Followers(ഭഗവാന്‍റെ ഭക്തര്‍ )

Monday, March 9, 2020

ശിലയിൽ നിന്ന്* # *ശിവനിലേക്ക്

# *ശിലയിൽ നിന്ന്* # *ശിവനിലേക്ക് - 1*
🙏🌹🌺🌸💐🌹🙏
                ഭൂമിയിൽ ലയിച്ചു ശയിക്കുന്നതിനാലാണ് ആ അവസ്ഥയെ ശിലയെന്നു പറയുന്നത്.ഭൂമി തന്നെയാണ് ശില. ഭൂമിയുടെ കാഠിന്യമായിരിക്കുന്ന അവസ്ഥയാണ് ശില.ഈ കാഠിന്യാവസ്ഥയെ പ്രപഞ്ചത്തിന്റെ മൂലാധാരമെന്ന് പറയുന്നു. "ലം " എന്നുള്ളതാണ് ഭൂമീതത്വത്തിന്റെ ബീജാക്ഷരം .ലയിച്ചു  ശയിക്കുന്നതിനെ കാണിക്കാൻ വേണ്ടിയാണ് ശില എന്ന വാക്കിൽ ലകാരമുപയോഗിച്ചിരിക്കുന്നത്.ഇതിൽ എല്ലാം ലയിച്ചിരിക്കുന്നുവെന്ന് സാരം. ഈ ലകാരം ഭൂമിയിലെ എല്ലാത്തരത്തിലുമുള്ള കാഠിന്യാവസ്ഥയേയും സൂചിപ്പിക്കുന്നു. തന്ത്രശാസ്ത്രത്തിൽ ശോഷണാദി എന്നു പറയുന്ന ക്രിയകൾ പഠിച്ചവർക്ക് മനസ്സിലാക്കാം ശോഷണം, ദഹനം, പ്ലാവനം, കാഠിന്യം, സുഷിരീകരണം എന്നിവയിലെ തുരീയമെന്ന അവസ്ഥയാണ് കാഠിന്യമെന്നത്. ശിലയെന്നത്  കാഠിന്യമായിരിക്കുന്നതും ദേവതത്വത്തിനും മീതേയുള്ള തുരീയമായിരിക്കുന്ന അവസ്ഥയാണ്. ആ തുരീയം തന്നെയാണ് 'അഹം ' എന്നത്.
          ശില തന്നെ മൂന്ന് വിധമുണ്ടെന്ന് മയമതം,ശില്പ രത്നം, മുതലായ ഗ്രന്ഥങ്ങളിലും  വാസ്തു സംബന്ധമായ ഗ്രന്ഥങ്ങളിലും പറയുന്നു.പുരുഷശില, സ്ത്രീശില, നപുംസക ശില എന്നിവയാണവ. നപുംസകമെന്നാൽ സ്ത്രീയെന്നോ പുരുഷനെന്നോ എന്നില്ല. പുരുഷനിൽ നിന്ന് വിട്ടു എന്നു മാത്രമേയുള്ളൂ,  സ്ത്രീയൊട്ട് ആയിട്ടുമില്ല അതാണ് നപുംസകം.ബിംബം പുരുഷാത്മകവും പീഠം ശക്ത്യാത്മകവുമാണ്. ഷഡാധാരത്തിന്റെ ഏറ്റവും മുകളിലെ നപുംസക ശിലയിൽ തൊട്ടിരിക്കണം പീഠം .ഇത് താന്ത്രികമായ രീതിയാണ്. എന്നാൽ കാട്ടിൽ നിന്ന് കിട്ടുന്ന ഏത് കല്ലും ശിലയായി കണക്കാക്കാറുണ്ട്.യോഗിവര്യന്മാരാലോ അവധൂതന്മാരാലോ ചില ദർശനം ലഭിച്ചവരാലോ പുഴ മുതലായവയിൽ നിന്നടുക്കുന്ന ശിലകളെ പ്രതിഷ്ഠിക്കുമ്പോൾ അവ പുരുഷശിലയെന്നോ സ്ത്രീശിലയെന്നോ നപുംസകശിലയെന്നോ ചിന്തിക്കേണ്ടതില്ല. ഇത്തരത്തിലുള്ള ശിലകളെ ഒഴുക്ക് ശിലകളെന്നാണ് പറയുന്നത്. ഒഴുക്ക് ശില മാറ്റുകയോ പുതിയ സാകാര ബിംബം  പ്രതിഷ്ഠിക്കുകയോ ചെയ്യാൻ പാടില്ല.
          ഭൂമിയുടെ തുരീയാവസ്ഥയായ ശിലയുടെ ആന്തരിക തത്വം ശിവത്വം തന്നെയാണ്.ശിലയുടെ ഈ സാന്ദ്രാവസ്ഥയെയാണ് ( ഒഴുക്ക്) ശക്തി, ഭഗവതി എന്നൊക്കെ പറയുന്നത്.കാഠിന്യമായിരിക്കുന്നതിന്റെ പ്ലാസ്മാ സ്റ്റേജെന്നൊക്കെ സാന്ദ്രാവസ്ഥയെ പറയാം. ജഡമായിരിക്കുന്ന അവസ്ഥയെ കാണിക്കുന്നതാണ് ശില.എന്നാൽ ജഡം എന്നുള്ളത് നിശ്ചലതത്വവുമല്ല.ചലനം ചലനരഹിതമായിരിക്കുന്നു എന്ന് മാത്രമേ ഇവിടെ പറയാൻ പറ്റൂ.ശ്രീ പത്മനാഭന്റെ യോഗനിദ്ര പോലെ! ലോകർക്ക് നിദ്രയെന്ന് തോന്നും പക്ഷേ അത് ലോകനിദ്രയല്ല യോഗനിദ്രയാണ്. ജാഗ്രദവസ്ഥയിലുള്ള സുഷുപ്താവസ്ഥയാണ് യോഗനിദ്ര. ഇതേ അവസ്ഥയാണ് ശിലക്കും പറയുന്നത്.

                                    തുടരും.......                                    🙏🌹🌺🌸💐🌹🙏

Sunday, March 8, 2020

ഉറുമ്പുകൾ എത്തിനോക്കാത്ത ഒരു ശ്രീകോവിൽ

*ഉറുമ്പുകൾ എത്തിനോക്കാത്ത ഒരു   ശ്രീകോവിൽ*
🔱🔱🔱🔱🔱🔱🔱🔱

 ശ്രീ വടക്കുംനാഥൻ മഹാദേവ ക്ഷേത്രം."
"വടക്കുംനാഥൻ സർവ്വം തുണയ്ക്കും
നാഥൻ ശംഭോ മഹാദേവൻ."
നിങ്ങൾക്കറിയാമോ , ഏകദേശം 8 മീറ്റർ ചുറ്റളവിലും 3 മീറ്റർ ഉയരത്തിലുമുള്ള നെയ്യുമലയിൽ വാണരുളുന്ന ശ്രീ വടക്കുംനാഥനെ - പുറമേ ദിവസേന മൂന്നര കിലോ നെയ്യിന്റെ അഭിഷേകവും -എന്നിട്ടും ഉറുമ്പുകൾ എത്തിനോക്കാത്ത ഒരു ശ്രീകോവിൽ
ലോകത്തെവിടെയും ദര്‍ശിക്കുവാന്‍ കഴിയാത്ത രീതിയില്‍ നെയ്മലയില്‍ ഉപവിഷ്ഠനായിരിക്കുന്ന തൃശ്ശിവപേരൂര്‍ ശ്രീ വടക്കുന്നാഥന് പൈതൃകമായി കിട്ടിയ തനിമ കൈവിടാതെയുള്ള പുതുമ ആത്മീയചൈതന്യം വര്‍ദ്ധിപ്പിക്കുന്നു. ശ്രീ വടക്കുംനാഥന്റെ നെയ്മല അത്ഭുതവും ദിവ്യ ഔഷധവുമാണ്. ദിനംപ്രതിയുള്ള നെയ്യഭിഷേകം മൂലം 9 അടിയോളം ഉയരവും അടിഭാഗത്തെ ചുറ്റളവ് 26 അടിയോളവുമായി നെയ്മല വളര്‍ന്നു. തിരുനടയില്‍ ധാരാളം നെയ് വിളക്കുകള്‍ പ്രകാശപൂരിതമാകുമ്പോഴും നെയ്മല ഉരുകാറില്ല. വല്ലപ്പോഴും ചില ഭാഗങ്ങള്‍ അടര്‍ന്നു വീണെന്നു വരും. ശ്രീ കോവിലിനകത്ത് ഒരൊറ്റ ഉറുമ്പിനെപ്പോലും കാണാറില്ലയെന്നതാണ് മറ്റൊരു പ്രത്യേകത. ശ്രീ വടക്കുംനാഥന് ദിവസവും ഭക്തജനങ്ങള്‍ സമര്‍പ്പിക്കുന്ന നെയ്യഭിഷേകത്തിനു പുറമെ പുലര്‍ച്ചെ മൂന്നര കിലോ നെയ്യുകൊണ്ടുള്ള അഭിഷേകവും ഇന്നും തുടര്‍ന്നു വരുന്നു. 

കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള പ്രമുഖ ക്ഷേത്രങ്ങളിലൊന്നാണ് ശ്രീ വടക്കുംനാഥക്ഷേത്രം. തൃശ്ശിവപേരൂര്‍ പട്ടണത്തിന്റെ ഹൃദയഭാഗത്ത് 64 ഏക്കര്‍ വരുന്ന തേക്കിന്‍കാട് മൈതാനത്തിന് മദ്ധ്യത്തിലുള്ള ക്ഷേത്രമതില്‍ക്കകത്ത് പതിനാറ് ഏക്കര്‍ വരുന്ന വിസ്തൃതവും ശാന്തവുമായ പുണ്യസ്ഥലത്താണ് ശ്രീ വടക്കുന്നാഥന്‍ കുടികൊള്ളുന്നത്. ജില്ലയുടെ നാമധേയത്തിനുതന്നെ ഹേതുവായ ശ്രീ പരമേശ്വരനെ ശ്രീവടക്കുംനാഥക്ഷേത്രത്തില്‍ പ്രതിഷ്ഠിച്ചത് പുരാണ പുരുഷനായ സാക്ഷാല്‍ ഭാര്‍ഗ്ഗവരാമനാണെന്നാണ്് ഐതിഹ്യം. 

ശ്രീ മഹാവിഷ്ണുവിന്റെ അവതാരമെന്ന് കരുതുന്ന ഇദ്ദേഹം ത്രേതായുഗത്തില്‍ ജനിച്ച് പുരാണങ്ങളിലൂടെ പരശുരാമനായി അറിയപ്പെട്ടു. ഗോകര്‍ണ്ണം മുതല്‍ കന്യാകുമാരി വരെയുള്ള ഭൂപ്രദേശങ്ങളത്രയും കടലെടുത്തുപോയ അവസരത്തില്‍ അവിടങ്ങളില്‍ തപസ്സനുഷ്ഠിച്ചിരുന്ന താപസന്മാര്‍ പരശുരാമനെകണ്ട് സങ്കടമുണര്‍ത്തിച്ചു. പരശുരാമന്‍ വരണനോട് സമുദ്രം കൈയ്യേറിയ പ്രദേശങ്ങള്‍ ഒഴിഞ്ഞുകൊടുക്കണമെന്ന് ആവശ്യപ്പെട്ടു. മടിച്ചു നിന്ന വരുണദേവനോട് കോപിച്ച പരശുരാമന്‍ ഗോകര്‍ണ്ണത്തിലെത്തി തന്റെ പരശുകന്യാകുമാരിയെ ലക്ഷ്യമാക്കി നീട്ടിയെറിഞ്ഞു. അഗ്നിപടര്‍ത്തിക്കൊണ്ട് സമുദ്രത്തിലൂടെ ആ ക്രോധായുധം നീങ്ങാന്‍ തുടങ്ങിയതോടെ സമുദ്രം പേടിച്ചു പിന്‍വാങ്ങി. സമുദ്രാധിപനില്‍നിന്നും വീണ്ടെടുത്ത ഭൂമി പരശുരാമന്‍ ബ്രാഹ്മണര്‍ക്കു ദാനം നല്‍കി കൈലാസത്തിലെത്തി തപസ്സ് തുടര്‍ന്നു. ശ്രീ പരമേശ്വരന്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ തന്നെ മാത്രമല്ല ഭൂമി വീണ്ടെടുത്ത് നല്‍കിയ ബ്രാഹ്മണരേയും, സാന്നിദ്ധ്യം കൊണ്ട് അനുഗ്രഹിക്കണമെന്ന് അപേക്ഷിച്ചു. അപേക്ഷ സ്വീകരിച്ച ശ്രീ പരമേശ്വരന്‍ തന്റെ ഇരിപ്പിടം കണ്ടെത്താനായി നന്ദികേശ്വരനേയും സിംഹോദരനേയും പറഞ്ഞയച്ചു. ദീര്‍ഘയാത്രക്കിടെ ഘോരവനങ്ങള്‍ക്കു മദ്ധ്യത്തില്‍ വിജനമായ കുന്നിന്‍നെറുകയില്‍ അവര്‍ എത്തിച്ചേര്‍ന്നു ആ പുണ്യ സ്ഥലം ഭഗവാന് അനുയോജ്യമാണെന്ന് ഉറപ്പിച്ചു. ശ്രീ മഹാദേവന്റെ ഇംഗിതമറിഞ്ഞ പരശുരാമന്‍ കാടിനു നടുവില്‍ ഉറവു കണ്ട പാറയിടുക്കിന് സമീപത്തായി ശ്രീരാമ രൂപത്തില്‍ ശ്രീ മഹാവിഷ്ണുവിനേയും മദ്ധ്യഭാഗത്ത് ശൈവ-വൈഷ്ണവ തേജസ്സുകള്‍ സംഗമിച്ച് ശ്രീ ശങ്കര നാരായണ മൂര്‍ത്തിയേയും തൊട്ടടുത്ത് ശ്രീ മഹാ ഗണപതിയേയും തുല്യ പ്രാധാന്യത്തോടെ പ്രതിഷ്ഠിച്ചു. 

ക്ഷേത്രത്തിന്റെ പ്രധാന കവാടമായ പടിഞ്ഞാറെ ഗോപുരത്തിനു മുന്നിലെ ആലിന്‍ ചുവട്ടില്‍ ധ്യാനനിരതനായിരുന്ന പരശുരാമന്റെ മുന്നില്‍ ശ്രീ പരമേശ്വരന്‍ കുടുംബസമേതനായി പ്രത്യക്ഷപ്പെടുകയുണ്ടായി. അവരുടെ കൂടെ നാരദനും പാര്‍ഷാദരും, മഹര്‍ഷിമാരും ഉണ്ടായിരുന്നു. ആശ്രിതര്‍ക്ക് അഭയസ്ഥാനമേകണേയെന്ന് പ്രപഞ്ചമാതാപിതാക്കളോട് പരശുരാമന്‍ അപേക്ഷിച്ചു. അപേക്ഷ സ്വീകരിച്ചതിന്റെ അടയാളമായി ആലിന്‍ ചുവട്ടില്‍ ഒരു ശിവലിംഗം സ്വയംഭൂവായി ഉയര്‍ന്നു. ആ പുണ്യ സ്ഥലം ശ്രീമൂലസ്ഥാനമെന്ന ഖ്യാതി നേടി. പ്രധാന ക്ഷേത്രത്തോളം കാലപ്പഴക്കമില്ലെങ്കിലും പതിനാലാം നൂറ്റാണ്ടിനു മുമ്പായി ഗോശാല കൃഷ്ണന്റെ വിഗ്രഹ പ്രതിഷ്ഠ നടത്തിയതെന്ന് ഐതിഹ്യം ഉണ്ട്. ശ്രീമൂലസ്ഥാനത്ത് ധ്യാനനിരതനായിരുന്ന വില്വമംഗലംസ്വാമിയാര്‍ മതില്‍ക്കകത്ത് ഈശാന കോണില്‍ ഗോക്കളെ മേച്ചു നടക്കുന്ന ഉണ്ണികൃഷ്ണനെ മനോദര്‍പ്പണത്തില്‍ ദര്‍ശിക്കാന്‍ ഇടയായി. അങ്ങനെയാണ് വില്വമംഗലം സ്വാമിയാര്‍ ഗോശാല കൃഷ്ണന്റെ മനോഹരമായ ശിലാവിഗ്രഹ പ്രതിഷ്ഠ നടത്തിയത്. ഗോശാലകൃഷ്ണന്റെ ശ്രീകോവിലനടുത്തുള്ള ഇലഞ്ഞിത്തറയിലായിരുന്നു പണ്ട് ശ്രീ പാറമേക്കാവിലമ്മ കുടപ്പുറത്ത് എഴുന്നെള്ളി കുടിയിരുന്നതെന്നും ഐത്യഹ്യമുണ്ട്. അദൈ്വതാചാര്യന്‍ ശ്രീ ശങ്കരാചാര്യസ്വാമികള്‍ പ്രശസ്തമായ സൗന്ദര്യലഹരിയുടെ രചന നിര്‍വ്വഹിച്ചത് ശ്രീ വടക്കുംനാഥ ക്ഷേത്രസങ്കേതത്തില്‍ വെച്ചാണെന്ന് ഐതിഹ്യത്തില്‍ പറയുന്നു. ക്ഷേത്രത്തിലെ ശ്രീകോവിലിന്റെ ചുമരുകളില്‍ പുരാണ കഥകള്‍ മനോഹരമായി ആലേഖനം ചെയ്തിട്ടുള്ള ചുമര്‍ ചിത്രങ്ങളും മറ്റും ഭാരതസര്‍ക്കാരിന്റെ പുരാവസ്തു വകുപ്പ് സംരക്ഷിച്ചു വരുന്നു. 

തച്ചുശാസ്ത്രകുലപതി പെരുന്തച്ചന്‍ നിര്‍മ്മിച്ച ചെമ്പോല മേഞ്ഞ, താഴിക കുടം ചൂടിയ മനോഹര കൂത്തമ്പലം ശ്രീവടക്കുംനാഥന്റേതായിട്ടുണ്ട്. ദക്ഷിണേന്ത്യയിലെ ഏറ്റവും പഴക്കമുള്ള ഈ ക്ഷേത്രത്തെ പുരാതന ഗ്രന്ഥങ്ങളില്‍ തെങ്കൈലാസം, ഋഷാഭാദ്രീശ്വരം എന്നിങ്ങനെയുള്ള നാമധേയങ്ങളില്‍ അറിയപ്പെടുന്നു. ശ്രീ വടക്കുംനാഥക്ഷേത്രത്തില്‍ കാശി വിശ്വനാഥന്‍, ചിദംബരനാഥന്‍, രാമേശ്വരത്തിലെ സേതുനാഥന്‍, കൊടുങ്ങല്ലൂര്‍ ഭഗവതി, കൂടല്‍മാണിക്യസ്വാമി, ഊരകത്തമ്മതിരുവടി എന്നീ ദേവീദേവന്മാരെ മനസ്സില്‍ സങ്കല്‍പിച്ച് തൊഴുവാനുള്ള സൗകര്യം ഇവിടുത്തെ മാത്രം പ്രത്യേകതയാണ്. കൂടാതെ സിംഹോദരന്‍, വേദവ്യാസശില, ഹനുമാന്‍തറയിലെ മൃതസഞ്ജീവനി, അര്‍ജ്ജുനന്റെ വില്‍ക്കുഴി, ശ്രീ ഗോശാലകൃഷ്ണന്‍, വൃഷഭന്‍, നന്ദികേശ്വരന്‍, നൃത്തനാഥന്‍, വാസുകീശയനന്‍, ശ്രീ പരശുരാമന്‍, ശ്രീ അയ്യപ്പന്‍, ശംഖു ചക്രങ്ങള്‍, ആദിശങ്കരാചാര്യസ്വാമികളുടെ സമാധി സ്മാരകം, നാഗദൈവങ്ങള്‍, വേട്ടേക്കരന്‍ എന്നീ കല്പിതസ്ഥാന ദര്‍ശനംകൊണ്ട് മഹാപുണ്യമാണ് ലഭിക്കുക. ശ്രീ വടക്കുംനാഥക്ഷേത്രദര്‍ശനത്തിലൂടെ വളരെയധികം ഊര്‍ജ്ജം ലഭിക്കുന്നുവെന്നാണ് വിശ്വാസം. 

ശ്രീ വടക്കുംനാഥക്ഷേത്രത്തില്‍ മഹാ ശിവരാത്രി, ധനുമാസത്തിലെ തിരുവാതിര, കര്‍ക്കടകമാസത്തിലെ അഷ്ടദ്രവ്യമഹാഗണപതിഹോമവും ആനയൂട്ടും, കലശദിനം എന്നിവയാണ് പ്രധാന ആഘോഷ ചടങ്ങുകള്‍. ലോകഭൂപടത്തില്‍ സ്ഥാനം പിടിച്ച തൃശ്ശൂര്‍ പൂരമെന്ന ദേവസംഗമം ശ്രീ വടക്കുംനാഥന്റെ മഹനീയ സാന്നിധ്യത്തിലാണ് നടത്തപ്പെടുന്നത്. തൃശ്ശൂര്‍ പൂരത്തോടനുബന്ധിച്ച് ശ്രീ വടക്കുന്നാഥ തെക്കേഗോപുരനടയില്‍ തിരുവമ്പാടി- പാറമേക്കാവ് ദേശക്കാര്‍ മല്‍സര ബുദ്ധിയോടെ നടത്തുന്ന തെക്കോട്ടിറക്കമെന്ന് ഖ്യാതി നേടിയ കുടമാറ്റം പ്രസിദ്ധമാണ്.
   കടപ്പാട്.

https://chat.whatsapp.com/JMfkCrvjyuvFPlPpQSu6Ko

Saturday, March 7, 2020

മഠവൂർപ്പാറ മഹാദേവ ക്ഷേ(തം.

☀️☀️കേരളത്തിലെ അപൂർവ്വം ഗുഹാക്ഷേ(തങ്ങളിലൊന്നാണ് തിരുവനന്തപുരം ജില്ലയിലെ ശ്രീകാര്യത്തിന് സമീപമുള്ള മഠവൂർപ്പാറ മഹാദേവ ക്ഷേ(തം.  സമു(ദനിരപ്പിൽ നിന്നും1800 അടി ഉയരത്തിലുള്ള ഈ പൗരാണികതയ്ക്ക് 1300 വർഷങ്ങൾക്കപ്പുറം പഴക്കംകണക്കാക്കപ്പെടുന്നു. കുഞ്ഞുനാളിൽ അമ്മപ്പാറയുടെയും മകൾപാറയുടെയും കഥകേട്ട് അത്ഭുതം കൂറിയിട്ടുണ്ട് ഞങ്ങൾ .  ഏതു വേനലിലും വറ്റാതെ പാറമുകളിൽ നിന്നും ഒഴുകി എത്തുന്ന നീർച്ചാൽ, സായാഹ്നങ്ങളിൽ സ്വസ്ഥമായിരിക്കാൻ ഇത്രയും മനോഹരമായ ഒരു പാറമുകൾ ,  ഹിൽടോപ്പിലെ ബാബൂ പാലം,  കുഞ്ഞുങ്ങൾക്കുള്ള പാർക്ക് എല്ലാം കൊണ്ടും ഇപ്പോൾ പുരാവസ്തു വകുപ്പിെൻറ കീഴിലായ മനോഹരമായ ഒരിടം... ഒരിക്കൽ പോയാൽ പിന്നെയും ചെല്ലാനോളം മനസ്സിൽ ഇടം തേടുന്നൊരിടം, ഓർമ്മകളിലെന്നോ കൈകോർത്ത് നടന്നപോലെയൊരിടം ........... പ്രിയപ്പെട്ടതെന്തോ ഉപേക്ഷിച്ച് മടങ്ങിവരവ് തിരിച്ച് ചെല്ലാനുള്ള ആക്കം കൂട്ടുന്നു...🙏🙏🙏

പ്രദോഷ നാമം

*പ്രദോഷ നാമം*

ശ്രീ മദാത്മനേ ഗുണൈക സിന്ധവേ നമഃശിവായ 
ധാമലേശ ധൂതലോക ബന്ധവേ നമഃശിവായ 
 ശോഷിതാന മത്
ഭവാന്തവെ നമഃശിവായ 
പാമരേതര പ്രദാന ബന്ധവേ നമഃശിവായ 
കാലഭീത വിപ്രബാല ഫാലതേ നമശിവായ 
 ശൂലഭിന്ന ദുഷ്ട രക്ഷ ഫാലതേ നമഃശിവായ  
പാലയാധുനാ ദയാല വാലനെ  നമഃശിവായ

ശിവഭഗവാന്റെ പെൺമക്കൾ

💥ശിവഭഗവാന്റെ പെൺമക്കൾ💥

         ഓം... ശിവം ശിവകരം ശാന്തം
         ശിവാത്മാനം ശിവോത്തമം. 
          ശിവമാർഗ്ഗ പ്രണേതാരം 
          പ്രണതോസ്മി സദാശിവം.
           
   ഓം നമ:ശിവായ
  🌿🔱🌿🔱🌿🔱🌿

ശിവന് മൂന്നാണ്‍മക്കളാണെന്നതാണ് എല്ലാവര്‍ക്കുമറിയാവുന്ന ഒന്ന്. ഗണപതി, സുബ്രഹ്മണ്യന്‍, അയ്യപ്പന്‍ എന്നിവര്‍. എന്നാല്‍ ശിവന് മൂന്ന് പെണ്‍മക്കളുമുണ്ടായിരുന്നുവെന്നറിയുമോ.

അശോകസുന്ദരി, ജ്യോതി,  മാനസ( വാസുകി ) എന്നായിരുന്നു ശിവന്റെ പെണ്‍മക്കളുടെ പേര്. ശിവപുരാണത്തില്‍ ശിവന്റെ പെണ്‍മക്കളെക്കുറിച്ചു വിശദീകരിയ്ക്കുന്നുണ്ട്. 

ആങ്ങളമാര്‍ക്കൊപ്പം പ്രശസ്തരല്ലെങ്കിലും ഇവരെയും പല സ്ഥലങ്ങളിലും ആരാധിയ്ക്കുന്നുണ്ട്. ഇവരെക്കുറിച്ചു കൂടുതലറിയൂ,

അശോകസുന്ദരി.

പുരാണപ്രകാരംപ്രകാരം അശോകസുന്ദരിയെ പാര്‍വ്വതി തന്റെ ഏകാന്തത മാറാന്‍ സൃഷ്ടിയ്ക്കുകയായിരുന്നു. ഏകാന്തത മൂലമുള്ള തന്റെ ശോകമറ്റാന്‍ സൃഷ്ടിച്ചതു കൊണ്ടാണ് അശാകസുന്ദരിയ്ക്ക് ആ പേര്‍ ലഭിച്ചത്.ഗുജറാത്തിലെ പല ഭാഗങ്ങളിലും അശോകസുന്ദരിയെ ആരാധിയ്ക്കുന്നുണ്ട്. ഗണപതിയുടെ ശിരസ് ശിവന്‍ അറുത്തപ്പോള്‍ അശോകസുന്ദരി ഒരു ഉപ്പുചാക്കിലൊളിച്ചു. ഉപ്പുമായി ബന്ധപ്പെടുത്തിയാണ് അശോകസുന്ദരി പിന്നീടറിയപ്പെട്ടത്. അതായത് ജീവിതത്തില്‍ ഒഴിവാക്കാനാവാത്ത രുചി. നഹുഷന്റെ ഭാര്യയാണ് അശോകസുന്ദരി.

ജ്യോതി...

''ജ്യോതി''യെന്നാല്‍ പ്രകാശമെന്നര്‍ത്ഥം വരുന്ന പുത്രിയുടെ ജനനത്തെക്കുറിച്ചു രണ്ടു വിശ്വാസങ്ങളുണ്ട് . ഒരു വിശ്വാസപ്രകാരം ശിവഭഗവാന്റെ ചൈതന്യത്തില്‍ നിന്നുടലെടുത്തതാണെന്നാണ് .
രണ്ടാം വിശ്വാസമനുസരിച്ച് പാര്‍വ്വതീദേവിയുടെ നെറ്റിയില്‍ നിന്നുണ്ടായ ഒരു സ്ഫുലിംഗത്തില്‍ നിന്നാണ് ജ്യോതിയുടെ ജനനമെന്നു പറയുന്നു. ജ്വാലാമുഖിയെന്ന പേരില്‍ തമിഴ്‌നാട്ടിലെ പല ക്ഷേത്രങ്ങളിലും ജ്യോതിയെ ആരാധിയ്ക്കുന്നുണ്ട്.

മാനസ..

മാനസ അഥവാ വാസുകി സര്‍പ്പമാണ്. സര്‍പ്പവിഷം തീണ്ടിയാല്‍ ഇതില്‍ നിന്നും മോചനം നല്‍കുന്ന ദൈവമാണെന്നാണ് ബംഗാളി കഥകളില്‍. സര്‍പ്പമാതാവായ കദ്രുവുണ്ടാക്കിയ ഒരു ശില്‍പത്തില്‍ ശിവബീജം സ്പര്‍ശിച്ചതാണ് മാനസയുടെ ജനനത്തിന് കാരണമായതായി പറയുന്നത്.ചിക്കന്‍ പോക്‌സ്, സര്‍പ്പദംശനം തുടങ്ങിയവയില്‍ നിന്നും മോചനം നേടാന്‍ മാനസയെ ആരാധിച്ചു വരുന്നു. ബംഗാളിലാണ് പ്രധാനമായും മാനസയെ ആരാധിയ്ക്കുന്നത്.

ഹരിദ്വാര്‍ നഗരത്തില്‍ നിന്നും 3 കിലോമീറ്റര്‍ ദൂരമുണ്ട് മാനസ ദേവി ക്ഷേത്രത്തിലേക്ക്. 
സര്‍പ്പരാജാവായ വാസുകിയുടെ പത്‌നിയാണ് മാനസാദേവി. രണ്ട് പ്രധാന വിഗ്രഹങ്ങളാണ് ക്ഷേത്രത്തിലുള്ളത്. ഒന്നിന് അഞ്ച് കരങ്ങളും മൂന്ന് വായുമുണ്ട്. മറ്റേതാകട്ടെ എട്ട് കൈകളോട് കൂടിയ നിലയിലാണ്.

ശംഭോമഹാദേവ🕉️ ശിവശംഭോ 🔱
നമഃശിവായ🙏

Friday, March 6, 2020

കാലംഗി നാഥർ

*കാലംഗി നാഥർ*

ഭോഗറിന്റെ  ഗുരു ആയിരുന്നു കലാംഗി നാഥർ.  കലാംഗി നാഥർ ബെനാറസിൽ നിന്നുള്ളയാളായിരുന്നു.  കലാംഗി നാഥറും ബോഗറും ഒരു മികച്ച ഗുരുശിഷ്യ  ബന്ധം പുലർത്തിയവരായി കണക്കാക്കപ്പെട്ടു.  സ്വന്തം ആത്മീയ പുരോഗതിയിൽ ഇരുവരും തമ്മിൽ പരസ്പര സഹകരണം  ഉണ്ടായിരുന്നുവെന്ന് പറയപ്പെടുന്നു.

  തന്റെ ശിഷ്യൻ ബോഗറിന്റെ ആത്മീയ പുരോഗതിക്കായി കാലംഗി നാഥർ കൂടുതൽ ശ്രദ്ധയും പരിചരണവും നൽകിയിരുന്നു .  ബൊഗറിന്റെ എല്ലാ വിധത്തിലുള്ള വികാസങ്ങൾക്കും ഈ  ലോകത്തിനായുള്ള അദ്ദേഹത്തിന്റെ  സകല പ്രവർത്തനങ്ങൾക്ക് പിന്നിലും  കാലാംഗി നാഥർ ഉണ്ടായിരുന്നു. 

അദ്ദേഹത്തെ പലപ്പോഴും കാഞ്ചമലൈ സിദ്ധർ എന്നും വിളിക്കാറുണ്ട്.  " കാഞ്ചം" എന്ന വാക്ക് ഇനിപ്പറയുന്ന അർത്ഥത്തെ സൂചിപ്പിക്കുന്നു - സ്വർണം, ചെമ്പ്, ഇരുമ്പ്, മലായ് എന്നാൽ അർത്ഥം മല എന്നാണ്.  സ്വർണ്ണ മേൽക്കൂര ഉപയോഗിച്ച് ശ്രീ നടരാജ ക്ഷേത്രം പണികഴിപ്പിച്ച പരന്തക ചോളൻ അതിനായുള്ള സ്വർണ്ണം ശേഖരിച്ചത് ഈ കുന്നിൽ നിന്നാണെന്ന്  പറയപ്പെടുന്നു.  ഈ കുന്നിൽ കാണുന്ന വെള്ളച്ചാട്ടത്തെ "പൊന്നി നദി" എന്നും വിളിക്കുന്നു.

അദ്ദേഹം  സിദ്ധരിൽ പ്രധാനിയായ  തിരുമൂലറിന്റെ ശിഷ്യനാണ്.  തിരുമൂലറിന്റ  പ്രശസ്തരായ  ഏഴ് ശിഷ്യന്മാരിൽ ഒരാളാണ് അദ്ദേഹം, മറ്റ് ആറ് പേർ ഇന്ദ്രൻ, സോമൻ, രുദ്രൻ, കന്ദുരു, ബ്രഹ്മൻ, കാഞ്ചമലയ്യൻ എന്നിവരാണ്.

തമിഴ്‌നാട്ടിലെ സേലത്തെ ഒരു ചെറിയ ഗ്രാമത്തിലാണ് കലാംഗി നാഥറിന്റെ ദേവാലയം കാണപ്പെടുന്നത്.  സേലം സിറ്റിയിൽ നിന്ന് 12 കിലോമീറ്റർ അകലെയാണ് ഈ ഗ്രാമം.  ഈ സ്ഥലം ലാംപില്ലയിലേക്കുള്ള വഴിയിലാണ്.
നൂറുകണക്കിന് വർഷങ്ങൾക്ക് മുമ്പ് അദ്ദേഹം ഈ സ്ഥലത്ത് സമാധി നേടിയിരിക്കണം. 

ബോഗറിന്റെ കവിതയനുസരിച്ച് ബൊഗറിന്റെ പിതാവാണ് കാലംഗിനാഥർ.  ബൊഗാർ തന്റെ പല കവിതകളിലും കാലാംഗിനാഥറിനെ മഹത്വവൽക്കരിക്കുന്നു.  തിരുമൂലർ സിദ്ധറിന്റെ പ്രാഥമ ശിഷ്യനാണ് കലംഗിനാഥർ, ഒരിക്കൽ തന്റെ സിദ്ധി  ഉപയോഗിച്ച് അദ്ദേഹം ചൈനയിലേക്ക് പോയി, കാഞ്ചിപുരത്തിത്തിൽ ആണ് അദ്ദേഹത്തിന്റെ ജീവസമാധി . 

അദ്ദേഹത്തിന് ഇല്ലം പിള്ളെയിൽ സവിശേഷമായ  ഒരു ക്ഷേത്രമുണ്ട്, അതിനെ സിദ്ധർ കോവിൽ എന്നാണ്  വിളിക്കുന്നത് . കാഞ്ചമലയുടെ താഴ്വാരത്താണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്.  ഈ ക്ഷേത്രത്തിന് ഇടതു വശത്തായി ഒരു കാളി ക്ഷേത്രവും,  മുകളിൽ ഒരു മുരുക ക്ഷേത്രവുമുണ്ട് .

കാലാംഗി നാഥർ വിശ്വകർമ്മ സമുദായത്തിൽപ്പെട്ട വ്യക്തിയായിരുന്നു. കാലംഗിയും കമല മുനിയും ഒരാൾ തന്നെയാണെന്ന് വിശ്വസിക്കുന്നവരുമുണ്ട്.

ചൈനയിലേക്ക് പോയ ഒരു ഇന്ത്യൻ സന്ന്യാസി ആയിരുന്നു കാലാകിനാഥർ എന്ന് നമ്മൾ നേരത്തേ പറഞ്ഞിരുന്നു.   കാലാംഗി നാഥർ ഉത്തരേന്ത്യയിലെ നാഥ് പാരമ്പര്യത്തിലും ദക്ഷിണേന്ത്യയിലെ സിദ്ധ പാരമ്പര്യത്തിലും ഉൾപ്പെടുന്നു.
അദ്ദേഹം  ചൈനയിൽ താമസിക്കുകയും യോഗ, വർമ-കലായ് (അക്യുപങ്‌ചർ) പരിജ്ഞാനം ചൈനീസ് ജനതയിലേക്ക് വ്യാപിപ്പിക്കുകയും ചെയ്തു.  ചൈനയിൽ അദ്ദേഹത്തെ കൺഫ്യൂഷ്യസ് എന്ന് വിളിക്കുന്നു.  കലാംഗി നാഥർ വളരെക്കാലം ജീവിച്ചിരുന്നു (ഏകദേശം 5000- വർഷത്തോളം) പിന്നീട് അദ്ദേഹം സമാധിയിലേക്ക് പോകാൻ തീരുമാനിച്ചു, തന്റെ ദൗത്യം തുടരാൻ ഭോഗറിനോട്  ചൈനയിലേക്ക് വരാൻ  പറഞ്ഞു .

.  ചൈനീസ് പാരമ്പര്യമനുസരിച്ച്, ലാവോസി  ( ഭോഗർ ) ബിസി ആറാം നൂറ്റാണ്ടിലാണ് ജീവിച്ചിരുന്നത്, എന്നിരുന്നാലും പല ചരിത്രകാരന്മാരും വാദിക്കുന്നത് ലാവോസി യഥാർത്ഥത്തിൽ ബിസി നാലാം നൂറ്റാണ്ടിലാണ് ജീവിച്ചിരുന്നതെന്നാണ്, . അതേസമയം കൺഫ്യൂഷ്യസ് ജനിച്ചത് ബിസി 551 ൽ ലുവി ലാണ്.,  B C  479-ൽ അദ്ദേഹം (ചൈനീസ് സ്രോതസ്സുകൾ പ്രകാരം). സമാധിയായി . ഇത് കാണിക്കുന്നത് കൺഫ്യൂഷ്യസ് ലാവോസിയെക്കാൾ മൂത്തവനായിരുന്നു എന്നാണ്.  ചൈനയിൽ ലാവോസി / ലാവോ ത്സു എന്ന് വിളിക്കപ്പെടുന്ന ഭോഗനാഥർ കാലാംഗി നാഥറിന്റെ (കൺഫ്യൂഷ്യസ്) പിൻഗാമിയായിരുന്നു.

വാൽമീകി സിദ്ധർ

*വാൽമീകി സിദ്ധർ*

തമിഴ് മാസമായ പുരട്ടാസിയിൽ (സെപ്റ്റംബർ-ഒക്ടോബർ) ആണ് വാൽമീകർ സിദ്ധർ ജനിച്ചത്.  .സിദ്ധ വാൻമിക്കറുടെ ജന്മ നക്ഷത്രം അനുഷമാണ്.  വാൽമീകി രാമായണം എഴുതിയ വാൽമീകി  സിദ്ധർ തെക്കുള്ള വാൽമീകിയിൽ  നിന്ന് വ്യത്യസ്തനാണെന്ന വാദവുമുണ്ട്.

എന്നിരുന്നാലും, സിദ്ധർ ഭോഗർ തന്റെ "ഭോഗർ 7000" എന്ന കൃതിയിൽ  അവർ ഒന്നുതന്നെയാണെന്ന് പ്രഖ്യാപിക്കുന്നു.  5834 എന്ന ഗാനത്തിൽ (വാക്യം) വാൽമീകി രാമായണം എഴുതിയ സിദ്ധറുടെ പേരാണ് വാൻമീകർ  എന്ന് അദ്ദേഹം പറയുന്നു. തമിഴിൽ എൽ, എൻ എന്നീ അക്ഷരങ്ങൾ ചില വ്യാകരണ നിയമങ്ങൾ പ്രകാരം പരസ്പരം മാറ്റാവുന്നതാണ്.  കൂടാതെ, തന്റെ അടുത്ത ഗാനത്തിൽ (വാക്യം നമ്പർ 5835), വാൻമീകറുടെ പ്രായം 700 വർഷമാണെന്ന്  ഭോഗർ പറയുന്നു.  തമിഴ് ഭാഷയിൽ അഗാധമായ പണ്ഡിതനായിരുന്നു വാൽമീകിയെന്നും അദ്ദേഹം പറയുന്നു.  അദ്ദേഹം വാൽമീകിയുടെ  സമാധിയെക്കുറിച്ചും പരാമർശം നടത്തുന്നു.  സിദ്ധ വാൻമീകറുടെ സമാധി തമിഴ്‌നാട്ടിലെ എട്ടുക്കുടിയിലാണ്.  വാൻമിക്കർ സ്ഥാപിച്ചതായി ഐതിഹ്യം

സിദ്ധർ വാൻമീകർ തിരുവന്മയൂരിൽ ഒരു ക്ഷേത്രം സ്ഥാപിച്ചുവെന്നാണ് ഐതിഹ്യം.  ഇവിടുത്തെ പ്രതിഷ്ഠ  മരുന്തീശ്വരൻ ആണ്. മരുന്നിന്റെ ദേവത എന്നാണ് ഇതിനർത്ഥം . രോഗികൾക്ക് ചികിത്സ നൽകാൻ സിദ്ധ വാൻമിക്കർ ഈ ക്ഷേത്ര പരിസരം ഉപയോഗിച്ചുവെന്ന് പറയപ്പെടുന്നു.  തമിഴ്‌നാട്ടിലെ ചെന്നൈ തിരുവൻമയൂരിലെ ഇ സി ആർ ബസ് സ്റ്റോപ്പിന് എതിർവശത്തായി റോഡിന് നടുവിൽ സിദ്ധർ വാൻമിക്കറുടെ ക്ഷേത്രവും കാണാം.

നാരദനിൽ നിന്ന് ആത്മീയ പരിജ്ഞാനം നേടുന്നതിനാണ് വാൻമിക്കർ എന്ന വാൽമീകി രാമായണ ഇതിഹാസം രചിച്ചതെന്നും പറയപ്പെടുന്നു.  രാമായണത്തിന്റെ രചയിതാവ് കാട്ടിലൂടെ യാത്ര ചെയ്യുന്നവരെ കൊള്ളയടിക്കുന്ന ഒരു മോഷ്ടാവായിരുന്നു.  ഒരിക്കൽ, അതുവഴി കടന്നു പോയ  ഏഴ് മുനിമാരെ  ( സപ്തർഷികൾ ) അയാൾ തടഞ്ഞുനിർത്തി അവരുടെ വിലപിടിപ്പുള്ള വസ്തുക്കൾ ആവശ്യപ്പെട്ടു.  അവർ അവന്റെ പ്രവൃത്തികളെ ചോദ്യം ചെയ്യുകയും വലിയ പശ്ചാത്താപത്തോടെ വാൽമീകിക്ക് തന്റെ തെറ്റ് സമ്മതിക്കേണ്ടി വരികയും അയാൾ അവരോട്  ക്ഷമ ചോദിക്കുകയും ചെയ്തു,

രാമന്റെ യഥാർത്ഥ 'മന്ത്രദീക്ഷക്ക്" അയാൾ യോഗ്യനല്ലെന്ന് തോന്നിയതിനാൽ ഋഷിമാർ രാമന്റെ മന്ത്രത്തിലെ അക്ഷരങ്ങളെ  വിപരീതമാക്കി. രാമ എന്നതിന് പകരം ആ മരം ഈ മരം എന്നാണ് അവർ പറഞ്ഞു കൊടുത്തത്. ഇത് നിർത്താതെ ചൊല്ലാനായിരുന്നു അവർ പറഞ്ഞിരുന്നത്. അത് ഒടുക്കം  "രാമ, രാമ" ആയിത്തീർന്നു, അവൻ വളരെക്കാലം തപസ്സിൽ ഇരുന്നു.  ഇത്രയും കാലം അദ്ദേഹത്തിന് ചുറ്റും ഒരു ചിതൽപ്പുറ്റ് ( വാത്മീകം ) രൂപാന്തരപ്പെടുകയും ചെയ്തു.  വാൽ‌മീകത്തിൽൽ നിന്ന് ഒരു പുതിയ ജനനം എടുത്തതിനാൽ അവന്റെ പേര് വാൽമീകി എന്നായി.

  ഒരിക്കൽ ഒരു വേട്ടക്കാരൻ കൊക്കുരുമ്മിയിരിക്കുകയായിരുന്ന രണ്ട്  ക്രൗഞ്ച പക്ഷികളിൽ ഒരെണ്ണത്തിനെ അമ്പെയ്തു കൊന്നു.  ഇത് കണ്ട വാൽമീകി അനുഷ്‌ട്ടുപ്പ് ഛന്ദസ്സിൽ  പാടിയ വാക്കുകളാൽ  വേട്ടക്കാരനെ ശപിച്ചു.  രാമചരിതത്തെ  പുതിയ രാഗത്തിൽ തുടർന്ന്  രചിക്കാനും നാരദ മുനി അദ്ദേഹത്തോട് ആവശ്യപ്പെടുകയും അനുഗ്രഹിക്കുകയും ചെയ്തു.  അങ്ങനെ, ആദ്യത്തെ കവിയായ വാൽമീകി ആദി കവി എന്ന പേരിൽഅറിയപ്പെട്ടു.

രാമായണ കർത്താവായ വാൽമീകിയുടെ കഥ നമുക്ക് സുപരിചിതമായതിനാൽ ഇവിടെ വീണ്ടും ആവർത്തിക്കുന്നില്ല.