Followers(ഭഗവാന്‍റെ ഭക്തര്‍ )

Sunday, January 12, 2020

*59 . വീരഭദ്രൻ

♾♾🌻♾♾🌻♾♾🌻♾♾


                *🌹ധ്യാനശ്ലോകങ്ങൾ🌹*


*🚩 ശിവകല്പം*🚩


*59 . വീരഭദ്രൻ*


*മരതകമണിനീലം കിങ്കിണീജാലമാലം* 
*പ്രകടിതമുഖമീശം ഭാനുസോമാഗ്നിനേത്രം* 
*അസിസപരശുഖേടാത്യുഗമുണ്ഡാഗഹസ്തം* 
*വിധുതകപിശകേശം വീരഭദ്രം നമാമി.*


*സാരം*

         *_മരതകക്കല്ല് പോലെ നീലനിറത്തോടുകൂടിയവനും കിങ്കിണിമാലയോടുകൂടിയവനും വാപിളർന്ന് നില്ക്കുന്നവനും സൂര്യനും ചന്ദ്രനും അഗ്നിയുമാകുന്ന മൂന്ന് നേത്രങ്ങളോടുകൂടിയവനും വാള് , പരശു , ഖേടം , ഭയങ്കരമായ മുണ്ഡം ( നരശിരസ്സ് ) എന്നിവ കൈകളിൽ ധരിച്ചവനും ഉലഞ്ഞ് ചെമ്പിച്ച തലമുടിയോടുകൂടിയവനുമായ വീരഭദ്രനെ ഞാൻ നമസ്കരിയ്ക്കുന്നു .........🌹🌷🙏🏻_*
                                    
 

*ഹരി ഓം*


വ്യാഖ്യാതാ: കാണിപ്പയൂർ ശങ്കരൻ നമ്പൂതിരിപ്പാട്


✍🏻 അജിത്ത് കഴുനാട്


♾🔥♾🔥♾🔥♾🔥♾🔥♾

*_എല്ലാ മിത്രങ്ങൾക്കും ശുഭദിനം നേരുന്നു._*

Saturday, January 11, 2020

ശിവനേജയജയ

*പ്രാതഃസ്മരാമി പരമേശ്വര പുണ്യമൂർത്തീം* 
*കർപ്പൂരകുന്ദധവളം ഗജചർമ്മചേലം*
*ഗംഗാധരം ഘനകപർദ്ദവിഭാസമാനം*
*കാർത്ത്യായനീ തനുവിഭൂഷിത വാമഭാഗം* 

*ഓം നമഃ ശിവായ*



ശിവനേജയജയ ശിവനേ ജയ ജയ
ശിവനേജയജയ ശിവനേ ജയ ജയ

ശിവനേ തവ തിരുനാമം ചൊല്ലാം
നീക്കുക ദുരിതം ശിവനേ ജയ ജയ

സുരനാം ഹരനേ ദിഗംബരനാഥാ
തവതിരുരൂപം മനസ്സില്‍ നിറയ്ക്കൂ

കരയും മര്‍ത്യകുലത്തിനു നിത്യം-
നേര്‍വഴിയരുളൂ ശിവനേ ജയജയ

താണുവണങ്ങി ഭജിപ്പവരൊക്കെ-
ദുരിതം തീരും ശിവനെ ഭജിച്ചാല്‍

നാമം ചൊല്ലിതിവിടെ വസിക്കും-
മര്‍ത്യന്‍ ചൊല്ലുക ശിവനെ ജയജയ

ശിവനുടെതുടിയുടെ താളമതുത്തമം
ഹൃദയത്തുടിപ്പിന്‍ താളമതാകും

ഹരനൊരു ശുഭകര ജീവിതമാകും
ശിവമരുളീടുക ശിവനേ ജയ ജയ

മൂര്‍ത്തികള്‍ മൂവരില്‍ മുന്നില്‍ വിളങ്ങും
പാപവിനാശകദേവാ ജയ ജയ

കാത്തരുളീടുക മുനിജന പൂജ്യാ-
അരുളുക ശാന്തി ശിവനേ ജയ ജയ

രാവും പകലും എന്നതുപോലൊരു-
സുഖദുഃഖങ്ങള്‍ വരുന്ന ജനത്തിന്

അപ്പോഴുമെപ്പോഴും നമ്മള്‍ക്കൊന്നായ്
നൊന്തുവിളിക്കാം ശിവനേ ജയ ജയ

ഏറിവരുന്നു സുഖഭോഗങ്ങള്‍
അതുകൊണ്ടേറെ പൊടിയും ശാന്തി

മരണഭയം വരുമപ്പോള്‍ തന്നെ-
എങ്കില്‍ വിളിക്കാം ശിവനേ ജയ ജയ

ബ്രഹ്മാണ്ഡത്തിനു സമമാം ദേവാ-
സര്‍വ്വതുമറിയാം ശിവനേ നീയ്

ഒത്തു ഭജിച്ചാല്‍ കരുണാകരനായ്
കനിവേകീടും ശിവനേ ജയ ജയ

വാഹനമാകും നന്ദീശ്വരനുടെ-
മേലേയിരുന്നു വരുന്നവനേ ജയ

പഞ്ചമുഖേശ്വരനായിടുമീശ്വര-
കാത്തീടണമേ ശിവനേ ജയ ജയ

കൈലസേശ്വര സുരനേ സുന്ദര-
പര്‍വ്വത നന്ദിനി പതിയെ ജയ ജയ

ഭക്തജനേശ്വര മുനിജനപൂജ്യാ-
തൊഴുതീടാമോ ശിവനേ ജയ ജയ

വലിയൊരു സുഖമാം ശിവകഥകേട്ടാല്‍
ദുരിതം നീങ്ങും മുക്തരുമാകും

ചടുലമോടുടനടിനര്‍ത്തനമാടും-
പാര്‍വ്വതിപതിയാം ശിവനേ ജയ ജയ

തൃക്കരമൊന്നിലിരിക്കും മൃഗമതു
മര്‍ത്യകുലത്തിന്‍ മനസ്സിനു തുല്യം

മനസ്സിനെയൊതുക്കി ഭജിക്കുക നിത്യം
ദുരിതം നീക്കിടും ശിവനേ ജയ ജയ

ഒരു മഴു ഒരുകരമതിലായ് ഏന്തും-
പരമപദത്തിന്‍ പൊരുളാം ശിവനേ

ദുര്‍വിധിദോഷം നീക്കീടും ശിവ-
നാമംചൊല്ലാം ശിവനേ ജയ ജയ

ആദിത്യാദി ഗ്രഹങ്ങള്‍ക്കുള്ളിലെ-
ശാസ്ത്രമറിഞ്ഞൊരുമുരുക പിതാവേ

അസുരരെ യമപുരി തന്നിലടച്ചൊരു
കാലാരീശാ ശിവനേ ജയ ജയ

സാന്ത്വനവാക്കുകളരുളും ശങ്കര-
പാദങ്ങളിലാണാശ്രമെന്നും

ഹരനേസുരനേയമപുരിയരിയേ-
ചൊല്ലീടുന്നേന്‍ ശിവനേ ജയ ജയ

അഭയവരങ്ങളെ നല്‍കീടും ശിവ-
പാര്‍വ്വതിപതിയെ വണങ്ങീടുന്നു

പാവനമന്ത്രസ്സാഗരമതിലായ്-
മുങ്ങിപ്പൊങ്ങാം ശിവനാം ജയ ജയ🙏

Friday, January 10, 2020

ശിവപഞ്ചാക്ഷരി

#ശിവപഞ്ചാക്ഷരി #സ്തോത്രം
ഓം നമഃ ശിവായ ശിവായ നമഃ ഓം
ഓം നമഃ ശിവായ ശിവായ നമഃ ഓം

നാഗേന്ദ്രഹാരായ ത്രിലോചനായ
ഭസ്മാങ്ഗരാഗായ മഹേശ്വരായ |
നിത്യായ ശുദ്ധായ ദിഗമ്ബരായ
തസ്മൈ "ന" കാരായ നമഃ ശിവായ || 1 ||

മന്ദാകിനീ സലില ചന്ദന ചര്ചിതായ
നന്ദീശ്വര പ്രമഥനാഥ മഹേശ്വരായ |
മന്ദാര മുഖ്യ ബഹുപുഷ്പ സുപൂജിതായ
തസ്മൈ "മ" കാരായ നമഃ ശിവായ || 2 ||

ശിവായ ഗൗരീ വദനാബ്ജ ബൃന്ദ
സൂര്യായ ദക്ഷാധ്വര നാശകായ |
ശ്രീ നീലകണ്ഠായ വൃഷഭധ്വജായ
തസ്മൈ "ശി" കാരായ നമഃ ശിവായ || 3 ||

വശിഷ്ഠ കുമ്ഭോദ്ഭവ ഗൗതമാര്യ
മുനീന്ദ്ര ദേവാര്ചിത ശേഖരായ |
ചന്ദ്രാര്ക വൈശ്വാനര ലോചനായ
തസ്മൈ "വ" കാരായ നമഃ ശിവായ || 4 ||

യജ്ഞ സ്വരൂപായ ജടാധരായ
പിനാക ഹസ്തായ സനാതനായ |
ദിവ്യായ ദേവായ ദിഗമ്ബരായ
തസ്മൈ "യ" കാരായ നമഃ ശിവായ || 5 ||

പഞ്ചാക്ഷരമിദം പുണ്യം യഃ പഠേച്ഛിവ സന്നിധൗ |
ശിവലോകമവാപ്നോതി ശിവേന സഹ മോദതേ ||

ശിവതത്വ ചിന്തനം

 ശിവതത്വ ചിന്തനം

ദേവതാ സങ്കൽപ്പങ്ങളിൽ വച്ച്‌ ഏറ്റവും അമൂർത്തമായതാണ് ശിവ സങ്കൽപ്പം. അത്‌ പരിപൂർണ്ണതയുടെ വൈകാരികഭാവമാണു. മഹാദേവന്റെ ശിരസിൽ നിന്ന് ഗംഗ പ്രവഹിക്കുന്നുവെന്ന സങ്കൽപ്പത്തോളം വന്യമായ സങ്കൽപ്പം മറ്റൊന്നുണ്ടോ..? ശക്തിയുടേയും, ഊർജ്ജത്തിന്റേയും പരമ കോടിയൊലുള്ള സങ്കൽപ്പമാണു ശിവൻ. ചന്ദ്രനെ ശിരസിൽ ധരിച്ചവൻ, ഗംഗയെ ശിരസിൽ വഹിച്ചവൻ, സർപ്പ കുണ്ഡലങ്ങളും, സർപ്പ മാലകളും അണിഞ്ഞവൻ, വ്യാഘ്ര ചർമ്മത്തെ വസ്ത്രമാക്കിയവൻ, ചുടല ഭസ്മം പൂശിയവൻ. പക്ഷേ കേവലം ഇത്തരം ഉടയാടകളണിഞ്ഞ മൂർത്തീ സങ്കൽപ്പത്തിലൊതുങ്ങുന്ന സ്വരൂപമല്ല ശിവൻ. പ്രകൃതിയുടെ വൈവിദ്ധ്യമാർന്ന മഹാ സങ്കൽപ്പം ഒരു ദേവനിൽ സമ്മേളിക്കുകയാണവിടെ. പ്രകൃതിക്ക് പോലും നിദാനമായ മഹാതേജസാണ് ശിവൻ ഒരു മഹാ പ്രകൃതി പുരുഷ സങ്കൽപ്പം. 

തന്ത്രത്തിന്റെ ഭാഷയിൽ അനാദിയിൽ ഉണ്ടായ അതിശക്തമായ ഒരു ഊർജ്ജ പ്രവാഹം. ആ ഊർജ്ജ പ്രവാഹത്തെ തന്ത്രം വിളിക്കുന്നത് ശിവൻ എന്നാണ്.  തുടക്കമോ ഒക്കമോ ഇല്ലാത്ത, നിറവും, രുപ,രസ, ഗന്ധങ്ങളും ഒന്നുമില്ലാത്ത നിർഗുണ പരബ്രഹ്മമായ ശക്തമാർന്ന ഒരു ഊർജ്ജ പ്രവാഹമാണത്. ആ ഊർജ്ജത്തിൽ നിന്ന് ഉദ്ഭവിച്ച ദ്രവ്യത്തെ ശക്തി എന്ന് വിളിക്കുന്നു. ഈ ഊർജ്ജ പ്രവാഹവും, ദ്രവ്യവും അഥവാ ശിവനും ശക്തിയും ഒന്നായി ചേർന്നിരിക്കുന്ന അവസ്ഥയാണ് ഈ കാണുന്ന സമസ്ഥ ജഗത്തിന്റെയും കാരണ രഹസ്യം. ശിവനും ശക്തിയും പരസ്പരം കലർന്ന് ഒന്നായി ചേർന്നിരിക്കുമ്പോൾ മാത്രമാണ് പ്രപഞ്ചം എന്നത് അനുഭവഭേദ്യമാകുന്നത്. അവയെ സാംഖ്യത്തിന്റെ ഭാഷയിൽ പുരുഷനെന്നും പ്രകൃതിയെന്നും വിളിക്കാം. അവ പരസ്പരം സംയോഗാവസ്ഥയിൽ ലയിച്ചിരിക്കുമ്പോൾ ആണ് പ്രപഞ്ചം ഉൺമയാകുന്നത്. അവയെ ഒരിക്കലും വേർപിരിക്കാനുമാകില്ല. നമ്മൾ ഒരു ഗ്ലാസ് പാൽ എടുത്ത് നോക്കുക. പാൽ എന്നത് അതിന്റെ ഘടകങ്ങൾ ആയ പ്രോട്ടീൻസിന്റേയും, മൂലകങ്ങളുടേയും ഒപ്പം കൃത്യമായ അളവിൽ ജലാംശവും ചേർന്നതാണ്. അവ ഒന്നായിരിക്കുമ്പോൾ മാത്രമേ നമുക്കതിനെ പാൽ എന്ന് വിളിക്കാൻ സാധിക്കുകയുള്ളൂ. അതിൽത്തന്നെ ഈ ഘടകങ്ങളെയോരോന്നിനേയും വേർതിരിച്ചറിയാനും നമുക്ക് സാധിക്കുകയില്ല. അത് തന്നെയാണ് പ്രകൃതിയും പുരുഷനും തമ്മിലുള്ള സംയോഗവും അതിന്റെ ഫലമായ പ്രപഞ്ച സൃഷ്ടിയും. വേർതിരിച്ചറിയാനാകാത്ത വിധം ഒന്നായിച്ചേർന്നിരിക്കുന്ന പുരുഷനും, പ്രകൃതിയും അഥവാ ശിവനും ശക്തിയുമാണ് പ്രപഞ്ചം. ബോധമണ്ഡലം ചിത്തും അഥവാ ശിവനും അവിടെ അനുഭവഭേദ്യമാകുന്ന ആനന്ദം ശക്തിയുമാണ്. ആ ചിദാനന്ദ ഘന രൂപമാണ് ബ്രഹ്മം.

വ്യവസ്ഥാപിതമായ ദേവതാ സങ്കൽപ്പങ്ങളിൽ നിന്നു കൊണ്ട്‌ അപ്പോൾ ശിവസങ്കൽപ്പത്തെ രൂപകൽപ്പന ചെയ്യാൻ  നമുക്ക്‌ സാധിക്കില്ല. അത്രമേൽ ഉത്കൃഷ്ഠമായ സങ്കൽപ്പമാണു ശൈവ സങ്കൽപ്പം. ശക്തിയുടേയും ഊർജ്ജത്തിന്റേയും മഹാ സങ്കൽപ്പം കൂടിയാണു ശിവൻ. ഊർജ്ജത്തിന്റെ മഹാവിസ്ഫോടനത്തിനു പ്രാപ്തൻ. എന്നാൽ ശാന്തസ്വരൂപനായ സദാശിവനും ശിവനാണു. ലോക ഗുരുവായ ദക്ഷിണാമൂർത്തിയും ശിവൻ തന്നെ. പഞ്ചമുഖനാണു ശിവൻ. ഈശാനൻ, തത്പുരുഷൻ, അഘോരൻ, വാമദേവൻ, സദോജാതൻ ഇവയാണു ശിവന്റെ പഞ്ചമുഖങ്ങൾ. ഈ അഞ്ചും, ശിവ സങ്കൽപ്പത്തിലെ അഞ്ച്‌ ഭാവങ്ങളെ കൽപ്പിക്കുന്നു. അമൂർത്തതയുടെ അതീന്ദ്രിയ സങ്കൽപ്പം. സാമന്യ മനുഷ്യന്റെ ഭാവ കൽപ്പനകളിലൊന്നും ഒതുങ്ങാത്ത മഹാമൂർത്തി. 

നടരാജനാണ് ശിവൻ. ശിവ താണ്ഡവമാണ് നാട്യകൽപ്പനയുടെ ആദ്യ ചുവടുകൾ. രൗദ്രവും, വന്യവുമാണ് ആ ചുവടുകൾ. ഡമരുവിന്റെ നാദമാണ് അതിന് പിന്നണി. ഹൂങ്കാരമാണ് ധ്വനി. പ്രപഞ്ചതാളം തന്നെയാണ് അത്.  ആദി യോഗിയും ശിവൻ തന്നെ. ശക്തി ചക്രങ്ങളാൽ പൂരിതമായ ശരീരത്തെ യോഗമുറയിലുടെ കുണ്ഡലനീ ശക്തിയെ ഉദ്ദീപിപ്പിച്ച് പരമ പുരുഷനായി മാറിയ ആദിയോഗി. ഭൗതീകമായ ശരീരത്തന്റെ പരിമിതികൾ മനസിലാക്കി അതിനപ്പുറത്തേക്ക് കടക്കുവാൻ ശ്രമിക്കുന്നയാളാണ് ഒരു യോഗി. പഞ്ച ഭൂതങ്ങളേയും വരുതിയിലാക്കുവാനുള്ള സിദ്ധിയാണ് ഒരു യോഗിക്ക് വേണ്ടത്. 
സംഹാര രുദ്രനാണ് ശിവൻ. ചുടലയിൽ താമസിക്കുന്ന മഹാകാലൻ. കൗതുകമായ ഒരു കൽപ്പനയാണത്. ശ്മശാനം എന്നാൽ ജീവാന്തമല്ല. കായാന്തമാണ്. കായം എന്നാൽ ശരീരം. ശരീരം അവസാനിക്കുന്ന ഇടമാണ് ശ്മശാനം. ജീവൻ അവിടെ അവസാനിക്കുന്നില്ല. ശരീരം മാത്രം അവസാനിക്കുന്നു. അവിടെയാണ് ശിവന്റെ മഹാകാല സങ്കൽപ്പം അധിവസിക്കുന്നത്. ശിവൻ സംഹാര മൂർത്തിയാകുന്നതും അവിടെയാണ്. ജീവനെയല്ല സംഹരിക്കുന്നത്. ശരീരത്തെ മാത്രമാണ്. ജീവതത്തിലെ ഏറ്റവും അർത്ഥ പൂർണ്ണമായ ആ ഇടത്താണ് മഹാകാലൻ വസിക്കുന്നത്. ദേഹം ഉപേക്ഷിച്ച് ദേഹി തനിച്ചുള്ള യാത്ര തുടങ്ങുന്നത് അവിടം മുതലാണ്. ശിവ കൽപ്പന വന്യമാകുന്നത് അവിടെയാണ്. ശരീരം ഭൗതീകതയുടെയും ലൗകീകതയുടേയും പ്രതീകമാണു, അതായത്‌ ശിവൻ സംഹരിക്കുന്നത്‌ ഭൗതീക ബോധത്തെയാണു. ശിവകൽപ്പനയുടെ പൊരുൾ തന്നെ ഭൗതീകതയുടെ അന്ത്യമാണു. ആത്മീയതയാണു പരമമായ സത്യമെന്ന് കൂടി ഇത്‌ വെളിവാക്കുന്നു. അതിനാൽ തന്നെയാണ് ശിവ ഭക്തി ഭയം കലർന്ന ഭക്തയായി പരിണമിക്കുന്നത്. സാമാന്യ മനുഷ്യന്റെ ഭാവനാതലത്തിലൊന്നും ഒതുങ്ങാത്ത അത്രയും അത്യുന്നതമായ മഹാമൂർത്തി കൽപ്പന. 

ഈ പ്രപഞ്ചം മുഴുവൻ ഭസ്മമാക്കി കളയുവാൻ പ്രാപ്തമായ കാളകൂട വിഷത്തെ സംശയമേതുമില്ലാതെ കോരിക്കുടിച്ച് ഈ പ്രപഞ്ചത്തിന്റെ നിലനിൽപ്പിനു കാരണക്കാരനായ മഹാനീലകണ്ഠപ്പെരുമാളാണു ശിവൻ. സംഹാര മൂർത്തി കൽപനയ്ക്ക്‌ വിരുദ്ധമാണത്‌. നെടുമംഗല്യത്തിന് വേണ്ടി സ്ത്രീകൾ മഹാദേവനോട് പ്രാർത്ഥിക്കുന്ന തിരുവാതിരയുടെ ഐതിഹ്യവും നോക്കൂ; സംഹാരമൂർത്തിയെന്ന കൽപ്പനയ്ക്കപ്പുറമൊരു സങ്കൽപ്പം കാണാം അവിടെ. വിവാഹ നാളിൽ തന്നെ ഭർത്താവ് മരിച്ച ഒരു പെൺകുട്ടിക്ക് വേണ്ടി ശ്രീപാർവ്വതി നടത്തിയ കഠിന വ്രതമാണ് തിരുവാതിര ഐതിഹ്യത്തിന്റെ പിന്നിൽ. ശ്രീ പാർവ്വതിയുടെ കഠിന നിലപാടിനു മുന്നിൽ കീഴടങ്ങിയ മഹാദേവൻ, അകാലത്തിൽ മരിച്ച ഭർത്താവിന്റെ ജീവനും അത് വഴി ആ പെൺകുട്ടിയുടെ മംഗല്യത്തെ തന്നെയും തിരികെ നൽകിയതാണ് തിരുവാതിരയുടെ ഐതിഹ്യം. സംഹാര മുർത്തികൽപനയിൽ നിന്നുള്ള മാറ്റം. പക്ഷേ എന്നാൽ അതാണു ശിവ കൽപ്പന. അതാണു ശിവ തത്വം, സൃഷ്ടിയും, സ്ഥിതിയും, സംഹാരവും എല്ലാം ഒന്നിലേക്ക്‌ ലയിക്കുന്ന, മഹാ തത്വം. കാലത്തെ നിയന്ത്രിക്കുന്ന സൃഷ്ടിസ്ഥിത്യന്തകാരകത്വം സമ്മേളിക്കുന്ന മഹാകാല തത്വം. തിരുവാതിര വ്രതമാചരിക്കുന്ന ഓരോരുത്തരും അറിഞ്ഞിരിക്കേണ്ട തത്വം ഇത് തന്നെയാണ്.

Thursday, January 9, 2020

ദശ പുഷ്പങ്ങള്‍

ദശ പുഷ്പം ചൂടുന്നത് ,തിരുവാതിര വ്രതം ത്തിലെ ഒരു ചടങ്ങാണ് .

ദശ പുഷ്പങ്ങള്‍ ഏതെല്ലാം
ദശ പുഷ്പങ്ങള്‍ ഏതെല്ലാം ഏതെല്ലാം ദേവീ ദേവന്‍ മാരുടെ പ്രദീകങ്ങളായാണ്` അവയൊക്കെ അറിയപ്പെടുന്നത്
1         കറുക......................... സൂര്യന്‍ 
2         വിഷ്ണുക്രാന്തി.............മഹാവിഷ്ണു
3         മുക്കുറ്റി........................പാര്‍ വതി
4         പൂവാം കുരുന്നില.......ബ്രഹ്മാവ്
5         നിലപ്പന........................ശിവന്‍ 
6         കയ്യൂന്നി........................ലക്ഷ്മി
7         ഉഴിഞ്ഞ.........................ഭൂമീദേവി
8         മുയല്‍ ചെവിയന്‍ .......കാമദേവന്‍ 
9         ചെറൂള........................യമരാജന്‍ 
10       തിരുതാളി...................ശ്രീകൃ ഷ്ണന്‍ 
തിരുവാതിര വ്രതം നോക്കുന്ന സ്ത്രീകള്‍ ദശപുഷ്പങ്ങള്‍ ചൂടിയാലെ പൂര്‍ ണ്ണവ്രതം കിട്ടൂ . 

കറുക ചൂടിയാല്‍           വ്യാധികള്‍ മാറുംചൂടിയാല്‍ 
വിഷ്ണുക്രാന്തി            വിഷ്ണു പദത്തിലെത്തും  
മുക്കുറ്റി ചൂടിയാല്‍       ഭര്‍ ത്ത്ര സൌഖ്യം 
പൂവാം കുരുന്നില       ചൂടിയാല്‍    ‍ദാരിദ്ര്യദുഖമകറ്റും
നിലപ്പന  ചൂടിയാല്‍     പാപങ്ങള്‍ കഴുകികളയും 
കയ്യൂന്നി  ചൂടിയാല്‍   ‍  സൌന്ദര്യത്തിനുത്തമം
ഉഴിഞ്ഞ   ചൂടിയാല്‍     ‍ബുദ്ധിമതിയാകും 
മുയല്‍ ചെവിയന്‍       ചൂടിയാല്‍     ‍അഭീഷ്ടസിദ്ധി
ചെറൂള                       ചൂടിയാല്‍  ‍ദീര്‍ ഖായുസ്സ്
തിരുതാളി                  ചൂടിയാല്‍   നെടുമാം ഗല്യം🙏

വൈദ്യനാഥാഷ്ടകം

*വൈദ്യനാഥാഷ്ടകം*
🙏🙏🙏🙏🙏🙏
ശംഭോ മഹാദേവ ദേവ ശിവ ശംഭോ മഹാദേവ ദേവേശ ശംഭോ
ശംഭോ മഹാദേവ ദേവ

ശ്രീരാമസൌമിത്രിജടായുവേദ 
ഷഡാനനാദിത്യ കുജാര്‍ചിതായ  ശ്രീനീലകണ്ഠായ ദയാമയായ ശ്രീവൈദ്യനാഥായ നമഃശിവായ 

ശംഭോ മഹാദേവ ദേവ ശിവ ശംഭോ മഹാദേവ ദേവേശ ശംഭോ
ശംഭോ മഹാദേവ ദേവ 
 
ഗങ്ഗാപ്രവാഹേന്ദു ജടാധരായ 
ത്രിലോചനായ സ്മര കാലഹന്ത്രേ 
സമസ്ത ദേവൈരഭിപൂജിതായ 
ശ്രീവൈദ്യനാഥായ നമഃ ശിവായ 
(ശംഭോ മഹാദേവ ...)

ഭക്തഃപ്രിയായ ത്രിപുരാന്തകായ 
പിനാകിനേ ദുഷ്ടഹരായ നിത്യം 
പ്രത്യക്ഷലീലായ മനുഷ്യലോകേ 
ശ്രീവൈദ്യനാഥായ നമഃ ശിവായ 
(ശംഭോ മഹാദേവ....)

പ്രഭൂതവാതാദി സമസ്തരോഗ 
പ്രനാശകര്‍ത്രേ മുനിവന്ദിതായ  
പ്രഭാകരേന്ദ്വഗ്നി വിലോചനായ 
ശ്രീവൈദ്യനാഥായ നമഃ ശിവായ 
(ശംഭോ മഹാദേവ.... )

വാക് ശ്രോത്ര നേത്രാങ്ഘ്രി വിഹീനജന്തോഃ 
വാക്ശ്രോത്രനേത്രാംഘ്രിസുഖപ്രദായ  
കുഷ്ഠാദിസര്‍വോന്നതരോഗഹന്ത്രേ 
ശ്രീവൈദ്യനാഥായ നമഃ ശിവായ 
(ശംഭോ മഹാദേവ....)

വേദാന്തവേദ്യായ ജഗന്‍മയായ 
യോഗീശ്വരദ്യേയ പദാംബുജായ  
ത്രിമൂര്‍തിരൂപായ സഹസ്രനാംനേ 
ശ്രീവൈദ്യനാഥായ നമഃ ശിവായ 
(ശംഭോ മഹാദേവ...)

സ്വതീര്‍ഥമൃദ്ഭസ്മഭൃതാങ്ഗഭാജാം 
പിശാചദുഃഖാര്‍തിഭയാപഹായ  
ആത്മസ്വരൂപായ ശരീരഭാജാം 
ശ്രീവൈദ്യനാഥായ നമഃ ശിവായ 
(ശംഭോ മഹാദേവ...)

ശ്രീനീലകണ്ഠായ വൃഷധ്വജായ 
സ്രക്ഗന്ധ ഭസ്മാദ്യഭിശോഭിതായ  
സുപുത്രദാരാദി സുഭാഗ്യദായ 
ശ്രീവൈദ്യനാഥായ നമഃ ശിവായ 
(ശംഭോ മഹാദേവ..)

വാലാംബികേശ വൈദ്യേശ 
ഭവരോഗ ഹരേതി ച  
ജപേന്നാമത്രയം നിത്യം 
മഹാരോഗനിവാരണം 

ശംഭോ മഹാദേവ ദേവ ശിവ ശംഭോ മഹാദേവ ദേവേശ ശംഭോ
ശംഭോ മഹാദേവ ദേവ🙏

Wednesday, January 8, 2020

ശങ്കരാഷ്ടകം

♾♾♾🚩♾♾♾🚩♾♾♾             

                *♦ശങ്കരാഷ്ടകം♦*

*ശ്ലോകം - 1*

*ശീർഷജടാഗണഭാരം ഗരളാഹാരം സമസ്തസംഹാരം* 
*ശ്രീകൈലാസവിഹാരം പാരം ഭവവാരിധേരഹം വന്ദേ .*

*സാരം*

           *ശിരസ്സിൽ ജടാഭാരത്തെ വഹിക്കുന്നവനും വിഷമുണ്ടവനും സമസ്തത്തെയും സംഹരിക്കുന്നവനും ശികൈലാസത്തിൽ വിഹരിക്കുനവനും സംസാരസാഗരത്തിന്റെ മറുകരയായി ശോഭിക്കുന്നവനും ആയ പരമശിവനെ ഞാൻ വന്ദിക്കുന്നു .*

*ശ്ലോകം -2*

*ചന്ദ്രകലോജ്ജ്വലഫാലം കണ്ഠവ്യാളം ജഗ്രത്തയീപാലം* 
*കൃതനരമസ്തകമാലം കാലം കാലസ്യ കോമളം വന്ദേ .*

*സാരം*

          *ചന്ദ്രക്കല വിളങ്ങുന്ന നെറ്റിത്തടത്തോടുകൂടിയവനും കഴുത്തിൽ സർപ്പത്തെ അണിഞ്ഞിരിക്കുന്നവനും ത്രിലോകങ്ങളെയും പാലിക്കുന്നവനും മനുഷ്യശിരസ്സുകളെ മാലയാക്കി ധരിച്ചിരിക്കുന്നവനും കാലന്റെ കാലനും കോമളസ്വരൂപനും ആയ പരമശിവനെ ഞാൻ വന്ദിക്കുന്നു .* 

*ശ്ലോകം : 3*

*കോപേക്ഷണഹതകാമം സ്വാത്മാരാമം നഗേന്ദ്രജാവാമം* 
*സംസൃതിശോകവിരാമം ശ്യാമം കണ്ഠേന കാരണം വന്ദേ .* 

*സാരം*

            *കണ്ണിലെ തീകൊണ്ടു കാമദേവനെ ഹനിച്ചവനും തന്റെ ആത്മാവിൽത്തന്നെ രമിക്കുന്നവനും പാർവതിയാകുന്ന വാമാർദ്ധത്തോടുകൂടിയവനും സംസാരദുഃഖങ്ങളെ തീർക്കുന്നവനും കഴുത്തിൽ ശ്യാമവർണ്ണത്തോടുകൂടിയവനും ജഗൽക്കാരണവും ആയ പരമശിവനെ ഞാൻ വന്ദിക്കുന്നു .* 

*ശ്ലോകം :4*

*കടിതടവിലസിതനാഗം ഖണ്ഡിതയാഗം മഹാത്ഭുതത്യാഗം* 
*വിഗതവിഷയരസരാഗം ഭാഗം യജ്ഞേഷു വിഭ്രതം വന്ദേ .* 

*സാരം*

              *അരക്കെട്ടിൽ സർപ്പവലയത്തോടുകൂടിയവനും യാഗത്തെ ധ്വംസിച്ചവനും അത്ഭുതകരമായ ത്യാഗമാഹാത്മ്യത്തോടുകൂടിയവനും വിഷയരസങ്ങളിൽ രാഗമില്ലാത്തവനും യജ്ഞങ്ങളിൽ ഹവിർഭാഗത്തെ ഭരിവൃ ഭൂമിക്കുന്നവനുമായ പരമശിവനെ ഞാൻ വന്ദിക്കുന്നു .* 

*ശ്ലോകം :5*

*ത്രിപുരാദികദനുജാന്തം ഗിരിജാകാന്തം സദൈവ സംശാന്തം* 
*ലീലാവിജിതകൃതാന്തം ഭാന്തം സ്വാന്തേഷു ദേഹിനാം വന്ദേ.* 

*സാരം.*

         *ത്രിപുരാദികളായ അസുരന്മാരുടെ കാലനും പാർവതീപതിയും സർവദാ ശാന്തസ്വരൂപനും കേവലം ലീലയായി കാലനെ ജയിച്ചവനും ജീവജാലങ്ങളുടെ ഉള്ളിലെ ശോഭയായി വിളങ്ങുന്നവനും ആയ പരമശിവനെ ഞാൻ വന്ദിക്കുന്നു .* 

*ശ്ലോകം :6*

*സുരസരിദാപ്ളുതകേശം ത്രിദശകുലേശം ഹൃദാലയാവേശം* 
*വിഗതാശേഷക്ലേശം ദേശം സർവേഷ്ടസമ്പദാം വന്ദേ .* 

*സാരം*

        *ആകാശഗംഗയാൽ നനയ്ക്കപ്പെട്ട തലമുടിക്കെട്ടോടുകൂടിയവനും ദേവതകൾക്കെല്ലാം അധിപതിയും മനസ്സാകുന്ന മന്ദിരത്തിൽ സ്ഥിതിചെയ്യുന്നവനും സകലവിധ ക്ലേശങ്ങളിൽനിന്നും വിമുക്തനും ഇഷ്ടസമ്പത്തുകൾ എല്ലാറ്റിനും ഇരിപ്പിടവുമായ പരമശിവനെ ഞാൻ വന്ദിക്കുന്നു .* 

*ശ്ലോകം :7*

*കരതല കലിതപിനാകം വീഗതജരാകം സുകർമ്മണാം പാകം* 
*പരപദവീതവരാകം നാകം ഗമപൂഗവന്ദിതം വന്ദേ .* 

*സാരം*

          *പിനാകം എന്ന വില്ലിനാൽ ശോഭിക്കുനന കൈയോടുകൂടിയവനും വാർദ്ധക്യവിഹീനനും സുകൃതപരിപാകവും ദീനന്മാർക്കു പരഗതിനൽകുന്നവനും ദേവലോകത്തെ സകലരാലും വന്ദിക്കപ്പെടുന്നവനും ആയ പരമശിവനെ ഞാൻ വന്ദിക്കുന്നു .*

*ക്ലോകം: 8*


*ഭൂതിവിഭൂശിതകായം ദുസ്തരമായം വിവർജ്ജിതാപായം* 
*പ്രമഥസമൂഹസഹായം സായം പ്രാതർന്നിരന്തരം വന്ദേ .*

*സാരം*

           *ഭസ്മം അണിഞ്ഞ ശരീരത്തോടുകൂടിയവനും മായയ്ക്കു കടക്കുവാൻ പാടില്ലാത്ത അതീതനും അപായരഹിതനും പ്രമഥസമുഹങ്ങളുടെ പാർശ്വസേവയോടുകൂടിയവനും ആയ പരമശിവനെ ഞാൻ കാലത്തും വൈകുന്നേരവും മുടങ്ങാതെ വന്ദിക്കുന്നു .* 

*ശ്ലോകം :9*

*യസ്തു പാദാഷ്ടകമേതൽ ബ്രഹ്മാനന്ദേന നിർമ്മിതം നിത്യം* 
*പഠതി സമാഹിതചേതാഃ പ്രാപ്നോത്യന്തേ സശൈവമേവ പദം .*  

*സാരം*

         *ബ്രഹ്മാനന്ദൻ നിർമ്മിച്ച ഈ അഷ്ടകത്തെ ആരൊരുവൻ അനന്യമനസ്സായി നിത്യവും പഠിക്കുന്നുവോ അവൻ അവസാനത്തിൽ ശിവപദത്തെത്തന്നെ പ്രാപിക്കുന്നു ......🌹🙏🏻*


         *(ശുഭം)*


*ഹരി ഓം*


*ഓം നമഃശിവായ....🙏🏻*

*തിരുവാതിര ആശംസകൾ ......💐💐*
🌿🌿🌿🌿🌿🌿🌿

♾♾♾🚩♾♾♾🚩♾♾♾