാരും മന്ദര പർവ്വതം ഉപയോഗിച്ച് പാലാ‍ഴി കടയാൻ ഉപയോഗിച്ചത് വാസുകിയെയാണ് എന്ന് പറയപ്പെടുന്നു. പരമശിവന്റെ കഴുത്തിലെആഭരണമായിട്ടാണ് വാസുകി കഴിയുന്നത്.നാഗങ്ങളുടെ രാജാവാണ് വാസുകി.ഐതിഹ്യമാലയിൽ വാസുകിയെപ്പറ്റി പരാമർശിച്ചിട്ടിട്ടുണ്ട്.

🐍തക്ഷകൻ 🐍

കുരുവംശത്തിലെ പരീക്ഷിത് രാജാവിനെ ഒരു മഹർഷി തക്ഷകന്റെ കടിയേറ്റു മരിക്കുമെന്ന് ശപിക്കുന്നു.ഇതറിഞ്ഞു ഭയന്ന രാജാവ് വൻ സുരക്ഷയോടെ കഴിഞ്ഞെങ്കിലും ഒരു പുഴുവിന്റെ രൂപത്തിൽ വന്ന് തക്ഷകൻ രാജാവിനെ കൊല്ലുന്നു.

🐍കാർക്കോടകൻ 🐍

നളചരിതത്തിലാണ് കാർക്കോടകനെപ്പറ്റി പറഞ്ഞിരിക്കുന്നത്.ഒരു ആപത്തിൽ നിന്നും കാർക്കോടകനെ നളൻ രക്ഷിക്കുന്നു.പകരമായി നളനെ കാർക്കോടകൻ ദംശിക്കുന്നു.ഇതു മൂലം ബാഹുകനെന്ന വിരൂപവേഷം ലഭിക്കുന്ന നളന് വേഷപ്രച്ഛന്നനായി ജീവിക്കുവാൻ സാധിക്കുന്നു.

🐍പത്മൻ 🐍

ദക്ഷിണ ദിക്ക് കാക്കുന്ന നാഗമാണ് #പത്മൻ.

🐍കാളിയൻ 🐍

താൻ താമസിച്ചിരുന്ന യമുന നദിയെവിഷമയമാക്കുകയും, പിന്നീട് ഭഗവാൻ കൃഷ്ണൻ തലയിൽ ചവിട്ടി നൃത്തം ചവിട്ടുകയും അങ്ങനെ തന്റെ അഹങ്കാരം ശമിച്ച് യമുന നദി വിട്ടു പോവുകയും ചെയ്ത നാഗമാണ് #കാളിയൻ.
Credit::

ഓം നമഃ ശിവായ

🔘💠ഓം നമഃ ശിവായ 💠🔘

🔸🔶ഒരുപാട് പ്രതിസന്ധികൾ നിറഞ്ഞ ജീവിതത്തിൽ സമാധാനം ഉണ്ടാക്കാൻ #ഓം #നമ: #ശിവായ ചൊല്ലുന്നത് ഉത്തമമാണെന്നാണ് വിശ്വാസം.  

🔸🔶ക്ഷിപ്ര പ്രസാദിയും എന്നാൽ ഉഗ്രകോപിയുമായ ഭഗവാൻ ശിവന്റെ മൂലമന്ത്രമാണ് #ഓം #നമ: #ശിവായ  . #ഞാൻ #ശിവനെ #നമിക്കുന്നു എന്നാണ് ഈ മന്ത്രത്തിന്റെ അർത്ഥം.  

🔸🔶അഞ്ച് അക്ഷരങ്ങളുള്ള ഈ മന്ത്രത്തെ #പഞ്ചാക്ഷരി #മന്ത്രം എന്നും അറിപ്പെടുന്നു.   ഈ അത്ഭുത മന്ത്രം ദിവസവും ജപിക്കുന്നത് നല്ലതാണ്.  #പഞ്ചഭൂതങ്ങളായ #ഭൂമി, #ജലം, #വായു, #അഗ്നി, #ആകാശം എന്നിവയെല്ലാം ഭഗവാൻ ശിവനെന്നാണ് കണക്കാക്കപ്പെടുന്നത്. 
അതുകൊണ്ടുതന്നെ ഈ മന്ത്രജപത്തിലൂടെ എല്ലാ പഞ്ചഭൂതങ്ങളെയും വന്ദിക്കാൻ കഴിയും.  നിത്യവും ഈ മന്ത്രം ജപിക്കുന്നതിലൂടെ നമ്മുടെ ചുറ്റുമുള്ള നെഗറ്റീവ് എനർജികൾ പൂർണ്ണമായും നശിപ്പിക്കാൻ കഴിയുമെന്നാണ് വിശ്വാസം. 

🔸🔶അതുകൊണ്ടുതന്നെ ദിവസവും #രാവിലെ #108 #തവണ ഈ മന്ത്രം ജപിക്കുക.  ഗ്രഹദോഷങ്ങളിൽ നിന്നും രക്ഷനേടാൻ ഈ പഞ്ചാക്ഷരീ മന്ത്രം ചൊല്ലുന്നത്  നല്ലതാണ്. 

🔸🔶നല്ല വൃത്തിയോടെയും ശുദ്ധിയോടെയും ചൊല്ലേണ്ട മന്ത്രമാണ് പഞ്ചാക്ഷരി മന്ത്രം.  'ഓം' എന്ന വാക്ക് ഉപയോഗിക്കുന്നതിനാൽ ശരീരശുദ്ധിയും മനശുദ്ധിയും പ്രാധാനം. 

'ന' ഭൂമിയേയും 'മ' ജലത്തെയും 'ശി' അഗ്നിയെയും 'വ' വായൂവിനെയും 'യ' ആകാശത്തെയും സൂചിപ്പിക്കുന്നു.

കുന്നത്ത് തളി ക്ഷേത്രം

🎪കുന്നത്ത് തളി ക്ഷേത്രം🎪 

⚙️മുഖലിംഗ പ്രതിഷ്ഠയുള്ള 
കേരളത്തിലെ ഏക ക്ഷേത്രമാണ് പുരാതനമായ
ചേന്ദമംഗലം കുന്നത്ത് #തളി #ശിവക്ഷേത്രം. 🙏

ഇന്ത്യയിൽ വളരെ അപൂർവ്വമായി മാത്രമാണ് മുഖലിംഗ പ്രതിഷ്ഠകൾ ഉള്ളത്. പക്ഷെ അമേരിക്കയിലെയും, ഇംഗ്ലണ്ടിലെയും  മ്യൂസിയങ്ങളിൽ ഭാരതത്തിലെ നൂറ്റാണ്ടകളുടെ പഴക്കമുള്ള മുഖലിംഗങ്ങൾ ഉണ്ട്.

കുന്നത്ത് തളി ക്ഷേത്രത്തിൽ
ഉപദേവ പ്രതിഷ്ഠയാണ്
മുഖലിംഗം. ഇതിന് ഏകദേശം ഒന്നരയടി ഉയരം വരും. ശിവന് അഞ്ചു മുഖങ്ങളുണ്ടെന്ന് പുരാണം പറയുന്നു. അവ സദ്യോജാതം, വാമദേവം, അഘോരം, തത്പുരുഷം, ഈശാനം എന്നിങ്ങനെ അറിയപ്പെടുന്നു. ഇവയിൽ ഈശാനമുഖം മാത്രം ആകാശത്തേയ്ക്ക് ദർശനമായും മറ്റുള്ളവ യഥാക്രമം പടിഞ്ഞാറ്, വടക്ക്, തെക്ക്, കിഴക്ക് എന്നീ ദിശകളിലേക്ക് ദർശനമാണെന്നുമാണ് വിശ്വാസം. ഈ നാലുമുഖങ്ങൾ കാണാൻ വേണ്ടിയാകണം നാലുഭാഗത്തും വാതിലുകൾ
ഉള്ളത്.

അർദ്ധനാരീശ്വരസങ്കല്പത്തിലാണ് ഇവിടെ പ്രധാന പ്രതിഷ്ഠ. മറ്റ് ക്ഷേത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി അഷ്ടദിക്പാലകരെ ഇവിടെ ചിത്രരൂപത്തിൽ അതാത് ദിക്കുകളിൽ ആവിഷ്കരിച്ചിട്ടുണ്ട്. നാലമ്പലത്തിനകത്ത് തെക്കുകിഴക്കുഭാഗത്ത് 
അതീവരൗദ്രഭാവം കലർന്ന
ഭദ്രകാളീപ്രതിഷ്ഠ. ഭഗവതിയ്ക്ക് സമീപം സപ്തമാതൃക്കളും വീരഭദ്രനും ഗണപതിയും സാന്നിദ്ധ്യമരുളുന്നു. 

പറവൂർ കഴകത്തിന്റെ ആസ്ഥാനമായിരുന്ന കുന്നത്ത് തളി എറണാകുളം ജില്ലയിലെ ഏക തളി ക്ഷേത്രമാണ്. പാലിയം ദേവസ്വം ട്രസ്റ്റിന്റെ കീഴിലാണ്. 
തന്ത്രം വേഴപ്പറമ്പ് മന.
കടപ്പാട്:

കേദാർനാഥ് ശില

കേദാർനാഥ് ക്ഷേത്രത്തിന്റെ പിൻഭാഗത്ത്  സ്വയം പ്രത്യക്ഷപ്പെട്ട്  പ്രളയത്തിന്റെ  അഹങ്കാരം തകർത്തുകൊണ്ട് ക്ഷേത്രത്തിന് ഒരു ചെറിയ നാശനഷ്ടം പോലും ഏൽക്കാൻ ഇൗ ശില അനുവദിച്ചില്ല.

കുത്തൊഴുക്കിൽ വന്ന വലിയ കല്ലുകളേയും മണ്ണിനെയും വെള്ളത്തെയും തടഞ്ഞു ക്ഷേത്രത്തെ സംരക്ഷിച്ചു.  ഇൗ വലിയ ശിലയുടെ വീതി ക്ഷേത്രത്തിന്റെ  വീതിക്ക് തുല്യമാണ്.

കേദാർനാഥിലെ മഹാദേവന്റെ ജ്യോതിർലിംഗ ക്ഷേത്രത്തെ മഹാപ്രളയത്തിൽ നിന്ന് ഇൗ ശില സംരക്ഷിച്ചപ്പോൾ, ആ സേവനത്തിന് പകരമായി ഭക്തർ ആരാധന നടത്തി അതിനെ അനശ്വരമാക്കി.

എല്ലാം കേദാരനാഥന്റെ ലീലയാണ് എന്നുള്ളതിൽ ആർക്കാണ് സംശയം?

ജയ് ബോലെ നാഥ്
ജയ് മഹാദേവ്
ജയ് ബാബ കേദാർ നാഥ്.

കടപ്പാട്  - Thiruvanvandoor Mahakshethram fb page