Followers(ഭഗവാന്‍റെ ഭക്തര്‍ )

Wednesday, April 1, 2020

ശിവനെ അറിയാം വേദങ്ങളിലൂടെ

*ശിവനെ അറിയാം വേദങ്ങളിലൂടെ...*

ഹിന്ദുവിന്റെ പ്രധാന ആരാധനാമൂര്‍ത്തിയാണ് ശിവന്‍ അല്ലെങ്കില്‍ രുദ്രന്‍. എന്നാല്‍ പ്രത്യക്ഷത്തില്‍ ഈ രണ്ടു ഭാവങ്ങളും, അതായത് ശിവന്റെ ശാന്തസ്വരൂപവും രുദ്രന്റെ രൗദ്രസ്വരൂപവും പരസ്പര വിരുദ്ധങ്ങളാണ്. എന്തുകൊണ്ടാണ് ഒരേ ദേവതയ്ക്ക് ഇങ്ങനെ വ്യത്യസ്തമായ രണ്ട് ഭാവങ്ങളുണ്ടായത് എന്ന് നമുക്കിവിടെ വേദങ്ങളുടെ വെളിച്ചത്തില്‍ മനസ്സിലാക്കാന്‍ ശ്രമിക്കാം. വേദങ്ങളിലും വൈദികസാഹിത്യത്തിലും രുദ്രദേവതയ്ക്ക് രണ്ടു രൂപങ്ങളുള്ളതായി എഴുതിയിട്ടുണ്ട്.

 ''രുദ്രോ വാ ഏഷ യദഗ്നിസ്തസൈ്യതേ തനുവൗ ഘോരാന്യാ ശിവാന്യാ'' (തൈത്തിരീയ സംഹിത 5.7.2.3) 

അതായത് രുദ്രന് രണ്ട് ശരീരങ്ങളുണ്ട് അഥവാ സ്വരൂപങ്ങളുണ്ട്. ഒന്ന് ഘോരവും രണ്ട് ശിവവും. വേദമന്ത്രങ്ങളെയും ദേവതാസങ്കല്‍പങ്ങളെയുമെല്ലാം ചുരുങ്ങിയത് മൂന്ന് രീതിയില്‍ നോക്കിക്കാണാന്‍ കഴിയും.

1) ആപിഭൗതികം (ഭൗതികജീവിതവുമായി ബന്ധപ്പെട്ട് അര്‍ഥം കാണുന്ന രീതി)

2) ആധിദൈവീകം (ഭൂമി, സൂര്യന്‍, കാലാവസ്ഥ തുടങ്ങി പ്രകൃതിദേവതകളുമായി ബന്ധപ്പെട്ടത്)

3) ആധ്യാത്മികം (ആത്മാവ്, മനസ്സ്, ഉപാസന തുടങ്ങിയവയുമായി ബന്ധപ്പെട്ടത്). 

ഇതില്‍ ആധിദൈവീകമായ രീതിയില്‍ നമുക്ക് രുദ്രന്റെ ഈ രവേദങ്ങളിലൂടെയും പുരാണകഥകളിലൂടെയും കടന്നുപോയാല്‍ ആധിദൈവികാര്‍ഥത്തില്‍ രുദ്രന്‍ എന്നത് വിദ്യുത് അഥവാ മിന്നലാണെന്നു കണ്ടെത്താം. യജുര്‍വേദത്തിലെ 16-ാം അധ്യായം ശ്രീരുദ്രം എന്ന പേരില്‍ പ്രസിദ്ധമാണ്. അവിടെ, ആയിരം യോജന വിസ്തൃതിയില്‍ ഭൂമിയെ ലക്ഷ്യമാക്കി തന്റെ വില്ലു കുലയ്ക്കാന്‍ കഴിവുളള രുദ്രന്മാരെക്കുറിച്ച് പറയുന്നുണ്ട്. ''രുദ്രാ അധി ഭൂമ്യാം. തേഷാം സഹസ്രയോജനേളവ ധന്വാനി തന്മസി.'' (യജു.16.54) ഭൂമിയിലുള്ളവര്‍ക്ക് ഇത് മിന്നല്‍വെളിച്ചമായി കാണാം. രുദ്രന്റെ രവം മേഘഗര്‍ജനമായി കേള്‍ക്കുകയും ചെയ്യാം. 

രുദ്രനെ നാം ഗിരീശനെന്ന് വിളിക്കാറുണ്ട്. വേദങ്ങളില്‍ 'ഗിരിശ' (യജു. 16.4) അഥവാ ഗിരിയില്‍ വസിക്കുന്നവന്‍, 'ഗിരിശയഃ' (യജു. 16.29) അഥവാ ഗിരിയില്‍ ശയിക്കുന്നവന്‍, 'ഗിരിചരഃ' (യജു.16,.29) അഥവാ ഗിരിയില്‍ സ്ഥിതനായി ചരിക്കുന്നവന്‍ എന്നെല്ലാം രുദ്രനെ വിശേഷിപ്പിച്ചതായി കാണാം (യജു 16.2). ഗിരിശബ്ദം മേഘത്തിനു പര്യായമാണെന്ന് നിഘണ്ടുവില്‍ യാസ്‌കമഹര്‍ഷി പറയുന്നു (ഗിരിഃ ഇതി മേഘനാമസു പഠിതമ് - നിഘണ്ടു 1.10). അതായത് രുദ്രന്റെ വാസം ഗിരിയില്‍ ആണെന്നതില്‍നിന്നും മേഘത്തില്‍ വസിക്കുന്ന മിന്നലിനെക്കുറിച്ചുള്ള വര്‍ണന കൂടിയാണ് ഇതെന്ന് മനസ്സിലാക്കണം. നിഘണ്ടുവില്‍ പര്‍വതശബ്ദവും മേഘത്തിന്റെ പര്യായമാണെന്ന് യാസ്‌കമഹര്‍ഷി പറയുന്നുണ്ട്. (1.10) പര്‍വതപുത്രിയെ പാര്‍വതി എന്നു വിളിക്കാം. ആ പാര്‍വതിയാണ് രുദ്രന്റെ പത്‌നി അഥവാ ശക്തിയായി മാറുന്നത്. ഇതാകട്ടെ ആദിദൈവികാര്‍ഥത്തില്‍ വിദ്യുച്ഛക്തിയുമാകുന്നു. മേഘത്തിന്റെ മറ്റൊരു പര്യായമാണ് വൃഷഭം എന്നത്. 'വര്‍ഷണാദ് വൃഷഭഃ' എന്ന് യാസ്‌കമഹര്‍ഷി നിരുക്തത്തില്‍ (9.22) പറയുന്നു. അതായത് വര്‍ഷത്തിന് കാരണമാകുന്നത് വൃഷഭം. 'വൃഷാ സിന്ധൂനാം വൃഷഭഃ സ്തിയാനാം' എന്ന് ഋഗ്വേദത്തിലും (6.44.21) പറയുന്നു. 'ഒഴുകുന്ന അവസ്ഥയിലുള്ള ജലം 'വൃഷാ'യും സ്ഥിരമായിരിക്കുന്നത് 'വൃഷഭ'വും. ലൗകിക സംസ്‌കൃതത്തില്‍ എന്നാല്‍ വൃഷഭത്തിന് കാള എന്നു മാത്രമാണ് അര്‍ഥം. ഇതാണ് രുദ്രന്റെ വാഹനം കാളയാകാന്‍ കാരണം. 

ഗംഗാവര്‍ഷത്തെ ധരിച്ചിരിക്കുന്ന ഗംഗാധരനായി രുദ്രന്‍ അറിയപ്പെടാന്‍ കാരണവും അവന്‍ മേഘസ്ഥിതനായതിനാല്‍ തന്നെ. എങ്കില്‍ എന്തായിരിക്കും രുദ്രന്‍ സര്‍പ്പത്തെ കഴുത്തിലണിയാന്‍ കാരണം? 'അഹി' എന്നത് സംസ്‌കൃതത്തില്‍ 'സര്‍പ്പ'ത്തിന്റെ മറ്റൊരു പേരാണ്. എന്നാല്‍ ഇതേ 'അഹി' നിഘണ്ടുവില്‍ ജലത്തിനു പര്യായമായാണ് പറഞ്ഞിരിക്കുന്നത്. (അഹിരിതി ഉദകസ്യ നാമ- നിഘണ്ടു 1.12) ആ ജലത്തെ ധരിക്കുന്ന രുദ്രന്‍ സര്‍പ്പധാരിയുമായി. 'യോ രോദയതി സ രുദ്രഃ' എന്ന് രുദ്രശബ്ദത്തിനര്‍ഥം പറയാം. രോദിപ്പിക്കുന്നവന്‍ ആരോ അവന്‍ രുദ്രന്‍. 'രുദിര് അശ്രുവിമോചനേ' എന്ന ധാതുവില്‍നിന്നാണ് രുദ്രശബ്ദവും രോദനശബ്ദവും നിഷ്പന്നമായത്. കണ്ണില്‍ നിന്നും അശ്രുവിനെ വേര്‍പെടുത്തുന്നത് രുദ്രന്‍. ഇങ്ങനെ, വേര്‍പെടുത്തുക എന്നത് രുദ്രന്റെ സ്വഭാവമാണ്. ഇവിടെ മേഘങ്ങളില്‍നിന്നും മഴയെ വേര്‍പെടുത്തുന്നതും രുദ്രനാണ്. എന്നാല്‍ മേഘങ്ങളിലിരിക്കുന്ന ഈ രുദ്രന്റെ രണ്ടു ഭാവങ്ങള്‍ ഭൂമിയിലുള്ള മനുഷ്യര്‍ക്ക് പ്രകടമാകുന്നുണ്ട്. മിന്നലും മേഘഗര്‍ജനവും ഭയത്താല്‍ ആളുകളെ കരയിക്കുമ്പോള്‍ രുദ്രന്‍ 'സ്വ'ഭാവമായ രൗദ്രഭാവത്തില്‍ (ഘോരശരീരത്തില്‍) പ്രകടമാകുന്നു. എന്നാല്‍ പിന്നീട് മഴയെത്തന്ന് സകല ജീവജാലങ്ങള്‍ക്കും അന്നവും ആനന്ദവും പ്രദാനം ചെയ്ത് മംഗളകാരിയായി ഭവിക്കുമ്പോള്‍ അവന്‍ ശിവസ്വരൂപത്തില്‍ പ്രകടമാകുന്നു. അഥവാ മംഗളസ്വരൂപത്തില്‍ പ്രകടമാകുന്നു. 

ഇങ്ങനെ ഘോരരൂപിയായ രുദ്രന്‍ അഘോരനും മംഗളദായകനുമായ ശിവനായി മാറുന്നു. സൈന്ധവനാഗരികതയുടെ അവശേഷിപ്പുകളില്‍ പ്രധാനപ്പെട്ടതാണ് ഹാരപ്പയില്‍ നിന്നും കണ്ടെത്തിയ പശുപതിമുദ്ര. രുദ്രനുമായി പശുപതി ദേവതയ്ക്ക് യാതൊരു ബന്ധവുമില്ലെന്നാണ് ആധുനിക ചരിത്രകാരന്മാര്‍ പറയുന്നത്. എന്നാല്‍ ഇതേ പശുപതി യജുര്‍വേദത്തില്‍ ശ്രീരുദ്രമന്ത്രങ്ങളില്‍ കടന്നുവരുന്നുണ്ട്. 'പശൂനാം പതയേ നമഃ' (16.17) 'പശുപതയേ ച നമഃ' (16.40, 28) എന്നെല്ലാമാണ് ആ പ്രസ്താവങ്ങള്‍. ജീവജാലങ്ങളുടെയെല്ലാം പതി അഥവാ പാലകനായ പശുപതിയായ രുദ്രന് നമസ്‌കാരം എന്നാണ് അവിടെ പറയുന്നത്. രുദ്രന്‍ (മിന്നല്‍) വര്‍ഷത്തിനു കാരണമാവുകയും അതുവഴി സകലജീവജാലങ്ങളുടെയും ഐശ്വര്യത്തിനു ഹേതുവാകുന്നതും ചെയ്യുന്നവനാണ് എന്ന് ആധിദൈവികാര്‍ഥത്തില്‍ മനസ്സിലാക്കാം. രുദ്രനെ നീലകണ്ഠനായി വേദത്തില്‍തന്നെ വിശേഷിപ്പിക്കുന്നുണ്ട്. 'നീലഗ്രീവോ വിലോഹിതഃ' (യജു.16.7,58), 'നമോളസ്തു നീലഗ്രീവായ' (യജു. 16.8), 'നീലഗ്രീവാ ശിതികണ്ഠാ' (യജു. 16.56,57) എന്നെല്ലാമാണ് ആ മന്ത്രശകലങ്ങള്‍. കാളകൂടവിഷത്തില്‍ നിന്നും ലോകത്തെ രക്ഷിക്കവേയാണ് ശിവന്റെ കണ്ഠത്തില്‍ നീലനിറം വന്നുചേര്‍ന്നത് എന്ന് പുരാണങ്ങളില്‍ പറയുന്നു. എന്താണീ കാളകൂടം? മഴ ആരംഭിക്കുന്നതിന് തൊട്ടുമുന്‍പുള്ള ദിവസങ്ങളില്‍ കടുത്ത ഉഷ്ണമാണല്ലോ നമുക്ക് അനുഭവപ്പെടുക. ഈ സമയത്ത് വായു തികച്ചും നിശ്ചലാവസ്ഥയിലാകുന്നു. ഈ കടുത്ത വേനല്‍ച്ചൂട് സകലജീവജാലങ്ങളെയും ദുഃഖത്തിലാഴ്ത്തുന്നു. ഈ കാളകൂടത്തെയാണ് രുദ്രന്‍ എടുത്ത് കുടിക്കുന്നത്. അങ്ങനെ കാളകൂടവിഷത്തില്‍നിന്നും നമ്മെ രക്ഷിക്കുന്ന ആ നീലഗ്രീവനെക്കുറിച്ച്, അതുവഴി സകലര്‍ക്കും ശാന്തിയേകുന്ന ശിവസ്വരൂപനായ രുദ്രനെക്കുറിച്ചും ആദ്യമായി പറഞ്ഞിരിക്കുന്നത് വേദങ്ങളിലാണ്. ഇങ്ങനെ വേദങ്ങളിലെ രുദ്ര-ശിവസങ്കല്‍പങ്ങളെ ആധിദൈവികാര്‍ഥത്തില്‍ നമുക്ക് മനസ്സിലാക്കാം.

Tuesday, March 31, 2020

അമർനാഥ് ഗുഹാക്ഷേത്രം [ജമ്മു കാശ്മീർ]

*🔱🔥അമർനാഥ് ഗുഹാക്ഷേത്രം [ജമ്മു കാശ്മീർ]🔥🔱*
🏮ॐ════卐★●°●ॐ●°★卐════ॐ🏮
*【⒣⒤⒩⒟⒰ ⒲⒜⒴ ⒪⒡ ⒧⒤⒡⒠】*

ജമ്മു കശ്മീരിലെ അമർനാഥിലെ ഒരു ഗുഹയിൽ സ്ഥിതിചെയ്യുന്ന ഒരു ഹൈന്ദവക്ഷേത്രമാണ് അമർനാഥ്  ഗുഹാക്ഷേത്രം. ശ്രീനഗറിൽ നിന്ന് 136 കി.മീ. വടക്കുകിഴക്കുഭാഗത്തായി സമുദ്രനിരപ്പിൽ നിന്ന് 13,000 അടി ഉയരത്തിലാണ് പ്രസിദ്ധമായ ഈ ഗുഹാക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മഞ്ഞുകൊണ്ടുള്ള ശിവലിംഗമാണ് ഇവിടത്തെ പ്രത്യേകത. ഇതിനെയാണ്‌ ഹിമലിംഗം എന്നു പറയുന്നത്. ഗുഹയിൽ ജലം ഇറ്റു വീണ്‌ ഉറഞ്ഞ് ശിവലിംഗത്തിന്റെ രൂപത്തിൽ കാണപ്പെടുന്നു. വേനൽക്കാലത്ത് ഈ മഞ്ഞുരുകി ലിംഗം അപ്രത്യക്ഷമാകാറുമുണ്ട്. 400 വർഷം മുമ്പാണ് ഈ ഗുഹയും ലിംഗവും ശ്രദ്ധയിൽപ്പെടുകയും ആരാധന നടത്താനാരംഭിക്കുകയും ചെയ്തത്. ശിവന്റെ പന്ത്രണ്ടു ജ്യോതിർലിംഗങ്ങളിൽ ഒന്ന് ഇവിടെയാണെന്ന് വിശ്വസിക്കപ്പെടുന്നു.

ശിവലിംഗ ആരാധന
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
ശിവന്റെ ജഡാമുടിയിൽനിന്നും വീണ വെള്ളത്തിന്റെ തുള്ളികൾ അഞ്ച് നദികളായി രൂപമെടുത്ത് പഞ്ചധരണി എന്ന് പേർ നേടി. പഞ്ചധരണിയിൽ നിന്നും എട്ട് കിലോമീറ്റർ അമർനാഥ് ഹിമലിംഗക്ഷേത്രം സ്ഥിതി ചെയ്യുന്നതു.12729 അടി ഉയരമുള്ള ഗിരിശൃംഗമാണ് അമർനാഥ്. അമർനാഥ് ഗുഹയ്ക്ക് നൂറടി ഉയരവും നൂറ്റി അമ്പത് അടി ആഴവുമുണ്ട്. ഇവിടെ ഹിമലിംഗമായ ഈശ്വരൻ തെക്കോട്ട് അഭിമുകമായി ദർശനം നൽകുന്നത് സവിശേഷതയാണ്. ഇവിടെ ഭക്തർ നൽകുന്ന കാണിക്കയുടേയും വഴിപാടിന്റെയും ഒരു ഓഹരി ഹിമലിംഗം കണ്ടെത്തിയ മുസ്ലിംകളുടെ സന്തതി പരമ്പരകൾക്ക് നൽകപ്പെടുന്നു. അതിന് പ്രത്യുപകാരമായി മുസ്ലിം സഹോദരങ്ങൾ, ഭക്തരുടെ സൌകര്യം കണക്കിലെടുത്ത് ബഹൽഗാം മുതൽ അമർനാഥ് വരെയുള്ള റോഡ് പുനർനിർമ്മാണം ചെയ്തു വരുന്നു. മതസൌഹാർദ്ദത്തിന്റെ മാതൃകാസ്ഥാനമായി അമർനാഥ് ഹിമലിംഗക്ഷേത്രം യശസ്സുയർത്തി നിൽക്കുന്നു.

ഐതിഹ്യം
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
ശിവന്റെ തലയിലെ ചന്ദ്രക്കല പിഴിഞ്ഞ് എടുത്ത അമൃതംകൊണ്ട് ശിവൻ ദേവൻമാരെ അമർത്ത്യർ ആക്കി എന്നാണ് ഐതിഹ്യം. ഈ ദേവൻമാരുടെ അപേക്ഷപ്രകാരം ശിവൻ ഹിമലിംഗമായി അവിടെ പാർപ്പ് ഉറപ്പിച്ചു എന്നും ദേവൻമാരെ 'അമർത്ത്യ'രാക്കിയതുകൊണ്ടാണ് ശിവന് 'അമർനാഥ്' എന്ന് പേരുണ്ടായതെന്നും വിശ്വസിക്കപ്പെടുന്നു. മുകളിൽ നിന്ന് തുടർച്ചയായി വീണുകൊണ്ടിരിക്കുന്ന വെള്ളം ഉറഞ്ഞാണ് ശിവലിംഗത്തിന്റെ രൂപം ഉണ്ടായത്. ഈ ഗുഹാക്ഷേത്രത്തിനു ചുറ്റും ഉയർന്ന മലകളുണ്ട്. ഉഷ്ണകാലത്തുപോലും അവയുടെ കൊടുമുടികൾ മഞ്ഞുകൊണ്ടുമൂടപ്പെട്ടിരിക്കും. അമർനാഥ്ഗുഹാക്ഷേത്രം മനുഷ്യനിർമിതമല്ല; പ്രകൃതിയുടെ സംഭാവനയാണ്. വെളുത്ത പക്ഷത്തിലെ ആദ്യദിവസങ്ങളിൽ ഹിമക്കട്ടകൾ ശിവലിംഗത്തിന്റെ രൂപം പ്രാപിക്കുമെന്നും പൌർണമി ദിവസം ശിവലിംഗം പൂർണരൂപത്തിൽ എത്തുമെന്നുമാണ് വിശ്വാസം. കൃഷ്ണപക്ഷത്തിലെ ആദ്യദിവസം മുതൽ മഞ്ഞ് ഉരുകിത്തുടങ്ങുകയും അമാവാസിദിനത്തിൽ ശിവലിംഗം അപ്രത്യക്ഷമാകുകയും ചെയ്യുന്നു. ഓരോ മാസത്തിലും ഈ പ്രക്രിയ ആവർത്തിക്കുന്നു.

ശ്രാവണമാസത്തിലെ പൌർണമിനാളിൽ ശിവൻ ഈ ഗുഹയിൽ 
പ്രത്യക്ഷപ്പെട്ടുവെന്നാണ് ഐതിഹ്യം. അതുകൊണ്ട് ആ പ്രത്യേക ദിവസം ഈ ക്ഷേത്രം സന്ദർശിക്കുന്നത് കൂടുതൽ പുണ്യമാണെന്ന് കരുതപ്പെടുന്നു. ശ്രാവണമാസം കഴിഞ്ഞാൽ ഉടനെ മഞ്ഞുകാലമാകും. അതുകൊണ്ട് ക്ഷേത്രം സന്ദർശിക്കുന്നതിന് ഏറ്റവും സൌകര്യപ്രദമായ കാലം ശ്രാവണമാസമാണ്.

എല്ലാവർഷവും ശ്രാവണമാസത്തിലെ ശുക്ളപക്ഷത്തിലെ അഞ്ചാംദിവസം, കാശ്മീരിലെ ശാരദാപീഠത്തിലെ ശ്രീ ശങ്കരാചാര്യരുടെ നേതൃത്വത്തിൽ, ശ്രീനഗറിൽ നിന്ന് ഒരു ഭക്തസംഘം പുറപ്പെടുക പതിവാണ്. ഇന്ത്യയുടെ നാനാഭാഗത്തുംനിന്ന് ഭക്തന്മാർ ഈ സംഘത്തിൽ എത്താറുണ്ട്. ഈ തീർഥാടകരുടെ സൌകര്യത്തിനായി എല്ലാവിധ ഏർപ്പാടുകളും കാശ്മീർ ഗവണ്മെന്റ് നല്കിവരുന്നു.
അമർനാഥ്ഗുഹാക്ഷേത്രത്തിന് 150 അടി ഉയരവും 90 അടി വീതിയും ഉണ്ട്. ഈ ഗുഹയുടെ ഭിത്തികൾ ചുണ്ണാമ്പുകല്ലുകൊണ്ടുള്ളവയാണ്. ഗുഹയുടെ മുകളിൽ ഒരു ചെറിയ സ്ഥലം ഒഴികെ എല്ലായിടത്തും ചോർച്ച ഉണ്ട്. വ. ഭാഗത്തെ ഭിത്തിയിൽ ഉള്ള രണ്ടു ദ്വാരങ്ങളിൽ നിന്ന് തുടർച്ചയായി വെള്ളം വീണുകൊണ്ടിരിക്കും. ഈ വെള്ളം പെട്ടെന്ന് ശിവലിംഗത്തിന്റെ ആകൃതിയിൽ ഹിമമായിത്തീരുകയും ചെയ്യുന്നു. ഈ ശിവലിംഗത്തിന്റെ ഇടതുഭാഗത്ത് ഗണേശന്റേയും വലതുഭാഗത്ത് പാർവതിയുടെയും ഭൈരവന്റെയും ഹിമവിഗ്രഹങ്ങൾ കാണാം. ഈ ഗുഹയുടെ മുഖം തെക്കോട്ടായതുകൊണ്ട് സൂര്യരശ്മി ഒരുകാലത്തും ശിവലിംഗത്തിൽ തട്ടുകയില്ല. അതുകൊണ്ട് വേനൽക്കാലത്തുപോലും അതിലെ മഞ്ഞ് ഉരുകുകയില്ല. ഈ ഗുഹയ്ക്കടുത്തുള്ള അമരാവതി എന്ന മലയിലെ വെളുത്ത ചെളി ശരീരത്ത് പുരട്ടുന്നത് മംഗളകരമാണെന്ന് വിശ്വസിക്കപ്പെടുന്നു.

അമർനാഥ്ഗുഹാക്ഷേത്രത്തിനകത്തായി മറ്റൊരു ചെറിയ ഗുഹയുണ്ട്. ഈ ഗുഹയ്ക്കകത്തുനിന്നെടുക്കുന്ന ഒരുതരം വെളുത്ത പൊടി അമർനാഥിലെ വിഭൂതിയായി ഭക്തൻമാർക്ക് നല്കുന്നതിനുള്ള അവകാശം ബത്കൂത് ഗ്രാമത്തിലെ മുസ്ലിങ്ങൾക്കാണെന്നത് പ്രത്യേകം ശ്രദ്ധേയമാണ്. ഈ വെളുത്തപൊടി കാൽസിയം സൾഫേറ്റിന്റേയും കാൽസിയംക്ളോറൈഡിന്റേയും ഒരു മിശ്രമാണ്. അമർനാഥ് ഗുഹയുടെ പ. വശത്തുകൂടി ഒഴുകുന്ന അമരഗംഗ എന്ന പുഴയിലാണ് ഭക്തൻമാർ സ്നാനം ചെയ്യുന്നത്. ഇതിന്റെ കരയിലുള്ള വെളുത്ത ഒരു പദാർഥം തീർഥാടകർ സ്നാനത്തിനുശേഷം ശരീരത്ത് പൂശാൻ ഉപയോഗിക്കുന്നു. പുഴയിൽ കുളിച്ചശേഷം ഈ പൊടി പൂശുന്നതുകൊണ്ട് കൊടിയ തണുപ്പിൽനിന്ന് അവർക്ക് രക്ഷകിട്ടുന്നു. ഇവിടെ കണ്ടുവരുന്ന പ്രാവുകളെ തീർഥാടകർ ശിവനും പാർവതിയുമായിട്ടാണ് കണക്കാക്കുന്നത്. ബത്കൂത് ഗ്രാമത്തിലെ മുസ്ലിങ്ങളാണ് അമർനാഥ് ക്ഷേത്രത്തിലെ വഴിപാടുകളുടെ മൂന്നിലൊരുഭാഗത്തിന് അവകാശികൾ. അമർനാഥിലേക്കുള്ള വഴി വെട്ടിത്തെളിച്ച് സുഗമമാക്കിയെടുക്കുന്നതിന് ബത്കൂതിലെ ഇസ്ലാംമതക്കാർ ചെയ്ത പ്രയത്നങ്ങൾക്കു പ്രതിഫലമായിട്ടാണ് ഈ അവകാശങ്ങൾ അവർക്ക് നല്കിയതെന്ന് പറയപ്പെടുന്നു.

ആലുവ ശിവക്ഷേത്രം

🌻🌻🌻🌻🌻🌻🌻🌻🌻🌻🌻

*_108 - ശിവാലയങ്ങൾ_* 

 *_ക്ഷേത്രം : 39_* 

*ആലുവ ശിവക്ഷേത്രം* 

🌻🌻🌻🌻🌻🌻🌻🌻🌻🌻🌻

എറണാകുളം ജില്ലയിൽ ആലുവ പട്ടണത്തിൽനിന്ന് ഏകദേശം രണ്ടു കിലോമീറ്റർ ദൂരത്തിൽ, പെരിയാർ രണ്ടായി പിരിയുന്ന സ്ഥലത്ത് സർവ്വത്രചൈതന്യം വർഷിച്ചുകൊണ്ട് പ്രകൃതിയിൽ ലയിച്ച് മഹാദേവൻ കിഴക്കോട്ട് ദർശനമായി ശോഭിക്കുന്നു.

തറയിൽ ഒരു ശിവലിംഗം മാത്രം ! അമ്പലമില്ല. ശ്രീകോവിലില്ല. അവിടെയാണ് പ്രസിദ്ധമായ ആലുവ ശിവരാത്രി നടക്കുന്ന ക്ഷേത്രം. ശിവരാത്രി ഉത്സവം പ്രമാണിച്ച് അവിടെ താൽക്കാലിക ക്ഷേത്രം ഉയരും. മകരം ഒന്നു മുതൽ മേടം ഒന്ന് വരെ അത്താഴപൂജയും ബാക്കി മാസങ്ങളിൽ നിവേദ്യവും മാത്രം ! നിവേദ്യം കവുങ്ങിൻ പാളയിലാണ്. അതിന്റെ ഐതിഹ്യച്ചാർത്ത് ഇങ്ങനെയാണ് :

ഒരിക്കൽ വില്വമംഗലം ഈ സ്ഥലത്ത് വന്നപ്പോൾ മഹാദേവന്റെ സാന്നിധ്യം മനസ്സിലാക്കി ഭഗവാനെ പൂജിച്ചു. മഹാദേവൻ വില്വമംഗലത്തിനു ദർശനം നൽകി !പിറ്റേന്ന് പോട്ടയിൽ ഇളയതും തോട്ടത്തിൽ നമ്പ്യാരും ഇടമനനമ്പൂതിരിയും പെരിയാറിൽ കുളിക്കുവാനെത്തിയപ്പോൾ വില്വമംഗലം പൂജിക്കുന്നത് കണ്ടു. ഉടനെ അവിടെ ചെന്ന് മൂവരും ചേർന്ന് പൂജയ്ക്ക് സൗകര്യമൊരുക്കി. കവുങ്ങിൻ പാളയിൽ നിവേദ്യവും ഒരുക്കി. വില്വമംഗലം പാളയിലെ നിവേദ്യം പൂജിച്ചു. ആ രീതി ഇന്നും തുടർന്നുവരുന്നു. അതാണ് പാള നിവേദ്യത്തിന്റെ രഹസ്യം.

സ്വാമിയാർ അധ്യക്ഷനായി, ഇളയതും നമ്പ്യാരും നമ്പൂതിരിയും ചേർന്ന് അവിടെ ക്ഷേത്രം പണിതു. എന്നാൽ അത് ഉറച്ചു നിന്നില്ല. വെള്ളപ്പൊക്കത്തിൽ നാമാവശേഷമായി തീർന്നു. പിന്നീട് ആരും അവിടെ ക്ഷേത്രം പണിതിട്ടില്ല. പ്രകൃതിയെ അതിജീവിക്കാൻ ദൈവിക ശക്തിക്ക് മാത്രമേ കഴിയൂ. പ്രകൃതിയോട് മല്ലടിച്ച് ഓളങ്ങളുടെ ആലിംഗനമേറ്റ് ആ ശിവലിംഗ വിഗ്രഹം ഒന്നും സംഭവിക്കാത്തമട്ടിൽ ഇന്നും നിലകൊള്ളുന്നു.

കുംഭമാസത്തിലെ മഹാശിവരാത്രിയും മീനമാസത്തിലെ ഉത്സവവും കൊണ്ടാടുന്നു. ശിവരാത്രി കൂടാതെ കർക്കിടകവാവിനും തുലാവാവിനും ക്ഷേത്രസന്നിധിയിൽ ബലിയിടാറുണ്ട്. ശ്രീരാമൻ ശിവരാത്രിയോടനുബന്ധിച്ച് അമാവാസിനാളിൽ ഇവിടെ വന്ന് ജടായുവിന്റെ ബലികർമ്മങ്ങൾ ചെയ്തു എന്നാണ് വിശ്വാസം.

മലപ്പുറത്തുള്ള തറയും ശിവലിംഗവുമാണ് ആദി പ്രതിഷ്ഠയുടെ മൂലസ്ഥാനം. പ്രതിഷ്ഠ പരശുരാമനാണെന്നും വില്വമംഗലമാണെന്നും അഭിപ്രായമുണ്ട്. എ.ഡി 1343 ലെ മഹാ പ്രളയത്തിൽ പെട്ട് നശിച്ചുപോയ മൂല ക്ഷേത്രത്തിനു പകരം തൊട്ടു വടക്കുവശത്തെ ഉയർന്ന ഭൂമിയിൽ നിർമ്മിച്ച ക്ഷേത്രമാണ് ഇന്ന് കാണുന്ന പൂജയും മറ്റും നടത്തുന്ന ശിവക്ഷേത്രം. ഇതിനെ ബാലക്ഷേത്രം എന്ന് വിളിക്കുന്നത് ഇവിടെ മറ്റൊരു മൂലക്ഷേത്രം ഉള്ളതുകൊണ്ടാണ്. എന്നാൽ ഏറെ പ്രസിദ്ധി ആലുവാമണപ്പുറത്തു ശോഭിക്കുന്ന മഹാദേവനു തന്നെയാണ്. ക്ഷേത്രം ഭരണം തിരുവിതാംകൂർ ദേവസ്വംബോർഡിന്റെ വകയാണ്.

🌸🌸🌸🌸🌸🌸🌸🌸🌸🌸🌸

Monday, March 30, 2020

സൂത്രസംഹിതയിൽ

🔱🙏🌹🕉️സൂത്രസംഹിതയിൽ കാണുന്നത് ഇപ്രകാരമാണു. സൃഷ്ടികർമത്തിന് മുമ്പ്, ബ്രഹ്മാവ്, മഹേശ്വരദർശനത്തിനായി,പഞ്ചാഗ്നിമധ്യത്തിൽ തപസ്സിരുന്നു. ദീർഘമായ തീവ്രതപസ്സിൽ പ്രസാദിച്ച ശിവൻ, ഭൂമിയും അന്തരീക്ഷവും സ്വർഗവും നിർമ്മിക്കാൻ അനുഗ്രഹം നൽകി. പക്ഷേ, ത്രിലോകങ്ങളിലും പരമേശ്വരനെ കാണാത്തതിൽ ബ്രഹ്മാവ് വിഷമിച്ചു. ഭൂമിയിൽ നിന്ന് അഗ്നിയും  അന്തരീക്ഷത്തിൽനിന്ന് വായുവും  സ്വർഗത്തിൽ സൂര്യനും ഉണ്ടായി. അതിലൊന്നും ശിവനെ കാണാതെ ബ്രഹ്മാവ് ശിവസങ്കല്പത്തിൽ മുഴുകി. അഗ്നിയിൽ നിന്ന് ഋഗ്വേദവും വായുവിൽ നിന്നു യജുർവേദവും സൂര്യനിൽ നിന്ന് സാമവേദവും ഉണ്ടാകുന്നത് കാണാൻ കഴിഞ്ഞു. അവയിൽനിന്ന് യഥാക്രമം ഭൂ:,ഭുവ:,സ്വ: എന്നീ ശബ്ദങ്ങൾ പുറപ്പെടുന്നത് കേട്ടു. ആ വ്യാഹൃതികളിൽനിന്നും യഥാക്രമം അകാരവും ഉകാരവും മകാരവും പുറപ്പെട്ടു. ആ വർണങ്ങൾ ഒന്നിച്ചപ്പോൾ ഓംകാരമുണ്ടായി. പ്രണവസ്വരൂപമായ ഓംകാരത്തിൽ മഹേശ്വരന്റെ രൂപം തെളിഞ്ഞു എന്നാണ് വിശ്വാസം...♥️🕉️🙏🏻🔱☘️📿

Saturday, March 28, 2020

സദ്‌ഗുരു മഹാവതാര്‍ ബാബാജി

*സദ്‌ഗുരു മഹാവതാര്‍ ബാബാജി* 



തമിഴ്നാട്ടിലെ കാവേരി നദിക്കടുത്തു പറങ്കിപേട്ട എന്നാ സ്ഥലത്ത് എ.ഡി 203 ൽ രോഹിണി നക്ഷത്രത്തിലാണ് "മഹാവതാര്‍ നാഗരാജ്‌ ബാബാജി" എന്ന് അറിയപ്പെട്ടിരുന്ന നാഗരാജന്‍റെ ജനനം. കാര്‍ത്തിക ദീപാഘോഷവേളയിലായിരുന്നു ജനനം നടന്നത്. ബാബാജി ,മഹാരാജ്‌,ത്രംബക ബാബ, മഹാമുനി,മഹായോഗി,ശിവ ബാബ എന്നീ പേരുകളിൽ അറിയപ്പെടുന്നു.

കേരളത്തിലെ മലബാര്‍തീരത്തുള്ള ഒരു ഗ്രാമത്തില്‍ നിന്ന് ഉന്നതകുലജാതനായ ഒരു നമ്പൂതിരി കുടുംബം, തമിഴ്നാട്ടിലെ ഈ കടലോരത്ത് കുടിയേറിപാര്‍ത്തു. നാഗരാജന്‍റെ അച്ഛന്‍ ഈ ഗ്രാമത്തിലെ ശിവന്‍കോവിലിലെ പൂജാരിയായിരുന്നു. മുരുക പ്രതിഷ്ഠ ഉണ്ടായിരുന്ന ഈ ക്ഷേത്രം ഇന്നും "കുമാരസ്വാമി ദേവസ്ഥാനം " എന്ന പേരില്‍ അവിടെയുണ്ട്. അഞ്ചു വയസ്സുള്ളപ്പോള്‍ ഒരു പഠാണി, അടിമവേലയ്ക്ക് നാഗരാജിനെ തട്ടികൊണ്ടു പോകുകയും ,നാഗരാജനില്‍ അപൂര്‍വ്വതേജസ്സ് കണ്ടെത്തിയ ഒരു സന്യാസിസംഘം ആ ബ്രാഹ്മണബാലനെ താങ്കളുടെ കൂടെ ചേര്‍ക്കുകയും ചെയ്തു.

വേദങ്ങളും ഉപനിഷത്തുക്കളും മറ്റുപുരാണങ്ങളും ഹൃദിസ്ഥമാക്കിയിട്ടും ആ ബാലന് പൂര്‍ണ്ണമായ സംതൃപ്തി തോന്നിയില്ല, അങ്ങനെ കതിര്‍ഗ്രാമത്തില്‍ വച്ച് ഭോഗനാഥര്‍ യോഗിയെ കണ്ടുമുട്ടി അദ്ദേഹത്തിന്‍റെ ശിഷ്യത്വം സ്വീകരിച്ചു. യോഗസാധനയും ധ്യാനക്രിയായോഗങ്ങളും അഭ്യസിച്ച നാഗരാജന്‍ ,ക്രിയയോഗത്തിലെ സൂഷ്മവശങ്ങള്‍ ഹൃദിസ്ഥമാക്കി അത്യുന്നതമേഘലകളില്‍ എത്തിചേര്‍ന്നു.

സിദ്ധാന്തയോഗയും ക്രിയാകുണ്ഡലിനീ പ്രാണായാമസാധനയും ക്രിയായോഗസിദ്ധാന്തത്തിലെ അത്യപൂര്‍വ്വ യോഗവിദ്യകളും കൈവരിക്കുന്നതിനായി ആചാര്യനായ 'അഗസ്ത്യമുനി"യെ തപസ്സുചെയ്തു പ്രത്യക്ഷപ്പെടുത്താന്‍ ഭോഗനാഥര്‍ നിര്‍ദേശിച്ചു.
യുഗങ്ങള്‍ക്കു മുന്‍പ് കൈലാസപര്‍വ്വതത്തില്‍ വച്ചും, കശ്മീരിലെ അമര്‍നാഥ് ഗുഹയില്‍ വച്ചും ശ്രീപരമശിവന്‍ പാര്‍വ്വതിദേവിക്ക് "ക്രിയാകുണ്ഡലിനീപ്രാണായാമയോഗവിദ്യ" ആദ്യം ഉപദേശിച്ചു കൊടുത്തു. പിന്നീട് ഭഗവാന്‍ അഗസ്ത്യര്‍ക്കും ,നന്ദിദേവനും,
തിരുമൂളാര്‍ക്കും ഈ വിദ്യ ഉപദേശിച്ചു കൊടുത്തിരുന്നു.

തമിഴ്നാട്ടിലെ തിരുനെല്‍വേലി ജില്ലയിലെ പൊതിഗൈ മലയില്‍ ഊണും ഉറക്കവും വിശ്രമവുമില്ലാതെ 48 ദിവസം ഉഗ്രതപസ്സു ചെയ്ത നാഗരാജന്‍ അഗസ്ത്യരെ പ്രത്യക്ഷപ്പെടുത്തി.

ക്രിയാകുണ്ഡലിനീപ്രാണായാമയോഗ വിദ്യയുടെ രഹസ്യം മനസ്സിലാക്കുകയും ഹിമാലയത്തിലെ ബദരിനാഥ് ക്ഷേത്രത്തിനു പിന്‍ഭാഗത്തുള്ള ദുര്‍ഘടമായ വഴിയിലൂടെ സന്തോപാന്ത്‌ തടാകത്തിനു സമീപം പോകാനും അവിടെ സ്ഥിരമായിയിരുന്നു ലോകം കണ്ടിട്ടുള്ള ഏറ്റവും മഹാനായ സിദ്ധയോഗിയായി തീരുവാനും അഗസ്ത്യാര്‍ നാഗരാജനെ അനുഗ്രഹിച്ചു .

പൊതിഗൈമലയില്‍ നിന്നും ബദരിനാഥില്‍ എത്തിയ നാഗരാജന്‍, വ്യാസ മഹര്‍ഷി മഹാഭാരതം രചിച്ച ,സരസ്വതി നദീതീരത്തുള്ള വ്യാസഗുഹയില്‍ തുടര്‍ച്ചയായി 18 മാസം ഏകാന്തതപസ്സില്‍ ഏര്‍പ്പെട്ടു . ഭോഗനാഥരില്‍ നിന്നും അഗസ്ത്യരില്‍ നിന്നും അഭ്യസിച്ച എല്ലാവിധ ക്രിയായോഗകളും ഈ തപസ്സിനിടയില്‍ ആവര്‍ത്തിച്ച് പരിശീലിച്ചു . മാനസികവും അഭൌമവും അലൌകികവുമായ മാറ്റം ഉണ്ടാകുകയും ,അദ്ദേഹത്തിന്‍റെ ശരീരം "സ്വരൂപസമാധി" എന്ന അവസ്ഥയില്‍ എത്തി ചേരുകയും ചെയ്തു .പ്രായത്തിനു അതീതവും ദുഷിപ്പിക്കാനാവാത്തതുമായ അദ്ദേഹത്തിന്‍റെ ഭൌതികശരീരം സുവര്‍ണ്ണപ്രഭയോടെ തിളങ്ങി . മരണമില്ലാതെ , ചിന്തകള്‍ക്കും അധ്യാത്മിക സിദ്ധാന്തങ്ങള്‍ക്കും, അനുഭവങ്ങള്‍ക്കും അതീതനായി ബാബാജി, 25 വയസ്സുള്ള ഒരു യുവാവായി സ്ഥിരം കാണപ്പെടുന്നു ...

സ്വരൂപസമാധിയിലെത്തിയ നാഗരാജന്‍ (ബാബാജി ) , ഈശ്വരസാക്ഷാത്കാരത്തിനായുള്ള തന്‍റെ നിയോഗം മനസ്സിലാക്കി ,മനുഷ്യനന്മയ്ക്കായി പ്രവര്‍ത്തിച്ചു വരുന്നു . മഹാമുനി ബാബാജി ,മഹാരാജ് ,മഹായോഗി,ശിവബാബ, ത്രൃബകബാബ എന്നീ പേരുകളില്‍ അറിയപ്പെടുന്നു. ഒരു നൂറ്റാണ്ടിലും പൊതുജനവേദികളില്‍ ഈ യോഗാചാര്യന്‍ പ്രത്യക്ഷപ്പെട്ടിട്ടില്ല .വളരെ ചുരുക്കം ശിഷ്യര്‍ക്കു മാത്രമേ അദ്ദേഹത്തിന്‍റെ ഭൌതികശരീരം കാണാന്‍ സാധിച്ചിട്ടുള്ളൂ .

ഈ അമരനായ ഗുരു തന്റെ ശരീരത്തിൽ പ്രായാധിക്യത്തിന്റെ ഒരുസൂചനയും കാട്ടുന്നില്ല. 25 വയസുള്ള ഒരു യുവാവായി അദ്ദേഹം സ്ഥിരം കാണപ്പെടുന്നു. തൂവെള്ളനിറവും സാധാരണ ഉയരവും അതിനോത്ത യോഗവിദ്യകൊണ്ടു ബലിഷ്ഠമായ ശരീരഘടനയും ,ശാന്തവും ദയാർ ദ്രവുമായ കറുത്ത കണ്ണുകളും ,ശരീരത്തിനുചുറ്റും സദാ ദീപ്തിപൊഴിക്കുന്ന പ്രഭാവലയവും അദ്ദേഹത്തിന്റെ സവിശേഷതകളാണു. ബാബാജിയുടെ ശിഷ്യപരമ്പരയിൽ അത്യധികം ആത്മീ യോന്നതി നേടിയ രണ്ടു അമേരിക്കൻ ശിഷ്യന്മാരുണ്ട്‌. അവരാണു ഇന്ന് നമ്മൾകാണുന്ന ബാബാജിയുടെ ചിത്രം വരച്ചത്‌.

ബാബാജി സ്വയമേവ വിചാരിച്ചാലേ മറ്റുള്ളവർക്ക്‌ അദ്ദേഹത്തെ കാണുവാൻ കഴിഞ്ഞിരുന്നുള്ളൂ എന്ന് ശിഷ്യന്മാർ പറയുന്നു. ജീർണ്ണതയില്ലാത്ത അദ്ധേഹത്തിന്റെ ശരീരത്തിനു ഭക്ഷണമോ ജലമൊ ആവശ്യമില്ലെന്ന്. എങ്കിലും പഴങ്ങളോ പാലും നെയ്യും ചേർത്തു പാകം ചെയ്ത ധാന്യ ഭക്ഷണമോ ശിഷ്യന്മാരുടെ നിർ ബന്ധ പ്രകാരം കഴിക്കാറുണ്ട്‌. ബബാജിയുടെ നിർദ്ദേശ പ്രകാരം രൂപിക രിച്ച 'ക്രിയാ ബാബാജി സംഘം 'എന്ന സംഘടനയ്ക്ക്‌ ഇന്ന് ലോകമെമ്പാടും നൂറു കണക്കിനു ശാഖകളുണ്ട്‌. അമേരിക്കയിലും കാനഡയിലും മാത്രം മുന്നൂറുശാഖക ളുണ്ട്‌. ബാബാജിയുടെ പേരിലുള്ള നിരവധി ട്രസ്റ്റുകളും പ്രസിദ്ധീകരണശാലക ൾ തുടങ്ങി അനേകം സംഘടനകളും പ്രവർത്തിക്കുന്നു.
അതിദുർ ഘടമായ ഹിമമടക്കുകളിൽ സ്ഥിതിചെയ്യുന്ന ബദരീനാഥിലെ ഗൗരീശ ങ്കരപീഠം ആശ്രമത്തിൽ ഇരുന്നുകൊണ്ട്‌ ബാബാജിയുടെ ദിവ്യദൃഷ്ടികൾ എല്ലാ സംഘടനയുടേയും മേൽനോട്ടം നടത്തുന്നു. ശിഷ്യനായ ശ്രീ രാമയ്യയുടെ സൂചനപ്രകാരം 'വേൾഡ്‌ റിലീജിയൻ യോഗ' യുടെ നൂറാമത്തെ പാർലമെന്റിൽ സത്‌ ഗുരു ബാബാജി നാഗരാജ്‌ പോതുജന മദ്ധ്യത്തിൽ പ്രത്യക്ഷപ്പെടും. അത് 2053 ൽ ആണ്, നമുക്കും കാത്തിരിക്കാം ആ മഹാനുഭാവന്റെ തിരുസ്വരൂപം കാണാൻ........

ശ്രീ പരമഹംസ യോഗനന്ദ രചിച്ച "ഒരു യോഗിയുടെ ആത്മകഥ" എന്ന ഉത്കൃഷ്ടവും ജീവസുറ്റതുമായ സാഹിത്യസൃഷ്ടി
യിലൂടെയും ശ്രീ എം.കെ രാമചന്ദ്രൻ സാർ രചിച്ച തപോഭൂമി ഉത്തരാഖണ്ഡ് എന്ന പുസ്തകത്തിൽ നിന്നുമാണ് മിക്കവരും ശക്തനായ, സര്‍വവ്യാപിയായ ഈ ഗുരുവിനെ പറ്റി മനസിലാക്കിയത്...

ബാബാജിയുടെ ശിഷ്യന്മാർ
* * * * * * * * * * * * * * * * * *
1.ആദിശങ്കരാചര്യർ(788AD-820 AD )
2.കബീർ (1407-- 1518 AD )
3.ലഹ്രി മഹാശയൻ (1828--1895 AD)
4. ശ്രീ യുക്തേശ്വർ ഗിരി മഹാരാജ്  (1855--1936 AD)
5.സ്വാമി പരമഹംസ യോഗാനന്ദൻ (1893--1952)
6.യോഗി S.A.A രാമയ്യ (1923-- )        
7. വി ടി നീലകണ്ഠൻ (1901-- ????)      

etc

കൊല്ലം രാമേശ്വരം മഹാദേവക്ഷേത്രം

🍁🍁🍁🍁🍁🍁🍁🍁🍁🍁🍁
🍀🍀🍀🍀🍀🍀🍀🍀🍀🍀🍀

*_108 - ശിവാലയങ്ങൾ_* 

 *_ക്ഷേത്രം : 35_* 

*കൊല്ലം രാമേശ്വരം മഹാദേവക്ഷേത്രം* 

🍀🍀🍀🍀🍀🍀🍀🍀🍀🍀🍀
🍁🍁🍁🍁🍁🍁🍁🍁🍁🍁🍁

കൊല്ലം നഗരമധ്യത്തിൽ നിന്ന് രണ്ട് കിലോമീറ്റർ നീങ്ങി രാമേശ്വരം ശിവക്ഷേത്രം സ്ഥിതി ചെയ്യുന്നു.

തമിഴ്നാട്ടിലെ രാമേശ്വരം ക്ഷേത്രത്തെ പോലെ തന്നെയാണ് ഈ ക്ഷേത്രത്തെയും ജനം കരുതി പോരുന്നത്.

ക്ഷേത്രത്തിലെ മുഖ്യശ്രീകോവിൽ ശിവലിംഗവിഗ്രഹം പടിഞ്ഞാട്ടുദർശനമായി സാന്നിദ്ധ്യമരുളുന്നു. സാമാന്യം വലിയ വിഗ്രഹമാണ്. പൂജയും അനുഷ്ഠാനങ്ങളും തനി കേരളീയ മാതൃകയിൽ തന്നെ. അതിനൊന്നും രാമേശ്വരത്തെ ബന്ധം കാണുന്നില്ല. തന്ത്രി അടിമറ്റത്തെ തിരുമേനിയാണ്. മൂന്നു പൂജയും മറ്റ് ചടങ്ങുകളുമുണ്ട്.

കൊല്ലം വേണാട്ടു രാജാക്കന്മാരുടെ ആദ്യ കാലസ്ഥാനമാണ്. കൊല്ലം നഗരം സ്ഥാപിക്കുകയും രാമേശ്വരം ക്ഷേത്രം പുനരുദ്ധരിക്കുകയും ചെയ്തതിനോടനുബന്ധിച്ചാണ് കൊല്ലവർഷം തുടങ്ങിയതത്രേ ! രാമവർമ്മ കുലശേഖരൻ ചോളന്മാർക്കെതിരെ പടനീക്കത്തിന് നേതൃത്വം കൊടുത്തിരുന്ന കാലത്ത് കൊല്ലത്താണ് താമസിച്ചിരുന്നത്. ആ കാലത്ത് രാമേശ്വരം ക്ഷേത്രത്തിൽ രാജാക്കന്മാരെപോലും നിയന്ത്രിക്കാൻ കഴിയുന്ന വിധത്തിലുള്ള സങ്കേത ഭരണമാണ് ഉണ്ടായിരുന്നത്. ഊരാളനായ നമ്പൂതിരിമാരോട് അപരാധമേതോ പ്രവർത്തിച്ചെന്നപേരിൽ അവർ അദ്ദേഹത്തെ (കുലശേഖരൻ) കൊണ്ട് കൊല്ലത്തെ രാമേശ്വര ക്ഷേത്രത്തിലേക്ക് കുറെ ഭൂമി പ്രായശ്ചിത്തം നൽകിയതായി ആ ക്ഷേത്രത്തിലെ ഒരു ശാസനത്തിൽ പറയുന്നു. ഇതാദ്യമായിട്ടാണ് നമ്പൂതിരിമാരുടെ ആജ്ഞക്ക് വഴങ്ങാൻ കേരളത്തിലെ ഒരു രാജാവ് നിർബന്ധിതനാകുന്നത് എന്ന് കേരളചരിത്രത്തിൽ എ. ശ്രീധരമേനോൻ പറയുന്നു. ഇത് അക്കാലത്തെ രാമേശ്വരം ക്ഷേത്രത്തിന്റെ ഉന്നതപദവിയെയാണ് സൂചിപ്പിക്കുന്നത്.

കൊല്ലവർഷം ആരംഭിക്കുന്നത് എ.ഡി. 824 – 25 ലാണ്. അക്കാലത്ത് തന്നെയാണല്ലോ കൊല്ലം തുറമുഖം പ്രധാന വ്യാപാരകേന്ദ്രമായി തീർന്നതും. കൊല്ലവർഷത്തിനുള്ള അംഗീകാരം രാമേശ്വരം ക്ഷേത്രത്തിനുള്ള ഒരംഗീകാരമായിട്ടുകൂടി കരുതാം.

രുദ്രാഭിഷേകമാണ് ക്ഷേത്രത്തിലെ മുഖ്യ വഴിപാട്. മകരത്തിലാണ് ഉത്സവം. അശ്വതി ആറാട്ട് പ്രധാനം.

_ക്ഷേത്രത്തിലെ ഉപദേവതകൾ :_ 

ഗണപതി, അയ്യപ്പൻ,, സുബ്രഹ്മണ്യൻ, നാഗൻ, ബ്രഹ്മരക്ഷസ്സ് എന്നിവരാണ്. ക്ഷേത്രഭരണം തിരുവിതാംകൂർ ദേവസ്വം ബോർഡിനാണ്.

🍁🍁🍁🍁🍁🍁🍁🍁🍁🍁🍁
🍀🍀🍀🍀🍀🍀🍀🍀🍀🍀🍀

നടരാജൻ

#നടരാജൻ

ശിവന്റെ നൃത്തം ചെയ്യുന്ന ശിൽപ്പരൂപമാണ് നടരാജൻ. നാല് കൈകളും, പറക്കുന്ന മുടിച്ചുരുകളും, വലതു കൈയിൽ ഡമരുവുമേന്തി അപസ്മാരപുരുഷന്റെ മേൽ ഒരു കാൽ ചവിട്ടിനിൽക്കുന്ന രൂപമാണിത്. വലതുകൈയിൽ അഭയമുദ്ര പ്രദർശിപ്പിച്ചിരിക്കുന്നു. ചോളരാജാക്കന്മാർ പ്രചരിപ്പിച്ച ഈ ശിൽപ്പം ലോകപ്രശസ്തമായ ഒരു കലാരൂപമാണ്‌.

വിശ്വാസങ്ങൾ

തന്റെ പത്നിയായ സതിയെ ശിരച്ഛേദം ചെയ്തതിൽ ക്രുദ്ധനായി ശിവൻ താണ്ഡവ നൃത്തം ചവിട്ടിയതാണ് നടരാജനൃത്തം എന്നാണ്‌ ഹൈന്ദവവിശ്വാസം.

മറ്റു വിശ്വാസങ്ങൾ താഴെപ്പറയുന്നു:

ആനന്ദനൃത്തം ചെയ്യുന്ന നടരാജന്റെ രൂപം ലോകത്തിന്റെ എല്ലാ ചലനങ്ങളെയും നിയന്ത്രിക്കുന്ന ഈശ്വരരൂപമാണ്. നടരാജന്റെ വലത് കയ്യിലെ ഉടുക്ക് പിറവിയുടെ ശബ്ദം പുറപ്പെടുവിക്കും. ഇടത് കയ്യിലെ അഗ്നി നാശത്തിന്റെ ചിഹ്നമാണ്. രണ്ട് കൈകളും സമനിലയിൽ ഉള്ളത് എന്തിനെയും തുല്യതയോടെ കാണണം എന്നതിന്റെ സൂചനയാണ്. നടരാജന്റെ രണ്ടാമത്തെ വലത് കൈ അഭയഹസ്തം കാട്ടുന്നു. ഈശ്വരനെ വിശ്വസിച്ചാൽ ജനനം മുതൽ മരണം വരെയുള്ള എല്ലാ ദുരന്തങ്ങളിൽ നിന്നും ഈശ്വരൻ രക്ഷിക്കും എന്നാണ് ഇതിന്റെ സൂചന. നടരാജന്റെ രണ്ടാമത്തെ ഇടത് കൈ തൂക്കിയ പാദത്തെ ചൂണ്ടികാണിക്കുന്നു. ഈശ്വരനെ പ്രാർഥിച്ചാൽ മായയിൽ നിന്നും മോചനം ലഭിക്കും എന്നതാണ് ഇതിന്റെ പൊരുൾ. നടരാജന്റെ വലത് കാൽ താഴെക്കിടക്കുന്ന അസുരനെ മർദ്ദിക്കുന്നത് തിന്മകളെ അതിജീവിക്കണം എന്നതിന്റെ സൂചനയാണ്.

#ശിവതാണ്ഡവം

ശിവനെ മഹാനടനായാണ് ഹിന്ദുക്കൾ സങ്കൽപ്പിക്കുന്നത്. പ്രപഞ്ചം തന്നെ ശിവന്റെ നടനശാലയാണ് എന്നാണ് വിശ്വാസം. നാട്യത്തിന്റെ രാജാവ് എന്ന അർത്ഥത്തിലാണ് ശിവന് നടരാജൻ എന്ന പേരുണ്ടായത്. ദേവന്മാരുടെയും ദേവിമാരുടെയും സാന്നിദ്ധ്യത്തിൽ ഹിമാലയത്തിന് മുകളിൽ സന്ധ്യാനൃത്തം ചെയ്യുന്ന ദ്വിബാഹുവായ ശിവനെപറ്റി ശിവപ്രദോഷസ്തോത്രത്തിൽ വർണ്ണിക്കുന്നു.

വാദ്യങ്ങളുടെ നാഥനായ ശിവന്‍റെ താണ്ഡവം. മഹാനര്‍ത്തകനാണ് ശിവന്‍. 108 നൃത്തങ്ങള്‍ ശിവനില്‍ നിന്ന് ആവിര്‍ഭവിച്ചു വെന്ന് പറയപ്പെടുന്നു. ജീവജാലങ്ങളെ ദു:ഖത്തില് നിന്നു മോചിപ്പിക്കാനും വിനോദത്തിനും വേണ്ടി നിത്യവും സായംസന്ധ്യയില് ശിവന് കൈലാസത്തില് നൃത്തം ചെയ്യുന്നു. അതു താണ്ഡവ നൃത്തമാണ്. പാര്‍വ്വതിദേവി ലാസ്യനടനത്തിലൂടെ ഭഗവാനെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് പറയപ്പെടുന്നു. വാദ്യോപകരണമായ ഡമരു, മുകളിലെ വലതുകൈയില്. തീയ്, ഇടതു കൈയിലും പിടിക്കും. താഴത്തെ വലതു കൈ കൊണ്ട് അഭയമുദ്രയും താഴത്തെ ഇടതു കൈ കൊണ്ട് ഉയര്‍ത്തിയ ഇടതു കാലിനെ ചൂണ്ടിയിരിക്കും . വലതു കാല് അപസ്മാരമൂര്‍ത്തിയെ ചവിട്ടുന്ന നിലയിലാണ്. ശബ്ദം പുറപ്പെടുവിക്കു ന്ന വാദ്യോപകരണമായ ഡമരുവിന്‍റെ ശബ്ദത്തില് നിന്നാണ് പ്രപഞ്ചം ഉണ്ടായത്. അഗ്നി പ്രളയകാലത്തെ പ്രളയാഗ്നിയെ സൂചിപ്പിക്കുന്നു. അഭയമുദ്ര സംരക്ഷണത്തെയും. താളാത്മകമായി ശിവന്‍ കൈ ചലിപ്പിക്കുമ്പോള്‍ സൃഷ്ടി സ്ഥിതി സംഹാരം നടക്കുന്നു. അപസ്മാരമൂര്‍ത്തി അജ്ഞാനത്തെയും സൂചിപ്പിക്കുന്നു.

ഐതിഹ്യം:

താണ്ഡവനൃത്ത മാതൃകയിൽ ഏറ്റവും പ്രസിദ്ധമായത് ചിദംബരത്തെ നടരാജനൃത്ത വിഗ്രഹമാണ്. ഈ നൃത്തത്തിന്റെ ഉല്പത്തിയെപറ്റി ഒരൈതിഹ്യമുണ്ട്. ഒരിക്കൽ നാസ്തികരായ ഏതാനും ഋഷികളെ നേരിടാൻ ശിവനും, സ്ത്രീ രൂപം ധരിച്ച വിഷ്ണുവും, ആദിശേഷനും കൂടി ഒരു വനത്തിലെത്തി. ഋഷികൾ മായാപ്രയോഗംകൊണ്ട് ശിവനെ എതിർത്തു. ഒരു കടുവയുടെ രൂപംധരിച്ച് ശിവനെ ആക്രമിക്കാനെത്തിയ ഋഷിയെ ഭഗവാൻ നൃത്തം ചെയ്തുകൊണ്ട് നേരിട്ടു. കടുവയെ പിടിച്ച് അതിന്റെ തോല് ചീന്തി ഒരു സിൽക്ക് തുണിപോലെ ശിവൻ ശരീരത്തിൽ ധരിച്ചു. പിന്നീട് ഘോരരൂപിയായ ഒരു സർപ്പം എതിരിട്ടപ്പോൾ ഭഗവാൻ അതിനെ പിടിച്ച് കഴുത്തിലണിഞ്ഞു. അതിനുശേഷം ഹ്രസ്വകായനായ മുയലകൻ എന്ന ഒരു ഭീകരസത്വം ഓടിഅടുത്തു. ശിവൻ തന്റെ കാലിന്റെ പെരുവിരൽ അതിന്റെ മുതുകിൽ ചവുട്ടിഞെരിച്ച് നൃത്തം ചെയ്തു. ഉയർത്തിയ രണ്ട് കരങ്ങളിലും ഢക്കയും, അഗ്നിയും, താഴെ ഒരു കൈകൊണ്ട് വരമുദ്രയും, മറ്റൊർ കൈകൊണ്ട് ഉയർത്തിയ കാലിലേക്കും ചവുട്ടിഞെരിക്കുന്ന അസുരനിലേക്കും ചൂണ്ടുകയും ചെയ്യുന്ന നാലു കൈകളുള്ള നടരാജനൃത്തത്തിന്റെ ഉത്ഭവം ഇങ്ങനെയാണ് എന്നു പറയപ്പെടുന്നു.

ക്ഷേത്രങ്ങളിൽ ദക്ഷിണേന്ത്യയില് കാണുന്ന നടരാജവിഗ്രഹങ്ങളിൽ എല്ലാം നാട്യശാസ്ത്രവിധിപ്രകാരമുള്ള കരണങ്ങളുടെ മാതൃകകൾ കാണാവുന്നതാണ്.

ചിദംബരത്തിലെയും തിരുവിളങ്ങാട്ടെയും ആനന്ദതാണ്ഡവമൂർത്തി ഇരുപത്തിനാലാമത്തെ നൃത്തകരണമായ “ഭൂജംഗത്രസിത” മാതൃകയിലാണ്. കാൽ മടക്കിപൊക്കി മുക്കോണാഹ്ഹിതിരിച്ചും, അരയും കാൽമുട്ടും തിരിച്ചുമുള്ള നിലയാണ് ഈ കരണം. 

എല്ലോറയിലും അഷ്ടഭുജശിവൻ ‘ലളിത’ കരണത്തിലാണ്. 

തെങ്കാശി, താരമംഗലം എന്നിവിടങ്ങളിലെ ശിവൻ ‘ലലാടതിലകം’ എന്ന കരണത്തിൽ വിദ്യാധനൃത്തം ചെയ്യുന്ന മാതൃകയിലാണ്. 

ബദാമി, നല്ലൂർ എന്നിവിടങ്ങളിൽ ‘ചതുര’ കരണത്തിലെ നടരാജനാണ്.

കാഞ്ചിയിലെ കൈലാസനാഥ സ്വാമിക്ഷേത്രത്തിലും കേരളത്തിൽ ചെങ്ങന്നൂരും ‘തല സംസ്ഫോടിതം’ എന്ന കരണത്തിൽ ഉള്ള ശിവപ്രതിഷ്ഠയാണെന്ന് പറയപ്പെടുന്നു.

ശിവന്റെ താണ്ഡവനൃത്തങ്ങളിൽ ഒന്നാണ് ഊർധ്വതാണ്ഡവം. ഒരു കാൽ നേരെ മുകളിലേക്ക് (ആകാശത്തേക്ക്) ഉയർത്തിക്കൊണ്ട് ചെയ്ത താണ്ഡവനൃത്തമാണിത്. 

ഒരിക്കൽ, പരമശിവനും പാർ‌വതിയും തമ്മിൽ നൃത്തംചെയ്യാനുള്ള താന്താങ്ങളുടെ മികവിനെച്ചൊല്ലി തർക്കമായി. ശിവൻ 'നടരാജൻ' എന്ന പേരിൽ അറിയപ്പെടുന്നതിനെ പാർവതി ചോദ്യം ചെയ്തു. ശിവനെക്കാൾ നന്നായി നൃത്തം ചെയ്യുന്നത് താനാണെന്നും താൻ സ്ത്രീയായതുകൊണ്ട് അർഹിക്കുന്ന സ്ഥാനം ലഭിക്കാതെ പോകുന്നുവെന്നും പാർവതി വാദിച്ചു. ഇത് ശിവനെ ചൊടിപ്പിച്ചു. നടരാജൻ എന്ന പേരിന് താൻ എന്തുകൊണ്ടും അർഹനാണെന്നും നൃത്തം ചെയ്യാനുള്ള കഴിവിൽ താനാണ് മുൻപിൽ എന്നും ശിവനും വാദിച്ചു. തർക്കം വർദ്ധിച്ചു. മത്സരിച്ച് തീരുമാനിക്കാമെന്ന് ഒടുവിൽ തീരുമാനിച്ചു. മത്സരം കണ്ട് വിധിനിർണയിക്കുന്നതിനായി ബ്രഹ്മാവ്, വിഷ്ണു, മറ്റ് ദേവീദേവന്മാർ എല്ലാവരും എത്തിച്ചേർന്നു. മത്സരം ആരംഭിച്ചു. ശിവൻ ചെയ്യുന്നതെല്ലാം കൂടുതൽ മികച്ചതെന്ന് തോന്നും വിധം പാർവതിയും ചെയ്തുകൊണ്ടിരുന്നു. പലപ്പോഴും പാർ‌വതിയുടെ നർത്തനം ശിവനെ അതിശയിക്കുമാറായിരുന്നു. എത്ര കഠിനമായ നൃത്തച്ചുവടുകൾ സ്വീകരിച്ചിട്ടും പാർവതിയോടുള്ള മത്സരത്തിൽ ശിവന് ജയം നേടാനായില്ല. പാർ‌വതിയുടെ പല നൃത്തചലനങ്ങളും പുനരാവിഷ്കരിക്കുന്നതിന് ശിവൻ നന്നേ പ്രയാസപ്പെട്ടു. വളരെനേരം നൃത്തം ചെയ്തിട്ടും പാർവതി ക്ഷീണിച്ചതുമില്ല. ഒടുവിൽ പാർവതിയെ പരാജയപ്പെടുത്താൻ ഒരു മാർഗവും കാണാതെ അസ്വസ്ഥനായ ശിവൻ തന്റെ വലതുകാൽ മുകളിലേക്കുയർത്തി കാല്പാദം ആകാശത്തെക്ക് ലക്ഷ്യം വെയ്ക്കുന്ന വിധത്തിൽ ശിരസിനോട് ചേർത്തുവച്ചുകൊണ്ട് ഇടംകാൽ മാത്രം നിലത്തു ചവിട്ടി നൃത്തം ചെയ്യാനാരംഭിച്ചു. പാർവതീദേവിയ്ക്കാകട്ടെ, സ്ത്രീയായതുമൂലം മറ്റുദേവീദേവന്മാരുടെ മുന്നിൽവച്ച് അത്തരത്തിൽ കാലുയർത്തി നടനം ചെയ്യാൻ നാണമായി. ലജ്ജയും ദേഷ്യവും മൂലം ദേവി മത്സരവേദിയിൽ നിന്ന് ഇറങ്ങിപ്പോയി. പാർ‌വതിയെ തോല്പിക്കാൻ വേണ്ടി ശിവൻ സ്വീകരിച്ച ഈ നൃത്തരീതിയാണ് ഊർധ്വതാണ്ഡവം എന്നറിയപ്പെടുന്നത്.