Followers(ഭഗവാന്‍റെ ഭക്തര്‍ )

Thursday, October 3, 2019

ശിവപുരാണം

ശിവപുരാണം
*ശിവ പുരാണമാഹാത്മ്യം.*

ഹിന്ദുക്കളുടെ മഹത്തായ പുരാണങ്ങളിൽ ഒന്നാണ് ശിവപുരാണം. പതിനെട്ടു പുരാണങ്ങളിൽ പ്രശസ്തമായതും നാലാം സ്ഥാനം അലങ്കരിക്കുന്നതുമായ ഈ പുരാണം ശിവൻ ഉപദേശിച്ചത് കൊണ്ടും, ശിവ മാഹാത്മ്യത്തെ വർണ്ണിക്കുന്നത്കൊണ്ടുമാണ് "ശിവപുരാണം" എന്ന പേര് ലഭിച്ചത്. ശിവപുരാണം ഭൂമിയിൽ പ്രചരിപ്പിച്ചത് വായുദേവനാണ് അതിനാൽ ഇത് വായു പുരാണം എന്ന പേരിലും അറിയപ്പെടുന്നു.
കലിയുഗത്തിൽ ജനിച്ച മനുഷ്യർക്ക് പരമമായ ഹിതം നല്കുവാൻ പര്യാപ്തമായ ഈ പുരാണം അനേകം ശ്ലോകങ്ങളാൽ വിരചിതമാണ്. ഇതിനെ നിരന്തരം അനുസന്ധാനം ചെയ്യുന്നവർ അഥവാ പ്രതിദിനം പ്രേമപൂർവ്വം പാരായണം ചെയ്യുന്നവർ പുണ്യാത്മാക്കളായി തീരുന്നു. ശിവപുരാനത്തെ ആദരപൂർവ്വം അനുദിനം, വായിക്കുന്നവര്ക്ക് സംസാരത്തിൽ സമ്പൂർണ്ണമായും ഭക്തിസുഖവും ഒടുവിൽ മുക്തിസുഖവും ലഭിക്കുന്നതാണ്.
അനേകം ശ്ലോകങ്ങൾ അടങ്ങിയ ഈ പുണ്യ ഗ്രന്ഥത്തിൽ നിന്ന് അറുപത്തിമൂവായിരം ശ്ലോകങ്ങൾ ശിവലോകത്തിലും ഏഴു സംഹിതകളിലായി ഇരുപത്തിനാലായിരം ശ്ലോകങ്ങൾ ഭൂമിയിലും വായുദേവൻ പ്രചരിപ്പിച്ചു. ശിവപുരാണം സംക്ഷേപിച്ചത് വ്യാസമഹർഷിയാണ്. അദ്ദേഹം ഈ പുരാണത്തെ വിദ്യേശ്വരം, രൗദ്രം, ശതരുദ്രം, കൊടിരുദ്രം, ഉമ, കൈലാസം, വായവീയം എന്നീ ഏഴു സംഹിതകളായി തിരിച്ചിരിക്കുന്നു.
ശിവന്റെ ആസ്ഥാനം കൈലാസമാണ്. മനുഷ്യ സമൂഹത്തിനു അവരുടെ കർത്തവ്യ മോചനം നല്കിക്കൊണ്ട് ശിവൻ കൈലാസത്തിൽ വസിക്കുന്നു. ആദിയും അന്തവും ഇല്ലാത്ത പരബ്രഹ്മത്തിന്റെ മൂർത്തിയാണ് ഭഗവാൻ ശ്രീപരമേശ്വരൻ. മംഗളസ്വരൂപൻ, ശാന്തസ്വരൂപൻ എന്നർത്ഥം.
ഭഗവാൻ ശിവന്റെ വാഹനം നന്ദികേശൻ എന്ന കാളയാണ്. കഴുത്തിൽ സദാ മുണ്ഡമാലകൾ അണിഞ്ഞിരിക്കുന്നു. ഈ മാലകൾ മനുഷ്യത്തലകൾ കൊരുത്തുണ്ടാക്കിയതാണ്. ശിവൻ മഹിഷാസുരന്റെ പുത്രനായ ഗജാസുരനെ സംഹരിച്ച് ആ അസുരന്റെ ജഡത്തിൽ നിന്നെടുത്ത ആനത്തോലാണ് ഉടുത്തിരിക്കുന്നത്

Wednesday, October 2, 2019

ശിവനെ അറിയാം വേദങ്ങളിലൂടെ

*🔱🔥ശിവനെ അറിയാം വേദങ്ങളിലൂടെ...🔥🔱*
🏮ॐ════卐★●°●ॐ●°★卐════ॐ🏮
*💢⒣⒤⒩⒟⒰ ⒲⒜⒴ ⒪⒡ ⒧⒤⒡⒠💢*

ഹിന്ദുവിന്റെ പ്രധാന ആരാധനാമൂര്‍ത്തിയാണ് ശിവന്‍ അല്ലെങ്കില്‍ രുദ്രന്‍. എന്നാല്‍ പ്രത്യക്ഷത്തില്‍ ഈ രണ്ടു ഭാവങ്ങളും, അതായത് ശിവന്റെ ശാന്തസ്വരൂപവും രുദ്രന്റെ രൗദ്രസ്വരൂപവും പരസ്പര വിരുദ്ധങ്ങളാണ്. എന്തുകൊണ്ടാണ് ഒരേ ദേവതയ്ക്ക് ഇങ്ങനെ വ്യത്യസ്തമായ രണ്ട് ഭാവങ്ങളുണ്ടായത് എന്ന് നമുക്കിവിടെ വേദങ്ങളുടെ വെളിച്ചത്തില്‍ മനസ്സിലാക്കാന്‍ ശ്രമിക്കാം. വേദങ്ങളിലും വൈദികസാഹിത്യത്തിലും രുദ്രദേവതയ്ക്ക് രണ്ടു രൂപങ്ങളുള്ളതായി എഴുതിയിട്ടുണ്ട്.

''രുദ്രോ വാ ഏഷ യദഗ്നിസ്തസൈ്യതേ തനുവൗ ഘോരാന്യാ ശിവാന്യാ'' (തൈത്തിരീയ സംഹിത 5.7.2.3)

അതായത് രുദ്രന് രണ്ട് ശരീരങ്ങളുണ്ട് അഥവാ സ്വരൂപങ്ങളുണ്ട്. ഒന്ന് ഘോരവും രണ്ട് ശിവവും. വേദമന്ത്രങ്ങളെയും ദേവതാസങ്കല്‍പങ്ങളെയുമെല്ലാം ചുരുങ്ങിയത് മൂന്ന് രീതിയില്‍ നോക്കിക്കാണാന്‍ കഴിയും.

1) ആപിഭൗതികം (ഭൗതികജീവിതവുമായി ബന്ധപ്പെട്ട് അര്‍ഥം കാണുന്ന രീതി)

2) ആധിദൈവീകം (ഭൂമി, സൂര്യന്‍, കാലാവസ്ഥ തുടങ്ങി പ്രകൃതിദേവതകളുമായി ബന്ധപ്പെട്ടത്)

3) ആധ്യാത്മികം (ആത്മാവ്, മനസ്സ്, ഉപാസന തുടങ്ങിയവയുമായി ബന്ധപ്പെട്ടത്).

ഇതില്‍ ആധിദൈവീകമായ രീതിയില്‍ നമുക്ക് രുദ്രന്റെ ഈ രവേദങ്ങളിലൂടെയും പുരാണകഥകളിലൂടെയും കടന്നുപോയാല്‍ ആധിദൈവികാര്‍ഥത്തില്‍ രുദ്രന്‍ എന്നത് വിദ്യുത് അഥവാ മിന്നലാണെന്നു കണ്ടെത്താം. യജുര്‍വേദത്തിലെ 16-ാം അധ്യായം ശ്രീരുദ്രം എന്ന പേരില്‍ പ്രസിദ്ധമാണ്. അവിടെ, ആയിരം യോജന വിസ്തൃതിയില്‍ ഭൂമിയെ ലക്ഷ്യമാക്കി തന്റെ വില്ലു കുലയ്ക്കാന്‍ കഴിവുളള രുദ്രന്മാരെക്കുറിച്ച് പറയുന്നുണ്ട്. ''രുദ്രാ അധി ഭൂമ്യാം. തേഷാം സഹസ്രയോജനേളവ ധന്വാനി തന്മസി.'' (യജു.16.54) ഭൂമിയിലുള്ളവര്‍ക്ക് ഇത് മിന്നല്‍വെളിച്ചമായി കാണാം. രുദ്രന്റെ രവം മേഘഗര്‍ജനമായി കേള്‍ക്കുകയും ചെയ്യാം.

രുദ്രനെ നാം ഗിരീശനെന്ന് വിളിക്കാറുണ്ട്. വേദങ്ങളില്‍ 'ഗിരിശ' (യജു. 16.4) അഥവാ ഗിരിയില്‍ വസിക്കുന്നവന്‍, 'ഗിരിശയഃ' (യജു. 16.29) അഥവാ ഗിരിയില്‍ ശയിക്കുന്നവന്‍, 'ഗിരിചരഃ' (യജു.16,.29) അഥവാ ഗിരിയില്‍ സ്ഥിതനായി ചരിക്കുന്നവന്‍ എന്നെല്ലാം രുദ്രനെ വിശേഷിപ്പിച്ചതായി കാണാം (യജു 16.2). ഗിരിശബ്ദം മേഘത്തിനു പര്യായമാണെന്ന് നിഘണ്ടുവില്‍ യാസ്‌കമഹര്‍ഷി പറയുന്നു (ഗിരിഃ ഇതി മേഘനാമസു പഠിതമ് - നിഘണ്ടു 1.10). അതായത് രുദ്രന്റെ വാസം ഗിരിയില്‍ ആണെന്നതില്‍നിന്നും മേഘത്തില്‍ വസിക്കുന്ന മിന്നലിനെക്കുറിച്ചുള്ള വര്‍ണന കൂടിയാണ് ഇതെന്ന് മനസ്സിലാക്കണം. നിഘണ്ടുവില്‍ പര്‍വതശബ്ദവും മേഘത്തിന്റെ പര്യായമാണെന്ന് യാസ്‌കമഹര്‍ഷി പറയുന്നുണ്ട്. (1.10) പര്‍വതപുത്രിയെ പാര്‍വതി എന്നു വിളിക്കാം. ആ പാര്‍വതിയാണ് രുദ്രന്റെ പത്‌നി അഥവാ ശക്തിയായി മാറുന്നത്. ഇതാകട്ടെ ആദിദൈവികാര്‍ഥത്തില്‍ വിദ്യുച്ഛക്തിയുമാകുന്നു. മേഘത്തിന്റെ മറ്റൊരു പര്യായമാണ് വൃഷഭം എന്നത്. 'വര്‍ഷണാദ് വൃഷഭഃ' എന്ന് യാസ്‌കമഹര്‍ഷി നിരുക്തത്തില്‍ (9.22) പറയുന്നു. അതായത് വര്‍ഷത്തിന് കാരണമാകുന്നത് വൃഷഭം. 'വൃഷാ സിന്ധൂനാം വൃഷഭഃ സ്തിയാനാം' എന്ന് ഋഗ്വേദത്തിലും (6.44.21) പറയുന്നു. 'ഒഴുകുന്ന അവസ്ഥയിലുള്ള ജലം 'വൃഷാ'യും സ്ഥിരമായിരിക്കുന്നത് 'വൃഷഭ'വും. ലൗകിക സംസ്‌കൃതത്തില്‍ എന്നാല്‍ വൃഷഭത്തിന് കാള എന്നു മാത്രമാണ് അര്‍ഥം. ഇതാണ് രുദ്രന്റെ വാഹനം കാളയാകാന്‍ കാരണം.

ഗംഗാവര്‍ഷത്തെ ധരിച്ചിരിക്കുന്ന ഗംഗാധരനായി രുദ്രന്‍ അറിയപ്പെടാന്‍ കാരണവും അവന്‍ മേഘസ്ഥിതനായതിനാല്‍ തന്നെ. എങ്കില്‍ എന്തായിരിക്കും രുദ്രന്‍ സര്‍പ്പത്തെ കഴുത്തിലണിയാന്‍ കാരണം? 'അഹി' എന്നത് സംസ്‌കൃതത്തില്‍ 'സര്‍പ്പ'ത്തിന്റെ മറ്റൊരു പേരാണ്. എന്നാല്‍ ഇതേ 'അഹി' നിഘണ്ടുവില്‍ ജലത്തിനു പര്യായമായാണ് പറഞ്ഞിരിക്കുന്നത്. (അഹിരിതി ഉദകസ്യ നാമ- നിഘണ്ടു 1.12) ആ ജലത്തെ ധരിക്കുന്ന രുദ്രന്‍ സര്‍പ്പധാരിയുമായി. 'യോ രോദയതി സ രുദ്രഃ' എന്ന് രുദ്രശബ്ദത്തിനര്‍ഥം പറയാം. രോദിപ്പിക്കുന്നവന്‍ ആരോ അവന്‍ രുദ്രന്‍. 'രുദിര് അശ്രുവിമോചനേ' എന്ന ധാതുവില്‍നിന്നാണ് രുദ്രശബ്ദവും രോദനശബ്ദവും നിഷ്പന്നമായത്. കണ്ണില്‍ നിന്നും അശ്രുവിനെ വേര്‍പെടുത്തുന്നത് രുദ്രന്‍. ഇങ്ങനെ, വേര്‍പെടുത്തുക എന്നത് രുദ്രന്റെ സ്വഭാവമാണ്. ഇവിടെ മേഘങ്ങളില്‍നിന്നും മഴയെ വേര്‍പെടുത്തുന്നതും രുദ്രനാണ്. എന്നാല്‍ മേഘങ്ങളിലിരിക്കുന്ന ഈ രുദ്രന്റെ രണ്ടു ഭാവങ്ങള്‍ ഭൂമിയിലുള്ള മനുഷ്യര്‍ക്ക് പ്രകടമാകുന്നുണ്ട്. മിന്നലും മേഘഗര്‍ജനവും ഭയത്താല്‍ ആളുകളെ കരയിക്കുമ്പോള്‍ രുദ്രന്‍ 'സ്വ'ഭാവമായ രൗദ്രഭാവത്തില്‍ (ഘോരശരീരത്തില്‍) പ്രകടമാകുന്നു. എന്നാല്‍ പിന്നീട് മഴയെത്തന്ന് സകല ജീവജാലങ്ങള്‍ക്കും അന്നവും ആനന്ദവും പ്രദാനം ചെയ്ത് മംഗളകാരിയായി ഭവിക്കുമ്പോള്‍ അവന്‍ ശിവസ്വരൂപത്തില്‍ പ്രകടമാകുന്നു. അഥവാ മംഗളസ്വരൂപത്തില്‍ പ്രകടമാകുന്നു.

ഇങ്ങനെ ഘോരരൂപിയായ രുദ്രന്‍ അഘോരനും മംഗളദായകനുമായ ശിവനായി മാറുന്നു. സൈന്ധവനാഗരികതയുടെ അവശേഷിപ്പുകളില്‍ പ്രധാനപ്പെട്ടതാണ് ഹാരപ്പയില്‍ നിന്നും കണ്ടെത്തിയ പശുപതിമുദ്ര. രുദ്രനുമായി പശുപതി ദേവതയ്ക്ക് യാതൊരു ബന്ധവുമില്ലെന്നാണ് ആധുനിക ചരിത്രകാരന്മാര്‍ പറയുന്നത്. എന്നാല്‍ ഇതേ പശുപതി യജുര്‍വേദത്തില്‍ ശ്രീരുദ്രമന്ത്രങ്ങളില്‍ കടന്നുവരുന്നുണ്ട്. 'പശൂനാം പതയേ നമഃ' (16.17) 'പശുപതയേ ച നമഃ' (16.40, 28) എന്നെല്ലാമാണ് ആ പ്രസ്താവങ്ങള്‍. ജീവജാലങ്ങളുടെയെല്ലാം പതി അഥവാ പാലകനായ പശുപതിയായ രുദ്രന് നമസ്‌കാരം എന്നാണ് അവിടെ പറയുന്നത്. രുദ്രന്‍ (മിന്നല്‍) വര്‍ഷത്തിനു കാരണമാവുകയും അതുവഴി സകലജീവജാലങ്ങളുടെയും ഐശ്വര്യത്തിനു ഹേതുവാകുന്നതും ചെയ്യുന്നവനാണ് എന്ന് ആധിദൈവികാര്‍ഥത്തില്‍ മനസ്സിലാക്കാം. രുദ്രനെ നീലകണ്ഠനായി വേദത്തില്‍തന്നെ വിശേഷിപ്പിക്കുന്നുണ്ട്. 'നീലഗ്രീവോ വിലോഹിതഃ' (യജു.16.7,58), 'നമോളസ്തു നീലഗ്രീവായ' (യജു. 16.8), 'നീലഗ്രീവാ ശിതികണ്ഠാ' (യജു. 16.56,57) എന്നെല്ലാമാണ് ആ മന്ത്രശകലങ്ങള്‍. കാളകൂടവിഷത്തില്‍ നിന്നും ലോകത്തെ രക്ഷിക്കവേയാണ് ശിവന്റെ കണ്ഠത്തില്‍ നീലനിറം വന്നുചേര്‍ന്നത് എന്ന് പുരാണങ്ങളില്‍ പറയുന്നു. എന്താണീ കാളകൂടം? മഴ ആരംഭിക്കുന്നതിന് തൊട്ടുമുന്‍പുള്ള ദിവസങ്ങളില്‍ കടുത്ത ഉഷ്ണമാണല്ലോ നമുക്ക് അനുഭവപ്പെടുക. ഈ സമയത്ത് വായു തികച്ചും നിശ്ചലാവസ്ഥയിലാകുന്നു. ഈ കടുത്ത വേനല്‍ച്ചൂട് സകലജീവജാലങ്ങളെയും ദുഃഖത്തിലാഴ്ത്തുന്നു. ഈ കാളകൂടത്തെയാണ് രുദ്രന്‍ എടുത്ത് കുടിക്കുന്നത്. അങ്ങനെ കാളകൂടവിഷത്തില്‍നിന്നും നമ്മെ രക്ഷിക്കുന്ന ആ നീലഗ്രീവനെക്കുറിച്ച്, അതുവഴി സകലര്‍ക്കും ശാന്തിയേകുന്ന ശിവസ്വരൂപനായ രുദ്രനെക്കുറിച്ചും ആദ്യമായി പറഞ്ഞിരിക്കുന്നത് വേദങ്ങളിലാണ്. ഇങ്ങനെ വേദങ്ങളിലെ രുദ്ര-ശിവസങ്കല്‍പങ്ങളെ ആധിദൈവികാര്‍ഥത്തില്‍ നമുക്ക് മനസ്സിലാക്കാം.

➖➖➖➖➖➖➖➖➖
*സദാശിവസമാരംഭാം*
*ശങ്കരാചാര്യമധ്യമാം*
*അസ്മദാചാര്യപര്യന്താം*
*വന്ദേ ഗുരുപരമ്പരാം.*
ॐ➖➖➖➖ॐ➖➖➖➖ॐ
*👑മഹത്തായ സനാതന ധർമ്മ പാരമ്പര്യത്തിലെ ഒരു കണ്ണിയാകാൻ കഴിഞ്ഞത് ജന്മാന്തര സുകൃതമായി കാണുന്നു...👑*
✿📍════❁★☬ॐ☬★❁════📍✿
*ഇത് അറിയാനും അറിയിക്കാനുമാണ്. വാദിക്കാനും ജയിക്കാനുമല്ല. നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരിയെന്ന് തോന്നുന്നു കാര്യങ്ങൾ മാത്രം ജീവിതത്തിൽ പകർത്തുക.*
*ആത്മീയതയുടെ പാതയിൽ മഹത്തായ അറിവ്‌  പകർന്ന് നൽകിയവരോടുള്ള  കടപ്പാട്  വിനയപൂര്‍വ്വം സ്മരിക്കുന്നു...👣🙏*
✿❁════❁★☬ॐ☬★❁════❁✿
     ✍ *H͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚N͚͚͚͚͚͚͚͚͚͚͚͚͚͚͚D͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚ W͚͚͚͚͚͚͚͚͚͚͚A͚͚͚͚͚͚͚͚͚͚Y͚͚͚͚͚͚͚͚͚ O͚͚͚͚͚͚͚F͚͚͚͚͚͚ L͚͚͚͚I͚͚͚F͚͚E͚* ©
        █║▌█║▌█║▌█|█║
       *ഹിന്ദു ജീവിതശൈലി* ✍©
✿❁════❁★☬ॐ☬★❁════❁✿

നന്തി

നന്തി .......

നന്തികേശ മഹാഭാഗ ശിവധ്യാന പരായണ
ഗൗരീശങ്കര സേവാർത്ഥം അനുജ്ഞാം ധാതുമർഹസി.

പരമേശ്വരന്റെ അംശമാണ് നന്തിദേവൻ. ആ രക്ത ബന്ധം തന്നെയാണ് ഈ മന:പ്പൊരുത്തത്തിനും ആധാരം. ലോകനന്മയ്ക്കായി സദാ ജ്ഞാനദീപമായ് പരിലസിക്കുന്ന പരമശിവനുമായുള്ള ബന്ധത്തിനാൽ നന്തിഎന്നു പേര് വന്നു..

സദാശിലയായി നിലകൊള്ളുന്നതിനാൽ നിലയായി ഇരിക്കൽ എന്നും നന്തിയ്ക്ക് വ്യാഖ്യാനമുണ്ട്. സമ്പത്ത്, സമൃദ്ധി എന്നിവ പ്രതീകമായ കാളയാണ് നന്തികേശൻ. അഹോരാത്രം ശിവനേ! എന്ന് ധ്യാനിച്ചുകൊണ്ടാണ് നന്തി കിടക്കുന്നത്.

ദൃഢമായി മുഴച്ചു നില്ക്കുന്ന കൊച്ചു കൊമ്പുകളും, നീണ്ട വാലും, തടിച്ചുകൊഴുത്ത പിൻഭാഗവും, നീണ്ട കാലുകളും, ഒതുങ്ങിയവയറും, തൂങ്ങിക്കിടക്കുന്നതായും ഗംഭീരമായ മുഖഭാവവുമുള്ള നന്തികേശന്റെ രണ്ടു കൊമ്പുകൾക്കിടയിലൂടെ നോക്കിയാൽ അകലെ ശ്രീകോവിലിനകത്തെ ചന്ദ്രശേഖരനെ – ശിവലിംഗത്തെ കാണാം..

കാതോർത്തു കിടക്കുന്ന ആ ഉയർത്തിപ്പിടിച്ചിരിക്കുന്ന ഇരുചെവികളിലും സങ്കടങ്ങൾ പറയാം ഇരുചെവി അറിയാതെ ഓതുന്ന ആ സങ്കടങ്ങൾ നിമിഷങ്ങൾക്കകം പരമശിവന്റെ സമക്ഷത്ത് എത്തുന്നതാണ്.

ക്ഷേത്രകലയെ ആധാരമാക്കി ക്ഷേത്ര ചൈതന്യത്തിനു കോട്ടം തട്ടാതെ പലതരം നന്തി ശിലകളുണ്ട്. അവയിൽ പ്രധാനം ഇന്ദ്ര നന്തി , ബ്രഹ്മ നന്തി , ആത്മ നന്തി , ധർമ്മ നന്തി എന്നിവയാണ്.

ഇന്ദ്രനന്തി ഭോഗവാനാണ്. ക്ഷേത്രത്തിന് അല്പം അകലെ ശ്രീകോവിലിൽ നോക്കിയാണ് ഇന്ദ്ര നന്തിയുടെ കിടപ്പ്.

ബ്രഹ്മ നന്തി ഗാംഭീര്യമുള്ള രൂപത്തിലാണ്. വേദനന്തി എന്നും ഇതിന് പേരുണ്ട്. ഇത് നിർമ്മിയ്ക്കുന്നത് ചുണ്ണാമ്പ് കൊണ്ടാണ്. രാമേശ്വരത്ത് ഇങ്ങനെയുള്ള ബ്രഹ്മാണ്ഡമായ നന്തിയെ കാണാം...

കൊടിമരത്തിന്റെ ചുവട്ടിൽ കാണുന്ന നന്തിയാണ് ആത്മ നന്തി . പ്രദോഷ കാലത്ത് നന്തിക്ക് പൂജ ചെയ്താൽ സർവ്വ ഐശ്വര്യങ്ങളും പിതൃക്കളുടെ അനുഗ്രഹവും ലഭിക്കുന്നതാണ്.

പരമശിവന്റെ അരികിലായി മഹാമണ്ഡപത്തിൽ തന്നെ നിലകൊള്ളുന്ന ചെറിയ രൂപമാണ് ധർമ്മ നന്തിയുടേത്. പ്രളയത്തിൽ എല്ലാം നശിച്ച്, എല്ലാം പരമശിവനിൽ ഒടുങ്ങുന്ന സമയത്ത് ധർമ്മം നില നിർത്താൻ പരമശിവനു സഹായഹസ്തവുമായി അരികിൽ തന്നെ ധർമ്മനന്തി കാത്തു കിടക്കുന്നു.

ഇതു കൂടാതെ ദേശ കാലങ്ങൾക്കനുസൃതമായി ഗോപുരവാതിൽക്കൽ വടക്കുനോക്കി ശയിക്കുന്ന അധികാര നന്തി, ഗർഭഗൃഹത്തിനു പിൻവശം കാണുന്ന വൃഷഭഗണപതി എന്നീ നന്തികേശന്മാരും നമുക്ക് അനുഗ്രഹം നൽകുവാനായി കാത്തു കിടക്കുന്ന ദേവന്മാരാണ്.

കൊടിമരച്ചുവട്ടിലെ ഈ ഉഗ്രപ്രതാപിയായ ദൈവം മനുഷ്യനു മാത്രമല്ല ശിവാലയങ്ങൾക്കും സംരക്ഷകനാണ്..

ആബാലവൃദ്ധം ജനങ്ങൾക്കും ഏതു സമയത്തും ആ ഉയർന്നു വിടർന്നു നിൽക്കുന്ന കർണങ്ങളിൽ സങ്കടമുണർത്തിക്കാം. വായയുടെ ഒരു പകുതിയും നന്തിയുടെ ചെവിയുടെ ഒരു പകുതിയും പൊത്തിപ്പിടിച്ച് കാറ്റിൽ പോലും അലിഞ്ഞു പോകാതെ വിഷമങ്ങൾ സ്വകാര്യമായി പറയാം.
രൂപം ഉഗ്രമാണെങ്കിലും ശാന്തമാണ് ആ മനസ്.

നന്തികേശന് മഹാദേവനോടുള്ള അചഞ്ചലമായ ഭക്തി നമുക്കേവർക്കും ഭഗവൻ ശ്രീപരമേശ്വരനോട് തോന്നുമാറാകട്ടെ...

Monday, September 30, 2019

ശിവന്റെ വില്ലായ അജഗവം എന്ന പിനാകം🔥

*🔱🔥ശിവന്റെ വില്ലായ അജഗവം എന്ന പിനാകം🔥🔱*
🏮ॐ════卐★●°●ॐ●°★卐════ॐ🏮
*💢⒣⒤⒩⒟⒰ ⒲⒜⒴ ⒪⒡ ⒧⒤⒡⒠💢*

മഹാദേവന്റെ വില്ലായ പിനാകം അതിന്റെ മറ്റൊരു പേരാണ് അജഗവം. വിഷ്ണുപുരാണം ശിവപുരാണം തുടങ്ങിയ പുരാണസംസ്കൃത ഗ്രന്ഥങ്ങളിൽ അജഗവത്തെക്കുറിച്ച് പ്രത്യേകം പറഞ്ഞിരിക്കുന്നു. ത്രിപുര ദഹനം ഭഗവാൻ സാധ്യമാകിയത് അജഗവം എന്ന വില്ലിൽ നിന്ന് തൊടുത്ത പാശുപതാസ്ത്രത്തിലൂടെയാണ്.
പശുപതിയായ മഹാദേവൻ തൊടുത്ത അസ്ത്രം പാശുപതാസ്ത്രം. സാധാരണമായി ത്രിശൂലം അഗ്നി ഡമരു ത്രിക്കണ്ണ് ഇവ മൂന്നുമാത്രം ആണ് സംഹാര സൂചകമായി ഭഗവാനെ വർണ്ണിച്ചിട്ടുള്ള ചിത്രങ്ങൾ  ശ്ലോകങ്ങൾ എന്നിവയിൽ കൂടെ കാണുവാൻ സാധിക്കുന്നത്. ലോകാദിനാഥന്റെ പശുപതി എന്ന പേരിനു പിന്നിലെ കഥ.

താരകാസുരന്റെ പുത്രന്മാരായ താരകാക്ഷൻ, കമലാക്ഷൻ, വിദ്യുന്മാലി. ഇവർ ത്രിപുരന്മാർ എന്നറിയപ്പെട്ടു. വരലബ്ദിയിൽ ഉന്മാതരായ അവർ സകലോകങ്ങളും അടക്കിവാണു. ത്രിപുരന്മാരുടെ ശല്യം സഹിക്കവയ്യാതെയായപ്പോൾ ദേവന്മാർ അവരെ നിഗ്രഹിക്കുവാൻ ശിവനെ അഭയം പ്രാപിച്ചു. ഈ കർമ്മത്തിനു സാധാരണ ആയുധങ്ങൾ പോരാതെവന്നു. സർവ്വലോകമയമായ ദിവ്യമായ രഥമായിരുന്നു സജ്ജമാക്കപ്പെട്ടത്. അനേകവിധമായ ആശ്ചര്യങ്ങൾ ആ രഥത്തോടൊപ്പം ഉണ്ടായിരുന്നു. വേദരൂപങ്ങളായ അശ്വങ്ങളെയായിരുന്നു ആ രഥത്തിൽ പൂട്ടിയിരുന്നത്‌. സാരഥിയായി ബ്രഹ്മാവ് തന്നെ ഇരുന്നു. വായുവേഗത്തിൽ ആ രഥം ആകാശത്തിലുള്ള മൂന്നു പുരങ്ങളെയും ലക്ഷ്യമാക്കി പുറപ്പെട്ടു. തുടർന്ന് ‌രുദ്രദേവൻ ദേവന്മാരെ നോക്കി പറഞ്ഞു – ഹേ സുരശ്രേഷ്ഠന്മാരെ നിങ്ങളും മറ്റുള്ള  ജീവികളും ഒറ്റയ്ക്കൊറ്റയ്ക്ക് പശുത്വം കല്പ്പിവച്ചുകൊണ്ട് ആ പശുക്കളിലെ ആധിപത്യം എനിക്കുതരിക. എങ്കിൽ മാത്രമേ എനിക്ക് അസുരന്മാരെ സംഹരിയ്ക്കാൻ പറ്റുകയുള്ളൂ. അല്ലെങ്കിൽ അവരുടെ വധം അസംഭാവ്യമാണ്. പശുത്വഭാവത്തെ ഉൾക്കൊള്ളാൻ പറഞ്ഞപ്പോൾ  ദേവന്മാർ മുഖം താഴ്ത്തി. ഇതു മനസ്സിലാക്കിയ മഹാദേവൻ ദേവന്മാരോടു പറഞ്ഞു – പശുഭാവം നിങ്ങളെ ഒരിയ്ക്കലും അധ:പതിപ്പിക്കുകയില്ല. പശുഭാവത്തിൽ നിന്നും മുക്തി നേടാനുള്ള മാർഗ്ഗം ഞാൻ പറഞ്ഞുതരാം.

നൈഷ്ഠിക ബ്രഹ്മചാരിയായിരുന്നു കൊണ്ട് പന്ത്രണ്ടു വർഷമോ ആറുവർഷമോ മൂന്നുവർഷമോ എന്നെ സേവിച്ചാൽ, അല്ലെങ്കിൽ ശ്രേഷ്ഠരായ ആരെയെങ്കിലും കൊണ്ടു സേവിപ്പിച്ചാൽ അവൻ പശുത്വത്തിൽ നിന്നും മുക്തനാകും. അങ്ങനെയാകാം എന്നു പറഞ്ഞ ദേവന്മാർ ഭഗവാൻ ശിവന്റെ പശുക്കളായി മാറി.
പശുത്വരൂപമായ പാശത്തിൽ നിന്നു മോചനം കൊടുക്കുന്ന രുദ്രൻ പശുപതിയുമായി. ത്രിപുരന്മാരെ എതിരിടാൻ സജ്ജമായി മഹാദേവൻ നിന്നു. ഇന്ദ്രാദികളും മഹാദേവനെ അനുഗമിച്ചു. സുരദ്രോഹികളുടെ മൂന്നു പട്ടണങ്ങളെയും നശിപ്പിയ്ക്കുവാൻ മഹാദേവൻ  തീരുമാനിച്ചു കഴിഞ്ഞിരുന്നു. രഥത്തിന്റെ ശീർഷ സ്ഥാനത്തിരുന്ന മഹാദേവൻ വില്ലിലൂടെ ശരം കുലച്ചുവിട്ടു. എന്നാൽ അതു ഫലിച്ചില്ല. മഹാദേവന്റെ വിരലിന്റെ തുമ്പത്തിരുന്നുകൊണ്ടു ഗണേശൻ നിരന്തരം ശല്യപ്പെടുത്തുകയായിരുന്നു. അതുകൊണ്ട് ലക്ഷ്യങ്ങളിൽ അമ്പു തറച്ചില്ല. ആ അവസരത്തിൽ ഒരു അശരീരിവാണിയുണ്ടായി. ഗണേശ പൂജയില്ലാതെ ത്രിപുരന്മാരെ ഹനിയ്ക്കുക സാധ്യമല്ല. മഹാദേവൻ ഭദ്രകാളിയെ വരുത്തി ഗജാനനന്റെ പൂജ ചെയ്തു. ഗജാനനപൂജ കഴിഞ്ഞപ്പോൾ  ആകാശത്ത് ത്രിപുരന്മാരുടെ  പട്ടണം തെളിഞ്ഞു കണ്ടു. തുടർന്ന് മഹാദേവൻ  പാശുപതാസ്ത്രം എയ്തുവിട്ടു. ആ പാശുപതാസ്ത്രം ത്രിപുരവാസികളായ ദൈത്യന്മാരെ ദഹിപ്പിച്ചു. ആ മൂന്നു പട്ടണങ്ങളെയും ഭസ്മമാക്കി. പാശുപതാസ്ത്രത്തിന്റെ അഗ്നിയിൽ സോദരന്മാരോടൊപ്പം എരിയുന്ന താരകാക്ഷൻ  ഭഗവാൻ ശങ്കരനെ സ്മരിച്ചു. എന്നിട്ട് വിലപിച്ചുകൊണ്ട്‌ പറഞ്ഞു - അങ്ങയില്‍ നിന്നും ഈ മരണം ഞങ്ങൾ  ആഗ്രഹിച്ചതാണ്. മഹാദേവന്റെ ആജ്ഞയനുസരിച്ച് അഗ്നി താരകപുത്രന്മാരോടൊപ്പം സകല
ദൈത്യന്മാരെയും കല്പ്പാ്ന്തത്തിലെ ഭൂമിയെ എന്ന പോലെ ഭസ്മമാക്കി. മയൻ മാത്രം ഇവിടെ അഗ്നിയ്ക്കിരയായില്ല. നിന്ദിത കർമ്മതിൽ എർപ്പെട്ട മയൻ രക്ഷപ്പെടുക തന്നെ ചെയ്തു. നിന്ദനീയങ്ങളായ കർമ്മങ്ങളിൽ
എർപെടാതിരിക്കുവാൻ ശ്രദ്ധിയ്ക്കേണ്ടതു തന്നെ. ശിവാരാധനയിൽ മുഴുകിയിരുന്നവർ അടുത്ത ജന്മത്തിൽ ശിവഗണങ്ങളായി ജനിച്ചു. ത്രിപുരാസുരന്മാരെ ഭസ്മമാക്കിയ ശിവകോപം പ്രളയകാലാഗ്നി പോലെ കോടി സൂര്യപ്രഭയ്ക്കു തുല്യമായിരുന്നു. സമസ്ത ദേവന്മാരും രക്ഷയ്ക്കായി പാർവ്വതീ ദേവിയുടെ നേരെ നോക്കിനിന്നു. ബ്രഹ്മാവു പോലും മഹാദേവന്റെത ആ രൗദ്രഭാവത്തിൽ ഭയഗ്രസ്തനായിപ്പോയി. ബ്രഹ്മാവും വിഷ്ണുവും ദേവന്മാരുമെല്ലാം ത്രിപുരഹന്താവായ ആ രുദ്രനെ സ്തുതിച്ചു കൊണ്ടേയിരുന്നു. പ്രസന്നനായ ഭഗവാൻ അവരുടെ അഭീഷ്ടം മാനിച്ച് രൗദ്രഭാവത്തെ അന്തർമുഖമാക്കി. ശാന്തനായി.. അങ്ങനെ ത്രിപുരന്തകനായ ശിവൻ പശുപതി എന്നും അറിയപ്പെട്ടു.. (ത്രിപുരന്മാരെ വധിച്ചതിനാൽ പുരാരി എന്ന പേരിലും ശിവൻ അറിയപ്പെടുന്നുണ്ട്).

അജഗവം മഹാമേരു പർവ്വതത്തെ ധ്വജസ്തംഭമാക്കി മാറ്റി. ഹൈന്ദവ വിശ്വാസ പ്രകാരം മഹാമേരുവിന്റെ മുകളിലാണ് ദേവന്മാർ വസിക്കുന്നത്. ധ്വജസ്തംഭത്തിനൊപ്പം ദേവന്മാർ മുഴുവനും ശിവനു കൂട്ടിനെത്തി. മഹാവിഷ്ണുവിനെ അമ്പാക്കി മാറ്റി, അമ്പിന്റെവ അറ്റത്ത് അഗ്നിദേവനും. അമ്പിന്റെ കടയ്ക്കൽ വായുദേവനും, വായു അമ്പിനെ കൂടുതൽ വേഗത്തിൽ നയിക്കും. ഭഗവാനു പുണ്യരഥമായി ഭൂമിദേവി, ശിവൻ
സർപ്പപാദുകനായി ഭഗവാൻ ശിവൻ എഴുന്നള്ളി. പ്രപഞ്ചശക്തികളെല്ലാം പരമശിവന്റെ സഹായത്തിനെത്തി. ഭൂമി തേർത്തട്ടും സൂര്യചന്ദ്രന്മാർ ചക്രവും ദേവന്മാർ കുതിരകളും ബ്രഹ്മാവ് സാരഥിയുമായ രഥത്തിലാണ് പരമശിവൻ യുദ്ധത്തിനു പുറപ്പെട്ടത്. ആയിരം വർഷത്തിൽ ഒരിക്കൽമാത്രം ഒന്നിച്ചുവരുന്ന മൂന്ന്
പുരങ്ങളെയും കാത്തുനിന്ന പരമശിവനുനേരേ സർവസന്നാഹങ്ങളോടുമൊത്ത് ത്രിപുരന്മാർ യുദ്ധസന്നദ്ധരായ്എത്തി. പരമശിവന്റെ വില്ലിന്റെ ദണ്ഡ് സംവത്സര സ്വരൂപമായ കാലവും ഞാണ്
കാളരാത്രിയും അമ്പ് സാക്ഷാൽ മഹാവിഷ്ണുവുമായിരുന്നു. മന്ദരപർവതം അച്ചുകോലും മേരുപർവതം ധ്വജസ്തംഭവും മിന്നൽപ്പിണർ കൊടിക്കൂറയുമായിരുന്നത്രെ. വാസുകി എന്ന സർപ്പത്തെ വില്ലിനു
ഞാണായി കെട്ടി എന്നും ഇതരപുരാണങ്ങളിൽ കാണുന്നുണ്ട്. ത്രേതായുഗത്തിൽ വൈഷ്ണവാവതാരമായ രാമൻ
ഇതേ ശിവധനുസ്സ് എടുത്തുയർത്തി ഭേദിച്ചാണ് സീതാദേവിയെ വരണമാല്യം ചാർത്താനുള്ള
മത്സരം ജയിച്ചതും....

➖➖➖➖➖➖➖➖➖
*സദാശിവസമാരംഭാം*
*ശങ്കരാചാര്യമധ്യമാം*
*അസ്മദാചാര്യപര്യന്താം*
*വന്ദേ ഗുരുപരമ്പരാം.*
ॐ➖➖➖➖ॐ➖➖➖➖ॐ
*👑മഹത്തായ സനാതന ധർമ്മ പാരമ്പര്യത്തിലെ ഒരു കണ്ണിയാകാൻ കഴിഞ്ഞത് ജന്മാന്തര സുകൃതമായി കാണുന്നു...👑*
✿📍════❁★☬ॐ☬★❁════📍✿
*ഇത് അറിയാനും അറിയിക്കാനുമാണ്. വാദിക്കാനും ജയിക്കാനുമല്ല. നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരിയെന്ന് തോന്നുന്നു കാര്യങ്ങൾ മാത്രം ജീവിതത്തിൽ പകർത്തുക.*
*ആത്മീയതയുടെ പാതയിൽ മഹത്തായ അറിവ്‌  പകർന്ന് നൽകിയവരോടുള്ള  കടപ്പാട്  വിനയപൂര്‍വ്വം സ്മരിക്കുന്നു...👣🙏*
✿❁════❁★☬ॐ☬★❁════❁✿
     ✍ *H͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚N͚͚͚͚͚͚͚͚͚͚͚͚͚͚͚D͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚ W͚͚͚͚͚͚͚͚͚͚͚A͚͚͚͚͚͚͚͚͚͚Y͚͚͚͚͚͚͚͚͚ O͚͚͚͚͚͚͚F͚͚͚͚͚͚ L͚͚͚͚I͚͚͚F͚͚E͚* ©
        █║▌█║▌█║▌█|█║
       *ഹിന്ദു ജീവിതശൈലി* ✍©
✿❁════❁★☬ॐ☬★❁════❁✿

എന്തിനാണ്‌ ഭഗവാൻ ശിവന്‍ ശരീരത്തില്‍ ഭസ്‌മം പൂശുന്നത്‌?

*എന്തിനാണ്‌ ഭഗവാൻ ശിവന്‍ ശരീരത്തില്‍ ഭസ്‌മം പൂശുന്നത്‌??*

ഒരിക്കല്‍ വളരെ ഭക്തനായ ഒരു മുനി ജീവിച്ചിരുന്നു. പ്രാര്‍ത്ഥനകളില്‍ കഠിനമായി മുഴുകിയിരുന്ന അദ്ദേഹം സസ്യങ്ങളുടെ ഇലകള്‍ മാത്രമാണ്‌ ഭക്ഷിച്ചിരുന്നത്‌. ഒരിക്കല്‍ പൂജയ്‌ക്കായി സസ്യങ്ങള്‍ മുറിച്ചു കൊണ്ടരിക്കെ അദ്ദേഹം അറിയാതെ സ്വന്തം വിരലുകളും മുറിച്ചു. അത്ഭുതം എന്ന പറയട്ടെ അദ്ദേഹത്തിന്റെ വിരലുകളില്‍ നിന്നും രക്തത്തിന്‌ പകരം സസ്യങ്ങളിലേത്‌ പോലുള്ള നീരാണ്‌ പുറത്ത്‌ വന്നത്‌. അദ്ദേഹം തന്റെ പ്രാര്‍ത്ഥനയുടെ ഫലമാണ്‌ ഇതെന്ന്‌ കരുതി ആഹ്ലാദിച്ചു. അദ്ദേഹം ആഹ്ലാദത്താല്‍ പാടുകയും ആടുകയും ചെയ്‌തു. ലോകത്തിലെ ഏറ്റവും ഈശ്വരഭക്തിയുള്ള ആള്‍ താനാണ്‌ എന്ന്‌ അദ്ദേഹം വിളിച്ചു പറയാൻ തുടങ്ങി.

ഇതറിഞ്ഞ ഭഗവാന്‍ ശിവന്‍ ഒരു വൃദ്ധന്റെ രൂപത്തില്‍ മുനിയുടെ സമീപത്തെത്തി. മുനിയുടെ സന്തോഷത്തിന്റെ കാരണമെന്താണന്ന്‌ അദ്ദേഹം അന്വഷിച്ചു. കാരണം അറിഞ്ഞപ്പോള്‍ ഭഗവാന്‍ പറഞ്ഞു "അല്ലയോ മാമുനേ എല്ലാ ജീവജാലങ്ങളും മരണ ശേഷം ഭസ്‌മമായി മാറും,
ശരിക്കും താങ്കളാണ്  ഏറ്റവും വലിയ ഭക്തനെങ്കില്‍ താങ്കളിൽ  നിന്നും ഭസ്‌മം ഉണ്ടാകും."

ഇത് കേട്ട മുനി ആലോചനാനിമഗ്നനായി . ഇതു കണ്ട
ശിവ ഭഗവാന്‍ താൻ പറഞ്ഞത് വ്യക്തമാക്കാനായി തന്റെ വിരലുകള്‍ മുറിച്ചു . വിരലുകളില്‍ നിന്നും ഭസ്‌മം ഒഴുകി.
ഇത് കണ്ടതും മുനിയുടെ അഹങ്കാരം ശമിച്ചു . ശിവഭഗവാന്‍ സ്വയം എത്തി തന്റെ അറിവില്ലായ്‌മ മനസിലാക്കി തന്നതാണന്ന്‌ അദ്ദേഹത്തിന്‌ മനസിലായി. ആ ദിവസത്തിന്‌ ശേഷം ഭഗവാന്‍ ശിവന്‍ പരമമായ സത്യത്തിന്റെ അടയാളം എന്ന നിലയില്‍ തന്റെ ശരീരത്തില്‍ ഭസ്‌മം പൂശാന്‍ തുടങ്ങി.

*ഭൗതിക ലോകത്തില്‍ നിങ്ങള്‍ക്ക്‌ സ്വന്തമായി ഉള്ളതിനെ കുറിച്ചോര്‍ത്ത്‌ അഹങ്കരിക്കുന്നത്‌ മണ്ടത്തരമാണ്‌.*