Followers(ഭഗവാന്‍റെ ഭക്തര്‍ )

Saturday, February 8, 2020

കന്നത്ത് കുന്നത്ത് തളി മഹാദേവ ക്ഷേത്രം

ഓം നമശിവായ ...
കേരളത്തിലെ അതിപുരാതന ക്ഷേത്രങ്ങളിൽ ഒന്നാണ് കന്നത്ത് കുന്നത്ത് തളി മഹാദേവ ക്ഷേത്രം  വൈക്കം ഏറ്റുമാനൂർ ക്ഷേത്രങ്ങൾ പോലെ മഹാക്ഷേത്രം ആകേണ്ടിയിരുന്ന കുന്നത്ത് തളിക്ഷേത്രം ഇടക്കാലത്ത് വച്ച് എങ്ങോ അതിന്റെ പ്രൗഡി നഷ്ടപ്പെട്ട് ഒരു ചെറിയ ഗ്രാമത്തിൽ ഒതുങ്ങി നിൽക്കുകയാണിന്ന് 
സംഘകാല കൃതികളിൽ പോലും പരാമർശിച്ചിട്ടുള്ള ഈ മഹാക്ഷേത്രത്തിന്റെ പ്രത്യേകതകൾ നിരവധിയാണ്
പണ്ട് കാലത്ത് രാജാക്കൻമാർ ഭരണപരമായ കൂടികാഴ്ചകളും ചർച്ചകളും സംവാദങ്ങളും ഒക്കെ നടത്തിയിരുന്നത് തളിക്ഷേത്രങ്ങളിൽ വച്ചായിരുന്നു. കേരളത്തിൽ ആകെ 18 തളിക്ഷേത്രങ്ങൾ ആണ് ഉള്ളത് അതിൽ ഒന്നും
എറണാകുളം ജില്ലയിൽ ആകെയുള്ള ഒരു തളിക്ഷേത്രവുമാണ് കുന്നത്ത് തളിക്ഷേത്രം
നിരവധി ഉപദേവതകളാണ് ഈ ക്ഷേത്രത്തിൽ ഉള്ളത് അതും തിരുമുറ്റത്ത്‌ പ്രത്യേകം പ്രത്യേകം ശ്രീകോവിലുകളിൽ സ്ഥിതി ചെയ്യുന്നു . സപ്തമാതൃക്കളുടെ പൂർണകായ രൂപത്തിലുള്ള വിഗ്രഹങ്ങൾ ക്ഷേത്രത്തിന്റെ രാജകീയത വിളിച്ചോതുന്നവയാണ് . ലോകത്തിൽ തന്നെ അപൂർവ്വമായി മാത്രം ഉള്ള ശിവഭഗവാന്റെ മുഖ ലിംഗ പ്രതിഷ്ഠ കന്നത്തളി ക്ഷേത്രത്തിന്റെ മാത്രം പ്രത്യേകതയാണ് .
ക്ഷേത്രത്തിലെ മഹാശിവലിംഗം സ്വയംഭൂ ആണെന്നാണ് വിശ്വാസം ക്ഷേത്രവും ശീ കോവിലും പണിയുന്നതിന് മുമ്പേ തന്നെ ശിവലിംഗം അവിടെ ഉണ്ടായിരുന്നതായി അനുനിക്കാം ... കാരണം ഗർഭഗൃഹത്തേക്കാൾ വലുതാണ് ക്ഷേത്രത്തിലെ ശിവലിംഗം ... ക്ഷേത്ര ദർശനം നടത്തുന്ന ആർക്കും അത് മനസിലാവും ... 
പുരാവസ്തു ഗവേഷകർ ഈ ശിവലിംഗത്തിന് കണക്കാക്കുന്ന ഏകദേശ പഴക്കം 2500 വർഷമാണ് ( BC 500 )
നിരവധി ചരിത്ര സംഭവങ്ങൾക്ക്‌ സാക്ഷ്യം വഹിച്ച ഈ ക്ഷേത്രം നൂറ്റാണ്ടുകൾക്ക് മുൻപ് വില്ലാർവട്ടം രാജാക്കൻമാരുടെ അധീനതയിൽ ആയിരുന്നു അതിനു ശേഷം വില്ലാർവട്ടം രാജാവ് അട്ടിച്ചോല നൽകി ( തീറെഴുതി ) യതു വഴി പാലിയവും ചേന്ദമംഗലം പ്രദേശവും കുന്നത്തളി ക്ഷേത്രവുമെല്ലാം പാലിയത്തച്ചന്റെ കീഴിൽ ആയി
പാലിയത്തിന്റെ പ്രഭവ കാലത്ത് കുന്നത്ത് തളിക്ഷേതം തലയെടുപ്പോടെ യാണ് നിന്നിരുന്നത് ... കൊടിമരം, ഊട്ടുപുര, വലിയ ഗോപുരം ,കണ്ണീർ ജലം പോലത്തെ ക്ഷേത്രക്കുളം ,കാലാൾ ഭടൻമാർ, വൃശ്ചികത്തിലെ തിരുവാതിര മുതൽ ധനുമാസത്തിലെ തിരുവാതിര വരെ ഒരു മാസക്കാലത്തെ ഉത്സവം എന്നിവയെല്ലാം ഇന്ന് ചരിത്ര താളുകളിൽ മാത്രമായി ...
ഈ മഹാക്ഷേത്രത്തെ പഴയ പ്രൗഡിയിലേക്ക് നമുക്ക് കൊണ്ടുവരണം ... ഗ്രാമവിശുദ്ധിയിൽ നിറഞ്ഞു നിൽക്കുന്ന ഈ ക്ഷേത്രത്തെ മഹാക്ഷേത്രമാക്കി മാറ്റാൻ ക്ഷേത്ര ഉപദേശക സമിതി എന്നും പ്രതിജ്ഞാബദ്ധമാണ് .... ക്ഷേത്രത്തിന്റെ ഭാവി കാര്യങ്ങൾ ചർച്ച ചെയുന്നതിനും , അഭിപ്രായങ്ങൾ രേഖപെടുത്തുന്നതിനും ,ക്ഷേത്ര സംബന്ധിയായ കാര്യങ്ങൾ മാത്രം ചർച്ച ചെയുന്നതിനും മാത്രം ക്ഷേത്ര ഉപദേശക സമിതിയുടെ വാട്സപ്പ് ഗ്രൂപ്പിൽ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് വഴി ജോയിൻ ചെയ്യാവുന്നതാണ് ... 
https://chat.whatsapp.com/F0o5tCO78P17acuNAPCSIi

Friday, February 7, 2020

മൃത്യുഞ്ജയ മന്ത്രം

🔔മൃത്യുഞ്ജയ മന്ത്രം...🚩

മൃത്യുവിനെ അതിജീവിക്കുന്ന മന്ത്രമാണ് മൃത്യുഞ്ജയ മന്ത്രം. ഇതിലെ വരികള്‍ നമ്മുടെ പ്രാണന് ബലം നല്‍കുവാന്‍ പാകത്തിലുള്ളതാണ്. ഇതു ദിവസവും 108 തവണയോ 1008തവണയോ ജപിക്കാവുന്നതാണ്. കുറഞ്ഞത്‌ ഒരുതവണയെങ്കിലും ജപിക്കുന്നത്‌ നന്നായിരിക്കും. ഇതു വളരെ ശക്തിയുള്ള മന്ത്രമായി കരുതപ്പെടുന്നു അതിനാല്‍ത്തന്നെ ഇതു ജപിക്കുന്ന സമയത്ത് ശാരീരികവും മാനസികവുമായ ശുദ്ധി പാലിക്കണം. നമ്മുടെ ഉള്ളിലുള്ള വിപരീത ഊര്‍ജ്ജത്തെ പുറംതള്ളി ഉള്ളിലുള്ള പ്രാണശക്തിയുടെ ബലം കൂട്ടാന്‍ ഈ മന്ത്രം സഹായിക്കുന്നു.
പേരാല്‍, അമൃത്, എള്ള്, കറുക, നെയ്യ്, പാല്‍, പാല്‍പ്പായസം എന്നിവയാണ് മൃത്യുഞ്ജയ ഹോമത്തില്‍ ഹവനം ചെയ്യുന്നത്. സാധാരണ മൃത്യുഞജയ ഹോമത്തില്‍ 144 തവണ വീതമാണ് സപ്ത ദ്രവ്യങ്ങള്‍ അര്‍പ്പിക്കുന്നത്. ഏഴു ദിവസത്തെ മൃത്യുഞ്ജയ ഹോമമായി മഹാമൃത്യുഞ്ജയഹോമം നടത്താറുണ്ട്.രോഗത്തിന്‍റെ അല്ലെങ്കില്‍ ദശാസന്ധിയുടെ കാഠിന്യമനുസരിച്ചായിരിക്കും മഹാമൃത്യുജ്ഞയ ഹോമത്തിന്‍റെ ദൈര്‍ഘ്യവും സപ്ത ദ്രവ്യങ്ങള്‍ അര്‍പ്പിക്കുന്ന തവണയും നിശ്ചയിക്കുന്നത്.ജാതകന്‍റെ ജന്മ നക്ഷത്രത്തില്‍ മഹാമൃത്യുഞ്ജയ ഹോമം നടത്തുന്നത് അത്യുത്തമമായി ജ്യോതിഷ പണ്ഡിതര്‍ കരുതുന്നു.

മന്ത്രം :

ഓം ത്ര്യംബകം യജാമഹെ
സുഗന്ധിം പുഷ്ടി വര്‍ദ്ധനം
ഉര്‍വാരുകമിവ ബന്ധനാത്
മൃത്യോര്‍ മുക്ഷീയ മാമൃതാത്..🙏🙏🙏

Thursday, February 6, 2020

പ്രദോഷം

🕉#പ്രദോഷം ഫെബ്രുവരി 06 2020- #വ്യാഴം🕉
 🌿🌿🌿🌿🙏#പ്രദോഷ_വ്രതം🙏🌿🌿🌿🌿
🔱🌙🔱🌙🔱🌙🔱🙏🔱🌙🔱🌙🔱🌙🔱

സന്ധ്യയ്ക്ക് ത്രയോദശി തിഥി വരുന്ന ദിവസമാണ് പ്രദോഷമായി കണക്കാക്കുന്നത്. പ്രദോഷം മാസത്തില്‍ രണ്ടെണ്ണം ഉണ്ട്, കറുത്തപക്ഷത്തിലേതും വെളുത്തപക്ഷത്തിലേതും.രണ്ടു പ്രദോഷവും വ്രതം അനുഷ്ഠിക്കാറുണ്ട്.കറുത്തപക്ഷത്തിലെ പ്രദോഷം ആണ് പ്രധാനം. ശനിയാഴ്ച വരുന്ന കറുത്തപക്ഷ പ്രദോഷം ഏറ്റവും ഉത്തമം (ശനി പ്രദോഷം). സാധാരണ പ്രദോഷം നോല്‍ക്കുന്നതി നേക്കാള്‍ ശ്രേഷ്ഠമാണ് ശനിപ്രദോഷം. പുണ്യക്രിയകള്‍ക്ക് ഏറ്റവും ഉത്തമമായ ദിവസമാണ് പ്രദോഷം.

ഭഗവാൻ ശിവശങ്കരന് ഏറ്റവും പ്രധാനപ്പെട്ട ദിനമാണ് പ്രദോഷദിനം. ശിവശക്തിപ്രീതിക്ക് ഏറ്റവും ഉത്തമമായ അനുഷ്ഠാനമാണ് പ്രദോഷവ്രതം. പ്രദോഷവ്രതം പൂർണ്ണ ഭക്തിയോടെ എടുത്താൽ സർവ്വപാപവും നശിച്ച് ശിവപദം പ്രാപ്തമാകുന്നു. വർഷത്തിലെ എല്ലാ പ്രദോഷവും എടുക്കാം. തിങ്കൾ പ്രദോഷമോ, ശനിപ്രദോഷമോ പ്രത്യേകമായും എടുക്കാം. പ്രദോഷ വ്രതാനുഷ്ഠാനത്തിലൂടെ ദാരിദ്ര്യദുഃഖശമനം, ആയുരാരോഗ്യം, പാപമുക്തി, സത്കീർത്തി, സന്തുഷ്ട കുടുംബം, വിവാഹലബ്ധി, സന്താനസൗഭാഗ്യം തുടങ്ങി സർവ്വൈശ്വര്യങ്ങളും പ്രാപ്തമാകും. മഹാദേവന്റെ അനുഗ്രഹത്തിനു ധാരാളം വ്രതങ്ങൾ ഉണ്ടെങ്കിലും ഏറ്റവും ലളിതമായി അനുഷ്ഠിക്കാവുന്ന വ്രതമാണിത്. 

പ്രദോഷസന്ധ്യാ സമയത്ത്, കൈലാസത്തില്‍ ആനത്തോലുടുത്ത മഹാദേവന്‍, മഹാദേവിയെ രത്‌നപീഠത്തിലിരുത്തി ദേവിയുടെ മുന്‍പില്‍ ആനന്ദ നടനം ആടും.

''കൈലാസശൈലഭവനേ ത്രിജഗജ്ജനിത്രിം ഗൗരിം നിവേശ്യ കനകാചിത രത്‌നപീഠേ! നൃത്തം വിധാതുമഭിവാഞ്ചത ശൂലപാണൗ ദേവാഃ പ്രദോഷ സമയേനു ഭജന്തി സര്‍വ്വേ!!'' ''വാഗ്‌ദേവീ ധൃതവല്ലകീ ശതമഖോ വേണും ദധത് പത്മജഃ താലോന്നിദ്രകരാ രമാഭഗവതീ ഗേയപ്രയോഗാന്വിതാ! വിഷ്ണുസാന്ദ്രമൃദംഗവാദനപടുര്‍ദേവാഃ സമന്താത്സ്ഥിതാഃ സേവന്തേ തമനു പ്രദോഷസമയേ ദേവം മൃഡാനീപതിം!!'' ''ഗന്ധര്‍വയക്ഷപതഗോരഗ സിദ്ധസാധ്യ- വിദ്യാധരാമരവരാപ്‌സരാം ഗണാശ്ച! യേളന്യേ ത്രിലോകനിലയാഃ സഹഭൂതാവര്‍ഗാഃ പ്രാപ്‌തേ പ്രദോഷസമയേ ഹരപാര്‍ശ്വസംസ്ഥാ!''

ആ പുണ്യവേളയില്‍ വാണീഭഗവതി വീണ വായിക്കുന്നു. ബ്രഹ്മാവ് താളം പിടിക്കുന്നു. ദേവേന്ദ്രന്‍ പുല്ലാങ്കുഴല്‍ ഊതുന്നു. മഹാലക്ഷ്മി ഗീതം ആലപിക്കുന്നു. മഹാവിഷ്ണു മൃദംഗം വായിക്കുന്നു. നന്ദിയും ഭൃംഗിയും നടനം ചെയ്യുന്നു. സ്തുതിപാഠകന്മാര്‍ സ്തുതിഗീതം ആലപിക്കുന്നു. ഗന്ധര്‍വയക്ഷ കിന്നരന്മാര്‍, അപ്‌സരസുകള്‍ എല്ലാവരും ഭഗവാനെ സേവിച്ചു നില്‍ക്കുന്നു. അങ്ങനെ പ്രദോഷ സന്ധ്യാ സമയത്ത് കൈലാസത്തില്‍ എല്ലാ ദേവീദേവന്മാരുടെയും സാന്നിധ്യമുണ്ട്. പ്രദോഷ സന്ധ്യാവേളയില്‍ ഭഗവാനെ പ്രാര്‍ത്ഥിച്ചാല്‍ അത്യധികം സന്തോഷ വതിയായ ജഗജ്ജനനിയുടെയും മഹാദേവന്റെയും മറ്റെല്ലാ ദേവീദേവന്മാ രുടെയും അനുഗ്രഹം ലഭിക്കും.

പ്രദോഷവ്രതം ഉപവാസമായി ആണ് അനുഷ്ഠിക്കേണ്ടത്.പ്രദോഷവ്രതത്തിന് തലേന്ന് ഒരിക്കല്‍ എടുക്കണം. പ്രദോഷ ദിവസം രാവിലെ കുളിച്ച് ദേഹശുദ്ധിയും മനഃശുദ്ധിയും വരുത്തി ശിവക്ഷേത്രദര്‍ശനം നടത്തണം. വൈകുന്നേരം കുളിച്ച് ശുദ്ധിയായി പ്രദോഷപൂജയുള്ള ശിവക്ഷേത്രത്തില്‍ ദര്‍ശനം നടത്തണം.

പ്രദോഷ സ്‌തോത്രങ്ങള്‍, പ്രദോഷ കീര്‍ത്തനം (ശങ്കരധ്യാനപ്രകാരം....) ഇവ ജപിച്ച് ഭഗവാനെയും ദേവിയെയും പ്രാര്‍ത്ഥിക്കുക. പ്രദോഷവിധിയും മഹിമയും പുണ്യവും ഫലപ്രാപ്തിയും വിളിച്ചോതുന്ന കീര്‍ത്തനമാണ് ഈ പഴയ കീര്‍ത്തനം. ശംഭു പ്രസാദമുണ്ടായാല്‍ മറ്റെന്താണ് വേണ്ടത്. പ്രദോഷവ്രതം അനുഷ്ഠിക്കുന്നവര്‍ ഏതെങ്കിലും ദാനം നടത്തണം.

പഞ്ചാക്ഷരീമന്ത്രജപം (108 തവണയോ അതിൽ കൂടുതലോ ജപിക്കണം. ബ്രാഹ്മമുഹൂർത്തിൽ ജപിച്ചാൽ അത്യുത്തമം), പഞ്ചാക്ഷരീസ്തോത്രം, ശിവസഹസ്രനാമം, ശിവപുരാണപാരായണം, ശിവാഷ്ടകം, മറ്റ് ശിവസ്തുതികൾ, ഭജനകൾ എന്നിവ ഭക്തിപൂർവ്വം ചൊല്ലുക. സന്ധ്യയ്ക്ക് മുൻപായി കുളിച്ച് ശിവക്ഷേത്രദർശനം, പ്രദോഷപൂജ, ദീപാരാധന ഇവയിൽ പങ്കുകൊള്ളുക. അന്നേ ദിവസം രാത്രിയിൽ ഉറങ്ങാതിരുന്ന് ശിവഭജനം നടത്തിയാൽ അത്യുത്തമം. ഭഗവാന് കരിക്ക് നേദിച്ച് അതിലെ ജലം സേവിക്കുക. അവിലോ, മലരോ, പഴമോ കഴിച്ച് പാരണ വിടുക (ഉപവാസമവസാനിപ്പിക്കുക). ദീപാരാധനയ്ക്കു ശേഷം ക്ഷേത്രത്തിൽ നിന്നുള്ള ചോറു വാങ്ങി കഴിക്കാവുന്നതാണ്. മാസംതോറുമുള്ള ഏതെങ്കിലും ഒരു പ്രദോഷമെങ്കിലും അനുഷ്ഠിക്കുന്നതിലൂടെ നിത്യദുരിതശമനം നിശ്ചയം!
ഓം നമഃ ശിവായ ! ഓം ഹ്രീം നമഃ ശിവായ! ഓം ഗൗരീശങ്കരായ നമഃ

ശംഭോമഹാദേവ ശംഭോകൃപാകരാ‍

*⚜ശംഭോമഹാദേവ ശംഭോകൃപാകരാ‍ 
*🔥

ശംഭോമഹാദേവ ശംഭോകൃപാകരാ‍
കൈലാസ ഗിരിവാസ വിശ്വനാഥാ
വന്നെഴുന്നള്ളുകീ കലികാല ഭൂവിതിൽ
നിന്നുഗ്രതാണ്ഡവ നൃത്തമാടൂ...

ശംഭോമഹാദേവ ശംഭോകൃപാകരാ‍
കൈലാസ ഗിരിവാസ വിശ്വനാഥാ
വന്നെഴുന്നള്ളുകീ കലികാല ഭൂവിതിൽ
നിന്നുഗ്രതാണ്ഡവ നൃത്തമാടൂ...

ഹരഹര മഹാദേവ ഓംകാരമൂർത്തേ
സകലനരദുരിതഹര ശരണം പ്രപദ്യേ
ഹരഹര മഹാദേവ ഓംകാരമൂർത്തേ
സകലഭവദുരിതഹര ശരണം പ്രപദ്യേ

ഇരുളും മനസ്സുകൾ കലിതുള്ളിയാടുമീ
ചുടലക്കളങ്ങളിൽ ചുവടുവയ്‌ക്കൂ
ഇളകും ഉടുക്കിന്റെ ഡും ഡും രവത്തിലീ
ഘോരാട്ടഹാസങ്ങൾ മുങ്ങിടട്ടേ...
ഘോരാട്ടഹാസങ്ങൾ മുങ്ങിടട്ടേ...

ഹരഹര മഹാദേവ ഓംകാരമൂർത്തേ
സകലനരദുരിതഹര ശരണം പ്രപദ്യേ
ഹരഹര മഹാദേവ ഓംകാരമൂർത്തേ
സകലഭവദുരിതഹര ശരണം പ്രപദ്യേ

എരിയട്ടെ ഭൂമിയെ കുരുതിക്കു നൽകുമീ
കുടിലമദോന്മത്ത ജല്പിതങ്ങൾ
എരിയട്ടെ ഭൂമിയെ കുരുതിക്കു നൽകുമീ
കുടിലമദോന്മത്ത ജല്പിതങ്ങൾ
സമയമായി തൃക്കൺതുറക്കുക ചാമ്പലായ്
പൊലിയട്ടെയെല്ലാം നിൻ കോപാഗ്നിയിൽ
പൊലിയട്ടെയെല്ലാം നിൻ കോപാഗ്നിയിൽ

ഹരഹര മഹാദേവ ഓംകാരമൂർത്തേ
സകലനരദുരിതഹര ശരണം പ്രപദ്യേ
ഹരഹര മഹാദേവ ഓംകാരമൂർത്തേ
സകലഭവദുരിതഹര ശരണം പ്രപദ്യേ

ജടയഴിച്ചാടു നീ തുടികൊട്ടിയാടു നീ
ഉടലുറഞ്ഞാടു നീ ഉഗ്രമൂർത്തേ
ജടയഴിച്ചാടു നീ തുടികൊട്ടിയാടു നീ
ഉടലുറഞ്ഞാടു നീ ഉഗ്രമൂർത്തേ
കലിതുള്ളിയാടുനീ കൺ‌തുറന്നാടു നീ
മതിമറന്നാടു നീ നടനമൂർത്തേ...
മതിമറന്നാടു നീ നടനമൂർത്തേ...

ഹരഹര മഹാദേവ ഓംകാരമൂർത്തേ
സകലനരദുരിതഹര ശരണം പ്രപദ്യേ
ഹരഹര മഹാദേവ ഓംകാരമൂർത്തേ
സകലഭവദുരിതഹര ശരണം പ്രപദ്യേ

ശംഭോ മഹാദേവ ശംഭോ കൃപാകരാ‍
കൈലാസ ഗിരിവാസ വിശ്വനാഥാ
വന്നെഴുന്നള്ളുകീ കലികാല ഭൂവിതിൽ
നിന്നുഗ്രതാണ്ഡവ നൃത്തമാടൂ...

ശംഭോമഹാദേവ ശംഭോകൃപാകരാ‍
കൈലാസ ഗിരിവാസ വിശ്വനാഥാ
വന്നെഴുന്നള്ളുകീ കലികാല ഭൂവിതിൽ
നിന്നുഗ്രതാണ്ഡവ നൃത്തമാടൂ...!!

ഹരഹര മഹാദേവ ഓംകാരമൂർത്തേ
സകലനരദുരിതഹര ശരണം പ്രപദ്യേ
ഹരഹര മഹാദേവ ഓംകാരമൂർത്തേ
സകലഭവദുരിതഹര ശരണം പ്രപദ്യേ..!
*ശുഭം*

വ്യാളിമുഖ പ്രതിഷ്ഠ

*​ക്ഷേത്രങ്ങളുടെ മുകളില്‍ എന്തിനാണ് വ്യാളിമുഖ പ്രതിഷ്ഠ?*

=======================/=

*ക്ഷേത്രങ്ങളുടെ മുകളില്‍ ശിവകിരീടമണിഞ്ഞ്‌, നാക്ക്‌ പുറത്തേക്ക്‌ തള്ളി കൈകള്‍ രണ്ടും താഴോട്ട്‌ നീട്ടിപ്പിടിച്ച്‌ ഉടലില്ലാത്ത വികൃതരൂപമായി കാണപ്പെടുന്ന ഒരു രൂപമാണ് വ്യാളിമുഖം.. ഭാരതത്തിലെ വിളക്കുവച്ചു ആരാധിക്കുന്ന ദേവി-ദേവന്മാരുടെയെല്ലാം ക്ഷേത്രങ്ങളിലും മൂലബിംബപ്രതിഷ്ഠക്കു മുകളിലോ അല്ലെങ്കില്‍ ഗോപുരത്തിന് മുകളിലോ വ്യാളിമുഖം സ്ഥാപിച്ചിരിക്കുന്നത് കാണുവാന്‍ കഴിയും…നമ്മളില്‍ പലരും ഇതിനെ പലതരത്തില്‍ തെറ്റായി അര്‍ത്ഥം കണ്ടെത്തുന്നു..ക്ഷേത്രത്തിന്‍റെ അല്ലെങ്കില്‍ വിഗ്രഹത്തിന്‍റെ ദൃഷ്ടിദോഷം മാറുവാന്‍ ആണ് വ്യാളിമുഖ പ്രതിഷ്ഠ എന്നൊക്കെ

*ഐതിഹ്യം*

*സന്താനങ്ങളില്ലാതെ ദുഃഖിതയായ പ്രകൃതിദേവി കഠിന തപസ്സനുഷ്ഠിച്ച്‌ ഒരുവേള ശിവഭഗവാനെ പ്രത്യക്ഷപ്പെടുത്തി. “തനിക്ക്‌ ഒരു പുത്രന്‍ പിറക്കണം. എല്ലാംകൊണ്ടും ഉത്തമനായ ഒരു ആണ്‍കുട്ടി ”, ദേവി ആവശ്യപ്പെട്ടു. ”ഒരു സത്പുത്രന്‍ ദേവിക്ക്‌ പിറക്കട്ടെ”, ശിവഭഗവാന്‍ വരം കൊടുക്കുന്നു. ശ്രേഷ്ഠനായ ഒരു കുട്ടി ഭൂമിയില്‍ പിറന്നാല്‍ അത്‌ തങ്ങള്‍ക്കു സഹിക്കാന്‍ പറ്റുന്നതിലും മുകളിലായിരിക്കുമെന്ന്‌ ദേവപത്നിമാര്‍ വ്യാകുലപ്പെട്ടു. അവര്‍ വിഷമം ദേവര്‍ഷി നാരദമുനി സമക്ഷം അറിയിക്കുന്നു*.

*ശിവഭഗവാനാല്‍ ഗര്‍ഭിണിയായ പ്രകൃതീശ്വരിക്ക്‌ ഭക്ഷണമായി നല്‍കുന്ന പഴങ്ങളില്‍ വജ്രം കലര്‍ത്തി ഗര്‍ഭമലസിപ്പിക്കാന്‍ നാരദരുടെ സാന്നിധ്യത്തില്‍ ദേവീദേവന്മാര്‍ തീരുമാനമെടുത്ത്‌, പ്രകൃതീശ്വരിയുടെ തോഴിമാരെ സ്വാധീനിക്കുന്നു. പത്ത്‌ മാസത്തിനുശേഷം പേറ്റ്‌ നോവനുഭവിച്ച്‌ പ്രകൃതിശ്വരി പ്രസവിച്ചപ്പോള്‍, കയ്യും തലയുമായി ഉടലില്ലാത്ത ഒരു വികൃതരൂപമാണ്‌ ഭൂമിയില്‍ പിറന്നുവീണത്‌. വ്യാളിമുഖം ഭൂമിയില്‍ പിറന്നുവീണപ്പോള്‍ വജ്രത്തിന്റെ ശബ്ദമെന്നോണം ‘കിം’ എന്ന ശബ്ദം ഉണ്ടായത്രെ. സംസ്കൃത ഭാഷയില്‍ ‘അതിശയം’ എന്ന നാമം അര്‍ത്ഥമാക്കുന്ന ‘കിം’ ശബ്ദത്തോടെ പിറന്നതിനാലായിരിക്കാം പ്രകൃതി ദേവിയുടെ പുത്രനെ ‘കിം പുരുഷന്‍’ എന്നറിയപ്പെടുന്നത്‌. സത്പുത്രനുവേണ്ടി തപസനുഷ്ഠിച്ച്‌ തനിക്ക്‌ പിറന്ന ശിശുവിന്റെ വികൃതരൂപം കണ്ട്‌ പ്രകൃതീശ്വരി കോപിച്ചു*.

*ദേവിയുടെ ശാപമേല്ക്കാതിരിക്കാന്‍ ശിവഭഗവാനും മറ്റു ദേവിദേവന്മാരും ഒടുവില്‍ ആ മാതാവിനോട്‌ അപേക്ഷിച്ചു. “ഇനി ദേവിയുടെ അധീനതയില്‍ ഭൂമിയില്‍ ദേവിദേവന്മാരായ ഞങ്ങള്‍ക്ക് ‌ എവിടെ ആരൂഢമുണ്ടാക്കുന്നുവോ അതിന്‍റെ ഏറ്റവും മുകളിലായി ദേവിയുടെ പുത്രനെ പ്രതിഷ്ഠിക്കും. ‘കിംപുരുഷ’ നെ വ്യാളിമുഖത്തെ വണങ്ങിയശേഷമേ ക്ഷേത്രത്തിലെ ദൈവങ്ങളെ ഭക്തര്‍ തൊഴുകയുള്ളൂ*. *അങ്ങിനെ ക്ഷേത്രങ്ങളില്‍ എല്ലായിടത്തും എല്ലാത്തിന്‍റെയും മുകളില്‍ അധിപനായി ശിവപുത്രന്‍ കിം- പുരുഷന്‍ വ്യാളിമുഖന്‍ വിരാജിക്കുന്നു*..
*ശിവഭഗവാന്‍ തന്‍റെ കിരീടവും കിം പുരുഷന്‌ നല്കുന്നു. ശിവക്ഷേത്രം, മഹാവിഷ്ണുക്ഷേത്രം ഒഴിച്ച്‌ മറ്റെല്ലാ ക്ഷേത്രങ്ങളിലും വ്യാളിമുഖം – ‘കിംപുരുഷ രൂപം’ സ്ഥാപിക്കപ്പെട്ടു കാണുന്നു*.

*ഭീകരത തോന്നിപ്പിക്കുന്ന മുഖത്തോടെ, ഇരു കൈകളും താഴോട്ട്‌ നീട്ടിവെച്ചിരിക്കുകയാണ് കിം പുരുഷന്‍. ‘ഞാന്‍ പ്രകൃതിശ്വരിയുടെ പുത്രനാണ്‌. ഈ ക്ഷേത്രവും ഭൂമിയുമെല്ലാം എന്‍റെ അധീനതയിലാണ്‌’ എന്നാണ്‌ ഇതുകൊണ്ട്‌ അര്‍ത്ഥ മാക്കുന്നത്‌*. 
*ഏതൊരു മാതാവും മക്കളുടെ കാര്യത്തില്‍ ഉത്കണ്ഠപ്പെടാറുണ്ട്‌*. *അതുപോലെ ചില വേളയിലൊക്കെ പ്രകൃതിശ്വരി മകനെക്കുറിച്ചോര്‍ക്കുമ്പോള്‍ മകന്‍റെ വികൃതരൂപമോര്‍ത്തു ‌ ദുഃഖിച്ചു പോകാറുണ്ട്‌. ആ അമ്മയുടെ ദുഃഖിക്കുന്ന മുഹൂര്‍ത്തമാണ് ഭൂമിയില്‍ പ്രകൃതിക്ഷോഭം സംഭവിക്കുന്നത്‌ എന്ന്‌ കരുതുന്നു*..

*പ്രകൃതിക്ഷോഭത്തിന്‍റെ അത്ഭുത രൂപമായ സുനാമി ആധുനിക മനുഷ്യരുടെ പേടി സ്വപ്നമാണ്‌. എല്ലാം പ്രകൃതിയില്‍ തുടങ്ങി പ്രകൃതിയില്‍ തന്നെ അവസാനിക്കുന്നു എന്ന പ്രപഞ്ച സത്യത്തിനുമുന്നില്‍ മനുഷ്യര്‍ വെറും നോക്കുകുത്തികളായി പകച്ചുനില്ക്കുൂകയാണ്‌. കിംപുരുഷന്‍റെ വ്യാളിമുഖത്തിന്റെ ഉത്ഭവകഥ വെറും ഐതീഹ്യമാകാം, മറ്റൊരു തരത്തില്‍ സത്യം ഇതുതന്നെയാകാം. ക്ഷേത്രങ്ങളില്‍ ദേവീദേവന്മാര്‍ക്കു അധിപനായി പ്രപഞ്ചം വാഴുന്ന വ്യാളിമുഖം കിം-പുരുഷനെ നാം ഓര്‍ക്കേണ്ടതുണ്ട്‌. ആ ശിവപുത്രനെ നമിക്കേണ്ടതുണ്ട്‌, സ്മരിക്കേണ്ടതുണ്ട്‌*..

*കാരിക്കോട്ടമ്മ -05-02-20*

ആലത്തിയൂർ ഹനുമാന്‍ ക്ഷേത്രം ..

ആലത്തിയൂർ ഹനുമാന്‍ ക്ഷേത്രം ...   
🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁

കേരളത്തിൽ മലപ്പുറം ജില്ലയിലുള്ള തിരൂരിന് അടുത്ത് ആലത്തിയൂര്‍ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ് ആലത്തിയൂര്‍ ഹനുമാന്‍ ക്ഷേത്രം. ഐതിഹ്യപ്രകാരം ഹനുമാന്റെ പുറംതൃക്കോവില്‍ വിഗ്രഹം പ്രതിഷ്ഠിച്ചത് 3000 വര്‍ഷങ്ങള്‍ക്കു മുന്‍പേ (ബി.സി. 1000) വസിഷ്ഠ മഹര്‍ഷി ആയിരുന്നു.

ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ ശ്രീരാമന്‍ ആണെങ്കിലും ഹനുമാന്‍ ക്ഷേത്രം എന്നാണ് പരക്കെ അറിയപ്പെടുന്നത്. ഹനുമാന്‍ സീതയെ തിരക്കി ലങ്കയിലേക്കു പോകുന്നതിനു മുന്‍പ് ഇവിടെവെച്ചാണ് ശ്രീരാമന്‍ ഹനുമാന് നിര്‍ദ്ദേശങ്ങളും ഉപദേശങ്ങളും കൊടുത്തത് എന്നാണ് വിശ്വാസം. ശ്രീരാമന്റെ വിഗ്രഹത്തിന് തൊട്ടടുത്തായിട്ടാണ് ഹനുമാന്റെ വിഗ്രഹം സ്ഥാപിച്ചിരിക്കുന്നത്. കയ്യിൽ ദണ്ഡും പിടിച്ച് ശ്രീരാമന്റെ വചനങ്ങള്‍ കേള്‍ക്കാനെന്നവണ്ണം മുന്‍പോട്ട് ചാഞ്ഞാണ് ഹനുമാന്‍ നില്‍ക്കുന്നത്. ലക്ഷ്മണന്റെ ക്ഷേത്രം ഇവിടെ നിന്ന് ഏതാനും മീറ്ററുകള്‍ അകലെയാണ്. ഹനുമാനും ശ്രീരാമനും സ്വകാര്യമായി സംസാരിക്കുവാനായി ലക്ഷ്മണന്‍ മാറിനിന്നു കൊടുത്തതാണെന്നാണ് വിശ്വാസം. കടലിനു മുകളിലൂടെ ലങ്കയിലേയ്ക്കുള്ള ഹനുമാന്റെ ചാട്ടത്തെ അനുസ്മരിപ്പിക്കുവാനായി ഇവിടെ ഒരു തിട്ട കെട്ടിയിട്ടുണ്ട്. ഈ തിട്ടയുടെ ഒരറ്റത്ത് കടലിന്റെ പ്രതീകമായി ഒരു വലിയ കരിങ്കല്ല് വെച്ചിട്ടുണ്ട്. വിശ്വാസികള്‍ ഈ തിട്ടയിലൂടെ ഓടി കരിങ്കല്ലിനു മുകളിലൂടെ ചാടുന്നു. ഈ ക്ഷേത്രത്തില്‍ ഇങ്ങനെ ചാടുന്നത് ഭാഗ്യം, ആരോഗ്യം, ദീര്‍ഘായുസ്സ്, ധനം എന്നിവ നല്‍കും എന്ന് വിശ്വസിക്കപ്പെടുന്നു. വിശ്വാസികളുടെ എല്ലാ ദുഃഖങ്ങളും ഭയങ്ങളും മാറ്റുക മാത്രമല്ല, അവരുടെ ആഗ്രഹ പൂര്‍ത്തീകരണവും ആലത്തിയൂരിലെ ഹനുമാന്‍ നടത്തും എന്നും വിശ്വസിക്കപ്പെടുന്നു.

ക്ഷേത്രത്തില്‍ ചതുര്‍ബാഹുവായ മഹാവിഷ്ണുവിന്റെ രൂപത്തിലാണ് ശ്രീരാമപ്രതിഷ്ഠ. കിഴക്കോട്ട് ദര്‍ശനം.

ഹനുമാന്റെ ശ്രീകോവില്‍ അല്പം വടക്കുമാറിയാണ്. ഹനുമാന് ഇവിടെ പൂജയില്ല, നിവേദ്യം മാത്രമേയുള്ളു.

ഗണപതി, അയ്യപ്പന്‍, ഭഗവതി, സുബ്രഹ്മണ്യന്‍, നാഗദൈവങ്ങള്‍ തുടങ്ങിയവരാണ് ഉപദേവതകള്‍.

തുഞ്ചത്ത് എഴുത്തച്ഛന്‍ ഈ ക്ഷേത്രത്തിലെ ഉപാസകനായിരുന്നുവെന്ന് പറയപ്പെടുന്നു. തുഞ്ചന്‍പറമ്പിലെ കാഞ്ഞിരമരത്തില്‍ ഹനുമാന്റെ സാന്നിധ്യമുണ്ടായിരുന്നതുകൊണ്ടാണ് ആ മരത്തിന്റെ ഇലകൾ മാത്രം കയ്ക്കാത്തതെന്ന് പഴമക്കാർ പറയുന്നു.

ഹനുമാന് നിവേദ്യം മാത്രം. തന്ത്രം കറുത്തേടത്ത്. ഹനുമാന് കുഴച്ച പൊതി അവില്‍ നിവേദ്യം ദിവസവും രാവിലെയും വൈകീട്ടും നടക്കും. അവില്‍ വഴിപാട് പൊതിക്കണക്കാണ്. ഏതാണ്ട് മൂവായിരത്തോളം രൂപ ചെലവ് വരുന്നതാണ് ഈ വഴിപാട്. അരപൊതിയായോ, കാല്‍ പൊതിയായോ അതുമല്ലെങ്കില്‍ മുപ്പതുരൂപ മാത്രം ചെലവ് വരുന്ന ഒരു നാഴിയായോ നടത്താം. കാര്യസാദ്ധ്യത്തിന് ഈ വഴിപാട് ഏറെ വിശേഷപ്പെട്ടതായി കരുതുന്നു. അവില്‍ പ്രസാദത്തിനായി ജാതിമതഭേദമെന്യേ ആളുകളെത്തും.  ഈ പ്രസാദം പതിനഞ്ചുദിവസത്തോളം കേടാകാതെ ഇരിക്കും. സീതാന്വേഷണത്തിനായി പുറപ്പെട്ട ഹനുമാന്റെ കയ്യില്‍ ഈ ദേവഭക്ഷണം ഒരു പൊതിയാക്കി ശ്രീരാമന്‍ നല്‍കിയതായി പുരാണം പറയുന്നു. ശ്വാസംമുട്ടിന് പാളയും കയറും ഇവിടെ വഴിപാടായുണ്ട്. ശ്രീരാമസ്വാമിക്ക് ചതുശ്ശതവും മറ്റ് വഴിപാടുകളും നടത്തിവരുന്നു.

തുലാമാസത്തിലെ തിരുവോണത്തിന് അവസാനിക്കത്തക്കവിധത്തില്‍ മൂന്നുദിവസമാണ് പ്രധാന ഉത്സവം നടക്കുന്നത്. മീനമാസത്തിലെ അത്തത്തിന് പ്രതിഷ്ഠാദിന വാര്‍ഷികവും ആഘോഷിച്ചു വരുന്നു.
🔥🌹🌹🌹🌹🔥

അടവി തുള്ളൽ

*അറിവിനായി മാത്രം*

 *ആചാരവിജ്ഞാനം* 
🙏🌹🌺🌸💐🌹🙏


 *ഭാഗം. 27* 



            *കേരളത്തിലെ ചില പഴയ ആചാരങ്ങൾ പരിചയപ്പെടുത്തുകയാണ് ഇവിടെ.  മൺമറഞ്ഞു പോയവയും നിലവിലുളളവയും. അറിവിനായി മാത്രം ഇവിടെ കുറിക്കുന്നു.*


              🕉🕉🕉


 *അടവി തുള്ളൽ*


         🔥🔥  *കേരളത്തിലെ വേലന്മാരുടെ ശിവ പ്രീതികരമായ ഒരു കർമ്മമാണിത്.  ഒരുതരം ബാധോപദ്രവമാണ് അടവി. വേളിയടവി , ആയിക്കൽ അടവി , ആയിരം വില്ലിയടവി, ആനയടവി എന്നിങ്ങനെ പലതരം അടവികളുണ്ട്. ഇവ ദേഹത്തിൽ ബാധിച്ചു വേലന്മാർ തുള്ളുന്നു.  വേളിയടവി ബാധിച്ച തള്ളുന്നവർ ചൂരൽ വേരോടെ പറിച്ച് ശരീരത്തിൽ ചുറ്റി കൊണ്ടായിരിക്കും വരുന്നത്.  ആയിക്കൽ അടവിയുടെ ബാധയേറ്റവനാകട്ടെ ഇരുമ്പ് ചങ്ങല തീയിൽ പഴിപ്പിച്ചത് കയ്യിലെടുത്ത് നടക്കുക, അതിൽ എണ്ണയൊഴിച്ച് തല്ലിക്കെടുത്തുക, പഴുപ്പിച്ച ആന  ചങ്ങല ദേഹത്തിൽ ചുറ്റുക തുടങ്ങി അൽഭുത വേലകൾ കാട്ടും.  കൂടാതെ കോഴി ആട് തുടങ്ങിയ ജീവികളുടെ തലയെടുത്ത് കൊണ്ടുവരികയും ചെയ്യും . ആയിരം വില്ലിയടവി തുളളുന്നരാൾ  ആയിരക്കണക്കിന് നാളികേരം ഒറ്റയിരിപ്പിൽ അടിച്ചുടയ്ക്കാറുണ്ട് . വലിയ ചൂണ്ടപ്പന പിഴുതെടുത്ത് കൊണ്ടാണ് ആനയടവി തുള്ളുന്നവന്റൗ  വരവ് . മെയ് വഴക്കത്തിന് ഇതിൽ വലിയ പ്രാധാന്യമുണ്ട്*. 🔥🔥



കടപ്പാട്  : ആചാരവിജ്ഞാനകോശം 


✍ കൃഷ്ണശ്രീ 

🙏🌹🌺🌸💐🌹🙏