Pages

Wednesday, September 9, 2020

നരനായിങ്ങനെ ജനിച്ചു ഭൂമിയില്‍



☘️💚☘️ഓം നമ: ശിവായ☘️💚☘️

🙏നരനായിങ്ങനെ ജനിച്ചു ഭൂമിയില്‍
നരകവാരിധി നടുവില്‍ ഞാന്‍
നരകത്തില്‍ നിന്നും കരകേറ്റീടേണം
തിരുവൈക്കം വാഴും ശിവശംഭോ

ശിവശംഭോ ശംഭോ ശിവശംഭോ ശംഭോ
ശിവശംഭോ ശംഭോ ശിവശംഭോ…

മരണകാലത്തെ ഭയത്തെ ചിന്തിച്ചാല്‍
മതിമറന്നുപോം മനമെല്ലാം
മനതാരില്‍ വന്നു വിളയാടീടേണം
തിരുവൈക്കം വാഴും ശിവശംഭോ

ശിവശംഭോ ശംഭോ ശിവശംഭോ ശംഭോ
ശിവശംഭോ ശംഭോ ശിവശംഭോ…

ശിവശിവാ ഒന്നും പറയാവതല്ല
മഹമായ തന്‍റെ വികൃതികള്‍
മഹമായ നീക്കീട്ടരുളേണം നാഥാ
തിരുവൈക്കം വാഴും ശിവശംഭോ

ശിവശംഭോ ശംഭോ ശിവശംഭോ ശംഭോ
ശിവശംഭോ ശംഭോ ശിവശംഭോ…

വലിയൊരു കാട്ടിലകപ്പെട്ടു ഞാനും
വഴിയും കാണാതെ ഉഴലുമ്പോള്‍
വഴിയില്‍ നേര്‍വഴി അരുളേണം നാഥാ
തിരുവൈക്കം വാഴും ശിവശംഭോ

ശിവശംഭോ ശംഭോ ശിവശംഭോ ശംഭോ
ശിവശംഭോ ശംഭോ ശിവശംഭോ…

യെളുപ്പമായുള്ള വഴിയെ ചെല്ലുമ്പോള്‍
ഇടയ്ക്കിടെയാറു പടിയുണ്ട്
പടിയാറും കടന്നവിടെചെല്ലുമ്പോള്‍
ശിവനെ കാണാകും ശിവ ശംഭോ!

ശിവശംഭോ ശംഭോ ശിവശംഭോ ശംഭോ
ശിവശംഭോ ശംഭോ ശിവശംഭോ🙏

No comments:

Post a Comment