Followers(ഭഗവാന്‍റെ ഭക്തര്‍ )

Friday, November 1, 2019

ഗണപതിഹോമം വീടുകളില്‍ നടത്തുമ്ബോള്‍ ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം*

*ഗണപതിഹോമം വീടുകളില്‍ നടത്തുമ്ബോള്‍ ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം*

എല്ലാ മംഗള കര്‍മ്മങ്ങള്‍ക്ക് മുന്‍പും വിഘ്നേശ്വരനെയാണ് ഹൈന്ദവര്‍ ആദ്യം പൂജിക്കുന്നത്. തടസ്സങ്ങള്‍ ഒന്നും ഉണ്ടാകാതെ ഇരിക്കാനാണ് വിഘ്നേശ്വരനെ ഭജിക്കുന്നത്. അതുകൊണ്ട് തന്നെ വിഘ്നനിവാരണം, ഗൃഹപ്രവേശം, കച്ചവടാരംഭം, ദോഷപരിഹാരം എന്നിങ്ങനെയുള്ള ശുഭകാര്യങ്ങള്‍ മംഗളമായി തീരാന്‍ ഗണപതിഹോമം നടത്താറുണ്ട്. വീടുകളില്‍ ഗണപതിഹോമം നടത്തുമ്ബോള്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍. സാധാരണ സൂര്യോദയത്തിന് മുമ്ബാണ് ഹോമം ചെയ്യുക. സൂര്യോദയത്തോടെ സമാപിക്കയും ചെയ്യുന്നു. പ്രത്യേക സാഹചര്യങ്ങളിലോ, പ്രത്യേക ഉദ്ദേശ്യത്തോടെയോ മറ്റുള്ള സമയങ്ങളിലും ഗണപതിഹോമം ചെയ്യാറുണ്ട്.

ഗണപതിഹോമം നടത്താന്‍ ആഗ്രഹിക്കുന്ന ഒരു ഭക്തന് പൂജാരീതികളില്‍ അറിവുണ്ടാകുന്നത് നല്ലതാണ്.

പൂജകള്‍ സ്വയം ചെയ്യേണ്ടവയാണ്. അത് അറിയാത്തതുകൊണ്ടാണ് മറ്റൊരാളുടെ സഹായം തേടുന്നത്. പൂജകളില്‍ മനസ്സ് ഏകാഗ്രമാക്കി പ്രാര്‍ത്ഥനയോടെ പങ്കെടുക്കുക. ഗണപതിഹോമം നടത്താനുദ്ദേശിക്കുന്ന വീട്ടില്‍ മൂന്നു ദിവസം മുമ്ബും പിമ്ബും മത്സ്യമാംസാദികള്‍ കയറ്റരുത്. ചാണകം തളിച്ച്‌ ശുദ്ധിവരുത്തിയിരിക്കണം. കൂടാതെ കുടുംബത്തിലെ അംഗങ്ങള്‍ എല്ലാവരും പൂജ കര്‍മ്മങ്ങളില്‍ പങ്കെടുക്കണം. പൂജാരി ചൊല്ലിത്തരുന്നതോ, അല്ലെങ്കില്‍ ഗണപതി ഭഗവാന്റെ മൂലമന്ത്രമോ പൂജാ സമയം ചൊല്ലുന്നതും ഫലപ്രാപ്തിയ്ക്ക് ഉത്തമമാണ്.

വിശേഷാല്‍ പതിനാറു കൊട്ട തേങ്ങ, മുപ്പത്തിരണ്ട്‌ കദളിപ്പഴം, പതിനാറുപലം ശര്‍ക്കര, നാഴിതേന്‍, ഉരിയ നെയ്യ് എന്നിവയാണ് ഹോമിക്കാനായി ഉപയോഗിക്കാറുള്ളത്. വിഘ്നങ്ങള്‍ ഇല്ലാതിരിക്കാനും ശുഭാരംഭത്തിനും ഗണപതിയെ ആദ്യം പൂജിക്കുന്നതുകൊണ്ട് പ്രഥമ പൂജ്യന്‍ എന്ന നാമത്തിലും ഗണപതി അറിയപ്പെടുന്നു. ഓം ശ്രീ ഗണേശായ നമഃ എന്നമന്ത്രവും ഓം ഗം ഗണപതയേ നമഃ എന്ന മന്ത്രവുമാണ് ഗണപതിയെ സംബന്ധിച്ച്‌ ഉച്ചരിക്കാറുള്ളത്.

അർദ്ധനാരീശ്വരാഷ്ടകം

*അർദ്ധനാരീശ്വരാഷ്ടകം*

അംഭോധരശ്യാമളകുന്തളായൈ തടിത്പ്രഭാതാമ്രജടാധരായ
നിരീശ്വരായൈ നിഖിലേശ്വരായ നമഃ ശിവായൈ ച നമഃ ശിവായ        1

പ്രദീപ്തരത്നോജ്ജ്വലകുണ്ഡലായൈ സ്ഫുരന്മഹാപന്നഗഭൂഷണായ
ശിവപ്രിയായൈ ച ശിവാപ്രിയായ നമഃ ശിവായൈ ച നമഃ ശിവായ        2

മന്ദാരമാലാകലിതാലകായൈ കപാലമാലാങ്കിതകന്ധരായ
ദിവ്യാംബരായൈ ച ദിഗംബരായ നമഃ ശിവായൈ ച നമഃ ശിവായ        3

കസ്തൂരികാകുങ്കുമലേപനായൈ ശ്മശാനഭസ്മാത്ത വിലേപനായ
കൃതസ്മരായൈ വികൃതസ്മരായ നമഃ ശിവായൈ ച നമഃ ശിവായ        4

പാദരവി‍ന്ദാർപ്പിതഹംസകായൈ പാദാബ്ജരാജത്ഫണിനൂപുരായ
കലാമയായൈ വികലാമയായ നമഃ ശിവായൈ ച നമഃ ശിവായ        5

പ്രപഞ്ചസൃഷ്ട്യുന്മുഖലാസ്യകായൈ സമസ്തസംഹാരകതാണ്ഡവായ
സമേക്ഷണായൈ വിഷമേക്ഷണായ നമഃ ശിവായൈ ച നമഃ ശിവായ        6

പ്രഫുല്ലനീലോത്പലലോചനായൈ വികാസപങ്കേരുഹലോചനായ
ജഗജ്ജനന്യൈ ജഗദേകപിത്രേ നമഃ ശിവായൈ ച നമഃ ശിവായ        7

അന്തർബഹിശ്ചോർദ്ധ്വമധശ്ച മദ്ധ്യേ പുരശ്ച പശ്ചാശ്ച വിദിക്ഷു ദിക്ഷു
സർവ്വം ഗതായൈ സകലം ഗതായ നമഃ ശിവായൈ ച നമഃ ശിവായ

Wednesday, October 23, 2019

അഷ്ടാദശപുരാണങ്ങൾ

*അഷ്ടാദശപുരാണങ്ങൾ* പുരാണങ്ങൾ പതിനെട്ട് എണ്ണം ഉണ്ട് എന്ന് വിശ്വസിക്കുന്നു, ഏതാണ്ട് അത്ര തന്നെ ഉപപുരാണങ്ങളും ഉണ്ടാവാം. അഷ്ടാദശപുരാണങ്ങൾ താഴെ പറയുന്നവയാണ്‌ . *ബ്രഹ്മപുരാണം* പ്രധാന ലേഖനം: ബ്രഹ്മപുരാണം ബ്രഹ്മമാഹാത്മ്യത്തിനു പുറമെ, ശ്രീരാമന്റെയും, ശ്രീകൃഷ്ണന്റെയും ചരിത്രവും അവതാരവും അവതാരകഥകളും അടങ്ങിയിരിക്കുന്നു. ആകെ 14000 ശ്ലോകങ്ങൾ[4]. *വിഷ്ണുപുരാണം* മഹാവിഷ്ണുവിനെ സംബന്ധിക്കുന്ന പുരാണമാ3ണ്. ശ്രീകൃഷ്ണചരിതത്തിനും പുറമെ വിഷ്ണുപൂജ, കൃഷ്ണജന്മാഷ്ടമീവ്രതകഥ, വിഷ്ണു സഹസ്രനാമം എന്നീ സ്വതന്ത്രകൃതികളും വിഷ്ണുപുരാണത്തിൽ ഉൾപ്പെടുത്തിരിയിക്കുന്നു. ബുദ്ധ ജൈനമതങ്ങളെ നിശിതമായി വിമർശിക്കുന്നു.ദശാവതാരങ്ങൾ വിവരിക്കുന്നു. 23000 ശ്ലോകങ്ങൾ. *ശിവപുരാണം* പേരു സൂചിപ്പിക്കുന്നതുപോലെ ശിവചരിതമാണ് ഉള്ളടക്കം. 24000 ശ്ലോകങ്ങൾ. *ഭാഗവതപുരാണം* പ്രധാന ലേഖനം: ശ്രീമഹാഭാഗവതം ഭക്തിപ്രധാനമായ ഭാഗവതപുരാണത്തിൽ വിഷ്ണുകഥയും ശ്രീകൃഷ്ണകഥയുമുണ്ട്. മഹാവിഷ്ണുവിന്റെ പത്ത് അവതാരങ്ങളെപ്പറ്റി വർണ്ണിക്കുന്നു. കപിലമുനിയെയും ശ്രീബുദ്ധനെയും അവതാരങ്ങളായി അംഗീകരിക്കുന്നു. വൈഷ്ണവരുടെ മുഖ്യമത ഗ്രന്ഥമാണ് ഭാഗവതം. 18000 ശ്ലോകങ്ങൾ ഇതിൽ അടങ്ങിയിരിക്കുന്നു. *പദ്മപുരാണം* പ്രപഞ്ചോല്പത്തിയെ കുറിച്ച് ഇതിൽ പ്രതിപാദിച്ചിരിക്കുന്നു. ഗണപതി സഹസ്രനാമം, ശ്രീരാമസഹസ്രനാമം തുടങ്ങി 50ൽ പരം ഗ്രന്ഥങ്ങൾ അടങ്ങിയിട്ടുള്ള പദ്മപുരാണത്തിൽ 55000 ശ്ലോകങ്ങൾ ഉണ്ട്. *നാരദപുരാണം* ശ്രീകൃഷ്ണമഹാത്മ്യം, പാർത്ഥിവലിംഗമാഹാത്മ്യം തുടങ്ങിയ സ്വതന്ത്രകൃതികൾ അടങ്ങിയ നാരദപുരാണത്തിൽ 18110 ശ്ലോകങ്ങളുണ്ട്. പാപകർമ്മങ്ങൾ ,നരകയാതനകൾ എന്നിവ വിവരിക്കുന്നു. *മാർക്കണ്ഡേയപുരാണം* ദ്വാരകാചരിതം, പ്രപഞ്ചതത്ത്വം, ശ്രീകൃഷ്ണ ബാലലീല, വസിഷ്ഠ വിശ്വാമിത്ര കലഹം തുടങ്ങിയവ യാണ് പ്രതിപാദ്യവിഷയങ്ങൾ. ദേവീമാഹാത്മ്യം മാർക്കണ്ഡേയപുരാണത്തിൾ അടങ്ങിയിരിക്കുന്നു. 8000 ശ്ലോകങ്ങളുണ്ട്. *ഭവിഷ്യപുരാണം* പ്രധാന ലേഖനം: ഭവിഷ്യപുരാണം അഗ്നിവർണനയാണ് ഇതിൽ പ്രധാനമായി പ്രതിപാദിക്കുന്നത്. 14500 ശ്ലോകങ്ങൾ ആണ് ഇതിൽ അടങ്ങിയിരിക്കുന്നത്. *ലിംഗപുരാണം* അഘോരമന്ത്രം, പഞ്ചഗവ്യം, മൃത്യുഞ്ജയമന്ത്രം, സരസ്വതീസ്തോത്രം മുതലായ ചെറുപുസ്തകങ്ങൾ ലിംഗപുരാണത്തിലുണ്ട്. 11000 ശ്ലോകങ്ങൾ അടങ്ങിയിരിക്കുന്നു. ശിവനെ പ്രപഞ്ചത്തിന്റെ സൃഷ്ടികർത്താവായി പ്രകീർത്തിക്കുന്നു. ശിവന്റെ ഇരുപത്തിയെട്ടു അവതാരങ്ങൾ വിവരിക്കുന്നു. *വരാഹപുരാണം* ശാകദ്വീപ്, കുശദ്വീപ്, ക്രൗഞ്ച ദ്വീപ് തുടങ്ങിയ ദ്വീപുകളുടെ വർണ്ണനകൾക്കു പുറമെ ചാതുർമ്മാംസ്യം, വാമനമാഹാത്മ്യം, ഭഗവദ്ഗീത, സാർവ്വഭൗമവ്രതം മുതലായ വിഷയങ്ങൾ പ്രതിപാദിക്കുന്നു. ആകെ 10000 ശ്ലോകങ്ങൾ അടങ്ങിയിരിക്കുന്നു. *ബ്രഹ്മവൈവർത്തപുരാണം* കൃഷ്ണസ്തോത്രം, ഏകാദശീമാഹാത്മ്യം, ഉദ്ധവരാധാസം വാദം, ശ്രാവണാദ്വാദശീവ്രതം തുടങ്ങിയ സ്വതന്ത്ര കൃതികൾക്കു പുറമെ ബ്രഹ്മാ- ഗണപതി - ശ്രീകൃഷ്ണ മഹിമകളും ഉൾകൊള്ളിച്ചിരിക്കുന്നു. ആകെ 18000 ശ്ലോകങ്ങൾ. *സ്കന്ദപുരാണം* പ്രധാന ലേഖനം: സ്കന്ദ പുരാണം സ്ഥലപുരാണങ്ങളും ക്ഷേത്രമാഹാത്മ്യങ്ങളും ഭാരതത്തിന്റെ ഭൂമിശാസ്ത്ര വിവരണങ്ങളും ശ്രീ സുബ്രഹ്മണ്യ ചരിതവും ഉള്ള സ്കന്ദപുരാണത്തിൽ 81100 ശ്ളോകങ്ങൾ ഉണ്ട്. ഏറ്റവും വലിയ പുരാണം. ശിവനെപ്പറ്റിയുള്ള ഐതിഹ്യങ്ങൾ, നരകവർണ്ണന എന്നിവയുമുണ്ട്. *വാമനപുരാണം* വാമനചരിതമാണ് മുഖ്യം. ഗംഗാമഹാത്മ്യം മുതലായ സ്വതന്ത്രകൃതികളും വാമനപുരാണത്തിലുണ്ട്. 10000 ശ്ളോകങ്ങൾ ആകെ ഉണ്ട്. *മത്സ്യപുരാണം* മത്സ്യാവതാരകഥയാണ് ഇതിൽ പ്രതിപാദിക്കുന്നത്. 14000 ശ്ലോകങ്ങൾ ആണ് ഇതിൽ ഉള്ളത്. ജൈനബുദ്ധമതങ്ങളെ ഇതിൽ വിമർശിക്കുന്നുണ്ട്. *കൂർമ്മപുരാണം* കൂർമ്മാവതാര കഥയാണ് പ്രധാനമായും അടങ്ങിയിരിക്കുന്നത്. പുറമെ ഗൃഹസ്ഥ-വാനപ്രസ്ഥ ധർമ്മങ്ങൾ, യതീധർമ്മങ്ങൾ മുതലായവ. ആകെ 17000 ശ്ലോകങ്ങൾ. *ഗരുഡപുരാണം* പ്രധാന ലേഖനം: ഗരുഡപുരാണം പ്രേതകർമ്മം, പ്രേതശ്രാദ്ധം, യമലോകം, നരകം മുതലായവയാണ് പ്രതിപാദിക്കുന്നത്. 11000 ശ്ലോകങ്ങൾ അടങ്ങിയിരിക്കുന്നു. *ബ്രഹ്മാണ്ഡപുരാണം* അദ്ധ്യാത്മരാമായണം ഈ പുസ്തകത്തിൽ നിന്നെടുത്ത് പ്രത്യേകമായി പ്രസിദ്ധപ്പെടുത്തിയതാവുമെന്നു വിശ്വസിക്കുന്നു. ലളിതാസഹസ്രനാമം ഇതിൽ അടങ്ങിയിരിക്കുന്നു. അനന്തശയനം, ഋഷി പഞ്ചമി, ദക്ഷിണാമൂർത്തി, ലക്ഷ്മീപൂജ, ഗണേശകവചം, ഹനുമത്കവചം എന്നീ ചെറുപുസ്തകങ്ങൾ ഇതിലുണ്ട്. ആകെ 12100 ശ്ലോകങ്ങൾ. *അഗ്നിപുരാണം* പ്രധാന ലേഖനം: അഗ്നിപുരാണം രാമായണം, മഹാഭാരതം എന്നീ ഇതിഹാസങ്ങളുടെ സംഗ്രഹവും, അഷ്ടദശവിദ്യകൾ, ധനുർവേദം, ഗാന്ധർവ്വവേദം, ആയുർവേദം, അർത്ഥശാസ്ത്രം, ദർശനങ്ങൾ, കാവ്യകല എന്നിങ്ങനെയുള്ള വിഷയങ്ങളും ഉൾപ്പെടുത്തിയിരിക്കുന്നു. ആകെ 15000 ശ്ലോകങ്ങൾ.

ശിവസ്തുതി

*ശിവസ്തുതി*

പാഹിമാം പരാല്പരാ ഗിരീശ ഭക്തവത്സലാ
ദേഹിമേ സദാശിവാ നമഃശിവായ പാഹിമാം
പല്ലവി
അന്തകാസുരാന്തകാ മുരാന്തകാദിവന്ദിതാ
ചിന്തനീയവിഗ്രഹാ ഭവാന്റെ പുണ്യനാമകീർത്തനം
അന്തിനേരമാദരേണ ചൊല്ലിടുന്നു ഞാനിതാ
ബന്ധുവത്സലാ പ്രഭോ നമഃശിവായപാഹിമാം

ആർത്തരക്ഷകാ മഹേശ വിശ്വനായകാ ഭവൽ
സ്തോത്രമന്ത്രമാദരേണ നിത്യവും ജപിയ്ക്കുവാൻ
മൃത്യുശാസനാ കനിഞ്ഞനുഗ്രഹിക്ക ദൈവമേ
കൃത്തിവാസസേ ഭവാൻ നമഃശിവായ പാഹിമാം

ഇന്ദുശേഖരാ ഗിരീശ പന്നഗേന്ദ്രഭൂഷണാ
സുന്ദരേശ്വരാ ജഗന്നിവാസ ഭക്തവത്സലാ
നിന്നുടെ കൃപാതിരേകമെന്നുമെന്നിലേശുവാൻ
തോന്നീടണമേ സദാ നമഃശിവായ പാഹിമാം

ഈശ്വരാ ഭവൽപ്രകൃതിയായിടുന്ന മായയിൽ
വിശ്വനായകാ വലിച്ചിടായ്കമാം ദയാനിധേ
നശ്വരങ്ങളൊയൊക്കെയിന്നു പാർക്കിലെന്റെ ദൈവമേ
വിശ്വവന്ദ്യവിഗ്രഹാ നമഃശിവായ പാഹിമാം

ഉത്തമപ്രവൃത്തി ചെയ്വതിന്നു നിത്യമെൻമനം
എത്തിടുന്നതിന്നുമത്രയല്ല ദൈവഭക്തിയിൽ
ശ്രദ്ധയും വിശിഷ്ടരിൽ ഗുരുത്വവും വരുത്തുവാൻ
അനുഗ്രഹിക്ക ദൈവമേ നമഃശിവായ പാഹിമാം.

നാഗേന്ദ്രഹാരായ

നാഗേന്ദ്രഹാരായ ത്രിലോചനായ ഭസ്മാംഗ രാഗായ മഹേശ്വരായ നിത്യായ ശുദ്ധായ ദിഗംബരായ തസ്മൈ
നകാരായ നമഃശിവായ

മന്ദാകിനി സലീല ചന്ദനചർച്ചിതായ നന്ദീശ്വര
പ്രഥമ നാഥ മഹേശ്വരായ
മന്ദാര പുഷ്പ ബഹുപുഷ്പ സു പൂജിതായ തസ്മൈ മകാരായ നമഃശിവായ

ശിവായ ഗൗരീ വദനാരവിന്ദ സൂര്യായ ദക്ഷാധ്വര നാശനായ ശ്രീനീലകണ്ഠായ വൃഷഭധ്വജായ തസ്മൈ ശികാരായ നമഃശിവായ

വസിഷ്ഠ കുംഭോത്ഭവ ഗൗതമാര്യമുനീന്ദ്ര ദേവാർച്ചിത  ശേഖരായ ചന്ദ്രാർക്ക വൈശ്വാനരലോചനായ
തസ്മൈ വകാരായ നമഃശിവായ

യക്ഷസ്വരൂപായ ജടാധരായ പിനാക ഹസ്തായ സനാതനായ
ദിവ്യായ ദേവായ ദിഗംബരായ തസ്മൈ
യകാരായ നമഃശിവായ

പഞ്ചാക്ഷരസ്തോത്രമിദം
യഃ പഠേദ് ശിവസന്നിധൗ  ശിവലോകമവാപ്നോതി  ശിവേന സഹ മോദതേ: iiii

🙏🌹🙏

ദാരിദ്ര്യ ദുഃഖ ദഹന സ്തോത്രം

ദാരിദ്ര്യ ദുഃഖ ദഹന സ്തോത്രം

വിശ്വേശ്വരായ നരകാര്‍ണ്ണവതാരണായ

കര്‍ണ്ണാമൃതായ ശശിശേഖരഭൂഷണായ

കര്‍പ്പൂരകുന്ദധവളായ ജടാധരായ

ദാരിദ്ര്യദുഃഖദഹനായ നമഃശിവായ

ഗൌരിപ്രിയായ രജനീശകലാധരായ

കാലാന്തകായ ഭുജഗാധിപകങ്കണായ

ഗംഗാധരായ ഗജരാജവിമര്‍ദ്ദനായ

ദാരിദ്ര്യദുഃഖദഹനായ നമഃശിവായ

ഭക്തിപ്രിയായ ഭവരോഗഭയാപഹായ

ഉഗ്രായ ദുര്‍ഗ്ഗഭവസാഗരതാരണായ

ജ്യോതിര്‍മയായ പുനരുദ്‌ഭവവാരണായ

ദാരിദ്ര്യദുഃഖദഹനായ നമഃശിവായ

ചര്‍മ്മാംബരായ ശവഭസ്‌മവിലേപനായ

ഫാലേക്ഷണായ ഫണികുണ്ഡലമണ്ഡിതായ

മഞ്ജീരപാദയുഗളായ ജടാധരായ

ദാരിദ്ര്യദുഃഖദഹനായ നമഃശിവായ

പഞ്ചാനനായ ഫണിരാജവിഭൂഷണായ

ഹേമാംശുകായ ഭുവനത്രയമണ്ഡനായ

ആനന്ദഭൂമിവരദായ തമോഹരായ

ദാരിദ്ര്യദുഃഖദഹനായ നമഃശിവായ

ഭാനുപ്രിയായ ദുരിതാര്‍ണ്ണവതാരണായ

കാലാന്തകായ കമലാസനപൂജിതായ

നേത്രത്രയായ ശുഭലക്ഷണലക്ഷിതായ

ദാരിദ്ര്യദുഃഖദഹനായ നമഃശിവായ

രാമപ്രിയായ രഘുനാഥവരപ്രദായ

നാഗപ്രിയായ നരകാര്‍ണ്ണവതാരണായ

പുണ്യായ പുണ്യചരിതായ സുരാര്‍ച്ചിതായ

ദാരിദ്ര്യദുഃഖദഹനായ നമഃശിവായ

മുക്തേശ്വരായ ഫലദായഗണേശ്വരായ

ഗീതപ്രിയായ വൃഷഭേശ്വരവാഹനായ

മാതംഗചര്‍മ്മവസനായ മഹേശ്വരായ

ദാരിദ്ര്യദുഃഖദഹനായ നമഃശിവായ

ഗൌരീവിലാസ ഭുവനായ മഹോദയായ

പഞ്ചാനനായ ശരണാഗതവക്ഷകായ

ശര്‍വ്വായ സര്‍വജഗതാമതിദായകസ്‌മൈ

ദാരിദ്ര്യദുഃഖദഹനായ നമഃശിവായ.

Tuesday, October 22, 2019

അഷ്ടോത്തരശതം വ്യാഖ്യാനം 12-ാം ദിവസംശ്രീശിവ🔱*


*🔱 അഷ്ടോത്തരശതം വ്യാഖ്യാനം 12-ാം ദിവസംശ്രീശിവ🔱*
🍂🍂🍂🍂🍂🍂🍂🍂🍂

*⚜മൃഡഃ പശുപതിര്‍ദ്ദേവോ മഹാദേവോƒവ്യയോ ഹരിഃ*
*പൂഷദന്തഭിദവ്യഗ്രോ ദക്ഷാധ്വരഹരോ ഹരഃ⚜* 12
🍂🍂🍂🍂🍂🍂🍂🍂🍂

*91. മൃഡഃ - ഭക്തര്‍ക്ക് നിത്യവും ശാശ്വതവുമായ സുഖം നല്‍കുന്നവന്‍*

*92. പശുപതിഃ - ജീവനുള്ള എല്ലാത്തിന്‍റെയും നാഥനായവന്‍*

*93. ദേവഃ - ജഗത് സൃഷ്ടി സ്ഥിതി സംഹാരത്തില്‍ അഭിരമിക്കുന്നവന്‍*

*94. മഹാദേവഃ - സര്‍വ്വരാലും പൂജിതനും സര്‍വ്വാരാദ്ധ്യനും സര്‍വ്വ വ്യാപിയുമായ മഹാദേവനായവന്‍*

*95. അവ്യയഃ - നാശം ഇല്ലാത്തവന്‍*

*96. ഹരഃ - ദേഹാന്ത്യത്തില്‍ പാപങ്ങളെ സംഹരിക്കുന്നവന്‍*

*97. പൂഷദന്തഭിഃ - പൂഷാവിന്‍റെ പല്ലുകള്‍ പിഴുതെടുത്തവന്‍*

*98. അവ്യഗ്രഃ - ചിത്തത്തെ നിഗ്രഹം ചെയ്തുകൊണ്ട് മനസ്സിടറാതെ നിശ്ചേഷ്ടനായി പാപികളെയും ശത്രുക്കളേയും സംഹരിക്കുന്നവന്‍*

*99. ദക്ഷാധ്വരഹരഃ - ദക്ഷനെ വധിച്ചവന്‍*

*100. ഹരഃ - നിലനിര്‍ത്തുന്ന ഹരിക്കും അനുഗ്രഹസിദ്ധി നല്‍കുന്നവന്‍*
🍂🍂🍂🍂🍂🍂🍂🍂🍂

*🌼ഭക്തര്‍ക്ക് നിത്യവും ശാശ്വതവുമായ സുഖം നല്‍കുന്നവനും,  ജീവനുള്ള എല്ലാത്തിന്‍റെയും നാഥനായവനും* ( _പശു എന്ന സംസ്കൃത നാമത്തിനര്‍ത്ഥം പാല്‍ തരുന്ന പശു എന്നല്ല, ജീവനുള്ള എല്ലാത്തിനേയും ഒരു വാക്കില്‍ വിവക്ഷിക്കുന്നതാണ് പശു. ഇതിനു തുല്യമായ ഒരു വാക്ക് മലയാളത്തിലില്ല._), *ജഗത് സൃഷ്ടി സ്ഥിതി സംഹാരത്തില്‍ അഭിരമിക്കുന്നവനും, സര്‍വ്വരാലും പൂജിതനും സര്‍വ്വാരാദ്ധ്യനും സര്‍വ്വ വ്യാപിയുമായ മഹാദേവനായവനും, നാശം ഇല്ലാത്തവനും, ദേഹാന്ത്യത്തില്‍ പാപങ്ങളെ സംഹരിക്കുന്നവനും, പൂഷാവിന്‍റെ പല്ലുകള്‍ പിഴുതെടുത്തവനും, ചിത്തത്തെ നിഗ്രഹം ചെയ്തുകൊണ്ട് മനസ്സിടറാതെ നിശ്ചേഷ്ടനായി പാപികളെയും ശത്രുക്കളേയും സംഹരിക്കുന്നവനും, ദക്ഷനെ വധിച്ചവനും, നിലനിര്‍ത്തുന്ന ഹരിക്കും അനുഗ്രഹസിദ്ധി നല്‍കുന്നവനുമായ പാര്‍വ്വതീ വല്ലഭന് നമസ്കാരം🌼*
🍂🍂🍂🍂🍂🍂🍂🍂🍂
*✍അജിത മനോജ് സദ്ഗമയസത്സംഗവേദി*
🌷🌸🌷🌸🌷🌸🌷🌸🌷