Followers(ഭഗവാന്‍റെ ഭക്തര്‍ )

Sunday, January 19, 2020

ശിവസൂത്രാ

*Gist of Gurudev's Shivasutra Discourse:*

മനഹ്  എന്നത് മനസ്സ് , അത് തിരിച്ചു വായിച്ചാൽ അത് നമഹ എന്നാകുന്നു .
മനസ്സ് എപ്പോഴാണോ വളരെ ഗാഢമായി ഭൗതികകാര്യങ്ങളിൽ മുഴുകുന്നത് അപ്പോൾ 
ധാരാളം പ്രശ്നങ്ങളും ഉണ്ടാക്കുന്നു .. ആനന്ദവും സമാധാനവും സന്തോഷവും അനുഭവിക്കുന്നതിനു മനസ്സ് അതിന്റെ പ്രഭവസ്ഥാനത്തേക്കു വീണ്ടും തിരിച്ചു പോകേണ്ടതുണ്ട് .ഇതാണ് നമഹ എന്നത് .മനസ്സ്  ഉള്ളിലേക്ക്,അകത്തേക്ക്  തിരിയുന്നത് , പുറത്തേക്കു പോകുമ്പോൾ മനഹ് എന്ന അവസ്ഥ . നമസ്തേ  എന്ന് പറയുമ്പോൾ എന്റേതല്ല അങ്ങയുടേതാണ് .അങ്ങയുടെ സ്വന്തമാണ് എന്നാണ് വിവക്ഷ .
മനസ്സ് ഉള്ളിലേക്ക് തിരിയുമ്പോൾ അതിനു ധാരാളം ധനവും അപാരമായ ശക്തിയും ലഭിക്കുന്നു . ധനം നമുക്ക് ശക്തി നൽകുന്നു .നമുക്ക് ആവശ്യമുള്ളതെല്ലാം നൽകുന്നു .ഐശ്വര്യം ലഭിക്കുന്നു .

#നമശ്ശിവായ ശംഭോ ...

മനസ്സ് അകത്തായിരിക്കുമ്പോൾ അവിടെ ശിവ സാന്നിധ്യമുണ്ടാകും .ശംഭോ  എന്നാൽ മനോഹരമായതു . സുന്ദരമായതു, സത്യം ശിവം സുന്ദരം.
ഉള്ളിലുള്ള ശക്തിയാണ് സൗന്ദര്യം .

സൗന്ദര്യo കാണുന്നവരുടെ കണ്ണിലാണ് ഉള്ളിലാണ് എന്നൊരു പറച്ചിലുണ്ടല്ലോ .

ശിവ  ആനന്ദ സ്വരൂപമാണ് .ഒരു കാരണവും കൂടാതെ 
സംജാതമാകുന്നത് 

#സത്മാനന്ദപ്രകാശവപ്പൂസേ 

ദൈവീകത ജ്യോതി രൂപമാണ് .പ്രകാശമാണ് .ജീവിതത്തിന്റെ ലക്‌ഷ്യം തന്നെ ഈ പ്രകാശത്തെ തിരിച്ചറിയാലാണ് .ഈ തിരിച്ചറിയലാണ് ശിവസൂത്ര . നിങ്ങൾ ഈശ്വരനാണ് എന്ന തിരിച്ചറിയൽ .ഉള്ളിൽ പ്രകാശിക്കുന്ന ആനന്ദരൂപമാണ് എന്ന തിരിച്ചറിയൽ ആണ് . 

സൂത്ര എന്നാൽ ചരടു ,നൂല് എന്നാണ് .ശിവ എന്നാൽ മംഗളകരമായതു എന്നും .
ഇതിനെ തിരിച്ചറിയാൻ കഴിഞ്ഞാൽ 
നമുക്ക് സംസാരസാഗരത്തെ തരണം ചെയയാം  . ഒരാൾ ആഴമേറിയ കിണറ്റിൽ വീണാൽ എന്തുചെയ്യും 
നാം ഒരു കയർ ഇട്ടു കൊടുക്കും അതിൽ പിടിച്ചു കയറി അയാൾക്ക്‌ അതിൽ നിന്നും രക്ഷപെടാം .
സത്മാനന്ദ പ്രകാശ വപൂസ്സേ ....ആനന്ദം പ്രകാശം സന്തോഷം ഇതാണ് എന്റെ സ്വരൂപം , ആത്മാവ് എന്ന തിരചരിവ് , ഇതാണുണ്ടാകേണ്ടത് .

ആദിശങ്കരൻ  നടത്തിയ ആത്മീയയാത്രകൾ ഇന്നത്തെ ഇന്ത്യയെ രൂപപ്പെടുത്തിയതിൽ വലിയ പങ്ക് വഹിച്ചു. 
ആത്മാവിനെ എല്ലാവിധത്തിലും അന്വേഷിച്ചുനടന്നിട്ടും കണ്ടെത്താനായില്ല എന്നതിനാൽ , ആത്മാവില്ല എന്ന ബുദ്ധന്റെ അനാത്മാ വാദത്തെ തിരുത്തിയത് കേരളത്തിൽനിന്നുള്ള ആദിശങ്കരനായിരുന്നു. ആത്മാവില്ലെന്ന തിരിച്ചറിവ് ആർക്കാണോ ഉണ്ടായതു ,,അത് തന്നെയാണ് ആത്മാവ് ,അഥവാ ആത്മാവിനെ കണ്ടെത്തലെന്ന് ആദി  ശങ്കരൻ സമർഥിക്കുകയായിരുന്നു. 

തിരിച്ചറിവുകളാണ് ആത്മാന്വേഷണത്തിലൂടെ നടക്കുന്നത്.

കാലടിയിൽ ജനിച്ച് വടക്കോട്ടും കിഴക്കോട്ടും പടിഞ്ഞാറോട്ടും ശ്രീ ശങ്കരൻ നടത്തിയ യാത്രയാണ്‌ നമുക്ക് ഇന്നത്തെ ഇന്ത്യയെ സമ്മാനിച്ചത്.

ഒന്നാമത്തെ സൂത്ര 
#ചൈതന്യആത്മ 

എവിടെയാണ് ചൈതന്യം ? ചൈതന്യം ഊർജമാണ് ബോധമാണ് , 
ചൈതന്യം ജീവനാണ് , ജഡം ജീവനില്ലാത്തതും .നിങ്ങൾ ആത്മാവാണ് .മനസ്സ് അകത്തേക്ക് പോകുമ്പോൾ ഇത് തിരിച്ചറിയാനാകുന്നു നമഹ ..നമ്മുടെ നിലനില്പിന്റെ കേന്ദ്രമാണ് ആത്മാവ് .നിലനില്പിന്റെ അടിസ്ഥാനം ചൈതന്യമാണ് .ആ ചൈതന്യത്തെ തിരിച്ചറിയാലാണ് ആത്മസാഷതകാരം.  

മനസ്സിന്റെ സൗന്ദര്യവും ശക്തിയും തിരിച്ചറിയുന്നത്‌ ഉള്ളിലേക്കു നോക്കുമ്പോഴാണ്. ആ തിരിച്ചറിവുതന്നെയാണു ധനം. കേരളത്തിൽ വിളക്കിനെ പൂജിക്കാറുണ്ട്. വെളിച്ചമെന്നാൽ ചൈതന്യമാണ്. നമ്മുടെ ഉള്ളിലെ ചൈതന്യത്തെ തിരിച്ചറിയുന്നതിനാണിത്. നാം തന്നെ ദൈവികമാണെന്നു നാം അറിയണം. ശിവൻ ഇരിക്കുന്നതു ഹിമാലയത്തിലാണെന്നു പറയാറുണ്ട്. അവിടെ പക്ഷികളുടെ ശബ്ദം പോലുമില്ല. എല്ലാം ശാന്തമാണ്. എല്ലാം തണുത്തുറഞ്ഞു കിടക്കുന്നു. സത്യത്തിൽ അതൊരു പ്രദേശത്തെയല്ല സൂചിപ്പിക്കുന്നത്. നമ്മുടെ മനസ്സിനെയാണ്. തണുത്തുറഞ്ഞ്‌ ശാന്തമായി കിടക്കുന്ന അവസ്ഥ മനസ്സിലുണ്ടായാൽ നമുക്കവിടെ ശിവനെ അറിയാനാകും.

#ജ്ഞാനംബന്ധ 

ചെറിയ അറിവുകൾ നമ്മെ പരിമിതപ്പെടുത്തുന്നു. ജ്ഞാനം ബന്ധനമാണ് , അറിവ് എന്നത് ബന്ധനം കൂടിയാണെന്നു ശിവസൂത്രം നമ്മളോടു പറയുന്നു.  പരിമിതമായ അറിവ് ബന്ധനമാണ് .അറിയുമ്പോൾ ആ പരിധിക്കപ്പുറം നാം പോകുന്നില്ല. ഒരു മഹാസാഗരത്തിനു അതിർവരമ്പുകൾ ഇടുന്നപോലെയാണ് .അവനവനറിയുന്നതിൽ കുടുങ്ങിക്കിടക്കുന്നത് .ഈ അറിവ് മോക്ഷത്തിലേക്കു നയിക്കുന്നു .

ചുരുങ്ങിയ അറിവ് , അതു മാത്രമേ നമുക്കറിയൂ. അതു വികസിക്കുകയാണു വേണ്ടത്. എനിക്കറിയാം എന്ന ഭാവം നമ്മെ പരിമിതപ്പെടുത്തുന്നു . എനിക്കറിയില്ല എന്ന അത്ഭുതത്തോടുകൂടിയ അറിവ് മോക്ഷദായകമാണ് . 

#യോനിവർഗകലാശരീരം .......

ഈ പ്രാപഞ്ചിക നിലനിൽപിന് ധാരാളം ഭാഗങ്ങൾ ഉണ്ട് .ശരീരം അവയിലൊന്നാണ് .നമ്മുടെ ത്വക്കിൽ 1.6 ബില്യൺ ബാക്റ്റീരിയകൾ ഉണ്ട് .എല്ലാം വ്യത്യസ്തമായവ .ഈ ശരീരം ഒരു വലിയ പട്ടണം പോലെയാണ് .വളരെ തിരക്കേറിയ ഒരു പട്ടണം ഈ തിരക്കിനിടയിൽ ചില ബാക്റ്റീരിയ അവയുടെ പരിധിക്കപ്പുറം പോകുമ്പോഴാണ് അസുഖങ്ങൾ ഉണ്ടാകുന്നതു.ശരീരത്തിന്റെ തലത്തിലുള്ള അസുഖങ്ങൾ ,പനി ,ജലദോഷം എന്നിങ്ങനെ യുള്ളവ .

നായ്ക്കൾ അവയുടെ പരിധി വീടാറില്ല .അഥവാ ഏതെങ്കിലും നായ പരിധി ലങ്കിച്ചാൽ മറ്റുള്ളവയെല്ലാം കൂടി അതിനെ തുരത്തിയോടിക്കും .

കല എന്നാൽ ഭാഗം എന്നാണ് .ചന്ദ്രന് 16 കലകൾ ഉണ്ട് .16 ഭാഗമായിട്ടാണ് പൂര്ണചന്ദ്രനാകുന്നത് .ഈ ശരീരം പഞ്ചഭൂതാത്മകമാണ് .ഇതികത്തുള്ള ഭൗമിതത്വവും പുറത്തുള്ള ഭൂമിയുടെ ഭാഗമാണ് .നാം ശ്വസിക്കുന്ന വായുവും അങ്ങിനെ തന്നെ .അഗ്നി ,ജലം ആകാശതത്വവും എന്നിവയും പ്രപഞ്ചത്തിന്റെ ഭാഗമാണ് .
നിങ്ങൾ ജനിച്ചപ്പോൾ എത്ര ഭാരമുണ്ടായിരുന്നു ? 4 കിലോ ? ഇപ്പോഴോ ? ഇതെവിടുന്നുണ്ടായി ? ഇവിടെ വന്നിട്ട് കഴിച്ച പച്ചക്കറികളും ധാന്യങ്ങളും ആണ് നിങ്ങളുടെ ശരീരവും മനസും .ഈ തിരിച്ചറിവ് അഭുതപ്പെടുത്തുന്നതല്ലേ .
നമ്മളുടെ ഈ ശരീരവും പ്രപഞ്ചത്തിന്റെ ഭാഗമാണ് .

#ജ്ഞാനാധിഠനംമാതൃക 
വാക്കുകളിലും അക്ഷരങ്ങളിലും അറിവിരിക്കുന്നു . ആകുലതകൾ ഉണ്ടാകുന്നതു വാക്കുകളിൽ നിന്നും അക്ഷരങ്ങളിൽ നിന്നും ഭാഷ യിൽനിന്നുമാണ് .ഭാഷയില്ലാതെ ആകുലതകൾ ഉണ്ടാകുന്നില്ല .മനുഷ്യന് ആകുലതകളുണ്ട് മൃഗങ്ങൾക്കു ഇല്ല .ആകുലതകളിൽ നിന്നു മുക്‌തമാകാനുള്ള ഒരു മാർഗം അവയെ നീട്ടി ഒരോ വാക്കായി അക്ഷരമായി വിഘടിപ്പിച്ചു aപാടുക എന്നതാണ് .ഇത് നല്ല ആശ്വാസം നൽകും .ഉദാഹരണത്തിന് എന്റെ മകൻ പരീക്ഷ പാസ്സാകുമോ എന്ന ആകുലതയെ ഒരോ അക്ഷരമായി പിരിച്ചു നീട്ടി പറഞ്ഞുനോക്കൂ . ഏ .........ൻറെ ......മ .....ka........എന്നിങ്ങനെ ...

ഇതിങ്ങനെ പറയുമ്പോൾ ആകുലതയുടെ തീവ്രത കുറയുന്നത് കാണാം . ആകുലത കുറയ്ക്കാനായി ധാനിച്ചാൽ നടക്കില്ല ..ആവർത്തിക്കുന്ന ചിന്തകളാണ് ആകുലതകൾ .ശബ്ദങ്ങൾ ചിന്തിക്കുന്ന മനസ്സിന് തടയിടുന്നു .ശരീരത്തിൽ 109 ഊർജ കേന്ദ്രങ്ങൾ ഉണ്ട് .ശബ്ദങ്ങൾ ഈ ഊർജ്ജകേന്ദ്രങ്ങളെ സ്വാധീനിക്കുന്നു .ഇതിൽ 7 കേന്ദ്രങ്ങളെ ശ്രദ്ധിച്ചാൽ തന്നെ വലിയ മാറ്റം സംഭവിക്കുന്നു .

പഞ്ചവാദ്യവും ചെണ്ടമേളവും കേൾക്കുമ്പോൾ നമ്മുടെ മനസ്സിലെ ആധികൾ ഇല്ലാതാകുന്നു. മനസ്സിൽ സന്തോഷം നിറയുന്നു .പ്രാണശക്തി ഉയരുന്നത് കൊണ്ടാണിത് .പ്രാണശക്തി ഉയരുമ്പോൾ എല്ലാ ആകുലതകളും ഇല്ലാതാകുന്നു .എല്ലാ ദുരിതങ്ങളും അകലുന്നു .വളരെ നീട്ടി ശരണം വിളിക്കുന്ന രീതി കേരളത്തിലുണ്ട് സ്വാമിയേ...........ശരണമയ്യപ്പാ  എന്ന് നീട്ടി ഉച്ചത്തിൽ ശരണം വിളിക്കുമ്പോഴും പ്രാണശക്തി ഉയരുന്നു .മനസ്സിൽ ശാന്തിയും സന്തോഷവും നിറയുന്നു .

*ശിവസൂത്രാ ...*.
*ഗുരുദേവ് ശ്രീ ശ്രീ രവിശങ്കർ*

വിരൂപാക്ഷ ക്ഷേത്രം

വിരൂപാക്ഷ ക്ഷേത്രം 😍🙏

ഇന്ത്യയിലെ സ്ത്രീകളാല്‍ പണികഴിപ്പിക്കപ്പെട്ട ചുരുക്കം ചില സ്മാരക സൗധങ്ങളിലൊന്നാണ് വിരൂപാക്ഷ ക്ഷേത്രം. കര്‍ണാടകയിലെ ഹമ്പിയിലെ പട്ടാടക്കല്‍ ക്ഷേത്രസമുച്ചയത്തിലെ ഒരു ക്ഷേത്രമാണ് വിരൂപാക്ഷ.  ഇത് ഒരു ശിവക്ഷേത്രമാണ്.
ഉത്തരേന്ത്യന്‍ നാഗര ശൈലിയും, ദക്ഷിണേന്ത്യന്‍ ദ്രാവിഡ ശൈലിയും സമന്വയിച്ചിരിക്കുന്ന ഈ ക്ഷേത്രസമുച്ചയം ഇന്ത്യന്‍ ക്ഷേത്ര വാസ്തുകലയുടെ പരീക്ഷണശാലയായാണ് അറിയപ്പെടുന്നത്.

പല്ലവന്മാര്‍ക്കെതിരെയുള്ള വിക്രമാദിത്യ(II) രാജാവിൻറെ യുദ്ധവിജയത്തിൻറെ സ്മരണാര്‍ത്ഥം രാജ്ഞി ലോക്മഹാദേവിയാണ് ഈ ക്ഷേത്രം പണികഴിപ്പിച്ചത്. എഡി 740ലായിരുന്നു നിര്‍മ്മാണം. ലോക്മഹാദേവിയോടുളള ആദരസൂചകമായി വിരൂപാക്ഷ ക്ഷേത്രത്തെ ലോകേശ്വര ക്ഷേത്രമെന്നും വിളിക്കപ്പെടുന്നുണ്ട്.

കാഞ്ചിയിലെ കൈലാസ് ക്ഷേത്രത്തില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടായിരുന്നു വിരൂപാക്ഷ ക്ഷേത്രത്തിൻറെ നിര്‍മ്മാണം. കിഴക്കോട്ടാണ് ക്ഷേത്രത്തിൻറെ ദര്‍ശനം. ദ്രവീഡിയന്‍ വാസ്തുകലയുടെ ഭംഗി ലോകത്തിന് വെളിവാക്കിക്കൊടുത്ത ക്ഷേത്രമാണ് ഇത്.
ക്ഷേത്രത്തിൻറെ പുറം ചുവരുകള്‍ മനോഹരമായ കൊത്തുപണികളാല്‍ അലംകൃതമാണ്. രാമായണത്തിലേയും, മഹാഭാരതത്തിലേയും, ഭാഗവതത്തിലേയും നിരവധി കഥാസന്ദര്‍ഭങ്ങളാണ് ചുവരുകളില്‍ കൊത്തിവയ്ക്കപ്പെട്ടിരിക്കുന്നത്. നടരാജ, ലിംഗോത്ഭവം, രാവണാനുഗ്രഹം, ഉഗ്രനരംസിംഹ തുടങ്ങിയ അമൂല്യമായ ശില്പങ്ങള്‍ ഈ ക്ഷേത്രത്തിലുണ്ട്. പട്ടാടക്കല്‍ ക്ഷേത്രസമുച്ചയത്തിലെ ഏറ്റവും മനോഹരമായ ക്ഷേത്രമാണ് വിരൂപാക്ഷ.

കടപ്പാട്:-

Saturday, January 18, 2020

*ശ്രീ പാർവതീപരമേശ്വരധ്യാനം

*

🏵🏵🏵🏵🏵🏵🏵🏵🏵🏵


*ശ്രീ പാർവതീപരമേശ്വരധ്യാനം*

ധ്യായേന്നിരാമയം വസ്തു സര്‍ഗ്ഗസ്ഥിതിലയാധികം ।
നിര്‍ഗുണം നിഷ്കലം നിത്യം മനോവാചാമഗോചരം ॥ 1 ॥

ഗംഗാധരം ശശിധരം ജടാമകുടശോഭിതം ।
ശ്വേതഭൂതിത്രിപുണ്ഡ്രേണ വിരാജിതലലാടകം ॥ 2 ॥

ലോചനത്രയസംപന്നം സ്വര്‍ണ്ണകുണ്ഡലശോഭിതം ।
സ്മേരാനനം ചതുര്‍ബാഹും മുക്താഹാരോപശോഭിതം ॥ 3 ॥

അക്ഷമാലാം സുധാകുംഭം ചിന്മയീം മുദ്രികാമപി ।
പുസ്തകം ച ഭുജൈര്‍ദ്ദിവ്യൈഃ ദധാനം പാര്‍വതീപതിം ॥ 4 ॥

ശ്വേതാംബരധരം ശ്വേതം രത്നസിംഹാസനസ്ഥിതം ।
സര്‍വ്വാഭീഷ്ടപ്രദാതാരം വടമൂലനിവാസിനം॥ 5 ॥

വാമാങ്കേ സംസ്ഥിതാം ഗൌരീം ബാലാര്‍ക്കായുതസന്നിഭാം ।
ജപാകുസുമസാഹസ്രസമാനശ്രിയമീശ്വരീം ॥ 6 ॥

സുവര്‍ണ്ണരത്നഖചിതമകുടേന വിരാജിതാം।
ലലാടപട്ടസംരാജത്സംലഗ്നതിലകാഞ്ചിതാം॥ 7 ॥

രാജീവായതനേത്രാന്താം നീലോത്പലദളേക്ഷണാം ।
സംതപ്തഹേമരചിത താടങ്കാഭരണാന്വിതാം॥ 8 ॥

താംബൂലചര്‍വണരതരക്തജിഹ്വാവിരാജിതാം ।
പതാകാഭരണോപേതാം മുക്താഹാരോപശോഭിതാം ॥ 9 ॥

സ്വര്‍ണ്ണകങ്കണസംയുക്തൈഃ ചതുർഭിര്‍ബാഹുഭിര്യുതാം ।
സുവര്‍ണ്ണരത്നഖചിത കാഞ്ചീദാമവിരാജിതാം ॥ 10 ॥

കദലീലലിതസ്തംഭസന്നിഭോരുയുഗാന്വിതാം ।
ശ്രിയാ വിരാജിതപദാം ഭക്തത്രാണപരായണാം ॥ 11॥

അന്യോന്യാശ്ലിഷ്ടഹൃദ്ബാഹൂ ഗൌരീശംകരസംജ്ഞകം  ।
സനാതനം പരം ബ്രഹ്മ പരമാത്മാനമവ്യയം ॥ 12 ॥

സദാ ധ്യായാമി ജഗതാമീശ്വരം പരമേശ്വരം ।  ।
🕉🕉🕉

Friday, January 17, 2020

ശിവന്‍ ശയനം ചെയ്യുന്ന അപൂര്‍വ്വ ക്ഷേത്രം*

*ശിവന്‍ ശയനം ചെയ്യുന്ന അപൂര്‍വ്വ ക്ഷേത്രം* 
🙏🌹🌺🌸💐🌹🙏
തിരുപ്പതി ചെന്നൈ ഹൈവേയില്‍ തമിഴ്‌നാട് ആന്ധ്ര അതിര്‍ത്തിയില്‍ ഊറ്റുകോട്ട എന്ന ഗ്രാമമുണ്ട്. ഇവിടെനിന്നും മൂന്ന് കി.മീ. അകലെ ആന്ധ്രാ സംസ്ഥാനത്ത് ചിറ്റൂര്‍ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന സ്ഥലമാണ് സുരട്ടുപള്ളി. ഇവിടെയാണ് ലോകപ്രശസ്ത ശിവക്ഷേത്രമായ പള്ളികൊണ്ടേശ്വര്‍ ക്ഷേത്രം നിലകൊള്ളുന്നത്.
ഈ ക്ഷേത്രത്തില്‍ ശിവന്‍ പള്ളികൊണ്ടിരിക്കുന്നു. ലോകത്ത് ശിവന്‍ ശയനം ചെയ്യുന്ന രീതിയിലുള്ള വിഗ്രഹ പ്രതിഷ്ഠയുള്ള ഏക ക്ഷേത്രമാണിത്. ശിവന്‍ പള്ളികൊണ്ടിരിക്കുന്നതിനാല്‍ 'പള്ളികൊണ്ടേശ്വര്‍' എന്ന നാമത്തില്‍ ശിവന്‍ അറിയപ്പെടുന്നു. ഈ അപൂര്‍വ്വ ക്ഷേത്രം ദര്‍ശിക്കുന്നതിന് നിരവധി ഭക്തരാണെത്തുന്നത്
ദേവന്മാരും അസുരന്മാരും ചേര്‍ന്ന് പാലാഴി കടയുവാന്‍ തുടങ്ങി. കടയുന്നതിനിടെ അത്യുഗ്രഹമായ ഹാലാഹലം എന്ന വിഷം വമിക്കുവാന്‍ തുടങ്ങി. ഹാലാഹലത്തിന്റെ പ്രഭ കാരണം ദേവന്മാരും അസുരന്മാരും ഓടിയൊളിച്ചു. എല്ലാവരും പ്രാണരക്ഷാര്‍ത്ഥം നിലവിളിച്ചു. സര്‍വ്വരും  ശിവനെ സ്തുതിച്ച്,  അഭയം പ്രാപിച്ചു. അങ്ങനെ മൂന്നു ലോകങ്ങള്‍ക്കുവേണ്ടി ശിവന്‍ ഹാലാഹലത്തെ ഒരു ഞാവല്‍പ്പഴത്തിന്റെ ആകൃതിയിലാക്കി വിഴുങ്ങി. ഉടന്‍തന്നെ പാര്‍വ്വതി ശിവന്റെ കണ്ഠത്തെ അമര്‍ത്തിപ്പിടിച്ചു. അങ്ങനെ വിഷം ഉള്ളിലേക്ക് ഇറങ്ങാതെ കഴുത്തില്‍ തന്നെ ഉറച്ചു. അവിടെ നീല ശോഭയോടെ തിളങ്ങി. 
അങ്ങനെ ശിവന്‍ ത്യാഗത്തിന്റേയും ദേവനായി. നീലകണ്ഠനായി അറിയപ്പെട്ടു. അപ്പോള്‍ ശിവന് ഒരു മോഹാലസ്യമുണ്ടായി. ഇത് കണ്ട പാര്‍വ്വതി ശിവന്റെ ശിരസ്സ് പിടിച്ച് മടിയില്‍ക്കിടത്തി. മുപ്പത്തിമുക്കോടി ദേവന്മാരും ശിവന്റെ അടുത്തെത്തി. അങ്ങനെ ഭഗവാന്‍ ആദ്യമായി പള്ളികൊണ്ടു. പാര്‍വ്വതിയുടെ മടിയില്‍ തലചായ്ച്ച് മയങ്ങി. അങ്ങനെ പളളികൊണ്ടേശ്വരനായി.
ഏകാദശിനാളില്‍ വിഷം പാനം ചെയ്ത ശിവന്‍ ദ്വാദശിനാളിലും പള്ളിക്കൊണ്ടു. അടുത്ത ദിവസം പ്രദോഷത്തില്‍ എഴുന്നേറ്റ് പ്രദോഷ നടനമാടി എല്ലാ ദേവന്മാരേയും ആനന്ദത്തില്‍ ആറാടിച്ചു. അങ്ങനെ പള്ളിക്കൊണ്ട ശിവന് ചുറ്റും ദേവന്മാര്‍ നിന്നതിനാല്‍ 'സുരരര്‍പള്ളി' എന്നും പിന്നീട് ഈ സ്ഥലം 'സുരട്ടുപള്ളി' എന്ന സ്ഥലനാമത്തില്‍ പ്രസിദ്ധമായി. ഈ ക്ഷേത്രത്തില്‍ പ്രത്യേകം കോവിലില്‍ ശിവന്‍ പാര്‍വ്വതിയുടെ മടിയില്‍ തലചായ്ച്ച് സകല ദേവന്മാരാലും പൂജ്യനായി ശയിക്കുന്ന അപൂര്‍വ്വ പ്രതിഷ്ഠ ദര്‍ശിക്കാവുന്നതാണ്.
വാല്‍മീകി മഹര്‍ഷി യുഗങ്ങള്‍ക്ക് മുമ്പുതന്നെ ഇവിടെ വന്ന് ശിവനെ പൂജ ചെയ്തു പോന്നു. മഹര്‍ഷിയുടെ പൂജയാല്‍ സന്തുഷ്ടനായ മഹേശ്വരന്‍ സ്വയംഭൂലിംഗമായി പ്രത്യക്ഷനായി. ക്ഷേത്രത്തില്‍ തന്നെ മറ്റൊരു ശ്രീകോവിലില്‍ ഈ സ്വയം ഭൂലിംഗം പ്രത്യേകമായി പ്രതിഷ്ഠിച്ചിരിക്കുന്നു. വാല്മീകീശ്വരന്‍ എന്ന പേരില്‍ വിഖ്യാതമായ ഈ ശിവലിംഗം അറിയപ്പെടുന്നു.
രാവണ വധത്തിന് ശേഷം ശ്രീരാമന്‍ സീതാ, ലക്ഷ്മണ, ഭരതശത്രുഘ്‌ന, ഹനുമാന്‍ എന്നിവരോടൊത്ത് സ്വന്തം കൈകളാല്‍ പ്രതിഷ്ഠിച്ച ഒരു ശിവലിംഗവും ഇവിടെയുണ്ട്. രാമലിംഗേശ്വരന്‍ എന്ന പേരില്‍ വിഖ്യാതമായ ഈ ശിവലിംഗം ക്ഷേത്രത്തില്‍ മറ്റൊരു സന്നിധിയില്‍ പ്രതിഷ്ഠിച്ചിരിക്കുന്നു. 
അതുകൊണ്ടുതന്നെ അപര രാമേശ്വരം എന്നും ഈ സന്നിധി അറിയപ്പെടുന്നു. രാമേശ്വരം തീര്‍ത്ഥാടനത്തിന്റെ അതേ ഫലങ്ങള്‍ ഈ ക്ഷേത്രദര്‍ശനംകൊണ്ട് സാധ്യമാകുന്നതാണ്. മരതാംബിക എന്ന പേരില്‍ പാര്‍വ്വതി ദേവി പ്രത്യേകം സന്നിധിയില്‍ കുടികൊള്ളുന്നു.

 *ഓം   നമഃ  ശിവായ*              🙏🌹🌺🌸💐🌹🙏

Thursday, January 16, 2020

ശ്രീ മദാത്മനേ ഗുണൈക സിന്ധവേ

ശ്രീ മദാത്മനേ ഗുണൈക സിന്ധവേ നമഃശിവായ 
ധാമലേശ ധൂതലോക ബന്ധവേ നമഃശിവായ 
 ശോഷിതാന മത്
ഭവാന്തവെ നമഃശിവായ 
പാമരേതര പ്രദാന ബന്ധവേ നമഃശിവായ 
കാലഭീത വിപ്രബാല ഫാലതേ നമശിവായ 
 ശൂലഭിന്ന ദുഷ്ട രക്ഷ ഫാലതേ നമഃശിവായ  
പാലയാധുനാ ദയാല വാലനെ  നമഃശിവായ🙏🌲

Wednesday, January 15, 2020

*62. വീരഭദ്രൻ

♾♾🌻♾♾🌻♾♾🌻♾♾


                *🌹ധ്യാനശ്ലോകങ്ങൾ🌹*


*🚩 ശിവകല്പം*🚩


*62. വീരഭദ്രൻ*


*ഗോക്ഷീരാഭം ദധാനം പരശുഡമരുകൌ* 
           *ഖഡ്ഗഖേടൌ കപാലം* 
*ശൂലം ചാഭീതിദാനേ ത്രിനയനലസിതം* 
           *വ്യാഘ്രചർമ്മാംബരാഢ്യം* 
*വേതാളാരൂഢമുഗ്രം കപിശതരജടാ* 
              *ബദ്ധശീതാംശുഖണ്ഡം* 
*ധ്യായേദ് ഭോഗീന്ദ്രഭൂഷം നിജഗണസഹിതം* 
                 *സന്തതം വീരഭദ്രം .*


*സാരം*

         *_പശുവിൻപാലുപോലെ വെളുത്തവനും വെണ്മഴു , ഡമരു , വാള് , ഖേടം , കപാലം , ശൂലം , അഭയം , വരദം , എന്നിവ ധരിച്ച് എട്ടു കൈകളുള്ളവനും ത്രിനേത്രനും പുലിത്തോലുടുത്തവനും വേതാളത്തിന്റെ ചുമലിൽ ഇരിയ്ക്കുന്നവനും ഉഗ്രമൂർത്തിയും ചെമ്പിച്ച ജടയിൽ ചന്ദ്രക്കലകൊണ്ടു അലങ്കരിച്ചവനും വലിയ വിഷസർപ്പത്തെ ശരീരത്തിൽ അണിഞ്ഞവനും തന്റെ ഭൂതപ്രേതാദി പരിവാരങ്ങളോടു കൂടിയവനുമായ വീരഭദ്രനെ എല്ലായ്പ്പോഴും ധ്യാനിയ്ക്കണം ..........🌹🌷🙏🏻_*
                                    
 

*ഹരി ഓം*


വ്യാഖ്യാതാ: കാണിപ്പയൂർ ശങ്കരൻ നമ്പൂതിരിപ്പാട്


✍🏻 അജിത്ത് കഴുനാട്


♾🔥♾🔥♾🔥♾🔥♾🔥♾

*_എല്ലാ മിത്രങ്ങൾക്കും ശുഭദിനം നേരുന്നു._*

കാരുണ്യമൂര്‍ത്തിയായ വൈക്കത്തപ്പന്‍

ഓം നമ:ശിവായ.......
🙏🌟🕉️⚜️🔯⚜️🕉️🌟🙏
കാരുണ്യമൂര്‍ത്തിയായ വൈക്കത്തപ്പന്‍
      💥💥💥💥💥
ഏറ്റവും കാരുണ്യമൂര്‍ത്തിയായ ഭാവത്തിലാണ് വൈക്കത്തപ്പന്‍ കുടികൊള്ളുന്നത്.

വൈക്കത്തപ്പന്‍ ഭക്തര്‍ക്കു ദര്‍ശനം നല്‍കുന്നതു മൂന്നു ഭാവങ്ങളിലാണെന്നാണു സങ്കല്‍പ്പം. രാവിലെ പന്തീരടി പൂജവരെയുള്ള സമയത്തു നിഖില ദേവാസുര ഗന്ധര്‍വ കിന്നരാദികളാലും സകല മുനിജന വൃന്ദങ്ങളാലും വന്ദിതനായ ജ്ഞാനസ്വരൂപനായ ദക്ഷിണാമൂര്‍ത്തി രൂപത്തിലാണു ഭക്തര്‍ ഭഗവാനെ ദര്‍ശിക്കുന്നത്.

വിദ്യാഭ്യാസ വിഷയത്തില്‍ ശ്രേഷ്ഠത കൈവരുന്നതിനും സല്‍ബുദ്ധിയും ശുദ്ധജ്ഞാനവും ലഭിക്കുന്നതിനും രാവിലെ ദര്‍ശനം നടത്തുന്നതു നല്ലതത്രേ. പന്തീരടി പൂജയ്ക്കു ശേഷം ഉച്ചപൂജയോട് അനുബന്ധിച്ചു കിരാതമൂര്‍ത്തി സങ്കല്‍പ്പത്തിലാണു ഭക്തര്‍ ഭഗവാനെ ദര്‍ശിക്കുന്നത്.

അര്‍ജുനന്റെ അഹങ്കാരം ശമിപ്പിച്ചു പാശുപതാസ്ത്രം നല്‍കി അനുഗ്രഹിച്ച വീരാളിയായ വൈക്കത്തപ്പനെ ഉച്ചയ്ക്കു ദര്‍ശിച്ചാല്‍ ശത്രുദോഷങ്ങളും തടസ്സങ്ങളും നീങ്ങി സര്‍വകാര്യവിജയവും വിശേഷപ്പെട്ട അനുഗ്രഹങ്ങളും ലഭിക്കുമെന്നാണു വിശ്വാസം.

വൈകുന്നേരം ലോകമാതാവായ പാര്‍വതി ദേവിയോടു കൂടി സകുടുംബം വിരാജിക്കുന്ന മംഗളരൂപത്തിലാണു ഭക്തര്‍ വൈക്കത്തപ്പനെ ദര്‍ശിക്കുന്നത്. പാര്‍വതി ദേവിയെ മടിയില്‍ ഇടതുഭാഗത്തിരുത്തി മക്കളായ ഗണപതിയെയും സുബ്രഹ്മണ്യനെയും ഇരുവശങ്ങളിലുമായി ചേര്‍ത്തിരുത്തി ലാളിക്കുന്ന ഗൃഹസ്ഥാശ്രമിയായ വൈക്കത്തപ്പനെ എല്ലാ ദേവഗണങ്ങളാലും യക്ഷകിന്നര ദൈത്യാദികളാലും ഋഷിമാരാലും ആരാധിക്കപ്പെടുന്നവനായി സങ്കല്‍പ്പിച്ചു ദര്‍ശനം നടത്തുന്നതു ശ്രേയസ്‌കരമെന്നാണു വിശ്വാസം. വൈക്കത്തപ്പനെ ദര്‍ശിക്കുന്നതിനുള്ള ഏറ്റവും അനുയോജ്യമായ സമയമാണു വൈകുന്നേരമെന്നാണു പഴമക്കാര്‍ പറയുന്നത്.

ശക്തിപഞ്ചാക്ഷരീ മന്ത്രധ്വനികള്‍ ഒഴുകുന്ന വേമ്പനാട്ടുകായലിന്റെ തീരത്ത് പൊന്‍താഴികക്കുടം ചൂടിയ പുണ്യസങ്കേതം. വൈക്കത്തമ്പലത്തിന്റെ പ്രശസ്തിക്കു വര്‍ഷങ്ങളുടെ അനുഭവ സാക്ഷ്യം. മിത്തുകളിലും ഐതിഹ്യങ്ങളിലുമുറങ്ങുന്ന ക്ഷേത്രക്കെട്ടുകള്‍ക്ക് പറയാനേറെ കഥകള്‍. പലതും വര്‍ഷങ്ങളായി നാവുകളിലൂടെ പകര്‍ന്നുവന്നവ, രേഖപ്പെടുത്താന്‍ വിട്ടുപോയവ.

വൈക്കം, കടുത്തുരുത്തി, ഏറ്റുമാനൂര്‍ ശിവക്ഷേത്രങ്ങള്‍. മൂന്നു ശിവക്ഷേത്രങ്ങളും തമ്മില്‍ ഒരേ അകലം. അതിനു പിന്നിലുമുണ്ട് ഒരു ഐതിഹ്യം. ത്രേതായുഗത്തില്‍ മാല്യവാന്‍ എന്ന രാക്ഷസതപസ്വിയില്‍ നിന്നു ശൈവവിദ്യോപദേശം നേടിയ ഖരന്‍ എന്ന അസുരന്‍ ചിദംബരത്തില്‍ കഠിനതപസ്സു തുടങ്ങി. സന്തുഷ്ടനായ കൈലാസനാഥന്‍ ആവശ്യമായ വരങ്ങള്‍ നല്‍കി, കൂടെ ശ്രേഷ്ഠങ്ങളായ മൂന്നു ശിവലിംഗങ്ങളും. മൂന്നു ശിവലിംഗങ്ങളുമായി ഖരന്‍ യാത്രയാരംഭിച്ചു. ഇടയ്ക്ക് ശിവലിംഗങ്ങള്‍ ഭൂമിയില്‍ വച്ച് വിശ്രമിച്ച ഖരന് പിന്നീടത് അവിടെ നിന്ന് ഇളക്കാന്‍ സാധിച്ചില്ല. മഹാതപസ്വിയായ വ്യാഘ്രപാദ മഹര്‍ഷിയെ കണ്ടപ്പോള്‍ ശിവലിംഗങ്ങള്‍ അദ്ദേഹത്തെ ഏല്‍പ്പിച്ച് ഖരന്‍ മോക്ഷം നേടി. അന്ന് വലതു കൈകൊണ്ട് വച്ച ശിവലിംഗമാണ് ഇന്ന് വൈക്കം ക്ഷേത്രത്തിലെ പ്രതിഷ്ഠ. കഴുത്തില്‍ ഇറുക്കി വച്ചിരുന്നത് കടുത്തുരുത്തിയിലും ഇടതു കയ്യിലേത് ഏറ്റുമാനൂരിലും ഇന്നു പൂജിച്ചാരാധിക്കുന്നു. ഈ മൂന്നു ക്ഷേത്രങ്ങളിലും ഒരേ ദിവസം ദര്‍ശനം നടത്തിയാല്‍ കൈലാസത്തില്‍ പോയി ശിവദര്‍ശനം നടത്തിയതിനു തുല്യമാണെന്നാണു വിശ്വാസം.

ക്ഷേത്ര രൂപവര്‍ണന

എട്ട് ഏക്കറോളം വരുന്ന വിസ്തൃത സ്ഥലത്താണ് കിഴക്കോട്ട് ദര്‍ശനമായുള്ള വൈക്കം ക്ഷേത്രം. കിഴക്കെ ഗോപുരത്തിനടുത്തായി പ്രത്യേകം മതിലും തറയും കെട്ടി ആലും മാവും പ്ലാവും ഒന്നിച്ചു വളരുന്നു. ,

സര്‍പ്പ സാന്നിധ്യങ്ങള്‍

ക്ഷേത്രമതിലിനകത്ത് തെക്കുവശത്തായി പ്രത്യേക ആല്‍ത്തറയില്‍ സര്‍പ്പചൈതന്യങ്ങളെ പ്രതിഷ്ഠിച്ചാരാധിക്കുന്നു. വര്‍ഷത്തിലൊരിക്കല്‍ സര്‍പ്പബലിയും പൂജകളും നടത്തും.

വൈക്കത്തെ ഭസ്മം

ക്ഷേത്രത്തിലെ ഏറ്റവും പ്രധാന പ്രസാദം ഭസ്മമാണ്. തിരുവൈക്കത്തപ്പന്‍ ബ്രാഹ്മണ വേഷം ധരിച്ച് ദേഹണ്ഡം ചെയ്തുവെന്ന് വിശ്വസിക്കുന്ന വലിയ അടുക്കളയിലെ അടുപ്പില്‍ നിന്ന് എടുക്കുന്ന ചാരമാണ് വിശിഷ്ടമായ ഈ പ്രസാദം. ഇതിന് അദ്ഭുതസിദ്ധികള്‍ ഉണ്ടെന്നു ഭക്തര്‍ വിശ്വസിക്കുന്നു. വിഷബാധ, ഭയം, അപസ്മാരം, വ്രണം മുതലായ രോഗങ്ങള്‍ക്ക് ആശ്വാസമായി ഈ ഭസ്മം ഉപയോഗിക്കുന്നു.

വരുണജപം

നാലമ്പലത്തിനകത്ത് ശ്രീകോവിലിന്റെ പടിഞ്ഞാറു ഭാഗത്താണ് പശ്ചിമ ദിക്കിന്റെ അധിപനായ വരുണന്റെ പ്രതിഷ്ഠ. ചുറ്റിലും കരിങ്കല്ലു കൊണ്ട് രണ്ടടിയോളം വിസ്താരത്തില്‍ തളം പോലെയുണ്ടാക്കി മദ്ധ്യഭാഗത്താണ് വരുണന്റെ ബലിക്കല്ല് പ്രതിഷ്ഠിച്ചിരിക്കുന്നത്. കഠിനമായ വരള്‍ച്ചയുണ്ടാകുന്ന സമയത്ത് ഈ തളത്തില്‍ ശുദ്ധജലം നിറച്ച് വരുണദേവനെ പൂജിച്ച് ആ ശുദ്ധജലം തൊട്ട് വരുണമന്ത്രം ജപിച്ചാല്‍ മഴ പെയ്യുമെന്നാണു വിശ്വാസം.

#പ്രധാന_വഴിപാടുകള്‍

അന്നദാന പ്രഭുവായ വൈക്കത്തപ്പന്റെ പ്രധാന വഴിപാട് പ്രാതല്‍ ആണ്. ദാനങ്ങളിലെ ഉത്തമദാനമാണത്രെ പ്രാതല്‍. വാതില്‍ മാടങ്ങളിലും തിരുമുറ്റം, മണ്ഡപം, ചുറ്റമ്പലം എന്നീ സ്ഥലങ്ങളിലും ഇലവച്ച് ബ്രാഹ്മണര്‍ക്ക് ഭോജനം നല്‍കുന്നു. സര്‍വ്വാണി സദ്യയും ഇതിന്റെ ഭാഗമാണ്. പിന്നീടുള്ള പ്രധാന വഴിപാടുകള്‍ ആനന്ദപ്രസാദം, സഹസ്രകലശം, ദ്രവ്യകലശം, ആയിരം കലശം, ആയിരക്കുടം, ക്ഷീരധാര, ജലധാര, ആലുവിളക്ക് എന്നിവയാണ്. ഇതില്‍ ഏറ്റവും അടുത്തകാലത്തായി പ്രചാരത്തില്‍ വന്നവഴിപാടാണ് ആലുവിളക്ക് തെളിയിക്കല്‍. മുന്നൂറ്റി അറുപത്തിയഞ്ചു തിരിത്തട്ടുകളോടു കൂടിയതും അശ്വത്ഥവൃക്ഷത്തിന്റെ രൂപത്തോടു കൂടിയതുമായ ഈ വിളക്ക് കരിങ്കല്‍ പാകിയ തിരുമുറ്റത്താണുള്ളത്.

#വൈക്കത്തഷ്ടമി: പ്രധാന ചടങ്ങുകള്‍

വ്യാഘ്രപാദമഹര്‍ഷിക്ക് ദിവ്യദര്‍ശനം ലഭിച്ച വൃശ്ചിക മാസത്തിലെ കറുത്തപക്ഷ അഷ്ടമിയാണ് ക്ഷേത്രത്തിലെ പ്രധാന ഉല്‍സവം. കോപ്പുതൂക്കല്‍, സന്ധ്യവേല, ഋഭഷഭവാഹനം എഴുന്നള്ളിപ്പ്, അഷ്ടമി ദര്‍ശനം, കീഴേടങ്ങളും അഷ്ടവിളക്കും, വലിയ കാണിക്ക, ഉദയനാപുരത്തപ്പന്റെ യാത്രയയപ്പ്, കൂടിപ്പൂജ, മുക്കുടി നിവേദ്യം, കുംഭാഷ്ടമി, വടക്കുപുറത്ത് പാട്ട്, തെക്കുപുറത്ത് പാട്ട്, ചിറപ്പ് എന്നിവയെല്ലാം പ്രധാന ചടങ്ങുകളാണ്.
    🌟🕉️⚜️🔯⚜️🕉️🌟