Followers(ഭഗവാന്‍റെ ഭക്തര്‍ )

Saturday, February 22, 2020

ശിവരാത്രി ദിനത്തിൽ സമർപ്പിക്കേണ്ട ശ്രേഷ്ഠമായ വഴിപാട്*

*ശിവരാത്രി ദിനത്തിൽ സമർപ്പിക്കേണ്ട ശ്രേഷ്ഠമായ വഴിപാട്*

നിത്യേന ശിവ നാമം ജപിക്കുന്നവർ സമസ്ത ദുഖങ്ങളിൽ നിന്ന് കരകയറും. ശിവരാത്രി ദിനത്തിൽ നാമജപത്തോടെയുള്ള ശിവക്ഷേത്ര ദർശനം പുണ്യദായകമാണ്. ഉഗ്രകോപിയെങ്കിലും ഭക്തരിൽ ക്ഷിപ്രപ്രസാദിയാണ് ഭഗവാൻ .ശിവരാത്രി ദിനത്തിൽ ക്ഷേത്രദർശനത്തോടൊപ്പം വഴിപാടുകൾ സമർപ്പിക്കുന്നത് അതീവഫലദായകമാണ്.നാം നമ്മെത്തന്നെ ഭഗവാന് സമർപ്പിക്കുന്നതിന് പ്രതീകമാണ് വഴിപാടുകൾ.

ഭഗവാന് കൂവളത്തില സമർപ്പണമാണ് ഏറ്റവും പ്രധാനം. ശിവരാത്രിയുടെ അന്നും തലേന്ന് പ്രദോഷത്തിന്റെ അന്നും കൂവളത്തില പറിക്കരുത് . ബുധനാഴ്ച  പറിച്ചു വച്ച് വെള്ളം  തളിച്ച് വച്ചശേഷം ഭഗവാന് സമർപ്പിക്കാവുന്നതാണ് . കൂവളത്തില വാടിയാലും അതിന്റെ  വിശിഷ്ടത നഷ്പ്പെടുകയില്ല.

ഭഗവാന് കൂവളമാല സമർപ്പിക്കുന്നതും കൂവളത്തില കൊണ്ട് അർച്ചന എന്നിവ നടത്തുന്നതും അതീവ വിശിഷ്ടമാണ്. പിൻവിളക്ക് , ജലധാര എന്നിവയും സമർപ്പിക്കാവുന്നതാണ്. ആയുർദോഷമുള്ളവർ മൃത്യുഞ്ജയ പുഷ്‌പാഞ്‌ജലി കഴിപ്പിക്കുക.

ദാമ്പത്യദുരിതദോഷങ്ങൾ അനുഭവിക്കുന്നവർ ഉമാമഹേശ്വര പൂജയോ ഐക്യമത്യസൂക്ത അർച്ചനയോ നടത്തുക .സ്വയംവര പുഷ്‌പാഞ്‌ജലി സമർപ്പിക്കുന്നത് വിവാഹതടസ്സം നീങ്ങാൻ സഹായകമാണ്.

   🔱🌷🔱🌷🔱🌷🔱🌷🔱🌷🔱

ശിവരാത്രിവ്രതം നിഷ്ഠയോടെ അനുഷ്ഠിച്ചാല്‍🔥

*🔱🔥ശിവരാത്രിവ്രതം നിഷ്ഠയോടെ അനുഷ്ഠിച്ചാല്‍🔥🔱*
🏮ॐ════卐★●°●ॐ●°★卐════ॐ🏮
*【⒣⒤⒩⒟⒰ ⒲⒜⒴ ⒪⒡ ⒧⒤⒡⒠】*

ശിവരാത്രിവ്രതം നിഷ്ഠയോടെ അനുഷ്ഠിച്ചാല്‍ ആത്മജ്ഞാനം സിദ്ധിച്ച് ഭക്തന്‍ ശിവപദവി നേടും എന്ന് ഭഗവാന്‍ ബ്രഹ്മാവിനോടും വിഷ്ണുവിനോടും പറയുന്നു. ശിവരാത്രി വ്രതവിധി ഈശാനസംഹിതയില്‍ ഇപ്രകാരം നല്‍കിയിരിക്കുന്നു.

സമസ്ത മഹാപാതകങ്ങളും അകറ്റുന്നതിനായി ദീനത കൂടാതെ ഉറക്കമൊഴിച്ചും ഉപവാസമനുഷ്ഠിച്ചും ശിവരാത്രിവ്രതം നോല്‍ക്കണം. ശിവരാത്രിദിനം സൂര്യോദയം മുതല്‍ പിറ്റേന്ന് സൂര്യോദയം വരെയാണു വ്രതാനുഷ്ഠാനം (ഉദയാദുദയാന്തം). നേര്‍മ്മ വരാതെ (കുറവുണ്ടാകാതെ) ഭക്തിയോടെ ഓരോ യാമം തോറും (ഏഴര നാഴികയാണു ഒരു യാമം) പൂര്‍ണ്ണമായ പൂജാവിധികളോടെ ശിവനെ പൂജിക്കണം. ഇപ്രകാരം 12 വര്‍ഷമോ 24 വര്‍ഷമോ ശിവരാത്രി വ്രതമനുഷ്ഠിച്ച് സര്‍വതും മഹാദേവനു സമര്‍പ്പിക്കുമ്പോഴാണു ശിവരാത്രിവ്രതത്തിന്റെ ഉദ്യാപനകര്‍മ്മം (സമാപനക്രിയ) അനുഷ്ഠിക്കേണ്ടത്. പിഴകളൊന്നും കൂടാതെ ഭക്തിവിശ്വാസസമന്വിതം ഈ വ്രതം നോറ്റാല്‍ ഭക്തര്‍ ശിവപദം പ്രാപിക്കും.

അശ്വമേധാദി യാഗങ്ങള്‍ ചെയ്യുന്നതിലും പുണ്യം ഈ വ്രതത്തിലൂടെ സിദ്ധിക്കും. സുരാപാനം (മദ്യപാനം), ഭ്രൂണഹത്യ, വീരഹത്യ, ഗോഹത്യ, ചണ്ഡാലീഗമനം തുടങ്ങിയ പാപങ്ങള്‍ പോലും ശിവരാത്രി ദിനത്തിലെ അറിഞ്ഞോ അറിയാതെയോ ഉള്ള ശിവക്ഷേത്ര ദര്‍ശനത്താല്‍ നശിച്ചു പോകും. ഇതിനു ദൃഷ്ടാന്തമായി സുകുമാരന്‍ എന്ന ബ്രാഹ്മണന്റെ കഥ സ്‌കന്ദപുരാണം ഈശാനസംഹിതയില്‍ വര്‍ണ്ണിച്ചിട്ടുണ്ട്. ശിവരാത്രി വ്രതത്തിന്റെ പ്രഭാവത്താല്‍ പാപാത്മാവായ സുന്ദരസേനന്‍ എന്ന വ്യാധന്‍(വേടന്‍) പുണ്യം നേടിയവനായി ശിവപദം പൂകിയെന്ന് അഗ്നിമഹാപുരാണത്തില്‍ പറയുന്നു (ലുബ്ധകഃ പ്രാപ്തവാന്‍ പുണ്യം പാപീ സുന്ദരസേനകഃ 193:6). ശിവരാത്രി വ്രതത്തേക്കുറിച്ച് അജ്ഞനായിരുന്ന ഗുരുദ്രുഹന്‍ എന്ന വേടന്‍ ശിവകൃപയാല്‍ മുക്തനായ കഥ ശിവപുരാണം കോടിരുദ്രസംഹിതയിലും വിധവയായ ബ്രാഹ്മണി ശിവപ്രീതിക്കു പാത്രമായ കഥ സ്‌കന്ദപുരാണം മാഹേശ്വരഖണ്ഡത്തിലും വര്‍ണ്ണിച്ചിട്ടുണ്ട്.......

➖➖➖➖➖➖➖➖➖
*സദാശിവസമാരംഭാം*
*ശങ്കരാചാര്യമധ്യമാം*
*അസ്മദാചാര്യപര്യന്താം*
*വന്ദേ ഗുരുപരമ്പരാം.*
ॐ➖➖➖➖ॐ➖➖➖➖ॐ
*👑മഹത്തായ സനാതന ധർമ്മ പാരമ്പര്യത്തിലെ ഒരു കണ്ണിയാകാൻ കഴിഞ്ഞത് ജന്മാന്തര സുകൃതമായി കാണുന്നു...👑*
✿📍════❁★☬ॐ☬★❁════📍✿
*ഇത് അറിയാനും അറിയിക്കാനുമാണ്. വാദിക്കാനും ജയിക്കാനുമല്ല. നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരിയെന്ന് തോന്നുന്നു കാര്യങ്ങൾ മാത്രം ജീവിതത്തിൽ പകർത്തുക.*
*ആത്മീയതയുടെ പാതയിൽ മഹത്തായ അറിവ്‌  പകർന്ന് നൽകിയവരോടുള്ള  കടപ്പാട്  വിനയപൂര്‍വ്വം സ്മരിക്കുന്നു...👣🙏*
✿❁════❁★☬ॐ☬★❁════❁✿
     ✍ *H͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚N͚͚͚͚͚͚͚͚͚͚͚͚͚͚͚D͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚ W͚͚͚͚͚͚͚͚͚͚͚A͚͚͚͚͚͚͚͚͚͚Y͚͚͚͚͚͚͚͚͚ O͚͚͚͚͚͚͚F͚͚͚͚͚͚ L͚͚͚͚I͚͚͚F͚͚E͚* ©
        █║▌█║▌█║▌█|█║
       *ഹിന്ദു ജീവിതശൈലി* ✍©
✿❁════❁★🔥🚩🔥★❁════❁✿

സുന്ദരാനന്ദർ സിദ്ധർ*

*സുന്ദരാനന്ദർ സിദ്ധർ*

സട്ടൈ മുനിയുടെ ശിഷ്യനാണ് ശ്രീ സുന്ദരാനന്ദർ.  അഗസ്ത്യ മുനി പൂജിച്ചിരുന്ന  ശിവലിംഗം അദ്ദേഹത്തിന് ലഭിച്ചുവെന്നും അത് അദ്ദേഹം ചതുരഗിരിയിൽ സ്ഥാപിക്കുകയും ആരാധിക്കുകയും ചെയ്തുവെന്ന് വിശ്വസിക്കപ്പെടുന്നു. 

തമിഴ്‌നാട്ടിലെ സപ്തൂർ റിസർവ് വനങ്ങളിലെ താനിപാറ പ്രദേശത്താണ് ചതുരഗിരി സുന്ദര മഹാലിംഗം ക്ഷേത്രം.  വിരുതുനഗർ ജില്ലയിലെ വാട്രാപ്പിലാണ് ഇത് സ്ഥിതിചെയ്യുന്നത്.  സദുരഗിരിക്ക് സമീപമുള്ള വലിയ നഗരമാണ് ശ്രീവല്ലി പുത്തുർ.  ആയിരക്കണക്കിനു വർഷങ്ങളായി, ഈ ശിവലിംഗത്തിന്റെ മഹത്വം തിരിച്ചറിഞ്ഞ  ഋഷിമാരും സിദ്ധന്മാരും ഈ  ശിവസുന്ദര മഹാലിംഗത്തെ ആരാധിക്കുന്നു ". സുന്ദരൻ, എന്നാൽ മഹാൻ എന്നും ലിംഗം എന്നാൽ ശിവൻ, പരമാത്മാവ്" എന്നും അർത്ഥമാക്കുന്നു.  ഈ പർവതക്ഷേത്രം സിദ്ധ സാന്നിദ്ധ്യമുള്ള  സ്ഥലമായി കണക്കാക്കപ്പെടുന്നു"

ചതുരഗിരി പർവതനിരകളിൽ നിരവധി അമൂല്യ  ഔഷധ സസ്യങ്ങളും സവിശേഷമായ ചെടികളുമുണ്ട്.. ചതുരഗിരിയിൽ ഒരു ഗുഹയുണ്ട്. താവസി പാറ എന്ന പേരിലാണ് ഈ ഗുഹ അറിയപ്പെടുന്നത് .  സുന്ദരാനന്ദരും അദ്ദേഹത്തിന്റെ  ഗുരുവായ സട്ടൈമുനിയും അവിടെ താമസിച്ചിരുന്നു .

സിദ്ധർ ഭോഗർ തന്റെ "ഭോഗർ 7000" എന്ന പുസ്തകത്തിലെ  5828, 5829 എന്നീ ഗാനങ്ങളിൽ സുന്ദരാനന്ദറിനെക്കുറിച്ച് പാടുന്നു. സുന്ദരാനന്ദർ  ബഹിരാകാശ യാത്രയിലും സമാധി യോഗയിലും വിദഗ്ധനായിരുന്നു  എന്ന് അദ്ദേഹം പറയുന്നു.  ഈ ഗ്രന്ഥത്തിലെ 5920, 5921 എന്നീ ഗാനങ്ങളിൽ ഭോഗർ ഇനിപ്പറയുന്ന വിവരങ്ങൾ കൂടി നൽകുന്നുണ്ട്. .  തമിഴ് മാസമായ ആവണിയിൽ (ഓഗസ്റ്റ് - സെപ്റ്റംബർ) രേവതി (3-ാം ഭാഗം) നക്ഷത്രത്തിലാണ് സുന്ദരാനന്ദർ ജനിച്ചത്.  കിഷ്കിന്ദ  മലനിരകളിൽ താമസിച്ചിരുന്ന നവകന്ദ ഋഷിയുടെ കൊച്ചുമകനായിരുന്നു അദ്ദേഹം.  അഗമുദയാർ (തേവർ) സമുദായക്കാരനായിരുന്നു എന്നാണ് ഭോഗർ പറയുന്നത്.

എന്നാൽ  സുന്ദരാനന്ദർ  റെഡ്ഡി സമുദായത്തിൽ പെട്ടയാളാണെന്നാണ് സിദ്ധർ കരുവൂരാർ തന്റെ 582 എന്ന ഗാനത്തിൽ പറയുന്നത്.   അഗസ്ത്യ മുനിയും തന്റെ പുസ്തകമായ അമുധ കലൈ ഗ്യാനം  218 ൽ സുന്ദരാനന്ദർ റെഡ്ഡി സമുദായത്തിൽപ്പെട്ട ആളായിരുന്നു എന്ന് പറയുന്നു.

സുന്ദരാനന്ദർ മധുരയിൽ സമാധി അടഞ്ഞതായും ഈ ഗ്രന്ഥത്തിൽ  പറയുന്നുണ്ട്.

18 സിദ്ധന്മാരിൽ പ്രശസ്തനായ ഒരാളാണ് സുന്ദരാനന്ദർ സിദ്ധർ.  പശ്ചിമ തമിഴ്‌നാട്ടിലെ ചതുരഗിരി കുന്നുകളുടെ ജനപ്രീതിക്ക് പിന്നിൽ അദ്ദേഹവും കാരണമാണ്. 

സട്ടൈ മുനി അദ്ദേഹത്തിന്റെ ഗുരുനാഥനാണ്. സിദ്ധ വൈദ്യം, സിദ്ധ യോഗ, സിദ്ധജ്ഞാനം, ജ്യോതിഷം എന്നിവ സട്ടൈ മുനി  സുന്ദരാനന്ദരെ പഠിപ്പിച്ചു.  തന്റെ ഗുരുവിനൊപ്പം  കുറച്ചുകാലം അദ്ദേഹം  ചതുരഗിരി കുന്നുകളിൽ താമസിക്കുകയും സിദ്ധ വൈദ്യശാസ്ത്രം, ജ്യോതിഷം എന്നിവയെക്കുറിച്ചുള്ള തന്റെ കൃതികൾ സമാഹരിക്കുകയും ചെയ്തു.  ജ്യോതിഷരംഗത്തെ തന്റെ വൈദഗ്ദ്ധ്യം ഉപയോഗപ്പെടുത്തി, ജനനത്തീയതി, പ്രായപൂർത്തിയാകുന്ന ദിവസം മുതലായ പൊതുവായ പ്രവചനങ്ങൾ അദ്ദേഹം കണ്ടു പിടിച്ചിട്ടുണ്ട്. തന്റെ മറ്റൊരു കൃതിയിൽ, പരമാവധി വിളവിനായി തെങ്ങ് , മാവ് , വാഴ, കരിമ്പ്, പയറ് മുതലായവ കൃഷി ചെയ്യുന്നതിനുള്ള ശുഭദിനങ്ങൾ അദ്ദേഹം ചിത്രീകരിച്ചിട്ടുണ്ട്.  . 

മനൈയാടി ശാസ്ത്രം എന്ന തന്റെ ഗ്രന്ഥത്തിൽ  ആനന്ദകരവും ഐശ്വര്യ പൂർണവുമായ ജീവിതം നയിക്കാൻ സാധിക്കുന്ന തരത്തിലുള്ള  വീട് നിർമ്മിക്കാൻ ഉചിതമായ കണക്കുകളും  വഴികളും അദ്ദേഹം  നൽകുന്നു.  വിഷ ചികിത്സയെക്കുറിച്ചും മപ്പു ഉപ്പ് തയ്യാറാക്കുന്നതിനെക്കുറിച്ചും അദ്ദേഹം തന്റെ കൃതികൾ വ്യക്തമാക്കുന്നു.  സിദ്ധ മരുന്ന് സമ്പ്രദായത്തിന് അദ്ദേഹം നൽകിയ സംഭാവനകൾ  വിലപ്പെട്ടതാണ്.

ശ്രീ സുന്ദരാനന്ദറിന് രണ്ട് ശിഷ്യന്മാരുണ്ടായിരുന്നു ശ്രീ പരമാനന്ദരും വാലൈസിദ്ധറും.

സുന്ദരാനന്ദരെക്കുറിച്ച് പറയുന്ന ഒരു ഐതിഹ്യമുണ്ട്..

അഭിഷേക പാണ്ഡ്യന്റെ ഭരണകാലത്ത്, സോമ സുന്ദര മീനാക്ഷിസുന്ദര ഭഗവാൻ ഒരു സിദ്ധന്റെ വേഷത്തിൽ പല വിധ അത്ഭുതങ്ങളും ചെയ്ത് മധുരയുടെ വിവിധ ഭാഗങ്ങളിൽ ചുറ്റിനടക്കുകയായിരുന്നു.  അവൻ വൃദ്ധനെ യുവാവാക്കി, പുരുഷനെ സ്ത്രീയാക്കി ,  ഇരുമ്പ് സ്വർണ്ണമാക്കി മാറ്റി. , മുടന്തനെ ഓടാൻ പഠിപ്പിച്ചു.  ഊമയെക്കൊണ്ട് പാട്ടു പാടിച്ചു. ,  സൂചിമുനയിൽ നിന്ന് നൃത്തം ചെയ്തു.

നഗരത്തിൽ സംഭവിക്കുന്ന അത്ഭുതങ്ങളെക്കുറിച്ച് അറി്ഞ്ഞ രാജാവായ  അഭിഷേക പാണ്ഡ്യൻ സിദ്ധനോട് തന്റെ കൊട്ടാരത്തിലേക്ക് വരാൻ കല്പിച്ചു.  സിദ്ധനേയും തേടി  പോയവർ തിരിച്ചെത്താത്തതിനാൽ രാജാവ് പിന്നീട് തന്റെ മന്ത്രിയെ അങ്ങോട്ടേക്ക് അയച്ചു.  തനിക്ക് രാജാവിനെക്കൊണ്ട് യാതൊരു  ഉപയോഗവുമില്ലെന്നും രാജാവ് തന്നെക്കാണാൻ ആഗ്രഹിക്കുന്നുവെങ്കിൽ അദ്ദേഹത്തിന്  കാണാൻ വരാമെന്നുമായിരുന്നു മന്ത്രിയോട് സിദ്ധന്റ മറുപടി.

ഇതു കേട്ട് ഞെട്ടിപ്പോയ രാജാവ് സിദ്ധന്റ അടുത്തെത്തി അദ്ദേഹത്തോട്  സംസാരിക്കുകയും എന്തെങ്കിലും ആവശ്യങ്ങൾ  ഉണ്ടെങ്കിൽ അറിയിക്കണമെന്ന് പറയുകയും  ചെയ്തു.  കണ്ണുതുറന്ന സിദ്ധൻ രാജാവിനോട് പറഞ്ഞു, താൻ ഈ പ്രപഞ്ചത്തിൽ മുഴുവൻ അടങ്ങിയിരിക്കുന്നെന്നും , എല്ലാ ലോകത്തിലും  സഞ്ചരിക്കുന്ന താൻ തന്നെയാണ് ഈ ലോകത്തിന്റെ ഉത്ഭവവും അവസാനവും എന്ന് അറിയുക:   "ഞാൻ എന്റെ ജനങ്ങൾക്ക് അവർ ആഗ്രഹിക്കുന്ന അനുഗ്രഹം നൽകുന്നു. ഞാൻ പരമമായ കഴിവുകളുടെ ഒരു സിദ്ധനാണ്."  കരിങ്കല്ലു കൊണ്ട് തീർത്ത ആനയെക്കൊണ്ട് തന്റെ കയ്യിലുള്ള കരിമ്പ് കഴിപ്പിക്കാൻ കഴിയുമോ എന്ന് രാജാവ് സിദ്ധനോട് ചോദിച്ചു.  സിദ്ധൻ കല്ലിൽ നോക്കി.  ഒരു നിമിഷത്തിനുള്ളിൽ, പ്രതിമയ്ക്ക് ജീവൻ ലഭിച്ചു, കരിമ്പ് എടുത്ത് തിന്നുക  മാത്രമല്ല, ആന  രാജാവിന്റെ നെഞ്ചിലെ രത്നം തട്ടിയെടുക്കുകയും ചെയ്തു. അത്ഭുത പരതന്ത്രനായ രാജാവ് സിദ്ധരുടെ  കാൽക്കൽ വീണു ക്ഷമാപണം ചെയ്തു. പുത്രനില്ലാത്ത ദു:ഖത്താൽ വിഷമിക്കുന്ന  രാജാവിന് ഒരു സൽപുത്രൻ ഉണ്ടാവട്ടെ എന്ന് സിദ്ധൻ  അനുഗ്രഹിച്ചു.

ജനങ്ങൾ സിദ്ധനെ  സുന്ദരാനന്ദർ എന്ന് വിളിക്കാൻ തുടങ്ങി. ഒരിക്കൽ   രാജാവ് തന്നെ കാണാൻ വരുന്നുണ്ടെന്ന് അറിഞ്ഞ സിദ്ധൻ മീനാക്ഷി ക്ഷേത്രത്തിൽ പ്രവേശിച്ച് ഒരിടത്ത് വടക്കുപടിഞ്ഞാറ് ഭാഗത്തേക്ക് തിരിഞ്ഞിരുന്ന് അഗാധ ധ്യാനത്തിലേക്ക് പോയി.  (സിദ്ധൻ ഇരുന്ന സ്ഥലം മീനാക്ഷിസുന്ദരേശ്വരൻ ശ്രീകോവിലിലെ ദുർഗാ ദേവാലയത്തിന് മുന്നിലാണ്).  രാജാവിന്റെ ആളുകൾക്ക് അദ്ദേഹത്തെ ധ്യാനത്തിൽ നിന്ന് ഉണർത്താനായില്ല.  ശല്യപ്പെടുത്താനായില്ല . അദ്ദേഹത്തിന്റെ മഹത്വം തിരിച്ചറിഞ്ഞ അവിടെ കൂടിയവരൊക്കെ ഈശ്വരനോട് പ്രാർത്ഥിക്കുകയും അവിടെ പുഷ്പ കൂടാരം പണിയുകയും സിദ്ധനെ ആരാധിക്കുവാൻ തുടങ്ങുകയും ചെയ്തു.

*സുന്ദരാനന്ദന്റെ കൃതികൾ

സുന്ദരാനന്ദർ വൈതിയ തിരട്ട് 1500 •
സുന്ദരാനന്ദർ വൈത്യ കാവ്യം 1000 •
സുന്ദരാനന്ദർ മേർപടി സൂത്രം 500 •
സുന്ദരാനന്ദർ വാഗരം 200 •
സുന്ദരാനന്ദർ ആതേത്ത സൂത്രം 104 •
സുന്ദരാനന്ദർ വാത സൂത്രം 100 •
സുന്ദരനന്ദർ വിഷ നിവാരണി 100
തുടങ്ങിയവയാണ്.

Friday, February 21, 2020

ശിവാലയഓട്ടം

*🌹ശിവാലയഓട്ടം🌹*

കുംഭമാസത്തിലെമഹാശിവരാത്രിയോടനുബദ്ധിച്ച് കന്യാകുമാരി ജില്ലയില്‍
ഭക്തിനിര്‍ഭരമായ ചടങ്ങാണ് ശിവാലയഓട്ടം. പന്ത്രണ്ട് ശിവാലയങ്ങളില്‍ വ്രതനിഷ്ഠയോടെ ഒരു ദിവസം കൊണ്ട് ഓടിയെത്തി ദര്‍ശനം നടത്തുക എന്നതാണ് ശിവാലയ ഓട്ടം. കന്യാകുമാരി ജില്ലയിലെ കല്‍ക്കുളം, വിളവങ്കോട് താലുക്കുകളിലായി സ്ഥിതി ചെയ്യുന്നതാണ് ശിവാലയ ഓട്ടത്തില്‍ ഉള്‍പ്പെടുന്ന 12 ക്ഷേത്രങ്ങള്‍. ശിവപ്രീതികരമായി നടത്തപ്പെടുന്ന അപൂര്‍വ ചടങ്ങാണ് ശിവാലയ ഓട്ടം.
പഴയ കേരളത്തിന്റെ ഭാഗമായിരുന്ന കന്യാകുമാരി  ഇന്ന് തമിഴ് നാട് സംസ്ഥാനത്തിന്റെ ഭാഗമാണ്. എങ്കില്‍പ്പോലും ശിവാലയ ഓട്ടത്തില്‍ പങ്കെടുക്കുന്ന ഭക്തരില്‍ ഭൂരിഭാഗവും മലയാളികളാണ് എന്നതാണ് ഒരു പ്രത്യേകത. തിരുമല, തിക്കുറിച്ചി, തൃപ്പരപ്പു്, തിരുനന്തിക്കര, പൊന്‍മന, പന്നിപ്പാകം, കല്‍ക്കുളം, മേലാങ്കോട്, തിരുവിടയ്കോട്, തിരുവിതാങ്കോട്, തൃപ്പന്നിക്കോട്, തിരുനട്ടാലം എന്നിവയാണ് ശിവാലയ ഓട്ടം നടത്തുന്ന 12 ശിവാലയങ്ങള്‍ .

വിഷ്ണുനാമം ജപിച്ച് ശിവക്ഷേത്ര ദര്‍ശനം നടത്തുന്ന ഇന്ത്യയിലെ തന്നെ അപൂര്‍വം ചടങ്ങാണ് ശിവാലയ ഓട്ടം. "ഗോവിന്ദാ.... ഗോപാല..." എന്ന നാമം ഉറക്കെ ജപിച്ചു കൊണ്ടാണ് ഭക്തര്‍ ശിവാലയ ഓട്ടം നടത്തുന്നത്. ശൈവ-വൈഷ്ണവ സമന്വയത്തിന്റെ പ്രതീകമായി പണ്ടുകാലത്ത് നടത്തിയ ആചാരവിശേഷമാണ് ശിവാലയ ഓട്ടം എന്നു വിശ്വസിക്കപ്പെടുന്നു.
ശിവാലയ ഓട്ടക്കാര്‍ "ഗോവിന്ദന്‍ " എന്നാണ് അറിയപ്പെടുക. വെള്ളമുണ്ടും അതിനു മുകളില്‍ ചുറ്റിയ ചുവന്ന കച്ചയുമാണ് ഓട്ടക്കാരുടെ വേഷം.
ഓട്ടക്കാരുടെ കൈയില്‍ ഒരു വിശറിയുമുണ്ടായിരിക്കും. ഓരോ ക്ഷേത്രത്തിലുമെത്തുമ്പോള്‍ അവിടങ്ങളിലെ ദേവരെ വീശാനാണ് വിശറി കൈയില്‍ കരുതുന്നത്. വിശറിയുടെ അറ്റത്ത് രണ്ട് തുണി സഞ്ചി കെട്ടിയിരിക്കും. ഒന്ന് ക്ഷേത്രത്തില്‍ നിന്നു ലഭിക്കുന്ന ഭസ്മം സൂക്ഷിക്കാനും രണ്ടാമത്തേത് യാത്രയ്ക്കുള്ള പണം സൂക്ഷിക്കാനും.

ശിവാലയ ഓട്ടത്തിന്റെ ഐതിഹ്യം ഇപ്രകാരമാണ്:
പണ്ടു കാലത്ത് വ്യാഘ്രപാദന്‍ എന്നുപേരായ ഒരു മുനി ജീവിച്ചിരുന്നു. പൂര്‍വജന്‍മത്തില്‍ ഇദ്ദേഹം ഗൗതമമുനിയായിരുന്നു.വ്യാഘ്രപാദമുനി ദീര്‍ഘകാലം ശിവഭഗവാനെ തപസ്സു ചെയ്തു വിചിത്രങ്ങളായ രണ്ട് വരങ്ങള്‍ സമ്പാദിച്ചു. ശിവപൂജയ്ക്ക് പോറലേല്‍ക്കാതെ പൂക്കള്‍ പറിയ്ക്കാന്‍ കൈനഖങ്ങളില്‍ കണ്ണ് എന്നതായിരുന്നു ഒന്നാമത്തെ വരം. ഏതു മരത്തിലും കയറി പൂക്കള്‍ പറിയ്ക്കാന്‍ കാലില്‍ പുലിയെപ്പോലെ നഖങ്ങളുള്ള പാദങ്ങള്‍ എന്നതായിരുന്നു രണ്ടാമത്തെ വരം. പരമേശ്വരന്‍ ഭക്തനെ അനുഗ്രഹിച്ചു. അന്നുമുതല്‍ ഈ മുനി വ്യാഘ്രപാദന്‍ അഥവാ പുലിയെപ്പോലെ പാദങ്ങളുള്ളവന്‍ എന്നറിയപ്പെട്ടു.
കുരുക്ഷേത്രയുദ്ധം കഴിഞ്ഞ് പാണ്ഡവര്‍ നടത്തിയ അശ്വമേധ യാഗത്തിനു വ്യാഘ്രപാദമുനിയെ മുഖ്യാതിഥിയാക്കണമെന്നു ശ്രീകൃഷ്ണന്‍ ആവശ്യപ്പെട്ടു. ശിവമാഹാത്മ്യം ശ്രീകൃഷ്ണന് ചൊല്ലിക്കൊടുത്ത ഉപമന്യുവിന്റെയും അനുജന്‍ ധൗമ്യന്റെയും പിതാവായിരുന്നു വ്യാഘ്രപാദന്‍ . അതായിരുന്നു അശ്വമേധയാഗത്തിനുവ്യാഘ്രപാദനെ ക്ഷണിക്കാന്‍ കാരണം. തന്നേയുമല്ല വ്യാഘ്രപാദന്റെ വിഷ്ണുവിദ്വേഷം കുറയ്ക്കാന്‍ ഇതു വഴിവെക്കുമെന്നും ശ്രീകൃഷ്ണന്‍ കണക്കുകൂട്ടി.
ഭീമസേനനെയായിരുന്നുവ്യാഘ്രപാദമുനിയെ ക്ഷണിക്കാന്‍ ശ്രീകൃഷ്ണന്‍ നിയോഗിച്ചത്. വ്യാഘ്രപാദമുനിയുടെ സമീപത്തേക്കു യാത്രയാക്കുന്ന വേളയില്‍ ശ്രീകൃഷ്ണന്‍ 12 രുദ്രാക്ഷങ്ങളും ഭീമനെ ഏല്‍പ്പിച്ചു.
തിരുവിതാംകൂറിന്റെ തെക്കു ഭാഗത്ത് മുഞ്ചിറയ്ക്കടുത്തുള്ള താമ്രപര്‍ണി നദീതീരത്ത് 'മുനിമാര്‍തോട്ടം' എന്നറിയപ്പെടുന്ന സ്ഥലത്ത് തപസ്സനുഷ്ഠിക്കുകയായിരുന്നു ഈ സമയം വ്യാഘ്രപാദമുനി. ഭീമന്‍ മുനിക്കു സമീപമെത്തി ശ്രീകൃഷണന്റെ നിര്‍ദേശ പ്രകാരം "ഗോവിന്ദാ... ഗോപാലാ..." എന്നു ഉറക്കെ വിളിച്ചു. ശൈവ ഭക്തനായ വ്യാഘ്രപാദമുനി വൈഷ്ണവനാമം കേട്ടു കോപിച്ച് ഭീമന്റെ പിറകെ ഓടാന്‍ തുടങ്ങി. കോപിച്ചു വരുന്ന മുനിയെക്കണ്ട് ഭീമനും ഭയന്നു ഓടാന്‍ തുടങ്ങി. കുറെ ദൂരം ഓടിക്കഴിഞ്ഞപ്പോള്‍ ഭീമന്‍ ശ്രീകൃഷ്ണന്‍ ഏല്‍പ്പിച്ച രുദ്രാക്ഷം നിലത്തിട്ടു. രുദ്രാക്ഷം നിലത്തുവീണ സമയത്തു അതു ഒരു ശിവലിംഗമായി മാറി. കോപിച്ചു വന്ന മുനി ശിവലിംഗം കണ്ട് ഭക്തിപരവശനായി. ഉടന്‍ തന്നെ മുനി കുളിച്ച് ശുദ്ധനായി ശിവലിംഗത്തെ പൂജിക്കാന്‍ തുടങ്ങി.

ഈ സമയം ഭീമന്‍ വീണ്ടും മുനിയുടെ സമീപത്ത് വന്ന് "ഗോവിന്ദാ... ഗോപാലാ..." എന്നു വിളിക്കാന്‍ തുടങ്ങി. ഭീമന്റെ നാരായണ മന്ത്രം കേട്ട് കോപംവന്ന മുനി വീണ്ടും ഭീമന്റെ പിറകെ ഓടാന്‍ തുടങ്ങി. ഓട്ടത്തിനിടയില്‍ ഭീമന്‍ രണ്ടാമത്തെ രുദ്രാക്ഷം നിലത്തിട്ടു. രുദ്രാക്ഷം നിലത്തു വീണ ഉടനെ അതു ശിവലിംഗമായ് മാറി. കോപാക്രാന്തനായ മുനി ശിവലിംഗം കണ്ട് ശാന്തനായി അതിനെ പൂജിക്കാന്‍ തുടങ്ങി. ഈ വിധം 11 തവണ ഭീമന്‍ മുനിയെ പരീക്ഷിച്ചു കൊണ്ടിരുന്നു. ഈ 11സ്ഥലങ്ങളില്‍ പിന്നീട് പ്രമുഖങ്ങളായ ശിവക്ഷേത്രങ്ങള്‍ ഉയര്‍ന്നു വന്നു. അവതിരുമല, തിക്കുറിച്ചി, തൃപ്പരപ്പു്, തിരുനന്തിക്കര, പൊന്‍മന, പന്നിപ്പാകം, കല്‍ക്കുളം, മേലാങ്കോട്, തിരുവിടയ്കോട്, തിരുവിതാങ്കോട്, തൃപ്പന്നിക്കോട് എന്നിവയാണു. ഒടുവില്‍ കോപാകുലനായ മുനിയെപ്പേടിച്ചു ഭീമന്‍ തിരുനട്ടാലം എന്ന സ്ഥലത്തെത്തിച്ചേര്‍ന്നു. പന്ത്രണ്ടാമത്തെ രുദ്രാക്ഷം തിരുനട്ടാലത്ത് പ്രതിഷ്ഠിച്ചു. എന്നിട്ടും മുനിയുടെ കോപത്തിന് വിധേയനായ ഭീമന്‍ ശ്രീകൃഷ്ണനെ ധ്യാനിച്ചു. ഉടന്‍ ശ്രീകൃഷന്‍ പ്രത്യക്ഷനായി മുനിക്കു ശിവന്റെ രൂപത്തിലും ഭീമന് വിഷ്ണുവിന്റെ രൂപത്തിലും ദര്‍ശനം നല്‍കി. ഇതിനു ശേഷം അവിടെ ശങ്കരനാരായണ രൂപത്തിലും ഒരു പ്രതിഷ്ഠയുണ്ടായി. തുടര്‍ന്ന് ശ്രീകൃഷ്ണന്‍ മുനിയെ തൃപ്തനാക്കി അശ്വമേധയാഗത്തിനു കൊണ്ടുപോയി.

ഭീമന്‍ മുനിയുടെ സമീപത്തു നിന്നും ഓടിയതിനെ അനുസ്മരിച്ചുകൊണ്ടാണ് പിന്നീട് ശിവാലയഓട്ടം എന്ന സങ്കല്‍പം ഉടലെടുത്തത്.
തിരുമല മുതല്‍ തിരുനട്ടാലം വരെ വളരെ ചുരുങ്ങിയ സമയംകൊണ്ട് ഓടിയെത്തി ദര്‍ശനം നടത്തുന്നത് ഏറ്റവും പുണ്യമായി കരുതുന്നു. 12ക്ഷേത്രങ്ങളിലും വ്യത്യസ്ത ഭാവങ്ങളിലാണ് ശിവപ്രതിഷ്ഠ


*കടപ്പാട്*

ത്രയമ്പകേശ്വരൻ

👀👁👀👁👀👁👀👁👀👁👀👁👀👁👀👁👀👁👀👁👀👁👀👁

        *ത്രയമ്പകേശ്വരൻ*
            *🔱🔱*

        പലപ്പോഴും ശിവനെ ത്രയംമ്പകന്‍ എന്ന് വിശേഷിപ്പിക്കാറുണ്ട്. കാരണം, അവിടുത്തേക്ക് മൂന്നാമതൊരു കണ്ണുണ്ട് എന്നുള്ളതാണ്. അതിനര്‍ത്ഥം ശിവന്‍റെ നെറ്റിയില്‍ ഒരു പിളര്‍പ്പുണ്ടായി, എന്തോ ഒന്ന് അതില്‍നിന്നും പുറത്തുവന്നു എന്നൊന്നുമല്ല. മൂന്നാമതൊരു ബോധമണ്ഡലം പ്രകാശിതമായി എന്നാണ് മനസ്സിലാക്കേണ്ടത്. നമ്മുടെ ബോധം ഉണര്‍ന്ന്, തെളിഞ്ഞ്, വികസിക്കണമെങ്കില്‍ ആദ്യം വേണ്ടത് നമ്മുടെ പ്രാണശക്തിയുടെ ഉണര്‍വും വികാസവുമാണ്. അത് പ്രാണോര്‍ജ്ജത്തെ ഉണര്‍ത്തുന്നു, തെളിവുറ്റതാക്കുന്നു, കൂടുതല്‍ പ്രവര്‍ത്തനക്ഷമമാക്കുന്നു. അതുവഴി നമ്മുടെ ബോധമണ്ഡലം വികസിക്കുന്നു. ക്രമേണ മൂന്നാംകണ്ണ് തുറക്കുന്നു. മൂന്നാംകണ്ണ് ആത്മദര്‍ശനത്തിന്‍റേതാണ്. മുഖത്തുള്ള, ശാരീരികമായ രണ്ടുകണ്ണുകളും ഇന്ദ്രീയങ്ങളാണ് പുറം, കാഴ്ചകള്‍ കാണാന്‍ മാത്രമുള്ളതാണ്. അനാവശ്യമായ ഒരായിരം വിഷയങ്ങള്‍ മനസ്സിലേക്കെത്തിച്ചുകൊടുക്കുകയാണ് അവയുടെ ജോലി. ആ കാഴ്ചകളൊന്നും സത്യമായിട്ടുള്ളതല്ല എന്നതാണ് സത്യം.

മൂന്നാംകണ്ണ് ആത്മദര്‍ശനത്തിന്‍റേതാണ്. മുഖത്തുള്ള, ശാരീരികമായ രണ്ടുകണ്ണുകളും ഇന്ദ്രീയങ്ങളാണ് പുറം, കാഴ്ചകള്‍ കാണാന്‍ മാത്രമുള്ളതാണ്. ആ കാഴ്ചകളൊന്നും സത്യമായിട്ടുള്ളതല്ല
നിങ്ങളുടെ കണ്ണുകള്‍ ദിവസവും ഒരു നൂറുപേരെ കാണുന്നു, ഇന്നയാള്‍ എന്ന് തിരിച്ചറിയുന്നു. എന്നാല്‍ ആ മനുഷ്യനിലെ ഉണ്‍മയെ - ശിവനെ നിങ്ങള്‍ കാണുന്നില്ല. സ്വന്തം നിലനില്‍പിന് ആവശ്യമായ സംഗതികള്‍ മാത്രമേ ഓരോരുത്തരും മനസ്സിലാക്കുന്നുള്ളൂ. മറ്റൊരു ജീവി മറ്റൊരുവിധത്തില്‍ അതേ വസ്തുവിനെ വിലയിരുത്താം, അതിന്‍റെ നിലനില്‍പിന് ആവശ്യമായ വിധത്തില്‍. ഇതാണ് ലോകസ്വഭാവം, ഇതുതന്നെയാണ് മായ. മായ എന്നാല്‍ അയഥാര്‍ത്ഥം, അടിസ്ഥാനമില്ലാത്തത് എന്നൊക്കെയാണ് മനസ്സിലാക്കേണ്ടത്. ഈ പ്രപഞ്ചവും മായയാണെന്ന് ആരും പറയുന്നില്ല. നിങ്ങളുടെ കാഴ്ചപ്പാടാണ് അതിനെ മായികമാക്കുന്നത്. അതുകൊണ്ട് യാഥാര്‍ത്ഥ്യം എന്താണെന്നറിയണമെങ്കില്‍, ഈ രണ്ടു കണ്ണുകള്‍ കൂടാതെ മൂന്നാമതൊരു മിഴി തുറക്കേണ്ടതുണ്ട്. കൂടുതല്‍ ആഴങ്ങളിലേക്കിറങ്ങി ചെല്ലുന്ന, കൂടുതല്‍ തെളിവോടെ കാഴ്ചകള്‍ കാണുന്ന മൂന്നാമത്തെ കണ്ണ്. ആ കണ്ണിനു മാത്രമാണ് ദ്വന്ദാതീതമായ കാഴ്ച സാദ്ധ്യമാവു. എല്ലാ വൈരുദ്ധ്യങ്ങള്‍ക്കുമപ്പുറത്തേക്ക് ആ കണ്ണ് കടന്നുചെല്ലുന്നു. ജീവിതത്തെ അതിന്‍റെ സത്യാവസ്ഥയില്‍ നോക്കിക്കാണുന്നു. സ്വന്തം നിലനില്‍പിനെകുറിച്ചുള്ള ആശങ്ക ആ കാഴ്ചയെ വികലമാക്കുന്നില്ല.
*🔱🔥🔱

സോമസുന്ദരൻ

🌜🌙🌜🌙🌜🌙🌜🌙🌜🌙🌜🌙🌜🌙🌜🌙🌜🌙🌜🌙🌜🌙🌜🌙

            *സോമസുന്ദരൻ*

            *🔱🔥🔱*

         ശിവന് പേരുകള്‍ അനവധിയുണ്ട്. അതില്‍ വളരെ പ്രചാരമുള്ള ഒന്നാണ് സോമന്‍ അല്ലെങ്കില്‍ സോമസുന്ദരന്‍. സോമന്‍ എന്നാല്‍ സാമാന്യമായി ചന്ദ്രന്‍ എന്നാണര്‍ത്ഥം. എന്നാല്‍ ലഹരി എന്നും സോമ എന്ന വാക്കിനര്‍ത്ഥമുണ്ട്. ശിവന്‍ തന്‍റെ ശിരസ്സിലെ അലങ്കാരമായിട്ടാണ് ചന്ദ്രനെ ഉപയോഗിക്കുന്നത്. സദാ ആത്മലഹരിയില്‍ മുഴുകിയിരിക്കുന്ന മഹായോഗിയാണ് ശിവന്‍, അതേസമയം സദാ ജാഗരൂകനുമാണ്. ലഹരി പൂര്‍ണമായും ആസ്വദിക്കണമെങ്കില്‍ നല്ലവണ്ണം ഉണര്‍ന്നിരിക്കേണ്ടതുണ്ട്. മദ്യപാനികള്‍ പലരും ലഹരിയുടെ രസം മുഴുവനായും നുകരാനായി ഉറങ്ങാതിരിക്കുക പതിവാണ്. ഒരു യഥാര്‍ത്ഥ യോഗിയുടെ നിലയും പൂര്‍ണ ലഹരിയിലാണ്, അതേസമയം പൂര്‍ണമായ ഉണര്‍വിലുമാണ്.

അത് യോഗശാസ്ത്രം നിങ്ങള്‍ക്കു തരുന്ന ഒരു വരദാനമാണ്. ആന്തരികമായി ആനന്ദലഹരിയില്‍ മുങ്ങിയിരിക്കുക, ബാഹ്യമായി നൂറുശതമാനം ഉണര്‍വോടേയിരിക്കുക. കഴിഞ്ഞ രണ്ടു ദശകങ്ങള്‍ക്കിടയില്‍ നിരവധി പരീക്ഷണങ്ങള്‍ നടന്നിട്ടുണ്ട്. അവരില്‍ ഒരു ശാസ്ത്രജ്ഞന്‍റെ കണ്ടുപിടുത്തം ഇങ്ങനെയാണ് മനുഷ്യന്‍റെ മസ്തിഷ്കത്തില്‍ കോടിക്കണക്കിന് (receptive cells) ഉണ്ട് ലഹരി വലിച്ചെടുക്കാനാവുന്ന കോശങ്ങള്‍. ശരീരത്തെ പ്രത്യേകിച്ചൊരു നിലയില്‍ നിര്‍ത്തിയാല്‍ ശരീരം അതിന്‍റേതായ ഒരു ലഹരിപദാര്‍ത്ഥം ഉല്‍പാദിപ്പിക്കും. നമ്മുടെ തലച്ചോര്‍ അത് സ്വീകരിക്കാനായി കാത്തിരിക്കുകയാണ്. നമ്മള്‍ ശാന്തിയും സന്തോഷവും ഉത്സാഹവും വേശവുമൊക്കെ അനുഭവിക്കുന്നതിനുകാരണം ശരീരത്തിനകത്തു നടക്കുന്ന ഈ പ്രക്രിയയാണ്, ബാഹ്യമായൊരു വസ്തുവിന്‍റെ സ്വാധീനം അതിനാവശ്യമില്ല.
*🔱🔥🔱

ദേവാദിദേവൻ മഹാദേവൻ

🔱🔥ദേവാദിദേവൻ മഹാദേവൻ🔥🔱
🏮ॐ════卐★●°●ॐ●°★卐════ॐ🏮
【⒣⒤⒩⒟⒰ ⒲⒜⒴ ⒪⒡ ⒧⒤⒡⒠】

ബ്രഹ്മാവ് സൃഷ്ടിച്ച എല്ലാ വസ്തുക്കളും അതിൻറെ ധർമ്മം നിറവേറ്റുന്നതുവരെ വിഷ്ണു നില നിർത്തുന്നു, അതിനു ശേഷം വീണ്ടും വേറെ വസ്തുക്കളായി സൃഷ്ടിക്കുവാനായി ഞാൻ അതിനെ സംഹരിക്കുന്നു. ഞാൻ മംഗള മൂർത്തി  ആണ്. ശിവം എന്ന വാക്കിനർത്ഥം മംഗളം എന്നാണ്. ലോകത്തിനു മുഴുവൻ മംഗളം നല്കുന്ന ഞാൻ താമസിക്കുന്നത് ശ്മശാനത്തിലാണ്. ഒരുവൻ അധ്വാനിച്ച് നേടിയതും, മോഷ്ടിച്ചതും, ദാനം കിട്ടിയതും , തട്ടിപ്പറിച്ചതും ആയ എല്ലാം ഉപേക്ഷിച്ച്, സ്വന്തമെന്നു കരുതിയ ശരീരം പോലും ഉപേക്ഷിക്കുന്ന സ്ഥലമാണ് ശ്മശാനം. ആ ശ്മശാനത്തിലാണ് ലോകത്തിനു മുഴുവൻ സന്തോഷം നല്കുന്ന ഞാൻ വസിക്കുന്നത്. ഭൗതിക വസ്തുക്കളിളല്ല സുഖം കുടികൊള്ളുന്നത്. മനുഷ്യ ശരീരത്തിൽ ഒരു ദിവസം ഒരുപാട് കോശങ്ങൾ നശിച്ചു പോകുന്നുണ്ട് . വീണ്ടും കോശങ്ങൾ ഉണ്ടാവുകയും ചെയ്യുന്നുണ്ട് ആയതിനാൽ ചുടല എന്നത് നമ്മുടെ ശരീരമായും കാണാം . ചുരുക്കി പറഞ്ഞാൽ ഞാൻ നിങ്ങളുടെ ശരീരത്തിൽ തന്നെ കുടി കൊള്ളുന്നു.

സംഹാരമൂർത്തിയായ ഞാൻ എല്ലാ ജീവജാലങ്ങളേയും ഭസ്മീകരിച്ചുകൊണ്ട് ശുദ്ധമാക്കുന്നു. ഞാൻ ദേഹത്ത് പൂശിയിരിക്കുന്ന ഭസ്മം ശവശരീരം കത്തിച്ച ഭസ്മമാണ്. ( മനുഷ്യരാരും മൃത്യു എന്ന സത്യത്തിൽനിന്ന് മോചിതരല്ല എന്നും. എന്നാൽ ശിവം അനശ്വരമാണെന്നും ഇത് സൂചിപ്പിക്കുന്നു. ) ഒരുവൻറെ എല്ലാം നശിച്ച് ശരീരവും നശിച്ച് ബാക്കി വരുന്ന, ഒരിക്കലും നശിപ്പിക്കാൻ സാധിക്കാത്ത ചാരമാണ് അത്. മനസിലെ എല്ലാ ദുരാഗ്രഹങ്ങളെയും നശിപ്പിച്ച ചാരമാണ് ആ ഭസ്മം. ലോകത്തിലെ എല്ലാം കഴിഞ്ഞ് അവശേഷിക്കുന്നത് ഭസ്മമാണ്. അതിനെ നശിപ്പിക്കുവാൻ ഒന്നിനും കഴിയില്ല. അഗ്നിക്കു പോലും എല്ലാറ്റിനേയും ഭസ്മമാക്കിത്തീർക്കാമെന്നല്ലാതെ അതിനപ്പുറമൊന്നും ചെയ്യാൻ സാധിക്കുകയില്ല. മനുഷ്യൻറെ അഹങ്കാരവും പ്രതാപവുമെല്ലാം ഒരുപിടി ചാരത്തിലവസാനിക്കുന്നു. പണ്ഡിതനും പാമരനും, രാജാവും പ്രജയും, ധനികനും ദരിദ്രനും, ബ്രാഹ്മണനും ചണ്ഡാലനുമെല്ലാം ചിതാഗ്നിയുടെ മുമ്പിൽ സമന്മാരാണ്. ഭസ്മം നെറ്റിയിൽ ധരിക്കുന്ന ഒരാള് ശിവതത്വം അണിയുകമാത്രമല്ല ശിവാനുഗ്രഹം കൂടി ആർജിച്ചിരിക്കുകയാണ്. ഭസ്മം സ്ഥിരമായി അണിയുന്നവൻറെ മൃത്യുരേഖ പോലും മാഞ്ഞുപോകും. ഭസ്മം ധരിക്കാതെ ശിവപൂജ ചെയ്യാൻ വിധിയില്ല. എല്ലാം ഹരനാണ്. ശവം ഭസ്മീകരിക്കുന്നതിൻറെ പ്രതീകമാണ് ചാണകം ചുട്ടെടുക്കുന്ന ഭസ്മം. നെറ്റിയിലും കഴുത്തിലും മാറിലും കൈകാലുകളിലും ഭസ്മം ധരിക്കാം. കൈയിൽ ധരിച്ചാൽ കൈയാൽ ചെയ്ത പാപവും, മാറിൽ ധരിച്ചാൽ മനഃകൃതമായ പാപവും, കഴുത്തിൽ ഭസ്മം ധരിച്ചാൽ കണ്ഠത്താൽ ചെയ്ത പാപവും നശിക്കും.

എൻറ്റെ മൂന്നാം കണ്ണ് അറിവാകുന്നു. അറിവ് നേടിയാൽ ഈ ലോകത്ത് ഒന്നും സ്ഥിരമല്ലെന്നു മനസിലാവും. ഇന്ന് കാണുന്നതിനെ നാളെ കാണില്ല. ഇന്നില്ലാത്ത പലതും നാളെ ഉണ്ടാവും. സ്ഥിരതയില്ലാത്ത ഈ ലോകത്തിനു എന്തർത്ഥം ??. അത് കൊണ്ടാണ് മൂന്നാം കണ്ണ് തുറന്നാൽ ലോകം ഇല്ലാതാവുമെന്ന് പറയുന്നത്. അറിവുള്ളവനു ഈ ലോകം അർത്ഥ ശൂന്യമാണ്. തലയിൽ ചൂടിയ ചന്ദ്രന് വളർച്ചയും തളർച്ചയുമില്ല. നിങ്ങൾ എന്നെങ്കിലും പൂർണ്ണചന്ദ്രനെ ചൂടിയോ, ചന്ദ്രനില്ലാതെയോ ശിവനെ കണ്ടിട്ടുണ്ടോ?? ചന്ദ്രന് വളർച്ചയും തളർച്ചയും ഇല്ലാതാവണമെങ്കിൽസൂര്യനും ചന്ദ്രനും ഭൂമിയും ചലനരഹിതം ആവണം. അതിനു സമയം ഇല്ലാതാവണം, ശിവൻ സമയത്തിനും അതീതനാണ് എന്നാണു ചന്ദ്രകലയുടെ അർത്ഥം .ഞാൻ ഗംഗയെ ജടയിൽ ഉൾക്കൊള്ളുന്നു. ( സ്വർഗ്ഗത്തിലൂടെ ഒഴുകിയിരുന്ന നദിയായിരുന്നു ഗംഗ. ഭഗീരഥൻ എന്ന് ഋഷി തന്റെ പൂർവ്വ പിതാമഹന്മാരുടെ പാപം തീർക്കാനായി കഠിനതപം ആരംഭിച്ചു. ഗംഗയെ ഭൂമിയിലെത്തിക്കുക മാത്രമായിരുന്നു അതിനേക ഉപായം. എന്നാൽ ഗംഗ സ്വർഗ്ഗത്തിൽനിന്നും ഭൂമിയിലേക്ക് പതിച്ചാൽ അതിന്റെ ആഘാതം തടുക്കാൻ ഭൂമിക്കാവില്ല. ആയതിനാൽ സ്വർഗ്ഗത്തിൽ നിന്നും ഭൂമിയിലേക്കു പതിച്ച ഗംഗയെ ശിവൻ തന്റെ ജടയിൽ ബന്ധനസ്തയാക്കി. പിന്നീട് ഗംഗാനദി ശിവന്റെ ജടയിൽ നിന്നും ഉദ്ഭവിച്ച് ഭാരതദേശത്തിലൂടെ ഒഴുകി സർവ്വജനങ്ങളുടേയും പാപത്തെ കഴുകി കളഞ്ഞുകൊണ്ടിരിക്കുന്നു . ഗംഗയെ ജടയിൽ ഉൾക്കൊള്ളുന്നതിനാൽ ഗംഗാധരൻ എന്ന നാമത്തിലും ശിവൻ അറിയപ്പെടുന്നു.)

ഊര്ജ്ജം സഞ്ചരിക്കുന്നത് തരംഗ രൂപത്തിലാണ്. അതിൻറെ പ്രതീകമായി തരംഗ രൂപത്തിൽ സഞ്ചരിക്കുന്ന പാമ്പിനെ കഴുത്തിൽ അണിഞ്ഞിരിക്കുന്നു. ഊര്ജ്ജം അണിഞ്ഞ ദ്രവ്യം ആണ് ഞാൻ . ഞാൻ നാഗങ്ങളെ ആഭരണമായി ശരീരത്തിലണിയുന്നു . വാസുകി എന്ന നാഗത്തെ ഞാൻ എപ്പോഴും കഴുത്തിലണിയുന്നു. ആദി-ശേഷനെ പൂണുൽ ആയും പത്മൻ പിംഗളൻ എന്ന സർപ്പങ്ങളെ കുണ്ഡലങ്ങളായും ധനഞ്ജയൻ കംബളൻ എന്നി നാഗങ്ങളെ തോ 'ൾ വളയായും അശ്വതരൻ എന്ന നാഗം വലം കയ്യിലും തക്ഷകൻ എന്ന നാഗം ഇടംകയ്യിലും വളയായിട്ടും നീലാഞ്ജനത്തിന്റെ നിറമുള്ള നീലൻ എന്ന നാഗം അരഞ്ഞാണമായും ഭഗവാൻ ധരിച്ചിരിക്കുന്നു. മനുഷ്യന്റെ മനസ്സ് ഒരു ചിന്തയിൽനിന്നും മറ്റൊന്നിലേക്ക് ഒരു മാനിനെപോലെ ചാടിപ്പോകുന്നു. ചഞ്ചലചിത്തത്തിൽ നിന്നും ഞാൻ മോചിതനാണ് എന്ന് സൂചിപ്പിക്കാൻ കയ്യിൽ മാനിനെ വഹിക്കുന്ന രൂപത്തിലും എന്നെ കാണാം . പരമാധികാരത്തിന്റെ ചിഹ്നമായ തൃശൂലം സത്ഗുണം തമോഗുണം രജോഗുണം എന്നീ ത്രിഗുണങ്ങളെ സൂചിപ്പിക്കുന്നു. ത്രിശൂലം മൂന്നു ലോകങ്ങളെയും കീഴ്പെടുത്തുന്ന ബ്രഹ്മജ്ഞാനം ആകുന്നു. എന്റെ ഇടതുകയ്യിലെ ഢമരു ശബ്ദബ്രഹ്മത്തെ സൂചിപ്പിക്കുന്നു. എന്റെ വില്ലാണ് പിനാകം . നന്ദി എന്ന വെളുത്ത കാളയാണ് എന്റെ വാഹനം.

ഭക്തരക്ഷയ്ക്കായി ഞാൻ പല രൂപത്തിലും അവതരിക്കും. (സജ്ജനങ്ങള്ക്ക് മോക്ഷവും ഭോഗവും പ്രദാനം ചെയ്യുന്നതിന് ഞാൻ കൈക്കൊണ്ട ഒന്നാമത്തെ അവതാരമാണ് മഹാകാലൻ .ഈ അവതാരത്തിന്റെ ശക്തിരൂപമായി മഹാകാളിയെ വിശ്വസിക്കുന്നു. രണ്ടാമത്തെ അവതാരം "താര"മെന്ന പേരിൽ അറിയപ്പെടുന്നു. താരാദേവിയാണ് ഈ അവതാരത്തിന്റെ ശക്തിചൈതന്യം. മൂന്നാമത്തെ അവതാരം ബാലഭാവത്തിലുള്ള ബാലഭുവനേശനെന്നു അറിയപ്പെടുന്നു. ബാലഭുവനേശിയാണ് ശക്തിസ്വരൂപംഷോഡശശ്രീവിദ്യനെന്ന നാലാമത്തെ അവതാരത്തിൽ "ശിവ"യാണ് ശക്തിചൈതന്യമായി ആരാധിക്കുന്നത്.അഞ്ചാമത്തെ അവതാരം ഭൈരവനെന്ന പേരിൽ പ്രസിദ്ധമാണ്.ഈ അവതാരത്തിൽ ശക്തിചൈതന്യം ഭൈരവിയായി അറിയപ്പെടുന്നു. ആറാമത്തെ അവതാരം ചിന്നമസ്തകമെന്നു അറിയപ്പെടുന്നു. ചിന്നമസ്തയാണ് ഈ അവതാരത്തിന്റെ ശക്തിചൈതന്യം. ഏഴാമത്തെ അവതാരം ധുമുഖനെന്നു അറിയപ്പെടുന്നു. ശിവശക്തിചൈതന്യം ധൂമാവതി എന്നും അറിയപ്പെടുന്നു. എട്ടാമത്തെ അവതാരം ബഗലാമുഖനാണ് . ശക്തിചൈതന്യം ബഗലാമുഖിയെന്നു അറിയപ്പെടുന്നു. ഒൻപതാമത്തെ അവതാരം മാതംഗനെന്നു അറിയപ്പെടുന്നു. മാതംഗി ആണ് ശക്തിസ്വരൂപം. പത്താമത്തെ അവതാരം കമലെന്നും. ശക്തിസ്വരൂപം കമലയെന്നും അറിയപ്പെടുന്നു.)