Followers(ഭഗവാന്‍റെ ഭക്തര്‍ )

Monday, March 9, 2020

കമല മുനി

*കമല മുനി*

തമിഴ് മാസമായ വൈകാസിയിലെ (മെയ് പകുതി മുതൽ ജൂൺ പകുതി വരെ) പൂയമാണ് കമലാമുനിയുടെ ജന്മ നക്ഷത്രം .
' കമലമുനി സിദ്ധരുടെ ചരിത്രത്തെക്കുറിച്ച് നമുക്ക് കൂടുതലൊന്നും അറിയില്ല . ചിലർ കമല മുനി സിദ്ധ രേയും കാലാങ്കി നാഥനേയും  ഒന്നായി കണക്കാക്കുന്നു.

കാലാങ്കി നാഥനെ കാഞ്ച മലായി സിദ്ധർ  എന്നും വിളിക്കുന്നു .  തമിഴ്നാട്ടിലെ സേലം നഗരത്തിനടുത്തുള്ള കുന്നുകളെയാണ്  കാഞ്ച മലായ്  എന്നു വിളിക്കുന്നത്. കാഞ്ച മലായ് കുന്നിൻറെ മുകളിൽ ഒരു സുബ്രഹ്മണ്യക്ഷേത്രം ഉണ്ട് . കലാങ്കി നാഥനെ  മാമുനി, കമല മുനി , താമര മുനി എന്നിങ്ങനെ  ഭോഗർ പല പേരുകളിൽ  പരാമർശിക്കുന്നുണ്ട് . തിരുവാരൂർ  ക്ഷേത്രത്തിൽ കമല മുനി സിദ്ധർ സമാധിയടഞ്ഞതായി പറയുന്നു . ദേവാലയത്തിനുത്ത് അദ്ദേഹത്തിൻറെ സമാധി കാണാവുന്നതാണ് . കമല മുനി സിദ്ധരുടെ  പ്രധാന കൃതിയാണ് ജ്ഞാന ചൈതന്യം . കമല മുനീ സിദ്ധരുടെ  പ്രാർത്ഥന പ്രധാനമായും പരംപൊരുളിനെ മൗനമായി ആരാധിക്കുക എന്നതാണ് . മഹാമന്ത്രം എങ്ങനെ പാരായണം ചെയ്യാം എന്നും സുഷുമ്നാ നാഡിയെ എങ്ങിനെ ധ്യാനിക്കാമെന്നും സിദ്ധന്മാർക്ക് കമല മുനി മാർഗനിർദേശം നൽകുന്നു . ഈ പ്രബോധനത്തിലൂടെ മഹത്തായ സിദ്ധി നേടാൻ ഒരുവർഷത്തെ തീവ്ര പരിശീലനം വേണമെന്നാണ് കമല മുനി സിദ്ധർ പറയുന്നത്.

ഉമാ മഹേശ്വര സ്തോത്രം

*⚜ഉമാ മഹേശ്വര സ്തോത്രം⚜*
🙏🌹🌺🌸💐🌹🙏
നമഃ ശിവാഭ്യാം നവയൗവനാഭ്യാം
പരസ്പരാശ്ലിഷ്ട വപുര്‍ധരാഭ്യാം
നഗേന്ദ്രകന്യാവൃഷകേതനാഭ്യാം
നമോ നമഃ ശങ്കര പാര്‍വതീഭ്യാം
നമഃ ശിവാഭ്യാം സരസോത്സവാഭ്യാം
നമസ്കൃതാഭീഷ്ടവരപ്രദാഭ്യാം
നാരായണേനാര്‍ചിത പാദുകാഭ്യാം 
നമോ നമഃ ശങ്കര പാര്‍വതീഭ്യാം
നമഃ ശിവാഭ്യാം വൃഷവാഹനാഭ്യാം
വിരിഞ്ചിവിഷ്ണ്വിംദ്രസുപൂജിതാഭ്യാം
വിഭൂതിപാടീരവിലേപനാഭ്യാം
നമോ നമഃ ശങ്കര പാര്‍വതീഭ്യാം
നമഃ ശിവാഭ്യാം ജഗദീശ്വരാഭ്യാം
ജഗത്പതിഭ്യാം ജയവിഗ്രഹാഭ്യാം 
ജംഭാരിമുഖ്യൈരഭിവംദിതാഭ്യാം
നമോ നമഃ ശങ്കര പാര്‍വതീഭ്യാം
നമഃ ശിവാഭ്യാം പരമൗഷധാഭ്യാം
പഞ്ചാക്ഷരീപംജരരംജിതാഭ്യാം 
പ്രപഞ്ചസൃഷ്ടിസ്ഥിതിസംഹൃതാഭ്യാം
നമോ നമഃ ശങ്കര പാര്‍വതീഭ്യാം
നമഃ ശിവാഭ്യാമതിസുന്ദരാഭ്യാം
അത്യംതമാസക്തഹൃദംബുജാഭ്യാം
അശേഷലോകൈകഹിതംകരാഭ്യാം
നമോ നമഃ ശങ്കര പാര്‍വതീഭ്യാം
നമഃ ശിവാഭ്യാം കലിനാശനാഭ്യാം
കങ്കാളകല്യാണവപുര്‍ധരാഭ്യാം
കൈലാസശൈലസ്ഥിതദേവതാഭ്യാം
നമോ നമഃ ശങ്കര പാര്‍വതീഭ്യാം
നമഃ ശിവാഭ്യാമശുഭാപഹാഭ്യാം
അശേഷലോകൈകവിശേഷിതാഭ്യാം
അകുണ് ഠിതാഭ്യാം സ്മൃതിസംഭൃതാഭ്യാം
നമോ നമഃ ശങ്കര പാര്‍വതീഭ്യാം
നമഃ ശിവാഭ്യാം രഥവാഹനാഭ്യാം
രവീന്ദുവൈശ്വാനരലോചനാഭ്യാം
രാകാശശാങ്കാഭമുഖാംബുജാഭ്യാം
നമോ നമഃ ശങ്കര പാര്‍വതീഭ്യാം
നമഃ ശിവാഭ്യാം ജടിലംധരാഭ്യാം
ജരാമൃതിഭ്യാം ച വിവര്‍ജിതാഭ്യാം
ജനാര്‍ദനാബ്ജോദ്ഭവപൂജിതാഭ്യാം
നമോ നമഃ ശങ്കര പാര്‍വതീഭ്യാം
നമഃ ശിവാഭ്യാം വിഷമേക്ഷണാഭ്യാം
ബില്വച്ഛദാമല്ലികദാമഭൃദ് ഭ്യാം
ശോഭാവതീശാന്തവതീശ്വരാഭ്യാം
നമോ നമഃ ശങ്കര പാര്‍വതീഭ്യാം
നമഃ ശിവാഭ്യാം പശുപാലകാഭ്യാം
ജഗത്രയീരക്ഷണബദ്ധഹൃദ്ഭ്യാം
സമസ്തദേവാസുരപൂജിതാഭ്യാം
നമോ നമഃ ശങ്കര പാര്‍വതീഭ്യാം
സ്തോത്രം ത്രിസംധ്യം ശിവപാര്‍വതീഭ്യാം
ഭക്ത്യാ പഠേദ്ദ്വാദശകം നരോ യഃ
സ സര്‍വ്വസൗഭാഗ്യഫലാനി
ഭുംക്തേ ശതായുരാന്തേ ശിവലോകമേതി

 ഉമാ മഹേശ്വര സ്തോത്രം കൊണ്ട് ശിവപാര്‍വതിമാരെ ഭജിക്കുക.

*ശുഭം*

🙏

പാഹിമാം പരാല്പരാ ഗിരീശ

☘️ഓം നമഃശിവായ☘️

പാഹിമാം പരാല്പരാ ഗിരീശ ഭക്തവത്സലാ 
ദേഹിമേ സദാശിവാ നമഃശിവായ പാഹിമാം 

അന്തകാസുരാന്തകാ മുരാന്തകാദിവന്ദിതാ 
ചിന്തനീയവിഗ്രഹാ ഭവാന്റെ നാമകീർത്തനം 
അന്തിനേരമാദരേണ ചൊല്ലിടുന്നു ഞാനിതാ 
ബന്ധുവത്സലാ പ്രഭോ നമഃശിവായ പാഹിമാം

ആർത്തരക്ഷകാ മഹേശ വിശ്വനായകാ ഭവൽ 
സ്തോത്രമന്ത്രമാദരേണ നിത്യവും ജപിയ്ക്കുവാൻ 
മൃത്യുശാസനാ കനിഞ്ഞനുഗ്രഹിക്ക ദൈവമേ, 
കൃത്തിവാസസ്സേ ഭവാൻ നമഃശിവായ പാഹിമാം 

ഇന്ദുശേഖരാ ഗിരീശ പന്നഗേന്ദ്രഭൂഷണാ 
സുന്ദരേശ്വരാ ജഗന്നിവാസ  ഭക്തവത്സലാ 
നിന്നുടെ കൃപാതിരേകമെന്നുമെന്നിലേശുവാൻ 
തോന്നിടേണമേ സദാ നമഃശിവായ പാഹിമാം 

ഈശ്വരാ ഭവൽ പ്രകൃതിയായിടുന്ന മായയിൽ 
വിശ്വനായകാ വലച്ചിടായ്കമാം ദയാനിധേ 
നശ്വരങ്ങളൊക്കെയിന്നു പാർക്കിലെന്റെ ദൈവമേ 
വിശ്വവന്ദ്യവിഗ്രഹാ നമഃശിവായ പാഹിമാം 

ഏകനായ് അരൂപനായ് സനാതനസ്വരൂപനായ് 
ലോകമാകവെ നിറഞ്ഞമർന്നിടുന്ന ദൈവമേ 
ശോകസാഗരെ കിടന്നുഴന്നിടുന്നൊരെന്റെ വൻ 
ശോകമാകെമാറ്റണെ നമഃശിവായ പാഹിമാം 

ഒട്ടുനേരമെങ്കിലും ഭവാന്റെ പുണ്യകീർത്തനം 
പുഷ്ടഭക്തിയോടുകൂടി നിത്യവും ജപിയ്ക്കുവാൻ 
അഷ്ടമൂർത്തിയെ കനിഞ്ഞനുഗ്രഹിക്ക ദൈവമേ 
വിശിഷ്ടലോകവന്ദിതാ നമഃശിവായ പാഹിമാം 🙏

ഓം നമഃശിവായ 
ഓം നമഃശിവായ
ഓം നമഃശിവായ

തൃപ്രങ്ങോട് മഹാശിവക്ഷേത്രം

16വയസ്സു മാത്രം ആയുസ്സുള്ള തന്റെ ശിഷ്യനെ വധിക്കാൻ വന്ന കാലനെ പരമശിവൻ വധിച്ചു എന്ന് വിശ്വസിക്കപ്പെടുന്ന ക്ഷേത്രമാണ് തിരൂർ തൃപ്രങ്ങോട് പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന തൃപ്രങ്ങോട് മഹാശിവക്ഷേത്രം.🌸

 ചരിത്രപരമായും ഐതിഹ്യപരമായും ഏറെ പ്രത്യേകതകളുള്ള കേരളത്തിലെ അപൂർവ്വ ക്ഷേത്രങ്ങളിൽ ഒന്നാണിത്.

 ശിവഭക്തനായ മാർക്കണ്ഡേയനുമായി ബന്ധപ്പെട്ടതാണ് ഈ ക്ഷേത്രത്തിന്റെ ഐതിഹ്യം. സന്താന ഭാഗ്യത്തിനായി മൃഗന്ധു മഹർഷി അനുഷ്ഠിച്ച കഠിന തപസ്സിന്റെ ഫലമായി ഭഗവാൻ ശിവൻ പ്രത്യക്ഷപ്പെടുകയും വരം ആവശ്യപ്പെടുകയും ചെയ്യുന്നു. തപസ്സിന്റെ ഉദ്ദേശ്യം എന്താണെന്ന് മഹർഷിയിൽ നിന്നറിഞ്ഞ ദേവൻ ദീർഘായുസ്സും മന്ദബുദ്ധിയുമായ മകനെയാണോ അതോ അൽപ്പായുസും ബുദ്ധിമാനുമായ മകനെയാണോ വേണ്ടതെന്ന് മഹർഷിയോട് ചോദിക്കുന്നു. അൽപായുസ്സും ബുദ്ധിമാനുമായ മകൻ മതി എന്ന മഹർഷിയുടെ തിരഞ്ഞെടുപ്പിന്റെ ഫലമായി ജനിക്കുന്ന പുത്രനാണ് മാർക്കണ്ഡേയൻ.
പതിനാറാമത്തെ വയസ്സിൽ തന്റെ ആയുസ്സ് തീരുന്ന ദിവസം എത്തിയ കാലനെ കണ്ട് ഭയന്ന മാർക്കണ്ഡേയൻ തിരുനാവായ നാവാ മുകുന്ദ ക്ഷേത്രത്തിലേക്കാണ് ആദ്യം ഓടുന്നത്. ഉടൻ ക്ഷേത്രത്തിൽ നിന്ന് 'തൃപ്രങ്ങോട്ടേക്ക് പൊയ്ക്കോളൂ, മഹാദേവൻ രക്ഷിക്കും 'എന്ന ഒരു അശരീരി ഉണ്ടായിതിനെത്തുടർന്ന് തൃപ്രങ്ങോട്ടെത്തി ശ്രീകോവിലിനുള്ളിൽ കുടികൊണ്ടിരുന്ന തൃപ്രങ്ങോട്ടപ്പനെ, മാർക്കണ്ഡേയൻ ഭക്തിപൂർവം കെട്ടിപ്പിടിക്കുകയായിരുന്നു.
എന്നാൽ ഇവിടെയെത്തിയ കാലൻ മാർക്കണ്ഡേയന്റെ മേൽ പാശം എറിയുകയും അബദ്ധത്തിൽ ശിവലിംഗത്തിൽ പതിക്കുകയുമായിരുന്നു. ഇതോടെ ഉഗ്രകോപത്താൽ പ്രത്യക്ഷപ്പെട്ട ശിവൻ കാലനെ വധിച്ച് തന്റെ ഭക്തനെ രക്ഷിച്ചു എന്നാണ് ഐതിഹ്യം. മാർക്കണ്ഡേയൻ ശിവലിംഗത്തെ കെട്ടിപ്പിടിച്ച സ്ഥലം ' കാരണത്തിൽ ശിവൻ ' എന്ന പേരിൽ നിലകൊള്ളുന്നു. കാലനെ വധിച്ചതിനു ശേഷം മൂന്നു ചുവടുകൾ വച്ച് നാലാമത് സ്ഥലത്ത് കുടികൊള്ളുകയായിരുന്നു. തൃപ്പാദങ്ങൾ വച്ച ക്ഷേത്രത്തിനുള്ളിലെ ഈ മൂന്നു സ്ഥലത്തും ശിവലിംഗങ്ങൾ പ്രതിഷ്ഠിച്ചിട്ടുണ്ട്. കാലനെ വധിച്ചതിനു ശേഷം എന്നും നിനക്ക് പതിനാറ് വയസ്സായിരിക്കട്ടെ' എന്നനുഗ്രഹിച്ച് , ശിവൻ ക്ഷേത്രത്തിന്റെ തെക്കു ഭാഗത്തുള്ള കുളത്തിലിറങ്ങി ശൂലം കഴുകി സ്നാനം ചെയ്ത് മുഖ്യശ്രീകോവിലിൽ സ്വയംഭൂവായി അവതരിച്ചു എന്നും പറയുന്നു.
🌸🌸🌸🌸🌸

13ാം ശതകത്തിൽ വള്ളുവക്കോനാതിരിക്കെതിരായി നടത്തിയ പടയോട്ടത്തിൽ സാമൂതിരിയുടെ സൈന്യം താവളമടിച്ചിരുന്നത് തൃപ്രങ്ങോട്ട് ആയിരുന്നു എന്നാണ് ചരിത്രം. മാമാങ്കാഘോഷത്തിനിടെ സാമൂതിരിയെ വധിക്കാനായി വന്ന ചാവേറുകൾ ചാകുംവരെ യുദ്ധം ചെയ്യുമെന്ന് പ്രതിജ്ഞയെടുത്തതും തൃപ്രങ്ങോട്ട് ആയിരുന്നു എന്നും പറയപ്പെടുന്നു. കോഴിക്കോട് സാമൂതിരിയുടെ കീഴിലായിരുന്ന ക്ഷേത്രം പിന്നീട് വെട്ടത്തുനാട് സാമൂതിരിയുടെ കീഴിൽ വന്നു. 18ാം ശതകത്തിന്റെ അന്ത്യത്തോടുകൂടി വെട്ടം രാജവംശം അന്യംനിന്നു. മൂന്ന് കുളങ്ങളും മരങ്ങളും ചേർന്നുള്ള ക്ഷേത്ര മതിൽക്കെട്ടിനുൾവശം ഭക്തിക്കപ്പുറമുള്ള സ്വസ്ഥതയാണ് തീർഥാടകർക്ക് നൽകുന്നത്.

മഠവൂർപ്പാറ മഹാദേവ ക്ഷേ(തം.

☀️☀️കേരളത്തിലെ അപൂർവ്വം ഗുഹാക്ഷേ(തങ്ങളിലൊന്നാണ് തിരുവനന്തപുരം ജില്ലയിലെ ശ്രീകാര്യത്തിന് സമീപമുള്ള മഠവൂർപ്പാറ മഹാദേവ ക്ഷേ(തം.  സമു(ദനിരപ്പിൽ നിന്നും1800 അടി ഉയരത്തിലുള്ള ഈ പൗരാണികതയ്ക്ക് 1300 വർഷങ്ങൾക്കപ്പുറം പഴക്കംകണക്കാക്കപ്പെടുന്നു. കുഞ്ഞുനാളിൽ അമ്മപ്പാറയുടെയും മകൾപാറയുടെയും കഥകേട്ട് അത്ഭുതം കൂറിയിട്ടുണ്ട് ഞങ്ങൾ .  ഏതു വേനലിലും വറ്റാതെ പാറമുകളിൽ നിന്നും ഒഴുകി എത്തുന്ന നീർച്ചാൽ, സായാഹ്നങ്ങളിൽ സ്വസ്ഥമായിരിക്കാൻ ഇത്രയും മനോഹരമായ ഒരു പാറമുകൾ ,  ഹിൽടോപ്പിലെ ബാബൂ പാലം,  കുഞ്ഞുങ്ങൾക്കുള്ള പാർക്ക് എല്ലാം കൊണ്ടും ഇപ്പോൾ പുരാവസ്തു വകുപ്പിെൻറ കീഴിലായ മനോഹരമായ ഒരിടം... ഒരിക്കൽ പോയാൽ പിന്നെയും ചെല്ലാനോളം മനസ്സിൽ ഇടം തേടുന്നൊരിടം, ഓർമ്മകളിലെന്നോ കൈകോർത്ത് നടന്നപോലെയൊരിടം ........... പ്രിയപ്പെട്ടതെന്തോ ഉപേക്ഷിച്ച് മടങ്ങിവരവ് തിരിച്ച് ചെല്ലാനുള്ള ആക്കം കൂട്ടുന്നു...🙏🙏🙏

ശിലയിൽ നിന്ന്* # *ശിവനിലേക്ക്

# *ശിലയിൽ നിന്ന്* # *ശിവനിലേക്ക് - 1*
🙏🌹🌺🌸💐🌹🙏
                ഭൂമിയിൽ ലയിച്ചു ശയിക്കുന്നതിനാലാണ് ആ അവസ്ഥയെ ശിലയെന്നു പറയുന്നത്.ഭൂമി തന്നെയാണ് ശില. ഭൂമിയുടെ കാഠിന്യമായിരിക്കുന്ന അവസ്ഥയാണ് ശില.ഈ കാഠിന്യാവസ്ഥയെ പ്രപഞ്ചത്തിന്റെ മൂലാധാരമെന്ന് പറയുന്നു. "ലം " എന്നുള്ളതാണ് ഭൂമീതത്വത്തിന്റെ ബീജാക്ഷരം .ലയിച്ചു  ശയിക്കുന്നതിനെ കാണിക്കാൻ വേണ്ടിയാണ് ശില എന്ന വാക്കിൽ ലകാരമുപയോഗിച്ചിരിക്കുന്നത്.ഇതിൽ എല്ലാം ലയിച്ചിരിക്കുന്നുവെന്ന് സാരം. ഈ ലകാരം ഭൂമിയിലെ എല്ലാത്തരത്തിലുമുള്ള കാഠിന്യാവസ്ഥയേയും സൂചിപ്പിക്കുന്നു. തന്ത്രശാസ്ത്രത്തിൽ ശോഷണാദി എന്നു പറയുന്ന ക്രിയകൾ പഠിച്ചവർക്ക് മനസ്സിലാക്കാം ശോഷണം, ദഹനം, പ്ലാവനം, കാഠിന്യം, സുഷിരീകരണം എന്നിവയിലെ തുരീയമെന്ന അവസ്ഥയാണ് കാഠിന്യമെന്നത്. ശിലയെന്നത്  കാഠിന്യമായിരിക്കുന്നതും ദേവതത്വത്തിനും മീതേയുള്ള തുരീയമായിരിക്കുന്ന അവസ്ഥയാണ്. ആ തുരീയം തന്നെയാണ് 'അഹം ' എന്നത്.
          ശില തന്നെ മൂന്ന് വിധമുണ്ടെന്ന് മയമതം,ശില്പ രത്നം, മുതലായ ഗ്രന്ഥങ്ങളിലും  വാസ്തു സംബന്ധമായ ഗ്രന്ഥങ്ങളിലും പറയുന്നു.പുരുഷശില, സ്ത്രീശില, നപുംസക ശില എന്നിവയാണവ. നപുംസകമെന്നാൽ സ്ത്രീയെന്നോ പുരുഷനെന്നോ എന്നില്ല. പുരുഷനിൽ നിന്ന് വിട്ടു എന്നു മാത്രമേയുള്ളൂ,  സ്ത്രീയൊട്ട് ആയിട്ടുമില്ല അതാണ് നപുംസകം.ബിംബം പുരുഷാത്മകവും പീഠം ശക്ത്യാത്മകവുമാണ്. ഷഡാധാരത്തിന്റെ ഏറ്റവും മുകളിലെ നപുംസക ശിലയിൽ തൊട്ടിരിക്കണം പീഠം .ഇത് താന്ത്രികമായ രീതിയാണ്. എന്നാൽ കാട്ടിൽ നിന്ന് കിട്ടുന്ന ഏത് കല്ലും ശിലയായി കണക്കാക്കാറുണ്ട്.യോഗിവര്യന്മാരാലോ അവധൂതന്മാരാലോ ചില ദർശനം ലഭിച്ചവരാലോ പുഴ മുതലായവയിൽ നിന്നടുക്കുന്ന ശിലകളെ പ്രതിഷ്ഠിക്കുമ്പോൾ അവ പുരുഷശിലയെന്നോ സ്ത്രീശിലയെന്നോ നപുംസകശിലയെന്നോ ചിന്തിക്കേണ്ടതില്ല. ഇത്തരത്തിലുള്ള ശിലകളെ ഒഴുക്ക് ശിലകളെന്നാണ് പറയുന്നത്. ഒഴുക്ക് ശില മാറ്റുകയോ പുതിയ സാകാര ബിംബം  പ്രതിഷ്ഠിക്കുകയോ ചെയ്യാൻ പാടില്ല.
          ഭൂമിയുടെ തുരീയാവസ്ഥയായ ശിലയുടെ ആന്തരിക തത്വം ശിവത്വം തന്നെയാണ്.ശിലയുടെ ഈ സാന്ദ്രാവസ്ഥയെയാണ് ( ഒഴുക്ക്) ശക്തി, ഭഗവതി എന്നൊക്കെ പറയുന്നത്.കാഠിന്യമായിരിക്കുന്നതിന്റെ പ്ലാസ്മാ സ്റ്റേജെന്നൊക്കെ സാന്ദ്രാവസ്ഥയെ പറയാം. ജഡമായിരിക്കുന്ന അവസ്ഥയെ കാണിക്കുന്നതാണ് ശില.എന്നാൽ ജഡം എന്നുള്ളത് നിശ്ചലതത്വവുമല്ല.ചലനം ചലനരഹിതമായിരിക്കുന്നു എന്ന് മാത്രമേ ഇവിടെ പറയാൻ പറ്റൂ.ശ്രീ പത്മനാഭന്റെ യോഗനിദ്ര പോലെ! ലോകർക്ക് നിദ്രയെന്ന് തോന്നും പക്ഷേ അത് ലോകനിദ്രയല്ല യോഗനിദ്രയാണ്. ജാഗ്രദവസ്ഥയിലുള്ള സുഷുപ്താവസ്ഥയാണ് യോഗനിദ്ര. ഇതേ അവസ്ഥയാണ് ശിലക്കും പറയുന്നത്.

                                    തുടരും.......                                    🙏🌹🌺🌸💐🌹🙏

Sunday, March 8, 2020

ഉറുമ്പുകൾ എത്തിനോക്കാത്ത ഒരു ശ്രീകോവിൽ

*ഉറുമ്പുകൾ എത്തിനോക്കാത്ത ഒരു   ശ്രീകോവിൽ*
🔱🔱🔱🔱🔱🔱🔱🔱

 ശ്രീ വടക്കുംനാഥൻ മഹാദേവ ക്ഷേത്രം."
"വടക്കുംനാഥൻ സർവ്വം തുണയ്ക്കും
നാഥൻ ശംഭോ മഹാദേവൻ."
നിങ്ങൾക്കറിയാമോ , ഏകദേശം 8 മീറ്റർ ചുറ്റളവിലും 3 മീറ്റർ ഉയരത്തിലുമുള്ള നെയ്യുമലയിൽ വാണരുളുന്ന ശ്രീ വടക്കുംനാഥനെ - പുറമേ ദിവസേന മൂന്നര കിലോ നെയ്യിന്റെ അഭിഷേകവും -എന്നിട്ടും ഉറുമ്പുകൾ എത്തിനോക്കാത്ത ഒരു ശ്രീകോവിൽ
ലോകത്തെവിടെയും ദര്‍ശിക്കുവാന്‍ കഴിയാത്ത രീതിയില്‍ നെയ്മലയില്‍ ഉപവിഷ്ഠനായിരിക്കുന്ന തൃശ്ശിവപേരൂര്‍ ശ്രീ വടക്കുന്നാഥന് പൈതൃകമായി കിട്ടിയ തനിമ കൈവിടാതെയുള്ള പുതുമ ആത്മീയചൈതന്യം വര്‍ദ്ധിപ്പിക്കുന്നു. ശ്രീ വടക്കുംനാഥന്റെ നെയ്മല അത്ഭുതവും ദിവ്യ ഔഷധവുമാണ്. ദിനംപ്രതിയുള്ള നെയ്യഭിഷേകം മൂലം 9 അടിയോളം ഉയരവും അടിഭാഗത്തെ ചുറ്റളവ് 26 അടിയോളവുമായി നെയ്മല വളര്‍ന്നു. തിരുനടയില്‍ ധാരാളം നെയ് വിളക്കുകള്‍ പ്രകാശപൂരിതമാകുമ്പോഴും നെയ്മല ഉരുകാറില്ല. വല്ലപ്പോഴും ചില ഭാഗങ്ങള്‍ അടര്‍ന്നു വീണെന്നു വരും. ശ്രീ കോവിലിനകത്ത് ഒരൊറ്റ ഉറുമ്പിനെപ്പോലും കാണാറില്ലയെന്നതാണ് മറ്റൊരു പ്രത്യേകത. ശ്രീ വടക്കുംനാഥന് ദിവസവും ഭക്തജനങ്ങള്‍ സമര്‍പ്പിക്കുന്ന നെയ്യഭിഷേകത്തിനു പുറമെ പുലര്‍ച്ചെ മൂന്നര കിലോ നെയ്യുകൊണ്ടുള്ള അഭിഷേകവും ഇന്നും തുടര്‍ന്നു വരുന്നു. 

കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള പ്രമുഖ ക്ഷേത്രങ്ങളിലൊന്നാണ് ശ്രീ വടക്കുംനാഥക്ഷേത്രം. തൃശ്ശിവപേരൂര്‍ പട്ടണത്തിന്റെ ഹൃദയഭാഗത്ത് 64 ഏക്കര്‍ വരുന്ന തേക്കിന്‍കാട് മൈതാനത്തിന് മദ്ധ്യത്തിലുള്ള ക്ഷേത്രമതില്‍ക്കകത്ത് പതിനാറ് ഏക്കര്‍ വരുന്ന വിസ്തൃതവും ശാന്തവുമായ പുണ്യസ്ഥലത്താണ് ശ്രീ വടക്കുന്നാഥന്‍ കുടികൊള്ളുന്നത്. ജില്ലയുടെ നാമധേയത്തിനുതന്നെ ഹേതുവായ ശ്രീ പരമേശ്വരനെ ശ്രീവടക്കുംനാഥക്ഷേത്രത്തില്‍ പ്രതിഷ്ഠിച്ചത് പുരാണ പുരുഷനായ സാക്ഷാല്‍ ഭാര്‍ഗ്ഗവരാമനാണെന്നാണ്് ഐതിഹ്യം. 

ശ്രീ മഹാവിഷ്ണുവിന്റെ അവതാരമെന്ന് കരുതുന്ന ഇദ്ദേഹം ത്രേതായുഗത്തില്‍ ജനിച്ച് പുരാണങ്ങളിലൂടെ പരശുരാമനായി അറിയപ്പെട്ടു. ഗോകര്‍ണ്ണം മുതല്‍ കന്യാകുമാരി വരെയുള്ള ഭൂപ്രദേശങ്ങളത്രയും കടലെടുത്തുപോയ അവസരത്തില്‍ അവിടങ്ങളില്‍ തപസ്സനുഷ്ഠിച്ചിരുന്ന താപസന്മാര്‍ പരശുരാമനെകണ്ട് സങ്കടമുണര്‍ത്തിച്ചു. പരശുരാമന്‍ വരണനോട് സമുദ്രം കൈയ്യേറിയ പ്രദേശങ്ങള്‍ ഒഴിഞ്ഞുകൊടുക്കണമെന്ന് ആവശ്യപ്പെട്ടു. മടിച്ചു നിന്ന വരുണദേവനോട് കോപിച്ച പരശുരാമന്‍ ഗോകര്‍ണ്ണത്തിലെത്തി തന്റെ പരശുകന്യാകുമാരിയെ ലക്ഷ്യമാക്കി നീട്ടിയെറിഞ്ഞു. അഗ്നിപടര്‍ത്തിക്കൊണ്ട് സമുദ്രത്തിലൂടെ ആ ക്രോധായുധം നീങ്ങാന്‍ തുടങ്ങിയതോടെ സമുദ്രം പേടിച്ചു പിന്‍വാങ്ങി. സമുദ്രാധിപനില്‍നിന്നും വീണ്ടെടുത്ത ഭൂമി പരശുരാമന്‍ ബ്രാഹ്മണര്‍ക്കു ദാനം നല്‍കി കൈലാസത്തിലെത്തി തപസ്സ് തുടര്‍ന്നു. ശ്രീ പരമേശ്വരന്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ തന്നെ മാത്രമല്ല ഭൂമി വീണ്ടെടുത്ത് നല്‍കിയ ബ്രാഹ്മണരേയും, സാന്നിദ്ധ്യം കൊണ്ട് അനുഗ്രഹിക്കണമെന്ന് അപേക്ഷിച്ചു. അപേക്ഷ സ്വീകരിച്ച ശ്രീ പരമേശ്വരന്‍ തന്റെ ഇരിപ്പിടം കണ്ടെത്താനായി നന്ദികേശ്വരനേയും സിംഹോദരനേയും പറഞ്ഞയച്ചു. ദീര്‍ഘയാത്രക്കിടെ ഘോരവനങ്ങള്‍ക്കു മദ്ധ്യത്തില്‍ വിജനമായ കുന്നിന്‍നെറുകയില്‍ അവര്‍ എത്തിച്ചേര്‍ന്നു ആ പുണ്യ സ്ഥലം ഭഗവാന് അനുയോജ്യമാണെന്ന് ഉറപ്പിച്ചു. ശ്രീ മഹാദേവന്റെ ഇംഗിതമറിഞ്ഞ പരശുരാമന്‍ കാടിനു നടുവില്‍ ഉറവു കണ്ട പാറയിടുക്കിന് സമീപത്തായി ശ്രീരാമ രൂപത്തില്‍ ശ്രീ മഹാവിഷ്ണുവിനേയും മദ്ധ്യഭാഗത്ത് ശൈവ-വൈഷ്ണവ തേജസ്സുകള്‍ സംഗമിച്ച് ശ്രീ ശങ്കര നാരായണ മൂര്‍ത്തിയേയും തൊട്ടടുത്ത് ശ്രീ മഹാ ഗണപതിയേയും തുല്യ പ്രാധാന്യത്തോടെ പ്രതിഷ്ഠിച്ചു. 

ക്ഷേത്രത്തിന്റെ പ്രധാന കവാടമായ പടിഞ്ഞാറെ ഗോപുരത്തിനു മുന്നിലെ ആലിന്‍ ചുവട്ടില്‍ ധ്യാനനിരതനായിരുന്ന പരശുരാമന്റെ മുന്നില്‍ ശ്രീ പരമേശ്വരന്‍ കുടുംബസമേതനായി പ്രത്യക്ഷപ്പെടുകയുണ്ടായി. അവരുടെ കൂടെ നാരദനും പാര്‍ഷാദരും, മഹര്‍ഷിമാരും ഉണ്ടായിരുന്നു. ആശ്രിതര്‍ക്ക് അഭയസ്ഥാനമേകണേയെന്ന് പ്രപഞ്ചമാതാപിതാക്കളോട് പരശുരാമന്‍ അപേക്ഷിച്ചു. അപേക്ഷ സ്വീകരിച്ചതിന്റെ അടയാളമായി ആലിന്‍ ചുവട്ടില്‍ ഒരു ശിവലിംഗം സ്വയംഭൂവായി ഉയര്‍ന്നു. ആ പുണ്യ സ്ഥലം ശ്രീമൂലസ്ഥാനമെന്ന ഖ്യാതി നേടി. പ്രധാന ക്ഷേത്രത്തോളം കാലപ്പഴക്കമില്ലെങ്കിലും പതിനാലാം നൂറ്റാണ്ടിനു മുമ്പായി ഗോശാല കൃഷ്ണന്റെ വിഗ്രഹ പ്രതിഷ്ഠ നടത്തിയതെന്ന് ഐതിഹ്യം ഉണ്ട്. ശ്രീമൂലസ്ഥാനത്ത് ധ്യാനനിരതനായിരുന്ന വില്വമംഗലംസ്വാമിയാര്‍ മതില്‍ക്കകത്ത് ഈശാന കോണില്‍ ഗോക്കളെ മേച്ചു നടക്കുന്ന ഉണ്ണികൃഷ്ണനെ മനോദര്‍പ്പണത്തില്‍ ദര്‍ശിക്കാന്‍ ഇടയായി. അങ്ങനെയാണ് വില്വമംഗലം സ്വാമിയാര്‍ ഗോശാല കൃഷ്ണന്റെ മനോഹരമായ ശിലാവിഗ്രഹ പ്രതിഷ്ഠ നടത്തിയത്. ഗോശാലകൃഷ്ണന്റെ ശ്രീകോവിലനടുത്തുള്ള ഇലഞ്ഞിത്തറയിലായിരുന്നു പണ്ട് ശ്രീ പാറമേക്കാവിലമ്മ കുടപ്പുറത്ത് എഴുന്നെള്ളി കുടിയിരുന്നതെന്നും ഐത്യഹ്യമുണ്ട്. അദൈ്വതാചാര്യന്‍ ശ്രീ ശങ്കരാചാര്യസ്വാമികള്‍ പ്രശസ്തമായ സൗന്ദര്യലഹരിയുടെ രചന നിര്‍വ്വഹിച്ചത് ശ്രീ വടക്കുംനാഥ ക്ഷേത്രസങ്കേതത്തില്‍ വെച്ചാണെന്ന് ഐതിഹ്യത്തില്‍ പറയുന്നു. ക്ഷേത്രത്തിലെ ശ്രീകോവിലിന്റെ ചുമരുകളില്‍ പുരാണ കഥകള്‍ മനോഹരമായി ആലേഖനം ചെയ്തിട്ടുള്ള ചുമര്‍ ചിത്രങ്ങളും മറ്റും ഭാരതസര്‍ക്കാരിന്റെ പുരാവസ്തു വകുപ്പ് സംരക്ഷിച്ചു വരുന്നു. 

തച്ചുശാസ്ത്രകുലപതി പെരുന്തച്ചന്‍ നിര്‍മ്മിച്ച ചെമ്പോല മേഞ്ഞ, താഴിക കുടം ചൂടിയ മനോഹര കൂത്തമ്പലം ശ്രീവടക്കുംനാഥന്റേതായിട്ടുണ്ട്. ദക്ഷിണേന്ത്യയിലെ ഏറ്റവും പഴക്കമുള്ള ഈ ക്ഷേത്രത്തെ പുരാതന ഗ്രന്ഥങ്ങളില്‍ തെങ്കൈലാസം, ഋഷാഭാദ്രീശ്വരം എന്നിങ്ങനെയുള്ള നാമധേയങ്ങളില്‍ അറിയപ്പെടുന്നു. ശ്രീ വടക്കുംനാഥക്ഷേത്രത്തില്‍ കാശി വിശ്വനാഥന്‍, ചിദംബരനാഥന്‍, രാമേശ്വരത്തിലെ സേതുനാഥന്‍, കൊടുങ്ങല്ലൂര്‍ ഭഗവതി, കൂടല്‍മാണിക്യസ്വാമി, ഊരകത്തമ്മതിരുവടി എന്നീ ദേവീദേവന്മാരെ മനസ്സില്‍ സങ്കല്‍പിച്ച് തൊഴുവാനുള്ള സൗകര്യം ഇവിടുത്തെ മാത്രം പ്രത്യേകതയാണ്. കൂടാതെ സിംഹോദരന്‍, വേദവ്യാസശില, ഹനുമാന്‍തറയിലെ മൃതസഞ്ജീവനി, അര്‍ജ്ജുനന്റെ വില്‍ക്കുഴി, ശ്രീ ഗോശാലകൃഷ്ണന്‍, വൃഷഭന്‍, നന്ദികേശ്വരന്‍, നൃത്തനാഥന്‍, വാസുകീശയനന്‍, ശ്രീ പരശുരാമന്‍, ശ്രീ അയ്യപ്പന്‍, ശംഖു ചക്രങ്ങള്‍, ആദിശങ്കരാചാര്യസ്വാമികളുടെ സമാധി സ്മാരകം, നാഗദൈവങ്ങള്‍, വേട്ടേക്കരന്‍ എന്നീ കല്പിതസ്ഥാന ദര്‍ശനംകൊണ്ട് മഹാപുണ്യമാണ് ലഭിക്കുക. ശ്രീ വടക്കുംനാഥക്ഷേത്രദര്‍ശനത്തിലൂടെ വളരെയധികം ഊര്‍ജ്ജം ലഭിക്കുന്നുവെന്നാണ് വിശ്വാസം. 

ശ്രീ വടക്കുംനാഥക്ഷേത്രത്തില്‍ മഹാ ശിവരാത്രി, ധനുമാസത്തിലെ തിരുവാതിര, കര്‍ക്കടകമാസത്തിലെ അഷ്ടദ്രവ്യമഹാഗണപതിഹോമവും ആനയൂട്ടും, കലശദിനം എന്നിവയാണ് പ്രധാന ആഘോഷ ചടങ്ങുകള്‍. ലോകഭൂപടത്തില്‍ സ്ഥാനം പിടിച്ച തൃശ്ശൂര്‍ പൂരമെന്ന ദേവസംഗമം ശ്രീ വടക്കുംനാഥന്റെ മഹനീയ സാന്നിധ്യത്തിലാണ് നടത്തപ്പെടുന്നത്. തൃശ്ശൂര്‍ പൂരത്തോടനുബന്ധിച്ച് ശ്രീ വടക്കുന്നാഥ തെക്കേഗോപുരനടയില്‍ തിരുവമ്പാടി- പാറമേക്കാവ് ദേശക്കാര്‍ മല്‍സര ബുദ്ധിയോടെ നടത്തുന്ന തെക്കോട്ടിറക്കമെന്ന് ഖ്യാതി നേടിയ കുടമാറ്റം പ്രസിദ്ധമാണ്.
   കടപ്പാട്.

https://chat.whatsapp.com/JMfkCrvjyuvFPlPpQSu6Ko