Followers(ഭഗവാന്‍റെ ഭക്തര്‍ )

Thursday, February 6, 2020

ശ്രീ കാളഹസ്തി*

*കാലസർപ്പദോഷ നിവാരണത്തിന് ശ്രീ കാളഹസ്തി*
   
🙏🌹🌺🌸💐🌹🙏
നിരന്തരമായ പരാജയവും നിരാശാബോധവും അപകർഷതാബോധവും ആരോഗ്യനാശവും വരുത്തുന്ന യോഗമാണു മഹാകാലസർപ്പയോഗം . ഇത് 12 വിധത്തിൽ ഉണ്ട്. അനന്തകാലസർപ്പയോഗം, കുളികാ(ഗുളികാ കാലസർപ്പയോഗം), വാസുകി കാലസർപ്പയോഗം, ശംഖപാല കാലസർപ്പയോഗം, പത്മകാലസർപ്പയോഗം, മഹാപത്മ കാലസർപ്പയോഗം, തക്ഷക കാലസർപ്പയോഗം, കാർക്കോടക കാലസർപ്പയോഗം, ശംഖചൂഡ കാലസർപ്പയോഗം, ഘാതക കാലസർപ്പയോഗം, വിഷധാര കാലസർപ്പയോഗം, ശേഷനാഗ കാലസർപ്പയോഗം എന്നിങ്ങനെ. കൂടാതെ രാഹുകേതുക്കൾക്ക് വെളിയിലായി ലഗ്നമോ ക്ഷീണ നീച ചന്ദ്രനോ വന്നാൽ അർധ കാലസർപ്പയോഗം എന്ന ഒരു തരം കാലസർപ്പയോഗത്തെക്കുറിച്ച് തമിഴ് ജ്യോതിഷം പറയുന്നു. കാലസർപ്പയോഗം ഏറ്റവും മോശമായ യോഗമാണ്. വിനാശകാരിയായ ഈ യോഗം മൂലം ശാരീരികവൈകല്യം, മാനസിക വൈകല്യം, ടെൻഷൻ, അപകർഷതാബോധം, ആക്രമണ സ്വഭാവം, സൻമാർഗിക പിഴവുകൾ, നിർഭാഗ്യം, ചതി, വഞ്ചന, ഒറ്റു കൊടുക്കൽ, ഭീകരപ്രവർത്തനം, രാജ്യദ്രോഹം, മദ്യപാനാസക്തി, മയക്കുമരുന്ന് ആസക്തി, മഹാൻമാരെ അപമാനിക്കാനും വികൃതമായി സംസാരിക്കാനും ഉള്ള താത്പര്യം, സ്വഭാവവൈകല്യം എന്നിവയാണു ഫലം. ജാതകത്തിലെ അനുകൂല യോഗങ്ങളെ കാലസർപ്പയോഗം തടഞ്ഞുവയ്ക്കുന്നതു കൊണ്ടുള്ള ദുരിതവും അനുഭവിക്കേണ്ടി വരും. രാഹുകേതുകൾക്കുള്ളിലായി എല്ലാ ഗ്രഹങ്ങളും വരുന്നതാണു മഹാകാലസർപ്പയോഗം.

കാല സർപ്പദോഷത്തെക്കുറിച്ചുള്ള ശ്ലോകം ഇതാണ്: **അഗ്രേരാഹുരധോകേതു സർവേ മധ്യേ ഗതാഃ ഗ്രഹാഃ യോഗഃ സ്യാത് കാലസർപ്പാഖ്യോ നൃപ സസ്യ വിനാശനം.**

കാലസർപ്പയോഗം മൂലമുള്ള കേടുപാടുകൾ കുറയ്ക്കാനും ജീവിത സ്ഥിതി മെച്ചപ്പെടുത്താനും ബ്രഹ്മാവിനാൽ ശ്രീശൈല പർവതത്തിനു പിറകിലായി പ്രതിഷ്ഠിക്കപ്പെട്ടതും ദക്ഷിണ കൈലാസം എന്ന് അറിയപ്പെടുന്നതും രാഹു കേതുക്കളുടെ ഭൂമിയിലെ ആസ്ഥാനമെന്ന് ഐതിഹ്യം പറയുന്നതുമായ ശ്രീകാളഹസ്തിയിൽ രാഹു-കേതു സർപ്പദോഷ നിവാരണ പൂജയും (ആശീർവാദ പൂജയെന്നും പറയും) തുടർന്ന് രുദ്രാഭിഷേകവും നടത്തുക. ഈ ക്ഷേത്രം ആന്ധ്രാപ്രദേശ് സർക്കാരിന്റെ മേൽനോട്ടത്തിലാണ്. പൂജ ചടങ്ങുകൾ വളരെ സുതാര്യമാണ്.

രാഹു-കേതു ആശീർവാദ പൂജ നടത്താനുള്ള ശരിയായ സ്ഥലം ക്ഷേത്രത്തിന് ഉള്ളിലെ ശ്രീമുരുകന്റെയും പത്നിമാരുടെയും വിഗ്രഹത്തിനു മുന്നിൽ കാണുന്ന ഇടം ആണ്. അവിടെ വലിയ രാഹു-കേതു വിഗ്രഹങ്ങൾ അലങ്കരിച്ചുവച്ചിട്ടുണ്ട്. സമീപത്തായി സരസ്വതി നദിയിലെ കിണറും കല്യാണോത്സവ മണ്ഡപവും ഗണപതിക്ഷേത്രവും കാണാം. ക്ഷേത്ര കൗണ്ടറിൽ നിന്നു പൂജാ ടിക്കറ്റുകൾ എടുത്ത് ഇവിടേക്കു വരണം. ടിക്കറ്റിനൊപ്പം പൂജാസാധനങ്ങളും പുഷ്പങ്ങളും ക്ഷേത്രം അധികാരികൾ നൽകും. ഭക്തർ സ്വയം പൂജകൾ നടത്തുന്ന രീതിയാണ് ഇവിടെ ഉള്ളത്.

രാഹുവിനു കറുത്ത പട്ടും കേതുവിന് ചുവന്ന പട്ടും തറയിൽ വിരിച്ച് അതിനു മുകളിൽ യഥാക്രമം രാഹുവിന് ഉഴുന്നും, കേതുവിന് മുതിരയും സമർപ്പിച്ച് രണ്ട് ചെറുനാരങ്ങകൾ വയ്ക്കുന്നു. പട്ടുകൾക്ക് ഇടയിൽ ആയി വെറ്റില, അടയ്ക്ക എന്നിവ വയ്ക്കുന്നു. ഉഴുന്നിന് മുകളിൽ രാഹുവിന്റെ ചെറിയ വെള്ളി വിഗ്രഹവും, മുതിരയ്ക്ക് മുകളിലായി കേതുവിന്റെ വെള്ളി വിഗ്രഹവും വച്ചശേഷം തേങ്ങ ഉടച്ച് വയ്ക്കുന്നു. തുടർന്ന് പൂജാരി മന്ത്രങ്ങൾ ഉരുവിടുന്നു. അത് ഏറ്റ് ചൊല്ലി പുഷ്പം കൊണ്ടും, സിന്ദൂരം കൊണ്ടും ചെറു വിഗ്രഹങ്ങളിൽ അർപ്പിച്ച് ദീപാരാധന നടത്തുന്നു. ശേഷം പൂജാരി ഭക്തരുടെ കഴുത്തിൽ പട്ട് വസ്ത്രങ്ങൾ അണിയിക്കുന്നു. ആശീർവദിച്ച് ദക്ഷിണ വാങ്ങുന്നു.

പൂജ കഴിഞ്ഞ് രാഹു-കേതു വിഗ്രഹങ്ങൾ കയ്യിൽ എടുത്തുകൊണ്ട് ശ്രീകാളഹസ്തീശ്വരന്റെ ക്ഷേത്രത്തിലേക്ക് ഭക്തർ പോകുന്നു. അവിടെ ശ്രീകാളഹസ്തീശ്വരനെ തൊഴുത് പ്രാർഥിച്ച് പ്രസാദവും സ്വീകരിച്ചശേഷം കയ്യിലുള്ള രാഹു-കേതു പ്രതിമകൾ അവിടത്തെ ഭണ്ഡാരത്തിൽ(ഹുണ്ടിക) പുറം തിരിഞ്ഞ് നിന്ന് മൂന്ന് തവണ തലയ്ക്ക് ഉഴിഞ്ഞ് കാലസർപ്പയോഗം തീരണം എന്ന പ്രാർഥനയോടെ നിക്ഷേപിക്കുക. ശിവക്ഷേത്രത്തിന് പുറത്തേക്ക് വരുമ്പോൾ ശിവനെ തിരിഞ്ഞ് നോക്കാനോ തൊഴാനോ പടിതൊട്ട് നമസ്ക്കരിക്കാനോ പാടില്ല.

പുറത്ത് കർപ്പൂര തീർഥം നൽകും അത് സേവിച്ച് ശനീശ്വര വിഗ്രഹത്തിന് സമീപത്ത് കൂടിയോ അല്ലാതെയോ പാർവതി(ജ്ഞാനപ്രസൂനാംബിക) ദേവിയുടെ ദർശനത്തിനായി പൂജകൾ എത്തുമ്പോൾ സർപ്പാലങ്കാര ഭൂഷിതയായി (ഉദരത്തിൽ സർപ്പത്തെ ബന്ധിച്ച നിലയിൽ) ദേവിയുടെ വിഗ്രഹം കാണാം. അവിടെ തൊഴുത് പ്രാർഥിച്ച് സിന്ദൂരം തിലകം ചാർത്തുന്നതോടെ രാഹു-കേതു ആശീർവാദ പൂജ കഴിയുന്നു. തുടർന്ന് പിറ്റേദിവസം രാവിലെ 5 മണിക്ക് രുദ്രാഭിഷേകം, പുറത്തെ കൗണ്ടറിൽ നിന്ന് ടിക്കറ്റ് എടുത്ത് കാളഹസ്തീശ്വരക്ഷേത്രത്തിന് മുന്നിലെ തളത്തിൽ ഇരിക്കുന്നു. അവിടെ പൂജാരിമാർ എത്തി സങ്കൽപ പൂജ നടത്തി ഭക്തരുടെ തലയിൽ അരിയും പൂവും ഇട്ട് അനുഗ്രഹിക്കുന്നു. തുടർന്ന് ഭക്തർ പാർവതിദേവിയുടെ (ജ്ഞാനപ്രസൂനാംബിക) ദർശനത്തിനായി പൂജകർ എത്തുമ്പോൾ സർപ്പാലങ്കാര ഭൂഷിതയായി (ഉദരത്തിൽ സർപ്പത്തെ ബന്ധിച്ച നിലയിൽ) ദേവിയുടെ വിഗ്രഹം കാണാം അവിടെ തൊഴുത് പ്രാർഥിച്ച് സിന്ദൂരം തിലകം ചാർത്തുന്നതോടെ രാഹു-കേതു ആശീർവാദ പൂജ കഴിയുന്നു. തുടർന്ന് പിറ്റേദിവസം രാവിലെ 5 മണിക്ക് രുദ്രാഭിഷേകം, പുറത്തെ കൗണ്ടറിൽ നിന്ന് ടിക്കറ്റ് എടുത്ത് കാളഹസ്തീശ്വരക്ഷേത്രത്തിന് മുന്നിലെ തളത്തിൽ ഇരിക്കുന്നു. അവിടെ പൂജാരിമാർ എത്തി സങ്കൽപ്പ പൂജ നടത്തി ഭക്തരുടെ തലയിൽ അരിയും പൂവും ഇട്ട് അനുഗ്രഹിക്കുന്നു. തുടർന്ന് ഭക്തർ പാർവതിദേവിയുടെ (ജ്ഞാനപ്രസുനാംബിക) ക്ഷേത്രത്തിലേക്ക് ആനയിക്കപ്പെടുന്നു. അവിടെ പാർവ്വതിദേവിയുടെ അഭിഷേകം കണ്ട് പ്രാർഥ തുടർന്ന് സ്ഫടികശിവലിംഗ പ്രതിഷ്ഠയുടെ സമീപം ഉപവിഷ്ടരാകുന്ന ഭക്തർക്ക് ‘ പുളിയോറ’ എന്ന ചോറും പഞ്ചാമൃതവും ഷാളും പട്ടുവസ്ത്രവും മറ്റ് ഉപഹാരങ്ങളും നൽകി പൂജാരിമാർ അനുഗ്രഹിക്കുന്നതോടെ രാഹു-കേതു ദോഷവും കാല സർപ്പദോഷവും അവസാനിക്കുന്നു എന്നു വിശ്വാസം. കാലസർപ്പയോഗം ഈ പൂജകൾ നടത്തുന്നതോടെ അവസാനിക്കുകയും ശേഷം രാജയോഗ ഫലങ്ങൾ അനുഭവിക്കുകയും ചെയ്യുന്നു എന്നു പ്രമാണം. ഈ രണ്ടു പൂജകളും പരമാവധി മൂന്നു തവണ വരെ നടത്താം. പാലഭിഷേകവും പഞ്ചാമൃതാഭിഷേകവും നടത്താം. അതുപോലെ രാഹു-കേതു ആശീർവാദപൂജ കുറഞ്ഞ ഫീസുള്ള ടിക്കറ്റിൽ ക്ഷേത്രത്തിന് പുറത്ത് രണ്ട് ഹാളുകളിലും നടത്തുന്നുണ്ട്. ക്ഷേത്രത്തിന് ഉള്ളിൽ നടത്തുന്നതാണ് ഉത്തമം. ഒരു പ്രാവശ്യത്തെ പൂജ കൊണ്ട് ജീവിതത്തിന്റെ ദുരിതം മാറി സ്വസ്ഥത കിട്ടിയവർ ധാരാളം. കറകളഞ്ഞ ശിവഭക്തിയാണ് പ്രധാനം. ശിവനിൽ മാത്രമേ കാലസർപ്പയോഗം അടങ്ങുകയുള്ളു— വിശേഷിച്ച് കാളഹസ്തിയിലും പൂനയിലെ ത്രയംബകേശ്വർ ക്ഷേത്രത്തിലും. കാലസർപ്പയോഗത്തിന്റെ താൽക്കാലിക ദോഷ പരിഹാരത്തിനായി കർണാടകയിലെ കുക്കി സുബ്രഹ്മണ്യക്ഷേത്രം, ഏറ്റുമാനൂർ ശിവക്ഷേത്രം എന്നിവിടങ്ങളിൽ ദർശനം നടത്തി വഴിപാടുകൾ നടത്തുന്നതും നല്ലതാണ്. കാളഹസ്തിയിൽ ദർശനം കഴിഞ്ഞശേഷം ഹോട്ടലിൽ താമസിക്കുന്നതിൽ ദോഷം ഇല്ല. എന്നാൽ മറ്റ് ക്ഷേത്രങ്ങളിൽ പ്രവേശിക്കരുത്. മറ്റ് ഭവനങ്ങളിലും സന്ദർശനം നടത്തരുത്. അവരവരുടെ സ്വന്തം വീട്ടിൽ പൂജ കഴിഞ്ഞ് തിരിച്ചെത്തണം. ഇത് ഒരു ആചാരമാണ്.

ശ്രീ കാളഹസ്തി ക്ഷേത്രത്തിലേക്കു തിരുവനന്തപുരം-റെനിഗുണ്ട റൂട്ടിൽ സഞ്ചരിക്കുന്ന ട്രെയിനിൽ എത്തിച്ചേരാം. തിരുപ്പതി ദർശനം ആഗ്രഹിക്കുന്നവർ തിരുപ്പതി ദർശനം കഴിഞ്ഞ് കാളഹസ്തിയിൽ എത്തുക. തിരുപ്പതിയിൽ നിന്ന് കാളഹസ്തി റോഡ് മാർഗം 40 കിലോ മീറ്റർ റെനിഗുണ്ട റയിൽവേ സ്റ്റേഷനിൽ നിന്ന് 30 കി.മീ. ദൂരം. ചെന്നൈയിൽ നിന്നു കാളഹസ്തിയിലേക്ക് ബസ് സൗകര്യം ഉണ്ട്. നാഗർകോവിൽ-കോയമ്പത്തൂർ ബസ് സ്റ്റേഷനുകളിൽ നിന്നും തിരുപ്പതി ബസിൽ കയറിയും കാളഹസ്തിയിലെത്താം.

കൂടുതൽ സംശയനിവാരണത്തിന് ക്ഷേത്രത്തിൽ ഇൻഫർമേഷൻ സെന്റർ ഉണ്ട്. ഇവിടെ തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകൾ സാധാരണമായി സംസാരിക്കുന്നു. പൂജയിൽ സഹായിക്കാൻ അംഗീകൃത ഗൈഡുകളുടെ സേവനവും ലഭിക്കും. കാലസർപ്പദോഷം മാറുവാൻ ഏറ്റവും നല്ല പരിഹാരമാണ് ഈ പൂജയെന്ന് നൂറ്റാണ്ടുകളായി വിശ്വസിക്കപ്പെട്ട് പോരുന്നു.

പതിനാറാം നൂറ്റാണ്ടിലെ വിജയ നഗരസാമ്രാജ്യ ചക്രവർത്തിയായ കൃഷ്ണദേവരായരാണ് ഇപ്പോൾ കാണുന്ന ക്ഷേത്ര സമുച്ചയം പണി കഴിപ്പിച്ചത്.

കടപ്പാട് ഗുരുപരമ്പരയോട്
🙏🌹🌺🌸💐🌹🙏

Wednesday, February 5, 2020

ചെങ്ങന്നൂർ ശ്രീപാർവ്വതി ക്ഷേത്രം - ആലപ്പുഴ

🔥〰〰〰〰♉〰〰〰〰🔥
     *🌞VBT- ക്ഷേത്രായനം🌞*
🔥〰〰〰〰♉〰〰〰〰🔥

_*നമസ്തേ സജ്ജനങ്ങളെ....*_ 
_കേരളത്തിനകത്തും പുറത്തും ഉള്ള ക്ഷേത്രങ്ങളും,കാവുകളും,അവയുടെ ഐതിഹ്യങ്ങളും_ _പരിചയപ്പെടുത്തുന്ന ക്ഷേത്രായനത്തിലേക്കു താങ്കൾക്ക് ഹാർദ്ദവമായ സ്വാഗതം🙏_ 

*ക്ഷേത്രം-59*  

*ചെങ്ങന്നൂർ ശ്രീപാർവ്വതി ക്ഷേത്രം - ആലപ്പുഴ*     
*🔥┈┉┅❀꧁Astro Live꧂❀┅┉┈🔥*

_*ക്ഷേത്രായനം പ്രധാന പോയന്റ്*_      

_🔥പത്തേക്കറിൽ വിസ്തരിച്ചു നിൽക്കുന്ന ചെങ്ങന്നൂർ മതിലകം കേരളീയ വാസ്തു ശൈലിക്കെന്നും മകുടോദാഹരണമാണ്_

_🔥നൂറടിയോളം ഉയരമുള്ള സ്വർണ ധ്വജവും അണ്ഡാകൃതിയിലുള്ള കൂത്തമ്പലവും ക്ഷേത്രത്തിലെ അപൂർവ്വ കാഴ്ചകളാണ്_

_🔥വലിയ വട്ട ശ്രീകോവിലിൽ മഹാദേവന്റെ സ്വയംഭൂ ശില കിഴക്കോട്ടു ദർശനമായി നിലകൊള്ളുന്നു. ശ്രീ പാർവ്വതി അതേ ശ്രീകോവിലിൽ ദേവന് അനഭിമുഖമായി വാഴുന്നു_

*ഇനി ക്ഷേത്രവിശേഷങ്ങൾ തുടർന്ന് വായിക്കുക* 
✨✨✨✨✨✨✨✨✨✨✨ 

നൂറ്റെട്ട് ശിവാലയ സ്തോത്രത്തിലും നൂറ്റെട്ട് ദുർഗ്ഗാലയ സ്തോത്രത്തിലും ചെങ്ങന്നൂർ ക്ഷേത്രം പ്രതിപാദിക്കുന്നുണ്ട്. ചെങ്ങന്നൂർ മഹാ ക്ഷേത്രം ഒരു ശിവാലയം ആണെങ്കിലും ദേവനു അനഭിമുഖമായി വാഴുന്ന ശ്രീപാർവ്വതി ദേവിയുടെ അപദാനങ്ങളാണ് കേരളമൊട്ടുക്കു പുകൾകൊണ്ടത്. കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതീഹ്യമാലയിൽ ചെങ്ങന്നൂർ മഹാദേവ ക്ഷേത്രത്തിന്റെ ഉത്പത്തിയും ചെങ്ങന്നൂർ ഭഗവതിയുടെ മാഹാത്മ്യ കഥകളും ഒട്ടുവളരെ പറഞ്ഞിട്ടുള്ളതും തദ്വാര മലയാളികൾക്ക് അധികവും സുപരിചിതവുമാണ്. പത്തേക്കറിൽ വിസ്തരിച്ചു നിൽക്കുന്ന ചെങ്ങന്നൂർ മതിലകം കേരളീയ വാസ്തു ശൈലിക്കെന്നും മകുടോദാഹരണമാണ്. ഇന്ന് കാണുന്ന ക്ഷേത്ര സമുച്ചയം തിരുവിതാംകൂർ മഹാരാജാവ് തഞ്ചാവൂരിൽ നിന്നുള്ള പ്രഗത്ഭരായ ശില്പികളെ വരുത്തി സുദീർഘമായ കാലയളവുകൊണ്ട് പണികഴിപ്പിച്ചിട്ടുള്ളതാണ്. ചെങ്ങന്നൂരിലെ ആദ്യ ക്ഷേത്ര സമുച്ചയം നിർമിക്കുന്നത് പെരുന്തച്ചനായിരുന്നു എന്നാണ് പറയപ്പെടുന്നത്. ക്ഷേത്രം ഇരിക്കുന്ന പ്രദേശത്തെ നാടുവാഴിയായിരുന്ന വഞ്ഞിപ്പുഴ മഠത്തിലെ തമ്പുരാക്കന്മാർ മേൽനോട്ടം നിർവ്വഹിച്ചു.അതിനെ കുറിച്ചുള്ള കഥ ഇപ്രകാരം ആകുന്നു. അന്ന് കാടു പിടിച്ചു കിടന്നിരുന്ന ക്ഷേത്രമിരിക്കുന്ന പ്രദേശം നായനാര് പിള്ള എന്നൊരാൾക്കു വഞ്ഞിപ്പുഴ നാടു വാഴി ഒറ്റിയായി നൽകി. നായനാര് പിള്ളയുടെ തൊഴിലാളികൾ കാടു വെട്ടി തെളിക്കുന്ന വേല ചെയ്തുകൊണ്ടിരിക്കുമ്പോൾ കൂട്ടത്തിലെ ഒരു സ്ത്രീയുടെ പണിയായുധം കൊണ്ട് അടുത്തുള്ള ശിലയിൽ നിന്നും നിണമൊഴുകുവാൻ തുടങ്ങി. തൊഴിലാളികൾ ഈ വിവരം നായനാര് പിള്ളയേയും പിള്ള അത്‌ വഞ്ഞിപ്പുഴ മഠത്തിലും അറിയിച്ചു. സമീപസ്ഥരായിരുന്ന താഴമൺ കുടുംബവും വഞ്ഞിപ്പുഴ നാടുവഴിക്കൊപ്പം പ്രസ്തുത സ്ഥലത്തു വന്ന് ചേർന്നു. രക്തം വാർന്നൊഴുകുന്ന ശില മഹാദേവ സാന്നിധ്യമുള്ള സ്വയംഭൂ ലിംഗമാണെന്നു കണ്ടെത്തിയ അവർ അവിടെ പ്രൗഢ ഗംഭീരമായ ഒരാലയം പണിതീർക്കുവാൻ തീരുമാനിച്ചു. അതിന് സാക്ഷാൽ പെരുംതച്ചനെ തന്നെ വരുത്തിക്കുകയും ചെയ്തു. മഹാദേവ സാന്നിധ്യമുള്ളപ്പോൾ ശ്രീപാർവ്വതിയുടെ സാന്നിധ്യവും അവിടെയുണ്ടാകുമെന്നു തീർച്ചയുള്ളതുകൊണ്ടു ദേവിയുടെ പ്രതിഷ്ഠയും തുല്യ പ്രാധാന്യത്തോടെ അവിടെ പ്രതിഷ്ഠിക്കണം എന്ന് നാടുവാഴികളും മറ്റു കാര്യക്കാരും ആഗ്രഹം പ്രകടിപ്പിക്കുകയും ആ വിവരം പെരുന്തച്ചനെ ധരിപ്പിക്കുകയും ചെയ്തു. ദേവിയുടെ ചൈതന്യ പൂർണമായ ഒരു ബിംബം ആ പ്രദേശത്തു മറഞ്ഞു കിടപ്പുണ്ടെന്നു പെരുംതച്ചന് ബോധ്യപ്പെട്ടിരുന്നു. അദ്ദേഹം സ്ഥാനം കാണിച്ചു കൊടുത്ത പ്രദേശത്തു നിന്ന് വിഗ്രഹം കണ്ടെത്തുകയും ചെയ്തു. അവിടെ ഉണ്ടായിരുന്ന ദേവീ ഭക്തന്മാർക്ക് അതില്പരം ആനന്ദം വേറൊന്നില്ലായിരുന്നു. മഹാദേവന്റെയും ദേവിയുടേയും സാന്നിധ്യം അവിടെ ഉണ്ടായതിനു പല ഐതീഹ്യങ്ങളും പറഞ്ഞു പോരുന്നുണ്ട്. അതിൽ ഒന്ന് അഗസ്ത്യ മാമുനിയുമായി ബന്ധപ്പെട്ടിട്ടുള്ളതാണ്. ശിവ പാർവ്വതി മംഗലം നടക്കുന്ന വേളയിൽ അഗസ്ത്യ മഹർഷിയെ ശിവൻ തെക്ക് ദിക്കിലേക്ക് അയച്ചിരുന്നു. വിവാഹാനന്തരം ശിവ പാർവ്വതിമാർ അഗസ്ത്യ മഹർഷിക്ക് ചെങ്ങന്നൂരിൽ ദർശനം നൽകി എന്ന് വിശ്വസിക്കപ്പെടുന്നു. മറ്റൊരു ഐതീഹ്യം കരുനാഗപ്പള്ളിയിലെ ആലപ്പാട് തീര പ്രദേശം ഭരിച്ചിരുന്ന വലിയ ആദിച്ച മുത്ത് അരയൻ എന്ന അരയ വംശ രാജാവിന്റെ മകളായി പാർവ്വതി ദേവി ജനിച്ചു. ആ മുക്കുവതരുണിയെ വിവാഹം ചെയ്യാൻ മഹാദേവനും അവതരിച്ചത്രേ. അതിനെ കുറിച്ചുള്ള കഥ ഇവിടെ വിസ്തരിക്കുന്നില്ല. ശിവനും പാർവ്വതിയും ചെങ്ങന്നൂർ വന്ന് കുടികൊണ്ടു അരയ രാജാവിനു തിരു സ്വരൂപ ദർശനം നൽകി എന്നാണ് കഥ. ഈ വിശ്വാസത്തിന്റെ പേരിൽ ആലപ്പാട്ട്‌ ഉള്ളവർ നൂറ്റാണ്ടുകളായി ചെങ്ങന്നൂർ ഉത്സവത്തിനു വലിയ സംഖ്യ കാണിക്കയായി സമർപ്പിച്ചിരുന്നു. 'ചെങ്ങന്നൂർ ക്ഷേത്ര മാഹാത്മ്യം 'എന്നപേരിൽ കല്ലൂർ നാരായണ പിള്ള എഴുതിയിട്ടുള്ള ഗ്രന്ഥത്തിൽ മധുരാപുരി ചുട്ടെരിച്ച കണ്ണകി വൈഗയാറും കടന്നു പമ്പാ നദിയുടെ ഗതി നോക്കി വന്ന് കുടികൊണ്ടത് ചെങ്ങന്നൂരാണെന്നു ചിലപ്പതികാര തെളിവുകൾ നിരത്തി സമര്ഥിക്കുന്നുണ്ടു്. ആ ഗ്രന്ഥത്തിന് ആവതാരിക എഴുതിയിട്ടുള്ള മഹാകവി ഉള്ളൂർ ആവതാരികയിൽ തന്നെ ആ വാദത്തെ ഖണ്ഡിക്കുന്നുണ്ടെങ്കിലും കല്ലൂർ വീണ്ടും തെളിവുകൾ നിരത്തി ആ വിശ്വാസത്തെ അരക്കിട്ടുറപ്പിക്കുന്നു. അതുകൊണ്ട് ചെങ്ങന്നൂർ ഭഗവതിക്ക് കണ്ണകിയുടെ പരികല്പനയും നല്കപ്പെടുന്നുണ്ട്. സതീ വിരഹത്താൽ വിഷണ്ണനും ഉഗ്രരൂപനുമായിരിക്കുന്ന ശൈവ ഭാവമാണ് ഇവിടെ ആരാധിക്കപ്പെടുന്നത്. അതിനാൽ സതിയായും ദേവിയെ കരുതുന്നു. പെരുംതച്ചൻ നിർമ്മിച്ച മഹാക്ഷേത്രം കാലാന്തരത്തിൽ അഗ്നിക്കിരയാകുമെന്നു അദ്ദേഹത്തിന് ഉറപ്പുണ്ടായിരുന്നു. അഗ്നിബാധയിൽ സ്വയംഭൂവായ ശിവലിംഗം സംരക്ഷിക്കപ്പെടും എന്നും ദേവിയുടെ വിഗ്രഹം നശിച്ചുപോകാൻ ഇടയാകുമെന്നും നേരത്തേ തിരിച്ചറിഞ്ഞ തച്ചൻ ക്ഷേത്രത്തിൽ പുനഃപ്രതിഷ്ഠ നടത്തുവാനുള്ള ദേവിയുടെ വിഗ്രഹത്തെ രൂപ കല്പന ചെയ്ത് താഴമൺ തന്ത്രിയെ ഏല്പിച്ചു. പെരുംതച്ചൻ കരുതിയതുപോലെ സംഭവിച്ചു അഗ്നിക്കിരയായ ക്ഷേത്രത്തിൽ നനഞ്ഞ ചെമ്മണ്ണ് വാരിമൂടി ശിവലിംഗം സംരക്ഷിച്ചു. ദേവി ബിംബം നഷ്ടമായി. ചെമ്മണ്ണ് കുന്നുപോലെ മൂടി ദേവസ്ഥാനം സംരക്ഷിച്ചതുകൊണ്ടു ചെങ്കുന്നൂർ എന്ന പേരുണ്ടായെന്നും കാലാന്തരത്തിൽ ചെങ്ങന്നൂർ ആയെന്നുമാണ് പറയപ്പെടുന്നത്. ചെങ്കുന്നൂർ ആണ് ചെങ്ങന്നൂർ ആയതെന്നതിൽ തർക്കമില്ല പക്ഷേ അങ്ങനെ ഒരു നാമം ഈ പ്രദേശത്തു കൈവന്നത് ഭൂപ്രകൃതിയുടെ മാനദണ്ഡത്തിലാവണം. പിന്നീട് ക്ഷേത്രം പുനർനിർമ്മിച്ചു ദേവിയുടെ പുതിയ ബിംബം പ്രതിഷ്ഠ ചെയ്തു. ക്ഷേത്രം പുനര്നിര്മ്മിക്കുന്നതിനു മുൻപേ തന്നെ ദേവി ബിംബം രജസ്വലയായി കാണാറുണ്ടായിരുന്നു. ഒരിക്കൽ മേൽശാന്തി നിർമ്മാല്യത്തിനു ഉടയാടയും മറ്റും വിഗ്രഹത്തിൽ നിന്ന് മാറ്റുമ്പോഴാണ് അങ്ങനെ ഒരു അടയാളം കാണുന്നത്. അത്‌ വഞ്ഞിപ്പുഴ മഠത്തിലെ സ്ത്രീകളെയും താഴമൺ മഠത്തിലെ സ്ത്രീകളേയും കാട്ടി ഉറപ്പു വരുത്തിച്ചു. പ്രശ്നവിധിയിൽ ദേവി രജസ്വലയാകാറുണ്ട് എന്ന് കണ്ടു. പുനഃപ്രതിഷ്ഠ നടത്തിയതിനു ശേഷവും അങ്ങനെ ഒരു അടയാളം പ്രതിഷ്ഠയിൽ കണ്ടു തുടങ്ങി. അതിന് പ്രത്യേകമായ ആചാരങ്ങൾ ക്ഷേത്രത്തിൽ പാലിക്കാൻ തുടങ്ങി. അടയാളം കണ്ടത് വഞ്ഞിപ്പുഴയിലേയും താഴമണ്ണിലേയും സ്ത്രീകൾ സ്ഥിരീകരിച്ചാൽ ഉടയാട മണ്ണാത്തിയെ ഏൽപ്പിക്കും. ക്ഷേത്ര ശ്രീ കോവിലിൽ നിന്ന് ദേവീ ചൈതന്യത്തെ അർച്ചന ബിംബത്തിൽ ആവാഹിച്ചു നാലുനാൾ ക്ഷേത്രത്തിലെ വായു കോണിലുള്ള അറയിലേക്കു മാറ്റും. നാലാം നാൾ പമ്പയാറ്റിൽ സ്നാനം നടത്തും. ഈ വിശേഷത്തിനു തൃപ്പൂത്ത് എന്നാണ് പറയാറുള്ളത്. പണ്ട് കാലത്ത് ഒട്ടേറെ ചടങ്ങുകളോടെയാണ് ഇത്‌ നടത്തിപോന്നിരുന്നത്. വിഗ്രഹം ആറാടിക്കുന്നതും ഉടയാട മാറ്റുന്നതും തീണ്ടാനാഴി അരച്ച് പുരട്ടുന്നതും ഓരോ തന്ത്രികുടുംബങ്ങളിൽ പെട്ടവരായിരുന്നു. ഇപ്പോൾ പഴയ ചടങ്ങുകളിൽ ഭേദം വന്നിട്ടുണ്ട്. തൃപ്പൂത്തു കാലത്ത് ഹരിദ്രാ പുഷ്പാഞ്ജലി എന്ന വിശേഷപ്പെട്ട പുഷ്പാഞ്ജലിയാണ് ദേവിക്ക് പ്രധാനമായി നടത്തിവരാറുള്ളത്. ഒരിക്കൽ തിരുവിതാംകൂറിൽ റെവന്യൂ ഉദ്യോഗസ്ഥനായിരുന്ന മൺറോ സായിപ്പ് ചെങ്ങന്നൂർ ക്ഷേത്രത്തിലെ വരവ് ചെലവ് കണക്ക് പരിശോധിക്കുന്ന കൂട്ടത്തിൽ തൃപ്പൂത്തു വിശേഷത്തിനു അസംഖ്യം പണം ചെലവിട്ടതായി കണ്ട് അതിനെ പറ്റി ക്ഷേത്രം കാര്യക്കാരോട് ചോദിച്ചു. തൃപ്പൂത്തു വിശേഷം എന്താണെന്നു അവരിൽ നിന്ന് മനസ്സിലാക്കിയപ്പോൾ അദ്ദേഹം "ഇത്തരം വിഡ്ഢിത്തങ്ങൾക്കു മേലിൽ പണം ചെലവാക്കരുത് " എന്ന് താക്കീതു നൽകി.മൺറോ സായിപ്പ് ശകാരവും പരിഹാസവും തുടരെ ചൊരിഞ്ഞു കൊണ്ടേ ഇരുന്നു. കുറച്ചു ദിവസം കഴിഞ്ഞപ്പോൾ മൺറോയുടെ പത്നിക്ക് നിലക്കാത്ത രക്തപ്രവാഹമുണ്ടായി. അതിലേക്കു പല വൈദ്യവും പരീക്ഷിച്ചെങ്കിലും ഒന്നും ഫലം കണ്ടില്ല. മൺറോയുടെ കാര്യസ്ഥൻ ജ്യോത്സ്യവിധി തേടിയതിൽ നിന്നും ദേവിയുടെ കോപം നിമിത്തം സംഭവിച്ചതാണ് അതെന്നു മനസ്സിലാക്കി. കാര്യം അറിഞ്ഞ മൺറോ സായിപ്പ് ക്ഷേത്രത്തിലെത്തി പരിഹാര കർമ്മം നടത്തി. ഭാര്യയുടെ രോഗം ഭേദമായതിന്റെ നന്ദിസൂചകമായി സ്വർണത്തിൽ തീർത്ത ഒരു കാപ്പു ദേവിക്ക് സമർപ്പിച്ചു. അത്‌ ഇപ്പോഴും ദേവി വിഗ്രഹത്തിൽ അലങ്കാരമായി ശോഭിക്കുന്നു. 63 നയനാരിൽ പെട്ട വിരൽമിണ്ട നായനാരുടെ ജന്മദേശം ചെങ്ങന്നൂർ ആണ്. അദ്ദേഹത്തിന്റെ കുടുംബത്തിന് ക്ഷേത്രത്തിൽ പ്രത്യേകമായ അവകാശങ്ങൾ ഉണ്ടായിരുന്നതായി പറയപ്പെടുന്നു. വലിയ വട്ട ശ്രീകോവിലിൽ മഹാദേവന്റെ സ്വയംഭൂ ശില കിഴക്കോട്ടു ദർശനമായി നിലകൊള്ളുന്നു. ശ്രീ പാർവ്വതി അതേ ശ്രീകോവിലിൽ ദേവന് അനഭിമുഖമായി വാഴുന്നു. പഞ്ചലോഹത്തിലുള്ള ചാരുതയാർന്ന ബിംബം നിൽക്കുന്ന രൂപത്തിലുള്ളതാണ്. രണ്ടു കൈകൾ ഉള്ളതിൽ ഒന്നിൽ അഭയ മുദ്രയും മറ്റൊന്നിൽ വരദ മുദ്രയും. ദേവിക്കും മഹാദേവനും നമസ്‌കാര മണ്ഡപങ്ങൾ പ്രത്യേകമുണ്ട്. ആനക്കൊട്ടിലും കിഴക്കും പടിഞ്ഞാറുമായി രണ്ടെണ്ണമുണ്ട്. പടിഞ്ഞാറെ നടയിൽ ഭജനമിരിക്കലും സത്യം ചെയ്യലും വളരെ പ്രസിദ്ധമായിരുന്നു. രോഗശാന്തിക്കും ആഗ്രഹ സാഫല്യത്തിനുമായി ധാരാളം ഭക്തർ ദേവി നടയിൽ ഭജനമിരിക്കാറുണ്ട്. വിവാഹം, അന്നപ്രാശനം തുടങ്ങിയ കർമ്മങ്ങൾ നടത്തുന്നതും പടിഞ്ഞാറെ നടയിലാണ്. നൂറടിയോളം ഉയരമുള്ള സ്വർണ ധ്വജവും അണ്ഡാകൃതിയിലുള്ള കൂത്തമ്പലവും ക്ഷേത്രത്തിലെ അപൂർവ്വ കാഴ്ചകളാണ്. പ്രൗഢമായ മതിൽക്കകം. ഗണപതി, നീലഗ്രീവൻ, ചണ്ഡേശ്വരൻ, സുബ്രഹ്മണ്യൻ, ശ്രീകൃഷ്ണൻ, ഹനുമാൻ, ഗംഗാ ദേവി, ശാസ്താവ്, നാഗങ്ങൾ എന്നീ ഉപദേവകൾ ഉണ്ട്. ധനുമാസത്തിലെ തിരുവാതിരക്കു കൊടികയറി മകരമാസത്തിലെ തിരുവാതിരക്കു അവസാനിക്കുന്ന ഇരുപത്തിയെട്ടു ദിവസം നീണ്ടു നിൽക്കുന്ന ഉത്സവമാണ് ചെങ്ങന്നൂർ ഉത്സവം. ഉത്സവ കാലത്ത് ദേവി രജസ്വലയായാൽ ഉത്സവാഘോഷങ്ങൾ മാറ്റി വയ്ക്കാറുണ്ട് 

പ്രിയ വായനക്കാർക്ക് ഈ ക്ഷേത്ര വിശേഷം ഇഷ്ടപ്പെട്ടു എന്നുകരുത്തട്ടെ , നാളെ മറ്റൊരു ക്ഷേത്രവശേഷമായി ക്ഷേത്രായനത്തിൽ വീണ്ടും കാണാം. 
🔅〰〰〰〰🔅〰〰〰〰🔅
പ്രിയമുള്ളവരേ ...
നിങ്ങളുടെ ദേശത്തും ഉണ്ടാകും വിളിച്ചാൽ വിളി കേൾക്കുന്ന ദേവനോ ,ദേവിയോ വാഴുന്ന ഒരു കാവ് അല്ലങ്കിൽ ക്ഷേത്രം, ആ ക്ഷേത്രത്തിനും ഉണ്ടാകും പറയാൻ ഒരുപാടു ഐതിഹ്യ കഥകൾ..നിങ്ങൾക്ക് ആ  ക്ഷേത്ര ഐതിഹ്യം അറിയാമെകിൽ ഞങ്ങൾക്ക് അയച്ചു തരിക ക്ഷേത്രായനത്തിലൂടെ ഞങ്ങൾ അത് ഹൈന്ദവ സമൂഹത്തിൽ എത്തിക്കാം.
🔅〰〰〰〰🔅〰〰〰〰🔅
*ശുഭം*
*🔥ⒶⓈⓉⓇⓄ🔥 ⓁⒾⓋⒺ🔥*
*അജ്ഞാന തിമിരാന്ധസ്യ*
*ജ്ഞാനാഞ്ജന ശലാകയാ*
*ചക്ഷുരുന്മീലിതം യേന*
*തസ്മൈ ശ്രീ ഗുരുവേ നമ:*
❁══════💎══════❁
*മാതാ,പിതാ,ഗുരു, ദൈവത്തെ  വന്ദിക്കുന്നതോടൊപ്പം തട്ടകത്തമ്മയുടെയും, ഉപാസന മൂർത്തിയുടെയും തൃപ്പാദങ്ങളിൽ പ്രണാമം അർപിക്കുന്നു 👣💐. പ്രിയമുള്ളവരേ ഇവിടെ അവതരിപ്പിക്കുന്ന സന്ദേശങ്ങൾ💯% ശരിയാക്കണം എന്നില്ല, അതിനാൽ ഗുരു ഉപദേശം സ്വീകരിക്കുക*
*🔥ⒶⓈⓉⓇⓄ 🔥 ⓁⒾⓋⒺ 🔥*
✿════❁═☬ॐ☬═❁════✿
*മൺമറഞ്ഞ ഹൈന്ദവപരമായ  ആചാര അനുഷ്ടാനങ്ങൾ പുതിയ തലമുറയ്ക്ക് പരിചപ്പെടുത്തി കൊണ്ട്  ആസ്ട്രോ ലൈവ് വാട്സാപ്പ് ഗ്രൂപ്പുകൾ*
🎀✿═══❁★☬ॐ☬★❁═══✿🎀
                *A͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚S͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚T͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ L͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚V͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚E͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ G͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚P͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚*
                   *V            B            T*
                  █║▌█║▌█║▌
                  *അസ്‌ട്രോ ലൈവ്* 
🎀✿═══❁★☬ॐ☬★❁═══✿🎀
    *✍അറിവിന്റെ അമൂല്യ ഗ്രന്ഥം✍*
🎀✿═══❁★☬ॐ☬★❁═══✿🎀

സ്മ ഭൂഷിതനായ മഹാദേവന്‍ഭസ്മം ശിവതത്വത്തെ സൂചിപ്പിക്കുന്നു

തത്തമംഗലം ശ്രീ മഹാദേവ ക്ഷേത്രം
തലവൂര്‍
ഓം നമഃ ശിവായ

ഭസ്മ ഭൂഷിതനായ മഹാദേവന്‍
ഭസ്മം ശിവതത്വത്തെ സൂചിപ്പിക്കുന്നു. സം ഹാരമൂര്‍ത്തിയായ മഹാദേവന്‍ എല്ലാ ജീവജാലങ്ങളേയും ഭസ്മീകരിച്ചുകൊണ്ട് ശുദ്ധമാക്കുന്നു. പശുവിന്‍റെ പാല്, തൈര്, വെണ്ണ, ഗോമൂത്രം, ചാണകം എന്നിവ ഉള്‍പ്പെടുന്ന പഞ്ച ഗവ്യത്തില്‍ ഒന്നായ ചാണകം അഗ്നിയില്‍ നീറ്റി എടുക്കുന്നതാണ് ഭസ്മം.
അഗ്നിശുദ്ധി ചെയ്തത് എന്ന കാരണത്താല്‍ ഭസ്മം ഏറ്റവും പരിശുദ്ധമായ പ്രസാദമാണ്. നമുക്ക് ക്ഷേത്രങ്ങളില്‍ നിന്നും കിട്ടുന്ന പ്രസാദങ്ങളില്‍ വച്ച് ഏറ്റവും പരിശുദ്ധം ഭസ്മമാണ്. ശവം ഭസ്മീകരിക്കുന്നതിന്‍റെ പ്രതീകമാണ് ചാണകം ചുട്ടെടുക്കുന്ന ഭസ്മം. നെറ്റിയിലും കഴുത്തിലും മാറിലും കൈകാലുകളിലും ഭസ്മം ധരിക്കാം.
ലോകത്തിലെ എല്ലാം കഴിഞ്ഞ് അവശേഷിക്കുന്നത് ഭസ്മമാണ്. അതിനെ നശിപ്പിക്കുവാന്‍ ഒന്നിനും കഴിയില്ല. അഗ്നിക്കു പോലും എല്ലാറ്റിനേയും ഭസ്മമാക്കിത്തീര്‍ക്കാമെന്നല്ലാതെ അതിനപ്പുറമൊന്നും ചെയ്യാന്‍ സാധിക്കുകയില്ല.
മനുഷ്യന്‍റെ അഹങ്കാരവും പ്രതാപവുമെല്ലാം ഒരുപിടി ചാരത്തിലവസാനിക്കുന്നു. പണ്ഡിതനും പാമരനും, രാജാവും പ്രജയും, ധനികനും ദരിദ്രനും, ബ്രാഹ്മണനും ചണ്ഡാലനുമെല്ലാം ചിതാഗ്നിയുടെ മുമ്പില്‍ സമന്മാരാണ്.
ഭസ്മം നെറ്റിയില്‍ ധരിക്കുന്ന ഒരാള്‍ ശിവതത്വം അണിയുക മാത്രമല്ല, ശിവാനുഗ്രഹം കൂടി ആര്‍ജിച്ചിരിക്കുകയാണ്. പരബ്രഹ്മസ്വരൂപനും കപാലധാരിയുമായ ശിവഭഗവാന്‍ ശ്മശാനത്തിലെ ചുടലചാമ്പാലം ചെറുചൂടോടെ വാരിപൂശുന്നു. അങ്ങനെ നശ്വരമായതിനെയെല്ലാം ഉപേക്ഷിച്ച് അനശ്വരമായതിനെ സ്വീകരിക്കുവാന്‍ ഭസ്മഭൂഷിതന്‍ തന്‍റെ ഭക്തരോട് ഉപദേശിക്കുന്നു. ഭസ്മം സ്ഥിരമായി അണിയുന്നവന്‍റെ മൃത്യുരേഖ പോലും മാഞ്ഞുപോകും എന്നാണു വിശ്വാസം. ഭസ്മം ധരിക്കാതെ ശിവപൂജ ചെയ്യാന്‍ വിധിയില്ല. എല്ലാം ഹരനാണ്.ഓം നമഃ ശിവായ. എന്റെ ഏറ്റുമാനൂരപ്പാ.. ശ്രീ മഹാ ദേവാ

രാജരാജേശ്വര ക്ഷേത്രം തളിപ്പറമ്പ്

രാജരാജേശ്വര ക്ഷേത്രം തളിപ്പറമ്പ് കേരളത്തിലെ അതിപുരാതന ശിവക്ഷേത്രങ്ങളിൽ ഒന്നാണ് രാജരാജേശ്വരനാണ് ഇവിടുത്തെ പ്രതിഷ്ഠ 'ഏറ്റവും വലിയ ശക്തി പീഠം സ്ഥിതി ചെയ്യുന്നത് ഇവിടെയാണ് സതി ദേവിയുടെ സ്വയ ദഹനത്തിനു ശേഷം മഹേശ്വരൻ താണ്ഡവനൃത്തമാടി.സതി ദേവിയുടെ തലവന്നു വീണിടമാണിതെന്നും കരുതുന്നു. പരമ സ്വരുപനായ ഭഗവാന്റെ രാജ രാജേശ്വര സങ്കല്പത്തിലുള്ള പ്രതിഷ്ഠയാണ് ഇവിടുത്തെയാണ്. വൈഷ്ണവ ചൈതന്യത്തോടു കൂടി ഭഗവാൻ ശങ്കരനാരായണ സങ്കല്പത്തിലാണ് ഇവിടെ വസിക്കുന്നത് കിഴക്കോട്ടാണ് ദർശനം സാധാരണ ശിവക്ഷേത്രങ്ങളിൽ കാണാറുള്ളതുപോലെ കൂവള പൂവ് ഇവിടെ ഉപയോഗിക്കാറില്ല. ശിവരാത്രി നാളിൽ പോലും ധാര നടത്താറില്ല. പ്രദോഷവ്രതം ഇവിടെ ഉണ്ടാവാറില്ല. മഹാക്ഷേത്രങ്ങളിലെ ദേവപ്രശ്നം നടത്തുന്നതിനു മുന്നോടിയായി തടസ്സങ്ങൾ ഉണ്ടാകാതെയിരിക്കാൻ ആക്ഷേത്ര ഭാരവാഹികൾ ഇവിടെ വന്ന് ദേവപ്രശ്നം നടത്തി ഭഗവാന്റെ അനുഗൃഹം വാങ്ങുന്നു. ദക്ഷിണേന്ത്യയിലെ പല ക്ഷേത്രങ്ങളിൽ നിന്നും ആളുകൾ ഇവിടെ എത്താറുണ്ട്.ക്ഷേത്ര മതിൽക്കെട്ടിനു പുറത്തുള്ള വലിയ പീഠത്തിലാണ് ദേവപ്രശ്നം നടത്തുക. ഒരിക്കൽ ഋഷിവര്യന്മാർ ആദിത്യനെ കടഞ്ഞപ്പോൾ കിട്ടിയ വിശിഷ്ഠമായ ചൂർണ്ണംകൊണ്ട് മൂന്ന് ശിവലിംഗങ്ങൾ നിർമ്മിച്ചു അവരത് ബ്രാഹ്മാവിന് സമർപ്പിച്ചു ബ്രാഹ്മാവിന്റെ കൈവശമുള്ള ശിവലിംഗം ശിവഭഗവാന്റെ സഹായത്തോടെ പാർവ്വതി ദേവി കൈക്കിലാക്കി. ശിവ ഭക്തനായ മാന്ധാതാവ് മഹർഷിക്ക് ഭഗവാൻ അതിൽ ഒരു ശിവലിംഗം സമ്മാനിച്ചു.ശ്മശാനങ്ങൾ ഇല്ലാത്ത ഒരു സ്ഥലത്ത് ഈ ശിവലിംഗം പ്രതിഷ്ഠിക്കാൻ ഭഗവാൻ മഹർഷിയെ ഉപദേശിച്ചു. അങ്ങനെ അനുയോജ്യമായ ഒരു സ്ഥലം തേടി നടന്ന മഹർഷി പെരിച്ചെല്ലൂർ എന്ന സ്ഥലത്ത് എത്തിചേർന്നു.പരശുരാമൻ സ്ഥാപിച്ച കേരളീയ ഗ്രാമങ്ങളിൽ ഏറ്റവും ശ്രേഷ്ഠവും സമ്പന്നവുമായഗ്രാമമായിരുന്നു പെരിഞ്ചെല്ലൂർ (ഇന്നത്തെ തളിപ്പറമ്പ്) അവിടെ മഹർഷി ശിവലിംഗം പ്രതിഷ്ഠിച്ചു ആരാധിച്ചു പോന്നു. മഹർഷിയുടെ കാലശേഷം ആ ശിവലിംഗം ഭൂമിക്കടിയിലേയ്ക്ക് താഴ്ന്നു. പോയി.രണ്ടാമത്തെ ശിവലിംഗം മഹർഷിയുടെ മകനായ മുച്ചുകന്ദന് ഭഗവാന് സമ്മാനിച്ചു.ശിവഭക്തനായ മുച്ചുകന്ദൻ ഭഗവാനെ ധ്യാനിച്ചു വർഷങ്ങൾ കടന്നു പ്പോയി അദ് ദേഹത്തിന്റെ മരണശേഷം ആ ശിവലിംഗവും അപ്രത്യക്ഷമായി മൂന്നാമത്തെ ശിവലിംഗം മൂഷിക വംശരാജാവായ ശത സോമന് ഭഗവാൻ സമ്മാനിച്ചു. മൂഷിക വംശത്തിലെ മറ്റൊരു രാജാവായ ശത സേന മഹാരാജാവ് കാമധേനുവിന്റെ പാൽ കറന്നെടുത്ത് അഭിഷേകം നടത്തിയ വിഗ്രഹമാണ് ഇവിടുത്തെ ശിവഭഗവാന്റെത്. രാജ രാജേശ്വര ക്ഷേത്രം ടിപ്പുവിന്റെ പടയോട്ട കാലത്ത് ഏറ്റവും നശിപ്പിക്കപ്പെട്ട ക്ഷേത്രമാണ്. ക്ഷേത്രത്തിന് തീവച്ചപ്പോൾ മുസ്ലി സമുദായക്കാരാണ് ഓടി വന്ന് തീയണച്ചത് അതിനു ശേഷം ഇവിടെ എന്തെങ്കിലും വലിയ അപകടം ഉണ്ടായാൽ മുസ്ലിം സമുദായക്കാർക്കും ക്ഷേത്രത്തിനകത്ത് 'പ്രവേശിക്കാനുള്ള അനുമതി ഉണ്ടായിരുന്നു. സ്ത്രികൾക്ക് രാത്രി എട്ടുമണിക്ക് ശേഷം പ്രവേശിക്കാൻ മാത്രം അനുവാദമുള്ള ക്ഷേത്രമാണ് രാജ രാജ്യേശ്വര .ബ്രാഹ്മണ സ്ത്രികൾക്ക് നാലമ്പലത്തിനകത്ത് പ്രവേശനമില്ല.എല്ലാ ക്ഷേത്ര കലകൾക്കും തുല്യ പ്രധാന്യമുള്ള ക്ഷേത്രമാണിത്.ഇവിടുത്തെ വീരശൃംഖല പട്ടം ഒരു കലാകാരന് ലഭിക്കുന്ന ഏറ്റവും വലിയ ബഹുമതിയാണ്. ഇവിടെ നെയ് വിളക്ക് കത്തിക്കുന്നത് പ്രധാന വഴിപാടാണ്. രാവണനെ വധിച്ച ശേഷം സീത ദേവിയുമായി രാമൻ ദർശനം നടത്തിയെന്നു കരുതുന്ന ക്ഷേത്രമാണിത് ക്ഷിപ്രപ്രസാദിയാണ് ഇവിടുത്തെ ഭഗവാൻ'.

ശിവക്ഷേത്ര ദർശനം.

ശിവക്ഷേത്ര ദർശനം.

ഏറ്റവും കൂടുതൽ ശ്രദ്ധയും, ചിട്ടയും വേണ്ടത് ശിവക്ഷേത്ര ദർശനത്തിനാണ്.

ഭഗവാന് മൂന്ന് പ്രദക്ഷിണമാണ്. ഏത് ക്ഷേത്ര ദർശനവും, ചിട്ടകളും തുടങ്ങുന്നത് ദർശനത്തിനായി പോകുന്നതിന് നാം കുളിക്കുന്ന സമയം മുതലാണ്.

നാം കുളിക്കുന്ന സമയത്ത് ഭഗവാന്റെ കൽപ്പന പ്രകാരം ഭൂതഗണങ്ങൾ നമ്മുടെ സമീപത്ത് എത്തുന്നുണ്ട്. ദർശനത്തിന് നാം ക്ഷേത്രത്തിലേയ്ക്ക് പുറപ്പെടുന്നത് മുതൽ തൊഴുത് മടങ്ങുമ്പോൾ തിരികെ കൊണ്ട് ചെന്ന് ആക്കണം.

ഇതാണ് ശിവഭഗവാൻ ഭൂതഗണങ്ങൾക്ക് കൊടുത്തിട്ടുള്ള കൽപ്പന.

അത്രയ്ക്കും ശ്രദ്ധയോടെ, കണ്ണിലെ ക്യഷ്ണമണി പോലെയാണ് ഭഗവാൻ ഭക്തരെ കാത്ത് സൂക്ഷിക്കുന്നത്.

ചുറ്റമ്പലത്തിന്റെ പ്രധാന കവാടത്തിൽ ഛണ്ഡൻ, പ്രഛണ്ഡൻ എന്നീ ദ്വാരപാലകർ ക്ഷേത്രം സൂക്ഷിപ്പുകാരായുണ്ട്. ഇവരെ മനസ്സിൽ സങ്കല്പിച്ച് ഇടം വലം നോക്കി തൊഴുത് അനുവാദം വാങ്ങി വേണം അകത്ത് പ്രവേശിക്കുവാൻ.

അകത്തെത്തിച്ചേർന്നാൽ ആദ്യം തൊഴേണ്ടത് ഭഗവാന് മുന്നിൽ പ്രതിഷ്ഠിച്ചിട്ടുള്ള നന്തികേശനെയാണ്.

നന്തികേശന്റെ വലതു വശത്തുനിന്നു നന്തികേശനെ തൊഴണം.അതിനു ശേഷം മുന്നോട്ട് നടന്ന് ശ്രീകോവിലിന്റെ വാതിലിന്റെ ഇടത് ഭാഗത്തുനിന്ന് ശിവഭഗവാനെ തൊഴണം. ഭഗവാനെ തൊഴുമ്പോൾ കൈകൂപ്പി ശിരസ്സിൽ നിന്നും അരയടിയിൽ അധികം കൃത്യമായി പറഞ്ഞാൽ 36 സെന്റീമീറ്റർ ഉയരത്തിൽ പിടിച്ചു വേണം തൊഴാൻ. അതിനു ശേഷം തിരിഞ്ഞ് നടന്ന് നന്തിയുടെ വലതുവശത്ത് വന്ന് നിന്നു നന്തിയെ തൊഴുത് നന്തിയുടെ പിന്നിലൂടെ ഓവുചാലിന് അടുത്തെത്തി നിൽക്കണം. അവിടെ നിന്ന് ശ്രീകോവിലിന്റെ താഴികക്കുടം നോക്കി കൂപ്പിയ കൈകൾ മൃദുവായി മൂന്ന് പ്രാവശ്യം കൊട്ടി തൊഴുത് തിരിഞ്ഞ് നടന്ന് നന്തിയുടെ പിന്നിലൂടെ നന്തിയുടെ വലതുവശത്ത് വന്ന് നിന്ന് നന്തിയെ തൊഴുത് ശ്രീകോവിലിനടുത്ത് ചെന്ന് ഭഗവാനെ തൊഴണം. അവിടെ നിന്ന് വലത്തോട്ട് നടന്ന് ഓവിന് അടുത്തെത്തി നിന്ന് താഴികക്കുടം നോക്കി കൂപ്പിയ കൈകൾ മൃദുവായി തൊഴുത് കൊട്ടി തിരിഞ്ഞ് നടന്ന് ശ്രീകോവിലിന് മുന്നിലെത്തി ഭഗവാനെ തൊഴുത് തിരിഞ്ഞ് നടന്നു നന്തികേശന്റെ വലത് വശത്ത് വന്ന് നിന്നു നന്തികേശനെ തൊഴണം. ഇത്രയും ചെയ്യുമ്പോഴാണ് ശിവക്ഷേത്രത്തിൽ ഒരു പ്രക്ഷിണം പൂർത്തിയാകുന്നത്. ഇങ്ങനെ മൂന്ന് പ്രാവശ്യം ആവർത്തിക്കുമ്പോൾ മൂന്ന് പ്രദക്ഷിണമായി. ഒരു പ്രദക്ഷിണത്തിൽ നന്തി കേശനെ നാല് പ്രാവശ്യവും, ഭഗവാനെ മൂന്ന് പ്രാവശ്യവും തൊഴണം.ഭക്തർ ഒരു കാരണവശാലും അറിഞ്ഞോ, അറിയാതെയോ ശിവക്ഷേത്രത്തിലെ ഓവ് മുറിച്ച് കടക്കരുത്.

നന്തി കേശനും, ഭഗവാനും തമ്മിലുള്ള ദർശനം മുറിച്ച് കടക്കുന്നത് ഭഗവാന്റെയും, നന്തികേശന്റയും കോപത്തിനു കാരണമാകും.

ഭഗവാന്റെ പുറകുവശത്തായി പാർവ്വതീദേവി ഇരിക്കുന്നു എന്നാണ് സങ്കല്പം.പുറക് ഭാഗത്തുള്ള പാർവ്വതീദേവിയെ സങ്കൽപ്പിച്ചാണ് പിൻവിളക്ക് വഴിപാട് നടത്തുന്നത് ശിവക്ഷേത്ര ദർശനത്തിന് യഥാർത്ഥ ഫലം ലഭിക്കണമെങ്കിൽ പാർവ്വതീദേവിക്ക് പിൻവിളക്ക് കൂടി ഭക്തർ നടത്തണം.

ഭഗവാന് ഏറ്റവും പ്രിയ പ്പെട്ട വഴിപാട് ജലധാരയാണ്.''ജലധാരാപ്രിയോ ശിവൻ'' എന്നാണ് പ്രമാണം.

നന്ത്യാർവട്ടം, ചെമ്പകം, താമരപ്പൂവ്, പുന്ന, കരിംകൂവളം, വെള്ള എരിക്കിൻ പൂവ്, മഞ്ഞ അരളിപ്പൂവ്, മൂന്ന് ഇതളുള്ള കൂവളത്തില, ഇവയാണ് ശിവഭഗവാന് ഏറ്റവും പ്രിയപ്പെട്ട പുഷ്പങ്ങൾ.

ഭഗവാന് ആയിരം വെള്ള എരിക്കിൻ പൂവ് കൊണ്ട് ആരാധന നടത്തുന്ന ഫലം ഒരു മഞ്ഞ അരളിപ്പൂവ് കൊടുത്താൽ ലഭിക്കും.ഇത്രയും മഞ്ഞ അരളിപ്പൂവ് കൊടുത്താൽ ലഭിക്കുന്ന ഫലം മൂന്ന് ഇതളുള്ള ഒരു കൂവളത്തില സമർപ്പിച്ചാൽ മതി.

മൂന്ന് ഇതളുള്ള ഒരു കൂവളത്തില സമർപ്പിച്ചാൽ ഭക്തന്റെ മൂന്ന് ജന്മങ്ങളിലെ പാപങ്ങൾ ശമിക്കും.

ശിവൻ, പാർവ്വതി, ഗണപതി, സുബ്രഹ്മണ്യൻ എന്നീ ദേവതകളെയും, മറ്റു ശൈവ ശാക്തേയ ചൈതന്യങ്ങളെയും തുളസി കൊണ്ട് പൂജിക്കരുത്. ഇവർക്ക് തുളസിമാല ചാർത്തുകയും അരുത്.ദേവചൈതന്യത്തിന് ക്ഷതം സംഭവിക്കും. നന്തികേശ പ്രതിഷ്ഠയുള്ള ശിവക്ഷേത്ര ദർശനമാണ് ശ്രേഷ്ഠം. ദർശനം കഴിഞ്ഞാൽ ചുറ്റമ്പലത്തിന്റെ പ്രധാന കവാടത്തിലൂടെ തന്നെ പുറത്തിറങ്ങണം. എന്നിട്ട് ദ്വാരപാലകന്മാരെ മനസ്സ് കൊണ്ട് വന്ദിച്ച് നന്ദി പറയണം.അവിടം മുതൽ ശിവഭൂതഗണങ്ങൾ നമുക്കൊപ്പം യാത്രയാകും. ക്ഷേത്രമതിൽക്കെട്ടിന് പുറത്തിറങ്ങിയാൽ അൽപ്പം വിശ്രമിക്കണം. ഭക്തൻ വിശ്രമിക്കുന്നത് കണ്ടാൽ ഭൂതഗണങ്ങൾ ശിവങ്കലേയ്ക്ക് മടങ്ങും. വിശ്രമിക്കുന്ന സ്ഥലം വരെ ഭക്തരെ അനുഗമിക്കാനെ ഭഗവാന്റെ നിർദ്ദേശമുള്ളൂ.

ഭൂതഗണങ്ങളെ അധികം കഷ്ടപ്പെടുത്താതിരിക്കാനാണ് ഭക്തർ അൽപ്പനേരം ഇരുന്ന് വിശ്രമിക്കണം എന്ന് പറയുന്നത്.

ദേവൻമാരിൽ ഏറ്റവും ശാന്തനും, സന്തോഷ വാനും, ഭക്തജനപ്രിയനും ശിവഭഗവാനാണ്.

എല്ലാ ദേവീ ദേവൻമാരും ഭഗവാനെ പൂജിച്ചിരുന്നുവെന്നും എല്ലാ ദേവൻമാരുടെയും ദേവനായതുകൊണ്ട് ദേവാദി ദേവൻ മഹാദേവനാകുന്നു എന്നു പുരാണം പറയുന്നു.

🙏🏾ഓം നമ:ശിവായ🙏🏾

Thursday, January 30, 2020

മഹാദേവനും വിവിധ മൂര്‍ത്തി ഭേദങ്ങളും

*⚜മഹാദേവനും വിവിധ മൂര്‍ത്തി ഭേദങ്ങളും⚜*
*🔥┈┉┅❀꧁Astro Live꧂❀┅┉┈🔥*

*ദക്ഷിണാമൂർത്തി*
🎀🎀〰🔅〰🎀🎀
ആൽച്ചുവട്ടിൽ ദക്ഷിണാഭിമുഖമായിരുന്ന് സാധകൻമാർക്ക് ജ്ഞാനോപദേശം ചെയ്യുന്ന ശിവൻ ദക്ഷിണാമൂർത്തിയായി കരുതപ്പെടുന്നു. ശുകപുരം ഗ്രാമത്തിലെ ദക്ഷിണാമൂർത്തി ക്ഷേത്രം ഈ സങ്കൽപത്തിലുള്ളതാണ്.

*നീലകണ്ഠൻ*
🎀🎀〰🔅〰🎀🎀
പാലാഴി കടഞ്ഞപ്പോൾ ഉയർന്നുവന്ന കാളകൂട വിഷം പ്രപഞ്ചരക്ഷയ്ക്കായി ഭഗവാൻ ശിവൻ പാനം ചെയ്തു. ആ വിഷം ശിവ ഭഗവാന്റെ കണ്ഠത്തിൽ കുടുങ്ങി നിന്നു. അവിടം നീല നിറമായി. ആ സങ്കൽപത്തിലുള്ള ശിവനാണ് നീലകണ്ഠൻ. ചേർത്തലയ്ക്ക് സമീപമുള്ള തിരുവിഴ ക്ഷേത്രത്തിൽ നീലകണ്ഠനായി ശിവനെ ആരാധിക്കുന്നു.
കാസർഗോഡ് നീലേശ്വരത്ത് നീലേശ്വരനായി നീലകണ്ഠനെ പൂജിക്കുന്നു.

*വൈദ്യനാഥൻ*
🎀🎀〰🔅〰🎀🎀
തളിപ്പറമ്പിന് സമീപം കാഞ്ഞിരങ്ങാട്ട് ശിവൻ വൈദ്യനാഥനായി ആരാധിക്കപ്പെടുന്നു. അവിടെ ഞായറാഴ്ചകളിൽ വ്രതശുദ്ധിയോടെ ദർശനം നടത്തി വഴിപാട് കഴിക്കുന്നത് രോഗശാന്തി നൽകുമെന്നാണ് വിശ്വാസം.

*കിരാതമൂർത്തി*
🎀🎀〰🔅〰🎀🎀
എറണാകുളത്തെ എറണാകുളത്തപ്പൻ കിരാതമൂർത്തിയാണ്. അർജ്ജുനനെ പരീക്ഷിക്കാൻ കാട്ടാള രൂപം ധരിച്ച ശിവഭഗവാനാണ് കിരാതമൂർത്തി എന്നാണ് സങ്കൽപം.

*കാലസംഹാര മൂർത്തി*
🎀🎀〰🔅〰🎀🎀
തിരുനാവായയ്ക്ക് സമീപം തൃപ്രങ്ങാട്ട് ശിവക്ഷേത്രത്തിൽ ശിവനെ കാലസംഹാര മൂർത്തിയായാണ് ആരാധിക്കുന്നത്. യമധർമനിൽ നിന്ന് മാർക്കണ്ഡേയനെ ശിവഭഗവാൻ രക്ഷിച്ചത് ഇവിടെ വച്ചാണെന്നാണ് സങ്കൽപം. ആയുർദോഷശാന്തിയ്ക്ക് ഇവിടെ വഴിപാട് കഴിക്കുന്നത് ഫലപ്രദമാണെന്ന് വിശ്വസിക്കപ്പെടുന്നു.
വൈക്കം മഹാദേവക്ഷേത്രത്തിൽ ഭഗവാനെ രാവിലെ ദക്ഷിണാമൂർത്തിയായും ഉച്ചയ്ക്ക് കിരാതമൂർത്തിയായും വൈകീട്ട് പാർവ്വതീസമേതനായ പരമേശ്വരനായും ആരാധിക്കുന്നു. രാവിലെ ദർശനം നടത്തിയാൽ ജ്ഞാനവും ഉച്ചയ്ക്ക് ദർശനം നടത്തിയാൽ സിദ്ധിയും പ്രാപ്തമാകുമെന്നാണ് വിശ്വാസം.

*അഘോരമൂർത്തി*
🎀🎀〰🔅〰🎀🎀
ഏറ്റുമാനൂർക്ഷേത്രത്തിൽ അഘോരമൂർത്തിയായി ശിവനെ ആരാധിക്കുന്നു. ഭക്തർക്ക് സൗമ്യനും ദുഷ്ടൻമാർക്ക് ഘോരനുമായ ഭഗവാൻ എന്നും ഘോരമില്ലാത്ത (സൗമ്യൻ) ഭഗവാനായി വാഴുന്നവൻ എന്നും മറ്റും സങ്കൽപ്പിക്കപ്പെടുന്നു.

മാവേലിക്കര കണ്ടിയൂർ ശിവക്ഷേത്രത്തിൽ പ്രധാന ശിവ പ്രതിഷ്ഠയ്ക്ക് പുറമേ ശ്രീശങ്കരൻ, വിശ്വനാഥൻ, മൃത്യുഞ്ജയൻ, പാർവ്വതീശൻ, ശ്രീകണ്ഠൻ എന്നീ ഭാവങ്ങളിലുള്ള ശിവ പ്രതിഷ്ഠകളും പ്രത്യേകം ശ്രീകോവിലുകളിലുണ്ട്. അന്തിപൂജ അവിടത്തെ സവിശേഷ വഴിപാടാണ്.

*പാർവ്വതീസമേതനായ ശിവൻ*
🎀🎀〰🔅〰🎀🎀
ആലുവയ്ക്ക്‌സമീപം തിരുവൈരാണിക്കുളം ക്ഷേത്രത്തിൽ പാർവ്വതീസമേതനായ ശിവൻ കുടികൊള്ളുന്നു എന്നാണ് സങ്കൽപം. ധനുമാസത്തിലെ തിരുവാതിരക്കാലത്ത് മാത്രമേ എല്ലാക്കൊല്ലവും അവിടെ പാർവ്വതീദേവിയുടെ നടതുറക്കുകയുള്ളൂ.

*അതിരൗദ്ര ശിവൻ*
🎀🎀〰🔅〰🎀🎀
അതിരൗദ്രതയേറിയ ശിവ ഭാവമാണ് പൊക്കുന്നി മഹാദേവക്ഷേത്രത്തിലെ ശിവ പ്രതിഷ്ഠ. മഹാദേവന്റെ രൗദ്രതയ്ക്ക് കുറവു വരുത്തുവാനും ശാന്തത കൈവരിക്കുവാനുമാണത്രേ പരശുരാമൻ ദേവനെ കുളത്തിൽ തന്നെ പ്രതിഷ്ഠിച്ചത്. ഇതര ക്ഷേത്രങ്ങളിൽ ശിവകോപം കുറക്കാനായി ക്ഷേത്രേശന്റെ ദൃഷ്ടി സമീപ കുളത്തിലേക്കോ മറ്റു ജലാശങ്ങളിലേക്കോ വരത്തക്കവണ്ണം പ്രതിഷ്ഠ നടത്താറുണ്ട്. ഇവിടെ ആലത്തൂരിൽ പരശുരാമൻ പെരുംകുളത്തിൽ തന്നെ പ്രതിഷ്ഠിച്ചു എന്നാണ് ഐതിഹ്യം. പാലക്കാട് ജില്ലയിലെ ആലത്തൂർ താലൂക്കിൽ സ്ഥിതിചെയ്യുന്ന അതിപുരാതന ക്ഷേത്രമാണ് പൊക്കുന്നിയപ്പൻ ക്ഷേത്രം.

*കപാലീശ്വരൻ*
🎀🎀〰🔅〰🎀🎀
കേരളത്തിലെ കണ്ണൂർ ജില്ലയിലെ പെരളശ്ശേരി പഞ്ചായത്തിലെ കാടാച്ചിറയിൽ സ്ഥിതിചെയ്യുന്ന പുരാതന ശിവക്ഷേത്രമാണ് കാടാച്ചിറ ശ്രീ തൃക്കപാലം മഹാശിവക്ഷേത്രം. 108 ശിവക്ഷേത്രങ്ങളിൽ പറയുന്ന മൂന്നു തൃക്കപാലീശ്വരങ്ങളിൽ ഒന്നാണിത്. മറ്റുള്ള രണ്ടു തൃക്കപാലീശ്വരങ്ങൾ നിരണത്തും, നാദാപുരത്തും ആണ്. പെരളശ്ശേരി തൃക്കപാലം മഹാദേവക്ഷേത്രത്തിലെ പ്രതിഷ്ഠ നടത്തിയത് പരശുരാമനാണന്നു വിശ്വസിക്കുന്നു. ഇവിടെ ശിവപ്രതിഷ്ഠാ സങ്കൽപം കപാലീശ്വരനാണ്. ക്ഷേത്രത്തിന്റെ പേർ പണ്ട് തൃക്കപാലീശ്വരം എന്നായിരുന്നു, പിന്നീട് തൃക്കപാലമായി മാറിയതാണ്. കപാലീശ്വര സങ്കല്പത്തിലുള്ള രണ്ടു ശിവലിംഗപ്രതിഷ്ഠകളുള്ള അപൂർവ്വക്ഷേത്രം.

*ത്രിനേത്രൻ*
🎀🎀〰🔅〰🎀🎀
ത്രിനേത്രം തുറന്ന നിലയിലുള്ള ശിവനെയാണ് കുറുകൈ ശിവക്ഷേത്രത്തില്‍ ആരാധിച്ചുവരുന്നത്. മന്‍മഥനെ എരിച്ചുകളായാനായിട്ടാണ് ഇവിടെ ശിവന്‍ മൂന്നാം കണ്ണ് തുറന്ന് അഗ്നി വമിപ്പിച്ചതെന്നാണ് വിശ്വാസം. മുന്നില്‍ കാണുന്ന എന്തിനെയും എരിച്ചുകളയാന്‍ ശേഷിയുള്ളതാണ് ശിവന്റെ ക്രോധാഗ്നി. ഓരോവട്ടം ശിവന്‍ മൂന്നാംകണ്ണ് തുറക്കുമ്പോഴും പിന്നില്‍ നിന്നും പ്രാര്‍ത്ഥനകളിലൂടെ പാര്‍വ്വതി അത് അടപ്പിയ്ക്കുകയാണ് ചെയ്യുകയെന്നാണ് പുരാണങ്ങളില്‍ പറയുന്നത്. ശിവന്റെ മൂന്നാം കണ്ണ് ലോകത്തിന്റെ വെളിച്ചം കൂടിയാണ്. നാശം വിതയ്ക്കാനും വെളിച്ചം നല്‍കാനും ഒരുപോലെ കഴിവുള്ള ഈ മൂന്നാംകണ്ണ് ഹൈന്ദവപുരാണങ്ങളില്‍ പലേടത്തും പ്രാധാന്യത്തോടെ പരാമര്‍ശിച്ചിട്ടുണ്ട്.

*ശുഭം*
((((🔔))))
*🔥ⒶⓈⓉⓇⓄ🔥 ⓁⒾⓋⒺ🔥*
*അജ്ഞാന തിമിരാന്ധസ്യ*
*ജ്ഞാനാഞ്ജന ശലാകയാ*
*ചക്ഷുരുന്മീലിതം യേന*
*തസ്മൈ ശ്രീ ഗുരുവേ നമ:*
❁══════💎══════❁
*മാതാ,പിതാ,ഗുരു, ദൈവത്തെ  വന്ദിക്കുന്നതോടൊപ്പം തട്ടകത്തമ്മയുടെയും, ഉപാസന മൂർത്തിയുടെയും തൃപ്പാദങ്ങളിൽ പ്രണാമം അർപിക്കുന്നു 👣💐. പ്രിയമുള്ളവരേ ഇവിടെ അവതരിപ്പിക്കുന്ന സന്ദേശങ്ങൾ💯% ശരിയാക്കണം എന്നില്ല, അതിനാൽ ഗുരു ഉപദേശം സ്വീകരിക്കുക*
*🔥ⒶⓈⓉⓇⓄ 🔥 ⓁⒾⓋⒺ 🔥*
✿════❁═☬ॐ☬═❁════✿
*മൺമറഞ്ഞ ഹൈന്ദവപരമായ  ആചാര അനുഷ്ടാനങ്ങൾ പുതിയ തലമുറയ്ക്ക് പരിചപ്പെടുത്തി കൊണ്ട്  ആസ്ട്രോ ലൈവ് വാട്സാപ്പ് ഗ്രൂപ്പുകൾ*
🎀✿═══❁★☬ॐ☬★❁═══✿🎀
                *A͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚S͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚T͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ L͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚V͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚E͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ G͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚P͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚*
                   *V            B            T*
                  █║▌█║▌█║▌
                  *അസ്‌ട്രോ ലൈവ്* 
🎀✿═══❁★☬ॐ☬★❁═══✿🎀
    *✍അറിവിന്റെ അമൂല്യ ഗ്രന്ഥം✍*
🎀✿═══❁★☬ॐ☬★❁═══✿🎀

Saturday, January 25, 2020

71 . സാളുവേശൻ - ശരഭൻ*

♾♾🌻♾♾🌻♾♾🌻♾♾


                *🌹ധ്യാനശ്ലോകങ്ങൾ🌹*


*🚩 ശിവകല്പം*🚩


*71 . സാളുവേശൻ - ശരഭൻ*


*ജ്വലദനലസമാനം സൂര്യചന്ദ്രാഗ്നിനേയും* 
*സ്വകരകലിതശൂലം ഖഡ്ഗഖേടം കപാലം* 
*സകലരിപുജനാനാം കണ്ഠഹൃദ്വാഗ്വിഭിന്നം* 
*സ്മരതു ശരഭമേവം മാരണോച്ചാടനായ .*


*സാരം*

         *_ജ്വലിയ്ക്കുന്ന തീയുപോലെ അതിപ്രകാശത്തോടും ആദിത്യൻ ചന്ദ്രൻ അഗ്നി എന്ന മൂന്നു തൃക്കണ്ണുകളോടും , ശൂലം വാള് പരിച കപാലം ഇതുകളെ ധരിച്ച നാലു കെെകളോടും കൂടി സകലശത്രുക്കളുടേയും കഴുത്തും ഹൃദയവും വാക്കും ഭേദിയ്ക്കുന്ന ശരഭമൂർത്തിയെ ശ്രതുമാരിണത്തിന്നും ഉച്ചാടനത്തിന്നുമായി സ്മരിയ്ക്കണം ........🌹🌷🙏🏻_*
                                    
               *🌿ശിവകൽപം സമാപ്തം .🌿*

*ഹരി ഓം*


വ്യാഖ്യാതാ: കാണിപ്പയൂർ ശങ്കരൻ നമ്പൂതിരിപ്പാട്


✍🏻 അജിത്ത് കഴുനാട്


♾🔥♾🔥♾🔥♾🔥♾🔥♾

*_എല്ലാ മിത്രങ്ങൾക്കും ശുഭദിനം നേരുന്നു._*