Followers(ഭഗവാന്‍റെ ഭക്തര്‍ )

Sunday, January 5, 2020

ഞണ്ടുപാറ ഗുഹാക്ഷേത്രം

*ഞണ്ടുപാറ ഗുഹാക്ഷേത്രം*

   തിരുവനന്തപുരം നഗരത്തിൽ നിന്നും 45 കിലോമീറ്റർ സഞ്ചരിച്ചാൽ അമ്പൂരിയിൽ എത്തിച്ചേരാം അമ്പൂരിക്ക് തൊട്ടടുത്തുള്ള സ്ഥലമാണ് കുട്ടമല... കുട്ടമലക്ക് സമീപത്തായാണ് ഞണ്ടുപാറ സ്ഥിതിചെയ്യുന്നത് അതിന്റെ മുകളിലായാണ് ഞണ്ടുപാറ ഗുഹാക്ഷേത്രം സ്ഥിതിചെയ്യുന്നത്  ഞണ്ടുപാറക്ക് മുകളിലെത്താൻ ഏകദേശം ഒരുമണിക്കൂർ സമയമെടുക്കും കുറച്ചൊക്കെ കഷ്‌ടപ്പെട്ട് മുകളിലെത്തിയാൽ നമ്മളെ  കാത്തിരിക്കുന്നത് ശെരിക്കും അത്ഭുതപ്പെടുത്തുന്ന കാഴ്ചകളാണ് കണ്ണിന് കുളിർമ്മയേകുന്ന ഹരിതാഭയും മനോഹാരിതയുമാണ് നോക്കെത്താദൂരം പരന്നു കിടക്കുന്നത്  തികച്ചും ശാന്തസുന്ദരവും ശുദ്ധവായു ലഭിക്കുകയും ചെയ്യുന്ന ഒരു സ്ഥലമാണ് ഇവിടം.   പഞ്ചായത്തിലെ ഒരു പ്രധാന തീർത്ഥാടന കേന്ദ്രമാണ് ഇവിടുത്തെ ഗുഹാക്ഷേത്രം ഇവിടെ എല്ലാ വർഷവും ഉത്സവം നടത്തി വരുന്നു നാടിന് ഐശ്വര്യത്തിന്റെ പ്രതീകമായാണ്  നാട്ടുകാർ ഗുഹാക്ഷേത്രത്തെ കാണുന്നത് ക്ഷേതത്തിലെ ഗുഹയിൽ ഒരിക്കലും വറ്റാത്ത നീരുറവയുണ്ട് ഉറവയിൽ സ്വർണ്ണ നിറമുള്ള ഒരു ഞണ്ട് കാണപ്പെടുന്നു എന്നാണ് വിശ്വാസം അതിനാലാണ് ഈ പാറയ്ക്ക് ഞണ്ടുപാറ എന്ന പേര് ലഭിച്ചത് എന്നാണ് ഐതിഹ്യം.  പണ്ടുകാലത്ത് വരൾച്ചയിൽ പ്രദശമാകെ ബുദ്ധിമുട്ടുമ്പോൾ നാട്ടുകാർ പാറയുടെ മുകളിലെത്തി ഗുഹയിൽ നിന്ന് വെള്ളമെടുത്ത് അവിടെ പൊങ്കാല അർപ്പിക്കുമായിരുന്നു ആ സമയം തന്നെ പ്രദേശത്ത് മഴ ലഭിച്ചിരുന്നു എന്നാണ് കേട്ടറിവ് ഇത് വെറുമൊരു കെട്ടുകഥയല്ല നാടിന്റെ നിലനിൽക്കുന്ന ഐതിഹ്യമാണ്. ഏതൊരു സഞ്ചാരിയെയും തൃപ്തിപ്പെടുത്താൻ 100% ഈ നാടിന് കഴിയും..

തിരുവിഴ ശ്രീ മഹാദേവ ക്ഷേത്രം-ആലപ്പുഴ

🔥〰〰〰〰♉〰〰〰〰🔥
          *🌞VBT- ക്ഷേത്രായനം🌞*
🔥〰〰〰〰♉〰〰〰〰🔥

_*നമസ്തേ സജ്ജനങ്ങളെ....*_ 
_കേരളത്തിനകത്തും പുറത്തും ഉള്ള ക്ഷേത്രങ്ങളും,കാവുകളും,അവയുടെ ഐതിഹ്യങ്ങളും_ _പരിചയപ്പെടുത്തുന്ന ക്ഷേത്രായനത്തിലേക്കു താങ്കൾക്ക് ഹാർദ്ദവമായ സ്വാഗതം🙏_ 

*ക്ഷേത്രം-29*  

*തിരുവിഴ ശ്രീ മഹാദേവ ക്ഷേത്രം-ആലപ്പുഴ*    
🎀🎀〰〰〰🔅〰〰〰🎀🎀

_*ക്ഷേത്രായനം പ്രധാന പോയന്റ്*_ 

_🔥കൈവിഷം കളഞ്ഞു മനസ്സിനെ ശുദ്ധമാക്കാനുള്ള ചടങ്ങുകളാണ് തിരുവിഴ മഹാദേവ ക്ഷേത്രത്തിലെ ഏറ്റവും പ്രശസ്തമായ ചടങ്ങ്_

_🔥പേരുപോലെ തന്നെ കൗതുകം പകരുന്നതാണ് വിഷം ഛർദ്ദിപ്പിച്ചു കളയുന്ന ചടങ്ങും_

_🔥 ക്ഷേത്രത്തിലെ പടച്ചോറ് പ്രസാദമായി കഴിച്ചാൽ മാത്രമേ പൂർണ്ണ ഫപ്രാപ്തി ഉണ്ടാവുകയുള്ളൂ_

*ഇനി ക്ഷേത്രവിശേഷങ്ങൾ തുടർന്ന് വായിക്കുക* 
✨✨✨✨✨✨✨✨✨✨✨ 

ചേർത്തലയിൽ നിന്നും NH 66 കൂടി ആലപ്പുഴയ്ക്ക് പോകുന്ന വഴിയിൽ തിരുവിഴ ജംഗ്ഷനിൽ നിന്നും ഏകദേശം 1 കിലോമീറ്റർ പടിഞ്ഞാറു മാറി ചേർത്തല തെക്ക് പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന നൂറ്റാണ്ടുകൾ പഴക്കമുള്ള ക്ഷേത്രമാണ് തിരുവിഴ ശ്രീ മഹാദേവ ക്ഷേത്രം. പ്രധാന പ്രതിഷ്ഠ സ്വയംഭൂ വായ  പരമശിവൻ തന്നെ. കിഴക്കോട്ട് ദർശനം' മീനമാസത്തിലെ തിരുവാതിര നാളിൽ ആറാട്ടോടെ 10 ദിവസത്തെ ഉത്സവം 
കൂടാതെ ശിവരാത്രിയും മണ്ഡല വൃതകാലവും ആഘോഷിക്കുന്നു ക്ഷീരധാരയും കളഭവും പ്രധാന വഴിപാടുകൾ തൃശൂർ ജില്ലയിലെ മാളയ്ക്കടുത്തുള്ള ചെറുവള്ളി സ്വരൂപം വക ക്ഷേത്രമാണിത്.
ക്ഷേത്ര ഭരണം അടുത്ത കാലം വരെയും ചെത്തിവേലിൽ മാരാർ കുടു: മ്പത്തിലെ മൂത്ത കാരണവർക്കായിരുന്നു .ഇപ്പോൾ NSS കരയോഗത്തിന്റെ മേൽനോട്ടത്തിൽ ഇലഞ്ഞിയിൽ കുടു: ബാഗം 'രാധാകൃഷ്ണ പണിക്കരുടെ നേതൃത്തത്തിൽ ഭരണം'. ഈ ക്ഷേത്രത്തിൽ നിന്നു നൽകുന്ന ഒരു പ്രത്യേകതരം പ്രസാദം കൈവിഷം, ശരി രത്തിലുള്ള മറ്റു വിഷമങ്ങൾ ,അത് സംബന്ധമായുണ്ടാകുന്ന മാനസിക രോഗങ്ങൾ നിൽക്കുന്നതിനു വേണ്ട ദിവ്യശക്തിയുള്ള മരുന്നായി വിശ്വസിക്കുന്നു. പേരുപോലെ തന്നെ കൗതുകം പകരുന്നതാണ് വിഷം ഛർദ്ദിപ്പിച്ചു കളയുന്ന ചടങ്ങും. ഇതിനായി വരുന്നവർ തലേ ദിവസത്ത ദീപാരാധനയ്ക്കു മുൻപായി ക്ഷേത്രത്തിൽ എത്തേണ്ടതാണ്. ദീപാരാധനയ്ക്ക് ശേഷം നാഗയക്ഷി കുരുതി നടത്തി പ്രസാദം കഴിച്ച ശേഷം മാത്രമേ ചികിത്സ ആരംഭിക്കുകയുള്ളൂ. പിറ്റേദിവസം രാവിലെ നടക്കുന്ന പന്തീരടി പൂജയ്ക്ക് ശേഷമാണ് മരുന്നു സേവിക്കാനായി നല്കുക. ക്ഷേത്രത്തിലെ മേല്‍ശാന്തിക്കാണ് രോഗിക്ക് മരുന്നു നല്കുവാനുള്ള ഉത്തരവാദിത്വം. ഛർദ്ദിച്ച ശേഷം ക്ഷേത്രത്തിലെ പടച്ചോറ് പ്രസാദമായി കഴിച്ചാൽ മാത്രമേ പൂർണ്ണ ഫപ്രാപ്തി ഉണ്ടാവുകയുള്ളൂ. ആദ്യം മരുന്ന് പാലില്‍ കലർത്തുമ്പോൾ പച്ച നിറവുപം പിന്നീട് നീല നിറവും അവസാനം ചുവന്ന നിറവുമായി മാറുകയും ചെയ്യുമെന്നാണ് പറയപ്പെടുന്നത്. 

ക്ഷേത്രത്തിനകത്തു മാത്രം വളരുന്നഒരു പ്രത്യേകതരം ചെടിയിൽ നിന്നാണ് കൈവിഷം കളയാനുള്ള മരുന്ന് തയ്യാറാക്കുന്നത്. ചെടിയുടെ നീര് മഹാദേവനു നേദിച്ച പാലുമായി ചേർത്താണ് മരുന്ന് തയ്യാറാക്കുന്നത്. 
ഗർഭിണികൾ, ഹൃദ്രോഗമുള്ളവർ, രോഗികൾ തുടങ്ങിയവർ ഈ മരുന്ന് കഴിക്കാൻ പാടില്ല. മാത്രമല്ല, ലഹരി പഥാർത്ഥങ്ങൾ ഉപയോഗിക്കുന്നവരാണെങ്കിൽ ക്ഷേത്രത്തിലെത്തുന്നതിന് മൂന്നു ദിവസം മുൻപു ഇവ ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കണം.

നൂറ്റാണ്ടുകൾക്ക് മുമ്പ് കുളത്തിൽ ആമയെ തേടി ഇറങ്ങിയ ഒരു ഉളളാട സ്ത്രീ മൂർച്ചയേറിയ വടിയു ടെ അറ്റം കൊണ്ട് കുത്തിയപ്പോൾ സ്വയംഭൂവായ ശിവലിംഗത്തിന്റെ നെറുകയിൽ കൊള്ളുകയും രക്തം വരുന്നത് കണ്ട് ഭയന്ന് താൻ ചെയ്തത് തെറ്റായിപ്പോയി എന്ന് ചിന്തിച്ചു തിരുപിഴ: തിരുപിഴ എന്ന് അലറി വിളിച്ചു
പിഴ പൊറുക്കണമേ എന്ന അർത്ഥത്തിൽ അവർ പ്രയോഗിച്ച തിരു പിഴ കാലാന്തരത്തിൽ തിരുവിഴയായി മാറി ദേവസാന്നിദ്ധ്യം മനസിലാക്കിയപ്പോൾ കുളം മണ്ണിട്ടു നിവർത്തി ക്ഷേത്രം നിർമ്മിച്ചുവെന്നും ഐതിഹ്യം.

അറയ്ക്കൽ പണിക്കർ എന്ന പ്രസിദ്ധനായ നായരുടെ കുടു:ബ വക സ്ഥലത്തായിരുന്നത്രേ ഈ  കുളം. ദേശനത്യയ്ക്കായി ഭഗവാൻ സ്വയംഭൂവായി വരേണ്ട സമയത്താണ് ഇത് സംഭവിച്ചത്. അതു വഴി വന്ന ഒരു യോഗിശ്വരന്റെ നിർദ്ദേശ നു സ ര ണം കുളം നികർത്തി ശിവലിoഗത്തിനു ചുറ്റുമായി ശ്രീകോവിലുണ്ടാക്കി പൂജാ ക്രമങ്ങളും ആരംഭിച്ചു.മറ്റു ക്ഷേത്രങ്ങളുടെ ഗർഭഗ്രഹം ഭൂമി നിരപ്പിൽ നിന്നു ഉയർന്നതാണെങ്കിൽ ഇവിടെ മൂന്നനട താഴേക്കിറങ്ങി യാണ്. വർഷകാലത്ത് ശിവലിംഗ oവെള്ളത്തിൽ മുങ്ങി മൂടി പോകാറുണ്ട്.

തിരുവിഴ ക്ഷേത്രത്തിലെ പാചക ജോലിക്കാരനെ, (തലയ്ക്കാട്ട് എന്ന സാധു കുടു: മ്പത്തിലെ വൃദ്ധനെ ) ഒരു മാനസികരോഗി വന്ന് എപ്പോഴും ശല്യപ്പെടുത്തിയിരുന്നു. സഹിക്കവയ്യാത വന്നപ്പോൾ തിരുവിഴ തേവരെ ഒരു ദിവസം രാത്രിയിൽ ഉറങ്ങാൻ നേരത്ത് വിളിച്ചു സങ്കടപ്പെട്ടു: സ്വപ്നത്തിൽ തിരുവിഴേശന്റെ  നിർദ്ദേശിച്ചതനുസരിച്ച് ക്ഷേത്ര കുളത്തിന്റെ കരയിൽ വളരുന്ന പച്ച നിറമുള്ള ഇലയും ഒരു കുങ്കുമപ്പൊട്ടിന്റെ വലിപ്പമുള്ള ചെടിയുടെ നീരും പാലിൽ ചേർത്ത് കലക്കി തിരുനടയിൽ വെച്ചു കൊടുക്കുകയും ഭ്രാന്തന്റെ ചിത്തഭ്രമം വിട്ടുമാറി സ്വസ്തനാകുകയും ചെയ്തത് മുതലാണ് ഈ മരുന്നു സേവയുടെ തുടക്കം.പച്ചിലകൾ പറിച്ചുണ്ടാക്കുന്ന ഈ മരുന്ന് വിഷമാണെന്ന് പറയുന്നു മരുന്ന് പാലിൽ ചേർക്കുമ്പോൾ പച്ച നിറവും പിന്നിട് നിലനി റവും ഒടുവിൽ ഇളം ചുവപ്പു  നിറവുമാകുന്നു ഹലാഹല വിഷപാനം ചെയ്ത ശക്തി സ്വരൂപനും ഹാലസ്യനാഥനുമായ  ഭഗവാന്റെ പ്രസാദം കൊണ്ട് മാത്രമാണ്
ഈ  വിഷം അമൃതായി മാറുന്നത് ഇവിടെ കെവിഷത്തിനായി മരുന്നുകഴിക്കാൻ എത്തുന്നവർ, കഴിക്കുന്നതിന്റെ തലേ ദിവസം 5  മണിക്ക് മുമ്പേ എത്തിചേരേണ്ടതാണ്. സഹായത്തിനായി ബന്ധുക്കൾ (സുഹൃത്തുക്കളായാലും മതി) ഒരാൾ കൂടെ ഉണ്ടായിരിക്കണം ക്ഷേത്രത്തിൽ തന്നെ താമസ സൗകര്യമുണ്ട്
താമസത്തിനായ് മുറികൾ മുൻകൂട്ടി ബുക്ക് ചെയ്യാവുന്നതാണ് 

*ക്ഷേത്രത്തിലേക്കുള്ള  വഴി* 
🎀🎀〰🔅〰🎀🎀
തീവണ്ടി മാർഗ്ഗം വരുന്നവർക്ക് ക്ഷേത്രത്തിനു മുമ്പിൽ ഇറങ്ങുന്നതിനു സൗകര്യമുണ്ട്. ലോക്കൽ വണ്ടിക്ക് വരുന്നവർ തിരുവിഴ റെയിവേ സ്റ്റേഷനിൽ ഇറങ്ങാൻ കഴിയും മറ്റു വണ്ടിക്ക് വരുന്നവർ ചേർത്തലയിലും (വടക്ക് നിന്നും വരുന്നവർ ) തെക്ക് നിന്നും വരുന്നവർ മാരിരി കുളത്തും ഇറങ്ങേണ്ടതാണ്
ബസിനു വരുന്നവർ തിരുവിഴ NH ൽ ഇറങ്ങി ഓട്ടേറിക്ഷക്ക് ക്ഷേത്രത്തിൽ എത്തിചേരാൻ കഴിയും

പ്രിയ വായനക്കാർക്ക് ഈ ക്ഷേത്ര വിശേഷം ഇഷ്ടപ്പെട്ടു എന്നുകരുത്തട്ടെ , നാളെ മറ്റൊരു ക്ഷേത്രവശേഷമായി ക്ഷേത്രായനത്തിൽ വീണ്ടും കാണാം...  
🔅〰〰〰〰🔅〰〰〰〰🔅
പ്രിയമുള്ളവരേ ...
നിങ്ങളുടെ ദേശത്തും ഉണ്ടാകും വിളിച്ചാൽ വിളി കേൾക്കുന്ന ദേവനോ ,ദേവിയോ വാഴുന്ന ഒരു കാവ് അല്ലങ്കിൽ ക്ഷേത്രം, ആ ക്ഷേത്രത്തിനും ഉണ്ടാകും പറയാൻ ഒരുപാടു ഐതിഹ്യ കഥകൾ..നിങ്ങൾക്ക് ആ  ക്ഷേത്ര ഐതിഹ്യം അറിയാമെകിൽ ഞങ്ങൾക്ക് അയച്ചു തരിക ക്ഷേത്രായനത്തിലൂടെ ഞങ്ങൾ അത് ഹൈന്ദവ സമൂഹത്തിൽ എത്തിക്കാം.   
🔅〰〰〰〰🔅〰〰〰〰🔅
*ശുഭം*
((((🔔))))
*🔥ⒶⓈⓉⓇⓄ🔥 ⓁⒾⓋⒺ🔥*
*അജ്ഞാന തിമിരാന്ധസ്യ*
*ജ്ഞാനാഞ്ജന ശലാകയാ*
*ചക്ഷുരുന്മീലിതം യേന*
*തസ്മൈ ശ്രീ ഗുരുവേ നമ:*
❁══════💎══════❁
*മാതാ,പിതാ,ഗുരു, ദൈവത്തെ  വന്ദിക്കുന്നതോടൊപ്പം തട്ടകത്തമ്മയുടെയും, ഉപാസന മൂർത്തിയുടെയും തൃപ്പാദങ്ങളിൽ പ്രണാമം അർപിക്കുന്നു 👣💐. പ്രിയമുള്ളവരേ ഇവിടെ അവതരിപ്പിക്കുന്ന സന്ദേശങ്ങൾ💯% ശരിയാക്കണം എന്നില്ല, അതിനാൽ ഗുരു ഉപദേശം സ്വീകരിക്കുക*
*🔥ⒶⓈⓉⓇⓄ 🔥 ⓁⒾⓋⒺ 🔥*
✿════❁═☬ॐ☬═❁════✿
*മൺമറഞ്ഞ ഹൈന്ദവപരമായ  ആചാര അനുഷ്ടാനങ്ങൾ പുതിയ തലമുറയ്ക്ക് പരിചപ്പെടുത്തി കൊണ്ട്  ആസ്ട്രോ ലൈവ് വാട്സാപ്പ് ഗ്രൂപ്പുകൾ*
🎀✿═══❁★☬ॐ☬★❁═══✿🎀
                *A͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚S͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚T͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ L͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚V͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚E͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ G͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚P͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚*
                   *V            B            T*
                  █║▌█║▌█║▌
                  *അസ്‌ട്രോ ലൈവ്* 
🎀✿═══❁★☬ॐ☬★❁═══✿🎀
    *✍അറിവിന്റെ അമൂല്യ ഗ്രന്ഥം✍*
🎀✿═══❁★☬ॐ☬★❁═══✿🎀

പാലാഴിമഥനവും പരമശിവന്റെ വിഷപാനവും

*പാലാഴിമഥനവും പരമശിവന്റെ വിഷപാനവും – ഭാഗവതം (176)*

ഉപര്യധശ്ചാത്മനി ഗോത്രനേത്രയോഃ പരേണ തേ പ്രാവിശതാ സമേധിതാഃ
മമന്ഥുരബ്ധിം തരസാ മദോത്കടാ മഹാദ്രിണാ ക്ഷോഭിതനക്രചക്രം (8-7-13)
തപ്യന്തേ ലോകതാപേന സാധവഃ പ്രായശോ ജനാഃ
പരമാരാധനം തദ്ധി പുരുഷസ്യാഖിലാത്മനഃ (8-7-44)

ശുകമുനി തുടര്‍ന്നു:
ദേവന്മാരും അസുരന്മാരും സര്‍പ്പരാജാവായ വാസുകിയുടെ സഹായം തേടി. പ്രയത്നഫലത്തിന്റെ ഒരു പങ്ക് അദ്ദേഹത്തിന്‌ വാഗ്ദാനവും നല്‍കി. മന്ദരപര്‍വ്വതത്തിനു ചുറ്റും വാസുകിയെ ചുറ്റി അവര്‍ കടല്‍ കടയാനാരംഭിച്ചു. നയോപായകോവിദനായ ഭഗവാന്‍ ദേവന്മാരോടൊപ്പം പാമ്പിന്റെ തലഭാഗത്തു പിടിച്ചു. അസുരന്മാര്‍ക്ക്‌ കിട്ടിയ വാലറ്റം അവര്‍ക്ക്‌ കുറച്ചിലായി തോന്നി. അവരതിനെ എതിര്‍ത്തപ്പോള്‍ ദേവന്മാര്‍ സ്ഥാനം മാറാന്‍ സമ്മതിച്ചു. അങ്ങനെ ദേവന്മാര്‍, തുലോം അപകടം കുറഞ്ഞ, വാലറ്റം പിടിച്ച്‌ പ്രയത്നം തുടര്‍ന്നു. പര്‍വ്വതം അതിന്റെ സ്വഭാരംകൊണ്ട്‌ പാല്‍ക്കടലില്‍ താണുകൊണ്ടിരുന്നു. എന്നാല്‍ ഭഗവാന്‍ ഒരാമയായിവന്നു്‌ പര്‍വ്വതത്തെ തന്റെ പുറത്ത്‌ താങ്ങി നിര്‍ത്തി. രാക്ഷസന്മാര്‍ക്ക്‌ ഊര്‍ജ്ജമേകിയതും (താമസികവും രാജസവും) ദേവന്മാര്‍ക്ക്‌ ശക്തി നല്‍കിയതും (സാത്വികോര്‍ജ്ജം) അതേ ഭഗവാന്‍ തന്നെ. വാസുകിക്ക്‌ പര്‍വ്വതത്തെ ചുറ്റി നില്‍ക്കാനുളള കഴിവുനല്‍കിയതും മറ്റാരുമല്ല. ഭഗവാന്‍ സ്വയം പര്‍വ്വതത്തിനു മുകളിലിരുന്നു് അതിനെ താഴ്ത്തിപ്പിടിച്ചിരുന്നു. അങ്ങനെ എല്ലാവരിലും ആവേശവും നവോന്മേഷവും ശക്തിയും ഭഗവല്‍കൃപയാല്‍ ഉണ്ടായിരുന്നതുകൊണ്ട്‌ പാല്‍ക്കടല്‍ കടയുന്ന പ്രവൃത്തി തുടര്‍ന്നു കൊണ്ടിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും അമൃതുണ്ടാവാത്തതുകൊണ്ട്‌ ഭഗവാന്‍ സ്വയം കടല്‍ കടയാന്‍ സഹായിച്ചു.

ഉടനേതന്നെ അതികഠിനമായ ഒരു വിഷം – ഹലാഹലം – പുറത്തുവന്നു. അതിന്റെ രൂക്ഷതയില്‍ പീഡിക്കപ്പെട്ട ജീവികളെല്ലാം ഭഗവാന്‍ സദാശിവനെ കണ്ട്‌ സങ്കടമുണര്‍ത്തിച്ചുഃ ഭഗവാനേ, അഭയം നല്‍കിയാലും. മൂന്നു ലോകങ്ങളേയും ചാമ്പലാക്കാന്‍ കഴിവുളള ഈ വിഷത്തില്‍ നിന്നു്‌ ഞങ്ങളെ രക്ഷിച്ചാലും. അവിടുന്നാണു് വിശ്വപുരുഷന്‍. അവിടുത്തെ കൈകാലുകളത്രേ ഈ വിശ്വം നിറഞ്ഞിരിക്കുന്നുത്‌. എപ്പോഴെല്ലാം ഞങ്ങള്‍ ജീവികള്‍ക്ക്‌ ആപത്തുണ്ടാവുന്നുവോ അപ്പോഴെല്ലാം അങ്ങ്‌ കൃപാപുരസ്സരം ശത്രുക്കളെ സംഹരിച്ച്‌ ഞങ്ങളെ സംരക്ഷിച്ചിട്ടുണ്ട്‌. അതുകൊണ്ട്‌ അവിടുത്തെ താമരപ്പാദങ്ങളെ ഞങ്ങള്‍ അഭയം പ്രാപിക്കുന്നു.

പ്രാര്‍ത്ഥന കേട്ട്‌ ഹൃദയമലിഞ്ഞ ഭഗവാന്‍ പരമശിവന്‍ തന്റെ പ്രിയതമയായ പാര്‍വ്വതിയോട്‌ പറഞ്ഞു: എത്ര വലിയ ദുരിതമാണ്‌ നമ്മുടെ സൃഷ്ടികള്‍ക്കുണ്ടാവാന്‍ പോവുന്നത്‌. ഈ വിഷത്തില്‍ നിന്നവരെ സംരക്ഷിക്കാന്‍ ഞാന്‍ എന്തെങ്കിലും ചെയ്തേ മതിയാവൂ. എപ്പോഴാണോ ഒരുവന്‍ മറ്റു ജീവികളുടെ ക്ഷേമത്തിനായി ത്യാഗം ചെയ്യാന്‍ തയ്യാറാവുന്നത്, അത്‌ മഹത്വലക്ഷണമത്രേ. അങ്ങനെയുളള ഭക്തന്‍ ഭഗവല്‍പ്രിയനുമാണ്‌. ഞാന്‍ ഉടനേതന്നെ ആ വിഷം വിഴുങ്ങാന്‍ പോവുന്നു. ഭഗവാന്റെ ഇച്ഛയ്ക്കനുകൂലമായി പാര്‍വ്വതീദേവി സമ്മതം നല്‍കി. ശിവന്‍ തന്റെ കൈകുമ്പിളില്‍ വിഷമെടുത്ത്‌ ഒറ്റയടിക്കതു വിഴുങ്ങിക്കളഞ്ഞു. അതിന്റെ രൂക്ഷതയില്‍ ഭഗവാന്റെ കഴുത്ത്‌ കറുത്ത്‌ നീലിച്ചുപോയി (നീലകണ്ഠന്‍). വിഷത്തില്‍ ചില തുളളികള്‍ പരമശിന്റെ കൈവിരലുകള്‍ക്കിടയില്‍ നിന്നു്‌ വീണുപോയവ ഇപ്പോഴും പാമ്പ്, തേള്‍, മറ്റു വിഷജന്തുക്കള്‍, ചിലയിനം പച്ചമരുന്നുകള്‍ ഇവകളിലും കാണാവുന്നതാണ്‌. അങ്ങനെ ശിവന്‍ സൃഷ്ടികളെ രക്ഷിച്ചു. ദുരിതമനുഭവിക്കുന്നവരുടെ വേദനയില്‍ പങ്കുകൊളളുന്നവര്‍ നന്മ നിറഞ്ഞവരത്രെ. അതാണ്‌ സര്‍വ്വാന്തര്യാമിയായ ഭഗവാനോടുളള ഏറ്റവും നല്ല ആരാധനയും.

(പരമശിവനോടുളള പ്രാര്‍ത്ഥനാ വാക്കുകള്‍ ഭഗവാന്‍ വിഷ്ണുവിനോടുളള പ്രാര്‍ത്ഥനയ്ക്ക്‌ സമമാണ്‌. ശിവ-വിഷ്ണു അദ്വൈത വ്യക്തിത്വത്തെ വെളിപ്പെടുത്തുന്നതാണിത്‌).

കടപ്പാട് : ശ്രീമദ് ഭാഗവതം

Saturday, January 4, 2020

ലളിതാ പഞ്ചരത്നം

*ശ്രീശങ്കരാചാര്യരുടെ* 
                *ലളിതാ പഞ്ചരത്നം*
                  *അർത്ഥസഹിതം* 
🙏🌹🌺🌸💐🌹🙏
    *ശ്ലോകം -4* 
🙏🌹🙏🌹
*പ്രാതഃ സ്തുവേ പരശിവാം ലളിതാം ഭവാനിം* 
*ത്രയ്യന്തവേദ്യവിഭവാം കരുണാനവദ്യാം* 
*വിശ്വസ്യ സൃഷ്ടിവിലയസ്ഥിതിഹേതുഭൂതാം* 
*വിശ്വേശ്വരീം നിഗമവാങ്മനസാതിദൂരാം .* 

🦜🦜🦜🦜🦜
*അർത്ഥം*
🙏🌹🙏🌹🙏

            *_വേദാന്തത്താൽ മാത്രം അറിയപ്പെടുന്ന മാഹാത്മമുൾക്കാെള്ളുന്നതും , കാരുണ്യാതിരേകത്താൽ അനവദ്യയും . പ്രപഞ്ചത്തിന്റെ സ്യഷ്ടി സ്ഥിതി സംഹാരങ്ങൾക്കു കാരണഭൂതയും , വിശ്വത്തിന്നധീശ്വരിയും , വേദജ്ഞന്മാർക്കു പോലും അനുഹ്യയും പരമ മംഗളാത്മികയും , ഭവാനിയുമായ ലളിതാദേവിയെ ഞാൻ പ്രഭാതസമയത്ത് സ്തുതിക്കുന്നു ._*                                    ✒ അജിത്ത് കഴുനാട് 
🙏🌹🌺🌸💐🌹🙏

ആലുവ മണപ്പുറം മഹാദേവക്ഷേത്ര ഐതിഹ്യം*

*ആലുവ മണപ്പുറം മഹാദേവക്ഷേത്ര ഐതിഹ്യം*

*മധ്യകേരളത്തിലെ ഏറ്റവും വലിയ ഹൈന്ദവ തീർത്ഥാടന കേന്ദ്രമാണ് ആലുവ മഹാദേവ ക്ഷേത്രം.ഇന്ന് ഭാരതത്തിലെ അതിപ്രധാനമായ ദേശീയ തീർത്ഥാടന കേന്ദ്രം കൂടിയാണ് ആലുവ മണപ്പുറം*.

*വില്യമംഗലം സ്വാമികൾ അനന്തൻ കാട് അന്വേഷിച്ചു പോകുന്ന വഴി ക്ഷേത്രം സ്ഥിതി ചെയ്യുന്നതായ സ്ഥലത്ത് എത്തിയപ്പോൾ അവിടമാകെ ജടവിരിച്ചു കിടക്കുന്നതായി അദ്ദേഹത്തിന്റെ ജ്ഞാന ദൃഷ്ടിയിൽ തെളിയുകയും ചെയ്തു. അതിന്റെ ഉത്ഭവ സ്ഥാനം കണ്ടെത്താനായി അദ്ദേഹം (ജടയിൽ ചവിട്ടാൻ പാടില്ലാത്തതിനാൽ ) മുട്ടുകുത്തി വന്ന് ഭഗവാന്റെ സ്വയം ഭൂവായ ലിംഗ വിഗ്രഹം കാണുകയും തുടർന്ന് അന്നത്തെ കരപ്രമാണിമാരെയും ,അടുത്ത് താമസമുണ്ടായിരുന്ന നമ്പൂരിമാരെയും വിളിച്ചുവരുത്തി പരമശിവന്റെ സാന്നിധ്യത്തെ കുറിച്ച് അറിയിക്കുകയും ചെയ്തു .അതനുസരിച്ച് അന്ന് അവിടെ ഉണ്ടായിരുന്ന നമ്പൂതിരിമാർ കവുങ്ങിൻ പാളയിൽ നിവേദ്യം കൊടുക്കുകയും സ്വാമിയിൽ നിന്ന് അത് ഭഗവാന് സമർപ്പിക്കുകയും ചെയ്തു*.

*മകരസംക്രാന്തി ദിവസമാണ് സ്വാമികൾ മഹാദേവനെ കണ്ടെത്തിയത് .മറ്റു ക്ഷേത്രങ്ങളിൽ നിന്നും വ്യത്യസ്തമായി പല ആചാര ക്രമങ്ങളും ആലുവ മഹാദേവ ക്ഷേത്രത്തിലുണ്ട് മകരം മുതൽ മേടംവരെ (3-മാസക്കാലം )മാത്രമെ ദീപാരാധന ,പൂജ എന്നിവ ഉള്ളൂ .അഞ്ചു വിളക്കുകൾ ആണ് (പഞ്ചവിളക്കുകൾ ) ഈ ക്ഷേത്രത്തിലുള്ളത് .ഇവ അഞ്ചും ഒരുവർഷം തൊഴാൻ സാധിക്കുന്നത് വളരെ പുണ്യമാണെന്ന് പഴമക്കാർ പറഞ്ഞു കേട്ടിട്ടുള്ളത് .അവ 1-മകരവിളക്ക് ,2-ശിവരാത്രി വിളക്ക് ,3 - കൊടിപ്പുറത്ത് വിളക്ക് ,4 - ഉത്രവിളക്ക്(മീനമാസം ),5-വിഷുവിളക്ക് എന്നിവയാണ് . ഇവിടെ മീനമാസത്തിൽ തിരുവാതിര പടഹാദി കൊടിയേറ്റായി ഉത്രം വിളക്കോടുകൂടി സമാപിക്കുന്ന തരത്തിലാണ് ഉത്സവം ആഘോഷിക്കുന്നത്*.

*ഗംഗാ നദി ആയ പെരിയാർ വർഷക്കാലത്ത് കരകവിഞ്ഞ് ഉയരുമ്പോഴാണ് ഭഗവാന് ആറാട്ട് നടക്കാറ് . ക്ഷേത്രത്തിന്റെ മൂലസ്ഥാനമായി വലിയ ഒരു കരിങ്കൽ തറ മാത്രമേ ഉള്ളൂ ബാക്കി എല്ലാം താൽക്കാലികമായി ഉണ്ടാക്കുന്നതാണ്. ശിവഭൂതഗണങ്ങളാണ് ക്ഷേത്രം നിർമ്മിച്ചത് എന്നും ഇതിൽ അസൂയമൂലം ഇന്ദ്രൻ കോഴി ആയിവന്ന് കൂവി ഭൂത ഗണങ്ങൾ നേരം പുലർന്നതായി കരുതി നിർമ്മാണം നിർത്തി പോയ്‌ എന്നും പുരാണങ്ങൾ പറയുന്നു*.

*ആലുവ ,കടുങ്ങല്ലൂർ ,തിരുവാല്ലൂർ ഈ മൂന്ന് ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട് ഒരുകഥ വാമൊഴിയായി കേൾക്കുന്നു .ഒരു സർപ്പം നീണ്ടുകിടക്കുന്ന പ്രതീതിയാണ് ഈ മൂന്ന് ക്ഷേത്രങ്ങളും .തലഭാഗം ആലുവായും ,നടുഭാഗം നടുങ്ങല്ലൂരും (ഇത് ലോപിച്ച് ഇന്ന് കടുങ്ങല്ലൂർ ആയി ),വാലിന്റെ ഭാഗം തിരുവാല്ലൂരും ആയി എന്നാണ് കഥ* .

*ആലുവായ-നടുങ്ങല്ലൂർ-തിരുവാല്ലൂർ എന്നിങ്ങനെ പക്ഷിശ്രേഷ്ഠനായ ജടായു, രാവണൻ സീതാദേവിയെ ലങ്കയിലേക്ക് തട്ടികൊണ്ട് പോകവെ ഈ പ്രദേശത്തു വച്ച് രാമഭക്തനായ ജടായു രാവണനെ തടുക്കുകയും തുടർന്നുളള യുദ്ധത്തിൽ രാവണൻ ജടായുവിനെ മൃതശരീരനാക്കുകയും ചെയ്തു ആ പക്ഷി ശ്രേഷ്ഠന്റെ വായയും, നടുഭാഗവും, വാൽഭാഗവും വീണ 3 പ്രദേശങ്ങൾ ആലുവ മഹാദേവക്ഷേത്രം(തലഭാഗം), കടുങ്ങല്ലൂർ നരസിംഹസ്വാമീ ക്ഷേത്രം (നടുഭാഗം), തിരുവാലൂർ മഹാദേവ ക്ഷേത്രം(വാൽഭാഗം), എന്നിങ്ങനെ ഉണ്ടായവയാണ് എന്ന് ഒരു ഐതിഹ്യവും കഥയും ആലുവഭാഗത്തു പ്രചാരത്തിലുണ്ട്. ആലുവ നഗരത്തിലും, നഗരപരിധിയിലും സ്ഥിതി ചെയ്യുന്ന ഈ 3 മഹാക്ഷേത്രങ്ങളുടെ സ്ഥാനവും ഏതാണ്ട് ഒരേ നേർരേഖയിലാണ് എന്നത് അത്ഭുതാവഹമാണ്*...

*മൂന്നേടം തൊഴുക എന്നാ ചടങ്ങ് പണ്ടുകാലങ്ങളിൽ മേൽപറഞ്ഞ മൂന്നു ക്ഷേത്രങ്ങളെയും ബന്ധപ്പെടുത്തി നടന്നു വന്നിരുന്നു .ഇത് കാലങ്ങളായി നിന്ന് പോയിരിക്കുക ആയിരുന്നു . കടുങ്ങല്ലൂർ ശ്രീ നരസിംഹ സ്വാമിക്ഷേത്രത്തിൽ നടന്ന ദേവ പ്രശ്നത്തിൽ ഇത് പുനരാരംഭിക്കാൻ നിർദേശിക്കുകയും അതുപ്രകാരം  മകരമാസത്തിൽ മൂന്നംബല ദർശനം പുനരാരംഭിച്ചിട്ടുണ്ട് .ശിവനിൽ തുടങ്ങി ശിവനിൽ അവസാനിക്കുക എന്നതാണ് ഈ മൂന്ന് ക്ഷേത്രങ്ങൾ തമ്മിലുള്ള പ്രത്യേകത .ആലുവയിൽ ശിവനും ,കടുങ്ങല്ലൂരിൽ നരസിംഹ സാന്നിധ്യമുള്ള മഹാവിഷ്ണുവും,തിരുവാല്ലൂരിൽ ശിവനുമാണ് പ്രതിഷ്ഠ*.

*ആലുവ ക്ഷേത്രത്തിൽ (പാങ്കോട്  )ചേന്നാസ് പരമേശ്വരൻ നമ്പൂതിരി പാടാണ് ക്ഷേത്ര തന്ത്രി. ശാന്തി അവകാശം വില്യമംഗലത്ത് സ്വാമിയിൽ ഏൽപ്പിച്ച് നൽകിയ മുല്ലപ്പിള്ളി മനയിലെ നമ്പൂതിരിമാർക്കാണ്(കാരാണ്മ ശാന്തിയാണ് )*.

*പ്രധാന വഴിപാടുകൾ*

==================

*നെയ്യ് വിളക്ക് ,മൃത്യുഞ്ജയം,പുഷ്പാഞ്ജലി,ജലധാര ,സഹസ്രകുംഭാഭിഷേകം ;ക്ഷീരധാര മുതലായവയാണ്*.

*കർക്കിടകവാവ്, തുലാവാവ്, ശിവരാത്രി വാവ് മുതലായ നാളുകളിലാണ്‌ പിത്യ കർമ്മങ്ങൾക്ക് പ്രധാന്യം*.

*എല്ലാ മാസത്തിലെ കറുത്ത വാവിനും പ്രാധാന്യം ഉണ്ടെങ്കിലും മേൽപറഞ്ഞ മൂന്ന് വാവുകൾക്ക് അമിതപ്രാധാന്യമുണ്ട്. ബലി കർമ്മാധികൾക്ക് ആലുവയിൽ പ്രാധാന്യം വന്നതിന് പ്രധാനമായും പറഞ്ഞു കേൾക്കുന്നത് രാവണന്റെ വെട്ടേറ്റ് വീണ ജടായു എന്ന പക്ഷി ശ്രേഷ്ഠൻ ശ്രീരാമനെ കണ്ട് വിവരങ്ങൾ ധരിപ്പിച്ചതിനു ശേഷം മരിക്കുകയും ആ പക്ഷി ശ്രേഷ്ഠന്റെ മരണാനന്തര ക്രീയകൾ പൂർണ്ണാനദി ആയ പെരിയാർ തീരത്ത് (ക്ഷേത്ര ഭാഗത്ത് )ശ്രീരാമൻ ചെയ്തു എന്നുമാണ്*.

*ത്രിവേണി സംഗമം എന്ന് കൂടി പറഞ്ഞു കേൾക്കുന്നു .ഇതിന് കാരണം ക്ഷേത്രത്തിന് അല്പ്പം കിഴക്കുമാറി പുഴ മൂന്ന് ഭാഗമായി തിരിഞ്ഞ് ക്ഷേത്രഭാഗത്ത് വന്ന് സന്ധിക്കുന്നതായി കാണുന്നു .അതുകൊണ്ടാണ് ആലുവ മണപ്പുറത്ത് മഹാദേവന്റെ സാന്നിധ്യത്തിൽ ബലികർമ്മങ്ങൾക്ക് പ്രാധാന്യം വന്നത് .തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ളതാണ് ഈ ക്ഷേത്രം*.

*കാരിക്കോട് ദേവി ക്ഷേത്രം - 05-01-20*

53 . കിരാതസൂനു ( കിരാതമൂർത്തി

♾♾🌻♾♾🌻♾♾🌻♾♾


                *🌹ധ്യാനശ്ലോകങ്ങൾ🌹*


*🚩 ശിവകല്പം*🚩


*53 . കിരാതസൂനു ( കിരാതമൂർത്തി )*


*വീരശ്രീരംഗഭൂമിഃ കരധ്യതവിലസ......*
         *ച്ചാപബാണഃ കലാപീ* 
*യുദ്ധാസൃഗ്ഭൂഷിതാംഗോ രണവിജയപടുഃ*
          *പീതകൌശേയവാസാഃ* 
*ഭക്താനാമിഷ്ടദായീ ജലധരപടല.......*
              *ശ്യാമളശ്മശ്രുജാലഃ*
*പായാന്നഃ  പാർവ്വതീശപ്രിയതനയവപുഃ* 
               *ശക്തിമാന്യഃ ശിവോ/യം .*


   *സാരം*  
  

     *വീരശ്രീയുടെ കേളീരംഗമായിട്ടുള്ളവനും കൈകളിൽ വിളങ്ങുന്ന ചാപബാണങ്ങളോടുകൂടിയവനും മയിൽപ്പീലിയണിഞ്ഞവനും യുദ്ധം കഴിഞ്ഞ് ചോരയണിഞ്ഞ് നില്ക്കുന്നവനും യുദ്ധത്തിൽ വിജയം നേടുന്നതിൽ സമർത്ഥനും മഞ്ഞപ്പട്ടുടുത്തവനും ഭക്തന്മാർക്കഭീഷ്ടം കൊടുക്കുന്നവനും മേഘജാലംപോലെ കറുത്ത ശ്മശ്രുക്കളോടുകൂടിയവനും ( മുഖരോമത്തോടുകൂടിയവൻ ) പാർവ്വതീ - പരമേശ്വരന്മാരുടെ ഓമനമകന്റെ രൂപം പൂണ്ടവനുമായ പരാശക്തിയോട് ചേർന്ന പര - ബ്രഹ്മസ്വരൂപനായ ശിവൻ നമ്മ രക്ഷിയ്ക്കട്ടെ.......🌹🌷🙏🏻_*
                                    
 

*ഹരി ഓം*


വ്യാഖ്യാതാ: കാണിപ്പയൂർ ശങ്കരൻ നമ്പൂതിരിപ്പാട്


✍🏻 അജിത്ത് കഴുനാട്

♾🔥♾🔥♾🔥♾🔥♾🔥♾

*_എല്ലാ മിത്രങ്ങൾക്കും ശുഭദിനം നേരുന്നു._*

പാതാൾ ഭുവനേശ്വർ

*പാതാൾ ഭുവനേശ്വർ*                                                 

160 മീറ്റര്‍ നീളവും തൊണ്ണൂറ് അടി ആഴവും ഉള്ള ഗുഹ.ഇതിനെ ഗുഹയെന്നു പറഞ്ഞു ഒറ്റവാക്കില്‍ ഒതുക്കി നിര്‍ത്താന്‍ പറ്റില്ല. ചുണ്ണാമ്പുകല്ലില്‍ നിര്‍മ്മിച്ച ഗുഹയ്ക്കുള്ളില്‍ കയറിയാലും പിന്നെയും അത്ഭുതങ്ങള്‍ ബാക്കിയാണ്. ഗുഹയ്ക്കുള്ളില്‍ വീണ്ടും ഗുഹകള്‍. ഇത്രയും വലിയ ഗുഹയിൽ ശിവനും മുപ്പത്തിമുക്കോടി ദേവതകളും വസിക്കുന്നുണ്ട് എന്നാണ് വിശ്വാസം.
രാമഗംഗയും സരയുവും ഗുപ്തഗംഗയും സംഗമിക്കുന്നടത്താണ് പാതാള്‍ ഭുവനേശ്വര്‍ ഗുഹ.

*ഉത്തരാഖണ്ഡിലെ വിശുദ്ധ ഗുഹ*

ഉത്തരാഖണ്ഡില്‍ നിന്നും 14 കിലോമീറ്റര്‍ അകലെയുള്ള പിത്തോർഘര്‍ ജില്ലയിലെ ഗംഗോലിഹട്ടിലാണ് പാതാള്‍ ഭുവനേശ്വര്‍ എന്ന വിശുദ്ധ ഗുഹ സ്ഥിതി ചെയ്യുന്നത്. സമുദ്രനിരപ്പില്‍ നിന്നും 1350 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഈ ഗുഹ ഉത്തരാഖണ്ഡിലെ ഏറ്റവും നിഗൂഢത നിറഞ്ഞ ഒരു തീര്‍ഥാടനകേന്ദ്രം കൂടിയാണ്.
തേത്രാ യുഗത്തില്‍ സൂര്യവംശത്തിലെ രാജാവായിരുന്ന രാജാഋതുപര്‍ണ്ണനാണ് ആദ്യമായി ഈ ഗുഹ കണ്ടെത്തിയ മനുഷ്യനെന്നാണ് ഐതിഹ്യങ്ങള്‍ പറയുന്നത്. ഒരിക്കല്‍ നളൻ ഭാര്യ ദമയന്തിയോട് തോറ്റതിനു ശേഷം അവരുടെ തടങ്കലില്‍ നിന്നു രക്ഷപെടാന്‍ ഋതുപര്‍ണ്ണനോട് സഹായം തേടി. ഹിമാലയത്തിലെ കാടുകളില്‍ ഋതുപര്‍ണ്ണനെ ഒളിപ്പിച്ചതിനു ശേഷം തിരികെ മടങ്ങുമ്പോള്‍ ഒരു കരടിയെ കണ്ടു. അതിന്റെ പിന്നാലെ പോയെങ്കിലും മരങ്ങള്‍ക്കിടയില്‍ മറഞ്ഞ കരടിയെ കണ്ടെത്താന്‍ കഴിഞ്ഞില്ല. പിന്നീട് ഒരു മരത്തിന്റെ ചുവട്ടില്‍ കിടന്ന ഋതുപര്‍ണ്ണന്‍ ഒരു കരടി തന്നെ പിൻതുടരുകയാണ് എന്ന് അപേക്ഷിക്കുന്ന സ്വപ്നം കണ്ടു. സ്വപ്നത്തില്‍ നിന്നും ഉണര്‍ന്ന ഋതുപര്‍ണ്ണന്‍ സമീപത്തായി ഒരു ഗുഹയും കാവല്‍ക്കാരനെയും കണ്ടു. കാവല്‍ക്കാരന്റെ അനുമതിയോടെ അതിനുള്ളില്‍ കയറിയ അദ്ദേഹം ശേഷനാഗത്തെ കണ്ടു. നാഗം അദ്ദേഹത്തെ ഗുഹയ്ക്കുള്ളിലെ അത്ഭുതങ്ങളെയും മുപ്പത്തിമുക്കോടി ദേവതകളെയും ശിവനെയും കാണിച്ചു കൊടുത്തു. സന്ദര്‍ശനത്തിനു ശേഷം ഗുഹ ആരും കാണാതെ അടച്ചുവെന്നും പറയപ്പെടുന്നു.

*ശങ്കരാചാര്യര്‍ കണ്ടെത്തിയ ഗുഹ*

ഋതുപര്‍ണ്ണന്‍ ഗുഹ അന്ന് അടച്ചെങ്കിലും കലിയുഗത്തില്‍ ഇത് തുറക്കപ്പെടുമെന്ന് അദ്ദേഹം പ്രവചിച്ചിരുന്നു. പിന്നീട് ഹിമാലയത്തിലേക്കുള്ള യാത്രയില്‍ ശങ്കരാചാര്യരാണ് ഗുഹ തുറന്നത്. അന്ന് മുതല്‍ ഇവിടെ കൃത്യമായി പൂജകള്‍ നടക്കാറുണ്ട്.
ഈ ഗുഹയെക്കുറിച്ച് ധാരാളം കഥകളും വിശ്വാസങ്ങളും നിലനില്‍ക്കുന്നുണ്ട്. ഹിമാലയത്തിലേക്കുള്ള പാണ്ഡവന്‍മാരുടെ യാത്രയില്‍ ഇവിടെയെത്തി ശിവന്റെ മുന്നില്‍ ധ്യാനിച്ചതിനു ശേഷമാണ് അവര്‍ യാത്ര തുടങ്ങിയത്. പാതാള ഭുവനേശ്വരനെ ആരാധിക്കുന്നത് ഉത്തരാഖണ്ഡിലെ ചതുർധാമില്‍ പോയി പൂജിക്കുന്നതിനു തുല്യമാണത്രെ.
കൈലാസ പര്‍വ്വതവുമായി ബന്ധിപ്പിക്കുന്ന ഒരു വഴി ഈ ഗുഹയ്ക്കുള്ളില്‍ നിന്നും തുടങ്ങുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു.
 
സ്‌കന്ദപുരാണത്തില്‍
പാതാളഭുവനേശ്വരനെ സന്ദര്‍ശിച്ച് പ്രാര്‍ഥിച്ചാല്‍ ലഭിക്കുന്ന അനുഗ്രഹങ്ങളെക്കുറിച്ച്  വ്യക്തമായി പറയുന്നുണ്ട്. സ്‌കന്ദപുരാണത്തില്‍ മാനസ് ഖണ്ഡം 103-ാം അദ്ധ്യായത്തിലാണ് ഇത് വ്യക്തമാക്കിയിരിക്കുന്നത്.

പാതാള്‍ ഭുവനേശ്വര്‍ ഒറ്റ ഗുഹ മാത്രം ചേര്‍ന്ന ഒരു സ്ഥലമല്ല. ഒന്നില്‍ നിന്നും മറ്റൊന്നിലേക്ക് ഓരോന്നായി തുറക്കപ്പെടുകയാണ്. ഓരോ ഗുഹകള്‍ മുന്നില്‍ വരുമ്പോഴും വിസ്മയിപ്പിക്കുന്ന കാഴ്ചകളാണുള്ളത്. കൂടാതെ വെള്ളത്തിന്റെ ഒഴുക്കുമൂലം രൂപപ്പെട്ടതാണെന്നു കരുതുന്ന ഈ ഗുഹയുടെ ഉള്ളില്‍ ഒഴുക്കുകൊണ്ട് മുറിഞ്ഞുപോയ പാറകളും മറ്റും ചേര്‍ന്ന് വിചിത്രമായ രൂപങ്ങളാണ് തീര്‍ത്തിരിക്കുന്നത്.
  
സന്ദര്‍ശനയോഗ്യം
കട്ടിയേറിയ വെളിച്ചവും പിടിച്ചിറങ്ങാന്‍ തയ്യാറാക്കിയ ഇരുമ്പ് കൈപ്പിടികളുമൊക്കെ ഇവിടുത്തെ പ്രത്യേകതകളാണ്.
എത്തിച്ചേരാന്‍
വണ്ടികള്‍ക്ക് ഇവിടേക്ക് കടന്നുവരാവുന്ന ദൂരം ഗുഹയുടെ കവാടത്തിന്റെ അരക്കിലോമീറ്ററിനു മുന്നിലായി കഴിയും. ഇടുങ്ങിയ ഗുഹയ്ക്കുള്ളിലേക്ക് കടക്കാന്‍ ഏകദേശം നൂറു പടികളോളം ഇറങ്ങണം. ഇവിടെ എത്തുമ്പോള്‍ ഭൂമിയുടെ നടുവില്‍ നില്‍ക്കുന്ന പ്രതീതിയാണുണ്ടാവുക

*ഓം നമ:ശിവായ*