Followers(ഭഗവാന്‍റെ ഭക്തര്‍ )

Monday, December 30, 2019

അന്നപൂര്‍ണ്ണേശ്വരി

അന്നപൂര്‍ണ്ണേശ്വരി
ആഹാരത്തിന്റെ ദേവതയായ അന്നപൂര്‍ണ്ണേശ്വരിയെപ്പറ്റി കേട്ടിട്ടില്ലേ? പാര്‍വ്വതീ ദേവിയുടെ മറ്റൊരു രൂപമാണ് അന്നപൂര്‍ണ്ണേശ്വരി. പാര്‍വ്വതി അന്നപൂര്‍ണ്ണേശ്വരിയായത് എങ്ങനെയെന്നറിയാമോ? ആ കഥ കേട്ടോളൂ.?

ശിവന്റെ ഭാര്യയാണല്ലോ പാര്‍വ്വതി. ആള്‍ ഭഗവാനാണെങ്കിലും ഭിക്ഷയാചിച്ചു കിട്ടുന്ന ഭക്ഷണം കൊണ്ടാണ് ശിവന്‍ തന്റെ ഭാര്യയേയും മക്കളേയും പോറ്റിയിരുന്നത്.

അങ്ങനെയിരിക്കെ ഒരു ദിവസം ശിവന്‍ യാചിച്ചുകൊണ്ടുവന്ന ആഹാരം സുബ്രഹ്മണ്യന്റെ വാഹനമായ മയിലും ഗണപതിയുടെ വാഹനമായ എലിയും ചേര്‍ന്ന് സൂത്രത്തില്‍ തട്ടിയെടുത്ത് കഴിച്ചു. അതുകൊണ്ട് എന്തുണ്ടായെന്നോ? പാര്‍വ്വതിയും മക്കളുംമെല്ലാം അന്ന് പട്ടിണി കിടക്കേണ്ടിവന്നു!
ഈ സമയത്ത് അവിടെയെത്തിയ നാരദമുനി ശിവനെ രഹസ്യമായി വിളിച്ച് ഇങ്ങനെ പറഞ്ഞു: ”ഭര്‍ത്താവും കുഞ്ഞുങ്ങളും പട്ടിണികിടക്കേണ്ടിവരുന്നത് ഭാര്യമാരുടെ കുഴപ്പംകൊണ്ടാണ്. അങ്ങയുടെ ഭാര്യയ്ക്ക് ഐശ്വര്യമില്ലാത്തതാണ് ഇതിനെല്ലാം കാരണം!” ഇത് ശരിയാണെന്നു തോന്നിയ ശിവന്‍ ആ നിമിഷം മുതല്‍ പാര്‍വ്വതിയോട് മിണ്ടാതായി!

ഇതേ നാരദന്‍ പാര്‍വ്വതിയോട് എന്തുപറഞ്ഞെന്നോ? ”ഹും, ഒരു ജോലിയുമില്ലാതെ തെണ്ടിത്തിരിഞ്ഞ് നടക്കുന്ന ഈ ഭര്‍ത്താവിന്റെ കൂടെ ദേവിയല്ലാതെ മറ്റാരെങ്കിലും പൊറുക്കുമോ?” എന്ന്!
ഇതു കേട്ടതും പാര്‍വ്വതി മക്കളേയും വിളിച്ച് തന്റെ അച്ഛനായ ദക്ഷന്റെ വീട്ടിലേക്ക് പുറപ്പെട്ടു. സംഗതി വലിയ പ്രശ്‌നമാകുമെന്നുകരുതിയ നാരദന്‍ പാര്‍വ്വതിയെ വഴിയില്‍ വെച്ച് തടഞ്ഞു. എന്നിട്ട് മേലില്‍ പട്ടിണി ഉണ്ടാകാതിരിക്കാന്‍ ഒരു സൂത്രവും പറഞ്ഞുകൊടുത്തു: ”അതിരാവിലെ ശിവനേക്കാള്‍ നേരത്തേ ഉണര്‍ന്ന് ശിവന്‍ പോകാറുള്ള എല്ലാ വീടുകളിലും ചെന്ന് ഭിക്ഷയാചിക്കുക!”
പാര്‍വ്വതി പിറ്റേന്ന് നാരദന്‍ പറഞ്ഞതുപോലെ ചെയ്തു. അന്ന് ശിവന്‍ ഭിക്ഷാടനത്തിനു പോയെങ്കിലും എങ്ങുനിന്നും ഒന്നും കിട്ടിയില്ല. ശൂന്യമായ ഭിക്ഷാപാത്രത്തോടെ വീട്ടില്‍ തിരിച്ചെത്തിയ ശിവന് പാര്‍വ്വതി വയറുനിറയെ ആഹാരം കൊടുത്തു.
മൃഷ്ടാന്നം ഉണ്ട് സന്തുഷ്ടനായ ശിവന്‍ പാര്‍വ്വതിയെ ആലിംഗനം ചെയ്തു. അപ്പോള്‍ അവരുടെ ശരീരം ഒന്നായി. അങ്ങനെ ശിവന്‍ അര്‍ദ്ധനാരീശ്വരനായി. അന്നുമുതല്‍ പാര്‍വ്വതി അന്നപൂര്‍ണേശ്വരിയായി അറിയപ്പെടുകയും ചെയ്തു.

ഓം നമ ശിവായ"

ശിവ പഞ്ചാക്ഷരി മന്ത്രം
ശിവ പഞ്ചാക്ഷരി മന്ത്രം "ഓം നമ ശിവായ"
നാ, മാ, ശി, വാ, യ തുടങ്ങിയ അഞ്ച് അക്ഷരങ്ങളാൽ നിർമ്മിക്കപ്പെട്ട മന്ത്രമാണ് പഞ്ചാക്ഷരി മന്ത്രം. ഭൂമി, ജലം, തീ, വായു, ആകാശം എന്നീ അഞ്ച് ഭൂതങ്ങളെയാണ് ഈ അഞ്ചക്ഷരങ്ങൾ പ്രതിനിധാനം ചെയ്യുന്നത്. കൂടാതെ, ഈ അഞ്ചു അക്ഷരങ്ങൾ ശിവ പഞ്ചാക്ഷരി മന്ത്രത്തെ ഇങ്ങനെ വിപുലീകരിക്കപ്പെടുത്തുന്നു.
ശിവ പഞ്ചാക്ഷരി മന്ത്രത്തിലെ ആദ്യ അക്ഷരമായ "ന" സൂചിപ്പിക്കുന്നത് നാഗേന്ദ്ര ഹാരനെയോ, പാമ്പിനെ ആഭരണമായി കഴുത്തിലണിഞ്ഞവനെയോ ആണ്.
മന്ദാഗ്നി(ഗംഗ) നദിയിലെ വെള്ളത്തിൽ കുളിച്ച ശിവനെയാണ് രണ്ടാമത്തെ അക്ഷരമായ "മ" എന്ന അക്ഷരം അർത്ഥമാക്കുന്നത്.
മൂന്നാമത്തെ അക്ഷരശൂന്യമായ "ശി" ശിവന്റെ ഭംഗിയെ സൂചിപ്പിക്കുന്നു. വിടർന്നു നിൽക്കുന്ന താമരയെയാണ് ഈ അക്ഷരം പ്രതിനിധാനം ചെയ്യുന്നത്.
വസിഷ്ഠനെപ്പോലുള്ള പല മഹാ ഋഷിമാരും ആരാധിക്കുന്ന അതിശ്രേഷ്ഠവും ഉന്നതനുമായ ശിവദൈവത്തെയാണ് നാലാമത്തെ അക്ഷരമായ "വാ" സൂചിപ്പിക്കുന്നത്.
അഞ്ചാമത്തെ അക്ഷരമായ "യാ" എന്നത് യക്ഷ രൂപത്തിൽ കാണുന്ന ശിവന്റെ നിഗൂഢമായ രൂപത്തെ വിവരിക്കുന്നു.

രുദ്ര മഹാ മന്ത്രം
രുദ്ര മഹാ മന്ത്രം "ഓം നമോ ഭഗവത് രുദ്രായ്"
ശിവൻറെ ഏറ്റവും പ്രശസ്തവും , ശക്തമായതുമായ പേരുകളിൽ ഒന്നാണ് രുദ്ര. വേദങ്ങളിൽ ശിവനെ അഭിസംബോധന ചെയ്യുന്ന ഒരു പ്രശസ്തമായ വാക്യം രുദ്രം എന്നാണ്.
ശിവ ഗായത്രി മന്ത്രം
ശിവ ഗായത്രി മന്ത്രം "ഓം തത്പുരുഷായ്‌ വിദ്മഹേ വിദ്മഹേ മഹാദേവായ്‌ ധീമഹി തന്നോ രുദ്ര പ്രചോദയാത്".

അർത്ഥം : ഞാൻ ആ മഹത്തായ തത്വത്തെക്കുറിച്ച് ചിന്തിക്കുകയും, മഹാദേവനെ ധ്യാനിക്കുകയും ചെയ്യുന്നു. എന്നിലെ പ്രതിഭാശാലിയെ പ്രകാശിപ്പിക്കുന്നതിന് എന്നെ അനുഗ്രഹിക്കേണമേ.

മാപ്പപേക്ഷിക്കുന്നതിനുള്ള ശിവമന്ത്രം
മാപ്പ് അപേക്ഷിക്കുന്നതിനുള്ള ശിവ മന്ത്രം : "കർചരണകൃതം വാ
കൈജം കർമജം വാ
ശ്രവണായഞ്ചം വാ
മാനസം വാ പരാധം
വിഹിതം വിഹിതം വാ
സർവ്വ മേറ്റ ക്ഷമസ്വ ജയ ജയ
കരുണാബ്‌ദെ ശ്രീ മഹാദേവ ശംഭോ".
മാപ്പപേക്ഷിക്കുന്നതിനുള്ള ശിവമന്ത്രത്തിന്റെ അർത്ഥം : കരുണാമയനായ മഹാദേവനെ ഞാൻ വളരെ ആദരവോടെ പ്രാർത്ഥിക്കുന്നു. എന്റെ കൈകാലുകൾ, ശരീരം, പ്രവൃത്തികൾ എന്നിവയിലൂടെ ഞാൻ ചെയ്ത പാപങ്ങൾ പൊറുക്കിക്കൊടുക്കുന്നതിനുവേണ്ടി ഞാൻ അവനെ നമിക്കുന്നു. ചെവി, കണ്ണ് മനസ്സ് എന്നിവ കൊണ്ട് ഞാൻ അറിഞ്ഞോ അറിയാതെയോ തെറ്റുകൾ ചെയ്തിട്ടുണ്ടെങ്കിൽ ഞാൻ അവനോടു മാപ്പ് അപേക്ഷിക്കുന്നു.

ശിവ മഹാമന്ത്രം എങ്ങനെ ജപിക്കാം
1. ശിവ മഹാ മന്ത്രം ജപിക്കുന്നതിനുള്ള എണ്ണം കണക്കാക്കാനായി രുദ്രാക്ഷം കൊണ്ടുള്ള ജപമാല ഉപയോഗിക്കുക.
2. വെളുത്ത പൂക്കളും കറുത്ത എള്ളും ശിവ മഹാമന്ത്രം ജപിക്കുന്നതിന്റെ കൂടെ ഉപയോഗിക്കുന്നത് മഹാദേവനുള്ള ഉത്തമമായ കാഴ്ച വസ്തുവാണ്.
3. ശിവ മഹാമന്ത്രം ജപിക്കേണ്ടത് 1,25,000 തവണയാണ്.
4. ചതുർഥി തിഥി, ശിവ രാത്രി, തിങ്കളാഴ്ചകൾ, മംഗളകരമായ മുഹൂർത്തങ്ങൾ, നക്ഷത്രങ്ങൾ എന്നീ അവസരങ്ങളിൽ ജപിക്കുന്നത് വളരെ പ്രയോജനപ്രദമായി കണക്കാക്കപ്പെടുന്നു.

ശിവ മഹാമന്ത്രം ജപിക്കുന്നതിന്റെ ഗുണങ്ങൾ
1. ആരോഗ്യം, സമ്പത്ത്, സന്തോഷം എന്നിവ വർദ്ധിപ്പിക്കുകയും ഭക്തനു ചുറ്റുമുള്ള സമാധാനവും സൗഹാർദവും ഉയർത്തുകയും ചെയ്യുന്നു.
2. എല്ലാ തരത്തിലുള്ള ഭീതികളും നീക്കം ചെയ്യുകയും ഒരു ഭക്തൻ ആത്മവിശ്വാസം നേടുകയും ചെയ്യുന്നു
3. ശത്രുക്കളെ നശിപ്പിക്കുന്നു, ഒരു വ്യക്തിയുടെ സമഗ്ര ക്ഷേമവും വിജയവും പ്രോത്സാഹിപ്പിക്കുന്നു
4. നല്ല ആരോഗ്യവും രോഗങ്ങൾക്കുള്ള പരിഹാരങ്ങളും നൽകുന്നു.
5. വിദ്യാർത്ഥികളുടെ ഏകക്രതയും പാണ്ഡിത്യവും മെച്ചപ്പെടുത്തി നല്ല മാർക്ക്‌ നേടുകയും തൊഴിലിൽ നന്നായി പ്രകാശിക്കുകയും ചെയ്യുന്നു.

6. കുടുംബത്തിലെ ബന്ധങ്ങളെ മെച്ചപ്പെടുത്തുന്നു, സമൂഹത്തിൽ സമാധാനവും സന്തോഷവും പ്രോത്സാഹിപ്പിക്കുന്നു.
7. ഒരു വ്യക്തിയുടെ ആത്മീയ വളർച്ചയെ പ്രകാശിപ്പിക്കുകയും വ്യക്തികളെ മുക്തിയിലേക്ക് നയിക്കുകയും ചെയ്യുന്നു

ചിദംബര രഹസ്യം

ചിദംബര രഹസ്യം:*

എട്ടുവര്‍ഷത്തെ ഗവേഷണത്തിനു ശേഷം, പടിഞ്ഞാറന്‍ ശാസ്ത്രഞ്ജന്മാര്‍ നടരാജന്‍റെ കാലിലെ തള്ളവിരല്‍ ഭൂമിയുടെ കാന്തിക രേഖയുടെ മദ്ധ്യത്തിലാണെന്ന് കണ്ടെത്തി.

തിരുമൂലാര്‍ എന്ന തമിഴ് പണ്ഡിതന്‍ ഇതു അയ്യായിരം വര്‍ഷങ്ങള്‍ക്കു മുന്‍പ് തെളിയിച്ചിരുന്നു. അദ്ദേഹത്തിന്‍റെ തിരുമന്ദിരം എന്ന ഗ്രന്ഥം ശാസ്ത്ര ലോകത്തിനു അത്ഭുതകരമായ ഒരു വഴികാട്ടിയാണ്. അദ്ദേഹത്തിന്‍റെ പഠനങ്ങള്‍ മനസ്സിലാക്കാന്‍ നമുക്ക് നൂറുകണക്കിന് വര്‍ഷങ്ങള്‍ വേണ്ടിവരും.

ചിദംബരം ക്ഷേത്രത്തിന്‍റെ പ്രത്യേകതകള്‍:

ചിദംബരം ക്ഷേത്രം ഭൂമിയുടെ കാന്തിക രേഖയുടെ മധ്യത്തിലാണ്‌.
പഞ്ചഭൂത ക്ഷേത്രങ്ങളില്‍, ചിദംബരം ആകാശത്തെയും, കാളഹസ്തി വായുവിനെയും, കാഞ്ചി ഏകാംബരേശ്വര ക്ഷേത്രം ഭൂമിയെയും പ്രതിനിധീകരിക്കുന്നു. ഈ മൂന്നു ക്ഷേത്രങ്ങളും ഒരു നേര്‍ രേഖയില്‍ 79 ഡിഗ്രി 41 മിനിറ്റ് ലാണ്. ഇതു തികച്ചും അത്ഭുതകരമാണ്.

ചിദംബരം ക്ഷേത്രത്തിന് ഒമ്പതു പ്രവേശന ദ്വാരങ്ങളുണ്ട്. മനുഷ്യ ശരീരത്തിലെ ഒമ്പതു ദ്വാരങ്ങള്‍ പോലെ.

ക്ഷേത്രത്തിന്‍റെ മേല്‍ക്കൂര പൊതിഞ്ഞിരിക്കുന്നത്‌ 21600 സ്വര്‍ണ്ണ തകിടുകള്‍ കൊണ്ടാണ്. ഇത് മനുഷ്യന്‍ ഓരോ ദിവസവും ചെയ്യുന്ന 21600 ശ്വാസോസ്ച്വാസത്തിന്‍െ എണ്ണമാണ് ( 15x 60x24 =21600).

ഈ 21600 സ്വര്‍ണ്ണ തകിടുകള്‍ ഗോപുരത്തില്‍ ഉറപ്പിച്ചിരിക്കുന്നത് 72000 സ്വര്‍ണ്ണ ആണികള്‍ കൊണ്ടാണ്. ഇതു മനുഷ്യ ശരീരത്തിലെ ആകെ നാഡികള്‍ക്ക് തുല്യമാണ്.

തിരുമൂലാര്‍ പറയുന്നത് മനുഷ്യന്‍ ശിവലിംഗത്തിന്‍റെ ആകൃതിയെ പ്രതിനിധീകരിക്കുന്നു. അത് ചിദംബരത്തെയും, സദാശിവത്തേയും, ശിവ താണ്ഡവത്തേയും പ്രതിനിധീകരിക്കുന്നു.

പൊന്നമ്പലം അല്പം ഇടത്തേക്ക് ചരിഞ്ഞാണ് വച്ചിരിക്കുന്നത്. ഇതു നമ്മുടെ ഹൃദയത്തെ പ്രതിനിധീകരിക്കുന്നു. ഇവിടെ എത്താന്‍, പഞ്ചാക്ഷര പടികള്‍ എന്ന അഞ്ചു പടികള്‍ കയറണം. ശി, വാ, യ, ന, മ ആണ് പഞ്ചാക്ഷര മന്ത്രം.

കനക സ്തംഭം സ്ഥാപിച്ചിരിക്കുന്ന നാലു തൂണുകള്‍ നാലു വേദങ്ങളാണ്.

പൊന്നമ്പലത്തില്‍ 28 സ്തംഭങ്ങള്‍ ഉണ്ട്. ഇവ 28 അഹംകളെയും 28വിധം ശൈവ ആരാധനയ്ക്കുള്ള വഴികളെയും പ്രതിനിധീകരിക്കുന്നു. ഈ സ്തംഭങ്ങള്‍ 64+64 തട്ടു തുലാങ്ങളെ താങ്ങിനിര്‍ത്തുന്നു. ഈ തുലാങ്ങള്‍ 64 കലകളാണ്. കുറുകെയുള്ള തുലാങ്ങള്‍ മനുഷ്യശരീരത്തിലെ രക്തക്കുഴലുകളുടെ എണ്ണത്തിനു തുല്യം.

സ്വര്‍ണ്ണ മേല്‍ക്കൂരയിലെ ഒമ്പതു കലശങ്ങള്‍ നവവിധമായ ശക്തി / ചൈതന്യങ്ങളെ പ്രതിനിധീകരിക്കുന്നു.

അര്‍ദ്ധ മണ്ഡപത്തിലെ ആറു സ്തംഭങ്ങള്‍ ആറു ശാസ്ത്രങ്ങളാണ്.

മണ്ഡപത്തിനടുത്തുള്ള 18 സ്തംഭങ്ങള്‍ 18 പുരാണങ്ങളാണ്.

നടരാജനൃത്തത്തെ “പ്രാപഞ്ചിക നൃത്തം” എന്നാണ് പടിഞ്ഞാറന്‍ ശാസ്ത്രഗവേഷകര്‍ വിശേഷിപ്പിക്കുന്നത്.

ഇന്ന് ശാസ്ത്രം മുന്നോട്ടുവയ്ക്കുന്ന ഗവേഷണ നിരീക്ഷണങ്ങള്‍ എല്ലാംതന്നെ ഹൈന്ദവ വിശ്വാസത്തില്‍ ആയിരക്കണക്കിന് വര്‍ഷം മുമ്പേയുണ്ടായിരുന്നു.

*ഓം നമ: ശിവായ

കേദാർനാഥ് #ക്ഷേത്രം

#ഷെയർ.....

#കേദാർനാഥ് #ക്ഷേത്രം

ഉത്തരഖണ്ഡ് സംസ്ഥാനത്തെ കേദാർനാഥിൽ ഹിമാലയൻ ഗഡ്‌വാൾ പർവതനിരകളിൽ സ്ഥിതി ചെയ്യുന്ന ഒരു ക്ഷേത്രമാണ് കേദാർനാഥ് ക്ഷേത്രം. മന്ദാകിനി നദിക്കരയിലുള്ള ഈ ക്ഷേത്രം ഏപ്രിൽ അവസാനം മുതൽ കാർത്തികപൂർണ്ണിമ വരെയുള്ള സമയങ്ങളിൽ മാത്രമേ ഭക്തർക്കായി തുറന്നുകൊടുക്കുകയുള്ളൂ.

ശൈത്യകാലത്ത് ക്ഷേത്രത്തിലെ മൂർത്തിയുടെ ബിബം ഉഖീമഠ് എന്ന സ്ഥലത്തേക്ക് കൊണ്ടുവന്ന് അവിടെയാണ് പൂജ കഴിക്കാറുള്ളത്. ശങ്കരാചാര്യർ പുനർനിർമ്മിച്ചതെന്ന് കരുതുന്ന ഈ ക്ഷേത്രം ജ്യോതിർലിംഗങ്ങളിൽഒന്നാണ്.

ഐതിഹ്യം

പണ്ട് , ഭീമൻ ഒരു കാട്ടുപോത്തിനെ നായാടി പിന്തുടരുകയായിരുന്നു. ആ ഓട്ടപ്പന്തയം ഒരു ഘട്ടത്തിലെത്തിയപ്പോൾ പോത്ത് പെട്ടെന്നു ഭൂമിയിലേക്കു താഴ്ന്നുകളഞ്ഞു. ഭീമൻ അടുത്തെത്തിയപ്പോൾ പോത്തിന്റെ പിൻഭാഗം മാത്രം പുറത്തു കാണുന്നുണ്ടായിരുന്നു , ഭീമൻ തൊട്ടപ്പോൾ ആ ഭാഗം പാറയായിമാറി. താൻ പിന്തുടർന്ന മൃഗം മഹിഷ രൂപത്തിൽ വന്ന പരമശിവനാണെന്നു ഭീമനു മനസ്സിലായി.

പിന്നീട് പാണ്ഡവൻ അവിടെ ഒരു ക്ഷേത്രം പണിതു. പിന്നെ നൂറ്റാണ്ടുകൾക്കു ശേഷം ശങ്കരാചാര്യരാണ് ഈ ക്ഷേത്രം പുനർനിർമ്മിച്ചത്. ശങ്കരാചാര്യർ അന്നുണ്ടാക്കിയ നിയമവും വ്യവസ്ഥകളും തന്നെയാണ് ഇന്നും കേദാരനാഥത്തിൽ പിന്തുടരുന്നത്.

ഹൈന്ദവരുടെ വിശുദ്ധ തീർത്ഥാടന കേന്ദ്രങ്ങളിലൊന്നാണ് *കേദാർനാഥ്* ക്ഷേത്രം.
അനുപമമായ ചിത്ര ഭംഗി വഴിഞ്ഞൊഴുകുന്ന ഹിമാലയൻ മലനിരകളിൽ, സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 12000 അടി ഉയരത്തിലാണ് ഈ ജ്യോതിർലിംഗ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.ഇവിടെയാണ് മന്ദാകിനി പിറന്ന് താഴ്വരകളിലേക്ക് കുതിച്ചൊഴുകി രുദ്രപ്രയാഗിൽ വച്ച് അളകനന്ദയോട് ചേരുന്നത്.

മോക്ഷ കവാടമായ ഹരിദ്വാറിൽ നിന്നും 150 ഉം വേദാന്ത നഗരമായ ഋഷികേശിൽ നിന്നും 132 ഉം മൈൽ അകലെയാണ് ഈ ദീവ്യോദ്യാനം സ്ഥിതി ചെയ്യുന്നത് . സൃഷ്ടിസ്ഥിതി സംഹാരകനായ പരമശിവന്റെ ജ്യോതിർലിംഗമാണ് ഇവിടെ കുടികൊള്ളുന്നത്. . കേദാർനാഥിലേക്ക് യാത്ര ചെയ്യുന്ന തീർത്ഥാടകർ ആദ്യമായി ഗംഗോത്രിയും യമുനോത്രിയും സന്ദർശിക്കണമെന്നും അവിടെ നിന്ന് യമുനാ നദിയിലേയും ഗംഗാനദിയിലേയും ജലം ശേഖരിച്ചു വന്ന് കേദാർനാഥന് അഭിഷേകം ചെയ്യണം എന്നാണ് ആചാര ക്രമം.

ഹരിദ്വാർ ,ഋഷികേശ്, ദേവപ്രയാഗ്, തെഹ് രി, ധരസ്സ്, യമുനോത്രി, ഉത്തരകാശി ,ഗംഗോത്രി, ത്രി യു ഗീ നാരായൺ ,ഗൗരീകുണ്ട്, കേദാർനാഥ് എന്നതാണ് പരമ്പരാഗത കേദാർനാഥ യാത്രാ വഴികൾ. മഹാവിഷ്ണുവിന്റെ അവതാരമായിരുന്ന നരനാരായണ ഋഷിമാർ ഒരു സ്വയംഭൂ ശിവലിംഗത്തിന് മുൻപിൽ തപസ്സിലേർപ്പെട്ടു. തപസ്സിൽ സംപ്രീതനായ പരമേശ്വരൻ അവർക്കു മുൻപിൽ പ്രത്യക്ഷനായി എന്തു വരമാണ് വേണ്ടതെന്ന് ചോദിച്ചു.

മറുപടിയായി ഋഷിമാർ പറഞ്ഞത് പരമേശ്വരൻ സ്ഥിരമായി ജ്യോതിർലിംഗ രൂപത്തിൽ കേദാർനാഥിൽ വസിക്കണമെന്നും അവിടുത്തെ ആരാധിക്കുന്നവരെ സകല ദുരിതങ്ങളിൽ നിന്നും മോചിപ്പിക്കണം എന്നുമാണ്.. പാർവ്വതി അർദ്ധനാരീശ്വരനായി മാറുവാൻ കേദാർനാഥിലാണ് തപസ്സു ചെയ്തത്.അർജ്ജുനൻ പരമേശ്വരനെ കണ്ട് പശുപതാസ്ത്രം വാങ്ങിയത് ഇവിടെ വച്ചാണ്. കല്യാണ സൗഗന്ധികം നേടി ഭീമൻ പോയതും വഴിയിൽ വച്ച് ഹനുമാനെ കണ്ടതും ഇവിടെ വച്ചാണ്.

ഹിമാലയത്തിലെ ഈ ക്ഷേത്രം രാജ്യത്തെ ഏറ്റവും വിശുദ്ധ തീർത്ഥാടന കേന്ദ്രങ്ങളിലൊന്നാണ്. കേദാരേശ്വരനോടുള്ള പ്രാർത്ഥന സകല ദുരിതങ്ങളും നീക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. ഭഗവാൻ ആദിശങ്കരാചാര്യസ്വാമികൾ സമാധിയായതും ഇവിടെയാണ്. മഞ്ഞു പുതച്ചു നിൽക്കുന്ന മലനിരകൾക്കും പച്ചപ്പട്ടു വിരിച്ച താഴ്വരകൾക്കും മധ്യത്തിലാണ് കേദാർനാഥ്. ക്ഷേത്രത്തിന് തൊട്ടു പുറകിൽ താഴികക്കുടം പോലെ നിൽക്കുന്ന പർവ്വതശിഖരങ്ങൾ.ക്ഷേത്രത്തിന് മുൻപിൽ വലിയ നന്ദി വിഗ്രഹം കാണാം. അകത്ത് ഒരു പിരമിഡിന്റെ ആകൃതിയിൽ ശിവലിംഗം സ്ഥിതി ചെയ്യുന്നു.

കുരുക്ഷേത്ര യുദ്ധത്തിൽ കൗരവരെ മുഴുവൻ കൊന്നൊടുക്കിയ ശേഷം രാജ്യഭരണത്തിനായി സിംഹാസനാരോഹണം ചെയ്യും മുൻപ് വ്യാസ മഹർഷിയുടെ ഉപദേശ പ്രകാരം മഹാദേവനായ ശ്രീ പരമേശ്വരനെ തപസ്സു ചെയ്തു പ്രസാദിപ്പിച്ചു അനുഗ്രഹം വാങ്ങാൻ പഞ്ച പാണ്ഡവർ തിരഞ്ഞെടുത്ത ഹിമാലയ നിരകളിലെ ഉഗ്ര പുണ്യസ്ഥലിയാണ് കേദാരനാഥം.

നരനാരായണന്മാരുടെ അഭ്യർത്ഥന ശ്രവിച്ചു ശിവപ്പെരുമാൾ വന്നു വസിച്ച പർവത പീഠം..
മഹാദേവന്റെ പന്ത്രണ്ട് ജ്യോതിർലിംഗങ്ങളിൽ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ലിംഗം..
ചതുർധാമങ്ങളിലെ ആദ്യ ധാമം..
ആദി ശങ്കരന്റെ സമാധി സ്ഥലം.

ഈ കേദാരനാഥനെ രുദ്ര ഗുഹകളിൽ ഇരുന്ന് തീവ്ര ധ്യാനത്തിലൂടെ തൃപ്തനാക്കി വൃഷഭ രൂപത്തിൽ പ്രത്യക്ഷപ്പെടുത്തി തൊഴുതു വണങ്ങി ബലവും അനുഗ്രഹവും നേടിയാണ് പാണ്ഡവർ ഏവരും മഹാഭാരത ഭരണത്തിനായി ആ ഇന്ദ്രപ്രസ്ഥത്തിലേക്ക് പോയവരെക്കാൾ ഉഗ്രരായി രണ്ടാം വട്ടം തിരിച്ചു കയറിയത്.
അതാണ് കേദാർനാഥിന്റെ മറ്റൊരു സവിശേഷതയും ഐതിഹ്യവും....

Sunday, December 29, 2019

പഞ്ചഭൂത സ്ഥലങ്ങള്‍ പഞ്ചഭൂത ശിവക്ഷേത്രങ്ങള്‍*

*പഞ്ചഭൂത സ്ഥലങ്ങള്‍ പഞ്ചഭൂത ശിവക്ഷേത്രങ്ങള്‍*

*1-തിരുവണ്ണാമലൈ.*

*ഇവിടെ ശിവന്‍ അഗ്‌നിരൂപന്‍*

 ആദിമധ്യാന്ത ഹീനനായ മഹാദേവന്‍ തന്നെയാണ് അരുണാഗ്നി വര്‍ണ്ണത്തില്‍ പ്രഭപൂണ്ട അരുണാചലം  എന്ന് വിശ്വസിക്കപ്പെടുന്നു. അതിന്റെ മടിയില്‍ ഇരുപത്തിയഞ്ച് ഏക്കറോളം വിസ്തൃതിയില്‍ പരന്നു കിടക്കുന്ന ഗാംഭീരമാര്‍ന്ന അരുണാചല ക്ഷേത്രവും നഗരവും. 
 രാജഗോപുരം കഴിഞ്ഞാല്‍ കാണുന്ന ആയിരം കാല്‍മണ്ഡപവും എതിര്‍വശത്തുളള മനോഹരമായ ശിവഗംഗാ തീര്‍ഥവും വിജയനഗരാധിപതി തന്നെയാണ് നിര്‍മ്മിച്ചത്. ആയിരം കാല്‍ മണ്ഡപത്തിലെ ഗര്‍ഭത്തിലാണ് രമണമഹർഷി ധ്യാനിച്ചിരുന്ന പാതാള ലിംഗ ക്ഷേത്രം. ചെറിയൊരു ഗുഹ. അരുണഗിരിനാഥര്‍ക്കു മുന്നില്‍ മുരുകന്‍ പ്രത്യക്ഷപ്പെട്ട കമ്പത്തിലായനാര്‍ സന്നിധിയും അങ്കണത്തിലാണ്
ക്ഷേത്ര ഗോപുരങ്ങളിലെങ്ങും വിനായക വിഗ്രഹങ്ങളാണ്. അരുണാചലനായകിയായ ഉണ്ണാമലൈക്ക് പ്രത്യേക ക്ഷേത്രമുണ്ട്.

*2-ഏകാംബരേശ്വരന്‍..*

*ഇവിടെ ശിവന്‍ ഭൂമിയാകുന്നു*

ക്ഷേത്ര നഗരമായ കാഞ്ചീപുരത്താണ് പ്രാക്തനഗംഭീരമായ ഏകാംബരേശ്വര ക്ഷേത്രം. പൃഥ്വിയാണിവിടെ ഭഗവാന്‍. കാഞ്ചിയിലെ ആകാശ ഉയരങ്ങളെ കീഴടക്കുന്ന സ്വര്‍ണ്ണവര്‍ണ്ണത്തിലുള്ള ഗോപുരം കടന്നാല്‍ തന്നെ പുരാതനമായ ഏതോ ലോകത്തെത്തും. ക്ഷേത്രാങ്കണത്തിലുള്ള മനോഹരമായ ശിവഗംഗാതീര്‍ഥത്തിന്റെ കല്‍ക്കെട്ടുകളില്‍ നിന്നും നോക്കിയാല്‍ ക്ഷേത്രം ഒരു കവിത പോലെ ജലത്തില്‍ പ്രതിബിംബിക്കുന്നതു കാണാം.....

 ഏകമായ അമരത്തിനു (മാവ്) ചുവട്ടില്‍ വെച്ച് ദേവിയെ സ്വീകരിച്ചതിനാല്‍ ദേവന്‍ ഏകാംബരേശ്വരനായി. വാരണാസി കഴിഞ്ഞാല്‍ ഭാരതത്തിലെ പുണ്യപുരമാണ് കാഞ്ചി.
വലം വെയ്ക്കുന്ന ഇടനാഴിക്കുള്ളില്‍ ശിവശക്തീപുന:സംഗമം നടന്ന മാവ് കാണാം. സഹസ്രാബ്ദങ്ങള്‍ പഴക്കമുണ്ടെന്നു കരുതുന്ന മാവിന് നാലു ശിഖരങ്ങളുണ്ട്. ചതുര്‍ വേദങ്ങളെ പ്രതിനിധാനം ചെയ്യുന്ന നാലു ശിഖരങ്ങളിലും നാലു വ്യത്യസ്ത മാമ്പഴങ്ങളാണത്രേ കായ്ക്കുന്നത്. ......
പൃഥ്വിലിംഗ സങ്കല്പമായതിനാല്‍ ഇവിടെ ജലാഭിഷേകമില്ല. 

*3-ശ്രീകാളഹസ്തി*.

*ഇവിടെ ശിവന്‍ വായുരൂപനാണ്*

 കണ്ണപ്പന്‍ (തെലുങ്കില്‍ തിണ്ണ) കണ്ണ് ചൂഴ്‌ന്നെടുത്ത് ഈശ്വരന് നല്‍കിയ തടം. വലിയൊരു കല്‍കുന്നിന്റെ പാര്‍ശ് ഒന്നില്‍ ദുര്‍ഗ്ഗാ ക്ഷേത്രവും, മറ്റൊന്നില്‍ കണ്ണപ്പന്റെ ക്ഷേത്രവും. പഞ്ചഭൂത സ്ഥലങ്ങളില്‍ മറ്റെല്ലാ ക്ഷേത്രങ്ങളും തമിഴകത്താണ്. കാളഹസ്തി ആന്ധ്രയിലും. ചിലന്തിയും(ശ്രീ), സർ‍പ്പവും (കാള), ഹസ്തിയും (ആന) ചേര്‍ന്ന് ആരാധിച്ച മൂര്‍ത്തിയാണ് ശ്രീ കാളഹസ്തീശ്വരൻ ......
 
വായുകടക്കാത്ത ഗര്‍ഭഗൃഹത്തില്‍ എപ്പോഴും കാറ്റേറ്റപോലെ മിഴിചിമ്മിത്തുറക്കുന്ന ഒരു ദീപമുണ്ട്. മുക്തിദായകനായ ഭഗവാന്റെ വായു സാന്നിധ്യം. 

*4-തിരുവാനൈക്കാവല്‍* (ജംബുകേശ്വരം)
(ജല ലിംഗം)
*ഇവിടെ ശിവന്‍ ജലരൂപി*

 പഞ്ചഭൂതാംശമായ ജലസാന്നിദ്ധ്യമായി മഹാദേവന്‍ ഇവിടെ കുടികൊള്ളുന്നു.  മുനിയുടെ ശിരസ്സില്‍ നിന്നുത്ഭവിച്ച ജമ്പു മരത്തിനടിയിലാണ് ദേവി, അഖിലാണ്ഡേശ്വരി, നിത്യവും അര്‍ച്ചന നടത്തിയത്. ജലലിംഗമായ ജമ്പുലിംഗത്തില്‍. ......

*5-ചിദംബരം.*
(ആകാശ ലിംഗം)
*മഹാദേവന്‍ ഇവിടെ ചിദാകാശമാണ്*

 ആകര്‍ഷണ കാരണം ആനന്ദനടനമാടുന്ന നടരാജ വിഗ്രഹം തന്നെ. ഇതര ശിവക്ഷേത്രങ്ങളില്‍ നിന്നും വ്യത്യസ്തമായി ശിവലിംഗത്തിനു പകരം നടരാജവിഗ്രഹമാണ് ഇവിടുത്തെ പ്രധാന ആരാധ്യ ബിംബം. ബോധമണ്ഡലത്തിനെ അപ്രസക്തമാക്കുന്ന നിത്യസത്യത്തിന്റെ അപാരആനന്ദാവസ്ഥയില്‍ ആകാശലിംഗമായി, ചിദാകാശമായി ഭഗവാന്‍ ഇവിടെ വര്‍ത്തിക്കുന്നു എന്നാണ് സങ്കല്‍പ്പം.

🕉🕉കടപ്പാട്.

Saturday, December 28, 2019

പശുപതി

_*“ലോകാദിനാഥന്‍റെ പശുപതി എന്ന പേരിനു പിന്നിലെ കഥ.”*_
🙏🌹🌺🌸💐🌹🙏
താരകാസുരന്‍റെ പുത്രന്മാരായ താരകാക്ഷൻ, കമലാക്ഷൻ, വിദ്യുന്മാലി. ഇവർ ത്രിപുരന്മാർ എന്നറിയപ്പെട്ടു.വരലബ്ദിയില്‍ ഉന്മാധാരായ അവര്‍ സകലോകങ്ങളും അടക്കിവാണു. ത്രിപുരന്മാരുടെ ശല്യം സഹിക്കവയ്യാതെയായപ്പോൾ ദേവന്മാർ അവരെ നിഗ്രഹിക്കുവാൻ ശിവനെ അഭയം പ്രാപിച്ചു.ഈ കർമ്മത്തിനു സാധാരണ ആയുധങ്ങൾ പോരാതെവന്നു. സര്വ്വലോകമയമായ ദിവ്യമായ രഥമായിരുന്നു സജ്ജമാക്കപ്പെട്ടത്‌.
അനേകവിധമായ ആശ്ചര്യങ്ങള്‍ ആ രഥത്തോടൊപ്പം ഉണ്ടായിരുന്നു. വേദരൂപങ്ങളായ അശ്വങ്ങളായിരുന്നു ആ രഥത്തില്‍ പൂട്ടിയിരുന്നത്‌. സാരഥിയായി ബ്രഹ്മാവ്‌ തന്നെ ഇരുന്നു.

വായുവേഗത്തില്‍ ആ രഥം ആകാശത്തിലുള്ള മൂന്നു പുരങ്ങളെയും ലക്ഷ്യമാക്കി പുറപ്പെട്ടു. തുടര്‍ന്ന് ‌ രുദ്രദേവന്‍ ദേവന്മാരെ നോക്കി പറഞ്ഞു,
“ഹേ സുരശ്രേഷ്‌ഠന്മാരെ നിങ്ങളും മറ്റുള്ള ജീവികളും ഒറ്റയ്‌ക്കൊറ്റയ്‌ക്ക്‌ പശുത്വം കല്പ്പിവച്ചുകൊണ്ട്‌ ആ പശുക്കളിലെ ആധിപത്യം എനിയ്‌ക്കുതരുക. എങ്കില്‍ മാത്രമേ എനിയ്‌ക്ക്‌ അസുരന്മാരെ സംഹരിയ്‌ക്കാന്‍ പറ്റുകയുള്ളൂ. അല്ലെങ്കില്‍ അവരുടെ വധം അസംഭാവ്യമാണ്‌.” പശുത്വഭാവത്തെ ഉള്‍ക്കൊള്ളാന്‍ പറഞ്ഞപ്പോള്‍ ദേവന്മാര്‍ മുഖം താഴ്ത്തി. ഇതു മനസ്സിലാക്കിയ മഹാദേവന്‍ ദേവന്മാരോടു പറഞ്ഞു.“പശുഭാവം നിങ്ങളെ ഒരിയ്‌ക്കലും അധ:പതിപ്പിയ്‌ക്കുകയില്ല. പശുഭാവത്തില്‍ നിന്നും മുക്തി നേടാനുള്ള മാര്‍ഗ്ഗം ഞാന്‍ പറഞ്ഞുതരാം.നൈഷ്‌ഠിക ബ്രഹ്‌മചാരിയായിരുന്നു കൊണ്ട്‌ പന്ത്രണ്ടു വര്‍ഷമോ ആറു വര്‍ഷമോ മൂന്നു വര്‍ഷമോ എന്നെ സേവിച്ചാല്‍, അല്ലെങ്കില്‍ ശ്രേഷ്ഠരായ ആരെയെങ്കിലും കൊണ്ടു സേവിപ്പിച്ചാല്‍ അവന്‍ പശുത്വത്തില്‍ നിന്നും മുക്തനാകും.”

അങ്ങനെയാകാം എന്നു പറഞ്ഞ ദേവന്മാര്‍ ഭഗവാന്‍ ശിവന്റെ പശുക്കളായി മാറി. പശുത്വരൂപമായ പാശത്തില്‍ നിന്നും കയറില്‍ നിന്നും മോചനം കൊടുക്കുന്ന രുദ്രന്‍ പശുപതിയുമായി.ത്രിപുരന്മാരെ എതിരിടാന്‍ സജ്ജമായി മഹാദേവന്‍ നിന്നു. ഇന്ദ്രാദികളും മഹാദേവനെ അനുഗമിച്ചു. സുരദ്രോഹികളുടെ മൂന്നു പട്ടണങ്ങളെയും നശിപ്പിയ്‌ക്കുവാന്‍ മഹാദേവന്‍ തീരുമാനിച്ചു കഴിഞ്ഞിരുന്നു. രഥത്തിന്‍റെ ശീര്ഷ സ്ഥാനത്തിരുന്ന മഹാദേവന്‍ വില്ലിലൂടെ ശരം കുലച്ചുവിട്ടു. എന്നാല്‍ അതു ഫലിച്ചില്ല.മഹാദേവന്‍റെ വിരലിന്റെ തുമ്പത്ത്‌ ഇരുന്നുകൊണ്ട്‌ ഗണേശന്‍ നിരന്തരം ശല്യപ്പെടുത്തുകയായിരുന്നു. അതുകൊണ്ട്‌ ലക്ഷ്യങ്ങളില്‍ അമ്പു തറച്ചില്ല.
ആ അവസരം ഒരു അശരീരിവാണിയുണ്ടായി. ഗണേശ പൂജയില്ലാതെ ത്രിപുരന്മാരെ ഹനിയ്‌ക്കുക സാധ്യമല്ല.

മഹാദേവന്‍ ഭദ്രകാളിയെ വരുത്തി ഗജാനനന്‍റെ പൂജ ചെയ്‌തു. ഗജാനനപൂജ കഴിഞ്ഞപ്പോള്‍ ആകാശത്ത്‌ ത്രിപുരന്മാരുടെ പട്ടണം തെളിഞ്ഞു കണ്ടു. തുടര്‍ന്ന് മഹാദേവന്‍ പാശുപതാസ്‌ത്രം എയ്‌തുവിട്ടു. ആ പാശുപതാസ്‌ത്രം ത്രിപുരവാസികളായ ദൈത്യന്മാരെ ദഹിപ്പിച്ചു. ആ മൂന്നു പട്ടണങ്ങളെയും ഭസ്‌മമാക്കി.പാശുപതാസ്‌ത്രത്തിന്റെ അഗ്നിയില്‍ സോദരന്മാരോടൊപ്പം എരിയുന്ന താരകാക്ഷന്‍ ഭഗവാന്‍ ശങ്കരനെ സ്‌മരിച്ചു. എന്നിട്ട്‌ വിലപിച്ചുകൊണ്ട്‌ പറഞ്ഞു  “അങ്ങയില്‍ നിന്നും ഈ മരണം ഞങ്ങള്‍ ആഗ്രഹിച്ചതാണ്‌.”
മഹാദേവന്റെ ആജ്ഞയനുസരിച്ച്‌ അഗ്നി താരകപുത്രന്മാരോടൊപ്പം സകല ദൈത്യന്മാരെയും കല്പപാന്തത്തിലെ ഭൂമിയെ എന്ന പോലെ ഭസ്‌മമാക്കി.മയന്‍ മാത്രം ഇവിടെ അഗ്നിയ്‌ക്കിരയായില്ല.നിന്ദിത കര്‍മ്മത്തില്‍ എര്‍പെട്ട മയന്‍ രക്ഷപ്പെടുക തന്നെ ചെയ്‌തു.നിന്ദനീയങ്ങളായ കർമ്മങ്ങളില്‍ എര്‍പെടാതിരിക്കുവാന്‍ ശ്രദ്ധിയ്‌ക്കേണ്ടതു തന്നെ.

ശിവാരാധനയില്‍ മുഴുകിയിരുന്നവര്‍ അടുത്ത ജന്മത്തില്‍ ശിവഗണങ്ങളായി ജനിച്ചു. ത്രിപുരാസുരന്മാരെ ഭസ്‌മമാക്കിയ ശിവകോപം പ്രളയകാലാഗ്നി പോലെ കോടി സൂര്യ പ്രഭയ്‌ക്കു തുല്യമായിരുന്നു.സമസ്‌ത ദേവന്മാരും രക്ഷയ്‌ക്കായി പാര്‍വ്വതി ദേവിയുടെ നേരെ നോക്കിനിന്നു. ബ്രഹ്മാവു പോലും മഹാദേവന്റെ ആ രൗദ്രഭാവത്തില്‍ ഭയഗ്രസ്‌തനായിപ്പോയി.ബ്രഹ്‌മാവും വിഷ്‌ണുവും ദേവന്മാരുമെല്ലാം ത്രിപുരഹന്താവായ ആ രുദ്രനെ സ്‌തുതിച്ചു കൊണ്ടേയിരുന്നു. പ്രസന്നനായ ഭഗവാന്‍ അവരുടെ അഭീഷ്ടം മാനിച്ച്‌ രൗദ്രഭാവത്തെ മറച്ച്‌ അന്തർമുഖമാക്കി, ശാന്തനായി.അങ്ങനെ ത്രിപുരന്തകനായ ശിവന്‍ പശുപതി എന്നും അറിയപ്പെട്ടു.                                🙏🌹🌺🌸💐🌹🙏

ശിവ ഗായത്രി

ശിവ ഗായത്രി* 
                    
🎼✨🎼✨🎼✨🎼✨🎼✨🎼

*ഓം സദാ ശിവായ വിദ് മഹേ*
*ജഡാധരായ ധീമഹി*
*തന്നോ രുദ്ര പ്രചോദയാത്*

*ഫലം : ആപത്തുകള്‍ അകലുന്നു*