Followers(ഭഗവാന്‍റെ ഭക്തര്‍ )

Saturday, June 6, 2020

കൊട്ടിയൂർ വാളെഴുന്നള്ളത്ത്

കൊട്ടിയൂർ വാളെഴുന്നള്ളത്ത്

             ദക്ഷ യാഗത്തിൽ ദേവിയുടെ ദേഹപരിത്യാഗത്തിൽ മനംനൊന്ത് ഭഗവാൻ  തിരുജട നിലത്തേക്ക് പറിച്ചെറിയുന്നു. ആ ജടയിൽ നിന്നും വീരഭദ്രസ്വാമി ജനിക്കുന്നു .അട്ടഹാസത്തോടെ യാഗശാലയിലെത്തുന്ന വീരഭദ്രസ്വാമി ദക്ഷൻ്റെ കഴുത്തറത്ത് കൊന്ന ശേഷം ആ വാൾ വലിച്ചെറിയുന്നു. അത് ചെന്ന് വീണത് വയനാട്ടിലെ മുതിരേരി കാവിൽ.

         കൊട്ടിയൂർ വൈശാഖ മഹോത്സവത്തിൽ ഇടവ മാസത്തിലെ ചോതി നാളിൽ 37 km ഓളം അകലെയുള്ള മുതിരേരിക്കാവിൽ നിന്നും അവിടുത്തെ നമ്പൂതിരി കാൽനടയായി  ഏകനായി വയനാടൻ മലനിരകളും കാടും നിറഞ്ഞ അതിനിഗൂഢമായ വഴികൾ താണ്ടി മൂന്നോ നാലോ മണിക്കൂർ കൊണ്ട് ഈ വാൾ കൊട്ടിയൂരിൽ എത്തിക്കുന്നു.വൈശാഖ മഹോത്സവത്തിലെ ഭക്തി സാന്ദ്രവും പ്രധാനവുമായ ഒരു ചടങ്ങാണ് ഇത്. കാരണം ഈ വാൾ എത്തിയാൽ മാത്രമേ വൈശാഖ മഹോത്സവം നടക്കുകയുള്ളു. ഇക്കരെ കൊട്ടിയൂരിൽ ബ്രാഹ്മണ ശ്രേഷ്ഠരും നെയ്യമൃത് സംഘവും മറ്റ് ഭക്തജനങ്ങളും ഹരിഗോവിന്ദനാമവുമായി  വാൾ വരവിനെ കാത്തിരിക്കുന്നു. ശിവ സന്നിധിയിൽ ഹരിഗോവിന്ദ നാമം വന്നതെങ്ങനെ എന്ന സംശയം സ്വാഭാവികമാണ്.  ഭഗവാനെ ശാന്തനാക്കാൻ വേണ്ടി  വിഷ്ണുവിനോട് പ്രാർത്ഥിക്കുന്നതിൻ്റെ പ്രതീകാത്മകമായാണ് ഹരിഗോവിന്ദനാമം ജപിക്കുന്നത് എന്നാണ് ഐതിഹ്യം

   സന്ധ്യയോടെ ഇക്കരെ കൊട്ടിയൂരിൽ എത്തുന്ന മുതിരേരി കാവിലെ നമ്പൂതിരി വാളുമായി ശ്രീകോവിലനകത്തേക്ക് പ്രവേശിക്കുന്നു.  പടിഞ്ഞീറ്റ നമ്പൂതിരിയും നമ്പീശനും കുറ്റ്യാടി ജാതിയൂർ മoത്തിൽ നിന്നും എത്തിയ ഓടയും തീയുമായി അക്കരെ കൊട്ടിയൂർ പ്രവേശിച്ച് ചോതി വിളക്ക് തെളിയിക്കുന്നു.തുടർന്ന് നെയ്യമൃത് സംഘവും നെയ്യാട്ടത്തിനായി അക്കരെ കൊട്ടിയൂർ പ്രവേശിക്കുന്നു.

    കൊട്ടിയൂർ ക്ഷേത്രത്തിൻ്റെ 72 ഓളം വരുന്ന ഉപക്ഷേത്രങ്ങളിൽ പ്രധാനമായ ചപ്പാരം ( സപ്തമാതൃ പുരം) ക്ഷേത്രം, കുണ്ടേൻ മഹാവിഷ്ണു ക്ഷേത്രം, ഭഗവാൻ്റെ തിരുവാഭരണവും അഭിഷേകത്തിനുള്ള വെള്ളി, സ്വർണ്ണ കുംഭങ്ങൾ തുടങ്ങിയവ സൂക്ഷിച്ചിരിക്കുന്ന ഗോപുരവും സ്ഥിതി ചെയ്യുന്നത് മണത്തണ എന്ന ഗ്രാമത്തിലാണ്. നെയ്യാട്ടത്തിന് അടുത്ത ദിവസം ചപ്പാരത്തമ്മയുടെ വാളും ഗോപുരത്തിൽ നിന്നും തിരുവാഭരണവും പൂജാ സാമഗ്രികളും മുതിരേരി വാളും ആനയുടെ അകമ്പടിയോടെ അക്കരെ കൊട്ടിയൂരിൽ പ്രവേശിക്കുന്നു. 

      അക്കരെ കൊട്ടിയൂരിൽ എത്തുന്ന വാൾ വൈശാഖ മഹാത്സവം കഴിയുന്നത് വരെ മണിത്തറയ്ക്ക് അടുത്തുള്ള വാളറയിൽ സൂക്ഷിച്ച് മുതിരേരിക്കാവിലെ നമ്പൂതിരി തന്നെ പൂജകൾ ചെയ്യുന്നു.വൈശാഖ മഹോത്സവത്തിന് സമാപ്തി കുറിക്കുന്ന തൃക്കലശാട്ടത്തോടെ വാൾ തിരിച്ച് മുതിരേരി കാവിലേക്ക് പുറപ്പെടുന്നു.

കടപ്പാട് ഓൺലൈൻ സോഴ്സ്......
കൂറ്റേരിക്കാവ് ചെമ്പിലോട് കണ്ണൂർ

Friday, June 5, 2020

ആരാണ് മഹാദേവൻ ശിവൻ

ദേവൻ മഹാദേവൻ
എല്ലാ ദേവൻ മാരും ഊർജ്ജം നേടുന്നത്‌
ശിവനിൽ നിന്നാണ്
ഉദാഹരണത്തിന് 
നിങ്ങളുടെ കൈവശം
ഒരു ചലിക്കുന്ന പാവ
ഉണ്ടെന്നു കരുതുക
അത് ചലിക്കണമെങ്കിൽ
അതിന്റെ ഉള്ളിൽ ഒരു ബാറ്ററി വേണം
ആ ബാറ്ററി ഇടുന്നതോടെ ആ പാവ ചലിച്ചു തുടങ്ങുന്നു
ബാറ്ററി ഇല്ലേൽ പാവ അനങ്ങില്ല നിശ്ചലം 
ഇവിടെ ബാറ്ററി യുടെ 
റോൾ ആണ്
മഹാദേവന്
ശിവനല്ലേൽ ദേവൻ മാരില്ല
ദേവതകൾ ഇല്ല
മനുഷ്യർ ഇല്ല
ഗൻ ധർവ്വൻ മാരില്ല
ആരും ഇല്ല
പ്രകൃതി തന്നെ ശൂന്യത യിൽ
ആകും

Wednesday, June 3, 2020

വെറ്റിലമാല വഴിപാട്

🙏🙏സർവകാര്യവിജയത്തിനും സമൃദ്ധിക്കും ഈ വഴിപാട്..!!

🙏🌹തീവ്ര ശ്രീരാമ ഭക്തനായ ഹനൂമാന് യഥാവിധി വഴിപാടു നടത്തി പ്രാർഥിച്ചാൽ ഫലം ഏറെയാണ്. ധൈര്യത്തിന്റെയും ശക്തിയുടെയും പ്രതീകമാണ് ഹനൂമാൻ സ്വാമി. ഹനൂമാന്റെ നാമശ്രവണമാത്രയിൽത്തന്നെ ദുഷ്ടശക്തികൾ അകന്നു പോകുമെന്നാണ് രാമായണം പറയുന്നത്. ശനിദശാകാലത്തും ഏഴരശനി, കണ്ടകശനി ദോഷകാലങ്ങളിലും ഹനൂമാനെ പ്രാർഥിച്ചാൽ അവയുടെ ദോഷ കാഠിന്യത്തിൽനിന്നു ഹനൂമാൻ തന്റെ ഭക്തരെ കാത്തുരക്ഷിക്കുമെന്നാണ് വിശ്വാസം. 

ഹനൂമാന് പ്രത്യേക വഴിപാടുകളാണ് ഉള്ളത്. വെറ്റിലമാല വഴിപാട് നൽകി പ്രാർഥിച്ചാൽ സമൃദ്ധിയുണ്ടാകും. വിവാഹതടസ്സങ്ങൾ മാറി പെട്ടെന്നു വിവാഹം നടക്കും. വടമാല വഴിപാട് ആയുരാരോഗ്യത്തിനും സിന്ദൂരക്കാപ്പ് മനസ്സന്തോഷത്തിനും സമാധാനത്തിനും വെണ്ണക്കാപ്പ് കാര്യവിജയത്തിനും നല്ലതാണെന്നാണ് വിശ്വാസം. ഹനൂമാന് തുളസിമാല അണിയിച്ച് പ്രാർഥിച്ചാൽ തീരാവ്യാധികൾ അകലുമത്രേ. ഹനൂമാൻ സന്നിധി വലംവെച്ചു പ്രാർഥിച്ചാൽ ശത്രുദോഷങ്ങൾ അകലും. 

ഉറങ്ങുന്നതിനു മുൻപ് ഹനൂമാൻ കവചം ചൊല്ലിയാല്‍ ദുഃസ്വപ്നങ്ങൾ കാണുകയില്ല. ശ്രീരാമജയം എന്ന് കടലാസിൽ എഴുതി മാല കോർത്ത് ഹനൂമാന്റെ കഴുത്തിൽ അണിയിച്ചു പ്രാർഥിച്ചാൽ സർവകാര്യവിജയം ഉണ്ടാകും. ഏഴു ചിരഞ്ജീവികളിലൊരാളായ ഹനൂമാന്റെ ജന്മനക്ഷത്രമായ മൂലം നാളിൽ ഹനൂമാൻ സന്നിധിയിൽ ചെന്ന് പ്രാർഥിച്ചാൽ സർവവിധ ദോഷങ്ങളും അകന്ന് സർവകാര്യജയം സാധ്യമാകും. ഭക്തിയോടെയും സമർപ്പണത്തോടെയും പ്രാർഥിക്കുന്ന തന്റെ ഭക്തരെ സർവദുഃഖദുരിതങ്ങളിൽ നിന്നും ഹനൂമാൻ സ്വാമി കാത്തുരക്ഷിക്കുമെന്നാണ് വിശ്വാസം. 

ഹനുമൽ സ്തുതി

മനോജവം മാരുതതുല്യവേഗം
ജിതേന്ദ്രിയം ബുദ്ധിമതാംവരിഷ്ഠം
വാതാത്മജം വാനരയൂഥമുഖ്യം
ശ്രീരാമദൂതം മനസാ സ്മരാമി
ബുദ്ധിർ ബലം യശോധൈര്യം 
നിർഭയത്വമരോഗത 
അജയ്യം വാക് പടുത്വം ച 
ഹനൂമത് സ്മരണാത് ഭവേത്

(ശിരസാ നമാമി എന്നതിനു പകരം ശരണം പ്രപദ്യേ എന്നൊരു പാഠഭേദം കൂടിയുണ്ട്.)

Tuesday, June 2, 2020

ശ്രീ കൈലാസം

 ഓം നമ ശിവായ
കൈലാസം 
(കേ-ലാസ-വിദ്യുതെ -യസ്യ സ കേ ലാസ  എന്നാണ് കൈലാസത്തെ വിശേഷിപ്പിക്കുന്നത് (സുഖ സ്വരൂപമായ ഉല്ലാസം കിട്ടുന്നയിടം)  
-------------------------------------------------------
 ശ്രീ കൈലാസത്തില്‍ മനുഷ്യപാദ സ്പര്‍ശം ഏറ്റിട്ടില്ല
കാരണം പ്രാണ വായു കൈലാസത്തില്‍ ഇല്ല (ദൂരെ നിന്ന് കാണാനേ കഴിയൂ )
================================
ത്രി മൂര്‍ത്തികളുടെ ആവാസ സ്ഥാനങ്ങളില്‍ നമുക്ക് ഇന്നും നേരിട്ട്  കാണാന്‍ കഴിയുന്നത് കൈലാസം മാത്രമാണ് .പത്തിരുപതു വര്‍ഷങ്ങള്‍ക്ക് മുന്പ് ഇങ്ങിനെ ഒരു സ്ഥലം ഉണ്ടോ എന്ന് പോലും സംശയിച്ചിരുന്നു .ഇന്ത്യക്കും ചൈനക്കും തിബത്തിനും ഇടക്ക് പ്രപഞ്ചത്തിന്റെ ആത്മീയ ചൈതന്യത്തിന്റെ ആദിമാസ്ഥാനായി ശ്രീ കൈലാസം പരിലസിക്കുന്നു .മനുഷ്യ ലോകത്ത് കൈലാസ പര്‍വ്വതം അനാദി കാലം മുതല്‍ക്കേ തന്നെ ശ്രീ മഹാദേവന്റെ നിത്യ സാന്നിധ്യം കൊണ്ട് ഭൂ -സ്വര്‍ഗ്ഗ- പാതാളങ്ങളില്‍ വിഖ്യതമായി തീര്‍ന്നു.
കുല പര്‍വ്വതങ്ങളുടെ പ്രതീകമായ് കപര്‍ദ്ദം എന്ന ജട ധരിച്ച് സര്‍വ്വ പുണ്യ തീര്ധങ്ങളുടെയും മൂല സ്രോതസ്സായ ഗംഗയെ മൌലിയില്‍ ധരിച്ച് സിദ്ധ -ഗന്ധര്‍വ കിന്നര സേവിതനായി സപ്ത്ര്ഷികളുടെയും നന്ദി ,ഭ്രുംഗി.കുണ്ഡ്ടോദരന്‍,പ്രമഥന്‍ മുതലായ ശിവ ഭൂത ഗണങ്ങളാല്‍ പരിസേവിതനായി അമ്മ പാര്‍വതി ദേവിയായ അന്ന പൂര്‍ണശ്വരിയോടോത്ത് ആയിരം കാല്‍ മണ്ഡപം എന്ന പേരില്‍ അറിയപ്പെടുന്നതും ദേവന്മാര്‍ അനുഗ്രഹത്തിനും അഭയത്തിനുമായി ഓടി എത്തുന്നതും പരിപാവനവും സ്മരിച്ചാല്‍ തന്നെ സര്‍വ പാപങ്ങളില്‍ നിന്നും മുക്തിയും മോക്ഷവും കിട്ട്ന്നതുമായ  സ്ഥാനത്ത് ത്രിലോകങ്ങളിലുമുള്ള സകല പശു പക്ഷി മനുഷ്യ ദേവ കിന്നര ഗന്ധര്‍വ ഋഷീശ്വരന്മാര്‍ക്കും മോക്ഷവും മുക്തിയും നല്‍കി കൊണ്ട് കൈലാസനാഥന്‍ ഓരോ പ്രാണിയിലും ജീവിയിലും പ്രാണ നാഡിയായി ശിവനായി വാഴുന്നു .....
 ------------------------
ശ്രീ കൈലാസ ദര്‍ശനം
വിദ്യാസാഗര്‍
ബ്ലോഗ്‌ :നമ്പര്‍ 8 ശിവ (സര്‍വ്വം ശിവമയം  ജഗത് )
-----------------------
.

Monday, June 1, 2020

ഹർഹർ മഹാദേവ

യോഗയുമായി
ബന്ധപ്പെട്ട കാര്യങ്ങൾ ആണ്
കുണ്ഡലിനി ശക്തി ഉണർത്തി
യോഗികൾ പരമമായ
മോക്ഷത്തെ പ്രാപിക്കാൻ
ഈ മാർഗ്ഗം തേടുന്നു
അത് ചിത്ര രൂപത്തിൽ ആക്കി എന്ന് മാത്രം..
പതിനെട്ട് ശൈവ സിദ്ധൻ മാരുടെ
ചരിത്രം വായിച്ചു അറിയുക അതിൽ ചെറിയ വിവരണങ്ങൾ ഉണ്ട്..
അഷ്ടവിദ്യകൾ
അറിവുള്ള അവർക്ക് ഇഷ്ടം പോലെ മരണമില്ല തെ സഞ്ചരിക്കാം
വലുതാകാം ചെറുതാകാം
ഹനുമാനെ പോലെ
ക്രിഷ്ണനെ പോലെ വിരാട് സ്വരൂപം കാനിക്കാം
...അതു കൊണ്ടാണ് സാധാരണ മനുഷ്യ ആത്മാക്കൾക്കും ദൈവ തുല്യം ഉയരാൻ കഴിയും എന്നുള്ള അർഥത്തിൽ
ഹർഹർ മഹാദേവ എന്ന്
മഹാദേവൻ ശിവൻ തന്നെ
അരുൾ ചെയ്തിരിക്കുന്നത്
ഓം നമഃ ശിവായ

Friday, May 29, 2020

ഉനകോടി

'ഉനകോടി'യിലെ 'കാലഭൈരവന്‍'
 🔱🌹🔯🔱🌹🔯🔱🌹🔯🔱
ഒന്നല്ല, പത്തല്ല,  ശിലയില്‍ തീര്‍ത്ത ഒരു കോടിയോളം ശിവരൂപങ്ങള്‍...! കൃത്യമായി പറഞ്ഞാല്‍ ഒരു കോടിക്ക് ഒന്നു കുറവ്. അതായത് 'ഉനകോടി'. ത്രിപുരയില്‍, കാലഭൈരവന്‍ വാഴുന്ന  'ഉനകോടി' ഗ്രാമത്തിന് ആ പേരു ലഭിച്ച കഥയും കാഴ്ചയോളം വിസ്മയം പകരുന്നു. 

കൊച്ചരുവികളും വെള്ളച്ചാട്ടങ്ങളും നിറയെ പച്ചപ്പുമായി  പ്രകൃതിയുടെ  വശ്യതയത്രയും  നിറഞ്ഞ ഉനകോടിയിലെ കുന്നിന് പറയാനുള്ളത് ഐതിഹ്യപ്രസിദ്ധമായ ഒന്നിലേറെ കഥകളാണ്.

ത്രിപുരയുടെ തലസ്ഥാനമായ അഗര്‍ത്തലയില്‍ നിന്ന് 180 കിലോമീറ്റര്‍ അകലെ, കൈലാസ്ഷഹറില്‍ ബംഗ്ലാദേശ് അതിര്‍ത്തിക്കടുത്താണ്  ഉനകോടി.

ഏഴാം നൂറ്റാണ്ടിനും  ഒമ്പതാം നൂറ്റാണ്ടിനും ഇടയില്‍ രൂപം കൊണ്ട ശൈവ തീര്‍ഥാടന കേന്ദ്രമാണിത്.

🍁ഉനകോടിയുടെ കഥ🍁 

മഹാദേവന്റെ നേതൃത്വത്തില്‍ ദേവീദേവന്മാര്‍  ഒരിക്കല്‍ കാശിക്ക് പുറപ്പെട്ടു. യാത്രയില്‍ ശിവനുള്‍പ്പെടെ ഒരു കോടി അംഗങ്ങളുïായിരുന്നു. വഴിമധ്യേ അവര്‍ ഈ വനപ്രദേശത്തെത്തി വിശ്രമിച്ചു.  അന്നു രാത്രി അവിടെ തങ്ങി, പിറ്റേന്ന് സൂര്യനുദിക്കും മുമ്പ് യാത്ര തുടരാനായിരുന്നു മഹാദേവന്റെ നിര്‍ദേശം. പിറ്റേന്ന് പുലര്‍ച്ചേ എഴുന്നേറ്റ് യാത്രക്കൊരുങ്ങിയ ഭഗവാന്‍ കïത് ബാക്കിയെല്ലാവരും ഉറങ്ങിക്കിടക്കുന്നതാണ്. കോപം

പൂണ്ട് മഹാദേവന്‍ 'എല്ലാവരും  ശിലയായിപോകട്ടെ'  എന്ന്  ശപിച്ചു. ശിവനൊഴികെ ബാക്കി 99,99,999 പേരും  കല്ലായി മാറി. 

ആ ശിലകളിലാണ് പിന്നീട് ശിവരൂപങ്ങള്‍ കൊത്തിയെടുത്തത്. അങ്ങനെയാണ് ഒരു കോടിക്ക് ഒന്ന് കുറവെന്ന് ബംഗാളി ഭാഷയില്‍ അര്‍ഥം വരുന്ന 'ഉനകോടി' യെന്ന് ഈ പ്രദേശം പ്രസിദ്ധമായത്.

മറ്റൊരു ഐതിഹ്യം കൂടിയുണ്ട് ഉനകോടിക്ക് .  കല്ലുവെന്ന കൊല്ലപ്പണിക്കാരന് ശിവപാര്‍വതിമാര്‍ക്കൊപ്പം കൈലാസത്തില്‍ വാഴാന്‍ എന്തെന്നില്ലാത്ത മോഹം. അക്കാര്യം കല്ലു മഹാദേവനെ അറിയിച്ചു. അങ്ങനെയെങ്കില്‍ ഒരു പന്തയം ജയിക്കണമെന്ന് ഭഗവാന്‍ പറഞ്ഞു. ഒരൊറ്റ രാത്രി കൊണ്ട് ശിവന്റെ ഒരു കോടി രൂപങ്ങള്‍ കൊത്തിയെടുക്കണമെന്നായിരുന്നു പന്തയം. കല്ലു അത് സമ്മതിച്ച് പണി തുടങ്ങി. പക്ഷേ നേരം വെളുക്കുമ്പോഴേക്കും 99,99,999 രൂപങ്ങള്‍ തീര്‍ക്കാനേ കല്ലുവിന് കഴിഞ്ഞുള്ളൂ. ഉനകോടിയെന്ന് ഈ ശില്‍പങ്ങളുടെ ഗ്രാമം അറിയപ്പെടാന്‍ തുടങ്ങിയത് അങ്ങനെയെന്നും വിശ്വസിക്കുന്നവരുണ്ട്.

🌿ഉനകോടീശ്വര കാലഭൈരവന്‍🌿

ശിവന്റെ 20 അടി പൊക്കത്തിലുള്ള ഒരു പ്രതിമയുണ്ടിവിടെ. ഉനകോടീശ്വര കാലഭൈരവനെന്നാണ് ഇവിടെ മഹാദേവന്‍ അറിയപ്പെടുന്നത്.  എവിടെ തിരിഞ്ഞാലും ശിവരൂപങ്ങളും ശിവലിംഗങ്ങളും മാത്രം കാഴ്ചയില്‍ നിറയുന്ന ഉനകോടിയില്‍ ഗണേശന്‍, പാര്‍വതി, ദുര്‍ഗ, നന്ദി തുടങ്ങിയ ദേവതാരൂപങ്ങളും കാണാം. രïു തരത്തിലാണ് ഇവിടെ ശിവരൂപങ്ങളുള്ളത്. കല്ലില്‍ കൊത്തിവെച്ചവയും കല്ലില്‍ ശില്‍പമായ് നിര്‍മിച്ചവയും.

⛳ഉനകോടി മേള⛳

എല്ലാ വര്‍ഷവും  ഏപിലില്‍ നടക്കുന്ന അശോകാഷ്ടമി മേളയാണ് ഉനകോടിയിലെ പ്രധാന ഉത്സവം. മേളയില്‍ പങ്കെടുക്കാന്‍ ആയിരക്കണക്കിന് ആളുകളെത്തും. തീര്‍ഥാടകര്‍ ഇവിടെയുള്ള  അഷ്ടമീകുണ്ഡ്  തീര്‍ഥത്തില്‍ സ്‌നാനം ചെയ്യുന്നതാണ്  ആഘോഷങ്ങളിലെ പ്രധാന ചടങ്ങ്.

വൈക്കത്തെ പ്രാതൽ

🔱🔱💓🔱🔱💓🔱🔱💓🔱🔱💓🔱🔱💓🔱🔱

        😋വൈക്കത്തെ പ്രാതൽ😋

     🎪കേരളത്തിലെ പ്രധാന ക്ഷേത്രങ്ങളില്‍ ഒന്നാണ് കോട്ടയം ജില്ലയിലെ വൈക്കത്തുള്ള മഹാദേവ ക്ഷേത്രം....!! ക്ഷേത്രപ്രവേശന സത്യഗ്രഹത്തിന്‍റെ പേരില്‍ ചരിത്ര പ്രാധാന്യവും ഈ ക്ഷേത്രത്തിനുണ്ട്.*
അന്നദാന പ്രഭുവായ വൈക്കത്തപ്പന് വേണ്ടി നടത്തുന്ന ഒരു പ്രധാന വഴിപാടാണ് #വൈക്കത്തെ #പ്രാതല്‍. ബ്രാഹ്മണസദ്യയും സര്‍വാണി സദ്യയുമുണ്ടാകും. വൈക്കത്തെ സദ്യ പ്രസിദ്ധമാണ്. മുട്ടസ്സു നമ്പൂതിരിക്കാണ് സദ്യയുടെ മേല്‍നോട്ടം. വൈക്കത്തെ #വലിയ #അടുക്കളയിലാണ്' #പാചകം.

*പഴയകാലത്ത് എല്ലാ ദിവസവും സദ്യയുണ്ടായിരുന്ന ക്ഷേത്രമാണ്. അഷ്ടമിസദ്യയ്ക്ക് 365 പറ അരി. കറിവെട്ട് പതിനാറന്മാര്‍ (പതിനാറ് നായര്‍ കുടുംബങ്ങള്‍) എന്നാണ് ചൊല്ല്. പതിനാറന്‍മാര്‍' എന്ന് വിളിക്കപ്പെടുന്ന പതിനാറ് നായര്‍കുടുംബക്കാര്‍ വിഭവങ്ങള്‍ ഒരുക്കുന്നതിന് സഹായിക്കുന്നു.* സദ്യയ്ക്ക് വൈയ്ക്കത്തപ്പനും പങ്കെടുക്കുന്നു എന്നാണ് വിശ്വാസം. ഒരില സകല വിഭവങ്ങളോടും കൂടി വൈയ്ക്കത്തപ്പനായി മാറ്റി വയ്ക്കുന്നു.
സദ്യനടക്കുന്പോള്‍ സദ്യ നടത്തുന്നയാള്‍ ജപിച്ച് കൊണ്ട് ക്ഷേത്രം പ്രദക്ഷിണം വയ്ക്കുന്നു.  *പ്രാതല്‍ കഴിഞ്ഞാല്‍ #ആനന്ദ #പ്രസാദമെന്ന പേരില്‍ #അടുക്കളയിലെ #ചാരവും ഭക്തജനങ്ങള്‍ക്ക് നല്കും. 

#അന്നദാന #പ്രഭുവേ #വൈക്കത്തപ്പാ 

🙏വൈക്ക_ ത്തമ്പലത്തിലെ പാചകത്തിന് മുട്ടസ്സു നമ്പൂതിരിക്ക് ചുമതല വന്നതിനു പിന്നിൽ  ഒരു ഐതിഹ്യമുണ്ട്. ഒരിക്കൽ വില്വമംഗലം സ്വാമിയാർ ക്ഷേത്രത്തിൽ ദർശനത്തിന് എത്തിയപ്പോൾ ശ്രീലകത്ത് ഭഗവാനെ കണ്ടില്ല.* ചുറ്റും പ്രദക്ഷിണം വച്ച് ഊട്ടുപുരയിൽ കയറി നോക്കിയപ്പോൾ ഭഗവാൻ ഒരു ദേഹണ്ഡക്കാരന്റെ വേഷത്തിൽ വലിയ അടുക്കളയിൽ നിന്ന് പാചകം ചെയ്യുന്നു. വില്വമംഗലം തന്നെ കണ്ടു എന്ന് ബോധ്യമായ ഭഗവാൻ അടുത്തു നിന്ന മുട്ടസ്സു തിരുമേനിയോട്  "മുട്ടസ്സേ പിടി ചട്ടുക " മെന്നു പറഞ്ഞ് മറയുക ഉണ്ടായി..അതിൽ പിന്നെ ക്ഷേത്രത്തിലെ പാചകത്തിന്റെ ചുമതല മുട്ടസ്സിനായി...!

🔸🔹🔶🔷🔸🔹🔶🔷🔸🔹🔶🔷