Followers(ഭഗവാന്‍റെ ഭക്തര്‍ )

Saturday, January 18, 2020

*ശ്രീ പാർവതീപരമേശ്വരധ്യാനം

*

🏵🏵🏵🏵🏵🏵🏵🏵🏵🏵


*ശ്രീ പാർവതീപരമേശ്വരധ്യാനം*

ധ്യായേന്നിരാമയം വസ്തു സര്‍ഗ്ഗസ്ഥിതിലയാധികം ।
നിര്‍ഗുണം നിഷ്കലം നിത്യം മനോവാചാമഗോചരം ॥ 1 ॥

ഗംഗാധരം ശശിധരം ജടാമകുടശോഭിതം ।
ശ്വേതഭൂതിത്രിപുണ്ഡ്രേണ വിരാജിതലലാടകം ॥ 2 ॥

ലോചനത്രയസംപന്നം സ്വര്‍ണ്ണകുണ്ഡലശോഭിതം ।
സ്മേരാനനം ചതുര്‍ബാഹും മുക്താഹാരോപശോഭിതം ॥ 3 ॥

അക്ഷമാലാം സുധാകുംഭം ചിന്മയീം മുദ്രികാമപി ।
പുസ്തകം ച ഭുജൈര്‍ദ്ദിവ്യൈഃ ദധാനം പാര്‍വതീപതിം ॥ 4 ॥

ശ്വേതാംബരധരം ശ്വേതം രത്നസിംഹാസനസ്ഥിതം ।
സര്‍വ്വാഭീഷ്ടപ്രദാതാരം വടമൂലനിവാസിനം॥ 5 ॥

വാമാങ്കേ സംസ്ഥിതാം ഗൌരീം ബാലാര്‍ക്കായുതസന്നിഭാം ।
ജപാകുസുമസാഹസ്രസമാനശ്രിയമീശ്വരീം ॥ 6 ॥

സുവര്‍ണ്ണരത്നഖചിതമകുടേന വിരാജിതാം।
ലലാടപട്ടസംരാജത്സംലഗ്നതിലകാഞ്ചിതാം॥ 7 ॥

രാജീവായതനേത്രാന്താം നീലോത്പലദളേക്ഷണാം ।
സംതപ്തഹേമരചിത താടങ്കാഭരണാന്വിതാം॥ 8 ॥

താംബൂലചര്‍വണരതരക്തജിഹ്വാവിരാജിതാം ।
പതാകാഭരണോപേതാം മുക്താഹാരോപശോഭിതാം ॥ 9 ॥

സ്വര്‍ണ്ണകങ്കണസംയുക്തൈഃ ചതുർഭിര്‍ബാഹുഭിര്യുതാം ।
സുവര്‍ണ്ണരത്നഖചിത കാഞ്ചീദാമവിരാജിതാം ॥ 10 ॥

കദലീലലിതസ്തംഭസന്നിഭോരുയുഗാന്വിതാം ।
ശ്രിയാ വിരാജിതപദാം ഭക്തത്രാണപരായണാം ॥ 11॥

അന്യോന്യാശ്ലിഷ്ടഹൃദ്ബാഹൂ ഗൌരീശംകരസംജ്ഞകം  ।
സനാതനം പരം ബ്രഹ്മ പരമാത്മാനമവ്യയം ॥ 12 ॥

സദാ ധ്യായാമി ജഗതാമീശ്വരം പരമേശ്വരം ।  ।
🕉🕉🕉

Friday, January 17, 2020

ശിവന്‍ ശയനം ചെയ്യുന്ന അപൂര്‍വ്വ ക്ഷേത്രം*

*ശിവന്‍ ശയനം ചെയ്യുന്ന അപൂര്‍വ്വ ക്ഷേത്രം* 
🙏🌹🌺🌸💐🌹🙏
തിരുപ്പതി ചെന്നൈ ഹൈവേയില്‍ തമിഴ്‌നാട് ആന്ധ്ര അതിര്‍ത്തിയില്‍ ഊറ്റുകോട്ട എന്ന ഗ്രാമമുണ്ട്. ഇവിടെനിന്നും മൂന്ന് കി.മീ. അകലെ ആന്ധ്രാ സംസ്ഥാനത്ത് ചിറ്റൂര്‍ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന സ്ഥലമാണ് സുരട്ടുപള്ളി. ഇവിടെയാണ് ലോകപ്രശസ്ത ശിവക്ഷേത്രമായ പള്ളികൊണ്ടേശ്വര്‍ ക്ഷേത്രം നിലകൊള്ളുന്നത്.
ഈ ക്ഷേത്രത്തില്‍ ശിവന്‍ പള്ളികൊണ്ടിരിക്കുന്നു. ലോകത്ത് ശിവന്‍ ശയനം ചെയ്യുന്ന രീതിയിലുള്ള വിഗ്രഹ പ്രതിഷ്ഠയുള്ള ഏക ക്ഷേത്രമാണിത്. ശിവന്‍ പള്ളികൊണ്ടിരിക്കുന്നതിനാല്‍ 'പള്ളികൊണ്ടേശ്വര്‍' എന്ന നാമത്തില്‍ ശിവന്‍ അറിയപ്പെടുന്നു. ഈ അപൂര്‍വ്വ ക്ഷേത്രം ദര്‍ശിക്കുന്നതിന് നിരവധി ഭക്തരാണെത്തുന്നത്
ദേവന്മാരും അസുരന്മാരും ചേര്‍ന്ന് പാലാഴി കടയുവാന്‍ തുടങ്ങി. കടയുന്നതിനിടെ അത്യുഗ്രഹമായ ഹാലാഹലം എന്ന വിഷം വമിക്കുവാന്‍ തുടങ്ങി. ഹാലാഹലത്തിന്റെ പ്രഭ കാരണം ദേവന്മാരും അസുരന്മാരും ഓടിയൊളിച്ചു. എല്ലാവരും പ്രാണരക്ഷാര്‍ത്ഥം നിലവിളിച്ചു. സര്‍വ്വരും  ശിവനെ സ്തുതിച്ച്,  അഭയം പ്രാപിച്ചു. അങ്ങനെ മൂന്നു ലോകങ്ങള്‍ക്കുവേണ്ടി ശിവന്‍ ഹാലാഹലത്തെ ഒരു ഞാവല്‍പ്പഴത്തിന്റെ ആകൃതിയിലാക്കി വിഴുങ്ങി. ഉടന്‍തന്നെ പാര്‍വ്വതി ശിവന്റെ കണ്ഠത്തെ അമര്‍ത്തിപ്പിടിച്ചു. അങ്ങനെ വിഷം ഉള്ളിലേക്ക് ഇറങ്ങാതെ കഴുത്തില്‍ തന്നെ ഉറച്ചു. അവിടെ നീല ശോഭയോടെ തിളങ്ങി. 
അങ്ങനെ ശിവന്‍ ത്യാഗത്തിന്റേയും ദേവനായി. നീലകണ്ഠനായി അറിയപ്പെട്ടു. അപ്പോള്‍ ശിവന് ഒരു മോഹാലസ്യമുണ്ടായി. ഇത് കണ്ട പാര്‍വ്വതി ശിവന്റെ ശിരസ്സ് പിടിച്ച് മടിയില്‍ക്കിടത്തി. മുപ്പത്തിമുക്കോടി ദേവന്മാരും ശിവന്റെ അടുത്തെത്തി. അങ്ങനെ ഭഗവാന്‍ ആദ്യമായി പള്ളികൊണ്ടു. പാര്‍വ്വതിയുടെ മടിയില്‍ തലചായ്ച്ച് മയങ്ങി. അങ്ങനെ പളളികൊണ്ടേശ്വരനായി.
ഏകാദശിനാളില്‍ വിഷം പാനം ചെയ്ത ശിവന്‍ ദ്വാദശിനാളിലും പള്ളിക്കൊണ്ടു. അടുത്ത ദിവസം പ്രദോഷത്തില്‍ എഴുന്നേറ്റ് പ്രദോഷ നടനമാടി എല്ലാ ദേവന്മാരേയും ആനന്ദത്തില്‍ ആറാടിച്ചു. അങ്ങനെ പള്ളിക്കൊണ്ട ശിവന് ചുറ്റും ദേവന്മാര്‍ നിന്നതിനാല്‍ 'സുരരര്‍പള്ളി' എന്നും പിന്നീട് ഈ സ്ഥലം 'സുരട്ടുപള്ളി' എന്ന സ്ഥലനാമത്തില്‍ പ്രസിദ്ധമായി. ഈ ക്ഷേത്രത്തില്‍ പ്രത്യേകം കോവിലില്‍ ശിവന്‍ പാര്‍വ്വതിയുടെ മടിയില്‍ തലചായ്ച്ച് സകല ദേവന്മാരാലും പൂജ്യനായി ശയിക്കുന്ന അപൂര്‍വ്വ പ്രതിഷ്ഠ ദര്‍ശിക്കാവുന്നതാണ്.
വാല്‍മീകി മഹര്‍ഷി യുഗങ്ങള്‍ക്ക് മുമ്പുതന്നെ ഇവിടെ വന്ന് ശിവനെ പൂജ ചെയ്തു പോന്നു. മഹര്‍ഷിയുടെ പൂജയാല്‍ സന്തുഷ്ടനായ മഹേശ്വരന്‍ സ്വയംഭൂലിംഗമായി പ്രത്യക്ഷനായി. ക്ഷേത്രത്തില്‍ തന്നെ മറ്റൊരു ശ്രീകോവിലില്‍ ഈ സ്വയം ഭൂലിംഗം പ്രത്യേകമായി പ്രതിഷ്ഠിച്ചിരിക്കുന്നു. വാല്മീകീശ്വരന്‍ എന്ന പേരില്‍ വിഖ്യാതമായ ഈ ശിവലിംഗം അറിയപ്പെടുന്നു.
രാവണ വധത്തിന് ശേഷം ശ്രീരാമന്‍ സീതാ, ലക്ഷ്മണ, ഭരതശത്രുഘ്‌ന, ഹനുമാന്‍ എന്നിവരോടൊത്ത് സ്വന്തം കൈകളാല്‍ പ്രതിഷ്ഠിച്ച ഒരു ശിവലിംഗവും ഇവിടെയുണ്ട്. രാമലിംഗേശ്വരന്‍ എന്ന പേരില്‍ വിഖ്യാതമായ ഈ ശിവലിംഗം ക്ഷേത്രത്തില്‍ മറ്റൊരു സന്നിധിയില്‍ പ്രതിഷ്ഠിച്ചിരിക്കുന്നു. 
അതുകൊണ്ടുതന്നെ അപര രാമേശ്വരം എന്നും ഈ സന്നിധി അറിയപ്പെടുന്നു. രാമേശ്വരം തീര്‍ത്ഥാടനത്തിന്റെ അതേ ഫലങ്ങള്‍ ഈ ക്ഷേത്രദര്‍ശനംകൊണ്ട് സാധ്യമാകുന്നതാണ്. മരതാംബിക എന്ന പേരില്‍ പാര്‍വ്വതി ദേവി പ്രത്യേകം സന്നിധിയില്‍ കുടികൊള്ളുന്നു.

 *ഓം   നമഃ  ശിവായ*              🙏🌹🌺🌸💐🌹🙏

Thursday, January 16, 2020

ശ്രീ മദാത്മനേ ഗുണൈക സിന്ധവേ

ശ്രീ മദാത്മനേ ഗുണൈക സിന്ധവേ നമഃശിവായ 
ധാമലേശ ധൂതലോക ബന്ധവേ നമഃശിവായ 
 ശോഷിതാന മത്
ഭവാന്തവെ നമഃശിവായ 
പാമരേതര പ്രദാന ബന്ധവേ നമഃശിവായ 
കാലഭീത വിപ്രബാല ഫാലതേ നമശിവായ 
 ശൂലഭിന്ന ദുഷ്ട രക്ഷ ഫാലതേ നമഃശിവായ  
പാലയാധുനാ ദയാല വാലനെ  നമഃശിവായ🙏🌲

Wednesday, January 15, 2020

*62. വീരഭദ്രൻ

♾♾🌻♾♾🌻♾♾🌻♾♾


                *🌹ധ്യാനശ്ലോകങ്ങൾ🌹*


*🚩 ശിവകല്പം*🚩


*62. വീരഭദ്രൻ*


*ഗോക്ഷീരാഭം ദധാനം പരശുഡമരുകൌ* 
           *ഖഡ്ഗഖേടൌ കപാലം* 
*ശൂലം ചാഭീതിദാനേ ത്രിനയനലസിതം* 
           *വ്യാഘ്രചർമ്മാംബരാഢ്യം* 
*വേതാളാരൂഢമുഗ്രം കപിശതരജടാ* 
              *ബദ്ധശീതാംശുഖണ്ഡം* 
*ധ്യായേദ് ഭോഗീന്ദ്രഭൂഷം നിജഗണസഹിതം* 
                 *സന്തതം വീരഭദ്രം .*


*സാരം*

         *_പശുവിൻപാലുപോലെ വെളുത്തവനും വെണ്മഴു , ഡമരു , വാള് , ഖേടം , കപാലം , ശൂലം , അഭയം , വരദം , എന്നിവ ധരിച്ച് എട്ടു കൈകളുള്ളവനും ത്രിനേത്രനും പുലിത്തോലുടുത്തവനും വേതാളത്തിന്റെ ചുമലിൽ ഇരിയ്ക്കുന്നവനും ഉഗ്രമൂർത്തിയും ചെമ്പിച്ച ജടയിൽ ചന്ദ്രക്കലകൊണ്ടു അലങ്കരിച്ചവനും വലിയ വിഷസർപ്പത്തെ ശരീരത്തിൽ അണിഞ്ഞവനും തന്റെ ഭൂതപ്രേതാദി പരിവാരങ്ങളോടു കൂടിയവനുമായ വീരഭദ്രനെ എല്ലായ്പ്പോഴും ധ്യാനിയ്ക്കണം ..........🌹🌷🙏🏻_*
                                    
 

*ഹരി ഓം*


വ്യാഖ്യാതാ: കാണിപ്പയൂർ ശങ്കരൻ നമ്പൂതിരിപ്പാട്


✍🏻 അജിത്ത് കഴുനാട്


♾🔥♾🔥♾🔥♾🔥♾🔥♾

*_എല്ലാ മിത്രങ്ങൾക്കും ശുഭദിനം നേരുന്നു._*

കാരുണ്യമൂര്‍ത്തിയായ വൈക്കത്തപ്പന്‍

ഓം നമ:ശിവായ.......
🙏🌟🕉️⚜️🔯⚜️🕉️🌟🙏
കാരുണ്യമൂര്‍ത്തിയായ വൈക്കത്തപ്പന്‍
      💥💥💥💥💥
ഏറ്റവും കാരുണ്യമൂര്‍ത്തിയായ ഭാവത്തിലാണ് വൈക്കത്തപ്പന്‍ കുടികൊള്ളുന്നത്.

വൈക്കത്തപ്പന്‍ ഭക്തര്‍ക്കു ദര്‍ശനം നല്‍കുന്നതു മൂന്നു ഭാവങ്ങളിലാണെന്നാണു സങ്കല്‍പ്പം. രാവിലെ പന്തീരടി പൂജവരെയുള്ള സമയത്തു നിഖില ദേവാസുര ഗന്ധര്‍വ കിന്നരാദികളാലും സകല മുനിജന വൃന്ദങ്ങളാലും വന്ദിതനായ ജ്ഞാനസ്വരൂപനായ ദക്ഷിണാമൂര്‍ത്തി രൂപത്തിലാണു ഭക്തര്‍ ഭഗവാനെ ദര്‍ശിക്കുന്നത്.

വിദ്യാഭ്യാസ വിഷയത്തില്‍ ശ്രേഷ്ഠത കൈവരുന്നതിനും സല്‍ബുദ്ധിയും ശുദ്ധജ്ഞാനവും ലഭിക്കുന്നതിനും രാവിലെ ദര്‍ശനം നടത്തുന്നതു നല്ലതത്രേ. പന്തീരടി പൂജയ്ക്കു ശേഷം ഉച്ചപൂജയോട് അനുബന്ധിച്ചു കിരാതമൂര്‍ത്തി സങ്കല്‍പ്പത്തിലാണു ഭക്തര്‍ ഭഗവാനെ ദര്‍ശിക്കുന്നത്.

അര്‍ജുനന്റെ അഹങ്കാരം ശമിപ്പിച്ചു പാശുപതാസ്ത്രം നല്‍കി അനുഗ്രഹിച്ച വീരാളിയായ വൈക്കത്തപ്പനെ ഉച്ചയ്ക്കു ദര്‍ശിച്ചാല്‍ ശത്രുദോഷങ്ങളും തടസ്സങ്ങളും നീങ്ങി സര്‍വകാര്യവിജയവും വിശേഷപ്പെട്ട അനുഗ്രഹങ്ങളും ലഭിക്കുമെന്നാണു വിശ്വാസം.

വൈകുന്നേരം ലോകമാതാവായ പാര്‍വതി ദേവിയോടു കൂടി സകുടുംബം വിരാജിക്കുന്ന മംഗളരൂപത്തിലാണു ഭക്തര്‍ വൈക്കത്തപ്പനെ ദര്‍ശിക്കുന്നത്. പാര്‍വതി ദേവിയെ മടിയില്‍ ഇടതുഭാഗത്തിരുത്തി മക്കളായ ഗണപതിയെയും സുബ്രഹ്മണ്യനെയും ഇരുവശങ്ങളിലുമായി ചേര്‍ത്തിരുത്തി ലാളിക്കുന്ന ഗൃഹസ്ഥാശ്രമിയായ വൈക്കത്തപ്പനെ എല്ലാ ദേവഗണങ്ങളാലും യക്ഷകിന്നര ദൈത്യാദികളാലും ഋഷിമാരാലും ആരാധിക്കപ്പെടുന്നവനായി സങ്കല്‍പ്പിച്ചു ദര്‍ശനം നടത്തുന്നതു ശ്രേയസ്‌കരമെന്നാണു വിശ്വാസം. വൈക്കത്തപ്പനെ ദര്‍ശിക്കുന്നതിനുള്ള ഏറ്റവും അനുയോജ്യമായ സമയമാണു വൈകുന്നേരമെന്നാണു പഴമക്കാര്‍ പറയുന്നത്.

ശക്തിപഞ്ചാക്ഷരീ മന്ത്രധ്വനികള്‍ ഒഴുകുന്ന വേമ്പനാട്ടുകായലിന്റെ തീരത്ത് പൊന്‍താഴികക്കുടം ചൂടിയ പുണ്യസങ്കേതം. വൈക്കത്തമ്പലത്തിന്റെ പ്രശസ്തിക്കു വര്‍ഷങ്ങളുടെ അനുഭവ സാക്ഷ്യം. മിത്തുകളിലും ഐതിഹ്യങ്ങളിലുമുറങ്ങുന്ന ക്ഷേത്രക്കെട്ടുകള്‍ക്ക് പറയാനേറെ കഥകള്‍. പലതും വര്‍ഷങ്ങളായി നാവുകളിലൂടെ പകര്‍ന്നുവന്നവ, രേഖപ്പെടുത്താന്‍ വിട്ടുപോയവ.

വൈക്കം, കടുത്തുരുത്തി, ഏറ്റുമാനൂര്‍ ശിവക്ഷേത്രങ്ങള്‍. മൂന്നു ശിവക്ഷേത്രങ്ങളും തമ്മില്‍ ഒരേ അകലം. അതിനു പിന്നിലുമുണ്ട് ഒരു ഐതിഹ്യം. ത്രേതായുഗത്തില്‍ മാല്യവാന്‍ എന്ന രാക്ഷസതപസ്വിയില്‍ നിന്നു ശൈവവിദ്യോപദേശം നേടിയ ഖരന്‍ എന്ന അസുരന്‍ ചിദംബരത്തില്‍ കഠിനതപസ്സു തുടങ്ങി. സന്തുഷ്ടനായ കൈലാസനാഥന്‍ ആവശ്യമായ വരങ്ങള്‍ നല്‍കി, കൂടെ ശ്രേഷ്ഠങ്ങളായ മൂന്നു ശിവലിംഗങ്ങളും. മൂന്നു ശിവലിംഗങ്ങളുമായി ഖരന്‍ യാത്രയാരംഭിച്ചു. ഇടയ്ക്ക് ശിവലിംഗങ്ങള്‍ ഭൂമിയില്‍ വച്ച് വിശ്രമിച്ച ഖരന് പിന്നീടത് അവിടെ നിന്ന് ഇളക്കാന്‍ സാധിച്ചില്ല. മഹാതപസ്വിയായ വ്യാഘ്രപാദ മഹര്‍ഷിയെ കണ്ടപ്പോള്‍ ശിവലിംഗങ്ങള്‍ അദ്ദേഹത്തെ ഏല്‍പ്പിച്ച് ഖരന്‍ മോക്ഷം നേടി. അന്ന് വലതു കൈകൊണ്ട് വച്ച ശിവലിംഗമാണ് ഇന്ന് വൈക്കം ക്ഷേത്രത്തിലെ പ്രതിഷ്ഠ. കഴുത്തില്‍ ഇറുക്കി വച്ചിരുന്നത് കടുത്തുരുത്തിയിലും ഇടതു കയ്യിലേത് ഏറ്റുമാനൂരിലും ഇന്നു പൂജിച്ചാരാധിക്കുന്നു. ഈ മൂന്നു ക്ഷേത്രങ്ങളിലും ഒരേ ദിവസം ദര്‍ശനം നടത്തിയാല്‍ കൈലാസത്തില്‍ പോയി ശിവദര്‍ശനം നടത്തിയതിനു തുല്യമാണെന്നാണു വിശ്വാസം.

ക്ഷേത്ര രൂപവര്‍ണന

എട്ട് ഏക്കറോളം വരുന്ന വിസ്തൃത സ്ഥലത്താണ് കിഴക്കോട്ട് ദര്‍ശനമായുള്ള വൈക്കം ക്ഷേത്രം. കിഴക്കെ ഗോപുരത്തിനടുത്തായി പ്രത്യേകം മതിലും തറയും കെട്ടി ആലും മാവും പ്ലാവും ഒന്നിച്ചു വളരുന്നു. ,

സര്‍പ്പ സാന്നിധ്യങ്ങള്‍

ക്ഷേത്രമതിലിനകത്ത് തെക്കുവശത്തായി പ്രത്യേക ആല്‍ത്തറയില്‍ സര്‍പ്പചൈതന്യങ്ങളെ പ്രതിഷ്ഠിച്ചാരാധിക്കുന്നു. വര്‍ഷത്തിലൊരിക്കല്‍ സര്‍പ്പബലിയും പൂജകളും നടത്തും.

വൈക്കത്തെ ഭസ്മം

ക്ഷേത്രത്തിലെ ഏറ്റവും പ്രധാന പ്രസാദം ഭസ്മമാണ്. തിരുവൈക്കത്തപ്പന്‍ ബ്രാഹ്മണ വേഷം ധരിച്ച് ദേഹണ്ഡം ചെയ്തുവെന്ന് വിശ്വസിക്കുന്ന വലിയ അടുക്കളയിലെ അടുപ്പില്‍ നിന്ന് എടുക്കുന്ന ചാരമാണ് വിശിഷ്ടമായ ഈ പ്രസാദം. ഇതിന് അദ്ഭുതസിദ്ധികള്‍ ഉണ്ടെന്നു ഭക്തര്‍ വിശ്വസിക്കുന്നു. വിഷബാധ, ഭയം, അപസ്മാരം, വ്രണം മുതലായ രോഗങ്ങള്‍ക്ക് ആശ്വാസമായി ഈ ഭസ്മം ഉപയോഗിക്കുന്നു.

വരുണജപം

നാലമ്പലത്തിനകത്ത് ശ്രീകോവിലിന്റെ പടിഞ്ഞാറു ഭാഗത്താണ് പശ്ചിമ ദിക്കിന്റെ അധിപനായ വരുണന്റെ പ്രതിഷ്ഠ. ചുറ്റിലും കരിങ്കല്ലു കൊണ്ട് രണ്ടടിയോളം വിസ്താരത്തില്‍ തളം പോലെയുണ്ടാക്കി മദ്ധ്യഭാഗത്താണ് വരുണന്റെ ബലിക്കല്ല് പ്രതിഷ്ഠിച്ചിരിക്കുന്നത്. കഠിനമായ വരള്‍ച്ചയുണ്ടാകുന്ന സമയത്ത് ഈ തളത്തില്‍ ശുദ്ധജലം നിറച്ച് വരുണദേവനെ പൂജിച്ച് ആ ശുദ്ധജലം തൊട്ട് വരുണമന്ത്രം ജപിച്ചാല്‍ മഴ പെയ്യുമെന്നാണു വിശ്വാസം.

#പ്രധാന_വഴിപാടുകള്‍

അന്നദാന പ്രഭുവായ വൈക്കത്തപ്പന്റെ പ്രധാന വഴിപാട് പ്രാതല്‍ ആണ്. ദാനങ്ങളിലെ ഉത്തമദാനമാണത്രെ പ്രാതല്‍. വാതില്‍ മാടങ്ങളിലും തിരുമുറ്റം, മണ്ഡപം, ചുറ്റമ്പലം എന്നീ സ്ഥലങ്ങളിലും ഇലവച്ച് ബ്രാഹ്മണര്‍ക്ക് ഭോജനം നല്‍കുന്നു. സര്‍വ്വാണി സദ്യയും ഇതിന്റെ ഭാഗമാണ്. പിന്നീടുള്ള പ്രധാന വഴിപാടുകള്‍ ആനന്ദപ്രസാദം, സഹസ്രകലശം, ദ്രവ്യകലശം, ആയിരം കലശം, ആയിരക്കുടം, ക്ഷീരധാര, ജലധാര, ആലുവിളക്ക് എന്നിവയാണ്. ഇതില്‍ ഏറ്റവും അടുത്തകാലത്തായി പ്രചാരത്തില്‍ വന്നവഴിപാടാണ് ആലുവിളക്ക് തെളിയിക്കല്‍. മുന്നൂറ്റി അറുപത്തിയഞ്ചു തിരിത്തട്ടുകളോടു കൂടിയതും അശ്വത്ഥവൃക്ഷത്തിന്റെ രൂപത്തോടു കൂടിയതുമായ ഈ വിളക്ക് കരിങ്കല്‍ പാകിയ തിരുമുറ്റത്താണുള്ളത്.

#വൈക്കത്തഷ്ടമി: പ്രധാന ചടങ്ങുകള്‍

വ്യാഘ്രപാദമഹര്‍ഷിക്ക് ദിവ്യദര്‍ശനം ലഭിച്ച വൃശ്ചിക മാസത്തിലെ കറുത്തപക്ഷ അഷ്ടമിയാണ് ക്ഷേത്രത്തിലെ പ്രധാന ഉല്‍സവം. കോപ്പുതൂക്കല്‍, സന്ധ്യവേല, ഋഭഷഭവാഹനം എഴുന്നള്ളിപ്പ്, അഷ്ടമി ദര്‍ശനം, കീഴേടങ്ങളും അഷ്ടവിളക്കും, വലിയ കാണിക്ക, ഉദയനാപുരത്തപ്പന്റെ യാത്രയയപ്പ്, കൂടിപ്പൂജ, മുക്കുടി നിവേദ്യം, കുംഭാഷ്ടമി, വടക്കുപുറത്ത് പാട്ട്, തെക്കുപുറത്ത് പാട്ട്, ചിറപ്പ് എന്നിവയെല്ലാം പ്രധാന ചടങ്ങുകളാണ്.
    🌟🕉️⚜️🔯⚜️🕉️🌟

Tuesday, January 14, 2020

61. വീരഭദ്രൻ

♾♾🌻♾♾🌻♾♾🌻♾♾


                *🌹ധ്യാനശ്ലോകങ്ങൾ🌹*


*🚩 ശിവകല്പം*🚩


*61. വീരഭദ്രൻ*


*സിതപങ്കജമദ്ധ്യസംസ്ഥമീഡേ* 
*സുസിതം വ്യാഘ്രനഖാദിബാലചിഹ്നൈഃ* 
*ഉപലക്ഷിതബാലഭാവമാശാ ......*
*പരിധാനം കമനീയഗാത്രയഷ്ടിം .*


*സാരം*

         *_വെളുത്ത താമരപ്പൂവിൽ ഇരിയ്ക്കുന്നവനും വെളുത്ത ദേഹനിറമുള്ളവനും പുലിനഖം മോതിരം മുതലായ ചിഹ്നങ്ങളെക്കൊണ്ട് പ്രകടമായ ബാലഭാവത്തോടുകൂടിയവനും ദിഗംബരനും കമനീയശരീരനുമായ വീരഭദ്രനെ ഞാൻ സ്തുതിയ്ക്കുന്നു .........🌹🌷🙏🏻_*
                                    
 

*ഹരി ഓം*


വ്യാഖ്യാതാ: കാണിപ്പയൂർ ശങ്കരൻ നമ്പൂതിരിപ്പാട്


✍🏻 അജിത്ത് കഴുനാട്


♾🔥♾🔥♾🔥♾🔥♾🔥♾

*_എല്ലാ മിത്രങ്ങൾക്കും ശുഭദിനം നേരുന്നു._*

അവധൂതർ: കൈലാസനാഥന്റെ കാവൽക്കാർ*

*അവധൂതർ: കൈലാസനാഥന്റെ കാവൽക്കാർ*

( അവധൂതന്മാരെക്കുറിച്ചൊരു ലേഖനം )

സഹസ്രാബ്ദങ്ങൾ പാരമ്പര്യമുള്ള ഭാരതത്തിന്റെ ആത്മീയ പ്രഭാവത്തിന്റെ അക്ഷയ ജ്യോതിസുകളാണ് അവധൂതന്മാർ. ഭഗവാൻ പരമശിവനിൽ നിന്ന് ആരംഭിച്ച്, ആർഷ ഗുരുപരമ്പരകളിലൂടെ പ്രചരിപ്പിക്കപ്പെട്ട ' സനാതന ധർമ്മ ' മെന്ന ധർമ്മ ഗോപുരത്തിന്റെ കാവൽ ഭടന്മാരാണ് അവധൂത സന്യാസികൾ. സ്വജീവിതം ധർമ്മാനുഷ്ഠാനത്തിനും, ധർമ്മ സംരക്ഷണത്തിനുമായി സമർപ്പിച്ച അവധൂത പരമ്പര നിഗൂഡ വിജ്ഞാനങ്ങളുടെയും, അനന്തമായ ശക്തികളുടെയും അക്ഷയഖനിയാണ്.

ഹിമാലയത്തിലെ ഈശാന ശിവയോഗിമാർ, നാഥയോഗികൾ, അഘോരികൾ, നന്ദീശ്വര പരമ്പര എന്നിവരെ പോലെ വളരെ പൗരാണികമായതും, അനേകം സിദ്ധികളുടെയും, നിഗൂഡ ശക്തിവിശേഷങ്ങളുടെയും സൂക്ഷിപ്പുകാരായ അവധൂതന്മാർ ജനസമ്പർക്കത്തിൽ നിന്നും അകന്ന് കഴിയുന്നു. ഈ മഹാമനീഷികളുടെ അനുവാദമില്ലാതെ ആർക്കും അവരെ തിരിച്ചറിയാനോ, സമീപിക്കുവാനോ സാധ്യമല്ല. ഈ ബ്രഹ്മാണ്ഡത്തെ തന്നെ കൈവെള്ളയിലിട്ട് അമ്മാനമാടാൻ കഴിയുന്ന അനന്ത ശക്തി ശൈലങ്ങളാണ് അവധൂതർ. പലപ്പോഴും ജനസംസർഗത്തെ ഒഴിവാക്കാൻ, തങ്ങളെ തിരിച്ചറിയാതിരിക്കാൻ ഭ്രാന്തിന്റെയും, അപരിഷ്കൃതതയുടെയും മൂടുപടം ഇവർ അണിയാറുണ്ട്. എന്നാൽ ആത്മാർത്ഥതയോടെ, തീവ്ര ഭക്തിയോടെ തങ്ങളെ തേടുന്ന സാധകരിൽ  ആത്മീയാനുഭൂതിയുടെ കാരുണ്യ വർഷം ഇവർ പൊഴിക്കുന്നു..!

ലൗകീക വിഷയങ്ങളിൽ യാതൊരു താൽപര്യ വുമില്ലാത്ത, പ്രത്യക്ഷത്തിൽ പ്രാകൃതരെന്നും, ഭ്രാന്തന്മാരെന്നും പലർക്കും തോന്നിയേക്കാവുന്ന ഇവർ പൊതുവേ പൊതു സമൂഹത്തിൽ നിന്നും വ്യത്യസ്ഥത പുലർത്തുന്നു. സാമൂഹിക നിയമങ്ങൾക്കും, കീഴ് വഴക്കങ്ങൾക്കും അപ്പുറമായി ദൈവീക നീതിയിലും, നിയമത്തിലും തീവ്രമായി വിശ്വസിക്കുന്ന ഇവർ ഭൗതീകമായ  ഒന്നിലും ബദ്ധരല്ല..! ലൗകീകമായ ഒന്നിനും അവരെ ബദ്ധിക്കാനുമാവില്ല..!

മനുഷ്യൻ എന്ന പരിമിതമായ ബോധതലത്തിൽ നിന്നും, ആത്മീയ അനുഷ്ഠാനങ്ങളിലൂടെ അതിമാനുഷിക - യൗഗീക  - ഋഷി - ദൈവീക തലത്തിലേയ്ക്കുള്ള ഒരാളുടെ പരിണാമ ദശയിൽ, ചില പ്രത്യേക കാരണങ്ങളാൽ സംഭവിക്കപ്പെടുന്ന ഒരവസ്ഥയാണ് 'അവധൂതാവസ്ഥ' യെന്ന് വിശേഷിപ്പിക്കാം. സാധകരിൽ ആയിരത്തിലൊരുവനായിരിക്കും പലപ്പോഴും അവധൂതാവസ്ഥ പ്രാപ്യമാവുക..! ആത്മ ബോധതലത്തിന്റെ അതി തീവ്രമായ പരിണാമാവസ്ഥയാണ് അത് എന്ന് ഗുരുക്കന്മാർ പറയുന്നു.

ഈ ഭൂമിയിൽ ജീവിക്കുമ്പോഴും, ഒന്നിലും ബദ്ധിതനാകാതെ,  ലൗകീകതയെ മറന്ന്, 'നിത്യ നൂതനമായ ആത്മീയ ആനന്ദത്തിൽ അഭിരമിക്കുന്ന ദിവ്യബോധാവസ്ഥ ' അതാണ് അവധൂതാവസ്ഥ.
.............. ............ ........

*ചട്ടമ്പിസ്വാമികളുടെ അവധൂത ദർശനം*

ഒരിക്കൽ ചട്ടമ്പിസ്വാമികൾ തന്റെ സാധാനാനുഷ്ഠാനങ്ങൾ  ചെയ്യുന്ന കാലം, ഒരു യാത്രയ്ക്കായി പുറത്തിറങ്ങി. യാത്രാ മധ്യേ ഒരിടത്ത് കൂടെ സഞ്ചരിക്കുമ്പോൾ, എന്തോ ആഘോഷം കഴിഞ്ഞ്, ഉച്ചത്തെ സദ്യയ്ക്ക് ശേഷം എച്ചിൽ ഇലകൾ കൂട്ടിയിട്ട ഒരു സ്ഥലത്ത് ഒരു മനുഷ്യനെ അദ്ദേഹം കണ്ടു. അവിടെ  എച്ചിൽ കൂമ്പാരങ്ങളിൽ നിന്ന്, ഭക്ഷണാവശിഷ്ടങ്ങൾ വാരി തിന്നുന്ന, കീറി മുഷിഞ്ഞ വസ്ത്രങ്ങൾ ധരിച്ച, ഭ്രാന്തനെന്ന് തോന്നുന്ന  ഒരാളാണ് സ്വാമികളുടെ കണ്ണിൽ പെട്ടത്.  സാധാരണക്കാർക്ക് ഒരു ഭ്രാന്തനെന്ന് മാത്രം തോന്നാവുന്ന ആ മനുഷ്യൻ,  അസാധാരണമായ  ആത്മീയ ചൈതന്യത്തിന്റെ സ്രോതസാണെന്ന് ഒറ്റനോട്ടത്തിൽ തന്നെ സാധകനായ സ്വാമികൾക്ക് ബോധ്യപ്പെട്ടു...!!

ആ അവധൂതന്റെ സമീപത്തേയ്ക്ക് ചെന്നെത്താനും, കാലിൽ തൊട്ട് അനുഗ്രഹം വാങ്ങാനുമായി ശ്രമിച്ച സ്വാമികളെ ആ ദിവ്യ ദേഹം ആദ്യം ആട്ടിപ്പായിച്ചു. ഏച്ചിൽ വാരി എറിഞ്ഞു...! ചീത്ത വിളിച്ചു... സ്വാമികളുടെ സമീപത്ത് നിന്ന് ഓടി മാറി...!

എന്നാൽ ആ ദിവ്യന്റെ മഹത്വം മനസിലാക്കിയ സ്വാമികൾ അദ്ദേഹത്തെ വിടാതെ പിന്തുടർന്നു. ഒടുവിൽ സ്വാമികളുടെ തീവ്രമായ ഭക്തിയ്ക്കും, ആത്മീയ ദാഹത്തിനും മുന്നിൽ ആ അവധൂതൻ പ്രസന്ന ചിത്തനായി. തന്നെ വിടാതെ പിന്തുടർന്ന ചട്ടമ്പിസ്വാമികളെ അദ്ദേഹം ഒരു നിമിഷം തിരിഞ്ഞ് നിന്ന്,  തലയിൽ തൊട്ട് അനുഗ്രഹിച്ച് പെട്ടെന്ന് അപ്രത്യക്ഷനായി...!

അദ്ദേഹത്തിന്റെ ആ ഒരു നിമിഷ നേരത്തെ അനുഗ്രഹവർഷം തന്നിൽ ആത്മീയാനുഭൂതിയുടെ അലമാലകൾ സൃഷ്ടിച്ചതായി സ്വാമികൾ പിന്നീട് പറയുകയുണ്ടായി...!!!

അതെ...ഒരു അവധൂതനെ കാണാൻ കഴിയുന്നതും, അദ്ദേഹത്തിന്റെ അനുഗ്രഹത്തിന് പാത്രമാവാൻ കഴിയുന്നതും മഹാപുണ്യമാണ്‌...! തീവ്രസാധനയും നിരന്തരമായ അന്വഷണവും, പൂർവ്വജന്മസുകൃതവും ഒത്തുച്ചേരുമ്പോഴാണ് അവധൂത ദർശനം സാധ്യമാവുക,  ഫലപ്രാപ്തിയിൽ എത്തുക എന്ന് ആചാര്യ വചനം
 ......................................

*ചിദംബരേശ്വര അവധൂതൻ*

ഇക്കഴിഞ്ഞ ദിവസം സമാധി പ്രാപിച്ച ഒരവധൂതദേഹമാണ് ചിദംബരേശ്വര സിദ്ധൻ. മൂക്ക് പൊടി സിദ്ധൻ, ചിദംബരേശ്വര സിദ്ധൻ, തിരുവിണ്ണാമലൈ സ്വാമി എന്നൊക്കെ അറിയപ്പെട്ടിരുന്ന ഈ ദിവ്യ ദേഹം കഴിഞ്ഞ ദിവസം അരുണാചലേശ്വരന്റെ പവിത്ര സന്നിധിയിൽ വച്ച് സമാധി പൂകി.

പ്രായാധിക്യത്താൽ ശരിക്കും നടക്കാൻ പോലും കഴിയാത്ത, മെലിച്ച ശരീരവും, അൽപം കുനിഞ്ഞ മുഖവുമായി നീങ്ങുന്ന ഈ വൃദ്ധൻ തിരുവിണ്ണാ മല ശിവ ക്ഷേത്രത്തിലെ സ്ഥിരം കാഴ്ചയായിരുന്നു. നിലത്ത് ഒരു തോർത്ത് മാത്രം വിരിച്ച് അരുണാ ചലേശ്വര ക്ഷേത്ര മതിലകത്ത് കിടന്നിരുന്ന ഇദ്ദേഹം, പക്ഷേ പലപ്പോഴും ഏവരേയും അത്ഭുതപ്പെടുത്തി കൊണ്ട് ചിദംബരത്ത് പ്രത്യക്ഷപ്പെടുമായിരുന്നത്രേ..! തിരുവിണ്ണാമലയിൽ നിന്ന് എങ്ങനെ ഇത്രയും ദൂരം സഞ്ചരിച്ച്‌ ഈ ദിവ്യദേഹം ചിദംബരത്ത് എത്തുന്നുവെന്ന് ആർക്കും അറിയില്ല...! ഭക്തി ബഹുമാന ദരങ്ങളോടെയാണ് ചിദംബരത്തും, തിരുവിണ്ണാമലയിലും ഭക്തർ ഇദ്ദേഹത്തെ വണങ്ങിയിരുന്നത്. അടുത്തിടെ ഇദ്ദേഹം ചിദംബരത്ത് എത്തിയപ്പോൾ ചിദംബരം ക്ഷേത്ര തന്ത്രി ശ്രീകോവിലിൽ നിന്ന് ഇറങ്ങി വന്ന് ഇദ്ദേഹത്തിന്റെ പാദം തൊട്ട് നമസ്ക്കരിച്ചിരുന്നു.  ഇക്കഴിഞ്ഞ ദിവസവും പതിവുപോലെ തന്റെ നാഥനായ അരുണാചലേശ്വരന്റെ ദർശനത്തിനായെത്തിയ അദ്ദേഹം ക്ഷേത്ര നടയിൽ സാഷ്ടാംഗ പ്രണാമം ചെയ്ത് കിടന്നത്രേ.. പിന്നീടദ്ദേഹം എഴുന്നേൽക്കുയുണ്ടായില്ല .. ശരീരമാകുന്ന ഈ അസ്ഥിപഞ്ചരത്തെ ഉപേക്ഷിച്ച് ആ ദിവ്യ ദേഹം പരമേശ്വര സവിധത്തിലേയ്ക്ക് പറന്നകന്നു... ! ദിവ്യ സമാധി പൂകി..! ആ പരമഗുരുവിന് ആത്മപ്രണാമം..🙏

അതെ, ഭാരതമെന്ന ഈ ആത്മീയശൈലത്തെ ചുറ്റിവരിഞ്ഞ് സംരക്ഷണവലയം തീർക്കുന്ന ഈ അവധൂത സന്യാസിമാരെ നമുക്ക് പാദ നമസ്ക്കാരം ചെയ്യാം...! 

മഹാ അവധൂതനായ അല്ലയോ മഹാദേവ...! കൈലാസനാഥ...! അങ്ങേയ്ക്ക് ശതകോടി പ്രണാമം🙏

 ഓം നമ: ശിവായ
...................
ഗുരുപാദങ്ങളിൽ നമസ്ക്കരിച്ച് കൊണ്ട്,