Followers(ഭഗവാന്‍റെ ഭക്തര്‍ )

Thursday, April 9, 2020

കായാമ്പൂ

വളരെ അപൂർവമായി മാത്രം കാണാറുള്ള "കായാമ്പൂ " ചെടി മതിര ശിവക്ഷേത്രത്തിന്  എതിർവശത്തുള്ള കാവിൽ പൂവിട്ടു. കണ്ടിട്ടില്ലാത്തവർക്ക് കായാമ്പു പൂവിട്ടത് കാണാൻ കിട്ടുന്ന അവസരമാണിത്..ഭഗവാൻ കൃഷ്ണന്റെ ശരിയായ നിറമായി പുരാണങ്ങളിൽ പറഞ്ഞിട്ടുള്ളതും ഇതേ പൂവിന്റെ നിറമാണ്. വളരെ വ്യത്യസ്തവും ആകർഷകവുമായ മണവും ഇതിനുണ്ട്...കൊറോണകാലമായതിനാൽ ജാഗ്രതയോടെയാണെങ്കിലും പൂവ് കണ്ടിട്ടില്ലാത്തവർക്കു ഈ അവസരം ഉപയോഗപ്പെടുത്താവുന്നതാണ്..

നൂറ്റെട്ട് ശിവാലയങ്ങള്‍🔥

🔱🔥നൂറ്റെട്ട് ശിവാലയങ്ങള്‍🔥🔱
🏮ॐ════卐★●°●ॐ●°★卐════ॐ🏮
【⒣⒤⒩⒟⒰ ⒲⒜⒴ ⒪⒡ ⒧⒤⒡⒠】

നൂറ്റെട്ട് ശിവാലയസ്തോത്രത്തില്‍ കേരളത്തിലെ നൂറ്റെട്ടു മഹാശിവക്ഷേത്രങ്ങള്‍ പ്രതിപാദിക്കുന്നു. സ്തോത്രം എഴുതിയിരിക്കുന്നത് മലയാളത്തില്‍ തന്നെയാണ്. പലക്ഷേത്രങ്ങള്‍ക്കും ഒരേ പേരോ, ചില ക്ഷേത്രങ്ങള്‍ പഴയപേരോ ആയിട്ടാണ് ഇതില്‍ എഴുതിയിരിക്കുന്നത്. 108 ശിവക്ഷേത്രങ്ങളില്‍ 105 ക്ഷേത്രങ്ങള്‍ ഇപ്പോള്‍ കേരളത്തിലും, 2 ക്ഷേത്രങ്ങള്‍ കര്‍ണാടകയിലും, 1 ക്ഷേത്രം തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിലും ആണ്.

1. തൃശ്ശൂര്‍ വടക്കുന്നാഥക്ഷേത്രം വടക്കുംനാഥന്‍, ശ്രീരാമന്‍, ശങ്കരനാരായണന്‍ 
പടിഞ്ഞാറ് ശ്രീമദ് ദക്ഷിണ കൈലാസം തൃശ്ശൂര്‍ നഗരം

2. ഉദയംപേരൂര്‍ ഏകാദശി പെരുംതൃക്കോവില്‍ ക്ഷേത്രം പെരുംതൃക്കോവിലപ്പന്‍
കിഴക്ക് ശ്രീപേരൂര്‍ ഉദയംപേരൂര്‍
എറണാകുളം ജില്ല ഉദയമ്പേരൂര്‍ പെരുംതൃക്കോവില്‍ക്ഷേത്രം-

3. രവീശ്വരപുരം ശിവക്ഷേത്രം രവീശ്വരത്തപ്പന്‍ കിഴക്ക് ഇരവീശ്വരം 
കൊടുങ്ങല്ലൂര്‍

4. ശുചീന്ദ്രം സ്ഥാണുമലയ പെരുമാന്‍ ക്ഷേത്രം സ്ഥാണുമലയപെരുമാന്‍കിഴക്ക്
ശുചീന്ദ്രം ശുചീന്ദ്രം
കന്യാകുമാരി ജില്ല

5. ചൊവ്വാരം ചിദംബരേശ്വര ക്ഷേത്രം നടരാജന്‍ കിഴക്ക് ചൊവ്വര ചൊവ്വര
എറണാകുളം ജില്ല

6. മാത്തൂര്‍ ശിവക്ഷേത്രം മാത്തൂരേശ്വരന്‍ പടിഞ്ഞാറ് മാത്തൂര്‍ പന്നിതടം
തൃശ്ശൂര്‍ ജില്ല

7.തൃപ്രങ്ങോട്ട് ശിവക്ഷേത്രം തൃപ്രങ്ങോട്ടപ്പന്‍ കിഴക്ക് തൃപ്രങ്ങോട്ട് തൃപ്രങ്ങോട്
മലപ്പുറം ജില്ല

8.മുണ്ടൂര്‍ ശിവക്ഷേത്രം മുണ്ടയൂരപ്പന്‍ പടിഞ്ഞാറ് മുണ്ടയൂര്‍ മുണ്ടൂര്‍
തൃശ്ശൂര്‍ ജില്ല

9.തിരുമാന്ധാംകുന്ന് ക്ഷേത്രം തിരുമാന്ധാംകുന്നിലപ്പന്‍, തിരുമാന്ധാംകുന്നിലമ്മ കിഴക്ക് ശ്രീമാന്ധാംകുന്ന് അങ്ങാടിപ്പുറം
മലപ്പുറം ജില്ല

10. ചൊവ്വല്ലൂര്‍ ശിവക്ഷേത്രം ചൊവ്വല്ലൂരപ്പന്‍ കിഴക്ക് ചൊവ്വല്ലൂര്‍ ഗുരുവായൂര്‍
തൃശ്ശൂര്‍ ജില്ല

11. പാണഞ്ചേരി മുടിക്കോട് ശിവക്ഷേത്രം മുടിക്കോട്ടപ്പന്‍ പടിഞ്ഞാറ് പാണഞ്ചേരി മുടിക്കോട്
തൃശ്ശൂര്‍ ജില്ല

12. അന്നമനട മഹാദേവക്ഷേത്രം കിരാതമൂര്‍ത്തി പടിഞ്ഞാറ് കുരട്ടി അന്നമനട
തൃശ്ശൂര്‍ ജില്ല

13. മാന്നാര്‍ തൃക്കുരട്ടി മഹാദേവക്ഷേത്രം കിരാതമൂർത്തി, മഹാവിഷ്ണു കിഴക്ക് കുരട്ടി മാന്നാര്‍
ആലപ്പുഴ ജില്ല

14. പുരമുണ്ടേക്കാട്ട് മഹാദേവക്ഷേത്രം പുരമുണ്ടേക്കാട്ടപ്പന്‍ - പുരണ്ടേക്കാട്ട് എടപ്പാര്‍
മലപ്പുറം ജില്ല

15.അവനൂര്‍ ശ്രീകണ്ഠേശ്വരം മഹാദേവക്ഷേത്രം ശ്രീകണ്ഠേശ്വരന്‍ - അവുങ്ങന്നൂര്‍ അവനൂര്‍
തൃശ്ശൂര്‍ ജില്ല

16.കൊല്ലൂര്‍ മൂകാംബിക ക്ഷേത്രം കൊല്ലൂര്‍ മഹാദേവന്‍, മൂകാംബിക - കൊല്ലൂര്‍ കൊല്ലൂര്‍
ഉഡുപ്പി ജില്ല, കര്‍ണ്ണാടകം

17. തിരുമംഗലം മഹാദേവക്ഷേത്രം തിരുമംഗലത്തപ്പൻന്‍- തിരുമംഗലം എങ്ങാണ്ടിയൂര്‍
തൃശ്ശൂര്‍ ജില്ല

18. തൃക്കാരിയൂര്‍ മഹാദേവക്ഷേത്രം തൃക്കാരിയൂരപ്പന്‍- തൃക്കാരിയൂര്‍ തൃക്കാരിയൂര്‍
എറണാകുളം ജില്ല

19.കുടപ്പനക്കുന്ന് മഹാദേവക്ഷേത്രം കുടപ്പനക്കുന്ന് മഹാദേവന്‍- കുന്നപ്രം കുടപ്പനക്കുന്ന്
തിരുവനന്തപുരം ജില്ല

20.വെള്ളൂര്‍ പെരുന്തട്ട മഹാദേവക്ഷേത്രം ശിവന്‍ ശ്രീവെള്ളൂര്‍ വെള്ളൂര്‍
കോട്ടയം ജില്ല

21.അഷ്ടമംഗലം മഹാദേവക്ഷേത്രം അഷ്ടമൂര്‍ത്തി കിഴക്ക് അഷ്ടമംഗലം അഷ്ടമംഗലം
തൃശ്ശൂര്‍ ജില്ല

22.ഐരാണിക്കുളം മഹാദേവക്ഷേത്രം തെക്കേടത്തപ്പന്‍, വടക്കേടത്തപ്പന്‍ കിഴക്ക് ഐരാണിക്കുളം മാള
തൃശ്ശൂര്‍ ജില്ല

23.കൈനൂര്‍ മഹാദേവക്ഷേത്രം കൈനൂര്‍ മഹാദേവന്‍ കിഴക്ക് കൈനൂര്‍ കൈനൂര്‍
തൃശ്ശൂര്‍ ജില്ല

24.ഗോകര്‍ണ്ണം മഹാബലേശ്വരക്ഷേത്രം മഹാബലേശ്വരന്‍ കിഴക്ക് ഗോകര്‍ണ്ണം ഗോകര്‍ണ്ണം
ഉത്തര കന്നട ജില്ല, കര്‍ണ്ണാടകം

25.എറണാകുളം ശിവക്ഷേത്രം ഋഷിനാഗകുളത്തപ്പന്‍ പടിഞ്ഞാറ് എറണാകുളം എറണാകുളം
എറണാകുളം ജില്ല

26.പാഴൂര്‍ പെരുംതൃക്കോവില്‍ക്ഷേത്രം പെരുംതൃക്കോവിലപ്പന്‍ കിഴക്ക് പാരിവാലൂര്‍ പിറവം
എറണാകുളം ജില്ല

27.അടാട്ട് മഹാദേവക്ഷേത്രം അടാട്ട് മഹാദേവന്‍ കിഴക്ക് അടാട്ട് അടാട്ട്
തൃശ്ശൂര്‍ ജില്ല

28പരിപ്പ് മഹാദേവക്ഷേത്രം ശിവന്‍ കിഴക്ക് നല്‍പ്പരപ്പില്‍ അയ്മനം
കോട്ടയം ജില്ല

29.ശാസ്തമംഗലം മഹാദേവക്ഷേത്രം ശാസ്തമംഗലത്തപ്പന്‍ കിഴക്ക് ചാത്തമംഗലം ശാസ്തമംഗലം
തിരുവനന്തപുരം ജില്ല

30..പെരുമ്പറമ്പ് മഹാദേവക്ഷേത്രം ശിവന്‍ കിഴക്ക് പാറാപറമ്പ് എടപ്പാര്‍
മലപ്പുറം ജില്ല

31.തൃക്കൂര്‍ മഹാദേവക്ഷേത്രം ശിവന്‍ വടക്ക് തൃക്കൂര്‍ തൃക്കൂര്‍
തൃശ്ശൂര്‍ ജില്ല

32..പാലൂര്‍ മഹാദേവക്ഷേത്രം ശിവന്‍ കിഴക്ക് പനയൂര്‍ തത്തമംഗലം
പാലക്കാട് ജില്ല

33.വൈറ്റില നെട്ടൂര്‍ മഹാദേവക്ഷേത്രം തിരുനെട്ടൂരപ്പന്‍ കിഴക്ക് വൈറ്റില നെട്ടൂര്‍
എറണാകുളം ജില്ല

34.വൈക്കം മഹാദേവക്ഷേത്രം തിരുവൈക്കത്തപ്പന്‍ കിഴക്ക് വൈക്കം വൈക്കം
കോട്ടയം ജില്ല

35.കൊല്ലം രാമേശ്വരം മഹാദേവക്ഷേത്രം രാമേശ്വരന്‍ പടിഞ്ഞാറ് രാമേശ്വരം കൊല്ലം
കൊല്ലം ജില്ല കൊല്ലം

36.അമരവിള രാമേശ്വരം മഹാദേവക്ഷേത്രം രാമേശ്വരന്‍ കിഴക്ക് രാമേശ്വരം അമരവിള
തിരുവനന്തപുരം ജില്ല

37..ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രം അഘോരമൂര്‍ത്തി പടിഞ്ഞാറ് ഏറ്റുമാനൂര്‍ ഏറ്റുമാനൂര്‍
കോട്ടയം ജില്ല

38..കാഞ്ഞിലശേരി മഹാദേവക്ഷേത്രം രുദ്രന്‍ പടിഞ്ഞാറ് എടക്കൊളം കൊയിലാണ്ടി
കോഴിക്കോട് ജില്ല

39..ചെമ്മന്തിട്ട മഹാദേവക്ഷേത്രം രുദ്രന്‍ കിഴക്ക് ചെമ്മന്തട്ട് ചെമ്മന്തിട്ട
തൃശ്ശൂന്‍ ജില്ല

40.ആലുവ ശിവക്ഷേത്രം ശിവന്‍ കിഴക്ക് ആലുവ ആലുവ
എറണാകുളം ജില്ല

41.തിരുമിറ്റക്കോട് അഞ്ചുമൂര്‍ത്തി ക്ഷേത്രം ശിവന്‍, ശ്രീ ഉയ്യവന്തപ്പെരുമാൾ കിഴക്ക് തിരുമിറ്റക്കോട്ട് തിരുമിറ്റക്കോട്
പാലക്കാട് ജില്ല

42.വേളോർവട്ടം മഹാദേവ ക്ഷേത്രം വടക്കനപ്പന്‍, തെക്കനപ്പന്‍ കിഴക്ക് ചേർത്തല വേളോര്‍വട്ടം
ആലപ്പുഴ ജില്ല

43.കല്ലാറ്റുപുഴ മഹാദേവക്ഷേത്രം ശിവന്‍ കിഴക്ക് കല്ലാറ്റുപുഴ മുറ്റിച്ചൂര്‍
തൃശ്ശൂര്‍ ജില്ല 
തൃക്കുന്ന് മഹാദേവക്ഷേത്രം ശിവന്‍ കിഴക്ക് തൃക്കുന്ന് കഞ്ഞാണി
തൃശ്ശൂർ ജില്ല

44.ചെറുവത്തൂര്‍ മഹാദേവക്ഷേത്രം ശിവന്‍ കിഴക്ക് ചെറുവത്തൂര്‍ കുന്നംകുളം
തൃശ്ശൂര്‍ ജില്ല

45.പൂങ്കുന്നം ശിവക്ഷേത്രം ശിവന്‍ പടിഞ്ഞാറ് പൊങ്ങണം പൂങ്കുന്നം
തൃശ്ശൂർ ജില്ല

46.നിരണം തൃക്കപാലീശ്വരം മഹാദേവക്ഷേത്രം ദക്ഷിണാമൂര്‍ത്തി കിഴക്ക് തൃക്കപാലീശ്വരം നിരണം
പത്തനംതിട്ട ജില്ല

47.കാടാച്ചിറ ശ്രീ തൃക്കപാലം ശിവക്ഷേത്രം ദക്ഷിണാമൂര്‍ത്തി ദക്ഷിണാമൂര്‍ത്തി കിഴക്ക് തൃക്കപാലീശ്വരം പെരളശ്ശേരി
കണ്ണൂര്‍ ജില്ല

48.നാദാപുരം ഇരിങ്ങന്നൂര്‍ ശിവക്ഷേത്രം ദക്ഷിണാമൂര്‍ത്തി കിഴക്ക് തൃക്കപാലീശ്വരം നാദാപുരം
കോഴിക്കോട് ജില്ല

49.അവിട്ടത്തൂര്‍ ശിവക്ഷേത്രം അവിട്ടത്തൂരപ്പന്‍ പടിഞ്ഞാറ് അവിട്ടത്തൂര്‍ അവിട്ടത്തൂര്‍
തൃശ്ശൂര്‍ ജില്ല

50.പനയന്നാര്‍കാവ് ക്ഷേത്രം പനയന്നാര്‍കാവ് ശിവന്‍, പനയന്നാര്‍കാവിലമ്മ പടിഞ്ഞാറ് പരുമല മാന്നാര്‍
ആലപ്പുഴ ജില്ല

51.ആനന്ദവല്ലീശ്വരം ക്ഷേത്രം ആനന്ദവല്ലീശ്വരന്‍, ആനന്ദവല്ലി പടിഞ്ഞാറ് കൊല്ലം കൊല്ലം
കൊല്ലം ജില്ല

52.കാട്ടകാമ്പന്‍ ശിവക്ഷേത്രം ശിവന്‍, ഭഗവതി കിഴക്ക് കാട്ടകമ്പാല കാട്ടകാമ്പന്‍
തൃശ്ശൂര്‍ ജില്ല

53.പഴയന്നൂര്‍ കൊണ്ടാഴി തൃതംതളിക്ഷേത്രം ശിവന്‍, പാര്‍വ്വതി കിഴക്ക് പഴയന്നൂര്‍ കൊണ്ടാഴി
തൃശ്ശൂര്‍ ജില്ല

54.പേരകം മഹാദേവക്ഷേത്രം സദാശിവന്‍ പടിഞ്ഞാറ് പേരകം ചാവക്കാട്
തൃശ്ശൂര്‍ ജില്ല

55.ആദമ്പള്ളി ചക്കംകുളങ്ങര മഹാദേവക്ഷേത്രം ശിവന്‍, പാര്‍വ്വതിപടിഞ്ഞാറ് ആദമ്പള്ളി ചക്കംകുളങ്ങര
എറണാകുളം ജില്ല

56.വീരാണിമംഗലം മഹാദേവക്ഷേത്രം ശിവൻ, നരസിംഹമൂർത്തി പടിഞ്ഞാറ് അമ്പളിക്കാട് വടക്കാഞ്ചേരി
തൃശ്ശൂര്‍ ജില്ല

57.ചേരാനല്ലൂര്‍ മഹാദേവക്ഷേത്രം ശിവന്‍ കിഴക്ക് ചേരാനല്ലൂര്‍ ചേരാനല്ലൂര്‍
തൃശ്ശൂര്‍ ജില്ല

58.മണിയൂര്‍ മഹാദേവക്ഷേത്രം ശിവന്‍ പടിഞ്ഞാറ് മണിയൂര്‍മങ്കട
മലപ്പുറം ജില്ല

59.കോഴിക്കോട് തളി ശിവക്ഷേത്രം പരമശിവന്‍ കിഴക്ക് തളി കോഴിക്കോട്
കോഴിക്കോട് ജില്ല

60.കടുത്തുരുത്തി തളി മഹാദേവക്ഷേത്രം ശിവന്‍ കിഴക്ക് തളി കടുത്തുരുത്തി
കോട്ടയം ജില്ല

61.കൊടുങ്ങല്ലൂര്‍ കീഴ്ത്തളി ശിവക്ഷേത്രം ശിവന്‍ കിഴക്ക് തളി കൊടുങ്ങല്ലൂര്‍
തൃശ്ശൂര്‍ ജില്ല

62.തളികോട്ട മഹാദേവക്ഷേത്രം ശിവന്‍ പടിഞ്ഞാറ് തളി താഴത്തങ്ങാടി
കോട്ടയം ജില്ല

63.കൊടുങ്ങല്ലൂര്‍ കുരുംബ ഭഗവതി ക്ഷേത്രം ശിവന്‍, കൊടുങ്ങല്ലൂരമ്മ കിഴക്ക് കൊടുങ്ങല്ലൂര്‍കൊടുങ്ങല്ലൂര്‍
തൃശ്ശൂര്‍ ജില്ല

64.ശ്രീകണ്ഠേശ്വരം മഹാദേവക്ഷേത്രം ശ്രീകണ്ഠേശ്വരൻ കിഴക്ക് വഞ്ചിയൂര്‍ ശ്രീകണ്ഠേശ്വരം
തിരുവനന്തപുരം ജില്ല

65.തിരുവഞ്ചിക്കുളം ശിവക്ഷേത്രം സദാശിവന്‍ കിഴക്ക് വഞ്ചുളേശ്വരം തിരുവഞ്ചിക്കുളം
തൃശ്ശൂര്‍ ജില്ല

66.പടനായര്‍കുളങ്ങര മഹാദേവക്ഷേത്രം ശിവന്‍ കിഴക്ക് പാഞ്ഞാര്‍കുളം കരുനാഗപ്പള്ളി നഗരം
കൊല്ലം ജില്ല

67.തൃച്ചാറ്റുകുളം മഹാദേവക്ഷേത്രം വടുതലേശര്‍ കിഴക്ക് ചിറ്റുകുളം പാണാവള്ളി
ആലപ്പുഴ ജില്ല

68.ആലത്തൂര്‍ പൊക്കുന്നിയപ്പന്‍ ക്ഷേത്രം പൊക്കുന്നിയപ്പന്‍ കിഴക്ക് ആലത്തൂര്‍ ആലത്തൂര്‍
പാലക്കാട് ജില്ല

69.കൊട്ടിയൂര്‍ ശിവക്ഷേത്രം കൊട്ടിയൂരപ്പന്‍ കിഴക്ക് കൊട്ടിയൂര്‍ കൊട്ടിയൂര്‍
കണ്ണൂര്‍ ജില്ല

70.തൃപ്പാളൂര്‍ മഹാദേവക്ഷേത്രം തൃപ്പാളൂരപ്പന്‍, നരസിംഹമൂര്‍ത്തി, ശ്രീകൃഷ്ണന്‍ കിഴക്ക്തൃപ്പാളൂര്‍പുല്ലോട്
പാലക്കാട് ജില്ല

71.പെരുന്തട്ട മഹാദേവക്ഷേത്രം ശിവന്‍ കിഴക്ക് പെരുന്തട്ട ഗുരുവായൂര്‍
തൃശ്ശൂര്‍ ജില്ല

72.തൃത്താല മഹാദേവക്ഷേത്രം തൃത്താലയപ്പന്‍ കിഴക്ക് തൃത്താല തൃത്താലപാലക്കാട് ജില്ല

73.തിരുവാറ്റാ മഹാദേവക്ഷേത്രം തൃത്താലയപ്പന്‍ കിഴക്ക് തിരുവല്ല തിരുവല്ല
പത്തനംതിട്ട ജില്ല

74.വാഴപ്പള്ളി മഹാശിവക്ഷേത്രം തിരുവാഴപ്പള്ളിലപ്പൻ, വാഴപ്പള്ളി ഭഗവതി, ഗണപതി കിഴക്ക് വാഴപ്പള്ളി ചങ്ങനാശ്ശേരി
കോട്ടയം ജില്ല

75.ചങ്ങംകുളങ്ങര മഹാദേവക്ഷേത്രം ശിവന്‍ കിഴക്ക് പുതുപ്പള്ളി ചങ്ങംകുളങ്ങര
കൊല്ലം ജില്ല

76.അഞ്ചുമൂര്‍ത്തിമംഗലം ക്ഷേത്രം സദാശിവന്‍ കിഴക്ക് മംഗലം ആലത്തൂര്‍
പാലക്കാട് ജില്ല

77.തിരുനക്കര മഹാദേവക്ഷേത്രം തിരുനക്കര തേവര്‍ കിഴക്ക് തിരുനക്കര കോട്ടയം നഗരം
കോട്ടയം ജില്ല

78.കൊടുമ്പ് മഹാദേവക്ഷേത്രം ശിവന്‍ കിഴക്ക് കൊടുമ്പൂര്‍ ചിറ്റൂര്‍
പാലക്കാട് ജില്ല

79.അഷ്ടമിച്ചിറ മഹാദേവക്ഷേത്രം തെക്കുംതേവര്‍, വടക്കും തേവര്‍ കിഴക്ക് അഷ്ടമിക്കോവില്‍ അഷ്ടമംഗലം
തൃശ്ശൂര്‍ ജില്ല

80.പട്ടണക്കാട് മഹാദേവക്ഷേത്രം ശിവന്‍ കിഴക്ക് പട്ടണക്കാട് പട്ടണക്കാട്
ആലപ്പുഴ ജില്ല

81.ഉളിയന്നൂര്‍ മഹാദേവക്ഷേത്രം ശിവന്‍ കിഴക്ക് അഷ്ടയില്‍ ഉളിയന്നൂര്‍
എറണാകുളം ജില്ല

82.കിള്ളിക്കുറിശ്ശിമംഗലം മഹാദേവക്ഷേത്രം ദക്ഷിണാമൂർത്തി പടിഞ്ഞാറ് കിള്ളിക്കുറിശ്ശി കിള്ളിക്കുറിശ്ശിമംഗലം
പാലക്കാട് ജില്ല

83.പുത്തൂര്‍ മഹാദേവക്ഷേത്രം പുത്തൂരപ്പന്‍ കിഴക്ക് പുത്തൂര്‍ കരിവെള്ളൂര്‍
കണ്ണൂര്‍ ജില്ല

84.ചെങ്ങന്നൂര്‍ മഹാദേവക്ഷേത്രം ചെങ്ങന്നൂരപ്പന്‍, ചെങ്ങന്നൂര്‍ ഭഗവതി കിഴക്ക് കുംഭസംഭവ മന്ദിരം ചെങ്ങന്നൂര്‍
ആലപ്പുഴ ജില്ല

85.സോമേശ്വരം മഹാദേവക്ഷേത്രം സോമേശ്വരത്തപ്പന്‍ കിഴക്ക് സോമേശ്വരം പാമ്പാടി
തൃശ്ശൂര്‍ ജില്ല

86.വെങ്ങാനെല്ലൂര്‍ തിരുവിമ്പിലപ്പന്‍ ക്ഷേത്രം തിരുവിമ്പിലപ്പന്‍ കിഴക്ക് വെങ്ങാനെല്ലൂര്‍ ചേലക്കര
തൃശ്ശൂര്‍ ജില്ല

87.കൊട്ടാരക്കര പടിഞ്ഞാറ്റിന്‍കര മഹാദേവക്ഷേത്രം ഇളയിടത്തപ്പന്‍ കിഴക്ക് കൊട്ടാരക്കര കൊട്ടാരക്കര
കൊല്ലം ജില്ല

88.കണ്ടിയൂര്‍ മഹാദേവക്ഷേത്രം കണ്ടിയൂരപ്പന്‍ കിഴക്ക് കണ്ടിയൂര്‍ മാവേലിക്കര
ആലപ്പുഴ ജില്ല

89.പാലയൂര്‍ മഹാദേവക്ഷേത്രം ശിവന്‍ - പാലയൂര്‍ കൊടുങ്ങല്ലൂര്‍
തൃശ്ശൂര്‍ ജില്ല ക്ഷേത്രം നിലവില്ല

90.തളിപ്പറമ്പ് രാജരാജേശ്വരക്ഷേത്രം രാജരാജേശ്വരന്‍ കിഴക്ക് മഹാദേവചെല്ലൂര്‍തളിപ്പറമ്പ്
കണ്ണൂര്‍ ജില്ല

91.നെടുമ്പുര കുലശേഖരനെല്ലൂര്‍ ശിവക്ഷേത്രം ശ്രീ കുലശേഖരത്തപ്പന്‍ കിഴക്ക് നെടുമ്പൂര്‍ ചെറുതുരുത്തി
തൃശ്ശൂര്‍ ജില്ല 
92.മണ്ണൂര്‍ മഹാദേവക്ഷേത്രം അഘോരമൂർത്തി പടിഞ്ഞാറ് മണ്ണൂര്‍ കൊയിലാണ്ടി
കോഴിക്കോട് ജില്ല

93.തൃശ്ശിലേരി മഹാദേവക്ഷേത്രം അഘോരമൂര്‍ത്തികിഴക്ക് തൃച്ചളിയൂര്‍ തിരുനെല്ലി
വയനാട് ജില്ല

94.ശൃംഗപുരം മഹാദേവക്ഷേത്രം ദാക്ഷായണീവല്ലഭന്‍ കിഴക്ക് ശൃംഗപുരം കൊടുങ്ങല്ലൂര്‍
തൃശ്ശൂര്‍ ജില്ല

95.കരിവെള്ളൂര്‍ മഹാദേവക്ഷേത്രം ശിവന്‍ കിഴക്ക് കോട്ടൂര്‍ കരിവെള്ളൂര്‍
കണ്ണൂര്‍ ജില്ല

96.മമ്മിയൂര്‍ മഹാദേവക്ഷേത്രം മമ്മിയൂരപ്പന്‍ കിഴക്ക് മമ്മിയൂര്‍ ഗുരുവായൂര്‍
തൃശ്ശൂര്‍ ജില്ല

97.പറമ്പന്തളി മഹാദേവക്ഷേത്രം തളീശ്വരന്‍, തളീശ്വരന്‍ കിഴക്ക് പറമ്പുന്തളി മുല്ലശ്ശേരി
തൃശ്ശൂര്‍ ജില്ല

98.തിരുനാവായ മഹാദേവക്ഷേത്രം തളീശ്വരന്‍, തളീശ്വരന്‍ കിഴക്ക് തിരുനാവായ തിരുനാവായ
തൃശ്ശൂര്‍ ജില്ല 
99.കാഞ്ഞിരമറ്റ മഹാദേവക്ഷേത്രം ശിവന്‍ പടിഞ്ഞാറ് കാരിക്കോട് തൊടുപുഴ
ഇടുക്കി ജില്ല

100.നാല്പത്തെണ്ണീശ്വരം മഹാദേവക്ഷേത്രം നാല്പത്തെണ്ണീശ്വരത്തപ്പന്‍ കിഴക്ക് ചേര്‍ത്തല പാണാവള്ളി
ആലപ്പുഴ ജില്ല

101.കോട്ടപ്പുറം മഹാദേവക്ഷേത്രം ശിവന്‍ കിഴക്ക് കോട്ടപ്പുറം തൃശ്ശൂര്‍ നഗരം
തൃശ്ശൂര്‍ ജില്ല

102.മുതുവറ മഹാദേവക്ഷേത്രം ശിവന്‍ പടിഞ്ഞാറ് മുതുവറ മുതുവറ
തൃശ്ശൂര്‍ ജില്ല

103.വെളപ്പായ മഹാദേവക്ഷേത്രം ശിവന്‍ പടിഞ്ഞാറ് വളപ്പായ് വെളപ്പായ
തൃശ്ശൂന്‍ ജില്ല

104.ചേന്ദമംഗലം കുന്നത്തളി ക്ഷേത്രം ശിവന്‍ കിഴക്ക് ചേന്ദമംഗലം ചേന്ദമംഗലം
എറണാകുളം ജില്ല

105.തൃക്കണ്ടിയൂര്‍ മഹാദേവക്ഷേത്രം തൃക്കണ്ടിയൂരപ്പന്‍ കിഴക്ക് തൃക്കണ്ടിയൂര്‍ തൃക്കണ്ടിയൂര്‍
മലപ്പുറം ജില്ല

106.പെരുവനം മഹാദേവ ക്ഷേത്രം ഇരട്ടയപ്പന്‍,
മാടത്തിലപ്പന്‍ പടിഞ്ഞാറ് പെരുവനം ചേര്‍പ്പ്‌
തൃശ്ശൂര്‍ ജില്ല

107.തിരുവാലൂര്‍ മഹാദേവക്ഷേത്രം തിരുവാലൂരപ്പന്‍ കിഴക്ക് തിരുവാലൂര്‍ കൊടുങ്ങല്ലൂര്‍
തൃശ്ശൂര്‍ ജില്ല

108.ചിറയ്ക്കൽ മഹാദേവക്ഷേത്രം ശിവൻ കിഴക്ക് ചിറയ്ക്കൽ അങ്കമാലി
എറണാകുളം ജില്ല

ॐ➖➖➖➖ॐ➖➖➖➖ॐ
👑മഹത്തായ സനാതന ധർമ്മ പാരമ്പര്യത്തിലെ ഒരു കണ്ണിയാകാൻ കഴിഞ്ഞത് ജന്മാന്തര സുകൃതമായി കാണുന്നു...👑
✿📍════❁★☬ॐ☬★❁════📍✿
ഇത് അറിയാനും അറിയിക്കാനുമാണ്. വാദിക്കാനും ജയിക്കാനുമല്ല. നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരിയെന്ന് തോന്നുന്നു കാര്യങ്ങൾ മാത്രം ജീവിതത്തിൽ പകർത്തുക.
ആത്മീയതയുടെ പാതയിൽ മഹത്തായ അറിവ്‌  പകർന്ന് നൽകിയവരോടുള്ള  കടപ്പാട്  വിനയപൂര്‍വ്വം സ്മരിക്കുന്നു...👣🙏
✿❁════❁★☬ॐ☬★❁════❁✿
     ✍ *H͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚N͚͚͚͚͚͚͚͚͚͚͚͚͚͚͚D͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚ W͚͚͚͚͚͚͚͚͚͚͚A͚͚͚͚͚͚͚͚͚͚Y͚͚͚͚͚͚͚͚͚ O͚͚͚͚͚͚͚F͚͚͚͚͚͚ L͚͚͚͚I͚͚͚F͚͚E͚* ©
        █║▌█║▌█║▌█|█║
       *ഹിന്ദു ജീവിതശൈലി* ✍©
✿❁════❁★🔥🚩🔥★❁════❁✿

Tuesday, April 7, 2020

ശിവലിംഗം

🙏ॐ_श्रीकंठाय_नमः । 🙏

ശിവനെ കുറിക്കുന്ന രൂപങ്ങളിൽ പ്രധാനമാണ് ശിവലിംഗം ...!!🌿
സാധാരണയായി ഇളകുന്നവയെന്നും_ഇളകാത്തവയെന്നും_രണ്ടുതരം_ശിവലിംഗങ്ങളാണ് ഉള്ളത്...🌿 അതായത് ഒരു ക്ഷേത്രത്തിൽ പ്രതിഷിക്കപ്പെട്ടതോ സ്വയംഭൂവായതോ ആയ ശിവലിംഗങ്ങൾ. മണ്ണ്, ലോഹം,രത്നം,മരം,കല്ല്, എന്നിവയാല്‍ നിര്‍മ്മിക്കപ്പെട്ടവയാണ് ഇളകുന്ന ശിവലിംഗങ്ങൾ..🌿ഓരോ തരം ശിവലിംഗത്തിനും ഓരോ ഫലപ്രാപ്തിയാണുള്ളത്.
സ്വർണലിംഗത്തിൽ ആരാധന നടത്തുന്നത് ധനാഗമനത്തിനു സഹായിക്കും എന്നാണ് വിശ്വാസം.ആണ്‍കല്ല് കൊണ്ട് ലിംഗങ്ങളും പെണ്‍കല്ല് കൊണ്ട് പീഠങ്ങളും നിർമ്മിച്ചാണ് ക്ഷേത്രങ്ങളിൽ ശിവലിംഗാരാധന നടത്തി വരുന്നത്....!!🌿
ആചാരപ്രകാരം_ആരാധിക്കപ്പെടുന്ന_ശിവലിംഗങ്ങൾ_പ്രധാനമായും_അഞ്ചായി_തരം_തിരിച്ചിരിക്കുന്നു.....🌿

1) , ആദ്യത്തേത്_ജ്യോതിർലിംഗം🔱 എന്നറിയപ്പെടുന്നു. ഭൂമിയിൽ നിന്നു സ്വയം ഉടലെടുത്ത സ്വയംഭൂ ശിവലിംഗങ്ങളാണ് ജ്യോതിർലിംഗങ്ങൾ...!!

കേരളത്തിലെ ധാരാളം ക്ഷേത്രങ്ങളിൽ സ്വയംഭൂശിവലിംഗങ്ങൾ വച്ച് ആരാധിച്ചു വരുന്നു...!!🌿

2) , രണ്ടാമത്തേത്_ബിന്ദുലിംഗം🔱 ശബ്ദം പുറത്തുവരാത്ത രീതിയിൽ പഞ്ചാക്ഷരി ജപിക്കേണ്ട ഇടമാണ് ബിന്ദുലിംഗ പ്രതിഷ്ഠയുള്ള ദേവാലയം..….!!🌿

3) , മൂന്നാമത്തേത്_പ്രതിഷ്ഠാലിംഗം🔱 എന്നറിയപ്പെടുന്നു. - ക്ഷേത്രങ്ങളില്‍ അഷ്ടബന്ധമിട്ടുറപ്പിച്ചിരിക്കുന്ന പ്രതിഷ്ഠാ  ലിംഗമാണിത്. കല്ലിലോ ലോഹങ്ങളിലോ ആയിരിക്കും ഇത് നിർമ്മിച്ചിരിക്കുന്നത്..!!🌿

ഇത്തരം ശിവലിംഗത്തിന് മൂന്നു ഭാഗങ്ങൾ ഉണ്ടായിരിക്കും.ഏറ്റവും താഴെ ബ്രഹ്മഭാഗം, അഷ്ടകോണാകൃതിയിലുള്ള മദ്ധ്യഭാഗം വിഷ്ണുഭാഗം, മുകളിലായി രുദ്രഭാഗം അഥവാ പൂജാഭാഗം.....!!🌿

4) , നാലാമത്തേത്_പരലിംഗം 🔱എന്നറിയപ്പെടുന്നു... 
#രസലിംഗം,#ബാണലിംഗം,#സുവർണലിംഗം എന്നീ മൂന്നു തരം ലിംഗങ്ങളാണ് പരലിംഗങ്ങളുടെ ഗണത്തിൽ പെടുന്നത്..!!
ഇതിൽ രാജാക്കന്മാർ പണ്ട് ആരാധിച്ചിരുന്നത് ബാണലിംഗത്തെയാണ്.....!!
സുവർണ ലിംഗത്തെ ആരാധിക്കുന്നിടത്ത് ധനം വർദ്ധിക്കുമെന്നും വിശ്വസിക്കുന്നു..!!🌿

5) , അഞ്ചാമത്തേത്_ഗുരുലിംഗമാണ്..🔱 വലുപ്പത്തിൽ  മുന്നിട്ടു നിൽക്കുന്നു എന്നതിന് പുറമെ, ഐശ്വര്യത്തിന്റെ നിറ സ്രോതസ്സായാണ് ഗുരുലിംഗത്തെ കാണുന്നത്....!!🌿

Monday, April 6, 2020

സർവ്വ ദേവതകളേയും ഒരുമിച്ചു സ്തുതിക്കുന്ന ഒരു ദിവ്യ സ്തുതി....!

💙☘️💙☘️💙☘️💙🕉️സർവ്വ ദേവതകളേയും ഒരുമിച്ചു സ്തുതിക്കുന്ന ഒരു ദിവ്യ സ്തുതി....!!

🙏ബ്രഹ്മാണം  ശൂലപാണിം ഹരിമമരപതിം
ഭാസ്ക്കരം സ്കന്ദമിന്ദും
വിഷ്ണും വഹ്നിം  ധനേശം വരുണമപി  യമാ൯
ധർമ്മമാര്യാ൯ ഫണീന്ദ്രാ൯
ദേവാ൯ ദേവീസമേതാ൯ ഗ്രഹമുനിപിതൃഗോ
പക്ഷിനക്ഷത്ര വൃക്ഷാ൯
ത്രൈലോക്യസ്ഥാ൯ സമസ്താ൯ സകല
പരിവൃഢാ൯
സർവ്വഭൂത്യൈനമാമി“🙏

'ഓം കാരം 'അഥവാ ആ ശബ്ദത്തിന്റെ അസ്തിത്വമാണ് ശിവന്റെ ഉത്ഭവമായി കണക്കാക്കുന്നത് . 

ഹിന്ദു ഐതീഹ്യപ്രകാരം വൈരുദ്ധ്യമുള്ള ഒരു വിഷയമാണ് ആദ്യശക്തി എവിടെനിന്നും വന്നു എന്നത് .ശിവഭക്തർ അത് ശിവനിൽ നിന്നാണെന്ന് വിശ്വസിക്കുന്നു. പ്രപഞ്ചത്തിലെ ആദ്യപരാശക്തിയായി ,ആകൃതിക്കും ,ലിംഗത്തിനും അതീതമായി ശിവശക്തി നിലകൊള്ളുന്നു . 

ശിവൻ പ്രകൃതിയിലെ 5 ഘടകങ്ങളിൽ കാണുന്നു. ഭൂമി,വായു ,വെള്ളം ,ശൂന്യത ,തീ എന്നിവയാണവ. വിവാഹത്തിനും ദീര്ഘായുസിനും 11 ശിവമന്ത്രങ്ങള് പ്രകൃതിയിലെ ഇവയെല്ലാം കൂടിച്ചേർന്നതാണ് ശിവലിംഗം. ശിവനെ സാധാരണ പ്രതിനിധീകരിക്കുന്ന ഒന്നാണ് ശിവലിംഗ .ശിവപുരാണത്തിൽ 64 തരത്തിൽ ശിവനെ പരാമർശിച്ചിട്ടുണ്ട് .ഇതിൽ പലതും സാധാരണക്കാർക്ക് അറിയില്ല .ഇവിടെ ശിവന്റെ പ്രധാനപ്പെട്ട 6 രൂപങ്ങളെപ്പറ്റി പരാമർശിക്കുന്നു .

 ലിംഗോത്ഭവ ലിംഗോത്ഭവ അഥവാ അളക്കാൻ പറ്റാത്ത ഒന്ന് എന്നത് മാഗ്ഹ മാസത്തിൽ കൃഷ്ണ ചതുർദശിയിൽ ശിവൻ പ്രത്യക്ഷപ്പെട്ടതിനെയാണ് പറയുന്നത് .ശിവന്റെ ആത്മീയത ഭഗവാൻ ബ്രഹ്മാവിനെയും ,വിഷ്ണുവിനെയും കാണിക്കാനാണ് ലിംഗോത്ഭവയായി പ്രത്യക്ഷപ്പെട്ടത് .പുരാണങ്ങളിൽ ലിംഗോത്ഭവയെ അനന്തമായ പ്രകാശമായാണ് പ്രതിപാദിച്ചിരിക്കുന്നത് .

 ലിംഗോത്ഭവ ക്ഷേത്രങ്ങളിൽ ലിംഗോത്ഭവ വരച്ചിരിക്കുന്നത് നാലു കൈയുള്ള നിവർന്നു നിൽക്കുന്ന രൂപമായിട്ടാണ് .ചിത്രത്തിൽ ഒരു കൃഷ്ണമൃഗവും കൈയിൽ ഒരു കൈക്കോടാലിയും കാണാം .മറ്റു രണ്ടു കൈകളും ഭക്തരെ അനുഗ്രഹിക്കാനായി നിൽക്കുന്നതായാണ് കാണിച്ചിരിക്കുന്നത് .ശിവക്ഷേത്രങ്ങളിൽ പടിഞ്ഞാറു ഭാഗത്തായി ഈ ചിത്രം കാണാം . 

നടരാജ നടരാജ അഥവാ നൃത്തങ്ങളുടെ രാജാവ് എന്നതിൽ ശിവൻ നൃത്തം ചെയ്യുന്നതാണ് കാണിച്ചിരിക്കുന്നത് .ജീവിതത്തിന്റെയും മരണത്തിന്റെയും താളമായി ഇതിൽ ശിവനെ പ്രതിപാദിച്ചിരിക്കുന്നു . നടരാജ ശിവൻ നശീകരണ നൃത്തം ചെയ്യുമ്പോൾ അതിനെ താണ്ഡവനൃത്ത എന്നാണ് പറയുന്നത് .ഇതിൽ ജനനം ,മരണം ,പുനർജന്മം എന്നിവയുടെ സാരാംശം ഉണ്ട് .ഭഗവാൻ നൃത്തം ചെയ്യുമ്പോൾ മിന്നൽ തെളിയുകയും ,തിരമാലകൾ ഉയരുകയും ,സർപ്പങ്ങൾ വിഷം ചീറ്റുകയും ,തീയുണ്ടാകുകയും ചെയ്യുമെന്നും വിശ്വസിക്കുന്നു .

ഭഗവാൻ സൃഷ്ടിയുടെ നൃത്തം ചെയ്യുന്നതിനെ ആനന്ദനൃത്തം എന്നാണ് പറയുന്നത് .ഇത് പ്രപഞ്ചത്തിൽ ശാന്തതയും ,അഭിവൃദ്ധിയും നൽകും . 

ദക്ഷിണാമൂർത്തി ദക്ഷിണാമൂർത്തി അഥവാ തെക്കിന്റെ ദൈവം എന്നത് സത്യത്തിന്റെയും ബുദ്ധിയുടെയും രൂപമായി കരുതുന്നു .ശിവക്ഷേത്രത്തിന്റെ തെക്കേമതിലിൽ ദക്ഷിണാമൂർത്തിയുടെ രൂപം വരച്ചിട്ടുണ്ടാകും .ഇതിൽ ഭഗവാൻ ആൽമരത്തിന്റെ കീഴിൽ ഇരിക്കുന്നതായാണ് കാണിച്ചിരിക്കുന്നത് .അദ്ദേഹത്തിന്റെ ഇടതു കാൽ മടക്കിയും വലതുകാൽ തൂങ്ങിക്കിടക്കുന്നതുപോലെയുമാണ് കാണുന്നത് .അപസ്മാര എന്ന ഭൂതമായി ,കൈകളിൽ ത്രിശൂലവും ,പാമ്പും ,പനയോലയും പിന്നെ വലതുകൈയിൽ ചിന്നമുദ്രയും കാണിച്ചിരിക്കുന്നു . 

അർദ്ധനാരീശ്വര ഭഗവാൻ ശിവനും ശക്തിദേവിയുമാണ് അർദ്ധനാരീശ്വര രൂപത്തിൽ സൃഷ്ടിയെ പ്രതിനിധാനം ചെയ്യുന്നത് .നിൽക്കുന്ന ഒരു രൂപത്തിൽ പകുതി സ്ത്രീയും പകുതി പുരുഷനുമായാണ് ചിത്രീകരിച്ചിരിക്കുന്നത് .സ്ത്രീയും പുരുഷനും ഒറ്റ ശക്തിയാണെന്ന് ഇത് ലോകത്തെ പഠിപ്പിക്കുന്നു , ഗംഗാധര ഗംഗയെ വഹിക്കുന്നവൻ എന്നാണ് ഗംഗാധര എന്ന വാക്കിനർത്ഥം .ഗംഗാ ദേവിയെ ഭഗീരഥ രാജാവ് സ്വർഗത്തിൽ നിന്നും കാത്തിരുന്നത് ...
    💙♥️💙♥️💙♥️💙

Saturday, April 4, 2020

വേട്ടയ്ക്കൊരുമകൻ

♦️🌿♦️🌿♦️🌿♦️🌿♦️🙏വേട്ടയ്ക്കൊരുമകൻ🙏🌿♦️🙏🌿♦️🙏♦️

ഇഷ്ടവരം നേടാനായി തപസ്സനുഷ്ടിച്ച അർജുനനെ പരീക്ഷിക്കുന്നതിനായി ശിവ പാർവ്വതിമാർ വേടരൂപം ധരിച്ചു. വേടരൂപം ധരിച്ച പരമശിവൻ പാർവതിയെ പ്രാപിക്കുകയും അങ്ങനെ വേട്ടയ്ക്കൊരുമകൻ ജനിക്കുകയും ചെയ്തു. വേട്ടയ്ക്കൊരു മകന്റെ അമിതപ്രഭാവംകണ്ട ദേവകൾ ഭയന്ന് വേട്ടയ്ക്കൊരു മകനെ ദേവലോകത്തു നിന്നും ഭൂമിയിലേക്ക് പറഞ്ഞയക്കാൻ ആവശ്യപ്പെട്ടതിനാൽ , പരമശിവൻ അപ്രകാരം ചെയ്തു. അങ്ങനെയാണ് വേട്ടയ്ക്കൊരുമകൻ ഭൂമിയിലെത്തിയത്. ഭൂമിയിലെത്തിയ വേട്ടയ്ക്കൊരുമകൻ പലദിക്കിലും സഞ്ചരിച്ച് കുറുമ്പ്രനാട്ടിലെത്തുകയും ബാലുശ്ശേരിയിലെ പ്രസിദ്ധമായ കാറകൂറ തറവാട്ടിലെ നായർ സ്ത്രീയെ കല്യാണം കഴിച്ച് അവിടെ താമസം തുടങ്ങി. ആ ബന്ധത്തിൽ അവർക്കൊരു കുട്ടി ജനിക്കുകയും ചെയ്തു. കാറകൂറ തറവാട്ടുകാരുടെ സ്വന്തമായിരുന്ന ബാലുശ്ശേരിക്കോട്ട കുറുമ്പ്രാതിരിമാർ അന്യായമായി കൈയ്യടക്കി വച്ചിരുന്നു. പോരാളിയായ വേട്ടയ്ക്കൊരുമകൻ ആവശ്യപ്പെട്ടപ്പോൾ കുറുമ്പ്രാതിരിമാർ കോട്ട വിട്ടുകൊടുക്കാൻ തീരുമാനിച്ചു. വേട്ടയ്ക്കൊരു മകനെ പരീക്ഷിക്കാൻ കുറുമ്പ്രാതിരി നാടുനീളെ നിരവധി തടസ്സങ്ങൾ വച്ചിരുന്നു. തന്റെ ഏഴു വയസ്സുമാത്രം പ്രായമുള്ള കുട്ടിയെയും കൂട്ടി എല്ലാ തടസ്സങ്ങളും മാറ്റി കുറുമ്പ്രാതിരിയുടെ മുന്നിലെത്തി. അവിടെ ആയിരക്കണക്കിനു തേങ്ങ കൂട്ടിയിട്ടിരിക്കുകയായിരുന്നു. കുറുമ്പ്രാതിരിയെ അത്ഭുത പരതന്ത്രനാക്കികൊണ്ടു നിമിഷങ്ങൾക്കകം ആ പിഞ്ചു പൈതൽ ഉടച്ചു തീർത്തു. ഇതോടെ കുറുമ്പ്രാതിരിക്ക് വേട്ടയ്ക്കൊരു മകന്റെ ശക്തി ബോധ്യം വരികയും പ്രത്യേക സ്ഥാനം നൽകി ആദരിക്കുകയും ചെയ്തു. ഈ സംഭവത്തെ സ്മരിച്ചു കൊണ്ട് വേട്ടയ്ക്കൊരു മകന്റെ വെള്ളാട്ടം നിരവധി നാളികേരം നിരത്തിവച്ച് ഉടയ്ക്കാറുണ്ട്. “നായരായി പുറപ്പെട്ടു, നാളികേരം തകർത്തു” എന്നാണ് തോറ്റം പാട്ടിൽ ഇതേ പറ്റി പാറ്റുന്നത്. വേട്ടയ്ക്കൊരുമകൻ ചില സ്ഥലങ്ങളിൽ വേട്ടയ്ക്കരമകൻ (പ്രത്യേകിച്ചും മദ്ധ്യകേരളത്തിൽ) എന്നും അറിയപ്പെടുന്നു. അമ്പും,വില്ലും,മഹാവിഷ്ണു സമ്മാനിച്ച പൊൻചുരികയും, ഈ ദൈവത്തിന്റെ ആയുധങ്ങൾ ...🙏🏻🙏🏻

ഗോകര്‍ണ്ണന്‍

ഗോകര്‍ണ്ണന്‍
                      
ശിവന്റെ അവതാരം. ഏഴാമത്തെവരാഹകൽപ്പത്തിൽ ശിവൻ ഗോകർണ്ണനായി അവതരിച്ചു. അന്ന് അദ്ദേഹത്തിന് കശ്യപൻ, ഉശനസ്, ച്യവൻ, ബ്രഹസ്പതി എന്നീനാലുപുത്രന്മാർ ഉണ്ടായിരുന്നതായും ശിവപുരാണത്തിൽ കാണുന്നു.

ബ്രഹ്മാവ് സൃഷ്ടിക്കുവേണ്ടിയുള്ള ശക്തി സമ്പാദിക്കുന്നതിനായി തപസ്സിരുന്നു. അനേകകാലം കഴിഞ്ഞപ്പോൾ അദ്ദേഹത്തിന്റെ നെറ്റിയിൽനിന്ന് തേജോരൂപിയായി പരമേശ്വരൻ വെളിയിൽവന്നു. ബ്രഹ്മാവ് അദ്ദേഹത്തെ വന്ദിച്ചിട്ട് ‘‘അവിടുന്നുതന്നെ സൃഷ്ടികർമ്മം നടത്തുക‘‘ എന്ന് അഭിപ്രായപ്പെട്ടു. പരമശിവൻ അതുസമ്മതിച്ച് പാതാളത്തിൽ പോയി സമാധിയിരുന്നു. കാലങ്ങൾ വളരെ കഴിഞ്ഞു. പരമശിവനെ കാണായ്കയാൽ ബ്രഹ്മാവുതന്നെ സൃഷ്ടി ആരംഭിച്ചു.
സമാധയിൽ നിന്നുണർന്ന ശിവൻ ദിവ്യചക്ഷസ്സുകൊണ്ട് ബ്രഹ്മാവ് സൃഷ്ടി തുടങ്ങിയിരിക്കുന്നുവെന്ന് മനസ്സിലാക്കിക്കൊണ്ട് ബ്രഹ്മാവിനെ ശിക്ഷിക്കുന്നതിനായി പാതാളത്തിൽനിന്നും പുറപ്പെട്ടു. അപ്പോൾ മുകളിൽ ഭൂമി കറങ്ങിക്കൊണ്ടിക്കുകയാണ്. പരമശിവൻ ഭൂമിദേവിയോട് വഴിവിട്ടുമാറിനിൽക്കുവാനാവശ്യപ്പെട്ടു. ഭൂമിദേവി അതിനുവഴങ്ങാതെ പരമശിവനോട് അണിമാദികളായ അൈഷ്ടശ്വര്യങ്ങളുള്ള അവിടുന്ന് സൂക്ഷ്മരൂപികളായ എന്റെ ഒരു കർണ്ണത്തിൽകൂടി കയറി മറുകർണ്ണത്തിലൂടെ ഇറങ്ങിക്കൊള്ളുക എന്നുപറഞ്ഞു.
പരമശിവന് അതുശരിയാണെന്ന് തോന്നി. അങ്ങനെത്തന്നെ പ്രവൃത്തിച്ചു. ഗോവെന്നുള്ളതിന് ഭൂമിദേവി എന്നും അർത്ഥമുണ്ടല്ലോ. ചുരുക്കത്തിൽ എവിടെ വച്ചാണോ ശിവൻ ഗോവിന്റെ (ഭൂമിയുടെ) കർണ്ണത്തിൽകൂടി കയറി ഇറങ്ങിയത് അവിടം പിൽക്കാലത്ത് ഗോകർണ്ണമായി. പരമശിവൻ നേരെ കൈലാസത്തിലേയ്ക്ക് പോയി.

ഗോകർണ്ണത്തിൽ പരമശിവന്റെ ആത്മലിംഗമാണ് പ്രതിഷ്ഠച്ചിരിക്കുന്നത്. രാവണമാതാവായ കൈകസി മണൽകൊണ്ടുണ്ടാക്കി പൂജിച്ചുവന്ന ശിവലിംഗം തിരമാല കയറി അടിച്ചു നശിപ്പിക്കയാൽ അവൾ ദുഃഖിതയായി. രാവണൻ ഇതറിഞ്ഞ് പരമശിവന്റെ ആത്മലിംഗം തന്നെ കൊണ്ടുവന്ന് അമ്മയ്ക്ക് നൽകാമെന്നുപറഞ്ഞു. അതിനായി കൈലാസത്തിലേയ്ക്ക് പോയി. നാരദൻ ഇതറിഞ്ഞ് ദേവേന്ദ്രന്റെ അടുക്കലെത്തി ഇങ്ങനെ പറഞ്ഞു.
രാവണൻ പരമശിവനിൽനിന്ന് ആത്മലിംഗംവാങ്ങി ലങ്കയിൽകൊണ്ടുപോയി പ്രതിഷ്ഠിക്കാൻ നിശ്ചയിച്ചിരിക്കയാണ്. അവൻ കൈലാസത്തിലേയ്ക്ക് ഇതുവഴി പോയിട്ടുണ്ട്. ആത്മലിംഗം വാങ്ങി ലങ്കയിൽകൊണ്ടുപോയി സ്ഥാപിച്ചുകഴിഞ്ഞാൽ പിന്നെ അവനെ ജയിക്കാൻ സാദ്ധ്യമല്ല. അതുകൊണ്ട് വേണ്ടത് ഉടനടി പ്രവർത്തിക്കുക എന്നു പറഞ്ഞിട്ടുപോയി.

രാവണൻ കൈലാസത്തിൽ എത്തുന്നതിന് മുമ്പുതന്നെ രാവണന് ആത്മലിംഗം കൊടുക്കരുതെന്ന് പറയുന്നതിനായി ദേവേന്ദ്രനും വിഷ്ണുവും മറ്റുുദേവന്മാരും അതിവേഗത്തിൽ പുറപ്പെട്ട് കൈലാസത്തിലെത്തി. അപ്പോഴേക്കും രാവണൻ പരമശിവനെ തൃപ്തിപ്പെടുത്തി ആത്മലിംഗവും വാങ്ങിക്കൊണ്ട് പോയിക്കഴിഞ്ഞിരിക്കുന്നു. പരമശിവൻ അവരോടു പറഞ്ഞു. അതിവേഗത്തിൽ പുറപ്പെട്ടാൽ രാവണനെ വഴിക്കുകാണാം. ആത്മഗലിംഗം അവനോടുവാങ്ങി തറയിൽവയ്ക്കണം. അതവിടെ ഉറച്ചിരുന്നുകൊള്ളും. ആ സ്ഥലവും പുണ്യഭൂമിയായിത്തീരും. പിന്നീടവരവിടെ നിന്നില്ല. അതിവേഗത്തിൽ പുറപ്പെട്ട് ഗോകർണ്ണത്തിൽ വച്ച് അവർ രാവണനെകണ്ടു.
ഉടനടി വിഷ്ണുവിന്റെ ഉപദേശപ്രകാരം ഗണപതി ഒരു ബ്രഹ്മചാരിയുടെ വേഷത്തിൽചെന്ന് രാവണനെ സമീപിക്കുകയും രാവണൻ ആത്മലിംഗം ബ്രഹ്മചാരിയുടെ കൈയിൽകൊടുത്ത് തറയിൽവയ്ക്കരുതെന്ന ചട്ടംകെട്ടിയിട്ട് സന്ധ്യാവന്ദനത്തിനായി സമുദ്രത്തിലേയ്ക്ക് പോവുകയും ചെയ്തു. ആ സമയത്ത് ഗണപതി അതുതാഴെവച്ചു. രാവണൻ വന്നുനോക്കുമ്പോൾ ആത്മലിംഗം തറയിൽ ഇരിക്കുകയാണ്. ഇതു കണ്ട് രാവണന്‍ ഗണപതിയുടെ തലയ്ക്ക് ഒരു കിഴുക്ക് കൊടുത്തു. എന്നിട്ട് അത് പിഴുതെടുക്കാന്‍ വളരെ പണിപെട്ടു. ഒരു ഫലവും ഉണ്ടായില്ല. ഇത്ര ബലമേ ഈശ്വരന് എന്നു പറഞ്ഞുകൊണ്ട് അതു മൂടിയിരുന്ന പട്ട് വലിച്ചു നാലായി കിറി നാലു ദിക്കിലേക്കും എറിഞ്ഞു... അതു വീണിടത്ത് നാലുശിവലിംഗം പ്രത്യക്ഷമായി. അങ്ങനെ ഗോകര്‍ണ്ണത്തിലിപ്പോള്‍  പഞ്ചശിവലിംഗമാണുള്ളത്.  രാവണന്റെ കിഴുക്കു കൊണ്ടതിനാല്‍ തലകുഴിഞ്ഞമട്ടിലുള്ള  ഒരു ഗണപതിയും ഗോകര്‍ണ്ണത്തു കാണാം....                 🕉🕉🕉🙏🙏🙏🙏🙏🙏🙏🕉🕉🕉

അഘോരശിവന്‍🔥

🔱🔥അഘോരശിവന്‍🔥🔱
🏮ॐ════卐★●°●ॐ●°★卐════ॐ🏮
【⒣⒤⒩⒟⒰ ⒲⒜⒴ ⒪⒡ ⒧⒤⒡⒠】

അഘോരമൂര്‍ത്തിയായ ശിവന്‍. അഘോരന്‍ എന്നതിന് ഘോരനല്ലാത്തവന്‍, അതായത് സൗമ്യന്‍ എന്നും യാതൊരുവനെക്കാള്‍ ഘോരനായി മറ്റൊരുവന്‍ ഇല്ലയോ അവന്‍, അതായത് ഏറ്റവും ഘോരന്‍, എന്നും രണ്ടു വ്യുത്പത്തികളുണ്ട്. ഭക്തന്മാര്‍ക്ക് സൌമ്യനായും ദുഷ്ടന്മാര്‍ക്ക് അത്യന്തഘോരനായും സങ്കല്പിതനായിരിക്കുന്ന ശിവന് ഇവ രണ്ടും അനുയോജ്യമാകുന്നു.

ശിവന്റെ പഞ്ചമുഖങ്ങള്‍ യഥാക്രമം
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
ഈശാനം
തത്പുരുഷം
അഘോരം
വാമദേവം
സദ്യോജാതം
എന്നിവയാണ്. നടുവിലത്തേതായ അഘോരരൂപത്തെ ആശ്രയിച്ചാണ് അഘോരശിവന്‍ എന്ന സംജ്ഞ ശിവനു ലഭിച്ചിട്ടുള്ളത്.

ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തിലെ പ്രതിഷ്ഠ അഘോരശിവന്റേതാണ്. ഖരപ്രകാശമഹര്‍ഷിയാണ് ആദ്യം അവിടെ ഈ പ്രതിഷ്ഠ നടത്തിയത് എന്ന് ഐതിഹ്യങ്ങള്‍ പറയുന്നു. പിന്നീട് ഒരു ബ്രാഹ്മണന്റെ ശാപംനിമിത്തം ക്ഷേത്രം കാടായിക്കിടന്നുവെന്നും വളരെക്കാലം കഴിഞ്ഞ് വില്വ(ല്ലു)മംഗലം സ്വാമിയാര്‍ (ലീലാശുകന്‍) ആണ് ഈ സ്ഥലം കണ്ടുപിടിച്ച് ദേവനെ പുനഃപ്രതിഷ്ഠിച്ചതെന്നും ഈ കഥ തുടരുന്നു. ഭാദ്രപദമാസത്തിലെ (കന്നി) കൃഷ്ണ ചതുര്‍ദശി അഘോരശിവനെ സംബന്ധിച്ച ഒരു പുണ്യദിനമായതുകൊണ്ട് ആ തിഥിക്ക് അഘോര എന്ന പേര്‍ സിദ്ധിച്ചിട്ടുണ്ട്.

അഘോരമന്ത്രം
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
അഘോരശിവോപാസനയ്ക്ക് അഘോരമന്ത്രം ഉപയോഗിക്കുന്നു. ഇതിന്റെ ഋഷി, ഛന്ദസ്സ്, ദേവത എന്നിവ യഥാക്രമം അഘോരനും ത്രിഷ്ടുപ്പും അഘോരരുദ്രനും ആകുന്നു. 51 അക്ഷരങ്ങളുള്ള അഘോരമന്ത്രത്തിന്റെ സ്വരൂപം:

'ഹ്രീം സ്ഫുര സ്ഫുര പ്രസ്ഫുര പ്രസ്ഫുര
ഘോര ഘോരതരതനുരൂപ
ചട ചട പ്രചട പ്രചട
കഹ കഹ വമ വമ
ബന്ധ ബന്ധ ഖാദയ ഖാദയ ഹും ഫട്'

ഈ മന്ത്രത്തിന്റെ ധ്യാനശ്ളോകവും അതിന്റെ സാരവും താഴെ കൊടുക്കുന്നു.

'കാലാഭ്രാഭഃ കരാഗ്രൈഃ പരുശുഡമരുകൌ
ഖണ്ഗഖേടൌ ച ബാണേ-
ഷ്വാസൌ ശൂലം കപാലം ദധദതിഭയദൌ
ഭീഷണാസ്യസ്ത്രിണേത്രഃ
രക്താകാരാംബരോ∫ഹിപ്രവരഘടിതഗാ-
ത്രോ∫ഹിനാഗഗ്രഹാദീന്‍
ഖാദന്നിഷ്ടാര്‍ഥദായീ ഭവദനഭിമത-
ച്ഛിത്തയേ സ്യാദഘോരഃ'.

(കാര്‍മേഘംപോലെ കറുത്ത നിറത്തോടുകൂടിയവനും കൈകളില്‍ പരശു, ഡമരു, ഖഡ്ഗം, ഖേടം, ബാണം, വില്ല്, ശൂലം, കപാലം എന്നിവ ധരിച്ചവനും അതിഭയങ്കരമായ മുഖത്തോടും മൂന്നു കണ്ണുകളോടും കൂടിയവനും ചുവന്ന വസ്ത്രം സര്‍പ്പാഭരണങ്ങള്‍ എന്നിവയണിഞ്ഞവനും ദുഷ്ടഗ്രഹാദികളെ ഉന്മൂലനം ചെയ്തുകൊണ്ടിരിക്കുന്നവനുമായ അഘോരശിവന്‍ നിങ്ങളുടെ അനിഷ്ടങ്ങളെ നശിപ്പിക്കട്ടെ).

ഓം ഹ്രീം എന്ന ബീജാക്ഷരങ്ങള്‍ ചേര്‍ത്തുകൊണ്ട് മന്ത്രം ഉച്ചരിക്കേണ്ടതാണ്. ലക്ഷം ആവൃത്തികൊണ്ട് മന്ത്രസിദ്ധി വരുത്തണം. മോക്ഷം ആഗ്രഹിക്കുന്നവന്‍ അഘോരമൂര്‍ത്തിയെ ധവളവര്‍ണത്തിലും കാവ്യഫലം ആഗ്രഹിക്കുന്നവന്‍ രക്തവര്‍ണത്തിലും ദുഷ്ടഗ്രഹനിവൃത്തി, ആഭിചാരം എന്നിവ ഉദ്ദേശിക്കുന്നവന്‍ കറുത്തവര്‍ണത്തിലും ധ്യാനിക്കുന്നു. അഘോരമന്ത്രംകൊണ്ട് ഹോമം നടത്താറുണ്ട്. ദിവസവും അഘോരമന്ത്രം ഉച്ചരിച്ചുകൊണ്ട് ഭസ്മം ധരിക്കുന്നവനെ ദുഷ്ടഗ്രഹാദികളും രോഗങ്ങളും പീഡിപ്പിക്കുകയില്ല; നിഖിലപ്രേയഃ പ്രാപ്തിയുണ്ടാകും എന്നെല്ലാം വിശ്വസിക്കപ്പെടുന്നു.

(എം.എച്ച്. ശാസ്ത്രികള്‍, വി.എസ്.വി. ഗുരുസ്വാമിശാസ്ത്രികള്‍)

ॐ➖➖➖➖ॐ➖➖➖➖ॐ
👑മഹത്തായ സനാതന ധർമ്മ പാരമ്പര്യത്തിലെ ഒരു കണ്ണിയാകാൻ കഴിഞ്ഞത് ജന്മാന്തര സുകൃതമായി കാണുന്നു...👑
✿📍════❁★☬ॐ☬★❁════📍✿
ഇത് അറിയാനും അറിയിക്കാനുമാണ്. വാദിക്കാനും ജയിക്കാനുമല്ല. നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരിയെന്ന് തോന്നുന്നു കാര്യങ്ങൾ മാത്രം ജീവിതത്തിൽ പകർത്തുക.
ആത്മീയതയുടെ പാതയിൽ മഹത്തായ അറിവ്‌  പകർന്ന് നൽകിയവരോടുള്ള  കടപ്പാട്  വിനയപൂര്‍വ്വം സ്മരിക്കുന്നു...👣🙏
✿❁════❁★☬ॐ☬★❁════❁✿
     ✍ *H͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚N͚͚͚͚͚͚͚͚͚͚͚͚͚͚͚D͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚ W͚͚͚͚͚͚͚͚͚͚͚A͚͚͚͚͚͚͚͚͚͚Y͚͚͚͚͚͚͚͚͚ O͚͚͚͚͚͚͚F͚͚͚͚͚͚ L͚͚͚͚I͚͚͚F͚͚E͚* ©
        █║▌█║▌█║▌█|█║
       *ഹിന്ദു ജീവിതശൈലി* ✍©
✿❁════❁★🔥🚩🔥★❁════❁✿