Pages

Monday, March 30, 2020

സൂത്രസംഹിതയിൽ

🔱🙏🌹🕉️സൂത്രസംഹിതയിൽ കാണുന്നത് ഇപ്രകാരമാണു. സൃഷ്ടികർമത്തിന് മുമ്പ്, ബ്രഹ്മാവ്, മഹേശ്വരദർശനത്തിനായി,പഞ്ചാഗ്നിമധ്യത്തിൽ തപസ്സിരുന്നു. ദീർഘമായ തീവ്രതപസ്സിൽ പ്രസാദിച്ച ശിവൻ, ഭൂമിയും അന്തരീക്ഷവും സ്വർഗവും നിർമ്മിക്കാൻ അനുഗ്രഹം നൽകി. പക്ഷേ, ത്രിലോകങ്ങളിലും പരമേശ്വരനെ കാണാത്തതിൽ ബ്രഹ്മാവ് വിഷമിച്ചു. ഭൂമിയിൽ നിന്ന് അഗ്നിയും  അന്തരീക്ഷത്തിൽനിന്ന് വായുവും  സ്വർഗത്തിൽ സൂര്യനും ഉണ്ടായി. അതിലൊന്നും ശിവനെ കാണാതെ ബ്രഹ്മാവ് ശിവസങ്കല്പത്തിൽ മുഴുകി. അഗ്നിയിൽ നിന്ന് ഋഗ്വേദവും വായുവിൽ നിന്നു യജുർവേദവും സൂര്യനിൽ നിന്ന് സാമവേദവും ഉണ്ടാകുന്നത് കാണാൻ കഴിഞ്ഞു. അവയിൽനിന്ന് യഥാക്രമം ഭൂ:,ഭുവ:,സ്വ: എന്നീ ശബ്ദങ്ങൾ പുറപ്പെടുന്നത് കേട്ടു. ആ വ്യാഹൃതികളിൽനിന്നും യഥാക്രമം അകാരവും ഉകാരവും മകാരവും പുറപ്പെട്ടു. ആ വർണങ്ങൾ ഒന്നിച്ചപ്പോൾ ഓംകാരമുണ്ടായി. പ്രണവസ്വരൂപമായ ഓംകാരത്തിൽ മഹേശ്വരന്റെ രൂപം തെളിഞ്ഞു എന്നാണ് വിശ്വാസം...♥️🕉️🙏🏻🔱☘️📿

No comments:

Post a Comment