Followers(ഭഗവാന്‍റെ ഭക്തര്‍ )

Friday, February 14, 2020

2 @ ധന്വന്തരി

2 @ ധന്വന്തരി
പ്രധാന ലേഖനം: ധന്വന്തരി
ഗുരു-നന്ദിദേവര്‍, ശിഷ്യന്‍----_അശ്വിനി. ഭഗവാന്‍ മഹാവിഷ്ണുവാണ് ധന്വന്തരിയായി ജന്മമെടുത്തതെന്ന് പുരാണങ്ങളില്‍ പറയുന്നു. ആയുര്‍വ്വേദ ശാസ്ത്രത്തിന്റെ സൃഷ്ടിയില്‍ ധന്വന്തരി നിര്‍ണായകമായ പങ്കു വഹിച്ചു. അദ്ദേഹത്തിനുപല ഭാഷകളില്‍ പ്രാവീണ്യമുണ്ടായിരുന്നു. കുറച്ചു പുസ്തകങ്ങള്‍ തമിഴിലും അദ്ദേഹം എഴുതിയിട്ടുണ്ട്. ദിവ്യനായ ചികിത്സകനെന്ന്‍ അദ്ദേഹം അറിയപ്പെട്ടു. രസ-പാഷാണങ്ങളുപയോഗിച്ച് വിദഗ്ദമായി അദ്ദേഹം ചികിത്സിച്ചിരുന്നു.നാഡീശാസ്ത്രം അദ്ദേഹത്തിന്‍റെ പ്രധാനസംഭാവനയാണ്.

1 തിരുമൂലര്‍

1@ തിരുമൂലര്‍
ആത്മീയതയുടെ രാജകുമാരന്‍ എന്നാണദ്ദേഹത്തെ അറിയപ്പെടുന്നത്.നന്ധിദേവര്‍ ആണ് ഗുരു.പ്രധാന ശിഷ്യന്‍ ഗലങ്ങിനാധന്‍. ഇഷ്ടവിനോദം കൈലാസ യാത്രയായിരുന്നു.ഒരിക്കല്‍ അഗസ്ത്യരെ കാണാനായി തെക്കേ ഇന്ധ്യയിലേക്ക് വന്നു.യാത്രാമധ്യേ കാവേരിയുടെതീരത്തുവച്ച് കൌതുകവും വിഷമവുംമുണ്ടാക്കിയ ഒരുസംഭവം അദ്ദേഹം കണ്ടു.ചേതനഅറ്റ തങ്ങളുടെ ഇടയന്‍റെ ശരീരത്തിനുചുറ്റുംനിന്ന് അസാധാരണ ശബ്ധത്തോടെ കരയുന്ന ഒരുപറ്റം കന്നുകാലികള്‍ .ഇടയന്‍റെ പേര് മൂലന്‍ എന്നായിരുന്നു.തിരുമൂലര്‍ തന്‍റെ യോഗശക്തിയുപയോഗിച്ച് ഇടയന്‍റെ ശരീരത്തില്‍ കയറി(Meta Psychosis).സ്വന്തം ശരീരത്തെ ഒരിടത്തോളിപ്പിച്ചു വച്ചസേഷം കന്നുകാലികളുമായി മൂലന്റെ ഭാര്യയുടെ അടുത്തുപോയി വിവരം ധരിപ്പിച്ചു.പിന്നീട് തിരികെ വന്നു സ്വന്തം ശരീരം നോക്കിയപ്പോള്‍ കണ്ടെത്താനായില്ല.തുടര്‍ന്നുള്ള കാലം മൂലന്റെ ശരീരത്തില്‍ തന്നെ ജീവിക്കേണ്ടിവന്നു.

പതിനെട്ട് ശൈവ സിദ്ധന്മാര്‍

പതിനെട്ട് ശൈവ സിദ്ധന്മാര്‍
ക്രിയായോഗസാധനയിലൂടെ സ്വരൂപസിദ്ധിനേടിയ പതിനെട്ടുശൈവ സിദ്ധന്മാരാണു
1.നന്ദിദേവര്‍,
 2. അഗസ്ത്യമുനി,
3.തിരുമൂലര്‍,
4.ഭോഗനാദര്‍,
5.കൊങ്കണവര്‍,
6.മച്ചമുനി,
7.ഗോരക്നാദ്,
 8.ശട്ടമുനി,
9.സുന്ദരാനന്ദര്‍,
10.രാമദേവന്‍,
11.കുദംബായ്
12.കര്‍വൂരാര്‍,
13.ഇടൈക്കടര്‍,
14.കമലമുനി,
15.വാല്മീകി,
16.പത്ജ്ഞലി.
17.ധന്വന്തരി,
18.പാമ്പാട്ടി.
എന്നിവര്‍

ശിവരാത്രി മാഹാത്മ്യം

ശിവരാത്രി മാഹാത്മ്യം 

ശിവരാത്രി ശിവന്റെ രാത്രിയാണ്. പുരാണങ്ങള്‍ പ്രകാരം എല്ലാമാസത്തിലും ഓരോ ശിവരാത്രി വരുന്നുണ്ട്. ഇതുപ്രകാരം എല്ലാമാസത്തിലെയും കൃഷ്ണപക്ഷത്തിലെ ചതുര്‍ദ്ദശിയാണ് മാസ ശിവരാത്രി. എന്നാല്‍ മാഘമാസത്തിലെ കൃഷ്ണപക്ഷ ചതുര്‍ദശ്ശിയെയാണ് മഹാശിവരാത്രി എന്നു വിശേഷിപ്പിക്കുന്നതും ആഘോഷിക്കുന്നതും. ചതുര്‍ദ്ദശി അര്‍ദ്ധരാത്രിയില്‍വരുന്ന ദിവസമാണ് വ്രതം അനുഷ്ഠിക്കന്നത്. രണ്ടുരാത്രികളില്‍ ചതുര്‍ദ്ദശി വന്നാല്‍ ആദ്യത്തെ ചതുര്‍ദ്ദശിക്കാണ് ശിവരാത്രിയായി കണക്കാക്കുക.

ശ്രേയസ്കരം ശിവരാത്രി വ്രതം
മഹാശിവരാത്രി വ്രതമെടുക്കുന്നത് അത്യന്തം ശ്രേയസ്‌ക്കരമാണെന്ന് വിശ്വസിക്കപ്പെടുന്നു. ചിട്ടയോടെയുളള വ്രതത്താലും ശിവപൂജയിലൂടെയും ഇതേ ദിനത്തില്‍ ശിവനെ പ്രീതിപ്പെടുത്താനാവും. ശിവന്റെ അനുഗ്രഹം നേടിയെടുക്കാനുളള മാര്‍ഗ്ഗമാണ് ശിവരാത്രിവ്രതം. തമോ,രജോ ഗുണങ്ങളെ നിയന്ത്രിച്ച് സ്വാത്വികഭാവം നേടിയെടുക്കാന്‍ വ്യക്തിയെ പ്രാപ്തമാക്കുന്ന വ്രതം കൂടിയാണ് മഹാ ശിവരാത്രി വ്രതം. കൃഷ്ണപക്ഷ ചതുര്‍ദശിയുടെ തലേദിവസം ഒരിക്കലെടുത്ത് പഴവര്‍ഗ്ഗങ്ങള്‍ പോലുളള മിതമായ ഭക്ഷണം മാത്രം കഴിച്ചു വേണം വ്രതം തുടങ്ങാന്‍.

ശിവക്ഷേത്രത്തില്‍ ദര്‍ശ്ശനം
വ്രതം തുടങ്ങുന്നതിനും മൂന്നുനാള്‍ മുമ്പെങ്കിലും ചിട്ടയായ ജീവിതക്രമവും സ്വാത്വികഭക്ഷണവും ശീലമാക്കുന്നതാണ് പൊതുവെയുളളരീതി. ബ്രഹ്മമുഹൂര്‍ത്തത്തില്‍ ഉണര്‍ന്ന ശേഷം കുളിയും ദിനചര്യകളും കഴിച്ച് തൊടട്ടുത്തുളള ശിവക്ഷേത്രത്തില്‍ ദര്‍ശ്ശനം നടത്താം. ഭസ്മം, രുദ്രാക്ഷം എന്നിവ ധരിക്കുന്നതും ഉത്തമം. ശിവപഞ്ചാക്ഷരി മന്ത്രം, ഓംനമശിവായ ചൊല്ലി ക്ഷേത്രത്തില്‍ സമയം ചിലവഴിക്കുന്നതും നല്ലതാണ്.

ഉപവാസം പകൽസമയം
ശിവരാത്രിനാളില്‍ പകല്‍സമയം ഉപവാസമാണ് നിര്‍ബന്ധമായി പറഞ്ഞിട്ടുളളത്. ഒഴിവാക്കാതെ ഇത് പിന്തുടരുന്നതാണ് ഉചിതമായ രീതി. ശിവരാത്രി വ്രതത്തില്‍ പ്രാധാന്യമുളളതാണ് പകലത്തെ ഉപവാസം. തീരെപറ്റാത്ത സാഹചര്യത്തില്‍ ചിലര്‍ ക്ഷേത്രത്തില്‍ നിന്നും നേദിച്ചുവാങ്ങുന്ന ഇളനീരും പഴങ്ങളും കഴിക്കുന്നതും പതിവാണ്. എന്നാല്‍ പകലുളള ഉപവാസവും സാധനയുമാണ് ശിവരാത്രിയുടെ ചിട്ട എന്നതാണ് വാസ്തവം. ശിവപുരാണം വായിക്കുന്നത് വളരെ നല്ലതാണ്.. വൈകുന്നേരവും കുളിച്ച് ക്ഷേത്രദര്‍ശ്ശനം നടത്തി കഴിവിനനുസരിച്ചുളള വഴിപാടുകള്‍ നടത്തുക.
അർച്ചനകൾ ഇങ്ങനെ
അഭിഷേകം, അര്‍ച്ചന, കൂവള മാല, ധാര തുടങ്ങിയവയാണ് പ്രധാനമായും നടത്തേണ്ടത്. പാല്‍, കരിക്ക്,ജലം എന്നിവകൊണ്ടുളള അഭിഷേകം വിശേഷപ്പെട്ടതാണ്. കൂവളമാല അര്‍പ്പിക്കുന്നതും ഇലകൊണ്ടുളള അര്‍ച്ചനയും ഭഗവാനെ പ്രീതിപ്പെടുത്താനും ഉത്തമമാണ്. ശിവക്ഷേത്രത്തില്‍ മൂന്നുതവണ വലം വെക്കുന്നതും നല്ലതാണ്. രാവിന്റെ അന്ത്യയാമത്തില്‍ ശിവ പൂജയും ആരാധനയും നടത്തുന്നത് കേരളത്തിലെ ചില ക്ഷേത്രങ്ങളില്‍ പതിവാണ്. തേന്‍, പാല്‍, ഇളനീര്‍, ജലം എന്നിവയാല്‍ ഭക്തര്‍ നേരിട്ടുനടത്തുന്ന അഭിഷേകമാണ് വടക്കേ ഇന്ത്യയിലെ പ്രത്യേകത. ഇതുകൂടാതെ വ്യത്യസ്തങ്ങളായ പല ചടങ്ങുകളും രീതികളും വടക്കേ ഇന്ത്യയില്‍ ശിവരാത്രിയുടെ ഭാഗമായി നടത്തുന്നു.

രാത്രി ഉറക്കമൊഴിച്ചിൽ
രാത്രിയില്‍ ഉറക്കമൊഴിഞ്ഞ് ശിവഭഗവാനെ പ്രാര്‍ത്ഥിക്കുന്നതാണ് വ്രതത്തിന്റെ പ്രധാനഭാഗം. ശിവപഞ്ചാക്ഷരിക്കൊപ്പം ശിവസഹസ്രനാമം,ശിവാഷ്ടകം എന്നിവയും ജപിക്കാം.ശിവപുരാണം വായിക്കാം. ചിലര്‍ പൂര്‍ണ്ണശിവരാത്രി വ്രതം അനുഷ്ഠിക്കാന്‍ പറ്റാത്ത സാഹചര്യങ്ങളില്‍ അര ശിവരാത്രി അനുഷ്‌റിക്കുന്നതും പതിവാണ്. അര്‍ദ്ധരാത്രിവരെ വ്രതത്തോടെ ഉറക്കമൊഴിയുന്ന രീതിയാണിത്. ശിവരാത്രി വ്രതമെടുത്ത് പിതൃതര്‍പ്പണം നടത്തുന്നതിലൂടെ പൃതൃക്കള്‍ക്ക് ശിവരാത്രിയുടെ പുണ്യം ലഭിക്കും എന്നാണ് വിശ്വാസം.

വ്രതം അവസാനിപ്പിക്കുന്നത് എങ്ങനെ?
ഉറക്കമില്ലാതെ ശിവപൂജയും പാരായണവും നടത്തി തൊടട്ടുത്ത ദിവസം ക്ഷേത്രത്തിലെത്തി വ്രതം അവസാനിപ്പിക്കാം. യഥാവിധി വ്രതം ആചരിക്കുന്നതിലൂടെ സര്‍വ്വപാപങ്ങളും അകലുന്നു. വ്രതം അവസാനിക്കുന്നുവെങ്കിലും അതേദിവസം പകലുറക്കം പാടില്ല. മഹാശിവരാത്രിയുടെ പുണ്യം നേടിയെടുത്ത ശേഷം ഒരാള്‍ പുരാണങ്ങള്‍ നിഷിദ്ധമെന്ന് അനുശാസിക്കുന്ന പകലുറക്കം നടത്തുന്നത് ശരിയല്ല എന്നതാണ് കാരണം. അതേദിവസം ചന്ദ്രോദയം കണ്ടിട്ടു വേണം വ്രതമെടുക്കുന്ന ആള്‍ ഉറങ്ങാന്‍ എന്നു പറയുന്നതിനു പിന്നിലും പകലുറക്കം പാടില്ല എന്ന കാരണമാണ്.

Thursday, February 13, 2020

*തിരുമൂലർ

*തിരുമൂലർ


ആത്മീയതയുടെ രാജകുമാരൻ എന്നാണദ്ദേഹത്തെ അറിയപ്പെടുന്നത് . നന്ധിദേവർ ആണ് ഗുരു . പ്രധാന ശിഷ്യൻ ഗലങ്ങിനാധൻ . അദ്ദേഹത്തിന്റെ ഇഷ്ടവിനോദം കൈലാസ യാത്രയായിരുന്നു .
ഒരിക്കൽ അഗസ്ത്യരെ കാണാനായി തെക്കേ ഇന്ത്യയിലേക്ക് വന്നു . യാത്രാമധ്യേ കാവേരിയുടെ തീരത്തുവച്ച് കൌതുകവും വിഷമവുമുണ്ടാക്കിയ ഒരുസംഭവം അദ്ദേഹം കണ്ടു . ചേതനയറ്റ തങ്ങളുടെ ഇടയൻറെ ശരീരത്തിനുചുറ്റുംനിന്ന് അസാധാരണ ശബ്ദത്തോടെ കരയുന്ന ഒരുപറ്റം കന്നുകാലികൾ . ഇടയൻറെ പേര് മൂലൻ എന്നായിരുന്നു . തിരുമൂലർ തൻറെ യോഗശക്തിയുപയോഗിച്ച് ഇടയൻറെ ശരീരത്തിൽ കയറി ( Meta Psychosis ) . സ്വന്തം ശരീരത്തെ ഒരിടത്തോളിപ്പിച്ചു വച്ച ശേഷം കന്നുകാലികളുമായി മൂലന്റെ ഭാര്യയുടെ അടുത്തുപോയി നടന്ന വിവരങ്ങളെല്ലാം  ധരിപ്പിച്ചു . പിന്നീട് തിരികെ വന്നു സ്വന്തം ശരീരം നോക്കിയപ്പോൾ അത്  കണ്ടെത്താനായില്ല . തുടർന്നുള്ള കാലം മൂലന്റെ ശരീരത്തിൽ തന്നെ അദ്ദേഹത്തിന്  ജീവിക്കേണ്ടിവന്നു .
*പ്രധാനകൃതികൾ*
1 . തിരുമന്ത്രം - ( 3000 ശ്ലോകങ്ങൾ )
ശരീരശാസ്ത്രം , യോഗ , 8അതിമാനുഷ ശക്തികൾ എന്നിവയെക്കുറിച്ച് പ്രതിപാദിക്കുന്നു .
2 . തിരുമൂലർ വൈദ്യം 21 .
3 . വഴലൈ സൂത്രം .
4 . തിരുമൂലർ ജ്ഞാനം .
5 . തിരുമൂലർ 608 എന്നിവയാണ് .
*തിരുമൂലരും തിരുമന്ത്രവും*
ചേക്കിഴാതരുടെ പെരിയപുരാണത്തിൽ തിരുമൂലരേയും അദ്ദേഹം രചിച്ച തിരുമന്ത്രത്തേയും കുറിച്ചു പറയുന്നു .
സ്വ ശരീരം നഷ്ടപ്പെട്ട സിദ്ധൻ അടുത്തു കണ്ട് ആലിഞ്ചുവടിൽ ധ്യാന്യത്തിൽ മുഴുകി  ഉണരുമ്പോൾ ചില ശ്ളോകങ്ങൾ രചിച്ചതു സമാഹരിച്ചതാണ്  തിരുമന്ത്രം.
ഒരു ജാതി ഒരു മതം ഒരു ദൈവം എന്നു കേൾക്കാത്ത മലയാളി കാണില്ല . എന്നാൽ " ഒൻ റേ കുലം ഒരുവനേ ദേവനും അൻ റേ നിനൈമിൻ നമനിലെ നാളുമേ , " എന്നു കേട്ടവർ മലയാളികളിൽ വിരളമാണ്.  ശൈവസിദ്ധാന്തത്തിലെ പ്രാമാണിക ഗ്രന്ഥമായ തിരുമൂലർ കൃതിയായ തിരുമന്ത്രത്തിലേതാണ് ഈ വചനം . രണ്ടായിരം വർഷം മുൻപ് തിരുമൂലർ എന്ന ശൈവസിദ്ധൻ രചിച്ച തിരുമന്ത്രം തമിഴിൽ നിന്നു മറ്റൊരു ഭാഷയിലേയ്ക്കും മൊഴിമാറ്റം നടത്തിയിരുന്നില്ല . എന്നാൽ മലയാളത്തിലേയ്ക്കു കെ . ജി . ചന്ദ്രശേഖരൻ നായർ ( തിരുക്കുറൽ മലയാളത്തിലേയ്ക്ക് മൊഴിമാറ്റം നടത്തിയതും ഇദ്ദേഹം തന്നെ ) ഈയിടെ തിരുമന്ത്രം മൊഴിമാറ്റം നടത്തി . ഡി . സി . ബുക്സആണ് അതു പ്രസിദ്ധീകരിച്ചിരിക്കുന്നത്.
. കാഷ്മീരിൽ ജനിച്ച സുന്ദര സ്വാമികൾ മൂലർ എന്ന ഇടയൻ റെ ശരീരത്തിലേയ്ക്ക് പരകായപ്രവേശം നടത്തി തിരുമൂലർ ആയിതീർന്നു . തിരുവാടുതുറയിൽ ഒരു അരയാലിഞ്ചുവട്ടിൽ ഇരുന്ന് അദ്ദേഹം രചിച്ച 3000 ശ്ളോകങ്ങൾ ആണ് തിരുമന്ത്രം . ശൈവസാഹിത്യത്തിലെ അടിസ്ഥാനഗ്രന്ഥമാണിത്.  തന്ത്രാഗമത്തെ കുറിച്ചു പ്രതിപാദിക്കുന്ന ഏറ്റവും പ്രാചീന കൃതിയാണിത് . തിരുവള്ളുവരുടെ തിരുക്കുറലിനും മുമ്പുണ്ടായ കൃതി . ദ്രാവിഡഭാഷയിലുണ്ടായ ആദ്യ യോഗശാസ്ത്ര ഗ്രന്ഥമാണ് തിരുമൂലരുടെ തിരുമന്ത്രം .
ഈശ്വരനോടും പ്രകൃതിയോടും മനുഷ്യനുള്ള സ്നേഹം ഒന്നു തന്നെ - അൻപേ ശിവം - എന്നതാണ് തിരുമന്ത്രത്തിന്റെ  സാരാംശം . വെള്ളാളകുല ആചാര്യൻ ശിവരാജയോഗി തൈക്കാട് അയ്യസ്വാമികൾ ( 1814 - 1909 ) തിരുമൂലരുടെ ശൈവസിദ്ധാന്തം ആണ് സ്വീകരിച്ചിരുന്നത് . ശിഷ്യരായിരുന്ന കുഞ്ഞൻ ( ചട്ടമ്പി സ്വാമികൾ ) , നാണു ( ശ്രീനാരായണഗുരു ) , മുത്തുകുമരൻ ( അയ്യാ വൈകുണ്ഠൻ ) , കൊല്ലത്തമ്മ , മഗ്രിഗർ സായിപ്പ് , സ്വാതിതിരുനാൾ മഹാരാജവു് തുടങ്ങി 51 പേർക്ക് അയ്യഗുരു പകർന്നു കൊടുത്തത് തിരുമന്ത്ര സാരാംശം ആയിരുന്നു .

ഛണ്ഡീകേശ്വരന്‍🔔

.           🔔ഛണ്ഡീകേശ്വരന്‍🔔
⚜♾⚜♾⚜♾⚜♾⚜
ഛണ്ഡീകേശ്വരനും നന്തിയുമില്ലാത്ത ശിവക്ഷേത്രത്തെ കുറിച്ച് സങ്കല്പം ചെയ്യാനേ കഴിയാറില്ലല്ലോ നമ്മുക്ക്?   

ഛണ്ഡീകേശ്വരന്‍ ശിവ ഭഗവാന്റെ നിര്‍മ്മാല്യധാരിയായ ഐതിഹ്യം ഇങ്ങനെ...

ഏതു ശിവ ക്ഷേത്രത്തില്‍ ചെന്നാലും തീര്‍ത്ഥമൊഴുകുന്ന ഓവിനു മുന്നില്‍ ഭഗവാന്റെ പ്രിയപ്പെട്ട നിര്‍മ്മാല്യധാരിയായ ഛണ്ഡികേശ്വരനെ ദര്‍ശിക്കാന്‍ കഴിയും.

63 ശൈവനായനാര്‍മാരില്‍ ആദ്യത്തെ നയനാരും നിര്‍മ്മാല്യധാരിയായ ഛണ്ഡികേശ്വരന്‍ തന്നെ!!

ഗോക്കളെ മേയ്ക്കുന്ന ബ്രാഹ്മണ ബാലനായനായിരുന്നു മഹാ ശിവഭക്തനായ ഛണ്ഡീശന്‍ വനത്തില്‍ എത്തിയാല്‍ ഉടനെ മണ്ണുകൊണ്ട് ശിവലിംഗം ഉണ്ടാക്കി പൂജിക്കുക പതിവായിരുന്നു. ഛണ്ഡീശന്‍ ശിവന്റെ പൂജകഴിയുമ്പോള്‍ ഗോക്കള്‍ വന്നു ശിവലിംഗത്തില്‍ പാല്‍ ചുരത്തുന്നതു പതിവായിരുന്നു. ഗോക്കളുടെ പാല്‍ ഉത്പാദനത്തില്‍ നിത്യവും കുറവുവരുന്നത് ശ്രദ്ധയില്‍പെട്ട ഛണ്ഡീശന്റെ പിതാവ് ഒരു ദിവസം ഗോക്കളുമായി വനത്തില്‍ പോയ ഛണ്ഡീശന്റെ പിന്നാലെ പോയി അവിടെ എത്തിയ പിതാവ് കണ്ട കാഴ്ചയോ!!

ഛണ്ഡീശന്‍ ശിവലിംഗപൂജ ചെയ്യന്നു. ആ ശിവലിംഗത്തില്‍ ഗോക്കള്‍ പാലഭിക്ഷേകം നടത്തുന്നു. ഈ കാഴ്ച കണ്ടു ഛണ്ഡീശന്റെ പിതാവ് അതീവ കോപത്തോടുകൂടി ആ മണ്ണുശിവലിംഗം കാലുകൊണ്ട് ചവട്ടി തെറിപ്പിച്ചു!!

ഇത് കണ്ട ഛണ്ഡീശന് കോപവും സങ്കടവും ഒരേപോലെ വന്നു. തന്റെ എല്ലാമായ ഭഗവാന്റെ ലിംഗം ചവട്ടി നശിപ്പിച്ച പിതാവിന്റെ കാലുകള്‍ ഛണ്ഡീശന്‍ വെട്ടിമാറ്റി!! 

ഛണ്ഡീശന്‍റെ ഭഗവാനോടുള്ള തീവ്രമായ ഭക്തിയായിരുന്നു ഈ പ്രവര്‍ത്തിക്കുപിന്നിലെ കാരണം. ഛണ്ഡീശന്‍റെ ഭക്തിയില്‍ പ്രസന്നനായ ശ്രീ പരമേശ്വരന്‍ ഗൌരിസമേതനായി ഛണ്ഡീശന്‍ മുന്നില്‍ തല്‍ക്ഷണം പ്രത്യക്ഷനായി. ഛണ്ഡീശനെ താന്‍ ചൂടിയിരുന്നു കൊന്നമാല അണിയിച്ചു തന്റെ കാലടിയില്‍ ഇരുത്തുകയും ഇനി മുതല്‍ താന്‍ കുടികൊള്ളുന്ന ക്ഷേത്രത്തിലെ നിര്‍മ്മാല്യധാരിയായി തീരുവാന്‍ അനുഗ്രഹിച്ചു. ഛണ്ഡീശന് അന്നുമുതല്‍ ഈശ്വരീയ പദവിയും ലഭിച്ചു. അങ്ങനെ ഛണ്ഡീശന്‍ ഛണ്ഡീകേശ്വരനായി.

ഛണ്ഡീശന്റെ ആഗ്രഹപ്രകാരം പിതാവിന് കാലുകള്‍ പൂര്‍വ്വ വസ്ഥിതിയില്‍ ആകുവാനും അനുഗ്രഹിച്ചു.     
           . കണ്ണനും കൂട്ടരും പിന്നെ ബാലേട്ടനും       ⚜♾⚜♾⚜♾⚜♾⚜

Wednesday, February 12, 2020

കടപ്പാട്ടൂരപ്പൻ

*⚜️കടപ്പാട്ടൂരപ്പൻ⚜️*
🎀♾️♾️📍♾️♾️🎀
*🏮{വ}{ള്ളി}{യാ}{നി}{ക്കാ}{ട്ട}{മ്മ}🏮*
ശിവഭഗവാനെ അധികവും ജ്യോതിർ ലിംഗ (അടയാള)  രൂപത്തിലാണ് ആരാധിക്കാറുള്ളത്. സകലചരാചരങ്ങളുടെയും, പ്രപഞ്ചത്തിൻ്റെ  തന്നെയും സൃഷ്ടി സംഹാരകാരകനായ ദേവനെ ഒരു പക്ഷെ  ഒരു പ്രത്യേക  രൂപത്തിൻ്റെ ചട്ടക്കൂട്ടിൽ ഒതുക്കാൻ സാധിക്കാത്തതുകൊണ്ടാവും. ചിദംബരം ക്ഷേത്രത്തിലെ നടരാജ രൂപം തികച്ചും വ്യത്യസ്തമായി ആനന്ദ നടനം ചെയ്യുന്ന ഭഗവാൻ്റെ  സുന്ദരരൂപം നമുക്ക് കാട്ടിത്തരുന്നു. അതുപോലെ വ്യത്യസ്‍തമായ പ്രതിഷ്ഠയുള്ള  ഒരു ക്ഷേത്രമാണ് കോട്ടയം ജില്ലയിലെ, പാലായിൽ ഉള്ള കടപ്പാട്ടൂർ മഹാദേവ ക്ഷേത്രം.

“പരിപാവനവും ശില്പകലാപാടവവും തുളുമ്പുന്ന കൃഷ്‌ണശിലാ  വിഗ്രഹം ദക്ഷിണാമൂർത്തിയുടേതാണ്. വാസുകിയെ കൊണ്ട് കുട ചൂടിയവനും, ജടയിൽ ചന്ദ്രക്കല കൊണ്ട് അലങ്കരിക്കപ്പെട്ടവനും, ഒരു കൈ കാൽമുട്ടിൽ വച്ചവനും, അഭയവര മുദ്ര ധരിച്ചവനും, ഭുവനേശ്വരിയാൽ ശിലാസനം സ്വീകരിച്ചവനും സർപ്പ കന്യകകളാൽ സേവിതനും ആയി കാണപ്പെടുന്നു.  വട വൃക്ഷത്തിനു കീഴെ ധ്യാനത്തിലിരിക്കുന്ന ഭഗവാൻ്റെ പിന്നിലേക്കു മാറി, സർപ്പങ്ങളാൽ സേവിക്കപ്പെട്ടു ഗംഗാപാർവ്വതിമാർ കാണപ്പെടുന്നു.“ ഇതാണ് ഏകദേശ വിഗ്രഹ വർണന.

പ്രത്യക്ഷത്തിൽ  ലക്ഷണ ശാസ്ത്ര പ്രകാരം കലിയുഗ വരദനായി തോന്നാമെകിലും ശാസ്ത്രീയമായി അപഗ്രഥിച്ചാൽ “ ഭഗവാൻ കണ്ണുമടച്ച് ധ്യാനനിഷ്ഠയിൽ മുഴുകി ഇരിക്കുന്നതിനാൽ മുഖം തേജഃപൂർണ്ണവും, പ്രശാന്തവുമാണ്. സമാധിയിൽ ഇരിക്കുന്നതിനാലാണ് പ്രസന്ന വദനൻ  ആയി കാണപ്പെടുന്നത്. പിൻഭാഗത്തു കാണുന്ന സർപ്പങ്ങൾ യോഗനാഡികളെ കുറിക്കുന്നു. സൂക്ഷിച്ചു നോക്കിയാൽ ആധാര ചക്രങ്ങളും കാണാം. ശിവൻ യോഗ സമാധിയിൽ ആയതുകൊണ്ടാണ് ഗംഗാ പാർവ്വതി ദേവിമാർ പിൻവാങ്ങി ഒഴിഞ്ഞു നിൽക്കുന്നത് എന്നുവേണം മനസ്സിലാക്കാൻ. സമാധിസ്ഥരായ യോഗിയുടെ തലക്ക് മുകളിൽ ഫണം വിരിച്ചു സർപ്പങ്ങൾ നിൽക്കാറുണ്ട്. ജടയും  കലയും, ത്രിനേത്രങ്ങളും ശിവൻ്റെ അലങ്കാര ലക്ഷണങ്ങൾ ആണ്. അതിനാൽ ഈ വിഗ്രഹം ഏതോ ഒരു  യോഗി ധ്യാനത്തിൽ ദർശിച്ചതും, അദേഹത്താൽ പ്രതിഷ്ഠിപ്പിക്കപെട്ടതും ആണ്.  (ബ്രഹ്മശ്രീ കാണിപ്പയൂർ ശങ്കരൻ നമ്പൂതിരിപ്പാട്).

കണ്ടുകണ്ടു  മതിവരാത്ത ഈ വിഗ്രഹം,. മീനച്ചിൽ കർത്താക്കന്മാരുടെ ഭരണകാലത്തു, അവരുടെ പ്രാർഥന പ്രകാരം മീനച്ചിലാറിൻ്റെ തീരത്തു സാക്ഷാൽ ആദി ശങ്കരൻ പ്രതിഷ്ഠിച്ചതാണെന്നു കരുതപ്പെടുന്നു. കാലചക്രഗമനത്തിൽ ഈ ക്ഷേത്രം വിസ്മരിക്കപ്പെട്ടു. ക്ഷേത്രം ഇരുന്ന സ്ഥലം ഒരു വനമായി മാറി. ജനങ്ങൾ ഇങ്ങിനെ ഒരു ക്ഷേത്രം അവിടെ ഉണ്ടായിരുന്ന എന്ന കാര്യം തന്നെ മറന്നു . ക്രമേണ ക്ഷേത്രമിരുന്ന സ്ഥലം മഠത്തിൽ തറവാട്ടു കാരുടേതായി. പല നായർ തറവാടുകളും ക്ഷയിച്ച കൂട്ടത്തിൽ മഠത്തിൽ തറവാടും ക്ഷയിച്ചു. അങ്ങിനെ മഠത്തിൽ പാച്ചുപിള്ള എന്ന അവകാശി,  ഈ സ്ഥലം അധ്വാനശീലനായ മാടപ്പാട്ടു ശ്രീ തൊമ്മന് കൈമാറി. കാടു പിടിച്ചു കിടന്ന ഈ സ്ഥലം വെട്ടി വെളുപ്പിച്ചു കൃഷിസ്ഥലം ആകണമെന്ന് അദ്ദേഹം വിചാരിച്ചു. പുരയിടത്തിൻ്റെ  നടുക്ക് തന്നെ ഒരു വലിയ അത്തി മരം നിന്നിരുന്നു. ആ മരത്തിൻ്റെ  വലിപ്പം വച്ചു നോക്കിയാൽ ഏകദേശം ഒരു 400 വർഷമെങ്കിലും പഴക്കം കാണും. അതങ്ങനെ ആ പ്രദേശം മുഴുവൻ വേരോടി പടർന്നു നിൽക്കുകയാണ്. ആ മരം വെട്ടിമാറ്റിയാൽ തന്നെ സ്ഥലം വൃത്തിയാകും  ഇത്രയും വലിയ മരം വെട്ടാൻ പറ്റിയ ആൾക്കാർ കുറവ്. പിന്നെ കാട് പിടിച്ചു കിടന്ന സ്ഥലം സർപ്പക്കാവ് ആണോ എന്ന് ചിലർക്ക് സംശയം. ഇന്നത്തെപ്പോലെ  എന്തിനെയും കേട്ടപാടെ പുച്ഛിച്ചു തള്ളുവാൻ അന്നത്തെ ആൾക്കാർ തയ്യാറായിരുന്നില്ല. അതിനാൽ തന്നെ പലരും ആ കാട് വെട്ടുവാൻ തയ്യാറായിരുന്നില്ല. അങ്ങിനെ ആ നിയോഗം, സ്ഥലത്തിൻ്റെ  മുൻകാല ഉടമയായ ശ്രീ പാച്ചുപിള്ളയുടെ കൈകളിൽ തന്നെ എത്തി. അപ്പോഴേക്കും അദ്ദേഹം ഉപജീവനത്തിനുവേണ്ടി മരംവെട്ടു  ഒരു തൊഴിലായി സ്വീകരിച്ചിരുന്നു.

1960 ജൂലൈ 14 , എല്ലാവരും ഭയഭീതരായിരുന്നു , ലോകം എമ്പാടും ഉള്ള മനുഷ്യർ വീർപ്പടക്കിപിടിച്ചു ഏക മനസ്സോടെ പ്രാർഥനാ നിരതരായിരുന്ന ദിവസം.  കാരണം ഇറ്റാലിയൻ ജ്യോതി ശാസ്ത്രജ്ഞമാർ അന്നേദിവസം ലോകം അവസാനിക്കുമെന്ന് പ്രവചിച്ചിരുന്നു. എന്തായാലും ലോകം അവസാനിക്കാൻ പോകുകയല്ലേ. എന്നാൽ ഈ മരവും കൂടി വെട്ടിക്കളയാം എന്ന് വിചാരിച്ചാവാം പാച്ചുപിള്ള അന്നേദിവസം തന്നെ മരം വെട്ടുവാൻ തീരുമാനിച്ചത്. കോരിച്ചൊരിയുന്ന മഴയും കാറ്റും. പട്ടാപകൽ ആയിട്ടുപോലും സൂര്യപ്രകാശം വളരെ കുറവു ആകപ്പാടെ ഒരു ഭീകരത നിറഞ്ഞ അന്തരീക്ഷം.

പാച്ചുപിള്ള, അത്തിയുടെ  മടവെട്ടി. മരം വീഴാറായി. ഇനി വടം  കൂട്ടി വലിക്കുകയെ വേണ്ടൂ. പെട്ടുന്നുണ്ടായ അതിശക്തമായ കാറ്റിൽ ആ അത്തിമരം, മട വെച്ചതിനു നേരെ എതിർദിശയിൽ മറിഞ്ഞു വീണു. എതിർദിശയിൽ മരം വീണതുകണ്ടു ഭയാക്രാന്തനായ പാച്ചുപിള്ള തലകറങ്ങി താഴെ വീണു. ബോധം തെളിഞ്ഞു എഴുന്നേറ്റപ്പോൾ മരപ്പോടിനുള്ളിലെ   നയനമനോഹരവും , അതിദിവ്യവുമായ വിഗ്രഹം കാണായി. മട വെച്ച രീതിയിൽ മരം മറിഞ്ഞിരുന്നുവെങ്കിൽ ആ വിഗ്രഹം പല കഷണങ്ങൾ ആയി മുറിഞ്ഞേനെ, 

എന്തായാലും ദൈവ നിയോഗം മറിച്ചായിരുന്നു. അങ്ങിനെ ഭഗവൽ വിഗ്രഹം ആദ്യം ദർശിക്കാനുള്ള ഭാഗ്യം ശ്രീ പാച്ചുപിള്ളക്ക് തന്നെ ലഭിച്ചു.

വിവരം കേട്ടറിഞ്ഞു തദ്ദേശവാസികൾ തടിച്ചു കൂടുകയും, നിലവിളക്കു കൊളുത്തി പ്രാർഥനയും മറ്റും തുടങ്ങുകയും ചെയ്തു. വിഗ്രഹം പ്രത്യക്ഷപ്പെട്ട സ്ഥലം ദൈവവിശ്വാസിയായ  ശ്രീ. തൊമ്മൻ ആരാധകർക്ക് കൈമാറി. അവിടെ ഒരു മഹാക്ഷേത്രം ഉയർന്നു.

നാൾക്കുനാൾ അഭിവൃദ്ധി പ്രാപിച്ചു വരുന്ന ഈ ക്ഷേത്രം ഇപ്പോൾ NSS ആണ് നടത്തുന്നത്. പാലാ  നിവാസികൾക്കും മറ്റു ഭക്തർക്കും വരദായകനായി   വിളങ്ങുന്ന കടപ്പാട്ടൂരപ്പൻ്റെ  സന്നിധി  ഒരു ശബരിമല ഇടത്താവളം കൂടിയാണ്. അയ്യപ്പനും, ദേവിയും ഉപദേവന്മാർ ആണ്. വിശിഷ്ടമായ ഒരു സർപ്പകാവും ഉണ്ട്
🎀♾️♾️♾️📍♾️♾️♾️🎀
*"വിശ്വചൈതന്യ സാരസ്വരൂപിണി! ശാശ്വത പ്രേമമാധുരീ വർഷിണി! വശ്യസൗന്ദര്യ കാരുണി ശ്രീനിധേ! വള്ളിയാനിക്കാട്ടമ്മേ നമോസ്തുതേ!"*
🎀♾️♾️♾️📍♾️♾️♾️🎀
*ഗുരുർ ബ്രഹ്മാ ഗുരുർ വിഷ്ണു ഗുരുർ ദേവോ മഹേശ്വര: ഗുരുർ സാക്ഷാത്‌ പരബ്രഹ്മ തസ്മൈ ശ്രീ ഗുരവേ നമ:* 

 *🔱🔥വള്ളിയാനിക്കാട്ടമ്മ🔥🔱*

🎀♾️♾️♾️📍♾️♾️♾️🎀