Pages
Tuesday, December 29, 2020
സുരട്ടുപള്ളി
Thursday, December 17, 2020
ഗുഡിമല്ലം ക്ഷേത്രം
*ലോകത്തിൽ* *ഇന്നുവരെഏറ്റവും* *അധികംകാലം* *ആരാധിക്കപ്പെട്ട* *ശിവലിംഗംഎവിടെയാണ്* *എന്നറിയുമോ* ? അമർനാഥിലെയും ബദ്രിനാഥിലെയും ഒക്കെ ശിവക്ഷേത്രങ്ങള്‍ ഓർമ്മയിലെത്തുമെങ്കിലും ഏറ്റവും പഴയ ശിവക്ഷേത്രം കാണാൻ യാത്ര പിന്നെയും തുടരണം. ക്രിസ്തുവിനും മുൻപേ ബിസി മൂന്നാം നൂറ്റാണ്ടു മുതൽ ആരാധിക്കുന്ന ഈ ക്ഷേത്രം കാലത്തെ പോലും വിസ്മയിപ്പിച്ച ഒരു നിർമ്മിതിയാണ്. പറഞ്ഞാൽ തീരാത്ത പ്രത്യേകതകളുള്ള ഗുഡിമല്ലം ക്ഷേത്രത്തിന്റെ വിശേഷങ്ങൾ...
ഗുഡിമല്ലം ക്ഷേത്രം
ആന്ധ്രാ പ്രദേശിലെ ചിറ്റൂർ ജില്ലയിലെ യേർപേഡു മണ്ഡൽ എന്ന സ്ഥലത്തു സ്ഥിതി ചെയ്യുന്ന ഗുഡിമല്ലം ക്ഷേത്രം ഭാരതത്തിലെ ഏറെ പ്രധാനപ്പെട്ട ക്ഷേത്രങ്ങളിലൊന്നാണ്. ശൈവ വിശ്വാസികളുടെ തീർഥാടന കേന്ദ്രങ്ങളിലൊന്നു കൂടിയാണിത്. പരശുരാമേശ്വര ക്ഷേത്രം എന്നും ഇതറിയപ്പെടുന്നു.
ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ശിവലിംഗം
ഇന്ത്യയിൽ ഇന്നു കണ്ടെത്തിയ ക്ഷേത്രങ്ങളിൽ ഏറ്റവും പഴക്കമുള്ള ശിവലിംഗം സ്ഥിതി ചെയ്യുന്ന ക്ഷേത്രം ഗുഡിമല്ലമാണ്. ക്രിസ്തുവിനും മുൻപേ ഏതാണ് ബിസി മൂന്നാം നൂറ്റാണ്ടിൽ സ്ഥാപിക്കപ്പെട്ട ശിവലിംഗമാണ് ഇവിടുത്തേത് എന്നാണ് പഠനങ്ങൾ പറയുന്നത്.
വ്യത്യസ്തമായ ശിവലിംഗം
ഭാരതത്തിലെ ക്ഷേത്രങ്ങളുടെ ചരിത്രത്തിൽ ഒരിടത്തും കാണുവാൻ പറ്റാത്ത രൂപത്തിലുള്ള ഒരു ശിവലിംഗമാണ് ഇവിടെയുള്ളത്. ഒട്ടേറെ രൂപങ്ങൾ കൊത്തിയിരിക്കുന്ന ഒരു രൂപമാണ് ഈ ശിവലിംഗത്തിന്.
ശിവലിംഗത്തിലെ വേട്ടക്കാരൻ
ശിവലിംഗത്തിലെ വേട്ടക്കാരൻ
ഒട്ടേറെ രൂപങ്ങൾ ഇവിടുത്ത വലിയ ശിവലിംഗത്തില്‍ കാണാൻ സാധിക്കുമെങ്കിലും അതിൽ എടുത്തു പറയേണ്ട പ്രത്യേകത ശിവലിംഗത്തിൽ കൊത്തിയിരിക്കുന്ന വേട്ടക്കാരന്റെ രൂപമാണ്. എന്തിനോടോ ഉള്ള ദേഷ്യത്തിൽ നിൽക്കുന്ന വേട്ടക്കാരൻറെ വലതു കയ്യിൽ ബാണവും ഇടതു കയ്യിൽ ഒരു പാത്രവും തോളിൽ ഒരു മഴുവുമാണുള്ളത്. കുള്ളനായ ഒരാളുടെ തോളിൽ ചവിട്ടി നിൽക്കുന്ന വേട്ടക്കരന്റെ രൂപത്തിൽ ശിവനെയാണ് കൊത്തിവെച്ചിരിക്കുന്നത് എന്നാണ് വിശ്വാസം.
ആൾവലുപ്പത്തിലുള്ള ശിവലിംഗം
ഏകദേശം അഞ്ച് അടിയോളം വലുപ്പത്തിലുള്ള ശിവലിംഗമാണ് ഇവിടെ സ്ഥാപിച്ചിരിക്കുന്നത്. ക്ഷേത്രത്തിലെ ഗർഭഗൃഹത്തിൽ തറനിരപ്പിൽ നിന്നും വീണ്ടും താഴെയാണ് ഈ ശിവലിംഗം പ്രതിഷ്ഠിച്ചിരിക്കുന്നത്. ത്രിമൂർത്തി സംഗമമായും ഈ ശിവലിംഗത്തെ വിശ്വാസികൾ കരുതുന്നു.
പൂജകളില്ല
ഇത്രയും പ്രശസ്തമായ ക്ഷേത്രമായിരിക്കുന്നിട്ടും ഇവിടെ പൂജകൾ ഒന്നും നടക്കാറില്ല. ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ കീഴിൽ സംരക്ഷിക്കപ്പെടുന്ന ഇടമായതിനാലാണ് ഇവിടെ പൂജകളൊന്നും അനുവദിക്കാത്തത്. രാവിലെ ആറു മണി മുതൽ വൈകിട്ട് എട്ടുമണി വരെ ഇവിടെ പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിച്ചിട്ടുണ്ട്.
വെള്ളത്തിനടിയിലെ ശ്രീകോവിൽ
വെള്ളത്തിനടിയിലെ ശ്രീകോവിൽ
വിശ്വാസങ്ങളോടൊപ്പം തന്നെ കഥകൾക്കും ഈ ക്ഷേത്രത്തിൽ പ്രത്യേക സ്ഥാനമുണ്ട്. അത്തരത്തിലൊന്നാണ് ഇവിടുത്തെ വെള്ളം കയറുന്ന ശ്രീകോവിൽ. എല്ലാ അറുപത് വർഷം കൂടുമ്പോഴും ഇവിടുത്തെ ശ്രീകോവിലിൽ വെള്ളം കയറുമെന്നാണ് വിശ്വാസം. കാശിയില്‍ നിന്നും ശിവലിംഗം അഭിഷേകം ചെയ്യാനെത്തുന്ന വെള്ളമാണിതെന്നാണ് ഭക്തര്‍ വിശ്വസിക്കുന്നത്
മറ്റു ക്ഷേത്രങ്ങൾ
ഗുഡിമല്ലം ക്ഷേത്രപരിസരത്തു തന്നെ മറ്റു ഉപക്ഷേത്രങ്ങളും കാണുവാൻ സാധിക്കും. വള്ളി, ദേവസേന എന്നീ രണ്ടു ഭാര്യമാരോടൊപ്പമുള്ള ഷൺമുഖ ക്ഷേത്രം, സൂര്യ ഭഗവാൻ ക്ഷേത്രം, ആനന്ദവല്ലി അമ്മാവരു ക്ഷേത്രം എന്നിവയാണ് ഇവിടുത്തെ പ്രധാനപ്പെട്ട മറ്റു ക്ഷേത്രങ്ങൾ.
ഗുഡിമല്ലം
ക്ഷേത്രത്തിലെത്തുവാൻ
ഗുഡിമല്ലം ക്ഷേത്രത്തിലെത്തുവാൻ
തിരുപ്പതി ക്ഷേത്രത്തിനോടടുത്തു സ്ഥിതി ചെയ്യുന്നതിനാൽ തിരുപ്പതിയിലെത്തുന്ന വിശ്വാസികൾ ഇവിടം കൂടി സന്ദർശിച്ചാണ് സാധാരണ ഗതിയിൽ മടങ്ങാറുള്ളത്. തിരുപ്പതിയിൽ നിന്നും 31 കിലോമീറ്റർ മാത്രമേ ഗുഡിമല്ലൂത്തിലേക്കുള്ളൂ. മറ്റൊരു പ്രധാന സ്ഥലമായ റെനിഗുണ്ട റെയിൽവേ സ്റ്റേഷനിൽ നിന്നും 10കിലോമീറ്റർ ദൂരമുണ്ട് ക്ഷേത്രത്തിലേക്ക്"!
(കടപ്പാട്) ഗുരു പരമ്പര🙏👣
Monday, December 14, 2020
ശിവസുതൻ
*സുബ്രഹ്മണ്യന്റെ* *നാമങ്ങള്‍*
ശിവസുതനും ദേവസേനാപതിയുമാണ് സുബ്രഹ്മണ്യൻ. ബ്രാഹ്മണ്യം എന്നത് ശിവനെ കുറിക്കുന്നു. അതിനോട് ശ്രേയസിനെ കുറിക്കുന്ന -സു- എന്ന ഉപസർഗം ചേർത്ത് സുബ്രഹ്മണ്യം എന്ന പേരുണ്ടായെന്ന് സ്കന്ദപുരാണം പറയുന്നു.
വേദഗോബ്രാഹ്മണരുടെ രക്ഷകർത്താവെന്നും ഈ പദത്തിനർഥമുണ്ട്. മുരുകൻ,കുമാരൻ, ഗുഹൻ, സ്കന്ദൻ ,കാർത്തികേയൻ,ശരവണൻ,ഷണ്മുഖൻ എന്നിങ്ങനെ സുബ്രഹ്മണ്യന് ഒട്ടേറെ പേരുകളുണ്ട് .
ശരവണക്കാട്ടിൽ ജനിച്ച കുട്ടിയാണ് സുബ്രഹ്മണ്യൻ. ജനനശേഷം മലർന്ന് കിടന്നു കരഞ്ഞ സുബ്രഹ്മണ്യനെ അതുവഴിപോയ ആറ് ദിവ്യകൃത്തിമാർ കണ്ടു. അവർ കുഞ്ഞിനെ മുലയൂട്ടനായി തർക്കിച്ചു. അതുകണ്ട കുട്ടി ആറു കൃത്തിമാരെയും മാറിമാറി നോക്കി.അപ്പോൾ കുഞ്ഞിന് ആറ് തലകൾ ഉണ്ടായി; ആറു തലകൾ ഷൺമുഖനെന്ന പേരും നേടിക്കൊടുത്തു.കൃത്തികമാർ മുലകൊടുത്തുവളർത്തിയതിനാൽ ആ കുട്ടി കാർത്തികേയനായി.
ജനനത്തിന്റെ വിവിധ ഘട്ടങ്ങൾക്ക് ഉത്തരവാദിയായവരുടെ എല്ലാം മകനായി സുബ്രഹ്മണ്യൻ മാറി;വിവിധ പേരുകളും സിദ്ധിച്ചു.സുബ്രഹ്മണ്യൻയോഗബലത്താൽ കുമാരൻ, വിശാഖൻ, ശാഖൻ, നൈഗമേയൻ എന്ന പേരുകളിൽ നാല് ശരീരം സ്വീകരിച്ചു.
ഗുഹൻ എന്ന പേരിൽ ശിവന്റേയും , സ്കന്ദൻ എന്ന പേരിൽ പാർവതി യുടേയും, മഹാസേനൻ എന്ന പേരിൽ അഗ്നിയുടേയും, കുമാരൻ എന്നപേരിൽ ഗംഗയുടേയും ശരവണനെന്ന പേരിൽ ശരവണത്തിന്റേയും കാർത്തികേയനെന്ന പേരിൽ കൃത്തികമാരുടേയും പുത്രനായി സുബ്രഹ്മണ്യൻ അറിയപ്പെട്ടു.
🔷◼️▪️®️▪️◼️🔷
മുരുഡേശ്വര ക്ഷേത്ര
🍁 *മുരുഡേശ്വര ക്ഷേത്രം*🍁
🟠🟠🟠🟠🟠
കർണ്ണാടകയിലെ ഉത്തര കന്നടയിലുള്ള മുരുഡേശ്വരത്ത് സ്ഥിതി ചെയ്യുന്ന ഒരു ഹൈന്ദവക്ഷേത്രമാണ് മുരുഡേശ്വര ക്ഷേത്രം. അറേബ്യൻ കടലിന് സമീപമുള്ള കന്ദുകഗിരി എന്ന ചെറിയ കുന്നിൻ മുകളിലാണ് ഈ ക്ഷേത്രത്തിന്റെ സ്ഥാനം. മൃഡേശ്വരൻ എന്നറിയപ്പെടുന്ന ശിവൻ ആണ് ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ. ക്ഷേത്രസമീപത്ത് പണികഴിപ്പിച്ചിട്ടുള്ള 123 അടി (37 മീറ്റർ) ഉയരമുള്ള ശിവപ്രതിമക്ക് ലോകത്തിലെ ഉയരമേറിയ ശിവരൂപങ്ങളിൽ വെച്ച് രണ്ടാം സ്ഥാനമാണുള്ളത്.
*ഐതിഹ്യം*
മുരുഡേശ്വര ക്ഷേത്രവുമായി ബന്ധപ്പെട്ട ഐതിഹ്യങ്ങൾ ത്രേതായുഗത്തിൽ നിന്നു തന്നെ തുടങ്ങുന്നു.അമർത്യത നേടിയ ദേവന്മാരെപ്പോലെ അനശ്വരനാകുവാൻ ലങ്കേശ്വരനായ രാവണനും ആഗ്രഹിച്ചു. ദേവഗണങ്ങൾക്ക് ഇതു സാധ്യമായത് ശൈവപ്രതീകമായ ആത്മലിംഗത്തെ പൂജിക്കുന്നതു കൊണ്ടാണെന്നു മനസ്സിലാക്കിയ രാവണൻ ആത്മലിംഗം സ്വന്തമാക്കാൻ ആഗ്രഹിച്ചു. തീവ്രമായ പ്രാർത്ഥനകളിലൂടെയും പൂജകളിലൂടെയും പരമശിവനെ പ്രസാദിപ്പിക്കുവാൻ സാധിച്ച രാവണൻ, ശിവൻ പ്രത്യക്ഷപ്പെട്ടപ്പോൾ വരമായി ആത്മലിംഗം ആവശ്യപ്പെട്ടു. അപ്രകാരം ആത്മലിംഗം രാവണനു വരദാനമായി നൽകിയപ്പോൾ അതു ലങ്കയിലെത്തി യഥാസ്ഥാനത്തു സ്ഥാപിക്കുന്നത് വരെ മറ്റൊരിടെത്തും നിലത്തു വെയ്ക്കാൻ പാടില്ല എന്നൊരു കർശന നിർദ്ദേശം കൂടി നൽകി. ഈ സംഭവം അറിഞ്ഞ നാരദമുനി , സ്വതേ അഹങ്കരിയായ രാവണൻ ആത്മലിംഗം കൈവശപ്പെടുത്തിയതിൽ ആശങ്കാകുലനാകുകയും മഹാവിഷ്ണുവിന്റെയും ഗണപതിയുടെയും സഹായം അപേക്ഷിക്കുകയും ചെയ്തു.
സൂര്യാസ്തമയത്തോടനുബന്ധിച്ചുള്ള പൂജാകർമ്മങ്ങളിൽ വളരെ നിഷ്ട പുലർത്തിയിരുന്ന വ്യക്തിയാണ് രാവണൻ എന്നു മനസ്സിലാക്കിയ ഗണപതി ആത്മലിംഗം വീണ്ടെടുക്കുവാനൊരു ഉപായം കണ്ടെത്തി. ആത്മലിംഗം കൈകളിൽ വഹിച്ചു രാവണൻ ഗോകർണ്ണത്ത് എത്തിയപ്പോൾ മഹാവിഷ്ണു മായയാൽ സൂര്യനെ മറച്ചു അസ്തമയഛായ സൃഷ്ടിച്ചു . പ്രതീക്ഷച്ചതിലും വേഗം അസ്തമയം ആയെന്നു ധരിച്ച രാവണൻ അത്മലിംഗം കൈകളിൽ വെച്ചു കൊണ്ട് തന്റെ പൂജകൾ നടത്തുവാൻ കഴിയാതെ വിഷണ്ണനായി. തദവസരത്തിൽ ഗണപതി ഒരു ബ്രാഹ്മണബാലന്റെ രൂപത്തിൽ അവിടെയെത്തി. വിശ്വസ്തനായി തോന്നിയ ആ ബ്രാഹ്മണബാലനോട് പൂജകൾ നടത്തി താൻ തിരികെ വരുന്നതു വരെ നിലത്തു വെയ്ക്കാതെ കൈകളിൽ തന്നെ വഹിച്ചുകൊള്ളണമെന്ന അഭ്യർത്ഥനയോടെ ആത്മലിംഗം രാവണൻ കൈമാറി. എന്നാൽ രാവണൻ പൂജകൾ നിർവഹിച്ചു തിരികെ വരുന്നതിനു മുൻപേ മഹാവിഷ്ണു സൂര്യനെ മറച്ചിരുന്ന തന്റെ മായ പിൻവലിക്കുകയും പകൽ വെളിച്ചം വീണ്ടും പരക്കുകയും ചെയ്തു.
അബദ്ധം പറ്റിയെന്നു മനസ്സിലാക്കി പരിഭ്രാന്തനായി പാഞ്ഞു തിരിച്ചെത്തിയ രാവണന് എന്തെങ്കിലും ചെയ്യാൻ കഴിയുന്നതിന് മുൻപേ ഗണപതി ആത്മലിംഗം നിലത്തു വെക്കുകയും ലിംഗം നിലത്തുറച്ചു പോവുകയും ചെയ്തു. കോപാകുലനായ രാവണൻ അതു പൊക്കിയെടുത്ത് നശിപ്പിക്കുവാൻ ശ്രമിച്ചു. രാവണന്റെ ശക്തമായ ബലപ്രയോഗം മൂലം ആത്മലിംഗം പല ഖണ്ഡങ്ങളായി ചിതറുകയും ലിംഗത്തിന്റെ മുകൾഭാഗമുൾപ്പെടുന്ന ഖണ്ഡം കുറച്ചകലെയുള്ള സൂരത്കൽ എന്ന പ്രദേശത്ത് ചെന്നു പതിക്കുകയും ചെയ്തു. തുടർന്ന് രാവണൻ ലിംഗത്തിന്റെ പേടകവും പേടകത്തിന്റെ അടപ്പും ഏറ്റവും ഒടുവിലായി ആത്മലിംഗത്തെ ചുറ്റിയിരുന്ന തുണികൊണ്ടുള്ള ആവരണവും ഒരോ സ്ഥലത്തേക്ക് എടുത്തെറിഞ്ഞു. ഇവയിൽ ആവരണം വന്നു പതിച്ച കന്ദുകഗിരിയിലാണ് മുരുഡേശ്വര ക്ഷേത്രം സ്ഥാപിച്ചിരിക്കുന്നതെന്നാണ് വിശ്വാസം.🙏
🔸🔸🔸🔸🔸
Wednesday, December 9, 2020
ശൈവിസം
Friday, December 4, 2020
ചതുരഗിരി മല
Thursday, December 3, 2020
പരമശിവന് സൃഷ്ടിച്ച വീണ
Monday, November 16, 2020
കേഥാർ നാഥ
Saturday, November 7, 2020
#ബലിക്കല്ലും #ശാസ്ത്രീയതയും
Friday, November 6, 2020
ജ്വാലാമുഖി
Thursday, November 5, 2020
വ്യത്യസ്ത താണ്ഡവം
Tuesday, November 3, 2020
പൂക്കാട്ടിയൂർ മഹാദേവ ക്ഷേത്രം
Sunday, November 1, 2020
ശിവന്റെ വില്ലായ അജഗവം എന്ന പിനാകം
Wednesday, October 28, 2020
ഭോജേശ്വര ക്ഷേത്രം
*ആയിരം വർഷം കഴിഞ്ഞിട്ടും പണി തീരാത്ത ശിവ ക്ഷേത്രം*
🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️
ആയിരം വർഷം കഴിഞ്ഞിട്ടും പണി തീരാത്ത ശിവ ക്ഷേത്രം
ക്ഷേത്രങ്ങളുടെ നാടാണ് നമ്മുടെ ഭാരതം.
പ്രശസ്തമായ നിരവധി ക്ഷേത്രങ്ങളുണ്ട് നമ്മുടെ നാട്ടിൽ. എന്നാൽ ആയിരം വർഷങ്ങൾക്ക് മുൻപ് നിർമ്മാണം ആരംഭിച്ച് പണിപൂർത്തിയാകാതെ പ്രശസ്തമായ ഒരു ക്ഷേത്രമുണ്ട് മധ്യപ്രദേശിൽ. മധ്യപ്രദേശിലെ ഭോജ്പ്പൂരിലെ "ഭോജേശ്വര ക്ഷേത്ര" മാണ് ഇത്തരത്തിൽ പ്രശസ്തമായ ക്ഷേത്രം.
ഭോപ്പാലിൽ നിന്ന് 28 കിലോമീറ്റർ അകലെയുള്ള ഭോജ്‌പ്പൂരിൽ ഭോജ രാജിന്റെ ഭരണകാലത്താണ് ഈ ക്ഷേത്രം സ്ഥാപിച്ചത്.
ഭോജ് രാജാവിൽ നിന്നാണ് ഈ സ്ഥലത്തിന് ' ഭോജ്‌പൂർ 'എന്ന പേര് ലഭിച്ചത്.
ഇന്ത്യയിലെ തന്നെ വളരെ പ്രശസ്തമായ ഈ ക്ഷേത്രത്തിന്റെ അപൂർവത അതിന്റെ അപൂർണത തന്നെയാണ്. അപൂർണ്ണമായ അവസ്ഥയിലാണെങ്കിൽ പോലും വളരെ മനോഹരമായ ഒരു നിർമ്മിതിയാണ് ഈ ക്ഷേത്രം. ക്ഷേത്രത്തിലെ ശിവലിംഗം ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ശിവലിംഗങ്ങളിലൊന്നാണ്.
ഒറ്റക്കല്ലിൽ കൊത്തിയെടുത്ത ഇതിന് 7.5 അടി ഉയരവും, 17.8 അടി ചുറ്റളവുമുണ്ട്.
ഈ ശിവലിംഗത്തിന്‍റെ ശ്രദ്ധേയമായ സാന്നിധ്യത്താൽ ഇവിടം 'കിഴക്കിന്‍റെ സോമനാഥ് ' എന്ന് അറിയപ്പെടുന്നു.
11-13 നൂറ്റാണ്ടുകളിലെ വാസ്തുവിദ്യയുടെ തുല്യം നില്ക്കാനാവാത്ത പ്രൗഡിയുടെ സാക്ഷ്യമാണ് ഈ ക്ഷേത്രം.
ഇത് പണി പൂര്‍ത്തിയായിരുന്നെങ്കിൽ പുരാതന ഇന്ത്യയിലെ വാസ്തുകലയുടെ അത്ഭുതകരമായ തെളിവായി ഇവിടം നിലകൊണ്ടേനെ. ക്ഷേത്രത്തിന്‍റെ കൊത്തുപണി ചെയ്ത മകുടവും, ശില്പങ്ങളും, കൊത്തുപണികളാൽ അലംകൃതമായ വാതിലുകളും, ഒരു കാഴ്ച തന്നെയാണ്.
ക്ഷേത്രത്തിലെ ബാൽക്കണി വൻ തൂണുകളാലും, കമാനങ്ങളാലും താങ്ങപ്പെടുന്നു. ഈ ക്ഷേത്രത്തിന് പുറം ഭിത്തി പണിതിട്ടില്ല. മകുടം വരെ ചരിഞ്ഞ രീതിയിൽ പണിതിരിക്കുന്ന ഈ ക്ഷേത്രം പഴയകാല കൽപണിയുടെ കരുത്ത് വിളിച്ചറിയിക്കുന്നതാണ്. കരിങ്കല്ല് ഉപയോഗിച്ചാണ് ഈ ക്ഷേത്രം നിര്‍മ്മിച്ചത്.
ക്ഷേത്ര നിർമ്മാണത്തിന് ഒരുക്കി വച്ച കല്ലുകൾ ഇപ്പോഴും ഇവിടെ കാണാം.
ഭോജപാലരാജാവിന്റെ കാലം സംസ്കാരത്തിന്റെ സമൃദ്ധകാലം കൂടിയായിരുന്നു. രാജാവ് തന്നെ ഇരുപത്തിമൂന്നോളം കൃതികളുടെ രചയിതാവാണ്. എഴുത്തുകാരനായ രാജാവിന്റെ സർഗാത്മകമായ മനസിന്റെ സ്പർശം അദ്ദേഹത്തിന്റെ നിർമിതികളിൽ ഉണ്ടാവുക സ്വാഭാവികമാണ്.
ഒറ്റ രാത്രികൊണ്ട് ക്ഷേത്രം നിർമിക്കണമെന്ന് രാജാവ് ശിൽപ്പികളോട് ആവശ്യപ്പെട്ടത്രേ.
എല്ലാ സന്നാഹങ്ങളും ഒരുക്കി സന്ധ്യക്ക് പണി ആരംഭിച്ചു. നക്ഷത്രങ്ങളും നിലാവും ശില്പികളെ അനുഗ്രഹിച്ചു. ശിവശക്തിയുടെ അതുല്യമായ ഊർജത്തോടെ ക്ഷേത്രം സ്വാഭാവികമായ ശിലാടിത്തറയിൽ ഉയർന്നു.
വേഗതയുടെ ഏതോ നഷ്ടമുഹൂർത്തത്തിൽ, പടർന്നിറങ്ങിയ ആലസ്യത്താലോ അപൂർണതയുടെ സൗന്ദര്യത്തിന്റെ പൊരുളാഗ്രഹിച്ചതിനാലോ പുലരിവെളിച്ചം വീഴുമ്പോഴും ഗോപുരം പൂര്‍ത്തീകരിക്കാൻ കഴിഞ്ഞില്ല .
ഈ ക്ഷേത്രത്തിന്റെ നിർമിതി അതിശയിപ്പിക്കുന്നതാണ്.
അതേ പോലെയാണ് 40 അടി ഉയരമുളള നാലു കൂറ്റൻ ശിലാസ്തംഭങ്ങൾ.
ശിവ-ശക്തി, ലക്ഷ്മി-നാരായണ, ബ്രഹ്മ-സാവിത്രി, സീത-രാമ എന്നീ യുഗ്മങ്ങൾക്കോരോരോ ശിലാസ്തംഭങ്ങൾ.
ഇവയുടെ ഉയരവും വണ്ണവും അറിയുമ്പോഴാണ് ഇതിങ്ങനെ നേരെ ഉയർത്തി നിറുത്താനായി ചെലവഴിച്ച അധ്വാനത്തെക്കുറിച്ച് അതിശയിക്കുക.
നൂറുകണക്കിന് ദൃഢഗാത്രരായ ഭടന്മാരോ യുവാക്കളോ സർവവിധ ഊർജവും കേന്ദ്രീകരിച്ച് ബാഹുബലിയിലെ രാജപ്രതിമ പൊന്തിക്കുന്നതുപോലെ ശിലാസ്തംഭങ്ങൾ ഉയര്‍ത്തുന്നതിനിടയിൽ അല്പം ചരിഞ്ഞുപോയാൽ, അത് തലയിൽ വീണു് അസംഖ്യം പേരെയും ശില്പികളെയും ചതച്ചരച്ച് ബര്‍ത്വാ നദിയിലേക്കത് ഉരുണ്ടുപോകും.
നിർമിതിയുടെ രംഗങ്ങളെ ഭാവനയിൽ കാണുമ്പോൾ മാത്രമേ ഈ ക്ഷേത്രനിർമാണമഹാത്മ്യത്തിന്റെ ഔന്നിത്യം മനസിലാകൂ. 70 ടൺ ഭാരമുളള ശിലാഫലകങ്ങൾ ഉയർത്തി ഗർഭഗൃഹത്തിന്റെ മേൽവിതാനത്തിൽ സ്ഥാപിച്ച സാങ്കേതികവിദ്യയുടെ രഹസ്യം ഇന്നും അജ്ഞാതമാണ്.
ഒരു പക്ഷേ ഗോപുരനിർമിതിക്ക് (വിമാനം) വേണ്ടി ഉയർത്തേണ്ട ശിലാഭാരത്തെയും അധ്വാനത്തെയും കണക്കിലെടുത്ത് അതിസാഹസികമായ നിർമിതി ആശ്ചര്യചിഹ്നമിട്ട് അപൂർണമാക്കിയതാകും.
തലമുറകൾ കഴിഞ്ഞപ്പോൾ അമാനുഷിക ശക്തികൾക്ക് മാത്രമേ ഈ ക്ഷേത്രത്തിന്റെ പണി പൂർത്തിയാക്കാൻ സാധിക്കൂ എന്ന അടിയുറച്ചു പോയ വിശ്വാസമായിരിക്കാം ഇന്നും ഇത് അപൂർണതയോടെ നിലനിർത്തിയിരിക്കാനുള്ള മറ്റൊരു കാരണം
കടപ്പാട്...
Monday, October 26, 2020
തിങ്കളാഴ്ചവ്രതം
തിങ്കളാഴ്ചവ്രതം*
❉💧♦💧🔱🔱💧♦💧❉
ശ്രീപരമേശ്വരനെ പ്രീതിപ്പെടുത്തുന്നതിന് എടുക്കുന്ന വ്രതമാണ് തിങ്കളാഴ്ചവ്രതം. ചൈത്രം, വൈശാഖം, ശ്രാവണം, കാര്‍ത്തിക എന്നീ മാസങ്ങളില്‍ ഇതനുഷ്ഠിച്ച് വരുന്നു. ഈ വ്രതം അനുഷ്ഠിക്കുന്നവര്‍ ശ്രീപരമേശ്വനേയും പാര്‍വ്വതിയേയും പൂജിേക്കണ്ടതാണ്. സ്ത്രീകളാണ് തിങ്കളാഴ്ചവ്രതം സാധാരണയായി അനുഷ്ടിക്കാറ്. ഭര്‍ത്താവ്, പുത്രന്‍ ഇവര്‍ മൂലം സൗഖ്യം ലഭിക്കുന്നതിനാണ് തിങ്കളാഴ്ചവ്രതം അനുഷ്ഠിക്കുന്നത്. ജാതകത്തില്‍ ചന്ദ്രന്റെ ദോഷം പരിഹരിക്കുന്നതിനും വൈധവ്യദോഷപരിഹാരത്തിനും മംഗല്യ സിദ്ധിക്കും തിങ്കളാഴ്ചവ്രതം അനുഷ്ഠിക്കുന്നു. വ്രതക്കാര്‍ ഒരു ദിവസം ഒരു പ്രാവശ്യം മാത്രമേ ആഹാരം കഴിക്കാന്‍ പാടുള്ളൂ. ശിവപുരാണ പാരായണം നടത്തണം.
സീമന്തിനി എന്ന രാജകുമാരിയാണ് തിങ്കളാഴ്ച വ്രതാചരണം ആരംഭിച്ചത്. ജാതകപ്രകാരം വൈധവ്യം സംഭവിക്കുമെന്ന് അറിഞ്ഞ സീമന്തിനി വളരെ ദുഃഖിതയായി. ഋഷിവര്യനായ യാജ്ഞവൽക്യൻ മുനിയുടെ പത്നി മൈത്രേയിയെ കണ്ട് സങ്കടം ഉണർത്തിച്ചു. അവരുടെ നിർദേശപ്രകാരം സീമന്തിനി തിങ്കളാഴ്ച വ്രതം ആരംഭിച്ചു. രാജകുമാരിയുടെ വിവാഹശേഷം തോണിയാത്രയ്ക്ക് പോയ രാജകുമാരൻ മുങ്ങിപ്പോയി. അകാലവൈധവ്യം പേറിയ സീമന്തിനി ശിവഭജനം തുടങ്ങി. ജലത്തിൽ താഴ്ന്ന കുമാരനെ നാഗകിങ്കരന്മാർ കെട്ടി വലിച്ച് നാഗസഭയിൽ എത്തിച്ചു. തേജസ്സ് നിറഞ്ഞ രാജകുമാരനെ കണ്ട നാഗരാജാവ് കുമാരനോട് തന്റെ പരദേവത ആരാണ് എന്നു ചോദിച്ചു. തെല്ലും സംശയം കൂടാതെ ’സർവ്വശക്തനായ തിങ്കൾ ചൂടന് നമസ്ക്കാരം’ എന്നു പറഞ്ഞു. കുമാരന്റെ ശിവഭക്തിയിൽ സന്തോഷമായ നാഗരാജാവ് രാജകുമാരനെ ഭൂമിയിൽ എത്തിച്ചു. അങ്ങനെ സീമന്തിനിക്ക് ഭർത്താവിനെ തിരിച്ച് കിട്ടി.തിങ്കളാഴ്ചകൾ മുടങ്ങാതെ ശിവക്ഷേത്ര ദർശനവും പരമശിവന് കൂവളത്തിലയും, ശ്രീപാർവ്വതി ദേവിയ്ക്ക് വെളുത്ത പുഷ്പങ്ങളും നൽകുക എന്നിവ ഭർത്താവിന്റെ ഐശ്വര്യത്തിനും സന്താനഭാഗ്യത്തിനും മംഗലഭാഗ്യത്തിനും ഉത്തമമായി കരുതുന്നു. സാധാരണ തിങ്കളാഴ്ച ഒരിക്കലായിട്ടാണ് വ്രതം ആചരിക്കാറുള്ളതു. ഒരിക്കൽ എന്നു വച്ചാൽ ,ദിവസം ഒരു പ്രാവശ്യം മാത്രമേ അരി ആഹാരം കഴിക്കൂ. മറ്റ് നേരങ്ങളിൽ അരിയാഹാരം പാടില്ല . ചിലർ ശിവക്ഷേത്രത്തിലെ നേദ്യചോറാണ് കഴിക്കാറ്.
തിങ്കളാഴ്ചദിവസം ശിവഭജനം സുഖദാമ്പത്യത്തിന് അത്യുത്തമമാണു. ശിവന്റെ മന്ത്രങ്ങൾ ഉരുവിട്ട് ശിവക്ഷേത്രം വലം വയ്ക്കുന്നതും വിളക്ക് കൊളുത്തി ശിവഭജനം നടത്തുന്നതും പൂജ നടത്തുന്നതിനു തുല്യഫലം നൽകുന്നതാണു. ശിവപാർവ്വതി മന്ത്രങ്ങൾ ചേർത്ത് വേണം ശിവനെ ഭജിക്കാൻ. എന്തെന്നാൽ പരമശിവന്റെ പകുതി ശരീരം ശ്രീപാർവ്വതി ദേവിക്കയി കരുതപ്പെടുന്നു.
'നമ:ശിവായ ശിവായ നമ:' എന്ന മൂലമന്ത്രത്തെ നൂറ്റിയെട്ട് പ്രാവശ്യം ജപിക്കുന്നത് ഐശ്വര്യദായകമായി കരുതപ്പെടുന്നു. ശിവപുരാണവും ദേവിമാഹാത്മ്യവും അന്നേ ദിവസം ജപിക്കുന്നത് ഉചിതമാണു.
തിങ്കളാഴ്ച വ്രതമെടുത്താല്‍ ലഭിക്കുന്ന ഗുണം :
മന:ശാന്തി, പുത്രലാഭം, ദീര്‍ദാമ്പത്യം
🙏⚜️🙏
ॐജന്മം എന്തിനു വേണ്ടി*
*ॐജന്മം എന്തിനു വേണ്ടി*
⚜️⚜️🔱⚜️⚜️
മനുഷ്യന്‍ എന്തിനു വേണ്ടി ജനിക്കുന്നു ?ജനന ലക്‌ഷ്യം എന്താണ് ?ജനിക്കുന്നതിന്‍റെ ലക്‌ഷ്യം ജന്മങ്ങള്‍ ഇല്ലാതെയാക്കാന്‍ ആണ് ,ജനന മരണങ്ങള്‍ ഇല്ലാതെയാക്കാന്‍ വേണ്ടി ജനിക്കുന്നു .ആറു പടികള്‍ കടന്നാണ് ശിവനെ കാണാന്‍ ആകുന്നത് .
*1.ഗര്‍ഭം -ഗര്‍ഭ*
അവസ്ഥയില്‍ ശിശു ജനന മരണങ്ങള്‍ ഇല്ലാതെയാക്കാന്‍ പ്രാര്‍ത്ഥിക്കുന്നു .അത് കേട്ട് ഗര്‍ഭത്തില്‍ തന്നെ ചിലര്‍ മരിച്ചു പോകുന്നു .അത് കേള്‍കാതെ പോയാല്‍ ജനിക്കുന്നു .ആ ദുഖത്തില്‍ കരയുന്നു
*2.ബാല്യം*
ഇത് നിസ്സഹായ അവസ്ഥ .രണ്ടാം പടി ഇതില്‍ കര്‍മ്മ ഫലങ്ങള്‍ അനുഭവിക്കുന്നു
*3.കൌമാരം*
ഇവിടെ ധര്‍മ്മം മാതാ പിതാക്കളെ അനുസരിക്കുക .ദൈവം ഈ അവസ്ഥയില്‍ മാതാ പിതാക്കള്‍ തന്നെ
*4.യൌവനം*
ഇതില്‍ ബ്രഹ്മചര്യം ജ്ഞാന സമ്പാദനം ഗൃഹസ്തന്‍റെ ധര്‍മം ഇവയെല്ലാം തുടങ്ങുകയും അവസാനിക്കുകയും ചെയ്യുന്നു
*5 വാര്‍ദ്ധക്യം*
ഈ പടിയില്‍ വാനപ്രസ്ഥാനവും മോക്ഷ സന്യാസ യോഗവും അടങ്ങുന്നു .ഇവടെ ജ്ഞാന ഭക്തി യോഗങ്ങള്‍ മാത്രം ആണ് ഉള്ളത്
*6.മരണം*
ഇത് ആറാമത്തെ പടിയാണ് ഈ പടിയില്‍ അവസാന നിമിഷത്തില്‍ ഇത് വരെ ഉള്ള ജീവിതം ധര്‍മാനുസൃതം എങ്കില്‍ ഭഗവാനെ ഓര്‍മവരുന്നു .അവസാന നിമിഷത്തില്‍ ശിവനെ പറ്റി ചിന്തിക്കുന്നു .അപ്പോള്‍ ശിവപദം പൂകുന്നു
ഇങ്ങനെ 6 പടികള്‍ കടന്നാല്‍ ശിവനെ കാണുന്നു .അതാണ് സാക്ഷാത് കാരം
പടിയാറും കഴിഞ്ഞവിടെ ചെല്ലുമ്പോള്‍ ശിവനെ കാണുന്നു
🙏🔱🙏
ഹരഹരശംഭോ ശിവശിവശംഭോ
നമഃശിവായ
Wednesday, October 21, 2020
പ്രദോഷസ്തോത്രം
കന്യാകുമാരി ക്ഷേത്രം
ഗുരു
ശിവ നാമങ്ങൾ
Tuesday, October 20, 2020
നീലകണ്ഠ അഷ്ടകം
Monday, October 19, 2020
ദ്വാദശ ജ്യോതിർലിംഗ സ്തോത്രം ഓം
*ദ്വാദശ ജ്യോതിർലിംഗ സ്തോത്രം ഓം*
🙏🌹🌺🌸💐🌹🙏
*പന്ത്രണ്ട് ജ്യോതിർലിംഗങ്ങളെക്കുറിച്ചും അവയുടെ സ്ഥാനത്തെകുറിച്ചും പ്രതിപാദിക്കുന്ന സംസ്കൃത സ്തോത്രമാണ് ദ്വാദശ ജ്യോതിർലിംഗ സ്തോത്രം. ആദിശങ്കരനാണ് ഇതിന്റെ കർത്താവ്.*
🪔🪔🪔🌺🪔🪔🪔
*മലയാളത്തിൽ:*
*സൗരാഷ്ട്രേ സോമനാഥം ച ശ്രീശൈലേ മല്ലികാർജുനം. ഉജ്ജയിന്യാം മഹാകാലം ഓംകാരമമലേശ്വരം..*
*പരല്യാം വൈദ്യനാഥം ച ഡാകിന്യാം ഭീമശങ്കരം. സേതുബന്ധേ തു രാമേശം നാഗേശം ദാരുകാവനേ..*
*വാരണസ്യാം തു വിശ്വേശം ത്ര്യംബകം ഗൗതമീതടേ. ഹിമാലയേ തു കേദാരം ഘുഷ്മേശം ച ശിവാലയേ..*
*ഏതാനി ജ്യോതിർലിംഗാനി സായം പ്രാതഃ പഠേത് നരഃ. സപ്തജന്മകൃതം പാപം സ്മരണേന വിനശ്യതി..*
*ഏതേശാം ദർശനാദേവ പാതകം നൈവ തിഷ്ഠതി. കർമക്ഷയോ ഭവേത്തസ്യ യസ്യ തുഷ്ടോ മഹേശ്വരഃ..*
*ഇതി ദ്വാദശ ജ്യോതിർലിംഗ സ്തോത്രം സംപൂർണ്ണം*
🙏🌹🌺🌸💐🌹🙏
ശരഭേശ്വരൻ
വസൂരിമാല
നവ കൈലാസങ്ങൾ
ശിവ മഹിമ കഥകൾ
*ശിവ മഹിമ കഥകൾ*
🍃🍂🍃🍂🍃🍂🍃🍂🍃🍂🍃
ദേവി പാർവതി ഒരിക്കൽ പരമ ശിവനോട് ചോദിക്കയുണ്ടായി ' ഹെ ഭഗവൻ ! ഹെ കരുണാ സാഗർ... ഭൂമിയിൽ വസിക്കുന്ന ജീവനുകൾക്ക് അവിടുത്തെ കൃപാ കടാക്ഷം ലഭിക്കുവാനായി കൊണ്ട് ഏതു വിധ വൃത പൂജാ വിധികളാണ് പ്രഭോ പ്രയാസമന്ന്യവും ശ്രേഷ്ഠമായുമുള്ളത് എന്ന് ഭഗവൻ അരുളി ചെയ്താലും ... ?
ദേവിയുടെ അഭിലാഷം കൈകൊണ്ട പരമേശ്വർ വിശ്വത്തിനാകെ പ്രകാശമാം പുഞ്ചിരി തൂകി കൊണ്ട് പറയുകയായി....ദേവീ ..
ശിവരാത്രിയുടെ വിധികൾക്കു കാരണമായ ചില കഥകൾ ഞാൻ പറയുകയാണ് വരൂ ഈ വിശാല മരുത്തിൻ മഞ്ചലിൽ എന്നരികിൽ ഇരുന്നു . കേട്ടുകൊൾക ദേവി ,
' ' ഒരിക്കൽ ഭൂമിയിൽ ഒരു ഗ്രാമത്തിൽ ഒരു വേട്ടക്കാരൻ വസിച്ചിരുന്നു തന്റെ പത്നിയും കുട്ടികളെയും തീറ്റി പൊറ്റുവാനായി കൊണ്ട് വേട്ടക്കാരൻ നിത്യവും പശുക്കളെ വേട്ടയാടുവാനായി വനാന്തരങ്ങളെ ലക്ഷ്യമാക്കി നീങ്ങിയിരുന്നു, ധനവാന്മാർ നിർധനർ അടങ്ങിയ ഭൂവിൽ അനേക സ്വഭാവേന മനുഷ്യർ വാണിരുന്നു സ്വയം കർത്തവ്യത്തിൻ ഫലങ്ങളാൽ ജീവൻ പുലർത്തുന്നവരും മറ്റുള്ളവരുടെ കർത്തവ്യത്തെ കാർന്നു തിന്നുന്നവരും അടങ്ങുന്ന ആ ഗ്രാമത്തിൽ മറ്റൊരു ധനവാൻ ഉണ്ടായിരുന്നു,
നിർധനനായ വേട്ടക്കാരൻ ഈ ഗ്രാമത്തിലെ ധനവാന് കടപ്പെട്ടവനുമായിരുന്നു. നിശ്ചിത സമയം താൻ വാങ്ങിയിരുന്ന തുക തിരികെ നൽകാതിരുന്നതിനാൽ വേട്ടക്കാരനെ പിടിച്ചു കൊണ്ടുപോകയും ധനവാന്റെ ശിവമഠത്തിൽ ഒരുകോണിൽ ബന്ധിയാക്കിയിടുകയും ചെയ്തു.
ആ ദിവസം ശിവരാത്രിയായിരുന്നതിനാൽ ശിവരാത്രിയുടെ പൂജകളും പ്രഭാഷണങ്ങളും അവിടെ നടക്കുകയായിരുന്നു, ശിവരാത്രി സംബന്ധമായ വൃതങ്ങളുടെയും നിഷ്ടകളുടെയും ചർച്ചകൾ കേട്ടുകൊണ്ട് വേട്ടക്കാരൻ മഠത്തിൻ കോണിൽ എല്ലാം കേട്ടുകൊണ്ടേ ഇരുന്നു സമയങ്ങൾ പതുക്കെ ഇഴഞ്ഞു നീങ്ങി സന്ധ്യാസമയമായപ്പോൾ ധനവാൻ ഭൃത്യനെ അയച്ചു വേട്ടക്കാരനെ തന്റെമുന്നിൽ കൊണ്ടുവരുവാൻ ആജ്ഞാപിച്ചു,
ധനവാന്റെ മുന്നിൽ കൊണ്ടുവന്ന വേട്ടക്കാരനോടായി ധനവാൻ ചോദിക്കുകയായി... എന്തുകാരണം കൊണ്ട് എന്നിൽ നിന്നും വാങ്ങിയ ധനം നിശ്ചിത സമയത്ത് നീ തരുവാൻ മടിച്ചത് എന്ന് തുടങ്ങി ശകാരങ്ങൾ തുടർന്നുപോയി അസഹ്യനായ വേട്ടക്കാരൻ ധനവാനോടായി കേണപേഷിച്ചുകൊണ്ട് പറഞ്ഞു അടിയൻ അടുത്ത ദിവസ്സം ധനം തിരികെ നൾകാമെന്ന വാക്കും കൊടുത്ത് അവിടെനിന്നും മോചിതനായി കൊണ്ട് വേട്ടകളാൽ കിട്ടുന്ന ഇരകളെ ലാഭമാക്കി കൊണ്ട് ധനവാന് പണം തിരികെ നൾകുവാനായി പാവം വേട്ടക്കാരൻ തന്റെ ഗൃഹത്തിലേക്കുള്ള യാത്ര കാട്ടിലേക്ക് തന്നെ തിരിക്കുകയായി, ദിവസ്സം മുഴുവൻ ധനവാന്റെ മുന്നിൽ ബന്ധിയായിരുന്നതിനാൽ വിശപ്പും ദാഹവും തന്നെ അതിയായി തളർത്തിയിരുന്നു. മാർഗ്ഗങ്ങൾ നടന്നു കൊണ്ട് വേട്ടക്കാരൻ വനത്തിൽ ഒരു അരുവിയുടെ സമീപം എത്തി, മൃഗങ്ങളുടെ ഉപദ്രവത്തിൽ നിന്നും സുരക്ഷിതനായികൊണ്ട് തന്റെ വേട്ടകൾക്കായി അരുവിയുടെ കരയിൽ ഉള്ള ഒരു കൂവള വൃക്ഷത്തിൽ തന്റെ താവളം ഒരുക്കുകയായി.
കാലപഴക്കമുള്ള ആ വൃക്ഷത്തിൻ ഇലകൾ കൊഴിഞ്ഞു വീണു മറഞ്ഞു കിടന്ന ഒരു ശിവലിംഗം ആ മരച്ചുവട്ടിൽ ഉണ്ടായിരുന്നത് വേട്ടക്കാരന്റെ ദൃഷ്ടിയിൽ പതിഞ്ഞിരുന്നില്ലാ വേട്ടക്കാരൻ തന്റെ ഇരിപ്പിടം വൃക്ഷത്തിന് മുകളിൽ പതുക്കെ തയ്യാറാക്കുകയായി കൂവള വൃക്ഷത്തിൻ ഇലകളും ചെറു ശിഖിരങ്ങളും അടർത്തി മാറ്റി താഴേക്കു ഇടുമ്പോൾ അത് വന്നു പതിച്ചത് ഇലകളാൾ മൂടി മറഞ്ഞിരുന്ന ശിവലിംഗത്തിനു മുകളിലേക്കായിരുന്നു, ശിഖരങ്ങൾ അടർത്തി വലിച്ചു മുറിക്കുമ്പോൾ അതിൽ നിന്നും നീരുകളും ഇലകളും ഒരു നിർമ്മാല്യം കണക്കെ ശിവലിംഗത്തിൽ തന്നെ പതിക്കുകയാൽ ഇവിടെ ഒരു ശിവപൂജക്ക് സമമായതു താൻ അറിഞ്ഞിരുന്നില്ലാ തന്നയുമല്ലാ ദിവസം മുഴുവൻ വിശപ്പും ദാഹവും സഹിച്ചു ധനവാന്റെ മഠത്തിൽ കഴിയേണ്ടിവന്നത് ഒരു ഒരു വൃതശുദ്ധിക്ക് സമമായി തന്നെ മാറുകയുമായിരുന്നു അത്.
സമയങ്ങൾ ഇഴഞ്ഞു നീങ്ങി രാത്രിയുടെ ഏതാണ്ട് മൂന്നു ഭാഗം കഴിഞ്ഞിരുന്നു അപ്പോഴേക്കും വേട്ടക്കാരൻ തന്റെ താവളം ഒരുക്കി കൊണ്ട് ധനുസിൽ ബാണം തൊടുത്തു ഇരയുടെ വരവും നോട്ടമിട്ടിരിപ്പായി അതാ വരുന്നു .... ഒരു ഗർഭിണിയായ മൃഗം താൻ ഇരിക്കുന്ന വൃക്ഷത്തിനരികിലുള്ള അരുവിയിൽ ജലപാനം ചെയ്യുവാനായി കൊണ്ട്.
മൃഗത്തെ കണ്ടപാട് തന്നെ വേട്ടക്കാരൻ തന്റെ ധനുസിൽ ഞാണ് വലിക്കുകയും പെട്ടന്ന് മൃഗം പറയുകയായി ഞാൻ ഒരു തികഞ്ഞ ഗർഭവതിയാണ് എന്നെ ഇപ്പോൾ കൊല്ലരുതേ... ! ഈ അവസ്ഥയിൽ നീ രണ്ടു ജീവനെ ഹത്യ ചെയ്യുകിൽ അത് പാപമാണ്, ഞാൻ ഉടൻ തന്നെ നിന്റെ മുന്നിൽ എത്തികൊളളാം ഞാൻ ഈ കുഞ്ഞിനു ജന്മം നല്കിയിട്ടു ഉടൻ നിന്റെ മുന്നിൽ തിരികെ വന്നെത്താം അപ്പോൾ നീ എന്നെ വധിച്ചു കൊള്ളൂ,
മൃഗത്തിന്റെ കരുണാർണ്ണവം കേട്ട വേട്ടക്കാരൻ ധനുസിൻ ഞാണ്‍ അയച്ചുകൊണ്ട് മൃഗം വനത്തിനുള്ളിലേക്ക് കടന്നു പോയി. അൽപ സമയത്തിനു ശേഷം മറ്റൊരു മൃഗം അതുവഴി കടന്നു വരുകയായി വേട്ടക്കാരൻ സന്തോഷവാനായികൊണ്ട് വീണ്ടും ധനുസിൽ ബാണം തൊടുത്തു ലക്‌ഷ്യം കാണുമ്പോൾ വളരെ വിനംമൃത സ്വരത്തിൽ മൃഗം അപേക്ഷിക്കുകയായി...... ഹെ വേട്ടക്കാര ഞാൻ അൽപ്പസമയമേ ആയിട്ടുള്ളൂ ഋതുമതിയായിട്ട് ഞാനിപ്പോൾ ഒരു വിരഹിണിയാണ്, എന്റെ പ്രിയപ്പെട്ടവനെ അന്വേഷിച്ചു ഇതുവഴി വന്നവളാണ് ഞാൻ എന്റെ പ്രിയനേ കണ്ടിട്ട് ശീഘ്രം ഞാൻ നിൻമുന്നിലെത്താം എന്നെ പോകാൻ അനുവദിക്കു..... വേട്ടക്കാരൻ ആ മൃഗത്തെയും പോകാൻ അനുവദിച്ചു, രണ്ടു പ്രാവശ്യവും തനിക്കു നഷ്ടമായ അവസരത്തെ ഓർത്ത് വേട്ടക്കാരൻ നെറ്റിയിൽ കൈകൾകൊടുത്ത് ചിന്തിക്കുകയായി, സമയം വളരെ ഏറെയായിരുന്നു രാത്രി മായുവാൻ ഇനി അധിക നേരം ശേഷിച്ചതില്ലായിരുന്നു
അതാ വരുന്നു മറ്റൊരു പെണ്‍ മൃഗം തന്റെ കുട്ടികളുമായി അതുവഴിയെ ! വേട്ടക്കാരൻ തെല്ലും സമയം നഷ്ടമാക്കുവാൻ കാത്തിരുന്നില്ലാ ഇത് തന്റെ സുവർണ്ണ അവസരമാണ് പകൽ മുഴുവൻ കടപ്പാടിൻ കഠിനതയിൽ ബന്ധനസ്തനായി കൊണ്ട്, അന്നവും ജലവും കാണാതെ ധനവാന്റെ ശിവമഠത്തിൽ കോണുകൾ ഇനിയും കാണേണ്ടതില്ലന്ന പ്രതീക്ഷയിൽ ശരംതൊടുത്തു അത് കൈകളിൽനിന്നും ലക്‌ഷ്യം നീങ്ങുവാൻ നിമിഷം നില്ക്കവേ ''ഹെ വേട്ടക്കാരാ....കൊല്ലരുതേ..... ഞാൻ എന്റെ ഈ കുഞ്ഞുങ്ങളെ അവരുടെ പിതാവിന്റെ അരികിൽ കൊണ്ടാക്കി കൊണ്ട് ഉടൻ തന്നെ നിന്റെ മുന്നിൽ തിരികെ വരുംവരെയും എന്നോട് ക്ഷമിക്കൂ എന്നെ കൊല്ലരുതേ...!
മൃഗത്തിന്റെ പരിദേവനം കേട്ട വേട്ടക്കാരൻ ഹ.... ഹ.... ഹ.. ! പൊട്ടിച്ചിരിച്ചുകൊണ്ട് പറഞ്ഞു... എന്തെ മുന്നിൽ വന്ന ഇരയെ വെറുതെ അങ്ങ് വിടുകയോ ? ഞാൻ അത്ര മഠയനല്ല, ഇപ്പോൾ എനിക്ക് രണ്ടു അവസരമാണ് നഷ്ടമായാത് എനിക്കുമുണ്ട് ഭാര്യയും കുട്ടികളും അവരും ഇപ്പോൾ വിശന്നു തേങ്ങുകയായിരിക്കും. വേട്ടക്കാരന്റെ മറുപടി കേട്ട മൃഗം വീണ്ടും പറഞ്ഞു... എപ്രകാരം നിനക്ക് നിന്റെ കുട്ടികളോട് മമതയും സ്നേഹവും ഉണ്ടോ അപ്രകാരം തന്നെ എനിക്കുമെന്നറിയുക അത് കൊണ്ട് ഞാൻ എന്റെ കുട്ടികൾക്കായി അൽപ സമയം എന്റെ ജീവൻ നിന്നോട് യാചിക്കുകയാണ് , എന്നെ വിശ്വസിക്കൂ വേട്ടക്കാരാ ഞാൻ ഈ കുട്ടികളെ അവരുടെ പിതാവിനരികിൽ ആക്കി കൊണ്ട് വേഗം നിന്നരികിൽ എത്താം ഇതെന്റെ സത്യ വചനമാണ് ഇപ്പോൾ എന്നിൽ ദയ കാട്ടൂ!
മൃഗത്തിന്റെ ദീന സ്വരങ്ങളാൽ വെട്ടക്കാരനിൽ ദയയുണ്ടായി ആ മൃഗത്തെയും പോകുവാൻ അനുവദിച്ചു ഇരകൾ നഷ്ടമായ വേട്ടക്കാരൻ കൂവളവൃക്ഷത്തിൻ മുകളിലിരുന്നു തനിക്കുണ്ടായ അഭാവങ്ങളെ കുറിച്ച് ചിന്തിച്ചുകൊണ്ട് വൃക്ഷത്തിൻ ഓരോ ഇലകളും അടർത്തി താഴേക്കിട്ടു ചിന്തിച്ചിരിക്കുമ്പോൾ ഒരു തടിച്ചു കൊഴുത്ത മൃഗം അതുവഴി വരവായി, ഇത്തവണ തനിക്കു ഒരഭാവവും ഉണ്ടാകില്ലന്ന വിശ്വാസത്തോട് വേട്ടക്കാരൻ വേഗം തന്നെ ധനുസ്സിൽ ബാണം തേടുക്കുവാൻ തുടങ്ങുമ്പോൾ...
'' സഹോദരാ വേട്ടക്കാരാ നീ എനിക്ക് മുൻപേ വന്ന മറ്റു മൂന്നു മൃഗങ്ങളെയും ചെറിയകുട്ടികളെയും കൊന്നുകളഞ്ഞു, എങ്കിൽ എന്നെയും കൊന്നു കളയുവാൻ നീ തെല്ലും സമയം പാഴാക്കേണ്ടതില്ലാ കാരണം എനിക്ക് അവരുടെ വിയോഗ ദുഃഖം സഹിക്കുവാൻ കഴിയില്ല എന്തെന്നാൽ അവർ മൂവരും എന്റെ ഭാര്യമാരും കുട്ടികളുമായിരുന്നു ! അഥവാ നീ അവർക്ക് ജീവൻ ദാനം ചെയ്തു എങ്കിൽ എന്നോടും അൽപ്പ ക്ഷണത്തിനായികൊണ്ട് കൃപ കാട്ടൂ ഞാൻ അവരെ കണ്ടു മുട്ടി കൊണ്ട് നിന്റെ മുന്നിൽ വന്നെത്താം. മൃഗത്തിന്റെ വാക്കുകൾ കേട്ട വേട്ടക്കാരന് രാത്രിയിൽ നടന്നവ ഒക്കെയും ഒരു പുകപടലം പോലെയായി തോന്നി, നടന്നതെല്ലാം വേട്ടക്കാരൻ മൃഗത്തെ പറഞ്ഞു കേൾപ്പിച്ചു, അത് കേട്ട മൃഗം വേട്ടക്കാരനോടായി പറഞ്ഞു ' എന്റെ മൂന്നു ഭാര്യമാരും എപ്രകാരം പ്രതിജ്ഞാബദ്ധരായി പോയോ അപ്രകാരം എനിക്ക് എന്റെ ധർമം പാലിച്ചു പോകുക സാധ്യമല്ലായിരിക്കാം, അതല്ലാ എപ്രകാരം നീ അവരെ പോകുവാൻ അനുവദിച്ചോ അപ്രകാരം എന്നെയും പോകുവാൻ അനുവദിക്കൂ, ഞാൻ അവരെയേവം കൂട്ടി നിന്റെ മുന്നിൽ ഉടൻ വന്നെത്തികൊളളാം. ഉപവാസരാത്രിയിൽ എന്നപോലെ രാതി മുഴുവൻ ഉറക്കളച്ചു വൃക്ഷത്തിൽ നിന്നും കൂവളത്തിൻ ഇലകൾ അടർത്തി വൃക്ഷ ചുവട്ടിൽ മറഞ്ഞു കിടന്ന ശിവലിംഗത്തിൽ ഇടുകയും ചെയ്തിരുന്നതിനാൽ താൻ അറിയാതെ തന്നെ ഒരു ശിവരാത്രി വൃതത്തിനു പാത്രമാകുകയും അക്കാരണങ്ങളാൽ വേട്ടക്കാരന്റെ ഹിംസയുടെ ഹൃദയം നിർമ്മലമായി കൊണ്ട് അതിൽ ഭഗവത് ശക്തിയുടെ വാസത്തിനു കാരണമായി മാറിയിരുന്നു,
ധനുസും ബാണവും ഇപ്പോൾ തന്റെ കൈകളിൽ നിന്ന് ഇടറി മാറുകയാണ്. ഭഗവാൻ ശിവന്റെ അനുകമ്പയാൽ വേട്ടക്കാരന്റെ ഹൃദയം കരുണാഭാവത്താൽ നിറഞ്ഞു ഒഴുകുമാറായി താൻ ചെയ്തുപോയ കർമ്മങ്ങളെ ഓർത്ത് തന്നിൽ ഇപ്പോൾ പശ്ചാതാപത്തിൻ ജ്വലിക്കുന്ന അഗ്നി ഉയരുകയായി, അൽപ്പ സമയശേഷം ആ മൃഗം തന്റെ പരിവാരസഹിതം വേട്ടക്കാരന്റെ മുന്നിൽ വന്നു തങ്ങളെ വധിക്കുവാനായി കൊണ്ട് നിരന്നു നിന്നു ! എന്നാൽ വന്യ മൃഗങ്ങളുടെ ഇപ്രകാരമുള്ള സത്യസന്ധതയും സാമൂഹിക പ്രേമവും കണ്ട വേട്ടക്കാരന് വലീയ സഹതാപവും തളർച്ചയുമാണ് ഉണ്ടായത് വേട്ടക്കാരന്റെ നേത്രങ്ങളിൽ നിന്നും കണ്ണുനീർ ധാര ധാരയായി ഒഴുകി കൊണ്ടിരുന്നു, തനിക്കു ആ മൃഗ പരിവാരത്തെ വധിക്കുവാനുള്ള കരുത്തു ഉണ്ടായിരുന്നില്ലാ മറിച്ചു തന്നിൽ ഹിംസയുടെ ഹൃദയം നിർമ്മാല്യം ചെയ്തു ഒരു കോമളമായ പുതു മനസ്സിനുടമയായി ഒരു ദയാലുവായി വേട്ടക്കാരൻ മാറുകയാണ് ഉണ്ടായത്. ദേവലോകത്ത് നിന്നും സമസ്ത ദേവ സമൂഹം ഈ ദൃശ്യം കണ്ടു പുഷ്പവൃഷ്ടിയും ചെയ്തു വെട്ടകാരനും മൃഗ പരിവാരവും മോക്ഷത്തിനു പാത്രമായി, സാധനകൾ സാത്വിക കഥാസാരങ്ങൾ നരനു നാരായണനാകുവാൻ കഴിഞ്ഞില്ലെങ്കിലും നന്മകളെ പ്രദാനം ചെയ്യുവാൻ കഴിയുന്നതാണ്.
ശിവ രാത്രി സംസ്ക്കാരൊചിത കഥാചരിത്രങ്ങൾ ആണ് ഇത് മാനസികമായും ബുദ്ധിപരമായും ജീവിത നന്മകൾക്കായി കൊണ്ട് നമ്മുടെ ആചാര്യ വൃന്ദങ്ങളാൽ രചിക്കപ്പെട്ടതും ശ്രവണങ്ങളിൽ നിന്നും ഒക്കെ തന്നെ ഒട്ടനവധി സംസ്ക്കാരോചിതമായ നന്മകൾ സമൂഹത്തിലെ മനുഷ്യ ജീവനുകൾക്ക് ലഭ്യമായ് കൊണ്ട് ജീവാത്മാ പരമാത്മാ ബന്ധം ഉള്കൊണ്ട ഒരു ആനന്ദ ജീവിതം ഈ ഭൂവിൽ വിളയാടി അന്ത്യം പരമാത്മ ചൈതന്യത്തെ പ്രാപിക്കുവാനായി വളരെ ഏറെ കാലങ്ങള്ക്കു മുൻപ് വരെയും ക്ഷേത്രങ്ങൾ മാർഗ്ഗവും വിദ്യാ പാഠ മാർഗ്ഗേണയും നാം കേട്ടിരുന്നു എന്നാൽ ഇന്ന് അപ്രകാരമുള്ള സംസ്ക്കാര കഥാ സാരങ്ങൾക്ക് മതിപ്പും വിലയും നല്കി ജീവിതത്തിൻ മാർഗ്ഗം പോഷിപ്പിക്കുവാനായി അധികമാരും ദൃഷ്ടാന്തത്തിൽ കുറയുന്നതിനാൽ സമൂഹത്തിലെ മനുഷ്യ ജീവനുകളിൽ വസിക്കുന്ന സ്നേഹത്തിന്റെയും പരസ്പര ബന്ധത്തിന്റെയും വിള്ളലുകൾ വളരെ വലുതായി കൊണ്ടിരിക്കുകയാണ്,
മനുഷ്യൻ മൂല്യമാർന്ന മണി മുത്തുകൾക്കുള്ളിൽ കയറി കൊണ്ട് മറ്റെന്തോ തിരയുകയും മടുക്കുമ്പോൾ അവ വലിച്ചെറിഞ്ഞു മറ്റൊരു മാർഗ്ഗം തിരയുന്ന ഈ പ്രവണത ജീവനുകളിൽ പരിണാനന്തര ഫലങ്ങളായി നടനമാടുകയാണ്, രുചിയും പോഷകമുള്ളവയുമായ ഭക്ഷണ വസ്തുക്കൾ ഏറെ നേരം അഗ്നിയിൽ ആവാഹിച്ചു പഴുക്കുകിൽ മാത്രമേ മനുഷ്യന് ശാരീരികമായ ദോഷങ്ങൾ കൂടാതെ അവ രുചിയും ഫലവും നല്കുവാൻ കാരണമാകു എന്ന പോലെ ആദ്ധ്യാത്മികമായ ഗ്രന്ഥങ്ങളിലെ തത്വങ്ങളെ കണ്ടറിയുവാനുള്ള സാധന പല ജന്മം കൊണ്ടും വർത്തമാനത്തിലും സിദ്ധമല്ലാത്തവർക്കു തത്വങ്ങളെ അനായാസം ദൃശ്യമായി കാണുവാൻ ഉതകുന്ന അനേക പുരാണ കഥകളെ ഇന്ന് അതിനപ്പുറം ഒരു ദൃഷ്ടി കൊണ്ടറിയുവാനായി നല്കുന്ന സാധനയാണ് ഇപ്രകാരമുള്ള സാധന എന്നത് . എന്നാൽ ചിലർ ഫലങ്ങളുടെ പുറം തോടുകളിൽ കടിച്ചു കൊണ്ട് അകമേ ഉറഞ്ഞിരിക്കുന്ന പോഷകം വലിചെറിയുന്നവരും ചിലർ അതറിയാതെ പോകയും എന്നാൽ വിവേക ബുദ്ധികൊണ്ട് അവക്കുള്ളിൽ കടന്നു പോഷകം ഫലവത്താക്കുവാൻ സാധന ചെയ്യുന്നവരും ഇല്ലാതെ ഇല്ലാ അപ്രകാരം ഒരു പ്രചോദന കഥാസാരമാണ് നാം ഇവിടെ കണ്ടത്''
🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃