Pages

Thursday, April 30, 2020

നാഗർകോവിൽ

🎪🚩നാഗർകോവിൽ🐍🐍 (അഥവാ നാഗരാജാവിന്റെ കോവിൽ എന്ന വിശേഷണത്തിന് അർഹമാണ്). 

💥ധാരാളം കോവിലുകൾ നിറഞ്ഞ നഗരമാണ് നാഗർകോവിലെങ്കിലും, നാഗരാജ ക്ഷേത്രവുമായി ബന്ധപ്പെട്ടതാണ് ഈ ക്ഷേത്ര നഗരത്തിന്റെ ഉത്ഭവം...!!പഴയ തിരുവിതാകൂരിന്റെ ഭാഗമായി മായിരുന്നു നാഗർ കോവിൽ .ഏകദേശം 2000 ലധികം വർഷം പഴക്കം കണക്കാക്കുന്നു ഇവിടുത്തെ നാഗരാജ ക്ഷേത്രത്തിന്. സ്വയംഭൂവാണ് ഇവിടുത്തെ നാഗ പ്രതിഷ്ഠ. മഹാദേവന്റെ കർണ്ണാഭരണമായ വാസുകിയാണ് പ്രതിഷ്ഠ എന്നാർ നാഗരാജാവായ അനന്തന്റെ സാന്നിദ്ധ്യമാണിവിടെയെന്നും പറയുന്നവരുമുണ്ട്.ഒരിക്കൽ ഒരു ബുദ്ധ സന്യാസി പാടവരമ്പത്തൂടെ യാത്ര ചെയ്യുമ്പോൾ പാടത്തിന്റെ നടുവിലായി സ്വയംഭൂവായ ഒരു നാഗരാജ പ്രതിഷ്ഠ കാണുകയുണ്ടായി. പാടത്ത് ജലമദ്ധ്യത്തിൽ കാണപ്പെട്ട നാഗ പ്രതിമയ്ക് അടിയിൽ നിന്നും വലിയ ഒരു ഉറവകാണപ്പെട്ടു.ബുദ്ധ സന്യാസി തന്റെ ഓല കുട കൊണ്ട് ഒരു മറയുണ്ടാക്കി നാഗ പ്രതിഷ്ഠയ്ക്ക് പൂജകൾ ചെയ്തുവത്രേ. എന്നാൽ പാടത്ത് നെല്ലരിയാൻ പോയ ഒരു പുലയ സ്ത്രി നെല്ല് അരിഞ്ഞപ്പോൾ ചോര വരുന്നതു കണ്ട് കരഞ്ഞ് ആളുകളെ കൂട്ടി വന്ന് നോക്കുമ്പോൾ അവിടെ സ്വയംഭൂവായ നാഗ പ്രതിഷ്ഠയിൽ നിന്നാണ് ചോര വരുന്നതെന്ന് കണ്ടതെന്നും പറയുന്നു. ഓല കുടയ്ക്ക് കീഴിൽ സ്ഥിതി ചെയ്യുന്ന വിധം മദ്ധ്യത്തിലായി അഞ്ചു തലയുള്ള നാഗരാജാവിന്റെ പ്രതിഷ്ഠയാണ് ഇവിടുത്തെത്. വലുതു ഭാഗത്തായി അനന്തകൃഷ്ണനും ഇടതുഭാഗത്തായി കാശിനാഥനായ മഹാദേവനും കുടികൊള്ളുന്നു. നാഗരാജാവിനോളം തുല്യ പ്രധാനമുള്ള പ്രതിഷ്ഠയാണ് ഇവിടുത്തെ ശ്രികൃഷ്ണ ഭഗവാനുമുള്ളത്. നാഗരാജാവിന്റെ ഉടൽ മാത്രമാണ് ഇവിടെയുള്ള തെന്നും തലയും വാലും മറ്റിടങ്ങളിലാണെന്നും പറയുന്നു.എന്നാൽ നാഗരാജാവിന്റെ തലയാണ് നാഗർകോവിലുള്ള തെന്നും ഉടൽ മണ്ണാറാശാലയിലും വാല് പാമ്പിൽ മേക്കാട്ടുമാണ് ഉള്ളതെന്നും പറയുന്നു.ഇവിടുത്തെ ഒരിക്കലും വറ്റാത്ത നീരുറവയിൽ നിന്നും വരുന്ന പുറ്റാണ് ഇവിടെ പ്രസാദമായി നല്കുന്നത്.ദക്ഷിണായനത്തിൽ വെളുത്ത നിറത്തിലും ഉത്തരായനത്തിൽ കറുത്ത നിറത്തിലും രൂപമാറ്റം സംഭവിക്കുന്ന അത്ഭുത പ്രതിഭാസമാണ് ഇവിടുത്തെ പ്രസാദത്തിനുള്ളത്. വേണാട്ട് രാജാവായിരുന്ന വീര ഉദയ മാർത്താണ്ഡവർമ്മയ്ക്ക് കുഷ്ഠരോഗം പിടിപെടുകയും ഇവിടെ വന്ന് പ്രാർത്ഥിക്കുകയും ഇവിടുത്തെ പ്രാസാദം തൊടുകയും ചെയ്തതോടെ രോഗമുക്തി ഉണ്ടാവുകയും ചെയ്തു.ഉദയ മാർത്താണ്ഡവർമ്മ രാജാവാണ് ഇവിടുത്തെ അനന്തകൃഷ്ണന് ക്ഷേത്രം പണിതത്.ചിങ്ങമാസത്തിലെ ഞാറാഴ്ച്ചകളിൽ ഇവിടെ ധാരാളം ഭക്തർ എത്തിചേരുന്നു. ചിങ്ങമാസത്തിലെ ആയില്യം നാൾ വളരെ പ്രധാന്യമേറിയതാണ് രാഹുകേതു ദശാ ദോഷനി വാരണത്തിന് എറെ പ്രാധാന്യമാണ്.പാലാഭിഷേകവും നൂറുംപാലുമാണ് ഇവിടുത്തെ പ്രധാന വഴിപ്പാട്. സന്താന സൗഭാഗ്യത്തിനും കുടുംബ ഐശ്വര്യത്തിനും ഇവിടെ വന്ന് വഴിപാട് നടത്തുന്നത് ഉത്തമമാണ്. കല്ലുകൊണ്ട് നാഗ പ്രതിമ ഉണ്ടാക്കി ക്ഷേത്രാങ്കണത്തിൽ വച്ച് പ്രാർത്ഥിച്ചാൽ സന്താന സൗഭാഗ്യത്തിന് ഉത്തമാണ്. നാഗപുഷ്പങ്ങൾ അർപ്പിക്കുന്നതും ഉത്തമമാണ്. ഇവിടെ ധാരാളം നാഗ പ്രതിമകൾ കാണാം.പാമ്പുമേക്കാട് ഇല്ലത്തെ നമ്പുതിരി മാരാണ് ക്ഷേത്രത്തിലെ താന്ത്രിക ചുമതല. നാഗരാജാവിന്റെ നഗരമായ നാഗർകോവിൽ  ക്ഷേത്രം സർപ്പദോഷത്തിന് പരിഹാരമേകുന്ന പ്രധാനക്ഷേത്രങ്ങളിൽ ഒന്നാണ്.🙏🙏🙏

No comments:

Post a Comment