Followers(ഭഗവാന്‍റെ ഭക്തര്‍ )

Monday, October 14, 2019

കർമ്മം

*🔱🔥കർമ്മം🔥🔱*
🏮ॐ════卐★●°●ॐ●°★卐════ॐ🏮
*💢⒣⒤⒩⒟⒰ ⒲⒜⒴ ⒪⒡ ⒧⒤⒡⒠💢*

കർമ്മം - മൂന്നു വിധം സഞ്ചിത കർമ്മം, പ്രാരബ്ധ കർമ്മം, ആഗാമി കർമ്മം അഥവാ ക്രിയാമാന കർമ്മം ‍

1)  സഞ്ചിത കർമ്മം
🔥●●●●●●●●ॐ═🔱═ॐ●●●●●●●●🔥
ജന്മ ജന്മാന്തരങ്ങളായി നമ്മള്‍ സൃഷ്ടിച്ച് ശേഖരിച്ചു വച്ചിരിക്കുന്ന കര്‍മ്മത്തിന്‍റെ വിത്തുകളാണ് സഞ്ചിത കര്‍മ്മം. ഇനിയും മുളക്കാത്ത, ഭാവിയില്‍  മുളക്കാന്‍ കാത്തിരിക്കുന്ന വിത്തുകളാണ് അവ. യോഗശാസ്ത്രത്തില്‍ അവയെ അമ്പുകള്‍ സൂക്ഷിക്കുന്ന ആവനാഴി ആയിട്ടാണ് ഉപമിക്കാറുള്ളത്.

2)  പ്രാരബ്ധ കർമ്മം ‍
🔥●●●●●●●●ॐ═🔱═ॐ●●●●●●●●🔥
ജനിച്ചു കഴിഞ്ഞാല്‍ മരണം കഴിയുന്നതുവരെ ഉള്ള അനുഭവങ്ങളാണ് പ്രാരബ്ധ കര്‍മ്മം. അത് സജീവമായിക്കഴിഞ്ഞ കര്‍മ്മങ്ങളാണ്. വിത്ത് മുളച്ചു കഴിഞ്ഞു. ആവനാഴിയിലിരുന്ന ശരം എടുത്തു തൊടുത്തു വിട്ടു കഴിഞ്ഞു. ശരം അതിന്‍റെ സഞ്ചാര പഥത്തിലെ പ്രയാണത്തിലാണ്. ഇനി അത് തിരികെ എടുക്കാനാകില്ല. അനുഭവിച്ചു തന്നെ അവസാനിക്കണം. അതാണ്‌ പ്രാരബ്ധകര്‍മ്മം.

3)  ക്രിയാമാന കർമ്മം ‍അഥവാ ആഗാമി
🔥●●●●●●●●ॐ═🔱═ॐ●●●●●●●●🔥
മറ്റൊരു കര്‍മ്മമായി മാറാന്‍ എല്ലാ സാദ്ധ്യതയും ഉള്ള ചിന്ത, വാക്ക്, പ്രവൃത്തി ഇവയാണ് ക്രിയാമാന കര്‍മ്മം. അതായതു ആ ഒരു പ്രവൃത്തി ഇനിയും ഒരു വിത്തായി തീര്‍ന്നിട്ടില്ല. പ്രവൃത്തി ചെയ്യുമ്പോള്‍ സൂക്ഷിച്ചില്ലെങ്കില്‍, അത് മറ്റൊരു പുതിയ കര്‍മ്മത്തിന്‍റെ വിത്താകും.

കാരണം ഇല്ലാതെ കാര്യം ഉണ്ടാകില്ല. കാരണത്തിന്‍റെ എല്ലാ സ്വഭാവങ്ങളും കാര്യത്തില്‍ അടങ്ങിയുമിരിക്കും. ഈ പ്രകൃതി നിയമമാണ്‌ കര്‍മ്മ നിയമങ്ങള്‍ക്ക് അടിസ്ഥാനം. പ്രകൃതി എന്നാല്‍ പ്രത്യക്ഷത്തില്‍ കാണപ്പെടുന്ന പ്രപഞ്ചത്തെ ഒറ്റവാക്കില്‍ വിവക്ഷിക്കുന്ന സംസ്കൃത പദമാണ്.

അറിവില്ലാത്തതുകൊണ്ട് സഞ്ചിത കര്‍മ്മങ്ങളും  പ്രാരബ്ധ കര്‍മ്മങ്ങളും വന്ന് ചേര്‍ന്നത്‌ നമ്മുടെ കുറ്റമായി കരുതേണ്ടതില്ല. പക്ഷേ ആ തെറ്റ് തിരുത്തേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്. പ്രാരബ്ധ കര്‍മ്മങ്ങള്‍ “വിധിപ്രകാരം” അനുഭവിച്ച്, പുതിയ ക്രിയാമാന കര്‍മ്മങ്ങള്‍ സൃഷ്ടിക്കപ്പെടാതെയും, സഞ്ചിത കര്‍മ്മങ്ങള്‍ മുളക്കാന്‍ അവസരം കൊടുക്കാതേയും വേണം  മരണം വരെ ജീവിക്കുവാന്‍. അത് നമ്മുടെ ഉത്തരവാദിത്വമാണ്.

യോഗശാസ്ത്രത്തിലെ ഉപമ ഉപയോഗിച്ചു പറഞ്ഞാല്‍, ആവനാഴിയില്‍ സൂക്ഷിക്കാനും എടുത്ത് എയ്യാനും ഒരു ശരം നമ്മള്‍ നിര്‍മ്മിച്ചു കഴിഞ്ഞിട്ടില്ല. പക്ഷേ  ശരം നിര്‍മ്മിക്കാനുള്ള സര്‍വ്വ അസംസ്‌കൃത പദാര്‍ത്ഥങ്ങളും തയ്യാറാണ്. നിര്‍മ്മിക്കുകയോ നിര്‍മ്മിക്കാതിരിക്കുകയോ ചെയ്യാം. അതായത് എങ്ങിനെയാണ് പുതിയ കര്‍മ്മങ്ങള്‍ സൃഷ്ടിക്കപ്പെടുന്നത് എന്ന് മനസ്സിലാക്കി, അങ്ങിനെ സൃഷ്ടിക്കപ്പെടാന്‍ ഇടവരാത്ത വിധം ജീവിതാനുഭാവങ്ങളെ കൈകാര്യം ചെയ്യാന്‍ പഠിച്ചാല്‍ ആഗാമിയായ കര്‍മ്മങ്ങള്‍ ഇല്ലാതാകും. അത്തരം തിരിച്ചറിവില്ലാതെ ജീവിച്ചാല്‍ നമ്മുടെ ഒരു പ്രവൃത്തിയും ഓരോ പുതിയ വിത്തായി മാറും. മറ്റൊരു വിധത്തില്‍  പറഞ്ഞാല്‍ അത് ഒരു പുതിയ ശരമായി മാറി ആവനാഴിയിലേക്ക് പോയി സഞ്ചിത കര്‍മ്മമായി മാറും.

പ്രപഞ്ചവും വ്യക്തിയും തമ്മിലുള്ള ബന്ധത്തെ വേദാന്ത ഭാഷയിൽ :

സമഷ്ടി - വ്യഷ്ടി; ബ്രഹ്മാണ്ഡം - പിണ്ണാണ്ഡം എന്നൊക്കെ വിശേഷിപ്പിക്കാറുണ്ട്.
അതായത് പ്രപഞ്ചത്തിന്റെ ഒരു കൊച്ചു പതിപ്പാണ് നമ്മുടെ ശരീരം. പ്രപഞ്ചനിയമങ്ങളെല്ലാം ശരീരത്തിനും ബാധകമാണ്. കര്‍മ്മ നിയമങ്ങള്‍ അതിലൊന്നാണ്. നിയമത്തെക്കുറിച്ചുള്ള അജ്ഞത ക്ഷമാപണമായി ഭൂമിയിലെ നിയമത്തിലായാലും  പ്രകൃതി നിയമത്തിലായാലും സ്വീകരിക്കപ്പെടുന്നില്ല.
അതായത് “കര്‍മ്മ നിയമങ്ങള്‍ എനിക്കറിയില്ലായിരുന്നു, അതുകൊണ്ട് ക്ഷമിച്ചു മാപ്പ് തരണം” എന്ന് പറയാന്‍ കഴിയില്ല എന്നര്‍ത്ഥം. അത് കൊണ്ടാണ് ഭഗവാൻ അർജ്ജുനനോട് പറയുന്നത് നീ വേണ്ടെന്ന് വിചാരിച്ചാലും പ്രകൃതി നിന്നെക്കൊണ്ട് യുദ്ധം ചെയ്യിക്കും എന്ന്.

➖➖➖➖➖➖➖➖➖
*സദാശിവസമാരംഭാം*
*ശങ്കരാചാര്യമധ്യമാം*
*അസ്മദാചാര്യപര്യന്താം*
*വന്ദേ ഗുരുപരമ്പരാം.*
ॐ➖➖➖➖ॐ➖➖➖➖ॐ
*👑മഹത്തായ സനാതന ധർമ്മ പാരമ്പര്യത്തിലെ ഒരു കണ്ണിയാകാൻ കഴിഞ്ഞത് ജന്മാന്തര സുകൃതമായി കാണുന്നു...👑*
✿📍════❁★☬ॐ☬★❁════📍✿
*ഇത് അറിയാനും അറിയിക്കാനുമാണ്. വാദിക്കാനും ജയിക്കാനുമല്ല. നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരിയെന്ന് തോന്നുന്നു കാര്യങ്ങൾ മാത്രം ജീവിതത്തിൽ പകർത്തുക.*
*ആത്മീയതയുടെ പാതയിൽ മഹത്തായ അറിവ്‌  പകർന്ന് നൽകിയവരോടുള്ള  കടപ്പാട്  വിനയപൂര്‍വ്വം സ്മരിക്കുന്നു...👣🙏*
✿❁════❁★☬ॐ☬★❁════❁✿
     ✍ *H͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚N͚͚͚͚͚͚͚͚͚͚͚͚͚͚͚D͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚ W͚͚͚͚͚͚͚͚͚͚͚A͚͚͚͚͚͚͚͚͚͚Y͚͚͚͚͚͚͚͚͚ O͚͚͚͚͚͚͚F͚͚͚͚͚͚ L͚͚͚͚I͚͚͚F͚͚E͚* ©
        █║▌█║▌█║▌█|█║
       *ഹിന്ദു ജീവിതശൈലി* ✍©
✿❁════❁★☬ॐ☬★❁════❁✿

മാര്‍ഗ്ഗ ബന്ധു സ്തോത്രം

*🔱🔥മാര്‍ഗ്ഗ ബന്ധു സ്തോത്രം🔥🔱*
🏮ॐ════卐★●°●ॐ●°★卐════ॐ🏮
*💢⒣⒤⒩⒟⒰ ⒲⒜⒴ ⒪⒡ ⒧⒤⒡⒠💢*

ശംഭോ മഹാദേവ ശിവ ശംഭോ മഹാദേവ
ദേവ ദേവേ ശംഭോ ശംഭോ മഹാദേവ ദേവ
ഫാലാ വനവ്രത് കിരീടം ഫാല നേത്രാര്‍ച്ചിഷാ
ദഗ്ധ പന്‍ഞ്ജേഷു കീടം
ശൂലാഹതാരം തൃകൂടം ശുദ്ധമര്‍ദ്ധേന്ദു
ചൂടും ഭജേ മാര്‍ഗ്ഗ ബന്ധു

ശംഭോ മഹാദേവ ശിവ ശംഭോ മഹാദേവ
ദേവ ദേവേ ശംഭോ ശംഭോ മഹാദേവ ദേവ
അംഗേ വിരാജത് ഭുജംഗം അഭ്ര ഗംഗാ
തരംഗാഭി രാമോത്തമാംഗം
ഓംകാരവാടീ കുരംഗം സിദ്ധസംസേവിതാ
ഘ്രീം ഭജേ മാര്‍ഗ്ഗ ബന്ധു

ശംഭോ മഹാദേവ ശിവ ശംഭോ മഹാദേവ
ദേവ ദേവേ ശംഭോ ശംഭോ മഹാദേവ ദേവ
നിത്യം ചിദാനന്ദരൂപംനിഫ്നുതാശേഷ
ലോകേശ വൈരി പ്രതാപം
കാര്‍ത്ത സ്വരാഗേന്ദ്രചാപം കൃത്തിവാസം
ഭജേ മാര്ഗ്ഗ ബന്ധു

ശംഭോ മഹാദേവ ശിവ ശംഭോ മഹാദേവ
ദേവ ദേവേ ശംഭോ ശംഭോ മഹാദേവ ദേവ
കന്ദര്‍പ്പ ദര്‍പ്പഘ്ന മീശം കാളകണ്ഠം
മഹേശം മഹാ വ്യോമ കേശം
കന്ദാഭദന്തം സുരേശം കോടി സൂര്യ
പ്രകാശം ഭജേ മാര്‍ഗ്ഗ ബന്ധു

ശംഭോ മഹാദേവ ശിവ ശംഭോ മഹാദേവ
ദേവ ദേവേ ശംഭോ ശംഭോ മഹാദേവ ദേവ
മന്ദാരഭൂതേതദാരം മന്ത്ഹ രാഗേന്ദ്ര സാരം
മഹാഗൌര്യദ്ദരംസിന്ധൂരദ്ദര പ്രചാരം
സിന്ധു രാജാതി ധീരം ഭജേ മാര്ഗ്ഗ ബന്ധു
ശംഭോ മഹാദേവ ശിവ ശംഭോ മഹാദേവ
ദേവേശ ശംഭോ ശംഭോ മഹാദേവ ദേവ
അപ്പയ്യ യജേന്ദ്ര ഗീതാ സ്തോത്ര
രാജ്യം പഠേദ്യസ്തു ഭക്ത്യാ
പ്രയാണേ തസ്യാര്‍ഥ സിദ്ധീം
വിധത്തേ മാര്‍ഗ്ഗമധ്യേ ഭയം
ചാതു തോഷോ മഹേശാ

ശംഭോ മഹാദേവ ശിവ ശംഭോ മഹാദേവ
ദേവ ദേവേ ശംഭോ ശംഭോ മഹാദേവ ദേവ

✿❁════❁★☬ॐ☬★❁════❁✿
     ✍ *H͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚N͚͚͚͚͚͚͚͚͚͚͚͚͚͚͚D͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚ W͚͚͚͚͚͚͚͚͚͚͚A͚͚͚͚͚͚͚͚͚͚Y͚͚͚͚͚͚͚͚͚ O͚͚͚͚͚͚͚F͚͚͚͚͚͚ L͚͚͚͚I͚͚͚F͚͚E͚* ©
        █║▌█║▌█║▌█|█║
       *ഹിന്ദു ജീവിതശൈലി* ✍©
✿❁════❁★☬ॐ☬★❁════❁✿

ശിവ പുരാണമാഹാത്മ്യം

*🔱🔥ശിവ പുരാണമാഹാത്മ്യം🔥🔱*
🏮ॐ════卐★●°●ॐ●°★卐════ॐ🏮
*💢⒣⒤⒩⒟⒰ ⒲⒜⒴ ⒪⒡ ⒧⒤⒡⒠💢*

ഹിന്ദുക്കളുടെ മഹത്തായ പുരാണങ്ങളിൽ ഒന്നാണ് ശിവപുരാണം. പതിനെട്ടു പുരാണങ്ങളിൽ പ്രശസ്തമായതും നാലാം സ്ഥാനം അലങ്കരിക്കുന്നതുമായ ഈ പുരാണം ശിവൻ ഉപദേശിച്ചത് കൊണ്ടും, ശിവ മാഹാത്മ്യത്തെ വർണ്ണിക്കുന്നത് കൊണ്ടുമാണ് "ശിവപുരാണം" എന്ന പേര് ലഭിച്ചത്. ശിവപുരാണം ഭൂമിയിൽ പ്രചരിപ്പിച്ചത് വായുദേവനാണ് അതിനാൽ ഇത് വായു പുരാണം എന്ന പേരിലും അറിയപ്പെടുന്നു.

കലിയുഗത്തിൽ ജനിച്ച മനുഷ്യർക്ക് പരമമായ ഹിതം നല്കുവാൻ പര്യാപ്തമായ ഈ പുരാണം അനേകം ശ്ലോകങ്ങളാൽ വിരചിതമാണ്. ഇതിനെ നിരന്തരം അനുസന്ധാനം ചെയ്യുന്നവർ അഥവാ പ്രതിദിനം പ്രേമപൂർവ്വം പാരായണം ചെയ്യുന്നവർ പുണ്യാത്മാക്കളായി തീരുന്നു. ശിവപുരാനത്തെ ആദരപൂർവ്വം അനുദിനം, വായിക്കുന്നവര്ക്ക് സംസാരത്തിൽ സമ്പൂർണ്ണമായും ഭക്തിസുഖവും ഒടുവിൽ മുക്തിസുഖവും ലഭിക്കുന്നതാണ്.
അനേകം ശ്ലോകങ്ങൾ അടങ്ങിയ ഈ പുണ്യ ഗ്രന്ഥത്തിൽ നിന്ന് അറുപത്തിമൂവായിരം ശ്ലോകങ്ങൾ ശിവലോകത്തിലും ഏഴു സംഹിതകളിലായി ഇരുപത്തിനാലായിരം ശ്ലോകങ്ങൾ ഭൂമിയിലും വായുദേവൻ പ്രചരിപ്പിച്ചു. ശിവപുരാണം സംക്ഷേപിച്ചത് വ്യാസമഹർഷിയാണ്. അദ്ദേഹം ഈ പുരാണത്തെ വിദ്യേശ്വരം, രൗദ്രം, ശതരുദ്രം, കൊടിരുദ്രം, ഉമ, കൈലാസം, വായവീയം എന്നീ ഏഴു സംഹിതകളായി തിരിച്ചിരിക്കുന്നു.
ശിവന്റെ ആസ്ഥാനം കൈലാസമാണ്. മനുഷ്യ സമൂഹത്തിനു അവരുടെ കർത്തവ്യ മോചനം നല്കിക്കൊണ്ട് ശിവൻ കൈലാസത്തിൽ വസിക്കുന്നു. ആദിയും അന്തവും ഇല്ലാത്ത പരബ്രഹ്മത്തിന്റെ മൂർത്തിയാണ് ഭഗവാൻ ശ്രീപരമേശ്വരൻ. മംഗളസ്വരൂപൻ, ശാന്തസ്വരൂപൻ എന്നർത്ഥം.

ഭഗവാൻ ശിവന്റെ വാഹനം നന്ദികേശൻ എന്ന കാളയാണ്. കഴുത്തിൽ സദാ മുണ്ഡമാലകൾ അണിഞ്ഞിരിക്കുന്നു. ഈ മാലകൾ മനുഷ്യത്തലകൾ കൊരുത്തുണ്ടാക്കിയതാണ്. ശിവൻ മഹിഷാസുരന്റെ പുത്രനായ ഗജാസുരനെ സംഹരിച്ച് ആ അസുരന്റെ ജഡത്തിൽ നിന്നെടുത്ത ആനത്തോലാണ് ഉത്തരീയമായി ധരിച്ചിരിക്കുന്നത്. ഉടുക്കാൻ പുലിത്തോൽ ഉപയോഗിക്കുന്നു.
രുദ്രന് രണ്ടു കയ്യുകളാണുള്ളതെങ്കിലും ചിലപ്പോൾ എട്ടും, പത്തും കൈകളുള്ളവനായി വർണ്ണിക്കപ്പെടാറുണ്ട്. ഒരിക്കൽ തിലോത്തമയുടെ സൌന്ദര്യം ആസ്വദിച്ചതിനാൽ നാല് മുഖങ്ങൾ ഉണ്ടായതായും പറഞ്ഞു കാണുന്നു. ശിവന്റെ ആഭരണം പാമ്പുകളാണ്. പൂണൂലായി ശേഷനെ ധരിക്കുന്നു. പിംഗളനും, പത്മനുമാണ് അദ്ദേഹത്തിൻറെ കുണ്ഡലങ്ങൾ. കംബളൻ തോൾവളയും വലത്തെകയ്യിൽ തക്ഷകനെ വലയായും ധരിച്ചിരിക്കുന്നു. അരക്കെട്ടിൽ നീലാഞ്ജന വർണ്ണനായ നീലനെ അണിഞ്ഞിരിക്കുന്നു. ശിവന്റെ ഗദയുടെ പേര് ഖട്വാംഗം എന്നാണ്.

ശിവന് ആരോഹിണി എന്നും അവരോഹിണി എന്നും രണ്ടു ലീലാവസ്ഥകളുണ്ട്. വെറും ലീലയിലൂടെ പശുഭാവം കൈക്കൊണ്ടു വിഷയ സുഖമനുഭവിച്ചും സുഖ ദുഃഖങ്ങൾക്കടിമപ്പെട്ടു ജീവിക്കുന്ന അവസ്ഥയാണ് അവരോഹിണി. വിവേകവും നൈരാശ്യവും ആർജ്ജിച്ചു കൊണ്ട് സാധനകൾ വഴി ഓരോ തത്വങ്ങളെയും അറിഞ്ഞും അവയെ അതിജീവിച്ചു കടന്നും ജീവൻ, ശിവരൂപത്തിൽ എത്തുന്ന അവസ്ഥയാണ് ആരോഹിണി.
ശിവൻ പഞ്ചരൂപനാണ്. ഈശാനം, തത്പുരുഷം, അഘോരം, വാമദേവം, തദ്യോജാനം എന്നിവയാണ് പഞ്ചരൂപങ്ങൾ. ഇതിൽ അഘോരം എന്ന രൂപത്തിൽ നിന്നാണ് ശിവന് "അഘോര ശിവൻ' എന്ന് പേരുണ്ടായത്.

പഞ്ചരൂപനായ ശിവൻ പലപേരുകൾ ഉണ്ടായതിനുപിന്നിലും ഓരോ കാരണവും പറഞ്ഞുകാണുന്നു. ശിവന്റെ ശൂലം ത്രിഗുണാത്മകങ്ങളാണ് അത് ധരിക്കുന്നത്കൊണ്ട് ശൂലി എന്ന പേര് ലഭിച്ചു. ശിവഭൂതങ്ങൾ എപ്പോഴും സംസാരമുക്തങ്ങളായതിനാൽ അദ്ദേഹം ഭൂതങ്ങൾക്കധിപതിയായി ഭൂതനാഥനായി.
മോക്ഷാർത്ഥികളോടുള്ള കൃപാതിരേകത്താൽ അദ്ദേഹം സംസാരമാകുന്ന ശ്മശാനത്തിൽ സദാ വസിക്കുന്നു. അദ്ദേഹത്തിൻറെ വിഭൂതി ലേപനം ഐശ്വര്യത്തെയാണ് പ്രദാനം ചെയ്യുന്നത്. അതിനാൽ ശിവൻ `ഭൂതിഭൂഷണൻ’ എന്നറിയപ്പെടുന്നു. ശിവന്റെ വാഹനമായ കാള ധർമ്മമാണ്. ശിവൻ അതിന്റെ പുറത്തിരിക്കുന്നതിനാൽ `വൃഷഭവാഹന’നായിത്തീർന്നു. സർപ്പങ്ങൾ ക്രോധാദി ദോഷങ്ങളാണ്. ജഗൽ പിതാവ് അവയുടെ ക്രോധാദി ദോഷങ്ങളെ മുഴുവൻ അടക്കി, തന്റെ ഭൂഷണമാക്കിത്തീർക്കുന്നതിനാൽ അദ്ദേഹം `സർപ്പഭൂഷണൻ’ എന്നറിയപ്പെട്ടു. ജടകൾ നാനാ രൂപത്തിലുള്ള കർമ്മങ്ങളാണ് അവയെ ധരിക്കുന്നതിനാൽ `ജടാധരൻ’ ആയി.
ശിവന്റെ നേത്രങ്ങൾ മൂന്നു വേദങ്ങളാണ്. അതിനാൽ ഭഗവാൻ `മുക്കണ്ണനായി’. സത്യം, രജസ്സ്, തമസ്സ് ഇവയുടെ വികാരമായ സ്ഥൂല സൂഷ്മകാരണ ശരീരങ്ങളാണ് ത്രിപുരന്മാർ. ജ്ഞാനനേത്രം കൊണ്ട് അവയെ നശിപ്പിച്ചതിനാൽ ശിവൻ `ത്രിപുരാന്തകൻ’ എന്നറിയപ്പെടുന്നു.

മഹേശ്വരൻ കാരണ പദാർതമാണ്. ശിവന് സൃഷ്ടി സ്ഥതി സംഹാരം തിരോധാനം, അനുഗ്രഹം എന്നീ അഞ്ചു ശക്തികൾ ഉണ്ട്. പ്രഭുത്വ ശക്തികൊണ്ട് ജീവനെ രക്ഷിച്ചു നിയന്ത്രിക്കുന്നത് കൊണ്ടും, ജ്ഞാനശക്തി കൊണ്ട് എല്ലാം അറിയുന്നത് കൊണ്ടും ശിവന് `പതി' എന്ന ശബ്ദം ലഭിച്ചു.
പതി സ്വതത്രനാണ്. ഐശ്വര്യവാനാണ്. ആദിയിലുള്ളവനും, പതിയുടെ ഇച്ഛയാലാണ് ജീവന് സുഖത്തിലും, ദുഃഖ ത്തിനും ആശ്രയമായ ശരീരം ഇന്ദ്രിയങ്ങൾ, വിഷയങ്ങൾ മുതലായവ ലഭിക്കുന്നത്. ഇങ്ങനെ ജ്ഞാനശക്തി കൊണ്ട് ആശ്രയമായതിനാൽ അദ്ദേഹം മഹേശ്വരൻ എന്നറിയപ്പെട്ടു.

കൈലാസത്തു ശയിക്കുന്നതിനാൽ, അതായത് പർവ്വതത്തിൽ വിശ്രമിക്കുക എന്ന ധർമ്മത്തോട് കൂടിയവൻ എന്ന അർത്ഥത്തിൽ ശിവനെ`ഗിരീശൻ’ എന്ന് വിളിക്കുന്നു.

ശിവൻ തന്റെ ശിരസ്സിലാണല്ലോ സദാ ഗംഗയെ വഹിച്ചിരിക്കുന്നത്. ഒരിക്കൽ ഭഗീരഥൻ ഗംഗയെ തപസ്സു ചെയ്ത് പ്രത്യക്ഷപ്പെടുത്തി. എന്നാൽ ഗംഗയുടെ പതനം ഭൂമിക്കു സഹിക്കാൻ സാദ്ധ്യമാല്ലാതെ വന്നതിനാൽ ഭഗീരഥൻ ശിവനെ തപസ്സു ചെയ്ത്. ശിവൻ പ്രത്യക്ഷനായി ഗംഗയെ തലയിൽ താങ്ങുകയും ചെയ്തു. അന്നുമുതൽ ശിവൻ ഗംഗാധരനായി.

അഗ്നിരൂപമായ ശുക്ലം ഉള്ളതിനാൽ ശിവനെ `കുശാനുരേതസ്സ്’ എന്ന് വിളിക്കുന്നു. ദക്ഷയാഗത്തെ നശിപ്പിച്ചതിനാൽ `ക്രതുദ്ധ്വംസി' എന്നും ആനത്തോൽ ഉടുക്കുന്നവാൻ എന്ന അർത്ഥത്തിൽ `കൃത്തിവാസസ്സ്’ എന്ന പേരിനും അർഹനായി.
ഒരിക്കൽ ശിവൻ നരനാരായണന്മാരിൽപ്പെട്ട നരനുമായി മത്സരിച്ചു. നരൻ പ്രയോഗിച്ച പശുവിനെ ശിവൻ ശൂലം കൊണ്ട് മുറിച്ചു കളഞ്ഞു. അന്നുമുതൽ ശിവന് `ഖണ്ടപരശു' എന്ന പേർ ഉണ്ടായി.

മൂന്ന് ലോകങ്ങൾക്കും പിതാവാകയാൽ `ത്രയംബകനെന്നും’ ജീവജാലങ്ങളെ സംസാര ഭയത്തിൽ നിന്നും രക്ഷിക്കുന്നവനാകയാൽ `പശുപതി' എന്നും അറിയപ്പെടുന്നു.
സർവ്വസൃഷ്ടികളുടേയും ഈശ്വരനാണ് ശിവൻ. അതിനാൽ ശിവൻ `ഭൂതേശനായി’. സകലതിന്റെയും ഉത്ഭവ സ്ഥാനമായവൻ, ജീവാത്മസ്വരൂപേണ സംസാരത്തെ അനുഭവിക്കുന്നവാൻ മംഗളരൂപി എന്നീ രീതിയിലെല്ലാം ശിവനെ `ഭവൻ’ എന്ന് വിളിക്കുന്നു. സദാ മംഗളം ആഗ്രഹിക്കുന്നവൻ എന്നാ നിലയിൽ `സദാശിവൻ' ആയി.
പാർഷദന്മാരുടെ അധിപനായത്തിൽ `പ്രമതാധിപ'നെന്നും വലിയ ശരീരമുള്ളതിനാൽ `ഭീമൻ' എന്നും, സുഖത്തെ നല്കുന്നവനാകയാൽ `മൃഡൻ' എന്നും, കാലനെ ജയിക്കുന്നവാൻ എന്ന അർത്ഥത്തിൽ `മൃത്യുഞ്ജയ'നെന്നും പറഞ്ഞു വരുന്നു.

രക്തവർണ്ണമുള്ള ജടയുള്ളതിനാൽ ശിവൻ `കപർദ്രി'യും ചന്ദ്രനെ ധരിച്ചിരിക്കുന്നതിനാൽ `ചന്ദ്രശേഖരൻ' എന്നും തന്റെ വാമാഭാഗത്തു ദേവിയെ ധരിച്ചിരിക്കുന്നവനും, ദുഷ്ടന്മാരുടെ മദത്തെ കളയുന്നവനും ആയതിനാൽ `വാമദേവനു'മാണ്.

സൂര്യൻ ചന്ദ്രൻ അഗ്നി ഈ രൂപങ്ങളോടുകൂടിയ ഭയങ്കരമായ കണ്ണുകളുള്ളവനും വിരൂപന്മാരിൽ പോലും കൃപാദൃഷ്ടിയുള്ളവൻ എന്ന പേരിലും ഭഗവാൻ `വിരൂപാക്ഷൻ' എന്നറിയപ്പെടുന്നു.
ആകാശവ്യാപികളായ കേശങ്ങളുള്ളതിനാൽ `വ്യോമകേശ'നെന്നും പേരുണ്ട്. വൃഷത്തെ ധ്വജം - അഥവാ കൊടി അടയാളമാക്കിയവൻ എന്ന അർത്ഥത്തിലാണ് `വൃഷധ്വജൻ' എന്ന പേര് നല്കിയിരിക്കുന്നത്.

സുഖത്തെ ചെയ്യുന്നതിനാൽ `ശംഭു' എന്നും ‘ശം’ കൊടുക്കുന്നവൻ എന്ന അർത്ഥത്തിൽ `ശങ്കരൻ' എന്നും പ്രളയകാലാരംഭത്തിൽ ലോകത്തെ ഹിംസിക്കുന്നവനാകയാൽ `ശർവ്വ'നെന്നും. ശിവന്റെ അംശം കൊണ്ട് ജനിച്ചവൻ, ജനന സമയത്ത് തന്നത്താൻ രോദിച്ചവൻ എന്ന അർത്ഥത്തിൽ `രുദ്ര'നെന്നും, കാളകൂടം ഭക്ഷിച്ചതുകൊണ്ട് നീലനിറത്തിൽ തിളങ്ങുന്ന കണ്ഡമുള്ളവൻ `നീലകണ്ഠൻ' എന്നും, എല്ലാം അറിയുന്നവൻ എന്ന അർത്ഥത്തിൽ `സർവ്വജ്ഞനും'

പ്രളയ കാലത്തുപോലും നാശമില്ലാതെ സ്ഥിതി ചെയ്യുന്നവൻ എന്ന അർത്ഥത്തിൽ `സ്ഥാണു' എന്നും അനേകം പേരുകളിൽ ശിവൻ അറിയപ്പെടുന്നു. പിനാകമുള്ളവനായതിനാൽ `പിനാകി', കാലന്റെ ശത്രുവായതിനാൽ `അന്തകരിപു', `ഉഗ്രൻ', `മന്ദരവാസി' എന്നിവയും അദ്ദേഹത്തിനു പറഞ്ഞുവരുന്ന പേരുകൾ തന്നെ. നീലലോഹിതൻ, ഹരൻ, ഭർഗ്ഗൻ, ഉമാപതി, മഹാദേവൻ അങ്ങനെ അനേകം പേരുകൾ അദ്ദേഹത്തിനു ഇനിയും ബാക്കിയുണ്ട്.
ശിവന്റെ ആയുസ്സ് വിഷ്ണുവിന്റെ ആയുസ്സിന്റെ ഇരട്ടിയും ബ്രഹ്മാവിന്റെ ആയുസ്സിനെക്കാൾ കുറവുമാണ്. ആയിരം ചതുർയോഗം കൂടുന്നതാണ് ബ്രഹ്മാവിന്റെ ഒരു ദിവസം. ഒരു ബ്രഹ്മാവിന്റെ ജീവിതത്തിൽ പതിനാലു ഇന്ദ്രന്മാർ ജനിക്കുകയും ആയുസ്സൊടുങ്ങി മരിക്കുകയും ചെയ്യുന്നു. ഇത്തരത്തിലുള്ള രണ്ടു ബ്രഹ്മായുസ്സ് ചേരുന്നതാണ് വിഷ്ണുവിന്റെ ഒരായുഷ്കാലം. എന്നാൽ ശിവന്റെ ആയുസ്സാകട്ടെ വിഷ്ണുവിന്റെ ആയുസ്സിന്റെ ഇരട്ടിയാണ്. മഹേശ്വരന്റെ ആയുസ്സ് അവസാനിക്കുമ്പോൾ രുദ്രൻ പരാശക്തിയിൽ ലയിച്ചു ചേരുന്നു. സൃഷ്ടികാലം വരുമ്പോൾ ഭഗവാൻ ശിവൻ വീണ്ടും അവതരിക്കുന്നു.
മാനസിക വികാരങ്ങളെ തടഞ്ഞു നിരത്തി ജ്ഞാനവും വൈരാഗ്യരഹിതവുമായ ഭക്തിയും കൊണ്ട് വിവേകം വർദ്ധിപ്പിക്കുന്നതിനും അത്യുത്തമമായ ഒരു മാർഗ്ഗമാണ് ശിവപുരാണ കഥകേൾക്കുക. ആ വഴിക്ക് അന്ത:കരണത്തിന് വിശേഷശുദ്ധിയും തദ്വാരാ ശിവ പ്രാപ്തിയും ഉണ്ടാകുന്നതിനുകാരണമാകുന്നു.

➖➖➖➖➖➖➖➖➖
*സദാശിവസമാരംഭാം*
*ശങ്കരാചാര്യമധ്യമാം*
*അസ്മദാചാര്യപര്യന്താം*
*വന്ദേ ഗുരുപരമ്പരാം.*
ॐ➖➖➖➖ॐ➖➖➖➖ॐ
*👑മഹത്തായ സനാതന ധർമ്മ പാരമ്പര്യത്തിലെ ഒരു കണ്ണിയാകാൻ കഴിഞ്ഞത് ജന്മാന്തര സുകൃതമായി കാണുന്നു...👑*
✿📍════❁★☬ॐ☬★❁════📍✿
*ഇത് അറിയാനും അറിയിക്കാനുമാണ്. വാദിക്കാനും ജയിക്കാനുമല്ല. നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരിയെന്ന് തോന്നുന്നു കാര്യങ്ങൾ മാത്രം ജീവിതത്തിൽ പകർത്തുക.*
*ആത്മീയതയുടെ പാതയിൽ മഹത്തായ അറിവ്‌  പകർന്ന് നൽകിയവരോടുള്ള  കടപ്പാട്  വിനയപൂര്‍വ്വം സ്മരിക്കുന്നു...👣🙏*
✿❁════❁★☬ॐ☬★❁════❁✿
     ✍ *H͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚N͚͚͚͚͚͚͚͚͚͚͚͚͚͚͚D͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚ W͚͚͚͚͚͚͚͚͚͚͚A͚͚͚͚͚͚͚͚͚͚Y͚͚͚͚͚͚͚͚͚ O͚͚͚͚͚͚͚F͚͚͚͚͚͚ L͚͚͚͚I͚͚͚F͚͚E͚* ©
        █║▌█║▌█║▌█|█║
       *ഹിന്ദു ജീവിതശൈലി* ✍©
✿❁════❁★☬ॐ☬★❁════❁✿

ശിവൻ

*ശിവൻ*
ॐ════卐★●°●ॐ●°★卐════ॐ
*⒣⒤⒩⒟⒰ ⒲⒜⒴ ⒪⒡ ⒧⒤⒡⒠*
ഹൈന്ദവവിശ്വാസം അനുസരിച്ച് ത്രിമൂർത്തികളിലെ ഒരുമൂർത്തിയും സംഹാരത്തിന്റെ ദേവനുമാണ് ശിവൻ. (പദാർത്ഥം:മംഗളകരമായത്) ഹിമവാന്റെ പുത്രിയായ ദേവി പാർവ്വതിയാണ് ഭഗവാൻ ശിവന്റെ പത്നി . ദേവന്മാരുടേയും ദേവനായാണ് ശിവനെ ശൈവർ ആരാധിക്കുന്നത്. ശിവന്റെ ആയുസ്സ് വിഷ്ണുവിന്റെ ആയുസ്സിന്റെ ഇരട്ടിയാണ്. ഗംഗയെ ശിവൻ ശിരസ്സിൽ വഹിയ്ക്കുന്നു. ശിവന് കപർദ്ദം എന്നു പേരുള്ള ഒരു ചുവന്ന ജടയുണ്ട്‌. ശിവന്റെ ശിരസ്സിൽ ഗംഗയും ചന്ദ്രനും സ്ഥിതി ചെയ്യുന്നു. ശിവന് മൂന്ന് കണ്ണുകളാണുള്ളത് . നെറ്റിയിലുള്ള മൂന്നാം കണ്ണ് അഥവാ തൃക്കണ്ണ് അഗ്നിമയമാണ്. ശിവൻ തന്റെ പ്രധാന ആയുധമായ ത്രിശൂലം സദാ വഹിയ്ക്കുന്നു. നന്തി എന്ന വെളുത്ത കാളയാണ് വാഹനം. ശിവന്റെ കഴുത്തിൽ മനുഷ്യത്തലയോടുകൾ കോർത്തുണ്ടാക്കിയ മുണ്ഡമാല കിടക്കുന്നു. ശിവൻ ഉടുക്കുന്നത് പുലിത്തോലും പുതയ്ക്കുന്നത് ആനത്തോലുമാണ്. ശിവൻ രണ്ടു കൈയ്യുള്ളദേവനായും എട്ടും പത്തും കൈകൾ ഉള്ളദേവനായും വർണ്ണിയ്ക്കപ്പെടാറുണ്ട്. ശിവന്റെ സർവാംഗങ്ങളിലും പാമ്പുകൾ ആഭരണമായി ശോഭിയ്ക്കുന്നു. ശിവൻ മിക്കവാറും എല്ലാ ദേവാസുരയുദ്ധങ്ങളിലും പങ്കെടുക്കുകയും നിരവധി അസുരന്മാരെ നിഗ്രഹിയ്ക്കുകയും ചെയ്തിരിക്കുന്നു. ഭാരതത്തിൽ ശിവലിംഗത്തെ പൂജിയ്ക്കുന്ന ഒരു സമ്പ്രദായമുണ്ട്. ഓരോ കല്പത്തിന്റെ അന്ത്യത്തിലും‍ ശിവനുൾപ്പെടെയുള്ള ത്രിമൂർത്തികൾ പരാശക്തിയിൽ ലയിച്ചു ചേരുകയും വീണ്ടും സൃഷ്ടികാലത്ത് അവതരിയ്ക്കുകയും ചെയ്യുന്നതായാണ് വിശ്വാസം.ഭൈരവൻ, ഭദ്രകാളി വീരഭദ്രൻഎന്നിവരാണ് ഭൂതഗണങ്ങൾ.
ഗണപതി,സുബ്രഹ്മണ്യൻ,അയ്യപ്പൻ എന്നിവർ പുത്രന്മാർ. കടുംനീല നിറത്തിലെ കഴുത്ത് മൂലം നീലലോഹിതൻ എന്നും അറിയപ്പെടാറുണ്ട്.
ശിവം ശിവകരം ശാന്തം
ശിവാത്മാനം ശിവോത്തമം
ശിവമാർഗ്ഗ പ്രണേതാരം
പ്രണതോസ്മി സദാശിവം
ശിവരൂപം:
●●●●●●●●ॐ══ॐ●●●●●●●●
മറ്റുദേവന്മാരിൽനിന്നും വ്യത്യസ്തമായി ജടാധാരിയും ശ്മശാനവാസിയുമാണ് ഭഗവാൻ ശിവൻ. തൃശ്ശൂലം ശിവന്റെകയ്യിലെപ്പോഴും ഉണ്ടാകുന്നു. കൂടാതെ ചന്ദ്രകല ജടയിൽ വിരാജിക്കുന്നു. ശരീരത്തിൽ രുദ്രാക്ഷമാലയും നാഗങ്ങളും ചേർന്നതാണ് ഭഗവാൻ ശിവന്റെ രൂപം.
തൃക്കണ്ണ് :
●●●●●●●●ॐ══ॐ●●●●●●●●
ശിവഭഗവാന്റെ മറ്റൊരുപ്രത്യേകതയാണ് നെറ്റിയിലുള്ള മൂന്നാമത്തെ നേത്രം. തൃക്കണ്ണിൽനിന്നുള്ള അഗ്നികൊണ്ടാണ് ഭഗവാൻ ശിവൻ കാമദേവനെ ഭസ്മീകരിച്ചത്. മൂന്നുകണ്ണുകളുള്ളതിനാൽ ശിവൻ ത്രിലോചനൻ(ത്രി= മൂന്ന്; ലോചനം= കണ്ണ്), ത്രയംബകം(അംബകം= കണ്ണ്) എന്നീ നാമങ്ങളിലും അറിയപ്പെടുന്നു.
ചന്ദ്രകല :
●●●●●●●●ॐ══ॐ●●●●●●●●
ശിവന്റെ ജടാമൗലിയിൽ എപ്പോഴും ചന്ദ്രദേവൻ വിരാജിക്കുന്നു എന്നാണ് വിശ്വാസം. അതിനാൽതന്നെ ചന്ദ്രശേഖരൻ , ചന്ദ്രമൗലി, കലാധരൻ തുടങ്ങിയനാമങ്ങൾ ശിവന്റെ പര്യായങ്ങളാണ്.
ഭസ്മം:
●●●●●●●●ॐ══ॐ●●●●●●●●
ശിവന്റെ ശരീരത്തിൽ ശവഭസ്മം ലേപനം ചെയ്തിരിക്കുന്നു. മനുഷ്യരാരും മൃത്യു എന്ന സത്യത്തിൽനിന്ന് മോചിതരല്ല എന്നും. എന്നാൽ ശിവം അനശ്വരമാണെന്നും ഇത് സൂചിപ്പിക്കുന്നു. ഭസ്മധാരിയും ശ്മശാനവാസിയുമായ ശിവന്റെ ഒരു രൂപമാണ് ഭൈരവൻ.
ജട:
●●●●●●●●ॐ══ॐ●●●●●●●●
ശിവന്റെ കേശം ജടപിടിച്ചതും കപർദ്ദത്തെപോലെ കെട്ടിവെച്ചിരിക്കുന്നതുമാണ്. ജടാധാരി, വ്യോമകേശൻ എന്നീ നാമങ്ങളും ശിവന്റെ പര്യായങ്ങളാണ്.
നീലകണ്ഠം:
●●●●●●●●ॐ══ॐ●●●●●●●●
സമുദ്ര മഥനത്തിന്റെ ഫലമായി കാളകൂടം എന്ന മാരകവിഷം പുറത്തേക്കു വന്നു. മൂന്നുലോകത്തേയും സംഹരിക്കാൻ ശക്തിയുള്ള വിഷമായിരുന്നു കാളകൂടം. കാളകൂടത്തെ ഉൾക്കൊള്ളാൻ മൃത്യുഞ്ജയനായ ശിവനു മാത്രമേ സാധിക്കുമായിരുന്നുള്ളൂ. ഹാലാഹലം അഥവാ കാളകൂടവിഷം പാനം ചെയ്ത ഭഗവാന്റെ കഴുത്ത് നീലനിറമായി മാറി. അന്നുമുതൽ ശിവൻ നീലകണ്ഠൻ എന്ന നാമത്തിൽ അറിയപ്പെടാൻ തുടങ്ങി.
ഗംഗാനദി:
●●●●●●●●ॐ══ॐ●●●●●●●●
സ്വർഗ്ഗത്തിലൂടെ ഒഴുകിയിരുന്ന നദിയായിരുന്നു ഗംഗ. ഭഗീരഥൻ എന്ന് ഋഷി തന്റെ പൂർവ്വ പിതാമഹന്മാരുടെ പാപം തീർക്കാനായി കഠിനതപം ആരംഭിച്ചു. ഗംഗയെ ഭൂമിയിലെത്തിക്കുക മാത്രമായിരുന്നു അതിനേക ഉപായം. എന്നാൽ ഗംഗ സ്വർഗ്ഗത്തിൽനിന്നും ഭൂമിയിലേക്ക് പതിച്ചാൽ അതിന്റെ ആഘാതം തടുക്കാൻ ഭൂമിക്കാവില്ല. ആയതിനാൽ സ്വർഗ്ഗത്തിൽ നിന്നും ഭൂമിയിലേക്കു പതിച്ച ഗംഗയെ ശിവൻ തന്റെ ജടയിൽ ബന്ധനസ്തയാക്കി. പിന്നീട് ഗംഗാനദി ശിവന്റെ ജടയിൽ നിന്നും ഉദ്ഭവിച്ച് ഭാരതദേശത്തിലൂടെ ഒഴുകി സർവ്വജനങ്ങളുടേയും പാപത്തെ കഴുകി കളഞ്ഞുകൊണ്ടിരിക്കുന്നു എന്നാണ് വിശ്വാസം. ഗംഗയെ ജടയിൽ ഉൾക്കൊള്ളുന്നതിനാൽ ഗംഗാധരൻ എന്ന നാമത്തിലും ശിവൻ അറിയപ്പെടുന്നു.
നാഗങ്ങൾ:
●●●●●●●●ॐ══ॐ●●●●●●●●
നാഗങ്ങളെ ആഭരണമായി ശരീരത്തിലണിയുന്ന ദേവനായാണ് ശിവനെ വർണ്ണിക്കുന്നത്. വാസുകി എന്ന നാഗത്തെ ശിവൻ എപ്പോഴും കഴുത്തിലണിയുന്നു.
മാൻ:
●●●●●●●●ॐ══ॐ●●●●●●●●
കയ്യിൽ മാനിനെ വഹിക്കുന്ന രൂപത്തിലും ശിവനെ വർണ്ണിക്കാറുണ്ട്. ചഞ്ചലചിത്തത്തിൽനിന്നും ശിവൻ മോചിതനാണ് എന്നാണ് ഇത് പ്രതീകവൽക്കരിക്കുന്നത്. മനുഷ്യന്റെ മനസ്സ് ഒരു ചിന്തയിൽനിന്നും മറ്റൊന്നിലേക്ക് ഒരു മാനിനെപോലെ ചാടിപ്പോകുന്നു. എന്നാൽ ശിവൻ സർവ്വജ്ഞാനിയും നിർവികാരനും നിർവികല്പവുമാണ്.
തൃശൂലം:
●●●●●●●●ॐ══ॐ●●●●●●●●
ശിവന്റെ സവിശേഷമായ ആയുധമാണ് തൃശൂലം. ശിവന്റെ വലതുകയ്യിലേന്തിയ സത്ഗുണം തമോഗുണം രജോഗുണം എന്നീ ത്രിഗുണങ്ങളെയാണ് തൃശ്ശൂലം പ്രതീകവൽക്കരിക്കുന്നത്. പരമാധികാരത്തിന്റെ ചിഹ്നമായും തൃശൂലത്തെ കണക്കാക്കുന്നു. ശിവന്റെ ഇടതുകയ്യിലെ ഢമരു ശബ്ദബ്രഹ്മത്തെ സൂചിപ്പിക്കുന്നു. ഢമരു നാദത്തിൽ നിന്നാണ് സംസ്കൃതഭാഷൗദ്ഭവിച്ചത് എന്നൊരു വിശ്വാസവും നിലനിൽക്കുന്നു.
നന്തി:
●●●●●●●●ॐ══ॐ●●●●●●●●
ശിവന്റെ വാഹനമായ വൃഷഭമാണ് നന്തി. പശുപതി എന്നൊരു നാമവും ശിവനുണ്ട്. മൃഗങ്ങളുടെയെല്ലാം പാലകൻ എന്നാണ് പശുപതി എന്ന വാക്കിനർത്ഥം. മനുഷ്യരൂപത്തിലും നന്തിയെ ചിലപ്പോൾ ചിത്രീകരിക്കാറുണ്ട്. ശിവന്റെ ഒരു പരമഭക്തനാണ് നന്തി.
ശിവന്റെ പ്രതിരൂപം ആണ് ശിവലിംഗം. ഹിന്ദുക്കൾ ശിവനെ ആരാധിക്കുന്നതിനായി ശിവലിംഗം ഉപയോഗിക്കുന്നു. മിക്കവാറും എല്ലാ ശിവക്ഷേത്രങ്ങളിലും ശിവലിംഗത്തിനെയാണ് പൂജ ചെയ്യുക. കേരളത്തിലെ ഏറ്റവും വലിയ ശിവലിംഗപ്രതിഷ്ഠയുള്ള ക്ഷേത്രം വൈക്കം മഹാദേവക്ഷേത്രം ആണ്.
ശിവലിംഗത്തിന് ഏഴു ഭാഗങ്ങൾ കാണപ്പെടുന്നു
1 .പാദുകം
2 .ജഗതി
3 .കുമുദം
4 .ഗളം
5 .ഗളപ്പടി
6 .ലിംഗം
7.ഓവ്
പഞ്ചഭൂത ക്ഷേത്രങ്ങൾ :
●●●●●●●●ॐ══ॐ●●●●●●●●
തെക്കൻ ഭാരതത്തിലെ അഞ്ചു ക്ഷേത്രങ്ങളിൾ ശിവനെ പഞ്ചഭൂതത്തിലധിഷ്ടിതമായ രൂപത്തിലാണ് ആരാധിക്കുന്നത്.
1-ജംബുകേശ്വര ക്ഷേത്രം - തമിഴ്നാട്
ജംബുകേശ്വർ ആണ് മൂര്‍ത്തി പ്രകടഭാവം ജലവും
2-അണ്ണാമലയാർ ക്ഷേത്രം - തമിഴ്നാട്
അരുണാചലേശ്വർ ആണ് മൂര്‍ത്തി പ്രകടഭാവം അഗ്നി
3-കാളഹസ്തി ക്ഷേത്രം - ആന്ധ്രാ പ്രദേശ്
കാളഹസ്തേശ്വരൻ ആണ് മൂര്‍ത്തി പ്രകടഭാവം വായു
4- ഏകാംബരേശ്വര ക്ഷേത്രം - തമിഴ്നാട്
ഏകാംബരേശ്വർ ആണ് മൂര്‍ത്തി പ്രകടഭാവം ഭൂമി
5-ചിദംബരം ക്ഷേത്രം - തമിഴ്നാട്
നടരാജൻ ആണ് മൂര്‍ത്തി പ്രകടഭാവം ആകാശം
ദ്വാദശജ്യോതിർ ലിംഗക്ഷേത്രങ്ങൾ
●●●●●●●●ॐ══ॐ●●●●●●●●
1.സോമനാഥ്
2.ശ്രീശൈലം
3.മഹാകാലേശ്വർ
4.ഓംകാരേശ്വർ
5.കേദാർനാഥ്
6.ഭീംശങ്കർ
7.വിശ്വനാഥൻ
8.ത്രയമ്പകേശ്വർ
9.വൈദ്യനാഥൻ
10.നാഗേശ്വർ
11.രാമേശ്വർ
12.ഗ്രിഷ്നേശ്വർ
ശിവനാമങ്ങള്‍
●●●●●●●●ॐ══ॐ●●●●●●●●
1. ശിവന്‍ പഞ്ചരൂപന്‍ ആണ് .ഇതില്‍ അഘോരം എന്ന രൂപത്തില്‍ നിന്നാണ് ശിവന് അഘോരരൂപന്‍ എന്ന പേര് ഉണ്ടായത് .
2. ശിവന്റെ ശൂലം ത്രിഗുണാത്മകമാണ്.അത് ധരിക്കുന്നതുകൊണ്ട് ശിവന്
ശൂലി എന്ന പേര്‍ ലഭിച്ചു .
3. ശിവഭൂതങ്ങള്‍ എപ്പോഴും സംസാരമുക്തങ്ങള്‍ ആയത് കൊണ്ട് ശിവന്
ഭൂതാധിപന്‍ എന്ന പേര്‍ ലഭിച്ചു .
4. അദ്ധേഹത്തിന്റെ വിഭൂതി ലേപനം ചെയ്യുന്നത് ഐശ്വര്വത്തെ ആണ് പ്രദാനംചെയ്യുന്നത് ,അതിനാല്‍ ശിവന്‍ ഭൂതിഭൂഷണന്‍ എന്ന പേരിലും അറിയുന്നു .
5. ശിവഭഗവാന്‍റെ വാഹനമായ കാള ധര്‍മ്മമാണ്.അതിന്റെ പുറത്തു ഇരിക്കുന്നതിനാല്‍ വൃഷഭവാഹനന്‍എന്ന പേരിലും അറിയപ്പെടുന്നു .
6. സര്‍പ്പങ്ങള്‍ ക്രോധാദിദോഷങ്ങള്‍ ആണ് ,അതിനെ അടക്കി നിര്‍ത്തി തന്റെ ഭൂഷണം ആക്കി തീര്‍ത്തതിനാല്‍ അദ്ദേഹം സര്‍പ്പ ഭൂഷണന്‍ എന്ന പേരിലും അറിയപെടുന്നു .
7. ജടകള്‍ നാനാരൂപത്തില്‍ ഉള്ള കര്‍മ്മങ്ങള്‍ ആണ് .അവയെ ധരിക്കുന്നതിനാല്‍ പരമേശ്വരന്‍ ജടാധരന്‍ എന്ന പേരിലും അറിയുന്നു
8. ശിവന്‍റെ നേത്രങ്ങള്‍ മൂന്നുവേദങ്ങള്‍ ആണ് ,അതിനാല്‍ ഭഗവാന്‍ മുക്കണ്ണന്‍ എന്ന പേരിലും അറിയുന്നു .
9. ജീവമ്മാരെ രക്ഷിക്കുന്നത് കൊണ്ടും ,ജ്ഞാനനശക്തി കൊണ്ട് എല്ലാം അറിയുന്നത് കൊണ്ടും ,പ്രഭുത്വശക്തി കൊണ്ട് ജീവമ്മാരെ നിയന്ത്രിക്കുന്നത്‌ കൊണ്ടും ,ഭഗവാന് പതി എന്ന പേര്‍ ലഭിച്ചു .
10. ഭഗവാന്‍ ജ്ഞാനശക്തിക്ക് ആശ്രയമായതിനാല്‍ അദ്ദേഹം മഹേശ്വരന്‍ എന്ന പേരിലും അറിയുന്നു ..
11. കൈലാസത്ത് ശയിക്കുന്നതിനാല്‍ ഭഗവാന് ഗിരീശന്‍ എന്ന പേരിലും അറിയപെടുന്നു .
12. ഭഗവാന്റെ ശിരസ്സില്‍ ആണല്ലോ ഗംഗാദേവിയെ വഹിച്ചിരിക്കുന്നത് ,അതുകൊണ്ട് ഗംഗാധരന്‍ എന്ന പേരിലും അറിയുന്നു .
13. അഗ്നിരൂപമായ ശുക്ലം ഉള്ളതിനാല്‍ ശിവനെ ശുക്ലാനുരേതസ്സ് എന്ന പേരിലും അറിയുന്നു .
14. ദക്ഷയാഗത്തെ നശിപ്പിച്ചതിനാല്‍ ക്രതുദ്ധൃംസി എന്ന പേര്‍ ലഭിച്ചു .
15. ആനതോല്‍ ഉടുക്കന്നതിനാല്‍ കൃത്തിവാസസ്സ് എന്ന പേര്‍ ലഭിച്ചു .
16. പരശു എന്ന അസുരനെ വധിച്ചതിനാല്‍ ഖണഢപരശു എന്ന പേര്‍ ലഭിച്ചു .
17. മൂന്നുലോകങ്ങള്‍ക്കും പിതാവ് ആയതിനാല്‍ ത്രിംബകന്‍ എന്ന പേരിലും അറിയപെടുന്നു .
18. ജീവജാലങ്ങളെ സംസാരഭയത്തില്‍ നിന്ന് രക്ഷിക്കുന്നതിനാല്‍ പശുപതി എന്ന പേരിലും അറിയുന്നു .
19. ജീവാത്മസ്വരൂപേണ സംസാരത്തെ അനുഭവിക്കുന്നവന്‍ ,മംഗളരൂപി എന്നി രീതിയില്‍ ഭഗവാനെ ഭവന്‍ എന്ന പേരിലും അറിയപ്പെടുന്നു .
20. കാലനെ ജയിക്കുന്നവന്‍ എന്ന അര്‍ത്ഥത്തില്‍ മൃത്യുഞ്ജയന്‍ എന്ന പേരിലും അറിയുന്നു ..
21. വൃഷഭത്തെ ധ്വജം(കൊടി) ആക്കിയതിനാല്‍ വൃഷഭധ്വജന്‍ എന്ന പേര്‍ ലഭിച്ചു .
22. സുഖത്തെ ചെയ്യുന്നതിനാല്‍ ശംഭു എന്ന പേര്‍ ലഭിച്ചു .
23. കാളകൂടം ഭക്ഷിച്ചതിനാല്‍ നീലനിറത്തില്‍ കണ്ഠം ആയത് കൊണ്ട് നീലകണ്ഠന്‍ എന്ന പേരിലും ഭഗവാന്‍ അറിയുന്നു .
24. പ്രളയകാലത്തു പോലും നാശമില്ലാത്ത ഭഗവാന്‍ എന്ന അര്‍ത്ഥത്തില്‍ സ്ഥാണു എന്ന പേരിലും ഭഗവാന്‍ അറിയപ്പെടുന്നു .
25. പ്രളയകാലരംഭത്തില്‍ ലോകത്തെ ഹിംസിക്കുന്നതിനാല്‍ ശര്‍വ്വന്‍ എന്ന പേരിലും ഭഗവാന്‍ അറിയപെടുന്നു .
26. ശിവന്റെ അംശം കൊണ്ട് തന്നെ ജനിച്ചതിനാല്‍ രുദ്രന്‍ എന്ന പേരിലും അറിയപ്പെടുന്നു .
27. ചന്ദ്രനെ ധരിച്ചിരിക്കുന്നതിനാല്‍ ചന്ദ്രശേഖരന്‍ എന്ന പേരിലും ഭഗവാന്‍ അറിയപ്പെടുന്നു
➖➖➖➖➖➖➖➖➖
*സദാശിവസമാരംഭാം*
*ശങ്കരാചാര്യമധ്യമാം*
*അസ്മദാചാര്യപര്യന്താം*
*വന്ദേ ഗുരുപരമ്പരാം.*
ॐ➖➖➖➖ॐ➖➖➖➖ॐ
*മഹത്തായ സനാതന ധർമ്മ പാരമ്പര്യത്തിലെ ഒരു കണ്ണിയാകാൻ കഴിഞ്ഞത് ജന്മാന്തര സുകൃതമായി കാണുന്നു...*
✿════❁★☬ॐ☬★❁════✿
*ഇത് അറിയാനും അറിയിക്കാനുമാണ്. വാദിക്കാനും ജയിക്കാനുമല്ല. നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരിയെന്ന് തോന്നുന്നു കാര്യങ്ങൾ മാത്രം ജീവിതത്തിൽ പകർത്തുക.*
*ആത്മീയതയുടെ പാതയിൽ മഹത്തായ അറിവ്‌  പകർന്ന് നൽകിയവരോടുള്ള  കടപ്പാട്  വിനയപൂര്‍വ്വം സ്മരിക്കുന്നു...*
✿❁════❁★☬ॐ☬★❁════❁✿
     ✍ *H͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚N͚͚͚͚͚͚͚͚͚͚͚͚͚͚͚D͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚ W͚͚͚͚͚͚͚͚͚͚͚A͚͚͚͚͚͚͚͚͚͚Y͚͚͚͚͚͚͚͚͚ O͚͚͚͚͚͚͚F͚͚͚͚͚͚ L͚͚͚͚I͚͚͚F͚͚E͚* ©
        █║▌█║▌█║▌█|█║
       *ഹിന്ദു ജീവിതശൈലി* ✍©
✿❁════❁★☬ॐ☬★❁════❁✿

bb

അഞ്ചാം നൂറ്റാണ്ടിലോ/ആറാം നൂറ്റാണ്ടിലോ ജീവിച്ചിരുന്നു എന്നു കരുതപ്പെടുന്ന ഒരു ബുദ്ധ സന്യാസിയായിരുന്നു ബോധിധർമ്മൻ. ചൈനയിൽ സെൻ മതം ആരംഭിച്ചതും പ്രചരിപ്പിച്ചതും ഇദ്ദേഹമാണെന്ന് വിശ്വസിക്കപ്പെടുന്നു. പ. ചൈനീസ് വിശ്വാസപ്രകാരം ഷാഓലിൻ കുങ് ഫൂ ആരംഭിച്ചതും പ്രചരിപ്പിച്ചതും ബോധി ധർമ്മനാണ്. ബോധിധർമ്മന്റെ ഉൽഭവം തേടിപോവുകയാണ് കഥയിലൂടെ മുരുഗദോസ്ത് ചെയ്യുന്നത്, സിനിമയിലൂടെ ബോധിധർമ്മന്റെ ജന്മനാട് കാഞ്ചീപുരമാണെന്ന് അടിവരയിട്ടു പറയാൻ കഥാകാരൻ ശ്രമിക്കുന്നുവെന്ന് പറയാം, കാഞ്ചീപുരത്തെ പല്ലവരാജവംശത്തിൽ പിറന്ന ബോധിധർമ്മൻ സന്യാസം സ്വീകരിച്ചു നാടുവിടുന്നു, പിന്നീട് ചൈനയിലെത്തുന്നു. അവിടെ ഒരു ഗ്രാമത്തിന്റെ എല്ലാമെല്ലാമായി മാറുന്നു. ചൈനീസ് വിശ്വാസപ്രകാരം ഷാഓലിൻ കുങ് ഫൂ ആരംഭിച്ചതും പ്രചരിപ്പിച്ചതും ബോധി ധർമ്മനാണ്. ഇന്നും ബോധിധർമ്മനെ ചൈനീസ് ജനത ആരാധിക്കുന്നു എന്നും മുരുഗദോസ്സ് പറഞ്ഞുവെക്കുന്നു.തമിഴന്റെ ഇരട്ടത്താപ്പ് വ്യക്തമാക്കുന്ന തലത്തിൽ തമിഴ് ഭാഷയുടെയും നാടിന്റെയും വൈകാരികമായ സിനിമാ പ്രഹസനമായിരുന്നു ഏഴാം അറിവ് എന്നു പറയാതെ വയ്യ.


ആരാണ്‌ ബോധിധർമ്മൻ...? ഇതായിരുന്നു ഏഴാം അറിവ് എന്ന സിനിമയുടെ ട്രെയിലറിൽ മുഴങ്ങി നിന്ന ചോദ്യം. സിനിമ കണ്ടിറങ്ങിയപ്പോൾ മനസ്സിൽ കുരുങ്ങിയ കുരുക്ക് ഒന്നു നിവർത്താൻ ഗൂഗിളിനെ ആശ്രയിക്കാൻ ശ്രമിച്ചു. ബോധിധർമ്മൻ എന്ന സയന്റിസ്റ്റിനെ അറിയാൻ ശ്രമിച്ച എന്നെ വിവര വിജ്ഞാനശാഖ കൊണ്ടു പോയത് തമിഴന്റെ തട്ടിപ്പിന്റെ മറ്റൊരു മുഖത്തിലേക്കാണ്.


ബോധിധർമ്മന്റെ ഉൽ‌പ്പത്തി ഇന്നും അജ്ഞാതമാണ് . എങ്കിലും ഭൂരിപക്ഷം ചൈനീസ് ഭിക്ഷുക്കളുടെയും, അദ്ധേഹത്തെ കുറിച്ച് പഠനം നടത്തിയവരുടെയും അഭിപ്രായത്തിൽ ബോധിധർമ്മൻ തെക്കേ ഇന്ധ്യക്കാ‍രാനാകാണ് സാധ്യത എന്നാണ്.

മലയാളം വിക്കി പറയുന്നത് നോക്കൂ..:-


ഇദ്ദേഹത്തിന്റെ ജീവചരിത്രത്തെക്കുറിച്ച് വിരുദ്ധസ്വഭാവമുള്ള നിരവധി വിവരങ്ങൾ പ്രചാരത്തിലുണ്ട്. അതിലൊന്ന് ഇദ്ദേഹം തെക്കേ ഇന്ത്യയിലെ രാജവംശത്തിൽ പെടുന്ന ഒരു ബ്രാഹ്മണനായിരുന്നു എന്നാണ്. പക്ഷെ , ബ്രൗട്ടൻ (1999:2) രേഖപ്പെടുത്തുന്നത് രാജകുടുംബത്തിലായിരിന്നതു കൊണ്ടു തന്നെ, ഇന്ത്യൻ ജാതി വ്യവസ്ഥ പ്രകാരം ബ്രാഹ്മണനാകാൻ സാദ്ധ്യതയില്ലെന്നും ക്ഷത്രിയനാകാനാണു സാദ്ധ്യതയെന്നുമാണ്. ഇദ്ദേഹത്തിന്റെ ജന്മസ്ഥലത്തെക്കുറിച്ച് വിവിധ വാദങ്ങൾ നിലനിൽക്കുന്നുണ്ട്. അതിലൊന്നിൽ ഇദ്ദേഹത്തിന്റെ ജന്മസ്ഥലം തമിഴ്‌നാട്ടിലെ കാഞ്ചീപുരത്താണെന്നു വിശ്വസിക്കപ്പെടുന്നു.


അതേ സമയം, ആയോധന കലകൾ ഉടനീളം ഉള്ള ഒരേ ഒരു സംസ്ഥാനം കേരളം ആണ് എന്നതിനാലും, ചീനചട്ടി ചീനവല എല്ലാം ഇപ്പോഴും ഉപയോഗിക്കുന്ന സ്ഥലം ആയതിനാലും , ബുദ്ധമതം നിലനിന്നിരുന്നതിനു തെളിവുകൾ ഉള്ളതിനാലും, ആയുർവ്വേദം മുതലായവ ഉള്ളതിനാലും കേരളം ആകാനും സാധ്യതയേറെയാണ്. കാന്ഗ്-ഴി എന്ന ചൈനീസ് വാക്കിനാൽ ആണ് കാഞ്ചിപുരം ഉടലെടുത്തത് എന്ന് ധരിക്കപ്പെട്ടിരിക്കുന്നത്. അതേ സമയം കോഴിക്കോട് "ചൈനീസ് കൂലി" ആണ് എന്നതും കേരളം ആകാൻ ഉള്ള സാധ്യത കൂട്ടുന്നു.


ബോധി ധർമ്മൻ ഒരു മലയാളിയാകാൻ സാധ്യതയുണ്ടൊ എന്ന കൌതുകം, എന്നെ കുറച്ചൊന്നുമല്ല ആവേശ ഭരിതനാക്കിയത്. നിങ്ങൾക്കറിയാലോ, എന്തെങ്കിലും കണ്ടെത്താനോ , തകർക്കാനോ എനിക്കുള്ള പ്രത്യേക വൈഭവം, കാലിഫോർണിയക്കാരനായ മിസ്റ്റർ മാഡിയുടെ ഒരു ബ്ലോഗിൽ അദ്ധേഹം കണ്ടെത്തിയ വസ്തുതകൾ എന്നെ അൽഭുതപ്പെടുത്തി. (http://historicalleys.blogspot.com/2008/12/bodhidharma.html)

For a long time, I had heard of rumors that the martial arts of Japan and China have some relation to the Kalaripayattu and the Kalari’s of Malabar. I have been skeptical and when I mentioned this possibility to my sons they sniggered. They have of recent started to equating me with the dad in the ‘My big fat Greek wedding’ who had this tendency of connecting everything’s origin to ancient Greece. But well, it is worth a look anyway and so let’s us take a trip…
ബ്ലോഗ് തുടരുന്നത് തന്നെ കേരളത്തിന്റെ കളരിപ്പയറ്റ് എന്ന ആയോധനകലക്കു ചൈനയിലേയും ജപ്പാനിലേയും ചില ആയോധനകലകളുമായുള്ള സാമ്യം ബോധിദർമ്മൻ ഒരു മലയാളിഅകാനുള്ള ഒരു പകുതി സാധ്യത മാഡി മുന്നോട്ട് വെക്കുന്നു. ആറാം നൂറ്റാണ്ടിൽ കേരളത്തിന്റെ പ്രധാന ഭാഗങ്ങൾ ഭരിച്ചിരുന്നത് പല്ലവന്മാരും ചേര രാജാക്കന്മാരുമാണ്. അന്നു നമ്മുടെ നാട്ടിൽ പ്രധാൻ തുറമുഖം കോഴിക്കോടായിരുന്നു, വ്യപാരത്തിൽ കൊല്ലവും, മുസറിസ് (ഇന്നത്തെ കൊടുങ്ങല്ലൂരും പ്രധാന കേന്ദ്രങ്ങളായിരുന്നു,അഞ്ചാം നൂറ്റാണ്ടിന്റെയും അറാം നൂറ്റാണ്ടിന്റെയും ഇടയിൽ ബുദ്ധമതം പ്രചരിപ്പിക്കാൻ ചൈനീസ് ബിക്ഷുക്കൾ ലോകത്തെ സഞ്ചരിക്കാൻ തുടങ്ങിയിരുന്നു, അതിൽ തന്നെ തെക്കെ ഇന്ത്യയിൽ ഏറ്റവും അധികം ബുദ്ധബിക്ഷുക്കൾ വന്നു ചേർന്നത് കൊല്ലത്താണെന്ന് ചരിത്രം,
But let us now go back to a time when it was not so, when trade was flourishing in Muziris and Quilon. A period actually even before the Nair’s, the 6th century when Pallavas and Chera kings ruled the south of India .A period when Calicut was still to become a free port, to a time well before the Zamorins. It was a time when the Kalingas ports were busy. It was the time when trade was conducted regularly with today’s Malaysia, Thailand & Indonesia. It was also the time when the Buddhists and Jains were well spread over south India, especially todays Kerala regions. It was a time when Budhist teachers also traveling far and wide to spread their beliefs and culture. It was the time when Bodhidharma lived.

ഇനി തമിഴന്റെ ഏഴാം അറിവിലേക്ക് കടന്നു വരാം, എന്തിന്റെ അടിസ്ഥാനത്തിലാണ് ബോധിധർമ്മൻ ഒരു തമിഴനാണെന്ന് ഈ സിനിമ ഊട്ടിഉറപ്പിക്കുന്നത്, കാഞ്ചീപുരത്തുകാ‍രനാകാൻ ഇംഗീഷ് വിക്കിയിൽ കൊടുത്ത നോട്ടിലൂടെ കണ്ണോടിക്കാം
These Chinese sources lend themselves to make inferences about Bodhidharma's origins. "The third son of a Brahmin king" has been speculated to mean "the third son of a Pallavine king, Based on a specific pronounciation of the Chinese characters 香至 as Kang-zhi, "meaning fragrance extreme", Tstuomu Kambe identifies 香至 to be Kanchipuram, an old capital town in the state Tamil-Nadu. According to Tstuomu Kambe:
അഥവാ കാന്ഗ്-ഴി എന്ന ചൈനീസ് വാക്കിനാൽ ആണ് കാഞ്ചിപുരം ഉടലെടുത്തത് എന്ന് ധരിക്കപ്പെട്ടിരിക്കുന്നത് ഈ വാക്കിലുള്ള സാമ്യമാണ് ഒരു തമിഴനാകാൻ കൊടുത്തിട്ടുള്ള സാധ്യതകളിലൊന്ന്, എന്നാൽ ഇവിടെ രണ്ടു വാദഗതികളുണ്ട്,

1. ബ്രാഹ്മിൺസ് ഒരിക്കലും രാജ്യപരമ്പരകളിൽ ഉൾപ്പെടാറില്ല, പ്രധാനമായും ക്ഷത്രിയന്മാരാണ് ആ നൂറ്റാണ്ടുകളിൽ രാജ്യം ഭരിച്ചിരുന്നത്,

2. കാഞ്ചീ പുരത്ത് ഏതെങ്കിലും തരത്തിലുള്ള ആയോധന കലകൾ നിലവിലുണ്ടായിരുന്നോ എന്ന് ചരിത്രകാരന്മാർക്ക് ഇപ്പോഴും സംശയത്തിലാണ്.

ഇനി നമ്മുടെ കേരളത്തിന്റെ സാധ്യതകൾ ഒന്നു പരിശോധിക്കാം,
1. ചൈനീസ് കൂലി എന്നത് കോഴിക്കോടായിരുന്നു,

2. ആയോധന കലകളിൽ കളരിപയറ്റ് ആയിരിക്കാം പിന്നീ‍ട് ഷാവോലിൻ കുങ്ങ് ഫൂ ആയി ബോധിദർമ്മൻ പരിചയപ്പെടുത്തിയത്, ഇന്നു കാണപ്പെടുന്ന ബ്രീത്ത് ടെക്നോളജി ആദിമ ഷാവോലിൻ ശാഖയിൽ ഉണ്ടായിരുന്നില്ലെന്ന് ചൈനീസ് ബിക്ഷുക്കൾ തന്നെ പറഞ്ഞിട്ടുണ്ട്,

3. കൊല്ലത്തിന്റെയും സാധ്യതകൾ തള്ളികളയാൻ പറ്റില്ല, സൌത്ത് ഇന്ത്യയിൽ ആറാം നൂറ്റാണ്ടിൽ കൂടുതൽ ബുദ്ധ ബിക്ഷുക്കൾ എത്തിയിരുന്നത് കൊല്ലമാണെന്ന് മാഡി തന്നെ വിലയിരുത്തുന്നു,

4.മുസ് റിസ് എന്നറിയപ്പെട്ടിരുന്ന കൊടുങ്ങല്ലൂരാണ് കൂടുതൽ സാധ്യതയുള്ളതായി പറയപ്പെടുന്നത്, പെരുമാൾ തലമുറയിൽ പെട്ട ഒരു രാജാവ് മുസ്ലിം മതം സ്വീകരിക്കാനായി കടൽ കടന്നു പോയത് പ്രശസ്തമാണ്.ആ തലമുറകളിലോ അതിനു മുൻപോ ഉള്ള രാജാക്കന്മരാ‍കാം,

6. ബോധിധർമ്മൻ ആയോധന കലയിലെന്നപ്പോലെ ഒരു നല്ല ഭിഷ്വങ്കരനുമായിരുന്നു, ആയുർവേദം കേരളത്തിൽ പ്രാചീനകാലഘട്ടം മുതൽ തന്നെ ശക്തമായിരുന്നു,


ഇനി സിനിമയിലേക്ക് വരാം . കേവല സാമ്യത്തിന്റെ പേരിൽ ബോധിദർമ്മനെ തമിഴ് വൽക്കരിക്കുകയും സിനിമ ഹിറ്റാക്കി മലയാളി മണ്ടന്മാർ കൂക്കി വിളിക്കുകയും ചെയ്യുന്നത് നമ്മുടെ ആനമണ്ടത്തരം തന്നെ, നമ്മൾ പറയും തമിഴന്മാർക്കു ബുദ്ധിയില്ലെന്ന് പക്ഷെ മൊത്തം മലയാള നാടിനെ വിഢിപരിവേശം കെട്ടിച്ച് സിനിമയുടെ അവസാനം പോലും ബോധിദർമ്മന്റെ ഉൽഭവത്തെകുറിച്ച് ഒരു ചെറിയ നോട്ടുപോലും നൽകാതെ ചരിത്രത്തിൽ ആണിയടിച്ചു സ്ഥാനം ഉറപ്പിക്കലാണ് ഈ സിനിമയുടെ ലക്ഷ്യമെന്ന് പറഞ്ഞാൽ അതിശയോക്തിയാ‍കില്ല, ഇനിയുള്ള കാലഘട്ടങ്ങളിൽ ബോധിധർമ്മൻ തമിഴന്റെ മാത്രം സ്വന്തമാക്കുക എന്ന ഒരു ഹിഡൻ അജണ്ട നടപ്പാക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാകും തമിഴ് ലോകം.

*ഓം നമ: ശിവായ എന്ന നാമത്തിന്റെ പ്രസക്തി*

*ഓം നമ: ശിവായ എന്ന നാമത്തിന്റെ പ്രസക്തി*

☘☘❣☘☘❣☘☘❣☘☘

*ശിവനാമ ജപത്തിന് വളരെയേറെ മാഹാത്മ്യം ഉണ്ട്. സദാശിവ എന്ന നാമം ഉച്ചരിക്കുന്നവരെ പാപങ്ങള്‍* *സ്പര്‍ശിക്കുകയില്ല. ശ്രീ ശിവായ നമസ്തുഭ്യം എന്നുപറയുന്ന ആളുടെ മുഖം സര്‍വപാപങ്ങളെയും നശിപ്പിക്കുന്ന തീര്‍ത്ഥത്തിന്* *സമാനമാണ്. ആ മുഖം ദര്‍ശിക്കുന്ന മര്‍ത്യനും തീര്‍ത്ഥജന്യമായ ഫലം സിദ്ധിക്കുന്നതാണ്. പാപങ്ങളെ ഇല്ലാതെയാക്കാന്‍ ശിവനാമോച്ചാരണം സഹായിക്കും ശിവനാമം ഉച്ചരിക്കുന്ന മാനവന്‍ പുണ്യാത്മാവാണ്.* *പലതരത്തിലുള്ള ദുഃഖങ്ങള്‍ മനുഷ്യര്‍ക്ക് അനുഭവിക്കേണ്ടി വരുന്നുണ്ട്. ആ ദുഃഖങ്ങളില്‍ നിന്ന് കരകേറാന്‍ ശിവനാമം സഹായിക്കും. ശിവനാമത്തില്‍ മുഴുകി ഇരിക്കുന്നവന്‍ ധന്യനാണ്. ശിവനാമം* *ജപിക്കുന്നതില്‍ ആര്‍ക്കെല്ലാമാണോ വിശ്വാസമുള്ളത് അവരുടെയെല്ലാം ധര്‍മ്മം ഫലപ്രാപ്തിയിലെത്തും ബ്രഹ്മഹത്യാപാപം ചെയ്തവന്‍ പോലും ശിവനാമ ജപത്താല്‍ ആ  പാപത്തില്‍നിന്ന് മോചിതനാകും എന്നാണ്* *വിശ്വാസം.  ശിവനാമാമൃതം പാനം ചെയ്താല്‍ ശാന്തി ഉണ്ടാകും. അവര്‍ക്ക് ഒരിക്കലും ദുഃഖിക്കേണ്ടിവരില്ല. കാട്ടുതീയാല്‍ മരം കത്തി ചാമ്പലാകുന്നതുപോലെ ശിവനാമജപത്താല്‍ പാപജാലമെല്ലാം ദഹിക്കും. ജനന മരണങ്ങള്‍ ഉള്ള ഈ പ്രപഞ്ച ദുഃഖത്തില്‍നിന്ന് മോചനം നേടാന്‍* *ശിവനാമം സഹായിക്കും. മനുഷ്യന് എത്രമാത്രം പാപം ചെയ്യുവാന്‍ കഴിയുമോ അതിനേക്കാളേറെ പാപനാശന ശക്തി ശിവനാമത്തിലുണ്ട്. ശിവനാമം ജപിക്കുന്നവര്‍ക്ക് ഭക്തിയും മോക്ഷവും ലഭിക്കും.*

*ഓം നമ: ശിവാവയ*

*ഭസ്മധാരണ മാഹാത്മ്യം- ഭസ്മധാരണത്താല്‍ സര്‍വ്വ മംഗളങ്ങളും ലഭിക്കും. മൂന്നുവരയായി ഭസ്മം തൊടുന്നതിന് ത്രി പുണ്ഡ്രമെന്ന് പറയുന്നു. ത്രി പുണ്ഡ്രം ശ്രദ്ധയോടുകൂടി ധരിക്കുന്നവര്‍ സംസാര ദുഃഖത്തില്‍നിന്ന് മോചിതരാകുമെന്നാണ് വിശ്വാസം. 'ഓം നമഃശിവായ' എന്ന ഷഡക്ഷരം ഭസ്മ ധാരണത്തോടുകൂടിയാണ് ജപിക്കേണ്ടത്.*
*വര്‍ണ്ണാശ്രമാചാരങ്ങള്‍ വെടിഞ്ഞ് ജീവിക്കുന്ന ഒരാള്‍ക്ക് ആ പാപങ്ങളില്‍നിന്ന് രക്ഷനേടുവാന്‍ ത്രിപുണ്ഡ്ര ധാരണംകൊണ്ട് സാധിക്കും. ഭസ്മധാരണം നടത്തിയാലും സംശുദ്ധരായി തീരും. ശിവന്‍ ഭസ്മരൂപിയും ഭസ്മം ത്രൈലോക്യപാവനവും ആണ്. അതുകൊണ്ട് ഭസ്മം ധരിക്കുന്നവനെ നിന്ദിക്കുന്നത് ശിവനിന്ദയ്ക്ക് തുല്യമാണ്. മദ്ധ്യാഹ്നത്തിന് മുന്‍പ് ജലം ചേര്‍ത്തും മദ്ധ്യാഹ്നത്തിനു ശേഷം ജലം ഇല്ലാതെയും ആണ് ഭസ്മലേപനം നടത്തേണ്ടത്. ത്രിനേത്രനും ത്രിഗുണാധാരനും ത്രിദേവജനകനും ആയ ശിവനെ ധ്യാനിച്ച് പഞ്ചാക്ഷര ജപത്തോടുകൂടി നെറ്റിയില്‍ ഭസ്മം ധരിക്കണം. പാപിപോലും ഭസ്മധാരണത്താല്‍ ശുദ്ധനായിത്തീരും. ത്രിസന്ധ്യയ്ക്ക് ത്രിപുണ്ഡ്രത്തെ ധരിക്കണം. ഭസ്മക്കുറി ധരിക്കുന്നവനെ താഡനം ചെയ്യുന്നവന്‍ ചണ്ഡാലനാണ്. അറിഞ്ഞോ അറിയാതെയോ ഭസ്മധാരണം നടത്തിയാല്‍ അവന്‍ പരിശുദ്ധനായിത്തീരും. ഭസ്മം എല്ലാവര്‍ക്കും എപ്പോഴും ധരിക്കാം.*

*ഓം നമ: ശിവായ*
➖➖➖➖➖➖➖➖➖➖➖
*അറിവാണ് ശക്തി*