Followers(ഭഗവാന്‍റെ ഭക്തര്‍ )

Friday, June 12, 2020

അന്നപൂര്‍ണേശ്വരിയുടെ കഥ⚜

⚜അന്നപൂര്‍ണേശ്വരിയുടെ കഥ⚜
❀┈┉┅❀꧁🙏🕉🙏꧂❀┅┉┈❀

🌻✿═══❁★☬ॐ☬★❁═══✿🌻

കൈലാസത്തില്‍  ഒരിക്കല്‍ ശിവനും പാര്‍വതിയും സംസാരിച്ചിരിക്കുകയായിരുന്നു. പ്രകൃതിയെയും പുരുഷനെയും കുറിച്ചുള്ള സംഭാഷത്തിനിടെ ശിവന്‍ പുരുഷപ്രാധാന്യത്തെ വാഴ്ത്തിത്തുടങ്ങി. പ്രകൃതിയുടെ ഭൗതിക സ്വാധീനങ്ങളില്‍ നിന്നെല്ലാം സ്വതന്ത്രനാണ് താനെന്നും  വീട്, വസ്ത്രം, വികാരവിചാരങ്ങള്‍, ഭക്ഷണം ഇവയെല്ലാം മായയാണെന്നും ഭഗവാന്‍ പാര്‍വതീദേവിയോട് പറഞ്ഞു. 'മഹാമായ'യായ ദേവി മറുപടിയൊന്നും പറയാതെ ഭൗതികമായതെല്ലാം കൈലാസത്തില്‍ നിന്നെടുത്ത് അപ്രത്യക്ഷയായി.

ദേവി പോയതോടെ കൈലാസത്തില്‍  ഭക്ഷണമില്ലാതായി. ഭഗവാന്‍ വിശപ്പിനെല്ലാം അതീതനായതു കൊണ്ട് ഭക്ഷണമില്ലാത്തത് പ്രശ്നമായില്ല. പക്ഷേ ശിവഭൂതഗണങ്ങള്‍ക്ക് വിശപ്പു സഹിക്കാന്‍ വയ്യാതായി. അവര്‍ കൈലാസം മുഴുവന്‍ തിരഞ്ഞിട്ടും ഭക്ഷണം കിട്ടിയില്ല. എവിടെ നിന്നെങ്കിലും ഭക്ഷണത്തിനായി അവര്‍ ഭഗവാനോട് യാചിച്ചു. അപ്പോഴാണ് ഭഗവാന് തന്റെ തെറ്റ് മനസ്സിലായത്. മഹാദേവനും യോഗേശ്വരനുമായ തനിക്ക് പ്രകൃതിയെ ആശ്രയിക്കേണ്ടതില്ലെങ്കിലും മറ്റുള്ളവരുടെ കാര്യം അങ്ങനെയല്ലല്ലോ എന്ന് ബോധോദയമുണ്ടായി. വിശക്കുന്നവരോട് വേദാന്തം പറഞ്ഞിട്ട് കാര്യമില്ലല്ലോ. ഭൂതഗണങ്ങള്‍ക്ക് ഭക്ഷണം കൊടുത്തല്ലേ മതിയാകൂ. ഭഗവാന്‍ ഒരു പാത്രമെടുത്ത് ഭക്ഷണത്തിനാണ് വീടുകള്‍ തോറും കയറി. പക്ഷേ എല്ലായിടത്തും  അവര്‍ക്ക് ആവശ്യമുള്ള ഭക്ഷണമേ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ട് ആരും ഭിക്ഷ നല്‍കാന്‍ തയ്യാറായില്ല. അപ്പോഴാണ്, വിശന്നെത്തുന്നവര്‍ക്കെല്ലാം അന്നം നല്‍കുന്ന ഒരു ദേവിയുണ്ട് കാശിയില്‍ എന്ന വിവരം ഭഗവാന്‍ കേട്ടത്.

ഭഗവാന്‍ വൈകാതെ കാശിയിലെത്തി. അവിടെ കണ്ട കാഴ്ച അമ്പരപ്പിക്കുന്നതായിരുന്നു. സര്‍വ്വാലങ്കാര വിഭൂഷിതയായി, തന്റെ പരിചാരകവൃന്ദത്തിനൊപ്പം പാര്‍വതീ ദേവി.  ഭിക്ഷ യാചിച്ചെത്തുന്നവര്‍ക്കെല്ലാം  ദേവി ഭക്ഷണം വിളമ്പുന്നു. ഒടുവില്‍ ഭഗവാന്‍ തന്റെ പാത്രവും ദേവിക്കു നേരെ നീട്ടി. ഭര്‍ത്താവിനെ കണ്ട് സ്നേഹാര്‍ദ്രയായ ദേവി ഭക്ഷണം വിളമ്പിയ ശേഷം ഭഗവാനൊപ്പം കൈലാസത്തിലേക്ക് തിരികെപ്പോയി. ശിവന്  അന്നത്തിന്റെയും അന്നദാനത്തിന്റെയും മഹത്വം അതോടെ ബോധ്യമായി. അന്നു മുതലാണ് പാര്‍വതീ ദേവി അന്നപൂര്‍ണേശ്വരിയായി അറിയപ്പെട്ടത്.

*❀┈┉┅❀꧁🙏🕉🙏꧂❀┅┉┈❀*
*ഇത് അറിയാനും അറിയിക്കാനുമാണ്. വാദിക്കാനും ജയിക്കാനുമല്ല. നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരിയെന്ന് തോന്നുന്നു കാര്യങ്ങൾ മാത്രം ജീവിതത്തിൽ പകർത്തുക..👣🙏*
            *꧁❀┅┉┈┈┉┅❀꧂*

*ലോകത്തിലെ ഏറ്റവും മഹത്തായ സംസ്കാരമായ സനാതന ധര്‍മ്മ സംസ്കൃതിയിലേക്ക് ഒരു മടക്കയാത്ര ..!*
    *┈┉┅❀꧁⚜🍂⚜꧂❀┅┉┈*

കനംപുല്ല് നായനാര്‍

സ്വന്തം തലമുടി വിളക്കിന് തിരിയായി അര്‍പ്പിച്ച ഒരു ഭക്തന്‍!

   പൂന്താനത്തിന്‍െറയും കണ്ണപ്പന്‍െയും മീരാഭായിയുടെയും ഈശ്വരപ്രണയത്തെ സംബന്ധിച്ചുള്ള കഥകള്‍ കേട്ടുകൊണ്ടിരിക്കുന്ന നമ്മുടെ കര്‍ണ്ണങ്ങളെ ഭക്തിയുടെ മറ്റൊരു മുഖം കൊണ്ട് അലങ്കരിക്കാന്‍ കനംപുല്ല് നായനാരുടെ ആത്മസ്പര്‍ശമായ ജീവിതഗാഥയ്ക്ക് സാധിക്കും. 
മഹായോഗികളായ 63 നായനാര്‍മാരില്‍ ഒരുവന്‍, ദക്ഷിണേന്ത്യന്‍ ശൈവപ്രസ്ഥാനത്തിന്‍െറ നാഴികക്കല്ല് എന്നല്ലാം വിശേഷിപ്പിക്കാവുന്ന അദ്ദേഹത്തെ ഒരു മഹാശിവഭക്തന്‍ എന്ന് വിളിക്കുവാന്‍ ഞാനാഗ്രഹിക്കുന്നു. 

ആരാണ് കനംപുല്ല് നായനാര്‍?
                   
             തമിഴ്നാട്ടില്‍ വൈദീശ്വരന്‍ കോവിലിന്‍െറ അടുത്ത് ഒരു കര്‍ഷക കുടുംബത്തിലാണ്  ഈ മഹായോഗി ജനിച്ചത്. പേര് സൂചിപ്പിക്കുന്നത്പോലെ അദ്ദേഹത്തിന് കനംപുല്ല് വെട്ടി വില്‍ക്കുന്ന തൊഴിലായിരുന്നു. ജന്മനാ മഹാ ശിവഭക്തനായിരുന്ന അദ്ദേഹം താന്‍ വെട്ടി വില്‍ക്കുന്ന പുല്ലുകള്‍ ശിവക്ഷേത്രങ്ങളിലെ വിളക്കുകള്‍ക്ക് തിരിയായി സമര്‍പ്പിച്ചിരുന്നു.  തന്‍െറ പ്രാണനേക്കാള്‍ വില അദ്ദേഹം മഹാദേവ സ്തുതിക്കും പൂജകള്‍ക്കും അതിനുപരി സാക്ഷാല്‍ ശിവപെരുമാളിന് അര്‍പ്പിച്ചിരുന്നു. തന്‍െറ കഷ്ടതകളെ എല്ലാം അവഗണിച്ച് അദ്ദേഹം തന്‍െറ പ്രവൃത്തിയില്‍ ശ്രദ്ധകേന്ദ്രീകരിച്ചിരുന്നു. 
ഇങ്ങനെ തന്‍െറ കര്‍മ്മമണ്ഡലില്‍ ആത്മാര്‍ത്ഥപൂര്‍വ്വം അധ്വാനിച്ചും, ദേവനേയും ദേവിയേയും സേവിച്ചും അദ്ദേഹം കഴിഞ്ഞുപോന്നു. 
 പെരിയപുരാണം അനുസരിച്ചുള്ള കഥ തുടങ്ങുകയായി. തന്‍െറ പ്രിയഭക്തന്‍െറ ഭക്തിയെ പരീക്ഷിക്കുവാന്‍ ഭഗവാന്‍ തീരുമാനിച്ചു. സസന്തോഷം ജീവിച്ചുപോയികൊണ്ടിരുന്ന ആ ഭക്തനെ ദാരിദ്യം അലട്ടാന്‍ തുടങ്ങി. അങ്ങനെ അദ്ദേഹം വൈദീശ്വരന്‍ കോവില്‍ നിന്ന് ചിദംബരം നടരാജ ക്ഷേത്രത്തിനടുത്തേക്ക്  താമസം മാറി. അപ്പോഴും തന്നിലെ വിഷമതകളെ നേരിടാന്‍ അദ്ദേഹത്തിനായില്ല. കനംപുല്ലിന് ക്ഷാമം നേരിട്ടു തുടങ്ങി,ചിദംബരത്തെ പെരുമാളിന് ആരതിയൊഴിയുന്ന വിളക്കില്‍ കനംപുല്ല്   കൊണ്ടുള്ള തിരി ഇടാനാകാതെ വന്നു. അപ്പോഴും തന്‍െറ ഈശനെ സംങ്കടപ്പെടുത്താന്‍ ആ ഭക്തന്‍ തയാറായില്ല. സാധാരണയായി ഗ്രാമീണപ്രദേശങ്ങളില്‍ കാണുന്ന പുല്ല് ശേഖരിച്ച് തിരിയുണ്ടാക്കി അര്‍പ്പിക്കുവാന്‍ നായനാര്‍ തീരുമാനിച്ചു .പക്ഷേ താന്‍ നിര്‍മ്മിച്ചുനല്‍കിയ ആ തിരി എത്ര കത്തിക്കാന്‍ ശ്രമിച്ചിട്ടും കത്തുന്നില്ല. എത്രതന്നെ അപേക്ഷിച്ചിട്ടും അഗ്നിദേവന്‍ പ്രസന്നനാകുന്നില്ല. യഥാര്‍ത്ഥ്യത്തില്‍ പരമേശ്വരന്‍ തന്നെയാണ് തിരിയെ അണച്ചുകൊണ്ടിരുന്നത്‌. അവസാനം വിഷമിതനായ ആ സിദ്ധന്‍ തന്‍െറ നീട്ടി വളര്‍ത്തിയ ഇടതൂര്‍ന്ന തലമുടി ആ വിളക്കിലേക്കിട്ടു. മുടി കത്തിതുടങ്ങി, മുടിയിലെ ജ്വാല ശിരസ്സ് ലക്ഷ്യമാക്കി വരുന്നത് അവഗണിച്ച് താന്‍ അനുഭവിക്കുന്ന കഠിനവേദനെ മാറ്റിനിര്‍ത്തി ഭഗവാനോടുള്ള നിഷ്കളന്ത ഭക്തിയില്‍  അദ്ദേഹം ലയിച്ചിരുന്നു. ക്ഷിപ്രസാദിയും കരുണാനിധിയുമായ മഹാദേവനില്‍ തന്‍െറ ഭക്തന്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന വേദനയുടെ ജ്വാലകള്‍ സ്പര്‍ശിച്ചു.  ഭഗവാന്‍ കനംപുല്ല് നായനാരുടെ മുമ്പില്‍ പ്രത്യക്ഷപ്പെട്ട് അദ്ദേഹത്തെ തന്നിലേക്ക് ലയിപ്പിച്ചു അങ്ങനെ ആ യോഗി മുക്തിപ്രാപിച്ചു എന്നാണ് വിശ്വാസം. 

തമിഴ് മാസമായ കാര്‍ത്തികയിലെ കാര്‍ത്തിക നക്ഷത്രത്തില്‍ ആണ് കനംപുല്ല് നായനാരുടെ ഗുരുപൂജദിവസമായി ആചരിക്കുന്നത്. 
 
നന്ദി . ശിവായ ഒാം 

Written by - Adhena Jayakumar
                          STD.9
പ്ലീസ് വിസിറ്റ് ദിസ് ഫേസ്‌ബുക്ക് ഗ്രൂപ്പ്:
https://www.facebook.com/groups/450322055320342/permalink/1169958373356703/

Sunday, June 7, 2020

ശിവൻ ശയനം ചെയ്യുന്ന

🔘ലോകത്ത് ശിവൻ ശയനം ചെയ്യുന്ന രീതിയിൽ പ്രതിഷ്ഠയുള്ള ഏക ക്ഷേത്രം..!  🎪#പള്ളികൊണ്ടേശ്വർ #ക്ഷേത്രം . 

പള്ളികൊണ്ടേശ്വർ ക്ഷേത്രം ഇന്ത്യയിലെ ആന്ധ്രാപ്രദേശ് സംസ്ഥാനത്ത് ചിറ്റൂർ ജില്ലയിൽ #സുരുട്ടുപള്ളി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ശിവക്ഷേത്രമാണിത്.  സർവ്വ മംഗളാംബികയായ പാർവ്വതിയുടെ മടിയിൽ തലവച്ചുറങ്ങുന്ന പള്ളികൊണ്ടേശ്വരനായ ശിവനെയാണ് ഇവിടെ കാണാൻ കഴിയുന്നത്. ലോകത്ത് ശിവൻ ശയനം ചെയ്യുന്ന രീതിയിൽ പ്രതിഷ്ഠയുള്ള ഏക ക്ഷേത്രമാണിത്. അപര രാമേശ്വരം എന്നും ഈ ക്ഷേത്രത്തെ അറിയപ്പെടുന്നു. രാമേശ്വരം തീർത്ഥാടനത്തിന്റെ അതേ ഫലങ്ങൾ ഇവിടെ നിന്നും ലഭിക്കുമെന്നാണറിയപ്പെടുന്നത്. വിജയനഗര കാലഘട്ടത്തിലാണ് ഈ ക്ഷേത്രം നിർമ്മിച്ചതെന്നാണ് കരുതപ്പെടുന്നത്. 'ഭോഗശയന ശിവൻ' എന്നാണ് അവർ വിളിച്ചിരുന്നത്.

ഐതിഹ്യം

ദേവന്മാരും അസുരന്മാരും ചേർന്ന് പാലാഴിമഥനം നടത്തുന്നതിനിടയിൽ പാലാഴി കടഞ്ഞപ്പോൾ അത്യൂഗ്രമായ ഹാലാഹലം എന്ന വിഷം വമിക്കാൻ തുടങ്ങി. ഹാലാഹലത്തിന്റെ പ്രഭ കാരണം ദേവന്മാരും അസുരന്മാരും ഓടിയൊളിച്ചു. എല്ലാവരും പ്രാണരക്ഷാർത്ഥം നിലവിളിച്ചു. സർവ്വരും കൈലാസത്തിലെത്തി ശിവനെ സ്തുതിച്ച് അഭയം പ്രാപിച്ചു. അങ്ങനെ മൂന്നുലോകങ്ങൾക്കും വേണ്ടി ശിവൻ ഹാലാഹലത്തെ ഒരു ഞാവൽപ്പഴത്തിന്റെ ആകൃതിയിലാക്കി വിഴുങ്ങി. ഉടൻതന്നെ പാർവ്വതി ശിവന്റെ കണ്ഠത്തെ അമർത്തിപ്പിടിച്ചു. അങ്ങനെ വിഷം ഉള്ളിലേയ്ക്കിറങ്ങാതെ കഴുത്തിൽ തന്നെയുറച്ചു. അവിടെ നീല ശോഭയോടെ തിളങ്ങി. അങ്ങനെ ശിവൻ ത്യാഗത്തിന്റെയും ദേവനായി നീലകണ്ഠനായി അറിയപ്പെട്ടു. അപ്പോൾ ശിവന് ഒരു മോഹാലസ്യമുണ്ടായി. ഇത് കണ്ട പാർവ്വതി ശിവന്റെ ശിരസ്സ് മടിയിൽ കിടത്തി. മുപ്പത്തിമുക്കോടി ദേവന്മാരും ശിവന്റെ അടുത്തെത്തി. അങ്ങനെ ഭഗവാൻ ആദ്യമായി പള്ളികൊണ്ടു. പാർവ്വതിയുടെ മടിയിൽ തലചായ്ച്ചുറങ്ങി പള്ളികൊണ്ടേശ്വരനായി.

ഏകാദശി നാളിൽ വിഷം പാനം ചെയ്ത ശിവൻ ദ്വാദശിനാളിലും പള്ളികൊണ്ടു. അടുത്തദിവസം പ്രദോഷത്തിൽ എഴുന്നേറ്റ് പ്രദോഷ നടനമാടി എല്ലാ ദേവന്മാരെയും ആനന്ദത്തിൽ ആറാടിച്ചു. അങ്ങനെ പള്ളികൊണ്ട ശിവന് ചുറ്റും ദേവന്മാർ നിന്നതിനാൽ 'സുരരർപള്ളി'യെന്നും പിന്നീട് ഈ സ്ഥലം 'സുരുട്ടുപള്ളി' എന്ന സ്ഥലനാമത്തിൽ പ്രസിദ്ധമായി.

വാല്മീകി മഹർഷി യുഗങ്ങൾക്കു മുമ്പുതന്നെ ഇവിടെ വന്ന് ശിവനെ പൂജ ചെയ്തുപോന്നു. മഹർഷിയുടെ പൂജയാൽ സന്തുഷ്ടനായ മഹേശ്വരൻ സ്വയംഭൂലിംഗമായി പ്രത്യക്ഷനായി. ക്ഷേത്രത്തിൽ തന്നെ മറ്റൊരു ശ്രീകോവിലിൽ ഈ സ്വയംഭൂലിംഗം പ്രത്യേകമായി പ്രതിഷ്ഠിച്ചിരിക്കുന്നു. വാല്മീകീശ്വരൻ എന്ന പേരിൽ വിഖ്യാതമായ ഈ ശിവലിംഗം അറിയപ്പെടുന്നു.

രാവണവധത്തിനുശേഷം ശ്രീരാമൻ, സീത, ലക്ഷ്മണൻ, ഭരതൻ, ശത്രുഘ്നൻ, ഹനുമാൻ എന്നിവരോടൊത്ത് സ്വന്തം കൈകളാൽ പ്രതിഷ്ഠിച്ച ഒരു ശിവലിംഗവും ഇവിടെയുണ്ട്. രാമലിംഗേശ്വരൻ എന്ന പേരിൽ വിഖ്യാതമായ ഈ ശിവലിംഗം ക്ഷേത്രത്തിൽ മറ്റൊരു ശ്രീകോവിലിൽ പ്രതിഷ്ഠിച്ചിരിക്കുന്നു. അതുകൊണ്ട് തന്നെ ഇവിടെ അപര രാമേശ്വരം എന്നും അറിയപ്പെടുന്നു. 'മരതാംബിക' എന്നപേരിൽ പാർവ്വതി ദേവി പ്രത്യേക സന്നിധിയിൽ കുടികൊള്ളുന്നു.
കടപ്പാട്:

സർപ്പ സമാധിയെ കുറിച്ചു കേട്ടിട്ടുണ്ടോ... ?

🐍🐍🐍🐍🐍🐍🐍സർപ്പ സമാധിയെ കുറിച്ചു കേട്ടിട്ടുണ്ടോ... ?  

ചില വിശിഷ്ട സർപ്പങ്ങൾ  തല ഉയർത്തിപ്പിടിച്ചു ധ്യാന നിരതമായി,മൂന്നര ചുറ്റായി ഇരുന്ന് സ്വയം ജീവൻ വെടിയുന്നതിനെയാണ് #സർപ്പ #സമാധി അല്ലെങ്കിൽ #നാഗ #സമാധി എന്ന് പറയുന്നത്. (ശരിയായ വാക്ക് സർപ്പസമാധി എന്നാണ് ). കാലക്രമേണ ഇതിന് ചുറ്റും പ്രകൃതി ദത്തമായി പുറ്റ് മണ്ണ് വന്ന് ചിതൽ പുറ്റായി രൂപാന്തരം പ്രാപിക്കുകയും അത് മണ്ണിൽ ലയിക്കുകയും ചെയ്യും.(എന്നാൽ എല്ലാ ചിതൽ പുറ്റുകളും ഇത് ആണെന്ന് തെറ്റ് ധരിക്കരുത്.) ഇത്തരത്തിലുള്ള സർപ്പ സമാധിക്ക് അരികിലായി അതിന്റെ ഇണയും വന്ന് സമാധി ഇരിക്കുമെന്നും വിശ്വസിക്കപ്പെടുന്നു. അങ്ങനെ സമാധി ഇരിക്കുവാൻ സർപ്പങ്ങൾ സ്വയം കണ്ടെത്തിയ യോഗ്യമായ ഭൂമിയാണ് സർപ്പഭൂമി.

പണ്ട് കാലത്ത് കൃഷിക്കും, ഭൂമി വെട്ടിപ്പിടിക്കുന്നതിനുമായി കാടുകൾ വെട്ടിത്തെളിക്കുവാൻ കാട്ടിൽ കയറിയവർ ഇങ്ങനെ മൂന്നര ചുറ്റായി ജീവൻ വെടിഞ്ഞിരിക്കുന്ന സർപ്പ സമാധികൾ കണ്ടെത്തി. അവിടം അവർ പുണ്യ ഭൂമിയായി കണ്ട് നീക്കിയിടുകയും, അവിടെ വിളക്ക് വച്ച് ആരാധിക്കുകയും ചെയ്തു. ഇവിടം പിന്നീട് സർപ്പക്കാവ് എന്നറിയപ്പെട്ടു. 

മഴക്കാലത്ത് ഇത്തരം ചിതൽ പുറ്റുകൾ മണ്ണിൽ ലയിച്ചു ചേരാൻ ഇടയുള്ളതിനാലും ഈ സ്ഥലം പിന്നീട്  തലമുറയ്ക്ക് തിരിച്ചറിയാൻ സഹായമായ രീതിയിലും അവിടെ സർപ്പ ശിലകൾ സ്ഥാപിക്കുകയും,  തുടർന്ന് ആരാധനയുടെ ഭാഗമായി സർപ്പം പാട്ട് പൂജകൾ തുടങ്ങിയവ അനുവർത്തിക്കുകയും ചെയ്തു. 

ഇത്തരം കാവുകളിൽ സർപ്പ കളമെഴുതി പൂജിക്കുമ്പോൾ, സമാധിയായ സർപ്പങ്ങളുടെ ആത്മാവ് കർമ്മിയിൽ സന്നിവേശിച്ചു അവർ ഉറഞ്ഞു തുള്ളി ഭാവികാര്യങ്ങൾ പറയുകയും ചെയ്യും, പൂജാദി കാര്യങ്ങൾ അറിയാത്ത ചില കുടുംബാംഗങ്ങളിലും ആ സമയത്ത് ഇങ്ങനെയുണ്ടാകാറുണ്ട്.

സർപ്പങ്ങൾ അധിവസിക്കാനായി പുരാണങ്ങൾ പ്രകാരം നിശ്ചയിക്കപ്പെട്ടിട്ടുള്ള ഭൂമിയായതിനാലാണ് കേരളത്തിൽ ഇത്രയധികം സർപ്പകാവുകൾ ഉള്ളത്. കൂടാതെ പരശുരാമൻ  വിട്ടുനൽകി കുടിയിരിത്തപ്പെട്ടു എന്ന് കരുതപ്പെടുന്ന സർപ്പകാവുകളും നാഗക്ഷേത്രങ്ങളും ഇതിന് പുറമെയാണ്... !

Saturday, June 6, 2020

ജീവാത്മാവും പരമാത്മാവും

ജീവാത്മാവും പരമാത്മാവും
രണ്ടാണ്
അത്
ജീവാത്മാവ് പരമാത്മവിൽ
ലയിക്കാത്തതിടത്തത്തോളം കാലത്തോളം മാത്രം
അതായത്
പരമമായ മോക്ഷം
എന്ന അവസ്ഥ യിൽ
എത്ത പെടാത്ത കാലത്തോളം മാത്രം..
എന്നാണ് സാരം

.…..........
പരമമായ മോക്ഷം എന്ന തലത്തിലേക്ക്
ഉയരുന്നുവോ
ആ ആത്മാവ് തന്റെ പിതാവും മാതാവും  ആയ
ഏക തത്വത്തിൽ
ലയിച്ചു ഒന്നായി തീരുന്നു
ഇവിടെ നിന്നു വന്നുവോ
അവിടേക്ക് തന്നെ
തിരികെ പോകുന്നു
കോടി ഭാനു
പ്രഭയുള്ള നിരാകാര
രൂപം മായ പരമാത്മാവിൽ
ലയിക്കാൻ പോകുന്ന
ജീവാത്മാവ് 
വലിയോരു കാന്തം
ഇരുമ്പു കാര്യങ്ങളെ എങ്ങിനെ ആകാർശിക്കുന്നുവോ
അതുപോലെ ആയിരിക്കും
ജീവാത്മാവിന്റെ അവസ്ഥയും
നിത്യാനന്ദത്തിൽ
അത് ആനന്ദിക്കും
എന്ന് പറയപ്പെടുന്നു
ആ അവസ്ഥയിൽ
ജീവാത്മാവ് പരമാത്മാവിൽ ലയിച്ചു
ഒന്നായി മാറുന്നു..
അതേ വരെ ജീവാത്മാവും
പരമാത്മാവും
രണ്ടും
രണ്ടായി തന്നെ തുടരും
🙏🙏🙏
എന്നാണ്
അറിവായിട്ടുള്ളത്‌
ഓം നമഃ ശിവായ
സ്വർഗ്ഗവും മോക്ഷവും
ഒന്നു എന്നു തെറ്റിദ്ധരിക്കരുത്..😊
സ്വർഗ്ഗം
എന്നാൽ താൻ ചെയ്‌ത
പുണ്യം
അതായത് ഭൂമിയിൽ
നിന്നു നേടിയ സ്കോർ
അതു തീരുവയോളം ജീവാത്മാകൾക്ക് തത്കാലം
താങ്ങാൻ ഉള്ള യിടം അത്ര മാത്രം..
സ്വർഗ്ഗത്തിൽ തന്റെ പുണ്യം ത്തിന്റെ ഫലം തീരുമ്പോള് ആ ജീവൻ
വീണ്ടും
ജനിച്ചു
വീണ്ടും
മരിക്കുന്നു..
അത് മോക്ഷം അല്ല

ഭസ്മം

🍁🍁🍁🍁ഭസ്മം🍁🍁🍁🍁🍁🍁🍁🍁🍁🍁

*_ഹൈന്ദവാചാര പ്രകാരം പശുവിന്റെചാണകം ഗോളാകൃതിയിലാക്കി ശിവാഗ്നിയിൽ ദഹിപ്പിക്കുന്നതാണ് ഭസ്മം. ആദ്ധ്യാത്മിക നിഷ്ഠയുള്ളവരും മറ്റ് ഭക്തജനങ്ങളും സാധാരണയായി ഉപയോഗിച്ചു വരുന്ന ഒന്നാണ് ഭസ്മം.

 ഭസ്മധാരണം ഹൈന്ദവ 
ജീവിതത്തിലെ ഒരു പ്രധാന ആചാരമാണ്. ശൈവാരാധനയുമായി ബന്ധപ്പെട്ട ഭസ്മം ശിവക്ഷേത്രങ്ങൾ, സുബ്രഹ്മണ്യക്ഷേത്രങ്ങൾഅയ്യപ്പക്ഷേത്രങ്ങൾ എന്നിവിടങ്ങളിൽ ഉപയോഗിച്ചു വരുന്നു.
 താന്ത്രിക,മാന്ത്രികകർമ്മങ്ങൾക്കും ഭസ്മം ഉപയോഗിച്ചുവരുന്നു. ശൈവരാണ്‌ ഭസ്മം ഉപയോഗിക്കുന്നവരിൽ കൂടുതലും. വൈഷ്ണവർ ചന്ദനമാണ്‌ ഇതിനു പകരം ഉപയോഗിക്കുന്നത്.

കേരളത്തിലെ ശൈവർ ഭസ്മത്തിനു മുകളിൽ ചന്ദനംതേക്കുന്നവരാണെങ്കിലും തമിഴകത്ത് ശൈവർ ഭസ്മം മാത്രമേ ഉപയോഗിക്കൂ. വൈഷണവർ തിരിച്ചും. വെറ്റിലചേർത്തുള്ള ഭസ്മമാണ്‌ താമ്പൂലഭസ്മം._*

     *_ഭസിതം,വിഭൂതി,രക്ഷ എന്നും പേരുകളുണ്ട് . ഭസിക്കുന്നത്കൊണ്ട് (പ്രകാശിപ്പിക്കുന്നത്കൊണ്ട്) ഭസിതം,പാപങ്ങളെ ഭസ്മീകരിക്കുന്ന(നശിപ്പിക്കുന്ന)തുകൊണ്ട് ഭസ്മം,വിഭൂതിയെ(ഐശ്വര്യത്തെ)പ്രധാനം ചെയ്യുന്നത്കൊണ്ട് വിഭൂതി, രക്ഷ നൽകുന്നത്കൊണ്ട് രക്ഷ ഇങ്ങനെയാൺ ഈ പേരുകൾ ലഭിച്ചത്._* 

*_വിഭൂതി എന്ന പദത്തിന് ഭസ്മം എന്ന അർത്ഥത്തിനു പുറമേ ഐശ്വര്യം, ശക്തി, ധനം എന്നിങ്ങനെ നിരവധി അർത്ഥങ്ങളുണ്ട്. വിഭൂതി എന്നാൽ ഈശ്വരന്റെ ഐശ്വര്യാംശമാണ്._*

*_അഗ്നിയിൽ എന്തു നിക്ഷേപിച്ചാലും അവ കത്തിയോ അല്ലാതെയോ മറ്റൊരു വസ്തുവായി മാറും. എന്നാൽ തീയിൽ കുറെ ചാമ്പൽ(ഭസ്മം/ ചാരം) നിക്ഷേപിച്ചു നോക്കിയാൽ അത് ചാമ്പൽ ആയി തന്നെ അവശേഷിക്കുന്നു.അതാണ്‌ ഭസ്മമഹത്ത്വം അഥവാ ഭസ്മമഹാത്മ്യം. 

ശിവപുരാണത്തിൽ 
"ഭസ്മമാഹാത്മ്യം" എന്നൊരു അധ്യായം തന്നെയുണ്ട്‌. കൂടാതെ ദേവി ഭാഗവതത്തിൽ പതിനൊന്നാം സ്ക്ന്ധത്തിൽ ഒൻപത്, പത്ത്, പതിനൊന്ന് എന്നീ അധ്യായങ്ങൾ യഥാക്രമം ഭസ്മധാരണ വിധി, ഭസ്മനിർമ്മാണ വിധി, ഭസ്മത്രിവിധത്വം എന്നിവ പ്രതിപാദിക്കുന്നു._*

*_ഭസ്മനിർമ്മാണത്തിനു പ്രത്യേക ചിട്ടകൾതന്നെ ഉണ്ട്. അമാവാസി, പൌർണ്ണമി, അഷ്ടമി എന്നീ ദിവസങ്ങളിൽ ഭസ്മത്തിനുള്ള ചാണകംശേഖരിക്കുന്നതാണ് ഉത്തമം. രാവിലെ എഴുന്നേറ്റ് ശരീരശുദ്ധി വരുത്തി ഗോശാലയിൽ പ്രവേശിച്ച് നല്ലതായ ചാണകം ശേഖരിക്കണം.

 “ഹ്രൌം” എന്ന മന്ത്രം ചൊല്ലിക്കൊണ്ട് വേണം ചാണകംശേഖരിക്കാൻ. എടുത്ത ശേഷം “നമ:“ എന്ന മന്ത്രം ജപിച്ച് ചാണകത്തെ ഉരുളകളാക്കി ഉരുട്ടണം. ഈ ഉരുളകളെ ശുദ്ധവും വൃത്തിയുമുള്ള സ്ഥലത്ത് വച്ച് വെയിലിൽഉണക്കണം.

 ഇങ്ങനെ തയ്യാറാക്കിയ ചാണക ഉരുളകളെ ഉമി കൂട്ടികലർത്തി ‘ഹ്രൌം’ എന്നു ജപിച്ച് ഭസ്മമാക്കണം. അരണിയിൽ നിന്ന് എടുത്തതോ വേദാദ്ധ്യായം ചെയ്യുന്ന ബ്രാഹ്മണന്റെ ഗൃഹത്തിൽ നിന്നെടുത്ത അഗ്നികൊണ്ടോ വേണം ദഹിപ്പിക്കാൻ. നന്നായി ദഹിക്കുന്നതുവരെ അഗ്നിയെ സംരക്ഷിക്കണം. 

ഈ ഭസ്മത്തെ ശുദ്ധമായ മൺപാത്രത്തിൽ  സൂക്ഷിക്കണം. കൈതപ്പൂവ്, 
രാമച്ചം, ചന്ദനം, കുങ്കുമപ്പൂവ്തുടങ്ങിയ സുഗന്ധ വസ്തുക്കളെ ‘സദ്യോജാത’ മന്ത്രത്തോട് കൂടി ഭസ്മപാത്രത്തിൽ ചേർത്തുവയ്ക്കണം. ഇങ്ങനെയുണ്ടാക്കിയ ഭസ്മം പണ്ട് തറവാട്ടിലും മനകളിലും മറ്റും ഭസ്മക്കുട്ടഎന്നു പറയുന്ന തടിപ്പാത്രത്തിൽ സൂക്ഷിച്ചിരുന്നു._*

*_മൂന്ന് തരം ഭസ്മങ്ങളെക്കുറിച്ച്(ഭസ്മത്രിവിധത്വം അധ്യായം) ദേവീഭാഗവതത്തിൽ വിവരിക്കുന്നുണ്ട്. ശാന്തി ഭസ്മം,പൌഷ്ടികഭസ്മം, കാമഭസ്മം എന്നിവയാണവ. പശുവിന്റെ ശരീരത്തിൽ നിന്നും താഴെ വീഴുന്നതിനു മുമ്പായി തന്നെ ചാണകമെടുത്ത് ഉരുട്ടി ഉണക്കി സദ്യോജാതി പഞ്ചമന്ത്രം ജപിച്ച് ഭസ്മമാക്കിയതു ശാന്തിഭസ്മം.

 പശുവിന്റെ ശരീരത്തിൽ നിന്നും വീണ് നിലത്തെത്തുന്നതിനു മുമ്പേ ചാണകമെടുത്ത് ഷഡംഗമന്ത്രം ജപിച്ച് ഉരുട്ടി ഉണക്കി ഉണ്ടാക്കുന്നത് പൌഷ്ടികഭസ്മം. ഭൂമിയിൽ വീണുകിട്ടുന്ന ചാണകമെടുത്ത് ‘ഹ്രൌം’ മന്ത്രം ജപിച്ച് ഉരുട്ടി ഉണക്കി ഉണ്ടാക്കുന്നത് കാമഭസ്മം. ഇതിൽ സാധാരണമായിട്ടുള്ളത് കാമഭസ്മമാകുന്നു._*

*_ഭസ്മധാരണത്തിനു ഉപയോഗിക്കുന്ന വൈദികമന്ത്രം ഇപ്രകാരമാണ്._*

*_“അഗ്നിരിതി ഭസ്മ, വായുരിതി ഭസ്മ, ജലമിതി ഭസ്മ, സ്ഥലമിതി ഭസ്മ, വ്യോമേതി ഭസ്മ, സർവ്വം ഹവാഇതി ഭസ്മ, മനഏതാനി ചക്ഷൂംഷി ഭസ്മാനി” എന്ന മന്ത്രം ഉച്ചരിച്ചാണ് ഇടത്തു കൈത്തലത്തിൽ സംഗ്രഹിച്ചതായ ഭസ്മം വലത്ത് കൈകൊണ്ട് അടച്ച് സമ്മിശ്രീകരിച്ച് തൊടേണ്ടത്._*

*_അഗ്നി, വായു, ജലം, സ്ഥലം(ഭൂമി), വ്യോമം(ആകാശം) എന്നീ പഞ്ചഭൂതങ്ങളുടെയും നമ്മുടെ മനോമണ്ഡലത്തിൻറേയും ദൃഷ്ടിയുടേയും ഭസ്മമാണിതെന്നാണ് ഈ മന്ത്രത്തിന്റെ പൊരുൾ._*

*_ഭസ്മക്കുറി തൊടുന്നത്‌ ശൈവമതക്കാരുടെ പ്രത്യേകതയായിരുന്നു. മാഘമാസത്തിന്റേയും ഫാൽഗുന മാസത്തിന്റേയും ഇടയിൽ വരുന്ന കറുത്ത ചതുർദശിയാണ്‌ ശിവരാത്രി. ശൈവർ ആ രാത്രി ഉറങ്ങാറില്ല. ഈ ദിവസം ആണ്‌ ഭസ്മം ചുട്ടെടുത്തിരുന്നത്‌.

 പശുവിൻ ചാണകം ചെറിയ ഉരുളകളായി ഇരുട്ടി വെയിലത്തിട്ടുണക്കുന്നു. ശിവരാത്രിനാൾ രാവിലെ വീടിനു മുന്നിൽ മുറ്റത്ത്‌ കിഴക്കുഭാഗത്ത്‌ ഉമി (നെല്ലിൻ തോട്‌) കനത്തിൽ നിരത്തി അതിമേൽ ഉണങ്ങിയ പശുവിൻ ചാണക വറളി നിരത്തി വീണ്ടും ഉമികൊണ്ടു മൂടി തീ കത്തിക്കുന്നു.

 നീറി നീറി ചാണകവറളിയും ഉമിയും കത്തി അമരും. കത്തിക്കിട്ടിയ ഭസ്മം ഒരു മൺചട്ടിയിൽ കോരിയെടുക്കുന്നു. വെള്ളമൊഴിച്ചു കലക്കി അടിയാൻ വയ്ക്കുന്നു. അടുത്ത ദിവസം വെള്ളം മുഴുവൻ വാർന്നു കളയും ചട്ടിയുടെ അടിയിൽ ഭസ്മം അടിഞ്ഞ്‌ കിടക്കും ഇങ്ങനെ പലതവണ ആവർത്തിക്കും. 

നല്ല നിറമുള്ള ഭസ്മം (നാനോ പാർട്ടിക്കിൾ) കിട്ടുന്നു. അതുണക്കി ഭസ്മക്കൊട്ട
(തോണി)യിൽ വീടിന്റെ തിണ്ണയിൽ തൂക്കി ഇടുന്നു. കുളികഴിഞ്ഞു നെറ്റിയിലും സന്ധികളിലും ഭസ്മം പൂശുക അടുത്ത കാലം വരെ ശൈവ വെള്ളാളരുടെ രീതി ആയിരുന്നു._*

*_ദേവസുരന്മാർ അമൃതമഥനം 
ചെയ്തപ്പോൾ ഉയർന്നുവന്ന കാളകൂടവിഷംലോകവിനാശം ചെയ്യാതിരിക്കാൻ പരമശിവൻ കുടിച്ചു. അദ്ദേഹം ബോധം കെട്ടുവീണു. പാർവതി, പരിവാരസമേതം, തന്റെ കാന്തന്റെ ദേഹമാസകലം ഭസ്മം പൂശി ഉറങ്ങാതെ രാത്രി മുഴുവൻ കാത്തിരുന്നു. അങ്ങനെ ശിവന്റെ ഉള്ളിൽ ചെന്ന വിഷാംശം മുഴുവൻ ദേഹമാസകലമുള്ള ഭസ്മലേപനത്തിലൂടെ ഉച്ചാടനം ചെയ്തു. എന്നാണ് ഐതീഹ്യം!!_*

   💨💨💨💨💨💨💨💨💨💨💨
മറ്റൊന്ന്
96 തത്വ ങ്ങളിൽ
അടങ്ങിയിരിക്കുന്ന
രഹസ്യം..
പഞ്ചപ്രാണാനുകളു ത്രി നാഡി കള്മായി
ബന്ധപ്പെട്ടിരിക്കുന്നു.
പ്രാണൻ നഷ്ടപ്പെട്ട ശരീരം  അഗ്‌നി ശുദ്ധി വരുത്തുമ്പോൾ 
ഒരുപിടി ചാരം മാത്രമായി അവശേഷിക്കുന്നു വന്ന സത്യം
മാത്രം ബാക്കി വെക്കുന്നു.
ഏതൊരു ഭക്തനിൽ ആണോ ഭഗവാന്റെ അനുഗ്രഹം ഉള്ളത് ആ ഭക്തൻ മരിംകുമ്പോൾ ആ ചുടല യിൽ നിന്നുള്ള ചാമ്പൽ ഭഗവാൻ അണിയുമെന്നും ആ ആത്മാവിന് പിന്നീട് പുനർജന്മം ഉണ്ടാകില്ല എന്നുമാണ് തത്വം
-------------------------------/--------/---
ഓം നമഃ ശിവായ
അഗ്നി ജലം വായു ആകാശം ഭൂമി
എന്നീ പഞ്ചഭൂതങ്ങളും
ഭസ്മത്തിൽ അടങ്ങിയിട്ടുണ്ട്

കൊട്ടിയൂർ വാളെഴുന്നള്ളത്ത്

കൊട്ടിയൂർ വാളെഴുന്നള്ളത്ത്

             ദക്ഷ യാഗത്തിൽ ദേവിയുടെ ദേഹപരിത്യാഗത്തിൽ മനംനൊന്ത് ഭഗവാൻ  തിരുജട നിലത്തേക്ക് പറിച്ചെറിയുന്നു. ആ ജടയിൽ നിന്നും വീരഭദ്രസ്വാമി ജനിക്കുന്നു .അട്ടഹാസത്തോടെ യാഗശാലയിലെത്തുന്ന വീരഭദ്രസ്വാമി ദക്ഷൻ്റെ കഴുത്തറത്ത് കൊന്ന ശേഷം ആ വാൾ വലിച്ചെറിയുന്നു. അത് ചെന്ന് വീണത് വയനാട്ടിലെ മുതിരേരി കാവിൽ.

         കൊട്ടിയൂർ വൈശാഖ മഹോത്സവത്തിൽ ഇടവ മാസത്തിലെ ചോതി നാളിൽ 37 km ഓളം അകലെയുള്ള മുതിരേരിക്കാവിൽ നിന്നും അവിടുത്തെ നമ്പൂതിരി കാൽനടയായി  ഏകനായി വയനാടൻ മലനിരകളും കാടും നിറഞ്ഞ അതിനിഗൂഢമായ വഴികൾ താണ്ടി മൂന്നോ നാലോ മണിക്കൂർ കൊണ്ട് ഈ വാൾ കൊട്ടിയൂരിൽ എത്തിക്കുന്നു.വൈശാഖ മഹോത്സവത്തിലെ ഭക്തി സാന്ദ്രവും പ്രധാനവുമായ ഒരു ചടങ്ങാണ് ഇത്. കാരണം ഈ വാൾ എത്തിയാൽ മാത്രമേ വൈശാഖ മഹോത്സവം നടക്കുകയുള്ളു. ഇക്കരെ കൊട്ടിയൂരിൽ ബ്രാഹ്മണ ശ്രേഷ്ഠരും നെയ്യമൃത് സംഘവും മറ്റ് ഭക്തജനങ്ങളും ഹരിഗോവിന്ദനാമവുമായി  വാൾ വരവിനെ കാത്തിരിക്കുന്നു. ശിവ സന്നിധിയിൽ ഹരിഗോവിന്ദ നാമം വന്നതെങ്ങനെ എന്ന സംശയം സ്വാഭാവികമാണ്.  ഭഗവാനെ ശാന്തനാക്കാൻ വേണ്ടി  വിഷ്ണുവിനോട് പ്രാർത്ഥിക്കുന്നതിൻ്റെ പ്രതീകാത്മകമായാണ് ഹരിഗോവിന്ദനാമം ജപിക്കുന്നത് എന്നാണ് ഐതിഹ്യം

   സന്ധ്യയോടെ ഇക്കരെ കൊട്ടിയൂരിൽ എത്തുന്ന മുതിരേരി കാവിലെ നമ്പൂതിരി വാളുമായി ശ്രീകോവിലനകത്തേക്ക് പ്രവേശിക്കുന്നു.  പടിഞ്ഞീറ്റ നമ്പൂതിരിയും നമ്പീശനും കുറ്റ്യാടി ജാതിയൂർ മoത്തിൽ നിന്നും എത്തിയ ഓടയും തീയുമായി അക്കരെ കൊട്ടിയൂർ പ്രവേശിച്ച് ചോതി വിളക്ക് തെളിയിക്കുന്നു.തുടർന്ന് നെയ്യമൃത് സംഘവും നെയ്യാട്ടത്തിനായി അക്കരെ കൊട്ടിയൂർ പ്രവേശിക്കുന്നു.

    കൊട്ടിയൂർ ക്ഷേത്രത്തിൻ്റെ 72 ഓളം വരുന്ന ഉപക്ഷേത്രങ്ങളിൽ പ്രധാനമായ ചപ്പാരം ( സപ്തമാതൃ പുരം) ക്ഷേത്രം, കുണ്ടേൻ മഹാവിഷ്ണു ക്ഷേത്രം, ഭഗവാൻ്റെ തിരുവാഭരണവും അഭിഷേകത്തിനുള്ള വെള്ളി, സ്വർണ്ണ കുംഭങ്ങൾ തുടങ്ങിയവ സൂക്ഷിച്ചിരിക്കുന്ന ഗോപുരവും സ്ഥിതി ചെയ്യുന്നത് മണത്തണ എന്ന ഗ്രാമത്തിലാണ്. നെയ്യാട്ടത്തിന് അടുത്ത ദിവസം ചപ്പാരത്തമ്മയുടെ വാളും ഗോപുരത്തിൽ നിന്നും തിരുവാഭരണവും പൂജാ സാമഗ്രികളും മുതിരേരി വാളും ആനയുടെ അകമ്പടിയോടെ അക്കരെ കൊട്ടിയൂരിൽ പ്രവേശിക്കുന്നു. 

      അക്കരെ കൊട്ടിയൂരിൽ എത്തുന്ന വാൾ വൈശാഖ മഹാത്സവം കഴിയുന്നത് വരെ മണിത്തറയ്ക്ക് അടുത്തുള്ള വാളറയിൽ സൂക്ഷിച്ച് മുതിരേരിക്കാവിലെ നമ്പൂതിരി തന്നെ പൂജകൾ ചെയ്യുന്നു.വൈശാഖ മഹോത്സവത്തിന് സമാപ്തി കുറിക്കുന്ന തൃക്കലശാട്ടത്തോടെ വാൾ തിരിച്ച് മുതിരേരി കാവിലേക്ക് പുറപ്പെടുന്നു.

കടപ്പാട് ഓൺലൈൻ സോഴ്സ്......
കൂറ്റേരിക്കാവ് ചെമ്പിലോട് കണ്ണൂർ