Pages

Sunday, November 1, 2020

ശിവന്റെ വില്ലായ അജഗവം എന്ന പിനാകം

🔱🔥🏹🏹🏹🏹🏹🏹🏹🔥🔱

*#ശിവന്റെ_വില്ലായ_അജഗവം_എന്ന_പിനാകം...*

*മഹാദേവന്റെ വില്ലായ പിനാകം അതിന്റെ മറ്റൊരു പേരാണ് അജഗവം.* *വിഷ്ണുപുരാണം ശിവപുരാണം തുടങ്ങിയ പുരാണസംസ്കൃത ഗ്രന്ഥങ്ങളിൽ അജഗവത്തെക്കുറിച്ച് പ്രത്യേകം* *പറഞ്ഞിരിക്കുന്നു. ത്രിപുര ദഹനം ഭഗവാൻ സാധ്യമാകിയത് അജഗവം എന്ന വില്ലിൽ നിന്ന് തൊടുത്ത* *പാശുപതാസ്ത്രത്തിലൂടെയാണ്.*
*പശുപതിയായ മഹാദേവൻ തൊടുത്ത അസ്ത്രം* *പാശുപതാസ്ത്രം. സാധാരണമായി ത്രിശൂലം അഗ്നി ഡമരു ത്രിക്കണ്ണ് ഇവ മൂന്നുമാത്രം ആണ് സംഹാര സൂചകമായി ഭഗവാനെ വർണ്ണിച്ചിട്ടുള്ള ചിത്രങ്ങൾ  ശ്ലോകങ്ങൾ എന്നിവയിൽ കൂടെ കാണുവാൻ* *സാധിക്കുന്നത്. ലോകാദിനാഥന്റെ പശുപതി എന്ന പേരിനു പിന്നിലെ കഥ.*

*താരകാസുരന്റെ പുത്രന്മാരായ താരകാക്ഷൻ, കമലാക്ഷൻ, വിദ്യുന്മാലി. ഇവർ ത്രിപുരന്മാർ എന്നറിയപ്പെട്ടു. വരലബ്ദിയിൽ ഉന്മാതരായ അവർ സകലോകങ്ങളും അടക്കിവാണു.* *ത്രിപുരന്മാരുടെ ശല്യം സഹിക്കവയ്യാതെയായപ്പോൾ ദേവന്മാർ അവരെ നിഗ്രഹിക്കുവാൻ ശിവനെ അഭയം പ്രാപിച്ചു. ഈ കർമ്മത്തിനു സാധാരണ ആയുധങ്ങൾ പോരാതെവന്നു. സർവ്വലോകമയമായ ദിവ്യമായ രഥമായിരുന്നു സജ്ജമാക്കപ്പെട്ടത്. അനേകവിധമായ ആശ്ചര്യങ്ങൾ ആ രഥത്തോടൊപ്പം ഉണ്ടായിരുന്നു. വേദരൂപങ്ങളായ അശ്വങ്ങളെയായിരുന്നു ആ രഥത്തിൽ പൂട്ടിയിരുന്നത്‌.* *സാരഥിയായി ബ്രഹ്മാവ് തന്നെ ഇരുന്നു. വായുവേഗത്തിൽ ആ രഥം ആകാശത്തിലുള്ള മൂന്നു പുരങ്ങളെയും ലക്ഷ്യമാക്കി പുറപ്പെട്ടു. തുടർന്ന് ‌രുദ്രദേവൻ ദേവന്മാരെ നോക്കി പറഞ്ഞു – ഹേ സുരശ്രേഷ്ഠന്മാരെ നിങ്ങളും മറ്റുള്ള  ജീവികളും ഒറ്റയ്ക്കൊറ്റയ്ക്ക് പശുത്വം* *കല്പ്പിവച്ചുകൊണ്ട് ആ പശുക്കളിലെ ആധിപത്യം എനിക്കുതരിക. എങ്കിൽ മാത്രമേ എനിക്ക് അസുരന്മാരെ സംഹരിയ്ക്കാൻ പറ്റുകയുള്ളൂ. അല്ലെങ്കിൽ അവരുടെ വധം അസംഭാവ്യമാണ്. പശുത്വഭാവത്തെ ഉൾക്കൊള്ളാൻ പറഞ്ഞപ്പോൾ  ദേവന്മാർ മുഖം താഴ്ത്തി. ഇതു മനസ്സിലാക്കിയ മഹാദേവൻ ദേവന്മാരോടു പറഞ്ഞു – പശുഭാവം നിങ്ങളെ ഒരിയ്ക്കലും അധ:പതിപ്പിക്കുകയില്ല. പശുഭാവത്തിൽ നിന്നും മുക്തി നേടാനുള്ള മാർഗ്ഗം ഞാൻ പറഞ്ഞുതരാം.*

*നൈഷ്ഠിക ബ്രഹ്മചാരിയായിരുന്നു കൊണ്ട് പന്ത്രണ്ടു വർഷമോ ആറുവർഷമോ മൂന്നുവർഷമോ എന്നെ സേവിച്ചാൽ, അല്ലെങ്കിൽ ശ്രേഷ്ഠരായ ആരെയെങ്കിലും കൊണ്ടു സേവിപ്പിച്ചാൽ അവൻ പശുത്വത്തിൽ നിന്നും മുക്തനാകും.* *അങ്ങനെയാകാം എന്നു പറഞ്ഞ ദേവന്മാർ ഭഗവാൻ ശിവന്റെ പശുക്കളായി മാറി.*
*പശുത്വരൂപമായ പാശത്തിൽ നിന്നു മോചനം കൊടുക്കുന്ന രുദ്രൻ പശുപതിയുമായി. ത്രിപുരന്മാരെ എതിരിടാൻ സജ്ജമായി മഹാദേവൻ നിന്നു. ഇന്ദ്രാദികളും* *മഹാദേവനെ അനുഗമിച്ചു. സുരദ്രോഹികളുടെ മൂന്നു പട്ടണങ്ങളെയും നശിപ്പിയ്ക്കുവാൻ മഹാദേവൻ  തീരുമാനിച്ചു കഴിഞ്ഞിരുന്നു. രഥത്തിന്റെ ശീർഷ സ്ഥാനത്തിരുന്ന മഹാദേവൻ വില്ലിലൂടെ ശരം കുലച്ചുവിട്ടു. എന്നാൽ അതു ഫലിച്ചില്ല. മഹാദേവന്റെ വിരലിന്റെ തുമ്പത്തിരുന്നുകൊണ്ടു ഗണേശൻ നിരന്തരം ശല്യപ്പെടുത്തുകയായിരുന്നു. അതുകൊണ്ട് ലക്ഷ്യങ്ങളിൽ അമ്പു തറച്ചില്ല. ആ അവസരത്തിൽ ഒരു അശരീരിവാണിയുണ്ടായി. ഗണേശ പൂജയില്ലാതെ ത്രിപുരന്മാരെ ഹനിയ്ക്കുക സാധ്യമല്ല. മഹാദേവൻ ഭദ്രകാളിയെ വരുത്തി ഗജാനനന്റെ പൂജ ചെയ്തു. ഗജാനനപൂജ കഴിഞ്ഞപ്പോൾ  ആകാശത്ത് ത്രിപുരന്മാരുടെ  പട്ടണം തെളിഞ്ഞു കണ്ടു. തുടർന്ന് മഹാദേവൻ  പാശുപതാസ്ത്രം എയ്തുവിട്ടു. ആ പാശുപതാസ്ത്രം ത്രിപുരവാസികളായ ദൈത്യന്മാരെ ദഹിപ്പിച്ചു. ആ മൂന്നു പട്ടണങ്ങളെയും ഭസ്മമാക്കി. പാശുപതാസ്ത്രത്തിന്റെ അഗ്നിയിൽ സോദരന്മാരോടൊപ്പം എരിയുന്ന താരകാക്ഷൻ  ഭഗവാൻ ശങ്കരനെ സ്മരിച്ചു. എന്നിട്ട് വിലപിച്ചുകൊണ്ട്‌ പറഞ്ഞു - അങ്ങയില്‍ നിന്നും ഈ മരണം ഞങ്ങൾ  ആഗ്രഹിച്ചതാണ്. മഹാദേവന്റെ ആജ്ഞയനുസരിച്ച് അഗ്നി താരകപുത്രന്മാരോടൊപ്പ*സകല*
*ദൈത്യന്മാരെയും* *കല്പ്പാ്ന്തത്തിലെ ഭൂമിയെ എന്ന പോലെ* *ഭസ്മമാക്കി.* *മയൻ മാത്രം ഇവിടെ* *അഗ്നിയ്ക്കിരയായില്ല.* *നിന്ദിത കർമ്മതിൽ എർപ്പെട്ട മയൻ രക്ഷപ്പെടുക തന്നെ ചെയ്തു. നിന്ദനീയങ്ങളായ കർമ്മങ്ങളിൽ ഏർപെടാതിരിക്കുവാൻ ശ്രദ്ധിയ്ക്കേണ്ടതു തന്നെ. ശിവാരാധനയിൽ മുഴുകിയിരുന്നവർ അടുത്ത ജന്മത്തിൽ ശിവഗണങ്ങളായി ജനിച്ചു. ത്രിപുരാസുരന്മാരെ ഭസ്മമാക്കിയ ശിവകോപം പ്രളയകാലാഗ്നി പോലെ കോടി സൂര്യപ്രഭയ്ക്കു തുല്യമായിരുന്നു. സമസ്ത ദേവന്മാരും രക്ഷയ്ക്കായി പാർവ്വതീ ദേവിയുടെ നേരെ നോക്കിനിന്നു. ബ്രഹ്മാവു പോലും മഹാദേവന്റെത ആ രൗദ്രഭാവത്തിൽ ഭയഗ്രസ്തനായിപ്പോയി. ബ്രഹ്മാവും വിഷ്ണുവും ദേവന്മാരുമെല്ലാം ത്രിപുരഹന്താവായ ആ രുദ്രനെ സ്തുതിച്ചു കൊണ്ടേയിരുന്നു. പ്രസന്നനായ ഭഗവാൻ അവരുടെ അഭീഷ്ടം മാനിച്ച് രൗദ്രഭാവത്തെ അന്തർമുഖമാക്കി. ശാന്തനായി.. അങ്ങനെ ത്രിപുരന്തകനായ ശിവൻ പശുപതി എന്നും അറിയപ്പെട്ടു.. (ത്രിപുരന്മാരെ വധിച്ചതിനാൽ പുരാരി എന്ന പേരിലും ശിവൻ അറിയപ്പെടുന്നുണ്ട്).*

*അജഗവം മഹാമേരു പർവ്വതത്തെ* *ധ്വജസ്തംഭമാക്കി മാറ്റി. ഹൈന്ദവ വിശ്വാസ* *പ്രകാരം മഹാമേരുവിന്റെ മുകളിലാണ് ദേവന്മാർ വസിക്കുന്നത്.* *ധ്വജസ്തംഭത്തിനൊപ്പം ദേവന്മാർ മുഴുവനും ശിവനു കൂട്ടിനെത്തി. മഹാവിഷ്ണുവിനെ അമ്പാക്കി മാറ്റി, അമ്പിന്റെവ അറ്റത്ത് അഗ്നിദേവനും. അമ്പിന്റെ കടയ്ക്കൽ വായുദേവനും, വായു അമ്പിനെ കൂടുതൽ വേഗത്തിൽ നയിക്കും.* *ഭഗവാനു പുണ്യരഥമായി ഭൂമിദേവി, ശിവൻ*
*സർപ്പപാദുകനായി ഭഗവാൻ ശിവൻ എഴുന്നള്ളി.* *പ്രപഞ്ചശക്തികളെല്ലാം *പരമശിവന്റെ* *സഹായത്തിനെത്തി. ഭൂമി തേർത്തട്ടും* *സൂര്യചന്ദ്രന്മാർ ചക്രവും ദേവന്മാർ കുതിരകളും ബ്രഹ്മാവ് സാരഥിയുമായ രഥത്തിലാണ് പരമശിവൻ യുദ്ധത്തിനു പുറപ്പെട്ടത്. ആയിരം വർഷത്തിൽ ഒരിക്കൽമാത്രം ഒന്നിച്ചുവരുന്ന മൂന്ന് പുരങ്ങളെയും കാത്തുനിന്ന പരമശിവനു നേരേ* *സർവസന്നാഹങ്ങളോടുമൊത്ത് ത്രിപുരന്മാർ യുദ്ധസന്നദ്ധരായ്എത്തി. പരമശിവന്റെ വില്ലിന്റെ ദണ്ഡ് സംവത്സര സ്വരൂപമായ കാലവും ഞാൺ  കാളരാത്രിയും അമ്പ് സാക്ഷാൽ മഹാവിഷ്ണുവുമായിരുന്നു. മന്ദരപർവതം അച്ചുകോലും മേരുപർവതം ധ്വജസ്തംഭവും മിന്നൽപ്പിണർ കൊടിക്കൂറയുമായിരുന്നത്രെ. വാസുകി എന്ന സർപ്പത്തെ വില്ലിനു ഞാണായി കെട്ടി എന്നും ഇതരപുരാണങ്ങളിൽ കാണുന്നുണ്ട്. ത്രേതായുഗത്തിൽ വൈഷ്ണവാവതാരമായ രാമൻ ഇതേ ശിവധനുസ്സ് എടുത്തുയർത്തി ഭേദിച്ചാണ് സീതാദേവിയെ വരണമാല്യം ചാർത്താനുള്ള മത്സരം ജയിച്ചതും.*
4etc...
 (വായിച്ചശേഷം മറ്റുള്ളവരുടെഅറിവിലേക്ക് ദയവായി ഷെയർ ചെയ്യുക..🙏)
🔥🔱🏹🏹🏹🏹🏹🏹🏹🔱🔥
*#ദൈവികമായകൂടുതൽ_കഥകൾ_പുരാണങ്ങൾ_മന്ത്രങ്ങൾ_സ്റ്റാറ്റസ്_വീഡിയോകൾ ക്ഷേത്ര ക്രിയകൾമറ്റും..കൂടുതൽ.. അറിയുവാൻ-ഈഗ്രൂപ്പിൽജോയിൻ ചെയ്യൂ*👇
https://www.facebook.com/groups/2706369129639429/?ref=share

Fb:group--------#ശ്രീകൈലാസം🗻

No comments:

Post a Comment