Followers(ഭഗവാന്‍റെ ഭക്തര്‍ )

Wednesday, December 4, 2019

വസിഷ്ഠേശ്വരർ ക്ഷേത്രം

ശിവലിംഗത്തിന് ജലാഭിഷേകം നടത്തുന്ന മേൽക്കൂര...നിഗൂഢ രഹസ്യങ്ങൾ...

സൂര്യഭഗവൻ വർഷത്തിൽ മൂന്നു ദിവസം ശിവന് പൂജ ചെയ്യുന്ന ക്ഷേത്രം.
മേൽക്കൂരയിൽ നിന്നും ഓരോ 24 മിനിട്ടിലും ജലം അഭിഷേകമായി ഒഴുകിയിറങ്ങിയെത്തുന്ന ശിവലിംഗം...
എത്ര പറഞ്ഞാലും തീരാത്ത അത്ഭുതങ്ങളാണ് ഈ ക്ഷേത്രം വിശ്വാസികൾക്കായി ഒരുക്കിയിരിക്കുന്നത്.

 കാഴ്ചയിൽ ഒരു വലിയ ക്ഷേത്രത്തിനു വേണ്ട രൂപമോ വലുപ്പമോ ഒന്നുമില്ലെങ്കിലും ഇവിടം തേടിയെത്തുന്ന വിശ്വാസികളുടെ എണ്ണം കേട്ടാൽ അത്ഭുതപ്പെടും. അത്രയധികം ആളുകളാമ് കൺമുന്നിൽ നടക്കുന്ന അത്ഭുതങ്ങൾ നേരിട്ട് കാണാനായി തഞ്ചാവൂരിലെത്തുന്നത്. തഞ്ചാവൂരിലെ വസിഷ്ഠേശ്വരർ ക്ഷേത്രത്തിന്റെ വിശേഷങ്ങളിലേക്ക്...

വസിഷ്ഠേശ്വരർ ക്ഷേത്രം

തമിഴ്നാട്ടിലെ തഞ്ചാവൂരിലെ അത്ഭുത ക്ഷേത്രം എന്നു വിശേഷിപ്പിക്കപ്പെടുന്ന ഒരിടമാണ് വസിഷ്ഠേശ്വരർ ക്ഷേത്രം. ശാസ്ത്രത്തിനു പോലും വിശദീകരിക്കുവാൻ പറ്റാത്ത പല കാര്യങ്ങളുമാണ് ഇവിടെ ഓരോ ദിവസവും അരങ്ങേറുന്നത്. കാവേരി നദിയോട് ചേർന്നാണ് ഈ ക്ഷേത്രമുള്ളത്. അതിനാൽ തേൻകുടി തിട്ടൈ എന്നും ഇതിനു പേരുണ്ട്.
   
എത്ര വലിയ പ്രളയത്തിലും മുങ്ങാത്ത ക്ഷേത്രം

തിട്ടൈ എന്നാൽ തമിഴിൽ മൺകൂന, ഉയർന്നിരിക്കുന്ന ഇടം എന്നൊക്കെയാണ് അർഥം. പുരാണത്തിലെ പ്രളയ കാലത്ത് ലോകം മുഴുവൻ മുങ്ങിക്കൊണ്ടിരുന്നപ്പോൾ ബ്രഹ്മാവും വിഷ്ണുവും രക്ഷയ്ക്കായി ശിവനോട് പ്രാർഥിച്ചുവത്രെ. സുരക്ഷിതമായ ഒരിടത്തിനായി കുറേ നടന്ന അവർ ഒരു മൺകൂനയും അതിലുയർന്നിരിക്കുന്ന ഒരു ശിവലിംഗവും കണ്ടെത്തി. ആ സ്ഥലം മാത്രമായിരുന്നു അന്നു പ്രളയത്തിൽ മുങ്ങിപ്പോകാതിരുന്നത്. 

തങ്ങൾക്കു ലഭിച്ച അനുഗ്രഹത്തിനു പ്രതിഫലമായി അവർ ശിവന് പൂജകളർപ്പിച്ചു. സംപ്രീതനായ ശിവൻ അവ അവരെ പ്രത്യക്ഷപ്പെട്ട് വീണ്ടും അനുഗ്രഹിക്കുകയും ചെയ്തു. അങ്ങനെ ഏതു മഹാപ്രളയം വന്നാലും ഒരിക്കലും വെള്ളത്തിനടിയിലാവാത്ത ഏക ക്ഷേത്രം ഇതായിരിക്കും എന്നാണ് ഇവിടുള്ളവരുടെ വിശ്വാസം.

തറ മുതൽ മേൽക്കൂരവരെ കല്ല്

സാധാരണ കാണുന്ന ക്ഷേത്രങ്ങളിൽ നിന്നും വ്യത്യസ്തമായി ഈ ക്ഷേത്രത്തിൻറെ തറ മുതൽ മേൽക്കൂര വരെ പൂർണ്ണമായും കല്ലുകൊണ്ട് മാത്രമാണ് നിർമ്മിച്ചിരിക്കുന്നത്.
   
ചക്ര തീർഥം

ക്ഷേത്രത്തിനു സമീപത്തുള്ള ക്ഷേത്രക്കുളം ചക്രതീർഥം എന്നാണ് അറിയപ്പെടുന്നത്. മഹാവിഷ്ണുവിന്റെ കയ്യിലെ സുദർശന ചക്രം കൊണ്ട് സൃഷ്ടിക്കപ്പെട്ടതാണ് ഈ ക്ഷേത്രക്കുളം എന്നാണ് വിശ്വാസം.
   
സൂര്യനെത്തുന്ന മൂന്ന് ദിനങ്ങൾ

ഈ ക്ഷേത്രത്തിലെ വിശ്വാസം അനുസരിച്ച് ആവണി മാസത്തിൽ മൂന്ന് ദിവസം സൂര്യഭഗവാൻ ഇവിടെ എത്തുമത്രെ.
ആവണി മാസത്തിൽ(ഓഗസ്റ്റ്-സെപ്റ്റംബർ) 15,16,17 തിയ്യതികളിലാണ് സൂര്യൻ തന്റെ ര്ശിമികളയച്ച് ശിവന്റെ സ്വയംഭൂ ലിംഗത്തിന് പൂജകൾ അർപ്പിക്കുന്നത്.
ഉത്തരായനത്തിലെ പാൻങ്കുനി മാസത്തിലും (മാർച്ച്-ഏപ്രിൽ) ഉദയസൂര്യൻ ഇവിടെ നേരിട്ടെത്തുമെന്നാണ് വിശ്വാസം.

ഓരോ 24 മിനിട്ടിലും ശിവലിംഗത്തിന് ജലാഭിഷേകം

ഈ ക്ഷേത്രത്തിലെ ഏറ്റവും വലിയ പ്രത്യേകതയാണ് ഓരോ 24 മിനിറ്റിലും ഓരോ തുള്ളി ജലം വീതം ജലാഭിഷേകം നടക്കുന്ന ശിവലിംഗം.
മേൽക്കൂരയിൽ നിന്നും ഓരോ 24 മിനിറ്റ് (ഒരു നാഴിക)നേരം കൂടുമ്പോൾ കൃത്യം ഒരുതുള്ളി വെള്ളം വീതം ശിവലിംഗത്തിലേക്ക് എത്തുകയാണത്രെ.

വിമാനയിൽ നിന്നും

ഇവിടുത്തെ ശിവലിംഗത്തിനു മേലെയുള്ള ക്ഷേത്ര വിമാനയിൽ ഒരു തുള മാത്രമാണുള്ളത്.എങ്ങനെയാണ് അവിടെ നിന്നും ഓരോ നാഴികയിലും ഒരു തുള്ളി വെള്ളം മാത്രം എത്തുന്നത് എന്നത്  ഇന്നും പിടികിട്ടാത്ത രഹസ്യമാണ്.

സൂര്യഗാന്ധക്കലും ചന്ദ്രഗാന്ധക്കല്ലും

ഇവിടെയുള്ളവർ പറയുന്നതനുസരിച്ച് ശിവലിംഗത്തിനു നേരെ മുകളിൽ ക്ഷേത്രവിമാനയിൽ അത്ഭുത ശക്തികളുള്ള സൂര്യഗാന്ധക്കലും ചന്ദ്രഗാന്ധക്കല്ലും സ്ഥാപിച്ചിട്ടുണ്ടത്രെ. ഇവ അന്തരീക്ഷത്തിൽ നിന്നും ഈർപ്പം വലിച്ചെടുത്ത് അതിനെ കൃത്യം ഒരു തുള്ളി ജലമാക്കി മാറ്റുന്നതാണ് ഇവിടെ ഇങ്ങനെ സംഭവിക്കുന്നതിനുള്ള കാരണം എന്നാണ്. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ഇവിടെ ഈ അത്ഭുതം നടന്നുകൊണ്ടേയിരിക്കും.

നിർമ്മാണ വൈവിധ്യം

ശാസ്ത്രവും സാങ്കേതിക വിദ്യകളും എത്രയൊക്കെ വികസിച്ചിട്ടും ഇന്നും ഉത്തരം കണ്ടെത്താനാവാത്ത നിഗൂഢതകളിൽ ഒന്നാണ് വസിഷ്ഠേശ്വരർ ക്ഷേത്രം

വ്യാഴത്തെ ആരാധിക്കാന്‍

വ്യാഴം ഗ്രഹത്തെ ആരാധിക്കുന്ന അപൂർവ്വം ക്ഷേത്രങ്ങളിൽ ഒന്നുകൂടിയാണ് വസിഷ്ഠേശ്വരർ ക്ഷേത്രം.

എത്തിച്ചേരാൻ

തമിഴ്നാട്ടിൽ ത‍ഞ്ചാവൂരിലാണ് വസിഷ്ഠേശ്വരർ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. തഞ്ചാവൂർ-മേലാറ്റൂർ റോഡിൽ തിരുക്കാരുഗാവൂറിലേക്കുള്ള വഴിയിലാണ് ക്ഷേത്രമുള്ളത്. തഞ്ചാവൂരിൽ നിന്നും 10 കിലോമീറ്റർ അകലെയാണിത്.

Tuesday, December 3, 2019

ത്രയംബകേശ്വർ

[12/3, 9:17 AM] +91 94220 24621: 🏹🙏🏹🙏🏹🙏🏹🙏🏹

*നമസ്തെ*

*ഓം നമ:ശിവായ*

*8⃣ ത്രയംബകേശ്വർ*


മഹാരാഷ്ട്രയിലെ നാസിക്കിൽ സ്ഥിതിചെയ്യുന്ന ഒരു ജ്യോതിർലിംഗ ക്ഷേത്രമാണ് *ത്രയംബകേശ്വർ* ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഏറ്റവും ദൈർഘ്യമേറിയ നദിയായ ഗോദാവരിയുടെ ഉദ്ഭവസ്ഥാനത്താണ് ഈ ശിവക്ഷേത്രം സ്ഥിതിചെയ്യുന്നത്.

 ഒരിക്കൽ ദക്ഷിണഭാരതത്തിൽ അതികഠിനമായ വരൾച്ച അനുഭവപ്പെടുകയുണ്ടായ്. വരൾച്ചയിൽനിന്നും ജീവജാലങ്ങളെ രക്ഷിക്കാനായ് ഗൗതമ ഋഷി ഭഗവാൻ ശിവനെ ആരാധിക്കാനാരംഭിച്ചു. ഗൗതമനിൽ പ്രസീതനായ ശിവൻ പ്രത്യക്ഷപ്പെടുകയും ദക്ഷിണ ഭാരതത്തെ വരൾച്ചയിൽനിന്നും രക്ഷിക്കാൻ ഗോദാവരിനദിയെ സൃഷ്ടിച്ചു എന്നുമാണ് ഐതിഹ്യം. ഗൗതമന്റെ പ്രാർഥന മാനിച്ച് ശിവ ഭഗവാൻ ഗോദാവരീ നദിയുടെ ഉദ്ഭവസ്ഥാനത്ത് ജ്യോതിർലിംഗ സ്വരൂപത്തിൽ അധിവസിച്ചു. ഇതാണ് ത്രയംബകേശ്വര ജ്യോതിർലിംഗം

*പ്രത്യേകതകൾ*

*ത്രയംബകേശ്വർ* ക്ഷേത്രത്തിനകത്ത് മൂന്ന് ശിവലിംഗങ്ങളുണ്ട്. ഇവ മൂന്നിലുമായ് ബ്രഹ്മാ വിഷ്ണു മഹേശ്വരന്മാർ നിവസിക്കുന്നു. ത്രിമൂർത്തികൾ മൂന്നുപേരും നിവസിക്കുന്ന ജ്യോതിർലിംഗം എന്നതാണ് ത്രയംബകേശ്വർ ക്ഷേത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത

 *വാസ്തുവിദ്യ*

കരിങ്കല്ലിൽ തീർത്തിരിക്കുന്ന ത്രയംബകേശ്വര ക്ഷേത്രം മറാത്താ ഹൈന്ദവ വാസ്തുവിദ്യയുടെ ഒരു ഉത്തമ ഉദാഹരണമാണ്. നാം ഇന്നുകാണുന്ന ക്ഷേത്രത്തിന്റെ നിർമ്മാണത്തിനുപയോഗിച്ചിരിക്കുന്ന വാസ്തുശൈലി ഹേമാത്പന്തി എന്നും അറിയപ്പെടുന്നു നാസികിലെ ബ്രഹ്മഗിരിക്കുന്നുകളുടെ താഴ്‌വാര പ്രദേശത്താണ് ഈ ക്ഷേത്രത്തിന്റെ സ്ഥാനം. ദേവന്മാർ, മൃഗങ്ങൾ, യക്ഷർ തുടങ്ങിയവരുടെ ശില്പങ്ങൾ കൊണ്ട് ക്ഷേത്രം അലങ്കരിച്ചിരിക്കുന്നു.സമചതുരാകൃതിയിലുള്ള ഗർഭഗൃഹത്തിനു മുകളിലായ് ഉയരമുള്ള ശിഖരം സ്ഥിതിചെയ്യുന്നു. അതിനുമുകളിലായ് ഒരു സുവർണ്ണകലശവുമുണ്ട്.

*എത്തിചേരാനുള്ള വഴികൾ*

*വിമാനം*
അടുത്തുള്ള വിമാനത്താവളം ഓജർ ( നാസിക് )  ദൂരം 55 കി.മീ 

*റെയിവെ*
അടുത്തുള്ള റെയിവേ സ്റ്റേഷൻ നാസിക്ക് റോഡ്, ദൂരം 38 കി.മി

*റോഡ്*
മഹാരാഷ്ട്രയിലെ എല്ലാ പ്രധാന നഗരങ്ങളിൽ നിന്നും ബസ് സർവ്വീസുകൾ ത്രയംബകേശ്വറിലേക്ക് ഉണ്ട്🙏


*കടപ്പാട്✍*


🏹🙏🏹🙏🏹🙏🏹🙏🏹
[12/3, 3:31 PM] +974 5068 8620: 🙏 *ഗർഗസംഹിതാ* 🙏
  *വൃന്ദാവനഖണ്ഡം*
🙏🌹🌺🌸💐🌹🙏
 *അദ്ധ്യായം --- 9* 

   *ബ്രഹ്മാവ് ശ്രീകൃഷ്ണഭഗവാനെ സ്തുതിക്കുന്നു.*
 
              അതിനുശേഷം ബ്രഹ്മാവ് ശ്രീകൃഷ്ണ ഭഗവാനെ സ്തുതിച്ചു തുടങ്ങി. മേഘത്തിൻറെതു പോലുള്ള ശരീരകാന്തിയുളളവനും മിന്നൽപ്പിണരുകളുടെ വർണ്ണമുളള വസ്ത്രങ്ങൾ ധരിച്ചവനും  അമൃതതുല്യമായ മധുരവാണിയുളളവനും പരാത്പരനും വംശി ധരിച്ചവനും മയിൽപ്പീലി ചൂടിയവനും ആയ ശ്രീകൃഷ്ണ ഭഗവാനേയും സഹോദരൻ ബലരാമനെയും ഞാൻ നമസ്ക്കരിക്കുന്നു. ശ്രീകൃഷ്ണ!  അവിടുന്നു സാക്ഷാത് പുരുഷോത്തമനും പൂർണ്ണ പരമേശ്വരനും പ്രകൃതിക്ക് അതീതനും ആകുന്നു. കോടിക്കണക്കിനു കാമദേവന്മാരെ പോലെ രമണീയനും തേജോമയനും കൗസ്തുഭധാരിയും ശ്യാമവർണ്ണനും പീതവഷ്ത്രധാരിയും ഓടക്കുഴൽ ഏന്തിയവനും വ്രജേശ്വരനും രാധികാപതിയും നികുഞ്ജവിഹാരിയുമായ ശ്രീകൃഷ്ണനെ ഞാൻ നമസ്ക്കരിക്കുന്നു.  ഭക്തൻ നിർധൂമമായ അഗ്നിയെപ്പോലെ ഗുണമുക്തനും ആത്മനിഷ്ഠനുമായ ബ്രഹ്മാവിൻറെ യജമാനനായ ശ്രീകൃഷ്ണ ഭഗവാനെ ഭജിക്കുന്നു.  ശേഷൻ ആയിരം മുഖങ്ങൾ കൊണ്ട് ആരെ സ്തുതിക്കുകയും സേവിക്കുകയും ചെയ്യുന്നുവോ  ആ ഗോലോകപതിയായ ശ്രീകൃഷ്ണനെ ഞാൻ നമസ്ക്കരിക്കുന്നു. ബ്രഹ്മാവ് ശ്രീകൃഷ്ണ ഭഗവാനെ അംഗപ്രത്യംഗം വർണ്ണിച്ച് സ്തുതിക്കുന്നു. അങ്ങയുടെ നാഭികമലത്തിൽ നിന്നും ഉത്ഭവിച്ച പുത്രൻറെ തെറ്റുകൾ ക്ഷമിച്ചാലും എന്ന് പറഞ്ഞു ബ്രഹ്മാവ് ഭഗവാനോട് ക്ഷമ യാചിച്ചു. അങ്ങയുടെ മായയിൽ നിന്നും മുക്തനാക്കണേ ഭഗവാനേ എന്ന് അപേക്ഷിച്ചു.  

       ബ്രഹ്മാവ് ശ്രീകൃഷ്ണ ഭഗവാനെ സ്തുതിച്ചു കൊണ്ട് മൂന്നു തവണ പ്രദക്ഷിണം വയ്ക്കുകയും താൻ അപഹരിച്ച ഗോക്കളെയും ഗോപബാലകരെയും തിരിച്ചു കൊണ്ടു വരാൻ അനുമതിക്ക് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്തു.  ബ്രഹ്മാവ് പശുകുട്ടികളെയും ഗോപബാലകരെയും ഭഗവാനെ ഏല്പിച്ച് സ്വധാമത്തിലേക്ക് പോവുകയും ചെയ്തു. ഭഗവാൻറെ മായയിൽ ഗോപബാലന്മാർക്ക് അത്രയും കാലം അരനിമിഷം പോലെ മാത്രമേ തോന്നിയുളളൂ.  ശേഷം ഭഗവാൻ എല്ലാവരെയും കൂട്ടി വ്രജത്തിലയ്ക്ക് തിരിച്ചു പോവുകയും ചെയ്തു. ഗോപബാലനാമാർ വീടുകളിൽ ചെന്നപ്പോൾ ഗോപന്മാർക്ക്  ശ്രീകൃഷ്ണൻ അഘാസുരനെ വധിച്ച കാര്യം വർണ്ണിച്ച് കൊടുത്തു .

.     *സർവ്വം കൃഷ്ണാർപ്പണമസ്തു*

✍ ശ്രീ പുനലൂർ 
🙏🌹🌺🌸💐🌹🙏

ശൈവമതം

*ശൈവമതം*

പുരാതന ഭാരതത്തിൽ ജന്മമെടുത്ത ആദിമതമാണ് ശൈവമതം കാലക്രമേണെ മൂന്നു പ്രധാന ശാഖകളായി രൂപം പ്രാപിച്ചതായി കാണാം. ഉത്തര ഭാരതത്തിൽ പ്രചരിച്ച കാശ്മീർ ശൈവം, ദക്ഷിണ ഭാരതത്തിൽ പ്രചരിച്ച ശൈവസിദ്ധാന്തവും വീരശൈവവും. ഈ ശാഖകളിൽ എല്ലാം അടിസ്ഥാനപരമായി ഒരേ തത്ത്വങ്ങളും ഒരേ ആരാധനകളുമാണ് പ്രചരിച്ചിരുന്നതെങ്കിലും ആചാരക്രമങ്ങളിൽ കാലദേശങ്ങൾക്കനുസൃതമായി ചില വ്യത്യാസങ്ങൾ നിലവിൽ വന്നു.   

പ്രാചീന ദ്രാവിഡനാഗരികതയുടെ സംഭാവനയാണ്‌ "ശൈവസിദ്ധാന്തം". ബ്രഹ്മം, ആത്മാവ്‌, പരമാത്മാവ്‌ എന്നീ വാക്കുകളുടെ വിവക്ഷക്കു മുമ്പു തന്നെ ഈ അർത്ഥം വരുന്ന "ശിവം" എന്ന വാക്ക്‌ ഉപയോഗിക്കുക എന്നതാണ്‌ ശൈവസിദ്ധാന്തത്തിന്റെ അടിസ്ഥാനപ്രമാണം. സൃഷ്ടി, സ്ഥിതി, ലയം എന്നിവ ശിവത്തിന്റെ അസ്തിത്വ നിയമമാണ്‌. ശിവനെ "അഷ്ടമൂർത്തി" എന്നു വിളിക്കുന്നു.

ആകാശം, വായു, അഗ്നി, ജലം, ഭൂമി എന്നീ പഞ്ചഭൂതങ്ങളിലും സൂര്യൻ ,ചന്ദ്രൻ എന്നിവയിലും മനുഷ്യശരീരത്തിലും ശിവം (ദൈവം) സ്ഥിതി ചെയ്യുന്നു. ശൈവസിദ്ധാന്തമനുസ്സരിച്ചു 96 തത്ത്വങ്ങൾ ഉണ്ട്‌. കൂടാതെ ഭസ്മലേപനം, തപോവേഷം, യോഗ്യമല്ലാത്ത വേഷങ്ങൾ, തപോനിന്ദ കൊണ്ടൂണ്ടാകുന്ന ദോഷങ്ങൾ, മുദ്രകൾ, തീർഥം,ദുരാചാരം, ഭിന്നമതദ്വേഷം കൊണ്ടുള്ള ദോഷം തുടങ്ങിയ വിഷയങ്ങളും ശൈവസിദ്ധാന്തത്തിലുണ്ട്‌ ഗൃഹസ്ഥാശ്രമിയായ ഒരാൾക്കു സ്വന്തം വീടു വിട്ടു പോകാതെ സ്വകർമ്മം ധർമ്മാനുസരണം ചെയ്തു കൊണ്ട്‌ തൽസ്ഥാനത്തിരുന്നു അനുഷ്ടിക്കുന്നതാണ് ‌ ശിവരാജയോഗം.
ശിവരാജയോഗം
ശൈവസിദ്ധാന്തത്തെ അടിസ്ഥാനമാക്കിയ രാജയോഗമാണ്‌ ശിവരാജയോഗം. പരമശിവൻ പാർവതിക്കും സുബ്രഹ്മണ്യനും ഇതുപദേശിച്ചു എന്നാണു ഐതിഹ്യം. അഗസ്ത്യർ,ഭോഗർ തുടങ്ങിയ സിദ്ധൻമാർ ഇത്‌ ചിദംബരം, പഴനി, മധുര എന്നിവിടങ്ങൾ കേന്ദ്രമാക്കി ഗുരുപ്രമ്പര വഴി ഇന്ത്യയൊട്ടാകെ പ്രചരിപ്പിച്ചു.
ആധുനിക യുഗത്തിൽ ശിവരാജയോഗത്തിന്റെ ആചാര്യൻ തൈക്കാട്‌ അയ്യാസ്വാമികൾ ആയിരുന്നു. ചര്യ, ക്രിയ, യോഗം, ജ്ഞാനം എന്നിങ്ങനെ ശിവരാജ യോഗത്തിനു നാലു ഭാഗങ്ങൾ ഉണ്ട്‌. ശരീരബാഹ്യശൗചം മുതൽ മാനസികശൗചം വരെയുള്ള സാധനകളെ മെയ്ശുദ്ധി എന്നു പറയും. സത്യസന്ധത, സ്നേഹം, അഹിംസ, ദയ, ഉത്സാഹം എന്നിവ സാധകൻ ജീവിതചര്യയാക്കണം. കാമക്രോധമോഹലോഭാദികളിൽ അടിമപ്പെടരുത്‌ . നിഷ്കാമകർമ്മവും ചര്യയിൽപ്പെടുന്നു. ഗുരു നിർദ്ദേശിക്കുന്ന രീതിയിൽ സാധകം ചെത്‌ സർവജ്ഞചൈതന്യത്തെ ഉള്ളിൽ കൈക്കൊള്ളുന്നതാണ്‌ ക്രിയ.

വിഗ്രഹാരാധന, മന്ത്ര-തന്ത്ര-യന്ത്ര സാധനകൾ എന്നിവയാകാമെങ്കിലും മാനസപൂജയ്ക്കാണ്‌ അയ്യ പ്രാധാന്യം കൽപ്പിച്ചിരുന്നത്‌. "മൗനം സർവാർത്ഥസാധകം" എന്നത്‌ മാനസപൂജയുടെ പ്രാധാന്യം കാട്ടുന്നു. ബാലാസുബ്രഹ്മണ്യ മന്ത്രമാണ്‌ ഹിന്ദുക്കൾക്ക്‌ അയ്യാ നൽകിയിരുന്നത്‌.

Monday, December 2, 2019

മുങ്ങി നിവർന്നാൽ പാപം മാറും വാത്മീകിയുടെ ക്ഷേത്രം

*മുങ്ങി നിവർന്നാൽ പാപം മാറും വാത്മീകിയുടെ ക്ഷേത്രം*
════════════
പഞ്ചാബിലെ അമൃത്സറിനു സമീപം സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ് ഭഗവാൻ വാത്മികീ തീർഥ് സ്ഥൽ. വാത്മികീ മഹർഷി താമസിച്ചിരുന്നു എന്നു വിശ്വസിക്കപ്പെടുന്ന രാമായണവുമായി ബന്ധപ്പെട്ട ഏറെ സംഭവങ്ങൾക്കു സാക്ഷിയായ ഭഗവാൻ വാത്മികി തീർഥ് സ്ഥലിലേക്കു തീർത്ഥാടകരെ ആകർഷിക്കുന്ന പ്രധാന കാരണങ്ങളിൽ ഒന്ന് ഇവിടുത്തെ തീർഥ കുളത്തിൽ മുങ്ങിക്കുളിച്ചാൽ പാപങ്ങളിൽ നിന്നെല്ലാം മോചലം ലഭിക്കും എന്നാണ് .
════════════
പഞ്ചാബിലെ ഇന്നത്തെ ഏറ്റവും പ്രധാനപ്പെട്ട തീർഥാടന സ്ഥലങ്ങളിലൊന്നാണ് ഭഗവാൻ വാത്മികി തീർഥ് സ്ഥൽ. മഹർഷി വാത്മികിയ്ക്കായി സമർപ്പിക്കപ്പെട്ടിരിക്കുന്ന ഇവിടം രാമായണവുമായും പുരാണങ്ങളിലെ കഥകളുമായും ഏറെ ബന്ധപ്പെട്ടു കിടക്കുന്നു. വിശ്വാസികളെ സംബന്ധിച്ച് പ്രത്യേകതകൾ ഏറെയുള്ളതിനാൽ ഒരുപാട് ആളുകളാണ് ഓരോ ദിവസവും ഇവിടെ എത്തുന്നത്.
════════════
ഇവിടുത്തെ വിശ്വാസമനുസരിച്ച് ഇവിടുത്തെ പ്രധാന ക്ഷേത്രത്തിന് രാമായണ കാലത്തോളം പഴക്കമുണ്ടത്രെ. ഇവിടെ തന്നെയാണ് മഹർഷി വാത്മികി താമസിച്ചിരുന്നത് എന്നും വിശ്വസിക്കപ്പെടുന്നത്. ലങ്കയിൽ നിന്നും തിരിച്ചു വന്നതിനു ശേഷം രാമനാൽ ഉപേക്ഷിക്കപ്പെട്ട സീതയും മക്കളായ ലവനും കുശനും ജനിച്ചു വളർന്നതും താമസിച്ചിരുന്നതും ഇവിടെയാണ്.
════════════
വാത്മികി മഹർഷിയുമാഇ ബന്ധപ്പെട്ട കാര്യങ്ങളെല്ലാം നടന്നത് ഇവിടെ വെച്ചാണത്രെ. അദ്ദേഹം രാമായണം എന്ന ഇതിഹാസം രചിച്ചതും ഈ ആശ്രമത്തിൽ നിന്നാണ്. അതു കൂടാതെ ശ്രീരാമന്റെയും സീതയുടെയും മക്കളായ ലവനും കുശനും അശ്വമേധത്തിനു വന്ന രാമൻന്റെ  കുതിരകളെ കെട്ടിയിട്ടതും സൈന്യത്തോട് പോരാടിയതും ഇവിടെ വച്ചുതന്നെയാണെന്നാണ് കരുതപ്പെടുന്നത്.
എട്ട് അടി ഉയരത്തിൽ 800 കിലോഗ്രാം സ്വർണ്ണത്തിൽ നിർമ്മിച്ചിരിക്കുന്ന വാത്മികിയുടെ ഒരു പ്രതിമ ഇവിടെ കാണാൻ സാധിക്കും. 20016 ഡിസംബർ ഒന്നാം തിയ്യതിയാണ് ഈ സ്വർണ്ണ പ്രതിമ ഇവിടെ പ്രതിഷ്ഠിച്ചത്.
*❦ ════ •⊰❂⊱• ════ ❦   karikkottamma -07-11-2019*  *❦ ════ •⊰❂⊱• ════ ❦

മഹേശ്വരൻ

♾♾🌻♾♾🌻♾♾🌻♾♾


                *🌹ധ്യാനശ്ലോകങ്ങൾ🌹*


*🚩 ശിവകല്പം*🚩


*25. മഹേശ്വരൻ*


*രുദ്രാക്ഷകങ്കണലസത് കരദണ്ഡയുഗ്മം*
*ഫാലാന്തരാളധൃതഭസ്മസിതത്രിപുണ്ഡ്രം*
*പഞ്ചാക്ഷരം പരിജപൻ വരമന്ത്രരാജം*
*ധ്യായൻ സദാ പശുപതിം ശരണം വ്രജാമി.*



🔱🚩🔱🚩🔱🚩🔱🚩🔱🚩🔱


*സാരം*

          *_✒രുദ്രാക്ഷമാലയാലും കങ്കണത്താലും പരിശോഭിതമായ രണ്ടു കൈകളോടും നെറ്റിത്തടത്തിൽ വെളുത്ത മൂന്നു ഭസ്മക്കുറിയോടും കൂടിയിരിയ്ക്കുന്ന ശിവനെ എല്ലായ്പ്പോഴും ധ്യാനിച്ചുകൊണ്ടും പഞ്ചാക്ഷരമാകുന്ന ഉത്തമ മന്ത്രത്തെ ജപിച്ചുകൊണ്ടും ഞാൻ ശരണം പ്രാപിയ്ക്കുന്നു.......🌹🌷🙏🏻_*
                           

*ഹരി ഓം*


വ്യാഖ്യാതാ: കാണിപ്പയൂർ ശങ്കരൻ നമ്പൂതിരിപ്പാട്


✍🏻 അജിത്ത് കഴുനാട്


♾🔥♾🔥♾🔥♾🔥♾🔥♾

*_എല്ലാ മിത്രങ്ങൾക്കും ശുഭദിനം നേരുന്നു._*

ശിവൻ

*ശിവൻ*

സമസ്ത ദേവി ദേവന്മാരിലും നിറഞ്ഞിരിക്കുന്ന മഹാശക്തി ആയതിനാലാണ് മഹാദേവനെ ദേവാദിദേവൻ എന്ന് വിളിക്കുന്നത്. സർവ്വ ചരാചരവും ശിവശക്തിമയമാണ്. മൂലപ്രകൃതിയും ആദിശക്തിയും ആയ ശിവശക്തി പാർവ്വതി ദേവിയോട് കൂടി എല്ലാത്തിലും നിറഞ്ഞിരിക്കുന്ന സർവ്വമംഗള മൂർത്തി ആയതിനാൽ മഹാദേവൻ ആദിദേവൻ എന്നും അറിയപ്പെടുന്നു. സത്യസ്വരൂപനും, മംഗളമൂർത്തിയും , സുന്ദരവും ആയി നിർഗുണ പരബ്രഹ്മമായി ഇരിക്കുന്നതിനാൽ ആദിശിവൻ എന്നും മഹേശ്വരൻ അറിയപ്പെടുന്നു.

നിർഗുണപരബ്രഹ്മ സ്വരൂപനാണ് മഹാദേവൻ. ധൂർജടിയും ഭസ്മലേപനുമായ വൈരാഗി. അതേ വേളയിൽ പ്രപഞ്ചത്തെ നർത്തന ശാലയാക്കി ആനന്ദനടനം ചെയ്യുന്ന സഗുണരൂപൻ. അറുപത്തിനാലു കലകളുടെയും സൃഷ്ടാവായ മഹാനടൻ, ജഞാനസമുദ്രമായ മഹാഗുരു. ജീവതാളത്തിന്റെ ഡമരുവും, സമ്പൂർണ്ണ ലയത്തിന്റ അഗ്നിയും കൈയ്യിലേന്തുന്ന കാലകാലൻ. ധ്യാനത്തിന്റെയും യോഗത്തിന്റെയും തന്ത്രത്തിന്റെയും പ്രണേതാവ്. ശിവൻ തന്നെയാണ് പ്രപഞ്ചം. പ്രപഞ്ചമൂലങ്ങളായ പഞ്ചഭൂതങ്ങളെ പ്രതിനിധീകരിക്കുന്നതാണ് നമഃ ശിവായ എന്ന പഞ്ചാക്ഷരീ മന്ത്രം. ന കാരം പൃഥ്വീ തത്വത്തെയും, മ ജല തത്വത്തെയും ശി അഗ്നിയേയും വാ വായുവിനേയും യ ആകാശത്തെയും ദ്യോതിപ്പിക്കുന്നു.

പരമശിവന് രൂപമുള്ളതും രൂപമില്ലാത്തതുമായ സങ്കല്പങ്ങളുണ്ട്. നല്ലതും ചീത്തയുമെല്ലാം ശിവൻ തന്നെ ആണെന്നാണ് ശിവപുരാണം വായിച്ചാൽ മനസ്സിലാവുന്നത്. പരബ്രഹ്മം, ഓംകാരം, ലോകനാഥൻ എന്നിവ ശ്രീപരമേശ്വരൻ തന്നെയാണന്നും; എല്ലാ ചരാചരങ്ങളും പരമാത്മാവായ ശിവനെ പ്രാപിച്ചാണ് മോക്ഷപ്രാപ്തി നേടുന്നതെന്നും ശിവപുരാണം പറയുന്നു. ദക്ഷപുത്രിയും ആദിശക്തിയുടെ അംശാവതാരവുമായ സതിയാണ് ശിവന്റെ ആദ്യ പത്നി. പിന്നീട് ഹിമവാന്റെ പുത്രിയും സാക്ഷാൽ ആദിപരാശക്തിയുമായ ദേവി പാർവ്വതിയുമായി വിവാഹം നടന്നു. പിതാവും മാതാവും (പ്രകൃതി-പുരുഷൻ) ആയിട്ടാണ് ശിവനേയും ശക്തിയേയും സങ്കല്പിച്ചിരിക്കുന്നത്.

ദേവന്മാരുടേയും ദേവനായാണ് മഹാദേവനെ ആരാധിക്കുന്നത്. അതിനാൽ ദേവാധിദേവൻ, മഹേശ്വരൻ എന്ന് വിളിക്കപ്പെടുന്നു. ബ്രഹ്‌മാവും വിഷ്ണുവും ഗണപതിയുമെല്ലാം ശിവന്റെ മറ്റു ഭാവങ്ങൾ തന്നെയാണെന്നും ശൈവർ വിശ്വസിക്കുന്നു.ബ്രഹ്മാവ്, വിഷ്ണു, സരസ്വതി, ലക്ഷ്മി തുടങ്ങിയ എല്ലാ ദേവതകളും സർവ്വ ചരാചരങ്ങളും ശിവശക്തി (അർദ്ധനാരീശ്വരൻ)യാണ് സൃഷ്‌ടിച്ചു പരിപാലിക്കുന്നതെന്ന് ശിവപുരാണം, സ്കന്ദപുരാണം ഇതര പുരാണങ്ങളിൽ പ്രതിപാദിക്കുന്നു.

ഗംഗയെ ശിവൻ ശിരസ്സിൽ വഹിയ്ക്കുന്നു. ശിവന് കപർദ്ദം എന്നു പേരുള്ള ഒരു ചുവന്ന ജടയുണ്ട്‌. ശിവന്റെ ശിരസ്സിൽ ഗംഗയും ചന്ദ്രനും സ്ഥിതി ചെയ്യുന്നു. ശിവന് മൂന്ന് കണ്ണുകളാണുള്ളത്. നെറ്റിയിലുള്ള മൂന്നാം കണ്ണ് അഥവാ തൃക്കണ്ണ് അഗ്നിമയമാണ്. ശിവൻ തന്റെ പ്രധാന ആയുധമായ 'വിജയം'[അവലംബം ആവശ്യമാണ്] ത്രിശൂലം  സദാ വഹിയ്ക്കുന്നു. നന്ദി എന്ന വെളുത്ത കാളയാണ് വാഹനം. ശിവന്റെ കഴുത്തിൽ മനുഷ്യത്തലയോടുകൾ കോർത്തുണ്ടാക്കിയ മുണ്ഡമാല കിടക്കുന്നു. ശിവൻ ഉടുക്കുന്നത് പുലിത്തോലും പുതയ്ക്കുന്നത് ആനത്തോലുമാണ്. ശിവൻ രണ്ടു കൈയ്യുള്ളവനായും എട്ടും പത്തും കൈകൾ ഉള്ളദേവനായും വർണ്ണിയ്ക്കപ്പെടാറുണ്ട്. ഭസ്മധാരിയാണ് ശിവൻ. ശിവന്റെ സർവാംഗങ്ങളിലും പാമ്പുകൾ ആഭരണമായി ശോഭിയ്ക്കുന്നു. ശിവന്റെ കണ്ഠാഭരണമാണ് നാഗരാജാവായ "വാസുകി". ശിവൻ ദേവാസുരയുദ്ധങ്ങളിൽ പങ്കെടുക്കുകയും നിരവധി അസുരന്മാരെ  നിഗ്രഹിയ്ക്കുകയും ചെയ്തിരിക്കുന്നു. ശിവന്റെ ആയുസ്സ്‌ വിഷ്ണുവിന്റെ ആയുസ്സിനെക്കാൾ ഇരട്ടിയുണ്ടെന്നാണ്‌ ശൈവർ കരുതുന്നത്‌.

രജോഗുണമുള്ള ബ്രഹ്മാവ്, സത്വഗുണമുള്ള മഹാവിഷ്ണു, തമോഗുണമുള്ള ശിവൻ എന്നിവരാണ് ത്രിമൂർത്തികൾ. ഭൈരവൻ, ഭദ്രകാളി, വീരഭദ്രൻ, കണ്ഠാകർണ്ണൻ എന്നിവരാണ് ശിവഗണങ്ങളിൽ പ്രധാനികൾ. മാടൻ തമ്പുരാൻ, മുത്തപ്പൻ എന്നിവർ ശിവാംശങ്ങൾ ആണ്. ശിവന്റെ അനുചരൻമാരാണ് ഭൂതഗണങ്ങൾ. ഗണപതി, സുബ്രഹ്മണ്യൻ, ധർമ്മശാസ്താവ്, ഹനുമാൻ എന്നിവർ പുത്രന്മാർ. ലോകരക്ഷാർത്ഥം കാളകൂട വിഷം സേവിച്ചു കടും നീല നിറത്തിലുള്ള കഴുത്ത് മൂലം ശിവൻ "നീലകണ്ഠൻ" എന്നും അറിയപ്പെടാറുണ്ട്. മാർക്കണ്ഡേയ മഹർഷിയെ മരണത്തിൽ നിന്നും രക്ഷിച്ചു ദീർഘായുസ് നൽകിയതിനാൽ ശിവനെ "മൃത്യുഞ്ജയൻ" എന്നും വിളിക്കുന്നു. ആയുരാരോഗ്യ വർദ്ധനവിനായി നടത്തപ്പെടുന്ന "മൃതുഞ്ജയഹോമം" ശിവനെ പ്രീതിപ്പെടുത്താൻ ഉള്ളതാണ്.ശിവനും ശക്തിക്കും അഞ്ചു മുഖങ്ങൾ ഉണ്ട് (സൃഷ്ടി, സ്ഥിതി , സംഹാരം , അനുഗ്രഹം , തിരോധാനം ). സൃഷ്ടി, സ്ഥിതി , സംഹാരം , അനുഗ്രഹം , തിരോധാനം തുടങ്ങിയ പഞ്ചകൃത്യങ്ങൾ പരബ്രഹ്മ മൂർത്തിയും ആദിദേവനുമായ മഹാദേവൻ തന്നെ ആണ് നിർവഹിക്കുന്നതെന്ന്‌ ശൈവർ കരുതുന്നു. ബ്രഹ്മാവ്, മഹാവിഷ്ണു, മഹാരുദ്രൻ, മഹേശ്വരൻ, സദാശിവൻ ഈ അഞ്ചു മുഖങ്ങളും ചേർന്നതാണ് ശ്രീപരമേശ്വരന്റെ സ്വരൂപം. അതിനാൽ മഹാദേവനെ പഞ്ചവക്ത്രൻ (അഞ്ചുമുഖങ്ങൾ ഉള്ളവൻ ) എന്ന് വിളിക്കുന്നു.

ശ്രീ പാർവ്വതി ദേവി പഞ്ചകൃത്യങ്ങൾ നിർവഹിക്കാൻ ഭഗവാനെ സഹായിക്കുന്നു . ലളിത സഹസ്ര നാമത്തിൽ ശ്രീ മഹാ ലളിത ത്രിപുരസുന്ദരിയായും, ശ്രീ മഹാ ശിവകമേശ്വരനായും ശിവനെയും പാർവതിയെയും വർണ്ണിക്കുന്നു.

കേരളത്തിലെ ആദിവാസികൾ ആരാധിക്കുന്ന മല്ലീശ്വരൻ, മലക്കാരി തുടങ്ങിയ മൂർത്തികൾ ശിവൻ തന്നെ ആണെന്നാണ് വിശ്വാസം.

ശൈവ സങ്കൽപ്പമനുസരിച്ച്‌ പരമശിവനെ" ഓംകാരം അഥവാ പരബ്രഹ്മമായി കണക്കാക്കുന്നു.സൃഷ്ടി, സ്ഥിതി, സംഹാരം, തിരോധാനം, അനുഗ്രഹം ഈ പഞ്ചകൃത്യങ്ങൾ നിർവ്വഹിക്കുന്നത് ആദിദേവനായ "ശിവനാണ്" എന്നാണ് വിശ്വാസം അതിനാൽ ശിവനെ പരമേശ്വരൻ എന്ന് വിളിക്കുന്നു. "ബ്രഹ്മാവ്, മഹാവിഷ്ണു, മഹാരുദ്രൻ, മഹേശ്വരൻ, സദാശിവൻ" എന്നി അഞ്ചു മുഖങ്ങൾ ഉള്ളതിനാൽ "പഞ്ചവക്ത്രൻ" എന്നും, സർവ്വവും ശിവമയമായതിനാൽ "പരബ്രഹ്മ സ്വരൂപനെന്നും", സർവ്വ ദേവീദേവന്മാരും ശിവനിൽനിന്നുണ്ടായത് കൊണ്ട് "ആദിദേവൻ","ദേവാദിദേവൻ","സർവ്വേശ്വരൻ" എന്നീ നാമങ്ങളിലും ശിവൻ അറിയപ്പെടുന്നു. നിർഗുണ പരബ്രഹ്മമെന്നും, ചിദംബരൻ, പരമാത്മാവ് എന്നീ നാമങ്ങളിലും ശിവൻ അറിയപ്പെടുന്നു. ഇന്ന് ലോകത്ത് ആരാധിക്കുന്ന ദൈവ സങ്കല്പങ്ങളിൽ ചരിത്രപരമായും ഏറ്റവും പഴക്കം ഉള്ള ഈശ്വര സ്വരൂപവും ശിവനാണ് അതിനാൽ ചരിത്രപരമായും ശിവസങ്കല്പത്തെ പരബ്രഹ്മം ആയി കണക്കാക്കുന്നു.

" *ശാന്തം പത്മാസനസ്ഥം ശശിധരമകുടം*
*പഞ്ചവക്ത്രം ത്രിനേത്രം*
*ശൂലം ഖഡ്ഗം ച-*
*വജ്രം പരശുമഭയദം*
*ദക്ഷഭാഗേ വഹന്തം-*
*നാഗം പാശം ച-*
*ഘണ്ടാം*
*പ്രളയ ഹുതവഹം*
*സാങ്കുശം വാമഭാഗേ-*
*നാനാലങ്കാരദീപ്തം-*
*സ്ഫടിക മണി നിഭം*
*പാർവ്വതീശം നമാമി:"*

ശാന്തമായി പത്മാസനസ്ഥനായിരിക്കുന്നവനും ചന്ദ്രക്കലയണിഞ്ഞ കിരീടം ധരിച്ചവനും അഞ്ചുമുഖത്തോടുകൂടിയവനും മൂന്ന് നേത്രങ്ങളുള്ളവനും ശൂലം വാൾ വജ്രായുധം മഴു എന്നിവയും അഭയമുദ്രാങ്കിതവുമായ വലതുഭാഗവും . നാഗം പാശം മണി പ്രളയത്തിന്റെ ഹുങ്കാരം മുഴക്കുന്ന കുഴലും തോട്ടി എന്നിങ്ങനെ ഇടതുഭാഗത്തും പലവിധത്തിലുള്ള അലങ്കാരത്തോടുകൂടി പ്രകാശിതമായിരിക്കുന്നവനും സ്ഥടികമണി പോലെ ശോഭിക്കുന്നവനും പാർവ്വതിയുടെ ഈശ്വരനുമായവനെ നമിക്കുന്നു.

ഒരിക്കൽ തങ്ങളെ സൃഷ്ടിച്ചത് ആരെന്ന സംശയം മഹാവിഷ്‌ണുവിലും, ബ്രഹ്‌മാവിലും ഉടലെടുക്കുന്നു. രണ്ടു പേരും പരസ്പരം ആ സംശയം ആവർത്തിച്ചു കൊണ്ടിരിക്കുമ്പോൾ അവർക്കുമുന്നിൽ അഗ്‌നി രൂപത്തിൽ ശിവലിംഗം പ്രത്യക്ഷമാവുന്നു. ആ ശിവലിംഗത്തിന്റെ വലത് ഭാഗം പുരുഷ രൂപമായ ശിവനും ഇടതു ഭാഗം ആദിപരാശക്തിയുമായിരുന്നു. ശിവശക്തികൾ മഹാലിംഗരൂപത്തിൽ പ്രത്യക്ഷമായി ബ്രഹ്മാവിനോടും, മഹാവിഷ്ണുവിനോടും ശിവലിംഗത്തിന്റെ അഗ്രം കണ്ടെത്താൻ ശിവശക്തികൾ ആവശ്യപ്പെടുന്നു. ബ്രഹ്മ്മാവ് ശിവലിംഗത്തിനു മുകൾ ഭാഗം അന്വേഷിച്ചും, വിഷ്ണു ശിവലിംഗത്തിന്റെ പാദം തേടി താഴേക്കും യാത്ര ആവുന്നു. ഭഗവാൻ മഹാവിഷ്ണു ശിവലിംഗത്തിൻറെ അഗ്രം കാണാതെ മടങ്ങി എത്തുന്നു. ബ്രഹ്മദേവനും ശിവലിംഗത്തിന്റെ അഗ്രം കാണാതെ തിരിച്ചെത്തുന്നു. വിഷ്ണു താൻ അഗ്രം കണ്ടില്ല എന്നുള്ള സത്യാവസ്ഥ അറിയിക്കുന്നു. എന്നാൽ ബ്രഹ്മാവ് താൻ സമർത്ഥൻ എന്ന് കാണിക്കാൻ വേണ്ടി താൻ ശിവലിംഗത്തിന്റെ മുകൾ അഗ്രം കണ്ടു എന്ന് കള്ളം പറയുന്നു. ആ സമയം മഹാദേവൻ ആദിശക്തിയുമായി അവിടെ ശിവശക്തി ഭാവത്തിൽ പ്രത്യക്ഷ മാവുന്നു. കള്ളം പറഞ്ഞ ബ്രഹ്മാവിൻറെ അഞ്ച് മുഖങ്ങളിൽ ഒന്ന് പിഴുതു കളയുന്നു. താൻ ചെയ്ത തെറ്റിന് ബ്രഹ്മാവ് മാപ്പു നല്കുന്നു. മാത്രമല്ല സൃഷ്ടി കർമ്മം ബ്രഹ്മാവിനെ ഏൽപ്പിക്കുന്നു ബ്രഹ്മാവിന്റെ ശക്തിയായി മഹാസരസ്വതിയെയും നല്കുന്നു. പരിപാലന കർമ്മം മഹാവിഷ്ണുവിനെ ഏൽപ്പിക്കുന്നു ശക്തിയായി മഹാലഷ്മിയെയും നൽകുന്നു. സംഹാര കർമ്മം നിർവ്വഹിക്കാൻ ശിവൻ തന്റെ തന്നെ സംഹാര ഭാവമായ മഹാരുദ്രൻ (മഹാകാലേശ്വരൻ) നെ സൃഷ്‌ടിച്ചു ശക്തി ആയി മഹാകാളിയെയും നൽകുന്നു. ശിവ, സ്കന്ദ, കൂർമ്മ, ദേവി ഭാഗവതം ഇതര പുരാണങ്ങളിൽ ഈ കഥ വിശദമായി പരാമർശിക്കുന്നുണ്ട്. ത്രിമൂർത്തികളുടെ സൃഷ്ടി സ്ഥിതി സംഹാര കർമ്മങ്ങൾക്ക് പുറമെ മഹാദേവൻ തിരോധനം,
അനുഗ്രഹം എന്നീ കർമ്മങ്ങൾ കൂടി നിർവഹിക്കുന്നു ഈ അഞ്ച് മുഖങ്ങളും ചേർന്നത് കൊണ്ടുതന്നെ പരബ്രഹ്മ മൂർത്തിയായ ശിവനെ പഞ്ചവക്ത്രൻ എന്ന് വിളിക്കുന്നു കൂടാതെ പരമേശ്വരൻ, പരമശിവൻ, സർവ്വേശ്വരൻ, ഭുവനേശ്വരൻ, ത്രിഭുവനേശ്വരൻ, അഖിലാണ്ഡേശ്വരൻ, മഹേശ്വരൻ, ഭവൻ (ജീവിതം പ്രദാനം ചെയ്യുന്നവൻ) എന്നിങ്ങനെ അനന്തമായ നാമങ്ങൾ മഹാദേവനുണ്ട്. ശിവന്റെ ശക്തിയെ ശിവശക്തി അഥവാ ആദിപരാശക്തി എന്ന് വിളിക്കുന്നു. ശിവശക്തിയായ ദേവി ഹിമവാന്റെ പുത്രി ആയതിനാലും മൂലപ്രകൃതി ആയതിനാലും പാർവ്വതി എന്നാ നാമത്തിലും, ദക്ഷപുത്രി ആയി പിറന്നതിനാൽ ദാക്ഷായണി എന്നും സ്വാതിക ഭാവത്തെ ഉണർത്തുന്ന മഹാശക്തി ആയതിനാൽ സതി എന്നും അറിയപ്പെടുന്നു. ലളിതപരമേശ്വരന്മാരായി ഉമാമഹേശ്വരന്മാരായി ലോകമാതാപിതാക്കളായി ശിവശക്തികൾ സർവ്വ ചരാചരങ്ങളിലും കുടികൊള്ളുന്നു.

Sunday, December 1, 2019

കാശി വിശ്വനാഥ ക്ഷേത്രം

🏹🙏🏹🙏🏹🙏🏹🙏🏹


*നമസ്തെ🙏*

*ഓം നമ:ശിവായ*

*7⃣കാശി വിശ്വനാഥ ക്ഷേത്രം*

ഭാരതീ‍യരുടെ പുണ്യനദിയായ ഗംഗയുടെ പടിഞ്ഞാറന്‍ തീരത്ത് സ്ഥിതി ചെയ്യുന്ന വാരണാസി(കാശി) ഹൈന്ദവരുടെ പ്രധാനപ്പെട്ട തീര്‍ത്ഥാടന കേന്ദ്രമാണ്.ലോകത്ത് തന്നെ ഇന്നും നിലനില്‍ക്കുന്ന ഏറ്റവും പുരാതനമായ നഗരവും ഇന്ത്യയുടെ സാംസ്കാരിക തലസ്ഥാനവുമാണ് കാശി. ഈ നഗരത്തിന്‍റെ ഹൃദയത്തിലാണ് പ്രസിദ്ധമായ കാശി വിശ്വനാഥ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഇവിടെ ശിവ ഭഗവാന്‍റെ ജ്യോതിര്‍ലിംഗം സ്ഥിതി ചെയ്യുന്നു. 

ഇന്ത്യയുടെ ആത്മീയ ചരിത്രത്തില്‍ തന്നെ ഈ ജ്യോതിര്‍ലിംഗത്തിന് അപൂര്‍വ്വ സ്ഥാനമാണുള്ളത്. ആരായാലും, അത് പുരുഷനോ സ്ത്രീയോ ആകട്ടെ, ഏത് ജാതിയില്‍ പെട്ട ആളായാലും ഇവിടെ വന്ന് ജ്യോതിര്‍ലിംഗത്തെ ദര്‍ശിച്ചാല്‍ മോക്ഷം ലഭിക്കുമെന്നാണ് വിശ്വാസം.

 ഹൈന്ദവ വിശ്വാസമനുസരിച്ച് ക്ഷേത്രം സന്ദര്‍ശിക്കുകയും ഗംഗാ നദിയില്‍ കുളിക്കുകയും ചെയ്താല്‍ മോക്ഷം ലഭിക്കും. ഈ വിശ്വാസം മൂലം രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഭക്തര്‍ ജീവിതത്തില്‍ ഒരു തവണയെങ്കിലും ഇവിടം സന്ദര്‍ശിക്കാന്‍ എത്തുന്നു.

 *ചരിത്രം*

ചരിത്രാതീത കാലം മുതല്‍ക്കേ നിലനില്‍ക്കുന്നതാണ് ക്ഷേത്രം. 1776ല്‍ ഇന്‍ഡോറിലെ മഹാറാണി ആയിരുന്ന അഹില്യ ഭായ്
ക്ഷേത്രം പുനരുദ്ധരിക്കാന്‍ കനത്ത സംഭാവന നല്‍കിയതായി ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

ലഹോറിലെ മഹാരാജ രണ്‍ജിത് സിംഗ് ക്ഷേത്രത്തിലെ 16 മീറ്റര്‍ ഉയരമുള്ള സ്തൂപം നിര്‍മ്മിക്കാനായി 1000 കിലോഗ്രാം സ്വര്‍ണ്ണമാണ് നല്‍കിയതത്രേ. 

1983ല്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ക്ഷേത്രഭരണം ഏറ്റെടുക്കുകയും ബനാറസിലെ മുന്‍ ഭരണാധികാരി വിഭൂതി സിംഗിനെ ട്രസ്റ്റി ആയി നിയമിക്കുകയും ചെയ്‌തു.
 
ദിവസവും വെളുപ്പിന് 2.30ന് ക്ഷേത്രം തുറക്കുന്നു. മൂന്ന് മണി മുതല്‍ നാല് വരെ മംഗള ആരതിയാണ്. ടിക്കറ്റെടുത്തവര്‍ക്ക് ഇതില്‍ പങ്കെടുക്കാം. നാല് മണി മുതല്‍ 11 മണി വരെ ദര്‍ശന സമയം. 11.30 മുതല്‍ 12 മണി വരെ മധ്യാഹ്ന ഭോഗ് ആരതി.തുടര്‍ന്ന് 12 മുതല്‍ സന്ധ്യയ്ക്ക് ഏഴ് മണി വരെ എല്ലാവര്‍ക്കും ദര്‍ശനം നടത്താന്‍ കഴിയും. ഏഴ് മണി മുതല്‍ 8.30 വരെ വൈകുന്നേരത്തെ സപ്ത ഋഷി ആരതി ഉണ്ടായിരിക്കും. രാത്രി ഒന്‍പത് വരെ പിന്നെയും എല്ലാവര്‍ക്കും ദര്‍ശനം നടത്താന്‍ കഴിയും.
ഈ സമയത്ത് ശ്രിംഗാര്‍ ആരതി ഉണ്ടായിരിക്കും. ഒന്‍പത് മണിക്ക് ശേഷം പുറത്ത് നിന്ന് ദര്‍ശനം നടത്താം. രാത്രി 10.30ന് ശയന ആരതി തുടങ്ങുന്നു.11 മണിക്ക് ക്ഷേത്രം അടയ്ക്കും. പ്രസാദമായ പാല്‍, വസ്ത്രങ്ങള്‍, മറ്റ് സാധനങ്ങള്‍ എന്നിവ പാവങ്ങള്‍ക്ക് നല്‍കാറാണ് പതിവ്. 

*എത്തിചേരാനുള്ള വഴികൾ*

*വിമാനം:*

പ്രധാന ഇന്ത്യന്‍ നഗരങ്ങളില്‍ നിന്നും വിനോദ സഞ്ചാ‍അ കേന്ദ്രങ്ങളില്‍ നിന്നും വാരണാസിയിലേക്ക് വിമാനം ഉണ്ട്.ദിവസവും ഉള്ള ഡല്‍‌ഹി‌-ആഗ്ര-ഖജുരാഹോ-വാരണാ‍സി വിമാനങ്ങള്‍ സഞ്ചാരികള്‍ക്ക് സുപരിചിതമാണ് 

*തീവണ്ടി:*
ഡല്‍‌ഹി, കൊല്‍ക്കത്ത, മുംബൈ, ഇന്ത്യയുടെ മറ്റ് ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് വാരണാസിയിലേക്ക് തീവണ്ടി സര്‍വീസുണ്ട്.രണ്ട് റെയില്‍‌വേ സ്റ്റേഷനുകളാണ് വാരണാസിയിലുള്ളത്. കാശി ജംഗ്‌ഷനും വാ‍രണാസി ജംഗ്ഷനും .ഡല്‍ഹി, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ നിന്നുള്ള രാജധാനി എക്സ്പ്രസ് വാരണാസി വഴി ആണ് കടന്ന് പോകുന്നത്. വാരണാസിക്ക് 10 കിലോമീറ്റര്‍ തെക്കുള്ള മുഗള്‍സരായില്‍ നിന്നും തീവണ്ടി ഉണ്ട്.

*റോഡ്:*
 ഉത്തര്‍പ്രദേശിലെയും സമീപപ്രദേശങ്ങളിലെയും പ്രമുഖ നഗരങ്ങളില്‍ നിന്ന് സര്‍ക്കാര്‍, സ്വകാര്യ ബസ് സര്‍വീസുകള്‍ വാരണാസിയിലേക്കുണ്ട്🙏

*കടപ്പാട്✍*


🏹🙏🏹🙏🏹🙏🏹🙏🏹